Saturday, May 18, 2013

ആരോടും പരിഭവമില്ലാതെ.............


ആരോടും പരിഭവമില്ലാതെ.............                                                             ഉറക്കത്തിലാണ് ചാടി എണീറ്റത്....എന്തോ ശബ്ദം പുറപ്പെടുവിച്ചെന്നു തോന്നുന്നൂ... “എന്താ... എന്തു പറ്റീ” ഭാര്യ തൊട്ടുണർത്തി.... കണ്ണുകൾ തുറന്നു...കട്ടിലില്‍ ഇരിക്കുന്ന ഞാൻ നന്നായി വിയർത്തിട്ടുണ്ട്..... നെഞ്ചിന്റെ ഇടതുവശം...വല്ലാതെ വേദനിക്കുന്നുണ്ട്‌... “ഹോ ഇത് അവന്‍ തന്നെ” .താടിയെല്ലിനു വല്ലാത്ത തരിപ്പ്.. നെഞ്ചിന്റെ ഇടത് വശത്ത് നിന്നും നടുക്കായിട്ട് നീങ്ങി വരുന്ന വേദന ...ഹാര്‍ട്ട് അറ്റാക്ക് .........എന്റെ ഇരിപ്പും ഭാവവും ഒക്കെ കണ്ടപ്പോള്‍ തന്നെ ഭാര്യക്ക് കാര്യം പിടികിട്ടി ....അവള്‍ വേഗം ഒരു ‘സോര്‍ബിറ്ററേറ്റ്’ ഗുളിക എടുത്ത് എന്റെ നാക്കിന്റെ അടിയില്‍ ഇട്ടു ...പിന്നെ ഒരു ആസ്പിരിന്‍ ഗുളികയും  തന്നു...സത്യത്തില്‍ എന്റെ ബോധം നശിച്ച ഒരു അവസ്ഥ... അവള്‍ പെട്ടെന്ന് വേഷം മാറി...അടുത്ത മുറിയില്‍ ഉറങ്ങുന്ന എന്റെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞ്.. “എന്റെ ഭഗവാനെ ...അമ്മയുടെ രോദനം കാതുകളിൽ...ഇതിനിടയില്‍ എപ്പോഴോ അവള്‍ ഫോൺ ചെയ്തതാവാം...അനിയൻ (അമ്പിളിയുടെ അനിയത്തിയുടെ ഭർത്താവ്) കാറുമായി എത്തി. അതിനെ ഒതുക്കി ഇടാൻ പറഞ്ഞിട്ട് ഭാര്യ എന്നെ ഉടൂപ്പണിയിച്ചു..പിന്നെ ഇരുവരുമായി എന്റെ ഇരു വശങ്ങളിലും നിന്ന് എന്നെ അവളുടെ കാറിനടുത്തെത്തിച്ചൂ.. ഞാനൊന്നു തിരിഞ്ഞുനോക്കി വാതിൽക്കൽ വടിയും പിടിച്ചു അമ്മ... ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു....ഇത്തരത്തിൽ ഒരു യാത്ര അയപ്പു ഇതു മൂന്നാം തവണയാണ്.....
                   കാറിൽ ഇരുന്നപ്പോഴും ഞാൻ ഇതു തന്നെയാ അലോചിച്ചത്... ഇത്രയും വേഗതയിൽ കാറോടിക്കുന്ന ഭാര്യയെക്കുറിച്ചോ...ആശുപത്രി വരെ ഞാൻ ജീവനോടെ എത്തുമോ എന്നൊന്നും ഓർമ്മിച്ചില്ലാ... ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണല്ലോ മലയാളികളുടെ ചിന്ത.. അമ്മയുടെ നില്പ് മാത്രം മനസ്സില്‍...........
 ഹാർട്ട് അറ്റാക്ക്
ആദ്യത്തെയാത്ര വർഷങ്ങൾക്കു മുൻപ്... ഹാർട്ട് അറ്റാക്കാണ് എന്നറിയാതെ ‘ഗ്യാസ്‘ എന്ന ചിന്തയിൽ.... അന്നെനിക്ക് 38 വയസ്സ് തിരുവനന്തപുരത്തുള്ള ‘ഉത്രാടം തിരുനാള്‍ഹോസ്പിറ്റലില്‍ (S U T) ഡോ:ഭരത് ചന്ദ്രന്റെനേതൃത്തത്തിൽ ആറോളം ഹാർട്ട് സ്പെഷ്യലിസ്റ്റുകൾ എനിക്ക് ചുറ്റും നിരന്നു. .ഒരാഴ്ച ഐ.സി.യു വിൽ.... 15 ദിവസം കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തി.......കുറച്ചു നാൾ വീട്ടിൽ കുത്തിയിരുന്നു...പിന്നെ ജോലിക്കും,സിനിമാ,സീരിയൽ രംഗത്തും പ്രവർത്തിച്ചു എനിക്കു അങ്ങനെയൊരു അറ്റാക്ക് വന്നിട്ടില്ലാ എന്നു മനസ്സിനെ ധരിപ്പിച്ചു......... മിക്കവാറും ഞാൻ പറയുന്നതു അനുസരിക്കുക എന്ന നല്ല കാര്യം മനസ്സ് ചെയ്യാറുണ്ട്...
