Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Monday, April 24, 2017

എഴുത്ത് സത്യമാകുമ്പോൾ-വേദനയും,സന്തോഷവും

എഴുത്ത് സത്യമാകുമ്പോൾ-വേദനയും,സന്തോഷവും
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
1998 ലാണെന്നു തോന്നുന്നു തിരുവനന്തപുരം ദൂരദർശനുവേണ്ടി ഞാൻ എഴുതിയ “വിളക്കുവയ്ക്കുംനേരം” എന്ന സീരിയൽ എല്ലാ ബുധനാഴ്ചകളിലും സംപ്രേക്ഷണം ചെയ്തിരുന്നത്.
അന്നു മലയാളസിനിമയിലെ എന്റെ അടുത്തകൂട്ടുകാരനായ ശ്രീ. ബാലചന്ദ്രമോനോൻ, പ്രഗത്ഭരായ ശ്രീ.കെ.പി. ഉമ്മർ, ശ്രീ. രാഘവൻ, ശ്രീ. അസീസ്, രേണുക, നീമാപ്രസാദ് തുടങ്ങിയ വലിയ താരനിരയെത്തന്നെ അതിൽ ഉൾപ്പെടുത്തിയിരുന്നു.
അന്നത്തെ സീരിയലുകളിൽ ഏറ്റവും ജനശ്രദ്ധയാകർഷിച്ചതും കുറേയേറെ അവാർഡുകൾ ലഭിച്ചതും നല്ല റേറ്റിംഗിൽ പോയതുമായ സീരിയലായിരുന്നു അത്. എന്റെ നാട്ടുകാർക്ക് ഷൂട്ടിംഗ് കാണാൻ അവസരമൊരുക്കിക്കൊണ്ട്, എന്റെ നാടായ കാട്ടാക്കടയിലും നെയ്യാർ ഡാംസൈറ്റിലുമൊക്കെ യായിരുന്നുഅതിന്റെ ലോക്കേഷനും.
ബാലചന്ദ്രമേനോന്റെ മകൻ (സ്കൂൾകൂട്ടിയായ കഥാപാത്രം) ലഹരി ഉപയോഗിക്കുന്നതും നാടോടിനടക്കുന്ന അച്ഛന്റെ നോട്ടം മകനിൽ പതിയാത്തതും അമ്മയുടെ ദുഃഖവുമൊക്കെയാണ് ഇതിവ്യത്തം. നല്ല സസ്പെൻസും അതിലുൾപ്പെടുത്തിയിരുന്നു. കുടുംബകഥയായതുകൊണ്ടാകാം ഓരോരോ ബുധനാഴ്ച്ചകളിലും പ്രേക്ഷകർ ടീ.വി.ക്കു മുന്നിൽ സ്ഥാനം പിടിച്ചു.
ഇന്നത്തെപ്പോലെയുള്ള ‘മെഗാപരമ്പര‘യല്ലാത്തതിനാൽ ഒരു സിനിമയെടുക്കുന്നതുപോലെയാണു അതു ചിത്രീകരിച്ചതും.
പില്ക്കാലത്ത് പ്രശസ്തനായ, എന്റെ ഇളയ സഹോദരനെപ്പോലെയും ഒരു വേള, ശിഷ്യനെപ്പോലെയും കണ്ടിരുന്ന ശ്രീ. ശിവമോഹൻ തമ്പിയായിരുന്നു സംവിധായകൻ; അസോസിയേറ്റ് ഡയറക്റ്റർ രാധാ കൃഷ്ണൻ മംഗലത്തും.
സീരിയൽ തീർന്ന നാളിന്റെ പിറ്റേ ദിവസം ഒരാളെന്നെ കാണാൻ വീട്ടിൽ വന്നു… അത്ര പരിചയക്കാരനല്ലാത്ത ഒരാൾ, എന്തോ പറയാനുണ്ടെന്ന് ആ മുഖഭാവത്തിൽനിന്നു ഞാൻ വായിച്ചെടുത്തു. ഒപ്പമിരുന്ന് ചായ കുടിക്കുന്നതിനിടയിൽ അയാൾ ചോദിച്ചൂ :
“സാർ…… എന്റേയും, മകന്റേയും കഥയാണോ സാർ സീരിയലിനായി ഉപയോഗിച്ചത്?’
‘അല്ലാ‘ എന്ന എന്റെ മറുപടിയിൽ അയാൾ ത്യപ്തനായില്ല.
അയാൾ മകന്റെ കഥപറഞ്ഞു. അഞ്ചാം ക്ലാസുമുതൽ കഞ്ചാവ് ഉപയോഗിച്ചിരുന്ന മകനെപ്പറ്റി, ആറു സ്കൂളുകളിൽ മാറിമാറി പഠിച്ച മകനെപ്പറ്റി, ഇപ്പോൾ പത്താംതരത്തിലെത്തിയിരിക്കുന്ന മകൻ കൈവിട്ടു പോകുമെന്ന് പറഞ്ഞ് കരഞ്ഞു, ആ പിതാവ്.
“എങ്ങനെയെങ്കിലും ഈ നീരാളിപ്പിടുത്തത്തിൽനിന്നു മകനെ സാർ രക്ഷിച്ചുതരണം“
എന്നു കെഞ്ചിപ്പറഞ്ഞത് ഇപ്പോഴും കർണ്ണങ്ങളിൽ.
ഒരുനാൾ അയാൾ മകനുമായി എന്റെ ഓഫീസിൽ വന്നു. ഞാൻ അവനെമാത്രം എന്റെ കാറിൽ കയറ്റി കുറേ ദൂരം ഡ്രൈവ് ചെയ്തു. ഉപദേശിച്ചൂ. അച്ഛന്റേയും അമ്മയുടേയും ദുഃഖത്തെപ്പറ്റി ആ കുട്ടിയോടു പറഞ്ഞു.
ഒറ്റയ്ക്കു കാറോടിക്കുമ്പോഴാണ് മനസ്സിൽ കഥകൾ രൂപപ്പെടുന്നത്. പുതിയതായി ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരു സിനിമയുടെ കഥ നെയ്യുകയായിരുന്നു മനസ്സിൽ.
പെട്ടെന്ന് ഒരു ചെറുപ്പക്കാരൻ എന്റെ കാറിനു കൈകാണിച്ചു. പതിവില്ലാത്തതാണെങ്കിലും ഞാൻ നിറുത്തി.
“ഞാൻ കയറിക്കോട്ടേ സർ ?“
ചെറുപ്പക്കാരന്റെ അപേക്ഷ അവഗണിക്കാനായില്ല. അയാൾ കയറി. യാത്ര തുടരവേ :
“സാറിനു രാഹുലിനെ ഓർമ്മയുണ്ടോ ?”
“ഇല്ല കുഞ്ഞേ”
“വിളക്കുവയ്ക്കുംനേരം എന്ന സീരിയലിലെ സാറിന്റെ കഥപാത്രം“
ഞാനപ്പോഴാണു ആ ചെറുപ്പക്കാരനെ ശ്രദ്ധിച്ചത്.
“അതേ സർ, അന്ന് സാർ ഉപദേശിച്ച ആ പത്താംക്ലാസ്സുകാരനാ ഞാൻ ഇപ്പോൾ ഞാൻ ടെക്നോപാർക്കിൽ ജോലിചെയുന്നു, ഇൻഫോസിസിൽ, കാറു വഴിക്കു കേടായി, മാരുതിക്കാരെ വിളിച്ച് പറഞ്ഞു അവർ വന്നു. വണ്ടി നാളെയേ കിട്ടൂ, സാറാണെന്ന് കരുതിയല്ല ഞാൻ കൈകാണിച്ചത്. വളരെ നന്ദിയുണ്ട് സർ”
അവൻ ലഹരിയിൽനിന്നു മുക്തമായതും പിന്നെ പഠിച്ചതും ജോലികിട്ടിയതും വിവാഹിതനായതും ഒക്കെ പറഞ്ഞു. ഞാൻ കേൾവിക്കാരനായി.
ഒരു കവലയിൽ എത്തിയപ്പോൾ അയാൾ വണ്ടി നിറുത്താൻ പറഞ്ഞു, ഞാൻ നിറുത്തി.
“സർ ഒരു മിനിറ്റ്”
അയാൾ ഒരു കുപ്പി സോഡയും ഒരു വെറ്റിലമുറുക്കാനും ഒരു കടയിൽനിന്നു വാങ്ങിവന്നു.
“വെറ്റിലയും പാക്കും പൊതിപ്പാക്കും ചുണ്ണാമ്പും(നൂറ്) മാത്രമേ വാങ്ങിയുള്ളു, പുകയില വാങ്ങിയില്ല സർ”
ഞാൻ അത്ഭുതപ്പെട്ടു. (യാത്രയിൽ സോഡയും മുറുക്കാനും എനിക്കിഷ്ടമാണെന്ന് ഈ യുവാവ് എങ്ങനെയറിഞ്ഞു?)
മറുപടി പറയുന്നതിനു മുമ്പേ അയാൾ എന്റെ കാലു തൊട്ടുവന്ദിച്ചു. എന്താണു പറയേണ്ടത് എന്നറിയാതെ വല്ലത്തൊരു വികാരത്തിനടിമപ്പെട്ടിരിക്കുന്ന എന്നെ ഒന്നുകൂടെ നോക്കി, തൊഴുതുകൊണ്ട് അയാൾ ഡോർ അടച്ചു. യാന്ത്രികമായി ഞാൻ കാർ മുന്നോട്ടെടുത്തു, അപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്തിനെന്നറിയാതെ.!
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
ഇപ്പോൾ കേരളത്തിലെ സ്കൂളുകളിൽ ശക്തിയാർജ്ജിച്ചുവരുന്ന ലഹരിമരുന്നുപയോഗത്തെക്കുറിച്ചും അതിനെക്കുറിച്ചു സർക്കാറിനു നല്കിയ അപേക്ഷ എന്റെ ഒരു കൂട്ടുകാരൻ എനിക്കു മെയിലയച്ചത് തലേദിവസം. ഇപ്പോൾ ഇങ്ങനെ ഒരു അനുഭവവും. പ്രവാസികളേ നാട്ടിലുള്ള മാതാപിതാക്കളെ നമ്മുടെ മക്കളെ നിരീക്ഷിക്കുക. അവർ മയക്കുമരുന്നുമാഫിയകളുടെ കൈകളിൽ പെട്ടിട്ടുണ്ടോ എന്നു നിരീക്ഷിക്കുക………… ഉണരുക…ഉണർന്നുപ്രവർത്തിക്കുക ജാഗ്രതൈ!
(ചിത്രം -വിളക്കുവയ്ക്കുംനേരം, ബാലചന്ദ്രമേനോൻ,രേണുക)
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&

