എന്നോട് പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്...എങ്ങനെ ഒരു തിരക്കഥ എഴുതാം? ഞാൻ ഒരു ബ്ലോഗർ ആയതിനു ശേഷം അമ്പത് പേരെങ്കിലും മെയിൽ വഴി ഈ ചോദ്യം ചോദിച്ചിരിക്കും എന്നാണ് എന്റെ ഊഹം... എന്റെ അറിവിലും,ഞാൻ അവലംബിച്ചിട്ടുള്ള രചനാ സങ്കേതങ്ങളിലും നിന്ന് കൊണ്ട് ഞാനിവിടെ അത് നിങ്ങൾക്കായി പങ്ക് വക്കുന്നൂ. ഒരു തിരക്കഥാകൃത്ത് നല്ലൊരു കഥാകാരനായിരിക്കണം.അഭിനയത്തെക്കുറിച്ചും, സംവിധാനത്തെക്കുറിച്ചും,ക്യാമറയെക്കുറിച്ചും സാമാന്യമായ അറിവുണ്ടായിരിക്കണം. നോവലുകളും,നീണ്ടകഥകളും എഴുതുന്നവരുടെ മനസ്സിൽ നല്ലൊരു എഡിറ്റർ ഉണ്ടായിരിക്കണം.മനസ്സ്കൊണ്ടെങ്കിലും ഒരു ആർട്ട് ഡയറക്റ്റർ ആയിരിക്കണം.(ഇവിടെ സംവിധായകൻ, ക്യാമറാമാൻ,എഡിറ്റർ,ആർട്ട് ഡയറക്റ്റർ, എന്നിവ ചെയ്ത് പരിചയം വേണമെന്നില്ലാ....അതുകൊണ്ടാണ് ‘മനസ്സ് കൊണ്ട്’’ എന്ന് ഞാൻ എഴുതിയത്)
ആദ്യമായി നമ്മുടെ ഉള്ളിൽ ഒരു കഥ സ്ഥാനം പിടിക്കുന്നു. ആ കഥ സിനിമയാക്കിയാൽ പ്രേക്ഷകർ ഇഷ്ടപ്പെടുമോ എന്നറിയാൻ..നമ്മുടെ മനസ്സിലെ’അഭ്രപാളി’യിലൂടെ അതൊന്ന് ഓടിച്ച് നോക്കണം...കണ്ട് മടുത്ത ഇതിവൃത്തങ്ങൾ ഒഴിവാക്കുക...പ്രേക്ഷകരെ തിരക്കഥയിലേക്ക് അടുപ്പിക്കുവാൻ പ്രധാനമായും ശ്രദ്ധിക്കേണ്ടത് അതിന്റെ അവതരണ രീതിയിലെ പുതുമയായിരിക്കണം(ട്രീറ്റ്മെന്റ്) നല്ലൊരു തുടക്കം കിട്ടിയാൽ പ്രേക്ഷകർ ഇന്റർവെൽ വരെ സിനിമ ശ്രദ്ധിച്ചിരിക്കും.ഇടവേളക്ക് മുൻപ് കഥഗതിയിൽ മാറ്റമോ,സസ്പെൻസോ കൊണ്ട് വരണം എങ്കിൽ മാത്രമേ ചായ കുടിക്കാനോ,സിഗററ്റ് വലിക്കാനോ പുറത്തിറങ്ങുന്നപ്രേക്ഷകരെ വളരെ വേഗത്തിൽ വീണ്ടും തിയ്യേറ്ററിനുള്ളിൽ കൊണ്ട് വരാൻ പറ്റുകയുള്ളൂ.പിന്നെ നമ്മൾ ശ്രദ്ധിക്കേണ്ടത് ക്ളൈമാക്സാണ്.. തിയ്യേറ്റർ വിട്ട് പുറത്തിറങ്ങുന്നവരുടെ മനസ്സിനെ വല്ലാതെ സ്പർശിക്കുന്ന ഒരു ക്ലൈമാക്സാണെങ്കിൽ ചിത്രത്തിന് മൊത്തത്തിൽ തന്നെ നല്ല പേരുണ്ടാക്കാനാകും.സിനിമാ കണ്ടിറങ്ങുന്ന ഒരാളുടെ നാവിൽ നിന്നും “കിടിലൻ ക്ലൈമാക്സാണെടേ..” എന്ന് പറഞ്ഞ് കേൾക്കുമ്പോൾ സ്വാഭാവികമായും അതെന്തെന്നറിയാനുള്ള ആകാംഷ പുതിയോരു കാഴ്ചക്കാരനെ ലഭിക്കുന്നൂ.. അവിടെ നിന്നും അടുത്ത ആളിലേക്കും... എറ്റവും വലിയ പബ്ലീസിറ്റി വാ മൊഴിയായി കിട്ടുന്നതാണ്. അത് വഴി ജനം തിയ്യേറ്ററിൽ എത്തിക്കോളും.. അവിടെയാണ് തിരക്കഥാകൃത്തും,സവിധായകനും വിജയിക്കുന്നത് അതുവഴി പണം മുടക്കിയ നിർമ്മാതാവിന്റെ പണ മടിശ്ശീലയും നിറയും...
തിരക്കഥ എഴുതുന്ന രീതി
നമ്മൾ എഴുതുന്ന പേപ്പറിന്റെ ഇടത് വശത്തെ മാർജിൻ മടക്കികഴിഞ്ഞലുള്ള ഭാക്കി ഭാഗം രണ്ടായി മടക്കുക . അത് പോലെ പേപ്പറിന്റെ മുകൾഭാഗത്തും ഇത്തിരി വലിയ ഒരു മാർജിൻ കൊടുക്കുക.. ആ മാർജിനു താഴെയായിട്ടാണ് ഇടത് വശത്ത് നമ്മൾ എഴുതുന്ന സീനിന്റെ നമ്പർ ഇടുക( ഉദാ:- സീൻ നമ്പർ - 1) മുകൾഭാഗത്ത് പേജിന്റെ വലത് വശത്തായി മാർജിന് താഴെ നമ്മൾ എഴുതുന്ന സീനിന്റെ സ്ഥലം,സമയം,ഒരു കെട്ടിടത്തിന്റെ പുറത്തുള്ള ദൃശ്യമാണെങ്കിൽ ‘എക്സ്റ്റീരിയർ’ എന്നും.അകത്തുള്ള ദൃശ്യമാണെങ്കിൽ‘ ഇന്റീരിയർ’ എന്നും എഴുതണം. സംവിധായകന് ഏത് സീനാണ് ,എവിടെ വച്ചാണു ഷൂട്ട് ചെയ്യേണ്ടത് എന്ന് വ്യക്തമാക്കാനാണിത്. കാരണം ഒരു സിനിമയിൽ ‘ഇലഞ്ഞിക്കൽ തറവാട്’ എന്ന് പേരുള്ള ഒരു വീട് നമ്മൾ,കഥാനായകന്റെയോ, നായികയുടേയോ വീടായി എഴുതീന്ന് വയ്ക്കുക..ഈ വീട്ടിൽ നടക്കുന്ന സംഭവങ്ങളൊക്കെ പലസീനുകളിലാണല്ലോ നമ്മൾ എഴുതുന്നത്.... പക്ഷേ ഷൂട്ട് ചെയ്യുമ്പോൾ ഒരു ലൊക്കേഷനിൽ ഉള്ളതെല്ലാം ഒരുമിച്ചാണ് ഷൂട്ട് ചെയ്യുക...അതുകൊണ്ട് സീൻ നമ്പർ, സ്ഥലം,സമയം ഒക്കെ വ്യക്തമായിരിക്കണം..പിന്നെ നമ്മൾ മുകൾ വശത്ത് കൊടുത്ത മാർജിന് മുകളിൽ, തൊട്ട് മുമ്പുള്ള സീനിൽ എന്ത് നടക്കുന്നൂവെന്ന് (അത് ഷൂട്ടിങ്ങിന് മുൻപ് സംവിധാന സഹായികൾ എഴുതിക്കോളും) എഴുതാൻ വേണ്ടിയാണ് ആ സ്ഥലം വിടുന്നത്)
---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
--------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
ഉദാഹരണം. സീൻ നമ്പർ-1
രമേശിൻറ വീട്
പ്രഭാതം
EXT/DAY
-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
ഇനി എഴുതിത്തുടങ്ങാം അല്ലേ?
