അവിശ്വാസികളുടെ ആൾക്കൂട്ടം
1,എങ്ങനെ ഞെട്ടാതിരിക്കും……..
രണ്ടാഴ്ചക്ക് മുമ്പുള്ള ഒരു മദ്ധ്യാഹ്നം.ഭാര്യക്ക് ഒരു പട്ട് സാരി വാങ്ങണം. ന്റെ മകന്റെ വിഹാഹ നിശ്ചയത്തിനു ഉടുത്തൊരുങ്ങാൻ.പൊതുവേ കാർ യാത്ര എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ബുദ്ധിമുട്ടുള്ള കാര്യമാണു.ഭാര്യയുടെ അപേക്ഷ നിരസിച്ചാലുണ്ടാകുന്നപ്രശ്നങ്ങൾ മുന്നിൽ കണ്ട് ഞാൻ സമ്മതം മൂളി..ഭാര്യയും,ഭാര്യാ സഹോദരിയും കൂട്ടി വീട്ടിൽ നിന്നും ഇരുപത് കിലോമീറ്റർ അകലെയുള്ള സാക്ഷാൽ അനന്ത പത്മനാഭൻ വാണരുളുന്ന തിരുവനന്തപുരം സിറ്റിയിലെ ജയലക്ഷ്മി സിൽക്ക് വ്യാപാരശാലയുടെ മുന്നിലെത്തി.സൂര്യൻ ഉരുക്കിയിട്ട ടാർ റോഡിലൂടെയുള്ള യാത്ര എന്നെ വല്ലാതെ തളർത്തിയിരുന്നൂ.സാരി തിരഞ്ഞെടുക്കാൻ അവരെ രണ്ട് പേരേയും വിട്ടിട്ട്.ഞാൻ കാറിൽ തന്നെയിരുന്നൂ. ഏ.സീക്കും ഇത്ര തണുപ്പ് കുറവോ? അതുണ്ടാക്കിയവനെ പ്രാകി.എപ്പോഴോ നോട്ടം വശത്ത് കിടന്നകാറിൽ ചാരിനിൽക്കുന്ന പെൺകുട്ടിയിലായി.നല്ല പൊക്കം അതിനൊത്തവണ്ണം.ഒരു സുന്ദരിയായ 22 കാരി. ആ കുട്ടിയും എന്നെ ശ്രദ്ധിക്കുന്നത് കണ്ട് ഞാൻ നോട്ടം മാറ്റി...
ഇരുപത് വയസ്സിൽ തുടങ്ങിയ വെറ്റിലമുറുക്ക്,നിർവിഘ്നം തുടരുന്ന ഞാൻ .. വെറ്റിലക്കട തേടി, ഡോർ തുറന്ന് പുറത്തിറങ്ങി..ആ സുന്ദരി എന്റെ മുന്നിൽ വഴി മുടക്കിയത്പോലെ നിൽക്കുന്നൂ…
“അങ്കിൾ..എനിക്കൊരു ഉപകാരം ചെയ്യുമോ”
“എന്താ കുഞ്ഞിനു വേണ്ടത്”
ഔപചാരിതകളൊക്കെ വിട്ട് ആ കുട്ടിയുടെ ചോദ്യം “എനിക്ക അഞ്ഞൂറു രൂപ തരുമോ?
“എന്തിനാ?”
“തരുമോ?”
ചോദിക്കുന്നത് വശ്യസുന്ദരിയായ ഒരു പെൺകുട്ടി ഏതോ നല്ല കുടുംബത്തിലേതാണെന്ന് തോന്നുന്നൂ...എന്തോ അത്യാവശ്യം കാണും.അല്ലെങ്കിൽ കയ്യിലുണ്ടായിരുന്ന കാശ് കൈമോശം വന്നിരിക്കും.ഞാൻ പോക്കറ്റിൽ നോക്കി. കാറിനുള്ളിലെ പേഴ്സിലാണു രൂപ..ഞാൻ കാർ തുറന്ന് അകത്ത് കയറി.എന്നോട് ചോദിക്കാതെ തന്നെ ആ കുട്ടിയും ഇടത് വശത്തെ ഡോർ തുറന്ന് അകത്ത് കയറി കതകടച്ചു. ഞാൻ രൂപ കൊടുത്തു.
“കുഞ്ഞിന്റെ കാശ് ആരെങ്കിലും മോഷ്ടിച്ചോ...എന്തിനാ ഇപ്പോൾ ഈ രൂപ”
“അതോ...എന്റെ ഫോണിലെ ചാർജ്ജ് തീർന്നൂ പ്രീപൈഡാ....അച്ഛനും അമ്മയും ഗൾഫിലാ..അച്ഛനെ വിളിച്ച് ഒരു കാര്യം പറയാനുണ്ടായിരുന്നൂ”
എന്നിലെ ഞാൻ ഉണർന്നു.
“ഈ രൂപ ഞാൻ തന്നില്ലെങ്കിൽ കുഞ്ഞ് എന്ത് ചെയ്യുമായിരുന്നു”...അവൾ ചിരിച്ച്....
“മറ്റൊരാളുടെ കൈയ്യിൽ നിന്നും വാങ്ങിക്കും”
“തിരുവനന്തപുരത്തുകാർക്ക് അത്രക്കങ്ങ് വിശാലഹൃദയമുണ്ടോ”
“ഒട്ടുമില്ലാ...അവർ കാശ് തരും പക്ഷേ മറ്റു ചിലത് ചോദിക്കും”
“എന്ത് ചോദിക്കുമെന്നാ”
അവൾ വീണ്ടും ചിരിച്ചൂ
“ഈ കാറിന്റെ ഡോർ ഗ്ളാസുകളിൽ ഒട്ടിച്ചിരിക്കുന്ന പേപ്പർ നല്ല കട്ടിയാ അല്ലേ അങ്കിൾ ...അകത്ത് നടക്കുന്നതൊന്നും പുറത്ത് കാണില്ലാ...അല്ലേ?”
അവൾ സീറ്റിന്റെ ലിവർ പിടിച്ച് വലിച്ചു.തലഭാഗം താണു അവൾ ഇപ്പോൾ കിടക്കുന്നപോലത്തെ അവസ്ഥയിലാണു
“അങ്കിൾ...ആയിരം രൂപകൂടിതന്നാൽ....എന്നിൽ നിന്നും എന്ത് വേണമോ എടുക്കാം...ഐ.പിൽ ഗുളികയും കഴിച്ചിട്ടുണ്ട്...പിന്നെ കാര്യം കഴിഞ്ഞാൽ ‘മുത്തൂറ്റ് പ്ളാസ്സയിലെ ‘ബൊഫേയിലും’ പങ്കേടുക്കണം നല്ല വിശപ്പുണ്ട്..... സത്യത്തിൽ ഞാൻ സംയമനം പാലിച്ചു ഒരു പൊട്ടനെപ്പോലെ ചോദിച്ച്
“കുഞ്ഞിന്റെ നാടെവിടെയാ”
“ കോട്ടയം”
“പിന്നെ ഇവിടെ?”
“ടെക്നോ പാർക്കിൽ ജോലി ചെയ്യുന്നൂ”
"എഞ്ചിനിയറാ...?”
“എന്ന് പറയാം ഒരു പൊളിഞ്ഞ കമ്പനിയാ സാലറിയൊന്നുംനേരെ കിട്ടില്ലാ..എനിക്കെന്റെതായ ജീവിതരീതിയുണ്ട് അത് മാറ്റാൻ പറ്റില്ലാ...”
“ അതിനു തിരഞ്ഞെടുത്ത ഈ രീതി ശരിയാണോ”
“എന്താ തെറ്റ് ..ഇപ്പോൾ തന്നെ നോക്കൂ ഇത്രയും പബ്ളിക്കായ സ്ഥലത്ത് ആരുമറിയാതെ..ഒരു പ്രായമുള്ള വ്യക്തിയിൽ( അത്ര പ്രായം തോന്നിക്കില്ലാ..,ഹെയർടൈ വളരെ സൂഷ്മതയോടെ അടിച്ചിട്ടുണ്ട്,,പിന്നെ അങ്കിൾ സുന്ദരനുമാണു കേട്ടോ) നിന്നും ഇങ്ങനെ കാശ് വാങ്ങുന്നതിൽ ഞാനൊരു തെറ്റും കാണുന്നില്ലാ..എനിക്ക് സുഖവും കിട്ടും ക്യാഷും കിട്ടും...എന്താ..അങ്കിളിനു സെക്സിൽ താല്പര്യമില്ലേ?
“ഇല്ലാ...താല്പര്യമില്ലെന്നല്ലാ അതിനു സമയവും ,സന്ദർഭവും ഒക്കെയുണ്ട്...... കുഞ്ഞ് ഒരു കാര്യം ചിന്തിക്കണം ഇത് അച്ഛനും അമ്മയും അറിഞ്ഞാൽ.കെട്ടാൻ പോകുന്ന പയ്യൻ അറിഞ്ഞാൽ...”
“ഞാൻ അങ്കിളിനോട് ഒരു ചോദ്യം ചോദിക്കട്ടേ...കുറച്ച് മുൻപ് ഈ കാറിൽ നിന്നും ഇറങ്ങിപ്പോയ താങ്കളുടെ ഭാര്യ മറ്റൊരാളുമായി ബന്ധപ്പെട്ടിട്ടില്ലാന്ന്നുറപ്പിച്ച് പറയാൻ കഴിയുമോ? അങ്കിളിന്റെ പെൺ മക്കൾ വിവാഹത്തിനു മുൻപ് പരപുരുഷന്മാരുമായി ബന്ധപ്പെട്ടിട്ടില്ലാ എന്ന് അങ്കിളിന് ഉറപ്പ് തരാൻ സാധിക്കുമോ?”
എന്റെ നാവ് വായ്ക്കകത്ത് ഉടക്കി കിടന്നു...... ‘ഇല്ലാ ഉറപ്പിച്ച് പറയാൻ പറ്റില്ലാ’ തെളിവില്ലാ..തെളിവുകൾകിട്ടാനും സാധിക്കില്ലാ... എല്ലാം വിശ്വാസമാണു...അതിനെ ചൂഴ്ന്നെടുക്കേണ്ട കാര്യമില്ലാ.....ഞാനും....സന്യാസിയൊന്നുമല്ലായിരുന്നൂ...ചെറുപ്പകാലത്ത് ഞാനും വേലികൾ ചാടിയിട്ടില്ലേ അത് ഭാര്യക്കറിഞ്ഞികൂടാ....അപ്പോൾ പിന്നെ?
“എന്നാൽ ഞാൻ പോയ്ക്കോട്ടെ.........”
അവൾ ഡോർ തുറന്ന് പുറത്തേക്കിറങ്ങി...ആൾക്കൂട്ടത്തിൽ അവൾ അലിഞ്ഞ് ചേർന്നു..... അവിശ്വാസികളൂടെ ആൾക്കൂട്ടം....എന്റെ ചിന്തക്ക് ചിതലരിക്കുന്നൂ...ഞാൻ തലകുമ്പിട്ടിരുന്നൂ..
*****************************************
2, ഗതകാല സ്മരണയിൽ
ഇത് വർഷങ്ങൾക്ക് മുൻപ് നടന്നതാണു…മുകളിലെഴുതിയ സത്യം തന്ന പ്രേരണയിൽ ഇതും ഞാൻ കുറിക്കുന്നൂ…
ഒരു സിനിമയുടെ തിരക്കഥയെഴുതാൻ മദ്രാസിലെ ‘ഭാരത് ഹോട്ടലിൽ, .രാത്രിയെ പകലാക്കിയും,പകലിനെ രാത്രിയാക്കിയും ചിന്തയുമായി ദ്വന്ദയുദ്ധം നടത്തുകയാണു ഞാൻ.ഇത് വായിക്കുന്ന പലരും കണ്ടിട്ടുള്ള ഒരു ചിത്രം…അതിലും ഞാൻ പേരു വച്ചിട്ടില്ലാ..ഇവിടേയും ഞാനാ ചിത്രത്തിന്റെ പേർ എഴുതുന്നില്ലാ. (എത്രയോ ചിത്രങ്ങൾ ഞാനിങ്ങനെ പേരു വയ്ക്കാതെ എഴുതിയിട്ടുണ്ട്....ഇപ്പോൾ ,ചിലപ്പോഴൊക്കെ അങ്ങനെ ചെയ്തത് ശരിയായില്ലാ എന്നൊരു തോന്നലുണ്ടാകുന്നുണ്ട്....അത് കൊണ്ട് തന്നെ ഇനിയുള്ള ചിത്രങ്ങളിലും,സീരിയലുകളിലും ഞാൻ പേരു വച്ച് തന്നെ എഴുതുവാൻ തീരുമാനിച്ചതും...പ്രശസ്തിക്ക് വേണ്ടിയിട്ടല്ലാ...അടുത്ത തലമുറ എന്നേയും കൂടി ഓർമ്മിക്കട്ടേ എന്ന് വിചാരിച്ചത് കൊണ്ട്...ഒരിക്കൽ കുസുമം ആർ പുന്നപ്ര എഴുതിക്കണ്ടൂ...അദ്ദേഹത്തിന്റെ പല കഥകളും മോഷ്ടിച്ച് ചിലർ സിനിമയും സീരിയലും ഒക്കെ ആക്കിയിട്ടുണ്ട്…അതു കൊണ്ട് തന്നെ ബ്ലോഗിൽ ഇടുന്നതിനു മുൻപ് അദ്ദേഹം ,മിക്ക കഥകളും പ്രസിദ്ധീകരിക്കാറുണ്ട്.ഈയിടെ ഭാരതീയം എന്ന മാസികയിൽ എന്റേയും, ശ്രീമതി. കുസുമത്തിന്റേയും കഥകൾ പ്രസിദ്ധീകരിച്ചിരുന്നൂ അതുകൊണ്ട് തന്നെ സിനിമക്കായി ഉദ്ദേശിക്കുന്ന പല കഥകളും ഞാനും ബ്ലോഗിൽ ഇടാത്തത്…) പറഞ്ഞ് വന്നത് കഥയുടെ കാര്യമല്ലല്ലോ..ഇനി വിഷയത്തിലേക്ക് കടക്കാം.. രാത്രി 8 മണിയായിക്കാണും .ഡോറിൽ ആറോ തട്ടുന്നൂ..കുറ്റിയിട്ടില്ലാ...
