കഥയുടെ പണിപ്പുര
അടുത്തിടെ ഞാൻ പഠിച്ചിരുന്ന സ്കൂളിൽ വച്ച് ഒരു സാഹിത്യ സെമിനാർ നടന്നു.എന്റെ കൂടെ പഠിച്ചിരുന്ന വ്യക്തിയാണ് അവിടുത്തെ ഹെഡ്മാസ്റ്റർ. അടുത്തുള്ള സ്കൂളുകളിൽ നിന്നും കോളേജിൽ നിന്നും കുറേയേറെ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സെമിനാർ."കഥ" എന്ന വിഷയത്തെക്കുറിച്ച് ഞാൻ പ്രസംഗിക്കണം എന്ന് സതീർത്ഥ്യനായ പ്രഥമാദ്ധ്യാപകൻ പറഞ്ഞപ്പോൾ എന്തോ എനിക്കത് നിരസ്സിക്കാനായില്ലാ ഞാൻ അന്ന് അവതരിപ്പിച്ച്( പ്രസംഗിച്ച) വിഷയം അതേ പടി ഞാൻ ഇവിടെ പകർത്തുന്നൂ. കാരണവുമുണ്ട്.അവരിൽ പലരും ബ്ലോഗുകൾ വായിക്കുന്നവരാണ് .ചിലർ എഴുത്തുന്നുമുണ്ട്. വീക്കിലികളേക്കാളും,മാസികളേക്കാളും പുതിയ തലമുറ വായിക്കുന്നത് ബ്ലോഗുകളും, മുഖപുസ്തക ചർച്ചകളുമാണെന്ന അറിവ് എനിക്ക് സന്തോഷവും, അതോടൊപ്പം ആകാംഷയും നൽകി,മാത്രമല്ലാ അല്പം സങ്കോജവും തോന്നി. ബ്ലൊഗെഴുത്തിലെ ചില കഥകലുടെ നിലവാരത്തകർച്ചയും,അക്ഷരപിശാചിന്റെ കടന്ന് കയറ്റവും, വാക്യഘടനയുടെ അറിവില്ലായ്മയും മനസ്സിൽ മിന്നിമറഞ്ഞു. ബ്ലോഗിൽ പുതിയതായി കഥയെഴുതുന്ന കുട്ടികൾക്ക് വേണ്ടിയാണ് ഞാൻ ഈ പോസ്റ്റിടുന്നത്. ( ചില,മുതിർന്നവർക്കും മനസ്സിരുത്തിവായിക്കാം)
ഈ അടുത്ത കാലത്ത് ഞാൻ ബ്ലോഗിൽ വായിച്ച നല്ല രണ്ട് കഥകളാണ് ജയൻ ഏവൂരിന്റെ അമേയ...! റാംജി പാട്ടപ്പാടത്തിന്റെപരിണാമത്തിലെ പിഴവുകള്‍ ഇവരോട് എങ്ങനെ കഥയെഴുതണം എന്ന് പറഞ്ഞ് കൊടുക്കേണ്ട ആവശ്യമില്ലാ. രമേശ് അരൂർ, എച്ചു മുക്കുട്ടി, സീത,കുഞ്ഞൂസ്,കാടോടിക്കാറ്റ്,സിദ്ധിക്ക് തൊഴിയൂർ,നിരക്ക്ഷരൻ,വള്ളിക്കുന്ന് യാച്ചൂ(കല്ലിവല്ലീ)മുല്ല,അനിത,സോണി തുടങ്ങിയ പലരോടും (ലിസ്റ്റ് അപൂർണ്ണം),എങ്ങനെ ലേഖനം ,കവിത,കഥ എഴുതണമെന്ന് പറഞ്ഞാൽ ഞാൻ അത് എന്നെത്തന്നെ കളിയാക്കുന്നത് പോലെയാവും. പക്ഷേ; ബ്ലോഗെഴുത്തിൽ ഇപ്പോൾ കുറേയധികം കുട്ടികൾ എഴുതുന്നത് വായിക്കാനിടയായി.അവർക്കും കൂടിയാണ് ഈ എഴുത്ത്.
ഞാൻ മുൻപ് 'തിരക്കഥയുടെ പണിപ്പുര' എന്നൊരു ലേഖന പരമ്പര എഴുതിയിരുന്നു.അത് വായിച്ച് എത്രയോ പേർ തിരക്കഥകളെഴുതി.പലരും അത് എന്നോട് പറയും ചെയ്തു. മാത്രമല്ലാ ചിലർ നേരിട്ട് വന്ന് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു.രണ്ട്,മൂന്ന് പേരുടെ സിനിമകൾ അടുത്ത് തന്നെ ചിത്രീകരണം തുടങ്ങനും പോകുന്നു. ഇവിടെ കഥയെഴുത്തിൽ എന്റെ അറിവ് ഞാനും പങ്ക് വക്കട്ടെ ഇത് എന്റെ മാത്രം ചിന്തയിലുദിച്ച ചില ജല്പന്നങ്ങളാണ്
ഇനി പ്രസംഗത്തിന്റെ പൂർണ്ണരൂപം.....
കുഞ്ഞുങ്ങളേ,സഹോദരങ്ങളെ,സുഹൃത്തുക്കളേ....
ഞാനൊരു പ്രാസംഗികനല്ലാ,പ്രസംഗിക്കാനുമറിയില്ല.അത്രക്കങ്ങ് അറിയപ്പെടത്ത ഒരു കഥാകാരൻ,തിരക്കഥാകാരൻ എന്ന് പറയുന്നതായിരിക്കുംകൂടുതൽ ഉചിതം.. വിഡ്ഡിവേഷം കെട്ടിയാടുന്ന ജീവിത നാടകത്തിലെവിടെയോ,എപ്പഴോ പൊട്ടിമുളച്ച കലാവാസനയെ, സാഹിത്യത്തിന്റെ മേമ്പൊടി ചേർത്ത് കഥയും,കവിതയും,നാടകവും, തിരക്കഥയു മൊക്കെ യെഴുതി സംതൃപ്തനാകുന്ന ഒരു സാധാരണക്കാരൻ. അനർഗ്ഗളമായ വാക്ദ്ധോരണിയിൽ ഒരു സദസിന്റെ മർമ്മം അറിഞ്ഞ് പ്രസംഗിക്കാൻ അറിയാത്തത് കൊണ്ട്,എനിക്ക് അറിയാവുന്നതും,ചിന്തയിൽ ഉദിച്ചതുമായ ചില കാര്യങ്ങൾ ഞാൻ കുത്തിക്കുറിച്ച്കൊണ്ട് വന്നിട്ടുണ്ട് .അവ നിങ്ങളുമായി പങ്ക് വക്കുന്നൂ
എന്റെ സതീർത്ഥ്യനും,നിങ്ങളുടെ പ്രിൻസിപ്പലുമായ ശശികുമാർ, 'കഥ എങ്ങനെ എഴുതാം' എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കാനാണ് എന്നോട് ആവശ്യപ്പെട്ടത്. അപ്പോൾ കഥ എന്നാൽ എന്താണ്.'വാക്യരചനാ വിശേഷം' എന്നാണ് ശബ്ദതാരാവലിയിൽ ഇതിന് കൊടുത്തിരിക്കുന്ന അർത്ഥം.അതായത് കല്പിത കഥാപാത്രങ്ങളെക്കൊണ്ട് രചിക്കുന്ന പ്രസ്താവം. കുറച്ച് കൂടി വിസ്തരിച്ച് പറഞ്ഞാൽ,ഒരു കള്ളം(ഭാവന),ചിന്തയും,വികാരവും ഒരുമിച്ച് ചേർത്ത് അനുഭവമാക്കി മാറ്റുന്ന അവസ്ത്ഥ യെയാണ് കഥ എന്ന് പറയുന്നത്.വളരെ ലളിതമായി പറഞ്ഞാൽ, കള്ളത്തന ത്തിനെ സത്യമാക്കി മാറ്റുന്ന കഴിവാണ് കഥ. അപ്പോൾ ഒരു ചോദ്യം ഉയരാം.കഥ ജീവിത ഗന്ധി ആയിരിക്കണം,റിയലിസ്റ്റികായിരിക്കണം എന്നൊക്കെ പറയുന്നതോ എന്ന്. അതെ; നമ്മുടെ ചിന്തയോടൊപ്പം നമ്മൾ കണ്ടതും,അനുഭവിക്കുന്നതും,നമുക്ക് ചുറ്റും നടക്കുന്നതുമായ കാര്യങ്ങൾ നമ്മുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കണം. അതായത് രൂപേഷ് എന്ന നിങ്ങളുടെ ഒരു സഹപാടി അയ്യാളുടെ കൂട്ട്കാരനെ കൊന്നു എന്ന് വയ്ക്കുക. ഇത് അങ്ങനെ തന്നെ എഴുതിയാൽ അത് ഒരു വാർത്ത മാത്രമേ ആകൂ.അപ്പോൾ, കഥക്കായി നമ്മുടെ ചിന്ത കുറേ കള്ളങ്ങൾ കണ്ട്പിടിക്കും. കൂട്ടുകാരന്റെ വില്ലത്തരങ്ങൾ ,അയ്യാൾ രൂപേഷിന്റെ സഹോദരിയെ ആക്രമിച്ചകാര്യം, അല്ലെങ്കിൽ രൂപേഷിനു മറ്റൊരു സ്ത്രീയുമായുള്ള അവിഹിതബന്ധം,അവൻ അമിതമായി ഡ്രഗ്ഗ്സ് ഉപയോഗിക്കുന്നത് കൂട്ടുകാരൻ കാണുകയും അവനത് രൂപേഷിന്റെ മാതാപിതാക്കളെ അറിയിച്ചത്. തുടങ്ങി പലകള്ളങ്ങളും (ചിലപ്പോൾ ഇതിലേതെങ്കിലും ഒക്കെ സംഭവിച്ചതാകാം)നമ്മൾ ഈ വാർത്തയോടൊപ്പം പൊലിപ്പിച്ചെഴുതുമ്പോൾ അത് കഥയാകുന്നു."അവൻ കഥയുണ്ടാക്കി പറയുന്നതാ" എന്നൊരു പ്രയോഗം തന്നെ നമ്മുടെ നാട്ടിലുണ്ടല്ലോ. എന്താണതിനർത്ഥം, അവൻ കുറേ കള്ളങ്ങൾ പറഞ്ഞ് നടക്കുന്നു എന്ന് തന്നെയാണ്.