ഇപ്പോൾ ഇടത് വശത്തെ മാർജിൻ കഴിഞ്ഞിട്ട് രണ്ട് ഭാഗങ്ങൾ കിട്ടുന്നല്ലോ. അതിൽ ഇടത് ഭാഗത്തിൽ (കോളത്തിൽ) കഥാപാത്രങ്ങൾ എന്താണ് ചെയ്യുന്നത്?..അല്ലെങ്കിൽ സംവിധായകന് എന്താണ് ചെയ്യിക്കേണ്ടത് എന്നതായിരിക്കണം എഴുതേണ്ടത്. വലത്തേ കോളത്തിൽ സംഭാഷണവും എഴുതുക.
ഉദാഹരണം.
------------------------------------------------------------------------------------------------------------------------------
സീൻ നമ്പർ - 25 OUT DOOR
ടാർ ഇട്ട റോഡ്
വൈകുന്നേരം
അതിവേഗതയിൽ ഓടിവരുന്ന ഒരു മോട്ടോർ
ബൈക്ക്(ഹീറോഹോണ്ടാ or??)ബൈക്ക്
ഓടിക്കുന്ന രമേശിന് 30 വയസ്സ് പ്രായം
വരും.. പാന്റ്സും,ഷർട്ടുമാണ് വേഷം......
പിന്നാലെ പാഞ്ഞുവരുന്ന പോലീസ് ജീപ്പ്
ബൈക്കിനെ ഓവർടേക്ക് ചെയ്ത് മുന്നിൽ
ചവിട്ടി നിർത്തി. അതിൽ നിന്നും ചാടിയിറ
ങ്ങി, രമേശിനടുത്തെത്തിനിന്ന എസ്.ഐ:-
ഫാ... റാസ്കൽ.... നീ എന്ത് വിചാരിച്ചെടാ.....എന്റെ കൈയ്യിൽ നിന്നും രക്ഷപ്പെട്ട് പോകാമെന്നോ?..
വിനയത്തോടെ രമേശ് :- സോറി സർ..താങ്കൾ കൈ കാട്ടിയത് ഞാൻ കണ്ടില്ലാ
പത്രമാഫീസിൽ അത്യാവശ്യമായി ഒരു ന്യൂസ് എത്തിക്കാനുണ്ടായിരുന്നൂ........
-----------------------------------------------
സിനിമയിലെ 25 മത്തെ ഒരു സാധാരണ സീൻ തുടങ്ങുന്നത് ഇങ്ങനെയാകാം..പിന്നെ ബാക്കി സംഭാഷണങ്ങൾ കഥാ ഗതിയനുസരിച്ചെഴുതാം.
ഈ സീൻ ഒരു സിനിമയുടെ തുടക്കമായി അവതരിപ്പിക്കണമെങ്കിൽ നാം വരുത്തേണ്ട വ്യത്യാസങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം( കഥ വേറെയാണ്)
-------------------------------------------------------------------------------------------------------------------------------സീൻ നബർ - 1 OUT DOOR
പകൽ
ടാറിടാത്ത റോഡ്
അതിവേഗതയിൽ പാഞ്ഞ് വരുന്ന കുറേ
മോട്ടോർ ബൈക്കുകൾ,അത് ഓടിക്കുന്നവർ
ചെറുപ്പക്കാരാണ്.ജീൻസും ഷർട്ടും,റെയിൻ
കോട്ടുമാണ് വേഷം...
പിന്നാലേ പാഞ്ഞ് വരുന്ന ഒരു പോലീസ്
ജീപ്പിന്റെ ദൃശ്യം..... സംഘത്തലവൻ
എന്ന് തോന്നിക്കുന്ന രമേശ് തന്റെ
ബൈക്കിന്റെറിയർ ഗ്ലാസിലൂടെ
പിന്നാലെ വരുന്നജീപ്പിനെ കാണുന്നൂ....
തൊട്ടടുത്ത് ,തന്നോടൊപ്പംബൈക്ക്
ഓടിക്കുന്ന് സതീഷിനോടായും,
മറ്റുള്ളവരോടു മായി
രമേശ് :- ഏയ്...ഗൈയ്സ്...... ഹറിഅപ്പ്...അയ്യാൾ പിന്നാലെയുണ്ട് പിടികൊടുക്കരുത്. അടുത്ത ജംഗ്ഷനിൽക്ഷനിലെത്തുമ്പോൾ
നമ്മ്ൾ നാല് വഴികളിലായി പിരിയുന്നൂ....അഞ്ചരക്ക്
ഹിൽ പാലസ്സിന് താഴെ........ ഓ.ക്കെ....
ബൈക്കുകളുടെ വേഗതകൂടി.
ചിലർ, ആക്സിലേറ്റർ അമിത
വേഗതയി തിരിച്ചു.ചില
ബൈക്കുകളുടെ മുൻ വീൽ
അന്തരീക്ഷത്തിലുയർത്തി
വേഗതയോടെ പാഞ്ഞ്
പോയി.
cut to
OUT DOOR
സീൻ നമ്പർ 1 A നാലുംകൂടിയ കവല
പകൽ
നാൽക്കവലയിലേക്ക് ബൈക്കുകൾ ഓടി
ച്ചെത്തുന്ന രമേശും കൂട്ടരും...
പെട്ടെന്ന് അവർക്ക് മുൻപിൽ സഡൻ
ബ്രേക്കിട്ട് നിൽക്കുന്ന, നാം നേരത്തേ
കണ്ടപോലീസ് ജിപ്പ്.
ജീപ്പിന്റെ ,വലത് വശത്ത് നിന്നും തറയി
ലേക്ക് ,ശക്തമായി പതിക്കുന്ന ചുവന്ന
നിറമുള്ള ,ഷൂസിട്ട കാലിന്റെ ദൃശ്യം
( ഒരു പ്രധാനകഥാപാത്രത്തെയോ,
ചിലസീനുകളെയോ അവതരിപ്പിക്കുമ്പോൾ..
ഇപ്പോൾ ഇത്തരം ഗിമ്മിക്സുകൾആവശ്യമാണ്)
ആ ചവിട്ടടിയിൽ നിന്നും പൊടിപടലങ്ങൾ
ഉയർന്ന് പൊങ്ങി.രണ്ടാമത്തെകാലും
നിലത്തുറപ്പിച്ചു.
ഇപ്പോൾ നമ്മുടെ നോട്ടം ആ രണ്ട് കാലുകളി
ലൂടെമുകളിലോട്ടാകുന്നൂ...ഉടയാത്ത കാക്കി
വേഷമാണ് അയ്യാൾ ധരിച്ചിരിക്കുന്നത്
ഇപ്പോൾ നമ്മുടെ നോട്ടം ചെന്നെത്തി
നിൽക്കുത് അയ്യാളുടെ മുഖത്താണ്.ചെറുതായി
പിരിച്ച് വച്ച മീശ തീഷ്ണമായ കണ്ണുകൾ.തോളിലെ
നക്ഷത്രങ്ങളുടെ എണ്ണത്തിൽ നിന്നും അയ്യാൾ
എസ്.പി.യാണെന്ന് നമുക്ക് മനസ്സിലാക്കാം.
