Tuesday, May 24, 2011

അറിവുകളും,ചിന്തയും,പിന്നെ നമ്മളും.....

സാഡിസ്റ്റ്
സ്ത്രീ പീഡനം നടത്തിയഫ്രെഞ്ചെഴുത്തുകാരനോട് ബന്ധപ്പെടുത്തിയാണ് ഈ വാക്കിന്റെ ഉത്ഭവം. ‘ദൊനാസ്യങ് അല്ഫോണ്ട്സ് ഫ്രാങ് സ്വാ കൊണ്ട്ത് സാദ്’ (Donatien Alphonse Francois Contde Sad) എന്നാണ് അയ്യാളുടെപേര് 1768 ഏപ്രിൽ 3ആം തീയ്യതി നടത്തിയ ഒരു ക്രുരകൃത്യത്തോടെയാണ് സാദ് കുപ്രസിദ്ധനായത്.റോസ് കെല്ലർ എന്നൊരു യുവതിയെ വശികരിച്ച് കൊണ്ട് പോയി സ്വന്തം ഇച്ഛക്ക് വിധേയയാക്കിയിട്ട് ,അയ്യാൾ  അവളുടെ നഗ്ന ങ്ങളായ പൃഷ്ടങ്ങളെ ഭുർജ്ജക്കമ്പ്കൊണ്ട് അടിച്ച് പൊട്ടിക്കുകയും, കുന്തംകൊണ്ട് കീറി മുറിക്കുകയും ആ മുറിവുകളിൽ ചുവന്ന മെഴുക് ഉരുക്കി ഒഴിക്കുകയും ചെയ്തു.ഇത് അയ്യാളുടെ പ്രവൃത്തിയുടെ ഒരു ഉദാഹരണം മാത്രം
പിൻ കുറിപ്പ്
എല്ലാ മനുഷ്യരുടേയും മനസ്സിന്റെ കള്ളറയിൽ ഒരു സാഡിസ്റ്റ് ഒളിഞ്ഞ് കിടപ്പുണ്ട്.. അതിനെ ഒരിക്കലും തുറന്ന് വിടാതെ മനസ്സിനുല്ലിൽ തന്നെ ഉറപ്പിച്ച് നിർത്തുന്നവരാണ് യഥാർത്ഥ മനുഷ്യർ.. ഇരു തുമ്പിയെക്കൊണ്ട്, അതിനെടുക്കാൻ പറ്റാത്ത കല്ല് എടുപ്പിക്കുന്നത് പോലും സാഡിസമാണ്.....
                                      ************************

 ലെസ്ബിയനിസം

ഗ്രീക്ക് കവിയായ സാഫോയാണ് ലോകത്തിലെ ആദ്യത്തെ ലെസ്ബിയൻ. ബി.സി. ആറാം നൂറ്റാണ്ടിൽ ഗ്രീസിനു സമീപമുള്ള ലെസ് ബോസ് എന്ന ദ്വീപിൽ അവർ കുടിയേറിപ്പാർത്തു.സ്വവർഗ്ഗ രതിയുടെ ആരാധികയായിരുന്ന ഇവർ ജീവിച്ചിരുന്ന ദ്വീപിന്റെ പേരിനെ ആധാരമാക്കിയാണ് സ്ത്രീ വർഗ്ഗപ്രേമത്തിന് ലെസ്ബിയനിസ്സം എന്ന പേർ വന്നത്.ബൈബിളിലെ ഉല്പത്തിപുസ്തകത്തിൽ, പതിനെട്ടാം അദ്ധ്യായത്തിൽ സ്വവർഗ്ഗ രതി നിന്നിരുന്നൂ എന്ന് കാണുന്നൂ....
പിൻ കുറിപ്പ്
പ്രായം ഏതോ ആകട്ടെ ( കുട്ടികൾ മുതൽ വൃദ്ധർ വരെ) ഒരിക്കലെങ്കിലും സ്വവർഗ്ഗ പ്രേമത്തെക്കുറിച്ച് ചിന്തിക്കാത്തവർ വിരളമെന്നാണ് ഫ്രോയിറ്റിന്റെ നിരീക്ഷണം.
                                         *****************
  സ്നേഹം
( മുൻ കുറിപ്പ്)

