പന്തീരുകുലത്തിലൊരുവൻ
പാറക്കഷണങ്ങൾ തകർന്നുടയുന്ന ശബ്ദം കേട്ട് വണ്ടിക്കാരൻ ഞെട്ടിയുണർന്നു..തന്റെ കാളവണ്ടി കൂട്ടം തെറ്റിയിരിക്കുന്നു.എന്നും ഒരുമിച്ചായിരുന്നൂയാത്ര.എട്ടാമത്തെ നമ്പറായിട്ടായിരുന്നു തന്റെ വണ്ടി.. മുൻപേ പോകുന്ന വണ്ടിക്ക് പിന്നാലെ മാത്രമേ തന്റെ കാളകൾസഞ്ചരിച്ചിരുന്നുള്ളൂ… ഇത് വരെ..... ഇന്നെന്തു പറ്റീ?
ഒരു കുന്നിന്റെ മുകളിലെക്കാണ് യാത്ര. തണുപ്പേറെയായത്കൊണ്ടാവാം മണ്ണും വിണ്ണും കറുത്ത കരിമ്പടം പുതച്ചിരിക്കുന്നൂ. ഇരുളിൽ, എവിടേക്കാണന്നറിയാതെയുള്ള യാത്ര. കാളവണ്ടിക്ക് താഴെ മുനിഞ്ഞ് കത്തിക്കൊണ്ടിരുന്ന റാന്തൽ എപ്പോഴാണു അണഞ്ഞ് പോയത്...
അയാൾ ഒരു കവിൾ പുകക്ക് ദാഹിച്ചു. കാതിൽ തിരുകിയിരുന്ന മുറിബീഡിയെടുത്ത് ചുണ്ടത്ത് വച്ചു.അരയിലെ മുണ്ടിന്റെ കോന്തലയിൽ നിന്നും തീപ്പെട്ടിയെടുത്ത് തുറന്നു, ഒരു കൊള്ളി മാത്രം..തണുപ്പിൽ വിരലുകൾ വിറക്കുന്നൂ.വളരെ നിയന്ത്രിച്ച് തീക്കോലെടുത്തു. വന്ധ്യയായ തീപ്പെട്ടിയിൽ എത്ര തന്നെയുരച്ചിട്ടും തിരി കത്താത്തതിൽ വണ്ടിക്കാരൻ അക്ഷമനായി. അത് അയാളുടെ ഏകാഗ്രത നഷ്ടപ്പെടുത്തി.വിരലുകളിൽനിന്നും തീക്കോൾ താഴേക്ക് വീണു.പെട്ടെന്നായാൾ കാളകളുടെ കയർ ആഞ്ഞു പിടിച്ചു. ഞരക്കത്തോടെ വണ്ടി നിന്നു.കയർ തൊണ്ടയിൽ മുറുകിയത്കൊണ്ടാകാം. കാളകളുടെ ഞരക്കത്തിനു വല്ലാത്തൊരു സ്വരവിന്യാസം.അയാൾ താഴേക്ക് ചാടിയിറങ്ങി. തറയിൽ കുത്തിയിരുന്ന് തീക്കോൽ പരതി..ഇരുട്ടും പിന്നെ വെട്ടമായി വന്ന മുഹൂർത്തത്തിലെപ്പോഴോ, വ്യക്തമായ വശങ്ങളുള്ള തീക്കോൽകണ്ടെടുത്തു.അവാച്യമായ ഒരാനന്ദം..കിട്ടില്ലാന്ന് നിനച്ചിരുന്ന ഒന്ന് കിട്ടിയപ്പോഴുള്ള ആഹ്ളാദത്തിൽ അയ്യാൾ ഒന്നുറക്കെ ചിരിച്ചു.അത് ഷണികമായിരുന്നു. തീക്കോൽ വീണ്ടും വീണ്ടും ഉരച്ച് നോക്കിയിട്ടും കത്താത്തത് കൊണ്ട് അയാൾ സ്പർശനത്താൽ ദർശിച്ചു.അതിന്റെ കാന്തം നഷ്ടപ്പെട്ടിരിക്കുന്നൂ. തീപ്പെട്ടിക്കൂടും,കൊള്ളിയും,ബീഡിയും വലിച്ചെറിഞ്ഞൂ.
ദ്വേഷ്യം മനസ്സിൽ ചുരമാന്താൻ തുടങ്ങിയപ്പോഴാണു അയാൾ അത് കണ്ടത്. അകലെ കുന്നിനു മുകളിൽ ഒരു ജ്യോതിസ്. വണ്ടിയിൽ ചാടിക്കയറി കാളകളുടെ ‘കടിഞ്ഞാൺ’ ആഞ്ഞ് പിടിക്കുകയും കാലുകളുടെ പെരുവിരൽ കൊണ്ട് അവയുടെ പിൻഭാഗത്ത് ചവിട്ടുകയും ചെയ്തു.ഇരട്ട വേദനയുടെ ഇരട്ടിപ്പിൽ കാളകൾ മുന്നോട്ട് കുതിച്ചു.
