Thursday, December 25, 2014

ഇനി അത്യന്തം ഗോപ്യമായ ഒരു കഥ പറയാം

കഥ
ഇനി അത്യന്തം ഗോപ്യമായ ഒരു കഥ പറയാം
     

വീട്ടിൽ,ഒറ്റക്കായിരുന്നുഅയാൾ. എകാന്തം ഓർമ്മകൾക്ക് ചാകര. കണ്ണടച്ചിരിക്കുകയാണ്. അത്കൊണ്ട് തന്നെയാവണം അകക്കണ്ണിൽ ചിന്തകളുടെപദസഞ്ചലനത്തിനു വേഗതയാർന്നതും.
ഗേറ്റ് തുറക്കുന്നതിന്റെ ശബ്ദം കണ്ണുകളെ തുറപ്പിച്ചു.ഒരു പതിനെട്ടുകാരി. തീരെ വെളുത്തിട്ട ല്ലെങ്കിലും അത്ര കറുപ്പുമല്ല.കൈയിൽ ഒരു ബുക്ക്,പഴക്കം ചെന്നത്.അവൾ ഗേറ്റടച്ച് കൊളുത്തിട്ടു. മാന്യത.
മുന്നിൽ വന്ന് നിന്ന പെൺകുട്ടി ബുക്കിനുള്ളിൽ നിന്നും പ്ലാസ്റ്റിക്ക് പേപ്പറിൽ പൊതിഞ്ഞ ഒരു പേപ്പർ എടുത്ത് നീട്ടി.                                                                                                          അത് വാങ്ങി.                                                                                                                            നെറ്റിക്ക് മുകളിലെ താല്ക്കാലിക സ്ഥാനത്ത് നിന്നും കണ്ണട മൂക്കിൻ പാലത്തിലെത്തി. തിമിരം മാഞ്ഞു.
സുനാമിയിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിലെ ഒരംഗമാണ് ഞാൻ.പോളിയോബാധിച്ച അനുജത്തി,ഹാർട്ടിന്റെ വാൽവ് മാറ്റി വയ്ക്കാൻ കാശില്ലാതെ വിഷമിക്കുന്ന ചേച്ചി, .അമ്മക്ക് ഷയരോഗം, കൂലിപ്പണി ചെയ്യാൻ പോലും പറ്റാത്ത അവസ്ഥ. അച്ഛനെ കടലെടുത്തു,വീടിനോടൊപ്പം.ഗ്രാമത്തിലെ പുറമ്പോക്കിൽ വീട് കെട്ടി താമസിക്കുന്നൂ. എന്തെങ്കിലും തന്ന് സഹായിക്കണം.
വീട് കയറിയിറങ്ങി നടക്കുന്നവരുടെ സ്ഥിരം പല്ലവിയും കുറിപ്പും അയാൾ കുട്ടിയിൽ നിന്നും വായിച്ചു. ആ കുട്ടിയെ അവിശ്വസിക്കാനായില്ലാ.കഷ്ടപ്പാടുകളുടെ നടുവിലായിരിക്കും ഇപ്പോൾ ഈ ജന്മം. അല്ലെങ്കിൽ ഈ വെയിലത്ത് ഇങ്ങനെ വീടുകൾ കയറി………… ആ കണ്ണുകളിൽ നിഷ്കളങ്കത വേരോടിയിരുന്നു.
വീട്ടിനകത്ത് കടന്നു.പേഴ്സ് തപ്പി.അഞ്ഞൂറിന്റെ നോട്ടുകൾമാത്രം രണ്ടെണ്ണം.ചില്ലറയില്ല, ‘അഞ്ഞൂറ്കൊടുക്കണോ,മനസ്സിന്റെ സംശയം?

അഞ്ഞൂറിന്റെ നോട്ട് കൊടുത്തിട്ട് പറഞ്ഞു
നൂറ് രൂപ എടുത്തിട്ട് ബാക്കി തരൂ
കുട്ടിചിരിച്ചു.
ചെയ്ഞ്ച് ഇല്ലിയേ
ചിന്തയുടെ ബാക്കി ചിന്തിക്കാനും, കുട്ടിയെ ഒഴിവാക്കാനുമുള്ള ആവേശത്തിൽ, എന്നാൽ അത് മൊത്തം എടുത്തോളൂ എന്ന് ആഗ്യഭാഷ.
കുട്ടി അയാളുടെ കാൽതൊട്ട് വന്ദിച്ചു.
കടവുൾ മാതിരി
അറിയാതെ ചിരിച്ച് പൊയീ.അഞ്ഞൂറ് രൂപ കൊടുത്താൽ ദൈവമാകുമോ.പണം തന്നെയാണിപ്പോൾ ഈശ്വരൻ. പണ്ട് എം.ടി പറഞ്ഞപോലെ, ലക്ഷമുള്ളവൻ പ്രഭു  കോടിയുള്ളവൻ ഈശ്വരൻ.ഉള്ളിൽ എവിടെയോ ഒരു കുളിര്.
ഉന്നുടെ പേര്
 വശമില്ലാത്ത തമിഴ്മൊഴി.
വെണ്ണില
അയാളുടെ അടുത്ത ചോദ്യത്തെ തടുത്ത് കൊണ്ട് കുട്ടി
ഇങ്കെ, സാർ മട്ടും താനേ
അതെ
അമ്മ
ഓഫീസിൽ
കുളന്തകൾ
ഇല്ല
കുളന്തകളുടെ തിരുമണം കഴിഞ്ചാച്ചാ
കുളന്തകളേ ഇല്ലിയെ, പിന്നെങ്ങനെ അവരുടെ തിരുമണം
ആ മറുപടി അവൾ അവഗണിച്ചോ?
അമ്മാവുടെ സാരീ,ചൂരിദാർ എതാവത് ഇരുക്കാ
പാവം പണം മാത്രമല്ലാ,ഉടുതുണിക്ക് മറുതുണിയും കാണില്ലായിരിക്കും. അയാളുടെ ഭാര്യ സ്ഥിരമായി സാരിയാണുടുക്കുക. വീട്ടിൽ ചൂരീദാറും ഉപയോഗിക്കും.അയാൾക്കത് അത്ര ഇഷ്ടമല്ലെങ്കിലും.
ഉടയാടകൾ ഉടുക്കുന്നവരുടെ ഇഷ്ടത്തിനു ഉപയോഗിക്കാനുള്ളതാണ്.നമുക്കത് ഇഷ്ടമല്ലാ എന്ന് പറയുവാൻ മാത്രമേ അവകാശമുള്ളൂ. യേശുദാസ് ജീൻസിനെക്കുറിച്ച് പറഞ്ഞപ്പോൾ നടന്ന വിപ്ലവം നമ്മൾ കണ്ടതും കേട്ടതുമല്ലേ. അത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രം. അവഗണിക്കം പരിഗണിക്കാം.

കൊഞ്ചൻ നില്ലുങ്കൊ....ഞാൻ നോക്കട്ടെ
നീങ്കൾ അങ്കപക്കം പോങ്കോ,ഞാൻ ഈ വഴി വരാം എന്ന  മലയാള തമിഴ്ചൊൽ മാലൈ കേട്ട് ആ കുട്ടി ചിരിച്ചൂ. അയാളും
നാല്പത് വാട്ട്സ് റ്റ്യൂബ് വെട്ടത്തിൽ  അലമാര തിരഞ്ഞു.ചുവന്ന ഒരു ചൂരീദാർ പുതിയതാണ് ഭാര്യ ഉപയോഗിച്ച് കാണാത്തത്, കൈയിൽ തടഞ്ഞു.
ഇതു പോതും സർ
ഞെട്ടിത്തിരിഞ്ഞു. മുന്നിൽ വെണ്ണില, വളരെ അടുത്താണ് അവളുടെ നില്പ്.
അയാൾ കുറച്ച് കാലം മദ്രാസിൽ ഉണ്ടായിരുന്നു.തമിഴ്പെണ്ണുങ്ങളുടെ ചൂര് മുഖത്തേറ്റിട്ടുമുണ്ട്.ആ വാസന ഒട്ടും ഇഷ്ടമായിരുന്നില്ല.ഇപ്പോൾ ഇവിടെ ഈ കുട്ടിക്ക് തമിഴത്തിയുടെമണമില്ല.പെണ്ണിന്റെ മണം,പെൺചൂരിന്റെ തീവ്രത.
അവൾ അയാളെ കെട്ടിപ്പുണർന്നു…….
ഉലയൂതി തീപിടിപ്പിച്ചവിഭ്രാന്തിയുടെഅകത്തമ്പലം ;മനസ്സ്.
നാല്പത് വാട്ട്സിന്റെ വെട്ടം കെടുത്തിയത് അവളോ,അയാളോ  ?

ഡബിൾക്കോട്ട് കട്ടിൽ,

മടുപ്പിൽ നിന്നോ,കുഞ്ഞുങ്ങൾ ഉണ്ടാകില്ലാ എന്ന അറിവിൽ നിന്നോ,എന്തോ? ആ മുറിയിലെ കിടക്കക്ക് നടുവിൽ ഒരു തലയിണ സ്ഥാനം പിടിക്കാറുണ്ടായിരുന്നു.ഈ അടുത്തകാലത്ത് രണ്ട് സിംഗിൾ കോട്ട് കട്ടിൽ പണിയാൻ ആശാരിയെ ഏർപ്പാടാക്കിയതും അയാളുടെ വാമഭാഗം തന്നെ,എതിർത്തില്ല . ഡബിൾകോട്ട് കട്ടിലിന്റെ അതിരുകൾ ഭാര്യയ്ക്ക് ഇഷ്ടമായി തുടങ്ങിയിട്ട് കുറേ സംവത്സരങ്ങളായിരിക്കുന്നു.

വെണ്ണില, ആപേരു മനസ്സാലെ മാറ്റി,കാരണം ഒരിക്കൽ ഒരു കൂട്ടുകാരിയുടെ സമാഹാരത്തിൽ  വായിച്ച കഥയിലെ വെണ്ണിലക്ക് ഈ കുട്ടിയുമായി ഒരു ബന്ധവും  തോന്നിയില്ല ശിവകാമി, അയാൾ ചൊല്ലിയ പേര് അതായിരുന്നു.    അവൾ അയാളെ കട്ടിലിലേക്ക് തള്ളിയിട്ടു. ഡബിൾ കോട്ടിനു അതിരുകൾ ഇല്ലാതായി.

അയാളുടെ വീട്ടിനടുത്താണ് നെയ്യാർ ഡാം.പണ്ട് സായിപ്പന്മാർ പണിതത്.സുർക്കി മിശ്രിതം. ഇടക്ക് നെയ്യാർ ഡാം പൊട്ടുമെന്ന് നാട്ടിൽ ഒരു കിംവദന്തി പരന്നിരുന്നു.വീട്ടിൽ നിന്നും അഞ്ച് കിലോമീറ്ററെയുള്ളൂ ഡാമിലേക്ക്.അതിന്റെ ഷട്ടർ തുറന്നാൽ ഒഴുകുന്ന ജലം കടന്ന് പോകുന്നതും വീട്ടിനടുത്തുള്ള ചാനലിലൂടെയാണ്.
മഴക്കാലം, ഡാമിലെ ജലനിരപ്പ് പെട്ടെന്നുയർന്നു.മഴക്കാടുകളിൽ നിന്നും വേഗസഞ്ചാരം നടത്തുന്ന നീർചോലകൾ കുലംകുത്തിയൊഴുകി.ഡാം പൊട്ടുമോ എന്നചിന്തക്ക് ഉന്മാദം.
പെട്ടെന്ന്, ഡാമിലെഷട്ടർ തുറന്നു.ആർത്തലച്ച്,ശക്തിയോടെ, വെള്ളം കനാലിലൂടെ ഒഴുകി.