ഓർമ്മയിലെ ഒരു സുദിനം

                                    ഓർമ്മയിലെ ഒരു സുദിനം

ആറ് മാസമായി ദൂരെ യാത്ര ചെയ്തിട്ട്.ആഗ്രഹമില്ലാഞ്ഞിട്ടല്ലാ മൂന്നാമത്തെ ഹാർട്ട് അറ്റാക്ക് വന്നതിനു ശേഷം ഡോക്ടർ ടൈനി നായരുടെ നിർബ്ബന്ധപ്രകാരം എന്റെ വാമ ഭാഗം എന്നെ ഒരിടത്തും വിടില്ലാ. അഥവാ തിരുവനന്തപുരം നഗരത്തിൽ പോകേണ്ട് ആവശ്യം വന്നാൽ ഒന്നുകിൽ ഭാര്യ,അല്ലെങ്കിൽ ഡ്രൈവർ ഇവർ രണ്ട് പേരുമാണ് സാരഥിമാരാകുന്നത്. പതിനെട്ട് വയസ് മുതൽ കാറോടിച്ച് ശീലിച്ച എനിക്ക് മറ്റൊരാൾ ഡ്രൈവ് ചെയ്യുമ്പോൾ അടുത്തിരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാ... പലർക്കും അങ്ങനെ അയിരിക്കാം.

എനിക്ക് ജീവിതത്തിൽ കിട്ടിയിട്ടുള്ള ഏറ്റവും വലിയ നിധിയാണ് കഥാകാരന്മാരുമായിട്ടുള്ള സംസർഗ്ഗം.
                                                         
                                                         പി.കുഞ്ഞിരാമൻനായർ

                                             കാവാലം നാരയണപണിക്കർ
                                                   അയ്യപ്പപണിക്കർ
                                                    മലയാറ്റൂർ രാമകൃഷ്ണൻ        
                                                     എം.കൃഷ്ണൻ നായർ

                                                                    കടമ്മനിട്ട                                                                 
                                                      ഡി.വിനയചന്ദ്രൻ                                                                                                                 
                                                     പി.ഗോവിന്ദപിള്ള                                                                  
                                                   
സി.രാധാകൃഷ്ണൻ                                                                                                                                                                                          പി.കുഞ്ഞിരാമൻനായർ അവർകൾ,അയ്യപ്പപണിക്കർ സർ, കടമ്മനിട്ട, ഡി.വിനയചന്ദ്രൻ, ഓ.വി.വിജയൻ അവർകൾ,സുഗതകുമാറ്റിടീച്ചർ,സി.രാധാകൃഷ്ണൻ ചേട്ടൻ, കാവാലം നാരായണപ്പണിക്കർ, ജഗതി എൻ കെ ആചാരി.കെ.ജി സേതുനാഥ്,പി.പത്മരാജൻ കൈതപ്രം,ബിച്ചു തിരുമല,പൂവച്ചൽ ഖാദർ.സി.അച്ചുതമേനോൻ,എം.കൃഷ്ണൻ നായർ.പി.ഗോവിന്ദപിള്ള സർ മലയാറ്റൂർ രാമകൃഷ്ണൻ എന്നീ സാഹിത്യകാരും,നിരൂപക ശ്രേഷ്ടരുമായിട്ട് എത്രയോ വട്ടം സംസാരിക്കാനും, ഇടപഴകാനുമായിട്ടുള്ള അവസരം ലഭിച്ചിട്ടുണ്ട്.പുതിയ എഴുത്തുകാരെ ഞാൻ ഇവിടെ പരാമർശിക്കുന്നില്ലാ. അതി പിന്നീടാകാം.                                                                                                                                           ജോലിയും,പിതാവിന്റെ ബിസിനസ്സ് സാമ്രാജ്യത്തിന്റെ സാരഥ്യം ഏറ്റേടുക്കലുമായപ്പോൾ പിന്നെ ഇവരുമായിട്ടുള്ള അടുപ്പം കുറച്ച് കുറഞ്ഞു. പിന്നെ സിനിമാ ,സീരിയൽ മേഖലയിലായപ്പോഴും ഈ മഹാത്മക്കളുമായി പങ്കിട്ടപ്പോൾ കിട്ടിയ അറിവും,ഭാഷാജ്ഞാനവും തെല്ലും കിട്ടിയിൽlല്ല.പിന്നെ ഞാൻ ബിസ്സിനസ്സിലും,തിരക്കഥയെഴുത്തിലും ചുരുങ്ങി.വായന ഒട്ടും കുറച്ചില്ലാ.                                                                                                                                                                          ഒരു നാൾഅപ്രതീക്ഷമായി ഹൃദയം പണി മുടക്കി. ഓപ്പറേഷനും ഒക്കെ കഴിഞ്ഞ് വീട്ടിലും,കുറച്ചൊക്കെ ഓഫീസിലുമായി കഴിഞ്ഞ് കൂടിയപ്പോൾ ബ്ലോഗെഴുത്തും,വായനയും ആരംഭിച്ചു. അവിടെ എനിക്കു വളരെ നല്ല കൂട്ടുകാരേയും, മക്കൾമാരേയും, സഹോദരങ്ങ ളേയുംകിട്ടി.                                                                                                                                                                                                                                                                                   പല ബ്ലൊഗ് മീറ്റിലും പങ്കെടുക്കണം എന്ന് ആഗ്രഹിക്കുമെങ്കിലും പ്രസ്തുത ദിവസം എന്തെങ്കിലുംഅസൌകര്യങ്ങൾ വന്നു ചേരും. 2 മാസത്തിനു മുൻപ് തൃശ്ശൂരിൽ വച്ച് സി.എൽ.എസ് ബുക്കിന്റെ അഞ്ച് പുസ്തകങ്ങളുടെ പ്രകാശനം നടന്നു.അതിൽ നാലു പുസ്തകത്തിന്റെ അവതാരിക ഞാൻ ആണ് എഴുതിയത്.ഒരെണ്ണം രമേശ് അരൂരും. ശ്രീമതി ലീലാ.എം.ചന്ദ്രനും, ശ്രീമാൻ.ചന്ദ്രനും ,പിന്നെ അവിടെ പങ്കെടുക്കാൻ വന്ന പലരും എന്നെ നിർബ്ബന്ധിച്ച് വിളിച്ചു. അന്നും എനിക്ക് പോകാൻ പറ്റിയില്ലാ എന്നു മാത്രമല്ല.ശ്വാസം മുട്ടലായി ആശുപത്രിയിലുമായി                                                                                                                                                   ഞാൻ മിക്ക ദിവസങ്ങളിലും വായിക്കുന്ന,ചാറ്റ് ചെയ്യുന്ന എന്റെ പ്രീയപ്പെട്ടവരെ കാണാൻ സാധിക്കാത്തതിൽ വലിയ ദുഖം ഉണ്ടായി.ആ ദുഖം മാറ്റിയത് ബ്ലൊഗുലകത്തിലെ ഡോ.മനോജ് കുമാരിന്റെ ഒരു ഫോൺ കോൾ ആയിരുന്നു.” ചന്തുചേട്ടാ നമുക്ക് തിരുവനന്തപുരത്ത് വച്ച് ഒരു ബ്ലൊഗ് മീറ്റ് നടത്തിയാലോ” സന്തോഷത്തോടെ ഞാൻ പറഞ്ഞു”ശരി കുഞ്ഞെ എന്റെ എല്ലാ സഹായ സഹകരണവും ഉണ്ടാകും എന്ന്”.....
   