ഉറച്ചകാലടിയോടെ അയ്യാൾ മുന്നോട്ട് നടന്നു
ഒരു കാൽനിലത്തൂന്നി,ബൈക്കിലിരിക്കുന്ന
രമേശുംകൂട്ടരും അയ്യാളെ അത്ഭുതത്തോടെ
നോക്കുന്നു.
രമേശിനോടായി കൂട്ടത്തിൽ ഒരാൾ:- എസ്.പി. വിനോദ് പ്രാഭാകർ!!!
അവർക്കടുത്തേക്ക് നടന്നെത്ത് വിനോദ്:- ഓഹോ... അപ്പോൾ എന്നെ
നിനക്കൊക്കെ അറിയാം....അല്ലേടാ......
പെട്ടെന്ന് രമേശിന്റെ കവിളിൽ
വിനോദ്ശക്തിയായി ആഞ്ഞടിച്ചു..
ഇവിടെ നമുക്ക് സീൻ കട്ട് ചെയ്യാം,അല്ലെങ്കിൽ എസ്.പി.വിനോദിന്റെ സംഭാഷണം നീട്ടാം,രമേശിനു മറുപടി പറയാം...സംഭാഷണങ്ങളിൽ നിന്നും രമേശിന്റേയും കൂട്ടരുടേയും സ്വഭാവവും(ക്യാരക്റ്റർ) വിനോദിന്റെ നായക ഭാവവും വെളിപ്പെടുത്താം...അതുമല്ലെങ്കിൽ വിനോദ്,രമേശ്,കൂട്ടുകാർ എന്നിവരുമായുള്ള ഒരു സംഘട്ടന രംഗം രൂപപ്പെടുത്താം (ഇവിടെ മുൻപ് ഞാൻ പറഞ്ഞത് പോലെ ... വിനോദ് എന്ന കഥാപാത്രത്തിന്റെ കാൽപ്പാദം മുതൽ മുകളിലോട്ട്കാണിക്കുന്നത് ആ കഥാപാത്രത്തിന്റെ introduction പൊലിപ്പിച്ച് കാണിക്കാൻ വേണ്ടിയാണ്.ഇവിടെ ക്യാമറ ആങ്കിളിനെപ്പറ്റിയോ,ക്ലോസപ്പ്,മിഡ് റൈയ്ഞ്ച്,ലോങ് ഷോട്ട് എന്നിവയെക്കുറിച്ചൊന്നും നമ്മൾ എഴുതണമെന്നില്ലാ. അതിനുള്ള സ്വാതന്ത്ര്യം സംവിധായകന് വിട്ട് കൊടുക്കുക. ജീപ്പിലും,കാറിലും ഒക്കെഘടിപ്പിച്ച് വളരെ ക്ലോസായ ഷോട്ടുകളെടുക്കാനുള്ള ക്യാമറകൾ ഇപ്പോൾ സിനിമയിൽ ഉപയോഗിക്കാറുണ്ട്.പക്ഷേ അത് അത്തരത്തിലാണ് പകർത്താൻ ഉദ്ദേശിക്കുന്നത് എന്ന് നമ്മൾ തിരക്കഥയിലൂടെ പറയുകയാണിവിടെ ചെയ്യുന്നത്. സംവിധായകനും ,ക്യാമറാമാനും കൂടി അവരുടേയും യുക്തിക്കനുസരിച്ച് അവ ഷൂട്ട് ചെയ്യുന്നൂ.
ആറ്റിക്കുറുക്കിയ ഡയലോഗുകൾ എഴുതുവാൻ നമ്മൾ ശ്രദ്ധിക്കണം. ഒരു സീനിന്റെ ദൈർഘ്യം കഴിവതും നമ്മൾ എഴുതുന്ന മാൻസ്ക്രിപ്റ്റിന്റെ രണ്ട് പേജിലെങ്കിലും ഒതുക്കാൻ ശ്രമിക്കുക. എങ്കിലേ സീനുകൾക്ക് ചടുലതയുണ്ടാകൂ. അല്ലെങ്കിൽ കഥ പറച്ചിലിന് ഇഴച്ചിൽ അനുഭവപ്പെടും.കഴിവതും സീനുകളിൽ നാടകം കടന്ന് വരാതിരിക്കുവാൻ ശ്രദ്ധിക്കണം............ ( സംശയങ്ങൾക്കും,അഭിപ്രായങ്ങൾക്കും,നിർദ്ദേശങ്ങ്ങൾക്കുംശേഷം അടുത്ത ഭാഗം)
വിജ്ഞാനപ്രദമായ പോസ്റ്റ്.. അഭിനന്ദനങ്ങൾ.. നന്ദി ഈ വിവരങ്ങൾ പങ്കുവച്ചതിന്.
ReplyDeleteഇതൊരു നല്ല പോസ്ടായി. ഒരുപാടു ആളുകള്‍ക്കിത് വലിയ ഉപകാരമാവും. തുടര്‍ ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.
ReplyDeleteഎല്ലാവരും ബ്ലോഗേഴുത്തോക്കെ നിര്‍ത്തി ഇനി സിനിമ പിടിക്കാന്‍ തുടങ്ങിക്കോ ..ആര് സംവിധാനം ചെയ്താലും കൊള്ളാം നായകന്‍ ഞാന്‍ തന്നെ ..ഡേറ്റ് സ് കുറിച്ചെദുത്തോളൂ ..:)
ReplyDeleteകൊള്ളാം ചന്തുവേട്ടാ ..അപ്പൊ എല്ലാം പറഞ്ഞത് പോലെ :)
അടുത്തഭാഗങ്ങൾ വേഗം പോരട്ടേ...... മുഴുവൻ പഠിച്ചിട്ടു വേണം എനിക്കു നാലു തിരക്കഥ എഴുതി കൊട്ടയിൽ ഏറ്റി നടന്നു വിൽക്കാൻ....
ReplyDeleteഇത് നന്നായി മാഷേ,പുതുതായി ഈ മേഖലയിലേക്ക് കടന്നുവരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ ഉപകാരപ്രദം..
ReplyDeleteചന്ദുവേട്ടാ ..കൊള്ളാം കേട്ടോ.. തുടര്‍ ഭാഗം പ്രതീക്ഷിക്കുന്നു... സിനിമ സ്വപ്നങ്ങളുമായി നടക്കുന്ന കുറേപ്പെര്‍ക്ക് തീര്‍ച്ചയായും ഗുണം ചെയ്യും. സിനിമാ തിരക്കഥ ഒന്നും എഴുതാന്‍ അറിയില്ല എങ്കിലും..ഹാന്‍ടി കാം വെച്ച്..ഒരു പത്തു മിനിട്ട് ദൈര്‍ഘ്യം എങ്കിലും ഉള്ള ഒരു വീഡിയോ എടുക്കണം എന്ന് ആഗ്രഹം ഉണ്ട്...അതിനു കൊച്ചു തിരക്കഥയും എഴുതി നോക്കി . അത്ര തന്നെ. പിന്നൊന്നും നടന്നില്ല.
ReplyDeleteഇത് വായിച്ചപ്പോള്‍ അതൊക്കെ ഒന്നുകൂടി വീണ്ടും നന്നാകി എഴുതിയാലോ എന്നൊരു തോന്നല്‍.. വയസാവുമ്പോള്‍ എങ്കിലും ചിലപ്പോള്‍ വീഡിയോ എടുക്കാന്‍ പറ്റിയാലോ.
ഓഹോ..! അപ്പോ ഇങ്ങനെയാണ് തിരക്കഥ എഴുതുന്നത് അല്ലേ..?
ReplyDeleteഞാന്‍ വിചാരിച്ചു വെറുതേ..’തിരക്കിട്ട്’ എഴുതിയാല്‍ മതിയെന്ന്..!
