Friday, December 28, 2012

ഞങ്ങൾ, പുരുഷന്മാർ അപരാധികളോ ?
ഞങ്ങൾ, പുരുഷന്മാർ അപരാധികളോ ?

രണ്ട് മൂന്ന് ദിവസമായി, ഞാനൊന്ന് നേരെയുറങ്ങിയിട്ട്.വല്ലാത്ത ഒരു തരം പേടി  മനസ്സിനെ ഗ്രസിച്ചിരിക്കുന്നൂ.ഡൽഹിയിൽ ബസ്സിൽ വച്ച് ആ കുട്ടിയെ വെറിപൂണ്ട ആ കാപാലികന്മാർ പീഡിപ്പിച്ച നാൾ തൊട്ട് തുടങ്ങിയതാണ് ഈ സംഭ്രമം. ഡെൽഹിയിൽ തെരുവ് യുദ്ധം.. നാട്ടിൽ വാർത്തായുദ്ധം
12 വയസ്സുള്ള പെൺകുട്ടിയെ അച്ഛൻ പീഡിപ്പിച്ചു………….14 വയസ്സുള്ള പെൺകുട്ടി പ്രസവിച്ചൂ,കാരണക്കാരനായ ചെറിയച്ഛനെ പോലീസ് അറസ്റ്റ് ചെയ്തൂ. പതിനൊന്ന് വസ്സായ പെൺകുട്ടിയെ, അച്ഛ്ൻ നൂറു രൂപ വീതം പ്രതിഫലം പറ്റി എട്ട് പേർക്ക് കാഴ്ച വച്ചൂ.അച്ഛനും മറ്റ് ആറുപേരും പിടിയിൽ ഇനിയുള്ള ഒരാൾക്കായി പോലീസ് ഊർജിതമായ അന്വേക്ഷണം ആരംഭിച്ചൂ.. പത്ര ലേഖികയെ ബസ്സിനുള്ളിൽ വച്ച് പീഡിപ്പിച്ചയാളെ ലേഖിക തന്നെ കൈകാര്യം ചെയ്ത് പോലീസിനെ ഏൽ‌പ്പിച്ചൂ. ഇന്നലെ വൈകുന്നേരത്തെ എഷ്യാനെറ്റ് ന്യൂസ്സിലെ പ്രധാന വാർത്തകളാണിത്.ഞാനും,എന്റെ അമ്മയും, ഭാര്യയും,ഭാര്യയുടെ സഹോദരീ പുത്രിയും(17 വയസുകാരി) ഈ വാർത്ത കാണുകയായിരുന്നൂ.അമ്മ അടുക്കളയിലേക്ക് എണീറ്റ് പോയി.ഭാര്യ എന്നേയും, ഞാൻ ഭാര്യയേയും നോക്കി,ഞങ്ങളെ രണ്ട് പേരേയും,17 വയസ്സുള്ള മകൾ നോക്കിയിരിക്കുന്നൂ.ഞാൻ കസേരവിട്ട് പുറത്തിറങ്ങി.
ഇടറോഡ് വിട്ട് മെയിൻ റോഡിൽ ഇറങ്ങാൻ തുടങ്ങുമ്പോൾ പിന്നിൽ നിന്നും “ചേട്ടാ”  എന്ന വിളിയോശ. ഞാൻ തിരിഞ്ഞു നിന്നു. അയൽക്കാരനായ സുബാഷ്.
“ചേട്ടൻ എവിടെക്കാ”
“ കവല വരെ വെറ്റിലയും അടക്കയും വാങ്ങണംഎന്താ സുഭാഷ്..?”
“ചേട്ടന്റെകാർ ഞാനൊന്നെടുത്തോട്ടെസിറ്റി വരെ പോകാനാ”
“എന്താ സുബാഷ് വിശേഷം വല്ലതും.”
“പ്രത്യേകിച്ചൊന്നുമില്ലാസിനിയെ ഒന്ന് വിളിക്കാനാ..ഓഫീസ് വിട്ട് കാണും”
“ താങ്കളുടെ ഭാര്യ സാധാരണ ബസ്സിലല്ലേ വരുന്നത് ബസ്സ് സമരം വല്ലതും ഉണ്ടായോ?”
“ഇല്ല..ഇന്ന് മോളെയും കൂട്ടിയാ അവൾ പോയത്
“മോൾക്ക് ഇപ്പോൾ ക്രിസ്തുമസ്സ് അവധിയല്ലേ,പത്താം തരമായില്ലേ,വീട്ടിലിരുത്തി പി പ്പിക്കാതെ എന്തിനാ ഓഫീസിൽ കൊണ്ട് പോയത്?”
“ ഇന്ന് എനിക്ക് അവധിയാ”
അയ്യാളുടെ മുഖത്ത് തെന്നിമറഞ്ഞ എതോ വികാരം എന്നെ അലോസരപ്പെടുത്തി.
“ചെല്ലൂ.. ചേച്ചി വീട്ടിൽ കാണും,കാറിന്റെ താക്കോൽ ചോദിച്ചാൽ മതി.”
“താങ്ക്സ് ചേട്ടാ”
അവൻ തിരിഞ്ഞ് നടന്നപ്പോൾ എന്റെ മനസ്സ് വേദനിച്ചു . കേരളത്തിലെ, അല്ലെങ്കിൽ ഭാരത്തിലെ ഒട്ടുമിക്ക അച്ഛന്മാർ നേരിടുന്ന ഒരു വിഷമ സന്ധിയാണിത്. മകളെ അച്ഛന്റെ അടുത്ത് നിർത്തിയിട്ട് പോയാൽ അവൾ പീഡിപ്പിക്കപ്പെടുമോ? എന്ന് സംശയം കൂറുന്ന അമ്മമാർ “എന്റെ അടുത്ത് നിർത്തിയിട്ട് പോവൂ” എന്ന് ഉറക്കെ പറയാൻ മടിക്കുന്ന അച്ഛന്മാർ………….. നമ്മുടെ നാട് എങ്ങോട്ടാ……
ഇവിടെ ഞാൻ കുറ്റപ്പെടുത്തുന്നത് അച്ഛനെയോ, അമ്മയെയോ അല്ലാ മറിച്ച് മാദ്ധ്യമങ്ങളെയാണ്
125 കോടി ജനങ്ങൾ ജീവിക്കുന്ന നമ്മുടെ നാട്ടിൽ പത്തോ, പന്ത്രണ്ടോ കാമഭ്രാന്ത് പിടിച്ച അച്ഛന്മാരുണ്ടാകാം.. എന്ന് കരുതി എല്ലാ അച്ഛന്മാരും മകളെ പീഡിപ്പിക്കാൻ നടക്കുകയാണ് എന്ന ഒരു ഭീതി വളർത്തുകയാണ് നമ്മുടെ മാദ്ധ്യമങ്ങൾ, പ്രാധാന വാർത്തകളായും, പെണ്ണിനെ ക്യാമറക്ക് മുന്നിലെത്തിച്ച് പീഡനകഥകൾ പൊടിപ്പും തൊങ്ങലും വച്ച് വിളമ്പുന്ന ഇക്കൂട്ടർ പെൺകുട്ടിയുടെ മുഖം മാത്രം ക്രിത്രിമമായി മറയ്ക്കുന്നൂ. ആ മറ  ആണുങ്ങളുടെ  മനസ്സിൽ ഉണ്ടാക്കുന്ന വിങ്ങൽ ആരും കാണുന്നില്ലാ
ഇത്തരം പീഡന ക്രൂരതകൾ കാണിക്കുന്നവരുടെ മാനസ്സിക നിലയിൽ കാര്യ മായി വ്യതിയാനങ്ങളുണ്ട്.. അവരെ ചികിത്സിപ്പിക്കാനുള്ള തയ്യാറെടുപ്പിക്കുക യാണ് ആദ്യം വേണ്ടത്. അല്ലെങ്കിൽ മാധ്യമങ്ങൾ വഴി അവരെ ബോധവൽ ക്കരിക്കുക. അല്ലാതെ പാവപ്പെട്ട അച്ഛന്മാരെ ഭ്രാന്തന്മാരാക്കുന്ന ഏർപ്പാടല്ലാ മാധ്യമങ്ങൾ ചെയ്യേണ്ടത്.
കുട്ടികളേയും,സ്ത്രീകളെയും കമന്റടിക്കുന്നവർക്ക് 25000 രൂപയും,3വർഷം തടവും നൽകണം എന്നൊരു നിയമം പ്രാബല്ല്യത്തിൽ വരാൻ പോകുന്നൂ അത് ഗുണത്തേക്കാൾ ദോഷം ചെയ്യും എന്നാണെന്റെ വിശ്വാസം.തമ്മിൽ എതിർപ്പുള്ള ആർക്കും പുർഷന്മാരെ ഇക്കാര്യം പറഞ്ഞ് പോലീസ് സ്റ്റേഷനിലും, കൽത്തുറുങ്കിലും അടയ്ക്കാൻ കഴിയും.
സ്ത്രീക്ക് സമ സ്വാതന്ത്ര്യം നൽകണം എന്ന പക്ഷക്കാരനാണ് ഞാൻ. പുരുഷനെക്കാൾ സ്ത്രീകൾ കൂടുതലുള്ള നാടുമാണ് നമ്മുടെത്.എന്ന് കരുതി എല്ലാ പുരുഷന്മാരും പീഡിപ്പിക്കാൻ നടക്കുന്നവരല്ലാ. പുരുഷനും കൂടിയുള്ളവരാണ് സ്ത്രീകൾ, അമ്മയായും,മകളായും, കാമുകിയായും,പെങ്ങളായും ഒക്കെ.
പ്രീയപ്പെട്ട മാദ്ധ്യമ സോദരങ്ങളേവാർത്താ സെൻസേഷനും,വാണിജ്യത്തിനും ഒക്കെ നിങ്ങൾ പലവഴികളും തേടിക്കോളൂപക്ഷേ സ്ത്രീകളെ വിറ്റ് കാശാക്കുകയും,ആണുങ്ങളെ കിരാതന്മാരുമാക്കുന്ന ഇത്തരം വാർത്തകൾ, വശങ്ങളിലേക്കൊതുക്കൂഇല്ലെങ്കിൽ നിങ്ങളും വീഴും ഈ വാരിക്കുഴിയിൽ പിന്നെ കരകയറാൻ വലിയ ബുദ്ധിമുട്ടാകുംഞങ്ങൾ പുരുഷന്മാരും ജീവിച്ചോട്ടെ………………. ഞാൻ പീഡനങ്ങൾക്കെതിരാണ്..കാരണം എനിക്കുമുണ്ട് അമ്മയും,ഭാര്യയും,പെങ്ങന്മാരും മക്കളും.പെണ്ണുങ്ങളെ കണ്ടാൽ കെട്ടഴിഞ്ഞ് പോകുന്ന ഞരമ്പ് രോഗികളല്ലാഞങ്ങൾ നല്ല പുരുഷന്മാർ………………..

                                            ………………………

Thursday, December 20, 2012

21-12-2012,ൽ ലോകം അവസാനിക്കുമോ ???


                                        

21-12-2012, ലോകം അവസാനിക്കുമോ???

ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണിത്.. ദിവസം നാളെയാണ്‌.അതിന്റെ ഭീതിയിലാണ്പലരും. ഭീതിയുടെ അടിസ്ഥാനമാകട്ടെ വടക്കേ അമേരിക്കയിൽ ജീവിച്ചി
രുന്ന മായൻ എന്ന പ്രാചീന സമൂഹത്തിന്റെ കലണ്ടറും! മായൻ കലണ്ടർ അനുസരിച്ച് 2012 ഡിസംബർ 21 നു ശേഷം കാലമില്ലത്രേ..അതേ ദിവാസം തന്നെ ഭൂമിയുടെ കാന്തിക ശക്തി പണ്ടുണ്ടായിരുന്നതിന്റെ വിവരീത ദിശയിലാകുമെന്നും സൂര്യൻ ഭൂമിയിൽ നിന്നും ഏറ്റവുമകലെ
യുള്ള  സ്ഥാനത്തായിരിക്കുമെന്നും. അപ്പോൾ സൂര്യന്റെ സ്ഥാനം ഗ്യാലക്സിയുടെ കേന്ദ്ര പ്രതല
ത്തി ലായിരിക്കുമെന്നും ശാസ്ത്രീയമായി കണ്ട് പിടിച്ചിട്ടുണ്ട്.ഇവ ലോകാവസാനം വരുത്തക്ക പ്രത്യാഘാതങ്ങൾവരെ ഉണ്ടാക്കിയേക്കും പോൽ.അങ്ങനെ വന്നാൽ ഭൂമിയുമില്ലാ, ചരാചർങ്ങളുമില്ല,നാമുമില്ല നമ്മുടെ ബ്ലോഗുകളുമില്ലാ…….

നിഗമനത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച് 2012 എന്ന ഹോളിവുട്ട് സിനിമ മനുഷ്യരെ കൂടുതൽ ആശങ്കാകുലരാക്കി.ജനം തിയേറ്ററുകളിലേക്ക് കുതിച്ച് കയറി.

മായന്മാരുടെ ചിന്തക്കനുസരിച്ച് നാളെ ലോകം അവസാനിക്കുമോ?

മായൻ വർഗ്ഗക്കരുടെ സംഖ്യാരീതിയനുസരിച്ച് 5125.36 വർഷങ്ങളേ അവരുടെ കലണ്ടറിൽ ഉൾപ്പെടുത്താൻ കഴിയൂ.അവരുടെ കലണ്ടറിലെ ഒന്നാം ദിവസം ക്രിസ്തുവിനുമുൻപ് 3114 ആഗസ്റ്റ് 11 ഉം സാദ്ധ്യമായ അവസാന ദിവസം ക്രിസ്താബ്ദം 2012 ഡിസംബർ 21ഉം ആണ്. ഒന്നാംക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് 100 വരെ എണ്ണാനേ അറിയൂ എന്നതിനാൽ നൂറ് മുകളിൽ സംഖ്യകളില്ലാ എന്ന് പറയുന്നത് പോലെ അസംബന്ധമാണ്പരിമിധികൾകളുള്ള മായൻ കലണ്ടർ അടിസ്ഥാനമാക്കി  2012 ഡിസംബർ 21നു ലോകം അവസാനിക്കും എന്നുള്ള വാദം. മാത്രമല്ലാ,ഭൂകാന്തധ്രുവങ്ങളുടെ തല തിരിയലും സൂര്യന്റെ സ്ഥാന വ്യത്യാസങ്ങളൂം  പടിപ്പടിയായി പുരോഗമിക്കുന്ന പ്രക്രിയകളാണ്. കഴിഞ്ഞ അനേക വർഷങ്ങളായി അതിന്റെ പ്രഭാവം, മാരിയായും,കൊടുംകാറ്റായും,സുനാമിയായും അനുഭവപ്പെട്ട് കൊണ്ടിരിക്കുകയുമാണ്‌. അതിൽ കൂടുതൽ വിനാശകരമായ അത്യാഹിതമൊന്നും 21 നു ഉണ്ടാകുകയില്ലാ.അതിനാൽ ലോകം നാളെ അവസാനിക്കുകയില്ലെന്ന് നിശ്ശംശയം പറയാം………….ആശ്വാസമായോ.. വരട്ടെ..ആശ്വസിക്കാൻ ബാക്കി നാളെ………………….
അതെ ഇന്ന് 21-12-2012 ഇതുവരെ ലോകം അവസാനിച്ചില്ലാ.പക്ഷേ എന്നെങ്കിലും ഒരു നാൾ ലോകം അവസാനിക്കും  30000 കോടി വർഷങ്ങൾക്ക് ശേഷം ആയിരിക്കും എന്നാണ് ശാസ്ത്രം പറയുന്നത്.തെർമോഡായനമിക്ക്സ് തത്വമനുസരിച്ച് എല്ലാ സംവിധാനങ്ങളും ക്രമേണ അഴിഞ്ഞ് പോകും. സൂര്യൻ കെട്ട് പോകും പിന്നെ പ്രപഞ്ചം നിലനിൽക്കില്ലല്ലോ.ശാസ്ത്രം അനുസരിച്ച് ലോകം അവസാനിച്ചേ മതിയാകൂ

സൂര്യന്റെ മരണം

സൌരകളങ്കങ്ങളുമായി ബന്ധപ്പെട്ട ഒരു വിശദീകരണം ഇങ്ങനെ, 11 വർഷത്തിലൊരിക്കൽ സൂര്യനിലെ കറുത്ത പൊട്ടുകളൂടെ എണ്ണം കൂടാറുണ്ട്.ഇക്കാലത്ത് സൂര്യൻ ഏറെ സജീവമായിരിക്കും സൌരജ്വാലകളും ,സൌരവാതകങ്ങളും ഈ സമയത്ത് ശക്തിപ്രാപിക്കും. ഇക്കാലത്ത് ഭൂമിയിലെ വാർത്താ വിനിമയ സംവിധാനങ്ങളും വൈദ്യുത വിതരണശ്രിംഖലകളും പലയിടങ്ങളിലായി തകരാറിലാകും പക്ഷേ അതൊന്നും വലിയ നാശത്തിൽ കലാശിക്കാറില്ല.മാത്രവുമല്ലാ സോളാർ മാക്സിമം എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ഇത്തവണ 2013 ലേ തുടങ്ങൂഎന്നും ഏറക്കുറേ അത് ശാന്തവുമായിരിക്കും എന്നാണ് വിദഗ്ദരുടെ അവകാശ വാദം.
അന്യ ഗോളങ്ങളിലേക്ക് മനുഷ്യർ കുടിയേറി പാർക്കാനുള്ളശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും,അത് പ്രായോഗികമാക്കി മാറ്റാൻ ഒരു കാൽ നൂറ്റാണെങ്കിലും കഴിയേണ്ടി വരും. സൂര്യനിൽ സംഭവിക്കുന്ന മാറ്റങ്ങളെപ്പറ്റിയും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയും ഒരു പരിധിവരെ നാം വ്യാകുലപ്പെടേണ്ടതില്ല. പിന്നെ ലക്ഷക്കണക്കിന്‌വർഷങ്ങൾക്ക് ശേഷം സംഭവിക്കുന്ന കാര്യങ്ങൾക്ക് നമുക്ക് മുൻകരുതൽ എടുക്കാനും കഴിയില്ലാ.
കോടിക്കണക്കിന് വർഷങ്ങൾക്ക് ശേഷം സൂര്യൻ ചുവപ്പ് ഭീമനാകുമെന്നും അതിനിടെ ഭൂമിയിലെ കടൽ മുഴുവനും വറ്റിപ്പോകുമെന്നും പിന്നെ സൂര്യൻ കുള്ളൻ നക്ഷത്രമായി ഒരു വലിയ വാതകപടലത്തിനുള്ളിൽ ഒളിച്ചിരിക്കുമെന്നും ശാസ്ത്രം പറയുന്നൂ.പ്രകാശം നഷ്ടപ്പെട്ട സൌര്യയൂഥം ഒഴിഞ്ഞ അരങ്ങ് പോലെ ഏറെക്കുറേ ശൂന്യമാകുമെന്നതും ശാസ്ത്രസത്യം തന്നെ.
നമ്മുടെ ഗാലക്സിയിലെ 13,000 കോടി നക്ഷത്രങ്ങളും,40,000 കോടിയോളം നക്ഷത്രങ്ങളുള്ള ആൻഡ്രോമിഡ ഗാലക്സിയും കോടിക്കണക്കിന്‌ വർഷങ്ങൾക്ക് ശേഷം കൂട്ടിമുട്ടും എന്നും അപ്പോൾ നക്ഷത്രങ്ങൾ ചിതറിത്തെറിക്കുമെന്നും  ആ നക്ഷത്രങ്ങളെ ഭീമാകാരൻ തമോ ഗർത്തങ്ങൾ വെട്ടി വിഴുങ്ങുമെന്നും ശാസ്ത്രം വിശ്വസിക്കുന്നൂ..മറ്റ് ഗാലക്സികൾക്കും ഒരു പക്ഷേ ഇത് തന്നെയായിരിക്കും ഗതി. ശാസ്ത്രത്തിന്റെ ഈ നിഗമനങ്ങളെല്ലാം ഏതോ യക്ഷിക്കഥയിലെ നിഗൂഡ കാല്പനിക ഭാവനകളായി കേൾക്കാനേ നമുക്ക് കഴിയുകയുള്ളൂ. .

ലോകാവസാനം

ലോകാവസാനം എന്നാൽ ഭൂമിയുടെ അവസാനമെന്നോ,സൌരയൂഥത്തിന്റെ അവസാന മാണന്നോ, ഈ പ്രപഞ്ചത്തിന്റെ തന്നെ അവസാനമാണെന്നോ ഒന്നും വേർതിരിച്ച് പറയാനാകില്ലാ.മാരകമായ രോഗങ്ങളോ ,ക്ഷോഭങ്ങളോ ഭൂമിയിലെ  മനുഷ്യ വർഗ്ഗത്തെ നശിപ്പിച്ചേക്കാം.മനുഷ്യ നിർമ്മിതമായ ആഗോള താപനവും,അതുമൂലമുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനങ്ങളും,പരിസരമലിനീകരണങ്ങ്ലും,അണുബോമബുകളും,ലോകയുദ്ധങ്ങളുംമനുഷ്യ വംശത്തെ തന്നെ നശിപ്പിക്കാൻ കെൽ‌പ്പുള്ളവയാണ്. അജ്ഞാതമായ കാരണങ്ങളെച്ചൊല്ലിയുള്ള നമ്മുടെ വ്യാകുലതകൾ ഇത്തരം മനുഷ്യ നിർമ്മിത ദുരന്തങ്ങൾ ഒഴിവാക്കാനുള്ള പരിശ്രമങ്ങളാക്കി മാറ്റാൻ നമുക്ക് കഴിയണം അതിനർത്ഥം നമുക്ക് ഒരു ഭീഷണിയും ഇല്ലെന്നല്ലാ. അജ്ഞതയും, ആർത്തിയും,അശാസ്ത്രീയതയും എത് സുനാമിയെക്കാളും ഭീകരമാണെന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്……….എല്ലാവർക്കും എന്റെ ക്രിസ്തുമസ്സ്,പുതുവത്സര ആശംസകൾ.

                                                                                                                                                                                                            

Saturday, October 13, 2012

അമയാ,വെടിമേരിയുടെ പുലി...കഥയുടെ പണിപ്പുര


കഥയുടെ പണിപ്പുര


അമയാ,വെടിമേരിയുടെ പുലി....