കള്ളം പറയുവാനുള്ള കഴിവ് മനുഷ്യർ ജനിച്ച കാലം മുതൽക്ക് തന്നെയുണ്ട്. ഒരു കള്ളമെങ്കിലും പറായാത്തവരായി ആരുമുണ്ടെന്ന് എനിക്ക് തോന്നിന്നില്ലാ ആരോഗ്യ പരമായ കള്ളം പറച്ചിൽ ചില നന്മകളും ഉണ്ടാക്കും എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ. ആലോചിച്ച് നോക്കൂ. കഴിഞ്ഞ കാലങ്ങളിൽ നമ്മൾ എന്തോരം കള്ളങ്ങൾ പറഞ്ഞിരിക്കുന്നു. രണ്ട് ദിവസം മുൻപ് എന്നെ ഈ പരിപാടിയിൽ പങ്കെടുക്കണം എന്ന് പറഞ്ഞ് എന്റെ സ്നേഹിതൻ വന്ന് വിളിച്ചപ്പോൾ തന്നെ ഞാനൊരു കള്ളം പറഞ്ഞു. എന്റെ ഒരു സീരിയ ലിന്റെ വർക്ക് നടക്കുന്നുണ്ടെന്നും,അതിൽ ഞാൻ നിർബ്ബന്ധമായും ചെന്നേ തീരൂ... എന്നുമൊക്കെ സ്നേഹിതനോട് കള്ളം പറഞ്ഞപ്പോൾ അദ്ദേഹം അത് വിശ്വസിച്ചൂ.(പിന്നെ രണ്ട് ദിവസം മുൻപാണ് ഇവിടെ വരാമെന്ന് സ്നേഹിതനോട് വിളിച്ച് പറഞ്ഞത്) യഥാർത്ഥത്തിൽ ദൂരദർശന് വേണ്ടി ഞാൻ എഴുതിയ ഒരു ഡോക്ക്യു മെന്ററിയുടെ എഡിറ്റിംഗ് നടക്കുന്നുണ്ട്.തൽക്കാലം എന്റെ സാന്നിദ്ധ്യം അവിടെ അത്യാവശ്യമല്ലതാനു,പക്ഷേ ഞാനെന്തിന് അങ്ങനെ ഒരു കള്ളം പറഞ്ഞു. കാരണം; ഇത്തരം ഒരു ചർച്ചാപരിപാടീയിൽ പങ്കെടുക്കാൻ ഞാൻ മാനസികമായി തയ്യാറെടുത്തിരുന്നില്ലാ എന്നതാണ് സത്യം. അതായത് സത്യമായി തോന്നുന്ന ഒരു സംഭവത്തെ-സീരിയലിന്റെ വർക്ക് നടക്കുന്നൂ എന്ന സത്യത്തെ- കേന്ദ്രീകരിച്ച്,എനിക്ക് അവിടെ പോകണം എന്ന കള്ളംപറഞ്ഞ്,ഞാൻ മാനസ്സികമായി, ഇവിടെ വരാൻ തയ്യാറല്ലാ എന്ന യാഥാർത്ഥ്യത്തെ മറച്ച് പിടിച്ച് കെട്ടിച്ചമച്ച് 'എനിക്ക് ഇവിടെ വരാൻ പറ്റില്ലാ' എന്ന് സ്നേഹിതനോട് പറഞ്ഞ കഥനം. അതാണ് കഥയുടെ കാര്യ ത്തിലും വേണ്ടത്.
കള്ളം പറയാൻ,അതും അതിമനോഹരമായിപറയാൻ കഴിവുള്ള ഒരാൾക്ക്, ജന്മസിദ്ധമായി കിട്ടിയ സാഹിത്യവാസനയും കൂടി ഉണ്ടെങ്കിൽ ഒരു കഥാകാരനായി തീരാൻ കഴിയും. ഇനി; അങ്ങനെയുള്ള ഒരാൾക്ക് ഇത്തരം ക്ലാസുകളുടെ ആവശ്യം തന്നെയില്ലാ എന്നുള്ളതാണ് എന്റെ എളിയ അഭിപ്രായം.അല്ലാത്തവർക്ക് ഇത്തരം ഒരു ക്ലാസ്കൊണ്ട് ഒരു കഥാകാരനാകനും പറ്റില്ലാ.
പിന്നെയെന്തിനാണ് ഇത്തരം ചർച്ചാക്ലാസുകൾ കൊണ്ടുള്ള പ്രയോജനം? ആ ചോദ്യത്തിനാണ് ഇവിടുത്തെ പ്രസക്തി.......
പിച്ചവച്ച് നടക്കുന്ന പിഞ്ചോമനകൾക്ക് പണ്ടൊക്കെ,മൂന്ന് ചക്രമുള്ള "ചാട്" എന്ന് പേരി നാൽ ഇവിടെ അറിയപ്പെടുന്ന ഒരു കളിക്കോപ്പ് ഉരുട്ടി നടക്കാൻ കൊടുക്കും. എന്തിനെന്നോ, ശരിയായി നടക്കാൻ പഠിക്കാൻ,നടത്തത്തിന്റെ വേഗത കൂട്ടാൻ,നടപ്പിന്റെ രീതി ശരിയാ ക്കാൻ.ഒരു പിടിയുമില്ലാതെ ഉഴറി നടക്കുന്നകുഞ്ഞിന് ഒരു കൈ സഹായമാണ് 'ചാട്' എന്ന ഉപകരണം.നടക്കേണ്ടത് കുഞ്ഞ് തന്നെയാണ്. അല്ലാതെ ചാടല്ലാ പക്ഷേ നടന്ന് തുടങ്ങുന്ന കുഞ്ഞിന് ചാട് ഒരു അനുഗ്രഹമാണ്.എഴുതാൻ താല്പര്യമുള്ളവർക്കേ ഇത്തരം വർക്ക് ഷോപ്പുകൾ കൊണ്ട് പ്രയോജനമുണ്ടാകൂ.അതായത് വഴി ഉണ്ടാക്കേണ്ടതും ,നടക്കേ ണ്ടതും നിങ്ങളിലെ സാഹിത്യകാരനാണ്.ആ വഴിയുടെ ദിശ പറഞ്ഞ് തരേണ്ടതും,കുറ്റവും കുറവും ചൂണ്ടിക്കാട്ടി തരാനും മാത്രമേ ഞങ്ങളെപ്പോലുള്ള മേസ്ത്രിമാർക്ക് കഴിയൂ. അത്തര ത്തിൽ താല്പര്യമുള്ള പുതിയ തലമുറക്കാർക്കായിട്ടാണ് ഈ എഴുത്ത്.
'ഒരായിരം വരികൾ വായിച്ചാലേ നമുക്ക് ഒരു വരിയെങ്കിലും എഴുതാൻ പറ്റുകയുള്ളൂ'. വായന എഴുത്തിന് പ്രേരണയാകണമെന്നില്ല.പക്ഷേ അതാണ് എഴുത്ത്കാ രന്റെ അടിസ്ഥാനം.അടിവളം ഉണ്ടെങ്കിലേ ചെടികൾക്കും മരങ്ങൾക്കും ഫലങ്ങൾ നൽകാനാകൂ.അതും നല്ല ഫലങ്ങൾ. പിന്ന ഇടക്കിടക്ക് നൽകുന്ന രാസവളങ്ങളോ ,ജൈവ വളങ്ങളോ ഫലത്തിന്റെ മേനിയും,എണ്ണവും വർദ്ധിപ്പിക്കും. കയ്യിൽകിട്ടുന്നതെന്തും വായിക്കുക.എന്നിട്ട് അതിൽ നിന്നും കിട്ടുന്ന നല്ല അറിവുകൾ മാത്രം മനസ്സിന്റെ ചെപ്പിൽ സൂക്ഷിക്കുക.പുരയിടത്തിലെ ചപ്പും,ചവറും വാരിക്കൂട്ടി തീ ഇടുമ്പോൾ നമുക്ക് കിട്ടുന്നത് എന്താണ് ഉത്തമ വളമായ ചാരം(ക്ഷാരം) അത് പോലെയാണ് വായനയും. നമ്മുടെ പുരാണേതിഹാസങ്ങൾ തൊട്ട് തുടങ്ങുക.ഇസ്ലാമോ,ക്രിസ്തീയനോ ആയത്കൊണ്ട് രാമായണവും,മഹാഭാരതവും,ഭഗവത്ഗീതയും ഒന്നും വായിക്കാതിരിക്കരുത്.അവ നമ്മുടെ -മലയാളികളുടെ- ആത്മാവാണെന്ന് അല്ലെങ്കിൽ ആധികാരികമായ പുസ്തകം,അല്ലെങ്കിൽ നല്ല രചനകൾ എന്ന് കരുതി വായിക്കുക.മറിച്ച് ഹിന്ദുക്കളും നിർബ്ബന്ധമായും ബൈബിളും,ഖുറാനും വായിച്ചിരിക്കണം.അറിവിന്റെ പാരാവാരമാണിതൊക്കെ,രത്നങ്ങളും പവിഴങ്ങളും അതിൽ നിന്നും യ്ഥേഷ്ടം ലഭിക്കും.ധാരാളം പദസമ്പത്ത് നമ്മുക്ക് ലഭിച്ചു എന്ന ' അറിവുണ്ടായാൽ' നാം നമ്മുടെ ലോകത്തെക്കൊതുങ്ങുക.ഓരൊ സാഹിത്യകാരനും തന്റേതായൻ ചിന്താപഥങ്ങളുണ്ട്. ആ ലോകത്തിലിരുന്ന് ചിന്തിക്കുക.എഴുതിത്തുടങ്ങുക. മറ്റുള്ളവരുടെ രചനകളുമായി എന്തെങ്കിലും സാമ്യമുണ്ടെന്ന് തോന്നിയാൽ അത് മുളയിലേ തന്നെ നുള്ളി കളയുക. നമുക്ക് നമ്മുടേതായ കാഴ്ചപ്പാടുണ്ടാകണം.അനുകരണം കഴിവിനെ മുരടിപ്പിക്കും.
