Sunday, February 23, 2014

ആചാര്യൻ -സി രാധാകൃഷ്ണൻ


ആചാര്യൻ

മലയാളത്തിന്റെ പ്രീയപ്പെട്ടനോവലിസ്റ്റ്  സി.രാധാകൃഷ്ണൻ അവർകൾക്ക് 75 വയസ്സ് തികയുന്നു. ശാസ്ത്രബോധവുംകല്പനയും ഒരു പോലെ വിളങ്ങുന്ന ഇദ്ദേഹത്തിന്റെ രചനകൾ,നമ്മുടെ കാലത്തിന്റെ വികാര വിചാര ധാരകളെ ഒരുപോലെ  ആവാഹിച്ചവയാണു. അദ്ദേഹത്തിന്റെ ‘വേർപാടുകളുടെ വിരൽ‌പ്പാടുകൾ’ ‘ആഴങ്ങളിൽ അമൃതം’ എന്നീ നോവലുകൾ ഞാൻ സീരിയ ലുകളാക്കിയിട്ടുണ്ട്. 2004ലെ  ലളിതാംമ്പികാ അന്തർജ്ജനം  അവാർഡ് ലഭിച്ചപ്പോൾ  എന്റെജേഷ്ടസഹോദര സ്ഥാനീയനായ  സി.രാധാകൃഷ്ണൻ ചേട്ടനെ  അനുമോദിച്ച് കൊണ്ട്, അദ്ദേഹത്തിന്റെ കൃതികളുടെനാമങ്ങളുപയോഗിച്ച് ഞാൻ എഴുതി  പ്രസിദ്ധീകരിച്ചഒരു കവിത, അദ്ദേഹത്തിന്റെ കൃതികളെഅടുത്തറിയാൻ മറ്റുള്ളവർക്കും ഉപകാരപ്പെടും എന്ന അറിവിനാൽ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു...

