Thursday, December 25, 2014

ഇനി അത്യന്തം ഗോപ്യമായ ഒരു കഥ പറയാം

കഥ
ഇനി അത്യന്തം ഗോപ്യമായ ഒരു കഥ പറയാം
     

വീട്ടിൽ,ഒറ്റക്കായിരുന്നുഅയാൾ. എകാന്തം ഓർമ്മകൾക്ക് ചാകര. കണ്ണടച്ചിരിക്കുകയാണ്. അത്കൊണ്ട് തന്നെയാവണം അകക്കണ്ണിൽ ചിന്തകളുടെപദസഞ്ചലനത്തിനു വേഗതയാർന്നതും.
ഗേറ്റ് തുറക്കുന്നതിന്റെ ശബ്ദം കണ്ണുകളെ തുറപ്പിച്ചു.ഒരു പതിനെട്ടുകാരി. തീരെ വെളുത്തിട്ട ല്ലെങ്കിലും അത്ര കറുപ്പുമല്ല.കൈയിൽ ഒരു ബുക്ക്,പഴക്കം ചെന്നത്.അവൾ ഗേറ്റടച്ച് കൊളുത്തിട്ടു. മാന്യത.
മുന്നിൽ വന്ന് നിന്ന പെൺകുട്ടി ബുക്കിനുള്ളിൽ നിന്നും പ്ലാസ്റ്റിക്ക് പേപ്പറിൽ പൊതിഞ്ഞ ഒരു പേപ്പർ എടുത്ത് നീട്ടി.                                                                                                          അത് വാങ്ങി.                                                                                                                            നെറ്റിക്ക് മുകളിലെ താല്ക്കാലിക സ്ഥാനത്ത് നിന്നും കണ്ണട മൂക്കിൻ പാലത്തിലെത്തി. തിമിരം മാഞ്ഞു.
സുനാമിയിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിലെ ഒരംഗമാണ് ഞാൻ.പോളിയോബാധിച്ച അനുജത്തി,ഹാർട്ടിന്റെ വാൽവ് മാറ്റി വയ്ക്കാൻ കാശില്ലാതെ വിഷമിക്കുന്ന ചേച്ചി, .അമ്മക്ക് ഷയരോഗം, കൂലിപ്പണി ചെയ്യാൻ പോലും പറ്റാത്ത അവസ്ഥ. അച്ഛനെ കടലെടുത്തു,വീടിനോടൊപ്പം.ഗ്രാമത്തിലെ പുറമ്പോക്കിൽ വീട് കെട്ടി താമസിക്കുന്നൂ. എന്തെങ്കിലും തന്ന് സഹായിക്കണം.
വീട് കയറിയിറങ്ങി നടക്കുന്നവരുടെ സ്ഥിരം പല്ലവിയും കുറിപ്പും അയാൾ കുട്ടിയിൽ നിന്നും വായിച്ചു. ആ കുട്ടിയെ അവിശ്വസിക്കാനായില്ലാ.കഷ്ടപ്പാടുകളുടെ നടുവിലായിരിക്കും ഇപ്പോൾ ഈ ജന്മം. അല്ലെങ്കിൽ ഈ വെയിലത്ത് ഇങ്ങനെ വീടുകൾ കയറി………… ആ കണ്ണുകളിൽ നിഷ്കളങ്കത വേരോടിയിരുന്നു.
വീട്ടിനകത്ത് കടന്നു.പേഴ്സ് തപ്പി.അഞ്ഞൂറിന്റെ നോട്ടുകൾമാത്രം രണ്ടെണ്ണം.ചില്ലറയില്ല, ‘അഞ്ഞൂറ്കൊടുക്കണോ,മനസ്സിന്റെ സംശയം?

അഞ്ഞൂറിന്റെ നോട്ട് കൊടുത്തിട്ട് പറഞ്ഞു
നൂറ് രൂപ എടുത്തിട്ട് ബാക്കി തരൂ
കുട്ടിചിരിച്ചു.
ചെയ്ഞ്ച് ഇല്ലിയേ
ചിന്തയുടെ ബാക്കി ചിന്തിക്കാനും, കുട്ടിയെ ഒഴിവാക്കാനുമുള്ള ആവേശത്തിൽ, എന്നാൽ അത് മൊത്തം എടുത്തോളൂ എന്ന് ആഗ്യഭാഷ.
കുട്ടി അയാളുടെ കാൽതൊട്ട് വന്ദിച്ചു.
കടവുൾ മാതിരി
അറിയാതെ ചിരിച്ച് പൊയീ.അഞ്ഞൂറ് രൂപ കൊടുത്താൽ ദൈവമാകുമോ.പണം തന്നെയാണിപ്പോൾ ഈശ്വരൻ. പണ്ട് എം.ടി പറഞ്ഞപോലെ, ലക്ഷമുള്ളവൻ പ്രഭു  കോടിയുള്ളവൻ ഈശ്വരൻ.ഉള്ളിൽ എവിടെയോ ഒരു കുളിര്.
ഉന്നുടെ പേര്
 വശമില്ലാത്ത തമിഴ്മൊഴി.
വെണ്ണില
അയാളുടെ അടുത്ത ചോദ്യത്തെ തടുത്ത് കൊണ്ട് കുട്ടി
ഇങ്കെ, സാർ മട്ടും താനേ
അതെ
അമ്മ
ഓഫീസിൽ
കുളന്തകൾ
ഇല്ല
കുളന്തകളുടെ തിരുമണം കഴിഞ്ചാച്ചാ
കുളന്തകളേ ഇല്ലിയെ, പിന്നെങ്ങനെ അവരുടെ തിരുമണം
ആ മറുപടി അവൾ അവഗണിച്ചോ?
അമ്മാവുടെ സാരീ,ചൂരിദാർ എതാവത് ഇരുക്കാ
പാവം പണം മാത്രമല്ലാ,ഉടുതുണിക്ക് മറുതുണിയും കാണില്ലായിരിക്കും. അയാളുടെ ഭാര്യ സ്ഥിരമായി സാരിയാണുടുക്കുക. വീട്ടിൽ ചൂരീദാറും ഉപയോഗിക്കും.അയാൾക്കത് അത്ര ഇഷ്ടമല്ലെങ്കിലും.
ഉടയാടകൾ ഉടുക്കുന്നവരുടെ ഇഷ്ടത്തിനു ഉപയോഗിക്കാനുള്ളതാണ്.നമുക്കത് ഇഷ്ടമല്ലാ എന്ന് പറയുവാൻ മാത്രമേ അവകാശമുള്ളൂ. യേശുദാസ് ജീൻസിനെക്കുറിച്ച് പറഞ്ഞപ്പോൾ നടന്ന വിപ്ലവം നമ്മൾ കണ്ടതും കേട്ടതുമല്ലേ. അത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രം. അവഗണിക്കം പരിഗണിക്കാം.

