Tuesday, January 4, 2011

ആചാര്യൻ

                                     ആചാര്യൻ
എഴുത്തിൽ,എഴുത്തച്ഛന്  പിൻഗാമി
“തീക്കടൽ കടഞ്ഞ് തിരുമധുരം“ നൽകിടും
“രാധയുടെപ്രേമവും കൃഷ്ണന്റെ ബുദ്ധിയും“
മേളീക്കും മലയാള ഭാഷയുടെ “മൃണാളമേ“
ചമ്രവട്ടത്തെ സോദരാ നമസ്തുതെ !

“മുൻപേ പറക്കുന്ന പക്ഷി“യാണവിടുന്ന്
“ഭദ്രതയുടെ സമതലങ്ങളിൽ”-“സുദർശനം“
“ദ്വീപിൽ”, “വലിയ ലോകങ്ങളിൽ“,“നിലാവിൽ”,
“വേരുകൽ” പടരുന്ന വഴികളിൽ. “പുഴമുതൽ-
പുഴവരെ”യുള്ള പുളിനങ്ങളിൽ
കഥക്കുള്ള കാര്യങ്ങൾ കണ്ടറിഞ്ഞും.
താൻ തന്നെ കഥയെന്നുള്ളറിഞ്ഞും
“ഒറ്റയടിപ്പാത”യിൽ “ഒറ്റയാൻ” നിൽക്കുന്നു
സഹൃദയാ എന്നുടെ സാഷ്ടാംഗപ്രണാമം

ശാസ്ത്രം പഠിച്ചൂ,  പഠിച്ച പണി ചെയ്തു.
വെള്ളിനക്ഷത്രങ്ങെന്ന് നിനച്ചവർ
പുള്ളിപ്പുലികളായ് നായാട്ടിനെത്തി
(“പുള്ളിപ്പുലികളൂംവെള്ളിനക്ഷത്രങ്ങളും“)
“വേഷങ്ങൾ,” “നിഴൾപ്പാടുകൾ”“മരണശിക്ഷ“
തെല്ലുമമാന്തിച്ചില്ല  കുടിയൊഴിഞ്ഞു......
ബ്ര്യഹദാരണ്യകം  പഠിച്ചെത്തി നിന്നൂ...
കുടുമ്പശ്രീകൊവിലിൽ മണി വിലക്കയ്.
എശുത്താണിത്തുമ്പത്തെ മൂർച്ച ക്കൂട്ടി
മലയാളിപ്പെണ്ണിന് കുളിര് കോരി.

“ഇവിടെ എല്ലാപേർക്കും സുഖം“ എന്നു കോറിയ
വരികളിൽ “നിയതി“യുടെ ചിറകടി നിസ്വനം
“സ്പന്ദമാപിനികളെ നന്ദി “സ്പന്ദനമേറ്റിയ
അപ്പുവിൻ ഹൃദ് സ്വനമാരു കേട്ടൂ.........
(സി.രാധാകൃഷ്ണൻ അവർകളുടെ വീട്ടിലെ പേരാണ് അപ്പു )
“കുറേക്കൂടി മടങ്ങി വരാത്തവർ”,“വേർപാടുകളുടെ
വിരൽ‌പ്പാട് “ തീർക്കവേ........
“കരൾ പിളരും കാല“ത്തെയോർത്തിരുന്നു.
“എല്ലാം മായ്ക്കുന്ന കടലാ“യെങ്കിൽ മനം.

“കൈവഴികൾ” പിരിയുന്ന കുടുംബ ബന്ധങ്ങളിൽ
“കളിപ്പാട്ട”മാകുന്ന “മർത്ത്യ ജന്മ“ങ്ങളിൽ
“മരീചിക”തേടിയലഞ്ഞ”നിഴൽ‌പ്പാടുകൾ”
“ഒരു നിറകൺചിരി”യിലൊതൊങ്ങി നിന്നു.......

“അവിൽപ്പൊതി”യുമായിയീ കുചേലനെത്തീടുന്നു,
അറിവിൻ “നിലാവിനായ്”യിരുകരം നീട്ടുന്നു,
“ആഴങ്ങളിൽ നിന്നോരിറ്റ് അമൃതം“
നൽകണേ അറിവിന്റെ “തച്ചനാരേ”................

