Saturday, March 12, 2011

ഭരതവാക്യം



ഒടുവില്‍,
യാമക്കുരുക്കഴിക്കുന്ന രജനിക്ക് ഭരതവാക്യം ചൊല്ലിയാടാന്‍ 
സമീരണന്‍ ശ്രുതിമീട്ടിയെത്തുമ്പോള്‍, താളക്കണക്കറിഞ്ഞവ-
നറിയാത്തവനു പിന്നില്‍ ചുവടു വച്ചെത്തുന്ന
മൃതിയുടെ മഞ്ജീര ലയ താളം ഞാന്‍ കേള്‍ക്കുന്നു...
 
തണുത്തുറഞ്ഞോരവളുടെ കരങ്ങളന്നെപ്പുണരാന്‍ ഒരു നാഴിക ബാക്കി
നില്ക്കെ;ഓര്‍ക്കാതെയോര്‍ക്കുന്നു ഞാന്‍ , വരിച്ചോരിണയിലിണ-
ചേര്‍ന്നെത്ര  കോടി രേത്രങ്ങളെന്‍ പൌരുഷം പുറംതള്ളി 
എങ്കിലും;
എൻ നിണം സിരകളില്‍ പേറാന്‍,പൂവിടും താരിളം
തനുവൊന്നു മുത്താന്‍,താരാട്ടാന്‍, ‘തപ്പോട്ടുണ്ണി’ പാടാന്‍, 
ഒരു കുരുന്നിനെ തരാന്‍ വിധി വിഘ്നമായിരുന്നു.
നന്ദി വിധാതാവെ നന്ദി ... വിഘ്നത്തിനായിരം നന്ദി ചൊല്ലിടുന്നു....!

മനം മനനം ചെയ്‍വതസത്യമല്ല, സത്യം വാസുന്ധരേ
നീ പെറ്റ ഞാനുമെന്‍ സഗർഭരുമൊരുമിച്ച് നിന്‍-
മുലക്കാമ്പിലൂറിയോരമൃതം കുടിച്ചതറിഞ്ഞോണ്ട് മറന്നിട്ട് ,
നിന്നിരുരസ്യങ്ങൾക്കുമിടയിലിട വരമ്പിട്ടിരുവശങ്ങളി-
രവിലും പകലിലും കാവൽനില്ക്കവേ ,
അതിരിലാരാനുമെത്തി നോക്കുകിലവന്‍ശിരസ്സ-
പരൻകൊയ്യാന്‍ ഖഡ്ഗങ്ങള് രാകവേ
ഒന്നായ നിന്‍ ഇരുമിഴികളെ കണ്ണുള്ളോരന്ധരെന്‍‍ -
 സോദരര്‍ രണ്ടായി കാണവേ ,
മിഴി രണ്ടില്‍ തുളുമ്പിയ നീരതില്‍ തെളിയുന്ന 
പകലോന്റെ വട്ടവും മറ്റതില്‍ മതിത്തെല്ലും,
മുദ്രായാക്കീട്ടിഹ നാമങ്ങളിട്ടതില്‍ നായ്ക്കളായ് കാവലിരുന്നു മുരണ്ടീടവേ,
ആദിയില്‍ നീ ചൊന്ന വചനത്തിനായിരം വ്യംഗ്യാര്‍ത്ഥമോതുന്ന
ഓതിക്കന്മാരുടെ പിന്നാലെ മുഷ്ടി എറിഞ്ഞു നടക്കും 
പരിഷകള്‍ പകയുടെ പുകയുയര്‍ത്തീടവേ,   



നിന്‍ മേനി ചുറ്റുന്ന ഹരിതമാം വര്‍ണ്ണവും 
നിന്‍ സന്ധ്യ നല്‍കുന്നകുങ്കുമ ശോഭയും 
നിന്റെ കളേബരം ശോഭനമാക്കുന്ന  സൂനങ്ങൾ
തന്നുടെ സപ്തവര്‍ണ്ണങ്ങളും, കടം കൊണ്ടു്,                
കൊടിയാക്കാന്‍ കടുംനിറം ചാലിച്ച 
കൂറകള്‍ വടിത്തുമ്പില്‍ കെട്ടിപ്പറപ്പിച്ച്
മറ്റൊരാള്‍ തൊട്ടാലശുദ്ധമായ്‌ കണ്ടു കലഹിച്ചു 
കുന്തവും കത്തിയും കൈയ്യേറ്റി,കൊന്നും,
കൊലവിളി കാഹളം കേള്‍പ്പിച്ചും 
ചത്തോന്റെയെണ്ണം പെരുപ്പിച്ചു ചൊല്ലവേ .......
കര്‍ണ്ണങ്ങളറിയിച്ച് കണ്ണുകള്നിറഞ്ഞതതൊഴുകിയെന്‍-
കവിളുകളില്‍ നദികളായ് തീർന്നപ്പോള്‍ ,
നാരിയായ്ജനിക്കുകില്‍ ജനിപ്പിക്കാന്‍ കഴിയാത്ത നാരി 
അപശകുനമായി കാണുന്ന മാളോർക്ക് വഴിമാറി,
മുഖം പൊത്തി ,മനം പൊത്തി  തേങ്ങാതെ തേങ്ങുന്ന 
ഭൈമി ധരിക്കുന്നു, ചൊല്ലുന്നു.....


വിലപിപ്പൂ കാന്തന്‍ മക്കളില്ലാഞ്ഞിട്ട്, വിഷമിപ്പൂ നാഥന്‍ താതനാകാഞ്ഞിട്ട് ’

തെറ്റ് ;
തെറ്റിദ്ധരിക്കുന്നതുണ്ടെന്റെ കാന്തേ: ചെറ്റും തെറ്റില്ല നിന്നിലോ നാഥേ;
തെറ്റ് പറ്റാതെ നമ്മളെ കാത്തൊരു നിയതിക്ക്‌  ജീവിത ഹോമ-
ത്തിലശ്രുവാം ഹവിസര്‍പ്പണം ചെയ്തു നമിക്കുകയണ് ഞാന്‍.......
ഒരു വേള  ഊഷരമായൊരു നിന്നുടെ ജരായുസൂര്‍വ്വരമായിരുന്നീടുകില്‍
നീ പേററു നോവറിഞ്ഞുയിരിറ്റു പോറ്റുന്ന നമ്മുടെ കിടാങ്ങള്‍
നമുക്കന്യരാകില്ലേ, തങ്ങടെ രഥധ്വജസ്തംഭങ്ങളില്‍ കെട്ടാന്‍, 
പലനിറം മുക്കിയ കൂറകള്‍ പറപ്പിക്കാന്‍
ശകുനിമാര്‍ചൊല്ലുന്ന വേദാന്തംകേട്ടിട്ട് , തങ്ങളില്‍ തമ്മിലടിച്ചു മരിക്കില്ലേ?