                                       അടുത്തിടെ ഞാൻ പഠിച്ചിരുന്ന സ്കൂളിൽ വച്ച് ഒരു സാഹിത്യ സെമിനാർ നടന്നു.എന്റെ കൂടെ പഠിച്ചിരുന്ന വ്യക്തിയാണ് അവിടുത്തെ ഹെഡ്മാസ്റ്റർ. അടുത്തുള്ള സ്കൂളുകളിൽ നിന്നും കോളേജിൽ നിന്നും കുറേയേറെ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സെമിനാർ."കഥ" എന്ന വിഷയത്തെക്കുറിച്ച് ഞാൻ പ്രസംഗിക്കണം എന്ന് സതീർത്ഥ്യനായ പ്രഥമാദ്ധ്യാപകൻ പറഞ്ഞപ്പോൾ എന്തോ എനിക്കത് നിരസ്സിക്കാനായില്ലാ ഞാൻ അന്ന് അവതരിപ്പിച്ച്( പ്രസംഗിച്ച) വിഷയം അതേ പടി ഞാൻ ഇവിടെ പകർത്തുന്നൂ. കാരണവുമുണ്ട്.അവരിൽ പലരും ബ്ലോഗുകൾ വായിക്കുന്നവരാണ് .ചിലർ എഴുത്തുന്നുമുണ്ട്. വീക്കിലികളേക്കാളും,മാസികളേക്കാളും പുതിയ തലമുറ വായിക്കുന്നത് ബ്ലോഗുകളും, മുഖപുസ്തക ചർച്ചകളുമാണെന്ന അറിവ് എനിക്ക് സന്തോഷവും, അതോടൊപ്പം ആകാംഷയും നൽകി,മാത്രമല്ലാ അല്പം സങ്കോജവും തോന്നി. ബ്ലൊഗെഴുത്തിലെ ചില കഥകലുടെ നിലവാരത്തകർച്ചയും,അക്ഷരപിശാചിന്റെ കടന്ന് കയറ്റവും, വാക്യഘടനയുടെ അറിവില്ലായ്മയും മനസ്സിൽ മിന്നിമറഞ്ഞു. ബ്ലോഗിൽ പുതിയതായി കഥയെഴുതുന്ന കുട്ടികൾക്ക് വേണ്ടിയാണ് ഞാൻ ഈ പോസ്റ്റിടുന്നത്. ( ചില,മുതിർന്നവർക്കും മനസ്സിരുത്തിവായിക്കാം)
ഈ അടുത്ത കാലത്ത് ഞാൻ ബ്ലോഗിൽ വായിച്ച നല്ല രണ്ട് കഥകളാണ് ജയൻ ഏവൂരിന്റെ അമേയ...! റാംജി പാട്ടപ്പാടത്തിന്റെപരിണാമത്തിലെ പിഴവുകള്‍  വരോട്  എങ്ങനെ കഥയെഴുതണം എന്ന് പറഞ്ഞ് കൊടുക്കേണ്ട ആവശ്യമില്ലാ. രമേശ് അരൂർ, എച്ചു മുക്കുട്ടി,   സീത,കുഞ്ഞൂസ്,കാടോടിക്കാറ്റ്,സിദ്ധിക്ക് തൊഴിയൂർ,നിരക്ക്ഷരൻ,വള്ളിക്കുന്ന് യാച്ചൂ(കല്ലിവല്ലീ)മുല്ല,അനിത,സോണി  തുടങ്ങിയ പലരോടും (ലിസ്റ്റ് അപൂർണ്ണം),എങ്ങനെ ലേഖനം ,കവിത,കഥ എഴുതണമെന്ന് പറഞ്ഞാൽ ഞാൻ അത് എന്നെത്തന്നെ കളിയാക്കുന്നത് പോലെയാവും. പക്ഷേ;  ബ്ലോഗെഴുത്തിൽ ഇപ്പോൾ കുറേയധികം കുട്ടികൾ എഴുതുന്നത് വായിക്കാനിടയായി.അവർക്കും കൂടിയാണ് ഈ എഴുത്ത്.
ഞാൻ മുൻപ് 'തിരക്കഥയുടെ പണിപ്പുര' എന്നൊരു ലേഖന പരമ്പര എഴുതിയിരുന്നു.അത് വായിച്ച് എത്രയോ പേർ തിരക്കഥകളെഴുതി.പലരും അത് എന്നോട് പറയും ചെയ്തു. മാത്രമല്ലാ ചിലർ നേരിട്ട് വന്ന് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു.രണ്ട്,മൂന്ന് പേരുടെ സിനിമകൾ അടുത്ത് തന്നെ ചിത്രീകരണം തുടങ്ങനും പോകുന്നു. ഇവിടെ കഥയെഴുത്തിൽ എന്റെ അറിവ് ഞാനും പങ്ക് വക്കട്ടെ ഇത് എന്റെ മാത്രം ചിന്തയിലുദിച്ച ചില ജല്പന്നങ്ങളാണ്

ഇനി പ്രസംഗത്തിന്റെ പൂർണ്ണരൂപം.....


കുഞ്ഞുങ്ങളേ,സഹോദരങ്ങളെ,സുഹൃത്തുക്കളേ....

ഞാനൊരു പ്രാസംഗികനല്ലാ,പ്രസംഗിക്കാനുമറിയില്ല.അത്രക്കങ്ങ് അറിയപ്പെടത്ത ഒരു കഥാകാരൻ,തിരക്കഥാകാരൻ എന്ന് പറയുന്നതായിരിക്കുംകൂടുതൽ ഉചിതം.. വിഡ്ഡിവേഷം കെട്ടിയാടുന്ന ജീവിത നാടകത്തിലെവിടെയോ,എപ്പഴോ പൊട്ടിമുളച്ച  കലാവാസനയെ, സാഹിത്യത്തിന്റെ മേമ്പൊടി ചേർത്ത് കഥയും,കവിതയും,നാടകവും, തിരക്കഥയു മൊക്കെ യെഴുതി സംതൃപ്തനാകുന്ന ഒരു സാധാരണക്കാരൻ. അനർഗ്ഗളമായ വാക്ദ്ധോരണിയിൽ ഒരു സദസിന്റെ മർമ്മം അറിഞ്ഞ് പ്രസംഗിക്കാൻ അറിയാത്തത് കൊണ്ട്,എനിക്ക് അറിയാവുന്നതും,ചിന്തയിൽ ഉദിച്ചതുമായ ചില കാര്യങ്ങൾ ഞാൻ കുത്തിക്കുറിച്ച്കൊണ്ട് വന്നിട്ടുണ്ട് .അവ നിങ്ങളുമായി പങ്ക് വക്കുന്നൂ
എന്റെ സതീർത്ഥ്യനും,നിങ്ങളുടെ പ്രിൻസിപ്പലുമായ ശശികുമാർ, 'കഥ എങ്ങനെ എഴുതാം' എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കാനാണ് എന്നോട് ആവശ്യപ്പെട്ടത്.  അപ്പോൾ കഥ എന്നാൽ എന്താണ്.'വാക്യരചനാ വിശേഷം' എന്നാണ് ശബ്ദതാരാവലിയിൽ ഇതിന് കൊടുത്തിരിക്കുന്ന അർത്ഥം.അതായത് കല്പിത കഥാപാത്രങ്ങളെക്കൊണ്ട് രചിക്കുന്ന പ്രസ്താവം. കുറച്ച് കൂടി വിസ്തരിച്ച് പറഞ്ഞാൽ,ഒരു കള്ളം(ഭാവന),ചിന്തയും,വികാരവും ഒരുമിച്ച് ചേർത്ത് അനുഭവമാക്കി മാറ്റുന്ന അവസ്ത്ഥ യെയാണ് കഥ എന്ന് പറയുന്നത്.വളരെ ലളിതമായി പറഞ്ഞാൽ, കള്ളത്തന ത്തിനെ സത്യമാക്കി മാറ്റുന്ന കഴിവാണ് കഥ. അപ്പോൾ ഒരു ചോദ്യം ഉയരാം.കഥ ജീവിത ഗന്ധി ആയിരിക്കണം,റിയലിസ്റ്റികായിരിക്കണം എന്നൊക്കെ പറയുന്നതോ എന്ന്. അതെ; നമ്മുടെ ചിന്തയോടൊപ്പം നമ്മൾ കണ്ടതും,അനുഭവിക്കുന്നതും,നമുക്ക് ചുറ്റും നടക്കുന്നതുമായ  കാര്യങ്ങൾ നമ്മുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കണം.                                                                                                                                                                                                                