Sunday, February 28, 2016

കഥകളി (ഒരു തിരനോട്ടം )

കഥകളി
*********
കേരളത്തിന്റെ തനതായ ശാസ്ത്രീയ ദൃശ്യകലാരൂപമാണ് കഥകളി. ശാസ്ത്രക്കളി, ചാക്യാർകൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, അഷ്ടപദിയാട്ടം, ദാസിയാട്ടം, തെരുക്കൂത്ത്, തെയ്യം, തിറ, പടയണി തുടങ്ങിയ ക്ലാസ്സിക്കൽ - നാടൻകലാരൂപങ്ങളുടെ അംശങ്ങൾ കഥകളിയിൽ ദൃശ്യമാണ്. 17, 18 നൂറ്റാണ്ടുകളിലായി വികസിതമായ ഈ കലാരൂപം ഒരുകാലത്ത് വരേണ്യവിഭാഗങ്ങൾക്കിടയിൽ മാത്രം ഒതുങ്ങിനിന്നിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ മഹാകവി വള്ളത്തോൾ അടക്കമുള്ള ഉത്പതിഷ്ണുക്കളുടെ ശ്രമഫലമായി ഇന്ന് ലോകപ്രസിദ്ധി കൈവരിച്ചിരിക്കുന്നു.
നാട്യം, നൃത്തം, നൃത്യം എന്നിവയെ ആംഗികം, സാത്വികം, ആഹാര്യം എന്നീ അഭിനയോപോധികളിലൂടെ സമന്വയിപ്പിച്ച് അവതരിപ്പിക്കുകയാണ് ഒറ്റ വാചകത്തിൽ പറഞ്ഞാൽ കഥകളിയുടെ മർമ്മം.
കഥകളിക്കുവേണ്ടി രചിക്കപ്പെട്ട കാവ്യമായ ആട്ടക്കഥയിലെ സംഭാഷണ ഭാഗങ്ങളായ പദങ്ങൾ പാട്ടുകാർ പിന്നിൽനിന്നും പാടുകയും നടന്മാർ കാവ്യത്തിലെ പ്രതിപാദ്യം അരങ്ങത്ത് അഭിനയത്തിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നു. അഭിനയത്തിനിടയ്ക്ക് നടന്മാർ ഭാവാവിഷ്‌കരണപരവും താളാത്മകവുമായ രംഗചലനങ്ങളും അംഗചലനങ്ങളും പ്രദർശിപ്പിക്കുന്നു. പദങ്ങളുടെ ഓരോ ഭാഗവും അഭിനയിച്ചുകഴിയുമ്പോൾ ശുദ്ധനൃത്തചലനങ്ങൾ അടങ്ങുന്ന കലാശങ്ങൾ ചവിട്ടുന്നു. ഇങ്ങനെ അഭിനയത്തിലും അതടങ്ങുന്ന രംഗങ്ങളുടെ പരമ്പരയിലും കൂടി ഇതിവൃത്തം അരങ്ങത്ത് അവതരിപ്പിച്ച് രസാനുഭൂതി ഉളവാക്കുന്ന കലയാണ് കഥകളി.

നൃത്തം, നാട്യം, നൃത്യം, ഗീതം, വാദ്യം എന്നിങ്ങനെ അഞ്ചു ഘടകങ്ങളുടെ സമഞ്ജസ സമ്മേളനമാണ്‌ കഥകളി. ഇതു കൂടാതെ സാഹിത്യം ഒരു പ്രധാനവിഭാഗമാണെങ്ങിലും ഇതു ഗീതത്തിന്റെ ഉപവിഭാഗമായി കരുതപ്പെടുന്നു.