സ്നേഹമേ.......
മനസ്സാകും ഖനിയിലെ രത്നമാണ് നീ...
പുരുഷന് പുരുഷാർത്ഥ സമ്പാദനത്തിന് നിദാനമാണ് നീ....
സ്ത്രീക്ക് സ്രൈണ ഗുണങ്ങളുമാണ് നീ....
മരുഭൂമി തന്നിലെ മലർവാടിയാണ് നീ....
വിരസമാം ജീവിതത്തിലെ ആഹ്ലാദമാണ് നീ...
നീതി മാർഗ്ഗങ്ങളിലെ പഥികർക്ക്
സ്വർഗ്ഗത്തിലേക്കുള്ള വഴി വിളക്കാണ് നീ....
മരണാനന്തരം,ഓർമ്മയാകുന്ന പിതൃലോകങ്ങളിൽ
കണ്ണുനീരിലൂടെ നിനക്ക് അവിടെ പതിവായി
തിലോദക തർപ്പണം ഉണ്ടായിരിക്കുന്നതാണ്....
അല്ലയോ സ്നേഹമേ....
നിന്റെ എതിരാളി ദ്വേഷ്യം അല്ലാ; പിന്നെയോ
പരസ്പര ബന്ധത്തെ താഴിട്ട് പൂട്ടുന്ന ദുരഭിമാനമാണ്...
കോപമോ ദ്വേഷ്യമോ താൽക്കാലികമാണ് .
എന്നാൽ മിഥ്യാഭിമാനം ഹൃദയങ്ങളെ
എന്നെന്നേക്കുമായി അകറ്റിക്കളയുന്നൂ....
സഹിഷ്ണതയോടെ സമീപിക്കാനും, കാലുഷ്യമില്ലാതെ
അടുക്കുവാൻ കഴിയുന്നവർക്ക് മാത്രമേ സ്നേഹത്തിന്റെ
വിദൂരതീരങ്ങളിലെങ്കിലും എത്തിച്ചേരാനാകൂ‍....

ഇനി ഒരു ചോദ്യം..........

 ജനി

എള്ള് വിതച്ചിട്ട് ഈരില വന്നപ്പോൾ എണ്ണയിരിപ്പതെവിടെ?
അമ്മ തീണ്ടാരീടന്ന് മനമേലിരുന്നപ്പോൾ നമ്മളിരിപ്പതെവിടെ?
                       ******************

42 comments:

 1. ചില ചിന്തകളും...ചെറുപ്പത്തിലേ ഞാൻ തന്നെ എന്നോട് ചോദിച്ച ഒരു ചോദ്യവും... എന്നോ കിട്ടിയ ചില അറിവുകളും ഇവിടെ പങ്ക് വക്കുന്നൂ...

  ReplyDelete
 2. " എല്ലാ മനുഷ്യരുടേയും മനസ്സിന്റെ കള്ളറയിൽ ഒരു സാഡിസ്റ്റ് ഒളിഞ്ഞ് കിടപ്പുണ്ട്.. അതിനെ ഒരിക്കലും തുറന്ന് വിടാതെ മനസ്സിനുല്ലിൽ തന്നെ ഉറപ്പിച്ച് നിർത്തുന്നവരാണ് യഥാർത്ഥ മനുഷ്യർ.. " :) ചെറുപ്പത്തില്‍ എത്ര തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചതാ ...

  ReplyDelete
 3. കമന്റ് ബോക്സിന്‍ ഗൂഗിള്‍ അകൌഡ് ഉപയോഗിച്ച് കമന്റാന്‍ പറ്റുന്നില്ല .. എന്തെങ്കിലും പ്രശ്നമുണ്ടോ എന്നൊന്ന് നോക്കൂ ??

  ReplyDelete
 4. അമ്മ തീണ്ടാരീടന്ന് മനമേലിരുന്നപ്പോൾ നമ്മളിരിപ്പതെവിടെ?..
  shariyaanu nammal anneram evide aayirunnu?
  nalla ezhthu..aashamsakal..

  ReplyDelete
 5. കള്ളയറ, ജെനിതകം - ശരിയായ വാക്കുകള്‍?
  (കള്ള അറ എന്നാണ് സുഖമെന്ന് തോന്നുന്നു)


  വിരസമാം ജീവിതത്തിലെ ആഹ്ലാദമാണ് നീ...
  നീതി മാർഗ്ഗങ്ങളിലെ പഥികർക്ക്
  സ്വർഗ്ഗത്തിലേക്കുള്ള വഴി വിളക്കാണ് നീ..

  നിന്റെ എതിരാളി ദ്വേഷ്യം അല്ലാ; പിന്നെയോ
  പരസ്പര ബന്ധത്തെ താഴിട്ട് പൂട്ടുന്ന ദുരഭിമാനമാണ്..

  വരികളൊക്കെ നന്ന്,
  അറിവുകള്‍ ഇനിയുമേകാം
  നന്ദി..

