കാക്കാരിശ്ശി നാടകം(ഒരു പാട്ട്)
കള്ളക്കരിക്കാടിമാസം,
ഇല്ലായ്മയുടേയും,
വല്ലായ്മയുടേയും മാസമാണ്.കഴിഞ്ഞ തവണത്തെ
കർക്കിടകം പേമാരിയായ് കുത്തിയൊലിച്ചാർത്തിരുന്നു.കരളിൻ തുടിപ്പുകൾ കടലായ് ചമഞ്ഞിരുന്നു.
ചിങ്ങം വന്നെത്തിയപ്പോൾ കുളിച്ചീറനുടുത്തപോൽ മാമരങ്ങൾ നിന്നിരുന്നു…പൂവിറുക്കാൻ
പൊലും പുറത്തിറങ്ങാൻ, അയ്യത്തെ കുട്ടികൾക്ക് പേടിയായിരുന്നു.എപ്പെഴാ മഴ തുള്ളിക്കൊരുകുടമായി
തലയിൽ പതിക്കുക….. പക്ഷേ..ഇത്തവണ കർക്കിടകം
പകുതിയായിട്ടും, മഴയില്ലാ… കൂടെക്കൂടെ മാനമൊന്നിരുളും,മാനം പോയ പെണ്ണിനെപ്പോലെ…..
പിന്നെയങ്ങ വെളുക്കും സ്വർണ്ണം കിട്ടിയ പെണ്ണിനെപ്പോലെ…
ഇന്നലെ അവധി ദിവസമായിരുന്നു.
ഞായറാഴ്ച..മടി ദിവസം…എനിക്ക് കുറേ നേരം ഉറങ്ങണം അതുകൊണ്ട് തന്നെ എന്നെ വിളിച്ചുണർത്തരുതെന്ന്
ഭാര്യയോട് ശട്ടം കെട്ടിയിരുന്നൂ.. അവൾക്കത് പരിപാലിക്കാനായില്ലാ…
രാവിളെ ഏഴ് മണിക്ക് തന്നെ ഒരു കൂട്ടർ എത്തി. തൊട്ടടുത്തുള്ള വായനാശാലാ വാർഷികാഘോഷക്കമ്മിറ്റി
ക്കാർ. ഓണപ്പരിപാടിക്ക് അവർക്കൊരു സിനിമാതാരത്തെ ഉൽഘാടകനായി കൊടുക്കണം.. അതിന്റെ രക്ഷാധികാരി
എന്ന പദവി എനിക്ക് അലങ്കാരമായി കിട്ടിയിരുന്നത് കൊണ്ട് പറ്റില്ലാ എന്ന് പറയാൻ പറ്റിയില്ലാ…ഞാൻ
ഒരു നടനനെ വിളിച്ച് കാര്യമുണർത്തിച്ചു. അദ്ദേഹം വരാമെന്നേറ്റൂ…
കമ്മറ്റിക്കാർക്ക് സന്തോഷം…ഞാൻ വീണ്ടും കിടക്കയിലേക്ക് …. വീണ്ടും
വിളിനാദം…ഇത്തവണ
പിരിവുകാരാണ്…. എതാണ്ട് പത്തോളം കൂട്ടർ എത്തി പിരിവിനും,ഓണ മത്സരങ്ങളിൽ ജഡ്ജായിരിക്കുവനും
മറ്റുമൊക്കെയായി.. ആറുമണിക്കാണു അയ്യാൾ എത്തിയത്… കഴിഞ്ഞപ്രാവശ്യം
കണ്ടതിനേക്കാൾ നന്നായി ക്ഷീണിച്ചിരിക്കുന്നൂ… മണിയൻ എന്നാണ്
അയ്യാളുടെ പേര്.ഒരു കാക്കാരിശ്ശിനാടക കലാകാരൻ… ഇത്തവണ ഓണത്തിന്
അയ്യാൾക്ക് രണ്ട് മൂന്ന് പ്രോഗ്രാമെങ്കിലും ശരിയാക്കിക്കൊടുക്കണം എന്ന അഭ്യർത്ഥനയുമായി…
എനിക്ക് ഒട്ടും നിരസിക്കാൻ പറ്റിയില്ലാ..കാരണം ഞാനും ഒരു കലാകാരനാണല്ലോ!.
ചായകുടിച്ച്, അയ്യാൾ പടിയിറങ്ങുമ്പോൾ
മനസ്സ് പറഞ്ഞു “അന്യം നിന്ന് പോകുന്ന ഒരു നാടോടികലാരൂപം കൂടി”
കാക്കാരിശ്ശി നാടകം.
കേരളത്തിൽ, ഒരു കാലത്ത്
വളരെയധികം പ്രചാരത്തിലിരുന്ന ഒരു നാടോടി കലാരൂപമാണ് “കാക്കാരിശ്ശി നാടകം” ഹാസ്യ രസമാണ്
ഇതിന്റെ പ്രധാന ഭാവം. കാക്കാൻ,കാക്കാത്തിമാർ, തമ്പ്രാൻ തുടങ്ങിയ കഥാപാത്രങ്ങളണ് വേദിയിലെത്തുന്നത്..
നൃത്തവും,ഗീതവും, വാദ്യവും ഒരുപോലെ സമ്മേളിക്കുന്ന ഇതിലെ പാട്ടുകൾ മിക്കവാറും അയ്യടിത്താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.”
താ..താ..തക തീ തക താതെയ്യ്, തെയ്താതക ധിമിതക താതെയ്യ് എന്ന ചൊല്ല് ഇതിൽ പ്രധാനമാണ്.
