എനിക്കെന്റെ ബാല്യം തിരികെ തരേണം
ആരോടാണ് ഞാന്‍ യാചിക്കേണ്ടത്
ഇരവിനോടോ,പകലിനോടോ,
ഇഹത്തിനോടോ,പരംപൊരുളിനൊടോ,.
ആരോടാണ് ഞാന്‍ യാചിക്കേണ്ടത്
വാര്‍ദ്ധക്യത്തിന്‍റെ അതിര്‍വരമ്പത്ത്
തെന്നി വിഴാൻ കാത്തു നില്‍ക്കുന്ന ഞാൻ
എന്തിനാണ് ബാല്യത്തെ സ്‌മരിച്ചത്
അമ്മിഞ്ഞപ്പാലമൃതം കൊതിച്ചിട്ടോ
അമ്മതന്‍ താരാട്ട് പാട്ടിനും കൊതിച്ചിട്ടോ ?
പിച്ചവച്ചും പിടഞ്ഞ് വീണും വീണ്ടുമെണീറ്റും
അമ്മിഞ്ഞപ്പാലമൃതം കൊതിച്ചിട്ടോ
അമ്മതന്‍ താരാട്ട് പാട്ടിനും കൊതിച്ചിട്ടോ ?
പിച്ചവച്ചും പിടഞ്ഞ് വീണും വീണ്ടുമെണീറ്റും
മൊണാകാട്ടിച്ചിരിച്ചും മുതിർന്നോര്‍ക്ക് പൊന്നോമന-
യായിട്ടൊരായിരം മുത്തങ്ങൾ ഏറ്റുവാങ്ങാനാണോ?
അതോ...............
ഒന്നുമറിയത്തോരിളം മനസിലെ,
പുലരിയും,പൂവും,കിളിയും,കിളിന്തും,
തത്തമ്മപ്പാട്ടും, തപ്പോട്ട് ചിന്തും
തത്തമ്മപ്പാട്ടും, തപ്പോട്ട് ചിന്തും
ഒരിക്കല്‍ക്കൂടി അടുത്തറിയാനാണോ ?
അതുമല്ലഃ
കാമ ക്രോധ മോഹ ലോഭങ്ങളിലഭിരമിക്കും
അന്ധരാമെന്നുടെ ഉടപ്പിറപ്പൂകള്‍ക്കിടയിലൊരു
കൃമിയായലഞ്ഞ് , കൃമിക്കുന്ന ഇന്നിനെമറന്നിട്ടി-
ന്നലയെ മാത്രം പുല്‍കിയൊരാനന്ത-
നിര്‍വൃതിക്കുടമയാകാനാണോ?
അറിയില്ല
അറിയില്ലേ ?
പറയാനോത്തിരിയുണ്ടെന്നാകിലും, പറയാനെളുതല്ലതതൊന്നും
മൌനമുടയ്ക്കാതെയെന്‍ നാവ്
അറിയില്ല
അറിയില്ലേ ?
പറയാനോത്തിരിയുണ്ടെന്നാകിലും, പറയാനെളുതല്ലതതൊന്നും
മൌനമുടയ്ക്കാതെയെന്‍ നാവ്
ചങ്ങലക്കിട്ട് വാല്മീകത്തിനുള്ളിലാണ്,
കാലമേ...............
നീ എന്തിന് മുന്നോട്ട് ചലിക്കുന്നു
കാലമേ...............
നീ എന്തിന് മുന്നോട്ട് ചലിക്കുന്നു
എനിക്ക് വേണ്ടി ഒരു തവണ - ഒരിക്കല്‍മാത്രം -
പിന്തിരിഞ്ഞോടുക
പിന്തിരിഞ്ഞോടുക
വീണ്ടും ഞാന്‍ ബാല്യത്തിന്റെ
കുളിര് നുകരട്ടെ.
കൌമരവും യ്യൌവനവും തന്ന നഞ്ചിന്റെ ചവർപ്പുമാറ്റി
ഇത്തിരി മധുരം നുകരട്ടെ
കുളിര് നുകരട്ടെ.
കൌമരവും യ്യൌവനവും തന്ന നഞ്ചിന്റെ ചവർപ്പുമാറ്റി
ഇത്തിരി മധുരം നുകരട്ടെ
കഷ്ടം................മത്തടിഞ്ഞ മനസ്സേ .......?
എന്തൊരു ഭ്രാന്തന്‍ ചിന്തയാണിത്.....?
കള്ളം പറയരുതല്ലൊ.............
ഞാന്‍ ഇപ്പോള്‍ ഭ്രാന്തന്‍ തന്നെയാണ്
നിയതിയും നിമിത്ത്ങ്ങളും എന്നെ ചങ്ങലക്കിട്ടിരിക്കുന്നു.
****************************************
(മകളുടെ മകനെ ലാളിക്കുമ്പോൾ ഞാൻ ബാല്യത്തിന്റെ കുളിരുനുകരുന്നു...‘എനിക്കെന്റെ
ബാല്യം തിരിക തരേണം’... അതോടൊപ്പം എന്റെ പിതാവും
ബാലകനാകുന്നു...കാരണം എന്റെ അച്ഛന്റെ പേരാണ് കൊച്ചു
മോനിട്ടിരിക്കുന്നത്.....നാരായൺ.... ഒരു ചക്രം പൂർത്തിയാകുന്നു....)