സത്യത്തെ ,ധര്‍മ്മത്തെ വെട്ടി വീഴ്ത്തീടീല്ലേ ?
കണ്ണ് കെട്ടാത്തൊരു ഗാന്ധാരിയായിട്ട് 
കണ്ണടച്ചെത്ര കബന്ധങ്ങള്‍ തിരയില്ലേ
നിൻ മനമുരുകില്ലേ ? നിൻ മേനി തളരില്ലേ?
വളരുന്ന പൈദാഹമാരു ശമിപ്പിക്കും 
ഉമിനീര് വറ്റി വരണ്ടു നീ കേഴില്ലേ ?
വേണ്ടെന്റെ കാന്തേ, മക്കള്‍ മരിച്ചോരു ദു:ഖവും
പേറിക്കൊണ്ടപലപിച്ചീടണ്ട 
 മക്കളും .വേണ്ടല്ലോ...

കരയല്ലേകേള്‍ക്കുക ! മക്കളില്ലാഞ്ഞുള്ള  മോദത്താല്‍ 
മോഹന മൃതിയെ ഞാൻപുണരട്ടെ...
കേള്‍ക്കുന്നതുണ്ടു ഞാന്‍അവളുടെ കാലൊച്ച
അറിയുന്നതുണ്ട് ഞാന്‍അവളുടെ സാമീപ്യം
പോകട്ടെ ,പോകട്ടെ വാമഭാഗത്തിരുന്നിത്രനാളെന്ന
ഭജിച്ചൊരു ദേവതേ .......
നിനക്കിനി സോദരിയാണ് വസുന്ധര..
അല്ലല്ല നീ തന്നെയല്ലേ വസുന്ധര  !
                   ********
1 രേത്രം = ബീജം, 2 ഉരസ്യം = മാർവ്വിടം,3 ഖഡ്ഗം =  വാൾ, 4 വചനം = ആകാശ സംഭവോ നാദ: ( ഓം ആദിയിൽ വചനമുണ്ടായി) , 5 ജരായുസ് ഗർഭപാത്രം)

63 comments:

  1. കവിതയുടെ ഓരോ വരികളും വായിച്ചപ്പോൾ മനസ്സിലുണ്ടായ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ഒടുവിൽ ലഭിച്ചു. പല അമ്മമാരും പറയുന്നത് കേട്ടിട്ടുണ്ട്, “ഇവൻ(ഇവൾ) ജനിച്ചില്ലെങ്കിൽ എത്ര നന്നായിരുന്നു” എന്ന്. അത് അവരുടെ സ്വാർത്ഥത കൊണ്ടായാലും,,, സംഭവം ശരിയാണെന്ന് തോന്നാറുണ്ട്.

    ReplyDelete
  2. ഒരു തീപ്പൊരി വീണു തീയതു
    പടര്‍ന്നു കത്തിയിറങ്ങുന്നു
    വരികളില്‍ നിന്നും വരികളിലേക്കു
    കണ്ണും മനസ്സും ചെന്നെത്തുമ്പോള്‍

    ReplyDelete
  3. ശക്തമായ വരികള്‍. ബ്ലോഗുകളില്‍ അധികം കണാത്തവ..

    ReplyDelete
  4. അവസാന പകുതി കൂടുതലിഷ്ടപ്പെട്ടു.....വളരെ നന്നായി...

    ReplyDelete
  5. സത്യത്തെ ,ധര്‍മ്മത്തെ വെട്ടി വീഴ്ത്തീടീല്ലേ ?
    കണ്ണ് കെട്ടാത്തൊരു ഗന്ധാരിയായിട്ട്
    കണ്ണടച്ചെത്ര കബന്ധങ്ങള്‍ തിരയില്ലേ ?
    നിന്‍ മനമുരുകില്ലേ ? നിന്‍ മേനി തളരില്ലേ?
    വളരുന്ന പൈദാഹമാരു ശമിപ്പിക്കും?
    ഉമിനീര് വറ്റി വരണ്ടു നീ കേഴില്ലേ ?
    വേണ്ടെന്റെ കാന്തേ, മക്കള്‍ മരിച്ചോരു ദു:ഖവും
    പേറിക്കൊണ്ടപലപിച്ചീടണ്ട നീ
    വേണ്ടല്ലോ മക്കളും നമുക്ക് ....

    ശക്തമായ വരികൾ!

    ReplyDelete
  6. ശക്തമായ വരികള്‍ക്ക് പുറകെ വരുന്നവര്‍ അഭിപ്രായം പറയട്ടെ.

    ReplyDelete
  7. മനസ്സിലാവാന്‍ രണ്ടുമൂന്നു വട്ടം വായിക്കേണ്ടി വന്നു.
    നല്ല പോസ്റ്റ്.

    ReplyDelete
  8. അഭിപ്രായം പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല,
    എന്തുപറഞ്ഞാലും മതിയാവുമെന്നും തോന്നുന്നില്ല,
    ഇത്രയ്ക്ക് ശ്രേഷ്ടമായ ഒന്ന് അടുത്തെങ്ങും വായിച്ചിട്ടില്ല.

