Saturday, October 30, 2010

കാത്തിരിപ്പ്


ഈരിഴത്തോര്‍ത്തുടുത്തീറന്‍നിലാവത്തുറങ്ങും
തണുപ്പിന്‍റെയുള്ളിലെ ചൂടള്ള പൊയ്കയില്‍ മുങ്ങി                                       നിവർന്ന് കയറും പോല്‍
ഒരു തുള്ളി നീഹാര മുത്തിറ്റു നില്‍ക്കുന്ന കന്യത 
അധരത്തിലാദ്യത്തെ മുത്തം പോല്‍.                                            കന്നിച്ചൂടിന്‍റെ ചൂരുള്ള മേനിയിലറിയാതെ പൊഴിയുന്ന
മാരിക്കണിക പോല്‍. 
സിരയിലൊരു നൊമ്പരത്തണുവിന്‍റെ സുഖമുള്ള സിരിഞ്ചിന്റെ 
സൂചിഒഴുകിക്കയറും പോല്‍.                                                     സുരതത്തിനന്ത്യത്തീലാകിതപ്പേറ്റുമൊരാലസൃം നല്‍കുന്ന
ഉന്മാദ ഹര്‍ഷം പോല്‍. 
മരണമേ വൈകാതെ എത്തുക ചാരത്ത്
വരവിനായ്‌ വീഥി ഒരുക്കിയിരിപ്പു ഞാന്‍.......... 

10 comments:

  1. കവിതയെക്കുറിച്ച് പറയാനൊന്നും എനിക്കറിയില്ല.
    വായിക്കാന്‍ രസം തോന്നി.
    പിന്നെ എന്തിനാണ് ഇങ്ങിനെയൊരു കാത്തിരുപ്പ് എന്നും തോന്നി.
    ഭാവുകങ്ങള്‍.
    വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കുന്നതാണ് നല്ലത്.

    ReplyDelete
  2. നന്ദി....സാഹോദര...
    നല്ലൊരു സുഹൃത്തിനെ കിട്ടിയതില്‍ സന്തോഷം
    ചന്തുനായര്‍

    ReplyDelete
  3. പ്രിയപ്പെട്ട റാംജി
    എന്റെ മറ്റു കവിതകളും വായിച്ചു നോക്കുക
    ചന്തുനായര്‍

    ReplyDelete
  4. വേണ്ട മാഷേ, സമയം ആയിട്ടില്ലാ.

    നല്ലൊരു ഭാഷ ....നങ്ങള്‍ക്ക് ഇനിയും നല്ല കവിതകള്‍ വായിക്കാന്‍ ആഗ്രഹമുണ്ട്...

    ReplyDelete
  5. പ്രിയ സഹൊദരാ.........
    ഇതു` എന്റെ മത്രം ദുഖമല്ല ... ഓരോ ഭാരതീയന്റെയും ദുഖമാന്നു`...
    കവിത വയിച്ചതിൽ സന്തോഷം....
    മറ്റ് കവിതകളും വയിക്കുക....
    സ്നെഹാദരങ്ങളോടെ...
    സ്വന്തം....ചന്തുനായർ

    ReplyDelete
  6. അതെ, മരണത്തിനെ എന്തിനാണിങ്ങനെ കാത്തിരിക്കുന്നത് ? അത് സമയാകുമ്പോള്‍ ഇങ്ങ് വരില്ലേ, പിന്നെ മരണം ഇത്രേം സുഖദായകമാണ് എന്ന് കരുതുന്നത് രമണന്മാരുടെ ചിന്താഗതിയല്ലേ.

    വായന ആസ്വദിച്ചു.

    ReplyDelete
  7. നന്നായിരിക്കുന്നു..
    നന്മകള്‍.

    ReplyDelete
  8. കാത്തിരുന്നില്ലെങ്കിലും വരുമല്ലോ. വന്നാൽ സമ്മതമില്ലെങ്കിലും കൊണ്ടുപോകുമല്ലോ.

    ReplyDelete
  9. മരണമേ പോക പോക എന്നല്ലേ?

    ReplyDelete
  10. നന്നായിരിക്കുന്നു ................

    ReplyDelete