പെണ്മണം അകന്നു. അവൾ ചൂരീദാർ കൈയിലെടുത്തു.യാത്ര പറഞ്ഞ് പടിയിറങ്ങുമ്പോൾ അവളുടെ ചുണ്ടുകളിൽ ഹാസം. നിർവൃതിയുടേതാണോ?
അവൾ മുറ്റം താണ്ടി ഗേറ്റ് തുറന്നടച്ച് കുറ്റിയിട്ടകന്നത് വളരെ വേഗതയിലായിരുന്നു.
ചിന്തയെ മരവിപ്പിച്ച സുഖാലസ്യം.
ചാരുകസാലയിൽ കിടന്നു. മയക്കം ഇമകളെ തഴുകി.
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ ‌‌‌‌------------------------------------------------------------

നഗരത്തിൽ നിന്നും പത്ത് കിലോമീറ്റർ അകലെയുള്ള കടൽക്കരയിലുള്ള ലീലാഹോട്ടലിൽ   എത്തിയത് ഒരു സായാഹ്നത്തിൽ, കൂടുകാരന്റെ മകന്റെ വിവാഹ ചടങ്ങിനോടനുബന്ധിച്ചുള്ള സ്വീകരണ പരിപാടി.  ഒറ്റക്കാണ് പോയത്.ഭാര്യക്ക് ഓഫീസിൽ തിരക്ക്.അല്ലെങ്കിലും ആഘോഷങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറുക എന്നത് ഭാര്യ ശീലമാക്കിയിരിക്കുന്നു.ശീലങ്ങളെ മാറ്റാൻ പലരും തയ്യാറല്ലാ അത് ചിലപ്പോൾ പ്രശ്നങ്ങൾ ഉണ്ടാക്കും.പ്രശ്നങ്ങൾ ഇല്ലാതാക്കുക എന്നതാണല്ലോ ദാമ്പത്യത്തിന്റെ കെട്ടുറപ്പ്.

ആറാമത്തെ നിലയിൽ പ്രത്യേകം തയ്യാറാക്കിയ ഓപ്പണെയർ വേദി.വധൂവരന്മാരിരിക്കുന്ന വേദിക്കരുകിലെ സ്റ്റേജിൽ രാജസ്ഥാനീ നൃത്തം.വിവാഹത്തിനും അത് കഴിഞ്ഞുള്ള പാർട്ടികൾക്കുമൊക്കെ പണം വാരിയെറിഞ്ഞു കളിക്കുക എന്നത് ഹരമായിരിക്കുന്നു, പണക്കാർക്ക്. അടുത്തിടെ കേരളത്തിലെ ഒരു വ്യവസായിയുടെ മകളുടെ വിവാഹം നടത്തിയതിന്റെ ചിലവ് അൻപത് കോടി.

കൂട്ടുകാരൻ അടുത്തെത്തി.കാതിൽ രഹസ്യവചനം, “അകത്തളത്തിൽ കൂടുകാർ ഉണ്ട്, ചെല്ലൂ
കേരളത്തിലെ ചർച്ചാവിഷയം മേശകളിൽ പലനിറത്തിൽ,പലതരം കുപ്പികളിൽ, മദ്യപിക്കുന്നവരുടെ കുഴഞ്ഞ സംസാരവും,മുറിചുറ്റിക്കറങ്ങുന്ന സിഗറിറ്റിന്റെ പുകപടലവും. കൂടുകാരൻ തന്ന ഒരു പെഗ്ഗ് കൈയിൽ...കുടിച്ചില്ലാ;ശ്രീ.ഉമ്മൻ ചാണ്ടി,രമേശ് ചെന്നിത്തല,സുധീരൻ, പിന്നെ ബിജു രമേശും. പി.സി ജോർജ്ജും,വി എസും, പിന്നെ മന്ത്രി കെ ബാബുവും.

പുകകൾക്കിടയിലൂടെയാ കണ്ടത് രണ്ട് പെൺകുട്ടികൾ മാറി നിന്ന് മദ്യപിക്കുന്നു. അതിശയം തോന്നിയില്ല. ഇത് ന്യൂ ജനറേഷൻ കാലം.. അതിൽ ഒരു പെൺകുട്ടിയെ എവിടെയോ കണ്ടതുപോലെ,
അവളും അയാളെ ശ്രദ്ധിച്ചെന്ന് തോന്നി. മദ്യഗ്ലാസ് മേശപ്പുറത്ത് വച്ചിട്ട് തിരിച്ച് വന്ന് രാജസ്ഥാനീ നൃത്തം കണ്ടൂ. മേശമേൽ ആഹാര സാധനങ്ങളെത്തി. ബൊഫെ അല്ലാത്തത് ഭാഗ്യമായി,അല്ലെങ്കിൽ ഭിഷക്കാരെപ്പോലെ പാത്രവും പിടിച്ച് നടക്കണം ;തെണ്ടൽ
ഹായ് അങ്കിൾ
തോളിൽ തട്ടിക്കൊണ്ടൊരു പെൺ ശബ്ദം.
തിരിഞ്ഞ് നോക്കി,വെണ്ണില, അല്ല ശിവകാമി.
മുടി സ്രെയിറ്റിംഗ് ചെയ്ത്, മേക്കപ്പിട്ട് നില്ക്കുന്ന ശിവകാമിയെ മനസ്സിലാക്കാൻ പ്രയാസമുണ്ടായില്ല, ചുണ്ടിനു മുകളിലെ ആ കറുത്ത മറുക്.
എന്നെ മനസ്സിലായോ
ഇല്ലാ എന്ന്  കള്ളം പറഞ്ഞു. അവൾ ചിരിച്ചു. പുരുഷന്മാർക്ക് പൊതുവേ കള്ളം പറയാനറിയില്ല. അയാളുടെ മുഖം അവൾ വായിച്ചെടുത്തു.
 കസേരക്ക് സമീപം അവളിരുന്നൂ.
ഈ ചൂരീദാർ എതെന്ന് തെരിയുമാ
സീക്വൻസ് വച്ചും , മിനുക്ക് പണികൾ നടത്തിയും മനോഹരമാക്കിയ ആ ചൂരീദാർ എന്നിൽ അത്ഭുതം ഉളവാക്കി.
അങ്കിൾ പേടിക്കുകയൊന്നും വേണ്ട..... ഒന്നും ഞാൻ ആരോടും പറയില്ല
സത്യത്തിൽ നീ ആരാണ്
വേദിക.എന്റെ ഒരു അങ്കിളിന്റെ മകന്റെ മാര്യേജ് റിസപ്ഷനാ ഇവിടെ നടക്കുന്നത്. നഗരത്തിലെ ഗാന്ധിലൈനിലാ താമസം.
എന്തിനാ അന്ന് അങ്ങനെയൊരു വേഷം കെട്ടൽ?“
അവൾ ചിരിച്ചു.
സെക്സ്..... എതവനെങ്കിലും കഴുത്തിൽ ചരട് കെട്ടുന്നത് വരെയല്ലെയുള്ളു ഈ സ്വാതന്ത്ര്യം, ഞാനു ചേച്ചിയും,ഇതുപോലെ ചില ദിവസങ്ങളിൽ വേഷം കെട്ടിയിറങ്ങും,ഗ്രാമങ്ങളിലേയ് ക്ക്,
എന്ത് അബദ്ധമാ മോളെ കാണിക്കുന്നത്...ഇതൊക്കെ ശരിയാണോ? ”
അവൾ ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു.
ഒരു പാപവുമല്ല പതിമൂന്നാമത്തെ വയസ്സിൽ അച്ഛൻ, പിന്നെ,അമ്മയുടെ സഹോദരൻ, പിന്നെ എന്റെ മൂത്ത ചേട്ടൻ, അന്നേ ആസ്വദിച്ച് തുടങ്ങിയതാ,കോളേജിലെ കൂട്ടുകാരന്മാരും ഉണ്ട് കൂട്ടത്തിൽ.
ചേച്ചിക്ക് ആദ്യമൊക്കെ പേടിയായിരുന്നൂ. ഇപ്പോൾ എന്നെക്കാളും മിടുക്കി അവളാ, ഞാൻ രാധികയെ വിളിക്കട്ടെ
വേണ്ടാ
അങ്കിളെ ഞങ്ങളുടെ കൂട്ടുകാരിൽ പലരു ഇങ്ങനെയൊക്കെ തന്നെയാ. പുറത്തറിയുന്നത് മാത്രമേ പീഡനമാകൂ, ഞങ്ങൾ കാശുകാർക്കിടയിൽ എന്ത് പീഡനം,ഇതൊക്കെ നേരമ്പോക്കല്ലേ... പിന്നെ ഇപ്പോൾ ഞങ്ങൾ നോട്ടമിടുന്നതൊക്കെ അല്പം പ്രായമുള്ളവരെയാ,അതാകുമ്പോൾ അമിത ആവേശം ഒന്നും കാണില്ലാ,മാത്രവുമല്ല ചെറുപ്പക്കാരെ വിശ്വസിക്കാനും കൊള്ളില്ലാ
അവൾ ഹാൻഡ്ബാഗിൽ നിന്നും അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് അയാളുടെ നേരെ നീട്ടി,  വാങ്ങിയില്ല, അവൾ  ഉടുപ്പിന്റെ പോക്കറ്റിൽ വച്ചൂ, എതിർപ്പിനെ അവഗണിച്ച്.
ഞാൻ ചിലപ്പോൾ ഇനിയും വന്നെന്നിരിക്കും,എതിർക്കരുത്... നന്ദി എല്ലാറ്റിനുംഅവൾ തിരിഞ്ഞു നടന്നു.തിരിഞ്ഞു നോക്കാതെ... സ്ത്രീവർഗ്ഗ വാദികളേയും,സാറാജോസഫിനേയും അറിയാതെ ഓർമ്മിച്ചൂ, അയാൾ.
***************




Saturday, December 13, 2014

അഘോരികൾ

അഘോരികൾ

ചില വായനകൾ,അറിവുകൾ നമ്മെ വല്ലാത്ത ഒരു അവസ്ഥയിൽ എത്തിക്കും.സർവ്വവും അറിഞ്ഞവർ ആരുമില്ലാ പക്ഷേ അറിവുകൾ സമ്പാദിക്കുന്നിടത്താണ് നമ്മുടേ വിജയം കുറേക്കാലങ്ങളായി ഞാൻ തിരയുന്നവരാണ് അഘോരികൾ.ഒന്ന് രണ്ട് പേരെ (മലയാളികളെ) യാദൃശ്ചികമായി കണ്ട് മുട്ടിയിട്ടുമുണ്ട്.അവരോട് സംസാരിച്ചപ്പോൾ അവർ പറയുന്നതാണ് ശരി എന്ന് തോന്നുകയും ചെയ്തു. ഈ ലേഖനം വായിക്കുന്നവർക്ക് ഇതിനോട് എതിർപ്പുണ്ടാകാം. ആകാംക്ഷയുണ്ടാകാം, ആശ്ചര്യമുണ്ടാകാം. ................
അഘോരികൾ
നരഭോജികളായിരുന്ന ഒരു സംഘം ഭാരതീയ സന്ന്യാസിമാരാണ് അഘോരികൾ. അഘോരമൂർത്തി എന്ന സങ്കല്പത്തിൽ ശിവനെഭജിച്ചിരുന്ന ഇവർ അസാധാരണങ്ങളായ പല ആചാരങ്ങളും അനുഷ്ഠിച്ചിരുന്നു.
                                    1901-ലെ സെൻസസ് റിപ്പോർട്ടനുസരിച്ച് ഈ സന്ന്യാസിമാരുടെ എണ്ണം 5,580 ആയിരുന്നു. ഇവരിൽ ബഹുഭൂരിപക്ഷവും ബീഹാറിലുംപശ്ചിമ ബംഗാളിലും ശേഷിച്ചവർ അജ്‌മീർ‍-മേർവാഡായിലും ബീഹാറിലും ആണ് താമസിച്ചിരുന്നത്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാറുണ്ടായിരുന്ന ഇവർക്ക് ആബുപർവതം, ഗിർനാർ, ബുദ്ധഗയ, കാശി, ഹിംഗ്ളാജ് എന്നിവിടങ്ങളിൽ സന്ന്യാസിമഠങ്ങളുണ്ടായിരുന്നു.
ഹ്യൂയാൻസാങ്ങിന്റെ യാത്രാവിവരണങ്ങളിലാണ് അഘോരിസംഘത്തെക്കുറിച്ച് ആദ്യപരാമർ
ശമുള്ളത്. നഗ്നരായ ഈ സന്ന്യാസിമാർ ചിതാഭസ്മം ദേഹത്ത് പൂശിയിരുന്നതായും ഹ്യൂയാൻസാങ്ങ് രേഖപ്പെടുത്തിയിട്ടുണ്ട്. കാപാലികൻമാരിലൊരു വിഭാഗമാണ് ഇവർ.കുതിരയുടേതൊഴിച്ച് മറ്റെല്ലാ മൃഗങ്ങളുടെയും മാംസം ഇവർ ഭക്ഷിച്ചിരുന്നു. നരബലി ഇവരുടെ ഇടയിൽ സാധാരണമായിരുന്നു. ബലി കഴിക്കുന്ന വ്യക്തിയെ ഒരു പ്രത്യേക ചടങ്ങിൽവച്ച് ശിരഃഛേദം ചെയ്യുകയോ തൊണ്ടയിൽ കഠാരി കുത്തിക്കൊല്ലുകയോ ചെയ്തശേഷം ഇവർ രക്തം കുടിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്തിരുന്നു.
ഇതായിരുന്നൂ എനിക്ക് ആദ്യം കിട്ടിയ അറിവ്.                                                                                                                                                                                                                                                           പക്ഷേ തുടർന്നുള്ള വായന എന്നിൽ കൌതുകമായി.
5000ത്തോളം വർഷങ്ങൾ പഴക്കമുള്ള വിശ്വനാഥന്റെ പുണ്യഭൂമിയാണ് വാരണാസി.
ബനാറസ് എന്നും വാരണാസി എന്നും കാശി എന്നും വിളിക്കുന്ന അഘോരികളുടെ ആവാസ ഭൂമി. ഈ ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്ന്
വടക്ക് വരണയും
തെക്ക് അസിയും ഗംഗയുടെ ഭുജങ്ങളിൽ നില കൊള്ളും മഹേശ്വര വാസസ്ഥാനം.