    ReplyDelete
  9. വായിക്കുന്തോറും മുറുകി വരുന്ന ചിന്താ ശകലങ്ങള്‍.
    മനസ്സില്‍ തറച്ചു കയറുന്ന വികാരം.അവസാന വരികളില്‍
    ഇവന്‍ ജനിക്കാതിരുന്നെങ്കില്‍ എന്ന് അറിയാതെ പറഞ്ഞു
    പോകുന്ന ഭാവം വായനകാരന്റെ ചുണ്ടുകളില്‍ എത്തിക്കുന്ന
    എഴുത്ത്.ഒരു അമ്മയുടെ ദുഃഖം ഒരു സമൂഹത്തിന്റെ ദുഃഖം
    അതോടൊപ്പം ചില ശാപങ്ങളും തടസ്സങ്ങളും പിന്നീടുള്ള
    വലിയ ദുരന്തത്തിന്റെ മുന്നോടി എന്ന പേടിക്ക്‌ പകരം
    വെറും നിഴല്‍ മാത്രം ആയി പോവുന്ന പ്രതിഭാസം
    എത്ര മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.പല തവണ
    വായിച്ചു. അഭിനന്ദനങ്ങള്‍....

    ReplyDelete
  10. മക്കള്‍ ഇല്ലാത്തവര്‍ക്ക് അനപത്യ ദുഃഖം ,ഉള്ളവര്‍ക്ക് അവര്‍ തമ്മില്‍ തല്ലി തല കീറുന്ന ത്തിന്റെ ദുഃഖം!! ഈ കലികാലം കാണുമ്പോള്‍ ആറ്റു നോറ്റു മക്കള്‍ഉണ്ടായ മാതാ പിതാക്കള്‍ പോലും ഈ നശൂലങ്ങള്‍ ജനിക്കാ തിരുന്നെന്കില്‍ എന്ന് ആഗ്രഹിച്ചു പോകാറുണ്ട് ...
    ചന്തുവേട്ടന്റെ അതി ശക്തമായ വരികള്‍ ഈ കവിതയുടെ ആത്മാവിലെ നന്നായി ജ്വലിപ്പിക്കുന്നു ..ആശംസകള്‍ ..

    ReplyDelete
  11. അര്‍ത്ഥഗര്‍ഭമായ വരികള്‍...
    ആശംസകള്‍

    ReplyDelete
  12. നല്ല വരികൾ...
    മക്കൾ ഉണ്ടായാലും വിഷമം, ഇല്ലെങ്കിലും വിഷമം....
    ഇന്നത്തെ കാലത്ത് മക്കൾ ഇല്ലെങ്കിൽ ആ ഒരു ദു:ഖമേയുള്ളു.
    പക്ഷേ, മക്കൾ ഉണ്ടായിട്ടും ഫലമില്ലാത്ത അവസ്ഥയിൽ ഒരുപാടു ദു:ഖങ്ങൾ ഒരുമിച്ചനുഭവിക്കേണ്ടി വരും....

    ആശംസകൾ....

    ReplyDelete
  13. ശെരിയാണ് ,മക്കള്‍ ഉണ്ടായാലും ദുഃഖം ,ഇല്ലങ്കിലും ദുഃഖം..
    എത്രയോ പേര്‍ പറയുന്നത് കേട്ടിടുണ്ട് ഇങ്ങനെ..എല്ലാം
    വിധിയെന്ന് ആശ്വസിക്കാം..

    ReplyDelete
  14. സത്യത്തെ ,ധര്‍മ്മത്തെ വെട്ടി വീഴ്ത്തീടീല്ലേ ?
    കണ്ണ് കെട്ടാത്തൊരു ഗാന്ധാരിയായിട്ട്
    കണ്ണടച്ചെത്ര കബന്ധങ്ങള്‍ തിരയില്ലേ ?
    നിൻ മനമുരുകില്ലേ ? നിൻ മേനി തളരില്ലേ?

    വളരെ ശക്തമായ പൊള്ളുന്നവരികൾ കവിതയിലുടനീളം.അഭിനന്ദനങ്ങൾ

    ReplyDelete
  15. എഴുത്തിന്റെ മൂന്നാംകണ്ണ് കാലത്തിന്റെ സ്പര്‍ശത്താല്‍ തുറന്ന് പുതിയൊരു വിതാനതിലേക്ക് കടക്കുന്നതിന്റെ വളരെ മഹത്തായൊരു കാഴ്ച , വായനക്കാരന്റെ മനോഗതികള്‍ വരികള്‍ക്ക് വ്യാഖ്യാനമെഴുതുന്ന രസതന്ത്രം.ആശങ്കകളുടെ മേല്‍ കനലുകള്‍ വിതറി സമൂഹത്തിനെ ഒരേ ജ്വാലയില്‍ ചുട്ടുപഴുപ്പിക്കുന്ന കാഴ്ച..വര്‍ത്തമാനകാലത്തിനുമപ്പുറം വേര് പടര്‍ത്തി നില്‍ക്കുന്ന ചിന്തകളും വാക്കുകളുമാണ് വായനക്ക് ജീവസാനിധ്യം നല്‍കുന്നത് .

    ReplyDelete
  16. കവിതയുടെ ശക്തി ശരിക്കും ആവാഹിച്ചെടുത്ത വരികള്‍. ദുഃഖം കൊണ്ട് വരുന്ന മക്കള്‍ ഉണ്ടാവുന്നതിനേക്കാള്‍ നല്ലത് തീരെ ഇല്ലാതിരിക്കുന്നതാണെന്നു പറഞ്ഞു പോകും സത്യം. ഈ മനുഷ്യാവസ്ഥയെ അടിവരയിട്ടു മനോഹരമായി അവതരിപ്പിച്ച ഈ കവിത വായിച്ചപ്പോള്‍ മറക്കാത്ത മറ്റൊരു കാവ്യ അനുഭവമായി.

    ReplyDelete
  17. സത്യം പറഞ്ഞാ എനിക്കൊന്നും മനസ്സിലായില്ല. പിന്നെ കമന്റുകള്‍ കണ്ടപ്പോ ഒന്നൂടെ വായിച്ചു. അപ്പോ കുറച്ചൊക്കെ പിടികിട്ടി. എന്റെ തെറ്റാ എനിക്കറിയാം. ക്ഷമ എന്നൊരു സാധനം എന്റെടുത്ത് ഇല്ല.
    എല്ലാ ആശംസകളും.

    ReplyDelete
  18. ശക്തമായ വരികള്‍... വായനാ അനുഭവം സ്രിഷ്ടിച്ച കവിതയെ കുറിച്ച് മറ്റുള്ളവര്‍ വിലയിരുത്തി കഴിഞ്ഞു.... ഭാവുകങ്ങള്‍....

