Tuesday, January 4, 2011

ശ്ലീലമായ അശ്ലീലം

ഈശ്വരന്റെ ഹിതമനുസരിച്ച് ഒരു പുരുഷൻ  സ്ത്രീയുമായി ബന്ധപ്പെടുമ്പോൾ പുരുഷന്റെ ശ്രോണീ പേശികൾ സങ്കോജിക്കുകയും ലിംഗം യോനിയിലേക്ക് കൂടുതൽ ആഴ്ന്ന് ഇറങ്ങുകയും ചെയ്യുന്നു.അതോടൊപ്പം അനൈശ്ചികമായി മുതുക് വളയുന്നത് കൊണ്ട് ശരീരം ഒന്നടങ്കം മുന്നോട്ടായുന്നു.ഈ അവസരത്തിൽ പുരുഷന്റെ ബോധം, ഒരു നിമിഷാർദ്ധത്തിലേക്ക് നഷ്ടപ്പെടുകയും അവന് ബാഹ്യലോകവുമയുള്ള എല്ലാബന്ധങ്ങളും വിഛേദിക്കപ്പെടുകയുംചെയ്യുന്നു. ശക്തമായൊരു ആന്തരിക പമ്പിന്റെ പ്രവർത്തനഫലമായി ഏതാണ്ട് അഞ്ച് മില്ലി ലിറ്റർ ശുക്ലം ആറ് അനുസ്യൂത പ്രവഹങ്ങളുമായി യൊനിയിൽ നിക്ഷേപിക്കപ്പെടുന്നു.പത്ത് സെക്കന്റ് കഴിഞ്ഞ് ഒക്കെ ശാന്തം.....ഓരൊ ബന്ധപ്പെടലിലും,ശരാശരി 500,000,000 ബീജങ്ങൾ വിസർജ്ജിക്കപ്പെടുന്നു.ഒരു പുരുഷൻ തന്റെ ജീവിതത്തിൽമൊത്തം നാലരഗ്യാലൻ (23 ലിറ്റർ) ശുക്ലം വിസർജിക്കപ്പെടുന്നു.അഥവാ ഒന്നര ട്രില്യൻ ബീജങ്ങൾ, താത്വികമയി പറഞ്ഞാൽ ഓരോ പുരുഷനും ഈ ഭൂമിയിലെ ആകെ ജനസംഖ്യയുടെ അഞ്ഞൂറിരട്ടി സന്താനങ്ങളുടെ പിതാവാകാൻ കഴിവുണ്ട്. ഭാഗ്യവശാൽ,ഏതാണ്ട് 288 സംഭോഗങ്ങളിൽ ഒന്നു മാത്രമെ ഗർഭജനകമാകുന്നുള്ളൂ. അവിടെ സാധാരണ ഒരു അണ്ഡവും ഒരു ബീജവും ഉപയൊഗിക്കപ്പെടുന്നുമുള്ളൂ.... ഈശ്വരോ...രക്ഷതു....  
 പിൻ കുറിപ്പ് :- വർഷങ്ങൾക്ക് മുൻപ് ഞാനും പ്രശസ്ത കവി പി.കുഞ്ഞിരാമൻ നായർ അവർകളും                   തിരുവനന്തപുരം വിമൻസ് കോളേജിന്റെ മുൻപിൽ ഒരു സ്നേഹിതനെ കാത്ത് നിൽക്കുകയായിരുന്നു.കോളേജ്വിട്ടു.ധാരയായി ലലനാമണികൾ കവാടത്തിലൂടെ പുറത്തേയ്ക്കൊഴുകി...ആത്മഗതമെന്നൊണം കവി “ഹെന്റെ ഭഗവാനെ...ഇതുങ്ങളൊക്കെ ഒരുമിച്ച് ഇടതടവില്ലതെ മൂന്ന് നാലെണ്ണം പ്രസവിച്ചാലുള്ള സ്ഥിതിയേ.......! യൌവ്വനതിലേക്ക് കടന്നു തുടങ്ങിയ എന്നെ നോക്കി കവി “താങ്കൾ...വല്ലതും കേട്ടോ.....?   ഞാൻ.....   “ഇല്ല...അങ്ങ് പറഞ്ഞത് കേട്ടതുമില്ല...പെൺകുട്ടികൾ...വരുന്നത് കണ്ടതുമില്ല“  

34 comments:

  1. നന്ദി , ഇങ്ങനെയൊരറിവ് പങ്കുവെച്ചതിന്.