  ReplyDelete
 6. സാഡിസവും ലെസ്ബിയനിസവും തമ്മില്‍ ഒരു യോജന കാണുന്നു.. രണ്ടും എഴുത്തുകാരില്‍ നിന്നുള്ള ഉത്ഭവം തന്നെ... ക്രിസ്സ് ജ് റൂസ്സോ സം‌വിധാനിച്ച ഒരു ഷോര്‍ട്ട് ഫിലിം ഉണ്ട് “A Women Reported" ലെസ്ബിയനിസത്തിന്‍റെ ചില ബലഹീന നിമിഷങ്ങള്‍ തന്മയത്വത്തോടെ കാണാം അതില്‍ . അറിവുകള്‍ പങ്കു വെച്ചത് നന്നായി.. അതൊരു നല്ല കാര്യം തന്നെ. മഹാഭാരതത്തിന്‍റെ ഒരു ഭാഗത്ത് “നിന്‍റെ ചിന്തകള്‍ നീ ചെയ്യേണ്ട കര്‍മ്മത്തെ നിന്നില്‍ നിന്നും മാറ്റിനിര്‍ത്തുന്നതാവരുത്, അതു നിന്‍റെ കര്‍മ്മം മറ്റുള്ളവരിലേയ്ക്കും എത്തിയ്ക്കുന്നതാവണം” എന്നര്‍ത്ഥം വരുന്ന ചില വരികള്‍ ഉണ്ട്. ചന്തുവേട്ടന്‍റെ ചിന്തകളും ചിന്തിയ്ക്കേണ്ടതു തന്നെ നാമോരോരുത്തരും... നല്ല ചിന്തകള്‍ പലയിടത്തും അന്യം നിന്നു പോകുന്നു. ചിലയിടങ്ങളിലെല്‍ങ്കിലും അതിനിപ്പോഴും വിലയുണ്ട് താനും... സ്നേഹാശംസകള്‍...

  ReplyDelete
 7. എല്ലാ മനുഷ്യരുടേയും മനസ്സിന്റെ കല്ലറയിൽ ഒരു സാഡിസ്റ്റ് കാട്ടാളൻ ഉറങ്ങിക്കിടക്കുന്നുണ്ടെന്നുള്ളത് വാസ്തവം തന്നെ...സ്നേഹത്തിന്റെ ശത്രു ദേഷ്യം അല്ല ദുരഭിമാനമാനം തന്നെയാണ്...ഒന്നു ദേഷ്യപ്പെട്ടാൽ അതിന്റെ കാഠിന്യം അത് തീരും വരെ ഉണ്ടാവുള്ളൂ...എന്നാലോ ദുരഭിമാനം രണ്ടു തീരത്തേക്ക് വലിച്ചകറ്റും ബന്ധങ്ങളെ...സഹിഷ്ണുതയോടെ സ്നേഹിക്കുന്ന മനസ്സുകൾ അവർക്കിടയിൽ സ്വർഗ്ഗം സൃഷ്ടിക്കുക തന്നെ ചെയ്യും...നല്ല ആശയം..പിന്നെ കുറേ അറിവുകൾ...പതിവുപോലെ ഗംഭീരമായി എഴുത്ത്

  ReplyDelete
 8. ഇത്തരം പങ്കു വയ്ക്കലുകള്‍ പുതിയ ചിന്തകളെ ഉദ്ദീപിപ്പിക്കും തീര്‍ച്ച ..:)

  ReplyDelete
 9. @ the man to walk with,@ chekuththaan, @ രാജശ്രീ,@ വീട്ടുകാരൻ... വരവിനും വായനക്കും അഭിപ്രായങ്ങൾക്കും വളരെ നന്ദി @ നിശാസുരഭി...ഉള്ളറ പോലെ കള്ളറയും ഉപയോഗൊക്കുന്ന വാക്കുകളാണ്..ജെനിതകം തന്നെയാണു ശരി..പക്ഷേ ഞാൻ അത് മാറ്റി..വായക്ക് എല്ലാ നന്മകളും... വീട്ടുകാരാ ആദ്യ സന്ദാർശനത്തിന്..പ്രണാമം

  ReplyDelete
 10. @ സീത, @ രമേശ് അരൂർ... വളരെ നന്ദി..ഈ വരവിനും വായനക്കും

  ReplyDelete
 11. നല്ല എഴുത്ത്..ആദ്യത്തേതു വായിച്ച് ഞെട്ടി...പുത്തന്‍ അറിവുകള്‍ പകര്‍ന്നു തന്ന അങ്കിളിന് നന്ദി.........

  ReplyDelete
 12. പുതിയ തിരിച്ചറിവുകള്‍ പകര്‍ന്നു തന്നതിന് ചന്തുവേട്ടന് നന്ദി..

