Sunday, July 21, 2013

ഫേയ്സ് ബൂക്ക്

ഫേയ്സ് ബുക്ക്  
.                                                                                                                                                                  
മുന:-   ബുധനാഴ്ചക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയാണ് .നമ്മൾ ആദ്യമായി കണ്ട്മുട്ടുന്ന    ബുധനാഴ്ച                                                                                                                                                    
ഒഫി:‌‌-  കാത്തിരിക്കുകയാണ് ,തീർച്ചയായും ഞാൻ വരും. ജെറുസലേമിലെ ബസ്സ് സ്റ്റേഷനിൽ, കാത്ത് നിൽക്കും.പക്ഷേ നിന്നെ ഇതുവരേക്കും ഞൻ കണ്ടിട്ടില്ലല്ലോഞാൻ എത്ര തന്നെ പറഞ്ഞിട്ടും.ചാറ്റ് ബോക്സിൽ നീ നിന്റെ ഫോട്ടോ ഇട്ടു തന്നില്ലല്ലോ. എങ്ങനെയാ നിന്നെ കണ്ട് പിടിക്കുന്നത്.
മുന:-   നിനക്കെന്നെ കണ്ടുപിടിക്കാൻ എളുപ്പമാണ്. ഞാൻ മുൻപ് പറഞ്ഞിരുന്നത് നീ ഓർക്കുക.എനിക്ക് 170 സെന്റീമീറ്റർപൊക്കമുണ്ട്.തലമുടി ബോബ് ചെയ്തിരിക്കുകയാണ്. കറുത്ത മുടിയാണ് കേട്ടോ.എന്റെ കണ്ണുകൾ കാണുമ്പോൾ തന്നെ നിനക്കെന്നെ തിരിച്ചറിയാൻ കഴിയുംഎനിക്ക് നിന്നെ അറിയാമല്ലോ..നിന്റെ ചിത്രം എന്റെ മനസ്സിൽ പതിഞ്ഞു കിടപ്പുണ്ട്ഒരിക്കലും മായാതെ.
ങ്ങനെ ഓഫിർ മരണത്തിലേക്ക് നടന്നു കയറി.വംശവൈരത്തിന്റെ ബലിക്കല്ലിൽ ഒരു രക്ത സാക്ഷികൂടി. പാലസ്ഥീൻ-ഇസ്രായേൽ രാജ്യങ്ങളുടേ കുടിപ്പകയിൽ,18 വയസ്സു കാരനായ ഒഫിർ രഹിമിന് ഹോമിക്കേണ്ടി വന്നത് സ്വന്തം ജീവിതമായിരുന്നു.  
    ഇസ്രായേലിലെ അഷ്കലോൺ നഗര വാസിയായ ഒഫീർ പാഠ്യശാല വിട്ടു വന്നാലുടൻ ഇന്റർനെറ്റ് പരതി തുടങ്ങും.ഒരിക്കൽ ചാറ്റിങ്ങിനിടയിൽ അവൻപാലസ്തീനിൽ നിന്നുമുള്ള അന്നെ മുന എന്ന ഇരുപതുകാരിയെ പരിചയപ്പെട്ടു.പേരൊഴിച്ച് ബാക്കിയെല്ലാം ഫേയ്ക്ക് ഐ.ഡി ആയിരുന്നു.അവളുടെ ചിത്രമല്ല പ്രൊഫൈലിൽ കൊടുത്തിരുന്നത്.
          ലൈംഗികത മുറ്റി നിൽക്കുന്ന സംഭാഷണത്തിലൂടെ അവൾ - മുന്ന,ഒഫീർ എന്ന കൌമാരക്കാരന്റെ മനസ്സിൽ തീയായി പടർന്നു കരുതി. അവർ ചാറ്റിംഗിലൂടെ ഹൃദയങ്ങൾ കൈമാറി.ദിവസത്തിൽ മൂന്നു നാലു മണിക്കൂറുകൾ ഒഫീർ കമ്പ്യൂട്ടറിന്റെ മുന്നിൽ ചടഞ്ഞിരുന്നു.ഒരു നാൾ, തമ്മിൽ കാണണമെന്ന് മുന്ന പറഞ്ഞു.
          അവൻ അവളെ തന്റെ നാട്ടിലേക്ക് ക്ഷണീച്ചു.എന്നാൽ തനിക്ക് കാർ ഇല്ലെന്നും,ഒഫിർ ജറുസലേമിലേക്ക് വരികയാണെങ്കിൽ,തമ്മിൽ കണ്ട ശേഷം പിറ്റേന്ന് രാവിലേ തന്നെ ഒരു സുഹൃത്തിന്റെ കാറിൽ അവന്റെ വീട്ടിലേക്ക് എത്തിക്കാമെന്നും അവൾ പറഞ്ഞത് അവൻ  വിശ്വസിച്ചു.
          അങ്ങനെ ശപിക്കപ്പെട്ട ദിനമെത്തി.അവൻ വീട് വിട്ടിറങ്ങി.ജറുസലേമിലെ ബസ്സ് സ്റ്റേഷനിൽ അവൾ കാത്ത് നിൽ‌പ്പുണ്ടായിരുന്നൂ.തമ്മിൽ കണ്ട് മുട്ടിയപ്പോൾ ഇത്രയും  സുന്ദരിയാണ് അവളെന്നു അവൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.‘തന്റെ സുഹൃത്തിന്റെ ഫ്ലാറ്റിൽ ആരുമില്ലെന്നും ,നമുക്ക് അവിടേക്കു പോകാം‘ എന്ന് അവൾ പറഞ്ഞു.
          ആദ്യ സമാഗമത്തിന്റെ നിർവൃതിയിൽ അവൻ സമ്മതം മൂളി. ഇരുവരും കയറിയ ടാക്സി ചെന്നു നിന്നത് പാലസ്തീൻ അധിനിവേശഭൂമിയിലെ ഒരു ഇരുണ്ട തെരുവിലാണ് .കാറിൽ നിന്നുമിറങ്ങി ആൾപ്പാർപ്പില്ലാത്ത ഒരു ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിൽ അവർ എത്തിനിന്നു.മുന്നയുടെ കണ്ണുകളിലെ പ്രേമ ഭാവം രോഷത്തിനു വഴി മാറി..പിന്നെ അവൾ ഗർജ്ജിച്ചൂ “ഇസ്രാലികളെ കൊന്നൊടുക്കുന്നതീവ്രവാദികളിൽ ഒരാളാണ് ഞാൻ..നിന്റെ പിതാവ് ഒരു പട്ടാളക്കാരനാണ്.ആയാൾ ഞങ്ങളുടെ കൂട്ടുകാരിൽ പലരെയും കൊന്നൊടുക്കി...പകരം എനിക്ക് നിന്നെ വേണം.”
          ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനു മുൻപേ അവനു ചുറ്റും അവളുടെ അനുചരന്മാർ എത്തിക്കഴിഞ്ഞൂ.അവൾ അവന്റെ ശിരസ്സ് ലക്ഷ്യമാക്കി നിറയൊഴിച്ചൂ...മരിച്ചു കിടക്കുന്ന ഒഫിരിന്റെ നെഞ്ചിൽ ചവുട്ടി നിന്ന് അവൾ പറഞ്ഞു..”ഇസ്രായെലിലെ ഒരമ്മയെങ്കിലും കണ്ണിരു കുടിച്ചല്ലോ...ഇതൊരു തുടക്കം മാത്രം.ചുറ്റും നിന്ന കൂട്ടൂകാർ പൊട്ടിച്ചിരിച്ചൂ
          ഒരു വർഷത്തിനു ശേഷം  കമ്പ്യൂ ട്ടറിന്റെ ആകൃതിയിൽ നിർമ്മിച്ച അവന്റെശവകുടീരത്തിൽ പൂക്കൾ വച്ച് നിവർന്ന സാന്ദ്ര എന്ന ,ഒഫീറിന്റെ സഹോദരിയുടെ കണ്ണൂകൾ നിറഞ്ഞില്ലാ പകരം വൈരാഗ്യത്തിന്റെ തീഷ്ണതതെളിഞ്ഞു വന്നൂ........
                                      ....................................
 പ്രീയപ്പെട്ട എന്റെ ബ്ലോഗ് സഹോദരങ്ങളെ.