ഒട്ടും പ്രതീക്ഷിക്കാതെ മുകളിൽ നിന്നും ഉരുണ്ട് വന്ന ഒരു പാറക്കഷണം വാമഭാഗത്തെ കാളയുടെ ശരീരത്തിൽ പതിച്ചു.ഒരു അലർച്ചയോടെ കാള നിലം പതിച്ചു.കാളവണ്ടി ഇടത് വശത്തേക്ക് ചരിഞ്ഞു. അയാൾ ചാടിയിറങ്ങി കാളയെ നിരീക്ഷിച്ചു.അതിന്റെ നാഡീസ്പന്ദനം നിലച്ചിരിക്കുന്നു. വിഷമം ഉള്ളിലൊതുക്കി അയാൾ വണ്ടിയിൽ നിന്നും ആ കാളയുടെ കെട്ടഴിച്ച് മാറ്റി . കാളയുടെ കഴുത്തിരുന്ന്ഭാഗത്ത് തന്നെ കഴുത്ത് വച്ച് മറുകാളയോടൊപ്പം വണ്ടി വലിച്ചു.ലക്ഷ്യം മുകളിലത്തെ ജ്യോതിസ്സായിരുന്നു. കഠിനമായ കയറ്റം. കാലുകൾ തെന്നുന്നൂ.നാവ് വരളുന്നു. താൻ കാളകളെ അടിക്കുമ്പോഴും, ചവിട്ടുമ്പോഴും,ഭാരമുള്ള വസ്തുക്കൾ തോളേറ്റി വലിക്കുമ്പോഴും അവറ്റകൾക്കുണ്ടാകുന്ന വിഷമം ആന്നാദ്യമായി അയാൾക്ക് മനസ്സിലായി.ചിന്തകൾവെടിഞ്ഞ് അയാൾ വേഗതയുള്ളവനായി. വേഗത കുന്നിൻ നിറുകയിലെത്തിച്ചു.വണ്ടിയിൽ നിന്നും മോചിതനായി. അയാൾ തിരിഞ്ഞ് നോക്കി.കയറിവന്ന കയറ്റം ഇറക്കമായ് മുന്നിൽ.താൻ മോചിതനായപ്പോൾ ബാലൻസ് തെറ്റിയ മറുകാളയും,വണ്ടിയും താഴേക്ക് ഉരുണ്ട് പെയ്ക്കൊണ്ടിരുന്നത് അയാൾ കണ്ടില്ലാന്ന് നടിച്ചു. കുന്നിൻ നിറുകയിലാകെ പ്രകാശം തളം കെട്ടിനിൽക്കുന്നു. പാലൊളിപ്രഭ...പക്ഷേ നിരാശനായി...താൻ കണ്ട ജ്യോതിസ് അകലെ വളരെ അകലെയായിട്ട് വിളങ്ങി നിൽക്കുന്നു.അതിനടുത്തെത്താനുള്ള വഴി ആലോചിച്ച് അയാൾ നിലകൊണ്ടൂ.വൃഥാ?......
മനുഷ്യന്റെ ജീവിതം ഇങ്ങനെ ഓക്കേ തന്നെ ഇത് പോലെ
ReplyDeleteഎഴുത്ത് ഇഷ്ടമായി ... ആശംസകള്‍
@ കേള്‍ക്കാത്ത ശബ്ദം
അങ്ങനെയാവാം.......അല്ലാതെയുമാവാം. മനുഷ്യജീവിതത്തെക്കുറിച്ച് ഒന്നും പറയാൻ വയ്യല്ലോ.
ReplyDeleteകഥ പെട്ടെന്ന് അവസാനിപ്പിച്ചപോലെ തോന്നി എന്നൊരു പരാതി രേഖപ്പെടുത്തിക്കൊള്ളുന്നു.
@ ഞാൻ പുണ്യവാളൻ അദ്യ വർവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി
ReplyDelete@ എച്ചുമുകുട്ടി അതെ അതൊരു പ്രഹേളികയാണു. കഥ പെട്ടെന്ന് അവസാനിച്ച്പോയി...ജിവിതവും ക്ഷണികമാണല്ലോ...വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി...അടുത്ത കഥ ഇത്തിരി നീളംകൂടിയതാ... പരാതി അവിടെ തീർക്കം പോരേ?
ReplyDeleteകുറേയേറെ പറയുവാന്‍ ശ്രമിച്ചു. പക്ഷെ, ഒട്ടേറെ വളച്ചു കെട്ടി എന്ന് തോന്നി. മുന്‍പ് ശ്രീ. ശങ്കരപ്പിള്ളയുടെ ദീപസ്തംഭം എന്ന ഒരു ഏകാങ്കനാടകം പഠനകാലത്ത് അവതരിപ്പിച്ചിരുന്നു. അതിലെ രംഗങ്ങള്‍ ഓര്‍മ്മവന്നു പെട്ടന്ന്..
ReplyDelete..നല്ല ഒരു തിരക്കഥയിലെ രംഗം കണ്ടതുപോലെതന്നെയായിരുന്നു, വണ്ടിക്കാരന്റെ കൂടെയുള്ള വായനായാത്ര. ആ ‘തീക്കോൽ’ പരതിക്കണ്ടുകിട്ടിയപ്പോൾ, വണ്ടിക്കാരനുണ്ടായ സന്തോഷമാണ്, ഇപ്പോളെനിക്കും. നല്ല രംഗവിവരണം. (ഇതിനുയോജിച്ച പേര് ഇതല്ലെന്ന തോന്നൽ എനിക്കുണ്ട്). നല്ല ഭാവന, നല്ല ചുരുക്കിയെഴുത്ത്. അനുമോദനങ്ങൾ....
