Saturday, January 15, 2011

വല്മീകം



വല്മീകം (കഥ )
^^^^^^^^^^^^^^^^^^
വാനം കാർമേഘം പുതച്ചിട്ട് മാസങ്ങളായിരിക്കുന്നു.
ഇടിവെട്ടിയാർക്കുന്ന ഇടവപ്പാതിയും തുള്ളിക്കൊരുകുടംപെയ്യുന്ന തുലാവർഷവും കുട്ടികൾക്കു കടങ്കഥയിട്ടു കളിക്കാനുള്ള മിത്തുകളാകുന്നു..
മേടമാസത്തെ കൂട്ടുപിടിച്ച് സൂര്യൻ ഉരുക്കിയിട്ടിട്ടുപോയ ടെറസ്സ് കെട്ടിടത്തിനുള്ളിലെ അസഹ്യമായ ചൂടിനെവെറു ത്ത്, വെടിഞ്ഞ് മുറ്റത്തെ തൈമാവിൻചോട്ടിലെ ചാരുകസാലയിൽ ഞാത്തിയിട്ടിരിക്കുന്ന അറുപതു വാട്ട്സ് വെട്ടത്തിലിരുന്ന് ഒരു തിരക്കഥയ്ക്കു രൂപംകൊടുക്കുകയായിരുന്നു, ഇപ്പോൾ ഇടവേളയായിരിക്കുന്നു. ഒരു സസ്പെൻസ് കഥ. എഴുതിയത് ഒരാവൃത്തി വായിച്ചുനോക്കിയപ്പോൾ എനിക്കുതന്നെ ഭയം തോന്നി.
എന്റെ ഭയത്തെ ഞെട്ടലാക്കിക്കൊണ്ട് കെട്ടിൽക്കിടന്ന “മണിയൻ” കുരച്ചുചാടി.
“നാശംപിടിച്ച പട്ടീ..പേടിപ്പിച്ചുകളഞ്ഞല്ലോ..?”
ഭയത്തോടെയാണ് ഞാനതു പറഞ്ഞതെന്ന് മണിയനു മനസ്സിലായെങ്കിലും കൃത്യം ഉപേക്ഷിക്കാനാവാഞ്ഞ് ശൗര്യം കുറച്ച് വീണ്ടും കുരച്ചുകൊണ്ടിരിന്നു.
മണിയന്റെ അണമുറിയാത്ത അമർഷത്തിന്റെ കാരണം തേടി എഴുത്തുപകരണങ്ങളും മറ്റും താഴത്തു വച്ച് നടന്നു.
ഗേറ്റിൽ നോക്കിക്കൊണ്ടാണ് ശ്വാനഗർജ്ജനം.....
ഗേറ്റിനടുത്തെത്തുമുമ്പേ...പരിചിതശബ്ദം..
“ചേട്ടാ വേഗം കൊളുത്തെടുത്തേ....!”
അത്യാവശ്യമാണെന്ന ധാരണ എന്നെ വേഗമുള്ളവനാക്കി. താഴത്തെ കൊളുത്തെടുത്തുതീർന്ന നിമിഷത്തിൽ ഗേറ്റ് വലിച്ചുതുറന്ന് നാലഞ്ചു ചെറുപ്പക്കാർ വീടിന്റെ വശത്തേക്കോടി.
എട്ടുകെട്ടും പടിപ്പുരയും ഉണ്ടായിരുന്ന തറവാടിന്റെ പൊളിച്ചെഴുത്തിൽ, പേരിനുമാത്രം നിലനിറുത്തിയ പഴയ പടിപ്പുര ലക്ഷ്യമാക്കിയാണ് അവർ ഓടുന്നത്.
“എന്താ, എന്താ അവിടെ......?”
ഭയത്തോടെ അവരുടെ പിന്നാലെ എത്തി, തട്ടിൻമുകളിലേക്ക് ഏണിചാരിക്കയറുന്ന അവ്യക്തരൂപങ്ങളെ നോക്കിച്ചോദിച്ചു
“ആരാ....?
“ഞാനാ...... ഭരതൻ “
“ എന്താണവിടെ ?“
“ ദണ്ഡ തിരയുകയാ “
“എന്തിനാ;ആയുധം”
“ചേട്ടനൊന്നും അറിഞ്ഞില്ലേ ? നമ്മൾ ഹിന്ദുക്കൾ, നപുംസകങ്ങളെന്നാ അവന്റെയൊക്കെ വിചാരം.........”
മറ്റു ചെറുപ്പക്കാർ മച്ചിൻമുകളിലെത്തിയതായി ശബ്ദംകൊണ്ട് തിരിച്ചറിഞ്ഞു.
“ ഭരതാ എന്താണിങ്ങനെ.........എന്തുണ്ടായി.......?”
“ അവരും ഉണ്ടാക്കി”
ഒന്നും മനസ്സിലാകാതെനിന്ന അവസ്ഥയെ ഇരുട്ടിലും മനസ്സിലാക്കിക്കൊണ്ട് ഭരതൻ തെളിച്ചുപറഞ്ഞു,
“ അവരും ഉണ്ടാക്കിയെന്ന് ............. ചാവേർ സംഘം”
വേണ്ടാ എന്ന് വിചാരിച്ചതാണ്. പക്ഷേ അടക്കിനിറുത്തുംമുൻപേ പുറത്തുചാടി.
“ ഉണ്ടാക്കിച്ചതല്ലേ......?
“ ആര്............?”
പേടിപ്പെടുത്തുന്ന ചലനവേഗത്തോടെ ഭരതൻ, എനിക്കുമുൻപിൽ വന്ന് നിന്നു. ചോരത്തിളപ്പേറ്റുന്ന ശ്വാസം എന്റെ മുഖത്ത് തീക്കാറ്റൂതി.......
“ ആരുണ്ടാക്കിയെന്നാ ചേട്ടൻ പറയുന്നത് ?”
ചലനത്തെപ്പോലെ ചടുലമായ വാക്കുകൾ.
“ നിങ്ങൾ”
തറപ്പിച്ചാണ് പറയാൻ ശ്രമിച്ചതെങ്കിലും ശബ്ദം ചിലമ്പിപ്പോയി.
“നിങ്ങളോ......... ഓഹോ..എന്നാണു സുന്നത്തു നടത്തി മറ്റവനായത്?”
അവന്റെ കണ്ണുകൾ തീക്കട്ടകളായി. ഉലയിൽനിന്നു ചുട്ടുപഴുപ്പിച്ചെടുത്ത ചുരികയെ നോട്ടങ്ങൾ കടംകൊണ്ടു. ഇരുട്ടിലൂടെ പാഞ്ഞുവരുന്ന ചുരികദ്വയം
കണ്ണുകളി‍ൽ കുത്തിക്കയറുന്നതായിത്തോന്നി.
“ഇരുപത്തിയെട്ടു വർഷങ്ങൾക്കു മുൻപ്, ചേട്ടനല്ലേ എന്നെ അമ്പലത്തിനടുത്തുള്ള മൈതാനത്തിലെ ‘സംഘസ്ഥാനിൽ‘ കൊണ്ടു പോയി ‘നസ്തേ സദാ വത്സലേ മാതൃഭൂവേ..........’എന്ന പ്രാർത്ഥനാഗാനം ചൊല്ലിപ്പഠിപ്പിച്ചും, നമ്മൾ ഹിന്ദുക്കൾ സംഘടിക്കേണ്ട ആവശ്യകതയെപ്പറ്റിയും ഘോരഘോരം പ്രസംഗിച്ചതും”
അവന്റെ ശബ്ദത്തില്‍ ഖഡ്ഗം രാകുന്നതിന്റെ രവം കുടിപാർത്തു. അരവും വാൾത്തലയും ഉരുമുമ്പോൾ ഉണ്ടാകുന്ന അസഹ്യമായ ശബ്ദം പടവുകൾ കയറി. ആരോഹണം.
ഞാനതു കേൾക്കുന്നില്ല......,മറുപടി പറയുകയായിരുന്നു. നാവുകൊണ്ടല്ല..... ഭൂതകാലത്തെ കൈയെത്തിപ്പിടിച്ച മനസ്സുകൊണ്ട്. അവനോടല്ല.,എന്നോടുതന്നെ.
മദ്യവും കഞ്ചാവും ചെറുപ്പക്കാരുടെ ചെറുപ്പത്തിന്റെ പ്രതീകമായി മാറിക്കൊണ്ടിരുന്ന കാലഘട്ടം. ആശിച്ചതു ലഭിക്കാതെ വന്നപ്പോൾ, അടക്കിനിറുത്തിയിരുന്ന അമർഷം അതിക്രൂരവിപ്ലവത്തിലേക്കു തിരിച്ചുവിടാൻ വെമ്പൽകൊണ്ട യുവത്വത്തിന്റെ ചിന്ത മരവിച്ച കാലഘട്ടം.അന്തജനും അഗ്രജനും വർഗ്ഗവും വർണ്ണവും ഇല്ലാത്ത ചെറുപ്പക്കാരെ വാർത്തെടുത്ത സംതൃപ്തിയോടെ ഞാൻ അവർക്കന്ന് അഗ്രേസരനായി. അഭ്യാസത്തില്‍നിന്നുടലെടുക്കുന്ന മനോധൈര്യത്തിനു മാദ്ധ്യമമായാണ് അന്ന് കളരിയും കബഡിയും ആയുധവുമൊക്കെ പരിശീലിപ്പിച്ചത്. അന്നു ഭരതനു പത്തുവയസ്സോളം പ്രായം വരും.
“എത്രയാ?”
ഭരതന്റെ ഉച്ചത്തിലുള്ള ചോദ്യം എന്നെ ചിന്തയിൽനിന്നുണർത്തി.
ഇരുട്ടിൽനിന്ന് ആരുടെയോ മറുപടി.
“പത്ത്"
“പത്തെങ്കിൽ പത്ത് അത്രയും ആയല്ലോ; അമ്പലത്തിന്റെ കിഴക്കേ നടയിൽ, നമ്മുടെ സേവകർ കാത്തുനില്പ്പുണ്ട് ഇതുംകൂടെ , വേഗം അവിടെ എത്തിക്കൂ”
ഭരതന്റെ ശബ്ദത്തിനു ആജ്ഞയുടെ ഗാംഭീര്യം !
“ ഭരതാ ..ഇതെന്തിന്റെ പുറപ്പാടാ..?"
ശബ്ദത്തിനു ചിലമ്പലിന്റെ നേർമ്മ. അവനറിഞ്ഞൂ, ഉള്ളിൽ ചിരിച്ചുകാണുമോ, എന്റെ തളർച്ചയ്ക്കും, അറിവില്ലായ്മയ്ക്കും മുമ്പിൽ അവൻ വാചാലനായി, അദ്ധ്യാപകനായി!
“ആർഷഭാരതത്തിന്റെ അടിത്തറയാണു ഹിന്ദുമതം. അതിന്റെ ആണിക്കല്ലാണു നമ്മുടെ സംഘടന. അല്ലാതെ ഭാരാതാംബയെ മാനഭംഗപ്പെടുത്തി, കൈകാലുകൾ വെട്ടിമാറ്റി, പരിശുദ്ധരുടെ നാടു പണിത മറ്റവന്മാരുടെ...;”
ആവേശം കിതപ്പായി, കിതപ്പ് വായ്ത്താരിക്ക് അർദ്ധവിരാമമിട്ടു. ഇടവേളയിലെപ്പോഴോ. നാവനങ്ങി.
“ഭരതാ‍..അതന്നത്തെ ഭരണകർത്താക്കളുടെ ചിന്തയിലെ വൈകല്യമായിരുന്നു. പിന്നെ; വിദേശികളുടെ തന്ത്രമായിരുന്ന ഭിന്നിപ്പിച്ചു ഭരിക്കലിന്റെ ദൂഷ്യഫലവും..... പക്ഷേ... ഇപ്പോൾ ഈ ആയുധശേഖരണത്തിന്റെ പ്രസക്തി?”
പൂർവാധികം ശക്തിയോടെ ഭരതന്റെ വാക്കുകൾ അണമുറിച്ചാർത്തു.
“ഇന്നലെ കവലയിലെ ചന്തയിൽവച്ച് നമ്മുടെ രാഘവനെ മീൻകാരൻ സത്താറ് തല്ലി. കാരണം തിരക്കിച്ചെന്ന നമ്മുടെ സംഘക്കാരെ അവന്റെ ആളുകളെ വടിയും കല്ലുംകൊണ്ട് ആക്രമിച്ചു. പ്രാണരക്ഷാർത്ഥം നമ്മുടെ പ്രവീൺ മീൻ വെട്ടാനുപയോഗിക്കുന്ന കത്തിയെടുത്ത് അറിയാതെ ഒന്നു വീശിക്കാണും. സത്താറിന്റെ കൈപ്പത്തി തറയിൽ തെറിച്ചുവീണെന്ന്.പ്രതികാരമാണുപോലും പ്രതികാരം!!, ഇന്നു വൈകുന്നേരം അവന്മാർ നമ്മുടെ സംഘസ്ഥാനില്‍ കയറി ഫോട്ടോകൾ തല്ലിത്തകർത്തു.ധ്വജസ്തംഭത്തെ തകർത്തെറിഞ്ഞു. ആളുകളെ മൊത്തം അടിച്ചുചതച്ചു. പ്രവീണിന്റെ നില വളരെ ഗുരുതരമാണ് .മെഡിക്കൽ കോളേജിലെ ഐ.സി.യൂവിലാണ്,അവനെന്തെങ്കിലും പറ്റിയാൽ,.............?
ഭൂമിയെ ചവിട്ടിമെതിച്ച് ഭരതൻ നടന്നുപോയി. അറിയാതെ മനസ്സ് തേങ്ങി, പ്രവീണിനൊന്നും സംഭവിക്കരുതേ!
ചാരുകസാലയിൽ വന്നുകിടന്നു. എഴുതാൻ ശ്രമിച്ചൂ. വിരലുകൾ മരവിച്ചിരിക്കുന്നുവോ ? വായിക്കാൻ ശ്രമിച്ചു, അക്ഷരങ്ങളില്ല... താളുകളിൽ കറുത്ത പൊട്ടുകൾമാത്രം.
മത്സ്യക്കച്ചവടത്തിൽ, ചില്ലറപ്പൈസയ്ക്കുവേണ്ടിയുള്ള വിലപേശൽ ഇതാ ജാതിപ്പിശാചിന്റെ സംഹാരതാണ്ഡവത്തിന് ജതിസ്വരമാകുന്നു. ചാരിക്കിടന്നു. കണ്ണുകൾ മെല്ലെ അടച്ചു.
‘മിസ്റ്റർ.. നായർ; അന്ന് നിങ്ങൾ ആരോഗ്യമുള്ള, സഹൃദയത്വമുള്ള പുതിയ ചെറുപ്പക്കാരെ വാർത്തെടുക്കുവാൻ വേണ്ടിയാണ് അഭ്യാസങ്ങൾ പരിശീലിപ്പിച്ചത് പക്ഷേ; ഇന്ന്, ആഭാസമായി പ്രയോഗിച്ച് അപരന്റെ ശിരസ്സ് തകർക്കാൻവേണ്ടി ആ ആയുധങ്ങൾ നിങ്ങളുടെ പടിപ്പുരയില്‍നിന്ന് എടുത്തുകൊണ്ടുപോയിരിക്കുന്നു. അന്നതവിടെ കൊണ്ടിട്ടശേഷം നിങ്ങളവയൊക്കെ അവഗണിച്ചു. പരിഗണിച്ച ഭരതനും കൂട്ടരും അതെടുത്തുകൊണ്ടുപോയപ്പോൾ, നിങ്ങളെന്തേ തടഞ്ഞില്ലാ?ഭീരു...ഒരുകാലത്ത് അനുയായികളായിരുന്നവരെ നിങ്ങളിപ്പോൾ പേടിക്കുന്നൂ...അല്ലേ... ?’
ആരാണ് ചോദ്യകർത്താവ്..?..ചുറ്റും നോക്കി. ഇല്ല..ആരുമില്ല..
‘അതോ നിന്റെ സഹോദരങ്ങളെ കശാപ്പുചെയ്യാൻ നീയും കൂട്ടുനില്ക്കുന്നോ?’
“ഇല്ലാ‍ാ‍ാ‍ാ‍ാ‍ാ‍ാ”
ഉറക്കെ വിളിച്ചുകൊണ്ട് ചാടിയെഴുന്നേറ്റു. ചുറ്റുപാടും നോക്കി.... ആരാണ്..? ആരാണീ ചോദ്യങ്ങൾ ചോദിക്കുന്നത്, ഇരുളിൽ എവിടെയാണ് അയാള്‍ ഒളിഞ്ഞിരിക്കുന്നത് ?