അതായത്‌ രൂപേഷ് എന്ന നിങ്ങളുടെ ഒരു സഹപാടി അയ്യാളുടെ കൂട്ട്കാരനെ കൊന്നു എന്ന് വയ്ക്കുക. ഇത് അങ്ങനെ തന്നെ എഴുതിയാൽ അത് ഒരു വാർത്ത മാത്രമേ ആകൂ.അപ്പോൾ, കഥക്കായി നമ്മുടെ ചിന്ത കുറേ കള്ളങ്ങൾ കണ്ട്പിടിക്കും. കൂട്ടുകാരന്റെ വില്ലത്തരങ്ങൾ ,അയ്യാൾ രൂപേഷിന്റെ സഹോദരിയെ ആക്രമിച്ചകാര്യം, അല്ലെങ്കിൽ രൂപേഷിനു മറ്റൊരു സ്ത്രീയുമായുള്ള അവിഹിതബന്ധം,അവൻ അമിതമായി ഡ്രഗ്ഗ്സ് ഉപയോഗിക്കുന്നത് കൂട്ടുകാരൻ കാണുകയും അവനത് രൂപേഷിന്റെ മാതാപിതാക്കളെ അറിയിച്ചത്. തുടങ്ങി പലകള്ളങ്ങളും (ചിലപ്പോൾ ഇതിലേതെങ്കിലും ഒക്കെ സംഭവിച്ചതാകാം)നമ്മൾ ഈ വാർത്തയോടൊപ്പം പൊലിപ്പിച്ചെഴുതുമ്പോൾ അത് കഥയാകുന്നു."അവൻ കഥയുണ്ടാക്കി പറയുന്നതാ"  എന്നൊരു പ്രയോഗം തന്നെ നമ്മുടെ നാട്ടിലുണ്ടല്ലോ. എന്താണതിനർത്ഥം, അവൻ കുറേ കള്ളങ്ങൾ പറഞ്ഞ് നടക്കുന്നു എന്ന് തന്നെയാണ്.
കള്ളം പറയുവാനുള്ള കഴിവ് മനുഷ്യർ ജനിച്ച കാലം മുതൽക്ക് തന്നെയുണ്ട്. ഒരു കള്ളമെങ്കിലും പറായാത്തവരായി ആരുമുണ്ടെന്ന് എനിക്ക് തോന്നിന്നില്ലാ ആരോഗ്യ പരമായ കള്ളം പറച്ചിൽ ചില നന്മകളും ഉണ്ടാക്കും എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ. ആലോചിച്ച് നോക്കൂ. കഴിഞ്ഞ കാലങ്ങളിൽ നമ്മൾ എന്തോരം കള്ളങ്ങൾ പറഞ്ഞിരിക്കുന്നു. രണ്ട് ദിവസം മുൻപ് എന്നെ ഈ പരിപാടിയിൽ പങ്കെടുക്കണം എന്ന് പറഞ്ഞ് എന്റെ സ്നേഹിതൻ വന്ന് വിളിച്ചപ്പോൾ തന്നെ ഞാനൊരു കള്ളം പറഞ്ഞു. എന്റെ ഒരു സീരിയ ലിന്റെ  വർക്ക് നടക്കുന്നുണ്ടെന്നും,അതിൽ ഞാൻ നിർബ്ബന്ധമായും ചെന്നേ തീരൂ... എന്നുമൊക്കെ സ്നേഹിതനോട് കള്ളം പറഞ്ഞപ്പോൾ അദ്ദേഹം അത് വിശ്വസിച്ചൂ.(പിന്നെ രണ്ട് ദിവസം മുൻപാണ് ഇവിടെ വരാമെന്ന് സ്നേഹിതനോട് വിളിച്ച് പറഞ്ഞത്) യഥാർത്ഥത്തിൽ ദൂരദർശന് വേണ്ടി ഞാൻ എഴുതിയ ഒരു ഡോക്ക്യു മെന്ററിയുടെ എഡിറ്റിംഗ് നടക്കുന്നുണ്ട്.തൽക്കാലം എന്റെ സാന്നിദ്ധ്യം അവിടെ അത്യാവശ്യമല്ലതാനു,പക്ഷേ ഞാനെന്തിന് അങ്ങനെ ഒരു കള്ളം പറഞ്ഞു. കാരണം; ഇത്തരം ഒരു ചർച്ചാപരിപാടീയിൽ പങ്കെടുക്കാൻ ഞാൻ മാനസികമായി തയ്യാറെടുത്തിരുന്നില്ലാ എന്നതാണ് സത്യം. അതായത് സത്യമായി തോന്നുന്ന ഒരു സംഭവത്തെ-സീരിയലിന്റെ വർക്ക് നടക്കുന്നൂ എന്ന സത്യത്തെ- കേന്ദ്രീകരിച്ച്,എനിക്ക് അവിടെ പോകണം എന്ന കള്ളംപറഞ്ഞ്,ഞാൻ മാനസ്സികമായി, ഇവിടെ വരാൻ തയ്യാറല്ലാ എന്ന യാഥാർത്ഥ്യത്തെ മറച്ച് പിടിച്ച് കെട്ടിച്ചമച്ച് 'എനിക്ക് ഇവിടെ  വരാൻ പറ്റില്ലാ' എന്ന് സ്നേഹിതനോട് പറഞ്ഞ കഥനം. അതാണ് കഥയുടെ കാര്യ ത്തിലും വേണ്ടത്.
കള്ളം പറയാൻ,അതും അതിമനോഹരമായിപറയാൻ കഴിവുള്ള ഒരാൾക്ക്, ജന്മസിദ്ധമായി കിട്ടിയ സാഹിത്യവാസനയും കൂടി ഉണ്ടെങ്കിൽ ഒരു കഥാകാരനായി തീരാൻ കഴിയും. ഇനി; അങ്ങനെയുള്ള ഒരാൾക്ക് ഇത്തരം ക്ലാസുകളുടെ ആവശ്യം തന്നെയില്ലാ എന്നുള്ളതാണ് എന്റെ എളിയ അഭിപ്രായം.അല്ലാത്തവർക്ക് ഇത്തരം ഒരു ക്ലാസ്കൊണ്ട് ഒരു കഥാകാരനാകനും പറ്റില്ലാ.
പിന്നെയെന്തിനാണ് ഇത്തരം ചർച്ചാക്ലാസുകൾ കൊണ്ടുള്ള പ്രയോജനം?                                  ആ ചോദ്യത്തിനാണ് ഇവിടുത്തെ പ്രസക്തി.......
                                                                                                                                                    പിച്ചവച്ച് നടക്കുന്ന പിഞ്ചോമനകൾക്ക് പണ്ടൊക്കെ,മൂന്ന് ചക്രമുള്ള "ചാട്" എന്ന് പേരി നാൽ ഇവിടെ അറിയപ്പെടുന്ന ഒരു കളിക്കോപ്പ് ഉരുട്ടി നടക്കാൻ കൊടുക്കും. എന്തിനെന്നോ, ശരിയായി നടക്കാൻ പഠിക്കാൻ,നടത്തത്തിന്റെ വേഗത കൂട്ടാൻ,നടപ്പിന്റെ രീതി ശരിയാ ക്കാൻ.ഒരു പിടിയുമില്ലാതെ  ഉഴറി നടക്കുന്നകുഞ്ഞിന് ഒരു കൈ സഹായമാണ്  'ചാട്' എന്ന ഉപകരണം.നടക്കേണ്ടത് കുഞ്ഞ് തന്നെയാണ്. അല്ലാതെ ചാടല്ലാ പക്ഷേ നടന്ന് തുടങ്ങുന്ന കുഞ്ഞിന് ചാട് ഒരു അനുഗ്രഹമാണ്.എഴുതാൻ താല്പര്യമുള്ളവർക്കേ ഇത്തരം വർക്ക് ഷോപ്പുകൾ കൊണ്ട് പ്രയോജനമുണ്ടാകൂ.അതായത് വഴി ഉണ്ടാക്കേണ്ടതും ,നടക്കേ ണ്ടതും നിങ്ങളിലെ സാഹിത്യകാരനാണ്.ആ വഴിയുടെ ദിശ പറഞ്ഞ് തരേണ്ടതും,കുറ്റവും കുറവും ചൂണ്ടിക്കാട്ടി തരാനും മാത്രമേ ഞങ്ങളെപ്പോലുള്ള മേസ്ത്രിമാർക്ക് കഴിയൂ. അത്തര ത്തിൽ താല്പര്യമുള്ള പുതിയ തലമുറക്കാർക്കായിട്ടാണ് ഈ എഴുത്ത്.
                         