“യെസ് കമിംഗ്”
കിടക്കയിൽ കിടന്ന് കൊണ്ട് ഞാൻ വിലിച്ച് പറഞ്ഞു.സാധാരണ,എന്റെ എഴുത്ത് രീതി അങ്ങനെയാ...കിടക്കയിൽ ചാരിക്കിടന്നാണു എഴുത്ത്.....
പതിനെട്ട് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പയ്യൻ മുറിക്കകത്തേക്ക് കടന്ന് വന്നു...
“ആരാ”
ആ ശല്യ പ്പെടുത്തലിന്റെ നീരസം എന്റെ വാക്കുകളിൽ ഇഴതുന്നിയത് ഞാനറിഞ്ഞൂ...അത് ആ പയ്യനും മനസ്സിലാക്കി...
“ക്ഷമിക്കണം സർ....പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രാഭകരൻ സാർ പറഞ്ഞിട്ടാ ഞാൻ വന്നത്...സാറിന്റെ അടുത്ത ചിത്രത്തിൽ ഒരു ചാൻസ്”
“നിങ്ങൾക്കോ.... അത്തരം ഒരു കഥാപാത്രം ഇതിൽ ഇല്ലല്ലോ”
“എനിക്കല്ല സർ”
“പിന്നെ ..?.”
“സർ...പ്ളീസ്..ഞാനിപ്പോൾ വരാം”
തിരികെ വന്നപ്പോൾ അയ്യാളുടെകൂടെ വെളുത്തസുന്ദരിയായ ഒരു പെൺകുട്ടികൂടി ഉണ്ടായിരുന്നൂ.കയ്യിൽ ഒരു ആൽബവും...
ഞാൻ ഇരിക്കാൻ പറഞ്ഞൂ... അവൾ മടിച്ച് നിന്നു....നിർബ്ബന്ധം ശക്തമായപ്പോൾ അവൾ ഇരുന്നു.കയ്യിലെ ആൽബം എനിക്ക് തന്നു.ഞാനത് മറിച്ച് നോക്കി തുടങ്ങുമ്പോഴേക്കും പയ്യൻ മുറിവിട്ട് ഇറങ്ങിപ്പോയി...പിന്നെ സംസാരത്തിനിടയിൽ അത് ആ കുട്ടിയുടെ ഇളയ സഹോദരൻ ആണെന്നറിഞ്ഞു.... ഒരു നായികയുടെ എല്ലാ ഭാവങ്ങളും ആ കുട്ടിയില്‍ ഉണ്ടായിരുന്നൂ...ഞാൻ അഭിനയിപ്പിച്ച് നോക്കി.എന്റെ ചിന്തകൾക്കപ്പുറമായിരുന്നൂ അവളുടെ അഭിനയ പാടവം.... എന്റെ ആ സിനിമയിൽ വേറേ നായികക്ക് അഡ്വാൻസ് കൊടുത്ത്തിരുന്നൂ...ആ കാര്യം പറഞ്ഞപ്പോൾ ആ കുട്ടിയുടെ മിഴികൾ നിറയുന്നത് ഞാൻ കണ്ടു.കുട്ടി ആന്ധ്രാക്കാരിയാണു.സിനിമയിൽ അഭിനയിക്കണം എന്ന മോഹവുമായി മദ്രാസിൽ വന്നതാണു.അനുജൻ മദ്രാസിൽ പഠിക്കുന്നൂ. നന്നേ ചെറുപ്പത്തിൽ അവർക്ക് അച്ഛനും അമ്മയും നഷ്ടപ്പെട്ടൂ.ഇപ്പോൾ താമസിക്കുന്ന വീടിനു വാടക കൊടുത്തിട്ട് നാലു മാസമായി.അനിയനും ഫീസ് കൊടുത്തിട്ടില്ലാ...രണ്ട് ദിവസമായി അവർ ആഹാരം കഴിച്ചിട്ട്,എന്നറിഞ്ഞപ്പോൾ എന്റെ മനസ്സ് തേങ്ങി.മൂന്ന് നാൾക്ക് മുൻപ് ഒരു സംവിധായകനെ ആ കുട്ടി സന്ദർശിച്ചിരുന്നൂ.അവളിൽ നിന്നും നേടാനുള്ളതെല്ലാം നേടിയിട്ട് അയ്യാൾ കുട്ടിയെ പറഞ്ഞയച്ചു.ചിത്രത്തിൽ അവസരം കൊടുത്തില്ലാന്ന് മാത്രമല്ലാ ഒരു രൂപപോലും നൽകിയില്ലാ........... അപ്പോൾ എന്റെ കൈവശം അയ്യായിരം രൂപമാത്രമേ ഉണ്ടായിരുന്നൊള്ളൂ. ഞാനത് ആകുട്ടിക്ക് കൊടുത്തു.പിന്നെ ,എനിക്ക് വളരെ പരിചയമുള്ളതും,.ഉടനെ ഒരു ചിത്രം എടുക്കാൻ പോകുന്ന,പുതുമുഖങ്ങളെ തേടുന്ന ഒരു സംവിധായകനു ഞാൻ ഒരു എഴ്ത്തും കുട്ടിയുടെ കൈവശം കൊടുത്തു. അവൾ പിന്നേയും കാത്തിരുന്നു.ആ കാത്തിരിപ്പ് എന്തിനാണെന്ന് എനിക്ക് മനസ്സിലായി.
“ ഇല്ല കുഞ്ഞേ ഞാൻ അത്തരക്കാരനല്ലാ.....സ്ത്രീ എനിക്കൊരു ദൌർബല്ല്യമല്ലാ.... എനിക്കും സഹോദരിമാരുണ്ട്.കുട്ടി പൊയ്ക്കോളൂ...ഞാൻ ആ സംവിധായകനോട് വിളിച്ച് പറയാം....തീർച്ചയായും ആ സിനിമയിൽ കുട്ടിക്കൊരു വേഷമുണ്ടാകും.......”
അവൾ എണീറ്റ് എന്റെ കാൽ തൊട്ട് വണങ്ങി നിവരുമ്പോള്‍ ആ കുട്ടിയുടെ മിഴികൾ നിറഞ്ഞ് കവിഞ്ഞിരുന്നൂ..
“ സർ ഇത്തരത്തിൽ ഒരാളെ ഞാൻ ഇന്നുവരെ കണ്ടിട്ടില്ലാ....എങ്ങനെ നന്ദി പറയണമെന്ന് എനിക്ക് അറിയില്ലാ......”
ഞാനാ കുട്ടിയുടെ നിറുകയിൽകൈ വച്ച് അനുഗ്രഹിച്ചൂ.......
പിന്നീട് ആ കുട്ടി മലയാളത്തിലും,തമിഴിലും തെലുങ്കിലും മറ്റ് ഭാഷാ ചിത്രങ്ങളിലും നായികയായി പടർന്ന് പന്തലിച്ചു....
വർഷങ്ങൾക്ക് ശേഷം ബാംഗ്ളൂരിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിലെ ഇടനാഴിയിൽ വച്ച് ആ കുട്ടിയെ കണ്ട് മുട്ടാൻ ഇടയായി....പരിവാരസമേതം നടന്ന് വന്ന ആ കുട്ടി എന്നെ കണ്ടതും ഓടി അടുത്തെത്തി എന്റെ കാൽ തൊട്ടു വണങ്ങി..
“ സർ മദ്രാസിലെ............ ലൈനിലുള്ള എന്റെ ഒരു വീട് ഒഴിഞ്ഞ് കിടപ്പുണ്ട്..അത് സാർ എടുത്തുകൊള്ളൂ...ഇനിയും തിരക്കഥകൾ എഴുതാൻ വരുമ്പോൾ ഹോട്ടലുകളിൽ താമസിക്കണ്ടല്ലോ?”
ഞാൻ ചിരിച്ചു...അല്പം ഉറക്കെ തന്നെ....ആ ചിരിയുടെ അർത്ഥം ആകുട്ടിക്ക് മനസ്സിലായി...അവൾ ക്ഷമ ചോദിച്ചൂ...
ഇവിടെ ഞാൻ എന്റെ രണ്ട് അനുഭവങ്ങളാണു എടുത്തെഴുതിയത്....നല്ല പിള്ളചമയാനോ ‘ഞാൻ പുണ്യവാളൻ’എന്ന് സമർത്ഥിക്കാനോ അല്ല ഇതു ഇവിടെ എഴുതിയത്...ശരാശരി ഒരു പുരുഷന്റെ എല്ലാ ദൌർബല്ല്യങ്ങളും എനിക്കുമുണ്ട്...പക്ഷേ കാലഘട്ടത്തിന്റെ മാറ്റം എന്നെ അമ്പരപ്പിക്കുന്നൂ...
ആദ്യം എഴുതിയ അനുഭവത്തിലെ പെൺകുട്ടിയിൽ ഞാൻ ദർശിച്ചത് അഹങ്കാരമാണു..... രണ്ടാമത്തതിൽ ആവശ്യവും....രണ്ട് പേരും സാമ്പത്തികമായി ഇന്ന് എന്നെക്കാൾ എത്രയോ ഉയരത്തിലായിരിക്കും...
ഇവിടെ രണ്ടിടത്തും ഞാൻ അവലംബിച്ച രീതി നല്ലതാണെന്ന് തന്നെയാണ് ഇപ്പോഴും എന്റെ മനസ്സ് പറയുന്നത്.സെക്സ് പരിപാവനമായ ഒരു അവസ്ഥാ വിശേഷമാണു. അത് വേണ്ടിടത്ത് വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തണം...ഒന്നാമത്തെ അനുഭവത്തിൽ ഞാനാ കുട്ടിയുമായി രമിച്ചിരുന്നെങ്കിൽ ഇന്നും എന്റെ മനസ്സിൽ വല്ലാത്തൊരു അപകർഷതാ ബോധം നിലനിൽക്കുമായിരുന്നൂ.. എന്റെ മകളാകാൻ പ്രായമുള്ളകുട്ടി...
രണ്ടാമത് പറഞ്ഞ അനുഭവം എനിക്ക് ഇപ്പോഴും ഉൾകുളിരേകുന്നു...അന്ന് ഞാൻ ഇതിലും ചെറുപ്പമായിരുന്നു. ചെറുപ്പത്തിന്റെ തീഷ്ണത എന്നെക്കൊണ്ട് ആ കുട്ടിയെ കിടപ്പറയിലേക്ക് ക്ഷണിച്ചിരുന്നെങ്കിൽ...ആ കുട്ടി പിന്നെ കണ്ടപ്പോൾ എന്റെ കാൽ തൊട്ട് വന്ദിക്കുമായിരുന്നോ?
ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിൽ ലൈംഗികത മാത്രമേ ഉള്ളൂ എന്ന ചിന്ത വെടിഞ്ഞാൽ നമ്മൾ ധന്യരായി....
ബൂലോകത്തും ലൈംഗികതയുടെ അലയൊലികൾ കേട്ട് തുടങ്ങി ഷെറിഫ് കൊട്ടാരക്കര എഴുതിയ ഒരു ലേഖനവും അതിലെ കമന്റുകളും വായിച്ചപ്പോൾ ഞാനൊന്ന് ഉറക്കെ ചിന്തിച്ച് പോയതാണു...........( http://sheriffkottarakara.blogspot.in/2012/04/blog-post_7482.html
രണ്ടു അനുഭവവും നന്നായി നഗര ജീവിതത്തിന്റെ വീഥികളില്‍ ഇത്തരം പൊള്ളിക്കുന്ന നൂറു അനുഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കാം !!
