Tuesday, November 23, 2010

ഞാറ്റുവേല

കവിത -6

ഞാറ്റുവേല 
നിരയായ നിരയെല്ലാം തമ്പിരാന് -പാടത്തെ
കതിരായ കതിരെല്ലാം തമ്പിരാന് , 
മുപ്പറയും നാപ്പറയും തമ്പിരാന് മേലോത്തെ
തീയായ തീയെല്ലാം ഏനും കോരനും ‘ 
അത്തം വന്നക്കരെ പൂത്തോട്ടം പൊലിയിച്ചേ
പൂവായ പൂവെല്ലാം  തമ്പിരാന്.
മുറ്റത്തെ പുചുറ്റും കളമെല്ലാം തമ്പിരാന് . 
കള്ളക്കരിക്കാടിമാസം മാനത്തെ തുളുമ്പാക്കുടം പൊട്ടിച്ചേ
തുള്ളിക്കൊരുകുടമായ് ................
മനമുരുകി പാടത്തോടി പഴുക്കാ കതിര്‍  കൊയ്  തേറ്റും
ക്ടാത്തിമാരെ നാണവും തമ്പിരാന്.......... 
ചന്തുനായര്‍  കാട്ടാക്കട

Wednesday, November 17, 2010

ആരഭി: കവിതകള്‍,കഥകള്‍, ലേഖനങ്ങള്‍

ആരഭി:
കവിതകള്‍,കഥകള്‍, ലേഖനങ്ങള്‍
ആരഭി
എന്നത് ഒരു രാഗത്തിന്റെ പേരാണ് .കര്‍ണാടക സംഗീതത്തില്‍,72 മേളകര്‍ത്താരാഗങ്ങള്‍ഉണ്ട് .
അതില്‍ 29 താമത്തെ രാഗമായ ശങ്കാരാഭരണത്തിന്റെ ജന്യ രാഗമാണ് ആരഭി.
ഭക്തിരസവും,വീരരസവുമാണ്
ഇതിന്റെ ഭാവം.(പഴംത്തക്കരാഗം എന്നു് തമിഴില്‍ പണ്ട് പറയാറുണ്ട്) *മാവേലി നാട് വാണീടും കാലം , പുത്തൂരം വീട്ടില്‍ ജനിചോരെല്ലാം,പാഹി പര്‍വ്വത(സ്വാതിതിരുനാള്‍ കൃതി ) തുടങ്ങിയ പാട്ടുകളെല്ലാം ആരഭി രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
1972-ല്‍ഞാന്‍രചിച്ച എന്റെ നോവലിലിലെ  പ്രധാന കഥാപാത്ര
ത്തിന്റെ പേരാണ്  ആരഭി എന്നപത്ത് വയസുകാരി.
സംഗീതത്തില്‍അധിഷ്ടിതമാണ് കഥ.
ജീവിതാവസാനം വരെ ഞാന്‍ മനസ്സില്‍ ലാളിക്കുന്ന രാഗ കുഞ്ഞാണ് ആരഭി.
ആ പേരാണ് ഞാന്‍ എന്റെ ബ്ലോഗിനും ഇട്ടിരിക്കുന്നത്.അടുത്ത സിനിമയും ഈ കഥയെ ആധരമാക്കിയാണ്
സസ്നേഹം
ചന്തുനായര്‍