ReplyDeleteഇല്ലല്ലോ മനോരാജ് ഞാൻ ഒട്ടും വളച്ച് കെട്ടിയില്ല അതിലെ ഒരോകാരണങ്ങളും ജീവിതമായി ചെർത്ത് വായിച്ച് നോക്കു..വളരെക്കുറച്ച് പ്രതിബിംബങ്ങൾ ഉപയോഗിച്ച് വളരെ ചെറിയ ഒരു കഥ പറഞ്ഞു അത്രയേ ഉള്ളൂ....വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി
ReplyDeleteജ്യോതിസ് എപ്പോഴും അകലെ തന്നെ. അതിനടുത്തേക്കുള്ള പ്രയാണമാണല്ലോ ജീവിതത്തിന്‍റെ ലക്ഷ്‌യം. ഏതാനും വരികലിലൂടെ ആ സത്യം വെളിപ്പെടുത്തുന്നു.
ReplyDeleteകഥയുടെ ആശയം?
ReplyDeleteകയ്യിലുള്ളത് നഷ്ടപ്പെടുത്തിയും ദിവ്യമായതിനെ തേടിയെന്നോ, അതോ അതിനുവേണ്ടിയാണ് ജീവിതത്തിന്‍റെ തണ്ട് വലിക്കുന്നതെന്നോ ഞാന്‍ ഗ്രഹിക്കട്ടെ?
എഴുത്ത് ഇഷ്ടമായെങ്കിലും ഒരു അപൂര്‍ണത നിഴലിച്ചു നിന്നതായി തോന്നുന്നു.
എല്ലാം ക്ഷണികമല്ലേ. ഒന്നും പ്രചിക്കാന്‍ സാധ്യമല്ലല്ലോ.
ReplyDeleteപഴി ചാരാന്‍ എളുപ്പമാണ്...
@ജോസെലെറ്റ് എം ജോസഫ് ഇതിലെ കഥാപാത്രവും അപൂർണ്ണനാണ്.ഇതിൽ ഞാൻ ഉപയോഗിച്ചിരിക്കുന്നതൊക്കെ പ്രതിബിംബങ്ങളാണ്.വായനക്കാരുടെ ചിന്തക്ക് വിടുകയാണു എല്ലാം.കാളവണ്ടിയും,വന്ധ്യയായതീ പ്പെട്ടിയും,കാന്തം നഷ്ടപ്പെട്ടതീക്കോലും,ജ്യോതിസ്സും എല്ലാം പ്രതീകങ്ങളാണ്. വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി
ReplyDeleteപോയ വഴി മറന്നവരൊന്നും ലക്ഷ്യസ്ഥാനത്തെത്തിയിട്ടില്ല. അവർക്കെന്നും ലക്ഷ്യം ഒരു അക്കരപ്പച്ച തന്നെയായിരിക്കും...!
ReplyDeleteആശംസകൾ...
ഒരു സ്വപ്നം പോലെ സുന്ദരം
ReplyDeleteനമ്മുടെ ലക്‌ഷ്യം നേടിയെടുക്കുവാന്‍ നാം എന്തും ചെയ്യും എന്ന് ഈ വരികള്‍ തെളിയിച്ചിരിക്കുന്നു.ആശംസകള്‍
ReplyDeleteഎട്ടാമത്തെ നമ്പര്‍ വണ്ടിയും,വണ്ടിക്കാരനും,പിന്നാലെ
ReplyDeleteസഞ്ചരിക്കുന്ന കാളകളും,ബീഡിവലിക്കാനുള്ള വ്യഗ്രതയും,
തടസ്സം വന്നതിലുള്ള ചേഷ്ടകളും,അനന്തരസംഭവവികാസങ്ങളും,
ജ്യോതിസ്സും ജീവിതയാത്രയിലെ ചിന്തനീയ പ്രതിബിംബങ്ങളായി
വിളങ്ങിത്തിളങ്ങി നില്ക്കുന്നു.
ആശംസകള്‍
ജീവിതം തന്നെയല്ലേ നിങ്ങള്‍ പറഞ്ഞു വച്ചത്.....?
ReplyDeleteവായിച്ചു സുഖം പിടിച്ചു വന്നപ്പോഴെക്കു തീര്‍ന്നു.... വായിച്ചതത്രയും മനോഹരം..
നന്മകള്‍ നേരുന്നു..
എന്നെങ്കിലും ആ ജ്യോതിസ് കരഗതമാകുമോ....? വണ്ടിക്കാരനില്‍ നിന്ന് വണ്ടിക്കാളയിലേയ്ക്കുള്ള പരിണാമം നന്നായി
ReplyDeleteഭാസ്കരന്‍ മാഷിന്റെ
ReplyDelete"മറ്റൊരു വണ്ടിക്കാള
മാനുഷാകാരം പൂണ്ടി-
ട്ടഅറ്റത്തു വണ്ടികയ്യില്
ഇരിപ്പ് കൂനിക്കൂടി... എന്നാ വരികള്‍ ഓര്‍മ്മവരുന്നു.
ഇവിടെ കവിത അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.
ജീവിതം ആലസ്യത്തില്‍ തള്ളി നീക്കിയ ഒരാള്‍ അപ്രതീക്ഷിതമായി ജീവിതഭാരം തോളിലേറ്റുമ്പോള്‍ അനുഭവിക്കുന്ന കിതപ്പും, ഭാവിയെ കുറിച്ചുള്ള ഉത്കണ്ഠയും മനോഹരമായി ഗദ്യ കവിത ആക്കിയിരിക്കുന്നു.
സര്‍ ,
ReplyDeleteഒരുപാട് നല്ല പ്രതീകങ്ങള്‍ ,
വെളിച്ചത്തിനെ ലക്ഷ്യമാക്കിയുള്ള യാത്ര ..