കുറവ സമുദാ യത്തിൽപ്പെട്ട ആൾക്കാരാണ് ഇതു കൂടുതലായും അവതരിപ്പിക്കുന്നത്. കാക്കാനും
കാക്കാത്തി യുമായുള്ള ശണ്ഠയും അതിലിടപെടുന്ന തമ്പ്രാനും, പിന്നെ
നാട്ട് കാര്യങ്ങളും,വീട്ട് കാര്യങ്ങളും ഹാസ്യരൂപേണ അവതരിപ്പിക്കുന്നതും, രണ്ട് ഭാര്യമാരുള്ള
കാക്കാന്റെ ധർമ്മ സങ്കടങ്ങളും, മദ്യപാനിയായ കാക്കാന്റെ വിഡ്ഡിത്തങ്ങളും ഇതിൽ വിഷയങ്ങളാകുന്നു… ശിവനും പാർവ്വതിയും, കുറവനും ,കുറത്തിയായും
ഭൂമിയിലെത്തിയതിന്റെ പ്രതീകാത്മക ചിന്തയായിരിക്കാം ഇത്തരത്തിലുള്ള ഒരു കലാരൂപം ഉണ്ടായതിന്റെ
പിന്നിലെ മിത്ത്. പരമശിവനും രണ്ട് ഭാര്യമാരുണ്ടായിരുന്നല്ലോ( പാർവ്വതിയും,ഗംഗയും).
അത്തരത്തിലുള്ള ഒരു കാക്കാലന്റേയും, കാക്കാലത്തി യുടേയും കർക്കിടമാസ വിശേഷങ്ങൾ പറയുന്ന
ഒരു ഗാനം ഇന്നലെ രാത്രി ഞാനെഴുതി. അതന് നിമിത്തമായ മണിയൻ എന്ന വ്യക്തിക്ക് സമർപ്പണമാണീ
ഗാനം….
ഗാനം
അന്തിക്കള്ള് മോന്തിക്കൊണ്ടേ… ആടിവരും കാക്കാന്റെ
പാടിയിലെ പൊൻ കാക്കാത്തിക്കുള്ളീന്നൊരരിശ്ശത്താളം..
അരിശ്ശത്താളം….
കാക്കാത്തിച്ചൊല്ലിന് ദ്രുത താളം
കാക്കാന്റെ ചോടന് വിളംബതാളം
പത്ത് പെറ്റ പെണ്ണേ നീയും പത്ത് മാറ്റ് തങ്കം പോലെ
പമ്മിപ്പതുങ്ങിപടിക്കലെത്തിച്ചൊല്ലി പാവം കാക്കാനും
താക തൈ, പാവം കാക്കാനും.
പനങ്കള്ളിൻ മധുരംചേർത്തൊരു മധുമൊഴി കേൾക്ക്കേണ്ട
തമ്പ്രാന്റെ കൂടെ നടന്നിട്ടില്ലാക്കളിയാടിക്കോ,
പെറ്റ പത്ത് വയറു നിറക്കാൻ കടം വാങ്ങാനിടമില്ലാ
കാക്കാത്തിക്കരിശം കൂടി തെയ്താതക തിത്തെയ്യ്തോം
കളിയല്ലെടി കാര്യം പെണ്ണേ പൊടിമൂടും
കുഴിത്താളം
കൊണ്ട് പോരെ തിരുവോണനാളിലുണ്ട് കളിവേല
കാക്കാത്തിക്കരിശം മാറി കാക്കാനതി രസമായി
കാരശ്ശേരി കാവിലന്ന് കാക്കാരിശ്ശി നടമാടി….
……………………..
പല കലകളും അന്യം നിന്നു പോയ് കൊണ്ടിരിക്കുന്നു.. നമ്മൾക്ക് ഏതെങ്കിലും കലാരൂപത്തെ രക്ഷിക്കണമെങ്കിൽ ഏതെങ്കിലും വിദേശികൾക്ക് ഇഷ്ടപ്പെടണമെന്നായിരിക്കുന്നു…ഓരോ കാലത്തുമുള്ള ഗവണ്മെമേന്റിന്റെ അശ്രദ്ധയാണിതിനു പിന്നിൽ..
ReplyDeleteഗാനം നന്നായിരിക്കുന്നു ചന്തുവേട്ടാ…
ആശംസകൾ നെരുന്നു
ചന്തുവേട്ടാ ...നമസ്ക്കാരം. വായിച്ചു ട്ടോ.
ReplyDeleteഅല്ലേലും , നമ്മള്‍ സുഖമായി ഒരു അവധി ദിവസം കിടന്നുറങ്ങാം എന്ന് വിചാരിക്കുമ്പോഴാകും അത് വരെ നമ്മളെ അന്വേഷിക്കാത്തവര് പോലും വരുക. ഹി ..ഹി..എന്തായാലും നന്നായി ഉറങ്ങാന്‍ സാധിച്ചു എന്ന് മനസിലായി ...
ആദ്യം കഥയാണെന്ന് കരുതി വായിച്ചു തുടങ്ങി. എന്‍റെ പ്രതീക്ഷ തെറ്റിയെങ്കിലും സുഖമുള്ള ഒരു വായന തരപ്പെട്ടു. അതിലുപരി അറിയാത്ത ഒരു കലാരൂപത്തെ കുറിച്ചുള്ള ഒരു നല്ല വിവരണം വായിക്കാന്‍ സാധിച്ചു എന്ന് പറയുകയാകും നല്ലത്. ഇപ്പോഴും ഇവരൊക്കെ ഉണ്ടോ എന്നാണു സംശയം ..ഞങ്ങളുടെ നാട്ടില്‍ എന്തായാലും കണ്ട ഓര്‍മയില്ല. ഈ പാട്ട് തന്നെയാണോ ഈ കലാരൂപാത്തില്‍ എപ്പോഴും പാടുക അതോ ഇത് അതിലെ ഒരു ഭാഗം മാത്രമാണോ ?
