കവിതകള്‍,കഥകള്‍, ലേഖനങ്ങള്‍
ആരഭി
എന്നത് ഒരു രാഗത്തിന്റെ പേരാണ് .കര്‍ണാടക സംഗീതത്തില്‍,72 മേളകര്‍ത്താരാഗങ്ങള്‍ഉണ്ട് .
അതില്‍ 29 താമത്തെ രാഗമായ ശങ്കാരാഭരണത്തിന്റെ ജന്യ രാഗമാണ് ആരഭി.
ഭക്തിരസവും,വീരരസവുമാണ്
ഇതിന്റെ ഭാവം.(പഴംത്തക്കരാഗം എന്നു് തമിഴില്‍ പണ്ട് പറയാറുണ്ട്) *മാവേലി നാട് വാണീടും കാലം , പുത്തൂരം വീട്ടില്‍ ജനിചോരെല്ലാം,പാഹി പര്‍വ്വത(സ്വാതിതിരുനാള്‍ കൃതി ) തുടങ്ങിയ പാട്ടുകളെല്ലാം ആരഭി രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
1972-ല്‍ഞാന്‍രചിച്ച എന്റെ നോവലിലിലെ പ്രധാന കഥാപാത്ര
ത്തിന്റെ പേരാണ് ആരഭി എന്നപത്ത് വയസുകാരി.
സംഗീതത്തില്‍അധിഷ്ടിതമാണ് കഥ.
ജീവിതാവസാനം വരെ ഞാന്‍ മനസ്സില്‍ ലാളിക്കുന്ന രാഗ കുഞ്ഞാണ് ആരഭി.
ആ പേരാണ് ഞാന്‍ എന്റെ ബ്ലോഗിനും ഇട്ടിരിക്കുന്നത്.അടുത്ത സിനിമയും ഈ കഥയെ ആധരമാക്കിയാണ്
സസ്നേഹം
ചന്തുനായര്‍
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
ReplyDeleteഞാനൊരാവണിത്തെന്നലായ് മാറി
എന്ന ഗാനത്തിലെവിടെയോ ‘ആരഭി’ വരുന്നില്ലേ?
==
നോവലും കയ്യിലുണ്ടോ?
വായിച്ചിട്ടില്ല,
പക്ഷെ ചന്തുമേനോനെ അറിയാം (തമാശയാണ് കേട്ടൊ!)
ഇനി നോക്കാം നോവല്‍ കിട്ടുമോ എന്ന്!
അടുത്ത സിനിമ???
പടച്ചോനെ, ഇങ്ങ് ള് ഒര് സംഭവം..
സുസ്വാഗതം ബൂലോകത്തിലേക്ക്.
പ്രൊഫൈല്‍ ഇപ്പഴാണ് വായിച്ചത് കേട്ടൊ. ജീവിതം സംഭവബഹുലമെന്ന് കരുതുന്നു, കൂട്ടത്തില്‍ വിഷമവും ഉണ്ടായി, പ്രൊഫൈലില്‍ അവസാനഭാഗത്ത് എത്തിയപ്പോള്‍.
ReplyDeleteനിശാസുരഭി, നമസ്കാരം...ചന്തുമേനോനനെപ്പൊലെ പ്രശസ്തനൊന്നുമല്ല..ഈയുള്ളവൻ, മലയാള ഭാഷയുടെ മണി മുറ്റത്ത് പിച്ച വച്ച് നടക്കുന്ന ഒരു ശിശു...അത്രമാത്രം, ഒരു സീരിയലിന്റെ എഴുത്ത് പുരയിലാണ് അതു കഴിഞ്ഞിട്ട് സിനിമ..ഷൂട്ടിഗ് തുടങ്ങുമ്പോൾ അറിയിക്കാം. സസ്നേഹം ചന്തുനായർ (തമാശയാണ്.., കൂട്ടിക്കിഴിച്ച് നോക്കിയാൽ മേനൊനും നായരുംബന്ധുക്കളായിട്ട് വരും )
ReplyDeleteആദ്യമായാണ് ഇവിടെ. വീണ്ടും വരാം. ആശംസകള്‍!!
ReplyDeleteആരഭിയെപ്പറ്റി ഇപ്പോഴാണറിയുന്നത്
ReplyDelete