ഞാൻ ഇവിടെ ഒരു  കഥാതന്തു (Gist)എഴുതുന്നു.കഥ എന്ന് പറയാൻ പറ്റില്ലാ.കാരണം ഇതൊരു നടന്ന സംഭവം ആണ്.കേരളത്തിലല്ലാ നടന്നത്.ഇസ്രായേലിലെ അഷ്കലോൺ എന്ന നഗരത്തിൽ 2001 ജനുവരി15നു നടന്ന സംഭവം. ഇതു കേരളത്തിൽ നടക്കുന്ന ഒരു സംഭവമായി മാറ്റി എഴുതുക.കൊലക്കുള്ള കാരണങ്ങൾ എന്തുമാകാം.കാർഗിൽ യുദ്ധത്തിൽ അച്ഛൻ നഷ്പ്പെട്ട കുട്ടിയായിട്ടോ...അങ്ങനെ ഏതു പ്രതലവും നിങ്ങൾക്ക് തിരഞ്ഞെടുക്കാം..ഒരു പൂർണ്ണ വളർച്ചയുള്ള കഥ ആയിരിക്കണം.കഥാ പാത്രങ്ങൾ എത്ര വേണോ ആകാം..ട്രീറ്റ് മെന്റിൽ പുതുമ ഉണ്ടാകണം.കഥകൾ അവരവരുടെ ബ്ലോഗിൽ പ്രസിദ്ധീകരിക്കാം.തിരക്കഥ ആയി എഴുതണമെന്നില്ലാ. ബ്ലോഗിൽ ഇടാൻ താല്പ്ര്യം ഇല്ലാത്തവർ chandunair.s.n@gmail എന്ന വിലാസത്തിലും അയക്കാം. ഞൻ അടുത്തു ചെയ്യാൻ ഉദ്ദേശിക്കുന്ന സിനിമക്ക് വേണ്ടിയാണീ കഥ... എഴുതുന്ന ആളിനെ പേരില്‍ തന്നെ കഥയുടെ ക്രെഡിറ്റ്‌ കൊടുക്കുന്നതാണ്.................                       നിങ്ങളുടെ ചന്തുനായര്‍