Saturday, December 13, 2014

അഘോരികൾ

അഘോരികൾ

ചില വായനകൾ,അറിവുകൾ നമ്മെ വല്ലാത്ത ഒരു അവസ്ഥയിൽ എത്തിക്കും.സർവ്വവും അറിഞ്ഞവർ ആരുമില്ലാ പക്ഷേ അറിവുകൾ സമ്പാദിക്കുന്നിടത്താണ് നമ്മുടേ വിജയം കുറേക്കാലങ്ങളായി ഞാൻ തിരയുന്നവരാണ് അഘോരികൾ.ഒന്ന് രണ്ട് പേരെ (മലയാളികളെ) യാദൃശ്ചികമായി കണ്ട് മുട്ടിയിട്ടുമുണ്ട്.അവരോട് സംസാരിച്ചപ്പോൾ അവർ പറയുന്നതാണ് ശരി എന്ന് തോന്നുകയും ചെയ്തു. ഈ ലേഖനം വായിക്കുന്നവർക്ക് ഇതിനോട് എതിർപ്പുണ്ടാകാം. ആകാംക്ഷയുണ്ടാകാം, ആശ്ചര്യമുണ്ടാകാം. ................
അഘോരികൾ
നരഭോജികളായിരുന്ന ഒരു സംഘം ഭാരതീയ സന്ന്യാസിമാരാണ് അഘോരികൾ. അഘോരമൂർത്തി എന്ന സങ്കല്പത്തിൽ ശിവനെഭജിച്ചിരുന്ന ഇവർ അസാധാരണങ്ങളായ പല ആചാരങ്ങളും അനുഷ്ഠിച്ചിരുന്നു.
                                    1901-ലെ സെൻസസ് റിപ്പോർട്ടനുസരിച്ച് ഈ സന്ന്യാസിമാരുടെ എണ്ണം 5,580 ആയിരുന്നു. ഇവരിൽ ബഹുഭൂരിപക്ഷവും ബീഹാറിലുംപശ്ചിമ ബംഗാളിലും ശേഷിച്ചവർ അജ്‌മീർ‍-മേർവാഡായിലും ബീഹാറിലും ആണ് താമസിച്ചിരുന്നത്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാറുണ്ടായിരുന്ന ഇവർക്ക് ആബുപർവതം, ഗിർനാർ, ബുദ്ധഗയ, കാശി, ഹിംഗ്ളാജ് എന്നിവിടങ്ങളിൽ സന്ന്യാസിമഠങ്ങളുണ്ടായിരുന്നു.
ഹ്യൂയാൻസാങ്ങിന്റെ യാത്രാവിവരണങ്ങളിലാണ് അഘോരിസംഘത്തെക്കുറിച്ച് ആദ്യപരാമർ
ശമുള്ളത്. നഗ്നരായ ഈ സന്ന്യാസിമാർ ചിതാഭസ്മം ദേഹത്ത് പൂശിയിരുന്നതായും ഹ്യൂയാൻസാങ്ങ് രേഖപ്പെടുത്തിയിട്ടുണ്ട്. കാപാലികൻമാരിലൊരു വിഭാഗമാണ് ഇവർ.കുതിരയുടേതൊഴിച്ച് മറ്റെല്ലാ മൃഗങ്ങളുടെയും മാംസം ഇവർ ഭക്ഷിച്ചിരുന്നു. നരബലി ഇവരുടെ ഇടയിൽ സാധാരണമായിരുന്നു. ബലി കഴിക്കുന്ന വ്യക്തിയെ ഒരു പ്രത്യേക ചടങ്ങിൽവച്ച് ശിരഃഛേദം ചെയ്യുകയോ തൊണ്ടയിൽ കഠാരി കുത്തിക്കൊല്ലുകയോ ചെയ്തശേഷം ഇവർ രക്തം കുടിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്തിരുന്നു.
ഇതായിരുന്നൂ എനിക്ക് ആദ്യം കിട്ടിയ അറിവ്.                                                                                                                                                                                                                                                           പക്ഷേ തുടർന്നുള്ള വായന എന്നിൽ കൌതുകമായി.
5000ത്തോളം വർഷങ്ങൾ പഴക്കമുള്ള വിശ്വനാഥന്റെ പുണ്യഭൂമിയാണ് വാരണാസി.
ബനാറസ് എന്നും വാരണാസി എന്നും കാശി എന്നും വിളിക്കുന്ന അഘോരികളുടെ ആവാസ ഭൂമി. ഈ ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്ന്
വടക്ക് വരണയും
തെക്ക് അസിയും ഗംഗയുടെ ഭുജങ്ങളിൽ നില കൊള്ളും മഹേശ്വര വാസസ്ഥാനം.

ഗംഗയുടെ സ്നാനഘട്ടങ്ങൾക്ക് മരണത്തിന്റെ രൂക്ഷഗന്ധമാണ്. മരിക്കാനായി ഇവിടെ എത്തുന്നു നിരവധിപേർ. ഇവിടെ വന്ന മരിക്കുന്നവർ ശ്രീ പരമേശ്വര സന്നിധി പുല്കുന്നു.

ജടയിൽ ഗംഗയും വാമഭാഗത്ത് ഗൌരിയും കുടികൊള്ളുന്ന മഹാദേവ ദർശനം ജന്മ പുണ്യം.
എന്ന് പലരും ചിന്തിക്കുന്നു.

ഭഗവാന്‍ ശിവനെ ഭൈരവ രൂപത്തിലാരാധാക്കുന്ന ഒരുപറ്റം സന്യാസികളാണ് അഘോരി ബാബമാര്‍. ഹിന്ദു വിശ്വാസമായ മോക്ഷത്തിലാണ് ഇവരും വിശ്വസിക്കുന്നത്. പക്ഷേ മാര്‍ഗം ഏറെ വ്യത്യസ്തമാണെന്ന് മാത്രം. സംസാരത്തില്‍ നിന്നുളള മോചനവും അതിലൂടെ ആത്യന്തികമായ ആത്മസ്വത്വം തിരിച്ചറിയുകയുമാണ് തങ്ങളെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഭൈരവനെപ്പോലെ ശ്മശാനത്തിലാണ് വാസം. ശരീരമാസകലം ഭസ്മം പൂശി നടക്കുന്ന ഇവര്‍ പൂര്‍ണനഗ്നരായാണ് കഴിയുന്നത്. ശരീരത്തെക്കുറിച്ചുളള ചിന്തകള്‍ ഇവരെ ബാധിക്കുന്നേയില്ല. തങ്ങള്‍ക്ക് പുറത്തുളളതെല്ലാം മിഥ്യയാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. ആളുകള്‍ കടന്ന് വരാന്‍ മടിക്കുന്ന ശ്മശാന ഭൂമികയി
തങ്ങള്‍ക്ക് ഏകാഗ്രതയോടെ ധ്യാനിക്കാ കഴിയുന്നതായി ഇവർ അവകാശപ്പെടുന്നു.

