കഥ
ഇനി അത്യന്തം ഗോപ്യമായ ഒരു കഥ പറയാം
വീട്ടിൽ,ഒറ്റക്കായിരുന്നുഅയാൾ.
എകാന്തം ഓർമ്മകൾക്ക് ചാകര. കണ്ണടച്ചിരിക്കുകയാണ്. അത്കൊണ്ട്
തന്നെയാവണം അകക്കണ്ണിൽ ചിന്തകളുടെപദസഞ്ചലനത്തിനു വേഗതയാർന്നതും.
ഗേറ്റ് തുറക്കുന്നതിന്റെ ശബ്ദം കണ്ണുകളെ തുറപ്പിച്ചു.ഒരു
പതിനെട്ടുകാരി. തീരെ വെളുത്തിട്ട ല്ലെങ്കിലും അത്ര കറുപ്പുമല്ല.കൈയിൽ ഒരു ബുക്ക്,പഴക്കം ചെന്നത്.അവൾ ഗേറ്റടച്ച്
കൊളുത്തിട്ടു. മാന്യത.
മുന്നിൽ വന്ന് നിന്ന പെൺകുട്ടി ബുക്കിനുള്ളിൽ നിന്നും
പ്ലാസ്റ്റിക്ക് പേപ്പറിൽ പൊതിഞ്ഞ ഒരു പേപ്പർ എടുത്ത് നീട്ടി.
അത് വാങ്ങി. നെറ്റിക്ക്
മുകളിലെ താല്ക്കാലിക സ്ഥാനത്ത് നിന്നും കണ്ണട
മൂക്കിൻ പാലത്തിലെത്തി. തിമിരം മാഞ്ഞു.
‘സുനാമിയിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിലെ ഒരംഗമാണ്
ഞാൻ.പോളിയോബാധിച്ച അനുജത്തി,ഹാർട്ടിന്റെ വാൽവ് മാറ്റി വയ്ക്കാൻ
കാശില്ലാതെ വിഷമിക്കുന്ന ചേച്ചി, .അമ്മക്ക് ഷയരോഗം, കൂലിപ്പണി ചെയ്യാൻ പോലും പറ്റാത്ത അവസ്ഥ. അച്ഛനെ കടലെടുത്തു,വീടിനോടൊപ്പം.ഗ്രാമത്തിലെ പുറമ്പോക്കിൽ വീട് കെട്ടി താമസിക്കുന്നൂ.
എന്തെങ്കിലും തന്ന് സഹായിക്കണം.’
വീട് കയറിയിറങ്ങി നടക്കുന്നവരുടെ സ്ഥിരം പല്ലവിയും
കുറിപ്പും അയാൾ കുട്ടിയിൽ നിന്നും വായിച്ചു. ആ കുട്ടിയെ
അവിശ്വസിക്കാനായില്ലാ.കഷ്ടപ്പാടുകളുടെ നടുവിലായിരിക്കും ഇപ്പോൾ ഈ ജന്മം.
അല്ലെങ്കിൽ ഈ വെയിലത്ത് ഇങ്ങനെ വീടുകൾ കയറി………… ആ കണ്ണുകളിൽ നിഷ്കളങ്കത വേരോടിയിരുന്നു.
വീട്ടിനകത്ത് കടന്നു.പേഴ്സ് തപ്പി.അഞ്ഞൂറിന്റെ
നോട്ടുകൾമാത്രം രണ്ടെണ്ണം.ചില്ലറയില്ല, ‘അഞ്ഞൂറ്’ കൊടുക്കണോ,മനസ്സിന്റെ സംശയം?
അഞ്ഞൂറിന്റെ നോട്ട് കൊടുത്തിട്ട് പറഞ്ഞു
“നൂറ് രൂപ എടുത്തിട്ട് ബാക്കി തരൂ”
കുട്ടിചിരിച്ചു.
“ചെയ്ഞ്ച് ഇല്ലിയേ”
ചിന്തയുടെ ബാക്കി ചിന്തിക്കാനും, കുട്ടിയെ ഒഴിവാക്കാനുമുള്ള ആവേശത്തിൽ, എന്നാൽ അത്
മൊത്തം എടുത്തോളൂ എന്ന് ആഗ്യഭാഷ.
കുട്ടി അയാളുടെ കാൽതൊട്ട് വന്ദിച്ചു.
