Wednesday, November 9, 2011

തിരക്കഥയുടെ പണിപ്പുര മൂന്നാം ഭാഗം


തിരക്കഥയുടെ പണിപ്പുര മൂന്നാം ഭാഗം
(1998 ല്‍  കേരള സര്‍ക്കാരിന്റെ തിരക്കഥാ രചനക്കുള്ള അവർഡ്
'ഗണിതം' മന്ത്രി റ്റി.കെ രാമകൃഷ്ണനിൽ നിന്നും സ്വീകരിക്കുന്നു)

തിരക്ക് ശല്യക്കാരനായത് കൊണ്ടാണു മൂന്നാം ഭാഗം എഴുതാൻ താമസിച്ചത്.. എന്റെ പ്രീയപ്പെട്ട വായനക്കാർക്ക് രണ്ട് ഭാഗങ്ങളിലായി ,ലളിതമായി ഞാൻപറഞ്ഞത് മനസ്സിലായിക്കാണുമെന്ന് വിശ്വസിക്കുന്നു ഒരു തിരക്കഥ രൂപപ്പെടുത്തുന്നതിന്റെ രീതികളാണു ഞാൻ കഴിഞ്ഞ ലക്കങ്ങളിൽ പ്രതിപാദിച്ചത്. കഥകൾ ജനിക്കുന്നത് പോലെ തന്നെയാണു തിരക്കഥകളും ജനിക്കുന്നത് ഒരു ചിന്തയിൽ നിന്നോ, ല്ലെങ്കിൽ ചുറ്റുപാടും നടക്കുന്ന സംഭവങ്ങളിൽ നിന്നോ  അതുമല്ലെങ്കിൽഅല്ലെങ്കിൽ നമ്മൾ വായിക്കുന്ന ഒരു കഥയിൽ നിന്നുമൊക്കെയാണു ഒരു തിരക്കഥയുടെ കഥാ തന്തു നമ്മുടെ മനസ്സിൽ ഇടം പിടിക്കുന്നത്.റ്റൊരാളുടെ  കഥയെ അവലംബിച്ചാണു ഒരു തിരക്കഥ നമ്മൾ രൂപപ്പെടുത്തുന്നതെങ്കിൽ തീർച്ചയായും ആ കഥാകാരന്റെ അനുമതി  വാങ്ങിച്ചിരിക്കണം
മുൻപൊക്കെ ഒരു മലയാള സിനിമയുടെ ദൈർഘ്യം മൂന്ന് മണിക്കൂറായിരുന്നു.പിന്നെയത് രണ്ടര മണിക്കൂറായി.പ്പോൾ രണ്ട് മണിക്കൂറാണു ശരാശരി മലയാള സിനിമയുടെ നീളംആംഗലേയ സിനിമകൾ മിക്കതും ഒന്നര മണിക്കൂറാണു.
പ്രധാന കഥക്ക് പാരലലായി മറ്റ് ഉപകഥകൾ കൂടി പറഞ്ഞ് പിന്നെയത് പ്രധാന കഥയുമായി ലിങ്ക് ചെയ്യുന്ന ഒരേർപ്പാട് മുൻപ് നമ്മുടെ സിനിമകളിൽ ഉണ്ടായിരുന്നു.എന്നാൽ ട്രാഫിക്ക്’’ പൊലുള്ള സിനിമകൾ അതിനൊക്കെ മാറ്റച്ചോടായി. ഇംഗ്ളിഷ് സിനിമകളിൽ പലതും ഇതുപോലെ നേർ രേഖയിൽ സഞ്ചരിക്കുന്നവയാണു.
സാധാരണ സിനിമകളീൽ 70 മുതൽ 90 വരെ സീനുകൾ കാണും..സീനുകളുടെ നീളം എത്ര കുറയുന്നോ അത്രയും നന്ന്. അതായത് പറയാനുള്ളത് ചുരുക്കിപറയുകപ്രേക്ഷകരുടെ ക്ഷമ പരിശോധിക്കരുതെന്നർത്ഥം.ഒരു കുടുംബ കഥയാണു പറയുന്നതെങ്കിൽ പോലും അതിൽ സസ്പെൻസ് നില നിർത്തുക.
വ്യത്യസ്ത്ഥമായ തിരക്കൾ എഴുതാൻ കഴിവുള്ള ഒരു പാട് ചെറുപ്പകാർ ഇന്ന് കേരളത്തിൽ ഉണ്ട്.എന്നാൽ അതൊക്കെ വേണ്ട വണ്ണം സ്വീകരിക്കാൻ ഇന്ന് പല നിർമ്മാതാക്കളും ശ്രദ്ധിക്കുന്നില്ലാ. സൂപ്പർസ്റ്റാറുകളുടെ ഡേറ്റ് കിട്ടിക്കഴിഞ്ഞാൽ പിന്നെ അവരെ കണ്ടുകൊണ്ട് ഒരു കഥ തട്ടിക്കൂട്ടുക എന്ന പ്രവണത ഇന്നും മലയാള സിനിമയിൽ നിലനിൽക്കുന്നു. സൂപ്പർസ്റ്റാറുകളാകട്ടെ അവരുടെ ഇമേജ് സംരക്ഷിക്കുന്നതിനായി തിരക്കഥകളിൽ ഇടപെടുന്നു. ഇത് മലയാള സിനിമക്ക് ദോഷകരമായി ഭവിക്കുന്നു.. ഈ ലേഖനം വായിച്ച് തിരക്കഥ എഴുതാൻ ശ്രമിക്കുന്ന കൂട്ടുകാരോട് ഒരു അഭ്യർത്ഥനയുണ്ട്. സിനിമ വ്യവസായം മറ്റുള്ള വയെപ്പോലെ തന്നെ ഒരു ‘ഗ്യാംബിളിഗ്’ ആണു. തന്റേടമുള്ളവർക്ക് മാത്രമേ ഇവിടെ പിടിച്ച് നിൽക്കാൻ കഴിയൂ...പിന്നെ ഉള്ള ജോലി കളഞ്ഞിട്ട് ഇതിലേക്കെടുത്ത് ചാടരുത്...കൂട്ടത്തിൽ  ഇതും എന്നരിതിയിൽ മതി... കഴിവുണ്ടെങ്കിൽ നമുക്ക് ഉയരങ്ങളിലെത്താം.. എത്തപ്പെട്ടാൽ പിന്നെ സിനിമാക്കാർ നമ്മുടെ പിന്നാലെയെത്തും....
                 എന്റെ പ്രൊഫയിലിൽ പറഞ്ഞിരിക്കുന്നത്പോലെ അത്രക്കങ്ങ് പ്രശസ്തി ആഗ്രഹിക്കാത്ത ഒരു വ്യക്തിയാണു ഞാൻ..എന്തോ അങ്ങനെയായിപ്പോയി . എന്നാൽ ഇപ്പോൾ, ഈ ബ്ളോഗെഴുത്ത് തുടങ്ങിയതിൽ പിന്നെയാണെന്ന് തോന്നുന്നു... പുതിയ തലമുറ എന്നെ മറക്കാതിരിക്കാനും, അഭിവാജ്യമായ ഒരു സത്യം  അടുത്ത് തന്നെ എനിക്കടുത്തെത്തും എന്ന അറിവിനാലും ഞാൻ ഈ രംഗത്ത് സജീവമാകണം എന്നതോന്നൽ .. നീണ്ട ഇടവേളക്ക് ശേഷം,ഞാൻ ചെയ്യുന്ന രണ്ട് ചിത്രങ്ങളാണുആരഭിയും” “അനാമികയും  ലിപി മോളും മറ്റുള്ളവരും ചോദിച്ചപോലെ ഞാൻ രണ്ട് സീനുകൾ ഇവിടെ എഴുതുന്നു ഇതിൽ അനാമികയുടെ തുടക്കത്തിലുള്ള രണ്ട് സീനുകളാണു ഇവിടെ എടുത്തെഴുതുന്നത് നമ്മൾ ഒരു കഥ എഴുതുന്നത് പോലെയല്ലാ  തിരക്കഥ എഴുതേണ്ടത്... സിനിമക്ക് വേണ്ടത് കാഴ്ചകളാണു    ( വിഷ്വൽസ്)..അത് കൊണ്ട് തന്നെ  എഴുതുന്ന രീതിക്ക് പുതുമകളുണ്ടാകണം... ഞാൻ എഴുതിയിരിക്കുന്ന സീനുകൾ ശ്രദ്ധിക്കുക...ഇതുപോലെ തന്നെ എഴുതണമെന്നല്ലാ ഞാൻ പറയുന്നത്....പ്രേക്ഷകരെ നമ്മുടെ കൂടെ നടത്തിപ്പിക്കണം...അവിടെയാണു തിരക്കഥാ രചയിതാവ് വിജയിക്കുന്നത്....ല്ലാവർക്കും എന്റെ ആശംസകൾ
                                                                                                      