അപ്പോ..ബൂലോകത്തില്‍ ഉടനെ ചില തിരക്കഥകളും കണ്ടേക്കാം. അങ്ങനെ ഉണ്ടായാല്‍,
അതിന്റെ പൂര്‍ണ്ണ ഉത്തരവാദി ചന്ത്വേട്ടനായിരിക്കും..! ജാഗ്രതൈ..!!
ഇപ്പം പിടികിട്ടി,
ReplyDeleteഒരു തിരക്കഥ എഴിതിയിട്ട് ബ്ലൊഗിൽ പോസ്റ്റ് ചെയ്താലോ എന്നൊരു ചിന്ത,,,
ഇത്രോള്ളേല്ലേയിത്..
ReplyDeleteഇപ്പ്യോ..തിരക്കഥാരചനയുടെ ഗുട്ടൻസ് പിടി കിട്ടീട്ടാാ ഭായ്
വളരെ നല്ല പോസ്റ്റ് ചന്തുവേട്ടാ... എങ്ങനെയാ ഈ തിരക്കഥയുടെ സെറ്റപ്പ് എന്ന് വലിയ വിജ്ഞാനമില്ലായിരുന്നു... ഇതു വായിച്ചപ്പോള്‍ ഒരു ഏകദേശ രൂപം പിടികിട്ടി... ന്റ്റെ തന്നെ ഒരു കഥയുടെ തിരക്കഥ എഴുതിയിട്ടു തന്നെ ഇനി ബാക്കി കാര്യം.... സ്നേഹാശംസകള്‍ ചന്തുവേട്ടാ....
ReplyDeleteവേറിട്ട ബ്ലോഗ് തന്നെ. സിനിമാമോഹങ്ങള്‍ മനസ്സില്‍ താലോലിച്ച് നടക്കുന്ന ബ്ലോഗന്മാര്‍ക്കും ബ്ലോഗിണിമാര്‍ക്കും നല്ലൊരു വഴികാട്ടിയാണിത്. ഭാവുകങ്ങള്‍ നേരുന്നു.
ReplyDeleteതിരക്കഥ എഴുതുമ്പോ അതില്‍ തന്നെ ഇത്രേം സെറ്റപ്പായി എഴുതുന്നെങ്കില്‍ പിന്നെ സംവിധായകന് അധികം റോളൊന്നും ഇല്ലല്ലോ!? ഇതില്‍ ഡയലോഗുകള്‍ എഴുതി പിടിപ്പിക്കുന്നത് തിരകഥാകൃത്ത്. അപ്പൊ സംഭാഷണം എന്നതുകൊണ്ട് എന്താ ഉദ്ദേശിക്കണത്? തിരക്കഥേം സ്റ്റോറീ ബോര്‍ഡും തമ്മിലെന്താ വ്യത്യാസം? ആദ്യായാ ബ്ലോഗില്‍ ഇങ്ങനൊരു പോസ്റ്റ് കാണണത്. ചോദിക്കാന്‍ കിട്ടിയ ചാന്‍സ് വെര്‍തേ കളയരുതല്ലോ. ലതാ!
ReplyDeleteകഥ, തിരക്കഥ, സംഫാഷണം, സംവിധാനം - ചെറുത്
നിര്‍മ്മിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അഡ്വാന്‍സുമായി സമീപിക്കാവുന്നതാണ് ;)
അല്ലേലും വയസ്സന്മാരേകൊണ്ട് പൊറുതിമുട്ടിയിരിക്യാ, അതോണ്ടിനി യുവാക്കള്‍ക്കേ അവസരം കൊടുക്കുന്നുള്ളൂ. സോറി രമേശ് ജീ! ;)
ലൈറ്റ്സ്.....ക്യാമററോള്‍...ക്ലാപ്പ്...ആക്ഷന്‍.......കട്ട് കട്ട്!!
ചന്തു ഭായ് ,ഇനി എല്ലാരും ബ്ലോഗ്ഗെഴുത്ത് നിറുത്തി തിരക്കഥ രചനയിലേക്ക് തിരിയുമോ? എന്തായാലും സംഭവം കലക്കി , പക്ഷെ, ടി . ദാമോധരന്‍ മാഷിന്റെ രീതി ഒന്ന് വേറെയായിരുന്നു, ഞാന്‍ അതാണ് മാത്രക ആക്കിയിരുന്നത്കാ,ണാം .
ReplyDeleteസൂപ്പർബ്./.ഇത് പോലെ ഗൈഡ് ലൈൻസ് ഇനിയും പോരട്ടെ....തുടക്കക്കാർക്ക് തീർച്ചയായും ഒരു സഹായമായിരിക്കും..
ReplyDeleteഇതെന്തായാലും നന്നായി. ആര്‍ക്കെങ്കിലും ഒക്കെ യഥാര്‍ത്ഥത്തില്‍ പ്രയോജനപ്പെടുമല്ലോ.
ReplyDeletegr8 please continue.........
ReplyDeleteഈ തുടരെഴുത്ത് തീർന്നിട്ടുവേണം എനിക്ക് ഒരു സീരിയലിന്റെ നിർമ്മാണം തുടങ്ങാൻ. തിരക്കഥ, സംഭാഷണം - ചന്തു നായർ. വില്ലൻ തീർച്ചയായും ക്യാപ്റ്റൻ രാജുവിന് സമനായ രമേശ് അരൂർ തന്നെ. എന്തായാലും ബാക്കികൂടി പോരട്ടെ, ഇതിൽ ‘ചെറുത്’ ചില സംശയങ്ങൾ ചോദിച്ചിട്ടുണ്ട്, അതിനെപ്പറ്റിയും അറിയാമല്ലൊ. എഴുത്തുകാർക്കെല്ലാം അവശ്യം വേണ്ടുന്ന പല ഘടകങ്ങളും ഈ ‘തിരക്കഥാപരിചയപ്പെടുത്തലിൽ’നിന്നും സ്വീകരിക്കാനുണ്ട്. നല്ല ശ്രമം, അനുമോദനങ്ങൾ........‘മിനി’യുടേയും ‘മുരളീമുകുന്ദന്റേ’യും ഓരോ തിരക്കഥകൾ അടുത്തുതന്നെ പ്രതീക്ഷിക്കാം, അല്ലേ?
ReplyDeleteവളരെ നല്ല ഉദ്യമം. പോസ്റ്റിലൂടെ മറ്റുള്ളവരെ സഹായിക്കണം എന്ന് തോന്നിയ നല്ല മനസ്സിന് മുന്നില്‍ പ്രണാമം...തുടര്‍ന്നുള്ള ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.
ReplyDeleteചന്തുവേട്ടാ..നല്ല പോസ്റ്റ്..ഒരു തിരക്കഥ എങ്ങനെ എഴുതാം എന്ന് ആരോടും ചോദിക്കാത്ത ഒരഞ്ഞൂറു പേര്‍ കൂടി കാണും...അതിലൊന്നാ ഞാനും!
ReplyDeleteആ കറുത്ത കണ്ണാടി വെച്ച ആളിനെ ഇത് വായിച്ചു തിരക്കഥ എഴുതുന്ന എല്ലാരും കൂടി നായകന്‍ ആക്കിയാല്‍...എന്റമ്മേ...ഇനി ഒരു സൂപ്പര്‍ സ്ടാറിനെ കൂടെ താങ്ങാന്‍ മലയാള സിനിമക്ക് കഴിയുമോ..ഹി ഹി
വളരെ നന്നായി ഈ ഉദ്യമം..
ReplyDeleteവളരെ നല്ല ഉദ്യമം. എം.ടി യുടെ ചില ലേഖനങ്ങൾ (തിരക്കഥയെ കുറിച്ച്) ഉണ്ട്. അതെ കുറിച്ചും പരാമർശിച്ചാൽ നന്നായിരിക്കും.
ReplyDeleteതുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
അറിവ് പങ്കു വെച്ചതിനു നന്ദി.