കൊഞ്ചൻ നില്ലുങ്കൊ....ഞാൻ നോക്കട്ടെ
നീങ്കൾ അങ്കപക്കം പോങ്കോ,ഞാൻ ഈ വഴി വരാം എന്ന  മലയാള തമിഴ്ചൊൽ മാലൈ കേട്ട് ആ കുട്ടി ചിരിച്ചൂ. അയാളും
നാല്പത് വാട്ട്സ് റ്റ്യൂബ് വെട്ടത്തിൽ  അലമാര തിരഞ്ഞു.ചുവന്ന ഒരു ചൂരീദാർ പുതിയതാണ് ഭാര്യ ഉപയോഗിച്ച് കാണാത്തത്, കൈയിൽ തടഞ്ഞു.
ഇതു പോതും സർ
ഞെട്ടിത്തിരിഞ്ഞു. മുന്നിൽ വെണ്ണില, വളരെ അടുത്താണ് അവളുടെ നില്പ്.
അയാൾ കുറച്ച് കാലം മദ്രാസിൽ ഉണ്ടായിരുന്നു.തമിഴ്പെണ്ണുങ്ങളുടെ ചൂര് മുഖത്തേറ്റിട്ടുമുണ്ട്.ആ വാസന ഒട്ടും ഇഷ്ടമായിരുന്നില്ല.ഇപ്പോൾ ഇവിടെ ഈ കുട്ടിക്ക് തമിഴത്തിയുടെമണമില്ല.പെണ്ണിന്റെ മണം,പെൺചൂരിന്റെ തീവ്രത.
അവൾ അയാളെ കെട്ടിപ്പുണർന്നു…….
ഉലയൂതി തീപിടിപ്പിച്ചവിഭ്രാന്തിയുടെഅകത്തമ്പലം ;മനസ്സ്.
നാല്പത് വാട്ട്സിന്റെ വെട്ടം കെടുത്തിയത് അവളോ,അയാളോ  ?

ഡബിൾക്കോട്ട് കട്ടിൽ,

മടുപ്പിൽ നിന്നോ,കുഞ്ഞുങ്ങൾ ഉണ്ടാകില്ലാ എന്ന അറിവിൽ നിന്നോ,എന്തോ? ആ മുറിയിലെ കിടക്കക്ക് നടുവിൽ ഒരു തലയിണ സ്ഥാനം പിടിക്കാറുണ്ടായിരുന്നു.ഈ അടുത്തകാലത്ത് രണ്ട് സിംഗിൾ കോട്ട് കട്ടിൽ പണിയാൻ ആശാരിയെ ഏർപ്പാടാക്കിയതും അയാളുടെ വാമഭാഗം തന്നെ,എതിർത്തില്ല . ഡബിൾകോട്ട് കട്ടിലിന്റെ അതിരുകൾ ഭാര്യയ്ക്ക് ഇഷ്ടമായി തുടങ്ങിയിട്ട് കുറേ സംവത്സരങ്ങളായിരിക്കുന്നു.

വെണ്ണില, ആപേരു മനസ്സാലെ മാറ്റി,കാരണം ഒരിക്കൽ ഒരു കൂട്ടുകാരിയുടെ സമാഹാരത്തിൽ  വായിച്ച കഥയിലെ വെണ്ണിലക്ക് ഈ കുട്ടിയുമായി ഒരു ബന്ധവും  തോന്നിയില്ല ശിവകാമി, അയാൾ ചൊല്ലിയ പേര് അതായിരുന്നു.    അവൾ അയാളെ കട്ടിലിലേക്ക് തള്ളിയിട്ടു. ഡബിൾ കോട്ടിനു അതിരുകൾ ഇല്ലാതായി.

അയാളുടെ വീട്ടിനടുത്താണ് നെയ്യാർ ഡാം.പണ്ട് സായിപ്പന്മാർ പണിതത്.സുർക്കി മിശ്രിതം. ഇടക്ക് നെയ്യാർ ഡാം പൊട്ടുമെന്ന് നാട്ടിൽ ഒരു കിംവദന്തി പരന്നിരുന്നു.വീട്ടിൽ നിന്നും അഞ്ച് കിലോമീറ്ററെയുള്ളൂ ഡാമിലേക്ക്.അതിന്റെ ഷട്ടർ തുറന്നാൽ ഒഴുകുന്ന ജലം കടന്ന് പോകുന്നതും വീട്ടിനടുത്തുള്ള ചാനലിലൂടെയാണ്.
മഴക്കാലം, ഡാമിലെ ജലനിരപ്പ് പെട്ടെന്നുയർന്നു.മഴക്കാടുകളിൽ നിന്നും വേഗസഞ്ചാരം നടത്തുന്ന നീർചോലകൾ കുലംകുത്തിയൊഴുകി.ഡാം പൊട്ടുമോ എന്നചിന്തക്ക് ഉന്മാദം.
പെട്ടെന്ന്, ഡാമിലെഷട്ടർ തുറന്നു.ആർത്തലച്ച്,ശക്തിയോടെ, വെള്ളം കനാലിലൂടെ ഒഴുകി.