കളിതുടങ്ങുന്നതിനു മുൻപ്‌ മദ്ദളകേളി(അരങ്ങുകേളി/ശുദ്ധമദ്ദളം), വന്ദനശ്ലോകം, തോടയം, പുറപ്പാട്‌, മേളപ്പദം തുടങ്ങിയ പ്രാരംഭച്ചടങ്ങുകൾ ഉണ്ട്‌. പശ്ചാത്തലത്തിൽ ഭാഗവതർ ആലപിക്കുന്ന പദങ്ങൾ ഹസ്തമുദ്രകളിലൂടെയും, മുഖഭാവങ്ങളിലൂടെയും അരങ്ങത്തു നടൻമാർ അഭിനയിച്ചാണ്‌ കഥകളിയിൽ കഥ പറയുന്നത്. കഥകളിയിലെ വേഷങ്ങളെ പ്രധാനമായും പച്ച, കത്തി, കരി, താടി, മിനുക്ക്‌ എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നു. പച്ച സത്ക്കഥാപാത്രങ്ങളും (സാത്വികം), കത്തി രാജസ കഥാപാത്രങ്ങളും(രാജാക്കന്മാരായ ദുഷ്ടകഥാപാത്രങ്ങളും) ആണ്‌. കരിവേഷം രാക്ഷസിമാർക്കാണ്‌. ചുവന്ന താടി താമസ(വളരെ ക്രൂരന്മാരായ) സ്വഭാവമുള്ള രാക്ഷസർ മുതലായവരും, കറുത്ത താടി കാട്ടാളർ മുതലായവരുമാണ്‌. ഹനുമാന്‌ വെള്ളത്താടിയാണ്‌ വേഷം. സ്ത്രീകളുടേയും മുനിമാരുടേയും വേഷം മിനുക്കാണ്‌. ഇത്തരത്തിൽ വേഷമണിയിക്കുന്നതിന് ചുട്ടികുത്ത് എന്നു പറയുന്നു.
പതിനേഴാം നൂറ്റാണ്ടിലാണ് കഥകളി ഉദ്ഭവിച്ചത്‌. കൊട്ടാരക്കരത്തമ്പുരാൻ രാമായണത്തെ എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ നിർമിച്ച രാമനാട്ടമാണ്‌ പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്‌. 1555-നും 1605-നും ഇടയ്ക്കാണ് രാമനാട്ടം ഉണ്ടാക്കിയത് എന്നാണ് പറയപ്പെടുന്നത്.
കഥകളിവേഷത്തെ പരിഷ്കരിക്കുകയും ചെണ്ട ഉപയോഗിക്കുകയും ചെയ്തത് വെട്ടത്തുനാട്ടുരാജാവായിരുന്നു. പാട്ടിനായി പ്രത്യേകം ആളെ നിറുത്തുന്ന രീതിയും വർണ്ണഭംഗിയുള്ള കിരീടങ്ങളും കടുത്തനിറത്തിലുള്ള കുപ്പായങ്ങളും പലവർണ്ണങ്ങളുപയോഗിച്ചുള്ള മുഖമെഴുത്തും വെട്ടത്തുരാജാവിന്റെ സംഭാവനയാണ്‌. ഇതിനെ വെട്ടത്തുനാടൻ എന്നാണ്‌ വിളിക്കുന്നത്. എത്യോപ്യയിലെ പരമ്പരാഗതവേഷമാണ്‌ ഇതിനു പ്രചോദനമായിട്ടുള്ളത് എന്നാണ് പണ്ഡിതമതം. വെട്ടത്തുരാജാവിനെ കഥകളിപരിഷ്കരണത്തിൽ സഹായിച്ചത്‌ കഥകളിപ്രേമിയായിരുന്ന ശങ്കരൻനായരായിരുന്നു.
രാമനാട്ടം കഥകളിയായി പരിഷ്കരിക്കപ്പെടുന്നതിന് വെട്ടതുരാജാവ് വരുത്തിയ മാറ്റങ്ങൾ ഇവയാണ്.
*നടൻമാർക്ക് വാചികാഭിനയം വേണ്ടെന്ന് തീർച്ചപ്പെടുത്തി.
*പാട്ടിനെ പിന്നണിയിലേയ്ക്കെത്തിച്ചു.
*കത്തി, താടി വേഷങ്ങൾക്ക് തിരനോട്ടം ഏർപ്പെടുത്തി.