ഇനി കഥ എഴുതാം
കിട്ടുന്ന കഥാതന്തുവിനെ മനസ്സിലിട്ട് പതം വരുത്തുക.മതിൽ കെട്ടാൻ,അല്ലെങ്കിൽ കയ്യാല പണിയാൻ മുൻപൊക്കെ ചെളിമണ്ണ് കുഴക്കുന്നത്പോലെ, വാക്കുകളേയും,വർണ്ണനകളേയും, സംഭവങ്ങളേയും, കഥാപാത്രങ്ങളെയും ഒക്കെ ചിന്തയാകുന്ന വെള്ളമൊഴിച്ച്, ചെളിമണ്ണ് പരുവപ്പെടൂത്തുന്നത് പോലെ പരുവപ്പെടുത്തുക.മർദ്ദനം കൊണ്ട്പതം വന്ന മണ്ണിനെ പ്പോലെ ചിന്തിച്ച കാര്യങ്ങൾ,കടലാസിലേക്ക് പകർത്തുക.മതിൽകെട്ടുന്നത് പോലെ,വീട് വയ്ക്കുന്നത്പോലെ 'നീളവും വീതിയും വിസ്തീർണ്ണവുമൊക്കെ കൃത്യമാക്കി എഴുതുക. എഴുതുന്ന സമയത്ത് മനസ്സിനെ ഏകാഗ്രമാക്കുക.എന്തിനെഴുതുന്നൂ എന്ന് ചിന്തിക്കരുത്. കഥകൾ എഴുതുമ്പോൾ നമ്മൾ സ്വതന്ത്ര രായിരിക്കണം.ഒന്നിനും പരിധികൾ ഉണ്ടാവരുത്. എങ്കിലേ നല്ല രചനകൾ ഉണ്ടാവുകയുള്ളൂ...
എന്താണ് രചന
യത്ഥാർത്ത ജീവിതം പകർത്തലല്ലാ രചന(കഥ) എന്ന് ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നു. യാഥാർത്ഥ്യത്തെക്കാൾ മനോഹരമായിരിക്കും ചിലപ്പോൾ സ്വപ്നങ്ങൾ .സ്വപ്നങ്ങൾക്ക് അതിർവരമ്പില്ലാ...നമ്മൾ ഏഴാം കടലിനക്കരെ പോകും.കടലിനടീയിലെ മാണീക്യ കൊട്ടാരത്തിൽ പോകും,മത്സ്യകന്യകമാരുമായി നടനം ചെയ്യും. പാതാളത്തിലും, സ്വർഗ്ഗത്തിലും പോകും. മേഘങ്ങൾക്കിടയിലൂടെ വിമാനം കണക്കെ രണ്ട് കൈയ്യും നിവർത്തി യാത്ര ചെയ്യും. അതുപോലെ ദിവാസ്വപ്നത്തിൽ,ഭാവനയിൽ,പക്ർത്തിയെടുക്കുന്ന ജീവിതത്തിന്റെ നുറുങ്ങിനെയാണ് കഥ എന്ന് പറയുന്നത്.നമ്മുടെ ജീവിതത്തിൽ സംഭവിച്ച താകണ്ട. കണ്ടറിഞ്ഞതാകാം, കേട്ടറിഞ്ഞതാകാം. ഞാൻ നേരത്തേ പറഞ്ഞത്പോലെ അത് യാഥാർത്യമായി ചിത്രീകരിക്കരുത്.എന്നാൽ ജീവിത ഗന്ധിയുമായിരിക്കണം. നേരിട്ട് കാണുന്ന ആകാശത്തേക്കാൾ എത്ര മനോഹരമായിരിക്കും നീർക്കുമിളകളിൽ, സപ്ത വർണ്ണങ്ങളിൽ കാണുന്ന ആകാശം.
എങ്ങനെയായിരിക്കണം കഥ എന്നുള്ളതിന് എന്റെ സങ്കല്പത്തിലുള്ള ഒന്ന് രണ്ട് ഉപമകൾ പറയാം(ഒരു പക്ഷേ നിങ്ങൾ ഇത് കേട്ടിട്ടുള്ളതുമാകാം) ചന്ദനമരത്തിൽ ഒളിഞ്ഞിരിക്കുന്ന ശില്പം പോലെയാണ് കഥ. ശില്പത്തിന്റെ രൂപത്തെപ്പറ്റി മനസ്സിലുറപ്പിക്കുന്ന ശില്പി, ആവശ്യമില്ലാത്ത ബാക്കി ഭാഗങ്ങൾ കൊത്തിയും,കോറിയും,ചീകിയും,ചികഞ്ഞും ബാക്കി മരത്തിനെ കളഞ്ഞ് മനോഹരമായ ശില്പം ഉണ്ടാക്കി എടുക്കുന്നത് പോലെ ,മനസ്സിലിട്ട് പരുവപ്പെടുത്തിയ കഥയെ അനാവശ്യമായ വർണ്ണനകളും,നെടുങ്കൻ സംഭാക്ഷണവു മൊക്കെ കളഞ്ഞ് ആറ്റിക്കുറുക്കിയെടുത്ത സത്താക്കണം. നമ്മുടെ നാട്ടിലെ വഴിയോര ങ്ങളിൽ കരിങ്കല്ല് കൊണ്ടിട്ട് അമ്മിയും,കുഴവിയും ആട്ട് കല്ലും ഒക്കെ ഉണ്ടാക്കുന്നവരെ കണ്ടിട്ടില്ലേ? വ്യക്തമായ നീളവും വീതിയും ഉള്ള അമ്മിയും,ആട്ട് കല്ലും ഒക്കെ ഉണ്ടാക്കുന്ന അവർ.വളരെ പാട് പെട്ട്, കുഞ്ഞ് മുനയുള്ള കല്ലുളി കൊണ്ട് പാറക്കഷണത്തിന്റെ അനാ വശ്യമായ ഭാഗങ്ങൾ കളഞ്ഞു വെടിപ്പുള്ള അമ്മിക്കല്ലും മറ്റും ഉണ്ടാക്കുന്നത് പോലെയാകണം കഥയെഴുത്ത്.
ഒരോ കഥക്കും അതിന്റേതായ ശൈലി ഉണ്ട്.എറ്റവും അനുയോജ്യമായ രീതി(ശൈലി) തിരഞ്ഞെടുക്കുന്നിടത്താണ് കഥാകാരന്റെ വിജയം. കുട്ടികളുടെ കഥ എഴുതുമ്പോൾ,നമ്മളുടെ മനസ്സിനും കുട്ടിത്തം ഉണ്ടാകണം.ഒരു ഗായകന്റെ കഥ എഴുതുമ്പോൾ നമ്മൾ സംഗീത ത്തെക്കുറിച്ച് നന്നായി മനസ്സിലാക്കിയിരിക്കണം.രാഷ്ട്രീയമാണ് വിഷയമെങ്കിൽ നമ്മൾ അതിനെക്കുറിച്ചും നന്നായി പഠിച്ചിരിക്കണം.അല്ലാതെ അറിവില്ലാത്തകാര്യങ്ങൾ അറിയാ മെന്ന് നടിച്ച് എഴുതരുത്.അത് അബദ്ധമാണ്.
വായനക്ക് ഒരു രസതന്ത്രം ഉണ്ട്.വായനക്കാരനെ നമ്മിലേക്കടുപ്പിക്കാൻ, നമ്മുടെ ചിന്തക്കൊപ്പം അവരേയും നമ്മുടെ കൂടെ നടത്തിപ്പിക്കണം.കഴിവതും ലളിതമായിരിക്കണം ഭാഷ. അല്ലാതെ നമ്മുടെ അറിവും ആർഭാടവും പ്രകടിപ്പിക്കാനും മറ്റുള്ളവർക്ക് മനസ്സിലാ ക്കാൻ സാധിക്കാനാവാത്ത പോലെ എഴുതിയും ബുദ്ധിജീവി നടിക്കരുത്. കഥാപാത്രങ്ങളെ ക്കൊണ്ട് പ്രസംഗിപ്പിക്കരുത്.സാധാരണ മനുഷ്യരെപ്പോലെ ആവശ്യത്തിന് സംസാരിപ്പിച്ചാൽ മതി.