അകന്നു പോകുന്ന ലക്ഷ്യത്തില്‍ പകച്ചു നില്‍ക്കുന്ന മനുഷ്യന്‍ ..
ഒരു സാധനക്കരന്റ്റെ ജീവിതം ..
ഒന്ന് വഴിതെറ്റി.. ഉറങ്ങി പോയി ..പക്ഷെ ..
ആ ഒരു തെറ്റ് തിരുത്തി മുന്നോട്ടു പോകാന്‍ ശ്രമിക്കുമ്പോള്‍
വരുന്ന ദുരിതങ്ങള്‍ ...
എങ്കിലും വെളിച്ചം ഒരു മാര്‍ഗദീപമാക്കുന്ന ഒരു നല്ല മനുഷ്യന്‍ ..
ഒരുപാടിഷ്ട്ടപ്പെട്ടു ..
സര്‍ ..എല്ലാ നന്മകളും ..
അപൂര്‍ണ്ണത, പല കഥകളിലും (പലയിടത്തും) കാണാറുള്ള അവസാനിപ്പിക്കല്‍, ടിപ്പിക്കലായിട്ടുള്ള തുടക്കം. നന്നായില്ലെന്ന് പറയുമ്പോള്‍..
ReplyDeleteഅപൂര്‍ണ്ണതകളാവാം, വായനക്കാര്‍ക്ക് ഏത് വിധത്തിലും പൂരിപ്പിക്കാനാകും വിധമാണെങ്കില്‍, ഇവിടെയുണ്ടത്, പക്ഷെ പലരും പറഞ്ഞ് പഴകിയതാണ്..
===
ഏറെക്കാലത്തിനു ശേഷമാണീ വഴിക്കെന്ന് തോന്നുന്നു :)
നല്ല രചനകള്‍ ഉണ്ടാവട്ടെ, ആശംസകള്‍.
മറ്റുള്ളവർക്ക് - മനുഷ്യർക്കും മൃഗങ്ങൾക്കും - നമ്മൾ കൊടുക്കുന്ന ദു:ഖങ്ങൾ എത്രവേദനാജനകമാണെന്ന് ഒരിക്കലും ഓർക്കാറില്ല, ആ സ്ഥാനത്ത് നമ്മൾ എത്തിപ്പെടും വരെ. ഒരു ദുഷ്പ്രവൃത്തി അല്ലെങ്കിൽ ദുഷിച്ചവാക്ക് ചെയ്യുന്നതിനോ പറയുന്നതിനോ മുൻപ്, നമ്മളാണ് മറുസ്ഥാനത്തെങ്കിൽ എന്ന് ഒരു നിമിഷം ഒന്നാലോചിച്ചെങ്കിൽ... കാളയുടെ സ്ഥാനത്ത് എത്തിയപ്പോളാണ് ആ സാധുമൃഗങ്ങൾ അനുഭവിക്കുന്ന വേദന അയാൾ മനസ്സിലാക്കിയത്.
ReplyDeleteകഥ നന്നായി.
പറഞ്ഞപോലെ ഇതിലെ ഒരോകാരണങ്ങളും ജീവിതമായി ചേര്‍ത്തു വായിക്കുമ്പോള്‍.. സത്യം..
ReplyDeleteഎന്നാലും ഇത്രയും നാളത്തെ ഇടവേളയ്ക്കു ശേഷം ചന്തുവേട്ടന്റെ ഒരു കഥ വായിക്കാന്‍ വന്നപ്പോ കുറച്ചു കൂടെ പ്രതീക്ഷിച്ചുട്ടോ..
കഥ വായിച്ചു, ഇനി നന്നായി പഠിക്കട്ടെ
ReplyDeleteവശ്യത ഒട്ടും കുറക്കാതെ കൊച്ചു കൊച്ചു വാചകങ്ങള്‍ യുക്ത്യനുസൃതമായി നിരത്തി വെച്ചുകൊണ്ട് അനുവാചകനെ കാളവണ്ടിയില്‍ കയറ്റി ഇരുത്തി അനായാസം വണ്ടിക്കാളകളെ തെളിച്ചു കയറ്റിക്കൊണ്ടിരുന്നു, കഥാകാരന്‍. ചെവിക്കുത്തിലെ മുറിബീഡിയും ഉരച്ചാല്‍ കത്താത്ത തീക്കൊള്ളിയും സൃഷ്ടിച്ച ചിത്രം ഹൃദയത്തില്‍ ഞാന്‍ സാമോദം ചേര്‍ത്തുവെച്ചത് മറ്റൊന്നും കൊണ്ടല്ല. പണ്ടെന്നോ കൈമോശം വന്ന മലനാടിന്റെ ചെമ്മണ്ണില്‍ പൊതിഞ്ഞ ചിത്രം കൊതി തീരാനെന്ന പോലെ ചന്തുനായരുടെ ഈ രചനയിലൂടെ പെട്ടെന്ന് തിരിച്ചു കിട്ടിയതു കൊണ്ടാണ്.
ReplyDeleteപക്ഷെ, എന്തു കൊണ്ടോ, എന്റെ കവിളില്‍ നിറഞ്ഞ പുക ഒടുവില്‍ തൃപ്തിയോടെ പുറത്തൂതാനാവാതെ തൊണ്ടയില്‍ തന്നെ കുടുങ്ങിപ്പോയി. കാറ്റില്‍ പറന്നുയരുന്ന ചെമ്മണ്ണില്‍, പിന്നിട്ട മലയോര വീഥിയില്‍ എവിടെയോ കാളവണ്ടിയും കാളകളും നഷ്ടപ്പെട്ടുപോയി. എന്റെ മനസ്സില്‍ പതിച്ച, നിറമുള്ള ഒരു ജീവിതചിത്രം, കഥാകാരാ, താങ്കള്‍ എന്തിനു ചീന്തിയെടുത്തെറിഞ്ഞു കളഞ്ഞു?