  ReplyDelete
 13. സാഡിസം: സാഡിസം ഒരു മനോ വൈകല്യം തന്നെ... അപരന്‍റെ ദു:ഖത്തില്‍ പ്രയാസത്തില്‍ ആനന്ദം കണ്ടെത്തുന്ന ഭീകരവും ഭീതിതവുമായ ഒരു മാനസികാവസ്ഥ. ഒരാളുടെ സ്വഭാവ ഗുണത്തിലെ ഏറ്റവും വൈകൃതമായ ഒരു രൂപം.

  ലോകത്തെ നോക്കി ഹൃദയ പൂര്‍വ്വം ചിരിക്കാന്‍ നമുക്ക് സാധിക്കട്ടെ..!!

  ലെസ്ബിയനിസം: വിശുദ്ധ ഖുര്‍ആനില്‍ ഒരു അദ്ധ്യായമുണ്ട്. 'ചിലന്തി' എന്ന് പേരുള്ള ആ അദ്ധ്യായത്തില്‍ പ്രവാചകന്‍ ലൂത്തിന്‍റെ സമൂഹത്തെ പരിചയപ്പെടുത്തുന്നുണ്ട്. ആ സമൂഹത്തില്‍ ഭാര്യമാര്‍ പോലും ഭര്‍ത്താക്കന്മാര്‍ക്ക് എത്തിച്ചു കൊടുക്കുന്ന പിമ്പുകളായി വര്‍ത്തിച്ചിരുന്നുവെന്നാണ് ആ അദ്ധ്യായത്തിലൂടെ അറിയിക്കുന്നത്. ശേഷം, ആ സമൂഹത്തിനു മേല്‍ നാഥന്‍റെ ശിക്ഷ ഇറക്കപ്പെട്ടുവെന്നാണ് ആദ്ധ്യായനം.

  ഫ്രോയിറ്റിന്റെ നിരീക്ഷണം പോലെ ഒരിക്കലെങ്കിലും സ്വവര്‍ഗ്ഗ രതിയെ കുറിച്ച് ചിന്തിക്കാത്തവര്‍ വിരളമായിരിക്കാം. ഇപ്പോള്‍, നിയമം വഴി നമ്മുടെ ഭാരതത്തിലും അതിനു സാധുത കല്‍പ്പിക്കപ്പെട്ടിരിക്കുന്നു.

  സ്നേഹം: സ്നേഹിക്കപ്പെടുന്നവര്‍ക്ക് വേണ്ടി വഴിവെട്ടി കൊടുക്കുന്നതാവണം സ്നേഹം. മുന്നിലേക്കുള്ള വഴി അവര്‍ക്കായി അനുവദിക്കുന്നതിലാവണം നമ്മുടെ മനസ്സിന്‍റെ സന്തോഷം. അതത്രേ.. ഏറെ മഹത്വരവും.
  എക്കാലവും നില നില്‍ക്കുന്നതും എക്കാലത്തെയും നിലനിര്‍ത്തുന്നതും മൂന്നേ മൂന്നു മാത്രമാണ്. വിശ്വാസം, പ്രത്യാശ, സ്നേഹം ഇവയില്‍ ഏറ്റം ശ്രേഷ്ഠമായാത് സ്നേഹം തന്നെ. ആ സ്നേഹം ഏറെ ക്ഷമയുള്ളതും ദയയുള്ളതുമാണ്. ആ സ്നേഹം അസൂയപ്പെടുന്നില്ല അഹങ്കരിക്കുന്നുമില്ല. അത്, പരുഷമല്ല സ്വാര്‍ത്ഥം തേടുന്നുമില്ല. കോപിക്കുന്നില്ല തിന്മ വിചാരിക്കുന്നില്ല. അത് അധര്‍മ്മത്തില്‍ സന്തോഷിക്കുന്നില്ല. സത്യത്തില്‍ ആനന്ദം കൊള്ളുകയും ചെയ്യുന്നു. ആ സ്നേഹം എല്ലാം സഹിക്കുന്നു എല്ലാം വിശ്വസിക്കുന്നു എല്ലാം പ്രതീക്ഷിക്കുന്നു എല്ലാം ക്ഷമിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ളൊരു സ്നേഹം ക്ഷയിക്കുകയുമില്ല.

  എല്ലാവരെയും കരുതലോടെ സ്നേഹിക്കാന്‍ നമുക്കാകട്ടെ.. !!