ഗംഗയുടെ സ്നാനഘട്ടങ്ങൾക്ക് മരണത്തിന്റെ രൂക്ഷഗന്ധമാണ്. മരിക്കാനായി ഇവിടെ എത്തുന്നു നിരവധിപേർ. ഇവിടെ വന്ന മരിക്കുന്നവർ ശ്രീ പരമേശ്വര സന്നിധി പുല്കുന്നു.

ജടയിൽ ഗംഗയും വാമഭാഗത്ത് ഗൌരിയും കുടികൊള്ളുന്ന മഹാദേവ ദർശനം ജന്മ പുണ്യം.
എന്ന് പലരും ചിന്തിക്കുന്നു.

ഭഗവാന്‍ ശിവനെ ഭൈരവ രൂപത്തിലാരാധാക്കുന്ന ഒരുപറ്റം സന്യാസികളാണ് അഘോരി ബാബമാര്‍. ഹിന്ദു വിശ്വാസമായ മോക്ഷത്തിലാണ് ഇവരും വിശ്വസിക്കുന്നത്. പക്ഷേ മാര്‍ഗം ഏറെ വ്യത്യസ്തമാണെന്ന് മാത്രം. സംസാരത്തില്‍ നിന്നുളള മോചനവും അതിലൂടെ ആത്യന്തികമായ ആത്മസ്വത്വം തിരിച്ചറിയുകയുമാണ് തങ്ങളെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഭൈരവനെപ്പോലെ ശ്മശാനത്തിലാണ് വാസം. ശരീരമാസകലം ഭസ്മം പൂശി നടക്കുന്ന ഇവര്‍ പൂര്‍ണനഗ്നരായാണ് കഴിയുന്നത്. ശരീരത്തെക്കുറിച്ചുളള ചിന്തകള്‍ ഇവരെ ബാധിക്കുന്നേയില്ല. തങ്ങള്‍ക്ക് പുറത്തുളളതെല്ലാം മിഥ്യയാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. ആളുകള്‍ കടന്ന് വരാന്‍ മടിക്കുന്ന ശ്മശാന ഭൂമികയി
തങ്ങള്‍ക്ക് ഏകാഗ്രതയോടെ ധ്യാനിക്കാ കഴിയുന്നതായി ഇവർ അവകാശപ്പെടുന്നു.

ഇവ
കയ്യില്‍ കിട്ടുന്നതെന്തും കഴിയ്ക്കും. അത് ചിലപ്പോള്‍ മനുഷ്യമാംസം പോലുമാകാം. കോഴിയിറച്ചിയും മനുഷ്യമാംസവും തമ്മില്‍ യാതൊരു വ്യത്യാസവും ഇവര്‍ കാണുന്നില്ല. ഇവര്‍ക്ക് സര്‍വ്വവും ബ്രഹ്മം. പട്ടിയടക്കമുളള മൃഗങ്ങളുമായി ആഹാരം പങ്ക് വയ്ക്കുന്നതിനും മടിയേതുമില്ല. ഭാംഗ് ഇവരുടെ ജീവിത ശൈലിയാണ്.കഞ്ചാവ് ചെടിയുടെ ഇലകൾ കൊണ്ടും, പൂക്കൾ കൊണ്ടും ഉണ്ടാക്കുന്ന ഒരു തരം ലഹരിപദാർത്ഥമാണ് ഭാംഗ്. ഉദ്ദേശം 1000 ബി.സി. തൊട്ട് തന്നെ ഹൈന്ദവ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമായിത്തീർന്ന ഒരു ലഹരിപദാർത്ഥമാണ് ഭാംഗ്. മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്ന ഒരു പച്ചമരുന്നായിട്ട് ഭാംഗിനെ അഥർവവേദത്തിൽ വിശേഷിപ്പിച്ചിട്ടുണ്ട്. ഹിന്ദു ദൈവങ്ങളുടെ, വിശേഷിച്ച് ശിവന്റെ വിശിഷ്ട ഭോജ്യമായി ഭാംഗിനെ കാണുന്നവരുണ്ട്. അത് കൊണ്ടു തന്നെ ധ്യാനിക്കുവാനുള്ള സഹായിയായി ഭാംഗ് ഉപയോഗിക്കാറുണ്ട്.ഉത്തരേന്ത്യയിൽ ഹോളി പോലെയുള്ള ആഘോഷങ്ങളിൽ വിളമ്പുന്ന പ്രധാന പാനീയമാണ് ഭാംഗ്. അതേ സമയം ശിവാരാധനയ്ക്ക് പേര് കേട്ട വാരണസിയിലും ബനാറസിലുമൊക്കെ എല്ലാ സമയങ്ങളിലും ഭാംഗ് നിർമ്മിക്കാറുണ്ട്. കഞ്ചാവിന്റെ പൂമൊട്ടുകളും ഇലയും നല്ല പോലെ അരച്ച് പാലും നെയ്യും സുഗന്ധദ്രവ്യങ്ങളും ചേർത്ത് നല്ല പോലെ കലക്കിയാണ് ഭാംഗ് നിർമാണം. നെയ്യും പഞ്ചസാരയും കലർത്തിയുരുട്ടി ചവച്ചിറക്കുവാൻ കഴിയുന്ന ഭാംഗ് ഉണ്ടകളും സമാനമായി നിർമിക്കപ്പെടുന്നുണ്ട്.

താന്ത്രിക ലൈംഗികതയും ഇവ
പുലര്‍ത്തുന്നു. എല്ലാം ശിവമയമാണിവര്‍ക്ക്. കല്ലിനും മണ്ണിനും മരത്തിനും ചിന്തകള്‍ക്കും എല്ലാം കാരണക്കാരന്‍ ശിവനാണെന്ന് ഇവ വിശ്വസിക്കുന്നു. എല്ലാത്തിലും പൂര്‍ണത ദര്‍ശിക്കാനും ഇവര്‍ക്ക് കഴിയുന്നു. പൂര്‍ണതയെ തളളിപ്പറയുന്നത് വിശുദ്ധിയെ ചോദ്യം ചെയ്യലാണെന്നും കരുതുന്നു. ദൈവനിന്ദയും ഇവരെ സംബന്ധിച്ചിടത്തോളം പാപമാണ്. തങ്ങള്‍ക്ക് ഭഗവാനെ കാണാനും സംസാരിക്കാനും കഴിയുന്നുവെന്നും ഇവ അവകാശപ്പെടുന്നു.