    ReplyDelete
  2. സഹൃദയന് നമസ്കാരം... മറ്റ് കവിതകളും, കഥകളും വായിക്കുമല്ലോ,ചന്തു നായർ

    ReplyDelete
  3. ശ്ലീലമായ അശ്ലീലം!!!
    അറിവ് പങ്കു വെച്ചതിനു നന്ദി

    ReplyDelete
  4. കൊള്ളാം..

    അപ്പൊ പി.യുടെ സതീര്‍ത്ഥ്യന്‍ (സ്പെല്ലിംഗ്??) ആണല്ലെ?
    പി യെക്കുറിച്ചിരു സിനിമ ഇറങ്ങുന്നുണ്ടെന്ന് കേട്ടു, അതോ ഇറങ്ങിയോ?

    ReplyDelete
  5. കണ്ണന് നന്ദി... നിശാസുരഭി, പി.എന്റെ ഗുരുതുല്ല്യനാണ്.. സതീര്‍ത്ഥ്യന്‍ എന്നാൽ - കൂടെപഠിച്ചവന്‍,കൂട്ടൂകാരൻ എന്നൊക്കെയാണ് അര്‍ത്ഥം..മഹാമേരുവിന് മുൻപിൽ ഈ കല്ലിൻ കഷണം ആരുമല്ല......... ചന്തുനായർ

    ReplyDelete
  6. കൊല്ലങ്കോട് രാജാസ് ഹൈസ്കൂളില്‍ പി. വളരെക്കാലം
    അദ്ധ്യാപകനായിരുന്നു. ഖദറിന്‍റെ ഷാള്‍  പുതച്ച രൂപം 
    ഓര്‍മ്മയിലുണ്ട്. അദ്ദേഹത്തോട് അടുത്ത് പെരുമാറാന്‍ 
    കഴിഞ്ഞത് വലിയ ഭാഗ്യമാണ്.

    ReplyDelete
  7. വിമന്‍സ്‌ കോളേജില്‍ സ്നേഹിതനോ?
    ഉള്ള ജനങ്ങളെക്കൊണ്ട് തന്നെ ഭൂമിക്ക് ഭാരമാ... പിന്നെ എല്ലാം കൂടി കേറി കൊച്ചുങ്ങളായാല്‍... ഹോ...

    ReplyDelete
  8. നന്ദി.....സുജിത് കയ്യുർ..

    ReplyDelete
  9. ഓഹോ, അപ്പോള്‍ ശുക്ലം അളന്ന് കൊടുക്കുന്ന ബൂത്തിലാണോ ഞാന്‍ എത്തിയത്? വെറുതേ എന്തിനാ ഈ കണക്കൊക്കെ? വായിച്ച് തുടങ്ങിയപ്പോള്‍ കരുതി എന്തെങ്കിലും കാര്യമായി പറായാനായിരിക്കും എന്ന്. ശ്ശേ, സമയം കളഞ്ഞു. വെറുതെ യാതൊരു ബന്ധവുമില്ലാതെ, “ഞാനും മുതലേച്ചനും...”എന്നു പറഞ്ഞപ്പോലെ, മഹാകവി പി.യും സ്നേഹിത’നെ’ കാത്തുനില്‍ക്കാന്‍ കണ്ട സ്ഥലമേ, കഷ്ടം!!!