@ വീ കെ.ലക്ഷ്യം ഒരു അക്കരപ്പച്ച തന്നെ....അതിലേക്കുള്ള വഴി തേറ്റി അലയുകയാണു എല്ലാവരും...ഈ വരവിനും വായനക്കും എന്റെ നമസ്കാരം.
ReplyDelete@ അനാമിക... വളരെ നന്ദി കുഞ്ഞെ
@ ഗീതാകുമാരി... വരവിനും വായനക്കും അഭിപ്രായത്തിനും നന്ദി.
@ ശ്രീ.തങ്കപ്പൻ അവർകൾ..കഥ ഉൾക്കൊണ്ടതിൽ വളരെ നന്ദി.
@ ഖാദൂ....അതെ ജീവിതം തന്നെയാണു പറഞ്ഞിരിക്കുന്നത്
@ അജിത് ...വളരെ നന്ദി ഈ വരവിനും വായനക്കും...
@ ശ്രീ. പൊട്ടൻ.....അതെ ജീവിതം തന്നെയാണു ഇവിടെ പ്രതിപാദ്യവിഷയം... ജീവിതഭാരം ഇന്നത്തെലോകത്തിന് ഒരു സമസ്യയാണു... നമ്മുടെ തോളിൽ ഇന്നത്തെ സാഹചര്യം കയറ്റിവക്കുന്ന ജീവിതഭാരം..മുന്നോട്ടുഌഅ യാത്ര കഠിനമാണു.. കുത്തനെയുള്ള കയറ്റത്തിലാണു നമ്മൾ വാണമ്പോലെ കുതിച്ചുയരുന്ന വിലക്കയറ്റങ്ങൾ,അപ്രതീക്ഷിതമായി ഉരുണ്ട് വരുന്ന പാറക്കഷണങ്ങൾ..... ഈ കഥാപാത്രത്തിനെ വാമഭാഗം കൂടെ നഷ്ടമാകുമ്പോൾ..... കൂടുതൽ വിശദീകരിക്കുന്നില്ലാ വായനക്കാർക്ക് പല അർത്ഥതലങ്ങളിലും ഇത് വായിക്കാം...ഒന്ന് ഇരുത്തി വായിച്ചാൽ പലതും മനസ്സിലാകും എന്ന് ഞാൻ വിചാരിക്കുന്നൂ....താങ്കളുടെ വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി...
ReplyDelete@ നന്ദിനി... കുഞ്ഞെ ഇതൊക്കെത്തന്നെയാണു ഞാനും പറയാൻ ശ്രമിച്ചത്...അതിനെ അതിന്റേതായ അർത്ഥത്തിൽ എടുത്ത നന്ദിനിയുടെ വായനക്ക് നമസ്കാരം..ഒപ്പം ഇവിടെ എത്തിയതിനും അഭിപ്രായം പറഞ്ഞതിനും...
ReplyDelete@ലിപിക്കുഞ്ഞേ.... ഇടവേളയിൽ രണ്ട് കഥകൾ എഴുതി...താങ്കൾ പറഞ്ഞത് പോലെ' ജീവിതമായി ചേര്‍ത്തു വായിക്കുമ്പോള്‍.. സത്യം..' .എന്നുഌഅ കഥ ആദ്യം ഇട്ടൂ...അടുത്തത് ഉടനേ പ്രതീക്ഷിക്കാം....പ്രതീക്ഷക്കൊത്ത് ഉയരാൻ ശ്രമിക്കാം ഈ വരാവിനും വായനക്കും അഭിപ്രായത്തിനും നന്ദി....
ReplyDelete@ നിശാസുരഭി....കണ്ടിട്ട് നാളേറെയായി...താങ്കൾ പറഞ്ഞത്പോലെ'വായനക്കാര്‍ക്ക് ഏത് വിധത്തിലും പൂരിപ്പിക്കാനാകും വിധമാണെങ്കില്‍.....അങ്ങനെ തന്നെയാണു ഞാനികഥ എഴുതിയത്..തിൽ അത്രക്ക്ലീഷേ ഉണ്ടെന്ന് തോന്നിയില്ലാ ചൊലപ്പോൾ എന്റെ തോന്നലാവാം...വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി...
ReplyDelete@ ഗീതാ... താങ്കളുടെ നിരീക്ഷണം വളരെ നന്നായി....ഈ വരവിനും വായനക്കും അഭൊപ്രായത്തിനും വളരെ നന്ദി....
ReplyDelete@ മിനി ടീച്ചർ...വായിക്കുക,,,അഭിപ്രായം അറിയിക്കുക...ഈ വരവിനു നമസ്കാരം....
V P Gangadharan, Sydney സർ; അങ്ങയെപ്പോലുള്ളവരെയാണു ഈ ബൂലോകത്ത് ആവശ്യം. ഇടക്ക് താങ്കൾ ഇതിൽനിന്നൊക്കെ മാറിനിന്നപ്പോൾ ഞാൻ വല്ലതെ പ്രയാസപ്പെട്ടൂ...ഈ തിരിച്ച് വരവിൽ ഞാൻ അതിയായി സന്തോഷിക്കുന്നൂ... ഒരോ രചനകളേയും താങ്കൾ താങ്കളൂടേതായ കാഴ്ചപ്പാടിൽ നോക്കിക്കാണുന്നൂ... ഇവിടെ എന്റെ ഈ ചെറിയകഥ അങ്ങയേയും സ്പർശിച്ചൂവെങ്കിൽ ഞാൻ ധന്യനായി...വരവിനും വായനക്കും അഭിപ്രായത്തിനും നന്മകൾ നേരുന്നൂ...