കഥാ പാത്രങ്ങൾക്ക് ദു:ഖമുണ്ടെങ്കിൽ അത് വായനക്കാരന്,മനസ്സിൽ തട്ടും വിധത്തിൽ പറയേണ്ട ചുമതല കഥാകാരനുണ്ട് അല്ലാതെ 'അയ്യാൾ പൊട്ടിപ്പൊട്ടി കരഞ്ഞ് കൊണ്ട് വിലപിച്ചൂ. ഹൃദയത്തിൽ കഠാര കുത്തിയിറക്കുന്നത്പോലെ ദുഖം രക്തമായി ചിറ്റി ' എന്നൊന്നും കമന്ററി നടത്തേണ്ട കാര്യമില്ലാ. അതുപോലെ തന്നെ മറ്റ് വികാരങ്ങളും. അനാവശ്യമായ സാഹിത്യപ്രയോഗങ്ങൾ കഥയിൽ കഴിവതും ഒഴിവാക്കുക.കവിതയും കഥയും തമ്മിലുള്ള വ്യത്യാസവും ഇതാണ്. അവൾ മധുരമായിപാടി എന്ന് എഴുതേണ്ട സ്ഥലത്ത് 'മധുവാണി പൊഴിക്കുന്ന കോകിലങ്ങളെപ്പോലെ അവളുടെ കംബു കണ്ഠത്തിൽ നിന്നും ആ ഗാന തല്ലജം കല്ലോലിനി കണക്കെ ഒഴുകി' എന്നൊന്നും എഴുതേണ്ട കാര്യമില്ലാ.അത് വായനക്കാർക്ക് ചിരിയുളവാക്കും.
ഒരു വികാരം,ഒരു ഭാവം,ഒരു ചലനം,ഉള്ളിൽ തട്ടുന്ന ഒരു ചിത്രം ഇതൊക്കെയാണ്.ഒരു കഥ കൊണ്ട് മൊത്തിൽ സാദ്ധ്യമാകുന്നത്.പരത്തിപ്പറഞ്ഞ് വായനക്കാരെ ബോറാടിപ്പിക്കാതെ, പുലർകാലത്തിൽ മഞ്ഞണിഞ്ഞ് നിൽക്കുന്ന പുൽക്കൊടിത്തുമ്പിലെ മഞ്ഞ്തുള്ളിയെ മാണിക്യ കല്ലായി തോന്നുന്നത്പോലെ,അർത്ഥവർത്തായ, പ്രകൃതിയുടെ പ്രതിഭാസം പോലെ മനോഹരമായിരിക്കണം കഥ. ലളിത കോമള കാന്തപദാവലിയിൽ രചിക്കുന്ന കവിതപോലെയായിരിക്കണം കഥ.
കഥ പ്രചാരണത്തിനുള്ള ആയുധമാക്കാതിരിക്കുക.ഗുണപാഠം നിർബ്ബന്ധമില്ല.നല്ല ഗുണ പാഠം പറഞ്ഞത് കൊണ്ട് മാത്രം കഥ നന്നാകണമെന്നില്ലാ. സമുദായം കഥാകാരന്റെ രക്ഷകർത്താവല്ല. ഒരു സ്നേഹിതൻ മാത്രമാണ്. കഥാകാരൻ തിരിച്ചും. നാട് നമ്മുടെ പോറ്റമ്മയാണ്. ഒരു നല്ല കഥാകാരനെ(സാഹിത്യകാരനെ) സമൂഹം ആദരിക്കും.അയാൾക്ക് സമൂഹത്തോട് കടപ്പാടുണ്ടായിരിക്കണം.അയാളുടെ രചനക്കും ജീവിതത്തിനും ഒരു താളമുണ്ടായിരിക്കണം.അർത്ഥമുള്ള താളം........
***********
നല്ല പ്രസംഗം, കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദം. പിന്നെ ബ്ലോഗ് ലോകത്ത് പിച്ച വെയ്ക്കുന്ന എന്നെ പോലെയുല്ലവര്‍ക്കും.
ReplyDeleteസുന്ദരമായിരിക്കുന്നു... അങ്ങ് നല്ലൊരു ഒരു പ്രാസംഗികനും തന്നെ...! കഥയെക്കുറിച്ച്, എഴുത്തിനെക്കുറിച്ച് നല്‍കിയ നല്ലറിവുകള്‍ക്ക് ഹൃദ്യമായ നന്ദി...
ReplyDeleteനല്ല പ്രസംഗം ... ചില പുതിയ അറിവുകള്‍ തന്നു
ReplyDeleteഅവിടവിടെ ചില അക്ഷര തെറ്റുകള്‍ കണ്ടത് തിരുത്തുമല്ലോ ...
പഠിച്ചിരുന്ന എന്നതിന് പടിച്ചിരുന്ന എന്നെഴുതിയിരിക്കുന്നു.
പ്രയോജനം എന്നത് പ്രയോചനം എന്ന് ഒരിടത്തെഴുതി കണ്ടു. നോക്കൂ
ആശംസകള്‍
തെറ്റുകൾ തിരുത്തിയിട്ടുണ്ട്....
Deleteഎന്നെപ്പോലെയുള്ള കുട്ടി എഴുത്തുകാര്‍ക്ക് ഇതു പോലെയുള്ള ലേഖനങ്ങള്‍ ഉപകാരപ്രദം തന്നെയാണ്. ആദ്യമായി ഒരു നോവല്‍ എഴുതി പ്രസിദ്ധീകരിച്ച് വന്ന് അത് വായിച്ചപ്പോഴാണ് അതിന്‍റെ കുറ്റങ്ങളും കുറവുകളും മനസ്സിലായത്,... ആവശ്യമില്ലാത്തിടത്തൊക്കെ നെടുനീളന്‍ സംഭാഷണങ്ങളും വികടഭാവന നിറഞ്ഞ സാഹിത്യവും... അതിന്‍റെ മൂന്നാം പതിപ്പില്‍ ഞാന്‍ തന്നെ കുറേ തെറ്റുതിരുത്തലുകളും വരുത്തി... എനിയ്ക്കു തനെന്‍ അലോസരമുണ്ടാക്കിയിരുന്നു ചില ഭാഗങ്ങള്‍., അടുത്ത നോവലിന്‍റെ പണിപ്പുരയിലിരിക്കുന്ന എനിക്ക് ഈ ലേഖനം ഉപകാരപ്രദം തന്നെയാണ്‍...,.... ചന്തുവേട്ടന് ഒരായിരം നന്ദി... സ്നേഹാശംസകള്‍.,...
ReplyDeleteചന്തുവേട്ടന്റെ പ്രസംഗവും കഥയെഴുതാനും അവയെ പരിപോഷിപ്പിച്ചെടുക്കാനുമുള്ള വിവരണങ്ങളും വായിച്ചു മനസ്സിലാക്കി, തീർച്ചയായും എഴുത്ത് നന്നാക്കണമെന്നുള്ളവർക്ക് ഈ രചന ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല.
ReplyDeleteഅമേയ എന്ന കഥ സാങ്കേതിക തികവു കൊണ്ട് മുന്നിട്ട് നിൽക്കുമ്പോൾ ലളിതവും, മനോഹരമായ ഭാഷയിൽ വായനക്കാരെ അതിശയിപ്പിക്കാൻ റാംജിക്ക് കഴിഞ്ഞു.
മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിൽ നടന്ന കഥ പരിശീലന കളരിയിൽ ഇവയിലെ ചിലതിനെയെല്ലാം പ്രതിപാദിച്ചിട്ടുണ്ട്. ചന്തുവേട്ടനെ ഞാൻ ടാഗ് ചെയ്യാം..
ആശംസകൾ
enne polulla thudakkakaarkku thikachu sahayakamaaya onnu. nannaayirikkunnu.
ReplyDeleteനല്ല പോസ്റ്റ്. ഈ പ്രസംഗം കഥ എഴുതി തുടങ്ങുന്ന എന്നെപ്പോലുള്ളവര്‍ക്ക് സഹായമായി.
ReplyDeleteകഥയെഴുതാനൊരു ‘പാഠശാല’...!
ReplyDeleteമുൻപൊരിക്കലും ഇങ്ങനെയൊന്നു വായിച്ചിട്ടില്ല.
ഇനിയും ഞാൻ പഠിക്കേണ്ടിയിരിക്കുന്നു...
ഈ അറിവുകൾ മറയില്ലാതെ പങ്കുവച്ചതിന് ഹൃദയം നിറഞ്ഞ നന്ദി...
Goood one!! But I can't ......
ReplyDeleteനല്ല വിവരണം ആയിരുന്നു ഏട്ടാ ... എന്നെ പോലുള്ളവര്‍ക്ക് ഉപകാരപ്രധമായ ഒന്ന് . ഞാനൊക്കെ തോന്നിയത് അതുപോലെ എഴുതുക എന്നതില്‍ കവിഞ്ഞു യാതൊരു ചിന്തകളും ഇല്ലാത്ത ആളാണ്. ഇതൊക്കെ വായിക്കുമ്പോള്‍ കുറച്ചുകൂടി കരുതല്‍ വേണം എഴുത്തില്‍ എന്ന് തോന്നുന്നു .
ReplyDeleteവളരെ സഹായകരം.. നന്ദി ആശംസകള്‍
ReplyDeleteവളരെ ഉപകാരപ്രദമായ ഒരു ഒരു പ്രസംഗം
ReplyDeleteആശംസകള്‍ സര്‍
നന്നായി കളവു പറയാന്‍ കഴിയാത്തതു കൊണ്ടാവും എനിക്ക് നന്നായി കഥയും എഴുതാന്‍ പറ്റാത്തത് !