ആശംസകളോടെ
@ മാനവധനി...ആദ്യവരവിന് നമസ്കാരം. @ പ്രവീണ്‍ ശേഖര്‍ ( ഭദ്രന്‍ ) ഇപ്പോൾ ചില ക്ഷേത്രങ്ങളിൽ ഈ കലാരൂപം കണ്ട് വരുന്നുണ്ട് ഉത്സവങ്ങളിൽ..പിന്നെ മാനവധ്വനിപറഞ്ഞപോലെ ഓണാഘോഷങ്ങളിൽ വിദേശികളേ ആകർഷിക്കാൻ,ആണ്ടിലൊരിക്കൽ തിരുവന്തപൂരത്ത് ഇതൊക്കെ ൻടത്തുന്നു...പിന്നെ ഈഗാനം എന്റേതാണ്...കാക്കാരിശ്ശിയിൽ ഉപയോഗിക്കുന്നത്,തമിഴും മലയാളവും കലർന്ന വേറെ പാട്ടുകളും സംഭാഷണങ്ങളുമാണ്...വയനക്ക് നന്ദി
ReplyDeleteഎന്തായാലും ഉറക്കം നഷ്ടപ്പെടുത്താന്‍ ഒരാള്‍ വന്നതു കൊണ്ട് നല്ലൊരു ഗാനം എഴുതാനും അത് ഞങ്ങള്‍ക്ക് വായിക്കാനും കഴിഞ്ഞല്ലോ.
ReplyDeleteകാക്കാരിശ്ശി നാടകം എന്ന് കേട്ടിട്ടേ ഉള്ളു.
കാക്കാരിശ്ശിയെ കുറിച്ച് കേട്ടിട്ടുണ്ട് എന്ന് ഇല്ലാതെ അതിനെ കുറിച്ച് കൂടുതല്‍ അറിയില്ലായിരുന്നു ...ചന്ദു സര്‍ കൂടുതല്‍ പറഞ്ഞു തന്നു കൂടെ ഒരു ഗാനവും ....ഗാനം നന്നായി പ്രതേകിച്ചു അതിലെ ഈ വരികള്‍
ReplyDelete"പത്ത് പെറ്റ പെണ്ണേ നീയും പത്ത് മാറ്റ് തങ്കം പോലെ"
ആദ്യമായാണ് ഇങ്ങനെ ഒരു കലാരൂപത്തിനെ കുറിച്ച് അറിയുന്നത് , അതും അന്യം നില്കാതെ ഇരികട്ടെ എന്നാ പ്രാര്‍ഥനകളോടെ @ PUNYAVAALAN
ReplyDeleteഎന്റീശ്വരാ...ഇനിയും ഒരു പാട് കലാകാരന്മാര്‍ ഉറക്കം നഷ്ടപ്പെടുത്താന്‍ ചന്തു ഭായിയെ സമീപിക്കട്ടെ....കാവ്യ ലോകത്തിന് ഒരു കെടാ വിളക്കായി മാറട്ടെ .ആശംസകൾ ....
ReplyDeleteകര്‍ക്കിടകവും ഉറക്കവും അറിയാമെങ്കിലും കാക്കാരിശ്ശിയെക്കുറിച്ച് ആദ്യമായി കേള്‍ക്കുകയാണ്. ഉറക്കം പിന്നീടെന്തായി? ഒരു സസ്പെന്‍സ് പോലെ ആയല്ലോ.
ReplyDeleteപണ്ട് കുറവനും കുറത്തിയും ഓണത്തിനു മുൻപായി ഞങ്ങളുടെ ഗ്രാമത്തിൽ തുകിലുണർത്താൻ വരുമായിരുന്നു. വളർന്നതിനു ശേഷം അത്തരക്കാരെ കാണാറില്ല. കാക്കിരിശ്ശി നാടകത്തെക്കുറിച്ച് വായിച്ചറിവേയുള്ളൂ. കണ്ടിട്ടില്ല.
ReplyDeleteഅതിനേക്കുറിച്ച് ചെറിയ ഒരറിവു പകർന്നു തന്നതിനു വളരെ സന്തോഷം.
ജീവിതത്തിന്റെ മൂന്നിലൊന്നു സമയവും ഉറങ്ങിത്തീർത്തിട്ടും ഉറക്കത്തോടുള്ള ആസക്തി തീരുന്നില്ല അല്ലെ മാഷെ..?
ആശംസകൾ...
കാക്കാരശ്ശി നാടകമെന്ന് കേട്ടറിവ് മാത്രമേയുള്ളായിരുന്നു. താങ്ക്സ്
ReplyDeleteആദ്യമായാണ് ഈ കലാരൂപത്തെപ്പറ്റി കേള്‍ക്കുന്നത്. അന്യം നിന്നു പോകുന്ന നാടിന്റെ നന്മകളില്‍ ഇതും...
ReplyDeleteഗാനവും നന്നായിരിക്കുന്നു. പുതുതലമുറയിലേക്കു ഇത്തരം അറിവുകള്‍ പകര്‍ന്ന് നല്‍കാന്‍ തോന്നിയ സന്മനസ്സിന് നന്ദി.
ഈ പാട്ട് എഴുതാൻ ഇടയാക്കിയ മണിയന് ഒരായിരം നന്ദി. ഇനി ഇതൊന്നു പാടി കേൾപ്പിച്ചെങ്കിൽ കൊള്ളാമായിരുന്നു.
ReplyDeleteആദ്യമായാണ് ഇങ്ങനെ ഒരു കലാരൂപത്തെ പറ്റി കേൾക്കുന്നത്. നമ്മുടെ ഗ്രാമാന്തരങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ എത്ര സുന്ദരമായ കലകളും ആചാരങ്ങളുമായിരുന്നു.
ReplyDeleteഇപ്പോ ഓർമ്മകൾ പോലും അവശെഷിപ്പിക്കാത്ത അകലത്തിൽ അവയെ പറിച്ചെറിഞ്ഞത് നമ്മൾ തന്നെയാണ്...
വളരെ നന്ദി ഈ പരിചയപ്പെടുത്തലിന്
നല്ല വിവരങ്ങള്‍ ,അന്യം നിന്ന് പോകുന്ന ഒരു നാടോടികലാരൂപം കൂടി..എല്ലാം ഇങ്ങനെ അന്യം നിന്ന് പോകുന്നു എന്ത് ചെയ്യാന്‍?
ReplyDeleteമാഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്ന ഈ കലാരൂപത്തെക്കുറിച്ച് ഇങ്ങനെ ഒരു ലേഖനം വായിക്കാൻ കഴിഞ്ഞതിൽ ആഹ്ലാദം. മനോഹരമായ ഒരു പ്രാചീന കലയാണ് കാക്കാരിശ്ശി നാടകം. ഇവിടെ ചേർത്ത ഗാനവും ഹൃദ്യമായി.