പെണ്മണം അകന്നു. അവൾ ചൂരീദാർ കൈയിലെടുത്തു.യാത്ര പറഞ്ഞ് പടിയിറങ്ങുമ്പോൾ അവളുടെ ചുണ്ടുകളിൽ ഹാസം. നിർവൃതിയുടേതാണോ?
അവൾ മുറ്റം താണ്ടി ഗേറ്റ് തുറന്നടച്ച് കുറ്റിയിട്ടകന്നത് വളരെ വേഗതയിലായിരുന്നു.
ചിന്തയെ മരവിപ്പിച്ച സുഖാലസ്യം.
ചാരുകസാലയിൽ കിടന്നു. മയക്കം ഇമകളെ തഴുകി.
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ ‌‌‌‌------------------------------------------------------------

നഗരത്തിൽ നിന്നും പത്ത് കിലോമീറ്റർ അകലെയുള്ള കടൽക്കരയിലുള്ള ലീലാഹോട്ടലിൽ   എത്തിയത് ഒരു സായാഹ്നത്തിൽ, കൂടുകാരന്റെ മകന്റെ വിവാഹ ചടങ്ങിനോടനുബന്ധിച്ചുള്ള സ്വീകരണ പരിപാടി.  ഒറ്റക്കാണ് പോയത്.ഭാര്യക്ക് ഓഫീസിൽ തിരക്ക്.അല്ലെങ്കിലും ആഘോഷങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറുക എന്നത് ഭാര്യ ശീലമാക്കിയിരിക്കുന്നു.ശീലങ്ങളെ മാറ്റാൻ പലരും തയ്യാറല്ലാ അത് ചിലപ്പോൾ പ്രശ്നങ്ങൾ ഉണ്ടാക്കും.പ്രശ്നങ്ങൾ ഇല്ലാതാക്കുക എന്നതാണല്ലോ ദാമ്പത്യത്തിന്റെ കെട്ടുറപ്പ്.

ആറാമത്തെ നിലയിൽ പ്രത്യേകം തയ്യാറാക്കിയ ഓപ്പണെയർ വേദി.വധൂവരന്മാരിരിക്കുന്ന വേദിക്കരുകിലെ സ്റ്റേജിൽ രാജസ്ഥാനീ നൃത്തം.വിവാഹത്തിനും അത് കഴിഞ്ഞുള്ള പാർട്ടികൾക്കുമൊക്കെ പണം വാരിയെറിഞ്ഞു കളിക്കുക എന്നത് ഹരമായിരിക്കുന്നു, പണക്കാർക്ക്. അടുത്തിടെ കേരളത്തിലെ ഒരു വ്യവസായിയുടെ മകളുടെ വിവാഹം നടത്തിയതിന്റെ ചിലവ് അൻപത് കോടി.

കൂട്ടുകാരൻ അടുത്തെത്തി.കാതിൽ രഹസ്യവചനം, “അകത്തളത്തിൽ കൂടുകാർ ഉണ്ട്, ചെല്ലൂ
കേരളത്തിലെ ചർച്ചാവിഷയം മേശകളിൽ പലനിറത്തിൽ,പലതരം കുപ്പികളിൽ, മദ്യപിക്കുന്നവരുടെ കുഴഞ്ഞ സംസാരവും,മുറിചുറ്റിക്കറങ്ങുന്ന സിഗറിറ്റിന്റെ പുകപടലവും. കൂടുകാരൻ തന്ന ഒരു പെഗ്ഗ് കൈയിൽ...കുടിച്ചില്ലാ;ശ്രീ.ഉമ്മൻ ചാണ്ടി,രമേശ് ചെന്നിത്തല,സുധീരൻ, പിന്നെ ബിജു രമേശും. പി.സി ജോർജ്ജും,വി എസും, പിന്നെ മന്ത്രി കെ ബാബുവും.