ചില മുഹൂര്‍ത്തങ്ങള്‍..... എല്ലാം ഇവിടെ ഇടുന്നില്ലാ 




 അനാമിക
സീൻ നമ്പർ-1    രാജകൊട്ടാരം              പകൽ

ചുവപ്പ്പരവധാനിയിൽ വിവിധ നിറത്തിലുള്ള
പൂക്കൾ വീണുകൊണ്ടിരിക്കുന്നു.
പൂക്കളിൽ ചവുട്ടി നടന്ന്  വരുന്ന മനോഹരമായ
രണ്ട് പാദങ്ങൾ. കാലിണകൾക്ക്  മുകളിൽവീണ്ടും
പൂക്കൾ വീണുകൊണ്ടിരിക്കുന്നു ……..

പാദങ്ങളിൽ നിന്നും  നമ്മുടെ നോട്ടം മുകളിലെ
ക്കെത്തുമ്പോൾ(*1) സർവ്വാഡംബര വിഭൂഷിത യാ
 ‘കാർത്തികതിരുനാൾ തമ്പുരാട്ടി’ യുടെ പൂർണ്ണ 
രൂപം വ്യക്തമാകുന്നു.പതിനാലു വയസ് പ്രായം
കാർത്തികയുടെ മുമ്പിൽ ഇരു വശങ്ങളിലുമായി 
നടക്കുന്ന തോഴിമാർ,തങ്ങളുടെ ഇടത് കൈകളി 
ലേന്തിയിരിക്കുന്ന താലങ്ങളിൽ നിന്നും യുവ 
രാജ്ഞിയുടെ പാദങ്ങളിലേക്ക് പൂക്കൾ 
വാരിയിടുകയാണു.പിന്നിൽ മുത്തുക്കുട പിടിച്ച ഒരു 
സേവിക.പാർശ്വങ്ങളിൽ വെൺചാമരം വീശുന്ന 
രണ്ട് തോഴിമാർ.ഞാന്ന് കിടക്കുന്ന ഉത്തരീയം  
തറയിൽ തൊടാതെ പിടിച്ച് കൊണ്ട് .പിന്നിലായി
നടക്കുന്ന ഒരു തോഴി.പൂമുഖത്തെ പടിക്കെട്ടുകൾ
നടന്നിറങ്ങിയ കുമാരി യുടെ മുന്നിൽ നിൽക്കുന്ന
രണ്ട് തോഴിമാരിലൊരാളുടെ കൈയ്യിലെ
താലത്തിൽ രണ്ട് പൊൻ പാദുകങ്ങൾഇരിപ്പൊണ്ട്. 
രണ്ടാമത്തെയാളുടെ താലത്തിൽ വെള്ളം നിറച്ച
വെള്ളിക്കിണ്ടിയുമുണ്ട്.തോഴി താലം തറയിൽ വച്ചു.
കുമാരി താലത്തിൽ കയറി നിന്നു.തോഴി കിണ്ടിയിൽ
നിന്നും പകർന്ന വെള്ളാത്താൽ കുമാരിയുടെ 
കാലുകൾ കഴുകി.     
റ്റൊരു തോഴി ഒരു പട്ട് തുണികൊണ്ട് ആ പാദങ്ങൾ
തുടച്ചു.തോഴി തന്റെ കയ്യിലിരിക്കുന്ന പാദുകങ്ങൾ 
അടങ്ങിയ താലം തറയിൽ വച്ചു.കുമാരി ആ പാദുകങ്ങൾ 
അണിഞ്ഞു. കുറച്ച് മുന്നോട്ട് നടന്നു. ആരെയോ കണ്ടിട്ടെന്ന
വണ്ണം കുമാരി നിന്നു. പിന്നെ കുനിഞ്ഞ് ,മുന്നിലുള്ള രണ്ട് 
പുരുഷ പാദങ്ങളിൽ കൈ തൊട്ട് പ്രണമിച്ചു...

കാർത്തികക്ക് മുന്നിൽ നിൽക്കുന്ന അൻപതി നോടുത്ത 
പ്രായമുള്ള പിതാവ് – അശ്വതി തിരുനാൾ തമ്പുരാൻ‌ -
 കുനിഞ്ഞ് അവളുടെ തോളിൽ പിടിച്ചുയർത്തിനിർത്തി
ചിരിച്ചു കൊണ്ട്  കൈകൾ അവളുടെ തോളത്ത് നിന്നും
 എടുത്ത് തലക്ക് മുകളിൽ അനുഗ്രഹിക്കുന്ന രീതിയിൽ 
കമഴ്തിപ്പിടിച്ച്കൊണ്ട് 


 അശ്വതി തിരുനാൾ 
                     തമ്പുരാൻ‌ -  നന്നായി വരിക.... മകളേ യാഗാശ്വം  ..                  .                                   .                                    പുറപ്പെട്ട് കഴിഞ്ഞു.. മന്ത്രിയുംപരിവാരങ്ങളും
                                     പിന്നാലെയുണ്ട് പുറപ്പെടുക 
                                     ദിഗ് വിജയംകഴിഞ്ഞെത്തുമ്പോഴേക്കും.... 


ഒരുവശത്തേക്ക്  തമ്പുരാൻ കൈ ചൂണ്ടി 
അവിടെ യാഗാഗ്നിയും, യാഗത്തറയും,
ചുറ്റുമിരുന്ന് മന്ത്രങ്ങൾ ഉരുവിടുന്ന തന്ത്രിമാരേയും,
 യാഗാഗ്നി യിൽ നിന്നും ഉയരുന്ന ധൂമപടലവും
 കാണാം                                                                   


           തമ്പുരാൻ‌ -     ജ്വലിക്കുന്ന ആ യാഗാഗ്നിയിൽ  നിന്നും ഉയരുന്ന
                              ധൂമ പടലം പോലെ കുമാരിയുടെ കീർത്തിയും
                              വാനോളം ഉയരട്ടേ............    
                            
 മുറ്റത്ത് വശത്തായി നിൽക്കുന്ന ഒരു വെളുത്ത 
കുതിരയെ നോക്കി കൈ ചൂണ്ടിക്കൊണ്ട് 

       തമ്പുരാൻ‌ -   അതാ യാത്രക്കുള്ള അശ്വ്വം മുന്‍ കാലുയർത്തുന്നു         
                               
വീണ്ടും താതനെ നമിച്ച്,കാർത്തികയും 
കൂട്ടരും വെളുത്ത കുതിരയുടെ അടുത്തേക്ക് 
നടന്ന് ചെന്നു.കുമാരി കുതിരപ്പുറത്ത് കയറി...
പശ്ചാത്തലത്തിൽ സൈന്യത്തിന്റെ ആരവം
പ്പോൾ നമ്മുടെ നോട്ടത്തിൽ കുതിരപ്പുറത്തി
രിക്കുന്ന കുമാരിയേയും  അകലെ ജ്വലിക്കുന്ന
യാഗാഗ്നിയേയും,ചുറ്റുമിരിക്കുന്ന തന്ത്രിമാരേയും
കാണാംനോട്ടം കുറേക്കൂടെ അടുത്തേക്കെത്തു
മ്പോൾ യഗത്തറയും,യാഗാഗ്നിയും അതിൽ 
നിന്നുംമുകളിലെക്ക് ചുരുളിടുന്ന കട്ടിപ്പുകയിലേക്കും, 
പുകയിലൂടെ മുകളിലോട്ട് ചെന്ന് പുകയും 
ആകാശവും ലയിച്ച് ചേരുന്ന’സ്ഥലത്ത്’’ 
എത്തി നിൽക്കുന്നു                                     
                                                       cut 