കൂട്ടരെ ഈ കവിത വളരെ മുൻപ് തന്നെ എന്റെ ബ്ലോഗിൽ ഇട്ടിരുന്നതാണ്..ബാല്യത്തെക്കുറിച്ചുള്ള വ്യ്ത്യസ്ത്ഥമായ കവിതകൾ കണ്ടപ്പോൾ...വിശിഷ്യാ സീതയുടെ എന്റെ ബാല്യം എന്ന കവിത കണ്ടപ്പോൾ ഇതു വീണ്ടും പോസ്റ്റ് ചെയ്യണം എന്ന് തോന്നി...
ReplyDeleteഎനിക്കെന്‍റെ ബാല്യം തിരികെ തരേണം
ReplyDeleteആരോടാണു ഞാന്‍ യാചിക്കേണ്ടത്.
ഇരവിനോടോ,പകലിനോടോ,
ഈശോയോടൊ, ഈശ്വരനോടോ,
അളളാവിനോടോ,പരംപൊരുളിനോടോ,
ആരോടാണ് ഞാന്‍ യാചിക്കേണ്ടത്. “യാചിച്ചിട്ട് ഒരു കാര്യവുമില്ല, മനസ്സിനെ നമുക്ക് ബാല്ല്യകാലത്തിലേക്ക് നടത്താം”
എനിക്കെന്റെ ബാല്യം ഇനി വേണം...നഷ്ടസ്വപ്നത്തിൻ നൊവിന്റെ മഷി മുക്കി കുറിച്ചൊരു ആത്മ വിലാപം...നന്നായി....നല്ല വാക്കുകൾ...
ReplyDeleteചിലരെ നീതിയും നിമിത്തങ്ങളും ബാല്യത്തിലും ഭ്രാന്തരാക്കി ചങ്ങലയ്ക്കിടുന്നുവല്ലോ, അപ്പോൾ ആ ബാല്യം തിരികെ വേണ്ട........ നല്ല ബാല്യമുണ്ടായവർ ഭാഗ്യവാന്മാർ, നല്ല ഓർമ്മകൾ അവരുടേത്.......
ReplyDeleteകവിത ഇഷ്ടമായി കേട്ടോ. അഭിനന്ദനങ്ങൾ.
രണ്ടാം ബാല്യത്തിൽ നിന്നു ഒന്നാം ബാല്യത്തിനായൊരു കൈനീട്ടൽ... നന്നായി.
ReplyDeleteകാലമേ...............
ReplyDeleteനീ എന്തിന് മുന്നോട്ട് ചലിക്കുന്നു എനിക്ക് വേണ്ടി ഒരു തവണ - ഒരിക്കല്‍മാത്രം – പിന്തിരിഞ്ഞോടുക .
വീണ്ടും ഞാന്‍ ബാല്യത്തിന്റെ കുളിര് നുകരട്ടെ.
All the Best
ഞാൻ മനസ്സിനെ റിവെഴ്‌സ് ഗിയറിലിട്ട് ഒന്നു പോയി നോക്കട്ടെ....
ReplyDeleteമുതിര്‍ന്നവര്‍ എല്ലാം ബാല്യത്തെ കൊതിക്കുന്നു ബാല്യത്തില്‍ അവര്‍ കൊതിച്ചത് മുതിര്‍ന്ന വരാകാനും
ReplyDeleteചിലപ്പോള്‍ തോന്നാറുണ്ട് ഒരിക്കലും വലുതാകേണ്ടിയിരുന്നില്ല എന്ന് ..എന്നാല്‍ ബാല്യത്തില്‍ നേരിട്ട കഷ്ടതകള്‍ ഓര്‍ക്കുമ്പോള്‍ തിരിച്ചും ....:)
ReplyDeleteഎല്ലാവരും ചിന്തിക്കുന്നുണ്ടാവും ഇത് വായിച്ചു കഴിഞ്ഞപ്പോള്‍... "എനിക്കെന്റെ ബാല്യം തിരികെ വേണം" എന്ന്!
ReplyDeleteമഴവെള്ളത്തില്‍ കടലാസ് തോണി ഒഴുക്കിയതും
ReplyDeleteപ്രോഗ്രസ്സ് കാര്‍ഡിന് വേണ്ടി എന്ന് പറഞ്ഞ്
ഉമ്മയെപ്പറ്റിച്ച് പണം പിടുങ്ങുങ്ങിയതും
അവസാനം പിടിക്കപെട്ടാല്‍
പ്ലാവില്‍ പിടിച്ചുകെട്ടി രണ്ടു കണ്ണിലും
കുരുമുളക് അരച്ച് തേച്ചതും ഇന്നലെ ആയിരുന്നോ
എന്നൊരു തോന്നല്‍.
"എനിക്കെന്റെ ബാല്യം തിരികെ വേണം"
ചന്തുവേട്ടാ, ബാല്യകാല ഓര്‍മ്മകള്‍ കൊള്ളാം. പക്ഷെ ഉള്ള തല്ലു മൊത്തം കണ്ണൂരാന്‍ പാട്ടത്തിനെടുത്ത ഒരു ബാല്യമായത് കൊണ്ട് തല്ക്കാലം ഓര്‍ക്കാന്‍ പേടിയാ. അതുകൊണ്ട് ഞാനിതാ ഓടി!
ReplyDeleteബാല്യം...
ReplyDeleteബാല്യവും കൗമാരവും യൗവനവും വാര്‍ധക്യവും ഒക്കെ മനസ്സിന്‍റെ ഓരോരോ അവസ്ഥകളാണ്. കണ്ണെത്തുന്നിടത്ത് കയ്യും കാലും എത്താത്ത കാലം വരുമ്പോഴും മനസ്സ് എത്തും, അതാ ആറും അറുപതും ഒരുപോലെയാണെന്ന് പറയുന്നത്.