പുകകൾക്കിടയിലൂടെയാ കണ്ടത് രണ്ട് പെൺകുട്ടികൾ മാറി നിന്ന് മദ്യപിക്കുന്നു. അതിശയം തോന്നിയില്ല. ഇത് ന്യൂ ജനറേഷൻ കാലം.. അതിൽ ഒരു പെൺകുട്ടിയെ എവിടെയോ കണ്ടതുപോലെ,
അവളും അയാളെ ശ്രദ്ധിച്ചെന്ന് തോന്നി. മദ്യഗ്ലാസ് മേശപ്പുറത്ത് വച്ചിട്ട് തിരിച്ച് വന്ന് രാജസ്ഥാനീ നൃത്തം കണ്ടൂ. മേശമേൽ ആഹാര സാധനങ്ങളെത്തി. ബൊഫെ അല്ലാത്തത് ഭാഗ്യമായി,അല്ലെങ്കിൽ ഭിഷക്കാരെപ്പോലെ പാത്രവും പിടിച്ച് നടക്കണം ;തെണ്ടൽ
ഹായ് അങ്കിൾ
തോളിൽ തട്ടിക്കൊണ്ടൊരു പെൺ ശബ്ദം.
തിരിഞ്ഞ് നോക്കി,വെണ്ണില, അല്ല ശിവകാമി.
മുടി സ്രെയിറ്റിംഗ് ചെയ്ത്, മേക്കപ്പിട്ട് നില്ക്കുന്ന ശിവകാമിയെ മനസ്സിലാക്കാൻ പ്രയാസമുണ്ടായില്ല, ചുണ്ടിനു മുകളിലെ ആ കറുത്ത മറുക്.
എന്നെ മനസ്സിലായോ
ഇല്ലാ എന്ന്  കള്ളം പറഞ്ഞു. അവൾ ചിരിച്ചു. പുരുഷന്മാർക്ക് പൊതുവേ കള്ളം പറയാനറിയില്ല. അയാളുടെ മുഖം അവൾ വായിച്ചെടുത്തു.
 കസേരക്ക് സമീപം അവളിരുന്നൂ.
ഈ ചൂരീദാർ എതെന്ന് തെരിയുമാ
സീക്വൻസ് വച്ചും , മിനുക്ക് പണികൾ നടത്തിയും മനോഹരമാക്കിയ ആ ചൂരീദാർ എന്നിൽ അത്ഭുതം ഉളവാക്കി.
അങ്കിൾ പേടിക്കുകയൊന്നും വേണ്ട..... ഒന്നും ഞാൻ ആരോടും പറയില്ല
സത്യത്തിൽ നീ ആരാണ്
വേദിക.എന്റെ ഒരു അങ്കിളിന്റെ മകന്റെ മാര്യേജ് റിസപ്ഷനാ ഇവിടെ നടക്കുന്നത്. നഗരത്തിലെ ഗാന്ധിലൈനിലാ താമസം.
എന്തിനാ അന്ന് അങ്ങനെയൊരു വേഷം കെട്ടൽ?“
അവൾ ചിരിച്ചു.
സെക്സ്..... എതവനെങ്കിലും കഴുത്തിൽ ചരട് കെട്ടുന്നത് വരെയല്ലെയുള്ളു ഈ സ്വാതന്ത്ര്യം, ഞാനു ചേച്ചിയും,ഇതുപോലെ ചില ദിവസങ്ങളിൽ വേഷം കെട്ടിയിറങ്ങും,ഗ്രാമങ്ങളിലേയ് ക്ക്,
എന്ത് അബദ്ധമാ മോളെ കാണിക്കുന്നത്...ഇതൊക്കെ ശരിയാണോ? ”
അവൾ ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു.
ഒരു പാപവുമല്ല പതിമൂന്നാമത്തെ വയസ്സിൽ അച്ഛൻ, പിന്നെ,അമ്മയുടെ സഹോദരൻ, പിന്നെ എന്റെ മൂത്ത ചേട്ടൻ, അന്നേ ആസ്വദിച്ച് തുടങ്ങിയതാ,കോളേജിലെ കൂട്ടുകാരന്മാരും ഉണ്ട് കൂട്ടത്തിൽ.
ചേച്ചിക്ക് ആദ്യമൊക്കെ പേടിയായിരുന്നൂ. ഇപ്പോൾ എന്നെക്കാളും മിടുക്കി അവളാ, ഞാൻ രാധികയെ വിളിക്കട്ടെ
വേണ്ടാ
അങ്കിളെ ഞങ്ങളുടെ കൂട്ടുകാരിൽ പലരു ഇങ്ങനെയൊക്കെ തന്നെയാ. പുറത്തറിയുന്നത് മാത്രമേ പീഡനമാകൂ, ഞങ്ങൾ കാശുകാർക്കിടയിൽ എന്ത് പീഡനം,ഇതൊക്കെ നേരമ്പോക്കല്ലേ... പിന്നെ ഇപ്പോൾ ഞങ്ങൾ നോട്ടമിടുന്നതൊക്കെ അല്പം പ്രായമുള്ളവരെയാ,അതാകുമ്പോൾ അമിത ആവേശം ഒന്നും കാണില്ലാ,മാത്രവുമല്ല ചെറുപ്പക്കാരെ വിശ്വസിക്കാനും കൊള്ളില്ലാ
അവൾ ഹാൻഡ്ബാഗിൽ നിന്നും അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് അയാളുടെ നേരെ നീട്ടി,  വാങ്ങിയില്ല, അവൾ  ഉടുപ്പിന്റെ പോക്കറ്റിൽ വച്ചൂ, എതിർപ്പിനെ അവഗണിച്ച്.
ഞാൻ ചിലപ്പോൾ ഇനിയും വന്നെന്നിരിക്കും,എതിർക്കരുത്... നന്ദി എല്ലാറ്റിനുംഅവൾ തിരിഞ്ഞു നടന്നു.തിരിഞ്ഞു നോക്കാതെ... സ്ത്രീവർഗ്ഗ വാദികളേയും,സാറാജോസഫിനേയും അറിയാതെ ഓർമ്മിച്ചൂ, അയാൾ.
***************




40 comments:

  1. അങ്ങിനേയും സംഭവങ്ങള്‍ അല്ലെ.

    ReplyDelete
  2. "കടവുള്‍ മാതിരി"
    ചൊവ്വാദോഷം തീര്‍ന്നു. ഭാവനയില്‍ ചൊവ്വയിലെത്താനുള്ള യുവത്വത്തിന്‍റെ ചൊറുചൊറുപ്പോടെ വായിച്ചാവേശം കൊള്ളാനുള്ള ചൊറുചൊറുക്കുള്ള കഥയെഴുതിയിരിക്കുന്നു ചന്തു സാര്‍............ ഒഴുക്കുള്ള ശൈലിയും,മനോഹരമായ ഭാവനയും...
    നന്മനിറഞ്ഞ ക്രിസ്തമസ് പുതുവത്സരാശംസകള്‍

    ReplyDelete
  3. Replies
    1. വായനക്ക് നന്ദി @ശിഹാബ്മദാരി

      Delete
  4. കഥ ഞെട്ടിച്ചു കളഞ്ഞല്ലോ....
    സംഭവം പോലെ തീവ്രമായി എഴുതി.

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി @റോസാപ്പൂക്കള്‍

      Delete
  5. കഥ വായിച്ചു. ഒരു ചങ്ങലയിലെ ഏറ്റവും ദുര്‍ബലമായ കണ്ണിയാണ് അതിന്റെ ബലത്തിന്റെ അളവുകോല്‍ എന്നാണ് കണക്കിടപ്പെടുന്നത്. ഈ ബ്ലോഗില്‍ മുമ്പ് പോസ്റ്റ് ചെയ്യപ്പെട്ട ഗൌരവതരവും പഠനാര്‍ഹവുമായ പലപോസ്റ്റുകളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ഈ കഥ ഏറ്റവും ദുര്‍ബലമായ കണ്ണിയായി എനിക്ക് തോന്നുന്നു.

    ഭാവുകങ്ങള്‍

    ReplyDelete
    Replies
    1. @ajith വായനക്കും അഭിപ്രായത്തിനും നന്ദി. വളിതെ ലളിതമായ ഒരു ശൈലിയിലൂടെ , കണ്ടറിഞ്ഞ ഒരു സംഭവത്തെ ഞാൻ ഒരു ബഹളവും ഇല്ലാതെ അവതരിപ്പിച്ചതാണ് . അടുത്ത കഥയിൽ ഞാനത് പരിഹരിക്കാം. കഥ ശ്രേഷ്ടം എന്ന് ഞാൻ പറയുന്നില്ല. എങ്കിലും ഒരു കഥ അത്ര മാത്രം, സ്നേഹം.

