Tuesday, October 1, 2013

കല്ല്യാണക്കളി


.                                                    ചന്തുനായർ അന്ന്                                                    കല്ല്യാണക്കളി                                                                                          ആയിരത്തി തൊള്ളായിരത്തി എഴുപരണ്ടിലെ ശ്രാവണമാസത്തിലെ ഒരു സന്ധ്യാ നേരം. തിരുപനന്തപുരത്തെ പൂജപ്പുര എന്ന സ്ഥലത്തെ,പ്രശസ്ത നൃത്താദ്ധ്യപകനായ ഗുരു ചന്ദ്ര ശേഖരൻ നായർ സാറിന്റെ(ഗുരുഗോപിനാഥിന്റെ ശിഷ്യനും,ലളിത,പത്മിനി,രാഗിണിമാരുടെ ഗുരുവും ആണ് ഗുരു ചന്ദ്ര ശേഖരൻ നായർ) വീട്ടീലെ ഉമ്മറത്തിരിക്കുകയാണ് ഞാനും എന്റെ ഇളയ സഹോദരൻ ജയരാജും.ആ വർഷത്തെ ഇന്റർ കോളീജിയറ്റ് മത്സരങ്ങളിൽ ‘Other forms of Dance‘ വിഭാഗത്തിൽ എന്റെ അനിയൻ മത്സരിക്കുകയാണ്.കോളേജ് മത്സരത്തിൽ ഒരു ക്ലാസിക്കൽ ഡാൻസാണ് അവൻ അവതരിപ്പിച്ചത്.ഒരു സ്വാതിതിരുനാൾ കൃതിയായ ’പാഹി പർവ്വത നന്ദിനി’ ...അത് കാലാകാലങ്ങളയി മറ്റുള്ളവർ അവതിരിപ്പിക്കുന്നത് കൊണ്ട് അതിൽ ഒരു പുതുമയും ഇല്ലെന്നും മാത്രമല്ല. സ്ത്രികളാണ് അത് സാധാരണ അവതരിപ്പിക്കുന്നത്. അവന്റെ ഗുരുവാണ് ചന്ദ്രശേഖരൻ നായർ.(അദ്ദേഹത്തിനു വേണ്ടി ഞൻ ‘ബാലേ’കളും എഴുതിയിട്ടുണ്ട്.)
                                                                                                                                        അന്നത്തെ സായാഹ്ന ചർച്ചയിലെ പ്രധാന വിഷയം. ആണുങ്ങൾക്ക് കളിക്കാനുള്ള ഒരു നൃത്തം എന്തുകൊണ്ട് ഉണ്ടാക്കിക്കൂടാ എന്നുള്ളതായിരുന്നു. ഭരതനാട്യത്തിലും,കഥകളിയിലും അവൻ മത്സരിക്കുന്നു. ഞാൻ മൃദംഗ വായനയിലും,നാടകത്തിലും ഒക്കെ. അവൻ സെക്കന്റ് ഇയർ ഞാൻ ഫൈനൽ ഇയറും.അന്ന് ഞങ്ങളെപ്പോലെനൃത്തഇനങ്ങളിൽ  പുതുമ കൊണ്ട് വരാൻ ശ്രമിക്കുന്ന മറ്റൊരു കുടുംബം തിരുവനന്തപുരത്ത് ഉണ്ടായിരുന്നു.