ReplyDeleteഎന്തായാലും ആ പറഞ്ഞ തുണിക്കടയുടെ മുന്നിലൂടെ യാത്ര ചെയ്യുമ്പോള്‍ അറിയാതെ കണ്ണുകള്‍ ഒരാളെ തേടും അവിടെ എവിടെയെന്കില്‍ ഉണ്ടാകുമെന്കിലോ ഹ ഹ ഹ ( ഒരു കുരുത്തം കേട്ട മനസാണല്ലോ നമ്മുടേത് )
എന്ത് ഒക്കെ കാണണം എന്ത് ഒക്കെ കേള്‍ക്കണം ,
ReplyDeleteആണും പെണ്ണും തമ്മിലുള്ള ബന്ധത്തിൽ ലൈംഗികത മാത്രമേ ഉള്ളൂ എന്ന ചിന്ത വെടിഞ്ഞാൽ നമ്മൾ ധന്യരായി.... !!!
ReplyDeleteവളരെ നല്ലൊരു പോസ്റ്റ് മാഷേ.
ReplyDeleteആദ്യത്തെ ഭാഗം ഞെട്ടിച്ചു എന്ന് പറയാതെ വയ്യ. നമ്മുടെ നാട്ടിലും ഇങ്ങനെയൊക്കെ ആയോ???
പഴയ ഓര്‍മ്മകള്‍ എടുത്തെഴുതിയത് നന്നായി. ആ മനസ്സിന് ഒരു സല്യൂട്ട്!
This comment has been removed by the author.
ReplyDeleteചന്തു ഏട്ടാ എനിക്ക് ഒരയ്യായിരം രൂപ വേണമായിരുന്നു ...കാശ് ഇഷ്ടം പോലെ ഉണ്ടല്ലോ അല്ലെ ..അയച്ചു തന്നാല്‍ മതി ..:))
ReplyDeleteപോസ്റ്റിനെ കുറിച്ച് എനിക്ക് ഒന്നും പറയാന്‍ ഇല്ലേ യ് :)
ഞാന്‍ എന്ത് പറയാനാ
ReplyDeleteഇങ്ങനേം പെണ്ണുങ്ങള്‍ ഉണ്ടെന്നറിഞ്ഞത്
പുതിയ അറിവ്
കാലം കലി കാലം
"ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിൽ ലൈംഗികത മാത്രമേ ഉള്ളൂ എന്ന ചിന്ത വെടിഞ്ഞാൽ നമ്മൾ ധന്യരായി...."
ReplyDeleteഇന്നത്തെ കാലഘട്ടത്തിനു ചേർന്ന ഒരു ചിന്തയല്ല അത്.
രണ്ടു കഥകളും വായിച്ചു.
പണത്തിനു മീതെ പരുന്തും പറക്കില്ല.നാണം കെട്ടും പണം നേടി..... മുതലായ പഴഞ്ചൊല്ലുകൾ നാം കേട്ടു പഠിച്ചിട്ടേയുള്ളു. ഇന്നത്തെ തലമുറ അതവരുടെ ജീവിതത്തിലേക്കു പകർത്തിയെന്നു മാത്രം.
നന്നായിരിക്കുന്നു...
ആശംസകൾ...
എങ്ങനെ ഞെട്ടാതിരിക്കും……..??!!
ReplyDeleteചന്തുവേട്ടാ... നല്ല പോസ്റ്റ്. ആദ്യതെത് പട്ടാപ്പകല്‍ നടന്നു എന്ന് ഓര്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പറ്റുന്നില്ല. ഞാന്‍ ഡല്‍ഹിയില്‍ ജോലി നോക്കിയ സമയത്ത് പലരും പറഞ്ഞു കേള്‍ക്കുമായിരുന്നു അവിടത്തെ പ്രസിദ്ധമായ ജ.ന.ഉ വില്‍ പഠിക്കുന്ന കുട്ടികള്‍ എളുപ്പത്തില്‍ കാശുണ്ടാക്കാനുള്ള പല പദ്ധതികളും ചെയ്യാറുണ്ട് എന്ന്. ആദ്യം വിശ്വസിക്കാന്‍ പ്രയാസം ആയിരുന്നു. പിന്നെ ഒരു സുഹൃത്ത്, എന്നും വഴിയരുകില്‍ നിന്ന് പല കാറുകളിലും കയറി പോകുന്ന ഒരു സുന്ദരിക്കുട്ടിയെ കാണിച്ചു തന്നപ്പോള്‍ ബോധ്യമായി. പിന്നെ എല്ലാവര്‍ക്കും കാണും അവരുടെ ചെയ്തികളെ ന്യായീകരിക്കാനുള്ള കാരണങ്ങള്‍ .
ReplyDeleteGood post!
ReplyDeleteKaalam Kali kaalam!!
തികച്ചും സത്യമായ അനുഭവങ്ങള്‍ പങ്കു വച്ച താങ്കളെ പോലെ ഉള്ള വെക്തിക്ക് ആദ്യം എന്റെ സലാം
ReplyDeleteപിന്നെ കാലങ്ങളായി വന്നു കൊണ്ടിരിക്കുന്ന മുല്യച്ചുതിയെ കുറിച്ച് എല്ലാവരും മനസ്സിലാക്കുന്നു എങ്കിലും
കണ്ണടച്ചു ജീവിക്കുന്നു ,ഇന്നിന്റെ ആവശ്യങ്ങളും ഉപഭോഗ ത്തിന്റെ പുറകെ ഉള്ള പചിലുകളും ജീവിത രീതികളും
ഒക്കെ ആണ് ഇതിനു കാരണം പിന്നെ അതിനു മറ്റുള്ളവരെ കുട്ടപെടുത്തിയിട്ടു കാര്യമില്ല അവനവനില്‍ തുടങ്ങി വീടും പിന്നെ ഗ്രാമം അങ്ങിനെ പോകുന്നു
ഇത് വര്‍ഷങ്ങളായി കേട്ട് വരുന്ന മാറ്റത്തിന്‍ ഗണിതങ്ങലാണ് .ലോകം എങ്ങോട്ടാണ് പോകുന്നത് ഒരു എത്തും പിടിയുമില്ല ,മതത്തിന് ഒരു അളവ് ഈ സതാചാര ചിന്തകളെ മുന്നോട്ടു നല്ലവണ്ണം നയിക്കുവാന്‍ കരുത്തുണ്ടായിരുന്നു അതില്‍ ഇപ്പോള്‍ ആര്‍ക്കും വിശ്വാസം ഇല്ലാഴികയും അതിലും വെള്ളം ചേര്‍ക്കുന്ന അവസ്ഥയാണ് .എന്നിരുന്നാലും ചന്തു ചേട്ടന്റെ ഈ ബ്ലോഗ് പോസ്റ്റ് നല്ല ചിന്തനം ഒരുക്കി യാതൊരു സംശയവും ഇല്ല
ഇത്തരം സംഭവങ്ങള്‍ നേരിട്ട് അനുഭവം ഇല്ലെങ്കിലും പല സംഭവങ്ങളും കേള്‍ക്കുന്നതില്‍ നിന്ന് ഇന്ന് സര്‍വ്വസാധരണമായിട്ടുള്ള ഒന്ന് എന്ന് തന്നെ കാണേണ്ടിയിരിക്കുന്നു. ജീവിതത്തിന്റെയും സെക്സിന്റെയും ഒക്കെ ചിന്തകള്‍ പഴയതില്‍ നിന്നും വളരെ മാറ്റങ്ങള്‍ക്ക് വിധേയമായാണ് നീങ്ങുന്നത്. തെറ്റും ശരിയും എന്ന് പൊതുവേ തീരുമാനിക്കുന്നതിനേക്കാള്‍ ഓരോരുത്തര്‍ക്കും അവനവന് ശരിയെന്ന ജീവിതം തുടരുന്നു. തെറ്റും ശരിയും ഇല്ലാത്ത ജീവിതം.... സുഖിച്ചുള്ള ജീവിതം...
ReplyDeleteഉലകം പലവിധം....
ReplyDeleteപോസ്റ്റ് വളരെ നന്നായി. ലൈംഗികത പണമുണ്ടാക്കാനുള്ള ഒരു എളുപ്പമാര്‍ഗ്ഗമായി ഇന്നത്തെ പെണ്‍കുട്ടികള്‍ കരുതുന്നു എന്നത് ഞെട്ടലൊന്നും ഉണ്ടാക്കുന്നില്ല. കാരണം, ഇത്തരം പല കാര്യങ്ങളും ഇപ്പോള്‍ അറിഞ്ഞു വരുന്നു.. സമ്പന്നഗൃഹങ്ങളില്‍ നിന്നുള്ള കുട്ടികളാണു അധികവും ഈ വഴിയില്‍ എന്നാണറിയാന്‍ കഴിയുന്നത്.
ReplyDeleteഎന്തു പറയണമെന്നറിയില്ല.
അനുഭവകഥനം നന്നായി നിർവ്വഹിച്ചു.
ReplyDeleteആദ്യ ഭാഗം ഞെട്ടിച്ചു കളഞ്ഞു ചന്തുവേട്ടാ..ശരിക്കും..
ReplyDeleteചന്തുവേട്ടാ .. ലോകം കണ്ണിനു മുന്നിലൂടെ
ReplyDeleteഹൃത്തിലേക്ക് പകരുന്ന ചില കാര്യങ്ങള്‍
ആകുലതയേകുന്നുണ്ട് ,,
രണ്ടാമത്തേ അവ്സ്ഥ മനസ്സിലാകും , കേട്ടിട്ടുമുണ്ട്
ആദ്യത്തേത് നമ്മുടെ സമൂഹത്തിനേറ്റ അടി
പൊലെയാണ് അനുഭവപെട്ടത് ..
ചിലതങ്ങനെയാണ് , സെക്സ് മനസ്സ് കൊണ്ടൊരുങ്ങാതെ
ഒന്നും നേടാനാവില്ല , അതിലൂടെ മാത്രമെ പൂര്‍ണത കൈവരൂ ..
രണ്ടാമത്തെ അവസ്ഥയിലും മനസ്സ് കൈവിടാത്ത ഈ നന്മയെ
നമിക്കുന്നു , അല്ലെങ്കില്‍ ഉറപ്പായും പിന്നീട് കാണുമ്പൊള്‍
അവളില്‍ പുച്ഛമായിരിന്നിരിക്കും ഭാവം ..
അങ്ങ് കൊടുത്തത് അങ്ങ് പിന്നീട് നേടി .. നിറഞ്ഞ മനസ്സോടെ ..
ആദ്യത്തെ കാര്യത്തില്‍ ചില ചോദ്യങ്ങളുണ്ട് , പ്രസക്തമായത് ..അല്ലെ ?
എല്ലാം ഒരു വിശ്വാസ്സം തന്നെ .. അല്ലാതെന്ത് ..
ഒരു കനല്‍ വീണേട്ടൊ ഈ വരികളിലൂടെ ഉള്ളില്‍ ..
ഹും! എന്നെപ്പോലുള്ള നിഷ്കളങ്കരെ വഴിതെറ്റിച്ചേ അടങ്ങൂ.. ലേ!
ReplyDelete(ഞാനങ്ങു തിരുവനന്തപുരത്തുവന്നു നിന്നാലോ!)
ഇത്തരം കഥകള്‍ പലപ്പോഴും കേള്‍ക്കാറുണ്ട്.....സത്യമാണെന്നറിയാമെങ്കിലും ഒരാളുടെ അനുഭവമാകുമ്പോള്‍ എന്തു പറയണമെന്നറിയില്ല........
ReplyDeleteഅവിശ്വസനീയം ചില അനുഭവങ്ങള്‍
ReplyDeleteThis comment has been removed by the author.
ReplyDeleteസര്‍ അനുഭവങ്ങള്‍ അത് അതോര്‍ക്കാന്‍ ഒരു മനസ്സ് പറയാന്‍ തുടങ്ങുമ്പോള്‍ വേറൊരു മനസ്സ് പറഞ്ഞു കഴിയുമ്പോള്‍ പിന്നെല്ലാം ഒരു നിമിഷത്തെ ഉള്ളിന്റെ ഉള്ളിലെ നിഷ്കളങ്കമായ തിരയിളക്കംപ്പോലെ അതല്ലോ ഓര്‍മ്മകള്‍ , നമ്മെ നോവിക്കാനും കൊതിപ്പിക്കാനു തിരിച്ചുപോകാനും ആശിപ്പിക്കുന്ന മനുഷ്യന്റെ അതിമോഹം. ഓര്‍മ്മകള്‍ അവയെ അക്ഷരങ്ങളില്‍ ചെത്തി മിനുക്കി മഷിയില്‍ ചാലിച്ച് നമ്മുടെ മുന്നില്‍ നിരത്തിയപ്പോള്‍ സത്യത്തില്‍ ആ നിമിഷങ്ങള്‍ക്കു ഒരിക്കല്‍ കൂടി ജീവന്വെച്ചു ഒന്നല്ല ഇതു വയ്ച്ച എല്ലാവരുടെയും മനസ്സില്‍ അത് ഒരു തണുത്ത കാറ്റുപോലെ കടന്നു പൊയ് നന്ദി, ഒരു അപേക്ഷ കൂടി സര്‍ ചെയ്താ സിനിമകളും സീരിയലുകളിലും അതിന്റെ വിവരങ്ങളും അതിനെക്കുറിച്ചും അറിയാന്‍ ആഗ്രഹമുണ്ട് . കൂടുതല്‍ കൂടുതല്‍ എഴുതാന്‍ സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ പ്രാര്‍ത്ഥനയോടെ ശ്യാം തിരുവനന്തപുരം
ReplyDeleteഹും...അനുഭവങ്ങൾ പാച്ചാളികൾ എന്നാണല്ലൊ....തിരുവനന്തപുരത്തുകാരെ പറഞ്ഞത് മാത്രം ഇഷ്ടപ്പെട്ടില്ല....