അഘോരികളുടെ മാനസികശക്തി അപാരമാണു. മന്ത്ര തന്ത്ര സിദ്ധികൾ കൈവരിച്ച ഒരു സാധകനു ആകാശത്തിൽ നിന്നു സൂര്യകിരണങ്ങളെ ആവാഹിച്ച്‌ അതുകൊണ്ടു അഗ്നികുണ്ഡം ജ്വലിപ്പിക്കാൻ സാധിക്കും. ആകാശത്തിൽ മഞ്ഞുമഴപെയ്യിക്കാനും മൂടൽമഞ്ഞുകൊണ്ടു മറ
   സൃഷ്ടിക്കുവാനും ഇവർക്കു കഴിവുണ്ടു. മനുഷ്യനെ മഞ്ഞുപോലെ തണുപ്പിച്ചുകൊല്ലുവാനും അഗ്നിയെ വ്യാപിപ്പിക്കുവാനും കഴിവുള്ള അഘോരികളുമുണ്ടു. രിയുന്നതീയിൽക്കൂടി നടക്കുക.ആളിക്കത്തുന്ന അഗ്നിയിൽ കിടക്കുക. ത്രിശൂലത്താൽ ആഞ്ഞുകുത്തിയാലും രക്തം വരാതിരിക്കുക തുടങ്ങിയ ചെറു വിദ്യകൾ മിക്കവർക്കും അറിയാം. ഘടികാരം സ്തംഭിപ്പിക്കുക വസ്ത്രം തനിയെ കീറുക.. അതു കത്തിക്കുക. ഒരാളുടെ ധമനികൾപൊട്ടിച്ച്‌ രക്തം ഒഴുക്കുക തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഏകാഗ്രമാക്കിയ മനസ്സിന്റെ അപാരമായ മന്ത്രസിദ്ധികളുടെ ഫലമാണു. ഇഛാശക്തിയും, ക്രിയാശക്തിയും യോജിക്കുമ്പോൾ ഇതൊക്കെസാധ്യമാണെന്നു അഘോരികൾ സമർത്ഥിക്കുന്നു. നിഗൂഡശക്തികളെക്കുറിച്ചുള്ള ഇവരുടെ വിജ്ഞാനം അപാരമാണു.
 50 വർഷം മുൻപുനടന്ന ഇന്ത്യ ചൈന യുദ്ധത്തിൽ. യോഗസിദ്ധിനേടിയ സന്യാസി മാർ ക്കൊപ്പം അഘോരികളും ചൈനക്കാരെ തുരത്തുന്നതിൽ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്‌. ഇവരുടെ താവളങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ആക്രമണമുണ്ടായപ്പോഴാണു ഇവർ പ്രതികരിച്ചത്‌. അല്ലാതെ ഭാരതത്തെ വിദേശാക്രമണങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള ചുമതലയൊന്നും ഏറ്റെടുത്തില്ല. ഏറ്റെടുക്കുകയുമില്ല. അതൊക്കെ ഓരൊ നിയോഗമാണു. അതുപോലെ നടക്കും. പരകായപ്രവേശം അറിയുന്നവർ അഘോരികളിലുണ്ട്‌. ആത്മാക്കളോടു സംസാരിക്കുവാനും ഇവർക്കു സാധിക്കും. കുണ്ഡലിനീ ശക്തിയെ ഉണർത്തുന്നതിൽ അപാരമായ പ്രാവിണ്യം നേടിയവരാണു അഘോരികൾ. ശക്തിയുടെ ഉറവിടം ബോധമാണു. ബോധത്തിന്റെ സ്പന്ദനം ആരംഭിച്ചാൽ ശക്തിയുടെ ഉദയമായി.സ്പന്ദനം നിലച്ചാൽ ശക്തിയില്ലാതാകുന്നു. വികാരരൂപമായ മനസ്സ്‌ ഏകാഗ്രമാകുമ്പോൾ പ്രാണസ്വരൂപിണിയായ കുണ്ഡലിനീ ഉയരും. മനസ്സ്‌ സത്യബോധത്താൽ ഏകാഗ്രമാകുമ്പോൾ ശരീരത്തിനുള്ളിൽ വ്യാപിക്കുന്ന പ്രാണപ്രസരണമാണു കുണ്ഡലിനീശക്തി. കുണ്ഡലിനീ ഉണർന്നാൽ അപാരമായ സിദ്ധികളിലേക്കു കടക്കാം. ഏകാഗ്രത കടുത്തതാകുമ്പോൾ ദേഹത്താസകലമുള്ള പ്രസരമുപേക്ഷിച്ച്‌ പ്രാണൻ മധ്യനാഡിയായ സുഷ്മനയിലേക്കു പ്രവേശിക്കുന്നു. ഈ ശക്തി സഹസ്രാര പത്മത്തിലെത്തുമ്പോൾ( സഹസ്രദള ചക്രം) സാധകൻ സാധനസിദ്ധിയുടെ ഉത്തുംഗശ്രംഗത്തിൽ വിരാജിക്കുന്നു.പ്രാണസാക്ഷാൽക്കാരമാണു കുണ്ഡലിനീ യോഗം. സാധകനു സ്വന്തം ശരീരത്തിൽതന്നെ അനുഭവിച്ചറിയാൻ കഴിയുന്ന പ്രപഞ്ചശക്തിയാണു കുണ്ഡലിനീ. പരമശിവൻ പാർവ്വതീദേവിക്കു ഉപദേശിച്ചുകൊടുത്തതാണു കുണ്ഡലിനീ യോഗവിദ്യ.കുണ്ഡലാകൃതിയിൽ  കിടക്കുന്ന ശക്തി മൂലാധാരത്തിൽനിന്ന് സഹസ്രാരപത്മ ത്തിലെത്തുമ്പോൾആയിരം തരംഗങ്ങൾ അനന്തൻ എന്നസർപ്പത്തെപ്പോലെ അനന്തതയുടെ സ്വരൂപമായി ഫണംവിടർത്തിയാടുന്നു. അതിന്റെ മധ്യം ശയ്യമാക്കി പരമാത്മായ വിഷ്ണുരൂപം വിരാജിക്കുന്നു. മദ്യം ഭാംഗ്‌ കഞ്ചാവ്‌ തുടങ്ങിയ ലഹരി വസ്തുക്കളും മാംസഭക്ഷണവും അഘോരിമാർഗ്ഗത്തിൽ അനുവദനീയമാണു. വീര്യം കുറഞ്ഞ പോഷകമൂല്യമുള്ള സോമരസവും ഇവർക്കു പഥ്യമാണു. പക്ഷേ എല്ലാം നിയന്ത്രിതമാണു. രക്തപാനവും ചിലപൂജാവസരങ്ങളിൽ ഇവർ ആസ്വദിക്കുന്നു. മൃഗബലിയും ചില അവസരങ്ങളിൽ പതിവുണ്ട്‌.
നിബിഡവനങ്ങളിലാണു താവളമെങ്കിൽ ഇതിനുസൗകര്യങ്ങളുണ്ട്‌. ഹിമാലയത്തിലെ മഞ്ഞുഭൂമിയിലാണെങ്കിൽ വനത്തിലേക്കിറങ്ങേണ്ടിവരും. സൂര്യന്റെ ഊർജ്ജവും ശുദ്ധജലവും കൊണ്ട്‌ എത്രനാൾ വേണമെങ്കിലും ഇവർക്കു കഴിയാനാവും. അഘോരികൾ രാത്രി ഉറങ്ങാറില്ല. മന്ത്രജപമാണു ഈ സമയത്തെ മുഖ്യജോലി. സന്ധ്യാവന്ദനം അഞ്ച് നേരത്തും കൃത്യമായി ചെയ്യും. സൂര്യാരാധന വളരെ കൃത്യതയോടെ അനുഷ്ഠിക്കും. തന്ത്രസാരത്തിലെ വിധിപ്രകാരം ഷഡാഗധ്യാനം ചെയ്ത്‌ ഇടതുകയ്യിൽ ജലമെടുത്ത്‌ വലതുകൈകൊണ്ടു അടച്ചുപിടിക്കുന്നു. പിന്നെ ഹം യം രം ലം വം എന്നീ ബീജാക്ഷരങ്ങളുടെ മന്ത്രം ജപിക്കുന്നു. അതിനുശേഷം ആ ജലം മന്ത്രോച്ചാരണത്തിനിടയിൽ ഏഴ് പ്രാവശ്യം തലയിൽ തളിക്കുന്നു. ശേഷിച്ച ജലംകൊണ്ടു ആദിത്യനെ ധ്യാനിക്കുന്നു. പ്രഭാതവന്ദനം കഴിഞ്ഞാൽപിന്നെ ഉച്ചവരെ കിടന്നുറങ്ങും.ആർഷഭാരതഗ്രന്ഥങ്ങളും നവീനശാസ്ത്രഗ്രന്തങ്ങളും നിത്യവായനയിൽപ്പെടുന്നു. കടുത്ത മഞ്ഞുകാലത്തു ഹിമസാമ്രാജ്യത്തിലൂടെ സഞ്ചരിച്ച്‌ മംഗോളിയവരെ ചെന്നെത്താറുണ്ട്‌. കുറെക്കാലം അവിടെതങ്ങും. മധ്യറ്റിബറ്റിലെ മൊണാസിട്രികളിലും ഗുഹകളിലും ഇവർ താമസിക്കാറുണ്ട്‌. തിബറ്റൻ ലാമമാരുമായി അഘോരികൾക്ക്‌ നല്ല ബന്ധമുണ്ട്‌. അഘോരികളിൽ നിന്നാണു ലാമമാർ പ്രകൃതിശക്തിയെ  വെല്ലുന്ന സിദ്ധികൾ കൈവരിച്ചത്‌. അരുണാചലിലേയും ബർമ്മയിലേയും വനാന്തരങ്ങളിലും ഇവർക്കു താവളങ്ങളുണ്ട്‌. പാസ്പോർട്ടും വിസയുമൊന്നും ഇവർക്കാവശ്യമില്ല. അഘോരികളെ ഒരാളും തടയില്ല.തടഞ്ഞാൽ കളി കാര്യമാകും.കുറച്ചു വർഷം മുൻപ്‌ കാശിയിലുണ്ടായ ഒരു സംഭവം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കേന്ദ്രസുരക്ഷാഭടന്മാരായിരുന്നു അന്നു വിശ്വനാഥക്ഷേത്രത്തിലേക്കുള്ള പ്രവേശനമാർഗ്ഗത്തിലെ സെക്യുരിറ്റി ഉദ്യോഗസ്തന്മാർ. ഭക്തജനങ്ങളുടെ കൈവശമുള്ള താക്കോൽക്കൂട്ടം ചീർപ്പ്‌ തുടങ്ങി പേനവരെ അന്ന് അവർ അനുവദിച്ചിരുന്നില്ല. പെരുമാറ്റവും മോശമായിരുന്നു. ത്രിശൂലങ്ങളും മറ്റും കയ്യിലേന്തിവന്ന ഒരുകൂട്ടം അഘോരികളോടു സഭ്യമല്ലാത്തരീതിയിൽ സെക്യുരിറ്റിക്കാർ പെരുമാറിയപ്പോൾ അഘോരികൾ പ്രതികരിച്ചു. ഉന്തും തള്ളും വരെയുണ്ടായി. ഉടനെ അവരുടെ ഗുരു എന്തോജപിച്ച്‌ കൈകൊണ്ടു വായുവിൽ വീശിയപ്പോൾ സെക്യുരിറ്റിക്കാർ നിശ്ചലരായി നിന്നുപോയി.!! അഘോരികൾ ഉള്ളിലേക്കു പോവുകയും ചെയ്തു. പൂജാരി പണ്ഡിറ്റുമാർ വന്ന് മാപ്പുപറഞ്ഞശേഷമാണു അവരെ സ്വതന്ത്രരാക്കിയത്‌.