നല്ല മഴയുള്ളപ്പോള്‍ വരാന്തയില്‍ ഇരുന്നു താങ്കള്‍ കണ്ണടച്ചുനോക്കൂ... കുട്ടികള്‍ കളിയ്ക്കുന്നതും നോക്കി വെറുതെ ചരിഞ്ഞുകിടന്നുനോക്കൂ... മറ്റു ചിന്തകള്‍ ഒന്നും ആ സമയം മനസ്സിനെ അലട്ടാന്‍ അനുവദിക്കരുത്. അപ്പോള്‍ നഷ്ടമായെന്ന് തോന്നുന്ന ആ ബാല്യത്തിലെയ്ക്ക് തിരികെ പോകുന്നപോലെ തോന്നും. അവിടെ നമുക്ക് മഴനനഞ്ഞ് ഓടാം, കിളിത്തട്ടു കളിയ്ക്കാം...
ഒരു ശക്തിയ്ക്കും തകര്‍ക്കാനാവാത്ത ഒന്നുണ്ടെങ്കില്‍, എവിടേയ്ക്കും സഞ്ചരിക്കാന്‍ കഴിവുള്ള ഒന്നുണ്ടെങ്കില്‍ അത് നമ്മുടെ മനസ്സ് മാത്രമാണ്. ആ ശക്തിയെ തിരിച്ചറിയുകയും ആ മാര്‍ദ്ദവത്തെ ഉള്‍ക്കൊള്ളുകയും ചെയ്യുക. അപ്പോള്‍ നമ്മുടെ ഇഷ്ടാനുസരണം ഏതുകാലത്തിലേയ്ക്കും നമുക്ക് പറന്നെത്താനാവും.
ആഹാ, എന്തു മനോഹരമായ, നടക്കാത്ത ആഗ്രഹം....!!!!
ReplyDeleteഒരു ചാന്‍സ് കൂടി കിട്ടിയിരുന്നെങ്കില്‍ അറിഞ്ഞും അറിയാതെയും ഭവിച്ചു പോയ അബദ്ധങ്ങളൊക്കെ ഒഴിവാക്കി പെര്‍ഫെക്ട് ആയി ജീവിക്കാമായിരുന്നു.
ReplyDeleteബാല്യത്തെ മനോഹരമാക്കുന്നതു്
ReplyDeleteബാദ്ധ്യതകളുടെയും ഉത്തരവാദിത്വത്തിന്റെയും
രാഹിത്യമാണു്.
കാമ ക്രോധ മോഹ ലോഭങ്ങളിലഭിരമിക്കും
ReplyDeleteഅന്ധരാമെന്നുടെ ഉടപ്പിറപ്പൂകള്‍ക്കിടയിലൊരുകൃമിയായലഞ്ഞ് ,
കൃമിക്കുന്ന ഇന്നിനെമറന്നിട്ടിന്നലയെ മാത്രം പുല്‍കി ഒരാനന്തനിര്‍വൃതിക്കുടമയാകാനാണോ?
വളരെയധികം ഇഷ്ടമായി വരികൾ..
കാലമേ...............
ReplyDeleteനീ എന്തിന് മുന്നോട്ട് ചലിക്കുന്നു എനിക്ക് വേണ്ടി ഒരു തവണ - ഒരിക്കല്‍മാത്രം – പിന്തിരിഞ്ഞോടുക .
വീണ്ടും ഞാന്‍ ബാല്യത്തിന്റെ കുളിര് നുകരട്ടെ.
സുഖമുള്ള കുളിരുകൾ...!
ബാല്യത്തിന്റെ നല്ല ഓര്‍മ്മകള്പോലെ പിന്നെയും പിന്നെയും വായിച്ചുതീര്‍ത്തു ഈ നല്ല വരികളും.....
ReplyDeleteഇത് വീണ്ടും പോസ്റ്റിയത് നന്നായി ചന്തുവേട്ടാ,
ReplyDeleteനല്ല കവിത. ഇത് വായിച്ചില്ലെങ്കില്‍ നഷ്ടമായേനെ...
ആറും അറുപതും ഒരുപോലെയെന്നല്ലേ.. വാര്‍ദ്ധക്യത്തില്‍ മോഹിക്കാതെ തന്നെ ആ അവസ്ഥ ലഭ്യമാകേണ്ടതാണ് നമുക്ക്, സത്-പുത്രപുത്രിമാരുണ്ടെങ്കില്‍. കിട്ടാറില്ല...
ReplyDelete@ S.M. sadique... അതേ..ഞാൻ മനസ്സിനെ പിന്നിലോട്ട് നടത്തിയപ്പോൾ...വിരൽത്തരിപ്പ് തൂലികത്തുമ്പിലൂടെ വിറപൂണ്ടതാണ്..