ReplyDeleteഅക്കര പച്ച എന്ന വാക്ക് മനുഷ്യന് വേണ്ടി ഉണ്ടായതല്ലേ
ReplyDeleteഅതിനു പുറകെ ഓടുന്നതും മനുഷ്യന്‍ മാത്രമാകുന്നു
യാഥാര്‍ത്യ ത്തെ തിരിച്ചറിയുന്നതില്‍ ഓരോരുത്തരും വൈകുന്നു
ജീവിതമെന്ന പ്രഹേളികക്ക് മുന്നില്‍ പകച്ചു പോകുന്ന മനുഷ്യന്‍ ... ജീവിക്കാന്‍ വേണ്ടി മറുജന്മം വേണ്ടി വരുമോ...? ചെറുതായി , നന്നായി എഴുതിയ കഥ, ചിന്തിപ്പിക്കുന്നു....
ReplyDeleteഎവിടേയ്ക്കാണ് ഈ കാളവണ്ടിയുടെ യാത്ര എന്ന് വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടായിരുന്നു വായന...അന്ത്യം ആശ്ചര്യപ്പെടുത്തി..!
ReplyDeleteആശംസകൾ...!
ആശംസകള്‍...
ReplyDeleteനല്ല കഥ. കവിതയില്‍ നിന്നും ഒട്ടധികം ദൂരമൊന്നും സഞ്ചരിച്ചിട്ടില്ലതാനും. വളരേ കുറഞ്ഞവാക്യങ്ങളില്‍ വളരേ വലിയ കാര്യങ്ങള്‍ പറഞ്ഞു വെക്കുന്നത് ഒരു സിദ്ധി തന്നെയാണ്. തലക്കെട്ടും നമ്പറും പാറക്കല്ലും പിന്നെ ഏറെ ബിംബങ്ങളും, ഞങ്ങളെ ചിന്തിക്കാന്‍ വിട്ടത് നന്നായി.
ReplyDeleteനന്നായിരിക്കുന്നു.
ReplyDeleteകഥ ഇഷ്ടമായി. ആശംസകൾ .
ReplyDeleteആശംസകള്‍
ReplyDeleteജീവിതമെന്ന കാളവണ്ടിയാത്രയില്‍ ലക്ഷ്യത്തിലേക്ക് ദൃതി കാണിച്ചിട്ട് കാര്യമൊന്നുമില്ല.
ReplyDeleteഅയാള്‍ കത്താത്ത തീപെട്ടിക്കോലിനു വേണ്ടി ഇരുട്ടില്‍ തപ്പുകയും, കാളകളെ പീഡിപ്പിക്കുകയും ചെയ്യുന്നു. പോയിടത്തേതെക്കായിരുന്നില്ല പോവേണ്ടിയിരുന്നത് എന്ന് നമ്മള്‍ തിരിച്ചറിയുന്നത് വൈകിയാണ്. ജീവിതത്തിന്റെ ആകെ ഫിലോസഫി മനോഹരമായി അവതരിപ്പിച്ചു.
ഒരുപാട് അർഥങ്ങളുള്ള കഥ, വായനക്കാരന്റെ അനുഭവം പോലെ വിവക്ഷിക്കാം.
ReplyDeleteകഥയുടെ അര്‍ത്ഥതലങ്ങളിലേക്ക് ഇതു വരെ അഭിപ്രായം കുറിച്ച കൂട്ടുകാര്‍ എല്ലാരും സഞ്ചരിച്ചതു കൊണ്ട് അതിനിയും പറയുന്നില്ല. ഒരു തിരകഥാകൃത്തിന്‍റെ സൂക്ഷ്മ നിരീക്ഷണം ഓരോ വരിയിലും കാണാനായി. ഒപ്പം നാട്ടിന്‍ പുറത്തെ ചെമ്മണ്‍ പാതയിലൂടെ ആ കാളവണ്ടിക്കാരനോടൊപ്പം ഞങ്ങളെയും കൊണ്ടുപോയി....
ReplyDeleteഒടുവില്‍ വാമഭാഗം നഷ്ടമായപ്പോളും ഭാരം സ്വയം ചുമന്ന്‍ ഒരിക്കലും എത്താത്ത ലക്‌ഷ്യം തേടി യാത്ര.... ആ അപൂര്‍ണത തന്നെയാണ് ഈ കഥയുടെ സൌന്ദര്യവും...
വണ്ടിയും കാളയും നഷ്ടമാവുമ്പോഴും ഏതോ വെളിച്ചം വഴി നടത്തുമെന്ന പ്രതീക്ഷയില്‍ കുന്നിന്‍ പുറത്ത് വിവശരായ് ഞങ്ങളും.... (എന്‍റെ വായനയില്‍ ഒതുങ്ങാത്തത്.... എട്ടാമത്തെ വണ്ടി, പന്തിരുകുലം ഈ ബിംബങ്ങളില്‍ അങ്കിള്‍ പ്രത്യേകമായി എന്തെങ്കിലും പറയാന്‍ ഉദ്ദേശിക്കുന്നുണ്ടോ? നാറാണത്തു ഭ്രാന്തനിലേക്ക് സൂചനകള്‍ എന്തെങ്കിലും?)