‘ഇരുളിലല്ലാ.....സൂക്ഷിച്ചുനോക്കൂ....നിങ്ങളിൽത്തന്നെ ഒളിഞ്ഞിരിക്കുന്ന എന്നെ....എന്താ മനസ്സിലായില്ലേ....?
മനസ്സിലായി................... !
‘പക്ഷേ; തടുക്കുംമുൻപേ അവർ പടിതാണ്ടിക്കഴിഞ്ഞിരുന്നൂ... കാലത്തെപ്പോലെ വേഗത്തിലാണ് അവരുടെ നീക്കങ്ങൾ... മുന്നും പിന്നും ചിന്തിക്കുന്നില്ല. ഇടവും വലവുംനോക്കുന്നില്ല.... ഇന്നത്തെ യുവത്വത്തിന്റെ ശാപമാണത്... ശാപമോക്ഷത്തിനവർ ശ്രമിക്കുന്നില്ല...കൊടുത്താൽത്തന്നെ സ്വീകരിക്കാനും തയ്യാറല്ലാ...ഞാൻ അശക്തനാണ് ; മനസ്സേ....'
‘ഇല്ല; വൈകിയിട്ടില്ലാ....പോകൂ.... അവരുടെ പിന്നാലെ പോയി, മറികടന്ന് മുന്നിൽച്ചചെന്ന് തടുക്കൂ‘
‘എന്നേയും ചവിട്ടിമെതിച്ച് കടന്നുപോയാലോ ?
‘ഫ ; ഭീരൂ.....പോകാനാ പറഞ്ഞത്’
മനസ്സലറി.
‘പെറ്റിട്ടാൽ പോറ്റാൻ കഴിഞ്ഞില്ലെങ്കിൽ, പിന്നെ എന്തിനതു ചെയ്തു? പോറ്റിയവൻ രക്ഷകനാണ്, രക്ഷകനു ശാസിക്കാനും, ശിക്ഷിക്കാനും അവകാശമുണ്ട്’
മനസ്സിന്റെ ധൈര്യം, കാലുകൾ കടംകൊണ്ടുനടന്നു...അല്ല...ഓടി...ഗേറ്റ് വലിച്ചുതുറന്നു.
“ ജയ് കാളി മാതാ !!!!!! ”
അടുത്തെവിടെയോ സമുദ്രം അലറുന്നതുപോലെ; ‘ഹിന്ദുക്കളുടെ‘ രണഭേരി.
ഓട്ടത്തിനെ തടുത്തുകൊണ്ട് മുഖത്ത് ശക്തിയായി പ്രകാശം വന്നുപതിച്ചൂ. പിന്നെ അല്പം തിരിഞ്ഞ് വെട്ടം അരികിലെത്തി അണഞ്ഞു. മോട്ടോർ സൈക്കിൾ;
അനുജൻ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് എത്തിയതാണ്. ഒരു കാൽ തറയിലൂന്നി, മോട്ടോർ സൈക്കിൾ ബാലൻസ് ചെയ്തുകൊണ്ട് അവൻ :
“ചേട്ടാ.. വേഗം അകത്തുകടന്ന് ലൈറ്റെല്ലാം അണച്ച് കിടക്കണം. ആരു വന്നുവിളിച്ചാലും ഗേറ്റു തുറക്കണ്ടാ. ആകെ ബഹളമാ... ചേട്ടനെയെങ്ങാനും പുറത്ത് കണ്ടാൽ....?
“തെരുവിലെന്താ നടക്കുന്നത് ?”
എന്റെ ശബ്ദത്തിൽ രോദനത്തിന്റെ ലയം ഇഴതുന്നിയത് ഞാൻ അറിഞ്ഞു.
“മെഡിക്കൽ കോളേജിൽ കിടന്ന പ്രവീൺ മരിച്ചു”
“ മൈ ഗോഡ്....... !”
ഇപ്പോൾ ശബ്ദം തീർത്തും രോദനത്തിൽ മുങ്ങിപ്പോയി.
“തെരുവിലെ മുസ്ലീംദേവാലയത്തിലേക്കു ഹിന്ദുസംഘടനയുടെ പട നീങ്ങിക്കഴിഞ്ഞൂ. എതിർപാർട്ടിക്കാരും പടയൊരുക്കം നടത്തുന്നുണ്ട്.”
കർണ്ണങ്ങളിൽ, കത്തി രാകുന്നതിന്റേയും, വടി വീശുന്നതിന്റേയും ആരവം.
“ ബോലോ...തക് ബീർ”
മറ്റൊരു തീവരം ഇരമ്പിയാർക്കുന്നൂ. പിന്നിൽ അനുജൻ എന്തൊക്കെയോ വിളിച്ചുപറയുന്നു.ഒന്നും വ്യക്തമായില്ല. ഓടുകയായിരുന്നു.
നാട്ടിലെ പെരുംതച്ചനാണ് കൃഷ്ണനാശാരി, ഭരതന്റെ പിതാവ്. വീടു വയ്ക്കുന്നതിനും കിണറു കുഴിക്കുന്നതിനും കുളം കുഴിക്കുന്നതിനുമൊക്കെ ‘സ്ഥാനം’ കാണുന്നത് ഇന്നും കൃഷ്ണനാശാരിയാണ്. നിലവിളക്കും നിറനാഴിയുംവച്ച് കൃഷ്ണനാശാരി സ്ഥാനംകണ്ട് ഹരിഹരൻ മേസ്തിരി പണിത മുസ്ലീംദേവാലയം തകര്‍ക്കാനാണ് ഭരതനും കൂട്ടരും പോയിരിക്കുന്നത് .........
എന്റെ കാലുകൾക്കു വേഗം കുറയുന്നുവോ ?
ജമാ‍അത്തിലേക്കുള്ള ദൂരം കൂടുന്നുവോ ?
“ ജയ്...കാളീ മാതാ ! ”
ആർത്തലച്ച് സമുദ്രം അടുത്തെത്തി. തടുക്കാനായി നടുറോഡിൽ കൈ നിവർത്തിനിന്നു. പക്ഷേ ആ കുത്തൊഴുക്കിൽ ഒലിച്ചുപോയി. അലയിളക്കത്തിൽ മറിഞ്ഞുവീഴാൻതുടങ്ങുമ്പോൾ, ആരോ കൈയെത്തിപ്പിടിച്ച് കരയിലൊതുക്കിനിറുത്തി.
“എന്താ ചേട്ടാ... ഈ കാട്ടണെ...വട്ടായോ? ചേട്ടനെ അറിയാത്തവരായി പലരുമുണ്ട് ...ഈ കൂട്ടത്തിൽ....ഞാൻ പിടിച്ചുമാറ്റിയില്ലായിരുന്നെങ്കിൽ?”
ഭരതന്റെ മുഖത്ത് ദ്വേഷ്യഭാവം....
“ചവിട്ടിയരയ്ക്കട്ടെ....കൊന്നുകൊലവിളിക്കട്ടെ, അതിനുള്ള പുറപ്പാടാണല്ലോ,അല്ലേ... ?
വിറയ്ക്കുകയായിരുന്നു. !
നിയന്ത്രിക്കാൻ ശ്രമിച്ചൂ........ !
യാചിച്ചു .. !
“ ഭരതാ ദയവായി മുസ്ലീംപള്ളി തകർക്കരുത് ”
അവന്‍ പൊട്ടിച്ചിരിച്ചൂ, ദിഗന്തങ്ങളിൽ അതു മാറ്റൊലിക്കൊണ്ടൂ. രാവണന്റെയോ, ഹിഡുംബന്റെയോ, ഭീമന്റെയോ ദുശ്ശാസനെന്റെയോ, ഇദിഅമീന്റയോ, ഗോഡ്സെയുടെയോ ജിന്നയുടേയോ ആരുടെ മുഖമാണ് അവൻ കടംകൊണ്ടത്.......... ?
“ഭരതാ... നിന്റെ അച്ഛനാണ് ആ ദേവാലയത്തിന് സ്ഥാനം കണ്ടത് !”
ചിരി നിറുത്താതെ അവൻ ഗർജ്ജിച്ചു.
“അത് തകർന്നടിഞ്ഞിട്ട് നിമിഷങ്ങൾ കഴിഞ്ഞൂ “
ചിരി മാഞ്ഞ മുഖത്ത് കോപത്തിന്റെ വേരോടി., തേരിലിരുന്ന് യോദ്ധാവിന്റെ ഞാണൊലി.
“ കോണ്ട്ട്രാക്റ്റർ സൈനുദീൻ കുറഞ്ഞ തുകയ്ക്കു ലേലംവിളിച്ച് നിർമ്മിച്ച നമ്മുടെ ശിവക്ഷേത്രം അവന്മാർ ബോംബുവച്ചുതകർത്തു; പൂജാരിയെ വെട്ടിക്കൊന്നു. തല റോഡിൽകിടന്ന്കിളിത്തട്ടുകളിക്കുന്നു.
എന്താ,അതറിഞ്ഞില്ല അല്ലേ ?”
ഭഗവാനേ! ഇത്ര ക്ഷണത്തിൽ, ഇത്രയൊക്കെ നടന്നോ....!
“ ഭരതാ നിങ്ങളെന്തിനു പഞ്ഞിക്കെട്ടിന് തീ കത്തിച്ചൂ... അത് ആളിപ്പടരില്ലേ...? യുദ്ധം മതിയാക്കൂ... അണികളെ തിരിച്ചുവിളിക്കൂ...രക്ഷാബന്ധനമഹോത്സവം കൊണ്ടാടി, പരസ്പരം കൈത്തണ്ടയിൽ രാഖി കെട്ടി സൗഹൃദം പങ്കിടുന്നവരല്ലേ നമ്മൾ.നമ്മളിൽ ആരാണ് മതഭ്രാന്തിന്റെ കടുത്ത വിഷം കുത്തിവച്ചത്?”
അതൊന്നും കേൾക്കാൻ ഭരതനുണ്ടായിരുന്നില്ല... അവൻ തിരക്കിലായിരുന്നു.
കാറ്റിനു നിണത്തിന്റെ മണം;
പോർവിളിയുടെയും, ദീനരോദനങ്ങളുടെയും ശബ്ദം അസഹ്യമാകുന്നു.
ശരിരം തളരുന്നു.......
പൈദാഹം വളരുന്നു..
കുരുക്ഷേത്രഭൂമിയിൽ ഞാൻ ഒറ്റയ്ക്കാകുന്നു
എന്റെ മുസ്ലീംബന്ധുക്കളേയും സഹോദരന്മാരേയും കാലപുരിക്കയക്കുന്ന, എന്റെ സഹോദരന്മാരെ എയ്തുവീഴ്ത്താനുള്ള ഗാണ്ഡീവം എന്റെ കൈയിൽനിന്നു വഴുതിവീണിരിക്കുന്നു. എവിടെ...എവിടെയാണ്, എനിക്ക് ആത്മബലം നല്കാറുള്ള, ഉപദേശം തരാറുള്ള എന്റെ സാരഥി...
അങ്ങ് എവിടെ മറഞ്ഞിരിക്കുന്നു....??
ഈ കുരുക്ഷേത്രഭൂമിയിൽ തളർന്നിരിക്കുന്ന ഞാനിനി എന്താണു ചെയ്യേണ്ടത്? 
“പോകൂ.. സ്വന്തം വീട്ടിലേക്ക് പോകൂ... കണ്ണും കാതും മൂടി കമി ഴ്ന്നുകിടന്നുറങ്ങൂ..അല്ലെങ്കിൽ .... ? .“അല്ലെങ്കിൽ.. “ പറയൂ ,അതാണെനിക്കറിയേണ്ടത് ?”
“ അകത്തളത്തിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന ആയുധമുണ്ടല്ലോ..! അതെടുത്ത് വരൂ. എന്നിട്ട് ഭരതന്റെ പക്ഷം ചേർന്ന് ശ്രീരാമനാകൂ... അല്ലെങ്കിൽ; ദുര്യോധനന് കർണ്ണനാകൂ”
ഉള്ളിൽനിന്നു സാരഥി ഗർജ്ജിച്ചു. ആജ്ഞാസ്വരത്തിന്റെ ഉന്മാദത്തിൽ കാലുകൾക്ക് ചിറകുകൾ മുളച്ചു.അനുസരിക്കാത്ത സ്വന്തക്കാരെ മിത്രങ്ങളായി കാണാൻ എനിക്കിനി വയ്യ. അന്യവീട്ടിലെ കുട്ടിയെ ശാസിക്കുന്നതിനേക്കാൾ ഉത്കൃഷ്ടമാണ് തെറ്റ് ചെയ്യുന്ന സ്വന്തം വീട്ടിലെ കുട്ടിയെ ശിക്ഷിക്കുന്നത്.... അല്ലാ.... കൊല്ലുന്നത്!
എന്റെ നരച്ച മുടി കറുക്കുന്നു. ജരബാധിച്ച തൊലികൾക്ക് മിനുപ്പിന്റെ ചാരുത. ഞരമ്പിലോടുന്ന രുധിരത്തിനു ചൂടുപിടിക്കുന്നു. ഞാൻ യുവാവാകുന്നു. യുവത്വം ചിന്തിച്ചു. ചിന്തയിൽ, വീടിന്റെ രഹസ്യമുറിയിലിരിക്കുന്ന തോക്ക് തെളിഞ്ഞു. അതെനിക്കു തന്നത് കൂപ്പുകോണ്ടട്രാക്റ്ററായ നാരായണനാണ്. വിശ്വസ്തനായ സുഹൃത്തിന്റെ പക്കൽ രഹസ്യമായ് സൂക്ഷിക്കാൻ തന്നത്. നാരായൺ ആപ്തേ എന്നു ഞങ്ങൾ കളിയാക്കിവിളിക്കാറുള്ള എസ്.കെ.നാരായണൻ.
അടുത്തകാലത്തായിരുന്നൂ സംഭവം. ലൈസൻസ് പുതുക്കാനുള്ള സമയത്തിനിടയിൽ അത് സൂക്ഷിക്കാൻ എന്നെ ഏല്പിക്കുമ്പോൾ മറ്റൊരു സുഹൃത്തായ എം.ബഷീർ കൂടെ ഉണ്ടായിരുന്നു.അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റാണ്. കഴിഞ്ഞ ഇലക്ഷനിൽ കോൺഗ്രസ്സ്കാരോടൊപ്പം നിന്ന് മുസ്ലീലീഗിനുവേണ്ടി മത്സരിച്ചുജയിച്ച മേടയിൽ ബഷീർ.എന്റെ സഹപാഠിയും കുടുംബസുഹൃത്തുമാണയാൾ.
മുസ്ലീങ്ങളുടെ ചേരിയിൽ താമസിക്കാതെ, ഞങ്ങളുടെ സമീപത്ത് സ്ഥലം വാങ്ങി, വലിയൊരു വീട് വച്ച് താമസിക്കുന്ന,നാട്ടിലെ എറ്റവും വലിയ പണക്കാരിൽ ഒരാളാണ് മേടയിൽ ബഷീർ.ഭാര്യ മുംതാസ്, മകൾ സുൽത്താന എന്നിവർ മാത്രമടങ്ങുന്ന സന്തുഷ്ടകുടുംബം.
ആ വലിയ വീട്ടിൽ കാവലിനു വേണ്ടി, ഞാൻ തന്നെയാണ് ചെന്നയിലെ ഒരു സിനിമാ നടന്റെ ഗൂർഖയായിരുന്ന സീതാറാമിനെ ബഷീറിന്റെ വീട്ടിനു കാവൽക്കാരനായി കൊണ്ടുകൊടുത്തത്. കുഞ്ഞുങ്ങളില്ലാത്ത എനിക്കും മൈഥിലിക്കും സ്വന്തം മോളെപ്പോലെ ആയിരുന്നൂ, സുലു എന്നു വിളിക്കുന്ന സുൽത്താന. പതിനാലുകാരിയായ സുലുവിനെ കണ്ണെഴുതിക്കുന്നതും പൊട്ടു തൊടീക്കുന്നതും ഗായത്രീമന്ത്രം ചൊല്ലിപ്പഠിപ്പിക്കുന്നതും മൈഥിലിക്കു ഹരമാണ്.
‘സ്വാമിയെ.....അഴൈത്തോടി..... വാ .... സഖിയേ....ഇന്തെൻ......................‘