സീൻ നമ്പർ - 2     ആർട്ട് ഗ്യാലറി         പകൽ 
                              INTERIOR 

പുകച്ചുരുകളിലൂടെ താഴോട്ട് വന്നെത്തി നിൽക്കുന്ന
നമ്മുടെ നോട്ടത്തിൽ കാണുന്നത് ……
പുക ചുരുളുകൾ ഉയരുന്ന യാഗാഗ്നിയും, യാഗത്തറയും, 
ചുറ്റിലും തന്ത്രിമാരും, അല്പം അകലെ,വശത്തായി ഒരു 
വെളുത്തകുതിരയും, കുതിരപ്പുറത്തിരിക്കുന്ന14 
വയസ്സുള്ള കാർത്തിക തിരുനാൾ തമ്പുരാട്ടി 
യുടേയും കളർ പെയിന്റിംഗാണു,

  O.B.V(*2) പെൺ ശബ്ദം - അച്ഛൻ തിരുമനസ്സിന്റെ ആഗ്രഹമായിരുന്നൂ.
                             എന്നെ ഒരു ചക്രവർത്തിനി യാക്കണമെന്ന്
                             എന്റെ,ജനനത്തിനു മുൻപേ തന്നെ ആ ആഗ്രഹവും 
                             രാജ്യഭാരവും നഷ്ടപ്പെട്ടു ....   
                                                                                                                    O.B.V ആൺശബ്ദം –  തിരു മനസ്സ് തീപ്പെട്ടിട്ട്? 
   
O.B.V  പെൺ ശബ്ദം - പത്ത് വർഷം..........   

 കളർ പെയിന്റിംഗിൽ ,ക്യാമറയുടെക്ളിക്ക്’ 
ശബ്ദത്തോടൊപ്പം ഫ്ളാഷ് ലൈറ്റ്  മിന്നി
കണ്ണിൽ നിന്നും ക്യാമറയെടുത്ത് ,അതിന്റെ 
ലെൻസിനെ ക്യാപ്പ് കൊണ്ടടച്ച്നിവർന്ന,
28 വയസ്സ് പ്രായം വരുന്ന ജയരാഘവ്  
മുന്നിൽ നിൽക്കുന്ന അളോടെന്നപോലെ…….

ജയരാഘവ് ‌-   കാർത്തികത്തമ്പുരാട്ടിക്ക്അവാർഡ്  നേടിത്തന്ന                               
                     ചിത്രമാണല്ലോഇതിനു മറ്റെന്തൊക്കെയോ
                      അർത്ഥതലങ്ങൾ ഞാൻ കാണുന്നു


O.B.V കാർത്തിക -    ശരിയാണ്……..

ആ ശബ്ദത്തോടോപ്പം , പെയിന്റിംഗിന്റെ മറു
 തലക്കൽ - ജയരാഘവനെതിരെ നിൽക്കുന്ന
 ഇരുപത്തിയാറു വയസ്സ് തോന്നിക്കുന്ന
 സർവ്വാംഗ സുന്ദരിയായ കാർത്തികതിരുനാൾ
 തമ്പുരാട്ടിയെയാണു നാം കാണുന്നത്,കഴുത്തിൽ
 ഒരു ചെയിൻ, കാതിൽ ചെറിയ രണ്ട് കമ്മൽ
വിലകുറഞ്ഞ കോട്ടൺ സാരി.വളരെ ലളിതമായ 
വേഷംഅവരുടെ മുഖത്ത് ദു:ഖവും,ദേഷ്യവും               
 ഒക്കെ സമ്മിശ്രപ്പെട്ട ഭാവത്തിൽ ഒളിഞ്ഞും , 
തെളിഞ്ഞും നിന്നു    


    കാർത്തിക  -  ആ...  ജ്വലിക്കുന്ന യാഗാഗ്നി എന്റെ മനസ്സാണു.                         
                        കാലമെന്ന കുതിരപ്പുറത്ത്  തളർന്നിരിക്കുന്നത്               
                        എന്നിലെ കൌമാരം.....
                        ആ പുകച്ചുരുളുകളുണ്ടല്ലോ......അത് അനന്തതയിൽ                            
                        ലയിച്ച്  പോയ ഒരു സുവർണ്ണ കാലഘട്ടത്തിന്റെ  
                        നഷ്ടസ്വപ്നങ്ങളും.......       .
                                       
 ചെറു ചിരിയോടെ


      ജയൻ -      അലയിളകാത്ത ഉൾക്കടൽ...അവിടെനിഗൂഡത                                         
             ഒളിഞ്ഞിരിക്കുന്നൂ...തീരത്തേക്ക് ഇരമ്പിയാർത്ത്       
                വരുന്ന തിരമാലകളെ തടുത്ത് നിർത്താൻ
             യത്നിക്കുന്ന തീരം........ മാർവലസ്... 
             ഇതൊക്കെ  മനസ്സിലാക്കാനുള്ള 
             അറിവേറെയില്ലെങ്കിലും  ആ മനസ്സിനെ 
             ഞാൻ മനസ്സിലാക്കുന്നു.


പൊട്ടിത്തെറിച്ചപോലെ                                                                                                                   






കാർത്തിക‌‌ - നോ...... ആർക്കും അത് മനസ്സിലാകില്ലാ .... 
                 മിസ്റ്റർ  ജയരാഘവിനറിയാമോ.....
                 മഹാബലിയെപ്പോലെ
                 ഒരു കാലത്ത് ഈ നാട് ഭരിച്ചിരുന്ന  വിശാഖം 
                 തിരുനാളിന്റെ മകനായ  എന്റെ അച്ഛൻ  മരിക്കാൻ                      
                 നേരത്ത് കടക്കാരനായിരുന്നു. ഇൻകംടാക്സ്
                കുടിശിഖ  കടം മാത്രമേ എനിക്ക് സമ്പാദ്യമായി 
                തരുവാനുള്ളൂ എന്ന ദു:ഖം ഹിക്കാനാവാതെ… 


കാർത്തികയുടെ കണ്ഠം ഇടറി,,,.     
കണ്ണുകളിൽ നീർ നിറഞ്ഞ് തുളുമ്പി .....    

താനെന്തോ അബദ്ധം പറഞ്ഞൂ 
എന്ന ധാരണയിൽ                          
.           ജയൻ -    ക്ഷമിക്കണം……………..
         
     കാർത്തിക -    ആരോട്..അമ്പലം പണിയന്നും , ആശുപത്രി 
                          കെട്ടാനുംഅനാഥമന്ദിരങ്ങൾ പണിയാനും 
                          ഏക്കർകണക്കിനു  വസ്തു തീറാധാരം എഴുതി 
                          ക്കൊടുത്ത എന്റെ അച്ഛന്റെ , മരണ സമയത്ത് 
                          ചുണ്ടിലിറ്റിച്ച് കൊടുത്തത് അടകുടിക്കാരന്റെ പക്കൽ
                          നിന്നും കടം വാങ്ങിയ കഞ്ഞിക്കരിക്കാടിയായിരുന്നു… 
                          പറയൂ ഞാൻ ആരോട് ക്ഷമിക്കണം   
                 