ഇവ
കയ്യില്‍ കിട്ടുന്നതെന്തും കഴിയ്ക്കും. അത് ചിലപ്പോള്‍ മനുഷ്യമാംസം പോലുമാകാം. കോഴിയിറച്ചിയും മനുഷ്യമാംസവും തമ്മില്‍ യാതൊരു വ്യത്യാസവും ഇവര്‍ കാണുന്നില്ല. ഇവര്‍ക്ക് സര്‍വ്വവും ബ്രഹ്മം. പട്ടിയടക്കമുളള മൃഗങ്ങളുമായി ആഹാരം പങ്ക് വയ്ക്കുന്നതിനും മടിയേതുമില്ല. ഭാംഗ് ഇവരുടെ ജീവിത ശൈലിയാണ്.കഞ്ചാവ് ചെടിയുടെ ഇലകൾ കൊണ്ടും, പൂക്കൾ കൊണ്ടും ഉണ്ടാക്കുന്ന ഒരു തരം ലഹരിപദാർത്ഥമാണ് ഭാംഗ്. ഉദ്ദേശം 1000 ബി.സി. തൊട്ട് തന്നെ ഹൈന്ദവ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമായിത്തീർന്ന ഒരു ലഹരിപദാർത്ഥമാണ് ഭാംഗ്. മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്ന ഒരു പച്ചമരുന്നായിട്ട് ഭാംഗിനെ അഥർവവേദത്തിൽ വിശേഷിപ്പിച്ചിട്ടുണ്ട്. ഹിന്ദു ദൈവങ്ങളുടെ, വിശേഷിച്ച് ശിവന്റെ വിശിഷ്ട ഭോജ്യമായി ഭാംഗിനെ കാണുന്നവരുണ്ട്. അത് കൊണ്ടു തന്നെ ധ്യാനിക്കുവാനുള്ള സഹായിയായി ഭാംഗ് ഉപയോഗിക്കാറുണ്ട്.ഉത്തരേന്ത്യയിൽ ഹോളി പോലെയുള്ള ആഘോഷങ്ങളിൽ വിളമ്പുന്ന പ്രധാന പാനീയമാണ് ഭാംഗ്. അതേ സമയം ശിവാരാധനയ്ക്ക് പേര് കേട്ട വാരണസിയിലും ബനാറസിലുമൊക്കെ എല്ലാ സമയങ്ങളിലും ഭാംഗ് നിർമ്മിക്കാറുണ്ട്. കഞ്ചാവിന്റെ പൂമൊട്ടുകളും ഇലയും നല്ല പോലെ അരച്ച് പാലും നെയ്യും സുഗന്ധദ്രവ്യങ്ങളും ചേർത്ത് നല്ല പോലെ കലക്കിയാണ് ഭാംഗ് നിർമാണം. നെയ്യും പഞ്ചസാരയും കലർത്തിയുരുട്ടി ചവച്ചിറക്കുവാൻ കഴിയുന്ന ഭാംഗ് ഉണ്ടകളും സമാനമായി നിർമിക്കപ്പെടുന്നുണ്ട്.

താന്ത്രിക ലൈംഗികതയും ഇവ
പുലര്‍ത്തുന്നു. എല്ലാം ശിവമയമാണിവര്‍ക്ക്. കല്ലിനും മണ്ണിനും മരത്തിനും ചിന്തകള്‍ക്കും എല്ലാം കാരണക്കാരന്‍ ശിവനാണെന്ന് ഇവ വിശ്വസിക്കുന്നു. എല്ലാത്തിലും പൂര്‍ണത ദര്‍ശിക്കാനും ഇവര്‍ക്ക് കഴിയുന്നു. പൂര്‍ണതയെ തളളിപ്പറയുന്നത് വിശുദ്ധിയെ ചോദ്യം ചെയ്യലാണെന്നും കരുതുന്നു. ദൈവനിന്ദയും ഇവരെ സംബന്ധിച്ചിടത്തോളം പാപമാണ്. തങ്ങള്‍ക്ക് ഭഗവാനെ കാണാനും സംസാരിക്കാനും കഴിയുന്നുവെന്നും ഇവ അവകാശപ്പെടുന്നു.