ReplyDelete@ സീത ... എനിക്ക് കിട്ടിയ ബാല്ല്യം സുന്ദരമായിരുന്നൂ... ഞാൻ മദ്ധ്യമനാണ് ഒരു ചേട്ടൻ, ഒരു ചേച്ചി, ഒരു അനുജ,ൻ ഒരുഅനുജത്തി, എത്ര സുന്ദരമായിരുന്നൂ ആ കാലം... എക്കറോളം പരന്ന് കിടക്കുന്ന കരപ്പാടം..മരച്ചീനിയും(കപ്പ)കശുമാവും,പ്ലാവും,മാവും,ജാംബക്കായും,നെല്ലിക്കായും,...മുന്നിലൂറ്റെ ഒഴുകുന്ന ഒരു കൊച്ച് തോട് അതു കഴിഞ്ഞാൽ നെൽപ്പാടം..എന്നും കാണും പത്തിരുപത് ജോലിക്കാർ..ഉച്ചക്ക് അപ്പൂപ്പൻ (അമ്മയുടെ അച്ഛൻ) കാണാതെ മുറ്റത്ത് കുഴികുത്തി അതിൽ വാട്ടിയ വാഴയില കുമ്പിൾ കുത്തി ഉച്ചക്കഞ്ഞികുടിക്കുന്ന കീഴാളർക്കൊപ്പം ഞങ്ങൾ അഞ്ച് പേരും കൂട്ടാളികളാകും...അവരുടെ സന്തോഷം ഞങ്ങളിലേക്കും പകരുമ്പോൾ.... അവർ പടുന്ന പാട്ടുകളിൽ ഞങ്ങളും കൂട്ടാളികളാകുമ്പോൾ... പറയാൻപറ്റാത്ത ആത്മസുഖം അനുഭവിച്ചിരുന്നൂ... ഓർമ്മചിന്തിൽ കുട്ടിക്കാലം കുളിർത്ത നദ താള ലയം... ഇന്ന് പാടവും പറമ്പും റബ്ബറിന് വഴിമാറി..ജോലിക്കാളെകിട്ടാതായി...നാടൻപാട്ടുകൾ മറന്ന “കൂകിപക്ഷി”പോലും പാടുന്ന പാട്ടിന് ഡ്രം സെറ്റിന്റെ രവം... എങ്കിലും ഓർമ്മയിൽ ആ ബാല്യം പച്ചപിടിച്ച് നിൽക്കുന്നൂ...വരവിനും വായനക്കും നന്ദി കുഞ്ഞേ....
ReplyDelete@ എച്ചുമുകുട്ടിയേ..വന്നെത്തിയതിലും വായിച്ചതിലും സന്തോഷം...നല്ല ബാല്യമുണ്ടായവർ ഭാഗ്യവാന്മാർ, നല്ല ഓർമ്മകൾ അവരുടേത്.. അതേ ആ ഓർമ്മകൾക്ക് മരണമില്ലാ...@ പള്ളിക്കരയിൽ... വളരെ നന്ദി....@the man to walk with.... നന്ദി....
ReplyDeleteഹോ, അസൂയ തോന്നിക്കുന്ന കുട്ടിക്കാലം. താങ്കളെപ്പോലെ അത്ര ആസ്വദനീയം അല്ലെങ്കില്‍ക്കൂടി ബാല്യകാലത്ത് ശക്തമായ തിക്താനുഭവങ്ങള്‍ ഇല്ലാത്ത എല്ലാവരും ഒരിക്കല്‍ എങ്കിലും അവിടേയ്ക്ക് തിരികെപ്പോവാന്‍ കൊതിച്ചിട്ടുണ്ടാവും.
ReplyDeleteകുട്ടികാലം കുട്ടിത്തങ്ങളുടെ കൂടികാലമാണ് .ഓര്‍ക്കാന്‍ രസം .കൂടുതല്‍ ഓര്‍ക്കുമ്പോള്‍ വേദന നഷ്ടങ്ങളുടെ വേദന..രസവും വേദനയും തന്നതിന് നന്ദി..
ReplyDeleteപലരെയും പരുവപ്പെടുത്തുന്നതില്‍ ബാല്യത്തിലെ അനുഭവങ്ങളും കാരണമാണ്.
ReplyDeleteഅത്ര നല്ലതെന്നോര്‍ക്കാന്‍ അധികമൊന്നുമില്ലാത്തെനിക്ക് പരിമിതികളോട് പൊരുത്തപ്പെടാന്‍ നിര്‍ബന്ധിപ്പിച്ച അനേകം സാഹചര്യങ്ങള്‍ എന്‍റെ കുട്ടിക്കാലം സമ്മാനിച്ചിട്ടുണ്ട്. എങ്കിലും, ഉള്ളം കരയുമ്പോഴും പുറമേ ചിരിക്കാന്‍ മാത്രം നല്ല മുഖങ്ങള്‍ ധാരാളമായി സ്നേഹം പകര്‍ന്നിട്ടുണ്ട്. ഇന്നുമതെ, പക്ഷെ അന്നൊക്കെയും വെള്ള എന്നാല്‍ പാലെന്നായിരുന്നു ചിന്തയും അനുഭവും. എന്നാലിന്ന് പാലിന്‍ വെളുപ്പിലും കറുപ്പ് കലരുന്നുവോ എന്നാണു ആശങ്ക. ശരിയോ തെറ്റോ, ഓരോ കാലവും ആസ്വദിക്കാനാകുകില്‍ അതത്രേ ജീവിത വിജയം. ചന്തുവേട്ടന്‍റെ ഈ 'ബാല്യത്തിന്' ഇത്രയും പറഞ്ഞു കൊണ്ട് എന്‍റെ വായന അവസാനിപ്പിക്കുന്നു. നന്മകളാശംസിക്കുന്നു....
അങ്കിള്‍ ! കവിത ഇഷ്ടപ്പെട്ടു... :)
ReplyDeleteബാല്യം വീണ്ടും കൊതിക്കാത്തവര്‍ ചുരുക്കമായിരിക്കും. അത് അന്നത്തെ ലാവിഷ് ജീവിതം കൊണ്ടൊന്നുമല്ല. age of innocence ആണത്. അതിന്റെ charm മുതിര്‍ന്നു കഴിഞ്ഞു ഒരു പട്ടുമേത്തയിലും കിട്ടില്ല എന്ന സത്യം, അതു പോലെ തന്നെ ഇനിയൊരിക്കലും തിരിച്ചു പോക്കില്ല എന്ന മറ്റൊരു സത്യം. നഷ്ടമായതോര്‍ത്തു വിലപിക്കുന്നവനാണ് മനുഷ്യന്‍. മനോഹരമായ കവിത.