പുരന്തരദാസന്റെ തോടിരാഗത്തിലുള്ള കൃതി. സുലു നന്നായി നൃത്തംചെയ്യും. ഭരതനാട്യത്തിലെ ഭാവതാളലയങ്ങൾ ഉൾക്കൊണ്ട്. അവൾ അമ്മ എന്നു വിളിക്കുന്ന മൈഥിലിയാണ് അതിലും ഗുരു. എന്റെ വകയായി ശാസ്ത്രീയസംഗീതവും. സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ സുലുവിന്റെ ചിരി ഞങ്ങളുടെ വീട്ടിൽ മണി കിലുക്കാറുണ്ട്.......
“ ജയ്.... കാളി മാതാ !!!”
സമുദ്രം പൊഴിമുറിച്ചടുത്തു.!
“ ബോലോ.....തക് ബീർ”
അടിത്തെവിടെയോ മറ്റൊരു വാരിധി ഇരമ്പിയാർത്തു.....!
പ്രളയം!!
കണ്ടിട്ടും കാണാതെ, കേട്ടിട്ടും കേൾക്കാതെ നടന്നൂ.
മഹാത്മന്റെ പാദങ്ങളിൽ തൊട്ടുപ്രണമിച്ച് അദ്ദേഹത്തിന്റെ മാറിനു നേരെ നിറയൊഴിച്ച ഹിന്ദുവിന്റെ മുഖം;
അയാളുടെ കൈയിലെ തോക്കിന്റെ രൂപം നുഴഞ്ഞുകയറിയും നിവർന്നുകയറിയും തങ്ങളുടെ മതത്തിന്റെ പേരു പങ്കിലമാക്കുന്ന നസീറിന്റേയും മുഹമ്മദിന്റേയും കൈകളിലെ തോക്കിന്റെ രൂപം....
വീട്ടിന്റെ ഉള്ളറയിലെ തോക്കിന്റെ ദൃശ്യം.
ചുണ്ടിൽ ചിരി പടർന്നൂ....
അമർഷത്തിലാണ്ട വികൃതമായ ചിരി;
ചിരിയും ചിന്തയുമല്ലാ ഇപ്പോൾ വേണ്ടത്. പ്രവൃത്തിയാണ്......
നാലഞ്ചു വീടുകൾകൂടെ താണ്ടിയാൽ വീട്ടിലെത്താം. ഉള്ളറയിൽ കടക്കാം. തോക്കെടുക്കാം. സൃഷ്ടിച്ച അണികളുടെ നിരയെ നോക്കി സംഹാരകർമ്മം നിർവ്വഹിക്കാം.അവർ അമ്പരപ്പിൽനിന്നു മുക്തമാകുന്നതിനു മുമ്പുതന്നെ എനിക്കു പ്രായശ്ചിത്തംചെയ്യാം. ഈ തെരുവിലൊരു വർഗ്ഗീയലഹളയുടെ വിത്തു വിതയ്ക്കാൻ അനുവദിച്ചുകൂടാ.
“വാതിൽ തുറക്കടാ..നായേ....ഇല്ലെങ്കിൽ ഞങ്ങൾ ചവിട്ടിപ്പൊളിക്കും”
“വേണ്ട സാഹേബ്.....സീതാറം ഹിന്ദുവാണ്.....മുസ്ലീമിന്റെ വീട്ടിൽ കടക്കാൻ,ഈ സമയത്ത്സീതാറാം തടസ്സമാവില്ല”
വളരെ ഉച്ചത്തിൽ പറഞ്ഞു കൊണ്ട് സീതാറം ഗേറ്റ് തുറന്നുകൊടുത്തു
സീതാറം അടക്കമുള്ളവർ.തീപ്പന്തങ്ങളുമായി,ബഷീറിന്റെ വീട്ടിനുള്ളിലേക്കു കടന്നുകഴിഞ്ഞിരിക്കുന്നു. ഓടി, അടുത്തെത്താൻ ശ്രമിക്കുകയാണ് ഞാൻ.... കാലിനു ഭാരക്കൂടുതൽ...... അകത്ത് അട്ടഹാസത്തിന്റേയും ദീനരോദനത്തിന്റേയും ശബ്ദസമ്മിശ്രം.
വീട്ടിന്റെ പിന്നിലൂടെ ആരോ ഇറങ്ങി, ഓടുന്നു.... സുലു.. എന്റെ സുലു......
“ നില്ക്കെടീ.. അവിടെ”
ഇന്നലെവരെ, ‘മേംസാബ്’ എന്നു വിളിച്ച്, പോകുമ്പോഴും വരുമ്പോഴും, ഗേറ്റ് തുറന്നുപിടിച്ച് സല്യൂട്ട് ചെയ്തിരുന്ന സീതാറാമാണ് അവന്റെ ഭാഷയിൽ അങ്ങനെ വിളിക്കുന്നത്. സർവ്വശക്തിയുമെടുത്ത് ഓടുന്ന സുൽത്താനയുടെ പിന്നിൽ, വെറിപൂണ്ട കാട്ടുമൃഗത്തെപ്പോലെ ഓടുകയാണവൻ.
മെയിൻ റോഡിന്റെ വശത്തുള്ള അക്കേഷ്യാമരങ്ങള്‍ക്കിടയിലേക്ക് അവൾ ഓടിമറയുമ്പോഴും, വരില്ലാ എന്നറിഞ്ഞിട്ടും,
“ വാപ്പാ....വാപ്പാ...”
എന്നവൾ ഉറക്കെ വിളിക്കുന്നുണ്ട്...... മാസങ്ങളായി, അവളുടെ വീട്ടിൽ, അവൾക്കുവേണ്ടി കാവൽ നിന്ന, അവരുടെ ശമ്പളം പറ്റി ജീവിച്ചിരുന്ന സീതാറാം ഇപ്പോൾ കാവൽക്കാരനല്ല ‘ഹിന്ദുവാണ് ‘. അവന്റെ ലക്ഷ്യം യജമാനത്തിയല്ല; സുൽത്താന എന്ന മുസ്ലീംപെൺകുട്ടിയാണ്!
“അവള്‍ വിളിക്കുന്നത് നിന്നെയല്ലേ...? അവളെ രക്ഷപ്പെടുത്തേണ്ട വാപ്പയല്ലേ....നീ, പോകൂ....നിന്റെ മകളെ രക്ഷപ്പെടുത്തൂ”
സാരഥി ഉള്ളിൽനിന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.
അവൻ തെളിച്ച പാതയിലൂടെ ഓടി.
ബഷീറിന്റെ വീട്ടിലെ അട്ടഹാസം ദൂരത്തായി....
അക്കേഷ്യാക്കാടിനിടയിലൂടെയാണ് ഇപ്പോൾ ഓടുന്നത്.
അടുത്തെവിടെയൊ അമർത്തപ്പെട്ടതും ഏതോ ഗുഹാമുഖത്തുനിന്നു പ്രതിധ്വനിക്കുന്നതുമായ കരച്ചിൽ. അതോടൊപ്പം ഇരയെ നേരിടുന്ന ഹിംസ്രത്തിന്റെ സ്വരം കടംകൊണ്ട സംസാരം. ഹിന്ദിയിലാണ്......
“ അന്ന് കൽക്കട്ടാ തെരുവിൽ അഴിഞ്ഞാടിയ. ചെകുത്താന്മാർ, കണ്മുന്നിൽ വച്ച് എന്റെ അമ്മയേയും, പന്ത്രണ്ടു വയസ്സ് മാത്രമുണ്ടായിരുന്ന എന്റെ... പാവം... അനുജത്തിയേയും ഇതുപോലെ വേദനിപ്പിച്ചുരസിച്ചപ്പോൾ... എനിക്ക് എതിർക്കാനുള്ള ശക്തിയില്ലായിരുന്നു.ഉണ്ടെങ്കിൽത്തന്നെ....ഞാൻ... ബന്ധനത്തിലുമായിരുന്നു... അന്നു കത്തിപ്പടർന്ന തീ ഇത്രയും കാലം മനസ്സിൽ ജ്വലിച്ചുകൊണ്ടിരിക്കുകയായിരുന്നൂ... എന്നെങ്കിലും... സമയം ഒത്തുവരുന്നതുംകാത്ത്........ ഒന്നെങ്കിൽ ഒന്ന് ... അത്രയും ആയല്ലോ.”
മരങ്ങള്‍ക്കിടയിലെ, കരിയില പുതഞ്ഞ നിലത്ത് വായയും കൈകളും കെട്ടിയിട്ടിരിക്കുന്ന എന്റെ മകളുടെ പുറത്ത് താളത്തിൽ, ആവേശത്തിൽ ചലിക്കുന്ന സീതാറാം, പക തീർക്കുകയാണ്. എന്നോ, ആരോ ചെയ്ത പാതകത്തിന്റെ പക. അവൻ കിതപ്പിലൂടെ പൊട്ടിച്ചിരിക്കുന്നൂ..... ഇസ്ലാമിന്റെ ശരീരത്തിൽ തുളച്ച് കയറുന്ന ഹിന്ദുവിന്റെ ഖഡ്ഗം ഏറ്റുന്ന സുഖത്തിന്റ വിദ്വേഷത്തിന്റെ, വിജയത്തിന്റെ പൊട്ടിച്ചിരി.....
“ നീയും... നോക്കിനിന്ന് രസിക്കുകയാണോ, ഹിന്ദുവേ.?”
‘‘ അല്ലാ‍...അല്ലാ... അരുതാത്തത് കണ്ടപ്പോഴുള്ള ഞെട്ടലിൽ,തരിച്ചുനിന്നുപോയതാണ്”
സീതാറാമിന്റെ, അയഞ്ഞു താണ കാക്കി പാന്റ്സിന്റെ ബൽറ്റിൽ കുടുക്കിയിട്ടിരിക്കുന്ന ‘കൃപാണ്‍’, ‍ നിലാവെട്ടത്ത് കണ്ടു.
പിന്നെ ഒന്നും ചിന്തിക്കാൻ സമയമുണ്ടായിരുന്നില്ല. അവനറിയുംമുൻപേ, . തുകലുറയിൽനിന്നു കൃപാണ്‍ ഊരിയെടുത്തു. നിമിഷാർദ്ധം;അവന്റെ മുതുകിൽ ആ കത്തി കുത്തിയിറക്കി. ഒരു അലർച്ചയോടെ അവൻ വശത്തേക്ക് ചരിഞ്ഞുവീണു. രക്തംപുരണ്ട കത്തികൊണ്ടുതന്നെ സുൽത്താനയുടെ, സുലുവിന്റെ അല്ല, എന്റെ മകളുടെ കൈകാലുകളിലെ കെട്ട് ഞാൻ അറുത്തുമാറ്റി. പിന്നെ ഒന്നും ഉരിയാടാനാവാൻ കഴിയാതെ നിശ്ചലനായി,
അവൾ എഴുന്നേറ്റുനിന്നു.... നഗ്നയായി.... നിസ്സംഗയായി, പിന്നെ ചുണ്ടിലെവിടെയോ പൊട്ടിമുളച്ച ചിരിയെ കൂട്ടുപിടിച്ച് നാവനക്കി.
“ മിസ്റ്റർ...നായർ ; എന്നെ മനസ്സിലായില്ലേ...? ഞാൻ സുൽത്താന...ഒരു മുസ്ലീംപെൺകുട്ടി.... വൈകിക്കണ്ടാ....അയാൾ അപൂർണമാക്കിയ പ്രക്രിയ നിങ്ങൾക്ക് പൂർണ്ണമാക്കാം, കൈയും കാലുമൊന്നും കെട്ടണ്ടാ. എതിർക്കുകയോ, കരയുകയോ ചെയ്യില്ലാ.... ങും.... വേഗമാകട്ടെ”
കൈയിലെ കത്തി വിറച്ചൂ, ശരീരം വിറച്ചു, മനസ്സ് വിറച്ചൂ, ചുണ്ടുകൾ വിതുമ്പി....
“ മോളേ”
“ അല്ലാ... മുസ്ലീംപെൺകുട്ടി... വരൂ... എന്തിനാ താമസിക്കുന്നത് ?”
കത്തി, അറിയാതെ നിലത്തു വീണു. ഞാൻ കരയുകയായിരുന്നു... ഉറക്കെ.. ഉറക്കെ... ഒരു കൊച്ചുകുട്ടിയെപ്പോലെ....
അവൾ അടുത്തു വന്നു... നിന്നു....
“ കരയണ്ടാ... അങ്ങേയ്ക്ക് ഒന്നും നഷ്ടപ്പെട്ടില്ലല്ലോ..?”
“നഷ്ടപ്പെട്ടു മോളേ.. സൃഷ്ടിച്ചതു നഷ്ടപ്പെട്ടു.....മനസ്സ് നഷ്ടപ്പെട്ടൂ..... മകള്‍ നഷ്ടപ്പെട്ടൂ.... എന്റെ പോറ്റമ്മയേയും എനിക്കു നഷ്ടപ്പെട്ടു, സംസ്കാരവും.”
വേഗത്തിൽ, തടുക്കുംമുൻപേ, അവൾ തറയിൽനിന്നു കൃപാണ്‍ എടുത്ത്, ചിരിച്ചുകൊണ്ട്, ചിരിയിൽ കരച്ചിൽ ഇടകലർത്തി എന്റെ നേരെ നോക്കി . പിന്നെ കത്തി സ്വന്തം വയറ്റിൽ കുത്തിയിറക്കി. വേദന കടിച്ചമർത്തി എന്റെ പാദങ്ങളിൽ കൈ തൊട്ടിരിന്നു :
“ മതിയാക്കാൻ പറയൂ..... അച്ഛാ...
ഇനിയെങ്കിലും....ഇതൊക്കെ... അങ്ങയുടെ സുഹൃത്ത് ബഷീറും മകളെന്നു വിളിക്കുന്ന ഈ സുൽത്താനയും, മറ്റേതോ തെരുവിൽ, വിലാസിനിയും, വിവേകാനന്ദനും, ജോസഫും ബദറുദ്ദീനും..... മരിച്ചുകൊണ്ടിരിക്കുന്നൂ...ഈ മനുഷ്യക്കുരുതി എന്തിനാണ്...... ?”
മരണത്തെ കൈയെത്തിപ്പിടിച്ചുകൊണ്ടിരിക്കുന്ന എന്റെ സുലുവിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ഞാൻ എന്റെ സാരഥിയോട് അതേ ചോദ്യം ആവർത്തിച്ചൂ. അവൻ മറുപടി പറഞ്ഞില്ല, മൌനിയായി.ആ മൗനം ഞാൻ കടംകൊണ്ടു......
ഇരു വശങ്ങളിലുമായി സീതാറാമും, സുൽത്താനയും...... !
അല്ല രണ്ടു മരങ്ങൾ.............. !
ഞാനിപ്പോൾ കാട്ടാളനാണ്, രത്നാകരൻ എന്ന കാട്ടാളൻ...........!
ഇരു വശങ്ങളിലും നോക്കി ചുണ്ടുകള്‍ ചലിപ്പിച്ചു.......!
ആമരം , ഈമരം............ !
ലോപിച്ച ചൊല്ല് രണ്ടക്ഷരത്തിലൊതുങ്ങി..... – രാമ -..... ,ആവർത്തിച്ചൂ
തറയിൽനിന്ന് എന്നെ മൂടിക്കൊണ്ട് പുറ്റ് വളർന്നുവരുന്നു.വേഗത്തിൽ,
പുറ്റ് എന്നെയാകെ മൂടിക്കഴിഞ്ഞൂ.....
എന്നാണിതു തകരുന്നത്............. ?
എപ്പോഴാണിതു തകരുന്നത് ........ ?
എന്നെ പൊതിഞ്ഞ വല്മീകം തകർന്നു.. എന്നാണു ഞാൻ-
‘ മാനിഷാദ’ പാടേണ്ടത്............ ?
00000000000000000000000000000000000000000000000000000