“കടവുൾ മാതിരി”
അറിയാതെ ചിരിച്ച് പൊയീ.അഞ്ഞൂറ് രൂപ കൊടുത്താൽ
ദൈവമാകുമോ.പണം തന്നെയാണിപ്പോൾ ഈശ്വരൻ. പണ്ട് എം.ടി പറഞ്ഞപോലെ, ലക്ഷമുള്ളവൻ
പ്രഭു കോടിയുള്ളവൻ ഈശ്വരൻ.ഉള്ളിൽ എവിടെയോ ഒരു കുളിര്.
“ഉന്നുടെ പേര്”
വശമില്ലാത്ത
തമിഴ്മൊഴി.
“വെണ്ണില”
അയാളുടെ അടുത്ത ചോദ്യത്തെ തടുത്ത് കൊണ്ട് കുട്ടി
“ഇങ്കെ, സാർ മട്ടും താനേ”
“അതെ”
“അമ്മ”
“ഓഫീസിൽ”
“കുളന്തകൾ”
“ഇല്ല”
“കുളന്തകളുടെ തിരുമണം കഴിഞ്ചാച്ചാ”
“കുളന്തകളേ ഇല്ലിയെ, പിന്നെങ്ങനെ
അവരുടെ തിരുമണം”
ആ മറുപടി അവൾ അവഗണിച്ചോ?
“അമ്മാവുടെ സാരീ,ചൂരിദാർ
എതാവത് ഇരുക്കാ ”
പാവം പണം മാത്രമല്ലാ,ഉടുതുണിക്ക്
മറുതുണിയും കാണില്ലായിരിക്കും. അയാളുടെ ഭാര്യ സ്ഥിരമായി സാരിയാണുടുക്കുക. വീട്ടിൽ
ചൂരീദാറും ഉപയോഗിക്കും.അയാൾക്കത് അത്ര ഇഷ്ടമല്ലെങ്കിലും.
ഉടയാടകൾ ഉടുക്കുന്നവരുടെ ഇഷ്ടത്തിനു
ഉപയോഗിക്കാനുള്ളതാണ്.നമുക്കത് ഇഷ്ടമല്ലാ എന്ന് പറയുവാൻ മാത്രമേ അവകാശമുള്ളൂ.
യേശുദാസ് ജീൻസിനെക്കുറിച്ച് പറഞ്ഞപ്പോൾ നടന്ന വിപ്ലവം നമ്മൾ കണ്ടതും കേട്ടതുമല്ലേ.
അത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രം. അവഗണിക്കം പരിഗണിക്കാം.
“ കൊഞ്ചൻ നില്ലുങ്കൊ....ഞാൻ നോക്കട്ടെ”
നീങ്കൾ അങ്കപക്കം പോങ്കോ,ഞാൻ ഈ വഴി വരാം എന്ന മലയാള
തമിഴ്ചൊൽ മാലൈ കേട്ട് ആ കുട്ടി ചിരിച്ചൂ. അയാളും
നാല്പത് വാട്ട്സ് റ്റ്യൂബ് വെട്ടത്തിൽ അലമാര തിരഞ്ഞു.ചുവന്ന ഒരു ചൂരീദാർ പുതിയതാണ്
ഭാര്യ ഉപയോഗിച്ച് കാണാത്തത്, കൈയിൽ തടഞ്ഞു.
“ഇതു പോതും സർ”
ഞെട്ടിത്തിരിഞ്ഞു. മുന്നിൽ വെണ്ണില, വളരെ അടുത്താണ് അവളുടെ നില്പ്.
അയാൾ കുറച്ച് കാലം മദ്രാസിൽ ഉണ്ടായിരുന്നു.തമിഴ്പെണ്ണുങ്ങളുടെ
ചൂര് മുഖത്തേറ്റിട്ടുമുണ്ട്.ആ വാസന ഒട്ടും ഇഷ്ടമായിരുന്നില്ല.ഇപ്പോൾ ഇവിടെ ഈ
കുട്ടിക്ക് തമിഴത്തിയുടെമണമില്ല.പെണ്ണിന്റെ മണം,പെൺചൂരിന്റെ
തീവ്രത.
അവൾ അയാളെ കെട്ടിപ്പുണർന്നു…….
ഉലയൂതി തീപിടിപ്പിച്ചവിഭ്രാന്തിയുടെഅകത്തമ്പലം ;മനസ്സ്.
നാല്പത് വാട്ട്സിന്റെ വെട്ടം കെടുത്തിയത് അവളോ,അയാളോ ?