ഞാൻ ശാരീരികമായും മാനസികമായും തയ്യാറെടുത്തു.അതിനിടയിൽ മോഹൻ ലാലിന്റെ ഒരു സിനിമയുടെ കഥ പറയുവനായി സംവിധായകനായാ പത്മകുമാർ എന്നെ ക്ഷണിച്ചു. ഞാനും ഡ്രൈവറുമായി എറണാകുളത്തേക്ക് പോയി.... സത്യത്തിൽ എന്നെ ബാധിച്ചിരുന്ന അസുഖം എന്ന നീരാളി മനസ്സിൽ നിന്നും ഓടി ഒളിച്ചു. എറണാകുളത്തെത്തുന്നതിനു മുൻപ് മരട് എന്ന സ്ഥലത്ത് നിന്നും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എന്റെ വണ്ടിയിൽ കയറാനുണ്ടായിരുന്നു. 'പതിനഞ്ചു മിനിറ്റ് സാർ ഒന്നു വെയിറ്റ് ചെയ്യണം എന്നു അയാൾ ഫോൺ ചെയ്തപ്പോഴാണ്' ഞാൻ മകളെപ്പോലെ കാണുന്ന ഒരു ബ്ലോഗർ അവിടയാണ് താമസം എന്ന് ഓർമ്മിച്ചത്.അദ്ദേഹം സുഖമില്ലതിരിക്കുകയുമായിരുന്നു.ഞാൻ ഫോൺ ചെയ്തു. സന്തോഷത്തോടെ അവർ സ്ഥലം പറഞ്ഞു തന്നു.ഞാൻ ആവഴിയ ....                                                                                               ഗേറ്റിൽ അതാ എന്റെ പ്രീയപ്പെട്ട ബ്ലോഗർ കാത്ത് നിൽക്കുന്നു. വണ്ടി ഗേറ്റിനുള്ളിൽ കടന്നു. ഞാൻ കാറിൽ നിന്നും ഇറങ്ങുമ്പൊൾ എന്റെ കണ്ണുകൾ നനഞ്ഞിരുന്നു. തൊട്ട് മുന്നിൽ എന്റെ മകളെപ്പോലെ...അല്ല മകളായി ശ്രീമതി കുഞ്ഞൂസ്സ്.            
                                                    കുഞ്ഞൂസും,ഞാനും                                                                                                                                                                                        പതിനഞ്ച് മിനിറ്റിൽ ഞങ്ങൾ സാഹിത്യവും,സാമൂഹികവും,സാംസാകരികമായ കാര്യങ്ങളും പറഞ്ഞിരുന്നു. എന്റെ ഫോൺ ബെല്ലടിച്ചു.സിനിമാക്കാർ എന്നെ കാത്തിരിക്കുന്നു. ചായകുടിച്ചിറങ്ങവേ കുഞ്ഞൂസ് പറഞ്ഞു ‘ഇനി ബ്ലൊഗ് മീറ്റിൽ കാണാം”

അങ്ങനെ ഫെബ്രുവരി 27 നു തിരുവനതപുരം പ്രസ്സ് ക്ലബ്ബിൽ വച്ച് എന്റെ ആദ്യത്തെ ബ്ലൊഗ് മീറ്റിൽ പങ്കെടുക്കാൻ കാറിൽ നിന്നും ഇറങ്ങവെ ഡോ.മനോജും അൻവറും ഓടി വന്നു  കൈ പിടിച്ചു കുലുക്കി   രണ്ട് പേരേയും ആദ്യമായി കാണുകയാ. “ഹലോ സർ” പിന്നിൽ നിന്നു ഒരു വിളി തിരിഞ്ഞ്  നോക്കി. പഴയ മജിസ്രേട്ട് ഷെരീഫ് കൊട്ടാരക്കര. അദ്ദേഹവുമായി നടന്ന് അകത്തു കയറിയപ്പോൾ ദാ വരുന്നു പ്രസിദ്ധ കവി സണ്ണി ജയിംസ് പാറ്റൂർ. ഞാൻ മുൻ വരിയിൽ സ്ഥാനം പിടിച്ചു.മറ്റൊരു മകളാ‍യ സീത എന്ന ശ്രീദേവീ വർമ്മ, മുകിൽ, അഞ്ചുക്കുട്ടി,കല,അമ്മുകുട്ടി, ഒക്കെ അടുത്ത് വന്ന് ഹസ്തദാനം നടത്തിയപ്പോൾ മനസൊന്നു വിങ്ങി.വീട് വിട്ട് മാറി നിന്ന മക്കൾ ഓടി അടുത്തു വന്നതുപോലെയുള്ള തോന്നാൽ.“ഹായ ചന്തു സർ” എന്നു വിളിച്ചുകൊണ്ട് കൊട്ടോട്ടിയും,വിഡ്ഡിമാനും ഒക്കെ പരിചയപ്പെടാൻ തുടങ്ങിയപ്പോൾ അൻ വർ മൈക്കിനു മുന്നിലെത്തി ഓരൊരുത്തരേയും സ്വയം പരിചയ പെടുവാനായി ക്ഷണിച്ചു.                                                                                                                                     


                                                           സാബു കൊട്ടോട്ടി
                                                ശ്രീദേവീ വർമ്മ (സീത)
                                                         അമ്മുക്കുട്ടി
                                                             സി.വി.ബഷീർ
                                                                  ജയിംസ്
                                                           ലീലാ എം ചന്ദ്രൻ
                                                                     ബ്രൈറ്റ്
                                                               ചന്തു നായർ