അഘോരികളുടെ മാനസികശക്തി അപാരമാണു. മന്ത്ര തന്ത്ര സിദ്ധികൾ കൈവരിച്ച ഒരു സാധകനു ആകാശത്തിൽ നിന്നു സൂര്യകിരണങ്ങളെ ആവാഹിച്ച്‌ അതുകൊണ്ടു അഗ്നികുണ്ഡം ജ്വലിപ്പിക്കാൻ സാധിക്കും. ആകാശത്തിൽ മഞ്ഞുമഴപെയ്യിക്കാനും മൂടൽമഞ്ഞുകൊണ്ടു മറ
   സൃഷ്ടിക്കുവാനും ഇവർക്കു കഴിവുണ്ടു. മനുഷ്യനെ മഞ്ഞുപോലെ തണുപ്പിച്ചുകൊല്ലുവാനും അഗ്നിയെ വ്യാപിപ്പിക്കുവാനും കഴിവുള്ള അഘോരികളുമുണ്ടു. രിയുന്നതീയിൽക്കൂടി നടക്കുക.ആളിക്കത്തുന്ന അഗ്നിയിൽ കിടക്കുക. ത്രിശൂലത്താൽ ആഞ്ഞുകുത്തിയാലും രക്തം വരാതിരിക്കുക തുടങ്ങിയ ചെറു വിദ്യകൾ മിക്കവർക്കും അറിയാം. ഘടികാരം സ്തംഭിപ്പിക്കുക വസ്ത്രം തനിയെ കീറുക.. അതു കത്തിക്കുക. ഒരാളുടെ ധമനികൾപൊട്ടിച്ച്‌ രക്തം ഒഴുക്കുക തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഏകാഗ്രമാക്കിയ മനസ്സിന്റെ അപാരമായ മന്ത്രസിദ്ധികളുടെ ഫലമാണു. ഇഛാശക്തിയും, ക്രിയാശക്തിയും യോജിക്കുമ്പോൾ ഇതൊക്കെസാധ്യമാണെന്നു അഘോരികൾ സമർത്ഥിക്കുന്നു. നിഗൂഡശക്തികളെക്കുറിച്ചുള്ള ഇവരുടെ വിജ്ഞാനം അപാരമാണു.
 50 വർഷം മുൻപുനടന്ന ഇന്ത്യ ചൈന യുദ്ധത്തിൽ. യോഗസിദ്ധിനേടിയ സന്യാസി മാർ ക്കൊപ്പം അഘോരികളും ചൈനക്കാരെ തുരത്തുന്നതിൽ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്‌. ഇവരുടെ താവളങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ആക്രമണമുണ്ടായപ്പോഴാണു ഇവർ പ്രതികരിച്ചത്‌. അല്ലാതെ ഭാരതത്തെ വിദേശാക്രമണങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള ചുമതലയൊന്നും ഏറ്റെടുത്തില്ല. ഏറ്റെടുക്കുകയുമില്ല. അതൊക്കെ ഓരൊ നിയോഗമാണു. അതുപോലെ നടക്കും. പരകായപ്രവേശം അറിയുന്നവർ അഘോരികളിലുണ്ട്‌. ആത്മാക്കളോടു സംസാരിക്കുവാനും ഇവർക്കു സാധിക്കും. കുണ്ഡലിനീ ശക്തിയെ ഉണർത്തുന്നതിൽ അപാരമായ പ്രാവിണ്യം നേടിയവരാണു അഘോരികൾ. ശക്തിയുടെ ഉറവിടം ബോധമാണു. ബോധത്തിന്റെ സ്പന്ദനം ആരംഭിച്ചാൽ ശക്തിയുടെ ഉദയമായി.സ്പന്ദനം നിലച്ചാൽ ശക്തിയില്ലാതാകുന്നു. വികാരരൂപമായ മനസ്സ്‌ ഏകാഗ്രമാകുമ്പോൾ പ്രാണസ്വരൂപിണിയായ കുണ്ഡലിനീ ഉയരും. മനസ്സ്‌ സത്യബോധത്താൽ ഏകാഗ്രമാകുമ്പോൾ ശരീരത്തിനുള്ളിൽ വ്യാപിക്കുന്ന പ്രാണപ്രസരണമാണു കുണ്ഡലിനീശക്തി. കുണ്ഡലിനീ ഉണർന്നാൽ അപാരമായ സിദ്ധികളിലേക്കു കടക്കാം. ഏകാഗ്രത കടുത്തതാകുമ്പോൾ ദേഹത്താസകലമുള്ള പ്രസരമുപേക്ഷിച്ച്‌ പ്രാണൻ മധ്യനാഡിയായ സുഷ്മനയിലേക്കു പ്രവേശിക്കുന്നു. ഈ ശക്തി സഹസ്രാര പത്മത്തിലെത്തുമ്പോൾ( സഹസ്രദള ചക്രം) സാധകൻ സാധനസിദ്ധിയുടെ ഉത്തുംഗശ്രംഗത്തിൽ വിരാജിക്കുന്നു.പ്രാണസാക്ഷാൽക്കാരമാണു കുണ്ഡലിനീ യോഗം. സാധകനു സ്വന്തം ശരീരത്തിൽതന്നെ അനുഭവിച്ചറിയാൻ കഴിയുന്ന പ്രപഞ്ചശക്തിയാണു കുണ്ഡലിനീ. പരമശിവൻ പാർവ്വതീദേവിക്കു ഉപദേശിച്ചുകൊടുത്തതാണു കുണ്ഡലിനീ യോഗവിദ്യ.കുണ്ഡലാകൃതിയിൽ  കിടക്കുന്ന ശക്തി മൂലാധാരത്തിൽനിന്ന് സഹസ്രാരപത്മ ത്തിലെത്തുമ്പോൾആയിരം തരംഗങ്ങൾ അനന്തൻ എന്നസർപ്പത്തെപ്പോലെ അനന്തതയുടെ സ്വരൂപമായി ഫണംവിടർത്തിയാടുന്നു. അതിന്റെ മധ്യം ശയ്യമാക്കി പരമാത്മായ വിഷ്ണുരൂപം വിരാജിക്കുന്നു. മദ്യം ഭാംഗ്‌ കഞ്ചാവ്‌ തുടങ്ങിയ ലഹരി വസ്തുക്കളും മാംസഭക്ഷണവും അഘോരിമാർഗ്ഗത്തിൽ അനുവദനീയമാണു. വീര്യം കുറഞ്ഞ പോഷകമൂല്യമുള്ള സോമരസവും ഇവർക്കു പഥ്യമാണു. പക്ഷേ എല്ലാം നിയന്ത്രിതമാണു. രക്തപാനവും ചിലപൂജാവസരങ്ങളിൽ ഇവർ ആസ്വദിക്കുന്നു. മൃഗബലിയും ചില അവസരങ്ങളിൽ പതിവുണ്ട്‌.
നിബിഡവനങ്ങളിലാണു താവളമെങ്കിൽ ഇതിനുസൗകര്യങ്ങളുണ്ട്‌. ഹിമാലയത്തിലെ മഞ്ഞുഭൂമിയിലാണെങ്കിൽ വനത്തിലേക്കിറങ്ങേണ്ടിവരും. സൂര്യന്റെ ഊർജ്ജവും ശുദ്ധജലവും കൊണ്ട്‌ എത്രനാൾ വേണമെങ്കിലും ഇവർക്കു കഴിയാനാവും. അഘോരികൾ രാത്രി ഉറങ്ങാറില്ല. മന്ത്രജപമാണു ഈ സമയത്തെ മുഖ്യജോലി. സന്ധ്യാവന്ദനം അഞ്ച് നേരത്തും കൃത്യമായി ചെയ്യും. സൂര്യാരാധന വളരെ കൃത്യതയോടെ അനുഷ്ഠിക്കും. തന്ത്രസാരത്തിലെ വിധിപ്രകാരം ഷഡാഗധ്യാനം ചെയ്ത്‌ ഇടതുകയ്യിൽ ജലമെടുത്ത്‌ വലതുകൈകൊണ്ടു അടച്ചുപിടിക്കുന്നു. പിന്നെ ഹം യം രം ലം വം എന്നീ ബീജാക്ഷരങ്ങളുടെ മന്ത്രം ജപിക്കുന്നു. അതിനുശേഷം ആ ജലം മന്ത്രോച്ചാരണത്തിനിടയിൽ ഏഴ് പ്രാവശ്യം തലയിൽ തളിക്കുന്നു. ശേഷിച്ച ജലംകൊണ്ടു ആദിത്യനെ ധ്യാനിക്കുന്നു. പ്രഭാതവന്ദനം കഴിഞ്ഞാൽപിന്നെ ഉച്ചവരെ കിടന്നുറങ്ങും.ആർഷഭാരതഗ്രന്ഥങ്ങളും നവീനശാസ്ത്രഗ്രന്തങ്ങളും നിത്യവായനയിൽപ്പെടുന്നു. കടുത്ത മഞ്ഞുകാലത്തു ഹിമസാമ്രാജ്യത്തിലൂടെ സഞ്ചരിച്ച്‌ മംഗോളിയവരെ ചെന്നെത്താറുണ്ട്‌. കുറെക്കാലം അവിടെതങ്ങും. മധ്യറ്റിബറ്റിലെ മൊണാസിട്രികളിലും ഗുഹകളിലും ഇവർ താമസിക്കാറുണ്ട്‌. തിബറ്റൻ ലാമമാരുമായി അഘോരികൾക്ക്‌ നല്ല ബന്ധമുണ്ട്‌. അഘോരികളിൽ നിന്നാണു ലാമമാർ പ്രകൃതിശക്തിയെ  വെല്ലുന്ന സിദ്ധികൾ കൈവരിച്ചത്‌. അരുണാചലിലേയും ബർമ്മയിലേയും വനാന്തരങ്ങളിലും ഇവർക്കു താവളങ്ങളുണ്ട്‌. പാസ്പോർട്ടും വിസയുമൊന്നും ഇവർക്കാവശ്യമില്ല. അഘോരികളെ ഒരാളും തടയില്ല.തടഞ്ഞാൽ കളി കാര്യമാകും.കുറച്ചു വർഷം മുൻപ്‌ കാശിയിലുണ്ടായ ഒരു സംഭവം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കേന്ദ്രസുരക്ഷാഭടന്മാരായിരുന്നു അന്നു വിശ്വനാഥക്ഷേത്രത്തിലേക്കുള്ള പ്രവേശനമാർഗ്ഗത്തിലെ സെക്യുരിറ്റി ഉദ്യോഗസ്തന്മാർ. ഭക്തജനങ്ങളുടെ കൈവശമുള്ള താക്കോൽക്കൂട്ടം ചീർപ്പ്‌ തുടങ്ങി പേനവരെ അന്ന് അവർ അനുവദിച്ചിരുന്നില്ല. പെരുമാറ്റവും മോശമായിരുന്നു. ത്രിശൂലങ്ങളും മറ്റും കയ്യിലേന്തിവന്ന ഒരുകൂട്ടം അഘോരികളോടു സഭ്യമല്ലാത്തരീതിയിൽ സെക്യുരിറ്റിക്കാർ പെരുമാറിയപ്പോൾ അഘോരികൾ പ്രതികരിച്ചു. ഉന്തും തള്ളും വരെയുണ്ടായി. ഉടനെ അവരുടെ ഗുരു എന്തോജപിച്ച്‌ കൈകൊണ്ടു വായുവിൽ വീശിയപ്പോൾ സെക്യുരിറ്റിക്കാർ നിശ്ചലരായി നിന്നുപോയി.!! അഘോരികൾ ഉള്ളിലേക്കു പോവുകയും ചെയ്തു. പൂജാരി പണ്ഡിറ്റുമാർ വന്ന് മാപ്പുപറഞ്ഞശേഷമാണു അവരെ സ്വതന്ത്രരാക്കിയത്‌.