ReplyDeleteകഥ എഴുതാന്‍ പ്രത്യക നിയമമോ രീതിയോ ഇല്ല എന്നാണു ഞാന്‍ കേട്ടിട്ടുള്ളത്. നമ്മുടെ മനസ്സിലുള്ള കഥാചിത്രം മറ്റുള്ളവരുടെ മനസ്സിലേക്ക് ഹൃദ്യമാം വിധം പകര്‍ന്നു കൊടുക്കാന്‍ കഴിഞ്ഞാല്‍ കഥാകാരന്‍ വിജയിച്ചു.
ഈ ലേഖനത്തിലൂടെ പല പുതിയ അറിവുകളും അറിയാന്‍ സാധിച്ചു
ആശംസകള്‍
തീര്‍ച്ചയായും ഉപകാരപ്രദമായ പോസ്റ്റ്.നന്ദി ചന്തുവെട്ടാ..
ReplyDeleteപുതിയ അറിവുകള്‍(എനിക്ക്)... ഹൃദ്യമായി പങ്കുവച്ചു... നന്ദി സര്‍
ReplyDeleteപ്രസംഗം കേട്ടില്ലെങ്കിലെന്താ, വായിക്കാന്‍ പറ്റിയല്ലോ...
ReplyDeleteഉപകാരപ്രദം..
കൊള്ളാം ഞങ്ങൾക്ക് കുറേ പഠിക്കാനുണ്ട്
ReplyDeleteനന്ദി, ചന്തുവേട്ടാ..
ReplyDeleteപ്രസംഗിക്കാന്‍ വിളിച്ചപ്പോള്‍ കള്ളം പറഞ്ഞത് പോലെ ഈ പോസ്റ്റിലും കള്ളം പറഞ്ഞതെന്തിനാ, പ്രസംഗിക്കാന്‍ അറിയില്ലാന്ന്‍..
ReplyDeleteഇടക്കൊക്കെ ഇത്തരം വിവരങ്ങള്‍ എഴുതിക്കൂടെ.
ഞങ്ങള്‍ക്കത് പ്രയോജനപ്പെടും.
നന്നായി മാഷെ.
ഒരുപാട് നന്നായിരിക്കുന്നു ..എന്നെ പോലെ ഈ ലോകത്ത്
ReplyDeleteപിച്ച വയ്ക്കുന്നവര്‍ക്ക് വളരെ ഉപകാരപ്രദമാകുന്ന
വാക്കുകള്‍ ....
ഒരു ചെറിയ സംഭവം ഒരു മഹാസംഭവമാക്കാന്‍ നെയ്യുന്ന
സ്വപ്നങ്ങളും വീക്ഷണങ്ങളും ഒരുമിച്ചു ചേര്‍ക്കേണ്ട വിധം
വിവരിച്ചു തരുന്ന നല്ല വാക്കുകള്‍ ...
അച്ചുവിന്റ്റെ മോളൂടെ ഒരായിരം ആശംസകള്‍
വളരെ സന്തോഷം മകളെ
Deleteപ്രസംഗം നന്നായി മാഷേ, ഇനി എഴുതുമ്പോള്‍ ചില ഓര്‍മ്മപെടുത്തലുകള്‍ സമ്മാനിക്കും ഈ വായനയുടെ ഓര്‍മ്മ തീര്‍ച്ച .
ReplyDeleteVery informative speech .. thank u dear chanduvettan ...
ReplyDeleteഅപ്പോ എനിക്ക് കഥയെഴുതാന്‍ പറ്റാത്തതിന്റെ ഗുട്ടന്‍സ് പിടി കിട്ടി. ആദ്യം കളവു പറഞ്ഞു ശീലിക്കണം.അല്ലെ? തുടക്കം ഇവിടുന്നു തന്നെയാവാം...നല്ല ഒന്നാന്തരം പോസ്റ്റ്...
ReplyDeleteനന്നായി കളവ് പറഞ്ഞ് ശീലമുള്ളതുകൊണ്ട് കഥ എഴുതുന്നു. അപ്പോഴാണ് മനസ്സിലായത് സത്യം പറഞ്ഞാലും അത് കഥയാണെന്ന് മറ്റുള്ളവർക്ക് തോന്നുമെന്ന്,,,
ReplyDeleteനന്നായി ഈ പാഠം , ചന്തുവേട്ടാ. നന്ദി.
ReplyDeleteവളരെ നന്ദി സര്‍ വായിക്കുമ്പോള്‍ ശരിക്കും ഒരു കുട്ടിയെ പോലെ ആ മുന്നില്‍ നില്‍ക്കുന്ന ഒരു അനുഭവം, പിച്ചവെച്ചു നടന്ന എന്റെ കൈപിടിച്ച് തിരകഥയുടെ ബാലപാഠം പഠിപ്പിച്ചു .നന്ദി
ReplyDelete"ഒരായിരം വരികൾ വായിച്ചാലേ നമുക്ക് ഒരു വരിയെങ്കിലും എഴുതാൻ പറ്റുകയുള്ളൂ.വായന എഴുത്തിന് പ്രേരണയാകണമെന്നില്ല.പക്ഷേ അതാണ് എഴുത്ത്കാരന്റെ അടിസ്ഥാനം."
ReplyDeleteഅതാണ് എന്റെയും അനുഭവം ചന്തുവേട്ടാ...
(പിന്നെ,
ഞാൻ ഒരു കള്ളനാണെന്ന യാഥാർത്ഥ്യം വെളിപ്പെട്ടുപോയല്ലോ, കർത്താവേ! ചില അനുഭവകഥകൾ പോലും നിറയെ കള്ളങ്ങളാണെന്ന കുമ്പസാരം ഞാനിതാ നടത്തുന്നു. എന്നോട് പൊറുക്കേണമേ! ആമേൻ!)
good one. congrats sir,
ReplyDeleteഎല്ലാവര്‍ക്കും പ്രയോജനപ്രദമായ ഒരു പോസ്റ്റ്.
ReplyDeleteആശംസകളോടെ
ഉപകാരപ്രദം.പിച്ചവെയ്ക്കാന്‍ പഠിക്കുന്നവന് ഒരു കൈസഹായം കിട്ടിയ അനുഭവം.
ReplyDeleteഈ കള്ളം എന്താണെന്ന് അറിയാത്തതിനാല്‍ ഞാന്‍ കഥ എഴുതാനുള്ള പരിപാടി ഉപേക്ഷിച്ചു.പ്രസംഗം കലക്കി അങ്കിള്‍ , എന്റെ പോസ്റ്റുകളിലോന്നും ഇപ്പോള്‍ അഭിപ്രായം കാണാറില്ലല്ലോ?
ReplyDeleteചന്ദു വേട്ടാ, നല്ല പ്രസംഗം! ഉപകാരപ്രദം!
ReplyDeleteകുട്ടികള്‍ക്ക് മാത്രമല്ല എന്നെപോലെയുല്ലവര്‍ക്കും ഉപകാരപ്രദമായ ഒരു പ്രസംഗം ചന്തുവേട്ടാ !
ReplyDeleteചന്തുവേട്ടാ, പിച്ച വെക്കുന്ന കുഞ്ഞിനെ കൈപിടിച്ചു നടത്തുന്നതുപോലെ ... എഴുതിത്തുടങ്ങുന്നവര്‍ക്ക് മാത്രമല്ല എഴതുന്നവ്ര്‍ക്കും ഏറെ പ്രയോജനപ്പെടും ഇത്.
ReplyDeleteനല്ല പോസ്റ്റ്. കഥയെ സീരിയസ് ആയി എടുക്കുന്നവര്‍ തീര്‍ച്ചയായും വായിക്കേണ്ടതാണിത് .
ReplyDeleteചന്തു ഏട്ടന്‍ കാര്യങ്ങള്‍ നന്നായി പറഞ്ഞു,
ReplyDeleteനുണ പറയാനുള്ള കഴിവ് എന്നത് വായിച്ചു എഴുതുന്നവര്‍ എല്ലാവരും നുണയന്മാര്‍ ആണെന്ന്തെറ്റിദ്ധരിക്കുമല്ലോ ഈശ്വരാ ..നുണ പറയുന്നു എന്നത് എഴുത്തില്‍ ഭാവന ചെയ്യുന്നു ,സങ്കല്‍പ്പിക്കുന്നു എന്നാണു പറഞ്ഞിരുന്നതെന്കില്‍ തമാശയ്ക്കെകെന്കിലും ഈ ദുഷ്പേര് എഴുത്തുകാര്‍ക്ക് മേല്‍ പതിക്കില്ലായിരുന്നു. സാധാരണ കാര്യങ്ങളെ അസാധാരമായി പറഞ്ഞാലും അസാധാരണ കാര്യങ്ങളെ സാധാരണമായി അവതരിപ്പിച്ചാലും മികച്ച സാഹിത്യം ഉണ്ടാകാന്‍ സാധ്യത ഉണ്ട് ..അമേയ എന്ന ജയന്‍ എവൂരിന്റെ കഥ സാധാരണ ഒരു കാര്യത്തെ (അതില്‍ ഏറെയും നിത്യ ജീവിതത്തില്‍ പരിഷ്കൃത സമൂഹം നേരിടുന്ന വസ്തുതകള്‍ ആണ്)അസാധാരണമായി അവതരിപ്പിച്ചപ്പോള്‍ മികച്ച ഒരു വായനാനുഭവമായി .അത് പോലെ രാംജിയുടെ കഥ -പരിണാമത്തിലെ പിഴവുകള്‍ -അസാധാരണമായ (അസംഭവ്യമായ ) ഒന്നിനെ സാധാരണ വല്ക്കരിച്ചു അവതരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത് ..അത് മനോഹരമായി നിര്‍ വഹിക്കപ്പെട്ടതോടെ ആ കഥയും ഏറെ സ്വീകരിക്കപ്പെട്ടു .. ഇങ്ങനെ വ്യത്യസ്തമായ പരീക്ഷണങ്ങള്‍ നടത്താനും എഴുത്തുകാര്‍ മുന്നോട്ടു വരണം ..നടപ്പുരീതികളെ അനുകരിക്കുകയോ അതിനു പിന്നാലെ നടക്കുകയോ ചെയ്തത് കൊണ്ട് എഴുത്തില്‍ വിജയിക്കാന്‍ കഴിഞ്ഞെന്നു വരില്ല ..മറ്റാര്‍ക്കും ഇല്ലാത്ത ഒരു ശൈലി സൃഷ്ടിച്ചെടുക്കാന്‍ എഴുത്തുകാരന് കഴിഞ്ഞാല്‍ അയാള്‍ ശ്രദ്ധിക്കപ്പെടും തീര്‍ച്ച . എന്റെ പേരും കൂടി സാന്ദര്‍ഭികമായി പറഞ്ഞതിന് നന്ദി ചന്തു ഏട്ടാ..