നിയന്ത്രിക്കാനാവാതെ കാർത്തിക
 കരഞ്ഞു.പിന്നെ സ്വയം കരച്ചിലടക്കി                                                                                                                        
                                                                            
     കാർത്തിക -    കിട്ടാനൊന്നുമില്ലാന്ന് കണ്ട് കൈയ്യോഴിഞ്ഞ ബന്ധു 
                          ക്കളോടോ ?  നന്ദിയില്ലാത്ത  നാട്ടുകാ രോടോ
                          പ്രിവീപേഴ്സ് പോലും നിർത്തലാക്കി ,രാജ്യ ഭരണം 
                          പിടിച്ചെടുത്ത് സ്വന്തം പള്ള വീർപ്പിക്കുന്ന 
                          രാഷ്ട്രീയക്കാരോടോഅതോ മാനം  വിറ്റെങ്കിലും 
                          അച്ഛനെ രക്ഷിക്കാൻ കഴിയാത്ത  എന്നോടോ?..പറയൂ
                          ജയൻപറയൂ  .. ആരോടാണു  ഞാൻ ക്ഷമിക്കേണ്ടത് ....
                                 അന്നെനിക്ക് ഒന്നും അറിയില്ലായിരുന്നൂ
                          പതിനാലാം വയസ്സിലും  ഞാൻ ശിശുവായിരുന്നൂ........             
                                                                                         
 ..
നിയന്ത്രണം വിട്ടവൾ പൊട്ടിക്കരഞ്ഞു
പിന്നെ തല തിരിച്ച്ചുവരിൽ ചായ്ഞ്ഞ്
തേങ്ങിക്കരഞ്ഞു കൊണ്ടീരുന്നു
പെട്ടന്നവളെ പിടിക്കാനാഞ്ഞിട്ട്
പിന്നെആതീരുമാനം മാറ്റി
വലത് കൈ പിൻവലിച്ച് ചുറ്റുപാടും 
നോക്കിക്കൊണ്ട് കാർത്തികയോടായി    
                    
              ജയൻ -      പ്ളീസ്……മാഡംകരയരുത്… ആരൊക്കെയോ
                               ശ്രദ്ധിക്കുന്നൂ 


ഈ സമയത്ത് ആർട്ട് ഗ്യാലറിയിലുള്ള
ചിത്രങ്ങ ളിലുടെ നമ്മുടെ നോട്ടം ഒഴുകി 
കാർത്തികയുടെ  മുഖത്തെത്തുന്നു                                                                                                        
കണ്ണീർ തുടച്ച് തിരിഞ്ഞ് കണ്ണുകളാൽ 
ചുറ്റുമൊന്ന് നോക്കി,സംയമനം പാലിച്ച്    
      
      കാർത്തിക - സോറി……താങ്കളുടെ താല്പര്യപ്രകാരമാണു.. നിങ്ങളുടെ 
                        പത്ര സ്ഥാപനം ഇത്തരം ഒരു എക്സിബിഷൻ
                        സ്പോൺസർ ചെയ്തത് പലപ്പോഴും എന്റെ എന്റെ                                                                                               
                       വിരലുകൾക്ക്  ബ്രഷിന്റെ ചലന സുഖം അനുഭവിക്കാൻ
                       കാരണമാകുന്നതും താങ്കളുടെ നിർബ്ബന്ധം 
                       കൊണ്ട് മാത്രമാണുആ അടുപ്പമാണു
                             ക്ഷമിക്കണം ഞാൻ എന്തൊക്കെയോ പറഞ്ഞു
  
 വിഷയം മാറ്റിക്കൊണ്ട്        
                     ജയൻ -    ക്ളോസ്  ചെയ്യാറായി അല്ലേ?........              

              കാർത്തിക -     അതെ……………..          
                                                                                                                                                     
                    ജയൻ -     പുതിയ രചനകൾ വല്ലതും  

             കാർത്തിക -    നാളെ ഞാനൊരു ചിത്രം പ്രദർശിപ്പിക്കും....ഒരു പക്ഷെ...
                                  എന്റെ മാസ്റ്റർപീസ്......നിങ്ങളാരും ഒരിക്കലും.....
                                   പ്രതീക്ഷിക്കാത്ത ഒന്ന്.... 
                           .  
                    ജയൻ    -    Wish you all the best.then  .ഞാൻ ഇറങ്ങട്ടേ……

                                
ജയൻ തിരിഞ്ഞ് നടന്നു അതു 
നോക്കി നിൽക്കുന്ന കാർത്തികയുടെ 
ദൃശ്യം.പശ്ചാത്തലത്തിൽ 
ഒരു കാർ  വന്ന് നിൽക്കുന്ന ശബ്ദം.                                                               
                                         CUT



* 2 O.B.V ( over Back Voice)
*1  നമ്മുടെ നോട്ടം എന്നു ഉദ്ദേശിച്ചത്  ക്യാമറാ ചലനത്തെയാണ്   .സാധാരണ തിരക്കഥയിൽ ക്യാമറാചലനവും,ഷോട്ടുകളും എഴുതാറില്ലാ..
                                                    *************************************

                                                         ( 'വിളക്ക് വക്കും നേരം' എന്ന സീരിയലിൽ നിന്നും)

( ആഴങ്ങളില്‍ അമൃതം)

http://chandunair.blogspot.com/2011/09/2.html  http://chandunair.blogspot.com/2011/08/blog-post.html 



75 comments:

  1. തിരക്കഥ കൊള്ളാം. നല്ല അറിവു പകരുന്നു. ഇനിയും പ്രതീക്ഷിക്കുന്നു

    ReplyDelete
  2. അതൊക്കെ പോട്ടെ ഈ സിനിമയില്‍ എന്റെ വേഷം എന്താണ് ? അത് പറ .രാജാവ് ? രാജകുമാരിയുടെ കൂട്ടുകാരന്‍ ? അതോ .....!!!
    അത് പറഞ്ഞു കഴിഞ്ഞു മതി കമന്റും ചര്‍ച്ചയും ഒക്കെ ''':)
    അഭിനയം തുടങ്ങുന്നതിനു മുന്‍പ് ഫുള്‍ തിരക്കഥ എന്റെ മേശപ്പുറത്തു കിട്ടണം .അതെനിക്ക് നിര്‍ബന്ധമാണ് ,അറിയാല്ലോ ?

    ReplyDelete
  3. ഒരു പാഠപുസ്തകം പോലെ വായിക്കുന്നു, ശ്രദ്ധയോടെ ഓരോ ഭാഗവും. നന്ദി.

    ReplyDelete
  4. ഇങ്ങനെ ഒരു ശ്രമം തീര്‍ച്ചയായും ഭാവനയും,കഴിവും ആഗ്രഹവും ഉള്ളവര്‍ക്ക് ഒരനുഗ്രഹമാകട്ടെ.. all the best!

    ReplyDelete
  5. കുസുമം ആര്‍ പുന്നപ്ര .... വരവിനും ആദ്യവായനക്കും വളരെ നന്ദി.....

    ReplyDelete
  6. രമേശനിയാ....ആക്രാന്തം വേണ്ട...ഇത് രണ്ടാമതേ ചെയ്യുന്നുള്ളൂ...ആദ്യത്തേത്..."ആരഭി" അതിൽ ഞാൻ ഒരെണ്ണം കണ്ട് വച്ചിട്ടുണ്ട് ...സമയം ആകുമ്പോൾ പറയാം...ഇതിന്റെ തിരക്കഥ ഞാൻ പൂർണ്ണമായി എഴുതി വച്ചിട്ടുണ്ട്.... പിന്നെ ഫുൾ തിരക്കഥ മേശപ്പുറത്ത് കിട്ടാൻ അരൂരിലെ വളിയ പള്ളീയിൽ പോയി പറയണം( തമാശയാണേ)...ഞാൻ മുൻപേ പറഞ്ഞിട്ടില്ലേ ബ്ബൂലോകത്ത് നിന്ന് രണ്ട് മൂന്ന് പേർ അരങ്ങത്തും അണീയറയിലും ഉണ്ടാകും....ചന്തു ചതിയനല്ലാ.....എം.ടി വാസുദേവന്നായരാണെ സത്യം...

    ReplyDelete
  7. @ പൊട്ടന്‍ @ സ്വന്തം സുഹൃത്ത്...വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.........

    ReplyDelete
  8. ചേട്ടാ... വ്യത്യസ്ഥമായ ഒരു അനുഭവമാണ് ചേട്ടന്റെ ഈ സീരീസ്‌ വായിക്കുന്നത്. കൂടുതല്‍ കൂടുതല്‍ ഇഷ്ട്ടമാവുന്നു.