നേരേ വാ നേരേ പോ.എന്നതാണു അഘോരികളുടെ രീതി.ഇവരുടെ ദൃഷ്ടിയിൽ പുരുഷനും സ്ത്രീക്കും തുല്യ പ്രാധാന്യമാണു.അവർ വിവാഹത്തിലുംസന്താനോൽപാദനത്തിലും ഒട്ടും വിശ്വസിക്കുന്നില്ല.സ്ത്രീ പുരുഷസംഭോഗം അവരുടെ ഇടയിൽ നിഷിദ്ധമാണു.
പക്ഷേ.ലൈംഗികസാക്ഷാൽക്കാരം ഇവർ ആസ്വദിക്കുന്നു.ഭോഗിക്കാതെ തന്നെ ഈ അവസ്ഥയിലേക്കു എത്തുവാനും കഴിയും.  
                                                                                                                                  യഥാർത്ഥ അർദ്ധനാരീശ്വരസങ്കൽപമാണിത്‌.ഊർജ്ജവും ജഡവും യോജിക്കുകതന്നെ വേണം.അപ്പോൾ മാത്രമേ പൂർണ്ണതയിലേക്കുള്ള പ്രയാണം പൂർത്തിയാകുകയുള്ളൂ.സംഭോഗം കൂടാതെ ഇതു സാധ്യവുമാണു.സ്ത്രീയും പുരുഷനുംസംഭോഗത്തിൽ ഏർപ്പെടുമ്പോൾ ലഭിക്കുന്ന ആനന്ദം ക്ഷണികമാണു.പെട്ടെന്നുള്ള ഇന്ദ്രിയസ്ഖലനമല്ല യഥാർത്ഥത്തിലുള്ള ആനന്ദം. ഒന്നോ രണ്ടോ മണിക്കൂർക്കൊണ്ട്‌ ആനന്ദത്തിന്റെ പരമോന്നതിയിൽ എത്തിയശേഷം മാത്രമേ സ്ഖലനം നടക്കുവാൻ പാടുള്ളൂ.അതാണു യഥാർത്ഥ ആനന്ദമൂർച്ച. വിശുദ്ധി ചക്രയ്ക്കു സെക്സ്‌ ചക്രയുമായി ബന്ധമുണ്ട്‌. വിശുദ്ധിചക്ര ഓവർ ആക്ടിവേറ്റായാൽ ആ അധിക ഊർജ്ജം സെക്സ്‌ ചക്രയിലേക്കെത്തുന്നു.തന്മൂലം ലൈംഗികാസ്ക്തി വർദ്ധിക്കുന്നു.അഘോരികൾ ശബ്ദംകൊണ്ടു വിശുദ്ധിചക്രയെ ഊർജ്ജസ്വലമാക്കുമ്പോൾ സാധനകൊണ്ടു സെക്സ്‌ ചക്രയെ നിയന്ത്രണത്തിൽ നിർത്തുന്നു. ലൈംഗികോത്തേജനം ദീർസമയം നിലനിർത്താൻ അവർക്കതുകൊണ്ടു സാധിക്കുന്നു.പൗർണ്ണമി ദിവസം മാത്രമേ അവർ ഈ സാക്ഷാൽക്കാരത്തിനുവേണ്ടി തുനിയുകയുള്ളൂ. അന്ന് താന്ത്രികസാധനയുടെ സാമൂഹിക മൈഥുന സമയമാണു.നരനും നാരിയും ഒന്നാകുന്ന പുണ്യമുഹൂർത്തമാണത്‌.
താന്ത്രികമൈഥുനത്തെപ്പറ്റിശിവപുരാണത്തിൽ വിസ്തരിക്കുന്നുണ്ട്‌. ശിവനു പാർവ്വതിയും ഈ രീതിയിൽ ആനന്ദമൂർച്ചയിലെത്തിയതായിക്കാണാം. പൗർണ്ണമിദിവസം എട്ട് മണി കഴിഞ്ഞാൽ ഈ ആനന്ദോൽസവത്തിനുതുടക്കമായി.എല്ലാവരും വട്ടം കൂടിയിരുന്ന് ഭാംഗ്‌ കുടിക്കും.കൂടിയലഹരിവേണ്ടവർക്ക്‌ അതുമാകാം.മുഖ്യപൂജാരി മന്ത്രോച്ചാരണം തുടങ്ങുമ്പോൾ മറ്റുള്ളവരേറ്റുചൊല്ലും.മന്ത്രോച്ചാരണം കൊണ്ടു ചുറ്റുമുള്ളവായുവിലെ കണങ്ങൾക്കു സാന്ദ്രത വർദ്ധിക്കും.ഇത്‌ സൂഷ്മശരീരത്തിലെകണങ്ങളെ ഉത്തേജിപ്പിക്കാൻ തുടങ്ങും.ഈ സമയം നഗാരിവാദ്യം ആരംഭിക്കും.കിന്നരവീണയിൽ നിന്നും അൽപം വ്യത്യസ്തമായ ഒരുതരം വീണയുടെ കറ.കറാ ശബ്ദം നഗാരിവാദ്യത്തിനു കൂട്ടായെത്തുമ്പോൾ അന്തരീക്ഷം ശബ്ദമുഖരിതമാകും.ഈ സമയം പുരുഷൻ ഒരിണയെ സ്വീകരിക്കുന്നു.ആർക്കുംസ്ഥിരമായി ഇണയൊന്നുമില്ല.ഇണയില്ലാതെ തനിയേ നൃത്തം വയ്ക്കുന്നവരുമുണ്ട്‌. ഇണയോടൊത്തുള്ള ഈ നൃത്തം ഒരുന്മാദലഹരിപോലെയാണു.ഓരോഘട്ടം കഴിയുമ്പൊഴും വാദ്യത്തിന്റെ തീവ്രത വർദ്ധിക്കും. സ്ത്രീകളുടേയും പുരുഷന്മാരുടേയും ലൈംഗികാവയവങ്ങൾ എല്ലാം തുടിച്ചു നിൽക്കും.പുരുഷലിംഗവുംയോനിയും ഇണകൾ പരസ്പരം സ്പർശിക്കാൻ പാടില്ല എന്നത്‌ കർശന നിയമമാണു.ബാക്കിയുള്ള അവയവങ്ങളൊക്കെ ഏതുതരത്തിൽ വേണമെങ്കിലും ഉപയോഗിക്കാം.ചിട്ടകൾ തെറ്റിക്കുന്നുണ്ടോ എന്നു നോക്കുവാൻ ഗുരുക്കന്മാരുടേയും അവരുടെ സഹായികളുടേയും ഒരുസംഘമുണ്ട്‌.അങ്ങനെ ചെയ്താൽ അവരെ ഉടൻ അയോഗ്യരാക്കും. അടുത്ത 3പൗർണ്ണമി മദനോത്സവത്തിൽനിന്നും ഇവരെ ഒഴിച്ചുനിർത്തുകയും ചെയ്യും.
ആനന്ദനൃത്തം അതിന്റെ മൂർദ്ധന്യത്തിൽ എത്തുന്നത്‌ വാദ്യഘോഷങ്ങൾ മുറുകുമ്പോഴാണു. പന്ത്രണ്ട് മണികഴിഞ്ഞാൽ ചന്ദ്രകിരണങ്ങൾക്ക്‌ ശക്തിയേറും.കൂടുതൽ ദീപ്തമാകുകയും ചെയ്യും.ഈ സമയത്ത്‌ ഇണകൾ ഉന്മാദാവസ്ഥയിൽ എത്തിക്കഴിഞ്ഞിരിക്കും. ഗുരുക്കന്മാരുടേയും സഹായികളുടേയും മന്ത്രോച്ചാണം തൊണ്ടപൊട്ടുമാറുഉച്ചത്തിലാവുമ്പോൾ നഗാരിവാദ്യക്കാരും വീണവായനക്കാരും അവസരത്തിനൊത്തുയരും.ചാമുണ്ഡാദേവിയുടെ വലിയവിഗ്രഹത്തിനു മുന്നിൽ കത്തിജ്വലിച്ചുനിൽക്കുന്ന പന്തത്തിലേക്ക്‌ഗുരുക്കന്മാർ ആക്രോശത്തോടെ ഭസ്മം വാരിവിതറുമ്പോൾ വാദ്യഘോഷങ്ങൾ അതിന്റെ ഉത്തുംഗാവസ്ഥയിലെത്തുന്നു. അഘോരി സ്ത്രീകളുടെ ലൈംഗികൊന്മാദത്തിന്റെ ഭ്രാന്തമായ ശബ്ദപ്രകടനങ്ങൾക്കിടയിൽ അവർ അരക്കെട്ടു വട്ടത്തിൽ ചലിപ്പിക്കുമ്പൊൾ അവർക്ക്‌ ശക്തമായ സ്ഖലനം സംഭവിച്ചുകൊണ്ടിരിക്കും.പുരുഷന്മാർക്കും ഇതുപോലെതന്നെ.ഇണകൾ പരസ്പരം കെട്ടിപ്പിടിച്ച്‌ നിലത്തുവീഴുന്നതോടെ മദനോൽസവത്തിനു വിരാമമായി. പിറ്റേദിവസം 9മണിവരെയെങ്കിലും ഇണകൾ ഇതേകിടപ്പു കിടക്കും .ഈ അവസ്ഥയിൽ തങ്ങളുടെ സൂഷ്മശരീരം ജ്വലിക്കുന്നതായും ആ നിർവൃയിൽ പരമാത്മചൈതന്യം അബോദമനസ്സിൽ തെളിയുന്നതായും അഘോരികൾ സാക്ഷ്യപ്പെടുത്തുന്നു.സംഭോഗം കൂടാതെതന്നെ സാക്ഷാൽക്കാരം സാദ്ധ്യമാണെന്നു ആർഷഗ്രന്ഥങ്ങളിൽപറയുന്നുണ്ട്‌. ജീവാത്മാവ്‌ സൂഷ്മശരീരത്തെ സുഷുപ്താവസ്ഥയിൽവഴിപോലെ  പ്രവേശിക്കുന്ന  അവസ്ഥയെ സംവേഷണം എന്നുപറയുന്നു. പുരുഷശ്ബ്ദം കൊണ്ടുമാത്രം ഇണയെ
രതിബന്ധത്തിൽക്കൂടി സാക്ഷാൽക്കാരത്തിലെത്തിക്കാൻ സാ
ധിക്കും.ഈ രീതിയി ഗർഭധാരണവും സാധ്യമാണു.മന്ത്ര - തന്ത്ര സിദ്ധിയും ഉപാസനയും സാധനയും ഉള്ളവർക്കു മാത്രമേ ഇതു സാധ്യമാകൂ.
സൂഷ്മശരീരത്തിലെകണങ്ങൾ അന്തരീക്ഷകണങ്ങളുമായി താദാന്മ്യം പ്രാപിക്കുമ്പോൾഈ കണങ്ങ ഒരു കാര്യർ ആയി മാറുന്നു.ശുക്ലം ഡ്രൈ ആയിമാറുന്ന അവസ്ഥയിൽ ഉത്തമബീജത്തെ സ്ത്രീ യോനിയിൽ എത്തിക്കുന്നതു കണങ്ങളാണ് ഞൊടിയിട കൊണ്ടിതുസംഭവിക്കുന്നു.ഇത്തരത്തിൽ പ്രജനനം നടത്തുന്ന ആശ്രമങ്ങൾ ഭാരതത്തിലുണ്ട്‌. സിദ്ധ സമാജക്കാരുടെ ആശ്രമങ്ങളിൽ ഇത്തരത്തിലുള്ള ഉത്തമ സന്താനങ്ങൾ നിരവധി പിറന്നിട്ടുണ്ട്‌.ഈ കുട്ടികളെല്ലാം ഹിമാലയത്തിലെ ദിവ്യ സന്യാസിസംഘങ്ങളിൽ എത്തിച്ചേരുന്നു.ഋതുഗാമി ദിവസത്തിലാണു മേൽപ്പറഞ്ഞ്‌ സന്താനോല്പത്തിക്ക് ഉത്തമം . വിഭ്രമകുശലത്വവും അനുരാഗവുമുള്ള സ്ത്രീ പുരുഷന്മാർ ദർശന സ്പർശന ശ്ബ്ദാദികളിൽ അന്യോന്യം പ്രവർത്തിക്കുന്നത്‌ സംഭോഗത്തിനു തുല്യമാണു. സൂഷ്മശരീരം മുഖേന പരസ്പരാകർഷണമുണ്ടാക്കുന്ന സ്ത്രീ പുരുഷന്മാർക്ക്‌ഈ സാക്ഷാൽക്കാരം എളുപ്പമാണു.പ്രമാണഗ്രന്തങ്ങളിൽ ഇതു വ്യക്തമാക്കുന്നു..
അഘോരികൾ നമ്മുടെ ശത്രുക്കളല്ലാ... അവർ നമ്മെ ഉപദ്രവിക്കുകയുമില്ലാ. അവർ നമ്മെ തേടി വരില്ലാ.അവരുടേ കൂട്ടത്തിലേക്ക് അവർ ആളുകളെ ആകർഷിപ്പിച്ച് കൊണ്ട്പോ കാറുമില്ലാ. അഘോരി ആകാൻ ആഗ്രഹിക്കുന്നവർ അവരെ തേടി എത്തുകയാണ് ചെയ്യുന്നത് .
ജീവിതം ഒരു സമസ്യയാണ് ...അല്ലേ...പൂരിപ്പിക്കാൻ പറ്റാത്ത സമസ്യ
  ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌************************************                                                                                കടപ്പാട്- വായന,,കണ്ടറിവും,കേട്ടറിവും