നേരേ വാ നേരേ പോ.എന്നതാണു അഘോരികളുടെ രീതി.ഇവരുടെ ദൃഷ്ടിയിൽ പുരുഷനും സ്ത്രീക്കും തുല്യ പ്രാധാന്യമാണു.അവർ വിവാഹത്തിലുംസന്താനോൽപാദനത്തിലും ഒട്ടും വിശ്വസിക്കുന്നില്ല.സ്ത്രീ പുരുഷസംഭോഗം അവരുടെ ഇടയിൽ നിഷിദ്ധമാണു.
പക്ഷേ.ലൈംഗികസാക്ഷാൽക്കാരം ഇവർ ആസ്വദിക്കുന്നു.ഭോഗിക്കാതെ തന്നെ ഈ അവസ്ഥയിലേക്കു എത്തുവാനും കഴിയും.  
                                                                                                                                  യഥാർത്ഥ അർദ്ധനാരീശ്വരസങ്കൽപമാണിത്‌.ഊർജ്ജവും ജഡവും യോജിക്കുകതന്നെ വേണം.അപ്പോൾ മാത്രമേ പൂർണ്ണതയിലേക്കുള്ള പ്രയാണം പൂർത്തിയാകുകയുള്ളൂ.സംഭോഗം കൂടാതെ ഇതു സാധ്യവുമാണു.സ്ത്രീയും പുരുഷനുംസംഭോഗത്തിൽ ഏർപ്പെടുമ്പോൾ ലഭിക്കുന്ന ആനന്ദം ക്ഷണികമാണു.പെട്ടെന്നുള്ള ഇന്ദ്രിയസ്ഖലനമല്ല യഥാർത്ഥത്തിലുള്ള ആനന്ദം. ഒന്നോ രണ്ടോ മണിക്കൂർക്കൊണ്ട്‌ ആനന്ദത്തിന്റെ പരമോന്നതിയിൽ എത്തിയശേഷം മാത്രമേ സ്ഖലനം നടക്കുവാൻ പാടുള്ളൂ.അതാണു യഥാർത്ഥ ആനന്ദമൂർച്ച. വിശുദ്ധി ചക്രയ്ക്കു സെക്സ്‌ ചക്രയുമായി ബന്ധമുണ്ട്‌. വിശുദ്ധിചക്ര ഓവർ ആക്ടിവേറ്റായാൽ ആ അധിക ഊർജ്ജം സെക്സ്‌ ചക്രയിലേക്കെത്തുന്നു.തന്മൂലം ലൈംഗികാസ്ക്തി വർദ്ധിക്കുന്നു.അഘോരികൾ ശബ്ദംകൊണ്ടു വിശുദ്ധിചക്രയെ ഊർജ്ജസ്വലമാക്കുമ്പോൾ സാധനകൊണ്ടു സെക്സ്‌ ചക്രയെ നിയന്ത്രണത്തിൽ നിർത്തുന്നു. ലൈംഗികോത്തേജനം ദീർസമയം നിലനിർത്താൻ അവർക്കതുകൊണ്ടു സാധിക്കുന്നു.പൗർണ്ണമി ദിവസം മാത്രമേ അവർ ഈ സാക്ഷാൽക്കാരത്തിനുവേണ്ടി തുനിയുകയുള്ളൂ. അന്ന് താന്ത്രികസാധനയുടെ സാമൂഹിക മൈഥുന സമയമാണു.നരനും നാരിയും ഒന്നാകുന്ന പുണ്യമുഹൂർത്തമാണത്‌.
താന്ത്രികമൈഥുനത്തെപ്പറ്റിശിവപുരാണത്തിൽ വിസ്തരിക്കുന്നുണ്ട്‌. ശിവനു പാർവ്വതിയും ഈ രീതിയിൽ ആനന്ദമൂർച്ചയിലെത്തിയതായിക്കാണാം. പൗർണ്ണമിദിവസം എട്ട് മണി കഴിഞ്ഞാൽ ഈ ആനന്ദോൽസവത്തിനുതുടക്കമായി.എല്ലാവരും വട്ടം കൂടിയിരുന്ന് ഭാംഗ്‌ കുടിക്കും.കൂടിയലഹരിവേണ്ടവർക്ക്‌ അതുമാകാം.മുഖ്യപൂജാരി മന്ത്രോച്ചാരണം തുടങ്ങുമ്പോൾ മറ്റുള്ളവരേറ്റുചൊല്ലും.മന്ത്രോച്ചാരണം കൊണ്ടു ചുറ്റുമുള്ളവായുവിലെ കണങ്ങൾക്കു സാന്ദ്രത വർദ്ധിക്കും.ഇത്‌ സൂഷ്മശരീരത്തിലെകണങ്ങളെ ഉത്തേജിപ്പിക്കാൻ തുടങ്ങും.ഈ സമയം നഗാരിവാദ്യം ആരംഭിക്കും.കിന്നരവീണയിൽ നിന്നും അൽപം വ്യത്യസ്തമായ ഒരുതരം വീണയുടെ കറ.കറാ ശബ്ദം നഗാരിവാദ്യത്തിനു കൂട്ടായെത്തുമ്പോൾ അന്തരീക്ഷം ശബ്ദമുഖരിതമാകും.ഈ സമയം പുരുഷൻ ഒരിണയെ സ്വീകരിക്കുന്നു.ആർക്കുംസ്ഥിരമായി ഇണയൊന്നുമില്ല.ഇണയില്ലാതെ തനിയേ നൃത്തം വയ്ക്കുന്നവരുമുണ്ട്‌. ഇണയോടൊത്തുള്ള ഈ നൃത്തം ഒരുന്മാദലഹരിപോലെയാണു.ഓരോഘട്ടം കഴിയുമ്പൊഴും വാദ്യത്തിന്റെ തീവ്രത വർദ്ധിക്കും. സ്ത്രീകളുടേയും പുരുഷന്മാരുടേയും ലൈംഗികാവയവങ്ങൾ എല്ലാം തുടിച്ചു നിൽക്കും.പുരുഷലിംഗവുംയോനിയും ഇണകൾ പരസ്പരം സ്പർശിക്കാൻ പാടില്ല എന്നത്‌ കർശന നിയമമാണു.ബാക്കിയുള്ള അവയവങ്ങളൊക്കെ ഏതുതരത്തിൽ വേണമെങ്കിലും ഉപയോഗിക്കാം.ചിട്ടകൾ തെറ്റിക്കുന്നുണ്ടോ എന്നു നോക്കുവാൻ ഗുരുക്കന്മാരുടേയും അവരുടെ സഹായികളുടേയും ഒരുസംഘമുണ്ട്‌.അങ്ങനെ ചെയ്താൽ അവരെ ഉടൻ അയോഗ്യരാക്കും. അടുത്ത 3പൗർണ്ണമി മദനോത്സവത്തിൽനിന്നും ഇവരെ ഒഴിച്ചുനിർത്തുകയും ചെയ്യും.
ആനന്ദനൃത്തം അതിന്റെ മൂർദ്ധന്യത്തിൽ എത്തുന്നത്‌ വാദ്യഘോഷങ്ങൾ മുറുകുമ്പോഴാണു. പന്ത്രണ്ട് മണികഴിഞ്ഞാൽ ചന്ദ്രകിരണങ്ങൾക്ക്‌ ശക്തിയേറും.കൂടുതൽ ദീപ്തമാകുകയും ചെയ്യും.ഈ സമയത്ത്‌ ഇണകൾ ഉന്മാദാവസ്ഥയിൽ എത്തിക്കഴിഞ്ഞിരിക്കും. ഗുരുക്കന്മാരുടേയും സഹായികളുടേയും മന്ത്രോച്ചാണം തൊണ്ടപൊട്ടുമാറുഉച്ചത്തിലാവുമ്പോൾ നഗാരിവാദ്യക്കാരും വീണവായനക്കാരും അവസരത്തിനൊത്തുയരും.ചാമുണ്ഡാദേവിയുടെ വലിയവിഗ്രഹത്തിനു മുന്നിൽ കത്തിജ്വലിച്ചുനിൽക്കുന്ന പന്തത്തിലേക്ക്‌ഗുരുക്കന്മാർ ആക്രോശത്തോടെ ഭസ്മം വാരിവിതറുമ്പോൾ വാദ്യഘോഷങ്ങൾ അതിന്റെ ഉത്തുംഗാവസ്ഥയിലെത്തുന്നു. അഘോരി സ്ത്രീകളുടെ ലൈംഗികൊന്മാദത്തിന്റെ ഭ്രാന്തമായ ശബ്ദപ്രകടനങ്ങൾക്കിടയിൽ അവർ അരക്കെട്ടു വട്ടത്തിൽ ചലിപ്പിക്കുമ്പൊൾ അവർക്ക്‌ ശക്തമായ സ്ഖലനം സംഭവിച്ചുകൊണ്ടിരിക്കും.പുരുഷന്മാർക്കും ഇതുപോലെതന്നെ.ഇണകൾ പരസ്പരം കെട്ടിപ്പിടിച്ച്‌ നിലത്തുവീഴുന്നതോടെ മദനോൽസവത്തിനു വിരാമമായി. പിറ്റേദിവസം 9മണിവരെയെങ്കിലും ഇണകൾ ഇതേകിടപ്പു കിടക്കും .ഈ അവസ്ഥയിൽ തങ്ങളുടെ സൂഷ്മശരീരം ജ്വലിക്കുന്നതായും ആ നിർവൃയിൽ പരമാത്മചൈതന്യം അബോദമനസ്സിൽ തെളിയുന്നതായും അഘോരികൾ സാക്ഷ്യപ്പെടുത്തുന്നു.സംഭോഗം കൂടാതെതന്നെ സാക്ഷാൽക്കാരം സാദ്ധ്യമാണെന്നു ആർഷഗ്രന്ഥങ്ങളിൽപറയുന്നുണ്ട്‌. ജീവാത്മാവ്‌ സൂഷ്മശരീരത്തെ സുഷുപ്താവസ്ഥയിൽവഴിപോലെ  പ്രവേശിക്കുന്ന  അവസ്ഥയെ സംവേഷണം എന്നുപറയുന്നു. പുരുഷശ്ബ്ദം കൊണ്ടുമാത്രം ഇണയെ
രതിബന്ധത്തിൽക്കൂടി സാക്ഷാൽക്കാരത്തിലെത്തിക്കാൻ സാ
ധിക്കും.ഈ രീതിയി ഗർഭധാരണവും സാധ്യമാണു.മന്ത്ര - തന്ത്ര സിദ്ധിയും ഉപാസനയും സാധനയും ഉള്ളവർക്കു മാത്രമേ ഇതു സാധ്യമാകൂ.
സൂഷ്മശരീരത്തിലെകണങ്ങൾ അന്തരീക്ഷകണങ്ങളുമായി താദാന്മ്യം പ്രാപിക്കുമ്പോൾഈ കണങ്ങ ഒരു കാര്യർ ആയി മാറുന്നു.ശുക്ലം ഡ്രൈ ആയിമാറുന്ന അവസ്ഥയിൽ ഉത്തമബീജത്തെ സ്ത്രീ യോനിയിൽ എത്തിക്കുന്നതു കണങ്ങളാണ് ഞൊടിയിട കൊണ്ടിതുസംഭവിക്കുന്നു.ഇത്തരത്തിൽ പ്രജനനം നടത്തുന്ന ആശ്രമങ്ങൾ ഭാരതത്തിലുണ്ട്‌. സിദ്ധ സമാജക്കാരുടെ ആശ്രമങ്ങളിൽ ഇത്തരത്തിലുള്ള ഉത്തമ സന്താനങ്ങൾ നിരവധി പിറന്നിട്ടുണ്ട്‌.ഈ കുട്ടികളെല്ലാം ഹിമാലയത്തിലെ ദിവ്യ സന്യാസിസംഘങ്ങളിൽ എത്തിച്ചേരുന്നു.ഋതുഗാമി ദിവസത്തിലാണു മേൽപ്പറഞ്ഞ്‌ സന്താനോല്പത്തിക്ക് ഉത്തമം . വിഭ്രമകുശലത്വവും അനുരാഗവുമുള്ള സ്ത്രീ പുരുഷന്മാർ ദർശന സ്പർശന ശ്ബ്ദാദികളിൽ അന്യോന്യം പ്രവർത്തിക്കുന്നത്‌ സംഭോഗത്തിനു തുല്യമാണു. സൂഷ്മശരീരം മുഖേന പരസ്പരാകർഷണമുണ്ടാക്കുന്ന സ്ത്രീ പുരുഷന്മാർക്ക്‌ഈ സാക്ഷാൽക്കാരം എളുപ്പമാണു.പ്രമാണഗ്രന്തങ്ങളിൽ ഇതു വ്യക്തമാക്കുന്നു..
അഘോരികൾ നമ്മുടെ ശത്രുക്കളല്ലാ... അവർ നമ്മെ ഉപദ്രവിക്കുകയുമില്ലാ. അവർ നമ്മെ തേടി വരില്ലാ.അവരുടേ കൂട്ടത്തിലേക്ക് അവർ ആളുകളെ ആകർഷിപ്പിച്ച് കൊണ്ട്പോ കാറുമില്ലാ. അഘോരി ആകാൻ ആഗ്രഹിക്കുന്നവർ അവരെ തേടി എത്തുകയാണ് ചെയ്യുന്നത് .
ജീവിതം ഒരു സമസ്യയാണ് ...അല്ലേ...പൂരിപ്പിക്കാൻ പറ്റാത്ത സമസ്യ
  ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌************************************                                                                                കടപ്പാട്- വായന,,കണ്ടറിവും,കേട്ടറിവും

                                                                                                                                       

Saturday, November 22, 2014

ഓർമ്മകളുടെ തുരുത്ത് ( ആത്മകഥ)

ഓർമ്മകളുടെ തുരുത്ത് ( ആത്മകഥ)                                                                        *********************** 
ശീർഷകം -1                                                                                                                                                    താരുണ്യം അട്ടഹാസമായപ്പോൾ