    ReplyDelete
  19. കെട്ടകാലത്തിന്റെ തിന്മകളെ വാരിപ്പുണരുന്ന സന്താനങ്ങളുടെ പിറവിയെക്കാൾ അനപത്യത അഭികാമ്യം എന്ന സന്ദേശം...

    മാനവികതയെ സർവ്വാത്മനാ നെഞ്ചേറ്റുന്ന ഹ്ര്‌ദയത്തിൽ നിന്നു പിറന്ന വരികൾ...

    കാവ്യാംശം മുറ്റിനിൽക്കുന്ന രചന....

    കവിയുടെ പാദങ്ങൾൽ ഈയുള്ളവന്റെ പ്രണാമ.

    ReplyDelete
  20. കരയല്ലേ, കേള്‍ക്കുക ! മക്കളില്ലാഞ്ഞുള്ള മോദത്താല്‍
    മോഹന മൃതിയെ ഞാൻ‍ പുണരട്ടെ...

    All the Best

    ReplyDelete
  21. ശക്തവും, യുക്തവുമായ രചന..നന്നായിരിക്കുന്നു..തുടരുക

    ReplyDelete
  22. ഇതിലെ ചിത്രം ശക്തമായി ഒരു കവിത തന്നെ എഴുതുനുണ്ട് ...എനാലും അതിലും ശക്തമാണ് ഈ കവിത
    അവള് തന്നെ ആണ് വസുന്ധരയും കുന്തിയും ഗന്ധരിയും എല്ലാം അവള് തന്നെ എന്ന് ഉറക്കെ പറയുന്നു ഈ ഭരത വാക്ക് .
    ഒരു കവിതയില്‍ എല്ലാം നിരവചിരിക്കുന്നു .....നന്നായിരികുന്നു എന്ന് പരയുനതിനെ കാള്‍ നല്ലത് വായനകാരെ ശരിക്കും അനുഭവിപ്പിക്കുന്നു ഈ കവിത

    ReplyDelete
  23. ഇത്രേം ശക്തമായ വരികള്‍ വായിച്ചു പഠിക്കാന്‍ ഞാന്‍ പോര. എനിക്കല്ലേ അത് നന്നായി അറിയേണ്ടത്.!

    ReplyDelete
  24. വളരെ ഗംഭീരമായ വരികൾ. കവിത വർത്തമാനസാമൂഹ്യ അവസ്ഥയുമായി സംസാരിക്കുന്നു .നല്ല താളം .ഞാനൊന്നു ചൊല്ലിനോക്കി..സഹൃദയം ആശംസകൾ

    ReplyDelete
  25. രണ്ടാവര്‍ത്തി വായിച്ചു. കരുത്തുറ്റ വരികള്‍ ഹൃദയത്തില്‍ തൊട്ടു.....സസ്നേഹം

    ReplyDelete
  26. നീളൻ കവിത..അതും ഇച്ചിരി കട്ടിയും...സ്ക്രീനിനുമുൻപിലിരുന്നു വായിക്കാൻ ക്ഷമയില്ലാ....കേഴ്പ്പിച്ചു തന്നാൽ കൊള്ളാം..അപ്പൊ അഭിപ്രായം പറയാം....

    ReplyDelete
  27. ശക്തമായ വരികള്‍ ..!
    എഴുതി തെളിഞ്ഞവര്‍ക്കേ ഇങ്ങിനെയൊക്കെ
    എഴുതാന്‍ കഴിയൂ..!!
    അഭിനന്ദനങ്ങള്‍ ,,!

    ReplyDelete
  28. @ മിനിടീച്ചർ, വായനക്ക് വളരെ നന്ദി.. @ ജയിംസ് സണ്ണി പാറ്റൂർ.. വിലയേറിയ അഭിപ്രായത്തിനു നന്ദി @ മനോരാജ്.. നന്ദി,തങ്കളുടെ നിരീക്ഷണം തെറ്റിയില്ല,സാധാരണ കൊച്ച് കവിതകളും,കൊച്ചു കഥകളും മാത്രമേ ബ്ലോഗുകളിലെത്തുകയുള്ളൂ.. പക്ഷേ നീണ്ട കവിതകളും,കഥകളും,വായിക്കാൻ താങ്കളെ പോലുള്ളവരും ഇതിനു പിന്നാലെ വന്ന യുവത്വവും ആഭിമുഖ്യം കാണിക്കുന്നത് കാണുമ്പോൾ അടക്കാനാവാത്ത സന്തോഷം..നല്ലവരായ മറ്റ് സഹോദരങ്ങൾക്കുള്ള മറുപടി ഉടനെ എല്ലാപേർക്കും ഭാവുകങ്ങൾ

    ReplyDelete
  29. കാവ്യഭംഗിയില്‍,ആശയത്തിന്‍റെ കരുത്തില്‍ വേറിട്ടുനില്‍ക്കുന്നൊരു കവിത.വളരെ വിത്യസ്തമായൊരു വായനാനുഭവം തന്നെ നല്‍കി.
    ധര്‍മ്മാധര്‍മ്മങ്ങളുടെ,സത്യാസത്യങ്ങളുടെ കണ്ടെത്തലുകള്‍ ചില ഉദാഹരണങ്ങളിലൂടെ സമര്‍ത്ഥമായി ചിത്രീകരിക്കുമ്പോഴും വാക്കുകള്‍ക്കിടയില്‍ പതിഞ്ഞുകിടക്കുന്ന ദുഃഖം ഒളിഞ്ഞും തെളിഞ്ഞും മറ്റൊരു ചിത്രം കൂടി വരച്ചുചേര്‍ക്കുന്നുണ്ടായിരുന്നു എന്ന് പറയാതെ വയ്യ.
    "ആദിയില്‍ നീ ചൊന്ന വചനത്തിനായിരം വ്യംഗ്യാര്‍ഥങ്ങള്‍..." തുടങ്ങിയ വരികള്‍ പൊരുളുകളുടെ ഒരാകാശം തന്നെ ചുമക്കുന്നു.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  30. വായിച്ചു... രണ്ടുമൂന്നാവർത്തി. പതിവു ബ്ലോഗ് കവിതകളിലെ മിനിക്കഥകളിൽ നിന്നും വ്യത്യസ്തമായ വരികൾ ആകർഷിച്ചു.
    പ്രൊഫൈൽ പിന്നെയാണ് നോക്കിയത്. മനസ്സിൽ നിന്നും ഉതിരുന്ന നിശ്വാസവും ഈ കവിതയിലുണ്ട്.
    നന്മകൾ നേരുന്നു.