                                                                                                                                       

57 comments:

 1. ഇതും.തീർച്ചയായും.ഒരു.സമസ്യ.തന്നെ....!!

  ReplyDelete
  Replies
  1. ആദ്യ വരവിനും വായനക്കും നന്ദി വീകെ

   Delete
 2. വായിച്ചന്തിച്ചിരുന്നുപോയി ചന്തു സാര്‍.
  വിവരണം ഗംഭീരം!
  ആശംസകള്‍

  ReplyDelete
  Replies
  1. ഇനിയും ഉണ്ട് സർ നമ്മൾ ഞെട്ടിതരിച്ചിരിക്കുന്ന വിവരങ്ങൾ...ഞാനവ പിന്നീടൊരിക്കൽ പോസ്റ്റ് ചെയ്യാ...വായനക്കും അഭിപ്രായത്തിനും വളരെ നന്ദി

   Delete
  2. ഒരു മലയാള പുസ്തകമുണ്ടാലോ..ഏതാണ് അത്..?

   Delete
  3. ഇവൻ കോപ്പി അടിച്ചതാണ്, എം കെ രാമചന്ദ്രൻ സാറിന്റെ ദേവഭൂമിയിലൂടെ എന്ന ബുക്കിൽ നിന്നും..

   Delete
 3. അഘോരികളെക്കുറിച്ച് പലയിടത്തുനിന്നുമായി വായനയില്‍ക്കൂടി കുറച്ചറിവുകള്‍ ലഭ്യമായിരുന്നു എങ്കിലും അതിന് പൂര്‍ണ്ണത ലഭിച്ചത് ഇവിടെ നിന്നാണ്, വിശദമായ ഈ കുറിപ്പ് പല അത്ഭുതകാഴ്ചകളും കണ്മുന്‍പില്‍ എത്തിച്ചു തന്നു ഇതില്‍ പറഞ്ഞ പലതും ഒരു സമസ്യയായി നിലകൊള്ളുന്നു, ഒരു പക്ഷേ ഏകാഗ്രമായ ഒരു മനസ്സിന് അപ്രാപ്യമായി ഒന്നും കാണില്ല അല്ലേ ? നമുക്കില്ലാത്തതും അതൊന്നാണല്ലോ. ഭാവുകങ്ങള്‍ ചന്തു ചേട്ടാ , ഗംഭീരമായി ഈ കുറിപ്പ്.

  ReplyDelete
  Replies
  1. വളരെ സന്തോഷം രാരീ അരീക്കര...എന്റെ ബ്ളോഗിൽ ആദ്യമാണെന്ന് തോന്നുന്നു....വരവിനും വായനക്കും വളരെ നന്ദി രാരീ...സ്നേഹം...രധാമീര എന്നൊരു കുട്ടി ഇന്നു ഒരു ഗ്രുപ്പിൽ ഇതിനെക്കുറിച്ച് ചില അബദ്ധങ്ങൾ എഴുതിയിരുന്നൂ.... അപ്പോൾ വിചാരിച്ചതാ....എന്താണ് അഘോരികൾ എന്ന് മനസ്സിലാക്കി കൊടുക്കാം എന്ന്...വരവിനും വായനക്കും വളരെ നന്ദി രാരീ...സ്നേഹം..

   Delete
  2. മൂന്നുകൊല്ലം മുന്നേ രണ്ടു രചനകൾ എഴുതുമ്പോൾ എനിക്ക് ആഘോരികളെ കുറിച്ച് ഒരു ശതമാനംപോലും അറിയില്ലായിരുന്നു . പക്ഷെ എന്റെ പോസ്റ്റിൽ പറഞ്ഞത് അബദ്ധം അല്ല. പുറത്തു കുംഭ മേളക്ക് വരുന്ന ആഘോരികളിൽ തന്നെയുള്ള വ്യത്യസ്ത വിഭാഗങ്ങളിൽ സമൂഹത്തിൽ ഇടപഴകുന്ന ആഘോരി ആവാൻ ശ്രമിച്ചു പരാജയപ്പെട്ടു രണ്ടിടത്തും ഇടംലഭിക്കാതെ പുറന്തള്ള പ്പെട്ട അഘോരികൾ ആയി സ്വയംനടിക്കുന്നവർ ഉണ്ടാക്കി എടുത്ത ഇമേജ് ആയിരുന്നു അത് . അവരൊക്കെ ഇപ്പോഴും അങ്ങിനെതന്നെ കാണപ്പെടുന്നുമുണ്ട് . പക്ഷേ .. ഇക്കാലയളവിൽ ഞാൻ അന്വേഷിച്ചറിഞ്ഞ യഥാർത്ഥ ആഘോരികൾ ഈ ബ്ലോഗിൽ അപൂർണമാണ്. ഇത് അവരുടെ ഒരു ചെറിയ അംശം മാത്രം വിവരിച്ചിട്ടുള്ളൂ .. അതും പല രചനകളിലും ഗൂഗിളിലും വായിച്ചറിഞ്ഞത് മാത്രം . കുറച്ചുകൂടി ആഴത്തിൽ പോകാനാണ് എന്റെ ഇപ്പോഴത്തെ ശ്രമം . എങ്കിൽ മാത്രമേ എന്റെ ഒരു നോവൽ പൂർത്തിയാകൂ . നമ്മെ ഞെട്ടിക്കുന്ന ഒരുപാട് കാര്യങ്ങൾ അവയിലുണ്ട് . എന്റെ അന്വേഷണത്തിൽ കിട്ടിയവ.. പക്ഷേ .. പൂർത്തിയാകുമോയെന്നു എനിക്ക് പോലും ഉറപ്പില്ല. മനുഷ്യൻ ചിന്തിക്കുന്നത് പോലെ അല്ലല്ലോ വിധിഹിതം . എല്ലാം ഒത്തുവന്നാൽ വീണ്ടും കാണാം എന്നിലൂടെ എന്നെ മാറ്റിയെഴുതിപ്പിച്ച യഥാർത്ഥ ആഘോരിയെ. അത് പൂർത്തിയാക്കും മുന്നേ എനിക്ക് ചന്തു മാഷിനെ ഒന്ന് കാണേണ്ടി വരും . ഇക്കാര്യത്തിൽ താങ്കൾക്കുള്ള ഇവിടെ പ്രതിപാദിക്കാതെപോയ ബാക്കിവച്ച അറിവുകൾ എനിക്കായി പകരും എന്ന് വിശ്വസിച്ചുകൊണ്ടു ഒരു തുടക്കക്കാരി..