      Delete
  6. മനോഹരമായ ഒരു നടക്കാത്ത സ്വപ്നം. ഒരു ചാരു കസേരയിൽ ഞാനും വരാന്തയിൽ പത്രം വായിച്ചു കിടക്കുന്നു. വെണ്ണലയെയും, ശിവകാമിയെയും, വേദികയെയും കാത്ത്. നടക്കുമോ എന്തോ?....ങാ.... കാത്തിരിയ്ക്കാം....

    ഡാം പൊട്ടുന്നതൊക്കെ പഴയ ഉപമ. ഏതായാലും മുല്ലപ്പെരിയാർ എന്നെഴുതിയില്ലല്ലോ. വിശ്വസനീയമായി ചെറിയ നെയ്യാർഡാം ആക്കിയല്ലോ. എഴുതി തുടങ്ങുമ്പോൾ ഒരു കണ്ട്രോൾ ഇല്ലാതെ പോകുന്നു എന്ന് തോന്നുന്നു. അത് അൽപ്പം ഭംഗി കെടുത്തുന്നു..

    ReplyDelete
  7. ഇതും ഇതിനപ്പുറവും നടക്കും.
    സ്വപ്നം കാണുന്നതിന് അതിരുകളൊന്നും കൽ‌പ്പിക്കേണ്ടതില്ലല്ലൊ.
    ചുമ്മാ കണ്ടാട്ടെ ചന്തുവണ്ണാ...!

    ReplyDelete
  8. ബ്ലോഗിന്റെ വസന്തകാലം കഴിഞ്ഞൊ? മുൻപൊക്കെ ഞാൻ എന്റെ ബ്ലൊഗിൽ ഒരു പോസ്റ്റിടുമ്പോൾ അതിന്റെ ലിങ്ക് കൂട്ടുകാർക്കൊക്കെ അയച്ച് കൊടുക്കുമായിരുന്നു.പിന്നെ അത് വേണ്ടെന്ന് വച്ചു .വായന ആഗ്രഹിക്കുന്നപലരും തേടിപ്പിടിച്ചെത്തി എന്റെ ബ്ലൊഗിൽ.വളരെ സന്തോഷം.ഞാൻ ഒരു സംഭവം ഒന്നുമല്ലാ.ഫേയ്സ് ബുക്കിൽ ദിനവും പോസ്റ്റിട്ട് നിറക്കുന്ന വ്യക്തിയുമല്ലാ. എന്തെങ്കിലും തോന്നുന്നത് എഴുതും,ഞാൻ കണ്ടതോ,വായിച്ചതോ, അനുഭവിച്ചതോ, കേട്ടതോ ആയ കാര്യങ്ങൾ കഥയായോ,കവിതയായോ,ലേഖനമായോ ഒക്കെ ഇവിടേയും മറ്റ് ചില ഗ്രൂപ്പുകളിലും ഇടും,ഈ കഥ ഞാൻ ഒരു ഗ്രൂപ്പിൽ ഇട്ടിരുന്നു. തെറിവിളിയുടെ പൂരമായിരുന്നൂ അവിടെ.ഞാനത് അവിടെ നിന്നും ഡിലീറ്റ് ചെയ്തു.അവരുടെ അമർഷത്തിന്റെ ഖേദു എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ലാ.ഇവിടെയും പലരും മാന്യമായി കമന്റുകൾ ഇട്ടു.ശ്രീ.@സിയാഫ് അബ്ദുള്‍ഖാദര്‍ എന്ന സഹോദരൻ ഇട്ട കമന്റ് എന്നെ വല്ലാതെ വിഷമിപ്പിച്ചൂ...”നല്ല അസ്സല്‍ കമ്പിക്കഥ ..സാറിന് ഫയര്‍ മാസികയില്‍ ആയിരുന്നോ ജോലി ?“ പ്രീയമുള്ളവരെ.... ഇതിൽ ഞാൻ ഒരു അശ്ലീല പദവും ഉപയോഗിച്ചിട്ടില്ലാ.... പിന്നെ എന്താണ് കമ്പി എന്ന് എനിക്ക് മനസ്സിലായില്ലാ.ഒരു സ്ത്രീ വിരുദ്ധ നിലപാടും ഞാൻ ഇവിടെ എടുത്തിട്ടില്ലാ. അതിന്റെ തെളിവാണല്ലോ ‌. റോസിലിന്റെ ഈ കമന്റ്.....റോസാപ്പൂക്കള്‍December 26, 2014 at 6:16 PM
    കഥ ഞെട്ടിച്ചു കളഞ്ഞല്ലോ....
    സംഭവം പോലെ തീവ്രമായി എഴുതി. / എന്നത്. റിയലിസം,സർ റിയലിസം,മോഡേണിസം ,മോസ്റ്റ് മോഡേണിസം, എന്നീ രചനാ സംഘേതങ്ങളിലൂടെയാണ് നമ്മുടെ കഥകൾ ചരിച്ച് കൊണ്ടിരിക്കുന്നത്. ഇത് ഒരു അനുഭവമായി തോന്നുന്നവർക്ക് അങ്ങനെ വായിക്കാം അല്ലേങ്കിൽ, ഞാൻ കഥയുടെ തുടക്കത്തിൽ പറഞ്ഞപോലെ”മനസ്സിന്റെ സഞ്ചാരത്തിന് അതിർവരമ്പില്ല.ചൊവ്വയിൽ എങ്ങനെ വീട് പണിയാം,അതിന്റെ വിസ്ഥാരം എത്രവേണം,അല്ലെങ്കിൽ അടുത്തകാലത്തൊന്ന് ചന്ദ്രനിൽപോകാൻപറ്റുമോ,അതുമല്ലെങ്കിൽ,ജീവകണത്തിന്റെപൊരുൾ, അതുമല്ലെങ്കിൽ………… ചിന്തിച്ച്കൂട്ടുന്നത് നിമി നേരം കൊണ്ട്. ‌“ അങ്ങനെ ഒരു ചിന്തയായിട്ടോ ഭാവനയായിട്ടോ ഈ കഥ എടുക്കാം...ഇതൊന്നും വായിക്കാതെ ഇതൊരു കമ്പിക്കഥയാണെന്നും,ഞാൻ സ്ഥിരമായി ഫയർ പോലുള്ള വാരികയിൽ(ഞാൻ അത് വായിച്ചിട്ടില്ലാ എന്ന് ക്ഷമാപൂർവ്വം പറയട്ടെ) എഴുതുന്ന ആളണെന്നും ഒക്കെ പറയുമ്പോൾ ഒരു വിഷമം തോന്നി അത് ഇവിടെ പങ്ക് വ ച്ചെന്ന് മാത്രം, എന്റെ ചിന്തകളാണ് എന്റെ കഥകൾ,അത് എഴുതുന്നരീതിയോ,പ്രമേയമോ ഞാൻ ആരോടെങ്കിലും കടപ്പെട്ടാൽ പിന്നെ ഞാൻ എന്ന എഴുത്തുകാരന് എന്താ പ്രസക്തി......വായിച്ചവർക്കെല്ലാം നന്ദി.....