    ReplyDelete
  31. @ മഞ്ഞുതുള്ളി.വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. @ ബെഞ്ചാലി.. സമയമെടുത്ത് വായിച്ചതിന് ഒരായിരം നന്ദി @ പാട്ടേപ്പാടം റാംജി..വായനക്ക്, ഈ കൂട്ടുകാരന്റെ പ്രണാമം @ ഷമീർ തളിക്കുളം.. കവിതകൾ രണ്ട് മൂന്നാവർത്തി വായിക്കണം എങ്കിലേഅപഗ്രഥിക്കാൻ പറ്റുകയുള്ളൂ..വായനക്ക് പ്രണാമം.

    ReplyDelete
  32. @ ലിപി രഞ്ചൂ... താങ്കളെപ്പോലുള്ള യുവ തലമുറയിലെ വായനക്കാർക്ക് “ശ്രേഷ്ടമായി” ത്തോന്നുന്ന കവിതകളും കഥകളും രചിക്കുവാൻ കഴിയുന്നതിന് ദൈവത്തോട് നന്ദി.. കുഞ്ഞേ..ആത്മാർത്ഥമായ വാക്കുകൾക്ക് മുൻപിൽ മനംനിറഞ്ഞ സ്നേഹം..ഇത്തരം അഭിപ്രായങ്ങൾ ചെയ്യുന്ന മറ്റൊരു ഗുണം കൂടിയുണ്ട്, എന്റെ വീട്ടിലെ ഒരു അലമാരനിറച്ച് ഞാൻ എഴുതിപൂർത്തിയാക്കിയതും,അല്ലാത്തതും,പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ ഒരു പാട് കഥകളും,കവിതകളും ഉണ്ട് തിരക്കഥയിലോട്ട് മാറിയപ്പോൾ അതിനെയൊക്കെ അവഗണിച്ചിരുന്നൂ ബ്ലോഗെഴുത്ത് തുടങ്ങിയതിൽ പിന്നെ അവയൊക്കെ വീണ്ടും എടുത്തു വായിച്ചൂ..എനിക്ക് തന്നെ തെല്ല് അതിശയം..ഇതൊക്കെ ഞാൻ എഴുതിയതാണോന്ന്... എന്തായാലും താങ്കളെപ്പോലുള്ളവർ വീണ്ടുമെൻ സാഹിത്യപ്രണയിനിയെ പ്രണയിക്കാനുണ്ട് എന്ന കണ്ടറിവ് എന്നെ വീണ്ടും ചെറുപ്പക്കാരനാക്കുന്നൂ..നന്ദി ( എല്ലാം തുറന്നെഴുതുന്ന ശീലം എനിക്കുണ്ട്.അതെന്നെ തെറ്റുകാരനാക്കില്ലാ എന്ന വിശ്വാസത്തോടെ)

    ReplyDelete
  33. @ വിന്‍സെന്റ്,( എന്റെലോകം) - നല്ല വായനക്കും, നല്ല അഭിപ്രായത്തിനും സ്നേഹം നിറഞ്ഞ നന്ദി... @ രമേശ് അരൂർ - അനിയാ, താങ്കളുടെ രൂപത്തെപ്പോലെ, രചനകളെപ്പോലെ,നല്ല അഭിപ്രായങ്ങൾക്കും പ്രണാമം. @ പ്രയാൺ - നന്ദി, @ നന്ദു,@ ലച്ചൂ - വായനക്ക് നന്ദിയുടെ പൂക്കളം.... @ സിദ്ധിക്ക് - താങ്കൾ കവിതയിലൂടെ നടത്തിയ സഞ്ചാരത്തിനു പ്രത്യ്യേകംനന്ദി, ഉപരിപ്ലമായ വായന, വായനക്കാർക്കും എഴുത്തുകാർക്കും ഒരു ഗുണവും ചെയ്യില്ലാന്ന് മാത്രമല്ലാ,ഏതും,എങ്ങനെ വായിക്കണമെന്നും താങ്കൾ ഉപദേശവും നൽകുന്നൂ, ഈ അഭിപ്രായപ്രകടനത്തിലൂ‍ടെ,ഒരു ജേഷ്ടൻ അനുജന് അമിതമായ നന്ദി ചൊരിയുന്നതിലെ അനൌചിത്യത്തെയോർത്ത് ഞാനത് ചെയ്യുന്നില്ലാ, സ്ണേഹം. @ സലാം..സിദ്ധിക്കിനോട് പറഞ്ഞ വാക്കുകൾ മാത്രം താങ്കളോട്...നന്ദി.. എല്ലാ ഭാവുകങ്ങളും. @ മുല്ലക്കുഞ്ഞേ..ഇനി ഒന്നു കൂടെ വായിച്ച് നൊക്കൂ.. കുറേക്കൂടി മനസ്സിലാകും..പിന്നെ ക്ഷമ വേണം..വായനക്കും,ജീവനത്തിനും..കുറച്ച് സമയമെടുക്കണം അല്ലെങ്കിൽ പ്രിന്റ് ഔട്ട് എടുത്ത് വച്ച് വായിക്കണം ( ഒരു രഹസ്യം പറയട്ടെ-ഭാഷാ ഇൻസ്റ്റിട്ട്യൂട്ട്കാർ ഈ കവിത പാടവിഷയമാക്കാൻ പോകുന്നുണ്ട് ഏതു ക്ലാസിലേക്കാണെന്നു പറഞ്ഞില്ലാ..ചിലപ്പോൾ മക്കൾക്ക് പ്രയോജനപ്പെടും) വായനക്ക് നന്ദി. @ നീർവിളാകൻ - നന്ദി, @ പള്ളിക്കരയിൽ - പ്രണാമത്തിന് പ്രണാമം കൂടുതൽ പറയാൻ മാനസം വിതുമ്പുന്നൂ..പക്ഷേ കഴിയുന്നില്ല.. എന്നിലെ വരികളിലൂടെ എന്നെ അറിഞ്ഞതിനു കൂപ്പ് കൈ........ @ the man to walk with - thanks, @ junaith - നന്ദിയുടെ കുസുമ ഹാരം...