101 comments:

  1. ആദ്യമായാണ് ഇവിടെ. വീണ്ടും വരാം. ആശംസകള്‍!!

    ReplyDelete
  2. ഇത് ഭാവനയോ അതോ യാധാര്‍ത്യമോ? എന്തായാലും മതഭീകരതയുടെ യഥാര്‍ത്ഥ ചിത്രം വരച്ചു കാട്ടുന്ന രചന,മനുഷ്യരെ ഹിന്ദുവായും ഇസ്ലാമായും ക്രിസ്ത്യാനിയായും മാത്രം കാണാന്‍ കഴിയുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ കൂടിവരികയാണ് നമ്മുടെ നാട്ടില്‍ ..എന്താണ് ചെയ്യാന്‍ കഴിയുക ??

    ReplyDelete
  3. ഒരു കടല്‍ ആര്‍ത്തിരമ്പിയടങ്ങി വായിച്ച് തീര്‍ന്നപ്പഴേക്കും.
    ഒരു കഥ ഇങ്ങനൊക്കെയാണ് എഴുതേണ്ടതെന്നുള്ള, ഞാന്‍ വായിച്ചതില്‍ മറ്റൊരു പാഠപുസ്തകം ഇതും. ചരിത്രത്തെയും സ്വമനസാക്ഷിയേയും ചേര്‍ത്തെഴുതിയത് നന്നായി ഇഷ്ടമായി, ചില വിവരണങ്ങള്‍ തീര്‍ത്തും അങ്ങട്ട് പിടിച്ചു :) (വിവരണം ഏതെന്ന് പറയുന്നില്ല!)

    നല്ല വായന സമ്മാനിച്ചതില്‍ നന്ദി
    =========
    ചില്ലറ അക്ഷരത്തെറ്റുകള്‍ :) സാരമില്ല.

    ReplyDelete
  4. ചരിത്രമായിരിക്കാം കഥയായി രൂപാന്തരം പ്രാപിച്ചത്.വായിച്ചവസാനിക്കും വരെ ഒരു കലാപഭൂമിയില്‍ പെട്ടപോലെ പേടിച്ചു നിന്നുപോയി.അത്ര ഹൃദ്യം.

    ReplyDelete
  5. കേട്ടുപഴകിയതെങ്കിലും പ്രാധാന്യം നഷ്ടപെടാത്ത വിഷയം
    നല്ല അവതരണം, ആശംസകൾ.

    ReplyDelete
  6. ഇതൊരു കഥയായിരിക്കാം,അല്ലായിരിക്കാം.
    എങ്കിലും, ഭയംതോന്നുന്നു സാർ.

    ReplyDelete
  7. രമേശ് അരൂർ..... ഇത് യാതാർത്ഥ്യത്തിൽ നിന്നും ഉടലെടുത്ത ഭാവനയാണ്.പൊതുവേ തിരുവനന്തപുരം നഗരത്തിൽ വർഗ്ഗീയ ലഹളകൾ ഇല്ലാതിരുന്നൂ.എന്നാൽ കുറച്ച് കാലം മുൻപ് ചാല കമ്പോളത്തിൽ അതും സംഭവിച്ചു.. അന്ന് കണ്ടതും അറിഞ്ഞതുമായ കാര്യങ്ങളാണ് ഈ കഥക്ക് അവലംബമായത്. ഞാൻ ഹിന്ദുവല്ല,കൃസ്ത്യാനിയല്ല,ഇസ്ലാമല്ല... മനുഷ്യനാണ്..പിന്നെ ഹിന്ദുവായി ജനിച്ചത് കൊണ്ട് ഹിന്ദുവിന്റെ ചെയ്തികളിലെ കുറ്റങ്ങൾ ചൊല്ലിയാടുന്നു.മറ്റുള്ളവരും അത് മനസ്സിലാക്കിയാൽ നന്ന്.. ഭാരതം ഭ്രന്താലയം ആകണ്ട.. നന്ദി കഥ വായിച്ചതിൽ.

    ReplyDelete
  8. നിശാസുരഭി... നന്ദി..ഇതും മറ്റോരുപാഠപുസ്തകം ആയിക്കണ്ടതിൽ..പ്രണാമം.. മനസ്സിരുത്തി വായിച്ചതിൽ അഭിനന്ദനങ്ങൾ..‘വിവരണം ഏതെന്ന് പറയുന്നില്ല..’ എന്ന് താങ്കൾ.. ഞാനും പറയുന്നില്ല. അതാണ് അഭികാമ്യം അല്ലേ? പിന്നെ അക്ഷരത്തെറ്റുകൾ..സോഫ്റ്റ്വെയറിന്റെ ആകാം..പരിഹരിക്കാം..നന്മകൾ നേരുന്നു....................

    ReplyDelete
  9. nikukecherty, moideen angdimugar....അഭിപ്രായങ്ങൾക്ക് നന്ദി.പ്രീയ moideen angdimugar..ഒക്കെ കാണുമ്പോൾ എനിക്കും വല്ലതെ ഭയം തോന്നുന്നു... നാട് നന്നാവും എന്നു തന്നെയാണ് എന്റെ വിശ്വസം.

    ReplyDelete
  10. ഈയിടെ വായിച്ചതില്‍ ഇഷ്ടപ്പെട്ട കഥ.
    സ്വയം വിമര്‍ശനപരമായി ചിന്തകളെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍, ഇന്നെത്തിനില്‍ക്കുന്ന സ്പോടനാന്തരീക്ഷത്തിന്റെ അവസ്ഥക്ക് ആക്കം കുറക്കാന്‍, ഇപ്പോള്‍ അവനവനിലെക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന മനുഷ്യന്റെ മുന്‍ ചെയ്തികളെ, തെറ്റായ മാര്‍ഗ്ഗത്തിലേക്ക് നടന്നടുക്കുന്ന ഇന്നിനെ എല്ലാം കണ്ടെത്താന്‍ കഴിയുന്നു.
    "അന്ന് അതവിടെ കൊണ്ടിട്ടു പോയ ശേഷം നിങ്ങളവയൊക്കെ അവഗണിച്ചു." എന്നത് പോലെ ആറ്റിക്കുറുക്കിയുള്ള അക്ഷരങ്ങളില്‍, സംഭവിക്കുന്ന സംഭവിച്ച്ചുകൊണ്ടിരിക്കുന്ന തിരുത്തലുകള്‍ പതിയിരിക്കുന്നത് വായനക്കാരന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നു. തിടുക്കപ്പെട്ട് ചിന്തകള്‍ വിടര്‍ത്തി ഇന്നിലേക്കിറങ്ങേണ്ടാതിന്റെ ആവശ്യകത അടിവരയിടുന്ന കഥ അസ്സലായി. കഥയിലെ ഒരു വരി മാത്രം കോട്ട് ചെയ്തു കൊണ്ട് അഭിപ്രായം പറയുന്നതിനേക്കാള്‍ കഥ മുഴുവനും കോട്ട് ചെയ്തു ഓരോ വാക്കിനും അഭിപ്രായം പറഞ്ഞാലേ തൃപ്തി എന്നായിരിക്കുന്നു.
    എഴുത്തിലൂടെ തന്നെ ഇത്രയും ശക്തമായി വായനക്കാരിലേക്ക്‌ തറച്ച് കയറുന്നു എങ്കില്‍ മാഷിന്റെ ദൃശ്യാവിഷ്ക്കരണത്തിലൂടെ ഇത് പടവുകള്‍ കയറും എന്നതില്‍ സംശയമില്ല.
    അഭിനന്ദനങ്ങള്‍ ഈ കാഴ്ച പങ്ക് വെച്ചതിന്.

    ReplyDelete
  11. പാട്ടേപ്പാടം റാംജി....ആഴത്തിലിറങ്ങി,വരികൾക്കിടയിലൂടെ,കഥയറിഞ്ഞ് വായിച്ചതിന് നന്ദി....

    ReplyDelete
  12. ഒരുപാട് പേര്‍ പറഞ്ഞിട്ട് പോയ, എന്നാല്‍ എന്നും കാലീകമായി നില്‍ക്കുന്ന ഒരു പ്രമേയത്തെ സ്വന്തം ശൈലിയിലേക്ക് ആവാഹിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിലെങ്കിലും അല്പം പരന്ന് പോയില്ലേ എന്ന് എന്നിലെ വായനക്കാരന് തോന്നി. ഏതാണ്ട് പറയാനുള്ളതെല്ലാം (അത് ഒരു നോവലിനോ നോവല്ലക്കോ ഉള്ളത്ര വിഷയമുണ്ട്) ഒരു കഥയിലേക്ക് ആവാഹിക്കാന്‍ ശ്രമിച്ച പോലെ. പിന്നെ കഥയില്‍ നിന്നും ഇത് തിരക്കഥയിലേക്ക് കൊണ്ട് പോകുവാന്‍ വലിയ ദൂരമില്ല. ഫ്രെയിം ടു ഫ്രെയിം ഡവലപ്പ് ചെയ്തിരിക്കുന്നു. വായനക്കാരന്റെ ഉള്ളില്‍ ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നുണ്ട്. പ്രമേയത്തില്‍ പുതുമയില്ലാത്തതിനാല്‍ കഥാതന്തുവെ പറ്റി ദീര്‍ഘമായ ഒരു കമന്റിനില്ല. ഒന്നുണ്ട്. താങ്കളില്‍ നല്ല ഒരു തിരക്കഥാകൃത്ത് ഒളിഞ്ഞിരിക്കുന്നു. ഒരു കഥാകൃത്തിനേക്കാള്‍ നല്ല ഒരു തിരക്കഥാകൃത്ത്. ഇത് എന്റെ മാത്രം അഭിപ്രായമാകാം. വിയോജിപ്പുകള്‍ ഉണ്ടാവാം.