ReplyDelete@ പൊന്മളക്കാരൻ..റിവേഴ്സ് ഗിയറിട്ട് പോയി നീക്കിയാട്ടേ...എന്ത് രസമാണേന്നോ... മരിച്ചാലും മടുക്കാത്തോരുടുക്കത്തെ രസം..@ കൊമ്പൻ ...ലത് കലക്കി @ രമേശ് അരൂർ.... എന്റെ ബാല്യം അതിമനോഹരമായിരുന്നൂ... ഇപ്പോഴത്തെക്കാൾ ആ കാലം ഞാൻ ആഗ്രഹിക്കുന്നൂ...@ കണ്ണൂരാനേ... മറ്റേ ഇച്ചീച്ചി സംഭവം ഓർത്തിട്ടാ ഓടണേ.. അത് ഒരിക്കൽ മാത്രം മതിയല്ലോ..ഇനിയും എന്തിനാ പേടി..(തമാശിച്ചതാണേ) @ സോണീ... കണ്ണടച്ചെത്രകിടന്നിട്ടുണ്ട്.. ഇതാ ഇപ്പോഴും ആ ബാല്യം എന്റെ മുന്നിൽ തന്നെയുണ്ട്...@ അജിത്തനിയാ... ഇപ്പോൾ അത്ര പെർഫെക്റ്റ് അല്ലെന്നാണോ..ഹല്ലാ.. അരാ ഇപ്പോൾ സർവ്വവും തികഞ്ഞതായിട്ട്...ഇല്ലെന്നേ..ഇങ്ങനെയൊക്കെ ബ്ലോഗൊക്കെ എഴുതി നമുക്ക് അങ്ങട് അടിച്ച് പൊളിക്കാം...@ ജയിംസ് സണ്ണി,...അതെത്രശരി...@ മൊയ്ദീൻ...വളരെ നന്ദി...@ മുരളീമുകുന്ദൻ...സുഖമുള്ള കുളിരുകൾ...!...@ ഷമീർ... വളരെ നന്ദി...
ReplyDelete@ ലിപി രഞ്ചൂ...@ മുകിൽ... വളരെ നന്ദി വരവിനും വായനക്കും അഭിപ്രായത്തിനും... ഇപ്പോൾ നിങ്ങളെ പ്പോലുള്ളവരുടെ നല്ല മനസ്സ് കൊണ്ട് ഞാനും ബാല്ല്യ,കൌമാരത്തിലേക്ക് തിരിഞ്ഞ് നടക്കുന്നൂ..ഈ പ്രോത്സാഹനങ്ങൾക്കു വിലയിരുത്തലിനും സ്നേഹം മാത്രം...
ReplyDeleteകൈവിട്ടുപോയ ബാല്യം തിരിച്ചാഗ്രഹിക്കാത്തവരില്ല.അതെന്തിനായിരിക്കുമെന്ന ചിന്ത വളരെ വിത്യസ്തമായ കാഴ്ച്ചപ്പാടോടെ അവതരിപ്പിച്ചത് വളരെ നന്നായി.അതെന്തിനായിരിക്കുമെന്നു ചിന്തിക്കുമ്പോള്‍ നിഷ്കളങ്കതയുടെ ഒരു ലോകം മനസ്സ് കൊതിക്കുന്നത് കൊണ്ടായിരിക്കുമെന്നു സമാധാനിക്കാം.
ReplyDeleteഎല്ലാരേയും ഓറ്മ്മകളിലേക്ക് എത്തിച്ച പോസ്റ്റ്...
ReplyDeleteഓര്‍മ്മിക്കാന്‍ നല്ലതൊന്നുമില്ലാത്ത എന്റെ നഷ്ട ബാല്യം...ഞാനും ഓറ്ത്തു..
ബാല്യത്തില്‍ തന്നെ നഷ്ടപ്പെട്ട എന്റെ മയിൽപ്പീലിയും മഴവില്ലും മഞ്ചാടിയും ഒന്നും ഒരിക്കലും മടങ്ങി വരില്ല....
ബാല്യത്തിലെ നനുത്ത ഓറ്മ്മകള്‍ പറഞ്ഞ എല്ലാരോടും എനിക്ക് അസൂയയാണ്..കുശുമ്പാണ്....
എന്തേ?? പേടി തോന്നിതുടങ്ങിയൊ????...:)))
ReplyDeleteബാല്യം ശൂന്യമായവര്‍ക്ക്......ഈ കവിത!
ReplyDeleteമനോഹരമായ കവിത. ഒരുവട്ടം കൂടി ആ പഴയ കാലത്തേക്ക് ഓര്‍മ്മകളെ കൊണ്ടുപോയി. ബാല്യത്തെ ഓര്‍മ്മകള്‍ അത് വിശപ്പുനിറഞ്ഞതോ, സ്നേഹം നിഷേധിക്കപ്പെട്ടതോ, ദാരിദ്ര്യം നിറഞ്ഞതോ ആയിക്കോട്ടെ.. പക്ഷെ ആ ഓര്‍മ്മകളോളം വരില്ല മറ്റൊന്നും.