                                                                                                                                     ഏതാണ്ട്മൂന്ന്  വർഷംമുൻപാണ് രണ്ടാമത്തെ യാത്ര......പോളീടെക്ക്നിക്ക് കോഴ്സുകൾ,ഇഗ്നോയുടെ കോഴ്സുകൾ,എൽ ബീ എസ് കോഴ്സുകൾ..പ്ന്നെ ‘അക്ഷയ’ സെന്ററുകളൂടെ ചാർജ് ഒക്കെയായി ഞാനും എന്റെ ഭാര്യയും നടത്തിവരുന്ന മൂന്ന് നാല് സ്ഥാപനങ്ങൾ ഉണ്ട്, അതിന്റെ ആവശ്യത്തിനായി സെക്രട്ടറിയേറ്റിൽ പൊകേണ്ടി വന്നത്..ഒരു നട്ടുച്ചക്ക്..എന്റെ കാട്ടാക്കടയിൽ നിന്നു ഇരുപത് കിലോമീറ്റർ കാറോടിച്ചാലെ സെക്രട്ടറിയേറ്റിൽ എത്താൻ പറ്റുകയുള്ളൂ....പൊരി പൊരിയുന്ന വെയിലത്ത് കാർ പാർക്ക് ചെയ്തു മൂന്നാം നിലയിലുള്ള വിദ്യാഭ്യാസ മന്ത്രിയുടെ(എം.എ.ബേബി) മുറിയിലെത്തിയപ്പോൾ ഞാൻ നന്നായി കിതച്ചിരുന്നു...നല്ല അടുപ്പമുള്ള മന്ത്രി...കുടിക്കാൻ ചായ നൽകി...കാര്യങ്ങൾ അവതരിപ്പിച്ച് തിരിച്ച് കാറിൽ കയറിയപ്പോൾ...വല്ലാത്ത ഒരു അസ്വസ്ഥത.... കാര്യമാക്കിയില്ലാ..വണ്ടി തിരിച്ചു വിട്ടു....കാട്ടാക്കടയിലേക്ക്........ പകുതി ദൂരം എത്തിയപ്പോൾ തന്നെ വണ്ടീ മുന്നോട്ട് നീക്കാൻ പറ്റിയില്ലാ....നിർത്തി...വണ്ടിയിൽ തളർന്നിരുന്നൂ.. നാട്ടിൽ അറിയപ്പെടുന്നവനായതിൽ അപ്പോൾ എനിക്ക് വലിയ ദേഷ്യം ഉണ്ടായി,കാരണം കാറിലും,ബൈക്കിലും ഒക്കെ വന്നവർ വാഹനങ്ങൾ  നിർത്തി കാര്യം തിരക്കി... “ഒന്നുമില്ലാ... വെറുതെ ...ഒരാൾ പിന്നാലെ എത്താനുണ്ട്” എന്നൊക്കെ അവരോട് പറയുമ്പോഴും ഞാൻ തളർച്ചയിലേക്ക് നീങ്ങുകയായിരുന്നു...എങ്കിലും ചോദ്യ ശരങ്ങളെ നേരിടാൻ കെൽ‌പ്പില്ലാതെ.. ഞാൻ വണ്ടി മുന്നോട്ടെടുത്തു.ഓഫീസിനു ചാരെ വണ്ടീ നിർത്തിയതും,
പടീകൾ കയറി എന്റെ ക്യാബിനിൽ എത്തിയതും..നേരിയ ഒരു ഓർമ്മ....മുറിക്കുള്ളിൽ കടന്ന ഞാൻ തറയിൽ കുഴഞ്ഞു വീണു


പിന്നെ കണ്ണു തുറന്നു നോക്കുന്നത് തിരുവനന്തപുരത്തെ പി.ആർ.എസ്.ആശുപത്രിയിലെ ഐ.സി.സി.യൂണീറ്റിൽ..മുന്നിൽ ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഡോ:ടൈനിനായർ........ഓക്സിജൻ ട്യൂബ് ഉൾപ്പെടെ എന്റെ ശരീരമാകമാനം ട്യുബുകളുടേയും പൂരക്കളി....