നന്മകള്‍ നേരുന്നു...
ചന്തുവേട്ടാ, എനിക്കങ്ങോട്ട് .... :)
ReplyDeleteകയറിക്കാഞ്ഞാലേ ഉയരം മനസ്സിലാവൂ.പാറക്കല്ലും വണ്ടിയുടെ ഉരുളലുകളും എല്ലാം കൂടെ.... കഥയുടെ പെട്ടെന്നുള്ള അന്ത്യവും കണ്‍ഫ്യൂഷനാക്കി. അതു പോലെ തീപ്പെട്ടി കൊള്ളിയെന്ന തീക്കോലും. അതില്‍ നഷ്ടപ്പെട്ട കാന്തമോ? തീപ്പെട്ടിക്കൊള്ളിയില്‍ കരിമരുന്നല്ല്ലെ? എന്തോ എനിക്കൊന്നും പിടി കിട്ടിയില്ല.എഴുത്തുകാരനേക്കാള്‍ പണി വായനക്കരനാണ് കിട്ടിയത്. പിക്കാസോ ചിത്രം വരച്ചപ്പോള്‍ ചിന്തിക്കാത്തതും കണികള്‍ ചിത്രത്തില്‍ കണ്ടെത്തിയ പോലെ!.
ReplyDeleteപ്രതീക്ഷയുടെ കഥ
ReplyDeleteആശംസകള്‍
jeevithathe varachu kaattaanulla sramam, nannaayi.
ReplyDeleteഎവിടെയൊക്കെയോ ആരെയൊക്കെയോ പ്രലോഭിപ്പിച്ചു കൊണ്ട് ഓരോ തരി വെട്ടം ....അതിനു പിന്നാലെ പായുന്ന മനുജന്‍ പിറകില്‍ മറിഞ്ഞു വീണു പോയ ആ വണ്ടിയും അതിലെ അവന്‍റെ സഹായിയെയും മനപൂര്‍വം മറക്കുന്നു...ഒടുവില്‍ വീണ്ടും വീണ്ടും അകലെയക്കി ആ പ്രഭയും
ReplyDeleteആശംസകള്‍
ചന്തുവേട്ടാ ഈ ഞാന്‍ അടുത്തിടെ വായിച്ചൂ ല്ലോ ..പത്രത്തിലോ മറ്റോ ഏട്ടന്‍ എഴുതിയിരുന്നോ ഈ കഥ ...നല്ല കഥ ഇഷ്ടായി ട്ടോ ...
ReplyDelete@ കാടോറ്റിക്കാറ്റ്....പന്തീരു കുലത്തിന്റെ ബാക്കിപത്രങ്ങളാണല്ലോ നമ്മൾ ഓരൊരുത്തരും...നറാണത്ത് ഭ്രാന്താൻ എട്ടാമനായിരുന്നൂ...ഞാൻ ജീവിതത്തെ യാണു ഇവിടെ ആവിഷ്കരിച്ചത്..നാറാണത്ത് ഭ്രാന്തനെപ്പോൽഎ നമ്മളും ജീവിതം എന്ന കല്ല് ഉരുട്ടികയറ്റുകയല്ലേ...ലക്ഷ്യമറിയാതെ..കുന്നിൻ നിറുകയിലേക്ക്...വന്ധ്യയായ തീപ്പ്ർട്ടിയും കാന്തം നഷ്ടപ്പെട്ട തീക്കൊള്ളിയും,എന്തിന്റെ പ്രതീന്മാണന്ന് മനസ്സിലായിക്കാണുമല്ലോ...മോക്ഷം എന്ന വെളിച്ചം തേടി,അല്ലെങ്കിൽ കഷ്ടതകൾ ഒന്നുമില്ലാത്ത ജീവിതപ്രഭ തേടി നമ്മൾ ഏത് പ്രതികൂലമായ അവസ്ഥയിലൂടെയും സഞ്ചരിക്കും...പക്ഷേ അത് നമുക്ക് കരഗതമാകുമോ? ഇങ്ങനെയൊക്കെയാണു പ്രതിപാദ്യവിഷയം വായിക്കുന്നവർക്ക് ഏത് കാഴ്ചപ്പാടിലൂടെയും ഇത് നോക്കിക്കാണാനാകും...kochumol(കുങ്കുമം)പറഞ്ഞിരിക്കുന്നത്പോലെ ഇത് ഒരു വാരികയിൽ വന്ന കഥയാണു.അതിനു മുൻപ് കേരളപുരോഗമന സാഹിത്യ വേദിയിൽ ഇത് അവതരിപ്പിച്ചിരുന്നു.അപ്പോൾ വന്ന ഒരു വിമർശനം എന്നെ വല്ലാതെ ഞെട്ടിപ്പിച്ചു..ലൈബ്രറി കൌൺസിലിന്റെജനറൽ സെക്രട്ടറിയായ് ശശിധരൻ ഇതിനു കൊടുത്തഭാഷ്യം ഇങ്ങനെ:" ഒരു ബൂർഷ്വാചിന്താ ഗതിയീലാണു ചന്തുനായർ സർ ഈ കഥ എഴുതിയിരിക്കുന്നത്..സോഷ്യലിസം തേടിയുള്ള ഒരാളുടെ യാത്ര...വളരെ പ്രായസപ്പെട്ടുഌഅ യാത്ര..ഇതിനിടയിൽ ഇടത് വശത്തെകാള(ഇടത് ചിന്താഗതിക്കാർ)മരണമടയുന്നൂ...എന്നിട്ടും വലതു ചിന്താഗതിക്കാരോടൊപ്പം അയ്യൾ യാത്ര തുടർന്നു.അവരും വഴിവിടുന്നു.പക്ഷേ സോഷ്യലിസം എന്ന ജ്യ്യോതിസ്സിനെ കൈപ്പിടിയിൽ ഒതുക്കാനാകതെ അയ്യാൾ "വൃഥാ" നിലകൊള്ളുന്നൂ....എന്ന് ...ഞാൻ അതിനും മറുപടി പറഞ്ഞില്ലാ..ഈ കഥവായനക്കാർക്ക് തന്നെ വിടുന്നൂ.......