ReplyDeleteഹോ...വീണ്ടും ബാല്യം കിട്ടിയിരുന്നെങ്കില്‍.....അന്ന് വെറുതെ വിട്ട അമ്ബഴമരത്തിലെ അമബ്ഴങ്ങ മുഴുവന്‍ തിന്നു ഞാന്‍ അറമദിചേനെ..!!!..ഹും..അങ്ങനെ ബാല്യം കൊണ്ട് പകരം വീട്ടാന്‍ ഒരുപാട് പേര്‍ക്ക് ഒരുപാട് പറയാനുണ്ടാകും എന്നത് കൊണ്ട് എല്ലാം ഞാന്‍ പറയുന്നില്ല എല്ലാവര്ക്കും അവസരം തന്നിരിക്കുന്നു......നല്ല കവിത സര്‍...
ReplyDeleteഞാന്‍ ഇപ്പോള്‍ ഭ്രാന്തന്‍ തന്നെയാണ്
ReplyDelete@ ആറങ്ങോട്ടുകര മുഹമ്മദ്.....അതെ വളരെ വിത്യസ്തമായ കാഴ്ച്ചപ്പാടോടെ അവതരിപ്പിച്ചത്..ദുഷിച്ച ഇന്നിനെ മറക്കാൻ എനിക്ക് എന്റെ ബാല്യം വേണം @ അനശ്വരാ ...ബാല്യത്തില്‍ തന്നെ നഷ്ടപ്പെട്ട മയിൽപ്പീലിയും മഴവില്ലും മഞ്ചാടിയും ഒന്നും ഒരിക്കലും മടങ്ങി വരില്ല....എന്നുള്ള അറിവ് എന്നെയും ആരുമല്ലാതാക്കുന്നൂ......@ നികു.... പേടിതോന്നിതുടാങ്ങിയിരിക്കുന്നൂ..മരണത്തെയല്ലാ.... @ സന്ദീപ്....വളരെ നന്ദി...@ മനോരാജ്.. ശരിയാ കുഞ്ഞേ.ആ ഓര്‍മ്മകളോളം വരില്ല മറ്റൊന്നും.@ രഞിത്..... വളരെ നന്ദി...വീണ്ടും എല്ലാവരും ഓർക്കട്ടേ...ആ നല്ല ബാല്യാം...@ മൈഡ്രീംസ്...ഞാന്‍(നമ്മൾ) ഇപ്പോള്‍ ഭ്രാന്തന്മാർ തന്നെയാണ്..... വരവിനും വായനയക്കും അഭിപ്രായത്തിനും എല്ലാരോടും വളരെ നന്ദി......
ReplyDeleteniramulla swapnangalude balyathilekku oru madakka yathra.... bhavukangal......
ReplyDeleteചന്തുച്ചേട്ടാ.....
ReplyDeleteഎനിക്കും എന് ബാല്യം ഒന്നുകൂടികിട്ടിയെൻകിൽ
എല്ലാം എനിക്കൊന്നുകൂടി ജീവിക്കാൻ കഴിഞ്ഞെൻകിൽ, എല്ലാ ദിനങ്ങളും മുൻകൂറായിമാറ്റി വരക്കും നിശ്ചയം
മാതാപിതാക്കളും,സുഹൃത്തുക്കളടക്കം എല്ലാം എല്ലാം
ദിനങ്ങളുടെ ദൈർഘ്യം,വർഷങ്ങളുടെ കൈപ്പും,
സൌഹൃദങ്ങളുടെ ദേഷ്യങ്ങളും പിണക്കങ്ങളും,
ആദ്യാനുരാഗങ്ങളുടെ ഇന്നും തീരാത്ത നൈരാശ്യങ്ങളും
എല്ലാം തീരുത്തു പുതിയൊരു ജീവിതം മെനെഞ്ഞെടുക്കു!
പ്രായം കൂടുമ്പോള്‍ ചിലപ്പോള്‍ ജീവിതത്തിനു അര്‍ത്ഥശൂന്യത അനുഭവപ്പെടുന്നു..എല്ലാം ഒരു വലിയ വട്ടപൂജ്യമാണോ എന്നൊരു തോന്നല്‍ .
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteഎനിക്ക് ബാല്യവും കൌമാരവും ഒക്കെ തിരികെ
ReplyDeleteകിട്ടാന്‍ പൂതി..യൌവനം എന്ന് പറയുന്നില്ല.അതിനു ഞാന്‍ അത് കഴ്ഞ്ഞില്ലല്ലോ..മനസ്സിലാണ് പ്രായം എന്ന് കണക്ക് കൂട്ടി
ഒരു പോക്ക്..ഹ..ഹ...ചന്തു ചേട്ടാ കവിത ഇഷ്ടമായി...
ആശംസകള്‍....
“എനിക്കെന്‍റെ ബാല്യം തിരികെ തരേണം ...!!”
ReplyDeleteഎത്ര മനോഹരമായ നടക്കാത്ത സ്വപ്നം..!!
ആശംസകള്‍ ചന്ത്വേട്ടാ..!!
This comment has been removed by the author.
ReplyDeleteപ്രിയപ്പെട്ട ചന്തുവേട്ട,
ReplyDeleteമനോഹരമായ ഒരു ബാല്യം ജീവിതാവസാനം വരെ നമുക്ക് ഊര്‍ജം നല്‍കുന്നു!എന്റെ ജീവിതം ഇപ്പോളും സുന്ദരം ആകുന്നതു മയില്‍പീലി പോലെ സൂക്ഷിക്കാന്‍ എന്റെ ബാല്യകാല സ്മരണകള്‍ ഉണ്ട് എന്നത് കൊണ്ടാണ്!