നല്ല കാര്യം ചന്തുവേട്ടാ, തുടരൂ... ഇത് തീര്‍ച്ചയായും പലര്‍ക്കും ഇത് ഉപകാരപ്പെടും.
ReplyDeleteചെറുത്*- തിരക്കഥയില്‍ written work മാത്രവും. സ്റ്റോറീ ബോര്‍ഡില്‍ ഓരോ സീനും വരച്ചു വ്യക്തമാക്കുകയും ആണെന്നാണ് തോന്നുന്നത്.
@ അപ്പു @ ആസാദ് @ ചെകുത്താൻ..വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
ReplyDeleteഡിസി / കറണ്ട് ബുക്കുകൾ മലയാളത്തിലെ കുറേയേറേ നല്ല സിനിമകളുടെ തിരക്കഥകൾ ബുക്കുകളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരക്കഥയെ സീരിയസായി കാണുന്നവർക്ക് ഈ പുസ്തകം വായിച്ച് ആ സിനിമൾ ഒരികൽ കൂടി കണ്ടാൽ നല്ലവണ്ണം ഈ ടെക്നിക്കുകൾ മനസ്സിലാകും.
ReplyDeleteരമേശ് അരൂർ..അത് നന്നായി... പിന്നെ സിനിമാക്കാർക്ക് ഇപ്പോൾ30% സൂപ്പർ ടാക്സ് ഏർപ്പെടുത്തിയിട്ടുണ്ട്...അതുകോണ്ട് അഡ്വാൻസായ 50 ലക്ഷം കള്ളപ്പണമയി (കണക്കിൽപ്പെടുത്താതെ)വാങ്ങിയാൽ മതി കേട്ടോ? എന്നാൽ പിന്നെ എല്ലാം പറഞ്ഞത്പോലെ....
ReplyDelete@ പൊന്മളക്കാരൻ..തിരക്കഥ എഴുതിത്തുടങ്ങുക...നല്ലവയാണെങ്കിൽ കുട്ടയിൽ ചുമന്ന് നടക്കണ്ട. പത്തായത്തിൽ നെല്ലുണ്ടെങ്കിൽ ‘എലി’ പൊന്മളയിലും എത്തും....നെല്ലുണ്ടെന്ന് എലൊ അറിയണം എന്ന് മാത്രം.....
ReplyDelete@ junaith വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
ReplyDelete@ ഏപ്രിൽ ലില്ലി വരവിനും അഭിപ്രായത്തിനും നന്ദി.....അത്ര വയസ്സൊന്നും ആകണ്ടാ...പത്തു മിനിട്ട് ദൈര്‍ഘ്യം എങ്കിലും ഉള്ള ഒരു വീഡിയോ എടുക്കണം എങ്കിൽ നല്ലൊരു തിരക്കഥ ഒരുക്കിയെടുക്കുക...പകൽ വെട്ടത്തിൽ പോലും ഇപ്പോൾ പലരും സിനിമയെടുക്കുന്നുണ്ട്...അത്യവശ്യം ഒരു സൺഗൺ വാടകക്കെടുത്താൽ മതി...പിന്നെ .ഹാന്‍ടി കാം ഉണ്ടെങ്കിൽ സംഗതി എളുപ്പമാ.... തിരക്കഥ്യുടെ ശക്തിയാണ് ഒരു സിനിമയുടെ വിജയം എന്ന് ആദ്യം തന്നെ മനസ്സിലാക്കുക.സംശയങ്ങൾ എന്തും ,എപ്പോഴും ചോദിക്കാം..
ReplyDelete@ പ്രഭൻ അപ്പോ..ബൂലോകത്തില്‍ ഉടനെ ചില തിരക്കഥകളും കണ്ടേക്കാം. അങ്ങനെ ഉണ്ടായാല്‍,അതിന്റെ പൂര്‍ണ്ണ ഉത്തരവാദി ചന്ത്വേട്ടനായിരിക്കും..! ജാഗ്രതൈ..!! ഏറ്റെടുത്തിരിക്കുന്നൂ...പക്ഷേ നല്ലതല്ലാത്തവയെ നമ്മുടെ ഞാൻ നമ്മുടെ രമേശനിയന്റെ സ്കൂളിലേക്ക് പറഞ്ഞ് വിടും,ചിലപ്പോൾ ഗസ്റ്റ് ലക്ച്ചർ ആയി ഞാനും അവിടെ എത്തും...ജാഗ്രതൈ..! വരവിനും വായനക്കും വളരെ നന്ദി...
ReplyDelete@ മിനി ടീച്ചറെ...അപ്പോൾ സംഗതി പിടികിട്ടിയല്ലോ...ഇനി ഒട്ടും താമസിക്കണ്ട ..അങ്ങട് തുടങ്ങുക...കൂടെ ഞങ്ങളും ഉണ്ട്...പൊതുവേ തിരക്കഥാ രംഗത്ത് സ്ത്രീകൾ വളരെക്കുറവാ.....വരവിനും വായനക്കും നന്ദി....
ReplyDelete@ ചെറുത്...തിരക്കഥ എഴുന്നയാളിന്റെ മനസ്സിലാണ് ഇത്രയും സെറ്റപ്പ് വേണ്ടത്...സാധാരണ തിരക്കഥ എടുത്ത് നോക്കുമ്പോൾ ചിലപ്പോൾ ഇത്രയും വ്യക്തമായി ചിലർ എഴുതാറില്ലാ.. നമ്മൾ എഴുതിവക്കുന്ന തിരക്കഥാരൂപത്തെ തന്റേതായ കാഴ്ചപ്പാടിലൂടെയും,ലൊക്കേഷന്റെ കണ്ട് പിടിത്തത്തിലൂടെയും,ഒരു ആർട്ടിസ്റ്റിക്ക് മൈന്റോടെ അത് ക്യാമറയിൽ പകർത്തുന്നതും സംവിധായകന്റെ നിർദ്ദേശമനുസരിച്ചാണ്..അഭിനേതാവ് എങ്ങനെയാണ് നടക്കേണ്ടത്,ഇരിക്കേണ്ടത്,അഭിനയിക്കേണ്ടത് എന്നൊക്കെ തീരുമാനിക്കുന്നത് സംവിധായകനാണ്..പിന്നെ പോസ്റ്റ് പ്രൊഡക്ഷൻ സഒവിധായകന്റെ കയ്യിലാണ്.. തിരക്കഥയും സ്റ്റോറിബോഡും തമ്മിലുള്ള വ്യത്യാസം ഞാൻ അടുത്തലക്കത്തിൽ പറയാം...ലിപി പറഞ്ഞത് ശ്രദ്ധിക്കുമല്ലോ വരവിനും വായനക്കും നന്ദി.
ReplyDeletenandhi chandu sir....
ReplyDeleteini njanum oru thirakkadha ezhuthi nokkatte.......
ReplyDeleteഇത് കൊള്ളാട്ടോ. തിരക്കഥ എഴുതാന്‍ മോഹം ഇല്ലേലും ഒന്ന് കാണാന്‍ പറ്റീല്ലോ...ചന്തു ചേട്ടാ, കലക്കീട്ടുണ്ട്.
ReplyDeleteചന്തുവേട്ടാ... നല്ല പോസ്റ്റ്. വളരെ സീരിയസ് ആയി തന്നെ തിരക്കഥ എഴുത്തിനെ കാണുന്നതു കൊണ്ട് തന്നെ എനിക്ക് വളരെ ഉപകാരമായി ഇത്. തിരക്കഥയുടെ സങ്കേതങ്ങളെ പറ്റി അറിയാന്‍ കഴിയുന്നതെല്ലാം ശ്രദ്ധിക്കുകയും ചെയ്യാറുണ്ട്. ഏകദേശം ഒരു വര്‍ഷം മുന്നേ എന്‍റെ ബ്ലോഗില്‍ ഞാന്‍ എഴുതിയ ഒരു പോസ്റ്റ് എന്നാല്‍ കഴിയുന്ന രീതിയില്‍ ഒരു തിരക്കഥയുടെ രൂപത്തില്‍ ആക്കാന്‍ ശ്രമിച്ചിരുന്നു. സമയം കിട്ടിയാല്‍ നോക്കി അഭിപ്രായം പറയണം.Murder
ReplyDeletevalare nannaayi..