    ReplyDelete
  9. തിരക്കഥ വായിച്ച് കമന്റെഴുതാൻ മാത്രം ഞാൻ ആയിട്ടില്ലാത്തതു കൊണ്ട് ഒന്നും മിണ്ടാതെ പോകുന്നു...

    സസ്നേഹം,
    പഥികൻ

    ReplyDelete
  10. തിരക്കഥയെഴുത്തിന്‍റെ സാങ്കേതിക വശങ്ങള്‍ പഠിക്കാന്‍ ഉപകരിക്കുന്നതാണ് ഈ പോസ്റ്റ്.

    ReplyDelete
  11. അപ്പൊ 'തിരക്കിട്ടെഴുതുന്ന കഥ'യല്ല തിരക്കഥ. അല്ലേ?
    ഇപ്പോളാ പിടികിട്ടിയത്.
    ഹും. ദുബായിയൊക്കെ വിട്ട് എന്നെക്കൊണ്ട് അഭിനയിപ്പിക്കാനുള്ള പരിപാടിയാന്നു മനസ്സിലായി.
    എപ്പോളാ പുറപ്പെടേണ്ടതെന്നു കൂടി പറ!

    ReplyDelete
  12. അങ്ങനെ കമന്റെഴുതാൻ അറിയില്ല. പക്ഷെ, വായിച്ച് വിവരം വെയ്ക്കാൻ ഇഷ്ടമുണ്ട്. അതുകൊണ്ട് വായിച്ച് ആഹ്ലാദിയ്ക്കുകയും പഠിയ്ക്കാൻ ശ്രമിയ്ക്കുകയും ചെയ്യുന്നു.
    പിന്നെ സിനിമ വരുമ്പോൾ തീർച്ചയായും പോയിക്കാ‍ണുകയും ചെയ്യും. അപ്പോ നമസ്ക്കാരം ചന്തുവേട്ടാ.

    ReplyDelete
  13. ഉപകാരപ്രദമായ ഈ പോസ്റ്റിനു നന്ദി.....എന്നാലും ഒന്ന് പറഞ്ഞോട്ടെ...ചന്തു മാഷേ! "കഥാന്തു" അറിയാതെ കഥയെ പറ്റി അഭിപ്രായം പറയുക സാദ്ധ്യമല്ല...എന്നിരുന്നാലും! (ആദ്യ സീന്‍..)ചുവപ്പ് പരവതാനിയും പൂക്കളും, രാജകുമാരിയും തോഴിമാരും, പഴകി തേഞ്ഞ ഒരു കഥ പോലെ...! അല്ലെങ്കില്‍ ഒരു പുരാതന സിനിമ കാണുന്ന പ്രതീതി...!!! (രണ്ടാമത്തെ സീന്‍)ഒന്ന് കൂടി വിപുലമാക്കി നഷ്ടസ്വപങ്ങളെ മാറോടു ചേര്‍ത്തു... തന്റെ ജീവിതപാഠം ഉള്ള്കൊണ്ട്... വരകളെ പടവാളാക്കിയ തബുരാട്ടിയിലെയ്ക്ക്...ഒരു പരിധി വരെ കഥയ്ക്ക് പുതുമയുടെ ചാരുതയേകാന്‍ കഴിഞ്ഞു...എന്നാണു എന്റെ അഭിപ്രായം....തെറ്റാണെങ്കില്‍ ക്ഷമിക്കുക... എഴുതിയ രീതി...നന്നായിരിക്കുന്നു, അഭിന്ദനങ്ങള്‍***

    ReplyDelete
  14. അഭിനന്ദനങ്ങള്‍...

    ReplyDelete
  15. ചന്തുവേട്ടാ...നേരത്തെ ഒരു സുഹൃത്ത്‌ പറഞ്ഞ പോലെ..ഇതൊരു പാഠ പുസ്തകം പോലെ കരുതാം. പിന്നെ എപ്പോഴെങ്കിലും ഒരു കൊച്ചു ഹാന്‍ടി ക്യാം പടം എങ്കിലും പിടിക്കാന്‍ നേരം, തിരക്കഥ എഴുതണേല്‍ ഇത് തീര്‍ച്ചയായും ഉപകാരപ്പെടും. സിനിമാ സംരംഭങ്ങള്‍ക്ക്‌ ആശംസകള്‍.. രമേശേട്ടന് തീര്‍ച്ചയായും ഒരു വേഷം കൊടുക്കണേ :-)

    ReplyDelete
  16. ഒരു സിനിമ എടുക്കും മുന്‍പ് അതിന്‍റെ തിരക്കഥ വായിക്കണം എന്നത് വല്യൊരു ആഗ്രഹമായിരുന്നു... ഇപ്പൊ സന്തോഷായി, രണ്ടു സീന്‍ എങ്കിലും വായിക്കാന്‍ കഴിഞ്ഞല്ലോ... നന്ദി ചന്തുവേട്ടാ...
    ആരഭി വേഗം പൂര്‍ത്തിയാവട്ടെ, കാണാന്‍ കാത്തിരിക്കുന്നു.
    (പണ്ടത്തെ ഫോട്ടോകള്‍ കൊള്ളാല്ലോ )

    ReplyDelete
  17. ചന്തുമാഷേ.. വളരെ നല്ലത്.. തിരകഥ എഴുത്തിനെ കുറിച്ചും അതിന്റെ സാങ്കേതികവശങ്ങളെക്കുറിച്ചും പറഞ്ഞു തരുന്ന നല്ല മനസ്സിന് നന്ദി...

    ആദ്യം കഥയെഴുതി പഠിക്കട്ടെ ഞാന്‍.. എന്നിട്ടാവാം തിരക്കഥയെഴുത്ത്... ല്ലേ മാഷേ.. :)

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. വായിച്ചു കൊണ്ടിരിക്കുന്നൂ.. ചലച്ചിത്രങ്ങൾക്ക്‌ എല്ലാ ഭാവുകങ്ങളും.
    ലേഖനം തുടരട്ടെ. ആശംസകൾ.

    ReplyDelete
  20. പഴയത് ഇന്നാ വായിയ്ക്കാന്‍ പറ്റീത്... അടുത്തത് വേഗം ഇട്... :-( ... ഞാനും ഒരു തിരക്കഥ ഒഴുതാന്‍ തുടങ്ങീട്ട്ണ്ട്... ചന്തുവേട്ടന്‍ കൂടെയുണ്ടാവണം ട്ടാ,,, !! :-)

    ReplyDelete
  21. @ ഗിരീശൻ....കഥാന്തു" അറിയാതെ കഥയെ പറ്റി അഭിപ്രായം പറയുക സാദ്ധ്യമല്ല...അതെ...... ഇവിടെ കഥയെപ്പറ്റിയോ,സന്ദർഭത്തെപ്പറ്റിയോ ഞാൻ പ്രതിപാദിക്കുന്നില്ലാ.............. അത് തൽക്കാലം രഹസ്യം.....തിരക്കഥയെഴുതുന്നതെങ്ങനെ...എന്നേ ഞാൻ പറഞ്ഞിട്ടുള്ളൂ..അതും എന്റേതായ കാഴ്ചപ്പാടിൽ........വരവിനും വായനക്കും വളരെ സന്തോഷം ഗിരീശൻ

    ReplyDelete
  22. അപ്പൊ ഇനി എഴുതി തുടങ്ങാം അല്ലെ...

    ചേട്ടാ...നന്നായിട്ടുണ്ട്...ഉപകാര പ്രദമായ പോസ്റ്റ്‌..

    ReplyDelete
  23. കൊള്ളാം ചന്തുവേട്ടാ ...ഇതിനു അഭിപ്രായം പറയാന്‍ ഞാന്‍ ഒന്നുമല്ല ....വളരെ നന്നായിട്ടുണ്ട് ...സിനിമ ആകുമ്പോള്‍ കാണാന്‍ ശ്രമിക്കുകയും ചെയ്യും ...