                                                                അൻവർ
                                                                                                                                             

Tuesday, October 1, 2013

കല്ല്യാണക്കളി


.                                                    ചന്തുനായർ അന്ന്                                                    കല്ല്യാണക്കളി                                                                                          ആയിരത്തി തൊള്ളായിരത്തി എഴുപരണ്ടിലെ ശ്രാവണമാസത്തിലെ ഒരു സന്ധ്യാ നേരം. തിരുപനന്തപുരത്തെ പൂജപ്പുര എന്ന സ്ഥലത്തെ,പ്രശസ്ത നൃത്താദ്ധ്യപകനായ ഗുരു ചന്ദ്ര ശേഖരൻ നായർ സാറിന്റെ(ഗുരുഗോപിനാഥിന്റെ ശിഷ്യനും,ലളിത,പത്മിനി,രാഗിണിമാരുടെ ഗുരുവും ആണ് ഗുരു ചന്ദ്ര ശേഖരൻ നായർ) വീട്ടീലെ ഉമ്മറത്തിരിക്കുകയാണ് ഞാനും എന്റെ ഇളയ സഹോദരൻ ജയരാജും.ആ വർഷത്തെ ഇന്റർ കോളീജിയറ്റ് മത്സരങ്ങളിൽ ‘Other forms of Dance‘ വിഭാഗത്തിൽ എന്റെ അനിയൻ മത്സരിക്കുകയാണ്.കോളേജ് മത്സരത്തിൽ ഒരു ക്ലാസിക്കൽ ഡാൻസാണ് അവൻ അവതരിപ്പിച്ചത്.ഒരു സ്വാതിതിരുനാൾ കൃതിയായ ’പാഹി പർവ്വത നന്ദിനി’ ...അത് കാലാകാലങ്ങളയി മറ്റുള്ളവർ അവതിരിപ്പിക്കുന്നത് കൊണ്ട് അതിൽ ഒരു പുതുമയും ഇല്ലെന്നും മാത്രമല്ല. സ്ത്രികളാണ് അത് സാധാരണ അവതരിപ്പിക്കുന്നത്. അവന്റെ ഗുരുവാണ് ചന്ദ്രശേഖരൻ നായർ.(അദ്ദേഹത്തിനു വേണ്ടി ഞൻ ‘ബാലേ’കളും എഴുതിയിട്ടുണ്ട്.)
                                                                                                                                        അന്നത്തെ സായാഹ്ന ചർച്ചയിലെ പ്രധാന വിഷയം. ആണുങ്ങൾക്ക് കളിക്കാനുള്ള ഒരു നൃത്തം എന്തുകൊണ്ട് ഉണ്ടാക്കിക്കൂടാ എന്നുള്ളതായിരുന്നു. ഭരതനാട്യത്തിലും,കഥകളിയിലും അവൻ മത്സരിക്കുന്നു. ഞാൻ മൃദംഗ വായനയിലും,നാടകത്തിലും ഒക്കെ. അവൻ സെക്കന്റ് ഇയർ ഞാൻ ഫൈനൽ ഇയറും.അന്ന് ഞങ്ങളെപ്പോലെനൃത്തഇനങ്ങളിൽ  പുതുമ കൊണ്ട് വരാൻ ശ്രമിക്കുന്ന മറ്റൊരു കുടുംബം തിരുവനന്തപുരത്ത് ഉണ്ടായിരുന്നു.ഗിരിജയും, ഗീതയും ആണ് നാട്യക്കാർ അനിയൻ ഭരതനാട്യം അവതരിപ്പിക്കുമ്പോൾ എതിരാളിയായ ഗീത എല്ലാത്തവണയും ഒന്നാം സമ്മാനം നേടിയിരിക്കും കാരണം ഭരതനാട്യം പെണ്ണുങ്ങൾക്കുള്ളതാണെന്നാണല്ലോ വയ്പ്പ്. ഇതും മനസ്സിൽ കനലായി എരിഞ്ഞിരുന്നതു കൊണ്ടാണ് ഇത്തവണ Other forms of Dance  ൽ എന്തെങ്കിലുംപുതുമകൊണ്ടു വരണം എന്ന് ഞങ്ങൾക്ക് തോന്നിയത്. (ഗിരിജ,ഗീതമാർ പിന്നീട് റിഗാറ്റ എന്ന നൃത്തവിദ്യാലയം തുടങ്ങുകയും, ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ എതാണ്ട് എല്ലാ രാജ്യങ്ങളിലും അവർ നൃത്തവിദ്യാലയസ്ഥാപനങ്ങൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്. സിനിമാ സംവിധായകനായ ബാലുകിരിയാത്ത് ഇവരുടെ മൂത്ത സഹോദരനാണ്. പിൽക്കാലത്ത് കോമഡി സിനിമകളുടെ തിരക്കഥാ രചയിതാക്കളായ വിനു കിരിയാത്ത്  രാജൻ കിരിയാത്ത് എന്നിവർ ഇവരുടെ ഇളയ സഹോദരങ്ങളാണ്. അവർക്കു വേണ്ടി പാട്ടുകൾ എഴുതിയിരുന്നത് അവരുടെ അമ്മാവന്റെ മകനായ ബിച്ചു തിരുമല ആയിരുന്നു. ബിച്ചുവിന്റെ അനുജൻ രാമു എന്ന ദർശൻ രാമനാണ് സംഗീത സംവിധാനവും ഹർമോണിസ്റ്റും.)
                                                                                                                          സായാഹ്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ ചിന്തയാണ് തനത് നാടോടി പാരമ്പര്യത്തിൽ നിന്നും ഒരു ‘നാടോടി നൃത്തം’ അവതരിപ്പിക്കാം എന്നത്.  പൊതുവേ നാടോടി കലാരൂപങ്ങൾ എല്ലാം തന്നെ സംഘം ആയിട്ടാണ് അവതരിപ്പിക്കാറുള്ളത്.അപ്പോൾ ഒറ്റക്ക് അവതരിപ്പിക്കാനുള്ള കലാരൂപം എന്താണെന്നായി അടുത്തചിന്ത.അന്നത്തേക്ക് ചർച്ച അവസാനിപ്പിച്ചിറങ്ങുമ്പോൾ ഞാൻ ഗുരുവിനോട് പറഞ്ഞു ‘സർ ഞാൻ ഒരാഴ്ചക്കുള്ളിൽ ഒരെണ്ണം സംഘടിപ്പിക്കാം‘ എന്ന്. പിറ്റേന്നു തിരുവനന്തപുരത്തെ പബ്ലിക്ക് ഗ്രന്ഥശാല മുഴുക്കെ പരതി.ഒന്നും കിട്ടിയില്ല.എന്റെ നാട്ടിൽ എന്റെ പിതാവ് സ്ഥാപിച്ച’നേതാജി വായനശാലയിൽ‘ നിന്നും എനിക്ക് ഒരു പുസ്തകം കിട്ടി. അതിൽ ഒരു ലേഖനം കണ്ടു .
        പണ്ടൊക്കെ നായർ തറവാടുകളിൽ വിവാഹം നടക്കുമ്പോൾ, ഇന്നത്തെപ്പോലെ കല്ല്യാണ കുറിമാനമോ, ഫോൺ സൌകര്യങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ലല്ലോ,അങ്ങത്തമാർ ഊരു ചുറ്റി കല്ല്യാണം വിളിക്കാൻ പോകാറുമില്ല.പക്ഷേ കരക്കാരെ കല്യാണം വിളിച്ചല്ലെ തീരൂ. അതിലേക്കായ്  വേലൻ വിഭാഗത്തിൽ‌പ്പെട്ട ഒരാളെ വീട്ടിൽ വിളിച്ചു വരുത്തും. മിക്കവാറും, ആടാനും പാടാനും കഴിവുള്ളവരാണു അവർ. കാരണവർ അയ്യാളോട് ആരെയൊക്കെ കല്ല്യാണത്തിനു വിളിക്കണം എന്ന് പറയും..വേലൻ ആ തറവാടുകളിലേക്ക് യാത്രയാകും. അവരെ ഒക്കെ കല്ല്യാണ വിവരം ധരിപ്പിക്കും.തങ്ങളെ കല്ല്യാണം വിളിക്കാൻ കാരണവന്മാർ അയച്ച ദൂതനെ സന്തോഷിപ്പിക്കാൻ ആ വീട്ടുകാർ അരിയും,നാളികേരവും ഒക്കെ നൽകും പകരമായി,വെറ്റിലയും അടയ്ക്കയും,പുകയിലയും കണിയായ് വച്ച് വേലൻ പടി ഇറങ്ങും
അയാളുടെ ചലനങ്ങളും വായ്ത്താരികളുമൊക്കെ താള നിബദ്ധമായിരിക്കും.കയ്യിൽ ഒരു നീണ്ട വടി കാണും.അതിന്റെ അറ്റത്തു കെട്ടി വച്ചിരിക്കുന്ന ഭാണ്ഡത്തിൽ വീടുകളിൽ നിന്നു കിട്ടുന്ന സധനങ്ങളും ,വെറ്റിലയും ,അടക്കയും,പുകയിലയുമൊക്കെ ഉണ്ടാകും. കോറമുണ്ട് പാളത്താറു പോലെ ഉടുത്താണ് അയാളുടെ നടപ്പ്. ഇത്രയും കാര്യങ്ങൾ ഞാൻ പുസ്തകത്തിൽ നിന്നും മനസിലാക്കി. പക്ഷേ ഏത് നൃത്തത്തിനും ഒരു പാട്ട് വേണമല്ലോ..വിശിഷ്യാ വായ്ത്താരിയും. മലബാർ ഭാഗത്താണ് പണ്ടൊക്കെ  ഇത്തരം കളികൾ കണ്ട് വരുന്നതെന്നു കവിയായ പ്രോഫസർ അയ്യപ്പ പണിക്കരിൽ നിന്നും മനസിലാക്കിയ ഞാൻ അവിടെയുള്ള സുഹൃത്തു ക്കളുമായി ബന്ധപ്പെട്ടു.ഒന്നും ലഭിച്ചില്ലാ.അവസാനം മാവേലിക്കരയിലുള്ള പ്രായം ചെന്ന ഒരു വേലൻ ഉണ്ടെന്നും അയാൾക്ക് ചിലപ്പൊൾ ഇത് അറിയാൻ കഴിയും എന്ന് പ്രൊഫസർ നരന്ദ്രപ്രസാദിൽ നിന്നും മനസിലാക്കി അങ്ങോട്ട് തിരിച്ചു.അവിടെ  വച്ച് അപ്പു ആശാൻ  എന്ന ആ വേലനെ കണ്ട് മുട്ടി.അയാളിൽ നിന്നും  കുറച്ച് വരികളും,വായ്ത്താരിയും കിട്ടി.വീട്ടിൽ എത്തിയ ഞാൻ അതിനെ ഒരു ഓഡറിലാക്കി. തിശ്ര താളത്തിലുള്ള നടതക്കിട്ട,തക്കിട്ട
തെയ്യന്തം തകതന്തം തരോ ധിമി
തെനന്തം  തകതന്തം  ധിമിധോം
കല്ല്യാണക്കലിയിതു താരോം-
ധിമി കല്ല്യാണപ്പാട്ടിത് ധിമിതോം