ഗിരിജയും, ഗീതയും ആണ് നാട്യക്കാർ അനിയൻ ഭരതനാട്യം അവതരിപ്പിക്കുമ്പോൾ എതിരാളിയായ ഗീത എല്ലാത്തവണയും ഒന്നാം സമ്മാനം നേടിയിരിക്കും കാരണം ഭരതനാട്യം പെണ്ണുങ്ങൾക്കുള്ളതാണെന്നാണല്ലോ വയ്പ്പ്. ഇതും മനസ്സിൽ കനലായി എരിഞ്ഞിരുന്നതു കൊണ്ടാണ് ഇത്തവണ Other forms of Dance  ൽ എന്തെങ്കിലുംപുതുമകൊണ്ടു വരണം എന്ന് ഞങ്ങൾക്ക് തോന്നിയത്. (ഗിരിജ,ഗീതമാർ പിന്നീട് റിഗാറ്റ എന്ന നൃത്തവിദ്യാലയം തുടങ്ങുകയും, ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ എതാണ്ട് എല്ലാ രാജ്യങ്ങളിലും അവർ നൃത്തവിദ്യാലയസ്ഥാപനങ്ങൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്. സിനിമാ സംവിധായകനായ ബാലുകിരിയാത്ത് ഇവരുടെ മൂത്ത സഹോദരനാണ്. പിൽക്കാലത്ത് കോമഡി സിനിമകളുടെ തിരക്കഥാ രചയിതാക്കളായ വിനു കിരിയാത്ത്  രാജൻ കിരിയാത്ത് എന്നിവർ ഇവരുടെ ഇളയ സഹോദരങ്ങളാണ്. അവർക്കു വേണ്ടി പാട്ടുകൾ എഴുതിയിരുന്നത് അവരുടെ അമ്മാവന്റെ മകനായ ബിച്ചു തിരുമല ആയിരുന്നു. ബിച്ചുവിന്റെ അനുജൻ രാമു എന്ന ദർശൻ രാമനാണ് സംഗീത സംവിധാനവും ഹർമോണിസ്റ്റും.)
                                                                                                                          സായാഹ്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ ചിന്തയാണ് തനത് നാടോടി പാരമ്പര്യത്തിൽ നിന്നും ഒരു ‘നാടോടി നൃത്തം’ അവതരിപ്പിക്കാം എന്നത്.  പൊതുവേ നാടോടി കലാരൂപങ്ങൾ എല്ലാം തന്നെ സംഘം ആയിട്ടാണ് അവതരിപ്പിക്കാറുള്ളത്.അപ്പോൾ ഒറ്റക്ക് അവതരിപ്പിക്കാനുള്ള കലാരൂപം എന്താണെന്നായി അടുത്തചിന്ത.അന്നത്തേക്ക് ചർച്ച അവസാനിപ്പിച്ചിറങ്ങുമ്പോൾ ഞാൻ ഗുരുവിനോട് പറഞ്ഞു ‘സർ ഞാൻ ഒരാഴ്ചക്കുള്ളിൽ ഒരെണ്ണം സംഘടിപ്പിക്കാം‘ എന്ന്. പിറ്റേന്നു തിരുവനന്തപുരത്തെ പബ്ലിക്ക് ഗ്രന്ഥശാല മുഴുക്കെ പരതി.ഒന്നും കിട്ടിയില്ല.എന്റെ നാട്ടിൽ എന്റെ പിതാവ് സ്ഥാപിച്ച’നേതാജി വായനശാലയിൽ‘ നിന്നും എനിക്ക് ഒരു പുസ്തകം കിട്ടി. അതിൽ ഒരു ലേഖനം കണ്ടു .