    ReplyDelete
    Replies
    1. ഇപ്പോൾ ഇല്ലാ ഈ സഹോദരൻ എങ്കിലും ഓർമ്മയിൽ എന്നുമുണ്ടാകും....

      Delete
  13. കഥ വായിച്ചു. മനോരാജിണ്റ്റെ അഭിപ്രായങ്ങളോട്‌ യോജിക്കുവാനാണു്‌ തോന്നുന്നത്‌. 'നിറം പിടിപ്പിച്ച നുണകളും' 'തമസ്സു'ം അങ്ങനെ ഒട്ടനവധി നോവലുകളും മനസ്സിലേക്കോടിക്കയറുന്നു.

    ReplyDelete
  14. മനോരാജ്... ശരിയാണ്, ഒരുപാട് പേര്‍ പറഞ്ഞിട്ട് പോയതാണ്. ഞാനും മുൻപ് പറഞ്ഞിട്ടുണ്ട്... കുറച്ച് വർഷങ്ങൾക്ക് മുൻപ് എന്റെ നാട്ടിലും വിളയാടിയ മതവൈരത്തിന്റെ ഭീകരമുഖം ഇപ്പോഴും എന്റെ കണ്മുമ്പിൽ തെളിയുന്നു. അന്ന് എഴുതിയതാണ് ഈ കഥ. ഇപ്പൊഴും കാലീകമായി നില്‍ക്കുന്നത് കൊണ്ടാണ് ഞാൻ ഇത്
    ബ്ലോഗിൽ ഇട്ടത് അഭിപ്രായം തുറന്ന് പറഞ്ഞതിൽ സന്തോഷം..ചന്തുനായർ

    ReplyDelete
  15. ഒരു ഭാവനയെ എങ്ങിനെ കഥയാക്കി മാറ്റാം എന്ന്
    എന്നെ ഇതിലൂടെ പഠിപ്പിച്ച എന്‍റെ ഈ ഗുരു നാഥന്‍,
    സര്‍വ്വ ആയുര്‍ ആരോഗ്യവും ആശംസിക്കുന്നു.

    ReplyDelete
  16. asharf ambalathu...നന്ദി..കഥഎങ്ങനെ വായിക്കാം എന്ന് ഒറ്റവരിയിലൂടെയുള്ള അഭിപ്രായത്തിൽ നിന്നും വായിക്കാൻ കഴിഞ്ഞു..വരികൾക്കിടയിലൂടെയും ഈ കഥ വായിച്ച താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.. ചന്തുനായർ

    ReplyDelete
  17. നനായി എഴുതിയിരിക്കുന്നു!! ആശംസകള്‍!!

    ReplyDelete
  18. ഭാവനയും..യാഥാര്‍ത്ഥ്യവും..ചിന്തയും... എല്ലാം കൂട്ടിചേര്‍ത്ത് നല്ല രീതിയില്‍ പറഞ്ഞ കഥ. സമൂഹത്തില്‍ നടക്കുന്ന ജാതി-മത-വര്‍ഗ്ഗ-രാഷ്ട്രീയ വിവേചനങ്ങളുടെ നേര്‍ക്കാഴ്ച ഒരു കഥകൊണ്ട് വളരെ മനോഹരമായി പകര്‍ത്തി വെക്കാന്‍ ചന്ത്വേട്ടനു കഴിഞ്ഞു........!! ഒരുപാട് വായിച്ചിട്ടുള്ളതെങ്കിലും.. തന്‍റേതായ ശൈലിയിലെഴുതി ആ ഒരു കുറവ് നികത്തിയെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.....!!

    ReplyDelete
  19. കേട്ട് പഴകിയ ഒരു തീം മനോഹരമായി പറഞ്ഞു.
    അഭിനന്ദനങ്ങള്‍

    ReplyDelete
  20. നേനയുടെ ബ്ലോഗിലെ കമന്റിൽനിന്നാണ് ഇവിടെ എത്തിയത്. കഥ വായിച്ചപ്പോൾ എത്താൻ താമസിച്ചതിൽ ഖേദം തോന്നി. നല്ല കഥ.

    ReplyDelete
  21. @- റോസാപ്പൂക്കൾ... കുഞ്ഞേ..ലോകത്ത് മൂന്ന് വിഷയങ്ങളേ ഉള്ളൂ.. (കഥ എഴുതാൻ-കാര്യമായും)കാമം.വിശപ്പ്,കലാപം. ഇവയിൽ 35 വകഭേദങ്ങളുണ്ട്.അതിൽ നിന്ന് കോണ്ട് മാത്രമേ ആർക്കും കഥ എഴുതാൻ പറ്റുകയുള്ളൂ.. കഥ എങ്ങനെ അവതരിപ്പിക്കുന്നൂ( treetment).. എന്നതിനാണ് പ്രസക്തി..നന്ദി...@-ഗന്ധർവൻ.. കഥ വായിച്ചതിൽ ഒരായിരം നന്ദി.. @ അനിയാ മനൂ... വായനയ്ക്കും,വിശ്വാസത്തിനും കൂപ്പ് കൈ....@-ശ്രികുമാർ..നന്ദിയുടേ പൂമാല.. മറ്റ് കഥയും, കവിതകളും വായിക്കുമല്ലോ... ചന്തുനായർ

    ReplyDelete
  22. ശാന്താകാവുമ്പായി വഴിക്കാണ്‍ ഇവിടെത്തിനോക്കിയത്.വെറുതെ ആയില്ലാ ഈ നോട്ടം.കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞു.കഥ പഴക്കമുള്ളതെങ്കിലും,ആഖ്യാനത്തില്‍ പുതുമകളേറെ.

    “ അവരും ഉണ്ടാക്കിയെന്ന് ............. ചാവേർ സംഘം “
    വേണ്ടാ എന്ന് വിചാരിച്ചതാണ്. പക്ഷേ അടക്കി നിർത്തും മുൻപേ പുറത്തു ചാടി.
    “ ഉണ്ടാക്കിച്ചതല്ലേ......?
    “ ആര്............?”

    ഇവിടെ എന്തൊക്കെ,ഏതൊക്കെ വികാരങ്ങളും കൂര്‍ത്തമൂര്‍ത്ത മാരകായുധങ്ങളുമാണ്‍ എഴുത്ത്കാരന്‍ ഒളിപ്പിച്ച് വച്ചിരിക്കുന്നത്..? സര്‍,കഥ ഏറെ നീട്ടിക്കളഞ്ഞു.എന്നാലും നല്ലൊരു കഥയാണ്‍.
    ആശംസകള്‍.

    ReplyDelete
  23. @ഒരു നുറുങ്ങ്... ( പേരറിയില്ലാ)കഥ വായിച്ചതിൽ നന്ദി...ഇതോരു നോവലെറ്റായാണ് ഞാൻ എഴുതാൻ ശ്രമിച്ചത്.. ഇത്രയും നീളമെങ്കിലൂം വേണ്ടേ... എന്നിട്ടും എനിക്ക് പറയാനുള്ളത് ഇനിയും ബാക്കി കിടക്കുന്നൂ..ഇത് ഇന്നലെയുടെ കഥയാണ്...ഇന്നിന്റേയും..നാളെ ഇതൊന്നും ആവർത്തിക്കാതിരിക്കാൻ..ഒരോ എഴുത്തുകാരും അവരവരുടെ കർമ്മങ്ങൾ ചെയ്യണം എന്നു വിശ്വസിക്കുന്നവനാണ് ഞാൻ...

    ReplyDelete
  24. പ്രമേയം എന്തെന്നതല്ല, അതെങ്ങിനെ കൈകാര്യം ചെയ്തു എന്നതാണ്‌ ഈ കഥയുടെ പ്രസക്തി. കഥാമണ്ഡലത്തില്‍ ദൃഢമായി കാലുറപ്പിച്ച്‌, സമൂഹത്തിലെ വ്യക്തികളുടെ മതവിദ്വേഷവും രക്തദാഹവും, അമൂര്‍ത്തങ്ങളായ അവരുടെ ശിഥിലവികാരങ്ങളെ ഉണര്‍ത്തുന്ന അജ്ഞതയും, അതു വിതച്ച കരാളതയും പകര്‍ത്താനുപയോഗിച്ച ആഖ്യാന രീതിയാണ്‌, ഒരു തീപ്പന്തം പോലെ അനുവചകന്റെ മനസിനെയും വികാര വിജൃംഭിതനാക്കുന്നത്‌! ഇതിലാണ്‌ ഈ കഥയുടെ ഉല്‍കൃഷ്ടത. കഥാനായകസ്ഥാനം സ്തുത്യര്‍ഹമായി കൈവരിച്ചുകൊണ്ട്‌ കഥാകാരന്‍ തന്റെ മനസിന്റെ വിവിധ ഭാവങ്ങള്‍ സ്വഭാവരീതിക്കൊത്ത്‌ ചേതോഹരമായി പകര്‍ത്തി. സ്വതസിദ്ധമായി ആര്‍ജ്ജിച്ച ജ്ഞാനത്തിലൂടെ, ഉല്‍കൃഷ്ടമായ ഒരു മാദ്ധ്യമം സ്വീകരിച്ച്‌ അവതരണം വശ്യമാക്കി. കേട്ടു പഴകിയ പ്രമേയം നവീകരിപ്പിച്ച്‌ അതിന്റെ തീവ്രത കളയാതെ തന്നെ, മനുഷ്യരുടെ മാനസിക വിഭ്രാന്തി എടുത്തുകാണിക്കാന്‍ തെരഞ്ഞെടുത്ത തന്ത്രപൂര്‍വ്വമുള്ള കരുനീക്കങ്ങള്‍ സ്തുത്യര്‍ഹമായി. മനസ്സിനെ വാക്കുകളാല്‍ പ്രവര്‍ത്തിപ്പിക്കുക എന്ന കഥാകാരന്റെ അതുല്യ പ്രതിഭയ്ക്ക്‌ എന്റെ ഹാരം!

    ReplyDelete
  25. കഥ കൊള്ളാം .....ചില ഇടതു ഒക്കെ മുഷിപ്പ് ഉണ്ടാക്കുന്നു ......പിന്നെ എന്താ ഒരു ഒരു ... ..ഫോണ്ട് മാറ്റിയാല്‍ കുറച്ചു കൂടി നന്നയിര്‍ക്കും എന്ന് തോനുന്നു
    ശ്രധികുമല്ലോ

    ReplyDelete
  26. ഒരു നോവ്‌ അനുഭവപ്പെടുന്നു വായിച്ചു തീര്‍ന്നപ്പോള്‍. മുമ്പ് മറ്റെവിടെക്കെയോ സംഭവിച്ചത് ഇപ്പോള്‍ നമ്മുടെ ചുറ്റുവട്ടത്ത് നടക്കുന്നു, പെരുന്നാളും ഓണവും ക്രിസ്തുമസും ആഘോഷങ്ങള്‍ പോലും പലരും സ്വന്തമാക്കി തീര്‍ത്തപ്പോള്‍ സ്നേഹം വറ്റിവരണ്ട മനസ്സുകള്‍ രാപര്‍ക്കുന്ന മണ്ണായി നമ്മുടെ കേരളവും മാറുന്നു. അപ്പോള്‍ ഇത്തരം കഥകള്‍ സത്യങ്ങളായി തീരുന്നു. നന്മ നിറഞ്ഞ നല്ലൊരു നാളേക്ക് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം പ്രവര്‍ത്തിക്കാം.
    നല്ലൊരു പ്രമേയം കഥ രൂപത്തില്‍ അവതരിപ്പിച്ചു ആശംസകള്‍.
    ഇന്നാണ് ആരഭി കാണാന്‍ കഴിഞ്ഞതും വയിക്കനായതും. കൂടുതല്‍ വായിക്കാനായിട്ടില്ല. ശ്രമിക്കാം.

    ReplyDelete
  27. ഒരുപ്പാട് ഇഷ്ട്ട്ടപ്പെട്ടു... കഥയുടെ അവതരണ രീതി കൊണ്ട് മുന്‍പില്‍ ഓരോ ധ്ര്യശ്യങ്ങളും കാണുന്ന അനുഭവം തന്നു. രചനയുടെ തീവ്രതകൊണ്ടു പലപ്പോഴും അറിയാതെ സ്വയം വേദനിച്ചപ്പോലെ.....

    മനസ്സ് വിറച്ചൂ, ചുണ്ടുകൾ വിതുമ്പി.... പല സ്തലങളിലും....ആശംസകള്‍.....നല്ല രീതിയില്‍ ഒരു കഥ ഞങല്‍ക്ക് സമ്മാനിച്ചതിന്.

    ReplyDelete
  28. ഞാന്‍ ഇവിടെ എത്തി അങ്കിള്‍ കഥയുടെ പ്രിന്‍റ് എടുത്തു ഇനി സമയം പോലെ വായിച്ചോളാം ശേഷം അഭിപ്രായം എഴുതിക്കൊളം സ്വന്തം നേന

    ReplyDelete
  29. കഥ വായിച്ചു മുഴുവനായില്ല.
    ഇതാണ് ഞങ്ങള്‍ വീട്ടമ്മമാരുടെ അവസ്ഥ.
    വായിച്ചിടത്തോളം ഇഷ്ടപ്പെട്ടു.ഇനി ബാക്കി ഒഴിവ്‌പോലെ വായിക്കാം.ഒഴുക്ക്‌ നഷ്ടപ്പെട്ട വായന!

    ReplyDelete
  30. വായിച്ചു. തീം മുന്‍പും കേട്ടിട്ടുള്ളത് തന്നെയാണ് എങ്കിലും ഒരു വരിപോലും മുഷിപ്പിക്കാതെ എഴുതി.