  ചോദ്യത്തിനുത്തരം എനിക്കറിവില്ല. ഞാന്‍ ഇനിയും വരുന്നുണ്ട്. ഉത്തരം തേടി. അത് വരേയ്ക്കും നല്ല ചിന്തകള്‍ക്ക് നല്ല നമസ്കാരം.

  ReplyDelete
 14. നന്ദി, രചയിതാവിന്.

  ReplyDelete
 15. പുതിയ കുറെ നല്ല അറിവുകള്‍ ..
  എല്ലാവരെയും കരുതലോടെ സ്നേഹിക്കാന്‍ നമുക്കാകട്ടെ.. !!
  ചോദ്യത്തിനുത്തരം എനിക്കറിവില്ല. ഞാന്‍ ഇനിയും വരുന്നുണ്ട്. ഉത്തരം തേടി. അത് വരേയ്ക്കും നല്ല ചിന്തകള്‍ക്ക് നല്ല നമസ്കാരം.

  ReplyDelete
 16. പുതിയ അറിവുകള്‍ക്ക് നന്ദി ചന്തുവേട്ടാ...
  പിന്നെ ആ ചോദ്യങ്ങള്‍ ....
  എള്ള് വിതച്ചിട്ട് ഈരില വന്നപ്പോൾ എണ്ണയിരിപ്പതെവിടെ?
  അമ്മ തീണ്ടാരീടന്ന് മനമേലിരുന്നപ്പോൾ നമ്മളിരിപ്പതെവിടെ?
  ഇവയ്ക്കുത്തരം തരാന്‍ ആര്‍ക്കെങ്കിലും കഴിയുമോ!!
  ഉത്തരങ്ങള്‍ക്കായി ഞാനും കാത്തിരിക്കുന്നു...
  ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങള്‍ക്കിടയിലാണോ നമ്മുടെ ജീവിതം!

  ReplyDelete
 17. ശ്രധികാതെ പോക്കുന്നത് പരിജയപെടുത്തുന്നു .....അല്ലെങ്കില്‍ കേട്ട് മരണത് ഒരികല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു ..നന്നായി

  ReplyDelete
 18. @ മഞ്ഞു തുള്ളി.@ വില്ലെജ്മാൻ... കിങ്ങിണിക്കുട്ടി... വളരെനന്ദി.. വരവിനും വായനക്കും

  ReplyDelete
 19. @ നാമൂസ്..വിശദമായ വായനക്കും, സുദീർഘമായ അഭിപ്രായത്തിനും.. 'ചിലന്തി' എന്ന് പേരുള്ള ആ അദ്ധ്യായത്തിലെ അറിവ് പങ്കുവച്ചതിനും വളരെ നന്ദി... ഉത്തരമില്ലാത്ത ചോദ്യങ്ങൾ കുറേയുണ്ട്... അതിനുള്ള ഉത്തരം ഞാനും തേടിക്കൊനിരിക്കുന്നൂ.... വരവിന് എന്റെ നമസ്കാരം @ ലിപി..വളരെ നന്ദി ലിപിമോളെ....വരവിനും വായനക്കും... പിന്നെ എനിക്കറിയാവുന്ന “അറിവുകൾ” മറ്റുള്ളവർക്ക് കൂടെ പറഞ്ഞ് കൊടുക്കുക.. എന്നത് എന്റെ ഒരു ശീലമായിപ്പോയി...35 വർഷം കൊണ്ട് അങ്ങനെയായിരുന്നൂ ഞാൻ. കോളേജിൽ മലയാളം പക ർന്നാടി....സിനിമയിൽ തിരക്കഥയെഴുതാൻ പടിപ്പിച്ചൂ... ഇപ്പോൾ ഒരു കമ്പ്യൂട്ടർ കോളേജിന്റെ അധിപനാണെങ്കിലും ഒരു ഇൻസ്ത്രമെന്റേഷൻ എഞ്ചിനിയറായത് കൊണ്ടാവാം അല്ലെങ്കിൽ പ്രായം കടുത്തത് കൊണ്ടാവം പടിപ്പിക്കാൻ വയ്യാണ്ടായി..... .. ഈ ലെഖനങ്ങളും ശരിക്ക് ഉൾക്കൊണ്ടതിൽ സന്തോഷം......പല ഉത്തരങ്ങൾക്കായി ഞാനും കാത്തിരിക്കുന്നു... ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങള്‍ക്കിടയിലാണോ നമ്മുടെ ജീവിതം! @ സിദ്ധിക്കാ..വളരെ നന്ദി സഹോദരാ...വരവിനും വായനക്കും. അഭിപ്രായത്തിനും... ശ്വാശ്വതമായ സത്യം ഒന്നേയുള്ളൂ... അതാണ് സ്നേഹം....ഞാനും തെടിക്കൊണ്ടിരിക്കുന്ന ചില ഉത്തരങ്ങൾക്ക് ഇനിയും ചോദ്യവുമായി വരും.... നമസ്കാരം @ മൈഡ്രീസ്... വളരെ നന്ദി..@ മഞ്ഞുതുള്ളി... ഞെട്ടലോടെയുള്ള വായനകൾ ഇനിയും ഉണ്ട് അറിവിടത്തിൽ... പക്ഷേ എല്ലാം ഇവിടെ എഴുതാമോ എന്നൊരു സംശയം? ഇപ്പോൾ താങ്കളെപ്പോലെ..ഈ ബൂവുലകത്തിൽ എല്ലാവരും എന്നെ വളരെയധികം സ്നേഹിക്കുന്നുണ്ട്.. അത് നഷ്ട്പ്പെടാതിരിക്കാനാണ് ഈ മുൻ കരുതലുകൾ.... വരവിനും വായനക്കും നന്ദി