ആത്മകഥ  എഴുതാനുള്ള സമയവും സന്ദർഭവും അതിക്രമിച്ചിരിക്കുന്നൂ എന്നറിയാമെങ്കിലും അതിനുള്ള അറിവോ പക്വതയോ ഒക്കെ ആയിട്ടില്ലാ എന്ന അറിവ് പിന്നിലേക്ക് വലിക്കുന്നു.
എങ്കിലും       
**************************************
                                                                                                                                                                                                                                    മലയാളത്തിലെ ആദ്യത്തെ ആത്മകഥ വൈക്കത്ത് പാച്ചുമുത്തതിനേതാണ്.1875 മഹാകവി ഉള്ളൂർ എസ്.പരമേശ്വരയ്യർ സഹിത്യ പരിഷത് ത്രൈമാസികയിൽ പ്രസിദ്ധീകരിച്ചതാണ്.എന്നാൽ 1941ൽപ്രസിദ്ധീകരിച്ച .വി.കൃഷ്ണപിള്ളയുടെ, മരണാനന്തരപ്രസിദ്ധീകരണങ്ങളായ ‘ജീവിതസ്മരണകൾ’ സത്യസന്ധമായ ജിവിത ചിത്രീകരണം കൊണ്ടും സമഗ്രതകൊണ്ടും മലയാളികൾക്ക് ലഭിച്ച ലക്ഷണമൊത്ത ആദ്യത്തെ ആത്മകഥയാണ്.അതിൽ രാജഭക്തി ഏറെദൃശ്യമാണെന്ന് പണ്ഡിതമതം.
                                                                                                  സർദാർ കെ.എം.പണിക്കർ(ആത്മകഥ-1953) കെ.പി.കേശവമേനോൻ (കഴിഞ്ഞകാലം-1957) ഈ.എം.എസ്.(ആത്മകഥ-1969),എ.കെ.ഗോപാലൻ(ആത്മകഥ-1971), സി.കേശവൻ (ജീവിതസമരം-1954), എൻ ശ്രീകണ്ഠൻ നായർ(എന്റെഅമ്മ),എ.പി ഉദയഭാനു (എന്റെകഥയും അല്പം)എന്നിവരുടെ ആത്മകഥകളിലും ,ബി.വല്ലിംഗ്ടൻ,ഫാദർ വടക്കൻ എന്നിവരുടേതിലും രാഷ്ട്രീയ പശ്ചാത്തലമാണ് കൂടുതലും ഉള്ളത്.
വി.ടി.ഭട്ടതിരിപ്പാട് (കണ്ണീരും കിനാവും), മന്നത്ത് പത്മനാഭൻ(എന്റെ ജീവിതസ്മരണകൾ-1957)ഇടമറുക്(കൊടുങ്കാറ്റുയർത്തിയകാലം-1998),സി.വി. കുഞ്ഞിരാമൻ (ഞാൻ)  എന്നിവരുടേത് സാമൂഹികവും,സാംസ്കാരികവുമായ പശ്ചാത്തലങ്ങളും, സാഹിത്യപഞ്ചാനൻ പി.കെ.നാരായണപിള്ള (സ്മരണമണ്ഡലം), ഇ.വി.കൃഷ്ണപിള്ള (ജീവിത സ്മരണകൾ), പി.കേശവദേവ്(എതിർപ്പ്), തകഴി(എന്റെ വക്കീൽ ജീവിതം),വൈക്കം മുഹമ്മദ് ബഷീർ(ഓർമ്മയുടെ അറകൾ), ജോസഫ് മുണ്ടശ്ശേരി(കൊഴിഞ്ഞ ഇലകൾ), തോപ്പിൽഭാസി(ഓളിവിലെ ഓർമ്മകൾ),ജീ.എൻ.പണിക്കർ(ഓർമ്മയുടെ തുരുത്തിൽ നിന്നും) എന്നിവരുടേത് സാഹിത്യത്തിനു മുൻ തൂക്കവും,പി.ജെ ആന്റണി,സെബാസ്റ്റ്യൻ കുഞ്ഞ് കുഞ്ഞ് ഭാഗവതർ,കാമ്പിശ്ശേരികരുണാകരൻ,തുടങ്ങിയവരുടേത് കലാരംഗത്തെ സ്പർശിച്ച് കൊണ്ടുള്ളതുമാണ്. ഔദ്യോഗിക ജീവിതവും,ബ്യൂറോക്രസിയും ഒക്കെ ചുറ്റ്പിണഞ്ഞ് കിടക്കുന്ന എം.കെ.കെ നായരുടെ ആത്മ കഥ  (ആരോടും പരിഭവമില്ലാതെ) ജിവിതവും കവിതയുമൊക്കെ സമ്മേളിക്കുന്ന പി.കുഞ്ഞിരാമൻ നായരുടെ ‘എന്നെ തിരയുന്ന ഞാൻ’, ‘കവിയുടെ കാൽ‌പ്പാടുകൾ’.സി.അച്ചുതമേനൊന്റെ ആത്മകഥ (ടി.എൻ. ജയചന്ദ്രൻ- എഴുതിയത്) ഏത് ഗണത്തിൽ ഉൾപ്പെടുത്തണമെന്ന് ഇന്നും തർക്ക വിഷയമായി നിൽക്കുന്ന മാധവിക്കുട്ടിയുടെ ‘എന്റെ കഥ’ യും അരങ്ങ് വാഴുന്ന സാഹിത്യനഭോമണ്ഡലത്തിലേക്ക്, പതിതൻ,പാമരൻ,ദൈന്യപാരാവശ്യത്തിലാണ്ടവൻ,അലസൻ ലോഭി ഇമ്മട്ടിലുള്ള എനിക്കും ഒരു ആത്മകഥ എഴുതണം എന്ന ആശയം അങ്കുരിച്ചത്  അടുത്തിടെ വായിച്ച് തീർത്ത“ഓട്ടിയ വയറും പൊട്ടിയ ചട്ടിയും” എന്ന ആത്മ കഥ വായിച്ചപ്പോഴാണ്. ആർട്ടിസ്റ്റ്.കെ.ജി. എസ്. എസ്.നായർ എഴുതിയ ആ ആത്മകഥയിലൊരിടത്ത് ഞാനും വില്ലനായി? പ്രത്യക്ഷപ്പെടുന്നുണ്ട്. തനി തിരുവനന്തപുരം ഭാഷയിൽ എഴുതിയ ആ  ആത്മകഥ  എനിക്ക് ഗ്രന്ഥകർത്താവ് തന്നെ കൊറിയറിൽ അയച്ച് തന്നതാണ്. പേരു വായിച്ചപ്പൊൾ ആദ്യം എനിക്കിഷ്ടമായില്ലാ പക്ഷേ താളുകൾ മറിച്ചപ്പോൾ ആ സാഹോദരന്റെ ജിവിതയാത്ര എന്നെ വല്ലാത പിടിച്ച് കുലുക്കി. ഒരു മനുഷ്യന് ഇത്രയും ഒക്കെ സഹിക്കാൻ പറ്റുമോ എന്ന് ഞാൻ അത്ഭുതം കൂറി.വായിച്ച് തീർന്നതും  ഞാൻ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടൂ.ഗൾഫിലാ അദ്ദേഹം.അതുകൊണ്ട് തന്നെ, എന്റെ ഫോൺ ബില്ല് കൂട്ടണ്ടാ എന്ന നല്ല ചിന്തയിൽ അദ്ദേഹം ഫോൺ കട്ട് ചെയ്ത് എന്നെ ഇങ്ങോട്ട് വിളിച്ചു.എത്ര നേരം സംസാരിച്ചൂ എന്ന് എനിക്ക് തന്നെ ഓർമ്മയില്ലാ. ഒരു പക്ഷേ ആ വായന ആയിരിക്കാം എന്നെക്കൊണ്ട് ഇങ്ങനെ ഒരെണ്ണം എഴുതിച്ചത്.
മർമ്മം പഠിച്ചാൽ ആരെയും തല്ലാൻ പറ്റില്ലാ എന്ന ചൊല്ലിനെക്കാളുപരി കുറേയേറെ വായിച്ചാൽ ഒന്നും എഴുതാൻ കഴിയില്ലാ എന്ന ചിന്ത വല്ലാതെ അലടുന്നുമുണ്ട്. എങ്കിലും ചില അനുഭവങ്ങൾ ഞാൻ ഇവിടെ കുറിക്കുകയാണ്. കൃത്യമായ നാൾ വഴികണക്കുകളൊന്നും കാണില്ലാഇവിടെ. ജനനം തൊട്ടുള്ള കാര്യങ്ങളുമായിരിക്കില്ലാ. ഇടക്കും മുറയ്ക്കും വന്ന് പോകുന്ന ചിന്തകളെ  ലളിതമായി എഴുതുന്നൂ എന്ന് മാത്രം. സാഹിത്യാംശവും കുറവായിരിക്കും
                                                                                                                                                                                                                                                                                                                                    അരവിന്ദൻ മാഷിന്റെ ‘ഉത്തരായനം’ സിനിമ ഇറങ്ങിയ സമയം. ഞാനും എന്റെ മൂത്ത സഹോ ദരനും ഇളയ സഹോദരനും ‘കാവാലം നാരായണപ്പണിക്കർ സാറിന്റെ മേൽനോട്ടത്തിലുള്ള ‘തിരുവരങ്ങ്’ എന്ന നാടകസംഘത്തിലെ അന്തേവാസികളായിരുന്നു (നാടകരംഗത്തെക്കുറിച്ചുള്ള കാര്യങ്ങൾ പിന്നീടാകാം) അരവിന്ദൻ മാഷും,അയ്യപ്പ പണിക്കർ സാറും ഒക്കെ ആ സംഘത്തിലെ ബന്ധുക്കൾ ആയിരുന്നു. തനത് നാടക ശൈലിയിൽ,                ( ഫോക്ക്‌ലോർ) ആദ്യമായി നാട്യധർമ്മിയിൽ അധിഷ്ടിതമായ നാടകങ്ങൾ ചെയ്യ്തത് തിരുവരങ്ങാണ്. ഞങ്ങൾ എപ്പോഴും പുതുമ ആഗ്രഹിക്കുന്നവരായതുകൊണ്ടാകാം അതിൽ പങ്കെടുത്തത്. ഉത്തരായനം സിനിമ അത്രക്കങ്ങ്,തിയ്യേറ്ററിൽ ഓടിയില്ലാ.അതിനാൽ പരിചയമുള്ള സ്നേഹിതരെ ഉൾപ്പെടുത്തി പല സ്ഥലങ്ങളിലും ഫിലിം സൊസൈറ്റികൾ രൂപീകരിച്ച കൂട്ടത്തിൽ കാട്ടാക്കട ആർട്ട്സ് സൊസറ്റി എന്നൊരു സംഘടന കാട്ടാക്കടയിലും രൂപം കൊണ്ടു. ആദ്യമായി ഞങ്ങൾ പ്രദർശിപ്പിച്ച സിനിമ ഉത്തരായനം തന്നെയായിരുന്നു.ഉത്ഘാടകൻ സാക്ഷാൽ അരവിന്ദൻ മാഷും..