*രാമനാട്ടത്തിലെ തൊപ്പിമദ്ദളത്തിനുപകരം ചെണ്ട ഏർപ്പെടുത്തി.
*കൂടിയാട്ടത്തിനനുസരിച്ചുള്ള പച്ച, കത്തി, താടി എന്നിവ മുഖത്തുതേപ്പടിസ്ഥാനത്തിലുള്ള വേഷവിഭജനം കൊണ്ടുവന്നു.
*മുദ്രകളോടെയുള്ള ആംഗികാഭിനയം കൊണ്ടുവന്നു.
വെട്ടത്തുസമ്പ്രദായത്തെ പരിഷ്കരിച്ച്‌ കഥകളിയെ ഒരു നല്ല നൃത്തകലയാക്കി തീർത്തത്‌ കപ്ലിങ്ങാടൻ നമ്പൂതിരിയും. ഇന്നു കാണുന്ന കഥകളി വേഷങ്ങളുടെ യെല്ലാം ഉപജ്ഞാതാവ് അദ്ദേഹമായിരുന്നു. കത്തി, താടി, കരി എന്നിവയ്ക്ക് മൂക്കത്തും ലലാടമധ്യത്തിലും ചുട്ടിപ്പൂ ഏർപ്പെടുത്തി.
ചുട്ടിയ്ക്ക് അകവിസ്തൃതി കെവരുത്തി.
മുനിമാർക്ക് മഹർഷിമുടി നിർദ്ദേശിച്ചു.
രാവണൻ, ജരാസന്ധൻ, നരകാസുരൻ എന്നീ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ച് കത്തിവേഷത്തിന് പ്രാധാന്യം നൽകി. സമകാലീനനായിരുന്ന കല്ലടിക്കോടനും കഥകളിയിൽ പരിഷ്കാരങ്ങൾ വരുത്തി.
ഭക്തിപ്രസ്ഥാനവുമായി ഈ കലാരൂപത്തിന് ബന്ധമുണ്ട്. ഇക്കാലത്ത് കേരളത്തിൽ അമ്മദൈവങ്ങൾക്കാണ് പ്രാധാന്യമുണ്ടായിരുന്നത്. എന്നാൽ ഭക്തിപ്രസ്ഥാനഫലമായി രൂപം കൊണ്ടത് പുരുഷപ്രധാനഭക്തിയാണ്. ഭക്തിപ്രസ്ഥാനത്തിന്റെ പുരുഷപ്രധാനഭക്തി എന്ന ആശയം ഉൾക്കൊള്ളുകയും എന്നാൽ അന്ന് നിലനിന്നിരുന്ന മുടിയേറ്റ് തുടങ്ങിയ മാതൃഭക്തിപ്രധാനങ്ങളായ കലാരൂപങ്ങളുടെ അനുഷ്ഠാനരീതികൾ അവലംബിച്ചുമാണ് കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപമെടുത്തത്.
രാമായണകഥയെ ഒൻപത് ഭാഗങ്ങളാക്കി ഭാഗിച്ച് 8ദിവസംകൊണ്ടായിരുന്നു ആദ്യകാല അവതരണം. സംഘക്കളി, അഷ്ടപദിയാട്ടം, തെയ്യം, പടയണി, കൂടിയാട്ടം,തെരുക്കൂത്ത് എന്നിങ്ങനെ ഒട്ടേറെ കലാരൂപങ്ങളിൽ നിന്നും സ്വാംശീകരിച്ചെടുത്തിട്ടുണ്ട്.രാമനാട്ടത്തിന്റെ അപരിഷ്കൃത അവതരണരീതികൾക്ക് മാറ്റം സംഭവിച്ചത് കല്ലടിക്കോടൻ, കപ്ലിങ്ങാടൻ, വെട്ടത്തുനാടൻ എന്നീ പരിഷ്കാരസമ്പ്രദായങ്ങളിലൂടേയാണ്. അഭിനേതാവ് തന്നെ ഗാനം ചൊല്ലി ആടുന്ന രാമനാട്ടരീതിക്ക് മാറ്റം വരുത്തി പിന്നണിയിൽ ഗായകരുടെ പാട്ടിനനുസരിച്ച് നടൻ അഭിനയിക്കുന്ന രീതി കൊണ്ടുവന്നത് വെട്ടത്തുനാടൻ സമ്പ്രദായമാണ്. ആട്ടത്തിനു ചിട്ടകൾ ഏർപ്പെടുത്തിയതും കൈമുദ്രകൾ പരിഷ്ക്കരിച്ചതും കല്ലടിക്കോടൻ സമ്പ്രദായമാണ്. അഭിനയരീതിയുടെ ഒതുക്കം ആണ് കല്ലുവഴിച്ചിട്ടയുടെ പ്രധാനസംഭാവന. കലാശങ്ങൾ, ഹസ്താഭിനയം എന്നിവയിലാണ് ഈ ശൈലീപ്രകാരം പരിഷ്കാരം നടന്നത്.