  ReplyDelete
 20. മെയില്‍ വഴി ഇങ്ങോട്ട് വഴി കാണിച്ചതിന് ആദ്യമേ നന്ദി അറിയിക്കട്ടെ...

  സാഡിസ്റ്റ് എന്ന് വിളിച്ചതിന് ഒരാളുടെ വായീന്ന് സകല ‍ ചീത്തയും കേട്ടിരിക്കുന്ന സമയത്താണ് ഈ പോസ്റ്റ്‌ വായിച്ചത്.. :)

  ഇതിന്റെ അര്‍ത്ഥ തലങ്ങള്‍ അറിഞ്ഞു സമാധാനം ആയി..ഇനി ഞാനും തിരിച്ചു പറയട്ടെ..നേരത്തെ ഇതിന്റെ അര്‍ത്ഥം അറിഞ്ഞൂടായിരുന്നു. 'സ്നേഹം' വായിച്ചു.നല്ല വരികള്‍..ഇനിയും വരാം..

  ReplyDelete
 21. ആദ്യമായിട്ടുള്ള വരവാണ്.കിട്ടിയതെല്ലാം പുതിയ അറിവുകൾ തന്നെ. നന്ദി.

  ReplyDelete
 22. @ ജാസ്മിക്കുട്ടി... പലരുടേയും മെയിൽ ഐ.ടി. എനിക്കറിയില്ലാ..അതുകോണ്ട് തന്നെ പലരേയും എനിക്ക് ക്ഷണിക്കാൻ പറ്റുന്നില്ലാ... ഒക്കെ അറിയാവുന്നവർ മറ്റുള്ളവരോട് നല്ലതെന്ന് തോന്നുന്ന ബ്ലോഗുകളുടെ പേരുകൾ അറിയിക്കുന്നത് നന്നായിരിക്കും... താങ്കളുടെ വരവിനും വായനക്കും നന്ദി. @ ശ്രീ... ആദ്യ വരവിനു ഭാവുകങ്ങൾ...@ മുകിൽ.... വളരെ നന്ദി.. വായനക്ക്

  ReplyDelete
 23. സാഡിസ്റ്റ് അല്ലാത്തവര്‍ കുറവ് തന്നെയെന്ന് തോന്നുന്നു. പലര്‍ക്കും പല രീതിയിലാവും സാഡിസം എന്നത് മാത്രം.
  ലെസ്ബിനിസം വളരെയധികം പ്രചാരമേറിക്കഴിഞ്ഞു ഇന്ന് നമ്മുടെ കൊച്ച് കേരളത്തില്‍ പോലും. ഒട്ടേറേ പേര്‍ അതിനടിമകളുമാണ്. പലരും അത് തുറന്ന് പറഞ്ഞ് തുടങ്ങി.

  ReplyDelete
 24. പോസ്റ്റ്‌ ഭംഗിയായി.
  നല്ല ചിന്തകളും അറിവുകളുമാണ് പങ്കുവെച്ചത്.
  മുമ്പും വിത്യസ്തത ഇവിടെ കിട്ടിയിട്ടുണ്ട്.
  ആശംസകള്‍

  ReplyDelete
 25. ഒരുപാട് കാര്യങ്ങളാണ് ഈ കുഞ്ഞു പോസ്റ്റ്‌ വഴി നല്‍കിയിരിക്കുന്നത്. എല്ലാ മനുഷ്യനും ഒരു പരിധി വരെ സ്വയം അറിയാം. ആ അറിയല്‍ മറ്റുള്ളവര്‍ ചിലപ്പോള്‍ കണ്ടെത്ത്തിയെന്നിരിക്കും. അതവര്‍ പറഞ്ഞാല്‍ സമ്മതിക്കാന്‍ നമ്മള്‍ തയ്യാറാവില്ല. മനസ്സിലോന്നും പുറത്ത്‌ വരുന്നത് മറ്റൊന്നും. അതെ അടക്കി നിര്‍ത്തി ജീവിക്കാന്‍ കഴിയുന്നത് തന്നെ മഹത്തരം.