        പണ്ടൊക്കെ നായർ തറവാടുകളിൽ വിവാഹം നടക്കുമ്പോൾ, ഇന്നത്തെപ്പോലെ കല്ല്യാണ കുറിമാനമോ, ഫോൺ സൌകര്യങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ലല്ലോ,അങ്ങത്തമാർ ഊരു ചുറ്റി കല്ല്യാണം വിളിക്കാൻ പോകാറുമില്ല.പക്ഷേ കരക്കാരെ കല്യാണം വിളിച്ചല്ലെ തീരൂ. അതിലേക്കായ്  വേലൻ വിഭാഗത്തിൽ‌പ്പെട്ട ഒരാളെ വീട്ടിൽ വിളിച്ചു വരുത്തും. മിക്കവാറും, ആടാനും പാടാനും കഴിവുള്ളവരാണു അവർ. കാരണവർ അയ്യാളോട് ആരെയൊക്കെ കല്ല്യാണത്തിനു വിളിക്കണം എന്ന് പറയും..വേലൻ ആ തറവാടുകളിലേക്ക് യാത്രയാകും. അവരെ ഒക്കെ കല്ല്യാണ വിവരം ധരിപ്പിക്കും.തങ്ങളെ കല്ല്യാണം വിളിക്കാൻ കാരണവന്മാർ അയച്ച ദൂതനെ സന്തോഷിപ്പിക്കാൻ ആ വീട്ടുകാർ അരിയും,നാളികേരവും ഒക്കെ നൽകും പകരമായി,വെറ്റിലയും അടയ്ക്കയും,പുകയിലയും കണിയായ് വച്ച് വേലൻ പടി ഇറങ്ങും
അയാളുടെ ചലനങ്ങളും വായ്ത്താരികളുമൊക്കെ താള നിബദ്ധമായിരിക്കും.കയ്യിൽ ഒരു നീണ്ട വടി കാണും.അതിന്റെ അറ്റത്തു കെട്ടി വച്ചിരിക്കുന്ന ഭാണ്ഡത്തിൽ വീടുകളിൽ നിന്നു കിട്ടുന്ന സധനങ്ങളും ,വെറ്റിലയും ,അടക്കയും,പുകയിലയുമൊക്കെ ഉണ്ടാകും. കോറമുണ്ട് പാളത്താറു പോലെ ഉടുത്താണ് അയാളുടെ നടപ്പ്. ഇത്രയും കാര്യങ്ങൾ ഞാൻ പുസ്തകത്തിൽ നിന്നും മനസിലാക്കി. പക്ഷേ ഏത് നൃത്തത്തിനും ഒരു പാട്ട് വേണമല്ലോ..വിശിഷ്യാ വായ്ത്താരിയും. മലബാർ ഭാഗത്താണ് പണ്ടൊക്കെ  ഇത്തരം കളികൾ കണ്ട് വരുന്നതെന്നു കവിയായ പ്രോഫസർ അയ്യപ്പ പണിക്കരിൽ നിന്നും മനസിലാക്കിയ ഞാൻ അവിടെയുള്ള സുഹൃത്തു ക്കളുമായി ബന്ധപ്പെട്ടു.ഒന്നും ലഭിച്ചില്ലാ.അവസാനം മാവേലിക്കരയിലുള്ള പ്രായം ചെന്ന ഒരു വേലൻ ഉണ്ടെന്നും അയാൾക്ക് ചിലപ്പൊൾ ഇത് അറിയാൻ കഴിയും എന്ന് പ്രൊഫസർ നരന്ദ്രപ്രസാദിൽ നിന്നും മനസിലാക്കി അങ്ങോട്ട് തിരിച്ചു.അവിടെ  വച്ച് അപ്പു ആശാൻ  എന്ന ആ വേലനെ കണ്ട് മുട്ടി.അയാളിൽ നിന്നും  കുറച്ച് വരികളും,വായ്ത്താരിയും കിട്ടി.വീട്ടിൽ എത്തിയ ഞാൻ അതിനെ ഒരു ഓഡറിലാക്കി. തിശ്ര താളത്തിലുള്ള നടതക്കിട്ട,തക്കിട്ട
തെയ്യന്തം തകതന്തം തരോ ധിമി
തെനന്തം  തകതന്തം  ധിമിധോം
കല്ല്യാണക്കലിയിതു താരോം-
ധിമി കല്ല്യാണപ്പാട്ടിത് ധിമിതോം