കോഴിക്കോട്ടെ മാനവേദ രാജാവ്‌ എട്ടുദിവസത്തെ കഥയായ കൃഷ്ണനാട്ടം നിർമ്മിച്ചതറിഞ്ഞു കൊട്ടാരക്കരത്തമ്പുരാൻ കൃഷ്ണനാട്ടം കാണാൻ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപ്പെട്ടെന്നും, മാനവേദൻ തെക്കുള്ളവർക്കു കൃഷ്ണനാട്ടം കണ്ടു രസിക്കാനുള്ള കഴിവില്ലെന്ന്‌ പറഞ്ഞു അതു നിരസിച്ചെന്നും, ഇതിൽ വാശി തോന്നിയാണു കൊട്ടാരക്കരത്തമ്പുരാൻ രാമനാട്ടം നിർമിച്ചതെന്നും ഒരു ഐതിഹ്യം ഉണ്ട്‌.
തിരുവിതാംകൂർ രാജാക്കന്മാര് കഥകളിക്ക് നൽകിയിട്ടുള്ള സംഭാവനകൾ ഏറെയാണ്. 'ബാലരാമഭരതം' എന്ന നാട്യശാസ്ത്രഗ്രന്ഥം രചിച്ചത് കാർത്തിക തിരുന്നാൾ മഹാരാജാവാണ്. 'നരകാസുരവധം' ആട്ടക്കഥയും അദ്ദേഹത്തിന്റെ കൃതിയാണ്. കാർത്തിക തിരുന്നാളിന്റെ സഹോദരനായ അശ്വതി തിരുനാളിന്റെ കൃതികളാണ് രുഗ്മിണീസ്വയം‍വരം, അംബരീഷചരിതം, പൂതനാമോക്ഷം, പൗണ്ഡ്രകവധം എന്നീ ആട്ടകഥകൾ. കാർത്തികതിരുന്നാളിന്റെ സദസ്സിൽപ്പെട്ട ഉണ്ണായിവാര്യർ 'നളചരിതം' ആട്ടകഥ രചിച്ചു. അശ്വതിതിരുനാളിന്റെ പിതാവ്‌ കിളിമാനൂർ കോയിത്തമ്പുരാൻ 'കംസവധം' എഴുതി. 'രാവണവിജയം' ആട്ടകഥയുടെ കർത്താവ്‌ വിദ്വാൻ കിളിമാനൂർ കോയിത്തമ്പുരാനാണ്. കീചകവധം, ഉത്തരാസ്വയം‍വരം, ദക്ഷയാഗം എന്നീ ആട്ടക്കഥകളുടെ കർത്താവായ ഇരയിമ്മൻ തമ്പിയും രാജകൊട്ടാരത്തിലെ ചാർച്ചകാരനായിരുന്നു.