കേന്ദ്ര,കേരള,സാഹിത്യാക്കാദമി;എണ്ണിത്തിട്ടപ്പെടാൻ
കഴിയാത്തവാർഡുകൾ.
കരവിരുതിൻ കേമത്തം; വായിച്ചറിഞ്ഞോർ
മനസ്സാലെ നൽകിയ അനുമോദനവാർഡുകൾ
മലയാൾത്തിന്റമ്മ, ലളിതാംബികാന്തര്‍ജ്ജന-
പുരസ്കാരം കരഗതമയതിൽ മോദനം
ഇനിയുമെത്രയോ ഉയരങ്ങൾ താണ്ടുവാൻ
അക്ഷര പുത്രന് കഴിയണേ..... കാലമേ....

അടുത്തറിയാനും, അകമറിയാനും
അടിയന്  കൈവല്ല്യമായ സൗഭാഗ്യാത്തെ
ജീവിതാന്ത്യം വരെയോർത്തിടും സോദാ......
ഓർമ്മയുടെ പുസ്തകത്താളിലൊരു പീലിയായ്.....
ചന്തുനായർ

(2004-ലെ ലളിതാംമ്പികാ അന്തർജ്ജനം അവാർഡ് ലഭിച്ച എന്റെ പ്രീയ സുഹ്രുത്തും,പ്രസിദ്ധ നോവലിസ്റ്റുമായ ശ്രീ.സി.രാധാകൃഷ്ണൻ ചേട്ടനെ അനുമോദിച്ച് കൊണ്ട്, അദ്ദേഹത്തിന്റെ കൃതികളുടെ നാമങ്ങളുപയൊഗിച്ച് ഞാൻ എഴുതി  പ്രസിദ്ധീകരിച്ച ഒരു കവിത,അദ്ധേഹത്തിന്റെ കൃതികളെ അടുത്തറിയാൻ കുഞ്ഞൂസ്സിന് അയച്ച് കൊടുത്തതാണ് ഈ കവിത. അത് മറ്റുള്ളവർക്കും ഉപകാരപ്പെടും എന്ന അറിവിനാൽ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു...)


8 comments:

  1. സി രാധാകൃഷ്ണന്റെ ക്രൃഥികള്‍ ഒന്നും വായിക്കാന്‍ സാധിച്ചിട്ടില്ല.

    (പിന്‍ഗാമി അല്ലെ ശരി?)

    ReplyDelete
  2. സി.രാധാകൃഷ്ണന്റെ കൃതികൾ തേടിപ്പിടിച്ച് വായിക്കുക... പിന്നെ..അക്ഷരതെറ്റൂകൾ..സഹജമാണ് .തിരുത്താം പിന്‍ഗാമി ആണ് ശരി..ചന്തുനായർ

    ReplyDelete
  3. പണ്ട് ആർത്തിയോടെ വായിച്ചിരുന്ന സി.യുടെ ഭൂസ്പന്ദനരസങ്ങൾ ഒന്നുകൂടി ഓർമ്മപ്പെടുത്തിയതിന്‌ നന്ദി...
    @നിശാസുരഭി,
    'കൃതി' അല്ലെ ശരി?

    ReplyDelete
  4. പ്രീയ സഹോദരാ........നന്ദി..കൃതി,ശരി......ചന്തുനായർ

    ReplyDelete
  5. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച നോവലിലൂടെയാണ് സി. രാധാകൃഷ്ണന്‍റെ കൃതികളെ പരിചയപ്പെടുന്നത്. ചമ്രവട്ടത്ത് വല്ലപ്പോഴും തൊഴാന്‍ ചെല്ലുമ്പോള്‍ അദ്ദേഹത്തെ ഓര്‍ക്കും.

    ReplyDelete
  6. keraladasanunni & nikukechery..നന്ദി..

    ReplyDelete
  7. നന്നായി കൂട്ടിയോജിപ്പിച്ചു..ഇത്രയ്ക്ക് വൈവിധ്യമാര്‍ന്ന രചനകള്‍ അദ്ദേഹത്തിന് ഉണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്..ചിലതൊക്കെ വായിച്ചിട്ടുണ്ട്....

    ReplyDelete