    എനിക്ക് 14 വയസ്സുള്ള രാജകുമാരിയുടെ വേഷം തന്നാല്‍മതീട്ടോ .....ആഗ്രഹിക്കുമ്പോള്‍ ഒട്ടും കുറക്കുന്നില്ല അതല്ലേ നല്ലത്

    ReplyDelete
  24. പ്രിയ സുഹൃത്തേ, ഇവിടെ പരോപകാരതത്പരനായ ഒരു ഗുരുവിന്റെ ശ്രേഷ്ഠത കണ്ടെത്താനാവുന്നുണ്ട്‌.
    താങ്കള്‍ കൈകാര്യം ചെയ്യുന്ന ഈ മേഖലയില്‍ തികച്ചും അജ്ഞനായ ഈയുള്ളവനും ഇതൊരു പാഠം മാത്രമാണ്‌. ഒരു സന്മനസ്സിന്റെ സാന്നിദ്ധ്യത്താല്‍ നിറഞ്ഞു നില്‍ക്കുന്ന ഈ അരങ്ങ്‌ മറച്ചുവെക്കാന്‍ സ്വാര്‍ത്ഥതയും ഗര്‍വ്വും അഹന്തയും ഇഴചേര്‍ത്ത തിരശ്ശീല കാണാനില്ല. അതുകൊണ്ടുതന്നെ സ്ഫടിക സമാനമായ നന്മയുടെ ഒരു ഉടമയെ ആര്‍ക്കും കാണാം.
    ഉജ്ജ്വലം!

    ReplyDelete
  25. @ വി.പി.ജി. നന്ദിയുണ്ട് സർ...... വളരെ വളിയ നന്ദി...... നമുക്ക് താഴെ, വളർന്ന് പന്തലിക്കാൻ കഴിയുന്ന എത്രയോ പേരുണ്ട്,,, നമ്മിൽ നിന്നും ഒരു മൺചിരാത് വെളിച്ചമെങ്കിലും അവർക്കായി പകർന്ന് കൊടുക്കാൻ കഴിഞ്ഞാൽ...ജീവിതം ധന്യമായി എന്ന് ഞാൻ വിശ്വസിക്കുന്നൂ..വരവിനും വായനക്കും അഭിപ്രായത്തിനും മനസ്സ്തൊട്ട നംസ്കാരം.....

    ReplyDelete
  26. ‘ഒരു തിരക്കഥ എങ്ങനെയെഴുതാം’ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് എഴുത്തുകാർക്ക് ഭാഗ്യംതന്നെയാണ്. കഴിവുള്ളവർ ഈ രംഗത്തേയ്ക്കും കടന്നുവരട്ടെ. ആദ്യം വരുന്ന ‘ആരഭി’ കാണാൻ ആകാംക്ഷയായി. എങ്കിലും തിരക്കഥ പൂർത്തിയാക്കി രംഗങ്ങൾ നേരിൽ കാണുമ്പോൾ ശ്രീ.രമേശ്, രാജകുമാരിയുടെ കൂട്ടുകാരനെ ഓടിച്ചിട്ടുപിടിച്ച് കെട്ടിയിടുന്നതും, തിരിച്ച് അയാൾ കെട്ടഴിച്ച് വില്ലനിട്ട് രണ്ടുകൊടുത്ത് നായികയേയുംകൊണ്ട് പായുന്നതും... ഒക്കെ ഉണ്ടായിരിക്കും, അല്ലേ?. രാജകുമാരിയുടെ വേഷത്തിനും ബുക്കിംഗ് റിസർവ് ചെയ്തിട്ടുണ്ട്. പിന്നെ നായകന്റെ അപ്പൂപ്പനായ പടുവൃദ്ധന്റെ വേഷം എനിക്കായാലെന്താ? താങ്കളുടെ ബാക്കി എഴുത്തിനായി കാത്തിരിക്കുന്നു. അനുമോദനങ്ങൾ....

    ReplyDelete
  27. തിരക്കഥ വായിച്ചു .........ഫോട്ടോസ് ഒക്കെ നന്നായിരിക്കുന്നു

    ReplyDelete
  28. വരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു..
    തിരക്കഥ എന്നത് ഞാന്‍ മനസ്സില്‍ കരുതിയ പോലെ അല്ലേ അല്ല എന്ന് മനസ്സിലാക്കാന്‍ ഈ പോസ്റ്റ് സഹായകമായിട്ടുണ്ട്..
    ഒരു തിരക്കഥ ഞാന്‍ എഴുതിക്കഴിഞ്ഞു അറിയിക്കാം.. നമുക്കും ഒന്ന് ശ്രമിച്ചു നോക്കാമല്ലോ..:)
    പിന്നെ രമേശേട്ടാണ് ചാന്‍സ് കൊടുക്കുന്നെങ്കില്‍ എനിക്കും വേണം.. ഇല്ലെങ്കില്‍ ഞാന്‍ സമരം ചെയ്യും..

    ReplyDelete
  29. ഈ വായന എനിക്ക് പുതുമയുള്ള ഒന്നായിരുന്നു. അതിനുമപ്പുറം ഒരു അഭിപ്രായം പറയാന്‍ എനിക്കറിയില്ല .

    ReplyDelete
  30. നല്ല പാഠങ്ങള്‍ ആയി ഈ തിരക്കഥ സീനുകള്‍ . അഭിനന്ദനങ്ങള്‍ .

    ReplyDelete
  31. ഒരു സീൻ മുഴുവനായിട്ടു തന്നെ മനസ്സിൽ കണ്ട് എഴുതണമല്ലെ..?
    ഒരു സീനിൽ പല ആം‌ഗിളുകളിൽ നിന്നും ക്യാമറ കാണിക്കുന്നതിനെക്കുറിച്ച് ആരാണ് മു‌ൻ‌കൂട്ടി നിശ്ചയിക്കുന്നത്...?
    ക്യാമറാമാന്റെ ഇഷ്ടം പോലെയോ, അതോ സംവിധായകന്റെ ഇഷ്ടപ്രകാരമോ..?
    അതും തിർക്കഥ പോലെ മുൻ‌കൂട്ടി എഴുതി തെയ്യാറാക്കുന്നതാണൊ..?
    ആശംസകൾ...

    ReplyDelete
  32. ഈ ബ്ലോഗ് ആദ്യമായിട്ടാണ് കാണുന്നത്. ലീല ടീച്ചറിന്റെ പോസ്റ്റിൽ നിന്നാണിവിടെ എത്തിയത്. പെയിന്റിങ്ങുകളിലൂടെ പഴയകാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ആ രീതി വളരെ ഇഷ്ടമായി. ഒന്നു രണ്ടു തിരക്കഥകൾ വായിച്ചിട്ടുണ്ട്. അവയിൽ നിന്ന് ഇത് ഇത്തിരി വ്യത്യസ്തമാണെന്നു തോന്നുന്നു. ബൂലോകത്തു നിന്ന് രണ്ടുമൂന്നുപേർ അരങ്ങത്തും അണിയറയിലും ഉണ്ടാവും എന്നു പറഞ്ഞു. എന്നേയും കൂടെ കൂട്ടുമോ? ഒരു ലിറിസിസ്റ്റായി?

    ReplyDelete
  33. കഥയുടെ തിരക്കഥ അസ്സലായി. ഭാവുകങ്ങള്‍

    ReplyDelete
  34. എല്ലാവരെക്കൊണ്ടും തിരക്കഥ എഴുതിക്കാനുള്ള പരിപാടിയാണ് അല്ലെ? തിരക്കഥ എഴുതുന്നതിനെക്കുറിച്ച് ഒരു ഏകദേശരൂപം കിട്ടി. ഇനിയും അറിയാന്‍ കുറെ ഉണ്ട്.
    രമേശ്‌ ഭായി അഡ്വാന്‍സ്‌ ചോദിച്ചോ മാഷേ?
    ഇവിടെ തന്നെ നല്ല അഭിനയമാണെന്നാ തോന്നുന്നത്.
    ഇനിയിപ്പോ ഇതില്‍ എല്ലാം ബ്ലോഗേഴ്സ് ആയിരിക്കുമോ?
    ആഗ്രഹിക്കുന്ന പലതും അറിയാന്‍ കഴിയുന്ന പോസ്റ്റ്‌.