   Delete
 4. പോസ്റ്റ്‌ തരുന്ന വായന പൂര്‍ണ്ണമല്ലെങ്കിലും, ഭംഗിയായി അവതരിപ്പിച്ചു.. നായരെ ആശംസകള്‍ ..
  കൂടുതല്‍ കൂടുതല്‍ അറിയാന്‍ അനുവാചകന് ഉത്തേജകമാകുന്ന എഴുത്ത്...

  ReplyDelete
  Replies
  1. വായന പൂർണ്ണമല്ലെന്നോ എഴുത്ത് പൂർണ്ണമല്ലന്നോ സർ, എഴുത്ത് ഇനിയും തുടരും.സർ.വളരെ നീണ്ട ലേഖനങ്ങൾ ഇപ്പോൾ ആരും വായിക്കാറില്ലാ അതുകൊണ്ടാ ചുരുക്കിയത്...ബാക്കിയുള്ള അറിവും ഇവിടെ പങ്ക് വക്കാം... ഇതു എന്റെ ഒരു സിനിമയുടെ ആവാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാസ്യത്തിനായി ക്രോഡീകരിച്ചതാണ് സർ... നന്ദി

   Delete
 5. മനുഷ്യജീവിതം ഒരു സമസ്യ തന്നെ....!!

  അഘോരികളെക്കുറിച്ച് പല ലേഖനങ്ങളും വായിച്ചിട്ടുണ്ട്. ഈ ലേഖനം വളരെ ലളിതമായും വസ്തുനിഷ്ഠമായും ആർക്കും മനസിലാകുന്ന രീതിയിൽ എഴുതിയിരിക്കുന്നു, നന്ദി...

  ReplyDelete
  Replies
  1. കുഞ്ഞൂസ് വളരെ നന്ദി മോളെ വായനക്കും അഭിപ്രായത്തിനും

   Delete
 6. വായിച്ചു സർ... വായിച്ച് കൊണ്ടിരുന്നപ്പോൾ അറിയാതെ എന്റെ നാട്ടിലെ എനിയ്ക്ക് പരിചയം ഉള്ള സിദ്ധ സമാജക്കാരെയും അവരുടെ ജീവിത രീതിയും എല്ലാം മനസ്സിൽ വന്നതായിരുന്നു..സിദ്ധസമാജക്കാരെ കുറിച്ച് അവസാനഭാഗത്ത് ചേട്ടൻ തന്നെ സൂചിപ്പിച്ചപ്പൊൾ എന്റെ നിഗമനം തെറ്റിയില്ല എന്നും തോന്നി..നമ്മുടെ സാമാന്യ യുക്തിയ്ക്ക് നിരക്കാത്തവയാണു ഇതിലെ പല കാര്യങ്ങളും എങ്കിലും അറിവിന്റെ പുതിയ മേഘലകൾ തുറന്ന് തരുന്ന നല്ലൊരു ലേഘനം തന്നെ ഇത്

  ReplyDelete
  Replies
  1. പ്രീയ മുരളീ.....സാമന്യയുക്തിക്കും,ചിലപ്പോൾ ബുദ്ധിക്കും നിരക്കാത്തതാണ് ഇവയൊക്കെ എന്നാലും അവരുടെ രീതി ഞാൻ ഇവിടെ പകർത്തി എന്ന് മാത്രം എന്റെ നാട്ടിലും ഉണ്ട് സിദ്ധമതക്കാർ ഞാൻ അവരുടെ ആശ്രമത്തിലും പോയിട്ടുണ്ട്... അഘോരികളുടെ അത്ര ശക്തരല്ലാ അവർ...ആശ്രമത്തിൽ മാത്രമേ അവർ ദിഗംബർ ആകൂ.... അവരുടെ രതിക്രീഡയിലും,ധ്യാനത്തിലും വ്യത്യാസം ഉണ്ട്... അഘോരികളുടെ അടുത്ത് വളരെ സൂക്ഷിച്ചേ ഇടപെടാനാകൂ.... വരവിനും,വായനക്കും അഭിപ്രായത്തിനും വളരെ നന്ദി

   Delete
 7. അഘോരികളെ സന്യാസികള്‍ എന്ന് പരയുവാനാവുമോ ? അഘോരികളെ സന്യാസികളാണെന്നു പറയുവാനാവില്ല കാരണം അവരുടെ ജീവിതചര്യകള്‍ സന്യാസത്തിന്‍റെ പവിത്രതയ്ക്ക്‌ കളങ്കമാണ് .സന്യാസിമാര്‍ സമൂഹത്തിന് ദിശാബോധം നല്‍കേണ്ടവരും സമൂഹത്തില്‍ പ്രവര്‍ത്തിക്കേണ്ടവരുമാണ് .അതിമഹത്തായ ആര്‍ഷഭാരത സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും വെളിച്ചം സമൂഹത്തിന്റെ ഉദ്ധാരണത്തിനായി പ്രകാശിപ്പിച്ചുകൊണ്ട്‌ നിലകൊള്ളുന്ന ത്യാഗിയാണ്‌ സന്യാസിമാര്‍. ഇങ്ങനെ അന്യജീവന്‌ ഉതകിയും പരോപകാരികളായും നിലകൊള്ളുന്ന സന്യാസിമാര്‍ എല്ലാ ഭൗതിക സുഖങ്ങളെയും ത്യജിച്ചവരാണ്‌. ആനന്ദബോധത്തിന്റെ പ്രകാശാത്മകതയില്‍ നിലകൊള്ളുന്ന സന്യാസിമാര്‍

  ReplyDelete
  Replies
  1. ഇങ്ങനേയും ഒരു കൂട്ടർ.... വായനക്കും അഭിപ്രായത്തിനും നന്ദി അനിയാ

   Delete
 8. ഘോരസ്വഭാവം വായനയില്‍ നിന്ന് തന്നെ മനസ്സിലാകുന്നു.

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി ശ്രീ.അജിത്ത്

   Delete
 9. ഭീകരമായ രീതിയുമായി കഴിയുന്ന ഒരു വിഭാഗത്തെ വളരെ ലളിതമായ രീതിയില്‍ പറഞ്ഞപ്പോള്‍ അത്ഭുതവും ഇങ്ങിനെയുമുണ്ടോ എന്നൊക്കെ തോന്നിപ്പോയി. ഒരുപക്ഷെ നാളെ ഇങ്ങിനെയൊക്കെ ഉണ്ടാകാം എന്ന് കരുതിയിരുന്നെങ്കിലും നേരത്തെ തന്നെ ഇങ്ങിനെയൊക്കെയായിരുന്നു എന്നറിയുമ്പോള്‍ വരാനിരിക്കുന്നത് പഴയതിന്റെ ആവര്‍ത്തനം തന്നെ എന്ന് തോന്നിപ്പോകുന്നു.
  ഞാനൊരു കഥ എഴുതി പകുതിക്ക് വെച്ചിരിക്കുന്നതിലെ വിഷയം ഏകദേശം ഈ രീതി കടന്നുവരുന്ന ഒരു കാലത്തെക്കുറിച്ചാണ് എന്നതും ഈ വായനയും ചേര്‍ന്നപ്പോള്‍ എനിക്കൊരുതരം അത്ഭുതം പോലെ തോന്നി.
  നന്നായി ഇത്തരം ഒരു ലേഖനം.