ഞങ്ങളുടെ നാട്ടിലെ മിക്ക ഉത്സവങ്ങളിലും ഞങ്ങൾ അവതരിപ്പിക്കുന്ന നാടകം ഉണ്ടാകും. നാടകത്തിൽ പല പുതുമയും കൊണ്ട് രുന്നതിനാൽ കുറേയധികം സ്റ്റേജുകളും ഞങ്ങൾക്ക് കിട്ടുമായിരുന്ന്. ഞാനും  എന്റെ സ്നേഹിതൻ കാട്ടാക്കടമോഹനനും ആയിരിക്കും മിക്ക നാടകങ്ങളുടെ രചയിതാക്കളും സംവിധായകരും.എന്റെ മൂത്ത സഹോദരൻ എറണാകുളം അമ്പലമേട് എഫ്.എ.സി.റ്റി.യിലെ എഞ്ചിനിയറും, നാടക സംവിധായകനും, ദീപ പ്രസരണ കലയിലെ പ്രഗത്ഭനും ആയിരുന്നു, സത്യത്തിൽ എന്നേക്കാളുമെഴുത്തിലും, നാടക, സിനിമാരംഗങ്ങളിലും ശോഭിക്കേണ്ട ആളായിരുന്നൂ അദ്ദേഹം.പിന്നീട് സൌദി അറേബ്യ യിലെ കമ്പനിയിൽ എഞ്ചിനിയറും,പിന്നെ ജനറൽ മാനേജറും ഒക്കെ ആയപ്പോൾ അദ്ദേഹത്തിനു കലയോട് തൽക്കാലം വിട പറയേണ്ടി വന്നത് ഒരു തീരാനഷ്ടമായി ഞാൻ ഇപ്പോഴും കാണുന്നു. നാട്ടിൽ നാടകങ്ങൾ അവതരിപ്പിക്കുമ്പോൾ അദ്ദേഹം ലീവെടുത്ത് വരുമായിരുന്നു. പ്രാധാന നടന്മാർ ഞാനും സ്വരാജ് എന്ന് പേരുള്ള സ്നേഹിതനുമായിരിക്കും.(അന്നത്തെ ഏറ്റവും വലിയ നാടകാഭിനയത്തിനുള്ള അവാർഡായ ‘വിക്രമൻ നായർ ട്രോഫി അവാർഡ് കിട്ടിയിട്ടുള്ള വ്യക്തിയാണ് സ്വരാജ്) പാട്ടുകൾ ഞാനും പൂവച്ചൽഖാദറുമാണ് എഴുതിയിരുന്നത്. അരവിന്ദൻ മാഷിന്റെ സിനിമ കണ്ടതോട് കൂടി ഞങ്ങൾക്കും ഒരു സിനിമ നിർമ്മിച്ചാൽ എന്ത് എന്നൊരു ആശയം.അത് പിന്നെ ഭ്രാന്തമായ ഒരാവേശമായി.
തിരുവനന്തപുരത്ത് താമസക്കാരനായ കെ.എസ്. ഗോപാലകൃഷ്ണൻ അന്ന്  നല്ല സിനിമകൾ സംവിധാനം ചെയ്ത് നിൽക്കുന്ന സമയം. സിനിമയുടെ പിന്നാമ്പുറത്തെക്കുറിച്ച് അത്രതന്നെ പിടിപാടില്ലായിരുന്ന ഞങ്ങൾക്ക് കെ.എസ്.. നല്ല കൂട്ട് കാരനായി, അദ്ധ്യാപകനായി. അങ്ങനെ കാട്ടാക്കട മോഹൻ തിരക്കഥ എഴുതി തുടങ്ങി. കാട്ടാക്കടയുടെ ഹൃദയഭഗത്ത് ഒരി ദേവീക്ഷേത്രമുണ്ട്,അതിന്റെ മുന്നിൽ പന്തലിച്ച് നിൽക്കുന്ന ഒരു കാട്ടാലിന്റെ  താഴെ, വൈകുന്നേരങ്ങളിൽ തിരക്കഥയുടെ ചർച്ചക്കുള്ള വേദിയായി. താരുണ്യം എന്ന പേരിട്ട ആ തിരക്കഥ ഞങ്ങൾക്ക് തന്നെ വളരെ ഇഷ്ടമായി. അത് ആത്മധൈര്യവും പകർന്ന് തന്നു.സ്വരാജാണ് നിർമ്മാതാവ്, തിരക്കഥ സംവിധായകനു ഇഷ്ടമായപ്പോൾ സ്നായകനെ തേടിയിറങ്ങി.സോമൻ,സുകുമാരൻ പ്രേംനസീർ ,മധു ഒക്കെ കത്തി നിൽക്കുന്നസമയം. എതായാലും പുത്തങ്കൂറ്റുകാരെതന്നെ നായകരാക്കാൻ തീരുമാനിച്ചൂ.സോമനും,സുകുമാരനും നായകന്മാരായി. പുതിയ ഒരു നടിയെ പരിചയപ്പെടുത്തണം എന്ന ചിന്ത കലശലായപ്പോൾ നാടകക്കാരനായ ചവറ വി.പി.നായരുടെ മൂത്തമകളെ നായികയാക്കാൻ തീരുമാനിച്ചൂ. വെളിയം ചന്ദ്രൻ എന്ന നാടകകൃത്തിന്റെ ഉർവശി എന്ന നാടകത്തിൽ ഞാനും ചവറ.വി.പി. ചേട്ടനും ഒന്നിച്ചഭിനയിച്ചിട്ടുണ്ടായിരുന്നൂ,അങ്ങനെ കലാരഞ്ജിനി എന്ന നടി ഉദയം കൊണ്ടൂ.കലയുടെ അനുജത്തിമാരായിരുന്ന,കല്പന,ഉർവശ്ശീ എന്നിവർ അന്ന് ചെറിയ കുട്ടികളായിരുന്നൂ.
ചിത്രത്തിന്റെ പാട്ടുകൾ ചിട്ടപ്പെടുത്താനുള്ള തീരുമാനമായി. സംഗീതം എം.ജി രാധാകൃഷ്ണൻ,ഗാനരചന ഞാൻ ചെയ്യണം എന്ന അഭിപ്രായം ഉയർന്നൂവെങ്കിലും സിനിമയുടെ ഓഡിയോ വില്പനക്ക് എഴുതി തെളിഞ്ഞവർ വേണം എന്നകാരണം കൊണ്ട് തന്നെ ഞങ്ങളുടെ മിത്രമായ പൂവച്ചൽഖാദറിനെ (കാട്ടാക്കട എന്ന സ്ഥലത്ത് നിന്നും മൂന്ന് കിലോമീറ്റർ ദൂരമേയുള്ളൂ പൂവച്ചലിലേക്ക്)  ഏർപ്പാടാക്കി.സന്ദർഭം ഒക്കെപറഞ്ഞ് അദ്ദേഹം രണ്ട് പാട്ടുകൾ എഴുതി തന്നൂ. തിരക്കുള്ളതിനാൽ ഖാദർ മദിരാശിയിലേക്ക് തിരിച്ചു. എം.ജി.രാധാകൃഷ്ണൻ ചേട്ടന്റെ തിരുവനന്തപുരം തൈക്കാടുള്ള വസതിയിലെ രണ്ടാം നിലയിൽ ഞാൻ, സ്വരാജ്, എം.ജി.രാധാകൃഷ്ണൻ,നെയ്യാറ്റിൻകര വാസുദേവൻ, എന്നിവർ ഒത്തുകൂടീ.. ഖാദർ എഴുതി തന്ന പാട്ടിൽ ഒരെണ്ണം സംഗീതം ചെയ്യാൻ തുടങ്ങി.അതിന്റെ രണ്ടാമത്തെ വരി..... “അനുരാഗീ നിൻ മുരളി ചൊരിഞ്ഞു പ്രഥമ സമാഗമ മധുരം”  എന്നാണ് .പക്ഷേ ആദ്യത്തെ വരി ചിട്ടപ്പെടുത്തിയപ്പോൾ എന്തോ ഒരു ഏച്ച് കെട്ടൽ പോലെ തോന്നി. ഖാദറിനെ വിളിച്ച് സംസാരിക്കാമെന്ന് വച്ചാൽ ഡ്രങ്ക് കോൾ ബുക്ക് ചെയ്ത് ഒരു ദിവസം കാത്തിരിക്കേണ്ട കാലമാണല്ലോ അന്ന്..അപ്പോൾ ആ വരി എങ്ങനെ ശരിയാക്കും. സ്വരാജ് എന്റെ മുഖത്ത് നോക്കി.എനിക്ക് പാട്ടെഴുതുവാൻ,ഞാനുംകൂടി നിർമ്മാതാവിന്റെ വേഷം അണിഞ്ഞിരിക്കുന്ന സിനിമയിൽ അവസരം കിട്ടാത്തതിൽ എനിക്കും നല്ല പ്രയാസ മുണ്ടായിരുന്നു. മാത്രമല്ലാപ്രശസ്തി യിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്ന ഖാദറിന്റെ പാട്ട് തിരുത്തിയാൽ അയാൾക്കും വിഷമം ആകുമല്ലോ എന്ന ചിന്തയും എന്നിലുദിച്ചിരുന്നു. ഞാൻ ഒരു സിഗററ്റ് കത്തിച്ച് പുറത്തിറങ്ങി നിന്നു.അകത്ത് ഇനി ആരെ വിളിച്ച് ആ പാട്ട് ശരിയാക്കും എന്ന ചർച്ച നടന്നു.അവസാനം പൂവച്ചൽ ഖാദറിനു ഫോൺ ചെയ്യാം എന്ന തീരുമാനത്തി ലെത്തി.എങ്കിലും ഒരു ഗാനത്തിനു ഒരു നല്ല ട്യൂൺ ഒത്ത് വന്നാൽ പിന്നെ അത് ചിട്ടപ്പെടുത്തി യില്ലെങ്കിൽ സംഗീതസംവിധായകർക്ക് വലിയ നിരാശയുണ്ടാകും.ഞാൻ നാടകത്തിനും ഡാൻസിനും ഒക്കെ പാട്ടെഴുതുന്ന ആളാണെന്നും,നൃത്ത, ഗീത,വാദ്യങ്ങളിൽ ഒക്കെ അറിവുള്ളയാളാണെന്നും സ്വരാജ് എം.ജി.ആറിനോട് പറഞ്ഞത് കൊണ്ടാകാം.. നെയ്യാറ്റിങ്കര വാസുദേവൻ സർ എന്റെ അടുത്തെത്തി നിർബന്ധിച്ചൂ. വാസുദേവൻ സാറും ഞാനുമായി മറ്റൊരു ബന്ധം കൂടിയുണ്ട്. ഞാൻ എട്ട് വയസ്സ് മുതലേ മൃദംഗം പഠിച്ചിട്ടുണ്ട്,എന്റെ രണ്ടാമത്തെ ഗുരുവായ മാവേലിക്കര വേലുക്കുട്ടി സാറിന്റെ അടുത്താണ് ഞാൻ അപ്പോൾ മൃദംഗം പഠിച്ച് കൊണ്ടിരിക്കുന്നത്. ഒരിക്കൽ നവരാത്രി സംഗീതോത്സവം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന സമയത്ത്. നെയ്യാറ്റിങ്കരവാസുദേവൻ സാറിന്റെ പക്കമേളമായി വയലിൽ ബി,ശശികുമാറും മൃദംഗം എന്റെ പ്രീയപ്പെട്ട ഗുരുനാഥൻ മാവേലിക്കര വേലുക്കുട്ടി സാറുമായിരുന്നു. അന്നൊക്കെ നവരാത്രി സംഗീതകച്ചേരി ലൈവായി തിരുവനന്തപുരം ആകാശവാണി നിലയം സംബ്രേക്ഷണം ചെയ്യുമായിരുന്നു, കച്ചേരിക്കിടയിൽ എന്റെ ഗുരുനാഥനു വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടൂ.എന്നിലുള്ള വിശ്വാസം കൊണ്ടാകാം ഗുരു ബാക്കി രണ്ട് കീർത്തനങ്ങൾക്കും തില്ലാനക്കുമൊക്കെ എന്നോട് മൃദംഗം വായിക്കാൻ പറഞ്ഞു. മീശമുളച്ച് വരുന്ന ഒരു പയ്യൻ പക്കമേളം കൈകാര്യം ചെയ്യുന്നതിലെ പൊരുത്തക്കേടും, എന്നെക്കാൾ അറിവുള്ള മറ്റു ശിഷ്യന്മാർക്ക് മൃദംഗം കൈമാറാതെ എന്നെ കൊണ്ട് വായിപ്പിക്കാൻ,വേലിക്കുട്ടിസാർ മുതിർന്നതിൽ മറ്റ് ശിഷ്യന്മാർക്കും, വിശിഷ്യാ ഭാഗവതർക്കും ഉള്ളിൽ നീരസം ഉള്ളത് അറിഞ്ഞ് കൊണ്ട് തന്നെ ഞാൻ ആ കച്ചേരിക്ക് വായിച്ചു (അന്നെന്നെ അറിയപ്പെട്ടിരുന്നത് കാട്ടാക്കട ജയചന്ദ്രൻ എന്ന പേരിലായിരുന്നു) കച്ചേരി കഴിഞ്ഞതും വാസുദേവൻസാർ ഉൾപ്പെടെ എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചൂ. ഇതെല്ലാം കണ്ട്കൊണ്ട് ഒരു ഗൂഡസ്മിതത്തോടെ എന്റെ ഗുരുനാഥൻ എന്നെ നോക്കിയ നോട്ടം ഒരു ഉൾക്കുളിരോടെ ഞാൻ ഇപ്പോഴും കാണുന്നു.