തൈവത്തെ കൈ എടുപ്പോം - താരോം ധിമി
തൈവങ്ങളെ സ്തുതി ചെയ്‌വോം

കൊയ്യിലാള പൊയിലാള താരോംധിമി
വെറ്റില അടയ്ക്കാള ധിമിതോം
അമ്മാച്ചനെ തൊഴുതോണ്ടേ – താരോം ധിമി
അപ്പൂപ്പനെ കൈ എടുപ്പോം
അമ്മച്ചിയെ കൈ എടുപ്പോം - താരോം ധിമി
ശീതേവിയെ തൊഴുതോണ്ടേം
തെയ്യന്തം തകതന്തം തരോ ധിമി
തെനന്തം  തകതന്തം  ധിമിധോം
പാട്ടും വായ്താരിയും കിട്ടിയപ്പോൾ ഗുരുവിന് ആകെ സന്തോഷമായി. കൈ മുദ്രകളും കലാശവും ഒന്നും ഇല്ലാതെ അദ്ദേഹം അത് ചിട്ടപ്പെടുത്തി.വിളംബകാലത്തിൽ തുടങ്ങി ഷഡ്കാലത്തിൽ അവസാനിക്കുന്ന ആ നൃത്തരൂപത്തിനു പശ്ചാത്തലമായി ഉപയോഗിച്ചത് ഉടുക്കും,ഡോലിയും,ഒരു ശ്രൂതിപ്പെട്ടിയും മാത്രം.പതിനഞ്ച് മിനിട്ടിൽ അത് ചിട്ടപ്പെടുത്തി റിഹേഴ്സൽ ചെയ്തപ്പോൾ മനസിനു ഒരു കുളിരുണ്ടായി. റിഹേഴ്സലിനിടക്കു ഒരു നാൾ സാക്ഷാൽ വി.ദക്ഷിണാ മൂർത്തി സ്വാമി ഗുരുവിന്റെ വീട്ടിൽ എത്തി.പാട്ട് കേട്ട് അദ്ദേഹം എന്നെ അഭിനന്ദിച്ചപ്പോൾ എന്തൊക്കെയോ പിടിച്ചടക്കിയ മട്ടുണ്ടായി.നെയ്യാറ്റിൻകര പുരുഷോത്തമൻ എന്ന കൂട്ടുകരനാണ് ആ പാട്ട് പാടീയത്.
      കാത്തിരുന്ന മത്സര ദിനം എത്തി.തിരുവനന്തപുരം സെനറ്റ് ഹാളിൽ വച്ചായിരുന്നു മത്സരം.മുപ്പത്തി ഏഴുപേർ ആ മത്സര ഇനത്തിൽ പങ്കെടുക്കുന്നു.എന്നറിഞ്ഞപ്പോൾ തന്നെ ഒക്കെ മതിയാക്കി വീട്ടിൽ പോരാം എന്നു വിചാരിച്ചു.ഞങ്ങളുടെ കൂടെ വന്ന കോളേജ് അധ്യാപകനായ രാംദാസ് സാറും.പിന്നെ ഞങ്ങളുടെ കാർ ഡ്രൈവറായ മണി നായരുടേയും നിർബ്ബന്ധത്താൽ ചെസ് നംബർ  വിളിക്കുന്നതിനായി കാത്തിരുന്നു. തബല, ബോങ്കോസ്,കോങ്കോഡ്രം, അക്കോഡിയൻ, ചെണ്ട,തുടങ്ങിയ വാദ്യങ്ങളുടെ അകമ്പടിയോടെ വേദിയിൽ, നൃത്തരുപങ്ങൾ ആടി തകർക്കുകയാണ്.  
        ഇരുപത്തി അഞ്ചാം നമ്പറായി അനിയനെ പേരു വിളിച്ചു.ഒന്നും പ്രതീക്ഷിക്കാതെ.ഡാൻസ് തുടങ്ങി.മുപ്പത്തി ഏഴു പേരിൽ ആണായിട്ട് അനിയൻ ജയരാജ്   മാത്രം. അനിയന്റെ മനസിൽ  നൃത്തം മാത്രം എന്റെ മനസ്സിൽ താളം തെറ്റതെയും വേഗത്തി ലുള്ള തുമായ ഡോലി വാദനം. പതിനഞ്ചു മിനിറ്റും.ഹാളിൽ കൈയ്യ്ടി ശബ്ദം മുഴങ്ങി കേട്ടു. നൃത്തം അവസാനിച്ചതും ഞങ്ങൾ ഇരുവരും തളർന്നു.വേദിക്കു പുറകിൽ ഞങ്ങളുടെ ഡ്രൈവർ ഞങ്ങളെ താങ്ങി എടുത്താണ് കൊണ്ട് പോയത്.....