ReplyDeleteഅവിശ്വസനീയം... എങ്കിലും .. ഞെട്ടി... സത്യായിട്ടും ഞെട്ടി...
ReplyDeleteഎന്തൊക്കെ കാണണം...
പാളിച്ചകളില്ലാത്ത അനുഭവങ്ങളായാൽ മനസ്സിന് ശാന്തതയുണ്ടാവും. പക്ഷേ, ആവശ്യങ്ങളും ആഗ്രഹങ്ങളും കൂടുമ്പോൾ, തെറ്റുചെയ്യുന്നവരെയോർത്ത് പരിതാപപ്പെടാനല്ലേ കഴിയൂ?. ശരിക്കും ജീവിതനാടകത്തിൽ സംഭവിക്കുന്നതുതന്നെ ഇവിടെ വിവരിച്ചതും. ‘കലികാലവൈകൃതം....’.
ReplyDeleteവായിച്ച് ഞെട്ടി ഞാനും. ഇങ്ങനെയൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഒരിക്കലും വിശ്വസിച്ചിരുന്നില്ല.
ReplyDeleteആ നല്ല മനസ്സിനൊരു പ്രണാമം.
രണ്ടും വായിച്ചിട്ട് അതിശയം ഒന്നും തോന്നിയില്ലാ ചന്തുവേട്ടാ.. സാമ്പത്തിക ഭദ്രതയ്ക്ക് പെണ്‍കുട്ടികള്‍ കണ്ടെത്തുന്ന വഴികള്‍ കൊള്ളാം !! പുറത്തു സംസ്ഥാനങ്ങളില്‍ പഠിക്കാന്‍ പോകുന്ന കുട്ടികള്‍ ആയിരുന്നു മുന്‍പ് ഇത്തരം വഴികളില്‍ പോയി കേട്ടിട്ടുള്ളത്.. ഇപ്പൊഇതൊക്കെ നമ്മുടെ നാട്ടിലും നടക്കുന്നു... കേരളവും പുരോഗമിക്കുന്നു... അല്ലെ!!
ReplyDeleteനല്ല പോസ്റ്റ്.... ആനുകാലികം...
ReplyDeleteചന്തുവങ്കിള്‍ രണ്ടാമത്തെ സംഭവം സിനിമ ഫീല്‍ഡിലെ നിത്യ സംഭവം എന്ന്‍ കരുതിയാലും ആദ്യ സംഭവം വായിച്ച് ഞെട്ടി. നമ്മുടെ നാട്ടില്‍ തന്നെയല്ലേ ഇതൊക്കെ നടക്കുന്നത്...! കാലം എത്ര മാറിയിരിക്കുന്നു. സദാചാര പോലീസിനെതിരെ നമ്മള്‍ ശബ്ദമുയര്‍തുംപോള്‍ തന്നെ അതിനിടയില്‍ ഇങ്ങനെയും സംഭവിക്കുന്നു എന്നും അറിയേണ്ടിയിരിക്കുന്നു.
ReplyDeleteശരിയാണ്. ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിൽ ലൈംഗികത മാത്രമേ ഉള്ളൂ എന്ന ചിന്ത വെടിഞ്ഞാൽ നമ്മൾ ധന്യരായി.... പെണ്‍കുട്ടികളില്‍ ഫാഷന്‍ ഭ്രമവും പ്രദര്‍ശന പരതയും ചെറുപ്പത്തിലെ കുത്തിവെക്കുന്ന അമ്മമാര്‍ക്കും ഒരു പാഠം.
അങ്ങയുടെ നല്ല മനസ്സിനെ നമിക്കുന്നു.
ഇനിയെങ്കിലും സ്വന്തം രചനകളുടെ ക്രെഡിറ്റ് എടുക്കാതെ വിടുന്നത് ശരിയല്ലാട്ടോ.. തിരകഥ ആയാലും കഥ ആയാലും.
സ്നേഹാശംസകളോടെ...
നന്നായിട്ടുണ്ട്
ReplyDeleteഞെട്ടലൊന്നും ഉണ്ടാക്കുന്നില്ല. ഞെട്ടലൊന്നും ഉണ്ടാക്കുന്നില്ല. എന്ന് പറഞ്ഞവരൊക്കെ സ്ഥിരമായി പത്രം വായിക്കുന്നവരാണ് എന്ന് മനസ്സിലായി എനിക്കും ഞെട്ടലൊന്നും തോന്നീല്ല്യ ,
ബൂലോകത്തും ലൈംഗികതയുടെ അലയൊലികൾ കേട്ട് തുടങ്ങി “‘കോപ്പ് “” പ്രതികരിക്കേണ്ടപോലെ പ്രതികരിച്ചാ ഒരു അലയും ഒലിപ്പിക്കില്ല അതാരും ചെയ്യില്ല അതാണ് പ്രശ്നം
കൊള്ളാം മാഷേ..കലികാല വൈഭവം എന്നല്ലാതെ എന്തു പറയാന്‍. നാണെ കെട്ടും പണം നേടിക്കൊണ്ടാല്‍ നാണക്കേടാപ്പണം തീര്‍ത്തുകൊള്ളും എന്നൊരു പറച്ചിലുണ്ട്. പൈസയ്ക്കുവേണ്ടി സദാചാരത്തിനെ കാറ്റില്‍ പറത്തുന്ന കാലം. പക്ഷെ ഒന്നുണ്ട്.ഈ ലോകത്തു ചെയ്യുന്ന കര്‍മ്മങ്ങളുടെ എല്ലാം ഫലം ഇവിടെ വെച്ചുതന്നെ കൊടുത്തിട്ടേ അങ്ങോട്ട് കെട്ടിയെടുക്കത്തുള്ളു. അത് നമ്മള്‍ സ്പഷ്ടമായി ഇപ്പോള്‍ കണ്ടല്ലോ. ഞാന്‍ പേരെടുത്ത് പറയേണ്ടല്ലോ. അല്ലേ.. പലപ്രതികളും നിയമത്തിന്‍റ കുരുക്കില്‍ നിന്നും രക്ഷപ്പെട്ടു. പക്ഷെ അല്ലാതെ ദൈവം ഓരോരുത്തരെയായി പിടി കൂടിക്കൊണ്ടിരിക്കുന്ന കാഴ്ച നമ്മള്‍ കാണുകയല്ലേ..
ReplyDelete@ പുണ്യവാളൻ… അനുഭവങ്ങൾ ഇനിയുമുണ്ട് എഴുതാൻ അതു പിന്നീടൊരിക്കൽ,,,പിന്നെ ആ തുണിക്കടയുടെന്മുന്നിലൊന്നും ചുറ്റിക്കറങ്ങണ്ട…കാശ് പോകുമേ…
ReplyDelete@ MyDreams ഇനിയും എന്തൊക്കെ കാണൻ കിടക്കുന്നൂ…..
@കൂതറ (അല്ലാത്ത ഹാഷീം )Hashim.. അതെ അതാണു ശരി.
@ ശ്രീ. വരവിനും വായനക്കും അഭിപ്രായത്തിനും നന്ദി.ഓർമ്മകളുടെ ചെപ്പ് ഇനിയും തുറക്കാനുണ്ട്.
@ രമേശനിയാ…അയ്യായിരം രൂപ ഓ,ക്കെ. അന്നത്തെ അയ്യായിരവും ഇന്നത്തെ അയ്യായിരവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. പോസ്റ്റിനെക്കുറിച്ച് എന്തെങ്കിലും പറയൂ…ഇതിനേക്കാൾ കൂടിയ ഇനങ്ങൾ താങ്കലെന്ന ജേർണലിസ്റ്റിന്റെ പക്കൽ ഉണ്ടാകും…ബൂലോകത്തെ ഏറ്റവും നല്ല ജ്ജേർണലിസ്റ്റും വിശിഷ്യാ നല്ല എഴുത്തുകാരനുമാണല്ലോ താങ്കൾ …ഇ വരവിനു വളരെ നന്ദിട്ടോ….
@ അനാമിക .ഇങ്ങനേയു ഉണ്ട് പെണ്ണുങ്ങൾ..സദാചാർമ് ഇപ്പോൾ കടകളിൽ വാങ്ങാൻ കിട്ടുന്ന് അഒരു ഇനമായിരിക്കുന്നൂ….കാലം കലികാലം
@ ശ്രി. വി.കെ. "ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിൽ ലൈംഗികത മാത്രമേ ഉള്ളൂ എന്ന ചിന്ത വെടിഞ്ഞാൽ നമ്മൾ ധന്യരായി...."ഇന്നത്തെ കാലഘട്ടത്തിനു ചേർന്ന ഒരു ചിന്തയല്ല അത്. ഞാനത് സമ്മതിക്കുന്നു. എന്നാലും അങ്ങനെ ആവട്ടേ എന്ന് പ്രാർത്ഥിക്കുന്നൂ.. പിന്നെ നാണവും മാനവും……….അതൊക്കെ ഇപ്പൊഴും ഉണ്ടോ..വന്നതിനും, വായനക്കും നന്ദി.
@ അനശ്വരാ…നമ്മളൊക്കെ ഞട്ടിത്തുടങ്ങിയിട്ടേയുള്ളൂ… മറ്റു പലതും കേട്ടാൻ ബോധക്ഷയവും ഉണ്ടാകും..
@ ശ്രീ ജയൻ ഏവൂർ…നന്ദി.
@ ജീ.വി.ആർ കവിയൂർ…നല്ല വായനക്ക് എന്റെ നമസ്കാരം.. ലോകം എങ്ങോട്ടാണു പൊകുന്നത് എന്ന് ഒരു എത്തും പിടിയുമില്ലാ…പ്രളയം ഇങ്ങടുത്തെത്തിയിരിക്കുന്നൂ…
@ ശ്രീ. പാട്ടേപ്പാടം റാംജി. ശരിയാണു താങ്കളുടെ വിലയിരുത്തൽ…തെറ്റും ശരിയും ഇല്ലാത്ത ജീവിതം.... സുഖിച്ചുള്ള ജീവിതം... അഭിപ്രായത്തിനു നന്ദി…വരവിനും വായനക്കും……
@ എച്ചുമുക്കുട്ടീ….നമുക്ക് നാമേ പണിവത് നാകം നരകവുമത് പോലെ…. വായനക്ക് നന്ദി.
@. മുകിൽ… സത്യമാണു സമ്പന്നഗൃഹങ്ങളില്‍ നിന്നുള്ള കുട്ടികളാണു അധികവും ഈ വഴിയിൽ…. അനുഭവങ്ങൾ ഇനിയുമുണ്ട് പറയാൻ അത് പിന്നീടൊരിക്ക്ലാകാം…വരവിനു നമസ്കാരം…
@ ശ്രീ. പള്ളിക്കരയിൽ… വയനക്കും ,വരവിനും നന്ദി.
@ Villagemaan/വില്ലേജ്മാന്‍ …സത്യത്തിന്റെ മുഖംവികൃതമാണ്.....
@ റിനീ ശബരീ... വരികളിലൂടെയുഌഅ ഈ വായനക്ക് നമസ്കാരം...ഇതാണു ലോകം, അല്ല ഇതത്രേ ലോകം....ഇത്തരം പല അനുഭവങ്ങളൂം എന്റെ മനസ്സിൽ ഒരു തീക്കുണ്ഡം തിർത്തിരിക്കുന്നു...കാലം ഒരു പക്ഷേ അതു അണക്കുമായിരിക്കും കാത്തിരിക്കാം...
@K@nn(())raan*خلي ولي വായനക്ക് നന്ദി....തിരുവനന്തപുരത്ത് വരുമ്പോൾ എന്റെ വീട്ടിൽ മാത്രം വരിക...സിറ്റിയിലെങ്ങാനും കറങ്ങി നടക്കുന്നെന്നറിഞ്ഞാൽ അടി അടുത്ത ചിങ്ങത്തിലും തീരില്ലാ..കേട്ടോ...