    ReplyDelete
  34. വളരെനല്ല വിഷയം, അതിശക്തവും സുന്ദരവുമായ വരികള്‍..

    അഭിനന്ദനങ്ങള്‍.!!!!!

    ReplyDelete
  35. കരയല്ലേ, കേള്‍ക്കുക ! മക്കളില്ലാഞ്ഞുള്ള മോദത്താല്‍
    മോഹന മൃതിയെ ഞാൻ‍ പുണരട്ടെ...
    കേള്‍ക്കുന്നതുണ്ടു ഞാന്‍‍ അവളുടെ കാലൊച്ച
    അറിയുന്നതുണ്ട് ഞാന്‍‍ അവളുടെ സാമീപ്യം
    പോകട്ടെ ,പോകട്ടെ വാമഭാഗത്തിരുന്നിത്രനാളെന്ന
    ഭജിച്ചൊരു ദേവതേ .......
    നിനക്കിനി സോദരിയാണ് വസുന്ധര..
    അല്ലല്ല നീ തന്നെയല്ലേ വസുന്ധര !

    Best Wishes

    ReplyDelete
  36. ‘വിലപിപ്പൂ കാന്തന്‍ മക്കളില്ലാഞ്ഞിട്ട്, വിഷമിപ്പൂ നാഥന്‍ താതനാകാഞ്ഞിട്ട് ‘

    കാവ്യാംശം മുറ്റിനിൽക്കുന്ന വരികളിലൂടെ പ്രൊഫൈൽ ചിത്രത്തിന്റെ വേദനയേക്കാൾ ഉപരി മറ്റുമക്കളുടെ നേർചിത്രങ്ങൾ....!

    ബൂലോഗത്തിൽ വളരെ അപൂർവ്വമായി കാണാൻ സാധിക്കുന്ന കവിതകളിലൊന്നാണിത് കേട്ടൊ ഭായ്

    ReplyDelete
  37. ബ്ലോഗില്‍ ഞാന്‍ ആദ്യമായാണ്‌ പഴയകാല കവിതാ രീതിയുടെ സ്മരണയുണര്‍ത്തുന്ന ഒരു കവിത കാണുന്നത്. നല്ല്ല ശക്തമായ വരികള്‍. മനം ഉരുകി വരികളായാതാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.

    കവിത എനിക്ക് ബാലികേറാമലയായതുകൊണ്ട് നാലഞ്ചാവര്‍ത്തി വായിക്കേണ്ടി വന്നു.

    താങ്കള്‍ ഒറ്റക്കല്ല. സര്‍ഗയാത്ര തുടരുക. ഒരായിരം ഭാവുകങ്ങള്‍ .

    ReplyDelete
  38. ഇന്നാണ് വായിക്കാന്‍ കഴിഞ്ഞത് .... ഗംഭീര വാക്കുകള്‍ ... നല്ല കവിത

    ReplyDelete
  39. അറിവുള്ളവര്‍ അഭിപ്രായം പറയട്ടെ.
    എനിക്കെന്തറിയാം..

    ReplyDelete
  40. enjoyed my first visit....Thanks

    ReplyDelete
  41. അര്‍ത്ഥഗര്‍ഭം ധരിച്ച ഒരു അമ്മക്കവിത. ഭാഷാസംപുഷ്ടിയുടെ മകുടോദാഹരണം. കവിതാപാരായണസുഖം ഉളവാക്കുന്ന രചന. ദുര്‍ല്ലഭമായ ക്രമക്കേടുകള്‍ വിഗണിക്കാവുന്നവ മാത്രം. മൊത്തത്തില്‍ 'ഭരതവാക്യം' ഒരു കവിതയായിത്തന്നെ വേറിട്ടു നില്‍ക്കുന്നു. ഒരു സൃഷ്ടിയുടെ ഉല്‍കൃഷ്ടത എങ്ങിനെ കൈവരുത്താമെന്ന്‌ ചന്തു നായര്‍ തുടക്കക്കാര്‍ക്ക്‌ കാണിച്ചു കൊടുക്കുന്നു.
    ഖഡ്ഗങ്ങള്‍ രാകിത്തളരുന്ന കൈകള്‍ ഉറുമി വീശി അറുത്തെടുക്കാതെ, അതേ കൈപ്പത്തികളില്‍ ഭഗവത്ഗീതയും ഖുറാനും തുറന്നു വെച്ചു, ലിഖിത സാരം തൊട്ടുകാട്ടി, സന്മാര്‍ഗ്ഗ ബോധം ഉണര്‍ത്തുക. ഇതൊന്നുമാത്രമാണ്‌ സമൂല പരിഹാരം എന്ന്‌ ഓര്‍ക്കുക.. സന്താനോല്‍പ്പത്തി മൂലം നേരിടേണ്ടി വന്നേക്കവുന്ന അപൂര്‍വ്വം ചില അനര്‍ത്ഥങ്ങള്‍ പരിഹരിക്കുക ഒരിക്കലും സന്താനനഷ്ടം കൊണ്ട്‌ ആവില്ല. ഇല്ലായ്മയിലൂടെ പരിഹാരം തേടുന്നത്‌ വെറും മിഥ്യാമോഹം. അനര്‍ത്ഥം നേരിട്ടതില്‍ പിന്നെ ആശ്വാസം തേടുകയല്ല, അനര്‍ത്ഥം ഒഴിവാക്കാനുള്ള ഉപാധി കണ്ടെത്തുകയാണ്‌ പ്രായോഗികബുദ്ധി. മതപുസ്തകങ്ങള്‍ നമ്മെ ഉപദേശിക്കുന്നതും ഇതുതന്നെയാണല്ലോ. കന്മഷം പൂണ്ട മനസ്സ്‌ മതഗ്രന്ഥങ്ങളിലെ ഗുണപാഠങ്ങള്‍ പഠിച്ചെടുക്കാന്‍ വിമുഖത കാട്ടുന്നു. മതങ്ങളെ വേര്‍പെടുത്തി നിര്‍ത്തുന്ന മനുഷ്യന്റെ പ്രവണതയ്ക്കു ഇനിയെങ്കിലും വിരാമം കുറിക്കപ്പെടേണ്ടിയിരിക്കുന്നു.