“സർ..എന്താ സംഭവിച്ചേത്...അവസാനമായൊ” ടൈനി നായരുടെ മുഖം ആദ്യം ഒന്നു ചുകന്നു...ആത്മസംയമനം.... “ഈ.സി.ജി.യിൽ വേരിയേഷൻ ഉണ്ട്....ഹാർട്ടിൽ ബ്ലോക്കുണ്ട്...ഉടനെ ആഞ്ചിയോ ഗ്രാം നടത്തണം” ഞാൻ ഒന്നും മിണ്ടീയല്ലാ..”മിസ്റ്റർനായർ... ആഞ്ചി പ്ലാസ്റ്റിയോ,ചിലപ്പോൾ ബൈപാസോ വേണ്ടി വരും...പുറത്തുള്ള കസിനോടൂം ”യുറോളജിയിലെ ശശികുമാർ,അനന്തിരവൾ ദേവികയോടൂം,ഭാര്യയോടൂം,  താങ്കളുടെ അനുജനോടും കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്...താങ്കൾക്ക് എതിർപ്പൊന്നുമില്ലല്ലോ..” ഞാൻ ചിരിച്ചു ശബ്ദമില്ലാതെ...മാസ്കിനുള്ളിലെ എന്റെ വിളറിയ ചിരി ഡോക്ടർ കണ്ടൂ..
ആഞ്ചിയോഗ്രാം നടത്തിയത് സർജനായ’ഡോക്ക്റ്റർ പ്രദീപ് കുമാറാണ്...ലണ്ടനിൽ നിന്നും എത്തിയ ഡോക്റ്റർ...അതെ ഒരു ബ്ലോക്കുണ്ട് അത് പരിപൂർണ്ണമായും അടഞ്ഞിരിക്കുന്നൂ..പിറ്റേന്ന് ആഞ്ചിയോപ്ലാസ്റ്റി ചെയ്യണം... എന്റെ ധൈര്യം എവിടെയോ ചോർന്നു പോയിരിക്കുന്നു...എനിക്കറിയാം ഒരു ബ്ലോക്കൊന്നുമല്ലാ..ഹൃദയത്തില്‍ ഉള്ളത്...ഇവർക്കു തെറ്റിയതായിരിക്കും...എന്നെ ഓപ്പറേഷൻ തിയ്യേറ്ററിൽ നിന്നും ഐ.സി.സി.യൂ വിലേക്ക് കൊണ്ടൂ വന്നു...ഭാര്യയെ കാണണം എന്ന് ആവശ്യപ്പെട്ടു..അവൾ വന്നു ഉറക്കമൊഴിഞ്ഞു കരഞ്ഞു വീർത്ത കണ്ണുകൾ...എന്റെ അടുത്തെത്തിയതും അവൾ പൊട്ടിക്കരഞ്ഞു..നേഴ്സ് വിലക്കി “പ്ലീസ് കരയരുത് മാഡം...ഇദ്ദേഹം ഒരു ഹാർട്ട് പേഷ്യന്റാ” അവൾ കണ്ണീർ തുടച്ചു...
ഞാൻ ചിരിച്ചൂ............“എന്തിനാടോ കരയുന്നത്..മരിക്കാറൊന്നുമായില്ലാ...പിന്നെ എതാണ്ട് അഞ്ച് ലക്ഷം രൂപയെങ്കിലും ആകും....നീ ബാങ്കിൽ നിന്നും അതെടുക്കണം”
“ചേട്ടൻ വന്നിട്ടുണ്ട്... ഇന്നു രാവിലെയുള്ള ഫ്ലൈറ്റിൽ“ ഭാര്യ പറഞ്ഞു....
