Friday, May 21, 2010

ബാല്യം

കവിത-ബാല്യം
എനിക്കെന്‍റെ ബാല്യം തിരികെ തരേണം ആരോടാണു ഞാന്‍ യാജിക്കേണ്ടത്.
ഇരവിനോടോ,പകലിനോടോ,അളളാവിനോടോ,പരംപൊരുളിനൊടൊ,
ആരോടാണ് ഞാന്‍ യാജിക്കേണ്ടത്. ‌
വാര്‍‍ദ്ധക്യത്തിന്‍റെ അതിര്‍വരമ്പത്ത്‌ തെന്നി വിഴാന്‍ കാത്തു നില്‍ക്കുന്ന ഞാന്‍എന്തിനാണ് ബാല്യത്തെ സ്‌മരിച്ചത്
അമ്മിഞ്ഞപ്പാലമൃതം കൊതിച്ചിട്ടോ ?
അമ്മതന്‍ താരാട്ട് പാട്ടിനും കൊതിച്ചിട്ടോ ?
പിച്ചവച്ചും പിടഞ്ഞ് വീണും വീണ്ടുമെണീറ്റും മൊണാകാട്ടിച്ചിരിച്ചും
മുതിര്‍ ന്നോര്‍ക്ക് പൊന്നോമനയായിട്ടൊരായിരം മുത്തങ്ങള്‍ ഏറ്റുവാങ്ങാനാണോ
അതോ...............
ഒന്നുമറിയത്തോരിളം മനസിലെ,പുലരിയും,പൂവും,കിളിയും,കിളിന്തും,
തത്തമ്മപ്പാട്ടും, തപ്പോട്ട് ചിന്തും ഒരിക്കല്‍ക്കൂടി അടുത്തറിയാനാണോ ?
അതുമല്ലഃ
കാമ ക്രോധ മോഹ ലോഭങ്ങളിലഭിരമിക്കും അന്ധരാമെന്നുടെ
ഉടപ്പിറപ്പൂകള്‍ക്കിടയിലൊരുകൃമിയായലഞ്ഞ് , കൃമിക്കുന്ന ഇന്നിനെ
മറന്നിട്ടിന്നലയെ മാത്രം പുല്‍കി ഒരാനന്തനിര്‍വൃതിക്കുടമയാകാനാണോ?
അറിയില്ല
അറിയില്ലേ ?
പറയാനോത്തിരിയുണ്ടെന്നാകിലും, പറയാനെളുതല്ലതതൊന്നും
മൌനമുടക്കാതെയെന്‍ നാവ് ചങ്ങലക്കിട്ട് വാത്മീകത്തിനുള്ളിലാണ്
കാലമേ...............
നീ എന്തിന് മുന്നോട്ട് ചലിക്കുന്നു എനിക്ക് വേണ്ടി ഒരു തവണ - ഒരിക്കല്‍മാത്രം -
പിന്തിരിഞോടുക . വീണ്ടും ഞാന്‍ ബാല്ലൃത്തിന്‍റെ
കുളിര് നുകരട്ടെ.
കൌമരവും യവ്വനവും തന്ന നഞ്ചിന്റെ ചവർപ്പുമാറ്റി
ഇത്തിരി മധുരം നുകരട്ടെ
കഷ്ടം................മത്തടിഞ്ഞ മനസ്സേ .......?
എന്തൊരു ഭ്രാന്തന്‍ ചിന്തയാണിത്.....?
കള്ളം പറയരുതല്ലൊ.............
ഞാന്‍ ഇപ്പോള്‍ ഭ്രാന്തന്‍ തന്നെയാണ്
നിയതിയും നിമിത്ത്ങ്ങളും എന്നെ ചങ്ങലക്കിട്ടിരിക്കുന്നു.
ചന്തുനായര്‍ കാട്ടാക്കട

10 comments:

 1. എന്റെ മാഷേ....

  എല്ലാവരുടെയും മനസ്സിന്റെ അടിത്തട്ടില്‍ ഉറങ്ങിക്കിടക്കുന്ന വികാരങ്ങള്‍ ......

  മനോഹരമായി.....സമര്‍പ്പിച്ചിരിക്കുന്നു! നന്ദി...

  ReplyDelete
 2. പ്രിയപ്പെട്ട ഗിരീശൻ...കവിതകൾ വായിക്കപ്പെടുന്നത്...കവികൾക്ക് പ്രചോദനമാണ് ..താങ്കൾക്ക് ..ഒരായിരം നന്നി...സ്വന്തം ചന്തു നായർ

  ReplyDelete
 3. nannayirikkunnu....malayalam font illathathu kondanu keto :)

  ReplyDelete
 4. നന്ദി....സഹൊദരി,മലയാളംഫൊണ്ട് ഇൻസറ്റാൾ ചെയ്യുക.കൂടുതൽ അറിയാൻ...അദ്യാക്ഷരി sitil കയറി നൊക്കുക. പ്രീയപ്പെട്ട Mr.അപ്പു വിശദമായി അതിൽ വിവരിചിട്ടുണ്ട്...സ്നേഹത്തോടെ....ചന്തുനായർ

  ReplyDelete
 5. ബാല്യകാലം...
  ആരും മറക്കാന്‍ ആഗ്രഹിക്കാത്ത..
  ആഗ്രഹിച്ചാലും മറക്കാനാവാത്ത സ്നേഹനിര്‍ഭരമായ ബാല്യം..
  മനസ്സിലേക്ക് ഒരിക്കല്‍ കൂടെ ആ നല്ല നാളുകളുടെ ഓര്‍മ്മകള്‍ സമ്മാനിച്ച പ്രിയപ്പെട്ട ചന്ത്വേട്ടാ...
  നന്ദി.....

  സ്നേഹപൂര്‍വ്വം..ആശംസകള്‍...

  http://rasikanunni.blogspot.com/2010/06/blog-post_21.html

  ReplyDelete
 6. ശരിയാണ്. വേദനയും സങ്കടവും സഹിച്ച് വളർന്നവർക്ക് പോലും ബാല്യകാലത്തേയ്ക്ക് മടങ്ങാൻ തോന്നാറുണ്ട്.

  ReplyDelete
 7. ബാല്യം തിരിയെ വരട്ടെ, മനസ്സിലെങ്കിലും

  ReplyDelete
 8. ഒരിക്കലും തിരകെ വരാത്ത ആ നല്ല കാലം...
  മനസ്സില്‍ ഉണരുന്നുണ്ടല്ലോ....
  അതാണല്ലോ ഈ ചിന്തകളും കവിതകളും...
  ആശംസകള്‍...

  ReplyDelete
 9. ബാല്യമൊക്കെ കഴിഞ്ഞു ..21 വയസായി എന്നാലും ഇനീം മുന്നോട്ടു പോവണം എന്ന് തന്നെയാ ആഗ്രഹം ...
  തിരിഞ്ഞു നോക്കണം എന്നില്ല ...
  കുറച്ചൂടെ കാലം കഴിഞ്ഞാല്‍ ചിലപ്പോള്‍ ഇങ്ങനെയൊക്കെ തോന്നുമായിരിക്കും അല്ലെ ...

  ReplyDelete
 10. ബാല്യത്തിലേക്ക് ഒന്നെത്തി നോക്കാതെ വയ്യല്ലോ ഇന്നും.

  ReplyDelete