@ പ്രയാൺ...അനുഭവം ഗുരു...വരവിനും വായനക്കും നന്ദി.
@ അജിത്ത്.... വിശ്വസിച്ചേ പറ്റൂ...ഇന്നത്തെ ലോകം നമ്മുടെ ചിന്തക്കുമപ്പുറമാണു.
@ശ്യാം തിരുവനന്തപുരം... എല്ലാം ഞാൻ എഴുതാം...കുറച്ച് സമയമെടുക്കുമെന്ന് മാത്രം... വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി....
@ പഥികൻ...ഞാനും തിരന്വനന്തപുരത്ത് കാരൻ തന്നെ ....അനുഭവങ്ങൾക്ക് സ്ഥ്ലകാല ചിന്തയില്ലല്ലോ?
@ ശ്രീ.വി.എ.ജീവിതനാടകത്തിൽ എന്തെല്ലാം, ഏതെല്ലാം കഥാ പാത്രങ്ങൾ..മനസ്സിൽ നിന്നും ഓടിച്ചിട്ടും ഓടാൻ കൂട്ടാക്കാത്ത കഥാപാത്രങ്ങൾ...നമ്മൾ വെറും വിദൂഷകർ മാത്രം...വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
@ ലിപി മോൾ... താങ്കൾ പറഞ്ഞത് നൂറു ശതമാനവും സത്യം...കേരക്കവും പുരോഗമിക്കുന്നൂ.
പലർക്കും ഇത് അതിശയമായിട്ടാണു തോന്നിയത്...ഇതുപോലുള്ള നഗ്നസത്യങ്ങൾ കണ്ട് ഞാനും ഞെട്ടിയിരുന്നു...ഇപ്പോൾ അതിനുമപ്പുറത്തുള്ള അവസ്ഥയിലാണു ...വീണ്ടും ബൂലോകത്ത് സജീവമായതിൽ സന്തോഷം.........
@ പൊന്മളക്കാരൻ...വരവിനും വായനക്കും നമസ്കാരം.
@ കാടോടിക്കാറ്റ്.. ശരിയാണ് .. പെണ്കുുട്ടികളില്‍ ഫാഷന്‍ ഭ്രമവും പ്രദര്ശനന പരതയും ചെറുപ്പത്തിലെ കുത്തിവെക്കുന്ന അമ്മമാര്ക്കുംന ഒരു പാഠം. അമ്മ്യും,അച്ഛനും കുട്ടികളെ നിഴല്പോലെ പിന്തുടരേണ്ടകാലം അതിക്രമിച്ചിരിക്കുന്നൂ...അഭിപ്രായത്തിനു നന്ദി...
@ ചെകുത്താൻ...ഇവിടെ എത്തിയതിലും അഭിപ്രായം പറഞ്ഞതിലും വളരെ നന്ദി..
@ ശ്രീമതി കുസുമം....താങ്കൾ പറഞ്ഞ്തിനു താഴെ എന്റെ ഒരു പെരുവിരലടയാളം
"കാണം വിറ്റാലെന്ത് നാണം വിറ്റാ-
ReplyDeleteലെന്തിന്നോണം വിറ്റാലെന്ത് നാത്തൂനെ
ഓട്ടകകാലഞ്ചണ കിട്ടുമെങ്കിൽ
ഞാനോടട്ടെ നാത്തൂനെ നിന്റെ
പോഴവും വേഴവും പിന്നെ പിന്നെ..."
സമൂഹത്തിനു തന്നെ മൂല്യച്യുതി സംഭവിക്കുമ്പോള്‍ ഒന്നും പറയാനില്ല ...
ഞെട്ടലോടെയാണ് വായിച്ച് തീര്‍ത്തത്.രണ്ടനുഭവങ്ങളിലും താങ്കള്‍ കാണിച്ചത് നന്മയാണ്. സിനിമക്ക് പിറകില്‍ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നത് കുറേ കേട്ടറിഞ്ഞതാണ്.എങ്കിലും ആദ്യത്തെ സംഭവം..കാലം ലോകുന്ന ഒരു പോക്ക്.
ReplyDeleteഓ.... ദെതൊക്കെ എന്ത് ...
ReplyDeleteഎന്നെ എനിക്ക് പറയാന്‍ തോന്നുന്നു ഒള്ളൂ
25 വര്‍ഷങ്ങള്‍ക്കു മുന്‍പു കോയമ്പത്തൂരില്‍ പഠിക്കാന്‍ പോയ കൂട്ടുകാരി ആഴ്ചയവസാനം കാശും സുഖവും തേടിപ്പോകുന്ന സഹപാഠികളെക്കുറിച്ച് പറഞ്ഞപ്പോള്‍ അന്നത് ഏതോ കെട്ടുകഥകള്‍ പോലെയായിരുന്നു..... അവിസ്വസനീയമായിരുന്നു. ഇന്നിപ്പോള്‍ ഇതൊക്കെ ഒരു വാര്‍ത്തയല്ലാതായി മാറിയിരിക്കുന്നു.
ReplyDelete..
ReplyDeletehm
ReplyDeleteതാല്ക്കാലിക നേട്ടത്തിനും സുഖത്തിനും വേണ്ടി മനുഷ്യന്‍
ReplyDeleteകാട്ടിക്കൂട്ടുന്ന വിക്രിയകള്‍........!
ചന്തുസാര്‍ പറഞ്ഞപോലെ ഒന്നാമത് പറഞ്ഞ അനുഭവത്തില്‍
കുട്ടിയുടെ പ്രേരണയാല്‍ അനാശാസ്യപ്രവര്‍ത്തിക്ക്
മുതിര്‍ന്നിരുന്നുവെങ്കില്‍ കാലാകാലം അനുഭവിക്കേണ്ടിവരുന്ന
അപകര്‍ഷതാബോധവും, രണ്ടാമത് പറഞ്ഞ അനുഭവത്തില്‍
കുട്ടിയോട് കാണിച്ച മാന്യമായ പെരുമാറ്റംമൂലം കിട്ടിയ
ആരാധനനിറഞ്ഞ ബഹുമാനവും മനുഷ്യന്‍റെ ജീവിതത്തില്‍
ലഭിക്കുന്ന ധന്യവും,വിശിഷ്ടവുമായ മുഹൂര്‍ത്തങ്ങളാണ്.
മനുഷ്യന്‍ മനുഷ്യനാവുക.എല്ലാ മൂല്യങ്ങളോടും കൂടി.
ഹൃദയംനിറഞ്ഞ ആശംസകള്‍
ആദ്യം പറഞ്ഞ പോലുള്ള സംഭവങ്ങള്‍ കുടിയ തോതില്‍ കേട്ട് വരുന്നുണ്ട്.
ReplyDeleteഎന്നാലും ഈ അനുഭവ സാക്ഷ്യം ഒരു ഞെട്ടലുളവാക്കുന്നു.
നമ്മുടെ റ്റി വി ചര്‍ച്ചകളിലും പരിപാടികളിലും എല്ലാം ഇപ്പോള്‍
ആ പെണ്‍കുട്ടിയുടെ ലോക വീക്ഷണത്തിനു പ്രമോഷന്‍ കൊടുത്തു
വരുന്നതാണ് കാണുന്നത്.
പണത്തിനു മീതെ ഒന്നും സംരക്ഷിക്കപ്പെടേണ്ടതില്ല എന്ന കാഴ്ചപ്പാട്
നമ്മെ ഇവിടെ കൊണ്ടു വന്നെത്തിച്ചിരിക്കുന്നു.
യാതൊരു അതിശയോക്തിയുമില്ലാതെയുള്ള സരളമായ വിവരണം വളരെ നന്നായി.
ആദ്യത്തെ പോസ്റ്റ് വായിച്ചിട്ട് എന്താണ് പറയേണ്ടതെന്ന് അറിയില്ല...
ReplyDeleteവായിച്ചതിലെ ഞെട്ടല്‍ മാറുന്നില്ല..സാമൂഹ്യപ്രസക്തമായ പോസ്റ്റ്
ReplyDeleteചന്തുവേട്ടാ..വായിച്ചിട്ട് ഞെട്ടാനൊന്നും പോയില്ല...കാരണം ഡൽഹിയിൽ ഓരോ ദിവസവും കാണുന്ന കാഴ്ചകൾ വച്ചുനോക്കുമ്പോൾ ഇതൊക്കെ സാധാരണ സംഭവങ്ങൾ മാത്രം..
ReplyDeleteഇവിടെ അടുത്തുള്ള ഒരു ഹോസ്പിറ്റലിലിനു സമീപത്തെ വീടുകളിൽ എല്ലാംതന്നെ അവിടുത്തെ സ്റ്റാഫുകളായ മലയാളി സഹോദരിയും????,സഹോദരനും??? ഒന്നിച്ചാണ് താമസം..( കുടുംബത്തിലെ എല്ലാവരും നേഴ്സുമാരായാൽ ഇതാണ് മെച്ചം)
ചിലർ എല്ലാ ആഴ്ചയുടെ അവസാനവും ആന്റിയുടെയും????? അങ്കിളിന്റെയും????? വീട്ടിലേയ്ക്ക് പോകും..
ഇവിടെ അടുത്തുള്ള 'നോർത്ത് റിഡ്ജ്' എന്നറിയപ്പെടുന്ന കാട്ടിൽ, മുൻപ് നോർത്ത് ഇൻഡ്യക്കാരെ മാത്രമേ കാണാറുള്ളായിരുന്നു.ഇപ്പോൾ മലയാളികളായ യുവതീയുവാക്കളും അവിടെ ധാരാളം..
അവിടെയുള്ള ചെറിയ തടാകതീരത്ത് പക്ഷികളുടെ ചിത്രങ്ങൾ പകർത്തുവാൻ പോകുമ്പോൾ കാണുന്ന കാഴ്ചകൾ ഇവിടെ വിവരിയ്ക്കുവാൻ പ്രയാസമാണ്.
ഇതൊക്കെയാണ് നമ്മുടെ നാട്ടിൽനിന്നും ദൂരദേശങ്ങളിൽ ജോലി ചെയ്യുവാൻ വരുന്നവരുടെ അവസ്ഥകൾ.. മൂല്യങ്ങൾ നഷ്ടപ്പെടുത്തിയാണെങ്കിലും, പണം സമ്പാദിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുന്നവരുടെ എണ്ണം സമൂഹത്തിൽ കൂടിവരികയാണ്.
ഇത് ഏതെങ്കിലും ഒരു വിഭാഗത്തിനെ കുറ്റപ്പെടുത്തണം എന്ന് ഉദ്ദേശിച്ച് എഴുതിയതല്ല. കഷ്ടപ്പെട്ട്, കുടുംബത്തിനുവേണ്ടി ജീവിയ്ക്കുന്ന ഭൂരിപക്ഷത്തിനും, നാണക്കേടുണ്ടാക്കുവാൻ തുനിഞ്ഞിറങ്ങിയ ഒരു ചെറിയ ശതമാനത്തെക്കുറിച്ച് പറഞ്ഞുവെന്നേ ഉള്ളൂ...
ഇതിനൊരു അനുബന്ധമായി മറ്റൊരു പോസ്റ്റ് കണ്ടു..http://britishkairali.co.uk/newsDesc.php?newsId=4196
ReplyDelete"നമുക്ക് നമ്മുടെ മക്കളെ ഈ ചെന്നായ്ക്കളില്‍ നിന്ന് രക്ഷിക്കാന്‍ പറ്റുമോ?" വായിച്ച് നോക്കുക
@ ഷിബു തോവാള.... കാര്യങ്ങൾ ഇതിലും കൂടുതലായി ഉണ്ട് അതൊക്കെ ബ്ലോഗിൽ എഴുതാൻ മനസ്സ് അനുവദിക്കാത്തത് കൊണ്ടാണു എഴുതാത്തത്...താങ്കൾ പറഞ്ഞത് പോലെ "ഇത് ഏതെങ്കിലും ഒരു വിഭാഗത്തിനെ കുറ്റപ്പെടുത്തണം എന്ന് ഉദ്ദേശിച്ച് എഴുതിയതല്ല. കഷ്ടപ്പെട്ട്, കുടുംബത്തിനുവേണ്ടി ജീവിയ്ക്കുന്ന ഭൂരിപക്ഷത്തിനും, നാണക്കേടുണ്ടാക്കുവാൻ തുനിഞ്ഞിറങ്ങിയ ഒരു ചെറിയ ശതമാനത്തെക്കുറിച്ച് പറഞ്ഞുവെന്നേ ഉള്ളൂ..." പക്ഷേ പലരും ഇത് ശ്രദ്ധിക്കുന്നില്ലാ...അന്നതാണു സങ്കടം..
