Thursday, May 26, 2011

ഞങ്ങൾക്ക് 26 വയസ്സ്......

പ്രീയമുള്ള എന്റെ നല്ലവരെ ....ഇന്ന് 26-05-2011.. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇന്ന് ഇരുപത്തിയാറ് സംവത്സരം കടന്ന് പോയിരിക്കുന്നൂ....കൂട്ടിയും, ഗുണിച്ചും,ഹരിച്ചൂം  നോക്കിയ പ്പോൾ ലാഭം ഞങ്ങൾ മാത്രം....എല്ലാവർക്കും ഞങ്ങൾ എല്ലാ ഭാവുകങ്ങളും നേരുന്നൂ...

Tuesday, May 24, 2011

അറിവുകളും,ചിന്തയും,പിന്നെ നമ്മളും.....

സാഡിസ്റ്റ്
സ്ത്രീ പീഡനം നടത്തിയഫ്രെഞ്ചെഴുത്തുകാരനോട് ബന്ധപ്പെടുത്തിയാണ് ഈ വാക്കിന്റെ ഉത്ഭവം. ‘ദൊനാസ്യങ് അല്ഫോണ്ട്സ് ഫ്രാങ് സ്വാ കൊണ്ട്ത് സാദ്’ (Donatien Alphonse Francois Contde Sad) എന്നാണ് അയ്യാളുടെപേര് 1768 ഏപ്രിൽ 3ആം തീയ്യതി നടത്തിയ ഒരു ക്രുരകൃത്യത്തോടെയാണ് സാദ് കുപ്രസിദ്ധനായത്.റോസ് കെല്ലർ എന്നൊരു യുവതിയെ വശികരിച്ച് കൊണ്ട് പോയി സ്വന്തം ഇച്ഛക്ക് വിധേയയാക്കിയിട്ട് ,അയ്യാൾ  അവളുടെ നഗ്ന ങ്ങളായ പൃഷ്ടങ്ങളെ ഭുർജ്ജക്കമ്പ്കൊണ്ട് അടിച്ച് പൊട്ടിക്കുകയും, കുന്തംകൊണ്ട് കീറി മുറിക്കുകയും ആ മുറിവുകളിൽ ചുവന്ന മെഴുക് ഉരുക്കി ഒഴിക്കുകയും ചെയ്തു.ഇത് അയ്യാളുടെ പ്രവൃത്തിയുടെ ഒരു ഉദാഹരണം മാത്രം
പിൻ കുറിപ്പ്
എല്ലാ മനുഷ്യരുടേയും മനസ്സിന്റെ കള്ളറയിൽ ഒരു സാഡിസ്റ്റ് ഒളിഞ്ഞ് കിടപ്പുണ്ട്.. അതിനെ ഒരിക്കലും തുറന്ന് വിടാതെ മനസ്സിനുല്ലിൽ തന്നെ ഉറപ്പിച്ച് നിർത്തുന്നവരാണ് യഥാർത്ഥ മനുഷ്യർ.. ഇരു തുമ്പിയെക്കൊണ്ട്, അതിനെടുക്കാൻ പറ്റാത്ത കല്ല് എടുപ്പിക്കുന്നത് പോലും സാഡിസമാണ്.....
                                      ************************

 ലെസ്ബിയനിസം

ഗ്രീക്ക് കവിയായ സാഫോയാണ് ലോകത്തിലെ ആദ്യത്തെ ലെസ്ബിയൻ. ബി.സി. ആറാം നൂറ്റാണ്ടിൽ ഗ്രീസിനു സമീപമുള്ള ലെസ് ബോസ് എന്ന ദ്വീപിൽ അവർ കുടിയേറിപ്പാർത്തു.സ്വവർഗ്ഗ രതിയുടെ ആരാധികയായിരുന്ന ഇവർ ജീവിച്ചിരുന്ന ദ്വീപിന്റെ പേരിനെ ആധാരമാക്കിയാണ് സ്ത്രീ വർഗ്ഗപ്രേമത്തിന് ലെസ്ബിയനിസ്സം എന്ന പേർ വന്നത്.ബൈബിളിലെ ഉല്പത്തിപുസ്തകത്തിൽ, പതിനെട്ടാം അദ്ധ്യായത്തിൽ സ്വവർഗ്ഗ രതി നിന്നിരുന്നൂ എന്ന് കാണുന്നൂ....
പിൻ കുറിപ്പ്
പ്രായം ഏതോ ആകട്ടെ ( കുട്ടികൾ മുതൽ വൃദ്ധർ വരെ) ഒരിക്കലെങ്കിലും സ്വവർഗ്ഗ പ്രേമത്തെക്കുറിച്ച് ചിന്തിക്കാത്തവർ വിരളമെന്നാണ് ഫ്രോയിറ്റിന്റെ നിരീക്ഷണം.
                                         *****************
  സ്നേഹം
( മുൻ കുറിപ്പ്)

സ്നേഹമേ.......
മനസ്സാകും ഖനിയിലെ രത്നമാണ് നീ...
പുരുഷന് പുരുഷാർത്ഥ സമ്പാദനത്തിന് നിദാനമാണ് നീ....
സ്ത്രീക്ക് സ്രൈണ ഗുണങ്ങളുമാണ് നീ....
മരുഭൂമി തന്നിലെ മലർവാടിയാണ് നീ....
വിരസമാം ജീവിതത്തിലെ ആഹ്ലാദമാണ് നീ...
നീതി മാർഗ്ഗങ്ങളിലെ പഥികർക്ക്
സ്വർഗ്ഗത്തിലേക്കുള്ള വഴി വിളക്കാണ് നീ....
മരണാനന്തരം,ഓർമ്മയാകുന്ന പിതൃലോകങ്ങളിൽ
കണ്ണുനീരിലൂടെ നിനക്ക് അവിടെ പതിവായി
തിലോദക തർപ്പണം ഉണ്ടായിരിക്കുന്നതാണ്....
അല്ലയോ സ്നേഹമേ....
നിന്റെ എതിരാളി ദ്വേഷ്യം അല്ലാ; പിന്നെയോ
പരസ്പര ബന്ധത്തെ താഴിട്ട് പൂട്ടുന്ന ദുരഭിമാനമാണ്...
കോപമോ ദ്വേഷ്യമോ താൽക്കാലികമാണ് .
എന്നാൽ മിഥ്യാഭിമാനം ഹൃദയങ്ങളെ
എന്നെന്നേക്കുമായി അകറ്റിക്കളയുന്നൂ....
സഹിഷ്ണതയോടെ സമീപിക്കാനും, കാലുഷ്യമില്ലാതെ
അടുക്കുവാൻ കഴിയുന്നവർക്ക് മാത്രമേ സ്നേഹത്തിന്റെ
വിദൂരതീരങ്ങളിലെങ്കിലും എത്തിച്ചേരാനാകൂ‍....

ഇനി ഒരു ചോദ്യം..........

 ജനി

എള്ള് വിതച്ചിട്ട് ഈരില വന്നപ്പോൾ എണ്ണയിരിപ്പതെവിടെ?
അമ്മ തീണ്ടാരീടന്ന് മനമേലിരുന്നപ്പോൾ നമ്മളിരിപ്പതെവിടെ?
                       ******************