                                   'ഒരായിരം വരികൾ വായിച്ചാലേ നമുക്ക് ഒരു വരിയെങ്കിലും എഴുതാൻ പറ്റുകയുള്ളൂ'. വായന എഴുത്തിന് പ്രേരണയാകണമെന്നില്ല.പക്ഷേ അതാണ് എഴുത്ത്കാ രന്റെ  അടിസ്ഥാനം.അടിവളം ഉണ്ടെങ്കിലേ ചെടികൾക്കും മരങ്ങൾക്കും ഫലങ്ങൾ നൽകാനാകൂ.അതും നല്ല ഫലങ്ങൾ. പിന്ന ഇടക്കിടക്ക് നൽകുന്ന രാസവളങ്ങളോ ,ജൈവ വളങ്ങളോ ഫലത്തിന്റെ മേനിയും,എണ്ണവും വർദ്ധിപ്പിക്കും.  കയ്യിൽകിട്ടുന്നതെന്തും വായിക്കുക.എന്നിട്ട് അതിൽ നിന്നും കിട്ടുന്ന നല്ല അറിവുകൾ മാത്രം മനസ്സിന്റെ ചെപ്പിൽ സൂക്ഷിക്കുക.പുരയിടത്തിലെ ചപ്പും,ചവറും വാരിക്കൂട്ടി തീ ഇടുമ്പോൾ നമുക്ക് കിട്ടുന്നത്             എന്താണ്  ഉത്തമ വളമായ ചാരം(ക്ഷാരം)  അത് പോലെയാണ് വായനയും. നമ്മുടെ പുരാണേതിഹാസങ്ങൾ തൊട്ട് തുടങ്ങുക.ഇസ്ലാമോ,ക്രിസ്തീയനോ ആയത്കൊണ്ട് രാമായണവും,മഹാഭാരതവും,ഭഗവത്ഗീതയും ഒന്നും വായിക്കാതിരിക്കരുത്.അവ നമ്മുടെ -മലയാളികളുടെ- ആത്മാവാണെന്ന് അല്ലെങ്കിൽ ആധികാരികമായ പുസ്തകം,അല്ലെങ്കിൽ നല്ല രചനകൾ എന്ന് കരുതി വായിക്കുക.മറിച്ച് ഹിന്ദുക്കളും നിർബ്ബന്ധമായും ബൈബിളും,ഖുറാനും വായിച്ചിരിക്കണം.അറിവിന്റെ പാരാവാരമാണിതൊക്കെ,രത്നങ്ങളും പവിഴങ്ങളും  അതിൽ നിന്നും യ്ഥേഷ്ടം ലഭിക്കും.ധാരാളം പദസമ്പത്ത് നമ്മുക്ക് ലഭിച്ചു എന്ന ' അറിവുണ്ടായാൽ' നാം നമ്മുടെ ലോകത്തെക്കൊതുങ്ങുക.ഓരൊ സാഹിത്യകാരനും തന്റേതായൻ  ചിന്താപഥങ്ങളുണ്ട്. ആ ലോകത്തിലിരുന്ന്  ചിന്തിക്കുക.എഴുതിത്തുടങ്ങുക. മറ്റുള്ളവരുടെ രചനകളുമായി എന്തെങ്കിലും സാമ്യമുണ്ടെന്ന് തോന്നിയാൽ  അത് മുളയിലേ തന്നെ നുള്ളി കളയുക. നമുക്ക് നമ്മുടേതായ കാഴ്ചപ്പാടുണ്ടാകണം.അനുകരണം കഴിവിനെ മുരടിപ്പിക്കും.
ഇനി കഥ എഴുതാം
കിട്ടുന്ന കഥാതന്തുവിനെ മനസ്സിലിട്ട് പതം വരുത്തുക.മതിൽ കെട്ടാൻ,അല്ലെങ്കിൽ കയ്യാല പണിയാൻ മുൻപൊക്കെ ചെളിമണ്ണ് കുഴക്കുന്നത്പോലെ, വാക്കുകളേയും,വർണ്ണനകളേയും, സംഭവങ്ങളേയും, കഥാപാത്രങ്ങളെയും ഒക്കെ ചിന്തയാകുന്ന വെള്ളമൊഴിച്ച്, ചെളിമണ്ണ് പരുവപ്പെടൂത്തുന്നത് പോലെ പരുവപ്പെടുത്തുക.മർദ്ദനം കൊണ്ട്പതം വന്ന മണ്ണിനെ പ്പോലെ ചിന്തിച്ച കാര്യങ്ങൾ,കടലാസിലേക്ക് പകർത്തുക.മതിൽകെട്ടുന്നത് പോലെ,വീട് വയ്ക്കുന്നത്പോലെ 'നീളവും വീതിയും വിസ്തീർണ്ണവുമൊക്കെ കൃത്യമാക്കി എഴുതുക. എഴുതുന്ന സമയത്ത് മനസ്സിനെ ഏകാഗ്രമാക്കുക.എന്തിനെഴുതുന്നൂ എന്ന് ചിന്തിക്കരുത്. കഥകൾ എഴുതുമ്പോൾ നമ്മൾ സ്വതന്ത്ര രായിരിക്കണം.ഒന്നിനും പരിധികൾ ഉണ്ടാവരുത്. എങ്കിലേ നല്ല രചനകൾ ഉണ്ടാവുകയുള്ളൂ...
എന്താണ് രചന
യത്ഥാർത്ത ജീവിതം പകർത്തലല്ലാ രചന(കഥ) എന്ന് ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നു. യാഥാർത്ഥ്യത്തെക്കാൾ മനോഹരമായിരിക്കും ചിലപ്പോൾ സ്വപ്നങ്ങൾ .സ്വപ്നങ്ങൾക്ക് അതിർവരമ്പില്ലാ...നമ്മൾ ഏഴാം കടലിനക്കരെ പോകും.കടലിനടീയിലെ മാണീക്യ കൊട്ടാരത്തിൽ പോകും,മത്സ്യകന്യകമാരുമായി നടനം ചെയ്യും. പാതാളത്തിലും, സ്വർഗ്ഗത്തിലും  പോകും. മേഘങ്ങൾക്കിടയിലൂടെ വിമാനം കണക്കെ രണ്ട് കൈയ്യും നിവർത്തി യാത്ര ചെയ്യും. അതുപോലെ ദിവാസ്വപ്നത്തിൽ,ഭാവനയിൽ,പക്ർത്തിയെടുക്കുന്ന ജീവിതത്തിന്റെ നുറുങ്ങിനെയാണ് കഥ എന്ന് പറയുന്നത്.നമ്മുടെ ജീവിതത്തിൽ സംഭവിച്ച താകണ്ട. കണ്ടറിഞ്ഞതാകാം, കേട്ടറിഞ്ഞതാകാം. ഞാൻ നേരത്തേ പറഞ്ഞത്പോലെ അത് യാഥാർത്യമായി ചിത്രീകരിക്കരുത്.എന്നാൽ ജീവിത ഗന്ധിയുമായിരിക്കണം. നേരിട്ട് കാണുന്ന ആകാശത്തേക്കാൾ എത്ര മനോഹരമായിരിക്കും നീർക്കുമിളകളിൽ, സപ്ത വർണ്ണങ്ങളിൽ കാണുന്ന ആകാശം.
എങ്ങനെയായിരിക്കണം കഥ എന്നുള്ളതിന് എന്റെ സങ്കല്പത്തിലുള്ള ഒന്ന് രണ്ട് ഉപമകൾ പറയാം(ഒരു പക്ഷേ നിങ്ങൾ ഇത് കേട്ടിട്ടുള്ളതുമാകാം) ചന്ദനമരത്തിൽ ഒളിഞ്ഞിരിക്കുന്ന ശില്പം പോലെയാണ് കഥ. ശില്പത്തിന്റെ രൂപത്തെപ്പറ്റി മനസ്സിലുറപ്പിക്കുന്ന ശില്പി, ആവശ്യമില്ലാത്ത ബാക്കി ഭാഗങ്ങൾ കൊത്തിയും,കോറിയും,ചീകിയും,ചികഞ്ഞും ബാക്കി മരത്തിനെ കളഞ്ഞ് മനോഹരമായ ശില്പം ഉണ്ടാക്കി എടുക്കുന്നത് പോലെ ,മനസ്സിലിട്ട് പരുവപ്പെടുത്തിയ കഥയെ അനാവശ്യമായ വർണ്ണനകളും,നെടുങ്കൻ സംഭാക്ഷണവു മൊക്കെ കളഞ്ഞ് ആറ്റിക്കുറുക്കിയെടുത്ത സത്താക്കണം. നമ്മുടെ നാട്ടിലെ വഴിയോര ങ്ങളിൽ കരിങ്കല്ല് കൊണ്ടിട്ട് അമ്മിയും,കുഴവിയും ആട്ട് കല്ലും ഒക്കെ ഉണ്ടാക്കുന്നവരെ കണ്ടിട്ടില്ലേ? വ്യക്തമായ നീളവും വീതിയും ഉള്ള അമ്മിയും,ആട്ട് കല്ലും ഒക്കെ ഉണ്ടാക്കുന്ന അവർ.വളരെ പാട് പെട്ട്, കുഞ്ഞ് മുനയുള്ള കല്ലുളി കൊണ്ട് പാറക്കഷണത്തിന്റെ അനാ വശ്യമായ ഭാഗങ്ങൾ കളഞ്ഞു വെടിപ്പുള്ള അമ്മിക്കല്ലും മറ്റും ഉണ്ടാക്കുന്നത് പോലെയാകണം കഥയെഴുത്ത്.
ഒരോ കഥക്കും അതിന്റേതായ ശൈലി ഉണ്ട്.എറ്റവും അനുയോജ്യമായ രീതി(ശൈലി) തിരഞ്ഞെടുക്കുന്നിടത്താണ് കഥാകാരന്റെ വിജയം. കുട്ടികളുടെ കഥ എഴുതുമ്പോൾ,നമ്മളുടെ മനസ്സിനും കുട്ടിത്തം ഉണ്ടാകണം.ഒരു ഗായകന്റെ കഥ എഴുതുമ്പോൾ നമ്മൾ സംഗീത ത്തെക്കുറിച്ച് നന്നായി മനസ്സിലാക്കിയിരിക്കണം.രാഷ്ട്രീയമാണ് വിഷയമെങ്കിൽ നമ്മൾ അതിനെക്കുറിച്ചും നന്നായി പഠിച്ചിരിക്കണം.അല്ലാതെ അറിവില്ലാത്തകാര്യങ്ങൾ അറിയാ മെന്ന് നടിച്ച് എഴുതരുത്.അത് അബദ്ധമാണ്.
                  വായനക്ക് ഒരു രസതന്ത്രം ഉണ്ട്.വായനക്കാരനെ നമ്മിലേക്കടുപ്പിക്കാൻ, നമ്മുടെ ചിന്തക്കൊപ്പം അവരേയും നമ്മുടെ കൂടെ നടത്തിപ്പിക്കണം.കഴിവതും ലളിതമായിരിക്കണം ഭാഷ. അല്ലാതെ നമ്മുടെ അറിവും ആർഭാടവും പ്രകടിപ്പിക്കാനും മറ്റുള്ളവർക്ക് മനസ്സിലാ ക്കാൻ  സാധിക്കാനാവാത്ത പോലെ എഴുതിയും ബുദ്ധിജീവി നടിക്കരുത്. കഥാപാത്രങ്ങളെ ക്കൊണ്ട് പ്രസംഗിപ്പിക്കരുത്.സാധാരണ മനുഷ്യരെപ്പോലെ ആവശ്യത്തിന് സംസാരിപ്പിച്ചാൽ മതി.
            കഥാ പാത്രങ്ങൾക്ക് ദു:ഖമുണ്ടെങ്കിൽ അത് വായനക്കാരന്,മനസ്സിൽ തട്ടും വിധത്തിൽ പറയേണ്ട ചുമതല കഥാകാരനുണ്ട് അല്ലാതെ 'അയ്യാൾ പൊട്ടിപ്പൊട്ടി കരഞ്ഞ് കൊണ്ട് വിലപിച്ചൂ.  ഹൃദയത്തിൽ കഠാര കുത്തിയിറക്കുന്നത്പോലെ ദുഖം രക്തമായി ചിറ്റി ' എന്നൊന്നും കമന്ററി നടത്തേണ്ട കാര്യമില്ലാ. അതുപോലെ തന്നെ മറ്റ് വികാരങ്ങളും.               അനാവശ്യമായ സാഹിത്യപ്രയോഗങ്ങൾ കഥയിൽ കഴിവതും ഒഴിവാക്കുക.കവിതയും കഥയും തമ്മിലുള്ള വ്യത്യാസവും ഇതാണ്. അവൾ മധുരമായിപാടി എന്ന് എഴുതേണ്ട സ്ഥലത്ത് 'മധുവാണി പൊഴിക്കുന്ന കോകിലങ്ങളെപ്പോലെ അവളുടെ കംബു കണ്ഠത്തിൽ നിന്നും ആ ഗാന തല്ലജം കല്ലോലിനി കണക്കെ ഒഴുകി' എന്നൊന്നും എഴുതേണ്ട കാര്യമില്ലാ.അത് വായനക്കാർക്ക് ചിരിയുളവാക്കും.
                                                                                                                                                             ഒരു വികാരം,ഒരു ഭാവം,ഒരു ചലനം,ഉള്ളിൽ തട്ടുന്ന ഒരു ചിത്രം ഇതൊക്കെയാണ്.ഒരു കഥ കൊണ്ട് മൊത്തിൽ സാദ്ധ്യമാകുന്നത്.പരത്തിപ്പറഞ്ഞ് വായനക്കാരെ ബോറാടിപ്പിക്കാതെ, പുലർകാലത്തിൽ മഞ്ഞണിഞ്ഞ് നിൽക്കുന്ന പുൽക്കൊടിത്തുമ്പിലെ മഞ്ഞ്തുള്ളിയെ മാണിക്യ കല്ലായി തോന്നുന്നത്പോലെ,അർത്ഥവർത്തായ, പ്രകൃതിയുടെ പ്രതിഭാസം പോലെ മനോഹരമായിരിക്കണം കഥ. ലളിത കോമള കാന്തപദാവലിയിൽ രചിക്കുന്ന കവിതപോലെയായിരിക്കണം കഥ.
കഥ പ്രചാരണത്തിനുള്ള ആയുധമാക്കാതിരിക്കുക.ഗുണപാഠം നിർബ്ബന്ധമില്ല.നല്ല ഗുണ പാഠം പറഞ്ഞത് കൊണ്ട് മാത്രം കഥ നന്നാകണമെന്നില്ലാ. സമുദായം കഥാകാരന്റെ രക്ഷകർത്താവല്ല.  ഒരു സ്നേഹിതൻ മാത്രമാണ്. കഥാകാരൻ തിരിച്ചും. നാട് നമ്മുടെ പോറ്റമ്മയാണ്. ഒരു നല്ല കഥാകാരനെ(സാഹിത്യകാരനെ) സമൂഹം ആദരിക്കും.അയാൾക്ക് സമൂഹത്തോട് കടപ്പാടുണ്ടായിരിക്കണം.അയാളുടെ രചനക്കും ജീവിതത്തിനും ഒരു താളമുണ്ടായിരിക്കണം.അർത്ഥമുള്ള താളം........
                                                             ***********