          മത്സരം കഴിയുന്നതു വരെ ഞങ്ങൾ കാത്തിരുന്നൂ..മൂന്നാം സ്ഥാനമെങ്കിലും പ്രതീക്ഷിച്ച് കൊണ്ട് ഇതിനിടയിൽ എന്റെ മൂത്ത സഹോദരനുമെത്തി.അദ്ദേഹം ഡാൻസ് കാണുവാൻ സദസ്സിന്റെ ഇടയിൽ ഉണ്ടായിരുന്നെന്നു ഞങ്ങൾ അറിഞ്ഞിരുന്നില്ലാ.എറണാകുളത്തെ എഫ്,എ,സീ.റ്റി യിൽ എഞ്ചിനിയറായിട്ട് ചേർന്നിട്ട് ഒരു മാസമെ ആയിരുന്നുള്ളൂ, സാഹിത്യത്തിലും, കർണ്ണാട്ടിക്ക് മ്യൂസിക്കിലും അദ്ദേഹത്തിനു നല്ല പിടി പാടാണ്.
       
                                   ജയകുമാർ,ജയരാജ്,ജയചന്ദ്രൻ(ചന്തുനായർ)                                 അവസാനം വിധി പ്രഖ്യാപനം വന്നൂ.ജീവിതത്തിൽ ആദ്യമായി പൊട്ടിക്കരഞ്ഞു....അനിയൻ ജയരാജിനു ഒന്നാം സമ്മാനം. അവനും കരയുന്നുണ്ടായിരുന്നൂ. ഞങ്ങളെ ഇരുപരേയും കെട്ടിപ്പിടിച്ചു നിന്നിരുന്ന ചേട്ടൻ ജയകുമാറിന്റെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നൂ...
 
                                                 കാവാലവും ജയരാജും                                                                                            ഞങ്ങളെ പരിചയപ്പെടാൻ രണ്ട് പേർ എത്തി. ഒരാളെ എനിക്ക് അറിയാമായിരുന്നൂ. അതു ശ്രീ.എം.ജി.രാധാകൃഷ്ണൻ ചേട്ടനായിരുന്നൂ.അദ്ദേഹം മറ്റേ വ്യക്തിയെ പരിചയപ്പെടുത്തി ഇതാണ് ‘കാവാലം നാരായണപണിക്കർ‘. അദ്ദേഹം പറഞ്ഞു.ഞങ്ങൾ തിരുവനന്തപുരത്ത് ഒരു നാടക സംഘം രൂപീകരിക്കാൻ പോകുന്നൂ.’തിരുവരങ്ങ്’ എന്നാണ് അതിന്റെ പേർ...നിങ്ങൾക്കും അതിൽ പങ്കാളികളാകാൻ താല്പര്യമുണ്ടോ....അച്ഛനോട് ചോദിച്ചിട്ട് മറുപടി പറയാം എന്ന് ഞങ്ങൾ പറഞ്ഞു.ഹസ്ത ദാനം തന്നു ഇരുവരും പോയപ്പോൽ പത്രക്കാർ വളഞ്ഞു .ഫോട്ടോ എടുക്കലും വിവരങ്ങൾ തിരക്കലും ഒക്കെ തകൃതിയിൽ.(പിറ്റെന്ന് പത്രത്തിൽ വന്ന ഫോട്ടോയും,കല്ല്യാണക്കളിയെ കുറിച്ചുള്ള എന്റെ കണ്ടെത്തലുകളുടെ വാർത്തയും ഞൻ വെട്ടി സൂക്ഷിച്ചിരുന്നത് ഇപ്പോൾ കാണനില്ലാ.അത് അനിയന്റെ വീട്ടിലാണ് അതു ഞാൻ പിന്നീട് ഇവിടെ ഇടാം) എം.ജി.കോളേജിലെ വിദ്യാർത്ഥികൾ ഞങ്ങളെ ഇരുവരേയും തോളിലേറ്റി തിരുവനന്തപുരം നഗരം മുഴുവനും ചുറ്റി കറങ്ങി.മനസ്സിൽ അടക്കാനാകാത്ത സന്തോഷത്തോടെ അപ്പോഴും ഞങ്ങൾ കരയുകയായിരുന്നൂ.