    ReplyDelete
  31. @വി.പി.ജി താങ്കളെപ്പോലെയുള്ളവരുടെ അഭിപ്രായങ്ങൾ..എഴുത്ത്കാർക്ക് എന്നും പ്രചോദനമാവാറുണ്ട്..താങ്കളിലെ നല്ല വ്യക്തിത്വത്തേയും, കഥാകാരനെയും ഞാൻ നമിക്കുന്നൂ... @ മൈട്രീംസ്.. കഥ കൊള്ളാം എന്നു പറഞ്ഞതിന് നന്ദി ( ബാക്കി എനിക്ക് മനസ്സിലായില്ല കേട്ടോ ?...@ഇസ്ഹാഖ് കുന്നക്കാവ്...‘വറ്റിവരണ്ട മനസ്സുകള്‍ രാപര്‍ക്കുന്ന മണ്ണായി നമ്മുടെ കേരളവും മാറുന്നു... ശരിയാണ്...കേരളം മാറുകയാണ്..ഈ കഥയിലെ കഥാപാത്രങ്ങളുടെ പേരുകൾ മാത്രമേ മാറിയിട്ടുള്ളൂ.. സംഭവം,വർഷങ്ങൾക്ക് മുൻപ് നടന്നതാണ്, എന്റെ കണ്മുമ്പിൽ..ഞാനന്ന് പ്രതികരിച്ചിരുന്നൂ.. പക്ഷേ, അത് വനരോദനം മാത്രമായി...എതിർക്കാൻ എല്ലാപേർക്കും പേടിയായിരുന്നൂ..ആരഭിയിലേക്ക് വീണ്ടും വരിക...നന്ദി

    ReplyDelete
  32. നേനമോളേ..പരീക്ഷ ആയെങ്കിൽ അത് കഴിഞ്ഞ് വായിച്ചാൽ മതി.കേട്ടോ..ശേഷം അഭിപ്രായം.. അറിയിക്കണേ, പിന്നെ ഉപ്പാന്റെ കമന്റൊന്നും കണ്ടില്ലാ.. വായിച്ചില്ലാന്നുണ്ടോ.. ഈ കഥ വായിക്കാൻ പറയണം കേട്ടോ..സ്വന്തം അങ്കിള്‍

    ReplyDelete
  33. @ ഗിരീശൻ.. വീണ്ടും വന്നതിൽ സന്തോഷം....@പ്രവാസിനീ...ഒഴുക്ക്‌ നഷ്ടപ്പെടാതെ വായിക്കുക. അഭിപ്രയം പറയുക.. നന്ദി....@ ‌ആളവൻ താൻ..നന്മകൾ നേരുന്നൂ

    ReplyDelete
  34. നല്ല രചന. കാലത്തിന്റെ പുതിയ മുഖം നന്നായി ആവരണം ചെയ്യുന്നു.

    ReplyDelete
  35. സലാം... നന്ദിയുടെ പൂച്ചെണ്ടുകൾ

    ReplyDelete
  36. സ്തോഭജനകമായ ആവിഷ്ക്കാരം. തിരിച്ചറിവുകൾ നൽകുന്ന രചന. വായന അവസാനിച്ചപ്പോൾ ഒരു കൊടുങ്കാറ്റടങ്ങിയ പ്രതീതി. ഒപ്പം, എല്ലാ ആശങ്കകൾക്കുമിടയിൽ, ഇങ്ങനെയും ചില മനസ്സുകൾ പ്രവർത്തിക്കുന്നുണ്ടല്ലോ എന്ന ആശ്വാസത്തിന്റെ നിലാവെളിച്ചം മനസ്സിൽ. നന്ദി.

    ReplyDelete
  37. i am not a apt person to comment but say frankly it is realy good......

    ReplyDelete
  38. ഞാന്‍ കുറച്ചു ദിവസം മുമ്പുതന്നെ വായിച്ചു ,
    അന്ന് അഭിപ്രായം കുറിക്കാന്‍ നേരം ഒരു ഫോണ്ണ്‍ കാള്‍ വന്നു എന്തോ തിരക്കില്‍ പെട്ടുപോയി
    ഈ ഒരൊറ്റ രചന കൊണ്ട് തന്നെ താങ്കളുടെ മനസ്സില്‍ തിളച്ചു പൊങ്ങുന്ന രോഷാഗ്നി ഞാന്‍ കണ്ടു ,
    ഒരു സാമൂഹിക ജീവി എന്ന നിലയിലുള്ള പരിമിതികള്‍ നമുക്ക് ചില നേരത്ത് അസഹ്യമായി
    അനുഭവപ്പെടാരുണ്ടല്ലോ ...എവിടെയും കലഹങ്ങള്‍ ലഹളകള്‍ ..ഇതിന്നിടയില്‍ എങ്ങിനെ ജീവിച്ചു പോകുമെന്ന്
    ചിലപ്പോഴൊക്കെ നിസ്സഹായതയോടെ ചിന്തിച്ചു പോവാറുണ്ട് , ഇത് ചരിത്രവും കാല്‍പ്പനികതയും
    ഇഴ ചേര്‍ത്ത് പിരിച്ചൊരു സൃഷ്ടിയായി എനിക്ക് അനുഭവപ്പെട്ടു .ഇനിയും കാണാം ..
    ഇവിടെയും, നേരിട്ടും ..

    ReplyDelete
  39. കഥ പറഞ്ഞ രീതി ഇഷ്ടായി..
    അല്പം ചുരുക്കി പറയാമായിരുന്നു എന്ന് തോന്നി.
    ആശംസകള്‍.

    ReplyDelete
  40. അറിവുകളല്ല, തിരിച്ചറിവുകളാണ് വേണ്ടത് എന്ന് തെര്യപ്പെടുത്തിയ വരികള്‍!
    ആശംസകള്‍

    ReplyDelete
  41. പലരും അഭിപ്രായപ്പെട്ടത് പോലെ 'കഥ' പുതിയതോ പഴയതോ അതൊന്നുമേ എന്‍റെ വായനയെ സ്വാധീനിച്ചില്ല. പകരം, ഇതില്‍ അവതരിപ്പിക്കപ്പെട്ട കഥാപാത്രങ്ങളെ അവരുടെ മനസ്സിനെ ചിന്തയെ ഒരല്പം കൂടെ കടന്നു പറഞ്ഞാല്‍ അവരിലെ ജീവനില്ലാത്ത ആത്മാവിനെയാണ് എന്നില്‍ അത്ഭുതം ജനിപ്പിച്ചത്.

    തീര്‍ത്തും നിസ്സാരമെന്ന് വിധിയെഴുതാന്‍ ഒട്ടും താമസം കാണിക്കേണ്ടതാത്ത ഒരു സംഭവത്തില്‍ 'സമബുദ്ധി' നഷ്ടപ്പെട്ട മനുഷ്യ മൃഗത്തെയാണ് ആ കാധാപത്രങ്ങള്‍ ഒക്കെയും പ്രതിനിധാനം ചെയ്യുന്നത്. മറ്റൊന്ന്, ഇരയാക്കപ്പെടുന്നതിന്‍റെ ദൈന്യതയും.

    ഇതിലെ 'അശരീരി' ഇന്നിന്‍റെ ആകുലതയാണ് അനേകങ്ങളുടെ കണ്ഠം ഇടറിയുള്ള നിലവിളിയാണ്. ഈ എഴുത്തിന്‍റെ താത്പര്യത്തില്‍ അതിന്‍റെ ശുദ്ധിയില്‍ ഞാനും ഒരു തിരി തെളിക്കട്ടെ.. ജീര്‍ണ്ണിച്ച മനസ്സുകളെ സംസ്കരിക്കുനന്തിന് ആഴിയോ അഗ്നിയോ ഏതാണുത്തമം അതിനെത്തന്നെ സമ്മാനിക്കട്ടെ... ആഴിയില്‍ സങ്കടത്തിന്‍റെ ഉപ്പുണ്ട്‌. അഗ്നിയില്‍ രോഷത്തിന്‍റെ കനലുണ്ട്.

    കഥാന്ത്യത്തിലെ വാത്മീകം അധികനാള്‍ ആചരിക്കാനാവില്ലാ.. അത് തന്നെയാണ് ഇക്കൂട്ടരുടെ വിജയവും.. . ഇരകളുടെ ദൈന്യതയിലാണ് ഈ വീട്ടക്കാര്‍ കരുത്തരാകുന്നത്., അരുതെന്ന് അപേക്ഷയുണ്ട്. ഒന്നുറക്കെക്കലിച്ചു കരയാന്‍ മൗനം വെടിഞ്ഞേ തീരൂ... ഈ അക്ഷരക്കൂട്ടങ്ങളുടെ താത്പര്യമെന്തോ അത് തന്നെയാണ് എന്‍റെ 'ധ്വജവും' എന്ന തീര്‍പ്പിലേക്ക് വായനക്കാരനിലേക്ക് ഇത് ഉയരട്ടെ... എന്നാശംസിക്കുന്നു.

    ഏറ്റം സ്നേഹാദരവുകളോടെ ,
    നാമൂസ്.

    ReplyDelete
  42. @ പള്ളികരയിൽ - നല്ല അഭിപ്രയത്തിന് നന്ദി.@ ലിബിൻ-നന്ദി.@ സിദ്ധിക്ക് -വളരെ നന്ദി..ഇനിയും കാണാം ..ഇവിടെയും, നേരിട്ടും ..@ ലച്ചുക്കുട്ടി.. ഇതിൽക്കൂടുതൽ എങ്ങനാ കുഞ്ഞേ ചുരുക്കുന്നത്, എന്നിട്ടും ഇനിയും പറയാൻ... ബാക്കി.. അനുഭവങ്ങളാണ് എന്റെ കഥയിലും കവിതകളിലും മുന്നിട്ട് നിൽക്കുന്നത്..@-ഇസ്മായിൽ കുറുമ്പടി- നല്ല ചിന്തക്കും,നല്ല വായനക്കും പ്രണാമം....

    ReplyDelete
  43. പ്രീയ സഹോദരാ,നാമൂസ്... എന്റെ “വാത്മീകം“ എന്ന കഥക്ക് കിട്ടിയ നല്ല അവലോകനങ്ങളിൽ ഒന്നാണിത്, ആഴത്തിൽ, കഥ അല്ലെങ്കിൽ കവിതകളെ സമീപിക്കാൻ. ഇന്ന് പലർക്കും സമയമില്ല, അത് വായനക്കാരുടെ തെറ്റല്ല... കാലത്തിന്റെ കുത്തൊഴുക്ക് അത്രയും വേഗത്തിലാണ്.. വ്യക്തികൾക്ക് ഒഴുക്കിനെതിരെ നീന്താനുള്ള ആർജ്ജവം ഇല്ല... കൈ,കാലുകൾ തളരുന്നൂ...ഒന്നിനോടും പ്രതികരിക്കാൻ വയ്യ, പേടിയാണ്.....താങ്കൾപറഞ്ഞതുപോലെ..ഈ ധ്വജവും പാറിപ്പറക്കട്ടെ...വായനക്കാരനിലേക്ക് .... തിന്മയുടെ ശവകുടിരത്തിനു മുകളിൽ... എല്ലാ ഭാവുകങ്ങളും............ ചന്തുനായർ

    ReplyDelete
  44. വായിച്ചു.കഥയെപ്പറ്റി ഒന്നും പറയാനില്ല.രചന ഒരു ദൃശ്യാനുഭവം പോലെ.ഇഷ്ടമായിഎന്നു മാത്രം പറയട്ടെ.

    ReplyDelete
  45. ഇവിടെ ആദ്യം..
    നല്ല രചനകൾ..
    എല്ലാം വായിക്കട്ടെ..!
    ആശംസകൾ..

    ReplyDelete
  46. ഹൃദയം കീറിമുറിച്ച വാക്കുകള്‍
    വിങ്ങലായി, തേങ്ങലായി, പ്രാര്‍ത്ഥനയായി മനസ്സില്‍ കിടന്നു വിങ്ങുന്നു

    ReplyDelete
  47. ശ്രീ ചന്തു നായര്‍,
    ആദ്യം അഭിമാനം പറയുന്നു; താങ്കളെ പോലുള്ള ഒരു ബഹുമുഖ പ്രതിഭയുടെ ചങ്ങാത്തം കിട്ടുന്നതില്‍!
    താങ്കളുടെ ബ്ലോഗിലെത്തിയെങ്കിലും' വാല്‍മീകം' അല്‍പം വലിയ പോസ്റ്റായി കണ്ടതിനാല്‍ സമയക്കുറവു കാരണം മാര്‍ക്ക് ചെയ്ത് വെച്ചിരിക്കുന്നു, വിശദമായ വായനക്ക്.
    സന്തോഷം.

    ReplyDelete
  48. റഷീദിന്റെ ബലി മൃഗങ്ങള്‍ വഴി ആണ് ഇവിടെ എത്തിയത്.ലേഖകനെ മുമ്പേ അറിയാം എങ്കിലും ഇന്നാണ് ഇത് വായിച്ചത്.നോവലയിട്റ്റ് ആണ് ഉദ്ദേശിച്ചത് എന്ന് പറഞ്ഞിരിക്കുന്നതിനാല്‍
    കഥ നീണ്ടു പോയി എന്ന് പറയുന്നില്ല .പക്ഷെ അവതരണം തീവ്രത ഒട്ടും കുറയാതെ തന്നെ ..അഭിനന്ദനങ്ങള്‍ .

    ReplyDelete
  49. സ്വന്തമായ ശൈലി തനതായ
    രചനാരീതി ഈ കഥയെ
    മികവുറ്റതാക്കി

    ReplyDelete
  50. ആദ്യായിട്ടാ ഇവിടെ. നല്ല കനമുണ്ട്,മനസ്സിരുത്തി വായിക്കണം.പിന്നെ വന്നു വായിച്ചോളാം. ആ ഫോട്ടോ കാണുമ്പൊ ഇപ്പളും നെഞ്ചില്‍ തീയാണു.പാവം ചെറുപ്പക്കാരന്‍. ഒറ്റ ഫോട്ടോയിലൂടെ അവന്‍ പ്രശസ്തനായി.എങ്കിലും അവന്റെ ഉള്ളിലെ വേദന ആരറിയാന്‍.സ്വന്തം ജീവനു വേണ്ടി മറ്റുള്ളവരോട് ഇരക്കേണ്ടി വന്നത് പിന്നീട് കാണുമ്പോള്‍ എന്താണു തോന്നുക. സ്വന്തത്തോട് തോന്നുന്ന പുഛം...?താന്‍ വെറുമൊരു പുഴുവായ് പോയീന്നുള്ള തൊന്നല്‍ ഉണ്ടാവില്ലെ അവനു..? പാവം.എല്ലാം മറക്കാന്‍ കഴിയട്ടെ.
    വീണ്ടും വരാം.ആശംസകള്‍

    ReplyDelete
  51. @ പാവത്താൻ...കഥ വായിച്ചതിന് നന്ദി...@ രഞിത്ത്...എല്ലാം വായിക്കുക, വിലപ്പെട്ട അഭിപ്രായം അറിയിക്കുക

    ReplyDelete
  52. ബെഞ്ചാലി അഭിനന്ദനങ്ങൾക്ക്...അഭിനന്ദനങ്ങൾ..!