ReplyDeleteതിരക്കഥ രചനയെ കുറിച്ച് പറഞ്ഞുകൊടുക്കാനുള്ള മനസ്സിന് ആവട്ടേ ആദ്യവണക്കം. അറിവുകള്‍ പകര്ന്ന് നല്‍കുന്നവനത്രെ ദൈവത്തിങ്കല്‍ ഏറ്റവും പ്രിയങ്കരന്‍..തുടരുക..
ReplyDeleteഞാനും ഒരുകൈ നോക്കിയാലോ അങ്കിളേ..!
ReplyDeleteഇതു വളരെ വേറിട്ട ഒരു വായനാനുഭവമായി.
ReplyDeleteതിരക്കഥ വായിച്ചിട്ടുണ്ട്. പക്ഷെ തിരക്കഥ
എങ്ങിനെ എഴുതാം എന്ന് വായിക്കുന്നത് ആദ്യം
തന്നെ. ഈ രംഗത്തേക്ക് വരാനിരിക്കുന്നവര്‍ക്ക്
ഇത് നല്ല ഒരു വഴികാട്ടിയാണ്. അല്ലാത്തവര്‍ക്കും
ഇതേ പറ്റി അറിയാന്‍ ഇത് ഏറെ ഉപകരിക്കുന്നു.
@ സിദ്ധിക്ക. ഒറൊരുത്തരും തിരക്കഥ എഴുതുന്നത് അവരവരുടെ രീതിക്കനുസരിക്കായിരിക്കും...പൊതുവേയുള്ള തിരക്കഥ രചനാ രീതിയാണ് ഞാനിവിടെ പറഞ്ഞിരിക്കുന്നത്..ഭൂരിഭാഗം എഴുത്തുകാരും ഈ രീതിയാണ് പിന്തുടരുന്നത്...വരാനും,വായിക്കാനും അഭിപ്രായം പറയാനും കാണിച്ച സന്മനസിന് വളരെ വലിയ നന്ദി..
ReplyDeleteചന്തു ഏട്ടാ വിഞാനപ്രദമായ ഒരു പോസ്റ്റ്..അപ്പോള്‍ ഇങ്ങനെയാണ് തിരക്കഥകള്‍ ഉണ്ടാകുന്നതു അല്ലെ!!
ReplyDelete@.The pony boy, @ ajith, @ renjishcs @ mad @വില്ലേജ്മാൻ @ v.v....അത് കലക്കി രമേശ് അത്രവില്ലനാണോ? നായകനായിട്ടും പരിഗണിക്കാം. ആ കറുത്തകണ്ണടയും കമന്റുകളും കണ്ട് പലരും വില്ലനായിട്ട് സങ്കൽപ്പിക്കുന്നെങ്കിലും ആള് വളരെ പാവമാ....കേട്ടോ?
ReplyDelete@ സാബു. നിർദ്ദേശത്തിനു നന്ദി.താങ്കൾ ഇതിനെ ഉൾക്കൊണ്ടതിനും ഈ പ്രോത്സാഹനത്തിനും..എന്റെ നമദ്കാരം....
ReplyDelete@ കുഞ്ഞൂസ്. “ആലിൻ തൈയ്യിലൊരാൾ വെള്ളം അലിവോടൊഴിക്കയാൽ വളരുമ്പോൾ അതേകുന്നൂ വരുവർക്കൊക്കെയും തണൽ” എന്ന കവിവക്യം പലപ്പോഴും പ്രാവർത്തികമാക്കാൻ ശ്രമിക്കാറുണ്ട് പലപ്പോഴും ഈ എളിയവൻ..വരവിനും വായനക്കും,ആ പ്രണമത്തിനും വളരെ നന്ദി @ ലിപികുഞ്ഞേ..തിരക്കഥ, സ്റ്റോറീ ബോര്‍ഡ എന്നിവയെക്കുറിച്ച് * ചെറുതിന് വേണ്ടി ഞാൻ അടുത്തലക്കത്തിലെഴുതാം.. വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി
ReplyDeleteഒരു കൈ ഞാനും നോക്കുന്നുണ്ട്, അമ്പടാ..!
ReplyDeleteകഥയിലും തിരക്കഥയിലും തന്നെയാണ് ആദ്യത്തെ കാര്യമെന്നതിനൊരു സംശയവുമില്ലാ..!
നല്ല സംരംഭം.
ആശംസകള്‍..
വിജ്ഞാനപ്രദമായ പോസ്റ്റ്. ദയവായി തുടരുമല്ലോ...
ReplyDeleteputhiya ariv ...thanks
ReplyDeleteഅപ്പോ ഞാനിട്ടിരുന്ന കമന്റ് വന്നില്ലല്ലോ. നേരത്തെ വായിച്ചു പഠിച്ചതാണ്. കുട്ടിക്കാലത്ത് ഒരു തിരക്കഥ എഴുതിയിട്ടുണ്ട്. സ്വയം അഭിനയിയ്ക്കാൻ.....പിന്നെ ശ്രമിച്ചിട്ടില്ല.എങ്കിലും ഗംഭീരൻ സിനിമകളുടെ തിരക്കഥകൾ വായിച്ച് അന്തം വിട്ടിരിയ്ക്കാറുണ്ട്.
ReplyDeleteതുടർന്നും വായിയ്ക്കാൻ കാത്തിരിയ്ക്കുന്നു.
ചന്തുവേട്ട (സുഹ്രത്തുക്കളെ ) സമയകുറവാണെങ്കിലും ഞാനും ഒരു ചെറിയ തിരക്കഥാ ബ്ളോഗ് നടത്തികൊണ്ട് പോകുന്നുണ്ട്. വല്ലപ്പോഴും അതുവഴി ചിലരൊക്കെ വരാറുണ്ട്. ഞാനും അങ്ങനെ പുറത്തേക്കൊന്നും ഇറങ്ങാറില്ല-അതുകൊണ്ടാക്കും.തിരക്കഥയ്ക്ക് സാഹിത്യ്‌വുമായി ബന്ധമില്ലെന്ന തോന്നലാണ് എഴുതാനുള്ള ദൈര്യം. സമയം കിട്ടുമെങ്കിൽ വായിക്കുമല്ലൊ.http://thirakazchakal.blogspot.om
ReplyDeleteഇനി മുതല്‍ സാര്‍ തന്നെ എന്‍റെ ഗുരുനാഥന്‍. ഇന്ന് മുതല്‍ പഠനം തുടങ്ങുന്നു. എങ്ങനെയെങ്കിലും ഒന്ന്‍ എഴുതണമെന്നാണ് ആഗ്രഹം.
ReplyDeleteവളരെ നന്ദിയുണ്ട്.