(എന്റെ ജേഷ്ട്ടൻ....ഒരു അതിശയോക്തിയുമില്ലാതെ ഞാൻ പറയുന്നൂ.”എന്റെ ദൈവം” ആളായിട്ടും,അർത്ഥമായിട്ടും എന്നെ ഇത്രയേറെ സഹായിച്ചിട്ടുള്ള മറ്റൊരാളില്ലാ....സിനിമയെടുത്ത് ലക്ഷങ്ങൾ കടം വന്നപ്പോഴും,പണ്ട് ബിസ്സിനസ്സ് തകർന്നപ്പോഴും ഒക്കെ ആ കടമെല്ലാം വീട്ടിയതും എന്റെ ഈ ചേട്ടനായിരുന്നൂ..ഇപ്പോഴും നാട്ടിലെത്തുമ്പോഴും,എന്റെ പോക്കറ്റിൽ ചേട്ടൻ പണം തിരുകി വക്കാറുണ്ട്...എതിർത്തുപറഞ്ഞാൽ,വേണ്ടാന്ന് പറഞ്ഞാൽ അദ്ദേഹത്തിനു ദേഷ്യം വരും....എന്നെക്കാൾ ഒരു വയസ്സിനേ മൂപ്പുള്ളൂ...ആ നല്ല മനസ്സിന്റെ നന്മകൾ പിന്നീട് ? ഒരിക്കൽ പറയാം)
അമ്പിളി പൊയി.....ചേട്ടൻ വന്നു എന്റെ ശിരസ്സിൽ തഴുകി “ നീ ഒന്നുകൊണ്ടൂം പേടീക്കണ്ട” ഞങ്ങൾ എല്ലാവരും പുറത്തുണ്ട്.......ധൈര്യമായി കിടന്നോ നാളെ രാവിലെയാ  ഓപ്പറേഷൻ“ ഞാൻ കരഞ്ഞു.... അതു കാണാനാവാതെ ചേട്ടൻ പുറത്തേക്കു പോയി......പേടീച്ചിട്ടോ,മരിച്ചുപോകുമോ,അഥവാ അത് സംഭവിച്ചാൽ മക്കൾ ഇല്ലാത്ത  അമ്പിളിക്ക് ഇനി ആരുണ്ട് എന്നൊക്കെയുള്ള തോന്നലിലല്ലാ മറീച്ചു...ഭൂലോകത്തിലെ പല ഭാഗങ്ങളിലായി താമസിക്കുന്ന എന്റെ മൂത്ത ചേച്ചിയും,ചേട്ടനും, അനുജനും അനുജത്തിയും അവരുടെയൊക്കെ മക്കളും.... എന്റെ രോഗവിവരമറിഞ്ഞ് എത്തിയിരിക്കുന്നൂ..എന്തിനും തയ്യാറായിട്ട്...ആ ആനന്ദമാണു എന്റെ കണ്ണുകളെ സജലങ്ങളാക്കിയത്
                                                                                                                                         പിറ്റേന്ന് രാവിലേ തന്നെ മാലാഖമാർ കൂട്ടമായി പറന്നെത്തി..എന്നെ ദിഗംബരനാക്കി.... ശരീരത്തിലെ രോമങ്ങളെല്ലാം ക്ഷൌരം ചെയ്തുമാറ്റീ..പിന്നെ കൈയ്യിൽ ബട്ടർഫ്ലൈ നീഡിൽ ഉറപ്പിച്ചു..അവർ എന്നെ ഒരു ഡ്രോളിയിൽ മാറ്റിക്കിടത്തി..വാഹനം മുന്നോട്ട്..                      കാവാലം നാരായണപ്പണീക്കർ സാറിന്റെ ഒരു നാടക സംഘം ഉണ്ടൂ”തിരുവരങ്ങ്”  ഇപ്പോൾ സോപാനം എന്ന് പേർമാറ്റിയിട്ടുണ്ട്.അദ്ദേഹം സംവിധാനം ചെയ്താ കാളിദാസന്റെ ‘ശാകുന്തളം’ നാടകം    ഞാനാണ് ,ദീപ പ്രസരണം,പക്കമേളം എന്നിവയുടെ സംവിധായകനും... കലാമണ്ഡലത്തിൽ ആ നാടകം അരങ്ങേറീ... “മൃഗയാ വിഹാരി .........." ദുഷ്യന്തൻ വേദിയിലേക്ക് ... ദുഷ്യന്തനായി എന്റെ അനുജൻ ജയരാജ് ആണു ആ വേഷം അഭിനയിച്ചത്) വേദിയിലേക്ക് ......തീഷ്ണമായവെള്ളി വെളിച്ചം സ്റ്റേജിൽകത്തി നിന്നു.... വെളിച്ചം കത്തി നിൽക്കുന്ന ഓപ്പറേഷൻ തിയ്യേറ്ററിൽ ഞാൻ എത്തപ്പെട്ടൂ...നാടകവും,ജീവിത നാടകവും ഒന്നായഅവസ്ഥ....                                                                                                                                   തണുത്ത റ്റേബിളിൽ അവർ എന്നെ കിടത്തി....വെള്ളി വെളിച്ചത്തിൽ ഞാൻ നഗ്നനാണ് എന്ന തോന്നൽ വല്ലാതെ പ്രയാസപ്പെടുത്തി... അടുത്തു നിന്ന നേഴ്സിനോട്...