  ReplyDelete
 26. പുത്തന്‍ അറിവുകള്‍ പകര്‍ന്നു തന്നതിന് ചന്തുവേട്ടന് നന്ദി.

  ReplyDelete
 27. പോസ്റ്റ് വായിച്ചു, ചോദ്യം കേട്ടിട്ടുണ്ടെങ്കിലും ഉത്തരമറിയില്ല. അതൊരു കടംകഥയായിട്ടാണ് അന്നും മനസ്സിലാക്കിയത്.

  സാഡിസത്തിനൊപ്പം( പരപീഡനം) സാധാരണ ചേർത്ത് കാണാറുള്ളത് മസോക്കിസമാണ് ( ആത്മപീഡനം). ലെസ്ബിയനിസം ഉഭയസമ്മതത്തിലാണെങ്കിൽ പീഡനം എന്ന വർഗീകരണത്തിൽ പെടുകയില്ലല്ലോ.
  പിന്നെ ദുരഭിമാനത്തെക്കുറിച്ച് പറഞ്ഞത് അക്ഷരം പ്രതി സത്യമാണ്. ഹാറ്റ്സ് ഓഫ് ആ നിരീക്ഷണത്തിന്.

  ReplyDelete
 28. നല്ല പങ്കുവെക്കലുകളായി ഇതെല്ലാം കേട്ടൊ ഭായ്

  ReplyDelete
 29. വക്കീലിന്‍‍റെ ബ്ലോഗിലാണ്‍ ചന്തുനായരെ ആദ്യം ശ്രദ്ധിച്ചത്, ചാമ്പല്‍ വഴി പ്രൊഫൈലില്‍ കയറിയപ്പൊ ഒരു ‘സംഭവം’ ആണെന്ന് തോന്നി; ബ്ലോഗിലെത്തിയപ്പഴല്ലെ.... അമ്മമ്മോ.....നരി നരി ;)

  എന്നാ പിന്നെ ഞാനും പുറകെ കൂടാന്‍ തീരുമാനിച്ചു. ഇമ്മാതിരി വല്ലോം ഒക്കെ ഇനീം അറിയാന്‍ പറ്റൂലോ. പിന്നെ ആ രണ്ട് ചോദ്യം. അതിലാദ്യത്തെ വോക്കെ, രണ്ടാമത്തെ ചോദ്യത്തിന്‍‍റെ അര്‍‍ത്ഥം ശരിക്കങ്ങോട്ട് കത്തീല്യ :(

  ReplyDelete
 30. @ ചെറുത്.... അർത്ഥം..ഇങ്ങനെയാകാം.....വിത്ത് മുളച്ച് കഴിഞ്ഞാൽ പിന്നെ അതിൽ നിന്നും എണ്ണ ലഭിക്കുകയില്ലാ.... അതുപോലെ തന്നെയാണ് സ്ത്രികളിൽ തീണ്ടാരി( മെൻസസ്സ് പിരീഡ്) സമയത്ത് അണ്ഡം പുറത്താകയാൽ.. നമ്മളുണ്ടാകില്ലാ എന്നാണ് അർത്ഥം.. വരവിനും വായനക്കും വളരെ നന്ദി

  ReplyDelete
 31. ഞാന്‍ കരുതി അക്ഷരപിശകാവുംന്ന്, കമന്‍‍റുകള്‍ വായിച്ചപ്പൊ പലര്‍‍ക്കും മനസ്സിലായ പോലെ. അതാ ചോദിച്ചത്. ഇച്ചിരി പഴേ വാക്കായതോണ്ടാവും സംഭവം മനസ്സിലാവാഞ്ഞത്. ഇപ്പം എല്ലാം വോക്കെ :)
  അപ്പൊ പിന്നേം നന്ദി.
  (( നന്ദി പറഞ്ഞ് പറഞ്ഞ് ഞാനൊരു വഴിക്കാവും))

  ReplyDelete
 32. അറിവുപകരുന്ന ഒരുഗ്രന്‍ പോസ്റ്റ്‌. ആശംസകള്‍....