    ReplyDelete
  35. തിരക്കഥ വായിച്ചു ... നന്നായിരിക്കുന്നു ഇതിന്റെ സാങ്കേതികവശങ്ങള്‍ ഒന്നും എനിക്ക് വശമില്ല ...എന്നിരുന്നാലും ഇഷ്ടമായി ..ആശംസകള്‍ ചന്തുവേട്ടാ ...

    ReplyDelete
  36. കഥകള്‍ ധാരാളം വായിച്ചിട്ടുണ്ട് ആദ്യമായാണ് ഒരു തിരകഥ വായിക്കുന്നത് , ചിത്രങ്ങള്‍ കണ്ടു തിരകഥ വായിച്ചു സന്തോഷത്തോടെ മടങ്ങുന്നു വീണ്ടും വരാം

    ReplyDelete
  37. ചന്തു അണ്ണാ.. ഈ തിരക്കഥാരചന വായിച്ച് ആവേശം മൂത്ത് ഞാനുമൊരു സാധനം - തിരക്കഥ പോലെ- ഉണ്ടാക്കി പോസ്റ്റാക്കി. അങ്ങയുടെ അഭിപ്രായത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു. സമയം കിട്ടുമ്പോൾ വരുമല്ലൊ. സസ്നേഹം അശോക്.

    ReplyDelete
  38. Chadusir, തിരക്കഥകളില്‍ ചിലപ്പോള്‍ സീനുകള്‍ പലതായി ഭാഗിച്ചിരിക്കുന്നത്‌ കാണാറുണ്ട്. ഉദാഹരണമായി സീന്‍ 4 ,സീന്‍ 4A,സീന്‍ 4B,സീന്‍ 4C എന്ന രീതിയില്‍;ഇതിനെപറ്റി കൂടുതല്‍ അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്...

    ReplyDelete
  39. തനിക്കുള്ള അറിവ് മറ്റുള്ളവര്‍ക്ക് കൂടി പകര്‍ന്നു നല്‍കുമമ്പോഴാണല്ലോ അതിനു പ്രാധാന്യം ഉണ്ടാകുന്നത്.തിരക്കഥയെഴുത്തിന്റെ ബാലപാഠങ്ങള്‍ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയതിനു നന്ദി നേരുന്നു..ഇപ്പോള്‍ സിനിമകളുടെയെല്ലാം തിരക്കഥ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ടല്ലോ.സ്ക്രിനില്‍ എങ്ങനെ കാണണം എന്നത് വ്യക്തമായ രീതിയില്‍ എഴുതിപ്പിടിപ്പിക്കാന്‍ കഴിയുന്നത് തന്നെയാണ് ഒരു തിരക്കഥാകൃത്തിന്റെ മികവ്.

    ReplyDelete
  40. @Anonymous ഒരു ലൊക്കേഷനിൽ വച്ച്,ഉദാഹരണത്തിനു‘ഹരിയുടെ വീട്’ അവിടെ വച്ച് എടുക്കുന്ന ആദ്യത്തെ സീൻ ഇന്റീരിയറായിരിക്കും അതിനു4, എന്ന് സീൻ നമ്പർകൊടുക്കും,അടുത്ത സീൻ അതിന്റെ ക്ണ്ടിന്യുഷനായി പുറത്ത് വച്ച് എടുക്കുന്നതാണെങ്കിൽ അതിനെ സീന്‍ 4A എന്ന് കൊടുക്കും വീണ്ടും അകത്താണു സീനെങ്കിൽ 4B എന്ന് കൊടുക്കും...ഒരു പ്രധാന സീനിന്റെ സബ്ബ് സീനുകൾക്കാണു ഇങ്ങനെ A. B . C എന്ന് കൊടുക്കുന്നത്............

    ReplyDelete
  41. Chadu sir, വളരെ നന്ദി

    ReplyDelete
  42. തിരക്കഥ - എനിക്ക് ഒട്ടും പരിചയമില്ലാത്ത മേഖലയാണ്...
    ഇങ്ങിനെ ഒരു വായന തന്നതിന് നന്ദി... ബ്ലോഗുകളില്‍ ഇത്തരം സമീപനങ്ങള്‍ കുറവാണെന്നു തോന്നുന്നു... താങ്കള്‍ക്ക് എല്ലാ നന്മയും നേരുന്നു.

    ReplyDelete
  43. തിരക്കഥ രചനയുടെ രീതികള്‍ പരിചയപ്പെടുത്തുന്ന ഈ ബ്ലോഗ്‌ ആദ്യമായാണ്‌ കാണുന്നത് ,ഏതായാലും വളരെ ഇഷ്ടപ്പെട്ടു ,,

    ReplyDelete
  44. ഹ്ര്‍ദ്യം,,,നല്ല ഉദ്യമം ....ഭാവുകങ്ങള്‍!!

    ReplyDelete
  45. തിരക്കഥയെഴുത്തിന്‍റെ സാങ്കേതിക വശങ്ങള്‍ അറിയാനായി.
    നന്ദി.

    ReplyDelete
  46. മൂന്നു ഭാഗങ്ങളും പല ദിവസങ്ങളിലായി പല തവണ വന്നു വായിച്ചു പോയി. ഗൌരവമായി പഠിക്കാന്‍ തീരുമാനിച്ചു എന്നര്‍ത്ഥം. കൂടുതല്‍ പഠിക്കാന്‍ ഈ ബ്ലോഗ്‌ തന്നെ തുടര്‍ന്നും ഉപകാരമാവും എന്ന് പ്രതീക്ഷിക്കുന്നു.
    വളരെ നന്ദി. ആശംസകള്‍

    ReplyDelete
  47. ഇവിടെ വന്നവര്‍ക്കും വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും എന്റെ നമസ്കാരം

    ReplyDelete
  48. ആദ്യമായാണ് ഇവിടെ വരുന്നത്
    വളരെ നല്ലൊരു ബ്ലോഗ് എന്തുകൊണ്ട് ഇതുവരെ കണ്ടില്ല എന്നതില്‍ ഒരു അരിശവും
    ആശംസകള്‍

    ReplyDelete
  49. വായിക്കുന്നു ...
    വളരെ നന്ദി.ആശംസകള്‍ .

    ReplyDelete
  50. തിരക്കഥയെ കുറിച്ചുള്ള ലേഖനം കസറുന്നുണ്ട്. വ്യത്യസ്ഥത തന്നെ കാരണം. കഥയില്‍ നിന്നും തിരക്കഥക്ക് ഒരുപാട് അകലങ്ങളുണ്ടെന്ന് ഇത് വായിക്കുമ്പോള്‍ മനസ്സിലായി..
    സാധരണ തീയേറ്ററില്‍ പോയി പടം കാണാറില്ല..എങ്കിലും ആരഭി ഇറങ്ങുമ്പോള്‍ കാണണം..[അത് പോലെ പാലക്കാട് വരുമ്പോള്‍ പറയാന്‍ മറക്കല്ലെ...]

    ReplyDelete
  51. താങ്കളുടെ ബ്ലോഗിലെത്താന്‍ താമസിച്ചുപോയി!
    ഏവര്‍ക്കും വിജ്ഞാനംപകരാന്‍ ഉതകും പാഠനം.
    നന്ദിയുണ്ട്.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  52. ആദ്യമായിട്ടാണ് ഇവിടെ ... ഒത്തിരി അറിവു പകര്‍ന്നു തന്ന നല്ല പോസ്റ്റിനു ആദ്യമേ നന്ദി അറിയിക്കുന്നതോടൊപ്പം ‘തിരക്കഥയുടെ പണിപ്പുരയ്ക്ക് ’ ‘തിരക്ക് ’ ശല്യക്കാരനാകാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ... ആശംസകള്‍

    ReplyDelete
  53. തിരകഥ രചന എങ്ങനെ എഴുതണം എന്ന് ഗൂഗിൾ തിരഞ്ഞപ്പോളാണ് ഇവിടെ എത്തിയത്, സർ തിരക്കിനിടയിൽ ഇതിന് സമയം കണ്ടെത്തിയതിൽ വളരെ നന്ദിയുണ്ട്. ഈ വളരെ ഉപകാരപ്രദം. തുടർന്നും വായിക്കാം.