തൈവത്തെ കൈ എടുപ്പോം - താരോം ധിമി
തൈവങ്ങളെ സ്തുതി ചെയ്‌വോം

കൊയ്യിലാള പൊയിലാള താരോംധിമി
വെറ്റില അടയ്ക്കാള ധിമിതോം
അമ്മാച്ചനെ തൊഴുതോണ്ടേ – താരോം ധിമി
അപ്പൂപ്പനെ കൈ എടുപ്പോം
അമ്മച്ചിയെ കൈ എടുപ്പോം - താരോം ധിമി
ശീതേവിയെ തൊഴുതോണ്ടേം
തെയ്യന്തം തകതന്തം തരോ ധിമി
തെനന്തം  തകതന്തം  ധിമിധോം
പാട്ടും വായ്താരിയും കിട്ടിയപ്പോൾ ഗുരുവിന് ആകെ സന്തോഷമായി. കൈ മുദ്രകളും കലാശവും ഒന്നും ഇല്ലാതെ അദ്ദേഹം അത് ചിട്ടപ്പെടുത്തി.വിളംബകാലത്തിൽ തുടങ്ങി ഷഡ്കാലത്തിൽ അവസാനിക്കുന്ന ആ നൃത്തരൂപത്തിനു പശ്ചാത്തലമായി ഉപയോഗിച്ചത് ഉടുക്കും,ഡോലിയും,ഒരു ശ്രൂതിപ്പെട്ടിയും മാത്രം.പതിനഞ്ച് മിനിട്ടിൽ അത് ചിട്ടപ്പെടുത്തി റിഹേഴ്സൽ ചെയ്തപ്പോൾ മനസിനു ഒരു കുളിരുണ്ടായി. റിഹേഴ്സലിനിടക്കു ഒരു നാൾ സാക്ഷാൽ വി.ദക്ഷിണാ മൂർത്തി സ്വാമി ഗുരുവിന്റെ വീട്ടിൽ എത്തി.പാട്ട് കേട്ട് അദ്ദേഹം എന്നെ അഭിനന്ദിച്ചപ്പോൾ എന്തൊക്കെയോ പിടിച്ചടക്കിയ മട്ടുണ്ടായി.നെയ്യാറ്റിൻകര പുരുഷോത്തമൻ എന്ന കൂട്ടുകരനാണ് ആ പാട്ട് പാടീയത്.
      കാത്തിരുന്ന മത്സര ദിനം എത്തി.തിരുവനന്തപുരം സെനറ്റ് ഹാളിൽ വച്ചായിരുന്നു മത്സരം.മുപ്പത്തി ഏഴുപേർ ആ മത്സര ഇനത്തിൽ പങ്കെടുക്കുന്നു.എന്നറിഞ്ഞപ്പോൾ തന്നെ ഒക്കെ മതിയാക്കി വീട്ടിൽ പോരാം എന്നു വിചാരിച്ചു.ഞങ്ങളുടെ കൂടെ വന്ന കോളേജ് അധ്യാപകനായ രാംദാസ് സാറും.പിന്നെ ഞങ്ങളുടെ കാർ ഡ്രൈവറായ മണി നായരുടേയും നിർബ്ബന്ധത്താൽ ചെസ് നംബർ  വിളിക്കുന്നതിനായി കാത്തിരുന്നു. തബല, ബോങ്കോസ്,കോങ്കോഡ്രം, അക്കോഡിയൻ, ചെണ്ട,തുടങ്ങിയ വാദ്യങ്ങളുടെ അകമ്പടിയോടെ വേദിയിൽ, നൃത്തരുപങ്ങൾ ആടി തകർക്കുകയാണ്.  
        ഇരുപത്തി അഞ്ചാം നമ്പറായി അനിയനെ പേരു വിളിച്ചു.ഒന്നും പ്രതീക്ഷിക്കാതെ.ഡാൻസ് തുടങ്ങി.മുപ്പത്തി ഏഴു പേരിൽ ആണായിട്ട് അനിയൻ ജയരാജ്   മാത്രം. അനിയന്റെ മനസിൽ  നൃത്തം മാത്രം എന്റെ മനസ്സിൽ താളം തെറ്റതെയും വേഗത്തി ലുള്ള തുമായ ഡോലി വാദനം. പതിനഞ്ചു മിനിറ്റും.ഹാളിൽ കൈയ്യ്ടി ശബ്ദം മുഴങ്ങി കേട്ടു. നൃത്തം അവസാനിച്ചതും ഞങ്ങൾ ഇരുവരും തളർന്നു.വേദിക്കു പുറകിൽ ഞങ്ങളുടെ ഡ്രൈവർ ഞങ്ങളെ താങ്ങി എടുത്താണ് കൊണ്ട് പോയത്.....
          മത്സരം കഴിയുന്നതു വരെ ഞങ്ങൾ കാത്തിരുന്നൂ..മൂന്നാം സ്ഥാനമെങ്കിലും പ്രതീക്ഷിച്ച് കൊണ്ട് ഇതിനിടയിൽ എന്റെ മൂത്ത സഹോദരനുമെത്തി.അദ്ദേഹം ഡാൻസ് കാണുവാൻ സദസ്സിന്റെ ഇടയിൽ ഉണ്ടായിരുന്നെന്നു ഞങ്ങൾ അറിഞ്ഞിരുന്നില്ലാ.എറണാകുളത്തെ എഫ്,എ,സീ.റ്റി യിൽ എഞ്ചിനിയറായിട്ട് ചേർന്നിട്ട് ഒരു മാസമെ ആയിരുന്നുള്ളൂ, സാഹിത്യത്തിലും, കർണ്ണാട്ടിക്ക് മ്യൂസിക്കിലും അദ്ദേഹത്തിനു നല്ല പിടി പാടാണ്.
       
                                   ജയകുമാർ,ജയരാജ്,ജയചന്ദ്രൻ(ചന്തുനായർ)                                 അവസാനം വിധി പ്രഖ്യാപനം വന്നൂ.ജീവിതത്തിൽ ആദ്യമായി പൊട്ടിക്കരഞ്ഞു....അനിയൻ ജയരാജിനു ഒന്നാം സമ്മാനം. അവനും കരയുന്നുണ്ടായിരുന്നൂ. ഞങ്ങളെ ഇരുപരേയും കെട്ടിപ്പിടിച്ചു നിന്നിരുന്ന ചേട്ടൻ ജയകുമാറിന്റെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നൂ...
 
                                                 കാവാലവും ജയരാജും                                                                                            ഞങ്ങളെ പരിചയപ്പെടാൻ രണ്ട് പേർ എത്തി. ഒരാളെ എനിക്ക് അറിയാമായിരുന്നൂ. അതു ശ്രീ.എം.ജി.രാധാകൃഷ്ണൻ ചേട്ടനായിരുന്നൂ.അദ്ദേഹം മറ്റേ വ്യക്തിയെ പരിചയപ്പെടുത്തി ഇതാണ് ‘കാവാലം നാരായണപണിക്കർ‘. അദ്ദേഹം പറഞ്ഞു.ഞങ്ങൾ തിരുവനന്തപുരത്ത് ഒരു നാടക സംഘം രൂപീകരിക്കാൻ പോകുന്നൂ.’തിരുവരങ്ങ്’ എന്നാണ് അതിന്റെ പേർ...നിങ്ങൾക്കും അതിൽ പങ്കാളികളാകാൻ താല്പര്യമുണ്ടോ....അച്ഛനോട് ചോദിച്ചിട്ട് മറുപടി പറയാം എന്ന് ഞങ്ങൾ പറഞ്ഞു.ഹസ്ത ദാനം തന്നു ഇരുവരും പോയപ്പോൽ പത്രക്കാർ വളഞ്ഞു .ഫോട്ടോ എടുക്കലും വിവരങ്ങൾ തിരക്കലും ഒക്കെ തകൃതിയിൽ.(പിറ്റെന്ന് പത്രത്തിൽ വന്ന ഫോട്ടോയും,കല്ല്യാണക്കളിയെ കുറിച്ചുള്ള എന്റെ കണ്ടെത്തലുകളുടെ വാർത്തയും ഞൻ വെട്ടി സൂക്ഷിച്ചിരുന്നത് ഇപ്പോൾ കാണനില്ലാ.അത് അനിയന്റെ വീട്ടിലാണ് അതു ഞാൻ പിന്നീട് ഇവിടെ ഇടാം) എം.ജി.കോളേജിലെ വിദ്യാർത്ഥികൾ ഞങ്ങളെ ഇരുവരേയും തോളിലേറ്റി തിരുവനന്തപുരം നഗരം മുഴുവനും ചുറ്റി കറങ്ങി.മനസ്സിൽ അടക്കാനാകാത്ത സന്തോഷത്തോടെ അപ്പോഴും ഞങ്ങൾ കരയുകയായിരുന്നൂ.
          പിന്നെ കാവാലത്തിന്റെ തിരുവരങ്ങിൽ ശ്രീ അരവിന്ദൻ മാഷ് സംവിധാനം ചെയ്ത കാവാലം ചേട്ടന്റെ ‘അവനവൻ കടമ്പ‘ എന്ന നാടകത്തിൽ ഞങ്ങളും പങ്കാളികളായി... പല വേദികളിലും , പശ്ചാത്തലസംഗീതവും, ദീപ പ്രസരണവും ഒക്കെ  ഞാനും എന്റെ ജേഷ്ഠനും   തന്നെയാണ് നിർവഹിച്ചത്. അനിയൻ ജയരാജ് അതിൽ പ്രധാനമായ ഒരു റോളും കൈകാര്യം ചെയ്തു.മറ്റ് അഭിനേതക്കൾ. ഗോപി ചേട്ടൻ(ഭരത് ഗോപി) നെടുമുടി വേണു, ജഗന്നാഥൻ, കൈതപ്രം, എസ്.ആർ.ഗോപാല കൃഷ്ണൻ, അണ്ടർ സെക്രട്ടറി ആയിരുന്ന നടരാജൻ ചേട്ടൻ, (ലളിതംബിക ഐ.എ.എസിന്റെ ജേഷ്ഠൻ),കൃഷ്ണന്‍ കുട്ടിനായർ കവി കുഞ്ചു പിള്ള തുടങ്ങിയവരയിരുന്നു. അനിയൻ പിന്നെ ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പ്രൊഫസറയും.ഇപ്പോൾ അസമിലെ ദൂരദർശൻ കേന്ദ്രത്തിലെ ഡയറക്ടറായും സേവനം അനുഷ്ഠിക്കുന്നു.   ജേഷ്ഠൻ സൌദിയിലെ ഒരു സർക്കാർ കമ്പനിയിലെ ജനറൽ മാനേജരാണ്.. കാവാലത്തിന്റെ 'കൈകുറ്റപ്പാട്” എന്ന നാടകം.ആദ്യമായി സംവിധാനം ചെയ്തത് എന്റെ സഹോദരൻ ജയകുമാർ ആയിരുന്നു. അമ്പലമേട്  എഫ്.എ.സി.റ്റി. യിൽ അത് ആ നാടകം ആദ്യമായി അവതരിപ്പിച്ചു.                                                                                                                                     ചരിത്രത്തിൽ ,സുവർണ്ണ ലിപികളിൽ ആലേ ഖനം  ചെയ്തിട്ടില്ലെ ങ്കിലും  അതിനു ശേഷം സ്കൂൾ,കോളേജ് നൃത്ത മത്സരങ്ങളിൽ ‘നാടോടി നൃത്തം ഏന്നൊരു മത്സര ഇനം ഉണ്ടാകുവാൻ ഞങ്ങൾ  നിമിത്തമായി എന്നത് സന്തോഷമായി കരുതുന്നൂ, ഇത്തരുണത്തിൽ. മാത്രമല്ലാ വംശനാശം സംഭവിച്ച ഒരു കലാരൂപത്തിനു വീണ്ടൂം ജന്മമേകീ എന്നതും സന്തോഷം നൽകുന്നു.എതൊക്കെയോ പുസ്തകങ്ങളിൽ ഇതിനെ പറ്റി പ്രതി പാദിച്ചിട്ടുമുണ്ട്.വിക്കി പീഡിയയിലേക്കുവേണ്ടിയും ഇതിനെപറ്റിയുള്ള വിവരങ്ങൾ തിരക്കിയിരുന്നെന്നാണു എന്റെ ഓർമ്മ......വംശനാശം സംഭവിച്ച ആ കലരൂപം ഇപ്പോൾ ഉണ്ടോ എന്നത് വേദനയുള്ള ഒരു സംശയമായും നില നിൽക്കുന്നൂ.............
           