ReplyDeleteരണ്ട് സന്ദര്‍ഭങ്ങളിലും പാലിച്ച സംയമനം മനസ്സിന്‍റെ വിശുദ്ധിയെ കാണിക്കുന്നു. ജീവിതം അര്‍ത്ഥവത്താകുന്നത് ഇത്തരം അനുഭവങ്ങളിലൂടെ പരിക്ക് പറ്റാതെ കടന്നു പോവാന്‍ കഴിയുമ്പോഴാണ്.
ReplyDeleteഇത്തരം അനുഭവങ്ങള്‍ നിരവധിയാണ്... നാടുവിട്ട് ഊരുതെണ്ടാനിറങ്ങിയ അന്നുമുതല്‍ പലയിടത്തും കണ്ടിട്ടുണ്ട് ഇത്തരം മുഖങ്ങള്‍. ബാംഗ്ലൂരില്‍, ഐടി പുളപ്പില്‍ ചന്തുവേട്ടന്‍ മേല്‍ സൂചിപ്പിച്ച രണ്ടാവശ്യങ്ങള്‍ക്കുമല്ലാതെ നൈമിഷികജീവിതത്തില്‍ സുഖാവസ്ഥകള്‍ മാത്രം തേടിപ്പോകുന്ന ആണ്‍പെണ്‍ യൗവനങ്ങള്‍ നിരവിധിയാണ്. കൂടിയാല്‍ ഒരഞ്ചുവര്‍ഷം അടിച്ചുപൊളിക്കുന്ന പെണ്‍ജന്മങ്ങള്‍ പിന്നീട് നാട്ടിലാരുടെയെങ്കിലും നല്ലഭാര്യയായി ശേഷജീവിതം നയിക്കുന്നു. ആണുങ്ങളാവട്ടെ മതിവരാതെ അലഞ്ഞുനടക്കുന്നു - അസ്വസ്ഥവും അലസവുമായി ജീവിതം തള്ളിനീക്കുന്നു.
ReplyDeleteവായിച്ചിരുന്നു, എഫ്ബിയില്‍ ഷെയറും ചെയ്തു.
ReplyDeleteഇത്തരം കഥകള്‍ കേട്ടിട്ടുണ്ട്, എന്നാലും നമ്മുടെ തിരുവന്തോരം ഇത്രേം പുരോഗമിച്ചെന്നറിഞ്ഞില്ല ചന്തുവേട്ടാ ...
ബസില്‍ സ്ത്രീ പീഡനം, റോഡില്‍ സ്ത്രീ പീഡനം എന്നൊക്കെ വായിക്കുമ്പോള്‍ എനിക്ക് എന്ത് പറയണം എന്നറിയില്ല. ഒരിക്കല്‍ എറണാകുളം മുവാറ്റുപുഴ കെ എസ് ആര്‍ ടി സി ബസില്‍ തിരക്കില്‍ കയറി പറ്റിയ എന്നെ പിന്നില്‍ നിന്ന സ്ത്രീ അക്ഷരാര്‍ഥത്തില്‍ ആക്രമിക്കുകയായിരുന്നു. ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും ധൈര്യം ഉണ്ടായില്ല. ഇന്ന് വരെ ആരോടും പറഞ്ഞിട്ടില്ല. പിന്നെ പണ്ടൊരിക്കല്‍ ഒരു കൂത്താട്ടുകുളം വൈക്കം ബസിന്‍റെ സീറ്റില്‍ ഇരുന്ന എന്നെ തിരക്കിന്‍റെ മറവില്‍ ഒരു 25 കാരി ആരും കാണാതെ ചെയ്യാവുന്നതൊക്കെ ചെയ്തു. ക്ഷമിക്കണം. പേര് പറയാം ഇപ്പോഴും ധൈര്യം ഇല്ലാ.
ReplyDeleteഇങ്ങനെയും ചില അനുഭവങ്ങളുണ്ടായിരുന്നു അല്ലേ മാഷെ?
ReplyDeleteപ്രശസ്തനായ ഒരു വ്യക്തി ആദ്യത്തെ സംഭവത്തിനു സമാനമായ ഒന്ന് മറ്റൊരാംഗിളില്‍ ഒരു സ്വകാര്യ സംഭാഷണത്തില്‍ വിവരിച്ചത് ഓര്‍മ്മ വരുന്നു, മഹാ നഗരങ്ങളിലൊന്നുമല്ല, കേരളത്തിലെ ഒരു വടക്കന്‍ ജില്ലയില്‍ സംഭവിച്ചത്. ഒരിക്കല്‍ അതൊരു പോസ്റ്റാക്കാന്‍ ഞാന്‍ കുറച്ച് എഴുതിയതാണ്,എന്നാല്‍ സംഭവ ദിവസവും പിന്നീടത് വിവരിച്ചപ്പോഴും അദ്ദേഹം അനുഭവിച്ച അന്ത:വിക്ഷോഭങ്ങള്‍ എഴുതി ഫലിപ്പിക്കാന്‍ എനിക്കാവില്ല എന്ന തിരിച്ചറിവില്‍ ആ ശ്രമം ഉപേക്ഷിച്ചു. ഈ പോസ്റ്റ് വായിച്ചപ്പോള്‍ താമസം വിനാ അത് പൂര്‍ത്തീകരിച്ച് പോസ്റ്റ് ചെയ്യണം എന്നു തോന്നുന്നു.
ReplyDeleteപുരോഗമനം നമ്മുടെ കുട്ടികളെ എവിടെയൊക്കെ എത്തിക്കുന്നു..
ReplyDeleteചന്ദുവേട്ടാ... ഇപ്പൊ ഇതൊന്നും ഒരു വലിയ വിഷയമല്ലാതായിരിക്കുന്നു. മുന്‍പ് ഒരിക്കല്‍ എന്‍റെ ഒരു സുഹൃത്തിന് പറ്റിയൊരു പറ്റുണ്ട്. ആശാന്‍ ഒരിക്കല്‍ ബംഗ്ലൂര്‍ കാണാന്‍, അവിടെ പഠിക്കുന്ന ഒരു കൂട്ടുകാരന്‍റെ അടുത്ത് പോയി. ആ കൂട്ടുകാരന്‍, അവിടെ നല്ല മലയാളി കൊച്ചുങ്ങളെ ചുളുവിലയ്ക്ക് കിട്ട്യും എന്ന് പറഞ്ഞപ്പോള്‍ ഇദ്ദേഹത്തിന്റെ രക്തവും തിളച്ചു! ഒരു ഫോണ്‍ കോളിനപ്പുറം മലയാളി കൊച്ചു തയാറായി നില്‍ക്കുകയാണ്. അന്ന് രാത്രി അവളെ തങ്ങളുടെ വീട്ടിലേക്ക് അവര്‍ വിളിച്ചു വരുത്തി. ഒടുക്കം പെന്കൊടിയെ കണ്ട നമ്മടെ കക്ഷിയുടെ കണ്ണിന്റെ ഫിലമെന്റ്റ് കത്തിപ്പോയി....!! അവന്‍ സ്കൂളില്‍ പഠിക്കുമ്പോ മുതല്‍ പ്രേമിച്ചു നടന്നിരുന്ന കുട്ടി. സ്കൂള്‍ കാലമൊക്കെ കഴിഞ്ഞ് അവള്‍ വിദ്യാഭ്യാസം ബാംഗ്ലൂരിലേക്ക് മാറ്റി. വെറും വിദ്യാഭ്യാസമല്ല, തൊഴിലധിഷ്ടിത വിദ്യാഭ്യാസം!!!!
ReplyDeleteവായിച്ചിരുന്നു,,, അപ്പോൾ കമന്റ് ഇടാൻ മനസ്സ് വന്നില്ല,,
ReplyDeleteഎന്തൊക്കെയാണ് കാണേണ്ടത്?
വർഷങ്ങൾക്ക് മുൻപ് ഒൻപതാം ക്ലാസ്സുകാരി പെൺകുട്ടിയിൽ നിന്ന് ഞാനൊരു പ്രേമലേഖനം പിടിച്ചെടുത്തു(പിടിച്ചെടുത്തതല്ല,, അതെന്റെ കൈയിൽ വന്നു എന്ന് പറയുന്നതാണ് ശരി) അവൾ കാമുകനെഴുതിയ ആദ്യവരി വായിച്ച ഞാൻ ഞെട്ടി,,, വരി അവസാനിക്കുന്നിടത്ത് എഴുതിയിരിക്കുന്നു,,
“ഞാൻ മെൻസസ് ആയി”
അതാണ് നമ്മുടെ ലോകം,,,
(അത് വെച്ച് ഒരു പോസ്റ്റാക്കിയിട്ടുണ്ട്,)
വായനക്കായി ബ്ലോഗുകളുടെ വല്യൊരു ലീസ്റ്റ് കിടക്കുന്നുണ്ട് , പക്ഷെ ഇരിപ്പിടത്തില്‍ ഇതേക്കുറിച്ച് വായിച്ചപ്പോള്‍ തന്നെ മനസ്സില്‍ അടുത്തദിവസം തന്നെയെന്ന് ഉറപ്പിച്ചു ,ആദ്യ മെയില്‍ എനിക്ക് കിട്ടിയിട്ടില്ല, ചില അനുഭവങ്ങള്‍ സ്വയം അനുഭവിച്ചത് തന്നെയോ എന്ന് പിന്നീട് അതെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എനിക്ക് തോന്നാറുണ്ട്, ഇത്തരം അനുഭവങ്ങള്‍ മനസ്സിനെ നന്നായി പാകപ്പെടുത്താനുതകുന്നതാണ്..എന്തായാലും ഇനിയും കരുതലോടെതന്നെ മുന്നേറാന്‍ സര്‍വ്വേശന്‍ തുണക്കട്ടെ ..കാണാം വീണ്ടും.
ReplyDeleteശരീഫ് കൊട്ടാരക്കരയുടെ പോസ്റ്റ് വായിച്ച ശേഷമാണ് ഞാനിവിടെയെത്തിയതു തന്നെ. നമ്മുടെ ചുറ്റുപാടുകള്‍ വല്ലാതെ മാറിയിരിക്കുന്നു. എന്തു പറയണമെന്നറിയില്ല. സത്യം പറഞ്ഞാല്‍ ഇതൊക്കെ വായിച്ചു സ്തംഭിച്ചിരിക്കാനേ ഇപ്പോള്‍ പറ്റുന്നുള്ളൂ. ഇന്നത്തെ യുവാക്കളുടെ (എന്തിനു യുവാക്കളെ മാത്രം പറയുന്നു,മിക്കവാറും ആളുകള്‍ എന്നു തന്നെ പറയേണ്ടി വരും!) പോക്കു കാണുമ്പോള്‍ ആശങ്ക കൂടുന്നു. മൊബൈലും ഇന്റെര്‍നെറ്റും എല്ലാം കൂടുതല്‍ ഉപയോഗിക്കുന്നതു തന്നെ ഇത്തരം കാര്യങ്ങള്‍ക്കല്ലെ?.പിന്നെ ഒരു കാര്യം ,താങ്കളുടെ രചനകളില്‍ ക്രെഡിറ്റ് കൊടുക്കാറില്ലെന്നറിഞ്ഞു. രഹസ്യമായി മെയിലായെങ്കിലും ചില സിനിമകളുടെയോ സീരിയലുകളുടെയോ പേരുകള്‍ അറിയിക്കുമല്ലോ?
ReplyDeleteഇങ്ങനൊക്കെ ചുറ്റും ഉണ്ടെന്ന് അറിയാവുന്നതുകൊണ്ട് യാതൊരു ഞെട്ടലും കൂടാതെ വായിച്ചു.
ReplyDeleteഅതിഭാവുകത്വം ഇല്ലാതെ നേരെ എഴുതിയതിന്റെ വ്യക്തത ഉണ്ട്.
അനുഭവത്തില്‍ നിന്നും അറിയാം ഇത് പോലുള്ള കഥകള്‍. പക്ഷെ എഴുതാന്‍ പറ്റിlla
ReplyDeleteഇതൊന്നും കാണാതെയും അറിയാതെയും പോകുന്നവരില്‍ ഞെട്ടലുണ്ടാക്കിയേക്കാം. എഴുതിയത് നന്നായി. അവരും അറിയട്ടെ
അനുഭവത്തില്‍ നിന്നും അറിയാം ഇത് പോലുള്ള കഥകള്‍. പക്ഷെ എഴുതാന്‍ പറ്റിlla
ReplyDeleteഇതൊന്നും കാണാതെയും അറിയാതെയും പോകുന്നവരില്‍ ഞെട്ടലുണ്ടാക്കിയേക്കാം. എഴുതിയത് നന്നായി. അവരും അറിയട്ടെ
ചേട്ടാ...ശരിക്കും ഞെട്ടലോടെയാണു വായിച്ചത്...
ReplyDeleteനമ്മുടെ നാട്ടിലും ഇതുപോലുള്ള സംഭവങ്ങളോ എന്ന് ചിന്തിച്ച് പോയി...