    ReplyDelete
  54. എന്റെ ബ്ലോഗിലെ ഒരു കമന്‍റ് കണ്ടു ഈ ബ്ലോഗിലേക്ക് എത്തിനോക്കാന്‍ വന്നതാണ് .. എത്തിയപ്പോഴാണ് മനസ്സിലായത് ഇവിടം എത്താന്‍ വൈകിയെന്ന്.. വളരെ നല്ല പോസ്റ്റ്.. അഭിനന്ദനങ്ങള്‍..

    ReplyDelete
  55. 1 page screenplay= 1 minute screen time
    എന്ന് കേട്ടിട്ടുണ്ട് .ഇത് കൈകൊണ്ട് എഴുതിയതാണോ , അതോ ടൈപ്പ് ചെയ്തതാണോ ഉദേശിക്കുന്നത് ?

    ReplyDelete
  56. ee cinemayiloode lokam ariyappedunna aalaayi virajikkuvan aashamsikkunnu

    ReplyDelete
  57. താമസിച്ചുവന്ന എനിക്ക് ഈ സംരഭം വളരെ ഇഷ്ട്ടായി .ആശംസകള്‍

    ReplyDelete
  58. This comment has been removed by the author.

    ReplyDelete
  59. വളരെ വൈകിയാണെങ്കിലും നന്ദി പറയുന്നു സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ എത്രയും ലളിതമാക്കാമോ അത്രയുംതന്നെ ലളിതമായ് സാധാരണക്കാരന് മനസിലാകുന്ന ഭാഷയില്‍ അതിനിങ്ങങ്ങുന്ന ശൈലിയില്‍ ഇങ്ങനെയൊരു അറിവ് പകര്‍ന്നു നല്‍ക്കാന്‍ തോണിയതിരകഥയുടെ തിരശീല തുറന്നുകാട്ടിയ ആ വലിയ മനസ്സിന് ഒരായിരം നന്ദി .

    ReplyDelete
  60. ഇനിടെ പരാമർശിച്ചിട്ടില്ലാ എങ്കിലും കമന്റിട്ട എല്ലാപേർക്കും മെയിൽ വഴി മറുപടി നൽകിയിട്ടുണ്ട് എന്നാണു എന്റെ വിശ്വാസം...അങ്ങനെ ൽഭിച്ചിട്ടില്ലാത്തവർക്കും.തിരക്കഥാ രചനയിൽ സംശയമുള്ളവരും ദയവായി മെയിലിൽ ബന്ധപ്പെടൂക ......

    ReplyDelete
  61. അങ്ങനെ ഞാന്‍ തിരകഥ എന്ന മഹാസമുദ്രം ഗ്ലോബില്‍ കണ്ടു. ഇനി ഞാന്‍ ആ കടല്‍ കാണാന്‍ പോകുന്നുണ്ട്..... ബോധിച്ചു

    ReplyDelete
  62. ചന്തുവേട്ടാ...വായിച്ചു ട്ടോ. നല്ല രസമുണ്ട്..മനസ്സില്‍ ഓരോ സീനും കാണാന്‍ പറ്റി. അവരുടെ വേഷ ഭൂഷാദികള്‍ വരെ മനസ്സില്‍ തെളിഞ്ഞു. ആരഭി അല്ലേ ആദ്യം തുടങ്ങുക ? എന്തായാലും ഞങ്ങള്‍ക്ക് അഭിമാനിക്കാം ല്ലോ, ചന്തുവേട്ടനെ പരിചയം ഉണ്ടെന്നു പറഞ്ഞു കൊണ്ട്. ആ സമയത്ത് ജാഡ ഇറക്കിയാലുണ്ടല്ലോ ..ഹും..

    ചന്തുവേട്ടന് എല്ലാ വിധ വിജയാശംസകളും നേരുന്നു...

    ReplyDelete
  63. നന്നായിട്ടുണ്ട്

    ReplyDelete
  64. ഒരു തിരക്കഥ എഴുതണം എന്നാ ആഗ്രഹം പറഞ്ഞപ്പോള്‍ ഒരു ഫെയ്സ്ബൂക് സുഹൃത്താണ് ഈ ലിങ്ക് തന്നത്.. മൂന്നു ഭാഗങ്ങളും വായിച്ചു.. വളരെ ലളിതമായി, ആര്‍ക്കും മനസ്സിലാകുന്ന രീതിയിലാണ് അവതരണം.. തീര്‍ച്ചയായും ഇതെനിക്കൊരു നവ്യാനുഭവമാണ് .. എന്റെ ഉള്ളിലും ചില കഥകള്‍ തികട്ടി വരുന്നുണ്ട്..
    ഒരു സംശയം ചന്ത്വേട്ടാ.. 'പാദ മുദ്ര' യുടെ തിരക്കഥയില്‍ ഓരോ ഷോട്ടുകളും അടയാളപ്പെടുത്തി എഴുതിയിട്ടുണ്ട് .. അത് സംവിധായകനും തിരക്കഥകൃത്തും ഒരാള്‍ തന്നെ ആയതു കൊണ്ടായിരിക്കുമോ.. ? എല്ലാ സ്നേഹാദരങ്ങളും അറിയിക്കുന്നു

    ReplyDelete
  65. പുതിയ തലമുറയ്ക്കു വളരെ സഹായജനകമാണിത്!
    അഭിനന്ദനങ്ങൾ ചേട്ടാ!

    ReplyDelete
  66. എല്ലാവര്‍ക്കും സഹായകരമാകുന്ന ഇത്തരമൊരു ഉദ്യമത്തിന് നന്ദി.
    അനാമിക എന്ന പേരില്‍ നിലവില്‍ ഒരു സിനിമ ഉണ്ടല്ലോ...
    പിന്നെ വീണ്ടും അത്തരം ഒരു പേരിടാന്‍ സാധിക്കുമോ...?
    പി.ജി.ജോണ്‍സണ്‍ ന്‍റെ കഥയ്ക്ക് രാജേഷ്‌ കല്പതൂര്‍ തിരക്കഥയെഴുതി എബ്രഹാം ലിങ്കണ്‍ ,കെ പി വേണു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ആ സിനിമയില്‍ സംവൃത സുനില്‍,രാജന്‍ പി ദേവ് തുടങ്ങിയവരാണ് അഭിനയിച്ചത്.
    2009 ല്‍ ആണ് അത് റിലീസ് ചെയ്തത്.
    :)

    ReplyDelete
  67. സർ..
    ഒരു ചെറുകഥ തിരക്കത ആക്കുംബോൾ വളരെ ചെറുതായി പോകുന്നു... എന്തുകൊണ്ടാനു ഇങ്ങനെ സംഭവിക്കുന്നത്‌..?
    ഈ പ്രശ്നം എങ്ങിനേ മാറ്റിയെഡുക്കാം.?

    ReplyDelete
  68. @ അച്ചു..സാധാരണ ഒരു സിനിമക്ക് 2 മണിക്കൂറെങ്കിലും സമയ ദൈർഘ്യം ആവശ്യമാണു...കഥയിൽ കൂടുതൽ കഥാപാത്രങ്ങളെ ആവശ്യാനുസരണം ഉൾക്കൊള്ളിക്കുക... തിരക്കഥയിൽ മുഷിവുണ്ടാകാത്ത രീതിയിൽ കഥാഗതിയുടെരീളം കൂട്ടുക....പിന്നെ കഥ കണ്ടങ്കിൽ ,വായിക്കാൻ പറ്റിയെങ്കിൽ മാത്രമേ അതിൽ എന്തൊക്കെ ചേരുവകൾ ചെർക്കാൻ കഴിയൂ എന്ന് എനിക്ക് പറയാൻ സാധിക്കുകയുള്ളൂ..... എല്ലാ ആശംസകളും കഥ അയച്ച് തരാൻ നോക്കുക......

    ReplyDelete
  69. സര്‍ വളരെ ഉപകാരപ്രദമായ പോസ്ടാനു ഇത് ഞാന്‍ ഒരു സംവിടായകന്‍ ആകാന്‍ ആഗ്രഹിക്കുന്നു

    ReplyDelete