ReplyDeleteനല്ല പാട്ട് ചന്തുവേട്ടാ....
ReplyDeleteകണ്ടിട്ടുല്ലിതുവരെ.......... പാട്ട് ഹിറ്റാവാന്‍ ആശംസകള്‍ . .........
ReplyDeletenjaan kandittund kakkarissi natakam. kandathu dilliyilaanu. oru onaaghoshathinu......annu thanne kannyarkaliyum kandu.
ReplyDeletegaanathile varikal ishtamaayi....
പുതിയ അറിവാണ്
ReplyDeleteആശംസകള്‍
Me also this is a new information.Thanks for sharing
ReplyDelete@ പാട്ടേപ്പാടം റാംജി.ജിവിതം,നിമിത്തങ്ങളുടെ പാതയിലൂടെയാണല്ലോ മുന്നോട്ട് പോകുന്നത്..നാടോടികലാരൂപങ്ങളെക്കുറിച്ച് അറിയാൻ പണ്ട് ഞാൻ നടത്തിയിട്ടുള്ള യാത്രകൾ,അന്ന് കിട്ടിയപുതിയ അറിവുകൾ.പിന്നെ കാവാലം നാരായണപ്പണിക്കർ ചേട്ടനോടൊപ്പം പല നാടകങ്ങളിലും അതിനെ പുരാവിഷ്കരിച്ചു.എന്റെ നാടകങ്ങളും അത്തരത്തിലുള്ളവയായിരുന്നു.തനത് നാടകങ്ങൾ..പക്ഷേ ഇവിടെ അഭിപ്രായം രെഖപ്പെടുത്തിയ പലരും കാക്കാരിശ്ശിനാടകം പോലുള്ളത് കണ്ടിട്ടില്ലാ എന്നറിഞ്ഞപ്പോൾ, ഞാൻ അറിഞ്ഞ അറിവുകൾ അവർക്കായി ഇനിയും പറഞ്ഞ്കൊടുക്കാനുണ്ടെന്ന് തോന്നുന്നു.ഈ പാട്ടെഴുതാൻ മണിയനാശാൻ നിമിത്തമായി.അത്തരം നിമിത്തങ്ങൾ ഇനിയും എന്നെ ഗതകാലസ്മരണയിലേക്ക് ആനയിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
ReplyDelete@ MyDreams
ReplyDelete@ ഞാന്‍ പുണ്യവാളന്‍
@ ലീല എം ചന്ദ്രന്‍..
@ Arif Zain
@ വീ കെ .
@ ajith ..
@ കുഞ്ഞൂസ് (Kunjuss)
@ geetha(താമസിയാതെ ഈ പാട്ട് ഞാൻ അടുത്ത ചിത്രത്തിൽ ൾപ്പെടുത്താം @ Rainy Dreamz ( Shejeer)
@ പി. വിജയകുമാർ
@ ആളവന്‍താന്‍
@ പ്രയാണ്‍
@ Echmukutty
@ ഇസ്മായില്‍ കുറുമ്പടി (തണല്‍)
@ Areekkodan | അരീക്കോടന്‍...വരവിനും വായനക്കും അഭിപ്രായങ്ങൾക്കും വളരെ നന്ദിയും,നമസ്കാരവും...
പ്രീയ സിദ്ധീക്ക് തൊഴിയൂര്‍ വർഷങ്ങൾക്ക് മുൻപ് ഒരു സിനിമക്ക് വേണ്ടി,കാക്കാരിശ്ശിനാടകത്തിലെ കാക്കാന്റെ ചുവടൊപ്പിച്ച് ഞാൻ എഴുതിയ ഒരു പാട്ട്, ശ്രീ രവീന്ദ്രൻമാഷ് ഈണം കൊടുത്തിരുന്നു. നിർഭാഗ്യ വശാൽ ആ ചിത്രം പുറാത്തിറങ്ങിയില്ലാ..പക്ഷേ അതിനു വേണ്ടി എഴുതി റെക്കോഡ് ചെയ്ത നാൽ പാട്ടുകൾ എന്റെ കാസട്ടിലുണ്ട്,അതിനെ സി.ഡി. ആക്കണം പക്ഷേ ആപാട്ടുകൾ ഇവിടെ ഇടാനുള്ള സാങ്കേതിക വശങ്ങൾ പിടിയില്ലാത്തത് കൊണ്ടും,സമയം അനുവദിക്കാത്തത്കൊണ്ടും മാത്രമാണു പ്രകാശനം ചെയ്യാത്തത് ഉടനെ അത് യൂ ട്യുബ് വഴി ഇടണം എന്നുണ്ട്.... ഈ വരവിനും വായനക്കും നമ്സ്കാരം
ReplyDeleteസ്കൂള്‍ യുവജനോത്സവ വേദികളില്‍ ഒരു ഐറ്റം ആയതിന്നാല്‍ പണ്ടു കണ്ട ഓര്‍മ്മയെയുള്ളൂ. ഏതായാലും പുതു തലമുറയ്ക്ക് അന്യംനിന്നുപോയിക്കൊണ്ടിരിക്കുന്ന, കേരളത്തിന്റെ സ്വന്തമായ ഈ കലാരൂപം പരിചയപ്പെടുത്തിയതില്‍ ചന്ദുവേട്ടന് ആശംസകളും അഭിനന്ദനങ്ങളും
ReplyDeleteഏതായാലും ചരിത്രപുസ്തകങ്ങളില്‍ വായിച്ചറിഞ്ഞ
ReplyDeleteഏതോ ഒരു നേരിയ ഓര്‍മ്മ മാത്രം, ഇത്രയും വിവരങ്ങളും,
അതിനൊപ്പം നല്ലൊരു കവിതയും കാഴ്ച വെച്ചതില്‍
സംതൃപ്തി, അന്ന്യം നിന്ന് പോകുന്ന ഇത്തരം കലകളെ
പ്രോത്സാഹിപ്പാന്‍ നമുക്ക് കഴിയണം. അല്ലെങ്കില്‍ നമുക്കത്
ചരിത്ര പുസ്തകങ്ങളില്‍ വെറും ഓര്‍മ്മകള്‍ മാത്രമായി
അവശേഷിക്കും
വീണ്ടും കാണാം.