നല്ല പോസ്റ്റ്, ചന്തുവേട്ടാ. ഞാന്‍ ഒരു തിരക്കഥയുടെ പണിപ്പുരയിലാണ്. "ഒരു തിരക്കഥാകൃത്ത് നല്ലൊരു കഥാകാരനായിരിക്കണം.അഭിനയത്തെക്കുറിച്ചും, സംവിധാനത്തെക്കുറിച്ചും,ക്യാമറയെക്കുറിച്ചും സാമാന്യമായ അറിവുണ്ടായിരിക്കണം. നോവലുകളും,നീണ്ടകഥകളും എഴുതുന്നവരുടെ മനസ്സിൽ നല്ലൊരു എഡിറ്റർ ഉണ്ടായിരിക്കണം.മനസ്സ്കൊണ്ടെങ്കിലും ഒരു ആർട്ട് ഡയറക്റ്റർ ആയിരിക്കണം.(ഇവിടെ സംവിധായകൻ, ക്യാമറാമാൻ,എഡിറ്റർ,ആർട്ട് ഡയറക്റ്റർ, എന്നിവ ചെയ്ത് പരിചയം വേണമെന്നില്ലാ....അതുകൊണ്ടാണ് ‘മനസ്സ് കൊണ്ട്’’ എന്ന് ഞാൻ എഴുതിയത്)" ഇതാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട ഭാഗം. കാരണം, എന്റെയുംകൂടി ചിന്താധാരയാണിത്. അതുകൊണ്ടാണ്, ചേട്ടന്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല, എന്റെ കഥകളില്‍ ഒരു തിരക്കഥാരൂപത്തിലുള്ള വിഷ്വല്‍സ് എപ്പോഴും ഉണ്ടാവും :-)
ReplyDeleteനല്ല പുതുമയുള്ള ഒരു പോസ്റ്റ്. ഒരു പക്ഷേ (ഞാൻ) ബ്ലോഗിലിതുവരെ കണ്ടിട്ടില്ലാത്ത ഒന്ന്.
ReplyDeleteഇനിയും കാണുമല്ലോ ഗുട്ടൻസുകൾ
പോരട്ടെ..
നന്ദി നായര്‍സാബ്,
ReplyDeleteഈ പോസ്റ്റിന്‍റെ ചുവട് പിടിച്ച് എവിടെയൊക്കെയോ ഒരു തിരക്കഥാ രചനയുടെ സ്മെല്‍ അടിക്കണുണ്ട്. ആ..കാണാം.
അപ്പൊ സ്റ്റോറി ബോര്‍ഡ് അടുത്ത ലക്കത്തില്‍. വോക്കെ. സംഭാഷണോ? അതിനെ പറ്റി ഒന്നും പറഞ്ഞ് കേട്ടില്ല.
വക്കീല് വിചാരിച്ച പോലല്ലാലെ, ആള്‍താമസംള്ള കൂട്ടത്തിലാ. നന്ദി. (എന്താ വിചാരിച്ചേന്ന് ചോദിക്കരുത്. പറയൂല) ;)
ഗംഭീര പോസ്റ്റ്.
ReplyDeleteതുടരട്ടെ....
അഭിനന്ദനങ്ങൾ!
ഒരു കഥയും കയ്യില്‍ പിടിച്ച് തിരക്കഥ എഴുതിക്കാന്‍ ആളെയും അന്വേഷിച്ചു നടക്കുകയായിരുന്നു.അന്വേഷണം ഇവിടെ നിര്‍ത്തി .ഗുരുനാഥന്‍ കൂടെയുള്ളപ്പോള്‍ എന്തിനു വേറെ ആളെ അന്വേഷിക്കണം...ഞാന്‍ തുടങ്ങുകയാണ്... അനുഗ്രഹിച്ചാലും.ഗുരോ....!!...
ReplyDeleteഭക്തേ....ഗുരു ഭക്തിയിൽ നോം പ്രസാദിച്ചിരിക്കുന്നൂ...ഇനി അമാന്തിക്കണ്ടാ...തിരക്കഥ എഴുതിത്തുടങ്ങിയാലും..( തമാശയാണേ) സ്നേഹിതക്കുട്ടീ ............. വന്നതിലും വായിച്ചതിലും വളരെ നന്ദി...... തിരക്കഥാ രചനയെക്കുറിച്ച് എന്ത് സംശയം ഉണ്ടെങ്കിലും ചോദിച്ചുകൊള്ളുക......എനിക്കറിവുള്ളതെല്ലാം പറഞ്ഞ് തരാം....എല്ലാ ഭാവുകങ്ങളും.....
ReplyDeleteഇതും വായിച്ചു. കൂടുതല്‍ സ്ത്രീകള്‍ കടന്നു വരട്ടെ തിരക്കഥക്ക്. ആശംസകള്‍
ReplyDeleteപണ്ട് മുതലേ ഉള്ള ആഗ്രഹമാണ് ചന്തുവേട്ടാ ഒരു സിനിമ ഡയറക്ടര്‍ ആവുക എന്നത് ..
ReplyDeleteഇനി അത് നടക്കുമോ എന്നറിയില്ല ...
അടക്കി വച്ച അത്തരം ആഗ്രഹങ്ങള്‍ ഇതു വായിച്ചപ്പോ വീണ്ടും
തിരിച്ചു വരുന്നു ... ഈ വഴി വരുമ്പോള്‍ എന്തോ ഒരു നഷ്ടബോധം
തോന്നി തുടങ്ങുന്നു .. എങ്കിലും എനിക്കുറപ്പുണ്ട് ... ഒരു short film എങ്കിലും എന്റെതായി
ഞാന്‍ അവതരിപ്പിക്കും .. ആരെയും ബോധ്യപ്പെടുത്താനല്ല ...
ഞാന്‍ ഞാനാണെന്ന് എനിക്കൊരു ഉറപ്പു നല്‍കാന്‍ ..
ജീവിതം തുടങ്ങിയിട്ടല്ലേ ഉള്ളൂ.. ഞാന്‍ ഇവിടൊക്കെ തന്നെ ഉണ്ടാവും.
പോസ്റ്റിനു നന്ദി ... ബാക്കിക്കായി കാത്തിരിക്കുന്നു ...
ശ്രീ ചന്തു നായര്‍,
ReplyDeleteനമ്മള്‍ മുമ്പ് സുഹൃത്തില്‍ വച്ച് കണ്ടു മുട്ടിയിട്ടുണ്ട്. ' ജയഭാരതിയും ചില വീട്ടു പ്രശ്നങ്ങളും' എന്ന കുറിപ്പിന് നിങ്ങള്‍ കൊടുത്ത കുറിപ്പാണ് ,നിങ്ങളെ ക്കുറിച്ചുള്ള എന്റെ ആദ്യത്തെ ഓര്‍മ്മ. ഈ സംരംഭം നന്ന്.ഞാന്‍ തിരക്കഥയുടെ ലോകത്ത് കുറെ യാത്ര ചെയ്തതാണ്. ചില മഹത്തായ തിരക്കഥകള്‍ കുറെ ക്കാലം എന്റെ തലയണയ്ക്കടിയില്‍ ഉണ്ടായിരുന്നു,കുറെ ക്കാലം. വൈക്കം മുഹമ്മദ് ബഷീറിന്റെ നമ്മുടെ ഹൃദയങ്ങള്‍ എന്ന കഥ തിരക്കഥയാക്കി .അത് ഞാന്‍ എം.ടി.യെ കാണിച്ചിരുന്നു.തിരക്കഥ നിവര്‍ത്തി വച്ച് സിനിമ കാണുന്ന ഒരു ശീലം എനിക്കുണ്ടായിരുന്നു. അത് കൂടുതല്‍ പാഠങ്ങള്‍ നമുക്ക് തരും. തുടരുക.ആശംസകള്‍.