    ReplyDelete
  9. ഞാന്‍ വിചാരിച്ച പോലെ നിങ്ങള്‍ കഥഎഴുതണം എന്ന് വായനക്കാരനു പറയാന്‍ അവകാശമില്ല ,,എന്നാല്‍ കഥയെ കുറിച്ചും ,കഥാഗതിയെ കുറിച്ചുംഅഭിപ്രായിക്കാം ,,, ഈ അടുത്ത് ടെക്നോ പാര്‍ക്കിലെ ജീവനക്കാരില്‍ ചിലരേ കുറിച്ച് ഇത് പോലൊരു സംഭവം ടിവി യില്‍ കണ്ടിരുന്നു ...ആരുടെയോ അനുഭവം (ആവാം ഈ കഥ ).. കഥാരൂപത്തില്‍ അവതരിപ്പിച്ചപ്പോള്‍ ചില പാളിച്ചകള്‍ സംഭവിച്ചോ എന്ന് എനിക്കും തോന്നുന്നു ,,അജിത്‌ ഏട്ടന്‍ പറഞ്ഞപോലെ ആരഭി യിലെ പോസ്റ്റുകളില്‍ സ്ഥിരം വായനക്കാരന്‍ എന്ന നിലയില്‍ എനിക്കും ചില പ്രതീക്ഷകള്‍ ഉണ്ട് ..അതിലേക്ക് ഈ കഥ ഉയര്‍ന്നോ എന്ന് എനിക്കും ചില സംശയങ്ങള്‍ ,,,, വിമര്‍ശനങ്ങളെ പോസിറ്റീവ് ആയി എടുക്കുന്ന ബ്ലോഗറില്‍ ഒരാളാണ് ചന്ദു,സര്‍ ആ സ്വാതന്ത്രം വെച്ച് പറഞ്ഞതാണ് കേട്ടോ :)

    ReplyDelete
    Replies
    1. വിമര്‍ശനങ്ങളെ പോസിറ്റീവ് ആയി എടുക്കുന്ന ബ്ലോഗറില്‍ ഒരാളാണ് ചന്ദു,സര്‍ ആ സ്വാതന്ത്രം വെച്ച് പറഞ്ഞതാണ് കേട്ടോ ...... വളരെ സത്യമാണ് അനിയാ ഞാൻ എല്ലാ അഭിപ്രായങ്ങളും പോസിറ്റീവായാണെടുക്കുന്നത്. പഴയ പോസ്റ്റുകൾ നോക്കിയാൽ അറിയാം. അത് അനിയനും അറിയാവുന്നതാണല്ലോ... പക്ഷേ അത് രചനയിൽ നിന്നുകൊണ്ടാകണം എന്നാണു എന്റെ മതം അതായത് വ്യക്തി ഹത്യ ആകരുതെന്ന്...... താങ്കൾ പറഞ്ഞത് ഞാൻ പൂർണ്ണമായും ഉൾക്കൊള്ളുന്നു...വായനക്കും അഭിപ്രായത്തിനും നിർദ്ദേസത്തിനും വളരെ നന്ദി @ഫൈസല്‍ ബാബു

      Delete
  10. സിയാഫ് പറഞ്ഞതിലെ വ്യക്തിപരമായ പരാമര്‍ശം ഒഴിവാക്കേണ്ടത് തന്നെയായിരുന്നു. എന്നാല്‍ അത് കൊണ്ട് മാത്രം അദ്ദേഹം പറഞ്ഞ വസ്തുതയെ നിസ്സാരമായി കാണേണ്ടതില്ല.
    ലക്ഷണമൊത്ത ഒരു കമ്പിക്കഥയുടെ കെട്ടും മട്ടും തന്നെയാണ് കഥയ്ക്ക്. .
    പുതിയ ചാലുകളിലൂടെ കഥകളുടെ അണ മുറിഞ്ഞ് ആരഭി നിറയട്ടെ. .
    ആശംസകള്‍. ..

    ReplyDelete
    Replies
    1. @ഉസ്മാൻ കിളിയമണ്ണിൽ ................. വായനക്കും അഭിപ്രായത്തിനും നന്ദി, സന്തോഷം...പുതിയ ചാലുകളിലൂടെ കഥകളുടെ അണ മുറിഞ്ഞ് ആരഭി നിറയട്ടെ. .(ആരഭിയിൽ കഥകൾ വളരെ കുറവാ അനിയാ....

      Delete
    2. പുതിയ ചാലുകളിലൂടെ കഥകളുടെ അണ മുറിഞ്ഞ് ആരഭി നിറയട്ടെ. ?