    ReplyDelete
  42. ദൈര്‍ഘ്യവും കാഠിന്യവും വായനയെ വലച്ചു. എന്നാലും ഇനിയും തുടരുക.

    ReplyDelete
  43. വളരെ ശക്തമായ വരികൾ. ചൊല്ലുമ്പോൾ കണ്ണ് നിറയുന്ന അവസ്ഥ. നന്ദിയും നമസ്ക്കാരവും.

    എഴുതിതെളിഞ്ഞ ഒരാളോട് വേറെന്തു പറയാൻ? ഒരിയ്ക്കൽ കൂടി നന്ദി.

    ReplyDelete
  44. ഇത്രയും ആത്മാര്‍ത്ഥമായി എഴുതുന്ന കവിതകള്‍ ബ്ലോഗുകളില്‍ വിരളമാണെന്ന് തന്നേ പറയാം. മലയാള ഭാഷ തന്നെ ബ്ലോഗുകളില്‍ വികലമായാണല്ലോ അവതരിപ്പിക്കാറുള്ളത്.

    നല്ല കവിത.

    ആശംസകള്‍.

    ReplyDelete
  45. ഒരുപാട് മാതാപിതാക്കൾ ഇന്നിങ്ങനെ ആഗ്രഹിക്കണുണ്ടാവും...നന്നായി ചന്ത്വേട്ടാ....

    ReplyDelete
  46. നല്ല കവിത ചന്തുമാഷേ!
    എനിക്ക് ഇതു വല്യപിടി ഇല്ല!

    http://chemmaran.blogspot.com/

    ReplyDelete
  47. ഇതെനിക്ക് പെട്ടെന്ന് മനസ്സിലാകും. എന്റെയും ചിന്തകളായതുകൊണ്ടുതന്നെ

    ReplyDelete
  48. മക്കൾ ഉണ്ടായാലും വിഷമം, ഇല്ലെങ്കിലും വിഷമം....
    ഇന്നത്തെ കാലത്ത് മക്കൾ ഇല്ലെങ്കിൽ ആ ഒരു ദു:ഖമേയുള്ളു.......
    മാതാപിതാക്കള്‍ക്ക് ദുഖം മാത്രം നല്‍കുന്ന എത്രയോ മക്കള്‍ ഉണ്ട്
    വൃദ്ധസദനത്തില്‍ ചെന്ന് നോക്കിയാല്‍ കാണാം അമ്മമാരുടെ സങ്കടം
    അച്ച്ചനമ്മമാര്‍ സന്താനങ്ങള്‍ക്ക് വേണ്ടി ചെയ്ത ഒരു കാര്യത്തിനു പോലും
    പ്രതിഫലം കൊടുക്കാന്‍ ഒരു നാളും മക്കള്‍ക്ക് സാധിക്കില്ല ഇപ്പോളത്തെ
    മക്കള്‍മനസ്സിലാക്കുന്നും ഇല്ല . ഒരു അമ്മയുടെ ദുഃഖം ഒരു സമൂഹത്തിന്റെ ദുഃഖംവളരെ ശക്തമായ പൊള്ളുന്നവരികൾ കവിതയിലുടനീളം,ചന്തു വേട്ടാ ഇതിനു അഭിപ്രായം പറയാന്‍ ഞാന്‍ ഒന്നുമല്ല .നന്ദിയും നമസ്ക്കാരവും.

    ReplyDelete
  49. 'ഒന്നായ നിന്‍ ഇരുമിഴികളെ കണ്ണുള്ളോരന്ധരെന്‍‍ -
    സോദരര്‍ രണ്ടായി കാണവേ ,

    മിഴി രണ്ടില്‍ തുളുമ്പിയ നീരതില്‍ തെളിയുന്ന
    പകലോന്റെ വട്ടവും മറ്റതില്‍ മതിത്തെല്ലും,
    മുദ്രായാക്കീട്ടിഹ നാമങ്ങളിട്ടതില്‍ നായ്ക്കളായ് കാവലിരുന്നു മുരണ്ടീടവേ,'

    ആദിയില്‍ നീ ചൊന്ന വചനത്തിനായിരം വ്യംഗ്യാര്‍ത്ഥമോതുന്ന
    ഓതിക്കന്മാരുടെ പിന്നാലെ മുഷ്ടി എറിഞ്ഞു നടക്കും

    പരിഷകള്‍ പകയുടെ പുകയുയര്‍‍ത്തീടവേ,'
    അങ്കിള്‍. എന്തു പറയണമെന്നറിയില്ല.......!
    പണ്ട് പാഠ പുസ്തകത്തില്‍ പഠിച്ച പൂര്‍വ സൂരികളുടെ കാവ്യലോകത്തില്‍ എത്തിയ പോലെ...!
    കവിത വായിക്കുന്നതില്‍ ഞാന്‍ പുറകോട്ടാണ്‌.
    പക്ഷെ ഈ വരികള്‍ പ്രസരിപ്പിക്കുന്ന ചിന്തകളുടെ നോവ്‌ മനസ്സിലേക്ക് കത്തിപ്പടരുകയാണ്...! അദ്ഭുതപ്പെടാനില്ല, കുഞ്ഞുണ്ടാവാത്തത് ഭാഗ്യമെന്ന് ഇക്കാലത്ത് ചിന്തിച്ചു പോയാലും...
    നന്മയുണ്ടാവട്ടെ.. ഒത്തിരി എഴുത്ത് ഇനിയുമുണ്ടാവട്ടെ..