വളരെ സന്തോഷം,സ്നേഹം. താങ്കളുടെ ഫേയ്സ്ബുക്ക് ഐ ഡി.യില്‍ എന്നെ ഉള്‍പ്പെടുത്തുമല്ലോ.chandunair.s.n@gmail.com
Deleteശ്രീ ചന്തു നായര്‍,
ReplyDeleteനമ്മള്‍ മുമ്പ് സുഹൃത്തില്‍ വച്ച് കണ്ടു മുട്ടിയിട്ടുണ്ട്. ' ജയഭാരതിയും ചില വീട്ടു പ്രശ്നങ്ങളും' എന്ന കുറിപ്പിന് നിങ്ങള്‍ കൊടുത്ത കുറിപ്പാണ് ,നിങ്ങളെ ക്കുറിച്ചുള്ള എന്റെ ആദ്യത്തെ ഓര്‍മ്മ. ഈ സംരംഭം നന്ന്.ഞാന്‍ തിരക്കഥയുടെ ലോകത്ത് കുറെ യാത്ര ചെയ്തതാണ്. ചില മഹത്തായ തിരക്കഥകള്‍ കുറെ ക്കാലം എന്റെ തലയണയ്ക്കടിയില്‍ ഉണ്ടായിരുന്നു,കുറെ ക്കാലം. വൈക്കം മുഹമ്മദ് ബഷീറിന്റെ നമ്മുടെ ഹൃദയങ്ങള്‍ എന്ന കഥ തിരക്കഥയാക്കി .അത് ഞാന്‍ എം.ടി.യെ കാണിച്ചിരുന്നു.തിരക്കഥ നിവര്‍ത്തി വച്ച് സിനിമ കാണുന്ന ഒരു ശീലം എനിക്കുണ്ടായിരുന്നു. അത് കൂടുതല്‍ പാഠങ്ങള്‍ നമുക്ക് തരും. തുടരുക.ആശംസകള്‍.
ആദ്യം രണ്ടാം ഭാഗം പിന്നെ ഒന്നാം ഭാഗം..!
ReplyDeleteഞാൻ അങ്ങിനെയാ വായിച്ചു തുടങ്ങിയത്.....
(സ്റ്റോറി ബോർഡു പോലെ.ഒരേ ലൊക്കേഷനിലെ ഷൂട്ടിംഗ് എല്ലാം ഒരുമിച്ച് ചെയ്യുന്നതു പോലെ.സമയവും ലാഭം പണവും ലാഭം.)
തുടരൂ...
ആശംസകൾ...
വളരെ ഉപകാരപ്രദം
ReplyDeleteനന്നായി മാഷേ.. പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വളരെ പ്രയോജനകരമായി.
ReplyDeleteഇനി അടുത്ത ഭാഗം വായിക്കട്ടെ...
വിജ്ഞാനപ്രദമായ് പോസ്റ്റിന് ഒരുപാട് നന്ദി...
ReplyDeleteമാനുസ്ക്രിപ്റ്റ് എഴുതുമ്പോൾ പേപ്പറിൽ മാർജിൻ മടക്കുന്ന രീതി വരെ വിവരിച്ച് എഴുതിയ ഈ ലേഖനം വളരെ വിജ്ഞാനപ്രദം തന്നെ.
ReplyDeleteഅപ്പൊ ഞാന്‍ അങ്ങട് എഴുതാന്‍ തുടങ്ങുന്നു... ഞാന്‍ തിരക്കഥ എഴുതുന്ന സിനിമ അച്ഛന്‍ സംവിധാനം ചെയ്യണം ട്ടോ
ReplyDeleteവളരെയധികം ഉപകാരപ്രദമായ ലേഖനം കഥകള്‍ ഒരുപാട് ഞാന്‍ എഴുതിയിട്ടുണ്ട് കഥകള്‍ രചിക്കുന്നത് പോലെ ആയാസകരമല്ല തിരകഥ രചന എന്ന് തോന്നുന്നു എന്തായാലും ഞാനും ഒന്ന് ശ്രമിച്ചു നോക്കട്ടെ ഒരു തിരകഥ രചിയ്ക്കാന്‍ പറ്റുമോ എന്ന് സിനിമയ്ക്കായി അല്ലാട്ടോ ഒരു ടെലി സിനിമയിക്ക് .എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ........
ReplyDeleteസിനിമയെ സ്നേഹിക്കുന്നവര്‍ക്കും കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വളരെ പ്രയോജനകരമാകുന്ന ഒരു നല്ല പോസ്റ്റ്. നന്ദി ചന്തുവേട്ടാ..
ReplyDeleteഅടുത്ത ഭാഗം കൂടി വായിച്ചിറട്ട് വരാം
ReplyDeleteവളരെ നല്ലത്
ReplyDeleteതിരക്കഥയെ അറിയാൻ ഞാൻ ഒരുപാട് ശ്രമിച്ചു ....അവസാനം..മധു മുട്ടത്തിന്റെ മണിചിത്രത്തഴും,ശ്രീനിവാസന്റെ ഉദയനാണു താരവും വാങ്ങി വായിച്ചു.....എന്നിട്ടും സംശയങ്ങൾ ബാക്കി...സാറിന്റെ പോസ്റ്റ് വായിച്ചപ്പോൾ ആ സംശയവും നീങ്ങി...വളരെ നന്ദി.....
ReplyDeleteഇതൊെക്കെ മഞ്ഞ് മലയുടെ മുകൾ ഭാഗം മാത്രം
Deleteഇതൊെക്കെ മഞ്ഞ് മലയുടെ മുകൾ ഭാഗം മാത്രം
Deleteഇതൊെക്കെ മഞ്ഞ് മലയുടെ മുകൾ ഭാഗം മാത്രം
Deleteഇതൊെക്കെ മഞ്ഞ് മലയുടെ മുകൾ ഭാഗം മാത്രം
Deleteതിരക്കഥ എന്താണെന്നു മനസിലാക്കാന്‍ സാധിച്ചു.....
ReplyDeleteതിരക്കഥ എഴുതണം എന്ന് ആഗ്രഹമുണ്ട്, ഒത്തിരി നന്ദി....
മാർഗനിർദേശങ്ങൾക്ക് നന്ദി ഒരു കൈ നോക്കിയാലോ ?
ReplyDeletenjan oru thirakada ezhudhiii
ReplyDeleteഒരു തിരക്കഥാ പഠനഗ്രന്ഥത്തിലും ഇത്ര ലളിതമായി പറഞ്ഞു തന്നിട്ടില്ല വളരെ നന്ദി
ReplyDeleteവിജ്ഞാന പ്രദമായ പോസ്റ്റിന് ഒരുപാട് നന്ദി...
ReplyDeleteതിരക്കഥ എഴുതാന്‍ അറിയാത്തോണ്ട് ഒരു കഥ എഴുതി കയ്യില്‍ വച്ചിട്ട് കുറെ ആയി .. പൂപ്പല്‍ പിടിച്ചോ എന്തോ? ഇനി ഒന്ന് ശ്രമിച്ചു നോക്കാം.. ഇന്ഷാ അല്ലാഹ്
വളരെയധികം പ്രയോജനം ലഭിക്കുന്ന പോസ്റ്റ് ........ വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നു..... നന്ദി ചന്തുവേട്ടാ............!
ReplyDeleteകൊള്ളാം ഇപ്പഴാ വായിച്ചത്
ReplyDeleteകൊള്ളാം ഇപ്പഴാ വായിച്ചത്
ReplyDeleteവളരെയധികം പ്രയോജനം ലഭിക്കുന്ന പോസ്റ്റ്. വീണ്ടും പലതും പ്രതീക്ഷിക്കുന്നു. വളരെ നന്ദി. വായിക്കാന്‍ വൈകിപ്പോയി.
ReplyDeleteനന്ദി,സ്നേഹം
Deleteവായിച്ചു ഇഷ്ടപ്പെട്ടു ഇത് എന്നെ പോലുള്ള തിരകഥ ചെയ്യാൻ തയ്യറാവുന്നവർക്ക് പ്രയോജനമാണ് വളരെ നന്ദി
ReplyDeleteഒറ്റവാക്കിൽ പ്രയോജനപ്രദം ... ഒരുപാട് പേർക്ക് ഉപകാരപ്പെടും.
ReplyDeleteഎല്ലാം ശരി, പക്ഷേ മടി , കൂടെ ചില സീനിന്റെ സ്റ്റോപ്പ്
ReplyDelete