    ReplyDelete
  10. സഹോദരാ, ചിലർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൊടുക്കുന്ന ഉത്തരങ്ങളാണ്
    “ആരഭി” എന്നബ്ലൊഗിലെ ലേഖനങ്ങളിൽ ഞാൻ ഉൾപ്പെടുത്തുന്നത് ,താങ്കളെപ്പോലെ
    അധിക അറിവുള്ളവർ മാത്രമല്ലല്ലോ ഇതൊക്കെ വായിക്കുന്നത്, വീട്ട്മുറ്റത്തെ
    ചപ്പുചവറുകൾ തൂത്ത് കൂട്ടി തീയിട്ടാൽ കിട്ടുന്നത് ഏറ്റവും നല്ല വളമായ
    ചാരമാണ് (ഷാരം). അതുകൊണ്ട് തന്നെ പരന്നുള്ള വായന നല്ലതാണ്.അതിൽ
    നിന്നൊക്കെ എന്തെങ്കിലും കിട്ടും.പിന്നെ, തിരുവനന്തപുരത്തെ വിമൻസ്
    കോളെജിലെ മുൻ വശത്തായിരുന്നു അന്നത്തെ ബസ്സ് സ്റ്റോപ്പ്.പെൺകുട്ടികളെ
    നോക്കാനല്ല അവിടെയായിരുന്നു,കാറുമായി സുഹ്രുത്ത് വരാമെന്നു പറഞ്ഞത് ( ഇനി ഇപ്പൊൾ സുഹ്രുത്തിന്റെ പേരും എഴുതി “ഗമ”കാട്ടുന്നില്ല)
    അതിനടുത്തു
    തന്നെയായിരുന്നു,സർക്കാർ അഥിതി മന്ദിരവും. പി.അവിടെ ആയിരുന്നു
    താമസ്സിക്കാറുള്ളത്.‘വെറുതെ യാതൊരു ബന്ധവുമില്ലാതെ, “ഞാനും
    മുതലേച്ചനും...”എന്നു താങ്കൾ പറഞ്ഞപ്പോലെ.. എനിക്ക് വലിയ ആൾ ആവേണ്ട
    കാര്യമില്ല..( ഇത്തിരിപ്രയം കൂടുതലുണ്ടേ ) സാഹിത്യ നായകന്മായ്\രുമായിനല്ല
    അടുപ്പവും ഉണ്ട്.. ഞാനും നിങ്ങളറിയാത്ത ഒരു എഴുത്തുകാരനാണ്.( ബ്ലൊഗ്
    എഴുതുന്നതിനാൽ സാഹിത്യകാരനല്താതാകുന്നില്ല..അനിയാ) “ആരഭി” എന്ന എന്റെ
    ബ്ലൊഗിലെ കഥയും കവിതകളും ദയവായി വായിക്കുക....എല്ലാ നന്മകളും
    നേരുന്നു...ചന്തുനായർ

    ReplyDelete
  11. നല്ല അറിവ് പകര്‍ന്നു തന്ന ചന്ത്വേട്ടന് നന്ദി.........!!!
    ശ്ലീലവും അശ്ലീലവുമല്ല വിഷയം... അതു മനുഷ്യനു ഗുണകരമാവുന്നുണ്ടോ എന്നതാണ് പ്രധാനം..!!
    അതിവിടെ ഫലപ്രദമായി ഉപയോഗിച്ചു.......!!
    അതിന്‍റെ ഒരു അനുഭവസ്ഥനാണിപ്പോള്‍ ഞാന്‍........!!
    നന്ദി.....!!

    http://mazhamanthram.blogspot.com

    ReplyDelete
  12. കണക്കും കൂട്ടലുകളും കൊള്ളാം.

    ReplyDelete
  13. ശുക്ലം എന്നോ, യോനി എന്നോ, കേട്ടാല്‍ അശ്ലീലമെന്നു പറഞ്ഞ്‌ ഓടുന്നവര്‍ ഈ 2011 ലും ഉണ്ടെന്ന്‌ തോന്നുന്നില്ല. ഉണ്ടെങ്കില്‍, അത്‌ ഈ നൂറ്റാണ്ടിന്റെ ദോഷമല്ല. ഈ കൊച്ചു ലേഖനത്തിലൂടെ ലേഖകന്‍, അനുവാചകനു ധാരാളം കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ഇടനല്‍കുന്നു. സ്വാഗതം അര്‍ഹിക്കുന്ന ഒരു നല്ല പ്രവണത തന്നെ. തുടരുക.