കേളികൊട്ട്,
^^^^^^^^^^
കഥകളിയുണ്ട് എന്ന് നാട്ടുകാരെ അറിയിക്കുന്ന മേളമാണ് കേളി. സന്ധ്യയ്ക്ക് മുമ്പാണ് കേളികൊട്ട്. കഥകളിയുടെ അനുസാരിവാദ്യങ്ങളായ ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം ഇവ സമന്വയിപ്പിച്ച് കൊണ്ടുള്ള മേളപ്രയോഗമാണു കേളികൊട്ട്....
അരങ്ങുകേളി
^^^^^^^^^^^^
കളി തുടങ്ങിക്കഴിഞ്ഞുവെന്നറിയിക്കുന്ന ഗണപതികൊട്ടാണ് അരങ്ങുകേളി. ചെണ്ടയില്ലാതെ മദ്ദളവും ചേങ്ങിലയും ഇലത്താളവും ഇതിനുപയോഗിക്കുന്നു. ദേവ വാദ്യമായ മദ്ദളം ആദ്യമായി അരങ്ങത്ത് എത്തിക്കുന്നതു കൊണ്ട് പ്രത്യേക ഐശ്വര്യം കൈവരുന്നതായി വിശ്വസിക്കപ്പെടുന്നു.
തോടയം
^^^^^^^^
ഇത് ഇഷ്ടദേവതാ പൂജയാണ്. കുട്ടിത്തരം വേഷക്കാർ തിരശ്ശീലയ്‌ക്ക് പുറകിൽ നിന്നു നടത്തുന്ന സ്‌തുതിപരമായ നൃത്തമാണു തോടയം. വളരെ ലഘുവായ അണിയല് മാത്രമെ ഈ വേഷക്കാർക്കുണ്ടാവൂ. പ്രകൃതിയും പുരുഷനും ആയുള്ള അഥവാ ശിവനും ശക്തിയും ആയുള്ള കൂടിച്ചേരലിലൂടെ സൃഷ്ടി നടക്കുന്നു എന്നുള്ള പ്രതീകാത്മകമായുള്ള അവതരണം കൂടിയാണു തോടയം. എല്ലാ നടൻമാരും തോടയം കെട്ടിയതിനു ശേഷേമേ അവരവരുടെ വേഷം കെട്ടാവൂ എന്നാണു നിയമം.
വന്ദനശ്ലോകം
^^^^^^^^^^^^
പൊന്നാനി എന്ന പ്രധാന പാട്ടുകാരനും, ശിങ്കിടി എന്ന രണ്ടാം പാട്ടുകാരനും ചേർന്ന് പാടുന്നതാണ് വന്ദനശ്ലോകം.
പുറപ്പാട്
^^^^^^^
ഒരു പുരുഷവേഷവും സ്ത്രീവേഷവും തിരശ്ശീല നീക്കി രംഗത്തു ചെയ്യുന്ന പ്രാർത്ഥനാപരമായ ചടങ്ങാണ് പുറപ്പാട്‌. സാധാരണ പുരുഷവേഷം കൃഷ്ണനായിരിക്കും. കൃഷ്ണവേഷം മാത്രമായിട്ടും പുറപ്പാട് അവതരിച്ച് കണ്ടിട്ടുണ്ട്. അഞ്ചു വേഷത്തോടുകൂടി പകുതി പുറപ്പാട് എന്ന രീതിയിലും ഈ ചടങ്ങ് നടത്തുന്ന സമ്പ്രദായം ധാരാളമായി ഉത്തരകേരളത്തിൽ നിലവിലുണ്ട്. പുറപ്പാട് സാധാരണയായി തുടക്കകാരാണ്‌ (കുട്ടിത്തരക്കാർ) രംഗത്ത് അവതരിപ്പിക്കാറുള്ളത്. കഥകളിയിലെ ഏറെക്കുറെ ഏല്ലാ കലാശങ്ങളും അടവുകളും ഈ ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ പുറപ്പാട് ചെയ്ത് ഉറപ്പിക്കുന്ന ഒരു കലാകാരന് മറ്റ് വേഷങ്ങൾ രംഗത്ത് അവതരിപ്പിക്കുന്നതിനുള്ള പരിശീലനമായും ഈ ചട‍ങ്ങ് പ്രയോജനപ്പെടുന്നു.