എഴുതിത്തുടങ്ങുന്നവര്‍ക്ക് വളരെ ഉപകാരപ്രദം, അതിലേറെ എല്ലാ എഴുത്തുകാര്‍ക്കും ഒരു ഓര്‍മ്മപ്പെടുത്തലും. പല ബ്ലോഗുകളും അരോചകമായി തോന്നാന്‍ കാരണം അക്ഷരത്തെറ്റുകളാണെന്ന് എനിക്ക് തോന്നാറുണ്ട്. സാറിന്‍റെ ഈ പ്രഭാഷണം വളരെ ഉചിതമായി.
ReplyDeleteഞാന്‍ എന്നെ കുറിച്ച് സ്വയം പറയുന്ന നുണകളാണ് എന്റെ കഥകള്‍ എന്ന് മാധവിക്കുട്ടി പറഞ്ഞത് ഈ തരുണത്തില്‍ ഓര്‍ത്തു പോകുന്നു ...
ReplyDeleteനല്ല ഗാനമായ വായനയും ഭാവനയും പിന്നെ നിരന്തര മായ പരീശിലനവും പരിശ്രമവും ഉണ്ടായാല്‍ കഥ എഴുതാന്‍ സാധിക്കും ....എന്നാല്‍ ഒരാള്‍ക്കും ഒരാളെയും കഥ എഴുതാന്‍ പഠിപ്പിക്കാന്‍ സാധിക്കുമോ എന്ന് സംശയമാണ്
രമേശ്‌ജീ പറഞ്ഞതില്‍ കാര്യമില്ലാതില്ല."നുണ പറയാനുള്ള കഴിവ് എന്നത് വായിച്ചു എഴുതുന്നവര്‍ എല്ലാവരും നുണയന്മാര്‍ ആണെന്ന്തെറ്റിദ്ധരിക്കുമല്ലോ ഈശ്വരാ ..നുണ പറയുന്നു എന്നത് എഴുത്തില്‍ ഭാവന ചെയ്യുന്നു ,സങ്കല്‍പ്പിക്കുന്നു എന്നാണു പറഞ്ഞിരുന്നതെന്കില്‍ തമാശയ്ക്കെകെന്കിലും ഈ ദുഷ്പേര് എഴുത്തുകാര്‍ക്ക് മേല്‍ പതിക്കില്ലായിരുന്നു."
ReplyDeleteനൈസര്‍ഗ്ഗികമായൊരു വരദാനമാണ് സാഹിത്യകലാഭിരുചികള്‍ എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍ അത്തരം കഴിവുള്ളവര്‍ക്ക് അത് പരിപോഷിപ്പിക്കാന്‍ അവസരം കിട്ടുക എന്നതാണ് പ്രധാന വിഷയം,അഭിരുചികള്‍ ഇല്ലാത്തവര്‍ അഥവാ തല്ലിപ്പഴുപ്പിച്ചവര്‍ കലാരംഗത്തേക്ക് കടന്നു വരുന്നത്തിന്റെ ഉദാഹരണങ്ങളാണ് സാഹിത്യചോരണങ്ങള്‍ ,കലയെ എങ്ങനെ കൊലചെയ്യാം എന്നതിന് ജീവിച്ചിരിക്കുന്ന ഉദാഹരണം സന്തോഷ്‌പണ്ഡിറ്റും- പിന്നെ ബ്ലോഗ് കഥാ രംഗത്തെ ഉജ്വലപ്രതിഭകള്‍ ഒരുപാട് പേരുണ്ട് ചന്തുജീ..എന്തായാലും പോസ്റ്റ് നന്നായിരിക്കുന്നു -എന്നാലും പോസ്റ്റുകള്‍ ഇടുമ്പോള്‍ ഒന്നറിയിക്കണമെന്നു പല തവണ ഞാന്‍ ഓര്‍മ്മിപ്പിച്ചിരുന്നു.
ചന്തുവേട്ടാ... ഈ ഉപകാരപ്രദമായ പോസ്റ്റിന് ഒരുപാട് നന്ദി..
ReplyDelete@ SREEJITH NP,
ReplyDelete@ Rainy Dreamz,
@ വേണുഗോപാല്‍,
@ അസിന്‍,
@ Mohiyudheen MP,
@ Sangeeth Vinayakan,
@ വീ കെ,
@ പടന്നക്കാരൻ,
@ അനാമിക,
@ ശിഖണ്ഡി,
@ Gopan Kumar
@ ഇസ്മായില്‍ കുറുമ്പടി (തണല്‍),
@ വെള്ളിക്കുളങ്ങരക്കാരന്‍,
@ aswathi,
@ khaadu,
@ sumesh vasu .... വരിവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി. " ആലിൻ തയ്യിലൊരാൾ വെള്ളം അലിവോടൊഴിക്കയാൽ വളരുമ്പോളതേകുന്നൂ,വരുവർക്കൊക്കെയും തണൽ"
@ Akbar താങ്കൾ നല്ലൊരു എഴുത്ത്കാരനാണ്." കഥ എഴുതി തുടങ്ങുന്ന എന്നെപ്പോലുള്ളവര്‍ക്ക് സഹായമായി" എന്ന് കണ്ടപ്പോൾ എന്നെ ഒന്ന് കളിയാക്കിയതാണോ എന്ന് ആദ്യം തോന്നിപ്പോയി...താങ്കളിലെ കഥാകാരനേയും എനിക്കിഷ്ടമാണ്.ഈ ലേഖനത്തിൽ നിന്നും താങ്കളെപ്പോലുള്ള മുതിർന്ന എഴുത്തുകാർക്കും പ്രയോജനമുണ്ടായി എന്നറിഞ്ഞതിൽ അനൽപ്പമായ സന്തോഷം...വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
ReplyDeleteവളരെ നന്നായിരിക്കുന്നു. ഒരുപാട് പ്രയോജനപ്രദവും...പിന്നെ ആ കുട്ടി ബ്ലോഗ്ഗെരുടെ കൂടെ ഈ കുട്ടിയും ഇത് പ്രയോജനകരം ആക്കാന്‍ ശ്രമിക്കാം ട്ടോ....അക്ഷരത്തെറ്റ് അതും ഇത്രയും വലിയൊരു ബ്ലോഗ്ഗര്‍ ...നല്ല ചുട്ട അടി കിട്ടണ്ട കാലം കഴിഞ്ഞു ഹല്ലാ പിന്നെ
ReplyDeleteകൊച്ചു കൂട്ടുകാർക്കു മനസ്സിലാവുന്ന രീതിയിലവതരിപ്പിച്ച ഈ പ്രസംഗം ഇപ്പോൾ ഇവിടെ വരുന്നവർക്കും പ്രയോജനപ്പെടട്ടെ.
ReplyDeleteആശംസകൾ
ezhuthunnavarkkum ezhuthu swapnam kaanunnavarkkum orupole upakaarapradam..
ReplyDeletesasneham.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും,എഴുതുന്നവര്‍ക്കും എഴുതാനഗ്രഹിക്കുന്നവര്‍ക്കും,വളരെ വളരെ പ്രയോജനപ്രദമായ വാക്കുകള്‍. സര്‍, വളരെ നന്നായി,ഈ അവതരണം.
ReplyDeleteമാഷേ ഇവിടെയെത്താന്‍ അല്‍പ്പം വൈകി
ReplyDeleteഅല്‍പകാലത്തെ ഇടവേളയ്ക്കു ശേഷം നല്ലൊരു
വായനാനുഭവം കാഴ്ച വെച്ചതില്‍ വളരെ സന്തോഷം
കുട്ടികള്‍ക്കായി കാര്യങ്ങള്‍ അവതരിപ്പിച്ചതെങ്കിലും
ഇത് ബ്ലോഗുലകത്തില്‍ വിരഹിക്കുന്ന എല്ലാവരും (ഇമ്മിണി വല്യ പുലികള്‍ എന്ന് കരുതുന്നവര്‍ പോലും)
ആവശ്യം വായിച്ചിരിക്കെണ്ടതും, പാലിക്കേണ്ടതുമായ കാര്യങ്ങള്‍ അത്രേ എന്നതിനു രണ്ടു പക്ഷം ഇല്ല.