          പിന്നെ കാവാലത്തിന്റെ തിരുവരങ്ങിൽ ശ്രീ അരവിന്ദൻ മാഷ് സംവിധാനം ചെയ്ത കാവാലം ചേട്ടന്റെ ‘അവനവൻ കടമ്പ‘ എന്ന നാടകത്തിൽ ഞങ്ങളും പങ്കാളികളായി... പല വേദികളിലും , പശ്ചാത്തലസംഗീതവും, ദീപ പ്രസരണവും ഒക്കെ  ഞാനും എന്റെ ജേഷ്ഠനും   തന്നെയാണ് നിർവഹിച്ചത്. അനിയൻ ജയരാജ് അതിൽ പ്രധാനമായ ഒരു റോളും കൈകാര്യം ചെയ്തു.മറ്റ് അഭിനേതക്കൾ. ഗോപി ചേട്ടൻ(ഭരത് ഗോപി) നെടുമുടി വേണു, ജഗന്നാഥൻ, കൈതപ്രം, എസ്.ആർ.ഗോപാല കൃഷ്ണൻ, അണ്ടർ സെക്രട്ടറി ആയിരുന്ന നടരാജൻ ചേട്ടൻ, (ലളിതംബിക ഐ.എ.എസിന്റെ ജേഷ്ഠൻ),കൃഷ്ണന്‍ കുട്ടിനായർ കവി കുഞ്ചു പിള്ള തുടങ്ങിയവരയിരുന്നു. അനിയൻ പിന്നെ ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പ്രൊഫസറയും.ഇപ്പോൾ അസമിലെ ദൂരദർശൻ കേന്ദ്രത്തിലെ ഡയറക്ടറായും സേവനം അനുഷ്ഠിക്കുന്നു.   ജേഷ്ഠൻ സൌദിയിലെ ഒരു സർക്കാർ കമ്പനിയിലെ ജനറൽ മാനേജരാണ്.. കാവാലത്തിന്റെ 'കൈകുറ്റപ്പാട്” എന്ന നാടകം.ആദ്യമായി സംവിധാനം ചെയ്തത് എന്റെ സഹോദരൻ ജയകുമാർ ആയിരുന്നു. അമ്പലമേട്  എഫ്.എ.സി.റ്റി. യിൽ അത് ആ നാടകം ആദ്യമായി അവതരിപ്പിച്ചു.                                                                                                                                     ചരിത്രത്തിൽ ,സുവർണ്ണ ലിപികളിൽ ആലേ ഖനം  ചെയ്തിട്ടില്ലെ ങ്കിലും  അതിനു ശേഷം സ്കൂൾ,കോളേജ് നൃത്ത മത്സരങ്ങളിൽ ‘നാടോടി നൃത്തം ഏന്നൊരു മത്സര ഇനം ഉണ്ടാകുവാൻ ഞങ്ങൾ  നിമിത്തമായി എന്നത് സന്തോഷമായി കരുതുന്നൂ, ഇത്തരുണത്തിൽ. മാത്രമല്ലാ വംശനാശം സംഭവിച്ച ഒരു കലാരൂപത്തിനു വീണ്ടൂം ജന്മമേകീ എന്നതും സന്തോഷം നൽകുന്നു.എതൊക്കെയോ പുസ്തകങ്ങളിൽ ഇതിനെ പറ്റി പ്രതി പാദിച്ചിട്ടുമുണ്ട്.വിക്കി പീഡിയയിലേക്കുവേണ്ടിയും ഇതിനെപറ്റിയുള്ള വിവരങ്ങൾ തിരക്കിയിരുന്നെന്നാണു എന്റെ ഓർമ്മ......വംശനാശം സംഭവിച്ച ആ കലരൂപം ഇപ്പോൾ ഉണ്ടോ എന്നത് വേദനയുള്ള ഒരു സംശയമായും നില നിൽക്കുന്നൂ.............
           
Guru Chandrasekharan (1916–1998) was an Indian classical dancer, choreographer and instructor of Kathakali. He was born in Trivandrum, India in 1916. His father was N.K. Nair, who was himself a well known artist and a notable oil painter. Guru Chandrasekharan held tenure at the Visva Bharati University (Santiniketan) from 1947 to 1950, where he was a Professor of Classical Dance, focusing on Kathakali.