"ആണും പെണ്ണും തമ്മിലുള്ള ബന്ധത്തില്‍ ലൈംഗികത മാത്രമേ ഉള്ളൂ എന്ന ചിന്ത വെടിഞ്ഞാല്‍ നമ്മള്‍ ധന്യരായി" സത്യമാണു ചേട്ടാ...
ചേട്ടനാളു പുലിയാണല്ലേ....?
ചേട്ടന്റെ രചനയില്‍ പുറത്ത് വന്ന ചിത്രങ്ങള്‍ ഏതാ...?
ലിസ്റ്റ് മെയില്‍ ചെയ്താ മതി..
എന്നാലും ആ ആന്ധ്രാക്കാരി നടി ഏതാ...?(ഹി ഹി ഞാനോടി)
സത്യത്തില്‍ അനുഭവങ്ങളാകുന്ന സത്യങ്ങള്‍ ഭയാനകമാംവിധം ഞെട്ടിപ്പിക്കുന്നതായിരിക്കും. പുതുതലമുറ എല്ലാ കാര്യത്തിലും അതിവിശാലമായി ചിന്തിക്കുവാന്‍ തുടങ്ങി..സ്ത്രീകള്‍ സ്വയം തിരിച്ചറിഞ്ഞുതുടങ്ങി തങ്ങളുടെ വിപണിമൂല്യം. പണ്ട് ചൂഷണമായിരുന്നെങ്കില്‍ ഇന്ന്‍ കമ്പോളത്തില്‍ നേരിട്ടുള്ള ഇടപെടലാണു.അപൂര്‍വ്വമായി ചിലവ മറിച്ചും സംഭവിക്കുന്നു. നമ്മുടെ കുട്ടികള്‍ക്ക് എന്താണു സംഭവിക്കുന്നത്. എല്ലാം പണം എന്ന അളവുകോലില്‍ കാണുന്ന അവര്‍ക്ക് എന്തിനും ന്യായീകരണങ്ങളുമുണ്ടാകും.ഭീതിതമായ ഒരവസ്ഥാവിശേഷമാണിത്.സത്യത്തില്‍ ആദ്യത്തെ സംഭവം ഞെട്ടിപ്പിച്ചുകളഞ്ഞു എന്ന്‍ പറയാതെ വയ്യ.
ReplyDeleteസത്യം പറഞ്ഞാല്‍ ഞാന്‍ മാഷ്ടെ ബ്ലോഗ് വായിക്കുന്നത് ആദ്യായിട്ടാണ്. എന്തായാലും 2 ജീവിതാനുഭവങ്ങളും വായിച്ചപ്പോള്‍ നന്നായീ.. chandu Sir ടെ
ReplyDeleteബ്ലോഗ്സ് ഇനിയും പ്രതീക്ഷിക്കുന്നു.
ഈ ലോകം എത്ര വിചിത്രം..!
ReplyDeleteര്‍,
ReplyDeleteതാങ്കളുടെ തുറന്നു പറച്ചില്കളാണ് എന്നെ അത്ഭുതപ്പെടുത്തിയത്.
ഈ ധീരതയ്ക്ക് അഭിനന്ദനങ്ങള്‍.......
ചന്തു സര്‍.. അനുഭവകഥയുടെ തീം , അവതരണം, സന്ദേശം എന്നിവ വളരെ നന്നായിരിക്കുന്നൂ. ചുരുക്കം ചില ന്യൂനതകള്‍ ഒഴിച്ചാല്‍..
ReplyDelete"സൂര്യൻ ഉരുക്കിട്ട ടാർ റോഡിലൂടെയുള്ള യാത്ര എന്നെ വല്ലാതെ തളർത്തിയിരുന്നൂ"
സൂര്യന്‍ എങ്ങനെയാണ് ടാര്‍ റോഡില്‍ 'ഉരുക്ക്' ഇടുന്നത്? കാറില്‍ പോകുന്ന വ്യക്തിയെ റോഡിലെ ടാറിന്റെ ചൂട് എങ്ങനെയാണ് ബാധിക്കുക?
പുറത്തു കാറില്‍ ചാരി നിന്ന പെണ്‍കുട്ടിയുടെ പ്രായം 22 ആണെന്ന് കടുപ്പിച്ചു പറയേണ്ടിയിരുന്നില്ല. ഏകദേശം 22 കാണും എന്ന ഊഹം ആണ് അവിടെ കൂടുതല്‍ അഭികാമ്യം.
ഇരുപത് വയസ്സിൽ തുടങ്ങിയ വെറ്റിലമുറുക്ക്,നിർവിഘ്നം തുടരുന്ന ഞാൻ .. വെറ്റിലക്കട തേടി, ഡോർ തുറന്ന് പുറത്തിറങ്ങി....എന്തോ അത്യാവശ്യം കാണും.അല്ലെങ്കിൽ കയ്യിലുണ്ടായിരുന്ന കാശ് കൈമോശം വന്നിരിക്കും..ഞാൻ പോക്കറ്റിൽ നോക്കി. കാറിനുള്ളിലെ പേഴ്സിലാണു രൂപ..ഞാൻ കാർ തുറന്ന് അകത്ത് കയറി.
പൈസയെടുക്കാതെ ആണോ വെറ്റില വാങ്ങാന്‍ പോകുന്നെ?
സത്യത്തിൽ ഞാൻ സംയമനം പാലിച്ചു ഒരു പൊട്ടനെപ്പോലെ ചോദിച്ച് “കുഞ്ഞിന്റെ നാടെവിടെയാ” ---
പൊട്ടന്‍ സംസാരിക്കുമോ?
“യെസ് കമിംഗ്” കിടക്കയിൽ കിടന്ന് കൊണ്ട് ഞാൻ വിലിച്ച് പറഞ്ഞു" അവിടെ "യെസ് കമിന്‍" എന്നല്ലേ വേണ്ടത്?
"എന്റെ ചിന്തകൾക്കപ്പുറമായിരുന്നൂ അവളുടെ അഭിനയ പാഠവം". "അഭിനയപാടവം" എന്നാണു ശരിയായ പ്രയോഗം
"ബൂലോകത്തും ലൈംഗികതയുടെ അലയൊലികൾ കേട്ട് തുടങ്ങി".
"ഭൂലോകം" (പതിനാലു ലോകങ്ങളില്‍ ഒന്ന്) ആണ് ശരിയായ വാക്ക്.
ഞാൻ പേരു വച്ച് തന്നെ എഴുതുവാൻ തീരുമാനിച്ചതും...പ്രശസ്തിക്ക് വേണ്ടിയിട്ടല്ലാ...അടുത്ത തലമുറ എന്നേയും കൂടി ഓർമ്മിക്കട്ടേ എന്ന് വിചാരിച്ചത് കൊണ്ട്..
ഇത് വിരോധാഭാസം അല്ലെ? പ്രശസ്തം ആയാലല്ലേ അടുത്ത തലമുറ ഓര്‍മിക്കൂ?
മുകളില്‍ പറഞ്ഞത് ഗുരു നിന്ദ പോലെ തോന്നരുതേ.. അങ്ങയുടെ ശ്രദ്ധയില്‍ പെടാതിരുന്ന കാര്യങ്ങള്‍ സൂചിപ്പിച്ചു എന്ന് മാത്രം..
എല്ലാ വിധ ഭാവുകങ്ങളും..
ശ്രീ.ജോയ് ഗുരുവായൂർ..താങ്ങൾ ഒരു കവിയാണെന്ന് മനസ്സിലാക്കുന്നൂ.താങ്കളുടെ ബ്ലൊഗിൽ ഒരു ഓട്ട പ്രദിക്ഷണം നടാത്തിയപ്പോഴാണു അത് മനസ്സിലായത്..അതു വായിച്ചില്ലാ വായിക്കാം ഉടനെ ഇനി താങ്ങൾ ചൂണ്ടീക്കാണിച്ച കാര്യങ്ങളെക്കുറിച്ച് 1,"സൂര്യൻ ഉരുക്കിയിട്ട ടാർ റോഡിലൂടെയുള്ള യാത്ര എന്നെ വല്ലാതെ തളർത്തിയിരുന്നൂ"
ReplyDeleteസൂര്യന്‍ എങ്ങനെയാണ് ടാര്‍ റോഡില്‍ 'ഉരുക്ക്' ഇടുന്നത്? കാറില്‍ പോകുന്ന വ്യക്തിയെ റോഡിലെ ടാറിന്റെ ചൂട് എങ്ങനെയാണ് ബാധിക്കുക?.... സഹോദരാ സൂര്യൻ ഉറുക്കിയിട്ട- എന്നത് ഒരു സാഹിത്യ പ്രയോഗമാണു..സൂര്യതാപമേറ്റ് കാഠിന്യമേറ്റിയ റോഡ് എന്ന് വിവക്ഷ..ഒരു സാഹിത്യകാരനായ താങ്കൾഅത് മനസ്സിലാകാത്തത് ഒരു പക്ഷേ എന്റെ തെറ്റാകാം...കാറിൽ പോകുന്ന വ്യക്തിക്ക് മുൻ ഗ്ലാസ്സിലൂടെ അടിക്കുന്ന ചൂട് വർഷങ്ങളായി എന്നെ അലോസരാപ്പെടുത്താറുണ്ട്.ഏ.സി.ഇല്ലെങ്കിൽ പിന്നെ പറയുകയും വേണ്ട...38 വർഷമായി കാറോടിക്കുന്ന എനിക്ക് അത്തർമ് ചൂട് അനുഭവപ്പെടാറുണ്ട്.താങ്ങൾക്ക് എങ്ങനെയാണന്നറിയില്ലാ...2, സഹോദരാ,,തിരുവന്തപുരത്ത് ഒന്ന് മുറുക്കാൻ 4 രൂപ മതി അത് പാന്റ്സിന്റെ പോക്കറ്റിൽ കാണും ഞാൻ രൂപ എടുക്കാനാണു കാറിൽ കയറിയത്...അഞ്ഞൂറിന്റെ നോട്ടുകൾ സാധാരണ പേഴ്സിലാണു ഞാൻ വക്കാറുള്ളത്.3,ഞാൻ "പൊട്ടനെപ്പോലെ" (അഭിനയിച്ചൂ) എന്നാണു പറഞ്ഞിരിക്കുന്നത്...അല്ലാതെ അപ്പോൾ ഞാൻ പൊട്ടനായി പോയി എന്നല്ലാ പി9ന്നെ പൊട്ടൻ എന്ന് ഞാൻ അവിടെ പറഞ്ഞിരിക്കുന്നത് കാത് കേട്ടൂടാത്തവൻ എന്ന അർത്ഥത്തിലല്ലാ..അന്ധാളിച്ച അവസ്ത്ഥ (തിരുവനൻതപുരത്തൊക്കെ അങ്ങനെ പറയും)4, "യെസ് കമിന്‍" ആണു ശരി അത് എന്റെ തെറ്റ്.5,"അഭിനയപാടവം" അതാണു ശരി.6,ബൂലോകത്തും എന്ന് ഉദ്ദേശിച്ചത് ബ്ലോഗുലകത്തും എന്നാണു സാധാരണ ബ്ലോഗെഴുത്തുകാർ ഉപയോഗിക്കുന്ന പദമാണു. 7,അമിതമായ പ്രശസ്ത്ഥി ഞാൻ അന്നും ഇന്നും ആഗ്രഹിക്കുന്നില്ല....വളരെ വേണ്ടപ്പെട്ടവർ പറഞ്ഞത് കൊണ്ടും ,കാലൻ പാശവുമായി അടുത്തെത്തി നിൽക്കുന്നതുകൊണ്ടും പേർ വച്ച് സിനിമകൾ ചെയ്യാം എന്നേ ഉദ്ദേശിച്ചൊള്ളൂ......താങ്ങളുടെ വരവിനും അഭിപ്രായത്തിനും വളരെ നന്ദി.ഒരിക്കലും ഗുരു നിന്ദയായി കരുതുകയുമില്ലാ...കാരണം ഞാനൊരു പാവം സാഹിത്യകാരൻ(അങ്ങനെ പറയാൻ പറ്റുമോ എന്നെനിക്കറിയില്ലാ) എല്ലാ നന്മകളും
എന്‌റെ പോസ്റ്റിലെ കമെന്‌റ് കണ്‌ട് പിറകെ വന്നതാണ്, മുഴുവന്‍ വായിച്ചു... രസിച്ച് വായിക്കാന്‍ പറ്റിയത് കൊണ്‌ട് പോസ്റ്റ് തീര്‍ന്ന് പോയതറിഞ്ഞില്ല.... ഇതിലെ രണ്‌ട് കഥാപാത്രങ്ങളും വായന കഴിഞ്ഞും മനസ്സില്‍ തങ്ങി നില്‍ക്കുന്നു. പ്രത്യേകിച്ചും ആദ്യ പെണ്‍കുട്ടി...