Guru Chandrasekharan (1916–1998) was an Indian classical dancer, choreographer and instructor of Kathakali. He was born in Trivandrum, India in 1916. His father was N.K. Nair, who was himself a well known artist and a notable oil painter. Guru Chandrasekharan held tenure at the Visva Bharati University (Santiniketan) from 1947 to 1950, where he was a Professor of Classical Dance, focusing on Kathakali.

Wednesday, April 18, 2012

അവിശ്വാസികളുടെ ആൾക്കൂട്ടം


അവിശ്വാസികളുടെ ആൾക്കൂട്ടം

1,ങ്ങനെ ഞെട്ടാതിരിക്കും……..


രണ്ടാഴ്ചക്ക് മുമ്പുള്ള ഒരു മദ്ധ്യാഹ്നം.ഭാര്യക്ക് ഒരു പട്ട് സാരി വാങ്ങണം.  ന്റെ മകന്റെ  വിഹാഹ നിശ്ചയത്തിനു ഉടുത്തൊരുങ്ങാൻ.പൊതുവേ കാർ യാത്ര എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ബുദ്ധിമുട്ടുള്ള കാര്യമാണു.ഭാര്യയുടെ അപേക്ഷ നിരസിച്ചാലുണ്ടാകുന്നപ്രശ്നങ്ങൾ മുന്നിൽ കണ്ട് ഞാൻ സമ്മതം മൂളി..ഭാര്യയും,ഭാര്യാ സഹോദരിയും കൂട്ടി വീട്ടിൽ നിന്നും ഇരുപത് കിലോമീറ്റർ അകലെയുള്ള സാക്ഷാൽ അനന്ത പത്മനാഭൻ വാണരുളുന്ന തിരുവനന്തപുരം സിറ്റിയിലെ ജയലക്ഷ്മി  സിൽക്ക് വ്യാപാരശാലയുടെ മുന്നിലെത്തി.സൂര്യൻ ഉരുക്കിയിട്ട ടാർ റോഡിലൂടെയുള്ള യാത്ര എന്നെ വല്ലാതെ തളർത്തിയിരുന്നൂ.സാരി തിരഞ്ഞെടുക്കാൻ അവരെ രണ്ട് പേരേയും വിട്ടിട്ട്.ഞാൻ കാറിൽ തന്നെയിരുന്നൂ. .സീക്കും ഇത്ര തണുപ്പ് കുറവോ? അതുണ്ടാക്കിയവനെ പ്രാകി.എപ്പോഴോ നോട്ടം വശത്ത് കിടന്നകാറിൽ ചാരിനിൽക്കുന്ന പെൺകുട്ടിയിലായി.നല്ല പൊക്കം അതിനൊത്തവണ്ണം.ഒരു സുന്ദരിയായ 22 കാരി. ആ കുട്ടിയും എന്നെ ശ്രദ്ധിക്കുന്നത് കണ്ട് ഞാൻ നോട്ടം മാറ്റി...
     ഇരുപത് വയസ്സിൽ തുടങ്ങിയ വെറ്റിലമുറുക്ക്,നിർവിഘ്നം തുടരുന്ന ഞാൻ .. വെറ്റിലക്കട തേടിഡോർ തുറന്ന് പുറത്തിറങ്ങി.. സുന്ദരി എന്റെ മുന്നിൽ വഴി മുടക്കിയത്പോലെ നിൽക്കുന്നൂ
അങ്കിൾ..എനിക്കൊരു ഉപകാരം ചെയ്യുമോ
എന്താ കുഞ്ഞിനു വേണ്ടത്
ഔപചാരിതകളൊക്കെ വിട്ട് ആ കുട്ടിയുടെ ചോദ്യം “എനിക്ക അഞ്ഞൂറു രൂപ തരുമോ?
“എന്തിനാ?”
“തരുമോ?”
ചോദിക്കുന്നത് വശ്യസുന്ദരിയായ ഒരു പെൺകുട്ടി ഏതോ നല്ല കുടുംബത്തിലേതാണെന്ന് തോന്നുന്നൂ...എന്തോ അത്യാവശ്യം കാണും.അല്ലെങ്കിൽ കയ്യിലുണ്ടായിരുന്ന കാശ് കൈമോശം വന്നിരിക്കും.ഞാൻ പോക്കറ്റിൽ നോക്കി. കാറിനുള്ളിലെ പേഴ്സിലാണു രൂപ..ഞാൻ കാർ തുറന്ന് അകത്ത് കയറി.എന്നോട് ചോദിക്കാതെ തന്നെ ആ കുട്ടിയും ഇടത് വശത്തെ ഡോർ തുറന്ന് അകത്ത് കയറി കതകടച്ചു. ഞാൻ രൂപ കൊടുത്തു.
“കുഞ്ഞിന്റെ കാശ് ആരെങ്കിലും മോഷ്ടിച്ചോ...എന്തിനാ ഇപ്പോൾ ഈ രൂപ”
“അതോ...എന്റെ ഫോണിലെ ചാർജ്ജ് തീർന്നൂ പ്രീപൈഡാ....അച്ഛനും അമ്മയും ഗൾഫിലാ..അച്ഛനെ വിളിച്ച് ഒരു കാര്യം പറയാനുണ്ടായിരുന്നൂ”
എന്നിലെ ഞാൻ ഉണർന്നു.
“ഈ രൂപ ഞാൻ തന്നില്ലെങ്കിൽ കുഞ്ഞ് എന്ത് ചെയ്യുമായിരുന്നു”...അവൾ ചിരിച്ച്....
മറ്റൊരാളുടെ  കൈയ്യിൽ നിന്നും വാങ്ങിക്കും”
“തിരുവനന്തപുരത്തുകാർക്ക് അത്രക്കങ്ങ് വിശാലഹൃദയമുണ്ടോ”
“ഒട്ടുമില്ലാ...അവർ കാശ് തരും പക്ഷേ മറ്റു ചിലത് ചോദിക്കും”
“എന്ത് ചോദിക്കുമെന്നാ”
അവൾ വീണ്ടും ചിരിച്ചൂ  
“ഈ കാറിന്റെ ഡോർ ഗ്ളാസുകളിൽ ഒട്ടിച്ചിരിക്കുന്ന പേപ്പർ നല്ല കട്ടിയാ അല്ലേ അങ്കിൾ ...അകത്ത് നടക്കുന്നതൊന്നും പുറത്ത് കാണില്ലാ...അല്ലേ?”
അവൾ സീറ്റിന്റെ ലിവർ പിടിച്ച് വലിച്ചു.തലഭാഗം താണു അവൾ ഇപ്പോൾ കിടക്കുന്നപോലത്തെ അവസ്ഥയിലാണു
“അങ്കിൾ...ആയിരം രൂപകൂടിതന്നാൽ....എന്നിൽ നിന്നും എന്ത് വേണമോ എടുക്കാം...ഐ.പിൽ ഗുളികയും കഴിച്ചിട്ടുണ്ട്...പിന്നെ കാര്യം കഴിഞ്ഞാൽ ‘മുത്തൂറ്റ് പ്ളാസ്സയിലെ  ‘ബൊഫേയിലും’ പങ്കേടുക്കണം നല്ല വിശപ്പുണ്ട്..... സത്യത്തിൽ ഞാൻ സംയമനം പാലിച്ചു ഒരു പൊട്ടനെപ്പോലെ ചോദിച്ച്
“കുഞ്ഞിന്റെ നാടെവിടെയാ”
 “ കോട്ടയം”
“പിന്നെ ഇവിടെ?”
“ടെക്നോ പാർക്കിൽ ജോലി ചെയ്യുന്നൂ”
"എഞ്ചിനിയറാ...?”
“എന്ന് പറയാം  ഒരു പൊളിഞ്ഞ കമ്പനിയാ സാലറിയൊന്നുംനേരെ കിട്ടില്ലാ..എനിക്കെന്റെതായ ജീവിതരീതിയുണ്ട് അത് മാറ്റാൻ പറ്റില്ലാ...”
“ അതിനു തിരഞ്ഞെടുത്ത ഈ രീതി ശരിയാണോ”
“എന്താ തെറ്റ് ..ഇപ്പോൾ തന്നെ നോക്കൂ ഇത്രയും പബ്ളിക്കായ സ്ഥലത്ത് ആരുമറിയാതെ..ഒരു പ്രായമുള്ള വ്യക്തിയിൽ( അത്ര പ്രായം തോന്നിക്കില്ലാ..,ഹെയർടൈ വളരെ സൂഷ്മതയോടെ അടിച്ചിട്ടുണ്ട്,,പിന്നെ അങ്കിൾ സുന്ദരനുമാണു കേട്ടോ)   നിന്നും ഇങ്ങനെ കാശ് വാങ്ങുന്നതിൽ ഞാനൊരു തെറ്റും കാണുന്നില്ലാ..എനിക്ക് സുഖവും കിട്ടും ക്യാഷും കിട്ടും...എന്താ..അങ്കിളിനു സെക്സിൽ താല്പര്യമില്ലേ?