എന്നാലും ഈ കൊച്ചു പിള്ളാരെ കള്ളം പറയാന്‍ പഠിപ്പിക്കേണ്ടായിരുന്നു കേട്ടോ! :-)
അക്ഷരപ്പിശകിനെ ഒരലിവു പോലും കാട്ടാതെ നഖ ശിഖാന്തം എതിര്‍ക്കുന്ന ചന്തു മാഷിനേയും അക്ഷരപ്പിശാചു വിടുന്ന ലക്ഷണം ഇല്ലെന്നു തോന്നുന്നു. :-) ദൃധിയില്‍ കുറിച്ചതിനാലാകാം എന്ന് കരുതുന്നു, ഏതായാലും അത് ഒന്ന് കൂടി പരിശോധിച്ചാല്‍ നന്നായിരുന്നു. തിരക്കിലും ഇടയ്ക്കിടെ ഇങ്ങനെ ചില ഇടിനാദങ്ങള്‍ അവിടവിടെ മുഴക്കും എന്ന പ്രതീക്ഷയോടെ....
നല്ല പ്രസംഗം,എഴതുന്നവ്ര്‍ക്കും ഏറെ പ്രയോജനപ്പെടും ഒരായിരം ആശംസകള്‍
ReplyDeleteനല്ല ഉപദേശങ്ങള്. ഇതൊക്കെ വായിക്കുമ്പോ...ഒരു കഥയെഴുതി നോക്കിയാലോ എന്നൊരു....
ReplyDeleteപിന്നെ ഒരു കാര്യം- പ്രസംഗത്തിന്റെ തുടക്കത്തിലെ ആ " ഞാനൊരു പ്രാസംഗികനല്ലാ,പ്രസംഗിക്കാനുമറിയില്ല".."അനർഗ്ഗളമായ വാക്ദ്ധോരണിയിൽ ഒരു സദസിന്റെ മർമ്മം അറിഞ്ഞ് പ്രസംഗിക്കാൻ അറിയാത്തത് കൊണ്ട്," തുടങ്ങിയവ ഒരു പ്രസംഗത്തില് നല്ലതല്ല എന്നാണെനിക്ക് തോന്നുന്നത്. വിനയത്താലാണെങ്കില് പോലും, നമ്മള് പറയാനുദ്ദേശിച്ചത് കേള്വിക്കാര് മനസ്സിലാക്കുന്നതിനെ അത് നല്ലതല്ലാത്ത തരത്തില് ബാധിച്ചേക്കാം.
"കാഥികനല്ല, കഥാകാരനല്ല ഞാൻ" എന്ന് തുടങ്ങുന്ന കഥാപ്രസംഗം പോലെ ലക്ഷണമൊത്തൊരു പ്രസംഗത്തെ ആക്കേണ്ടതില്ലല്ലോ!
@ ചിരാമുളക്....
ReplyDeleteകാഥികനും കഥാകാരനുമാണ് ഞാൻ പക്ഷേ ഒരു പ്രാസംഗികനല്ല. അവിടെ ഞാൻ എഴുതി വായിക്കുകയാണ് ചെയ്തത്.ആ കുറ്റബോധമാണ് എന്നെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്.മാത്രവുമല്ല നല്ല പ്രാസംഗികർ വേദിയിലുമുണ്ടായിരുന്നൂ....വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി ചിരാമുളക്....
@ രമേശ് അരൂർഅനിയാ...നുണ,അല്ലെങ്കിൽ കള്ളം തന്നെയല്ലേ കഥ. എഴുത്തില്‍ ഭാവന ചെയ്യുന്നു ,സങ്കല്‍പ്പിക്കുന്നു എന്ന് പറഞ്ഞാലും,നമ്മൾ സത്യമല്ലാ പറയുന്ന...പക്ഷേ എനിക്ക് അങ്ങനെ പ്രയോഗിക്കാമായിരുന്നൂ. നമ്മുടെ ചെറുപ്പക്കാർക്ക് ഇത് തമ്മിലുള്ള വ്യത്യാസം അരിയില്ലാ... ‘എന്റെകഥ‘ വായിച്ചിട്ട് മാധവിക്കുട്ടിയെ അഭിസാരികയാക്കിയവരുടെ ലോകത്തിലാ നമ്മൾ ജീവിക്കുന്നത്.അവരുടെ ചിന്തകളെ,ഭാവനകളെ,സങ്കൽപ്പങ്ങളെ യാഥാർത്യമായി ചിലർ കണ്ടൂ...അതുകൊണോക്കെയാണു ഞാൻ അവയെ കള്ളം എന്ന് വാക്കിലൊതുക്കിയത്.... പിന്നെ അപ്പോൾ കഥ എന്നാൽ എന്താണ്.'വാക്യരചനാ വിശേഷം' എന്നാണ് ശബ്ദതാരാവലിയിൽ ഇതിന് കൊടുത്തിരിക്കുന്ന അർത്ഥം.അതായത് കല്പിത കഥാപാത്രങ്ങളെക്കൊണ്ട് രചിക്കുന്ന പ്രസ്താവം. കുറച്ച് കൂടി വിസ്തരിച്ച് പറഞ്ഞാൽ,ഒരു കള്ളം,ചിന്തയും,വികാരവും ഒരുമിച്ച് ചേർത്ത് അനുഭവമാക്കി മാറ്റുന്ന അവസ്ത്ഥയെയാണ് കഥ എന്ന് പറയുന്നത്.ഇവിടെ ഞാൻ ചിന്തയും,സങ്കൽപ്പങ്ങളും എന്ന് പറഞ്ഞിട്ടുമുണ്ട്...സാറാജോസഫ് മായി ഷീലാടോമി നടത്തിയ ഒരു അഭിമുഖം ശ്രീമതി.ഷീലയുടെ ബ്ലൊഗിൽ വായിച്ചില്ലേ “ഭാഷയുണ്ടായ കാലത്തേ കഥയുണ്ടായി. കഥ ഭാഷയെ വളര്‍ത്തി. മനുഷ്യന്‍ സ്വപ്നം കണ്ടു. നമ്മള്‍ എത്തിച്ചേരാന്‍ ആഗ്രഹിക്കുന്നത് എന്തോ അതാണ് സ്വപ്നം. സ്വപ്നവും ഭാവനയും സൃഷ്ടിയും സംഗമിച്ചപ്പോള്‍ മിത്തുകള്‍ ഉണ്ടായി. മിത്തുകള്‍ ജനസമൂഹത്തെ എന്നും സ്വാധീനിച്ചിട്ടുണ്ട്. അതിന് ഒന്നാന്തരം ഉദാഹരണമാണ് ഓണം.“ ഞാനും ആ വഴിക്ക് തന്നെ ചിന്തിച്ചൂ... തിരക്കുകൾക്കിടയിൽ ചന്തുവേട്ടന്റെ പോസ്റ്റിലെത്തുവാനും, അഭിപ്രായം രേഖപ്പെടുത്തുവാനും സമയം കണ്ടെത്തിയതിൽ വളരെ നന്ദി സഹോദരാ....
ReplyDeletegoodone........
ReplyDeleteചന്ത്വേട്ടാ, പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളൊക്കെ നടപ്പിലാക്കാനായി ചിന്തിക്കുന്ന സമയത്ത് തന്നെ ഞാനൊരു കഥാകാരനല്ല എന്ന സത്യം മനസ്സിലാക്കുന്നു. ഇതിൽ ഏട്ടൻ പറഞ്ഞ പല കാര്യങ്ങളും എന്താ ന്ന് പോലും അറിയാതെ ബ്ല്ഓഗ്ഗെഴുതി തുടങ്ങിയ ഒരാളാണ് ഞാൻ. ചന്ത്വേട്ടൻ വായിച്ചിട്ടുണ്ടാകും.!
ReplyDeleteഎനിക്ക് നാടിന് പുറത്ത് ജോലിസ്ഥലങ്ങളിലുള്ള കൂട്ടുകാരോടൊത്ത് വർത്തമാനം പറഞ്ഞിരിക്കുമ്പോൾ നാട്ടിലെ എന്തെങ്കിലും രസകരമായ സംഭവങ്ങൾ പങ്കുവയ്ക്കാനുണ്ടാകും. അങ്ങനെയുള്ള സംഭവങ്ങൾ പങ്കുവയ്ക്കുക മാത്രമാണ് ഞാനിപ്പോഴും ചെയ്യുന്നത്. ഞാനിത് മുഴുവനും വായിച്ചു,പക്ഷെ എനിക്ക് ഏതെങ്കിലും തരത്തിൽ കഥയെഴുതാനുള്ള ആഗ്രഹം ഇപ്പോഴില്ലാത്തതിനാൽ,എനിക്കിതിൽ പറഞ്ഞ പല പ്രധാന കാര്യങ്ങളും ശ്രദ്ധിക്കേണ്ട ആവശ്യമില്ല എന്ന് സ്നേഹപൂർവ്വം ഓർക്കട്ടെ. എന്തായാലും 'കഥ'യെഴുതാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു സഹായമാകും എന്ന് തോന്നുന്നു. നല്ലത്. ആശംസകൾ.