ഡബിൾക്കോട്ട് കട്ടിൽ,
മടുപ്പിൽ നിന്നോ,കുഞ്ഞുങ്ങൾ
ഉണ്ടാകില്ലാ എന്ന അറിവിൽ നിന്നോ,എന്തോ? ആ മുറിയിലെ കിടക്കക്ക് നടുവിൽ ഒരു തലയിണ സ്ഥാനം
പിടിക്കാറുണ്ടായിരുന്നു.ഈ അടുത്തകാലത്ത് രണ്ട് സിംഗിൾ കോട്ട് കട്ടിൽ പണിയാൻ
ആശാരിയെ ഏർപ്പാടാക്കിയതും അയാളുടെ വാമഭാഗം തന്നെ,എതിർത്തില്ല
. ഡബിൾകോട്ട് കട്ടിലിന്റെ അതിരുകൾ ഭാര്യയ്ക്ക് ഇഷ്ടമായി തുടങ്ങിയിട്ട് കുറേ
സംവത്സരങ്ങളായിരിക്കുന്നു.
വെണ്ണില, ആപേരു മനസ്സാലെ
മാറ്റി,കാരണം ഒരിക്കൽ ഒരു കൂട്ടുകാരിയുടെ സമാഹാരത്തിൽ വായിച്ച കഥയിലെ വെണ്ണിലക്ക് ഈ കുട്ടിയുമായി
ഒരു ബന്ധവും തോന്നിയില്ല ശിവകാമി, അയാൾ ചൊല്ലിയ പേര് അതായിരുന്നു.
അവൾ അയാളെ കട്ടിലിലേക്ക് തള്ളിയിട്ടു. ഡബിൾ കോട്ടിനു
അതിരുകൾ ഇല്ലാതായി.
അയാളുടെ വീട്ടിനടുത്താണ് നെയ്യാർ ഡാം.പണ്ട്
സായിപ്പന്മാർ പണിതത്.സുർക്കി മിശ്രിതം. ഇടക്ക് നെയ്യാർ ഡാം പൊട്ടുമെന്ന് നാട്ടിൽ
ഒരു കിംവദന്തി പരന്നിരുന്നു.വീട്ടിൽ നിന്നും അഞ്ച് കിലോമീറ്ററെയുള്ളൂ
ഡാമിലേക്ക്.അതിന്റെ ഷട്ടർ തുറന്നാൽ ഒഴുകുന്ന ജലം കടന്ന് പോകുന്നതും
വീട്ടിനടുത്തുള്ള ചാനലിലൂടെയാണ്.
മഴക്കാലം, ഡാമിലെ ജലനിരപ്പ്
പെട്ടെന്നുയർന്നു.മഴക്കാടുകളിൽ നിന്നും വേഗസഞ്ചാരം നടത്തുന്ന നീർചോലകൾ
കുലംകുത്തിയൊഴുകി.ഡാം പൊട്ടുമോ എന്നചിന്തക്ക് ഉന്മാദം.
പെട്ടെന്ന്, ഡാമിലെഷട്ടർ
തുറന്നു.ആർത്തലച്ച്,ശക്തിയോടെ, വെള്ളം
കനാലിലൂടെ ഒഴുകി.
പെണ്മണം അകന്നു. അവൾ ചൂരീദാർ കൈയിലെടുത്തു.യാത്ര പറഞ്ഞ് പടിയിറങ്ങുമ്പോൾ അവളുടെ ചുണ്ടുകളിൽ ഹാസം. നിർവൃതിയുടേതാണോ?
അവൾ മുറ്റം താണ്ടി ഗേറ്റ് തുറന്നടച്ച്
കുറ്റിയിട്ടകന്നത് വളരെ വേഗതയിലായിരുന്നു.
ചിന്തയെ മരവിപ്പിച്ച സുഖാലസ്യം.
ചാരുകസാലയിൽ കിടന്നു. മയക്കം ഇമകളെ തഴുകി.