നന്ദി നമസ്കാരം
അയല്‍വാസികള്‍ ആയി കുറെ കാക്കത്തിമാര്‍ ഉള്ളത് കൊണ്ടും മോന്തിക്ക് കള്ള് മോന്തി വരുന്ന കാക്കാന് അന്ന് "പൂ മാനമേ " എന്ന പാട്ട് വശമില്ലതിരുന്നതിനാലും ഞാന്‍ കാക്കാരിശ്ശി നാടകം ചെറുപ്പത്തില്‍ ഒരു പാട് കേട്ടിരുന്നു .
ReplyDeleteപക്ഷെ ജീവിത പുരോഗതിയില്‍ ആരും തന്നെ പഴമകളെ പേറി നടക്കാന്‍ ഇഷ്ടപ്പെടാത്തത് കൊണ്ട് മറന്ന് പോയിരുന്നു.
ഈ പോസ്റ്റ് കണ്ടപ്പോ വല്ലാത്ത സന്തോഷം
സര്‍,താളബദ്ധമായ ഈ ഗാനം അസലായി. കാക്കാരിശ്ശി നാടകമായി ഇത് അഭിനയിച്ചു കാണിക്കുമോ, സാറിന്റെ മണിയന്‍...?
ReplyDeleteകാക്കരിശ്ശി നാടകത്തെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. ചില വീഡിയോകളും കണ്ടിട്ടുണ്ട്. നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആ കലാരൂപത്തെക്കുറിച്ച് പലരും മറന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഇതുപോലൊരു ലേഖനത്തിന് വലിയ പ്രസക്തിയുണ്ട്....
ReplyDeleteഈ സംഭവം എന്താണെന്ന് ഇത് വരെ അറിയില്ലായിരുന്നു...
ReplyDeleteഇവിടെ നിന്ന് ചില അറിവുകള്‍ കിട്ടി.
ആശംസകള്‍
എന്റെ തറവാടും , ബന്ധുക്കളുമൊക്കെ
ReplyDeleteതിരുവനന്തപുരത്തിനടുത്ത് തന്നെ ...
പക്ഷേ ചന്തുവേട്ടാ ഈ സംഭവം സത്യം പറഞ്ഞാല്‍
ഓര്‍മ കിട്ടണില്ല .. പേര് മനസ്സില്‍ എവിടെയോ
കേട്ട പൊലൊരു തൊന്നല്‍ ഉണ്ട് ..
നമ്മുക്കന്യമായി പൊകുന്നത് എന്തൊക്കെയാണല്ലേ ..
എന്തിന് പ്രകൃതി പൊലും അങ്ങനെ തന്നെയല്ലേ ..
നമ്മള്‍ ചെയ്തു കൂട്ടുന്ന ദുഷ്കൃതികളുടെ ഫലമാകാം ..
ഇപ്പൊഴും ഇങ്ങനെയുള്ള കലാകാരന്മാര്‍ അതിന്‍
വേണ്ടീ ജീവിക്കുന്നു എന്നറിയുമ്പൊള്‍ സന്തൊഷവും
സങ്കടവുമുണ്ട് , ചില പ്രാധാനപെട്ട വിശേഷ ദിവസങ്ങളിലൂടെയെങ്കിലും
അവയെ അറിയുവാന്‍ പുതു തലമുറക്കാകട്ടെ ..
അറിവുകളാണ് പകര്‍ന്നത് , പാട്ടും നന്നായി ഏട്ടാ ..
നന്ദീ .. സ്നേഹപൂര്‍വം
പ്രിയപ്പെട്ട ചന്തുവേട്ടാ..
ReplyDeleteഗാനം നന്നായിരിക്കുന്നു ..
എന്തായാലും ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഞാന്‍ എന്റെ ഹൈസ്കൂള്‍ ക്ലാസ് വരെ ഒന്ന് പോയി
എട്ടിലോ ഒമ്ബതിലോ മറ്റോ ഞങ്ങള്‍ക്ക് മലയാളത്തില് കാക്കാരിശ്ശി നാടകം പഠിക്കാനുണ്ടായിരുന്നു
ഹാസ്യം നിറഞ്ഞു നില്‍ക്കുന്ന ഒരു കലാരൂപം
നന്നായിരിക്കുന്നു
ആശംസകള്‍
ചെറുപ്പത്തില്‍ റേഡിയോ യില്‍ കേള്‍ക്കാറുണ്ട് .
ReplyDeleteഈ കലാരൂപം .തനിമ നഷ്ടപെടുന്ന നമ്മുടെ
പല കലാരൂപങ്ങളില്‍ അന്യം നിന്ന് പോകുന്ന
മറ്റൊരു കലാരൂപം ആണ് "കാക്കാരിശ്ശി നാടകം "
ഇവിടെ ആദ്യമാണോ ?സംസയമുണ്ട്.സാറിനെക്കുറിച്ചാണ് ആദ്യം വായിച്ചത്.വളരെ സന്തോഷം തോന്നി എന്റെ ബ്ലോഗില്‍ ഇടക്കിടെ വരാറുള്ളത് പ്രശസ്തനായ ഒരു കലാകാരനാണ് എന്നറിഞ്ഞപ്പോള്‍ !പിന്നെ ,പോസ്റ്റുകള്‍ ...
ReplyDelete'കാക്കാരിശ്ശി" പുതിയ അറിവാണ്.നന്ദി ..നന്ദി !
sorry സംശയം -'സംസയ'മയിട്ടുണ്ട്..
ReplyDeleteനാണയം വീണുകിട്ടിയാല്‍ കീശയില്‍. അറിവ് കണ്ടുകിട്ടിയാല്‍ മനസിലും.
ReplyDeleteചന്തു നായരുടെ 'കാക്കാരിശ്ശി' വന്നു പതിഞ്ഞതും മനസില്‍ പൂണ്ടു കിടക്കുന്നു.