ആചാര്യൻ


എഴുത്തിൽ,എഴുത്തച്ഛന്  പിൻഗാമി
“തീക്കടൽ കടഞ്ഞ് തിരുമധുരം“ നൽകിടും
“രാധയുടെപ്രേമവും കൃഷ്ണന്റെ ബുദ്ധിയും“
മേളീക്കും മലയാള ഭാഷയുടെ “മൃണാളമേ”
ചമ്രവട്ടത്തെ സോദരാ നമസ്തുതെ !
 “മുൻപേ പറക്കുന്ന പക്ഷി”യാണവിടുന്ന്
“ഭദ്രതയുടെ സമതലങ്ങളിൽ”-“സുദർശനം“
“ദ്വീപിൽ”, “വലിയ ലോകങ്ങളിൽ“,“നിലാവിൽ”,
“വേരുകൽ” പടരുന്ന വഴികളിൽ. “പുഴമുതൽ-
പുഴവരെ”യുള്ള പുളിനങ്ങളിൽ
കഥക്കുള്ള കാര്യങ്ങൾ കണ്ടറിഞ്ഞും.
താൻ തന്നെ കഥയെന്നുള്ളറിഞ്ഞും
“ഒറ്റയടിപ്പാത”യിൽ “ഒറ്റയാൻ” നിൽക്കുന്നു
സഹൃദയാ എന്നുടെ സാഷ്ടാംഗപ്രണാമം
ശാസ്ത്രം പഠിച്ചൂ,  പഠിച്ച പണി ചെയ്തു.
വെള്ളിനക്ഷത്രങ്ങെന്ന് നിനച്ചവർ
പുള്ളിപ്പുലികളായ് നായാട്ടിനെത്തി
(“പുള്ളിപ്പുലികളൂംവെള്ളിനക്ഷത്രങ്ങളും“)
“വേഷങ്ങൾ,” “നിഴൾപ്പാടുകൾ”“മരണശിക്ഷ“
തെല്ലുമമാന്തിച്ചില്ല  കുടിയൊഴിഞ്ഞു......
“ബ്ര്യഹദാരണ്യകം“  പഠിച്ചെത്തി നിന്നൂ...
കുടുമ്പശ്രീകൊവിലിൽ മണി വിളക്കായ്.
എഴുത്താണിത്തുമ്പത്തെ മൂർച്ച ക്കൂട്ടി
മലയാളിപ്പെണ്ണിന് കുളിര് കോരി.
“ഇവിടെ എല്ലാപേർക്കും സുഖംതന്നെ“ കോറിയ
വരികളിൽ “നിയതി“യുടെ ചിറകടി നിസ്വനം
“സ്പന്ദമാപിനികളെ നന്ദി “സ്പന്ദനമേറ്റിയ
അപ്പുവിൻ ഹൃദ് സ്വനമാരു കേട്ടൂ.........
(സി.രാധാകൃഷ്ണൻ അവർകളുടെ വീട്ടിലെ പേരാണ് അപ്പു )
“കുറേക്കൂടി മടങ്ങി വരാത്തവർ”,“വേർപാടുകളുടെ
വിരൽ‌പ്പാട് “ തീർക്കവേ........
“കരൾ പിളരും കാല“ത്തെയോർത്തിരുന്നു.
“എല്ലാം മായ്ക്കുന്ന കടലാ“യെങ്കിൽ മനം.
“കൈവഴികൾ” പിരിയുന്ന കുടുംബ ബന്ധങ്ങളിൽ
“കളിപ്പാട്ട”മാകുന്ന “മർത്ത്യ ജന്മ“ങ്ങളിൽ
“മരീചിക”തേടിയലഞ്ഞ”നിഴൽ‌പ്പാടുകൾ”
“ഒരു നിറകൺചിരി”യിലൊതൊങ്ങി നിന്നു.......
“അവിൽപ്പൊതി”യുമായിയീ കുചേലനെത്തീടുന്നു,
അറിവിൻ “നിലാവിനായ്”യിരുകരം നീട്ടുന്നു,
“ആഴങ്ങളിൽ നിന്നോരിറ്റ് അമൃതം"
നൽകണേ അറിവിന്റെ “തച്ചനാരേ”................
കേന്ദ്ര,കേരള,സാഹിത്യാക്കാഡമി;എണ്ണിത്തിട്ടപ്പെടാൻ
കഴിയാത്തവാർഡുകൾ.
കരവിരുതിൻ കേമത്തം; വായിച്ചറിഞ്ഞോർ
മനസ്സാലെ നൽകിയ അനുമോദനവാർഡുകൾ
മലയാളത്തിന്റമ്മ, ലളിതാംബികാന്തര്‍ജ്ജന-
പുരസ്കാരം കരഗതമായതിൽ മോദനം
ഇനിയുമെത്രയോ ഉയരങ്ങൾ താണ്ടുവാൻ
അക്ഷര പുത്രന് കഴിയണേ..... കാലമേ....
അടുത്തറിയാനും, അകമറിയാനും
അടിയന്  കൈവല്ല്യമായ സൗഭാഗ്യത്തെ
ജീവിതാന്ത്യം വരെയോർത്തിടും സോദാ......
ഓർമ്മയുടെ പുസ്തകത്താളിലൊരു പീലിയായ്.....
             


 **************


മലയാളത്തിൽ അസ്തിത്വവാദാധിഷ്ഠിത ആധുനികതയുടെ കാലത്താണ് എഴുത്തുകാരൻ എന്ന നിലയിൽ സി.രാധാകൃഷ്ണൻ സജീവമാകുന്നത്. അക്കാലത്തെ സാഹിത്യത്തിൽ പ്രകടമായിരുന്ന ദാർശനികദുരൂഹത തന്റെ എഴുത്തിൽ ബോധപൂർവ്വം ഇദ്ദേഹം ഒഴിച്ചു നിർത്തി. ഇദ്ദേഹത്തിന്റെ കൃതികളിൽ വള്ളുവനാടൻ ഗ്രാമവും മഹാനഗരവും മാറിമാറി വരുന്ന പശ്ചാത്തലമാണ്. സാധാരണ മനുഷ്യരുടെ ജീവിതചിത്രണത്തിലൂടെ വൈവിദ്ധ്യവും വൈചിത്ര്യവും നിറഞ്ഞ ജീവിതചിത്രണമാണ് ഇദ്ദേഹം നടത്തിയത്. മന:ശാസ്ത്രത്തിന്റേയും ഭൗതികശാസ്ത്രത്തിന്റേയും ഉൾക്കാഴ്ചകൾ ഈ രചനകളിൽ പശ്ചാത്തലമായി നിലക്കൊള്ളുന്നു.