തിരക്കി “ഇത് ലേബർ” റുമാണോ?” അതിശയത്തോടെ മാലാഖ എന്റെ മുഖത്ത് നോക്കി ’ഇത് എത് കാട്ടാക്കടക്കാരനാടാ’ എന്ന മട്ടിൽ.”ഇല്ല എന്തേ”... “ അല്ല കുഞ്ഞേ എനിക്കു വല്ലാതെ നാണം വരുന്നൂ....അവർ എന്റെ ‘രഹസ്യത്തിൽ’ഒന്നു നൊക്കി പിന്നെ ഒരു ബേയ്സിനിൽ വച്ചിരുന്ന ഒരു ചെറിയ തുണിക്കഷണം അവിടേക്കു എറിഞ്ഞു...പൂജാരിമാർ ചന്ദനം എറിയുന്നപോലെ...എന്തോ കൊണ്ട് നനച്ച തുണി... പെട്ടെന്നാണ് ഡോക്ടർ തിയ്യേറ്റരിലേക്കെത്തിയത്..കൂടെ കുറേ ഡോക്ക്ടർ മാരും നേഴ്സുമാരും.... എല്ലാവർക്കും പച്ച വേഷം..മുഖം മൂടിക്കെട്ടിയിട്ടുണ്ട്... ഡോക്ക്ടർമാരേത്, നേഴ്സുമാരേത്...കണ്ടു പിടിക്കാൻ ഒരു രക്ഷയുമില്ല...പക്ഷേ ഞാൻ എണ്ണിനോക്കി പതിനെട്ടുപേർ... മൂന്ന് നാലു പേർ എന്റെ രണ്ടു കാലുകളും അകറ്റിവച്ച്..ബെൽറ്റിട്ട് മുറുക്കി വയറ്റിലും ഒരു ബൽറ്റിട്ടു...സ്വതന്ത്രമായിരുന്നു രണ്ട് കൈകളെ തലക്കു പിറകിൽ വച്ച് രണ്ട്പേർ അമർത്തിപ്പിടീച്ചു...                                                                                                                      എന്റെ അനന്തിരവൻ ഒരു സൈക്കാട്രിസ്റ്റാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേ അസ്സോസിയേറ്റ് പ്രൊഫസർ...കഥ എഴുത്തെന്ന അസുഖം ഉള്ളതു കൊണ്ടു..ചില പ്രത്യേക തരം രോഗികൾ വരുമ്പോഴും,ചിലർക്ക് ഷോക്ക് ട്രീറ്റ്മെന്റ് കൊടൂക്കെണ്ടീവരുമ്പോഴും,എന്റെ നിർബ്ബന്ധത്താൽ അവിടെ നിൽക്കാനുള്ള അവസരം ഡോ;അരുൺബി.നായർ(അനന്തിരവൻ) ഒപ്പിച്ചുതരാറുണ്ട്..                                                     അങ്ങനെ എതോ ഒരു മുറ്റിയ ഭ്രാന്തന് ഷൊക്ക് ട്രീറ്റ് കൊടൂക്കാനെന്നപോലെ എന്നെ ഇങ്ങനെ കെട്ടിവരിഞ്ഞിട്ടിരിക്കുന്നത് ക്ണ്ടപ്പോൾ എനിക്ക് പിന്നേയും  സംശയം                                      “അല്ലയോ മുഖം മൂടികളെ..എന്റെ ഹാർട്ടിനാണോ,തലക്കാണോ അസുഖം”......                           നേരത്തേ എന്നോട് സംസാരിച്ച മാലാഖ മുഖാവരണം മാറ്റി ചോദിച്ചു                                        ”ഈ സാറിനു വല്ലാത്ത സംശയമാണല്ലോ”..........                                                               "അതെ കുഞ്ഞേ എനിക്കിതൊന്നും മനസ്സിലാകുന്നില്ലാ...പ്ലീസ്സ് എന്റെ ഡോക്ടറെ ഒന്നു വിളിക്കൂ"   മുഖംമുടിമാറ്റിയിട്ട്പറഞ്ഞു                                                                                                  “ഞാനാ...പ്രദീപ് കുമാർ..സർജനാ ആഞ്ചിയോഗ്രാം നടത്തിയപ്പോൾ കണ്ടില്ലായിരുന്നോ?  ആളൊരുസരസനാണല്ലോ മി.ജയചന്ദ്രൻ“                                             “സർ..എന്റെ ഔദ്യോഗിക നാമമാണത്...എന്നെ അറിയപ്പെടുന്നത്’ചന്തു നായർ എന്നാ”..ഇപ്പോൾ അതല്ലപ്രശ്നംഎനിക്ക്ഡോടൈനീനായരെകാണണം..”                                                       