"കൂടെക്കൂടെ മാനമൊന്നിരുളും,മാനം പോയ പെണ്ണിനെപ്പോലെ… പിന്നെയങ്ങ വെളുക്കും സ്വര്‍ണ്ണം കിട്ടിയ പെണ്ണിനെപ്പോലെ…"
ഇഷ്ടപ്പെട്ടു.
ചന്തുവേട്ടാ ആദ്യമായാണ് ഈ കലാരൂപത്തെപ്പറ്റി ഞാന്‍ കേള്‍ക്കുന്നത്...!
ReplyDeleteപാട്ടും കൊള്ളാം അത് പാടി കേള്‍ക്കുമ്പോള്‍ കുറെ കൂടെ
നന്നായിരിക്കും ല്ലേ ..!
കുറെ നാളുകള്‍ക്കു ശേഷം ചന്തുവേട്ടന്‍ പഴേകാലത്തേക്ക് കൂട്ടികൊണ്ടു പോയി , പുതിയ കലാരൂപത്തെ പരിചയപ്പെടുത്തി തന്നു ..!
പണ്ട് റേഡിയോ യിൽ കേൾക്കാൻ കഴിഞ്ഞിരുന്നു. ഇപ്പോഴുണ്ടൊ എന്നറിയില്ല.
ReplyDeleteഈ പരിചയം പുതുക്കലിനു നന്ദി.
ഈ ബ്ലോഗിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷം.ലിങ്കു നൽകിയതിനു നന്ദി. കാക്കാരിശിനാടകം എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു കലാ രൂപമാണ്.കുട്ടിക്കാലത്ത് നമ്മുടെ നാട്ടിൽ കൂടെക്കൂടെ ഈ പരിപാടി അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഇത് വളരെ അപൂർവ്വമായേ കാണാൻ കഴിയുന്നുള്ളൂ. പരപ്പിൽ കറുമ്പന്റെ കാക്കാരിശി അടുത്തെവിടെയെങ്കിലും വന്നാൽ ഇപ്പോഴും അത് കാണാൻ പോകാറുണ്ട്. പക്ഷെ ഇപ്പോൾ ഉത്സവപ്പറമ്പുകളിലും ഇവർക്ക് വേണ്ടത്ര അവസരം ലഭിക്കുന്നില്ല. കാക്കാനും കാക്കാത്തികാരും തമ്പ്രാൻമാരും ഒത്തുചേരുമ്പോഴുള്ള ആ ഫലിതങ്ങൾ കണ്ടുതന്നെ ആസ്വദിക്കണം. താങ്കൾ എഴുതിയ ഗാനം കൊള്ളാം. എന്നാൽ കാക്കാരിശി നാടകത്തിനു പാട്ടുകൾ എഴുതുമ്പോൾ ദുർഗ്രാഹ്യത തീരെ ഉണ്ടാകരുതെന്നാണ് എന്റെ പക്ഷം. ഏതു നിരക്ഷരനും മനസിലാകണം അതിലെ പാട്ടുകൾ. താങ്കളെ പോലുള്ളവർക്ക് ഈ കലാരൂപത്തെ ഉയിർത്തെഴുന്നേല്പിക്കുവാൻ പലതും ചെയ്യാൻ കഴിയുമെന്നു ഞാൻ കരുതുന്നു. താങ്കളുടെ സിനിമാ, സീരിയൽ, ചാനൽ ബന്ധങ്ങളൊക്ക ഇതിനായി ഉപയോഗപ്പെടുത്താൻ സാധിക്കും. എന്റെ ബ്ലോഗ് വായന ശാലയിൽ ഈ ബ്ലോഗ് ഉൾപ്പെടുത്തുന്നു. അതിലേയ്ക്കുള്ള ലിങ്ക്:
ReplyDeleteവായനശാല
ഈ ബ്ലോഗിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷം.ലിങ്കു നൽകിയതിനു നന്ദി. കാക്കാരിശിനാടകം എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു കലാ രൂപമാണ്.കുട്ടിക്കാലത്ത് നമ്മുടെ നാട്ടിൽ കൂടെക്കൂടെ ഈ പരിപാടി അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഇത് വളരെ അപൂർവ്വമായേ കാണാൻ കഴിയുന്നുള്ളൂ. പരപ്പിൽ കറുമ്പന്റെ കാക്കാരിശി അടുത്തെവിടെയെങ്കിലും വന്നാൽ ഇപ്പോഴും അത് കാണാൻ പോകാറുണ്ട്. പക്ഷെ ഇപ്പോൾ ഉത്സവപ്പറമ്പുകളിലും ഇവർക്ക് വേണ്ടത്ര അവസരം ലഭിക്കുന്നില്ല. കാക്കാനും കാക്കാത്തികാരും തമ്പ്രാൻമാരും ഒത്തുചേരുമ്പോഴുള്ള ആ ഫലിതങ്ങൾ കണ്ടുതന്നെ ആസ്വദിക്കണം. താങ്കൾ എഴുതിയ ഗാനം കൊള്ളാം. എന്നാൽ കാക്കാരിശി നാടകത്തിനു പാട്ടുകൾ എഴുതുമ്പോൾ ദുർഗ്രാഹ്യത തീരെ ഉണ്ടാകരുതെന്നാണ് എന്റെ പക്ഷം. ഏതു നിരക്ഷരനും മനസിലാകണം അതിലെ പാട്ടുകൾ. താങ്കളെ പോലുള്ളവർക്ക് ഈ കലാരൂപത്തെ ഉയിർത്തെഴുന്നേല്പിക്കുവാൻ പലതും ചെയ്യാൻ കഴിയുമെന്നു ഞാൻ കരുതുന്നു. താങ്കളുടെ സിനിമാ, സീരിയൽ, ചാനൽ ബന്ധങ്ങളൊക്ക ഇതിനായി ഉപയോഗപ്പെടുത്താൻ സാധിക്കും. എന്റെ ബ്ലോഗ്‌വായനശാലയിൽ ഈ ബ്ലോഗ് ഉൾപ്പെടുത്തുന്നു. അതിലേയ്ക്കുള്ള ലിങ്ക്:
ReplyDeleteവായനശാല-http://viswamaanavikam.blogspot.in
സംഗതി കൊള്ളാം.