മേളപ്പദം
^^^^^^^^
ഗീതാഗോവിന്ദത്തിലെ “മഞ്ജൂതര കുഞ്ജദള” എന്ന അഷ്ടപദി പാടുകയും മേളം നടത്തുകയും ചെയ്യുന്നതാണ് മേളപ്പദം. ചമ്പ താളത്തിൽ 40,20,10 എന്നീ അക്ഷരകാലങ്ങളിൽ രാഗമാലികയായി അഷ്ടപദി പാടുകയും മേളം നടത്തുകയും ചെയ്യുന്നത്. കഥകളിക്ക് അഷ്ടപദിയോട്‌ ഉള്ള കടപ്പാട് ഇത്‌ വ്യക്തമാക്കുന്നു. പദത്തിന്റെ അവസാനത്തിൽ മേളക്കാർ മുമ്പോട്ടുവന്ന്‌ അവരുടെ അഭ്യാസം പ്രകടിപ്പിക്കുന്നു. ഈ ചടങ്ങിനു “നിലപ്പദം” എന്നും പേരുണ്ട്.
കഥാരംഭം
^^^^^^^^^
കഥകളി കഥയുടെ ആരംഭംകുറിക്കുന്നതാണ് കഥാരംഭം.
സംഗീതം
^^^^^^^^^
തോടയത്തിന് ‘ഹരിഹരവിധിനുത‘ എന്ന സാഹിത്യത്തിലൂടെ ഭക്തിഭാവത്തിന് പ്രാധാന്യം നൽകിയാണ് കോട്ടയത്തുതമ്പുരാൻ ആവിഷ്ക്കരിച്ചത്. ഭക്തിജനകവും മം‌ഗളകരവുമായ ‘നാട്ട‘ രാഗപ്രധാനങ്ങളായ സം‌ഗീതപാരമ്പര്യവും ദർശിയ്ക്കാവുന്നതാണ്. അനുവർത്തിച്ചുപോന്നിരുന്ന തോടയത്തിലെ താളത്തിൽ പഞ്ചാരിയും നൃത്തത്തിൽ കലാശങ്ങളും ഇരട്ടിയും കാൽകുടയലുമെല്ലാം ചേർത്ത് കൂടുതൽ മിഴിവേകി. തോടയത്തിൽ സാഹിത്യം കൂട്ടിച്ചേർത്തും പൂർവ്വരംഗത്തിന്റെ അംഗങ്ങളിൽ പുറപ്പാടിന്റെ ശ്ലോകത്തിനു മുമ്പ് വന്ദനശ്ലോകം ചൊല്ലുക എന്നൊരു ഏർപ്പാടുകൂടി ഇദ്ദേഹം തുടങ്ങിവെച്ചു.
അഭിനയം
^^^^^^^^^
ഒരു കഥയുടെ നാടകരൂപത്തിലുള്ള ആവിഷ്കാരമാണ്‌ കഥകളി എന്നു പറയാമെങ്കിലും അരങ്ങിൽ കഥാപാത്രങ്ങൾ ഒന്നും തന്നെ സംസാരിക്കുന്നില്ല. മാത്രവുമല്ല പശ്ചാത്തലത്തിൽനിന്നും പാട്ടുകാരുടെ പാട്ടിനനുസരിച്ച് കൈമുദ്രകൾ മുഖേന കഥ പറയുകയാണ്‌ ചെയ്യുന്നത്. കഥകളിയുടെ അഭിനയവിധങ്ങളാണ് ആംഗികം, സാത്വികം, വാചികം, ആഹാര്യം ഇവ. പദങ്ങൾ ചൊല്ലി ആടാൻ തുടങ്ങിയ കാലങ്ങളിൽ ആംഗികവാചികങ്ങളെ എങ്ങനെ പൊരുത്തപ്പെടുത്തും എന്ന സമസ്യയ്ക്ക് ഉത്തരമെന്ന നിലയിലാണ് വെട്ടം, കല്ലടിക്കോടൻ, കപ്ലിങ്ങാടൻ സമ്പ്രദായങ്ങൾ ആവിർഭവിച്ചത്.