ReplyDeleteസംഭവം കിടിലന്‍....ഞെട്ടിയവരുടെ നിര ഒരുപാട് ഉള്ളതുകൊണ്ട് മാത്രം ഞാന്‍ ഞെട്ടുന്നില്ല....പിന്നെ ആദ്യം പറഞ്ഞവരെയും രണ്ടാമത് പറഞ്ഞവരെയും കണ്ടിട്ടുള്ളത് കൊണ്ടും ഞെട്ടി എന്ന് കള്ളം പറയുന്നില്ല....
ReplyDeleteകൂടെ ജോലി ചെയ്യുന്നവരില്‍ മലയാളികള്‍ വരെ ഇങ്ങനെ പെരുമാറുന്നത് കണ്ടു നില്‍ക്കുന്ന സമൂഹത്തിലെ ഒരു അങ്ങമാണ് ഞാനും...
ആശംസകള്‍
സ്നേഹത്തോടെ മോള്‍
kaalikaprasakthavum, chinthaneeyavumaaya post....... aashamsakal..... blogil puthiya post...... CINEMAYUM, PREKSHAKANUM AAVASHYAPPEDUNNATHU....... vaayikkane..........
ReplyDeleteകാലം ഒരുപാട് മാറിയിരിക്കുന്നു... നമ്മുടെ തിരുവനന്തപുരവും മാറിപ്പൊയി.. താങ്കളുടെ ഈ രണ്ടനുഭവങ്ങളും ഇപ്പോഴും പലേടത്തും സർവസാധാരണമായിരിക്കുന്നു..
ReplyDeleteothiri nannayittundu.enthinannariyathe kannu niranju poyi..
ReplyDeleteചന്തു സര്‍ .
ReplyDeleteവായിച്ചു .താങ്കളുടെ ആശയങ്ങളോട് ചെറിയ വിയോജിപ്പ് ഉണ്ട് .എല്ലാക്കാലത്തും ഇതൊക്കെ ഉണ്ടായിരുന്നു .പഴയ സിനിമാ നടികളുടെ അനുഭവ കഥകള്‍ പലയിടത്തും വായിച്ചിട്ടുണ്ട് .പുതിയ തലമുറയിലും അതൊക്കെ ഉണ്ടാകാം .കമ്പോള വല്‍ക്കരണം കുടുംബത്തില്‍ വരെ വന്നു കയറിയ കാലത്ത് ഇതൊക്കെ സ്വാഭാവികം എന്നെ തോന്നുന്നുള്ളൂ .കുറച്ചു കാലം കഴിയുമ്പോള്‍ ഒരു പക്ഷെ ഇങ്ങനെയൊന്നും സംഭവിച്ചില്ലെങ്കില്‍ നാം അതിശയിക്കും .അഞ്ഞൂറ് രൂപ കൊടുത്തിട്ട് മുതലാക്കാത്ത ആളെ ഷണ്ഡന്‍ എന്ന് വിളിച്ചെന്നു വരാം .പക്ഷെ അത്തരം കാര്യങ്ങള്‍ ഒക്കെ ഒരു കാലഘട്ടത്തിന്റെ(ഒരു തലമുറയുടെ )മൂല്യ ച്യുതി എന്നതിലപ്പുറം ഒരു സംസ്കാരത്തിന്റെ അധിനിവേശം എന്ന് വിളിക്കാന്‍ ആണ് എനിക്കിഷ്ടം .വളരെ ഉയര്‍ന്ന മൂല്യ ബോധം പുലര്‍ത്തുന്ന ഒരു കൂട്ടം ചെറുപ്പകാര്‍ നമുക്കുണ്ട് എന്നത് കാണാതെ പോകരുത് .അവരെ കൂടി നിരശയിലേക്ക് തള്ളി വിടാതിരിക്കാം നമുക്ക് ..സാറിന് എല്ലാ ആശംസകളും നേരുന്നു
പണ്ടിതൊക്കെ കേള്‍ക്കുമ്പോള്‍ വല്ലാത്ത അതിശയോക്തിയായിരുന്നു എന്നാല്‍ ഇത് വായിച്ചപ്പോള്‍ ,,എവിടേക്കാണ് സാക്ഷര കേരളത്തിന്റെ പോക്ക് ???
ReplyDeleteഒന്നും പറയാന്‍ പറ്റുന്നില്ല. എവിടെയാണ് എല്ലാവര്‍ക്കും തെറ്റ് പറ്റുന്നത് എന്ന് ചിന്തിച്ചു പോകുന്നു..
ReplyDeleteചന്ദുവേട്ടാ ..............ഉള്‍ക്കിടിലത്തോടെയാണ് വായിച്ചത് .കാലവും കോലവും ഇങ്ങനെ ഒക്കെയാണെന്ന് അറിയാമെങ്കിലും ,വല്ലാതെ ഭയം തോന്നുന്നു .
ReplyDeleteതാങ്കളുടെ എഴുത്തിനെ നമിക്കട്ടെ .അനുഭവങ്ങളെയും .........
പുരോഗമനമല്ലേ പുരോഗമനം..
ReplyDeleteപുരോഗമിക്കട്ടെ.. അല്ലെ..?
നമ്മുടെ വീട്ടിലും കുട്ടികളുണ്ടെന്നോര്‍ക്കുമ്പോഴാണൊരുള്‍ക്കിടിലം..
ഇത്തരം യുവതികള്‍ ഉണ്ടായിരിക്കാം. പക്ഷെ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമായിരിക്കും. ചിലരെ സാഹചര്യങ്ങള്‍ അതിനു നിര്‍ബന്ധിക്കുമ്പോള്‍ ചിലര്‍ ഭൌതിക ആസക്തിയും മറ്റു സുഖങ്ങളും തേടി ഈ വഴിയിലെത്തുന്നു.
ReplyDeleteഈ തുറന്നെഴുത്ത് ഇഷ്ട്ടപെട്ടു. ആശംസകള്‍
ചന്തുവേട്ടാ..(നാട്ടുകാരാ)
ReplyDeleteഇതുവരെ വരാന്‍ പറ്റിയില്ല കേട്ടോ ഈ വഴി. വന്നപ്പോള്‍ പഴയ എഴുത്തുകളും വായിച്ചു. നമ്മള്‍ 'തിരോന്തോരം'കാരു പുലികള്‍ തന്നെ :-)
ഇനി പതിവായി വരാം. എല്ലാ പോസ്റ്റുകളും വായിച്ചതുകൊണ്ട് എല്ലാത്തിനും കൂടെ ഒറ്റ കമന്റ്. "ലളിതം സുന്ദരം".
സ്നേഹത്തോടെ മനു.
offline :
ആ കാര്‍ എവിടെ നിറുത്തി ഇട്ടപ്പോഴാ ടെക് നോപാര്‍ക്കിലെ കിളി പറന്നു വന്നിരുന്നത്? ഓണത്തിന് നാട്ടില്‍ പോണുണ്ട്.........ഹഹഹ
ഞെട്ടി കേട്ടോ. ശരിക്കും ഞെട്ടി.നമ്മുടെ കേരളം എത്ര വികസിച്ചിരിക്കുന്നു. ശരിക്കും പേടിയാകുന്നു.
ReplyDeleteപെണ്‍ മക്കളില്ലാത്തതില്‍ ചെറിയ ഒരാശ്വാസം ഉണ്ടായിരുന്നു.പക്ഷെ ഇനി കൊണ്ടുവരേണ്ട വധുക്കളെ കുറിച്ചോര്‍ക്കുമ്പോള്‍....?
ആദ്യത്തെ സംഭവം ഇന്നത്തെ സിനിമകള്‍ക്കും മറ്റും വിഷയമാകുന്ന "ന്യൂ ജനറേഷന്‍" കോപ്പ്. ഇതൊക്കെ ഇക്കാലത് മഹത്വവല്‍ക്കരിച്ചു കഴിഞ്ഞു.
ReplyDeleteപൊരി വെയിലത്ത് ടൌണില്‍(തിരോന്തരത്തല്ല ) കാറും കൊണ്ട് കറങ്ങി നടന്നിട്ടും എന്നോട് ആരും പൈസ കടം വാങ്ങിയില്ല.എന്താ ചെയ്യാ :)
ReplyDeleteപണം കണ്ടെത്താനുള്ള പല മാർഗ്ഗങ്ങളിലൊന്ന്! ഉള്ളിൽ തീ കത്തുന്നു. നമ്മുടെ ഗതി എങ്ങോട്ടാണ്? ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന കണ്ണു തുറപ്പിക്കുന്ന ഈ രചനയ്ക്ക് ഏറെ പ്രസക്തിയുണ്ട്. നന്ദി.
ReplyDeleteപൊള്ളുന്ന ഇന്നിന്‍റെ കാലത്തിലേക്ക് വിരല്‍ ചൂണ്ടിയ മനോഹരമായ ഒരു പോസ്റ്റ്..
ReplyDeleteഎന്താ ചെയ്ക..:(
http://kannurpassenger.blogspot.in/2012/07/blog-post_19.html
വളരെ ഉയര്‍ന്ന വിതാനത്തിലുള്ള ഒരു മനസ്സിലെ നന്മ. ചുറ്റുപാടുകള്‍ സമ്മാനിക്കുന്ന സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരും കവര്‍ന്നെടുക്കുന്നവരും ചുറ്റും കൂടിക്കൂടി വരുമ്പോള്‍ ഇങ്ങനെയൊരോര്‍മ്മപ്പെടുത്തല്‍ കാലികമായി
ReplyDeleteകാലം എന്തൊക്കെയാണ് കണ്ണില്‍ കാണിച്ചു തരുന്നത്...
ReplyDeleteദൌര്‍ബല്യങ്ങളെ ജീവിത ലക്ഷ്യമാക്കി വിഹരിക്കുന്ന അഭിനവ കാസനോവമാരുടെ ഇടയില്‍ മനസ്സില്‍ നന്മ വറ്റിയിട്ടില്ലാത്തവര്‍ക്ക് മാഷൊരു പ്രതിനിധിയാണ്...
മുന്നിലെ വഴികളില്‍ നെരായതെത് പിഴച്ചതെതെന്നു തിരിച്ചറിയാനുള്ള മനസ്സ് പണയപ്പെടുതിപ്പോയ പെണ്‍കുട്ടികളില്‍ നമ്മുടെ മലയാളി കുട്ടികളും പെടുന്നു എന്ന് കേള്‍ക്കുമ്പോള്‍ നമ്മളോരോരുത്തരും ഭയക്കേണ്ടിയിരിക്കുന്നു....
കാലം കലികാലം....ഇതല്ല ഇതിനപ്പുറവും കേട്ടാലും അത്ഭുതപ്പെടാനില്ല...അത്രക്കും മോശമായ ചിന്താഗതികള്‍ ഉള്ളൊരു സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്...സ്വയം സൂക്ഷിക്കാന്‍ ഓരോരുത്തരും പഠിക്കേണ്ടിയിരിക്കുന്നു...നല്ല പോസ്റ്റ് ആയിരുന്നു ചന്തു ഏട്ടാ....
ReplyDeleteഞാനും ചിലത് ഓര്‍ത്തു പോകുന്നു
ReplyDeleteഅഭിപ്രായം പറഞ്ഞ എല്ലവർക്കും എന്റെ വലിയ നമസ്കാരം
ReplyDeleteഈ 2015-ൽ ഈ പോസ്റ്റ്-നു കമന്റ് ചെയ്യുന്നതിൽ കാര്യമില്ല എന്നാലും വായിച്ചപ്പോൾ രണ്ടുവരി കുറിച്ചിടാതെ വയ്യ. രണ്ടു സംഭവങ്ങളിലും സർ എടുത്ത തീരുമാനം ഉചിതമായത്. പക്ഷെ എല്ലാവരും അങ്ങനെയാകണമെന്നില്ലല്ലൊ. പിന്നെ ആദ്യത്തെ പെണ്‍കുട്ടിയുടെ കാര്യം വായിച്ചപ്പോൾ സത്യത്തിൽ ഒരു ഭയം പോലെയാണ് തോന്നിയത്. നമ്മുടെ മുത്തശ്ശിമാരുടെ ഭാഷയിൽ പറഞ്ഞാൽ "ഒരുമ്പെട്ടിറങ്ങിത്തിരിച്ചേക്കുക " എന്ന് പറയാം. കാലത്തിന്റെ ഒഴുക്കിൽ ഇനി എന്തെല്ലാം കാണാനിരിക്കുന്നു. ചിലരെങ്കിലും ഇത്തരം അനുഭവങ്ങൾ തുറന്നെഴുതുന്നതിലൂടെ നാം നമുക്കു ചുറ്റും എന്തൊക്കെ നടക്കുന്നു എന്ന സത്യം ആണ് മനസ്സിലാക്കുന്നത്. സാറിന്റെ ആത്മാർത്ഥമായ എഴുത്തിന് ആശംസകൾ.
ReplyDelete2012 ലെ ഈ പോസ്റ്റ് ഇപ്പോൾ വായിച്ച താങ്കൾക്ക് പ്രണാമം,വളരെ നന്ദി
ReplyDelete