ReplyDeleteചെറുതിലേ കണ്ടിട്ടുണ്ട്. അഭിനന്ദനങ്ങള്‍ . ഈ വിവരണത്തിനും പരിചയപ്പെടുത്തലിനും.
ReplyDeleteകാക്കാരിശ്ശി നാടകം കേള്‍ക്കുന്നതാദ്യമായിട്ടാണ്..
ReplyDeleteഗാനം ആസ്വദിച്ചു.
അന്യം നിന്ന് കൊണ്ടിരിക്കുന്ന ഒരു കലാരൂപം ...എന്റെ ചെറുപ്പത്തില്‍ അമ്പലത്തില്‍ ഉത്സവത്തിന് കണ്ടത് ഒരു നേര്‍ത്ത ഓര്‍മ്മ ...എന്തായാലും സംഗതി കലക്കി ....
ReplyDeleteചന്തുവേട്ടാ ..
ReplyDeleteഞാന്‍ കണ്ടിട്ടുണ്ട് കേട്ടോ ഈ കാക്കാരിശ്ശി നാടകം.. കുട്ടിയായിരിക്കുമ്പോള്‍ കൊട്ടാരക്കരയില്‍ വലിയ അമ്മാവന്‍റെ വീടിനടുത്തുള്ള അമ്പലത്തില്‍ ഉത്സവം കൂടാന്‍ പോയ കാലത്ത് ഈ സംഭവം ഞാന്‍ കണ്ടു. നല്ല രസാരുന്നു. ഇപ്പോള്‍ ഇത് വായിച്ചപ്പോള്‍ വീണ്ടും ആ കുറവനും കുറത്തിയും ഒക്കെ മനസ്സില്‍ വന്നു. ഞാന്‍ കണ്ട നാടകത്തിലെ കുറവന് ആ പാവം കുറത്തിയെ സംശയം ആയിരുന്നു കേട്ടോ..പാവം.
എഴുതിയ ഈ ഗാനവും ഇഷ്ടായീ..
സ്നേഹത്തോടെ മനു..
എനിക്കും റേഡിയോയില്‍ കേട്ടുള്ള പരിചയമാണുള്ളത്.
ReplyDeleteഅക്കാലത്ത് അത് നന്നായാസ്വദിക്കാറുണ്ടായിരുന്നു.
വിഷ്വല്‍ ഇതുവരെ കണ്ടിട്ടില്ല.
പാട്ട് നന്നായി.“പത്ത് പെറ്റ പെണ്ണേ നീയും പത്ത് മാറ്റ് തങ്കം പോലെ“
അത് അങ്ങട് റൊമ്പ പുടിച്ചാച്ച്..! ചീത്തകേട്ടാലും വേണ്ടീല ഈ ഒരു വരി ഒന്നു പാടി കേള്‍പ്പിച്ചുനോക്കട്ടെ..!!
ആശംസകള്‍ ചന്ത്വേട്ടാ..!
ഇതൊക്കെ നേരിട്ടു കാണാനുള്ള യോഗം ഇല്ലാണ്ടായി വരികയല്ലേ. ചാനലുകാര്‍ ദയവു കൊണ്ടു അവതരിപ്പിച്ചാല്‍ നമ്മളെന്തെങ്കിലും കാണും. സത്യത്തില്‍ ഈ ഓണം പോലുള്ള ഉത്സവ സീസണുകളില്‍ ചാനലുകളൊക്കെ പൂട്ടിക്കണം. മനുഷ്യരെ വീട്ടിന്നു പുറത്തിറക്കണം. എന്നിട്ടെന്തെങ്കിലും ചെയ്യട്ടെ. കൈകൊട്ടിക്കളിയോ അങ്ങനെ എന്തെങ്കിലും.. നടക്കുമോ ആവോ. ഇതു പറഞ്ഞതിനു ചാനലുകാര്‍ എന്നെ ഓടിച്ചിട്ടു തല്ലുമായിരിക്കും!
ReplyDeleteകള്ളക്കര്‍കിടകമെല്ലാം നാം മലയാളിക്ക് അന്യമാവുമോ എന്ന് ശങ്കിക്കേണ്‌ട കാലത്തിലൂടെയാണ് നാം കടന്ന് പോകുന്നത്... കക്കാരശ്ശി എന്ന കലാരൂപത്തെ ഞാനും ഇപ്പോഴാണ് കേള്‍ക്കുന്നത്... പുതിയ അറിവുകള്‍ നല്‍കിയതിന് നന്ദി, ആശംസകള്‍
ReplyDeleteഇങ്ങനെ ഒന്ന് ആദ്യമായി കേള്‍ക്കുകയാ ആശംസകള്‍
ReplyDeleteThis comment has been removed by the author.
ReplyDeleteഎത്താന്‍ വൈകി.. ഇങ്ങനൊരു കലാരൂപത്തെ കുറിച്ച് ആദ്യമായാ കേള്‍ക്കുന്നത്.. അപ്പൊ ഇത്തവണ മണിയന്‍റെ ഓണ പ്രോഗ്രാമിന് ഈ ഗാനം ആയിരിക്കുമല്ലേ..
ReplyDeleteസുപ്രഭാതം..
ReplyDeleteനാടന്‍ കലകള്‍ ആസ്വാദിയ്ക്കാന്‍ വളരെ ഇഷ്ടാണ്‍..
പുതിയ ഒരു കലാരൂപം പരിചയപ്പെടുത്തി തന്നിരിയ്ക്കാണ്‍ ചന്തുവേട്ടന്‍..വളരെ സന്തോഷം..
നന്ദി ട്ടൊ..!