മുദ്രകൾ
^^^^^^^
കഥകളി പദങ്ങളുടെ രംഗഭാഷയണ് മുദ്രകൾ. ഹസ്തലക്ഷണ ദീപികയിലെ മുദ്രകളാണ്‌ കഥകളിയിൽ അനുവർത്തിക്കപ്പെടുന്നത്. പ്രധാനമായും 24 മുദ്രകൾ അടിസ്ഥാനമുദ്രകളായി കണക്കാക്കപ്പെടുന്നു. വ്യത്യസ്ത ശാസ്ത്രവിഭാഗങ്ങളിൽ ഒരേ പേരിലുള്ള മുദ്രകൾ ഉണ്ടെങ്കിലും, അവ രൂപത്തിൽ വ്യത്യസ്തങ്ങളാണ്‌. മുദ്രകളുടെ ഉപയോഗത്തിനു നാട്യശാസ്ത്രവും അടിസ്ഥാനമാക്കിയിട്ടുണ്ട്. അഭിനയദർപ്പണം, ബാലരാമഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളും അടിസ്ഥാനം തന്നെ. ആസ്വാദകൻ തന്റെ അരങ്ങുപരിചയത്താൽ നടൻ കാണിക്കുന്നത്‌ സന്ദർഭാനുസരണം മനസ്സിലാകുന്നതാണ് നല്ലത്. മിക്ക കലാകാരന്മാരും പലരും മുദ്രകൾ ചുരുക്കി കാണിക്കാറുണ്ട്. 24 അടിസ്ഥാന മുദ്രകൾ താഴെ കൊടുക്കുന്നു.
1. പതാക, 2.മുദ്രാഖ്യം, 3.കടകം, 4.മുഷ്ടി, 5.കർത്തരീമുഖം, 6.ശുകതുണ്ഡം, 7.കപിത്ഥകം, 8.ഹംസപക്ഷം, 9.ശിഖരം, 10.ഹംസാസ്യം, 11.അഞ്ജലി, 12.അർധചന്ദ്രം, 13.മുകുരം, 14.ഭ്രമരം, 15.സൂചികാമുഖം, 16.പല്ലവം, 17.ത്രിപതാക, 18.മൃഗശീർഷം, 19.സർപ്പശിരസ്സ്, 20.വർദ്ധമാനകം, 21.അരാളം, 22.ഊർണ്ണനാഭം, 23.മുകുളം, 24.കടകാമുഖം
(എന്റേയും സഹോദരന്റേയും ഗുരുനാഥനായ ‘നെല്ലിയോട് വാസുദേവൻ നമ്പൂതിരി സാ‍റിന്റെ മുന്നിൽ ഇത് സമർപ്പിക്കുന്നു ,വായനയും, ചിത്രങ്ങൾക്കും ചിലവിശദികരണവും ഗൂഗിളിനോട് കടപ്പെട്ടിരിക്കുന്നു)

Saturday, February 20, 2016

അഭിരാമവാരഫലം (ശ്രീമതി ലീലാപാവൂട്ടിയുടെ കവിത )

അഭിരാമവാരഫലം (ശ്രീമതി ലീലാപാവൂട്ടിയുടെ കവിത )

“എന്റെ ഭാരതപര്യടനം“
================