“ഇല്ലാ...താല്പര്യമില്ലെന്നല്ലാ അതിനു സമയവും ,സന്ദർഭവും ഒക്കെയുണ്ട്...... കുഞ്ഞ് ഒരു കാര്യം ചിന്തിക്കണം ഇത് അച്ഛനും അമ്മയും അറിഞ്ഞാൽ.കെട്ടാൻ പോകുന്ന പയ്യൻ അറിഞ്ഞാൽ...”
“ഞാൻ അങ്കിളിനോട് ഒരു ചോദ്യം ചോദിക്കട്ടേ...കുറച്ച് മുൻപ് ഈ കാറിൽ നിന്നും ഇറങ്ങിപ്പോയ താങ്കളുടെ ഭാര്യ മറ്റൊരാളുമായി ബന്ധപ്പെട്ടിട്ടില്ലാന്ന്നുറപ്പിച്ച് പറയാൻ കഴിയുമോ? അങ്കിളിന്റെ പെൺ മക്കൾ വിവാഹത്തിനു മുൻപ് പരപുരുഷന്മാരുമായി ബന്ധപ്പെട്ടിട്ടില്ലാ എന്ന് അങ്കിളിന് ഉറപ്പ് തരാൻ സാധിക്കുമോ?”
എന്റെ നാവ് വായ്ക്കകത്ത് ഉടക്കി കിടന്നു...... ‘ഇല്ലാ ഉറപ്പിച്ച് പറയാൻ പറ്റില്ലാ’ തെളിവില്ലാ..തെളിവുകൾകിട്ടാനും സാധിക്കില്ലാ... എല്ലാം വിശ്വാസമാണു...അതിനെ ചൂഴ്ന്നെടുക്കേണ്ട കാര്യമില്ലാ.....ഞാനും....സന്യാസിയൊന്നുമല്ലായിരുന്നൂ...ചെറുപ്പകാലത്ത് ഞാനും വേലികൾ ചാടിയിട്ടില്ലേ അത് ഭാര്യക്കറിഞ്ഞികൂടാ....അപ്പോൾ പിന്നെ?
“എന്നാൽ ഞാൻ പോയ്ക്കോട്ടെ.........”
           അവൾ ഡോർ തുറന്ന് പുറത്തേക്കിറങ്ങി...ആൾക്കൂട്ടത്തിൽ അവൾ അലിഞ്ഞ് ചേർന്നു..... അവിശ്വാസികളൂടെ ആൾക്കൂട്ടം....എന്റെ ചിന്തക്ക് ചിതലരിക്കുന്നൂ...ഞാൻ തലകുമ്പിട്ടിരുന്നൂ..
*****************************************
2, ഗതകാല സ്മരണയിൽ
ഇത് വർഷങ്ങൾക്ക് മുൻപ് നടന്നതാണുമുകളിലെഴുതിയ സത്യം തന്ന പ്രേരണയിൽ ഇതും ഞാൻ കുറിക്കുന്നൂ
                      ഒരു സിനിമയുടെ തിരക്കഥയെഴുതാൻ മദ്രാസിലെഭാരത് ഹോട്ടലിൽ, .രാത്രിയെ പകലാക്കിയും,പകലിനെ രാത്രിയാക്കിയും ചിന്തയുമായി ദ്വന്ദയുദ്ധം നടത്തുകയാണു ഞാൻ.ഇത് വായിക്കുന്ന പലരും കണ്ടിട്ടുള്ള ഒരു ചിത്രംഅതിലും ഞാൻ പേരു വച്ചിട്ടില്ലാ..ഇവിടേയും ഞാനാ ചിത്രത്തിന്റെ പേർ എഴുതുന്നില്ലാ. (എത്രയോ  ചിത്രങ്ങൾ ഞാനിങ്ങനെ പേരു വയ്ക്കാതെ എഴുതിയിട്ടുണ്ട്....ഇപ്പോൾ ,ചിലപ്പോഴൊക്കെ അങ്ങനെ ചെയ്തത് ശരിയായില്ലാ എന്നൊരു തോന്നലുണ്ടാകുന്നുണ്ട്....അത് കൊണ്ട് തന്നെ ഇനിയുള്ള ചിത്രങ്ങളിലും,സീരിയലുകളിലും ഞാൻ പേരു വച്ച് തന്നെ എഴുതുവാൻ തീരുമാനിച്ചതും...പ്രശസ്തിക്ക് വേണ്ടിയിട്ടല്ലാ...അടുത്ത തലമുറ എന്നേയും കൂടി ഓർമ്മിക്കട്ടേ എന്ന് വിചാരിച്ചത് കൊണ്ട്...ഒരിക്കൽ കുസുമം ആർ പുന്നപ്ര എഴുതിക്കണ്ടൂ...അദ്ദേഹത്തിന്റെ പല കഥകളും മോഷ്ടിച്ച് ചിലർ സിനിമയും സീരിയലും ഒക്കെ ആക്കിയിട്ടുണ്ട്അതു കൊണ്ട് തന്നെ ബ്ലോഗിൽ ഇടുന്നതിനു മുൻപ് അദ്ദേഹം ,മിക്ക കഥകളും പ്രസിദ്ധീകരിക്കാറുണ്ട്.ഈയിടെ ഭാരതീയം എന്ന മാസികയിൽ എന്റേയും, ശ്രീമതി. കുസുമത്തിന്റേയും  കഥകൾ പ്രസിദ്ധീകരിച്ചിരുന്നൂ അതുകൊണ്ട് തന്നെ സിനിമക്കായി ഉദ്ദേശിക്കുന്ന പല കഥകളും ഞാനും ബ്ലോഗിൽ ഇടാത്തത്) പറഞ്ഞ് വന്നത് കഥയുടെ  കാര്യമല്ലല്ലോ..ഇനി വിഷയത്തിലേക്ക് കടക്കാം..                                                                  രാത്രി 8 മണിയായിക്കാണും .ഡോറിൽ ആറോ തട്ടുന്നൂ..കുറ്റിയിട്ടില്ലാ...
“യെസ് കമിംഗ്”
 കിടക്കയിൽ കിടന്ന് കൊണ്ട് ഞാൻ വിലിച്ച് പറഞ്ഞു.സാധാരണ,എന്റെ എഴുത്ത് രീതി അങ്ങനെയാ...കിടക്കയിൽ ചാരിക്കിടന്നാണു എഴുത്ത്.....
പതിനെട്ട് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പയ്യൻ മുറിക്കകത്തേക്ക് കടന്ന് വന്നു...
“ആരാ”
ആ ശല്യ പ്പെടുത്തലിന്റെ നീരസം എന്റെ വാക്കുകളിൽ ഇഴതുന്നിയത് ഞാനറിഞ്ഞൂ...അത് ആ പയ്യനും മനസ്സിലാക്കി...
“ക്ഷമിക്കണം സർ....പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രാഭകരൻ സാർ പറഞ്ഞിട്ടാ ഞാൻ വന്നത്...സാറിന്റെ അടുത്ത ചിത്രത്തിൽ ഒരു ചാൻസ്”
“നിങ്ങൾക്കോ.... അത്തരം ഒരു കഥാപാത്രം ഇതിൽ ഇല്ലല്ലോ”
“എനിക്കല്ല സർ”
“പിന്നെ ..?.”
“സർ...പ്ളീസ്..ഞാനിപ്പോൾ വരാം”
തിരികെ വന്നപ്പോൾ അയ്യാളുടെകൂടെ വെളുത്തസുന്ദരിയായ ഒരു പെൺകുട്ടികൂടി ഉണ്ടായിരുന്നൂ.കയ്യിൽ ഒരു ആൽബവും...