    ReplyDelete
  53. റഫീക്ക് നടുവട്ടം....നന്ദി..പരിചയപ്പെട്ടതിൽ.. വിശദമായ വായനക്ക് ശേഷമുള്ള അഭിപ്രായങ്ങൾക്ക് കാതോർക്കുന്നൂ...

    ReplyDelete
  54. @ എന്റെ ലോകം.... നന്ദി..@.ജയിസ് സണ്ണി...വായനക്ക് നന്ദിയും കടപ്പാടും @ മുല്ല..താങ്ങളുടെ രചനകൾ ഞാൻ കണ്ടിരുന്നൂ.. ഒരു ഭാവി വാഗ്ദാനമാണ്..ആശംസകൾ..വീണ്ടും വരിക

    ReplyDelete
  55. വായിച്ചു. ഇന്നത്തെ പേപ്പറില്‍ ചിന്നിത്തിതറിയ മനുഷ്യശരീര ഭാഗങ്ങള്‍ കണ്ട് ഞെട്ടലിലായിരുന്നു. അത് രാഷ്റ്റ്ട്രീയ ലഹള,പക്ഷേ കൊല്ലുന്നവനും കൊല്ലപ്പെടുന്നവനും മനുഷ്യര്‍ തന്നെയാണു. വര്‍ഗീയ ലഹളയായാലും വേദനിക്കുന്നവനും വേദനിപ്പിക്കുന്നവനും ഒന്ന്. എന്തേ നമ്മളിങ്ങനെ ആകാന്‍.നമ്മുടെയൊക്കെ മനസ്സിനെ മൂടിയ ആ ശീല ; അതെന്ന്, ആരെടുത്ത് മാറ്റും..?
    എല്ലാ മതങ്ങളും പറയുന്നത് ഒന്നു തന്നെയാണു, അടിസ്ഥാനപരമായിട്ട്. അന്യനെ സ്നേഹിക്കാന്‍ കഴിയാത്ത നമുക്കെങ്ങനെ ദൈവത്തെ സ്നേഹിക്കാനാകും..?
    നന്നായി എഴുതി താങ്കള്‍. ഒരു തിരശ്ശീലയില്‍ കാണുന്ന പോലെ തെളിമയാര്‍ന്നത്. നന്ദി.

    ReplyDelete
  56. വായിച്ചു, മനസ്സിൽ വേദനയുടെ കടന്നുകയറ്റം,,,
    ഇത് എവിടെ എത്തും? അല്ല എത്തിക്കും?

    ReplyDelete
  57. @ മുല്ല......... തെളിമയാർന്ന മനസ്സിനും, വായനക്കും നന്ദി. @ മിനി റ്റീച്ചർക്ക് നന്ദി... ആയൂറാരോഗ്യം നേരുന്നു......

    ReplyDelete
  58. തീവ്രവാദവും, ഭീകരവാദവും, തിമ്മിൽ തല്ലും ഇല്ലാത്ത നല്ല കാലത്തിന് പ്രാർഥിച്ച്കൊണ്ട്…………..

    ReplyDelete
  59. മനസ്സ് മലിനമാകുന്നതിനു കാരണം അജ്ഞ്ഞതയാണല്ലോ. എഴുത്തിലൂടെ ഇതുപോലുള്ള ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടെണ്ടതാണ്.
    മനുഷ്യരെ മനുഷ്യരായി മാത്രം കാണുന്ന ഒരു കാലം വരട്ടെ.

    ReplyDelete
  60. പരിചയപ്പെടാന്‍ വൈകി. എനിക്ക്‌ താങ്കളോട്‌ കൂടുതല്‍ കാര്യങ്ങള്‍ ചോദിക്കാനുണ്ട്‌. പിന്നീടാവാം. എന്നെ വായിക്കുമല്ലോ.

    ReplyDelete
  61. ee blog kanan vaikippoyi......

    ReplyDelete
  62. @sm sadique... പ്രാർഥനക്ക് ഫലമുണ്ടാകും..വായനക്ക് ഒരായിരം നന്ദി

    ReplyDelete
  63. പ്രദീപ്‌ പേരശ്ശന്നൂർ...പരിചയപ്പെട്ടതിൽ നന്ദി...എന്തു കാര്യവും എപ്പോഴും ചോദിക്കാം....സ്വാഗതം

    ReplyDelete
  64. @ഷുക്കൂർ...നന്ദി ... @ ജിനേഷ് ...സ്വാഗതം

    ReplyDelete
  65. നനായി എഴുതിയിരിക്കുന്നു!! ആശംസകള്‍!!

    ReplyDelete
  66. @ ചെകുത്താനല്ലാത്ത, ചെകുത്താനും, അമീൻ വി ചുന്തരിനും നന്ദി....

    ReplyDelete
  67. വർഗ്ഗിയകലാപങ്ങളുടെ തീയിൽ വെന്തൊടുങ്ങീയ മനുഷ്യരുടെയും വർഗ്ഗിയവാൾ മുനകളിൽ പിടഞ്ഞ നിരപരാധികളുടെയും കഥകൾ നിരവധിയായി വായിക്കുകയും സിനിമകളിൽ കാണൂകയും ചെയ്തിട്ടുണ്ടു .എന്നാൽ ഈ കലാപങ്ങളീൽപെട്ട മനുഷ്യരുടെ മറ്റാരും പറയാത്ത കഥകളുണ്ടു.അന്വേഷണങ്ങൾ ആനിലക്കു പോകട്ടേ. പുതിയ പ്രമേയങ്ങൾ ഇല്ലങ്കിൽ എഴുതാതിരിക്കാം .ഇത്രയും വായിക്കാൻ അരമണിക്കൂറിൽ കൂടുതൽ വേണം .നിങ്ങൾ എഴുതി പരിചമുള്ള ആളല്ലേ ..പിന്നെയും എന്തേ ദാരിദ്ദ്യം ..?

    ReplyDelete
  68. ഞാനത് വർഷങ്ങൾക്ക് മുൻപ് എഴുതിയതാണ്...അന്നത് വായിക്കാത്തവർക്ക് വേണ്ടിയാണു ബ്ലോഗിൽ ഇട്ടത്.... ആശയ ദാരിദ്രം ആണോ........? പ്രണയത്തെക്കുറിച്ച് എത്രയോ പേർ എഴുതിയിട്ടുണ്ട്.. അതു കൊണ്ട് ആരും ഇനി പ്രണയത്തെക്കുറിച്ച് എഴുതരുത്.. എന്നു പറയുന്നത് ശരിയാണോ കുഞ്ഞേ..... കലാപങ്ങളെക്കുറിച്ച് ഒരോരുത്തരും അവരവരുടെ രീതികളീൽ എഴുതുന്നൂ.... എന്റെ രീതിയിൽ ഞാൻ ഇതെഴുതി എന്ന് മാത്രം അഭിപ്രായത്തിനും നിർദ്ദേശങ്ങൾക്കും ഒരായിരം നന്ദി.......... പാവപ്പെട്ടവന് എല്ലാ ഭാവുകങ്ങളും

    ReplyDelete
  69. മതഭീകരതയുടെ യാഥാർത്ഥ്യങ്ങൾ മുഴുവൻ വരച്ചിട്ടിരിക്കുന്നു..
    കലക്കൻ ശൈലി...
    അഭിനന്ദനങ്ങൾ കേട്ടൊ ഭായ്

    ReplyDelete
  70. മനുഷ്യരുടെയുള്ളിൽ ജാതിയും മതവും മാത്രമാണ് ഒളിച്ചിരിയ്ക്കുന്നതെന്ന് തോന്നിപ്പിയ്ക്കുന്ന ഒരുപാട് അതിക്രമങ്ങൾ കാണേണ്ടി വന്നിട്ടുണ്ട്. സീതാറാമിന്റെയും ഭരതന്റെയും പ്രതിരൂപങ്ങൾ ഭയത്താൽ ഉമിനീർ വറ്റിച്ചിട്ടുണ്ട്.....

    കൂടുതലൊന്നും എഴുതുന്നില്ല.

    ReplyDelete
  71. ആഴിയില്‍ സങ്കടത്തിന്‍റെ ഉപ്പുണ്ട്‌. അഗ്നിയില്‍ രോഷത്തിന്‍റെ കനലും...'നാമൂസി'ന്റെ അഭിപ്രായത്തോട് ചേര്‍ന്ന് നിന്ന് ഞാനും ഒരു 'തിരി'തെളിയിക്കട്ടെ ..........

    ReplyDelete
  72. കഥയും കഥാപാത്രങ്ങളും ഒരു സിനിമയിലെന്നപോലെ മനസ്സില്‍ തെളിയിക്കാന്‍ കഥാകാരനായി. നശിപ്പിക്കപെട്ട കൊച്ചുകുട്ടിയുടെ വാക്കുകള്‍ ഒരു സമൂഹത്തിന്റേതാണ്. മതത്തെ അറിയാത്ത, അറിയാന്‍ ശ്രമിക്കാത്ത ആഭാസന്മാര്‍ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങള്‍. മതം അറിയുന്നവന്‍, മതത്തിന്റെ ഉദ്ദേശ ശുദ്ദി അറിയുന്നവന്‍ തന്റെ സഹജീവിയെ എങ്ങനെ വേദനിപ്പിക്കും? മറ്റു മതസ്തരെ ബഹുമാനിക്കുക എന്ന ഇസ്ലാമിക തത്വത്തില്‍ നിന്ന് വിഭിന്നമായി ഷജീവിയെ കൊന്നൊടുക്കുന്നവനെ ഇസ്ലാമെന്ന് വിളിക്കാനാകുമോ? കപടവിശ്വാസികള്‍ പെരുകിയിരിക്കുന്നതാണ് ലോകത്തിന്റെ അധപ്പതനത്തിന് കാരണം.

    പല പോസ്റ്റുകളിലും താങ്കളുടെ കമന്റുകള്‍ കണ്ടിട്ടുണ്ട്. നാമൂസിന്റെ പോസ്റ്റില്‍നിന്നാണ് അറിയാനുള്ള ആകാക്ഷ കൂടിയതെന്ന് പറയാം.. നാമുസിന് നന്ദി...

    ReplyDelete
  73. തുടക്കം മുതൽ ഒടുക്കം വരെ ശ്വാസം പിടിച്ചിരുന്നു വായിച്ചു..സ്വാമി വിവേകാനന്ദന്റെ വാക്കുകൾ സത്യമോ...നമ്മുടെ നാടൊരു ഭ്രാന്താലയം തന്നെയോ..കഥയെന്നും ഭാവനയെന്നുമൊക്കെ മനസ്സിനെ വിശസിപ്പിക്കാനൊരുപാട് പാടുപെട്ടു..എന്നാവും മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുക...നല്ല കഥ..ഒരു സന്ദേശം മനുഷ്യമനസ്സുകളിൽ എത്തിക്കാൻ കഴിഞ്ഞുവെന്ന് ആശ്വസിക്കാം അങ്ങേയ്ക്ക്

    ReplyDelete
  74. സര്‍, ഈ കാലത്തിന്റെ കഥ. രണ്ടാം വായനയില്‍ കൂടുതല്‍ ആസ്വദിച്ചു. ആശംസകള്‍.

    ReplyDelete
  75. ചന്തുവേട്ടാ, ഇന്നാണ് ഈ കഥ വായിക്കുന്നത്. മനുഷ്യത്വത്തിന്റെ ഏറ്റവും അവസാനത്തെ തുള്ളിയെങ്കിലും മനസ്സുകളില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ ഒരുവന് മറ്റൊരുവനെ എങ്ങിനെ വേദനിപ്പിക്കാന്‍ കഴിയും. സ്നേഹമാണഖിലസാരമൂഴിയില്‍ എന്ന നിത്യസത്യം ഹൃദയങ്ങളില്‍ വേരോടിയാല്‍ എല്ലാവിധ അക്രമങ്ങളും അവസാനിക്കില്ലേ? നമ്മുടെ നാടിനൊരു ശുഭകാലം ഉണ്ടാവുകയില്ലേ? പറഞ്ഞുപഴകിയ കഥയെന്നൊക്കെ പലരുടെയും അഭിപ്രായങ്ങളില്‍ കണ്ടു. എന്താണീ പഴക്കം? ഈ കാര്യങ്ങളെല്ലാം ഒരു പഴക്കവുമില്ലാതെ എന്ന് വേണമെങ്കിലും ഫ്രഷ് ആയിട്ട് പൊട്ടിമുളയ്ക്കാം. ചെറിയ ഒരു തീപ്പൊരി മതിയല്ലോ വലിയ കാട് കത്തിക്കാന്‍. ഇന്ന് ചിരിയോടെ കാണുന്ന രണ്ടുപേര്‍ നാളെ പരസ്പരം കൊല്ലാന്‍ വാള്‍ രാവുന്നവരായേക്കാം. ഒന്നും പഴയതാകുന്നില്ല. അതുകൊണ്ട് ഇന്നും ഈ വാക്കുകള്‍ പ്രസക്തമാണ്. അവസാനം വായിച്ച് നിര്‍ത്തിയപ്പോള്‍ കണ്ണുകള്‍ ഈറനണിഞ്ഞു, നന്മയും നീതിബോധവുമുള്ള മനുഷ്യരെയോര്‍ത്ത്.

    ReplyDelete
  76. ചന്തു മാഷേ..
    തിരക്കുകല്‍ക്കല്‍പ്പം ശമനമുണ്ടായത് ഇപ്പോഴാണ്... സൗകര്യപ്രദമായ ഒരു വായനയ്ക്കായി ബുക്ക്‌മാര്‍ക്ക്‌ ചെയ്തു മാറ്റി വെച്ചിരിക്കുകയായിരുന്നു ഈ കഥ.
    കഥയുടെ തീം തികച്ചും കാലികമായ ചിന്തകള്‍ വായനക്കാരനിലേക്ക് എറിയുന്നുണ്ട്.. നന്നായി പറഞ്ഞു. ഒരു തിരക്കഥ പോലെ scene by scene കഥയുടെ കാന്‍വാസില്‍ തെളിയുന്നുണ്ട്. കൂടുതല്‍ വായനകള്‍ക്കായ് വീണ്ടും വരാം

    സ്നേഹപൂര്‍വ്വം

    ReplyDelete
  77. കാലത്തെപ്പോലെ വേഗത്തിലാണ് അവരുടെ നീക്കങ്ങൾ... മുന്നും, പിന്നും ചിന്തിക്കുന്നില്ല. ഇടവും,വലവും നോക്കുന്നില്ല.... ഇന്നത്തെ യുവത്വത്തിന്റെ ശാപമാണത്... ശാപമോക്ഷത്തിനവർ ശ്രമിക്കുന്നില്ല... കൊടുത്താൽത്തന്നെ സ്വീകരിക്കാനും തയ്യാറല്ലാ.. . ഞാൻ അശക്തനാണ്ചരിത്രത്തെയും സ്വമനസാക്ഷിയേയും ചേര്‍ത്തെഴുതിയത് നന്നായി ഇഷ്ടമായി .അടുത്തുള്ള സഹോദരനെ സ്നേഹിക്കാന്‍ കഴിയാത്തവര്‍ അകലെ ഉളള ദൈവത്തെ എങ്ങിനെയാണ് സ്നേഹിക്ക അല്ലെ ..ശ്രീ നാരായണ ഗുരു പറഞ്ഞത് ധര്‍മം ഏവ പരം ദൈവം എന്നല്ലേ
    സമൂഹത്തില്‍ നടക്കുന്ന ജാതി-മത-വര്‍ഗ്ഗ-രാഷ്ട്രീയ വിവേചനങ്ങളുടെ നേര്‍ക്കാഴ്ച ഒരു കഥകൊണ്ട് വളരെ മനോഹരമായി പകര്‍ത്തി വെക്കാന്‍ ചന്ത്വേട്ടനു കഴിഞ്ഞു........