വരികള്‍ ഹൃദ്യമായി!അഭിനന്ദനങ്ങള്‍!
സസ്നേഹം,
അനു
‘ഉദ്ദേശശുദ്ധിയും ആശയവും അടങ്ങാത്ത ആഗ്രഹവും ഒത്തുചേർന്ന നല്ല ഒഴുക്കൻ ഗദ്യകവിത’. വായിക്കുമ്പോൾത്തന്നെ ഞാനും എന്റെ ബാല്യത്തിലൂടെ ഓടിനടന്നു. അത് ആശയത്തിന്റെ വിജയം. ചില അക്ഷരത്തെറ്റുകൾ ബ്ലോഗിൽ സ്വാഭാവികം, അതു മനസ്സിലാക്കാൻ വായനക്കാർക്ക് കഴിയും. അതിന്റെ പേരിൽ ഒരു തർക്കം ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നു. ഒന്നുകൂടി കുട്ടിക്കാലത്തെ ഓർമ്മിപ്പിച്ചതിന് അഭിനന്ദനങ്ങൾ.....
ReplyDeleteഎനിക്കെന്‍റെ ബാല്യം തിരികെ തരേണം
ReplyDeleteആരോടാണു ഞാന്‍ യാചിക്കേണ്ടത്.
ഇരവിനോടോ,പകലിനോടോ,
ഈശോയോടൊ, ഈശ്വരനോടോ,
അളളാവിനോടോ,പരംപൊരുളിനോടോ,
ആരോടാണ് ഞാന്‍ യാചിക്കേണ്ടത്,,,,,,,,,,,,,,,,,,ആത്മാവുള്ള വരികള്‍ ,,,വളരെ ഹ്രദയസ്പര്‍ശിയായി ,,,തിരിച്ചു കിട്ടാത്ത ബാല്യം എന്റെ മനസിലും ഒരു പാടു നൊമ്പരം ഉണര്‍ത്തിയിട്ടുണ്ട് ,,,വീണ്ടും ഒരിക്കല്‍ കൂടി ഓര്‍മകള്‍ തന്‍ തീരത്ത് എന്നെ കൊണ്ട് വിട്ടു ....എല്ലാ വിധ ആശംസകളും,,,,,
the answer is within ourselves i guess...
ReplyDeleteബാല്യം വീണ്ടും മോഹിക്കാത്ത ഒരാള്‍ പോലുമുണ്ടാവില്ല. ഞാന്‍ കവിതയുടെ ആളല്ല ചന്തുവേട്ടാ. എങ്കിലും ഇഷ്ടമായി. :-)
ReplyDelete@ അനുപമാ.... വളരെ നന്ദിയുണ്ട് കുഞ്ഞേ.ഈ വരവിനും വായനക്കും അഭിപ്രായത്തിനും...@ ശ്രീ.വി.ജെ...വളരെയേറെ നന്ദി...@ പ്രദീപ്... ആദ്യവരവിനും അഭിപ്രായ്ത്തിനും പ്രണാമം..@ ഡീപ്സ് @ ഷാബു...@ പ്രഭൻ..പിന്നെ ഇവിടെയെത്തിയ എന്റെ എല്ലാ നല്ലവർക്കും വളരെ നന്ദി...
ReplyDeleteകഴിഞ്ഞു പോയ കാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് അസാധ്യം......അല്ലെ?
ReplyDeleteഎനിക്കെന്‍റെ ബാല്യം തിരികെ തരേണം
ReplyDeleteആരോടാണു ഞാന്‍ യാചിക്കേണ്ടത്?
ഞാനും കാലത്തിനോടു യാചിക്കുന്നു....
എനിക്കെന്‍റെ ബാല്യം തിരികെ തരേണം
നല്ല കവിത
ഞാന്‍ വായിക്കാന്‍ വൈകിയ ഒരു നല്ല കവിത....
ReplyDeleteബാല്യം ഒരു കാലം .നമ്മുക്കു യാജിക്കാം കാലമെന്ന ദൈവത്തിനോടു മാത്രം...എല്ലാം കാലത്തിന്റെ വിക്യതികള്‍ ....
താങ്കള്‍ക്കു എന്റെ ആശംസകള്‍ ...
സ്വാതന്ത്ര്യ ദിനാശംസകൾ..... മുൻപ് വായിച്ചിരുന്നു..
ReplyDeleteഈ കവിത രണ്ടാമതും പോസ്റ്റിയത് ഉള്ളടക്കത്തിന് യോജിച്ച രീതിയിലായി.കവിത പോലേ ബാല്യവും തിരിച്ചുകിട്ടട്ടെ.
ReplyDeleteപക്ഷേ പഴയപോലല്ലിപ്പോൾ അമ്മിഞ്ഞപ്പാലു പോലും! ക്ഷീര ഗ്രന്ഥികളിൽ നിന്നും വരുന്നത് എൻഡോസൾഫാനാണത്രേ!
വേണോ ഇനിയുമൊരു ബാല്യം?
ആശംസകൾ ................സ്നേഹപൂർവ്വം വിധു
ബാല്യം
ReplyDeleteഓർക്കാൻ സുഖമുള്ള
പിരിമുറുക്കങ്ങളയയ്ക്കാനുള്ള
ഒരു ഒറ്റമൂലി.
നല്ല വരികള്‍ ...
ReplyDeleteപൊയ്പോയ ബാല്യത്തിന്റ്റെ നല്ല ഓര്‍മ്മകള്‍ ...
കാലമേ...............