Monday, July 30, 2012


കാക്കാരിശ്ശി നാടകം(ഒരു പാട്ട്)


കള്ളക്കരിക്കാടിമാസം, ഇല്ലായ്മയുടേയും, വല്ലായ്മയുടേയും മാസമാണ്.കഴിഞ്ഞ തവണത്തെ കർക്കിടകം പേമാരിയായ് കുത്തിയൊലിച്ചാർത്തിരുന്നു.കരളിൻ തുടിപ്പുകൾ കടലായ് ചമഞ്ഞിരുന്നു. ചിങ്ങം വന്നെത്തിയപ്പോൾ കുളിച്ചീറനുടുത്തപോൽ മാമരങ്ങൾ നിന്നിരുന്നുപൂവിറുക്കാൻ പൊലും പുറത്തിറങ്ങാൻ, അയ്യത്തെ കുട്ടികൾക്ക് പേടിയായിരുന്നു.എപ്പെഴാ മഴ തുള്ളിക്കൊരുകുടമായി തലയിൽ പതിക്കുക..     പക്ഷേ..ഇത്തവണ കർക്കിടകം പകുതിയായിട്ടും, മഴയില്ലാ കൂടെക്കൂടെ മാനമൊന്നിരുളും,മാനം പോയ പെണ്ണിനെപ്പോലെ.. പിന്നെയങ്ങ വെളുക്കും സ്വർണ്ണം കിട്ടിയ പെണ്ണിനെപ്പോലെ
ഇന്നലെ അവധി ദിവസമായിരുന്നു. ഞായറാഴ്ച..മടി ദിവസംഎനിക്ക് കുറേ നേരം ഉറങ്ങണം അതുകൊണ്ട് തന്നെ എന്നെ വിളിച്ചുണർത്തരുതെന്ന് ഭാര്യയോട് ശട്ടം കെട്ടിയിരുന്നൂ.. അവൾക്കത് പരിപാലിക്കാനായില്ലാ രാവിളെ ഏഴ് മണിക്ക് തന്നെ ഒരു കൂട്ടർ എത്തി. തൊട്ടടുത്തുള്ള വായനാശാലാ വാർഷികാഘോഷക്കമ്മിറ്റി ക്കാർ. ഓണപ്പരിപാടിക്ക് അവർക്കൊരു സിനിമാതാരത്തെ ഉൽഘാടകനായി കൊടുക്കണം.. അതിന്റെ രക്ഷാധികാരി എന്ന പദവി എനിക്ക് അലങ്കാരമായി കിട്ടിയിരുന്നത് കൊണ്ട് പറ്റില്ലാ എന്ന് പറയാൻ പറ്റിയില്ലാഞാൻ ഒരു നടനനെ വിളിച്ച് കാര്യമുണർത്തിച്ചു. അദ്ദേഹം വരാമെന്നേറ്റൂ കമ്മറ്റിക്കാർക്ക് സന്തോഷംഞാൻ വീണ്ടും കിടക്കയിലേക്ക് . വീണ്ടും വിളിനാദംഇത്തവണ പിരിവുകാരാണ്. എതാണ്ട് പത്തോളം കൂട്ടർ എത്തി പിരിവിനും,ഓണ മത്സരങ്ങളിൽ ജഡ്ജായിരിക്കുവനും മറ്റുമൊക്കെയായി.. ആറുമണിക്കാണു അയ്യാൾ എത്തിയത് കഴിഞ്ഞപ്രാവശ്യം കണ്ടതിനേക്കാൾ നന്നായി ക്ഷീണിച്ചിരിക്കുന്നൂ മണിയൻ എന്നാണ് അയ്യാളുടെ പേര്.ഒരു കാക്കാരിശ്ശിനാടക കലാകാരൻ ഇത്തവണ ഓണത്തിന് അയ്യാൾക്ക് രണ്ട് മൂന്ന് പ്രോഗ്രാമെങ്കിലും ശരിയാക്കിക്കൊടുക്കണം എന്ന അഭ്യർത്ഥനയുമായി എനിക്ക് ഒട്ടും നിരസിക്കാൻ പറ്റിയില്ലാ..കാരണം ഞാനും ഒരു കലാകാരനാണല്ലോ!.
ചായകുടിച്ച്, അയ്യാൾ പടിയിറങ്ങുമ്പോൾ മനസ്സ് പറഞ്ഞു “അന്യം നിന്ന് പോകുന്ന ഒരു നാടോടികലാരൂപം കൂടി”
കാക്കാരിശ്ശി നാടകം.
കേരളത്തിൽ, ഒരു കാലത്ത് വളരെയധികം പ്രചാരത്തിലിരുന്ന ഒരു നാടോടി കലാരൂപമാണ് “കാക്കാരിശ്ശി നാടകം” ഹാസ്യ രസമാണ് ഇതിന്റെ പ്രധാന ഭാവം. കാക്കാൻ,കാക്കാത്തിമാർ, തമ്പ്രാൻ തുടങ്ങിയ കഥാപാത്രങ്ങളണ് വേദിയിലെത്തുന്നത്.. നൃത്തവും,ഗീതവും, വാദ്യവും ഒരുപോലെ സമ്മേളിക്കുന്ന ഇതിലെ പാട്ടുകൾ മിക്കവാറും അയ്യടിത്താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.” താ..താ..തക തീ തക താതെയ്യ്, തെയ്താതക ധിമിതക താതെയ്യ് എന്ന ചൊല്ല് ഇതിൽ പ്രധാനമാണ്. കുറവ സമുദാ യത്തിൽപ്പെട്ട ആൾക്കാരാണ് ഇതു കൂടുതലായും അവതരിപ്പിക്കുന്നത്. കാക്കാനും കാക്കാത്തി യുമായുള്ള ശണ്ഠയും അതിലിടപെടുന്ന തമ്പ്രാനും, പിന്നെ നാട്ട് കാര്യങ്ങളും,വീട്ട് കാര്യങ്ങളും ഹാസ്യരൂപേണ അവതരിപ്പിക്കുന്നതും, രണ്ട് ഭാര്യമാരുള്ള കാക്കാന്റെ ധർമ്മ സങ്കടങ്ങളും, മദ്യപാനിയായ കാക്കാന്റെ വിഡ്ഡിത്തങ്ങളും ഇതിൽ വിഷയങ്ങളാകുന്നു ശിവനും പാർവ്വതിയും, കുറവനും ,കുറത്തിയായും ഭൂമിയിലെത്തിയതിന്റെ പ്രതീകാത്മക ചിന്തയായിരിക്കാം ഇത്തരത്തിലുള്ള ഒരു കലാരൂപം ഉണ്ടായതിന്റെ പിന്നിലെ മിത്ത്. പരമശിവനും രണ്ട് ഭാര്യമാരുണ്ടായിരുന്നല്ലോ( പാർവ്വതിയും,ഗംഗയും). അത്തരത്തിലുള്ള ഒരു കാക്കാലന്റേയും, കാക്കാലത്തി യുടേയും കർക്കിടമാസ വിശേഷങ്ങൾ പറയുന്ന ഒരു ഗാനം ഇന്നലെ രാത്രി ഞാനെഴുതി. അതന് നിമിത്തമായ മണിയൻ എന്ന വ്യക്തിക്ക് സമർപ്പണമാണീ ഗാനം.

ഗാനം


അന്തിക്കള്ള് മോന്തിക്കൊണ്ടേ ആടിവരും കാക്കാന്റെ
പാടിയിലെ പൊൻ കാക്കാത്തിക്കുള്ളീന്നൊരരിശ്ശത്താളം..
അരിശ്ശത്താളം.

കാക്കാത്തിച്ചൊല്ലിന് ദ്രുത താളം
കാക്കാന്റെ ചോടന് വിളംബതാളം

പത്ത് പെറ്റ പെണ്ണേ നീയും പത്ത് മാറ്റ് തങ്കം പോലെ
പമ്മിപ്പതുങ്ങിപടിക്കലെത്തിച്ചൊല്ലി പാവം കാക്കാനും
                      താക തൈ, പാവം കാക്കാനും.

പനങ്കള്ളിൻ മധുരംചേർത്തൊരു മധുമൊഴി കേൾക്ക്കേണ്ട
തമ്പ്രാന്റെ കൂടെ നടന്നിട്ടില്ലാക്കളിയാടിക്കോ,
പെറ്റ പത്ത് വയറു നിറക്കാൻ കടം വാങ്ങാനിടമില്ലാ
കാക്കാത്തിക്കരിശം കൂടി തെയ്താതക തിത്തെയ്യ്തോം

കളിയല്ലെടി  കാര്യം പെണ്ണേ പൊടിമൂടും കുഴിത്താളം
കൊണ്ട് പോരെ തിരുവോണനാളിലുണ്ട് കളിവേല
കാക്കാത്തിക്കരിശം മാറി കാക്കാനതി രസമായി
കാരശ്ശേരി കാവിലന്ന് കാക്കാരിശ്ശി നടമാടി.
                  ……………………..
(മുപ്പത് വർഷങ്ങൾക്ക് മുൻപ് ഞാനൊരു കാക്കാരിശ്ശിൻ നാടകം എഴിതിയിരുന്നു.അന്ന് അത് വേദിയിൽ അവതരിപ്പിച്ചത് എന്റെ അനുജനും അനുജത്തിയും ഞാനുമായിരുന്നു.വർഷങ്ങൾക്ക് ശേഷം എന്റെ മൂത്ത സഹോദരിയുടെ അറുപതാം ജന്മനാളിൽ  എന്റെ അനന്തിരവളും (റാണിശ്രീ)അനന്തിരവനും(ശ്രീരാജ്) അത് വേദിയിൽ അവതരിപ്പിച്ചപ്പോഴുള്ള ചിത്രം)

Wednesday, April 18, 2012

അവിശ്വാസികളുടെ ആൾക്കൂട്ടം


അവിശ്വാസികളുടെ ആൾക്കൂട്ടം

1,ങ്ങനെ ഞെട്ടാതിരിക്കും……..