    ReplyDelete
  14. എവിടെ നിന്നോ കിട്ടിയിരുന്ന വികലമായ അറിവുകള്‍ അല്ല ശരിയെന്നത് മനസ്സിലാക്കാന്‍ സാധിച്ചു..
    നന്ദി..!
    തുടര്‍ന്നും പ്രതീക്ഷിക്കുന്നു...
    സ്നേഹപൂര്‍വ്വം ആശംസകള്‍..!!

    ReplyDelete
  15. അറിവ് നല്‍കിയതിനു നന്ദി

    ReplyDelete
  16. ആദ്യമായിട്ടാ ഈ വഴി.
    ആദ്യ പോസ്റ്റ് തന്നെ അറിവ് പകരുന്നതായതില്‍ സന്തോഷമുണ്ട്.

    ReplyDelete
  17. കൌതുകകരങ്ങളായ അറിവുകൾ.. സരളമായ ആഖ്യാനം. നന്ദി.

    ReplyDelete
  18. ആവറേജ് കണക്കെടുത്താല്‍ നാല്‍പ്പത് മില്ല്യണ്‍ ബീജങ്ങള്‍.എന്നാലും ഒരു ഗുണവുമില്ല, ശൂരനില്‍ ശൂരനായവനു മാത്രമേ ഗേറ്റ് തുറന്നു കിട്ടൂ. ബാക്കിയുള്ളവരൊക്കെ തൊഴിച്ച് മാറ്റും. അളവില്‍ കേമത്തം പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ലന്നെര്‍ത്ഥം, സ്ത്രീ വിചാരിക്കണം ആര്‍ വേണമെന്ന്. അപ്പൊ സ്ത്രീ അബലയാണു; കാര്യങ്ങള്‍ തീരുമാനിക്കാന്‍ യാതൊരു അവകാശവുമില്ല എന്ന പറച്ചിലുകളൊക്കെ തിരുത്തേണ്ടി വരും അല്ലേ..?
    പിന്നെ കവിയെ പറ്റി.
    നല്ല നിലാവുള്ള ഒരു രാത്രി വെറ്റില മുറുക്കാന്‍ നൂറ് തേക്കുമ്പോള്‍ കവി പറഞ്ഞത്രെ നിലാവും നൂറും തമ്മില്‍ മാറിപ്പോകുന്നുവെന്നു. എന്തൊരു ഭാവന!!

    ReplyDelete
  19. 'ഓരോ പുരുഷനും ഈ ഭൂമിയിലെ
    ആകെ ജനസംഖ്യയുടെ അഞ്ഞൂറിരട്ടി
    സന്താനങ്ങളുടെ പിതാവാകാൻ കഴിവുണ്ട്.'

    ഈശ്വരാ... ഇപ്പോ തന്നെ നിലനില്പ്പില്ലാഞ്ഞു
    രാജ്യം വിടേണ്ടി വന്നു. എല്ലാവര്‍ക്കും കഴിവുതെളിയിക്കാന്‍ പറ്റിയിരുന്നെങ്കിലോ! ലോകം തന്നെ വിടേണ്ടി വരില്ലായിരുന്നോ?
    ഈശ്വരോ...രക്ഷതു....

    ReplyDelete
  20. ഇതില്‍ അശ്ലീലം ഒന്നും കണ്ടില്ലാലോ...
    നന്നായിരിക്കുന്നു..
    നന്മകള്‍.

    ReplyDelete
  21. രണ്ടു ഗ്രൂപ്പിലായി മൊത്തം അഞ്ചു സന്തതികളുടെ തന്തയാണെങ്കിലും ഇതൊന്നും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല.ഇനിയിപ്പോ ഈ വയസ്സാന്‍ കാലത്താ ഇതൊക്കെ?

    ReplyDelete
  22. പിന്നിലെ തമാശയും,മുന്നിലെ കാര്യവും ഇഷ്ട്ടപ്പെട്ടു കേട്ടൊ ഭായ്

    ReplyDelete
  23. ഇതിലെ അശ്ലീലമെന്തെന്ന് മനസ്സിലായില്ല. അതുകൊണ്ട് തലക്കെട്ട് ഇഷ്ടപ്പെട്ടില്ല.