    ReplyDelete
  50. നിന്‍ മേനി ചുറ്റുന്ന ഹരിതമാം വര്‍‍ണ്ണവും
    നിന്‍ സന്ധ്യ നല്‍കുന്നകുങ്കുമ ശോഭയും
    നിന്റെ കളേബരം ശോഭനമാക്കുന്ന സൂനങ്ങൾ
    തന്നുടെ സപ്തവര്‍ണ്ണങ്ങളും, കടം കൊണ്ടു്,
    കൊടിയാക്കാന്‍ കടുംനിറം ചാലിച്ച
    കൂറകള്‍ വടിത്തുമ്പില്‍ കെട്ടിപ്പറപ്പിച്ച്മറ്റൊരാള്‍ തൊട്ടാലശുദ്ധമായ്‌ കണ്ടു കലഹിച്ചു
    എത്ര നന്നായി എഴുതിയിരിയ്ക്കുന്നു.....അതി ശക്തം ഈ ഭാഷയും... പ്രതീകങ്ങളും. ആശംസകള്‍

    ReplyDelete
  51. തേങ്ങുന്ന എന്‍ മനം ഒരു മാത്ര ചൊല്ലട്ടെ ...
    വിങ്ങുന്ന മനസ്സ് തന്‍ തീരാത്ത വേദന ..
    ഓര്‍മ്മകള്‍ പിന്നാമ്പുറത്ത് മയങ്ങുമ്പോള്‍
    ഉമ്മറപ്പടിയിലെ നിരീക്ഷണ പാടവം ..
    ചൊല്ലാതെ ചൊല്ലട്ടെ എന്‍ മൌന നൊമ്പരം
    അച്ഛന്റ്റെ ചാരെ അണയട്ടെ നന്ദിനി ..

    ReplyDelete
  52. നിന്‍ മേനി ചുറ്റുന്ന ഹരിതമാം വര്‍‍ണ്ണവും
    നിന്‍ സന്ധ്യ നല്‍കുന്നകുങ്കുമ ശോഭയും
    നിന്റെ കളേബരം ശോഭനമാക്കുന്ന സൂനങ്ങൾ
    തന്നുടെ സപ്തവര്‍ണ്ണങ്ങളും, കടം കൊണ്ടു്,
    കൊടിയാക്കാന്‍ കടുംനിറം ചാലിച്ച
    കൂറകള്‍ വടിത്തുമ്പില്‍ കെട്ടിപ്പറപ്പിച്ച്
    മറ്റൊരാള്‍ തൊട്ടാലശുദ്ധമായ്‌ കണ്ടു കലഹിച്ചു
    കുന്തവും കത്തിയും കൈയ്യേറ്റി,കൊന്നും,
    കൊലവിളി കാഹളം കേള്‍പ്പിച്ചും
    ചത്തോന്റെയെണ്ണം പെരുപ്പിച്ചു ചൊല്ലവേ .......
    കര്‍ണ്ണങ്ങളറിയിച്ച് കണ്ണുകള്‍ നിറഞ്ഞതതൊഴുകിയെന്‍-
    കവിളുകളില്‍ നദികളായ് തീർന്നപ്പോള്‍ ,
    നാരിയായ്‌ ജനിക്കുകില്‍ ജനിപ്പിക്കാന്‍ കഴിയാത്ത നാരി
    അപശകുനമാണെന്ന മാളോർ‍ക്ക് വഴിമാറി,
    മുഖം പൊത്തി ,മനം പൊത്തി തേങ്ങാതെ തേങ്ങുന്ന
    ഭൈമി ധരിക്കുന്നു, ചൊല്ലുന്നു.....

    ഇവിടെ ഒരു comment എഴുതാന്‍ മാത്രം ഉള്ള അറിവ് എനിക്കില്ല , പക്ഷേ സര്‍നെ കൂപ്പുകൈകളോടെ ഞാന്‍ നമിക്കുന്നു..., ആരഭി എന്നും സമ്പന്നയാണ്.. കഥ , കവിത, സംഗീതം, ലേഖനം ഇവയൊക്കെ കൊണ്ട് ...

    ReplyDelete
  53. ഒരു കുരുന്നിനെ തരാന്‍ വിധി വിഘ്നമായിരുന്നു.
    നന്ദി വിധാതാവെ നന്ദി ... വിഘ്നത്തിനായിരം നന്ദി ചൊല്ലിടുന്നു....!

    ReplyDelete
  54. കലികാലം ഉറഞ്ഞുതുള്ളുന്ന ഈ ഭൂമിയിലേക്ക്‌ പിറവിയെടുക്കാതെയിരിക്കുന്നതാണ് ഉത്തമം .ജീവിതം നമുക്ക് നല്‍കുന്നത് വേദനകള്‍ മാത്രം .ജനനവും മരണവും മനുഷ്യനില്‍ നിക്ഷിപ്തം .യവ്വനത്തില്‍ മരണം എന്ന സത്യത്തെ ഓര്‍ക്കുന്നവര്‍ വിരളം പക്ഷെ വാര്ദ്ധക്ക്യം മനുഷ്യനെ പിടികൂടിയാല്‍ പിന്നീടുള്ള ജീവിതം മരണത്തെക്കുറിച്ച് ഓര്‍ത്തുകൊണ്ടുള്ളതാണ് .ആ ജീവിതം ഭയാനകമാണ് .അവസാനശ്വാസം നിലയ്ക്കാനുള്ള പ്രാണവേദനയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അസഹനീയമായ മനസിന്‍റെ സംഘര്‍ഷം പറഞ്ഞറിയിക്കുവാന്‍ കഴിയില്ല .ഒരുപാട് ചിന്തിപ്പിക്കുന്നു താങ്കളുടെ കവിത .ആശംസകള്‍

    ReplyDelete
  55. മനസ്സില്‍ തട്ടുന്ന ശക്തവും,ശ്രേഷ്ഠവുമായ കവിത.
    ആശംസകള്‍ ചന്തു സാറെ.

    ReplyDelete
  56. സോറി ഞാനീ വഴിക്കില്ല...

    ReplyDelete
    Replies
    1. ayyo thettidharikalle enikithu mansilakkanulla budhi illyann euddesichollu..sangathy nannayillyannallatto

      Delete
  57. ഒരു പിതാവാകാൻ കഴിയാത്ത ദുഖവും, പത്നിയിൽ തെറ്റൊന്നും കാണാത്ത മനസ്സും, കലികാല തിന്മകൾക്ക് പാത്രീഭവിക്കാൻ വേണ്ടി മാത്രമായ് മക്കൾക്ക്‌ ജന്മം നല്കാത്തതിലുള്ള ആനന്ദവും... എല്ലാമെല്ലാം മുഴച്ചു നില്ക്കുന്ന ശക്തമായൊരു രചന.

    ReplyDelete