ഞാൻ ഇരിക്കാൻ പറഞ്ഞൂ... അവൾ മടിച്ച് നിന്നു....നിർബ്ബന്ധം ശക്തമായപ്പോൾ അവൾ ഇരുന്നു.കയ്യിലെ ആൽബം എനിക്ക് തന്നു.ഞാനത് മറിച്ച് നോക്കി തുടങ്ങുമ്പോഴേക്കും പയ്യൻ മുറിവിട്ട് ഇറങ്ങിപ്പോയി...പിന്നെ സംസാരത്തിനിടയിൽ അത് ആ കുട്ടിയുടെ ഇളയ സഹോദരൻ ആണെന്നറിഞ്ഞു.... ഒരു നായികയുടെ എല്ലാ ഭാവങ്ങളും ആ കുട്ടിയില്‍ ഉണ്ടായിരുന്നൂ...ഞാൻ അഭിനയിപ്പിച്ച് നോക്കി.എന്റെ ചിന്തകൾക്കപ്പുറമായിരുന്നൂ അവളുടെ അഭിനയ പാടവം.... എന്റെ ആ സിനിമയിൽ വേറേ നായികക്ക് അഡ്വാൻസ് കൊടുത്ത്തിരുന്നൂ...ആ കാര്യം പറഞ്ഞപ്പോൾ ആ കുട്ടിയുടെ മിഴികൾ നിറയുന്നത് ഞാൻ കണ്ടു.കുട്ടി ആന്ധ്രാക്കാരിയാണു.സിനിമയിൽ അഭിനയിക്കണം എന്ന മോഹവുമായി മദ്രാസിൽ വന്നതാണു.അനുജൻ മദ്രാസിൽ പഠിക്കുന്നൂ. നന്നേ ചെറുപ്പത്തിൽ അവർക്ക് അച്ഛനും അമ്മയും നഷ്ടപ്പെട്ടൂ.ഇപ്പോൾ താമസിക്കുന്ന വീടിനു വാടക കൊടുത്തിട്ട് നാലു മാസമായി.അനിയനും ഫീസ് കൊടുത്തിട്ടില്ലാ...രണ്ട് ദിവസമായി അവർ ആഹാരം കഴിച്ചിട്ട്,എന്നറിഞ്ഞപ്പോൾ എന്റെ മനസ്സ് തേങ്ങി.മൂന്ന് നാൾക്ക് മുൻപ് ഒരു സംവിധായകനെ ആ കുട്ടി സന്ദർശിച്ചിരുന്നൂ.അവളിൽ നിന്നും നേടാനുള്ളതെല്ലാം നേടിയിട്ട് അയ്യാൾ കുട്ടിയെ പറഞ്ഞയച്ചു.ചിത്രത്തിൽ അവസരം കൊടുത്തില്ലാന്ന് മാത്രമല്ലാ ഒരു രൂപപോലും നൽകിയില്ലാ........... അപ്പോൾ എന്റെ കൈവശം അയ്യായിരം രൂപമാത്രമേ ഉണ്ടായിരുന്നൊള്ളൂ. ഞാനത് ആകുട്ടിക്ക് കൊടുത്തു.പിന്നെ ,എനിക്ക് വളരെ പരിചയമുള്ളതും,.ഉടനെ ഒരു ചിത്രം എടുക്കാൻ പോകുന്ന,പുതുമുഖങ്ങളെ തേടുന്ന ഒരു സംവിധായകനു ഞാൻ ഒരു എഴ്ത്തും കുട്ടിയുടെ കൈവശം കൊടുത്തു. അവൾ പിന്നേയും കാത്തിരുന്നു.ആ കാത്തിരിപ്പ് എന്തിനാണെന്ന് എനിക്ക് മനസ്സിലായി.
“ ഇല്ല കുഞ്ഞേ ഞാൻ അത്തരക്കാരനല്ലാ.....സ്ത്രീ എനിക്കൊരു ദൌർബല്ല്യമല്ലാ.... എനിക്കും സഹോദരിമാരുണ്ട്.കുട്ടി പൊയ്ക്കോളൂ...ഞാൻ ആ സംവിധായകനോട് വിളിച്ച് പറയാം....തീർച്ചയായും  ആ സിനിമയിൽ കുട്ടിക്കൊരു വേഷമുണ്ടാകും.......”
അവൾ എണീറ്റ് എന്റെ കാൽ തൊട്ട് വണങ്ങി നിവരുമ്പോള്‍ ആ കുട്ടിയുടെ മിഴികൾ നിറഞ്ഞ് കവിഞ്ഞിരുന്നൂ..
“ സർ ഇത്തരത്തിൽ ഒരാളെ ഞാൻ ഇന്നുവരെ കണ്ടിട്ടില്ലാ....എങ്ങനെ നന്ദി പറയണമെന്ന് എനിക്ക് അറിയില്ലാ......”
ഞാനാ കുട്ടിയുടെ നിറുകയിൽകൈ വച്ച് അനുഗ്രഹിച്ചൂ.......
പിന്നീട് ആ കുട്ടി മലയാളത്തിലും,തമിഴിലും തെലുങ്കിലും മറ്റ് ഭാഷാ ചിത്രങ്ങളിലും നായികയായി പടർന്ന് പന്തലിച്ചു....
വർഷങ്ങൾക്ക് ശേഷം ബാംഗ്ളൂരിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിലെ ഇടനാഴിയിൽ വച്ച് ആ കുട്ടിയെ കണ്ട് മുട്ടാൻ ഇടയായി....പരിവാരസമേതം നടന്ന് വന്ന ആ കുട്ടി എന്നെ കണ്ടതും ഓടി അടുത്തെത്തി എന്റെ കാൽ തൊട്ടു വണങ്ങി..
“ സർ മദ്രാസിലെ............ ലൈനിലുള്ള  എന്റെ ഒരു വീട് ഒഴിഞ്ഞ് കിടപ്പുണ്ട്..അത് സാർ എടുത്തുകൊള്ളൂ...ഇനിയും തിരക്കഥകൾ എഴുതാൻ വരുമ്പോൾ ഹോട്ടലുകളിൽ താമസിക്കണ്ടല്ലോ?”
ഞാൻ ചിരിച്ചു...അല്പം ഉറക്കെ തന്നെ....ആ ചിരിയുടെ അർത്ഥം ആകുട്ടിക്ക് മനസ്സിലായി...അവൾ ക്ഷമ ചോദിച്ചൂ...
ഇവിടെ ഞാൻ എന്റെ രണ്ട് അനുഭവങ്ങളാണു എടുത്തെഴുതിയത്....നല്ല പിള്ളചമയാനോ ‘ഞാൻ പുണ്യവാളൻ’എന്ന് സമർത്ഥിക്കാനോ അല്ല ഇതു ഇവിടെ എഴുതിയത്...ശരാശരി ഒരു പുരുഷന്റെ എല്ലാ ദൌർബല്ല്യങ്ങളും എനിക്കുമുണ്ട്...പക്ഷേ കാലഘട്ടത്തിന്റെ മാറ്റം എന്നെ അമ്പരപ്പിക്കുന്നൂ...
         ആദ്യം എഴുതിയ അനുഭവത്തിലെ പെൺകുട്ടിയിൽ ഞാൻ ദർശിച്ചത് അഹങ്കാരമാണു..... രണ്ടാമത്തതിൽ ആവശ്യവും....രണ്ട് പേരും സാമ്പത്തികമായി ഇന്ന് എന്നെക്കാൾ എത്രയോ ഉയരത്തിലായിരിക്കും...
ഇവിടെ രണ്ടിടത്തും ഞാൻ അവലംബിച്ച രീതി നല്ലതാണെന്ന് തന്നെയാണ് ഇപ്പോഴും എന്റെ മനസ്സ് പറയുന്നത്.സെക്സ് പരിപാവനമായ ഒരു അവസ്ഥാ വിശേഷമാണു. അത് വേണ്ടിടത്ത് വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തണം...ഒന്നാമത്തെ അനുഭവത്തിൽ ഞാനാ കുട്ടിയുമായി രമിച്ചിരുന്നെങ്കിൽ ഇന്നും എന്റെ മനസ്സിൽ വല്ലാത്തൊരു അപകർഷതാ ബോധം നിലനിൽക്കുമായിരുന്നൂ.. എന്റെ മകളാകാൻ പ്രായമുള്ളകുട്ടി...
   രണ്ടാമത് പറഞ്ഞ അനുഭവം എനിക്ക് ഇപ്പോഴും ഉൾകുളിരേകുന്നു...അന്ന് ഞാൻ ഇതിലും ചെറുപ്പമായിരുന്നു. ചെറുപ്പത്തിന്റെ തീഷ്ണത എന്നെക്കൊണ്ട് ആ കുട്ടിയെ കിടപ്പറയിലേക്ക് ക്ഷണിച്ചിരുന്നെങ്കിൽ...ആ കുട്ടി പിന്നെ കണ്ടപ്പോൾ എന്റെ കാൽ തൊട്ട് വന്ദിക്കുമായിരുന്നോ?
ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിൽ ലൈംഗികത മാത്രമേ ഉള്ളൂ എന്ന ചിന്ത വെടിഞ്ഞാൽ നമ്മൾ ധന്യരായി....
       ബൂലോകത്തും ലൈംഗികതയുടെ അലയൊലികൾ കേട്ട് തുടങ്ങി ഷെറിഫ് കൊട്ടാരക്കര എഴുതിയ ഒരു ലേഖനവും അതിലെ കമന്റുകളും വായിച്ചപ്പോൾ ഞാനൊന്ന് ഉറക്കെ ചിന്തിച്ച് പോയതാണു...........( http://sheriffkottarakara.blogspot.in/2012/04/blog-post_7482.html
ഭൂലോഗത്ത് കാളകള്‍ മേയുന്നു ...ഷെരീഫ് കൊട്ടാരക്കരയുടെ ലേഖനം)