------------------------------------------------------------
നഗരത്തിൽ നിന്നും പത്ത് കിലോമീറ്റർ അകലെയുള്ള കടൽക്കരയിലുള്ള
ലീലാഹോട്ടലിൽ എത്തിയത് ഒരു സായാഹ്നത്തിൽ, കൂടുകാരന്റെ മകന്റെ വിവാഹ ചടങ്ങിനോടനുബന്ധിച്ചുള്ള സ്വീകരണ പരിപാടി. ഒറ്റക്കാണ് പോയത്.ഭാര്യക്ക് ഓഫീസിൽ
തിരക്ക്.അല്ലെങ്കിലും ആഘോഷങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറുക എന്നത് ഭാര്യ
ശീലമാക്കിയിരിക്കുന്നു.ശീലങ്ങളെ മാറ്റാൻ പലരും തയ്യാറല്ലാ അത് ചിലപ്പോൾ പ്രശ്നങ്ങൾ
ഉണ്ടാക്കും.പ്രശ്നങ്ങൾ ഇല്ലാതാക്കുക എന്നതാണല്ലോ ദാമ്പത്യത്തിന്റെ കെട്ടുറപ്പ്.
ആറാമത്തെ നിലയിൽ പ്രത്യേകം തയ്യാറാക്കിയ ഓപ്പണെയർ
വേദി.വധൂവരന്മാരിരിക്കുന്ന വേദിക്കരുകിലെ സ്റ്റേജിൽ രാജസ്ഥാനീ നൃത്തം.വിവാഹത്തിനും
അത് കഴിഞ്ഞുള്ള പാർട്ടികൾക്കുമൊക്കെ പണം വാരിയെറിഞ്ഞു കളിക്കുക എന്നത്
ഹരമായിരിക്കുന്നു, പണക്കാർക്ക്. അടുത്തിടെ കേരളത്തിലെ
ഒരു വ്യവസായിയുടെ മകളുടെ വിവാഹം നടത്തിയതിന്റെ ചിലവ് അൻപത് കോടി.
കൂട്ടുകാരൻ അടുത്തെത്തി.കാതിൽ രഹസ്യവചനം, “അകത്തളത്തിൽ കൂടുകാർ ഉണ്ട്, ചെല്ലൂ“
കേരളത്തിലെ ചർച്ചാവിഷയം മേശകളിൽ പലനിറത്തിൽ,പലതരം കുപ്പികളിൽ, മദ്യപിക്കുന്നവരുടെ കുഴഞ്ഞ
സംസാരവും,മുറിചുറ്റിക്കറങ്ങുന്ന സിഗറിറ്റിന്റെ പുകപടലവും.
കൂടുകാരൻ തന്ന ഒരു പെഗ്ഗ് കൈയിൽ...കുടിച്ചില്ലാ;ശ്രീ.ഉമ്മൻ ചാണ്ടി,രമേശ് ചെന്നിത്തല,സുധീരൻ, പിന്നെ ബിജു രമേശും. പി.സി ജോർജ്ജും,വി എസും, പിന്നെ മന്ത്രി കെ ബാബുവും.
പുകകൾക്കിടയിലൂടെയാ കണ്ടത് രണ്ട് പെൺകുട്ടികൾ മാറി
നിന്ന് മദ്യപിക്കുന്നു. അതിശയം തോന്നിയില്ല. ഇത് ന്യൂ ജനറേഷൻ കാലം.. അതിൽ ഒരു
പെൺകുട്ടിയെ എവിടെയോ കണ്ടതുപോലെ,
അവളും അയാളെ ശ്രദ്ധിച്ചെന്ന് തോന്നി. മദ്യഗ്ലാസ്
മേശപ്പുറത്ത് വച്ചിട്ട് തിരിച്ച് വന്ന് രാജസ്ഥാനീ നൃത്തം കണ്ടൂ. മേശമേൽ ആഹാര
സാധനങ്ങളെത്തി. ബൊഫെ അല്ലാത്തത് ഭാഗ്യമായി,അല്ലെങ്കിൽ
ഭിഷക്കാരെപ്പോലെ പാത്രവും പിടിച്ച് നടക്കണം ;തെണ്ടൽ
‘ഹായ് അങ്കിൾ’
തോളിൽ തട്ടിക്കൊണ്ടൊരു പെൺ ശബ്ദം.
തിരിഞ്ഞ് നോക്കി,വെണ്ണില, അല്ല ശിവകാമി.
മുടി സ്രെയിറ്റിംഗ് ചെയ്ത്, മേക്കപ്പിട്ട് നില്ക്കുന്ന ശിവകാമിയെ മനസ്സിലാക്കാൻ
പ്രയാസമുണ്ടായില്ല, ചുണ്ടിനു മുകളിലെ ആ കറുത്ത മറുക്.
“എന്നെ മനസ്സിലായോ”
ഇല്ലാ എന്ന് കള്ളം പറഞ്ഞു. അവൾ ചിരിച്ചു. പുരുഷന്മാർക്ക് പൊതുവേ
കള്ളം പറയാനറിയില്ല. അയാളുടെ മുഖം അവൾ വായിച്ചെടുത്തു.