      Delete
  11. അതിസുന്ദരമായ ആഖ്യാന ഭംഗിയുള്ള ഒരു കഥ എന്നായിരുന്നു ഇവിടെ ഞാനിട്ട കമന്റ്.ചന്തുനായർ സാറിനെ ഞാൻ അധിക്ഷേപിച്ചിട്ടേയില്ല.അദ്ദേഹം തന്നെ പറയുന്നത് പോലെ ബ്ലോഗിൽ വായനക്കാരും കമന്റും കുറയുന്നുണ്ട്.പക്ഷേ അതിനു ഇങ്ങനെ പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന് പറയുന്നതെന്തിനു?

    ReplyDelete
    Replies
    1. @സിയാഫ് അബ്ദുള്‍ഖാദര്‍ ഒരു തർക്കത്തിനു ഞാൻ ഇല്ല. താങ്കളെപ്പോലെ കഥകൾ എശുതുവാനുള്ള കഴിവോ ആശയങ്ങളോ ഒന്നും എനിക്കില്ലാ.ഞാൻ വെറുമൊരു വായനക്കാരൻ മാത്രം. പുതു വർഷം താങ്കളിലെ കഥാകാരൻ ഇനിയും ഔന്ന്യത്തിലെത്തട്ടെ....എല്ലാ നന്മകളും പ്രാർത്ഥനകളും..

      Delete
  12. ഞാൻ ഇക്കഥ ഒരു മൊബൈൽ വായന നടത്തിയിരുന്നു...
    ചന്തുവേട്ടൻ തന്നെ കഥാപാത്രമായി നിറഞ്ഞാടി ..ഇന്നത്തെ
    കൌമാര - കുമാരിമാരുടെ ലൈംഗികാ‍വേശത്തിന്റെ അതിപ്രസരം
    വ്യക്തമാക്കി തരുന്ന അസ്സലൊരു കഥയാണിത് ...!

    പിന്നെ ദേ ഇത്തരം ഒരു ഒറിജിനൽ വേർഷൻ :‌‌-

    കഴിഞ്ഞ മാർച്ച് മാസം കോളേജ് അദ്ധ്യാപകരായ
    ദമ്പതികളുടെ ഏക മകൾ , അവളുടെ പ്ലസ്സ് ടു വെക്കേഷൻ
    കാലത്ത് വീട്ടിലെ വേലക്കാരിയാണെന്ന് നടിച്ച് , കൂലി പണിക്ക്
    വന്ന ഒരു തമിഴനെ വശീകരിച്ച് , ഒഴിഞ്ഞുകിടന്ന കാർ ഷെഡിൽ കിടന്ന
    സംഗതി ഞങ്ങളുടെ നാട്ടിൽ പാട്ടാണ് ...!


    എഴുത്തുകാരയോ , നടീ നടന്മാരേയൊ
    (ഒരാൾ ഇന്ന മാതിരി എഴുതണം / അഭിനയിക്കണം)
    ഒരേ റോൾ മോഡലിൽ കാണുന്ന പ്രവണത നമ്മൾ മലയാളികളൂടെ
    ഒരു കൂട പിറപ്പാണല്ലോ അല്ലേ ..!

    ReplyDelete
  13. സത്യത്തിന്റെ മുഖം കറുപ്പാണെന്ന് പറഞ്ഞത് മഹാൻ. നമ്മൾ സത്യം പറയുമ്പോൾ അതിനു വേറേ വിവക്ഷകൾ.താങ്കൾ ലണ്ടനിൽ താമസിക്കുന്ന വ്യക്തിയാ ലോക പരിചയവും ഉണ്ട്, നമ്മുടെ നാട്ടിലുള്ളവർക്ക് ഇതൊന്നും മനസ്സിലാകുന്നില്ലാ,മനസ്സിലാക്കാൻ ശ്രമിക്കുന്നുമില്ലാ. അത് പറയുന്നവനും എഴുതുന്നവനും തോന്ന്യാസിയാകുന്നു, താങ്കളുടെ ഒരു ഹാസ്യ ലേഖനം ഞാൻ ഇന്ന് വായിച്ചിരുന്നു. http://bilattipattanam.blogspot.in/ 2014 - ഇയർ ഓഫ് ദി റിയർ ... ! 2014 - The Year of the Rear ... ! ഹാസ്യത്തോടൊപ്പം താങ്കൾ പറഞ്ഞകാര്യങ്ങൾ ഇവിടേയും അനുകരിക്കാനാണ് പുതുമുറക്കാരുടെ ശ്രമം.വരവിനും,വായനക്കും,അഭിപ്രായത്തിനും വളരെ നന്ദി @ബിലാത്തിപട്ടണം Muralee Mukundan

    ReplyDelete
  14. ഈ കഥയ്ക്ക് ഇത്ര വിവാദമുണ്ടാകുന്നതെങ്ങിനെയെന്നു ഇപ്പോഴും മനസ്സിലാകുന്നില്ല. :( :(
    മാതൃഭൂമിലെ ഇന്ദു മേനോന്റെ നോവല്‍ വായിക്കുന്നതും നമ്മള്‍ തന്നെയല്ലേ.

    ReplyDelete
    Replies
    1. നല്ല വായനക്ക് നന്ദി റോസാപ്പൂക്കള്‍

      Delete
  15. കഥ നന്നായിരിക്കുന്നു മനുഷ്യ ജീവിതത്തില്‍ സംഭവിക്കുന്ന ബലഹീനതകള്‍ പച്ചയായി അവതരിപ്പിച്ചു ,,ചില സന്ദര്‍ഭങ്ങള്‍ മനുഷ്യനെ ബാലഹീനന്‍ ആക്കും അത് മാത്രമാണ് കഥയിലും സംഭവിച്ചത് എന്നാണ് എനിക്ക് തോന്നിയത് ഒരു കഥാകാരന്‍ തന്‍റെ തോന്നലുകളെ മനോഹരമായി കളവുകളാല്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുമ്പോള്‍ ആണ് അതൊരു കഥയാവുന്നത് ഏറ്റവും നന്നായി കളവു പറയുന്നവന്‍ ആണ് നല്ലൊരു കഥാകാരന്‍ എന്നത് ഇവിടെ യാഥാര്‍ത്ഥ്യം ആവുന്നു അഭിനന്ദനങ്ങള്‍ ചന്ദുവേട്ടാ