കാക്കാരിശ്ശി നാടകം കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. ഇപ്പോഴാണു ഒരൈഡിയ കിട്ടിയത്.. മണിയന്റെ തലമുറ ഇതൊക്കെ വിട്ടിട്ടുണ്ടാകും അല്ലേ. അങ്ങിനെ എത്രയോ കലകൾ അന്യം നിന്ന് പോവുകയാണു,
ReplyDeleteചില അത്യാവശ്യകാര്യങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ട് ഇവിടെ
ReplyDeleteഎത്താന്‍ വൈകിപ്പോയി.ചന്തു സാറിന്‍റെ പോസ്റ്റ് വായിച്ചു
കഴിഞ്ഞപ്പോള്‍ മനസ്സില്‍ സംതൃപ്തിയും,സന്തോഷവും നിറഞ്ഞു.മണ്‍മറഞ്ഞുപോകുന്ന നാടന്‍കലാരൂപങ്ങളെ
വെളിച്ചം കാണിക്കാന്‍ അങ്ങു കാണിക്കുന്ന ശ്രദ്ധയേയും,
താല്പര്യത്തേയും അഭിനന്ദിക്കുന്നു.
ആശംസകളോടെ
അധികമൊന്നും കേട്ടിട്ടില്ലാത്ത കാക്കാരിഷി നാടകത്തെ പരിചയപ്പെടുത്തിയതിനും
ReplyDeleteനല്ല ആ ഗാനത്തിനും നന്ദി ..ആശംസകള്‍....:)
ചന്തുവേട്ടാ... വായിയ്ക്കാന്‍ വൈകി.... എങ്കിലും വായന ആസ്വാദ്യം തന്നെ... സ്നേഹാശംസകള്‍ ....
ReplyDelete. ഹൃദയം നിറഞ്ഞ ഓണാശംസകള്‍.............
ReplyDeleteഞാനൊരു പുതിയ ബ്ലോഗ്ഗര്‍ ആയത് കൊണ്ട് ആദ്യമായാണു ഇവിടെ.. ഈ നാടന്‍ കലയെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും വിശദമായി മനസ്സിലാക്കുന്നത് ഇപ്പോഴാണ് .. പാട്ട് ഞങ്ങളുടെ നാട്ടിലൊക്കെ പ്രചാരത്തിലുള്ള നാടന്‍ പാട്ട് പോലെ തന്നെ
ReplyDeleteനാട്ടിലെ അവധിക്കാലത്ത് വന്ന മെയിലുകളില്‍ ഇതും മുങ്ങിപ്പോയിട്ടോ. വായിക്കാന്‍ ഒരുപാട് വൈകി. എനിക്ക് കാക്കരശ്ശി നാടകം പുതിയ അറിവാണ്. ആ പാട്ട് ചൊല്ലിക്കേള്‍ക്കാന്‍ താല്‍പര്യമുണ്ട്.
ReplyDeleteഭാവുകങ്ങള്‍.....
ചന്ദു ചേട്ടച്ചാ .. ആദ്യമായി കഥകള്‍കപ്പുറം "കാക്കാരിശ്ശി നാടകം" എന്നാ നാടകം എന്താണന്നു കൂടുതല്‍ മനസ്സിലാക്കി തന്നതില്‍ നന്ദി . നല്ല വരികള്‍ ഉള്ള പാട്ട്,,, അത് ചൊല്ലുമ്പോള്‍ തന്നെ അതിലും ഗംഭീരമായ ഒരു താളം ഉള്ള പാട്ടാകും എന്നാ പ്രതീക്ഷ ഉണ്ട് . ഇത് പോലെ ഉള്ള ഹാസ്യ കലാ രൂപങ്ങള്‍ ഇന്നത്തെ ടിന്റുമോന്‍ തമാശകള്‍ക്കും തരം താഴ്ന്ന തമാശകള്‍ പറഞ്ഞു മത്സരിക്കുന്ന നിലവാരമില്ലാത്ത കോമഡി ഷോ കള്‍ക്ക് വഴി മാറി കൊടുത്തത് ഖേദകരമാണ്. ഈ കലാ രൂപങ്ങള്‍ ഒരു കാല ഘട്ടത്തിന്റെ കഥയാണ് പറയാന്‍ ശ്രമിക്കുന്നത്. ഇനിയും ഇത് പോലെ ഉള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് സമര്‍പ്പിക്കും എന്നാ വിശ്വാസത്തോടെ സ്വന്തം ഒലോ...
ReplyDeleteകാക്കാരിശ്ശി നാടകത്തെ പറ്റിയുള്ള കുറെ അറിവുകള്‍ പങ്കു വെച്ചത് നന്നായി ,പാട്ട് പാടിക്കെട്ട ചെറിയ ഓര്‍മ്മ ഉണ്ട് .പണ്ടെപ്പോഴോ റേഡിയോയില്‍ ..എന്തായാലും ചന്തുവേട്ടാ ,,ഇങ്ങനെയുള്ള പോസ്റ്റുകള്‍ ഇനിമിനീം പോരട്ടെ ,
ReplyDeleteസുന്ദരിയാം സീത തൻറെ
ReplyDeleteവാർത്തയൽപ്പം ചൊല്ലാം
രാമദേവൻ കാനനത്തിൽ
പോകുമെന്നു ചൊല്ലി
കാനനത്തിൽ പോകുമെങ്കിൽ
ഞാനും കൂടിപോരും
ഇങ്ങനെയൊക്കെ എന്റെ അമ്മൂമ്മ പാടി കേട്ടിട്ടുണ്ട്.... ഇതൊന്നും കാണാനുള്ള ഭാഗ്യമോന്നും ഇതുവരെ ഉണ്ടായിട്ടില്ല.. പക്ഷെ കുറത്തിയാട്ടം പോലെ ചിലതൊക്കെ കണ്ടിട്ടുമുണ്ട് കേട്ടോ... ചന്തു സര്‍ വളരെ ഭംഗിയായി ഞങ്ങള്‍ക്ക് വിവരിച്ചു തന്നു.....ഇതെല്ലം പുതു തലമുറകള്‍ക്ക് അന്യമായി പോയി.എന്നിട്ടും താങ്കളെ പോലുള്ളവരുടെ സന്മനസ്സു കൊണ്ട് കുറെ പേര്‍ക്കെങ്കിലും ഇതെല്ലം അറിയാന്‍ സാധിയ്ക്കുന്നു.... എന്റെ നന്ദി..അഭിനന്ദനങ്ങളും :)