ഇരുത്തം വന്ന ഒരു അദ്ധ്യാപകനെപ്പോലെ കുട്ടികളുടെ മനസ്സറിഞ്ഞ് കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് താങ്കൾ ഈ പ്രസംഗത്തിൽ. പറയുന്ന കാര്യങ്ങൾ എത്ര ആഴവും പരപ്പുമുള്ളതായാലും അത് ശ്രോതാവിന് ഉൾക്കൊള്ളാൻ പറ്റിയ രൂപത്തിൽ അവതരിപ്പിക്കുക എന്നത് പ്രധാനമാണ്. താങ്കൾ സദസ്സിനെ അറിഞ്ഞു സംസാരിച്ചു......
ReplyDeleteകുട്ടികൾക്കു മാത്രമല്ല കഥയറിയതെ ആട്ടം കാണുന്ന എന്നെപ്പോലുള്ളവർക്കും ഏറെ പ്രയോജനകരമായ വിവരങ്ങൾ ഇവിടെ ഉണ്ട്. ഈ പങ്കുവെക്കലിന് നന്ദി പറയുന്നു.....
വളരെ നല്ല ഒരു പ്രസംഗം ..
ReplyDeleteപ്രസംഗം ജോറായി
ReplyDeleteനിയ്ക്കും സഹായമായി ..
ReplyDeleteനന്ദി ഏട്ടാ..
ആശംസകൾ..!
ഒരുപാട്പേർക്ക് പ്രയോജനപ്രദമായ കഥാ പരിശീലന കളരി തന്നെ ചന്തുവേട്ടാ..!!
ReplyDeleteപ്രസംഗം കേട്ടത്പോലെ വായിക്കാന്‍ സാധിച്ചു ...
ReplyDeleteനല്ല ഒരു കഥ എഴുതാന്‍ സാധിക്കാതെ പോയത് എന്താണെന്നു ഇപ്പൊ മനസ്സിലായി ...
വളരെ ഉപകാരപ്രദം ചന്തുവേട്ടാ..!
വളരെ ഇഷ്ടമായി , സാര്‍ അവസാന വരികളില്‍ പറഞ്ഞത്തോകെ മനസ്സില്‍ പതിപ്പിച്ചു വയ്ക്കേണ്ടത് തന്നെ ...
ReplyDeleteപുണ്യവാളന്‍ ആകെ ഒരു നര്‍മ കഥയെ എഴുതിയിട്ടുള്ളൂ @ PUNYAVAALAN
വളരെ പ്രയോജനപ്രദമായ പോസ്റ്റ്.... ..,എഴുതുന്നവര്‍ക്കും എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്കും
ReplyDeleteവളരെ നല്ല പോസ്റ്റ്.ഒന്നു കൂടി വായിക്കണം. പെട്ടെന്നു തീര്‍ന്നു പോയതുപോലെ.
ReplyDeleteവീണ്ടും ബ്ലോഗുലകത്തിലേയ്ക്ക് ഇന്നാണ് വന്നത്. ഈ പ്രസംഗം ഇവിടെ ചേര്‍ത്തത് വളരെ ഉപകാരപ്രദമായി.
ReplyDelete(ടൈറ്റില്‍ കണ്ടപ്പോള്‍ ഞാനോര്‍ത്തത് ജയന്റെയും രാംജിയുടെയും കഥകള്‍ക്ക് ഒരു അവലോകനമോ നിരൂപണമോ ആയിരിയ്ക്കുമെന്നാണ്)
പ്രശസ്തനായ ഒരാളുടെ ബ്ലോഗിലാണല്ലോ ഞാനെന്നത് വല്ലാത്ത ആനന്ദം നല്‍കുന്നു.സാറിന്‍റെ ബ്ലോഗില്‍ വരാന്‍ വൈകി.അഥവാ ബ്ലോഗ് സന്ദര്‍ശനം വളരെ കുറവാണ്.നല്ലൊരു പ്രസംഗം കേട്ടു.ഒരു പാട് കാര്യങ്ങള്‍ ....വസ്തുതകള്‍ ....നന്ദി എന്ന് കുറിക്കുന്നതോടൊപ്പം എല്ലാവിധ ഭാവുകങ്ങളും നേരട്ടെ.
ReplyDeleteപ്രസംഗിച്ച് ബോറടിപ്പിക്കുമെന്നു കരുതി..
ReplyDeleteഉണ്ടായില്ല.
എല്ലാം കേട്ടിട്ടേ എഴുനേറ്റുപോന്നുള്ളൂ..
ചെറിയൊരു സമയം കൊണ്ട്
മുന്കൂട്ടി തയ്യാറെടുപ്പൊന്നും കൂടാതെ ഇത്ര ഗഹനമായി കാര്യമവതരിപ്പിക്കാനാവുമോ?
ചന്തുവേട്ടാ, ഈ പ്രസംഗവും ഈ പോസ്റ്റും മനോഹരവും വളരെ ഉപകാരപ്രദവും ആയി.
ReplyDeleteഇങ്ങിനെയുള്ള അനുഭവങ്ങള്‍ പോസ്റ്റ് ആക്കുമ്പോള്‍ വിഴുതിനു കൂടുതല്‍ അര്‍ത്ഥ തലം കൈവരുന്നു
@ Salam
ReplyDelete@ valsyayanan kamasuthra
@ Mohammed kutty Irimbiliyam
@ ajith
@ കുസുമം ആര്‍ പുന്നപ്ര
@ ധനലക്ഷ്മി.പി.വി
@ njaan punyavalan
@ kochumol(കുങ്കുമം)
@ ആയിരങ്ങളില്‍ ഒരുവന്‍ ....വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി ....
nalla prasangam....enne pole ullavarkku orupadu padikkan undu ithil ninnu palathum..abhinandanangal......
ReplyDeleteഞാനുമൊരു ചെറിയ കുട്ടിയായി ഈ ക്ലാസ്സില്‍ ഇരിപ്പുണ്ട് കേട്ടോ.
ReplyDeleteപോസ്റ്റ് നേരത്തെ കണ്ടു, വായിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് ....ഇപ്പോള്‍ വായിച്ചു. പ്രസന്‍റ് സര്‍ എന്നു മാത്രം പറഞ്ഞ് നിറുത്തുന്നു.
ReplyDeleteചന്തുവേട്ടന്‍ ഗംഭീരമായി ക്ലാസ്സെടുത്തു കേട്ടോ.
എന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കിനും നന്ദി.
നല്ല ലേഖനം തന്നെ .പുതിയ എഴുത്തുകാര്‍ക്ക് ഒരു മര്ഗ്ഗദീപം ആണ് ഈ രചന ,ആശംസകള്‍
ReplyDeleteഎഴുതാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഒരു വഴികാട്ടി ആണ് ഈ പോസ്റ്റ്.
ReplyDeleteഅര മണികൂര്‍ കൊണ്ട് കഥ എഴുതിത്തീര്‍ക്കുന്ന എന്നെ ഈ പോസ്റ്റിലേക്ക് ക്ഷണിച്ചതിനു നന്ദി.
അറിവുകള്‍ മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുവാനുള്ള ഈ ലേഖനം പുതിയ എഴുത്തുകാര്‍ക്ക് വളരെയധികം ഉപകാരപ്രദമാണ് താങ്കളുടെ മനസ്സിന്‍റെ നന്മയെ പ്രശംസിക്കാതെയിരിക്കുവാന്‍ നിര്‍വാഹമില്ല സാഹിത്യം അപൂര്‍വ്വം പേര്‍ക്ക് ലഭിക്കുന്ന ഭാഗ്യമാണ് എഴുതുന്നത് സമൂഹത്തിന്‍റെ നന്മക്കായിരിക്കണം കഥാ രചന എഴുത്തുകാരന്‍റെ സങ്കല്‍പം മാത്രമാണ് എഴുതുമ്പോള്‍ ഒരു പുതിയ ലോകത്തേക്ക് നാം അറിയാതെ എത്തിപെടും കഥയിലെ കഥാപാത്രങ്ങള്‍ നമ്മുടെ ചുറ്റുപാടില്‍ ജീവിക്കുന്നതായി അനുഭവപെടും
ReplyDeleteവളരെ ഇഷ്ടമായി .കഥ എഴുത്തെന്നാല്‍ എളുപ്പപ്പണി എന്ന് കരുതുന്നവര്‍ക്ക് ഇതൊരു അനുഭവം ആകും.പ്രചോദനം നല്‍കുന്ന പ്രസംഗം..
ReplyDeleteഹാട്സ് ഓഫ്
ഇത്രയും ഉപകാര പ്രദമായ ഒരു പോസ്റ്റു വായിക്കാന്‍ വൈകിയതില്‍ ദു:ഖം ഉണ്ട് എന്നെ പ്പോലെ എഴുത്തില്‍ ഒന്നുമറിയാതെ പിച്ചവക്കുന്ന ശിശുക്കള്‍ക്ക് ചാടു തന്നെയാണ് ഈ പോസ്റ്റു ,.,.,.ഒരു ബിഗ് സലൂട്ട് ചന്തു സാറിന്.,.,.,.,
ReplyDeleteഇവിടെ വരാന്‍ വൈകിയതില്‍ വിഷമിക്കുന്നു,,വളരെ വളരെ നല്ല പോസ്റ്റ്....
ReplyDeleteനല്ല പ്രസംഗം..ഇഷ്ടമായി
ReplyDeleteവായനക്കും അഭിപ്രായത്തിനും വളരെ നന്ദി കുഞ്ഞെ
Deleteവളരെ വളരെ നല്ല പോസ്റ്റ്.... രാഷ്ട്രീയം വിഷയമാകുമ്പോള്‍ കഥകളില്‍ നുണയും കൂടും ..അല്ലെ മാഷേ..
ReplyDelete