    ReplyDelete
    Replies
    1. വിശദമായ വായനക്ക് വളരെ നന്ദി ആസിഫ്

      Delete
  16. കഥാബീജം നമ്മളിലേക്ക് വന്നുചേരുന്നത് സമൂഹത്തില്‍ നിന്നു തന്നെയാണ് .ചില വാര്‍ത്തകളില്‍ നിന്നും .ഗ്രാമങ്ങളില്‍ നിന്നും ,സുഹൃത്തുക്കളില്‍ നിന്നും നമ്മുടെ നേര്‍കാഴ്ചകളില്‍ നിന്നും അങ്ങിനെയങ്ങിനെ കഥാബീജം വന്നു ചേരുന്ന സന്ദര്‍ഭങ്ങള്‍ അനവധിയാണ് .കഥാബീജത്തെ വായനക്കാരുടെ അഭിരുചിക്കനുസരിച്ച് പൂര്‍ണ്ണതയിലേക്ക് എത്തിക്കുവാന്‍ കഴിയുന്നവര്‍ നല്ല കഥാകൃത്തുക്കളാവുന്നു .യാതാര്‍ത്ഥ്യങ്ങള്‍ ഇങ്ങിനെയൊന്നും അവാതെയിരുന്നെങ്കില്‍ എന്ന് തോന്നിപ്പിക്കുന്ന കഥ .മനുഷ്യര്‍ മൃഗ തുല്ല്യരാകുന്ന കാലം കലികാലം .ആസ്വാദനം നല്‍കിയ കഥ .ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷം റഷീദ് തൊഴിയൂർ

      Delete
  17. കഥ വായിച്ചു ...ആശംസകള്‍ സര്‍ !

    ReplyDelete
    Replies
    1. നന്ദി സ്നേഹം മിനി പി സി

      Delete
  18. കഥ വായിച്ചു തീർത്തത് സ്വല്പം ആശങ്കയോടെയാണെന്നു പറയാതെയിരിക്കാൻ നിവൃത്തിയില്ല. എങ്കിലും സമൂഹത്തിൽ നടക്കുന്ന ചില യാഥാർത്യങ്ങൾ സാർ വായനക്കാർക്കു മുന്നിൽ തുറന്നുകാട്ടി . ആശംസകൾ

    ReplyDelete
    Replies
    1. വായനക്കും അഭിപ്രാ‍ായത്തിനും വളരെ നന്ദി Geetha Omanakuttan

      Delete
  19. കഥയെ നയിയ്ക്കുന്ന കഥാകാരനു വായനക്കാരന്റെ വിമർശനമാകാം...പരിഹാസമാകുന്നത്‌ ഒരു എഴുത്തുകാരനെ എത്രത്തോളം ആക്ഷേപിയ്ക്കും തരത്തിലുള്ളതാണെന്ന് ഖേദകരം തന്നെ..
    അത്തരത്തിലുള്ള അഭിപ്രായങ്ങൾ ഉന്നയിയ്ക്കുമ്പോൾ കാരണസഹിതം വ്യക്തമാക്കിയിരുന്നെങ്കിൽ അതെഴുത്തുകാരനെ തളർത്തുകയൊ, മറ്റു വായനക്കാരെ ആശയകുഴപ്പത്തിലാക്കുകയൊ ചെയ്യില്ലായിരുന്നു..

    ആശംസകൾ ഏട്ടാ...അടുത്ത്‌ പോസ്റ്റ്‌ ന്നെ മെയിൽ വഴി അറിയിയ്ക്കുമല്ലോ..!

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി .......വര്‍ഷിണി* വിനോദിനി .. വിമർശിക്കാനായി വിമർശിക്കുന്നവരോട് എന്ത് പറയാൻ,,, താങ്കളുടെ രചനകൾ ഇപ്പോൾ കാണാനില്ലല്ലോ... എഴുതുക,,, ഇനിയും...

      Delete
  20. എന്റെ വായനാഭിരുചിക്ക് ഇണങ്ങിയ കഥ.. !! ;)))

    വിവാദങ്ങള്‍ക്ക് ചെവികൊടുക്കാതെ പ്രയാണം തുടരട്ടെ.......
    അഭിവാദ്യങ്ങള്‍...

    ReplyDelete
    Replies
    1. സന്തോഷം വായനക്കും അഭിപ്രായത്തിനും ശ്രീ.അക്കാ കുക്ക

      Delete
  21. ഞാൻ ഒരു നിരൂപകയല്ല, എങ്കിലും പരമിതമായ അറിവിൽ നിന്നുകൊണ്ട് പറയട്ടെ. കഥകൾ വെറും ഭാവനകളുടെ ലോകത്ത് മാത്രം നില്ക്കുന്ന ഒന്നാകുന്നതിനേക്കാൾ വർണ്ണനകളിലൂടെ ജീവിത യാഥാർധ്യങ്ങളിലെക്കുള്ള ഒരു എത്തി നോട്ടമാകണം എന്നാണ് എന്റെ മതം. ഇവിടെ വിരക്തിയുടെയും കാമാനയുടെയും ഒപ്പം പുത്തൻ കാലത്തിന്റെ മൂല്യച്യുതിയുടെയും വ്യക്തമായൊരു ചിത്രം വരച്ചു കാട്ടുന്നു. എങ്കിലും തുടക്കത്തിൽ അല്പം കൂടിയൊരു ചിട്ടപ്പെടുത്തൽ ആകാമായിരുന്നു എന്ന് തോന്നി.

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി......തുടക്കം ഞാൻ സാധാരണ കഥയെഴുത്തിൽ നിന്നും മാറ്റി ചിന്തിച്ചതാ..... നല്ല നമസ്കാരം

      Delete
  22. വെണ്ണില നന്നായി അഭിനയിച്ചു അല്ലെ

    ReplyDelete
    Replies
    1. അതെ ജീവിതം തന്നെ അഭിനയമാണല്ലോ? വായനക്ക് നന്ദി

      Delete
  23. വല്ലാത്തൊരു കഥതന്നെ

    ReplyDelete