  ReplyDelete
  Replies
  1. കഥ പൂർത്തിയാക്കുക റംജീ..... വായനക്കും അഭിപ്രായത്തിനും നന്ദി സഹോദരാ

   Delete
 10. പഠിപ്പിക്കുന്ന വിഷയം സോഷ്യോളജി ആയതുകൊണ്ട് കൾട്ടുകളെക്കുറിച്ച് പറയുമ്പോൾ അഘോരികളെക്കുറിച്ച് കുട്ടികളോട് പറയാറുണ്ട്. പണ്ട് കാപാലികർ എന്ന പേരിലും ഇവർ അറിയപ്പെട്ടിരുന്നു എന്നു തോന്നുന്നു. ക്ളാസ്റൂം ആവശ്യത്തിനായി ചില യു ട്യൂബ് വീഡിയോകൾ തിരഞ്ഞപ്പോൾ 'നമുക്ക് ' അറപ്പും ഭയവും തോന്നുന്ന ചില ദൃശ്യങ്ങൾ കാണുകയുണ്ടായിട്ടുണ്ട്. കൾട്ടുകൾ പലതും സാധാരണ മതപരമായതും, മതമില്ലാത്തതുമായ ജീവിതം നയിക്കുന്ന നമ്മെപ്പോലുള്ളവരെ അത്ഭുതപ്പെടുത്തുന്നവയാണ്.

  ഇത്തവണ അങ്ങ് പറഞ്ഞത് ഞാനും പഠിച്ചുകൊണ്ടിരിക്കുന്ന വിഷയമാണ്. എന്റെ ശ്രദ്ധയിൽ വരാത്ത പലതും ഇവിടെനിന്നു മനസ്സിലാക്കി. നല്ലൊരു ഗവേഷണം തന്നെ ഈ വിഷയത്തിൽ നടത്തിയിരിക്കുന്നു. അഭിനന്ദനങ്ങൾ.

  ReplyDelete
  Replies
  1. വളരെ സന്തോഷം പ്രദീപ് കുമാർ.... എനിക്ക് കിട്ടിയ കുറച്ച് കാര്യങ്ങൾ കൂടിയുണ്ട് അഘോരികളെക്കുറിച്ച് ..ഞാൻ അത് ഉടനെ പങ്ക് വക്കാം ...വായനക്കും അഭിപ്രായത്തിനും നന്ദി അനിയാ

   Delete
 11. അറിവുകള്‍ തന്നതിന് നന്ദി

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. വരവിനും, വായനക്കും അഭിപ്രായത്തിനും വളരെ നന്ദി @Deepu Attingal

   Delete
 12. ഈ വിലയേറിയ അറിവുകള്‍ അങ്ങ് പങ്കവച്ചതില്‍ വളരെ നന്ദി ഞാന്‍ ഒരു യാത്രയില്‍ ഉത്തരഘണ്ഡില്‍ വച്ച് നാഗസന്യസിമാരെ കണ്ടിട്ടുണ്ട്

  ReplyDelete
  Replies
  1. സന്തോഷം സ്നേഹം ,വായനക്കും അഭിപ്രായത്തിനും @Rescue Electric Company

   Delete
 13. ചന്തുവേട്ടാ, ഇങ്ങിനെ കുറച്ചു പേര്‍ ഉണ്ടെന്നല്ലാതെ ഇത്രയും വിശദമായി അഘോരികളെക്കുറിച്ച് വായിക്കുന്നത് ആദ്യമാണ്... ഏതെല്ലാം വിധത്തിലാണല്ലേ മനുഷ്യര്‍?

  ReplyDelete
 14. ‘അഘോരികൾ നമ്മുടെ ശത്രുക്കളല്ലാ...
  അവർ നമ്മെ ഉപദ്രവിക്കുകയുമില്ലാ. അവർ നമ്മെ തേടി വരില്ലാ.
  അവരുടേ കൂട്ടത്തിലേക്ക് അവർ ആളുകളെ ആകർഷിപ്പിച്ച് കൊണ്ട് പോകാറുമില്ലാ.
  അഘോരി ആകാൻ ആഗ്രഹിക്കുന്നവർ അവരെ തേടി എത്തുകയാണ് ചെയ്യുന്നത് . ‘

  പണ്ട് താന്ത്രിക വിദ്യകളുടെ പുസ്തകങ്ങളിൽ നിന്നാണ് അഘോരികളേയും
  അഘോരമൂർത്തിയേയും മറ്റും അറിയുന്നത്. ഇവരെ കുറിച്ച് ഇപ്പോൾ ചന്തുവേട്ടൻ
  വളരെ വിശദമായി തന്നെ പറഞ്ഞിരിക്കുന്നു. കപാലികർ എന്ന ഈ സമൂഹം ഇപ്പോഴും
  ഉണ്ടെന്ന് തന്നെയാണ് വിലയിരുത്തലുകൾ .പാലായിൽ ഈയിടെ അറസ്റ്റ് ചെയ്യപ്പെട്ട പൂജാരിയും
  ഈ വിഭാഗത്തിൽ പെട്ട ആളാണെന്ന് പറയപ്പെടുന്നു...!
  നല്ല്ല ഹോം വർക്ക് നടത്തി എഴുതിയ ഈ കുറിപ്പുകൾ ,
  ബൂലോഗത്തിന്റെ നാഴിക കല്ലുകളിൽ കൊത്തി വെക്കാവുന്ന ഒരു ആലേഖനമാണിത്...
  അഭിനന്ദനങ്ങൾ ചന്തുവേട്ടാ


  ReplyDelete
  Replies
  1. @ബിലാത്തിപട്ടണം Muralee MukundanDecember , അറിവുകൾ മറ്റുള്ളവരുമായി പങ്ക് വക്കുന്നത് വളരെയേറെ സുഖം നൽകുന്ന ഒരു കാര്യമാണ്. എന്റെ ബ്ലോഗുകളിൽ ഒരു പക്ഷേ എന്റെ സ്വ്ന്തം രചനയേക്കാളേറെയുള്ളതും ഇത്തരം കാര്യങ്ങളാണ്/ ഇപ്പോൾ ബ്ലോഗ് വായന തുലോം കുറവാണ്. ആൾക്കാർക്ക് അതിനൊന്നും സമയം ഇല്ല.... അതുകൊണ്ട് തന്നെ പലതും ഇവിടെ എതുതാനും മടിക്കുന്നു. താങ്കളെപ്പോലെയുള്ളവർ ഇത് വായിക്കുന്നൂ എന്നത് തന്നെ മഹത്തരം.............. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.....

   Delete
 15. ഈ വിലയേറിയ അറിവുകള്‍ അങ്ങ് പങ്കവച്ചതില്‍ വളരെ നന്ദി..

  ReplyDelete
  Replies
  1. @ponmalakkaran | പൊന്മളക്കാരന്‍, കുറേക്കാലമായി കണ്ടിട്ട്..... സന്തോഷം.... വായനക്കും അഭിപ്രായത്തിനും നന്ദി

   Delete
 16. ആഘോരികളെ കുറിച്ചു കൂടുതല്‍ അറിയാന്‍ തേടാത്ത സ്ഥലങ്ങള്‍ ഇല്ല.ഒടുവില്‍ മനസ്സിലായി അവരെ കുറിച്ചു അറിയുക എളുപ്പം അല്ല .എം .കെ രാമചന്ദ്രന്‍ ന്റെ ദേവഭൂമിയിലൂടെ എന്ന പുസ്തകത്തിലാണ് പിന്നെയും കുറച്ചെങ്കിലും നന്നായി പരാമര്‍ശിച്ചു കണ്ടത് ഈ പോസ്റ്റിലെ ഭൂരിഭാഗവും അതിലുള്ളത് തന്നെ ആയതു കൊണ്ട് പുതിയതൊന്നും കിട്ടിയില്ല എന്ന വിഷമുണ്ട് വായനശേഷം

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി

   Delete
 17. അടുത്ത ലേഖനം ഉടന്‍ പ്രതിഷ്ഷിക്കുന്നു...