  ReplyDelete
 33. സാധാരണ ഉപയോഗിക്കുന്ന വാക്കുകള്‍ ആണെങ്കിലും, അതിനെ ഉല്പത്തി കാണിച്ചു തന്ന പോസ്റ്റ്‌ മനോഹരമായി. അറിവുകള്‍ പങ്കു വെയ്ക്കപ്പെടുമ്പോഴാണ് സാര്‍ത്ഥകമാവുന്നത്.

  ReplyDelete
 34. സ്ത്രീകളിലാണോ പുരുഷന്മാരിലാണോ സാഡിസ്റ്റുകള്‍ കൂടുതല്‍ എന്ന കാര്യത്തില്‍ എന്തെങ്കിലും പഠനം നടന്നിട്ടുണ്ടോ? സാധാരണ ഓഫീസുകളിലും മറ്റും ജോലി ചെയ്യുന്ന പുരുഷന്മാരേക്കാള്‍ അടുക്കളയില്‍ കറിയ്ക്കരിയുന്ന സ്ത്രീകളില്‍ സാഡിസ്റ്റുകള്‍ കുറവാണെന്ന് എന്റെ ധാരണ. അവിടെ കഥാര്‍സിസ് സംഭവിക്കുന്നുണ്ടാവണം.

  ReplyDelete
 35. മാഷേ, രണ്ട് അറിവുകളും ആദ്യമായിട്ടാണ് കേട്ടത്. പങ്കുവെച്ചതിനു നന്ദി. വെരി ഇൻഫർമേറ്റീവ്.

  ReplyDelete
 36. സാഡിസ്റ്റ്,ലെസ്ബിയനിസം,സ്നേഹം ......പിന്നെ ഒരു ചോദ്യം ......
  നന്നായിരിക്കുന്നു .

  സാഡിസം.........മറ്റൊരാളുടെ വേദനകളില്‍ ആശ്വാസം ,സന്തോഷം കണ്ടെത്തുന്ന മനസ്സിന്റെ ഒരു അവസ്ഥ , ഒരു രീതിയില്‍ മനസ്സിന്റെ ക്രൂര വിനോദം എന്ന് പറയാം .
  എല്ലാവരിലും അത് ഉറങ്ങി കിടപ്പുണ്ട് എന്ന് അറിയുമ്പോള്‍ ഒരു ഭയം തോന്നുന്നു.

  ലെസ്ബിയനിസം...ഒരു കാലത്ത് വൈകൃതം എന്ന് കൊട്ടിഘോഷിച്ചവര്‍ ഇന്ന് അത് നിയമപരമായി അനുവദിച്ചു കൊടുത്തിരിക്കുന്നു.
  "ഫ്രോയിറ്റിന്റെ നിരീക്ഷണം" പുതിയ അറിവായിരുന്നു .

  "വര്‍ഗം" ഏതായാലും സ്നേഹം എന്ന വികാരത്തിന് മാറ്റമുണ്ടാകുമോ ?.

  സ്നേഹിക്കാനും ,സ്നേഹിക്കപ്പെടാനും കഴിയുക ,അത് തന്നെ ഒരു ഭാഗ്യം.
  എന്നും പരസ്പ്പരം സ്നേഹിക്കുക ,സമാധാനത്തോടെ ,സന്തോഷത്തോടെ ജീവിക്കുക..............എല്ലാവരും.

  ചോദ്യത്തിനുത്തരം .....എന്താണോ ആവോ?

  പുതിയ ചിന്തകള്‍ ഇനിയും പങ്കു വെക്കുക ...
  ആശംസകള്‍ .

  ReplyDelete
 37. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം മുട്ടിക്കുവാ...അല്ലേ

  ReplyDelete
 38. കോപമോ ദ്വേഷ്യമോ താൽക്കാലികമാണ് .

  എന്നാൽ മിഥ്യാഭിമാനം ഹൃദയങ്ങളെ

  എന്നെന്നേക്കുമായി അകറ്റിക്കളയുന്നൂ....

  സഹിഷ്ണതയോടെ സമീപിക്കാനും, കാലുഷ്യമില്ലാതെ

  അടുക്കുവാൻ കഴിയുന്നവർക്ക് മാത്രമേ സ്നേഹത്തിന്റെ

  വിദൂരതീരങ്ങളിലെങ്കിലും എത്തിച്ചേരാനാകൂ‍...
  തികച്ചും സത്യമാണ്....!
  നന്മ നേരുന്നു അങ്കിള്‍...

  ReplyDelete
 39. സ്നേഹം .. ഇനിയും നിര്‍വ്വചനം പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത ഒരു വികാരം അല്ലെങ്കില്‍ വെറും ഒരു വാക്ക്

  ReplyDelete