രണ്ടാഴ്ചക്ക് മുമ്പുള്ള ഒരു മദ്ധ്യാഹ്നം.ഭാര്യക്ക് ഒരു പട്ട് സാരി വാങ്ങണം.  ന്റെ മകന്റെ  വിഹാഹ നിശ്ചയത്തിനു ഉടുത്തൊരുങ്ങാൻ.പൊതുവേ കാർ യാത്ര എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ബുദ്ധിമുട്ടുള്ള കാര്യമാണു.ഭാര്യയുടെ അപേക്ഷ നിരസിച്ചാലുണ്ടാകുന്നപ്രശ്നങ്ങൾ മുന്നിൽ കണ്ട് ഞാൻ സമ്മതം മൂളി..ഭാര്യയും,ഭാര്യാ സഹോദരിയും കൂട്ടി വീട്ടിൽ നിന്നും ഇരുപത് കിലോമീറ്റർ അകലെയുള്ള സാക്ഷാൽ അനന്ത പത്മനാഭൻ വാണരുളുന്ന തിരുവനന്തപുരം സിറ്റിയിലെ ജയലക്ഷ്മി  സിൽക്ക് വ്യാപാരശാലയുടെ മുന്നിലെത്തി.സൂര്യൻ ഉരുക്കിയിട്ട ടാർ റോഡിലൂടെയുള്ള യാത്ര എന്നെ വല്ലാതെ തളർത്തിയിരുന്നൂ.സാരി തിരഞ്ഞെടുക്കാൻ അവരെ രണ്ട് പേരേയും വിട്ടിട്ട്.ഞാൻ കാറിൽ തന്നെയിരുന്നൂ. .സീക്കും ഇത്ര തണുപ്പ് കുറവോ? അതുണ്ടാക്കിയവനെ പ്രാകി.എപ്പോഴോ നോട്ടം വശത്ത് കിടന്നകാറിൽ ചാരിനിൽക്കുന്ന പെൺകുട്ടിയിലായി.നല്ല പൊക്കം അതിനൊത്തവണ്ണം.ഒരു സുന്ദരിയായ 22 കാരി. ആ കുട്ടിയും എന്നെ ശ്രദ്ധിക്കുന്നത് കണ്ട് ഞാൻ നോട്ടം മാറ്റി...
     ഇരുപത് വയസ്സിൽ തുടങ്ങിയ വെറ്റിലമുറുക്ക്,നിർവിഘ്നം തുടരുന്ന ഞാൻ .. വെറ്റിലക്കട തേടിഡോർ തുറന്ന് പുറത്തിറങ്ങി.. സുന്ദരി എന്റെ മുന്നിൽ വഴി മുടക്കിയത്പോലെ നിൽക്കുന്നൂ
അങ്കിൾ..എനിക്കൊരു ഉപകാരം ചെയ്യുമോ
എന്താ കുഞ്ഞിനു വേണ്ടത്
ഔപചാരിതകളൊക്കെ വിട്ട് ആ കുട്ടിയുടെ ചോദ്യം “എനിക്ക അഞ്ഞൂറു രൂപ തരുമോ?
“എന്തിനാ?”
“തരുമോ?”
ചോദിക്കുന്നത് വശ്യസുന്ദരിയായ ഒരു പെൺകുട്ടി ഏതോ നല്ല കുടുംബത്തിലേതാണെന്ന് തോന്നുന്നൂ...എന്തോ അത്യാവശ്യം കാണും.അല്ലെങ്കിൽ കയ്യിലുണ്ടായിരുന്ന കാശ് കൈമോശം വന്നിരിക്കും.ഞാൻ പോക്കറ്റിൽ നോക്കി. കാറിനുള്ളിലെ പേഴ്സിലാണു രൂപ..ഞാൻ കാർ തുറന്ന് അകത്ത് കയറി.എന്നോട് ചോദിക്കാതെ തന്നെ ആ കുട്ടിയും ഇടത് വശത്തെ ഡോർ തുറന്ന് അകത്ത് കയറി കതകടച്ചു. ഞാൻ രൂപ കൊടുത്തു.
“കുഞ്ഞിന്റെ കാശ് ആരെങ്കിലും മോഷ്ടിച്ചോ...എന്തിനാ ഇപ്പോൾ ഈ രൂപ”
“അതോ...എന്റെ ഫോണിലെ ചാർജ്ജ് തീർന്നൂ പ്രീപൈഡാ....അച്ഛനും അമ്മയും ഗൾഫിലാ..അച്ഛനെ വിളിച്ച് ഒരു കാര്യം പറയാനുണ്ടായിരുന്നൂ”
എന്നിലെ ഞാൻ ഉണർന്നു.
“ഈ രൂപ ഞാൻ തന്നില്ലെങ്കിൽ കുഞ്ഞ് എന്ത് ചെയ്യുമായിരുന്നു”...അവൾ ചിരിച്ച്....
മറ്റൊരാളുടെ  കൈയ്യിൽ നിന്നും വാങ്ങിക്കും”
“തിരുവനന്തപുരത്തുകാർക്ക് അത്രക്കങ്ങ് വിശാലഹൃദയമുണ്ടോ”
“ഒട്ടുമില്ലാ...അവർ കാശ് തരും പക്ഷേ മറ്റു ചിലത് ചോദിക്കും”
“എന്ത് ചോദിക്കുമെന്നാ”
അവൾ വീണ്ടും ചിരിച്ചൂ  
“ഈ കാറിന്റെ ഡോർ ഗ്ളാസുകളിൽ ഒട്ടിച്ചിരിക്കുന്ന പേപ്പർ നല്ല കട്ടിയാ അല്ലേ അങ്കിൾ ...അകത്ത് നടക്കുന്നതൊന്നും പുറത്ത് കാണില്ലാ...അല്ലേ?”
അവൾ സീറ്റിന്റെ ലിവർ പിടിച്ച് വലിച്ചു.തലഭാഗം താണു അവൾ ഇപ്പോൾ കിടക്കുന്നപോലത്തെ അവസ്ഥയിലാണു
“അങ്കിൾ...ആയിരം രൂപകൂടിതന്നാൽ....എന്നിൽ നിന്നും എന്ത് വേണമോ എടുക്കാം...ഐ.പിൽ ഗുളികയും കഴിച്ചിട്ടുണ്ട്...പിന്നെ കാര്യം കഴിഞ്ഞാൽ ‘മുത്തൂറ്റ് പ്ളാസ്സയിലെ  ‘ബൊഫേയിലും’ പങ്കേടുക്കണം നല്ല വിശപ്പുണ്ട്..... സത്യത്തിൽ ഞാൻ സംയമനം പാലിച്ചു ഒരു പൊട്ടനെപ്പോലെ ചോദിച്ച്
“കുഞ്ഞിന്റെ നാടെവിടെയാ”
 “ കോട്ടയം”
“പിന്നെ ഇവിടെ?”
“ടെക്നോ പാർക്കിൽ ജോലി ചെയ്യുന്നൂ”
"എഞ്ചിനിയറാ...?”
“എന്ന് പറയാം  ഒരു പൊളിഞ്ഞ കമ്പനിയാ സാലറിയൊന്നുംനേരെ കിട്ടില്ലാ..എനിക്കെന്റെതായ ജീവിതരീതിയുണ്ട് അത് മാറ്റാൻ പറ്റില്ലാ...”
“ അതിനു തിരഞ്ഞെടുത്ത ഈ രീതി ശരിയാണോ”
“എന്താ തെറ്റ് ..ഇപ്പോൾ തന്നെ നോക്കൂ ഇത്രയും പബ്ളിക്കായ സ്ഥലത്ത് ആരുമറിയാതെ..ഒരു പ്രായമുള്ള വ്യക്തിയിൽ( അത്ര പ്രായം തോന്നിക്കില്ലാ..,ഹെയർടൈ വളരെ സൂഷ്മതയോടെ അടിച്ചിട്ടുണ്ട്,,പിന്നെ അങ്കിൾ സുന്ദരനുമാണു കേട്ടോ)   നിന്നും ഇങ്ങനെ കാശ് വാങ്ങുന്നതിൽ ഞാനൊരു തെറ്റും കാണുന്നില്ലാ..എനിക്ക് സുഖവും കിട്ടും ക്യാഷും കിട്ടും...എന്താ..അങ്കിളിനു സെക്സിൽ താല്പര്യമില്ലേ?
“ഇല്ലാ...താല്പര്യമില്ലെന്നല്ലാ അതിനു സമയവും ,സന്ദർഭവും ഒക്കെയുണ്ട്...... കുഞ്ഞ് ഒരു കാര്യം ചിന്തിക്കണം ഇത് അച്ഛനും അമ്മയും അറിഞ്ഞാൽ.കെട്ടാൻ പോകുന്ന പയ്യൻ അറിഞ്ഞാൽ...”
“ഞാൻ അങ്കിളിനോട് ഒരു ചോദ്യം ചോദിക്കട്ടേ...കുറച്ച് മുൻപ് ഈ കാറിൽ നിന്നും ഇറങ്ങിപ്പോയ താങ്കളുടെ ഭാര്യ മറ്റൊരാളുമായി ബന്ധപ്പെട്ടിട്ടില്ലാന്ന്നുറപ്പിച്ച് പറയാൻ കഴിയുമോ? അങ്കിളിന്റെ പെൺ മക്കൾ വിവാഹത്തിനു മുൻപ് പരപുരുഷന്മാരുമായി ബന്ധപ്പെട്ടിട്ടില്ലാ എന്ന് അങ്കിളിന് ഉറപ്പ് തരാൻ സാധിക്കുമോ?”
എന്റെ നാവ് വായ്ക്കകത്ത് ഉടക്കി കിടന്നു...... ‘ഇല്ലാ ഉറപ്പിച്ച് പറയാൻ പറ്റില്ലാ’ തെളിവില്ലാ..തെളിവുകൾകിട്ടാനും സാധിക്കില്ലാ... എല്ലാം വിശ്വാസമാണു...അതിനെ ചൂഴ്ന്നെടുക്കേണ്ട കാര്യമില്ലാ.....ഞാനും....സന്യാസിയൊന്നുമല്ലായിരുന്നൂ...ചെറുപ്പകാലത്ത് ഞാനും വേലികൾ ചാടിയിട്ടില്ലേ അത് ഭാര്യക്കറിഞ്ഞികൂടാ....അപ്പോൾ പിന്നെ?
“എന്നാൽ ഞാൻ പോയ്ക്കോട്ടെ.........”
           അവൾ ഡോർ തുറന്ന് പുറത്തേക്കിറങ്ങി...ആൾക്കൂട്ടത്തിൽ അവൾ അലിഞ്ഞ് ചേർന്നു..... അവിശ്വാസികളൂടെ ആൾക്കൂട്ടം....എന്റെ ചിന്തക്ക് ചിതലരിക്കുന്നൂ...ഞാൻ തലകുമ്പിട്ടിരുന്നൂ..
*****************************************
2, ഗതകാല സ്മരണയിൽ
ഇത് വർഷങ്ങൾക്ക് മുൻപ് നടന്നതാണുമുകളിലെഴുതിയ സത്യം തന്ന പ്രേരണയിൽ ഇതും ഞാൻ കുറിക്കുന്നൂ
                      ഒരു സിനിമയുടെ തിരക്കഥയെഴുതാൻ മദ്രാസിലെഭാരത് ഹോട്ടലിൽ, .രാത്രിയെ പകലാക്കിയും,പകലിനെ രാത്രിയാക്കിയും ചിന്തയുമായി ദ്വന്ദയുദ്ധം നടത്തുകയാണു ഞാൻ.ഇത് വായിക്കുന്ന പലരും കണ്ടിട്ടുള്ള ഒരു ചിത്രംഅതിലും ഞാൻ പേരു വച്ചിട്ടില്ലാ..ഇവിടേയും ഞാനാ ചിത്രത്തിന്റെ പേർ എഴുതുന്നില്ലാ. (എത്രയോ  ചിത്രങ്ങൾ ഞാനിങ്ങനെ പേരു വയ്ക്കാതെ എഴുതിയിട്ടുണ്ട്....ഇപ്പോൾ ,ചിലപ്പോഴൊക്കെ അങ്ങനെ ചെയ്തത് ശരിയായില്ലാ എന്നൊരു തോന്നലുണ്ടാകുന്നുണ്ട്....അത് കൊണ്ട് തന്നെ ഇനിയുള്ള ചിത്രങ്ങളിലും,സീരിയലുകളിലും ഞാൻ പേരു വച്ച് തന്നെ എഴുതുവാൻ തീരുമാനിച്ചതും...പ്രശസ്തിക്ക് വേണ്ടിയിട്ടല്ലാ...അടുത്ത തലമുറ എന്നേയും കൂടി ഓർമ്മിക്കട്ടേ എന്ന് വിചാരിച്ചത് കൊണ്ട്...ഒരിക്കൽ കുസുമം ആർ പുന്നപ്ര എഴുതിക്കണ്ടൂ...അദ്ദേഹത്തിന്റെ പല കഥകളും മോഷ്ടിച്ച് ചിലർ സിനിമയും സീരിയലും ഒക്കെ ആക്കിയിട്ടുണ്ട്അതു കൊണ്ട് തന്നെ ബ്ലോഗിൽ ഇടുന്നതിനു മുൻപ് അദ്ദേഹം ,മിക്ക കഥകളും പ്രസിദ്ധീകരിക്കാറുണ്ട്.ഈയിടെ ഭാരതീയം എന്ന മാസികയിൽ എന്റേയും, ശ്രീമതി. കുസുമത്തിന്റേയും  കഥകൾ പ്രസിദ്ധീകരിച്ചിരുന്നൂ അതുകൊണ്ട് തന്നെ സിനിമക്കായി ഉദ്ദേശിക്കുന്ന പല കഥകളും ഞാനും ബ്ലോഗിൽ ഇടാത്തത്) പറഞ്ഞ് വന്നത് കഥയുടെ  കാര്യമല്ലല്ലോ..ഇനി വിഷയത്തിലേക്ക് കടക്കാം..                                                                  രാത്രി 8 മണിയായിക്കാണും .ഡോറിൽ ആറോ തട്ടുന്നൂ..കുറ്റിയിട്ടില്ലാ...