ReplyDeleteവിശദീകരണം ഉള്‍പ്പടെ വായിച്ചു. കൊള്ളാം. ഇഷ്ടപ്പെട്ടു.
ReplyDeleteമാഷേ . ആദ്യമായി വായിക്കുന്നു ..
ReplyDeleteപക്ഷേ വളരെകാലം മുന്നേ പരിചിതമായൊരു ഭാഷ ..
വാക്കുകളിലെല്ലാം എന്തൊ പരിചയ ഭാവം
മുന്നില്‍ ചിത്രം പൊലെ വരച്ചിട്ടിരിക്കുന്ന വരികള്‍ ..
മനുഷ്യജീവിതത്തിന്റെ തുടിപ്പുകള്‍ കാണാം
എന്റെ ചിന്തകളിലൂടെ മാത്രമാണീ എഴുത്ത്
ജീവിതത്തിന്റെ താളം തെറ്റുകയും ,
പിന്നീട് അവ മനസ്സിനെ അസ്വസ്തമാക്കുകയും
ദ്വേഷ്യത്തിന്റെ തുരുത്തിലേക്ക് ചേക്കേറുകയും
തിരിച്ചടികള്‍ പൊലെ വിടവുകള്‍ ഉണ്ടാവുകയും
കഠിനമായ പാതകളിലൂടെ ജീവിതം പ്രതീഷയുടെ ചിന്തയിലേറീ
മുന്നേറുമ്പൊഴും , ആഗ്രഹം സഫലികരിക്കാതെ തളരുന്ന മനസ്സിനേയും
ഒരു ജീവിതത്തിന്റെ മൊത്തം സാരാംശങ്ങളേയും ചെറു കഥയിലൂടെ
വരച്ചു കാട്ടി .. എനിക്കും പെട്ടെന്ന് തീര്‍ന്ന പൊലെ തോന്നീ
കൂടുതല്‍ വായിക്കുവാന്‍ മനസ്സ് പ്രാപ്തമാകുന്നയടുത്ത് വച്ച്
വരികള്‍ നിന്നു പൊയപ്പൊള്‍ എന്തൊ ഒരു ..
തെളിമയോടെ എഴുതുന്നു , ആഴമുള്ള അര്‍ത്ഥം നിറച്ച്
ആശംസ്കള്‍ മാഷേ .. ഇനിയും വരും ഇവിടെ , കൂടെ കൂടി കേട്ടൊ ..
താങ്കൾ ചിന്തിച്ചത് തന്നെയാണു ഇതിന്റെ സാരാംശം...വായിക്കുന്നവരുടെ മനസ്സിൽ തെളിയുന്നതെന്തോ അതാണു..ഇതിന്റെ കഥാംശം...താങ്കൾ ഈ കഥയെ ഉൾക്കൊണ്ടിരിക്കുന്നൂ...അത് സന്തോഷത്തോടെ തന്നെ പറയട്ടേ..... സ്വാഗതം ഈ വരവിനും വായനക്കും ആത്മാർത്ഥമായ വിലയിരുത്തലിനും....സ്വന്തം ചന്തു നായർ
ReplyDeleteമനുഷ്യന്‍ ആഗ്രഹങ്ങള്‍ക്ക് പിറകെയോടും. ചിലത് കിട്ടും. ചിലത് മറയും.
ReplyDeleteഎന്നാലും ജീവിതം ക്ഷണപ്രഭാചഞ്ചലം എന്നോര്‍ക്കാതെ അവന്‍ മോഹങ്ങള്‍ക്ക് പിറകെ പാഞ്ഞുകൊണ്ടേയിരിക്കുന്നു!
(വരാന്‍ വൈകിയതിനു എന്നെ കുറ്റം പറയേണ്ട. പോസ്റ്റ് ഇട്ടാല്‍ മെയില്‍ അയക്കില്ലല്ലോ! > kannooraan2010@gmail.com)
മനുഷ്യ ജീവിതം എപ്പോഴും ഇങ്ങനെ തന്നെ, അല്ലേ മാഷേ...
ReplyDeleteലക്ഷ്യം കാണും വരെ സഞ്ചരിയ്ക്കുക തന്നെ.
നന്നായി എഴുതി
ReplyDeleteആശംസകള്‍
ഇവിടെ ഞാന്‍
http://admadalangal.blogspot.com/
Valareyadhikam chinthippikkunnu...kuranja vachakangaliloode...Orupadu nannii...
ReplyDeleteവന്ധ്യയായ തീപ്പെട്ടിയിൽ എത്ര തന്നെയുരച്ചിട്ടും .....വന്ധ്യായ തീപ്പെട്ടി എന്ന ഒറ്റ പ്രയോഗം മതി കഥയുടെ പൂർണസൗന്ദര്യം ആസ്വാദിക്കാൻ !!
ReplyDelete