ReplyDeleteനീ എന്തിന് മുന്നോട്ട് ചലിക്കുന്നു എനിക്ക് വേണ്ടി ഒരു തവണ - ഒരിക്കല്‍മാത്രം – പിന്തിരിഞ്ഞോടുക .
എനിക്ക് ഒരിക്കല്‍ കൂടി ആ പഴയ കുഞ്ഞു കുട്ടി ആകണം. നിറയെ പൂക്കളും ചെടികളും ഉള്ള പഴയ മുറ്റത്ത് എനിക്ക് ഓടി കളിക്കണം... പേര മരത്തില്‍ കയറി ഇരുന്നു കുരങ്ങനെ പോലെ പേരക്ക പറിച്ചു കടിച്ചു തിന്നണം. ഉപ്പു ശോടി കളിക്കണം. അയലത്തെ പിള്ളേരുടെ കൂടെ മരം പിടിച്ചു കളിയും കണ്ണ് പൊത്തി കളിയും കളിക്കണം. വെളിച്ചങ്ങയില്‍ ഈര്‍കില്‍ കുത്തി കറക്കി കളിക്കണം. .. കോലും വടിയും, കൊത്തം കല്ലും കളിക്കണം. ചിരട്ടയില്‍ ചോറും കറിയും വച്ച് കളിക്കണം. മുറ്റത്തെ ചളിവെള്ളത്തില്‍ ചാടി കരയും കുളവും കളിക്കണം.. പ്ലാസ്റ്റിക് കുപ്പി മുറിച്ചു വണ്ടിയാക്കി എല്ലാവരെയും പിന്നില്‍ വരിവരിയായി നിറുത്തി വിലസണം.. വണ്ടിയില്‍ കേറാതവനോട് വഴക്ക് പിടിക്കണം .. എല്ലാം കഴിഞ്ഞു തൊടിയിലെ കുളത്തില്‍ ചാടി കാക്ക കളിച്ചു രസിക്കണം..
വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം...
ഒറ്റക്കുതിപ്പിനാകാശ മെന്നൂറ്റം കൊണ്ട്
ReplyDeleteമത്സരിച്ചാടിയ ഊഞ്ഞാലിന്‍റെ....
തഴമ്പ് മായാത്ത മാങ്കോമ്പ്
ഇന്നൊട്ടു മേളില്‍ ചെന്നിട്ടിളിക്കുന്നു ..
ക്ഷീണിതാ നീ തിരികെ പോവുക...
അന്നെന്‍റെ.. വേഗത്തിനൊപ്പം
കറങ്ങിടാനാവാതെ
നില വിട്ടു തെറിച്ച ഓലപ്പങ്ക
ഇന്നീ പച്ചീര്‍ക്കിലി തുമ്പില്‍
പതിയെ പിടച്ചെന്നോടു ചൊല്ലി ..
സ്നേഹിതാ...
ആവുന്നതില്ലല്ലോ
കറങ്ങിടാനൊരു കുറി പോലും...
എത്ര കൊതിച്ചാലും എത്തി പിടിക്കാന്‍ പറ്റാത്ത ദൂരത്തില്‍ വെച്ച് കളഞ്ഞു പോയ ബാല്യം..... എല്ലാമറിഞ്ഞിട്ടും നമ്മള്‍ കൊതിക്കുകയാണ് ...ഇനി ഒരിക്കലെങ്കിലും.............
ഹൃദ്യമായ വരികള്‍,
ReplyDeleteമനോഹരവും സുഖമുള്ളതുമായ ആ
കാലത്തേക്ക് മടങ്ങാനുള്ള ആ ആശ
നല്ലത് തന്നെ ആരുമൊരു നിമിഷം
ആഗ്രഹിച്ചു പോകുന്ന ഒന്ന്.
"വാര്‍ദ്ധക്യത്തിന്‍റെ അതിർ വരമ്പത്ത്
തെന്നി വീഴാന്‍ കാത്തു നില്‍ക്കുന്ന ഞാൻ
എന്തിനാണ് ബാല്യത്തെ സ്‌മരിച്ചത് ?"
വരികളില്‍ പറഞ്ഞതുപോലെ ഇതൊരു
ഭ്രാന്തന്‍ ചിന്തയായി തോന്നുമെങ്കിലും
നടക്കാത്ത കാര്യമെങ്കിലും വെറുതെ
ആശിച്ചു പോയി ഞാനും, പക്ഷെ
അങ്ങനെ ഭവിക്കട്ടെയെന്നാശംസിക്കുന്നില്ല
അതിനുള്ള കാരണം സ്പഷ്ടമാണല്ലോ!
അതിനാല്‍ ഇതാ വെറും ഒരാശംസ നേര്‍ന്നു
വിട ചൊല്ലുന്നു. ആശംസകള്‍.
വീണ്ടും കാണാം,
ഇവിടെയത്താന്‍ വളരെ വളരെ വൈകി
നല്ല രചന
ReplyDeleteഓര്‍മ്മകള്‍ ഉണര്‍ത്തിയ രചന
ആശംസകള്‍
എച്ചുമു പറഞ്ഞതും ഒരു വലിയ സത്യമല്ലേ... നല്ല ബാല്യമുണ്ടായവർ ഭാഗ്യവാന്മാർ ... നല്ല ഓർമ്മകൾ അവർക്കുണ്ടാവാം... അങ്ങനെയുള്ളവരേ എനിക്കെന്റെ ബാല്യം തിരികെ വരേണം എന്നാഗ്രഹിക്കൂ...
ReplyDeleteനല്ല വരികൾ സർ. ആശംസകൾ.