  ReplyDelete
 18. This comment has been removed by the author.

  ReplyDelete
 19. പ്രഗല്‍ഭരായ ഏതാനും കേരളീയ നര്‍ത്തകര്‍ 'അഘോരികള്‍' എന്ന പേരില്‍ ഒരു താണ്ഡവനൃത്തം സിഡ്നിയില്‍ അരങ്ങേറിയപ്പോള്‍ ആംഗലേയത്തില്‍ എഴുതപ്പെട്ട അവതാരികയ്ക്ക്‌, സുഹൃത്തേ, മനസ്സാക്ഷിയെ വഞ്ചിച്ചുകൊണ്ട്‌ എനിക്ക്‌ തര്‍ജ്ജമ ചെയ്യേണ്ടി വന്നിട്ടുണ്ട്‌.
  ഈ ലേഖനം വായിച്ചപ്പോള്‍ ഞാന്‍ മുമ്പ്‌ കണ്ട മാളത്തിലെ പാമ്പിനാണ്‌ അമിതവിഷം എന്ന്‌ മനസ്സിലായി.

  തര്‍ജ്ജമ ഇങ്ങിനെ:

  "ജഡങ്ങള്‍ക്കൊപ്പം പൂകും അഘോരികള്‍.
  വിചിത്രോന്മാദ, നവയുഗ, മാംസഭോജികള്‍- അഘോരികള്‍.
  സാത്വികര്‍ക്കിടയില്‍ വിരാജിക്കും തീവ് വ്ര മനസ്കര്‍.
  സംഹാര തൃഷ്ണയാര്‍ന്ന ഘോര നിശാചരര്‍.
  മൃതാത്മാക്കളുടെ കരാള കേളീനിലങ്ങളില്‍ താണ്ഡവ നൃത്തം ചവിട്ടിക്കുതിക്കുന്ന പ്രളയാധിപനായ, ചുടലപാലക പ്രഭുവായ മഹാദേവനെ പ്രതിനിധാനം ചെയ്തു ഹര്‍ഷകാഹളം മുഴക്കുന്ന മനീഷികള്‍.
  അഹം ബ്രഹ്മാസ്മി!
  നാസാരന്ധ്രങ്ങളെ കാര്‍ന്നെടുക്കുന്ന ഗന്ധം വമിപ്പിച്ചുകൊണ്ട്‌ മനുഷ്യ ജഡങ്ങള്‍ പട്ടടയില്‍ പാതിയെരിഞ്ഞൊടുങ്ങി വിറങ്ങലിച്ചു നില്‍പ്പുള്ള അന്തരീക്ഷത്തില്‍ നിഷ്ഠുരോന്മത്തമായ ഹാസലാസ്യവുമായി ചാരശേഷിയായ മൃതദേഹങ്ങള്‍ക്കു മുകളില്‍ കനലായമരുന്ന വിറകുകള്‍ തുപ്പുന്ന വെണ്ണീര്‍ ദേഹത്തെമ്പാടും വാരിപ്പൂശി വൈദികവിശുദ്ധി കയ്യാളുന്നവര്‍! കാപാലഗ്രാഹികളായി, കെട്ടടങ്ങിയ ചിതയില്‍ ശേഷിച്ച, മനുഷ്യമാംസ ഭോജനത്തിലൂടെ ഉറ്റവരടക്കമുള്ള സമൂഹത്തിന്റെ ആത്മാഹൂതി നടത്തി, അധൃഷ്യ സിദ്ധി തേടുന്നവര്‍...
  തങ്ങളില്‍ കൈവരുന്ന അപൂര്‍വ്വ സിദ്ധിയാല്‍ എണ്ണമറ്റ അഗതികള്‍ക്ക്‌ ശാശ്വത പരിത്രാണം ഏകുന്ന കാപാലികരേ, കുഴികുത്തി കുഴലൂതി മുഴക്കൂ, കുഴിമാടക്കാഹളം...
  ജടകുടഞ്ഞാടൂ, സംഹാര താണ്ഡവം..."

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി സർ@V P Gangadharan, Sydney ....താങ്കളുടെ തർജ്ജിമയും മനോഹരം

   Delete
 20. എല്ലാം ക്രോടീകരിച്ചു തയ്യാറാക്കിയ അഘോരികൾ വളരെ അറിവ് നല്കുന്ന ലേഖനമാണ്. നന്ദി - നന്ദി
  ലേ ഔട്ട്‌ എളുപ്പത്തിൽ വായിക്കാവുന്ന തരത്തിലാക്കിയാൽ വായനക്കാര്ക്ക് അതൊരു നല്ല സൌകര്യമായിരിക്കും.
  നല്ല ലേഖനം

  ReplyDelete
  Replies
  1. വായനക്കും അഭിപ്രായത്തിനും നന്ദി സഹോദരാ............ലേ ഔട്ട്‌ ഞാൻ ശരിയാക്കാം

   Delete
 21. എങ്ങനെയോ കേട്ടറിവുണ്ടെങ്കിലും അതെപ്പറ്റി കൂടുതൽ ഒന്നും അറിയില്ല. ഈ വായനയിൽക്കൂടി കുറച്ചൂടെ വിശദമായി അറിയാൻ കഴിഞ്ഞു. ആശംസകൾ

  ReplyDelete
 22. അതിഘോരം! അഘോരികളുടെ ജീവിതം.
  സാധാരണക്കാരായ നമുക്ക് സങ്കൽപ്പിക്കാനാവുന്നതിനുമപ്പുറം സാഹചര്യങ്ങളിൽ ജീവിക്കുന്ന എത്രയോ ജനവിഭാഗങ്ങളുണ്ട്. വിശദമായ അറിവുകൾക്ക് നന്ദി. ആശംസകൾ!

  ReplyDelete
 23. ഇടയ്ക്കു എവിടെയോ മലയാളികളായ അഘോരികളെ കണ്ടന്നു എഴുതിയതായി ഓർമ വരുന്നു...അല്ലങ്കിൽ ജീവിതത്തിൽ എപ്പോഴേലും അഘോരികളെ നേരിട്ട് കണ്ടിട്ടുണ്ടോ...ഉണ്ടങ്കിൽ, അനുഭവം എന്തായിരുന്നു അറിയുവാൻ ഉള്ള ഒരു കൗതുകം, ചോദ്യം ശെരിയായില്ല എങ്കിൽ ഷെമിക്കുക. തന്നത് അത്രയും നല്ല അറിവ്, ഇടക്ക് ചിലത് കേട്ടറിവ് ഉണ്ടന്ന് ഒഴിച്ചാൽ..അഘോരികളെ കുറിച്ച് ഒരു വിശാലമായ വിജ്ഞാനം നൽകിയതിൽ നന്ദി..

  ReplyDelete
  Replies
  1. അഘോരികളിൽ ചിലരെ കണ്ടിരുന്നു. പറയുന്ന പോലെ ഭീകരന്മാരായി എനിക്ക് തോന്നിയില്ലാ... ഒരു മലയാളിയും കണ്ടുമുട്ടി അദ്ദേഹത്തിൽ നിന്നും കിട്ടിയ അറിവുകളിൽ ചിലതാണ് ലേഖനത്തിൽ സൂചിപ്പിച്ചത്...sanitha santhakumar

   Delete
 24. Vishadamaaya vivaranam... Nanni...

  ReplyDelete
 25. thanks,വിശദമായ അറിവുകൾക്ക് നന്ദി. ആശംസകൾ!

  ReplyDelete
 26. താങ്ക്സ്,
  Puthiya leganam udan pratheekshikkamo?
  ശിവന്റെ പ്രാധാന്യം കൂടുതൽ വിവരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  ReplyDelete
 27. താങ്ക്സ്,
  Puthiya leganam udan pratheekshikkamo?
  ശിവന്റെ പ്രാധാന്യം കൂടുതൽ വിവരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  ReplyDelete
 28. This comment has been removed by the author.

  ReplyDelete
 29. This comment has been removed by a blog administrator.

  ReplyDelete
 30. വായിച്ചിരുന്നപ്പോള്‍ വേറെ ഏതോ ലോകത്തെത്തിയത് പോലെ.അഘോരികള്‍ കണ്‍ മുന്നില്‍ മിന്നി മറഞ്ഞു.കൂടുതല്‍ അറിയാന്‍ താല്പര്യം...

  ReplyDelete