അദ്ദേഹംഇപ്പോൾവരും”                                                                                                 “എങ്കിൽ അദ്ദേഹം വന്നിട്ട് മതി എന്റെ ഓപ്പറേഷൻ“............... അത് ആരും ചെവിക്കൊണ്ടില്ലാ “സർ..എന്നെ എന്ത് ചെയ്യണമെങ്കിലും ചെയ്തോളൂ പക്ഷേ എന്നെ മയക്കണം”                       “ഓക്കെഅത്ഞങ്ങൾചെയ്യില്ലേ”                                                                                       അവർ അത് ചെയ്തില്ല..പെട്ടെന്നു ഓക്സിജൻ കടന്നുവരുന്ന മാസ്ക് എന്റെ മുഖത്തണിയിച്ചു. കൈകളിൽ രക്തമോ,ട്രിപ്പോ ഒക്കെ വരുന്ന ബോട്ടിലിന്റെ നീഡിൽ കുത്തിക്കയറ്റി... ഒരു പച്ച      തുണികൊണ്ടു എന്റെ അരക്കു താഴെ മറച്ചു ...ജനനേന്ദ്രിയത്തിനു ഇരു വശങ്ങളിലുമായി രണ്ട് ദ്വാരങ്ങളുള്ള തുണി....വലത്തെ  തുടയിടുക്കിലേ ദ്വാരത്തിൽ അവർ എന്തോ ഒരു തണുത്ത ജെൽ പുരട്ടി...ഒരു ചെറിയ ക്രെയിൻ എന്റെ മുഖത്തിലേക്കും നെഞ്ചിലേക്കും,പിന്നെ പ്രസ്തുത ദ്വാരങ്ങളിലുമൊക്കെ സഞ്ചരിച്ചു അതിൽ ഒരു ക്യാമറ ഉണ്ടായിരുന്നൂ...                                                     ഇപ്പോൾ ഞാൻ എതോ സിനിമാ ലൊക്കേഷനിലാണെന്നു തോന്നി...ഭയം എന്നെ വല്ലാതെ ഗ്രസിച്ചിരുന്നൂ..അതുമാറ്റാനാവാം ഞൻ ചില്ലറ  തമശകൾ പറഞ്ഞത്...“സ്റ്റർട്ട്...ആക്ഷൻ...” എന്റെ ശബ്ദം ഉച്ചത്തിലായി പക്ഷേ ആരും ചിരിച്ചില്ലാ.....ഓപ്പറേഷൻ ടേബിളിന് മുകളിലായി..മൂന്നു മോണിറ്ററുകൾ സ്ഥാപിച്ചിരുന്നു ഞാനൊന്ന് പാളി നോക്കി ...                                                                                                      പെട്ടെന്ന് എന്റെ വലത്തെ തുടയിടുക്കില്‍ വണ്ണമുള്ള എന്തോ ഒന്ന് കുയറ്റി.                                                         “എന്റ്റമ്മേ.....എന്തിനാ എന്നെ കൊല്ലുന്നത്....കാലമാടന്മാരെ ഞാൻ പറഞ്ഞില്ലേ...എന്നെ മയക്കണമെന്നു...അല്ലെങ്കിൽ ലോക്കൽ അനസ്തേഷ്യ എങ്കിലും തന്ന് കൂടായിരുന്നൊ?”  “അതൊക്കെതന്നിട്ടുണ്ട്“                                                                                                         ഡോക്റ്റർപ്രദീപിന്റെമറുപടീ............                                                                                                “പോടാ നായിന്റെ മോനെ....എന്നിട്ടാണോ എന്നെ ഇങ്ങനെ കൊല്ലാ കൊല ചെയ്യുന്നത്..“ അഡ്വാൻസായി മൂന്നു ലക്ഷം രൂപ ഞാൻ കെട്ടി വച്ചിട്ടില്ലേ... എന്താ ഒരു അനസ്തേഷ്യാക്കാരനു അതിലും കൂടുതൽ കാശകുമോ...പുറത്തു എന്റെ ഭാര്യയുണ്ട്...കൈയ്യിൽ പണവുമുണ്ട് എത വേണമെങ്കിലുംകെട്ടിവക്കുംപ്ലീസ്എന്നെവേദനിപ്പിക്കരുത്..”                                                             ആരും ഒന്നും മിണ്ടിയില്ലാ.............