കസേരക്ക്
സമീപം അവളിരുന്നൂ.
“ഈ ചൂരീദാർ എതെന്ന് തെരിയുമാ”
സീക്വൻസ് വച്ചും , മിനുക്ക് പണികൾ
നടത്തിയും മനോഹരമാക്കിയ ആ ചൂരീദാർ എന്നിൽ അത്ഭുതം ഉളവാക്കി.
“അങ്കിൾ പേടിക്കുകയൊന്നും വേണ്ട..... ഒന്നും ഞാൻ
ആരോടും പറയില്ല”
“സത്യത്തിൽ നീ ആരാണ്”
“വേദിക.എന്റെ ഒരു അങ്കിളിന്റെ മകന്റെ മാര്യേജ്
റിസപ്ഷനാ ഇവിടെ നടക്കുന്നത്. നഗരത്തിലെ ഗാന്ധിലൈനിലാ താമസം.”
“എന്തിനാ അന്ന് അങ്ങനെയൊരു വേഷം കെട്ടൽ?“
അവൾ ചിരിച്ചു.
“സെക്സ്..... എതവനെങ്കിലും കഴുത്തിൽ ചരട്
കെട്ടുന്നത് വരെയല്ലെയുള്ളു ഈ സ്വാതന്ത്ര്യം, ഞാനു ചേച്ചിയും,ഇതുപോലെ ചില ദിവസങ്ങളിൽ വേഷം കെട്ടിയിറങ്ങും,ഗ്രാമങ്ങളിലേയ്
ക്ക്,
“എന്ത് അബദ്ധമാ മോളെ
കാണിക്കുന്നത്...ഇതൊക്കെ ശരിയാണോ? ”
അവൾ ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു.
“ഒരു പാപവുമല്ല പതിമൂന്നാമത്തെ വയസ്സിൽ അച്ഛൻ,
പിന്നെ,അമ്മയുടെ സഹോദരൻ, പിന്നെ എന്റെ മൂത്ത ചേട്ടൻ, അന്നേ ആസ്വദിച്ച്
തുടങ്ങിയതാ,കോളേജിലെ കൂട്ടുകാരന്മാരും ഉണ്ട് കൂട്ടത്തിൽ.
ചേച്ചിക്ക് ആദ്യമൊക്കെ പേടിയായിരുന്നൂ. ഇപ്പോൾ
എന്നെക്കാളും മിടുക്കി അവളാ, ഞാൻ രാധികയെ വിളിക്കട്ടെ”
“വേണ്ടാ”
“അങ്കിളെ ഞങ്ങളുടെ കൂട്ടുകാരിൽ പലരു ഇങ്ങനെയൊക്കെ
തന്നെയാ. പുറത്തറിയുന്നത് മാത്രമേ പീഡനമാകൂ, ഞങ്ങൾ കാശുകാർക്കിടയിൽ എന്ത് പീഡനം,ഇതൊക്കെ
നേരമ്പോക്കല്ലേ... പിന്നെ ഇപ്പോൾ ഞങ്ങൾ നോട്ടമിടുന്നതൊക്കെ അല്പം പ്രായമുള്ളവരെയാ,അതാകുമ്പോൾ അമിത ആവേശം ഒന്നും കാണില്ലാ,മാത്രവുമല്ല
ചെറുപ്പക്കാരെ വിശ്വസിക്കാനും കൊള്ളില്ലാ”
അവൾ ഹാൻഡ്ബാഗിൽ നിന്നും അഞ്ഞൂറിന്റെ ഒരു
നോട്ടെടുത്ത് അയാളുടെ നേരെ നീട്ടി, വാങ്ങിയില്ല, അവൾ ഉടുപ്പിന്റെ പോക്കറ്റിൽ വച്ചൂ, എതിർപ്പിനെ അവഗണിച്ച്.
“ഞാൻ ചിലപ്പോൾ ഇനിയും വന്നെന്നിരിക്കും,എതിർക്കരുത്... നന്ദി എല്ലാറ്റിനും” അവൾ തിരിഞ്ഞു
നടന്നു.തിരിഞ്ഞു നോക്കാതെ... സ്ത്രീവർഗ്ഗ വാദികളേയും,സാറാജോസഫിനേയും
അറിയാതെ ഓർമ്മിച്ചൂ, അയാൾ.
***************