“യെസ് കമിംഗ്”
 കിടക്കയിൽ കിടന്ന് കൊണ്ട് ഞാൻ വിലിച്ച് പറഞ്ഞു.സാധാരണ,എന്റെ എഴുത്ത് രീതി അങ്ങനെയാ...കിടക്കയിൽ ചാരിക്കിടന്നാണു എഴുത്ത്.....
പതിനെട്ട് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പയ്യൻ മുറിക്കകത്തേക്ക് കടന്ന് വന്നു...
“ആരാ”
ആ ശല്യ പ്പെടുത്തലിന്റെ നീരസം എന്റെ വാക്കുകളിൽ ഇഴതുന്നിയത് ഞാനറിഞ്ഞൂ...അത് ആ പയ്യനും മനസ്സിലാക്കി...
“ക്ഷമിക്കണം സർ....പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രാഭകരൻ സാർ പറഞ്ഞിട്ടാ ഞാൻ വന്നത്...സാറിന്റെ അടുത്ത ചിത്രത്തിൽ ഒരു ചാൻസ്”
“നിങ്ങൾക്കോ.... അത്തരം ഒരു കഥാപാത്രം ഇതിൽ ഇല്ലല്ലോ”
“എനിക്കല്ല സർ”
“പിന്നെ ..?.”
“സർ...പ്ളീസ്..ഞാനിപ്പോൾ വരാം”
തിരികെ വന്നപ്പോൾ അയ്യാളുടെകൂടെ വെളുത്തസുന്ദരിയായ ഒരു പെൺകുട്ടികൂടി ഉണ്ടായിരുന്നൂ.കയ്യിൽ ഒരു ആൽബവും...
ഞാൻ ഇരിക്കാൻ പറഞ്ഞൂ... അവൾ മടിച്ച് നിന്നു....നിർബ്ബന്ധം ശക്തമായപ്പോൾ അവൾ ഇരുന്നു.കയ്യിലെ ആൽബം എനിക്ക് തന്നു.ഞാനത് മറിച്ച് നോക്കി തുടങ്ങുമ്പോഴേക്കും പയ്യൻ മുറിവിട്ട് ഇറങ്ങിപ്പോയി...പിന്നെ സംസാരത്തിനിടയിൽ അത് ആ കുട്ടിയുടെ ഇളയ സഹോദരൻ ആണെന്നറിഞ്ഞു.... ഒരു നായികയുടെ എല്ലാ ഭാവങ്ങളും ആ കുട്ടിയില്‍ ഉണ്ടായിരുന്നൂ...ഞാൻ അഭിനയിപ്പിച്ച് നോക്കി.എന്റെ ചിന്തകൾക്കപ്പുറമായിരുന്നൂ അവളുടെ അഭിനയ പാടവം.... എന്റെ ആ സിനിമയിൽ വേറേ നായികക്ക് അഡ്വാൻസ് കൊടുത്ത്തിരുന്നൂ...ആ കാര്യം പറഞ്ഞപ്പോൾ ആ കുട്ടിയുടെ മിഴികൾ നിറയുന്നത് ഞാൻ കണ്ടു.കുട്ടി ആന്ധ്രാക്കാരിയാണു.സിനിമയിൽ അഭിനയിക്കണം എന്ന മോഹവുമായി മദ്രാസിൽ വന്നതാണു.അനുജൻ മദ്രാസിൽ പഠിക്കുന്നൂ. നന്നേ ചെറുപ്പത്തിൽ അവർക്ക് അച്ഛനും അമ്മയും നഷ്ടപ്പെട്ടൂ.ഇപ്പോൾ താമസിക്കുന്ന വീടിനു വാടക കൊടുത്തിട്ട് നാലു മാസമായി.അനിയനും ഫീസ് കൊടുത്തിട്ടില്ലാ...രണ്ട് ദിവസമായി അവർ ആഹാരം കഴിച്ചിട്ട്,എന്നറിഞ്ഞപ്പോൾ എന്റെ മനസ്സ് തേങ്ങി.മൂന്ന് നാൾക്ക് മുൻപ് ഒരു സംവിധായകനെ ആ കുട്ടി സന്ദർശിച്ചിരുന്നൂ.അവളിൽ നിന്നും നേടാനുള്ളതെല്ലാം നേടിയിട്ട് അയ്യാൾ കുട്ടിയെ പറഞ്ഞയച്ചു.ചിത്രത്തിൽ അവസരം കൊടുത്തില്ലാന്ന് മാത്രമല്ലാ ഒരു രൂപപോലും നൽകിയില്ലാ........... അപ്പോൾ എന്റെ കൈവശം അയ്യായിരം രൂപമാത്രമേ ഉണ്ടായിരുന്നൊള്ളൂ. ഞാനത് ആകുട്ടിക്ക് കൊടുത്തു.പിന്നെ ,എനിക്ക് വളരെ പരിചയമുള്ളതും,.ഉടനെ ഒരു ചിത്രം എടുക്കാൻ പോകുന്ന,പുതുമുഖങ്ങളെ തേടുന്ന ഒരു സംവിധായകനു ഞാൻ ഒരു എഴ്ത്തും കുട്ടിയുടെ കൈവശം കൊടുത്തു. അവൾ പിന്നേയും കാത്തിരുന്നു.ആ കാത്തിരിപ്പ് എന്തിനാണെന്ന് എനിക്ക് മനസ്സിലായി.
“ ഇല്ല കുഞ്ഞേ ഞാൻ അത്തരക്കാരനല്ലാ.....സ്ത്രീ എനിക്കൊരു ദൌർബല്ല്യമല്ലാ.... എനിക്കും സഹോദരിമാരുണ്ട്.കുട്ടി പൊയ്ക്കോളൂ...ഞാൻ ആ സംവിധായകനോട് വിളിച്ച് പറയാം....തീർച്ചയായും  ആ സിനിമയിൽ കുട്ടിക്കൊരു വേഷമുണ്ടാകും.......”
അവൾ എണീറ്റ് എന്റെ കാൽ തൊട്ട് വണങ്ങി നിവരുമ്പോള്‍ ആ കുട്ടിയുടെ മിഴികൾ നിറഞ്ഞ് കവിഞ്ഞിരുന്നൂ..
“ സർ ഇത്തരത്തിൽ ഒരാളെ ഞാൻ ഇന്നുവരെ കണ്ടിട്ടില്ലാ....എങ്ങനെ നന്ദി പറയണമെന്ന് എനിക്ക് അറിയില്ലാ......”
ഞാനാ കുട്ടിയുടെ നിറുകയിൽകൈ വച്ച് അനുഗ്രഹിച്ചൂ.......
പിന്നീട് ആ കുട്ടി മലയാളത്തിലും,തമിഴിലും തെലുങ്കിലും മറ്റ് ഭാഷാ ചിത്രങ്ങളിലും നായികയായി പടർന്ന് പന്തലിച്ചു....
വർഷങ്ങൾക്ക് ശേഷം ബാംഗ്ളൂരിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിലെ ഇടനാഴിയിൽ വച്ച് ആ കുട്ടിയെ കണ്ട് മുട്ടാൻ ഇടയായി....പരിവാരസമേതം നടന്ന് വന്ന ആ കുട്ടി എന്നെ കണ്ടതും ഓടി അടുത്തെത്തി എന്റെ കാൽ തൊട്ടു വണങ്ങി..
“ സർ മദ്രാസിലെ............ ലൈനിലുള്ള  എന്റെ ഒരു വീട് ഒഴിഞ്ഞ് കിടപ്പുണ്ട്..അത് സാർ എടുത്തുകൊള്ളൂ...ഇനിയും തിരക്കഥകൾ എഴുതാൻ വരുമ്പോൾ ഹോട്ടലുകളിൽ താമസിക്കണ്ടല്ലോ?”
ഞാൻ ചിരിച്ചു...അല്പം ഉറക്കെ തന്നെ....ആ ചിരിയുടെ അർത്ഥം ആകുട്ടിക്ക് മനസ്സിലായി...അവൾ ക്ഷമ ചോദിച്ചൂ...
ഇവിടെ ഞാൻ എന്റെ രണ്ട് അനുഭവങ്ങളാണു എടുത്തെഴുതിയത്....നല്ല പിള്ളചമയാനോ ‘ഞാൻ പുണ്യവാളൻ’എന്ന് സമർത്ഥിക്കാനോ അല്ല ഇതു ഇവിടെ എഴുതിയത്...ശരാശരി ഒരു പുരുഷന്റെ എല്ലാ ദൌർബല്ല്യങ്ങളും എനിക്കുമുണ്ട്...പക്ഷേ കാലഘട്ടത്തിന്റെ മാറ്റം എന്നെ അമ്പരപ്പിക്കുന്നൂ...
         ആദ്യം എഴുതിയ അനുഭവത്തിലെ പെൺകുട്ടിയിൽ ഞാൻ ദർശിച്ചത് അഹങ്കാരമാണു..... രണ്ടാമത്തതിൽ ആവശ്യവും....രണ്ട് പേരും സാമ്പത്തികമായി ഇന്ന് എന്നെക്കാൾ എത്രയോ ഉയരത്തിലായിരിക്കും...
ഇവിടെ രണ്ടിടത്തും ഞാൻ അവലംബിച്ച രീതി നല്ലതാണെന്ന് തന്നെയാണ് ഇപ്പോഴും എന്റെ മനസ്സ് പറയുന്നത്.സെക്സ് പരിപാവനമായ ഒരു അവസ്ഥാ വിശേഷമാണു. അത് വേണ്ടിടത്ത് വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തണം...ഒന്നാമത്തെ അനുഭവത്തിൽ ഞാനാ കുട്ടിയുമായി രമിച്ചിരുന്നെങ്കിൽ ഇന്നും എന്റെ മനസ്സിൽ വല്ലാത്തൊരു അപകർഷതാ ബോധം നിലനിൽക്കുമായിരുന്നൂ.. എന്റെ മകളാകാൻ പ്രായമുള്ളകുട്ടി...
   രണ്ടാമത് പറഞ്ഞ അനുഭവം എനിക്ക് ഇപ്പോഴും ഉൾകുളിരേകുന്നു...അന്ന് ഞാൻ ഇതിലും ചെറുപ്പമായിരുന്നു. ചെറുപ്പത്തിന്റെ തീഷ്ണത എന്നെക്കൊണ്ട് ആ കുട്ടിയെ കിടപ്പറയിലേക്ക് ക്ഷണിച്ചിരുന്നെങ്കിൽ...ആ കുട്ടി പിന്നെ കണ്ടപ്പോൾ എന്റെ കാൽ തൊട്ട് വന്ദിക്കുമായിരുന്നോ?
ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിൽ ലൈംഗികത മാത്രമേ ഉള്ളൂ എന്ന ചിന്ത വെടിഞ്ഞാൽ നമ്മൾ ധന്യരായി....
       ബൂലോകത്തും ലൈംഗികതയുടെ അലയൊലികൾ കേട്ട് തുടങ്ങി ഷെറിഫ് കൊട്ടാരക്കര എഴുതിയ ഒരു ലേഖനവും അതിലെ കമന്റുകളും വായിച്ചപ്പോൾ ഞാനൊന്ന് ഉറക്കെ ചിന്തിച്ച് പോയതാണു...........( http://sheriffkottarakara.blogspot.in/2012/04/blog-post_7482.html
ഭൂലോഗത്ത് കാളകള്‍ മേയുന്നു ...ഷെരീഫ് കൊട്ടാരക്കരയുടെ ലേഖനം)