പിന്നെ ആ ദ്വാരത്തില്‍ വണ്ണമുള്ള ഒരു ട്യൂബ് കടത്തി ...അപ്പോള്‍‌ ഞാന്‍ ശരിക്കും ഒരു തെറി വിളിച്ചു..                                                                                                                                        ഞാന്‍മോണിറ്റര്‍വഴിഇതൊക്കെകാണുന്നുണ്ടായിരുന്നു..                                               ഇപ്പോള്‍ ആ റ്റ്യൂബ് വഴി കത്ത്രീറ്റര്‍ കടത്തുകയാണ്.... മുന്‍വശത്തുള്ള മോണിറ്ററിലൂടെ ഞാൻ എന്റെ ആന്തരികാവയവങ്ങളും..പിന്നെ മിടിക്കുന്ന എന്റെ ഹൃദയവും ...സ്ക്രിനിലാകെ ചുവന്ന ചോര...ഒന്നേ നോക്കിയുള്ളൂ .... ഞാന്‍ കണ്ണുകള്‍ അടച്ചു ..അതാ കത്ത്രീറ്റര്‍ വെയിന്‍ വഴി കുതിക്കുകയാണ്.ഡോക്ക്ടർ കൈയ്യുടെ ചലനം (എന്‍റെ തുടകളില്‍ ഉരസ്സുന്നത്) എനിക്ക് വ്യക്തമായി അറിയാം..ഞാന്‍ വിളിക്കുന്നുണ്ട്....ഇതാ അത് എന്റെ ഹൃദയത്തിലേക്ക് കടന്നു...നെഞ്ച് മുകളിലേക്കുയരുന്നോ?..എനിക്ക് ശ്വാസം കിട്ടുന്നില്ലാ ...തളര്‍ന്നു,..... വിളിക്കാനുള്ള ശക്തിയുംനഷ്ടപ്പെട്ടുഎന്റെകണ്ണുകള്‍നിറഞ്ഞൊഴുകി                                                           "അയ്യേ അച്ഛനെന്തിനാ കരയുന്നെ" കവിളിലെക്കൊഴുകിയ കണ്ണീര്‍ തുടച്ചു കൊണ്ട് ഏതോ ഒരു പെണ്‍കുട്ടി .................. ഞാന്‍ മയക്കത്തിലേക്ക്......കവിളില്‍ ശക്തിയായി ആരോ അടിച്ചു ..കണ്ണ് ചിമ്മിതുറന്നുഞാന്‍മരിച്ചിട്ടില്ല .....                                                                                          ." സര്‍ താങ്കളുടെ ഹാര്‍ട്ടില്‍ രണ്ട് ബ്ലോക്കുണ്ട്...ഒരെണ്ണം മാറ്റാൻ വലിയ ബുദ്ധിമുട്ടുണ്ട്...അതല്ലാ മാറ്റ യാല്‍ തന്നെ രണ്ട് സെ്റ്റന്റ് (stent) ഇടേണ്ടി വരും ... ഒന്നിനു ഒരു ലക്ഷത്തി മുപ്പത്തി മൂന്നായിരം രൂപ വിലയാകും
                                                                                 
 എനിക്ക് ദേഷ്യമാണു വന്നത് ....                                                                                                           "ഡോക്ടര്‍ എന്നെ ഇത്രയും വേദനിപ്പിച്ചിട്ട്‌... രൂപയുടെ  കാര്യം പറയുന്നോ .....എന്തായിത് ......" ഡോക്ടര്‍ പുറത്തേക്ക് പോയി ...ഉടനെ തിരിച്ചെത്തി..                                                                 "സര്‍... ഇത് ഞങ്ങളുടെ ഡ്യുട്ടിയാ.. പുറത്ത് ചേട്ടനുമായി സംസാരിച്ചു ...രണ്ട്  സെ്റ്റന്റും ഇടാം...  സഹോദരങ്ങളെ............ അടുത്തകാലിന്റെ തുടയിടു ക്കിൽ വീണ്ടൂം സ്റ്റീൽ കമ്പി കുത്തി കയറ്റിയപ്പോൾ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ഞാൻ നിലവിളിച്ചു.... നാലു മണിക്കൂറോളം ഞാൻ അനുഭവിച്ച വേദന....അതിനെ പറ്റി വീണ്ടൂം ഞാൻ ഇവിടെ വിവരിക്കുന്നില്ല... ഓപ്പറേഷൻ കഴിഞ്ഞു എന്നെ വീണ്ടൂം ഐ.