    ReplyDelete
  78. വായിച്ചു....നല്ല രചന... ഓരോ വരികളും കണ്മുന്നില്‍ ചിത്രങ്ങളായി മറഞ്ഞു..

    മത തീവ്രവാദത്തിന്റെ ഭീകര രൂപം ഭംഗിയായി വരച്ചിട്ടു...
    അഭിനന്ദനങ്ങള്‍..


    എന്തിനായിരുന്നു ഭൂമിയില്‍ മതങ്ങളെയും ദൈവങ്ങളെയും ഉണ്ടാക്കിയത്...? എന്തിനായിരുന്നു ജനങ്ങള്‍കിടയില്‍ വേര്‍തിരിവ് ഉണ്ടാക്കിയത്..? എന്തിനായിരുന്നു ജാതിയുടെ പേരില്‍ ജനങ്ങളെ തമ്മില്‍ തല്ലിക്കുന്നത് ....?.. ''


    ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍......?

    നല്ലൊരു നാളേക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ...

    ReplyDelete
  79. ബോബെ കലാപങ്ങളുടെ കാലത്ത് കുര്‍ളയില്‍ ബാല്യം ചെലവഴിക്കേണ്ടിവന്ന ഉത്തരേന്ത്യക്കാരനായ ഒരു സുഹൃത്ത് പറഞ്ഞിട്ടുണ്ട്, കലാപകാരികളെ പേടിച്ച് ഒരാഴ്ചയോളം വീടിന് പുറത്തിറങ്ങാതെ കഴിയേണ്ടിവന്ന അവസ്ഥ. ഒരു തെരുവിന്റെ രണ്ടറ്റത്തും നിന്ന് ഇരുവിഭാഗങ്ങളില്‍പ്പെട്ട ആളുകള്‍ പോര്‍വിളിച്ചതും വെട്ടിയരിഞ്ഞതുമായ നേരില്‍കണ്ട കാഴ്ചകള്‍.

    ഒരു സാമൂഹിക ജീവിയുടെ കടമകള്‍ നിറവേറ്റാന്‍ കഴിയാതെയുള്ള നിസ്സഹായത, മനുഷ്യര്‍ ഹിംസ മൃഗങ്ങളാകുമ്പോള്‍ തോന്നുന്ന രോഷം......എല്ലാം പ്രതിഫലിച്ചു നില്‍ക്കുന്ന എഴുത്ത്. നാം ജീവിക്കുന്ന നാടിന്റെ സവിശേഷമായ പശ്ചാത്തലത്തില്‍ എന്നും പ്രസക്തിയുള്ള വിഷയം. എത്ര ആളുകള്‍ പറഞ്ഞ് വെച്ചു പോയതാണെങ്കിലും !!

    ReplyDelete
  80. ഞാന്‍ ബൂലോക കഥകള്‍ വായിക്കാന്‍ തുടങ്ങിയിട്ട് വെറും മാസങ്ങളെ ആയിട്ടുള്ളൂ. ഇത് വായിച്ചപ്പോള്‍ മനസ്സില്‍ സ്പര്‍ശിച്ചു. ഇനിയും വായിക്കാന്‍ കാത്തിരിക്കുന്നു...

    ReplyDelete
  81. ഈ പ്രമേയം എങ്ങിനെ പഴയതാകും ?
    ഇന്നും ഇവിടെ നടമാടി കൊണ്ടിരിക്കുന്നത് ഇതൊക്കെ തന്നെയല്ലേ ...
    നന്നായി എഴുതി .. ഇവിടെ ആദ്യമാണ്
    ഇനിയും വരാം .. ആശംസകള്‍

    ReplyDelete
  82. സാമൂഹത്തിനു നേരെ കണ്ണും കാതും തുറന്നു പിടിച്ച ഒരെഴുത്തുകാരന്റെ ആകുലതകളും വായിച്ചെടുക്കാനാവുന്നുണ്ട്.... പലരും പറഞ്ഞപോലെ കഥാസന്ദര്‍ഭങ്ങളെ അറിഞ്ഞോ അറിയാതെയോ തുടര്‍ച്ചയുള്ള സീക്വന്‍സുകളിലൂടെ ദൃശ്യവത്കരിക്കുന്നുണ്ട് ഈ രചനയില്‍.... അതുകൊണ്ട് ഒരു ചലച്ചിത്രം നല്കുന്ന കാഴ്ചയുടെ അനുഭവം പോലെ ഈ കഥ വായിക്കാനാവുന്നു....

    ReplyDelete
  83. ഞാന്‍ ഈ ഇടയ്ക്ക് തിരുവനന്തപുരത്ത് പോയപ്പോള്‍... വട്ടിയൂര്‍ക്കാവ് പള്ളിക്ക് മുന്നില്‍ കുറെ പേര്‍ കൂടി നില്‍ക്കുന്നത് കണ്ടു... ചേട്ടന്‍ പറഞ്ഞു കാറിന്റെ ഗ്ലാസ്‌ അടച്ചിടാന്‍... കുറച്ചു കൂടെ നീങ്ങിയപ്പോള്‍ അമ്പലത്തിനു മുന്നിലും ഒരു പാട് പേര്‍.. ഉള്ളില്‍ എന്തോ കാളി... എന്തും സംഭവിക്കാം എന്ന് തോന്നി പോയി... പക്ഷെ പിന്നീടെല്ലാം ശാന്തമായി.. ആ നിമിഷം ഓര്‍ത്തു പോയി

    ReplyDelete
  84. ഒറ്റയ്ക്കൊറ്റയ്ക്ക് ശാന്തരും സൌമ്യരുമായ മനുഷ്യര്‍ കൂട്ടമായിതീരുമ്പോള്‍ അതിഭീകരരാവുന്നത് എന്തുകൊണ്ടാണ്..? എന്നും പ്രസക്തമായ വിഷയം നന്നായിത്തന്നെ അവതരിപ്പിച്ചു.

    ReplyDelete
  85. ഇഷ്ടായി ..കൂടുതലൊന്നും പറയുന്നില്ല .ആശംസകള്‍ ..

    ReplyDelete
  86. അടുത്തെവിടെയൊ അമർത്തപ്പെട്ടതും, ഏതോ ഗുഹാമുഖത്ത് നിന്നും പ്രതിധ്വനിക്കുന്നതുമായ കരച്ചിൽ. അതോടൊപ്പം ഇരയെ നേരിടുന്ന ഹിംസ്രത്തിന്റെ സ്വരം കടം കൊണ്ട സംസാരം..
    ***********************
    തറയിൽ നിന്നും എന്നെ മൂടിക്കൊണ്ട് പുറ്റ് വളർന്ന് വരുന്നു...വേഗത്തിൽ..
    പുറ്റ് എന്നെയാകെ മൂടിക്കഴിഞ്ഞൂ.....
    എന്നാണിത് തകരുന്നത്............. ?
    എപ്പോഴാണിത് തകരുന്നത് ........ ?
    എന്നെ പൊതിഞ്ഞ വാത്മീകം തകർന്ന് എന്നാണ് ഞാൻ-
    ‘ മാനിഷാദ’ പാടേണ്ടത്............ ?
    *****************

    ഇനിയും മാറാന്‍ മടിക്കുന്ന മനസ്സുകള്‍..
    എത്ര പറഞ്ഞാലും. പഴകില്ല...
    മനസ്സിനെ സ്പര്‍ശിച്ച എഴുത്ത്..
    ഇനിയും വരാം വായനക്ക്...

    ReplyDelete
  87. "“മെഡിക്കൽ കോളേജിൽ കിടന്ന പ്രവീൺ മരിച്ചു”"

    ഒരു നിമിഷം ..ഞാനൊന്ന് ഞെട്ടി..ദൈവമേ..ഞാന്‍ മരിച്ചോ ഈ കാപാലികരുടെ ലോകത്ത് കിടന്ന്..

    മരിക്കേണ്ടത് പ്രവീണ്‌മാരല്ല അവരുടെ മനസ്സിലെ മത സങ്കല്‍പ്പങ്ങളാണ് .

    ഇത് വായിക്കുന്ന ഓരോരുത്തരുടെയും മനസ്സില്‍ മതം മരിക്കണം എന്ന് ഞാനും പ്രാര്‍ഥിക്കുന്നു.

    ReplyDelete
  88. തീര്‍ച്ചയായും നല്ല പോസ്റ്റാണിത്....
    ഈ വിഷയം എത്ര ആവര്ത്തിചാലും അതിന്റെ പ്രസക്തി നഷ്ടപ്പെടില്ല.

    ReplyDelete
  89. nalla rachana.ethra nannayi anu ithu kanichirikunnathu..elleavarum arinjirikenda kariyagal anu..god bless u sir

    ReplyDelete
  90. This comment has been removed by the author.

    ReplyDelete
  91. "മത്സ്യക്കച്ചവടത്തിൽ, ചില്ലറ പൈസക്കുവേണ്ടിയുള്ള വിലപേശൽ ഇതാ ജാതിപ്പിശാചിന്റെ സംഹാര താണ്ഡവത്തിന് ജതി സ്വരമാകുന്നു."
    ‘ പെറ്റിട്ടാൽ പോറ്റാൻ കഴിഞ്ഞില്ലെങ്കിൽ, പിന്നെ എന്തിനത് ചെയ്തു.."
    "നിലവിളക്കും, നിറനാഴിയും വച്ച് കൃഷ്ണനാശാരി സ്ഥാനം കണ്ട് ഹരിഹരൻ മേസ്തിരി പണിത മുസ്ലീം ദേവാലയം തകര്‍ക്കാനാണ് ഭരതനും കൂട്ടരും പോയിരിക്കുന്നത് ........."
    "കോണ്ട്ട്രാക്റ്റർ സൈനുദീൻ കുറഞ്ഞ തുകക്ക് ലേലം വിളിച്ച് നിർമ്മിച്ച നമ്മുടെ ശിവക്ഷേത്രം അവന്മാർ ബോംബ്‌ വച്ച് തകർത്തു"

    ഈ വാക്കുകള്‍ ഒക്കെ നെഞ്ചില്‍ കിടന്നു പുളയുന്നു.. ഓഫീസില്‍ വെച്ച് ഈ കഥ ഞാന്‍ വയിക്കരുതായിരുന്നു എന്ന് തോന്നി..കാരണം വായിച്ചപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു.. നമ്മുടെ നാടെന്താ ഇങ്ങനെ??

    "മതിയാക്കാൻ പറയൂ..... ഇനിയെങ്കിലും....ഇതൊക്കെ... അങ്ങയുടെ സുഹൃത്ത് ബഷീറും മകളെന്ന് വിളിക്കുന്ന ഈ സുൽത്താനയും, മറ്റേതോ തെരുവിൽ, വിലാസിനിയും, വിവേകാനന്ദനും, ജോസഫും,ബദറുദ്ദീനും..... മരിച്ച് കൊണ്ടിരിക്കുന്നൂ...ഈ മനുഷ്യക്കുരുതി എന്തിനാണ്...... ? “"

    നിറകണ്ണുകളോടെ പറയാതെ വയ്യ, "ഞാന്‍ വായിച്ചതില്‍ ഏറ്റവും മനോഹരമായ കഥ"..
    http://www.kannurpassenger.blogspot.in/2012/05/blog-post_30.html

    ReplyDelete
  92. നന്ദി ഫിറോസ്.......ഈ വരവിനും വായനക്കും....വളരെ നന്ദി.

    ReplyDelete
  93. വളരെ നല്ലൊരു കഥ എനിക്കിഷ്ടായി .. പക്ഷേ കൊല്ലും കൊലയും ഒന്നും ഇല്ലാതെ ഈ മനുഷ്യര്‍ക്ക്‌ ജീവിച്ചുടെ നല്ല സന്തോഷത്തോടെ എന്തിനാ ഇങ്ങനെ കൊല്ലുന്നേ ..... ഇങ്ങനെ കൊന്നാല്‍ എന്ത് കിട്ടാന ....പാവം ദൈവങ്ങള്‍ പോലും ഇപ്പോള്‍ സങ്കടപെടുന്നുണ്ടാവും

    ReplyDelete
  94. ഓ .. എന്താ പറയാ..... ഈ മഴ ഒന്ന് നിലചെങ്കില്‍ എന്ന് തോന്നി പോയീ .കഥ പാത്രത്തോടപ്പം ഞാനും തിടുക്കത്തില്‍ സഞ്ചരിക്കുകയായിരുന്നു . വളരെ നല്ല രീതിയില്‍ വര്‍ഗ്ഗീയതയുടെ തീ കനല്‍ പടരുന്നതും അത് വിഷം ചീറ്റുന്നതും ആവിഷ്കരിച്ചു . ഇത് നടന്ന സംഭവം ആകല്ലേ എന്ന് പ്രാര്‍ത്തിക്കുന്നു . ആഗ്രഹിക്കുന്നു.

    ReplyDelete
  95. ശ്രീക്കുട്ടീ...വായനക്ക് നന്ദി,olo...ഇത് നടന്ന കഥയാ വർഷങ്ങൾക്ക് മുൻപ്..ഞാനും അതൊക്കെ മറക്കാൻ ശ്രമിക്കുന്നൂ....വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

    ReplyDelete
  96. മതഭീകരതയുടെ യഥാര്‍ത്ഥ ചിത്രം വരച്ചു കാട്ടുന്ന രചന.

    ReplyDelete