വാസുദേവൻ സാറിന്റെ നിർബന്ധത്താൽ ഞാൻ വീണ്ടും മുറിക്കുള്ളിൽ കടന്നു. ആദ്യത്തെ വരി മാറ്റിയെഴുതി “വനമാലീ നിൻ മാറിൽ ചേർന്നൂ പീന പയോധര യുഗളം................ അനുരാഗീ നിൻ മുരളി ചൊരിഞ്ഞു പ്രഥമ സമാഗമ മധുരം.” അപ്പോൾ തന്നെ ആ ഗാനം എല്ലാവർക്കും ഇഷ്ടമായി. ഈ കാര്യം അറിഞ്ഞ പൂവച്ചൽ ഖാദർക്ക് ( ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സിനിമാ ഗാനങ്ങൾ എഴുതിയവ്യക്തിയാണ് ശ്രീ.പൂവച്ചൽ ഖാദർ) ഒട്ടും പ്രയാസമുണ്ടായില്ലാ എന്ന് മാത്രമല്ല പിന്നീട് കണ്ടപ്പോൾ എന്നെ അഭിനന്ദിക്കുകയുമാണ്  ചെയ്തത്... കായ്ഫലം കൂടുന്തോറും ശിഖരത്തിന്റെ തലകുനിയും എന്നതിന്റെ ,ഞാൻ കണ്ട വലിയ  തെളിവാണ് ശ്രീ. ഖാദർ. യേശുദാസിന്റെ ശബ്ദത്തിൽ മനോഹരമായി തീർന്നൂ ആ ഗാനം. https://www.youtube.com/watch?v=Np9hDSZGyF4 എന്നാൽ റിക്കാർഡിംഗ് ദിവസം എന്നെ വേദനപ്പിച്ചതും, സന്തോഷം നൽകിയതുമായ രണ്ട് കാര്യങ്ങൾ നടന്നു... അക്കാലത്ത് സിനിമകളുടെ ഈറ്റില്ലം മദ്രാസാണ്. സംവിധായകരും,നടീ നടന്മാരും ടെക്കീനിഷന്മാരും ഒക്കെ അവിടെ തന്നെയാണ് താമസം .കോടാംമ്പക്കമാണ് സിനിമാക്കാരുടെ പ്രധാന താവളം.
മലയാള സിനിമയെ കേരളത്തിലേക്ക് പറിച്ച് നടുക എന്ന മുറവിളിയുടെ മാറ്റൊലി ഭരണത്തിലിരിക്കുന്ന കമ്മ്യൂണിസ്റ്റ് മന്ത്രി സഭയുടെ അകത്തളത്തിലും മുഴങ്ങി. അങ്ങനെ തിരുവനന്തപുരം ജില്ലയിലെതിരുവല്ലംഎന്ന കുന്നിനു മുകളിൽ ചിത്രാഞ്ജലി എന്ന സ്റ്റുഡിയോ നിലവിൽ വന്നു. പി.ഭാസ്കരൻ മാസ്റ്ററും,പിന്നെ പി.ഗോവിന്ദപ്പിള്ള സാറും അതിന്റെ ചെയർന്മാരായി.മാനേജർ ആയി പ്രശസ്ത റിക്കോഡിസ്റ്റായ ദേവദാസും ചുമതലയേറ്റൂ.
പൂർണ്ണമായും കേരളത്തിൽ നിർമ്മിക്കുന്ന ചിത്രങ്ങൾക്ക് (ചിത്രാഞ്ജലിയിലെ ഷൂട്ടിംഗ് യൂണിറ്റും,റിക്കോഡിംഗ് സ്റ്റുഡിയോയും,ലാബും ഉൾപ്പെടെ) സർക്കാർ ഒരു ലക്ഷം രൂപ സബ്സിഡിയായി നൽകും(അന്നത്ത ഒരു ലക്ഷം ഇന്നത്തെ ഒരുകോടിക്ക് സമം) എന്നപ്രഖ്യാപനവും കൂടി ആയപ്പോൾ ഞങ്ങളുടെ സിനിമ അവിടെ തന്നെ നിർമ്മിക്കാൻ തീരുമാനിച്ചു.
അങ്ങനെ റിക്കോഡിംഗിന്റെ തീയതി തീരുമാനിച്ചു.ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ആദ്യറിക്കോഡിംഗും ഞങ്ങളുടെ സിനിമ ആയതിൽ ഞങ്ങൾക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.
കാട്ടാക്കടയിൽ അന്ന് മൂന്ന് കാറുകളെ ഉണ്ടായിരുന്നൊള്ളു.അതിൽ ഒന്ന് 8647 എന്ന എന്റെ അമ്പാസിഡർകാർ ആയിരുന്നു.( ആ കാർ വാങ്ങിയതിനുള്ളിലെ കഥ ഞാൻ പിന്നെ പറയാം)
മദ്രാസിൽ നിന്നും എറണാകുളത്തേക്കുള്ള വിമാന ടിക്കറ്റിനുള്ള ചാർജ്ജ് അന്ന് 680 രൂപയായിരുന്നു(ഓർമ്മയാണേ).ദാസേട്ടൻ വരുന്നത് ഫ്ലൈറ്റിലാണ്. ദാസേട്ടനെ വിളിച്ച് കൊണ്ട് വരാനുള്ള ചുമതല എനിക്കായി.അദ്ദേഹത്തെ ചില ഗാനമേളകളിൽ ദുരെ നിന്നും കണ്ടിട്ടുള്ളതല്ലാതെ   നേരിട്ട് ഞാൻ അതുവരെ കണ്ടിട്ടില്ല.അതുകൊണ്ട് തന്നെ ഡ്രൈവരെ ഒഴിവാക്കി ഞാൻ എയേപോർട്ടിലേക്ക് കാറോടിച്ചൂ.
കാറിൽ ഡ്രൈവിംഗ് സീറ്റിനടുത്തിരുന്ന ദാസേട്ടൻ എന്നെ പലതവണ ശ്രദ്ധിക്കുന്നത് ഞാൻ ഒളികണ്ണാൽ നോക്കി.മൌനമുടഞ്ഞു, “ താങ്കൾ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ടോ
വേഷവും,ഒരു സിനിമാതാരത്തിന്റെ ചെറിയ ഗ്ലാമറും ഒക്കെ ഉള്ള ഞാൻ ഒരു ഡ്രൈവർ മാത്രമല്ല എന്ന് അദ്ദേഹം മനസ്സിലാക്കിക്കഴിഞ്ഞിരുന്നു.”ഇല്ല സർ,ഞാൻ നിർമ്മാതാസ്വിനെ സഹായിക്കുന്ന ഒരു സഹായി മാത്രം
ചിരിച്ചിട്ട് അദ്ദേഹം പറഞ്ഞു, “സാർ എന്ന വിളി വേണ്ട ദാസേട്ടാ എന്ന് മതിഇത്രയും പ്രശസ്ഥനായ അദ്ദേഹത്തെ ഏട്ടാ എന്ന് വിളിക്കുവാനുള്ള സൌഭാഗ്യം ജീവിതത്തിലെ ഏറ്റവുംമഹനീയമായ മുഹുർത്തമായി ഞാൻ ഇപ്പോഴും കാണുന്നു.
ചിത്രാഞ്ജലിയിൽ അദ്ദേഹത്തെ സ്വീകരിച്ചത് ഞാനും,സ്വരാജും,ദേവദാസും കൂടിയായിരുന്നു. (പിറ്റേന്നത്തെ പത്രങ്ങളിൽ ആ ഫോട്ടോ രണ്ടാം പേജിൽ നിറഞ്ഞ് നിന്നിരുന്നു).
 എം.ജി.രാധാകൃഷ്ണൻ ചേട്ടനും, ദാസേട്ടനും വലിയ കൂട്ടുകാരായിരുന്നൂ. തിരുവനന്തപുരം സ്വാതിതിരുനാൾ അക്കാഡമിയിൽ അവർ ഒന്നിച്ച് പഠിച്ചിരുന്നു.അവർ സൌഹൃദം പങ്ക് വയ്ക്കുകയും,പാട്ടിന്റെ റിഹേഴ്സൽ ആരംഭിക്കുകയും ചെയ്തു,ഒന്നോ രണ്ടോ തവണ മാത്രമുള്ള റിഹേഴ്സൽ. മതി,അദ്ദേഹം പാട്ട് ഹൃദിസ്ഥമാക്കി.
പാട്ടിന്റെ ഇടയിൽ ഒരു പാട്ട്കാരിയുടെ ഹമ്മിംഗ് ആവശ്യമാണ്. അതിലേക്കായി കരമനകൃഷ്ണൻ നായർ- ഞങ്ങൾ കൃഷ്ണേട്ടാ എന്ന് വിളിക്കുന്ന (അദ്ദേഹവും ആകാശവാണിയിലെ പാട്ടുകാരനായിരുന്നു,)വ്യക്തിയുടെ മൂത്തമകൾ കെ,എസ്.ബീനയും, ആ കുട്ടിയുടെ അനിയത്തിയും എത്തിയിരുന്നു. ബീനക്ക് എം.ജി.ആർ.ഹമ്മിംഗ് പറഞ്ഞ്കൊടുത്തു. കൺസോൾ റുമിന്റെ പുറത്തിരിക്കുന്ന കൊച്ചുകുട്ടിയായ,പച്ചപൂക്കളുള്ള ചൂരീദാർ(അന്ന്  ആ വേഷത്തെ ചൂരിദാർ എന്നല്ലാ പറയുന്നത്-യഥാർത്ഥ പേരു മറന്നു പോയി) അണിഞ്ഞ കുട്ടിയോട് ഞാൻ പേരു ചോദിച്ചു, സ്വല്പം നാണത്തോടെ ആകുട്ടി പേര് പറഞ്ഞു. ആശബ്ദത്തിലെ സംഗീതം എനിക്ക് ആകർഷകമായി തോന്നി, ഞാൻ ഒരു പാട്ട് പാടാൻ പറഞ്ഞു. ഒരു വൈമനസ്യവും കാട്ടാതെ ആ കുട്ടി പാടി.
താരുണ്യം എന്ന സിനിമയിൽ രണ്ട് പാട്ടുകളാണ് ഉൾക്കൊള്ളിക്കാൻ തീർമാനിച്ചതും ഖാദർ എഴുതി തന്നതും,ഒന്ന് മെയിൽ സോങ്, മറ്റൊന്നു ഫീമെയിൽ സോങ്ങും.പെട്ടെന്നെന്റെ ചിന്ത യിൽ ഒരു പതിനെട്ടുകാരിയായ നായികയും കുട്ടികളും പാടുന്ന പാട്ട് എന്ത് കൊണ്ട് ഈ കുട്ടിയെക്കൊണ്ട് പാടിച്ചുകൂടാ...?
ഓർക്കശ്രയൊക്കെ വച്ചുള്ള ദാസേട്ടന്റേയും, ബീനയുടേയും പാട്ടിന്റെ റിഹേഴ്സൽ കഴിഞ്ഞ് ദാസേട്ടൻ പുറത്ത് വന്നപ്പോൾ ഞാൻ ഒരു സിഗററ്റ് കത്തിച്ച് വലിക്കുകയായിരുന്നു കൺസോളിനു പുറത്ത്. സിഗററ്റിന്റെ പുക ഏറ്റപ്പോൾ ദാസേട്ടന്റെ സൌമ്യഭാവം ഒക്കെ മാറി.പുള്ളി ആകെ ദേഷ്യത്തിലായി. പ്രൊഡക്ഷൻ മാനേജറോട് തട്ടിക്കയറി. “ സാർ അത് പ്രൊഡ്യൂസറിലൊരാളാ” എന്ന് മാനേജർ, “ആരായാലെന്താ,,, എനിക്ക് ഇനി പാടാനുള്ളതാ..ഈ പുകയൊക്കെ ഏറ്റാൽ വളരെ ബുദ്ധിമുട്ടാ”  എന്നൊക്കെ പറഞ്ഞ് ദാസേട്ടൻ വരാന്തയിലെ ഒരു കസാലയിൽ പോയിരുന്നു. സ്വരാജും,എം,ജി.ആറും കാര്യം തിരക്കി.. പിന്നെ ഞാൻ തന്നെ അദ്ദേഹത്തിന്റെ അടുത്ത് പോയി. മാപ്പ് പറഞ്ഞു, “ഈ ദുശീലങ്ങൾ ഒക്കെ നിർത്തുക,നിങ്ങൾ ഒരു ചെറുപ്പക്കാരനല്ലേ, ഇനി എത്ര നാൾ ജീവിക്കേണ്ടായാളാ”  ദാസേട്ടൻ ദേഷ്യത്തോടെ തന്നെ പറഞ്ഞു “ഇനി ഇത് ആവർത്തിക്കില്ല ദാസേട്ടാ’ എന്റെ മറുപടിയിൽ അദ്ദേഹം തൃപ്തനായി എന്ന് തോന്നിയത് കൊണ്ടാകാം ഉടനേ സ്റ്റുഡിയോയിലേക്ക് കടന്നു,അങ്ങനെ ആദ്യത്തെ പാട്ട്  പൂർണമായി.
അന്ന് രാത്രി വീണ്ടും,ഞാനും,സ്വരാജും എം.ജി.രാധാകൃഷ്ണൻ ചേട്ടന്റെ വീട്ടിൽ ഒത്ത്കൂടി.അടുത്ത പാട്ട് ബീനയുടെ അനിയത്തിയെ ക്കൊണ്ട് പാടിക്കാം എന്ന എന്റെ നിർദ്ദേശത്തെ എം.ജി ആർ സമ്മതിച്ചൂ, ചേച്ചിയും(എം.ജി.രാധാകൃഷ്ണൻ ചേട്ടന്റെ സഹോദരിയും,കുട്ടിയുടെ ഗുരുവുമായിരുന്നൂ. ശ്രീമതി. ഓമനക്കുട്ടിയമ്മ ടീച്ചർ)പറഞ്ഞിരുന്നൂ വളരെ ടാലന്റുള്ള കുട്ടിയാണെന്ന്,എം.ജി ആർ.
പിറ്റേ ദിവസം “ചെല്ലം,ചെല്ലം, എന്തര് ചെല്ലം,തങ്കം,തങ്കം എന്തൊരു തങ്കം എന്ന പാട്ട ആ കുട്ടിപാടി.കഥാസന്ദർഭത്തിനും നായികക്കും യോജിച്ച ശബ്ദം. ആ ശബ്ദത്തിനുടമയാ. ഇന്ന് കേരളത്തിന്റെ വാനമ്പാടിയായ കെ.എസ് ചിത്ര. (തുടരും) 

***********************