കണ്ണിമാങ്ങകൾ, അഗ്നി എന്നീ ആദ്യകാല നോവലുകൾ ഗ്രാമജീവിതം പശ്ചാത്തലമായുള്ളവയാണ്. പുഴ മുതൽ പുഴ വരെ, എല്ലാം മായ്ക്കുന്ന കടൽ എന്നീ നോവലുകൾക്കു ശേഷം ബൃഹത്തായ രചനകളാണ് അധികവും അദ്ദേഹം പ്രകാശിപ്പിച്ചത്. സ്പന്ദമാപിനികളേ നന്ദി മുതലുള്ള രചനകൾ ഈ വിഭാഗത്തിൽ പെടുന്നു. എഴുത്തച്ഛന്റെ ജീവിതത്തെ ആധാരമാക്കി എഴുതിയ തീക്കടൽ കടഞ്ഞ് തിരുമധുരം മലയാളത്തിലെ വ്യത്യസ്തമായ നോവലാണ്.

അദ്ദേഹത്തിന്റെ രചനകള്‍
       ആകാശത്തിൽ ഒരു വിടവ് * തീക്കടൽ  കടഞ്ഞ് തിരുമധുരം                                 ഉള്ളിൽഉള്ളത് * ഇനിയൊരു നിറകൺചിരി *കരൾ പിളരും കാലം
       മുൻപേ പറക്കുന്ന പക്ഷികൾ*വേർപാടുകളുടെ വിരൽപ്പാടുകൾ
       ഇവിടെ എല്ലാവർക്കും സുഖം തന്നെസ്പന്ദമാപിനികളേ നന്ദി
   പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും * പുഴ മുതൽ പുഴ വരെ
       എല്ലാം മായ്ക്കുന്ന കടൽ * ആലോചന * നാടകാന്തം* കന്നിവിള
       കാനൽത്തുള്ളികൾ*മൃണാളം*വേരുകൾപടരുന്നവഴികൾ നിഴൽപ്പാടുക
   തമസോ മാ* ഊടും പാവും * രണ്ടു ദിവസത്തെ വിചാരണ*
   കങ്കാളികൾ* നിലാവ് * തേവിടിശ്ശി* അസതോമാ          അമൃതം*ആഴങ്ങളിൽ അമൃതം*കാസ്സിയോപ്പിയക്കാരൻ  കാസ്റ്റലിനോ ഒരു വിളിപ്പാടകലെ *കണ്ട്രോൾ പാനൽ
        ദൃക്‌സാക്ഷി* അതിരുകൾ കടക്കുന്നവർ - സ്വപ്ന പരമ്പര
        ഉൾപ്പിരിവുകൾ * കുറെക്കൂടി മടങ്ങിവരാത്തവർ*ഇടുക്കുതൊഴുത്ത്
        കൈവഴികൾ*പിൻ നിലാവ് (സിനിമ)*ഇവൾ അവരിൽ ഒരുവൾ
·      ശ്രുതി *അമാവാസികൾ *ഗീതാദർശനം
പുരസ്കാരങ്ങൾ
·         കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1989) - സ്പന്ദമാപിനികളേ നന്ദി
·         കേരള സാഹിത്യ അക്കാദമി പുരസ്കാരം (1962) - നിഴൽപ്പാടുകൾ
·         വയലാർ പുരസ്കാരം (1990) - മുൻപേ പറക്കുന്ന പക്ഷികൾ
·         മഹാകവി ജി. പുരസ്കാരം (1993) - വേർപാടുകളുടെ വിരൽപ്പാടുകൾ
·         സി.പി. മേനോൻ പുരസ്കാരം (ആലോചന)
·         അച്ച്യുതമേനോൻ പുരസ്കാരം (മുൻപേ പറക്കുന്ന പക്ഷികൾ)
·         അബുദാബി മലയാളി സമാജം പുരസ്കാരം (1988) (മുൻപേ പറക്കുന്ന പക്ഷികൾ)
·         ലളിതാംബിക അന്തർജനം പുരസ്കാരം (മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മുൻ‌നിർത്തി)
·         അങ്കണം അവാർഡ് 2008
·         2010-ൽ കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം