Thursday, February 7, 2013

കുര്യവിചാരം










കുര്യവിചാരം
പെണ്ണ്  ആണിനെന്നുള്ളത്    അലിഖിതം
ആണ് പെണ്ണിനെ തൊട്ടാൽ അവിഹിതം
അച്ഛൻ അമ്മയെ പ്രാപിച്ചത് കൊണ്ട് മാത്രം
എന്റെ ജന്മം...................
അപ്പോൾ എനിക്ക് പ്രാപിക്കാൻ പെണ്ണു വേണ്ടേ?

വർണ്ണങ്ങൾ തേച്ച്,വർണ്ണങ്ങളണിഞ്ഞ് നടക്കുന്ന
സുന്ദരിമാരുടെ രൂപത്തെക്കുറിച്ച് വർണ്ണിച്ചത്,കവികൾ,
സന്യാസിമാർ.......

കൂർമ്പിച്ച മാറും, തുടുത്ത ചുണ്ടുകളും
നിണം തെറിക്കും കപോലങ്ങളും 
എരിവുള്ള നോട്ടവും
ഗജരാജവിരാചിത മന്ദഗതിയും
മനസ്സിൽ ദ്രുത കാലചലനങ്ങൾ 
തീർത്തതും അവർ തന്നെ....കവികൾ,സന്യാസിമാർ
മനസ്സിൽ വാരി വിതറിയ സങ്കല്പ സുന്ദര കാമനകൾ
എന്നെ പുരുഷനാക്കി;ഇതൊക്കെ വായിക്കുമ്പോഴും 
ബിംബങ്ങളെ നോക്കുമ്പോഴും എന്നിലെ പുരുഷ ചിന്ത
ഗിരിശൃംഗമേറ്റുന്നത് ദൈവത്തിന്റെ വിളയാട്ടം..

എനിക്ക് 'ഉയർച്ചയും',അവൾക്ക് 'താഴ്ചയും'
എന്തിനാ ഈശൻ രൂപ കല്പന ചെയ്തത്

ഇപ്പോൾ, നോക്കിയാൽ കുറ്റം, തൊട്ടാൽ കുറ്റം
കുറ്റഭാരം കൊണ്ട് ഞാനും എന്റെ വർഗ്ഗവും
മറ്റ് ഗ്രഹങ്ങൾ തേടി പോകേണ്ടി വരുമോ?

പുരാണേതിഹാസങ്ങളിൽ മകളെ പ്രാപിച്ചവനും,
സോദരിയെ വേട്ടവനും,അമ്മയെ വരിച്ചവനും ഏറെ.
അതൊക്കെ കാണതെ പഠിച്ച്  പരീക്ഷ എഴുതുന്നൂ
ആദ്യം ഇത്തരം പനയോലകളെ കത്തിക്കുക.
പുരുഷന്മാരുടെ കണ്ണുകൾ കുത്തിപ്പൊട്ടിക്കുക
ലിംഗം മുറിച്ച് മാറ്റുക,അല്ലെങ്കിൽ ഷണ്ഡീകരിക്കുക
എട്ട് കാലി ആണിനെ പ്രാപിച്ച് കൊന്ന് കളയും പോലെ
അവനേയും ഇണചേർന്ന് കഴ്ഞ്ഞയുടനെ കൊന്ന് കളയുക
ലോകാ സമസ്താ സുഖനോ ഭവന്തു:

അവളുടെ അനുമതി ഇല്ലാതെ അവളെ തൊടരുത്
അത് ന്യായം.
അവൾ ചൂണ്ടിക്കാട്ടുന്നവരെല്ലാം കുറ്റവാളികൾ?
അത് അന്യായം.
ന്യായത്തിനും ,അന്യായത്തിനും ഇടയിൽ 
ഒരു പാലം പണിയുക..
എന്നിട്ട് പുരുഷന്മാരെ  അതിലൂടെ മാത്രം നടത്തുക.
അതുമല്ലെങ്കിൽ,
കടുക്ക കഷായം കുടിക്കാൻ കൊടുക്കുക.....
വരിയുടക്കുക...
ഇനി അവൻ വിശ്രമിക്കട്ടെ.................

                    ........................