സി.സി യൂണിറ്റിൽ പ്രവേശിപ്പിച്ചു...... രാത്രി രണ്ട് മണിയോടെ ഡോക്ക്റ്റർപ്രദീപ്കുമാർഎനിക്കടുത്തെത്തി ...                                                                                          “എന്നെ കൊല്ലാനുള്ള ദേഷ്യം താങ്കൾക്കുണ്ട് അല്ലേ...സർ മനപൂർവ്വമാണ് അനസ്റ്റേഷ്യ തരാത്തത്...കാരണം വള്രെ നേരിയ നെർവിലൂടെയാണ് കത്ത്രീറ്റര്‍ കയറ്റുന്നത് ...താങ്കൾ സെഡേഷനിലാണെങ്കില്‍ താങ്കളുടെ ചലനങ്ങൾ ഞങ്ങൾക്കറിയാൻ പറ്റില്ലാ...താങ്കളൂടെ ദേഷ്യപ്പെടലും,തെറി വിളിയും ഒക്കെ ഞങ്ങൾക്ക് ആവശ്യമായിരുന്നു...പിന്നെ ഒരു ബ്ലോക്കേ നീക്കാൻ സാധിച്ചൊള്ളൂ...ഞാൻ ആവുന്നതും പരിശ്രമിച്ചൂ...സോറീ” .                                                   അന്നു രാത്രി ഞാൻ ഉറങ്ങിയതേയില്ല...  രാവിലെ ഏഴുമണിക്ക് ഭാര്യ കട്ടിളിനരുകിലെത്തി..ഞാന്‍ പോട്ടിക്കരഞ്ഞ്പോയി                                                                                                     " ഇത്രക്ക് വേദനിക്കാന്‍ ഞാന്‍ എന്ത് തെറ്റാ ചെയ്തത്  മോളെ..." അവള്‍ ഒന്നും പറഞ്ഞില്ലാ കണ്ണുകള്‍ നിറഞ്ഞൊഴുകി....എന്റെ നെറ്റിയില്‍ ഒരു ഉമ്മ തന്നിട്ട അവള്‍ മടങ്ങി ....
                                                                                                                                                                                                 മൂന്നാമത്തെ  യാത്രയുടെ കാര്യമാണ് ഞാന്‍ തുടക്കത്തില്‍ പറഞ്ഞത്... തിരിച്ച് ബോധാത്തോടെ വരുമെന്ന ഒരു ചിന്തയും എനിക്കില്ലായിരുന്നു പത്ത് ദിവസം ഐ.സി .സി യില്‍ കിടന്നു ആറു ദിവസത്തോളം ഓക്സിജന്‍ തന്നു മയക്കി കിടത്തിയിരുന്നു ഹാര്‍ട്ടും ലംഗ്സും ഒക്കെ വളരെ വിക്കാണ് ..ക്രിയാറ്റിൻ കൂടുതലാണ് ഷുഗറിന്റെ അളവും വളരെ കൂടുതലും..... പക്ഷേ കൂടിയതെല്ലം കുറാവാക്കിയിട്ടാ ആശുപത്രി വിട്ട് വന്നത്....ഒരു മാസം വീട്ടീൽ നിന്നും അനങ്ങാൻ പാടില്ല ... കമ്പ്യൂട്ടര്‍ ഉപയോഗിക്കാം ....മനസ്സിനെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ ഒന്നും ചെയ്യരുത് ...കർശന നിർദ്ദേശം പാലിച്ച് ഞാനിപ്പോൾ മര്യാദക്കാരനായി വീട്ടിൽ പകൽ അമ്മയുടെ നിരീക്ഷണം രാത്രിയിൽ ഭാര്യയുടേയും... ഞാൻ ജീവിതത്തിലേക്കു തിരിച്ച് വന്നു കൊണ്ടിരിക്കുന്നു....ഇനിയും കുറച്ചു നാളൂം കൂടി ജീവിക്കും എന്ന് തോന്നുന്നു...ബൂലോകത്തെ പലരുടേയും പോസ്റ്റുകൾ ഞാൻ ഇനിയും വായിച്ചിട്ടില്ലാ...സഹോദരങ്ങളേ...കമന്റുകളായി ഞാൻ പറഞ്ഞിട്ടുള്ള വാക്കുകൾ ആർക്കെങ്കിലും മുറിവേറ്റിയിട്ടുണ്ടെങ്കിൽ ....ഒരു വാക്ക് മാത്രം...... മാപ്പ്......................... 
                                                                  **************************