    ReplyDelete
  24. ഹാരോള്‍ഡ് റോബിന്‍സിന്റെ “അഡ്വെഞ്ചെറേഴ്സ്” എന്ന നോവലിലെ ഡയോജെനിസിന്റെ കാമുകി ഒരിക്കല്‍ ഡയോജനീസിന് ഹസ്തമൈഥുനം ചെയ്തിട്ട് “ചൈനയിലെ ജനസംഖ്യയുടെ പകുതി എന്റെ കൈവെള്ളയില്‍” എന്ന് പറഞ്ഞ് ചിരിക്കുന്നുണ്ട്. ചില ഡയലോഗുകള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും മറക്കില്ലല്ലോ അല്ലേ?

    ReplyDelete
  25. അറിവ് നല്‍കിയ ലേഖനം. പിന്നെ ഞാന്‍ ഒരു ഹ്യുമന്‍ ഫിസിയോലജി അദ്ധ്യാപകന്‍ ആണ്. ഇതിലെ പലകാര്യങ്ങളും മുന്‍പേ അറിയാമായിരുന്നെങ്കിലും എഴുത്തില്‍ വ്യത്യസ്തത ഫീല്‍ ചെയ്തു.

    ReplyDelete
  26. ബയോളജി നന്നായി പഠിച്ചത് കൊണ്ടാവാം പുതുമ ഒന്നും
    തോന്നിയില്ല ... പക്ഷെ ഒരു കാര്യം ഓര്‍മയുണ്ട് reproduction എടുത്ത
    വിനയന്‍ സര്‍ കൂടുതലും ഇന്ഗ്ലീഷില്‍ ആയിരുന്നു
    ക്ളാസ് എടുത്തത് ...
    ഇതിന്റെ heading ഇഷ്ടപ്പെട്ടു ..

    ReplyDelete
  27. ശ്ലീലമായ അശ്ലീലം!!!
    അറിവ് പങ്കു വെച്ചതിനു നന്ദി

    ReplyDelete
  28. അപ്പൊ ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ !

    ReplyDelete
  29. perfumed garden എന്ന പുസ്തകത്തില്‍ രതിയെക്കുറിച്ച് പരാമര്‍ശിക്കുന്ന രസകരമായ ഒരു ഭാഗമുണ്ട് അതില്‍
    " He has furnished her with a rounded belly and a beautiful navel, and with a majestic crupper; and all these wonders are borne up by the thighs. It is between these latter that God has placed the arena of the combat; when the same is provided with ample flesh, it resembles the head of a lion. It is called the vulva. Oh! how many men's deaths lie at her door? Amongst them how many heroes!
    താങ്കളുടെ വരകളിലൂടെ കടന്നു പോയപ്പോള്‍ ഓര്‍ത്തതാണ്
    ഇത്രയധികം ബീജങ്ങള്‍ ഉത്പാദിപ്പിക്ക പെട്ടിട്ടും അതില്‍ ഒന്നിന് മാത്രമല്ലെ ജനിക്കാന്‍ ആവുന്നത്,..നല്ല ശൈലിയില്‍ താങ്കള്‍ എഴുതി ..നന്ദി

    ReplyDelete
  30. സരസമായ രീതിയില്‍ പറഞ്ഞൊപ്പിച്ചിരിക്കുന്നു.. പത്രങ്ങള്‍ വായിക്കുകയും ടി വി കാണുകയും ചെയ്യുന്നത് കൊണ്ട് ഈ തുറന്നെഴുത്ത് ഒരു അശ്ലീലമായി തോന്നിയില്ല.

    ReplyDelete
  31. ഇതിലെന്താണ് അശ്ലീലമെന്ന് എനിക്കും മനസ്സിലായില്ല..
    നല്ല വിജ്ഞാനപ്രദമായ ലേഖനം..
    ആശംസകൾ...

    ReplyDelete
  32. വന്നവർക്കും,വായിച്ചവർക്കും വളരെ നന്ദി.

    ReplyDelete
  33. ഇത് അശ്ലീലമെന്ന് എനിക്ക് തോന്നുനില്ല മറിച്ച് നമ്മള് അറിഞ്ഞിരികേണ്ട ഒരുകാരിയം ആണ് . അഭിനന്തനം

    ReplyDelete