ശ്രീമതി ലീലാപാവൂട്ടി Leela Pavutty (ചേച്ചി) എഴുതിയ “എന്റെ ഭാരതപര്യടനം” എന്ന കവിത വായിച്ചപ്പോൾ തോന്നിയ എന്റെ ചിന്തകൾ ഞാൻ ഇന്നിവിടെ പങ്ക് വയ്ക്കുകയാണ് . സാധാരണയായി ആധുനിക കവികൾക്കും,ചില അത്യാന്താധുനിക കവികൾക്കും ഇല്ലാത്ത ഒരു പ്രത്യേകത ഞാൻ ഈ റിട്ടയർ അദ്ധ്യാപികയായ കവിയുടെ കവിതകളിൽ ദർശിച്ചിട്ടുണ്ട്. ശ്രീലകം സാറിനെപ്പോലെ,ബോബിസാറി നെപ്പോലെയൊക്കെയുള്ള ഗുരുക്കന്മാരുടേയും. നിഖിൽ എന്ന പുത്തൻ തലമുറയിലെ കവിയുടെ തിരുത്തലുകൾപോലും ഒരു അമാന്തവുമില്ലാതെ,തെല്ലും പരിഭവവും ഇല്ലാതെ ഉടൻ തന്നെ തിരുത്തുന്ന നല്ല വ്യക്തിത്വം. “ജന്മസിദ്ധമായ വാസനയും കഠിനാദ്ധ്വാനവുമാണു് റ്റീച്ചറെ ഈ നിലയില്‍ എത്തിച്ചതു്“ എന്ന ശ്രീലകം സാറിന്റെ വാക്കുകൾ ഇതോടൊപ്പം ചേർത്ത് വയ്ക്കുന്നു, ആദ്യമേ ടീച്ചർക്കെന്റെ സ്നേഹഹാരം.
എന്റെ ഭാരതപര്യടനം
==================
ശാരികപ്പൈതല്‍ മുന്നം,സാരമായ് ചൊല്ലിത്തന്ന
ഭാരതം ഗ്രഹിച്ചീടാന്‍ കാര്യമായ് കൊതിച്ചു ഞാന്‍
ഉത്കൃഷ്ടചിന്താമൃതം നിര്ഗ്ഗനളം പ്രവഹിക്കും
ശ്രേഷ്ഠമാം കാവ്യമിന്നും ശോഭിപ്പൂ ഭൂവില്‍ ധന്യം!
സര്‍വ്വവും നഷ്ടമാക്കും, സ്വാര്ത്ഥനമാം സ്ഥാനമോഹം
സര്‍വ്വജ്ഞരെങ്കില്‍പ്പോലും ,കാട്ടുന്ന ചരിത്രങ്ങള്‍
പാരിതില്‍ പണ്ടേതന്നെ കുപ്രസിദ്ധങ്ങളല്ലോ
വൈരവും ദുശ്ചിന്തയും ,ഹേതുവായ്ത്തീരും കഷ്ടം!
അജ്ഞാനം ഹേതുവാകാം, കാര്യമായറിഞ്ഞില്ലാ
പ്രജ്ഞയാല്‍ ചിന്തിച്ചൂ ഞാന്‍, കേട്ടതാം നീതിശാസ്ത്രം
എന്തിനായ് വേദവ്യാസന്‍, മാതാവിന്‍ വാക്കു കേട്ടു
സ്വന്തമായാര്ജ്ജി ച്ചതാം തേജസ്സു വെടിഞ്ഞു ഹാ!
പാണ്ഡവര്‍ വാസ്തവത്തില്‍ പാണ്ഡുവിന്‍ മക്കളാണോ
ദണ്ണമാണോര്ത്തീ്ടുകില്‍ ചാരിത്ര്യമാഹാത്മ്യവും
തന്നുടെ മാനം കാക്കാന്‍ മുന്നമാകുന്തീദേവി
തന്നുടെ സല്പുകത്രനേ ത്യജിച്ചൂ നിര്ഝതരിയില്‍
കൗരവസദസ്സിങ്കല്‍ സാധ്വിയാം സ്ത്രീരത്നത്തെ
കാരുണ്യമില്ലാതങ്ങു ദണ്ഡിച്ചൂ ദുഷ്ടര്‍ കഷ്ടം!
ആചാര്യരെല്ലാവരും മൗനംപൂണ്ടിരുന്നതിന്‍
ഔചിത്യമെന്താണെന്നു ചിന്തിച്ചാല്‍ കഷ്ടംതന്നെ.
കുത്സിതതന്ത്രം മാറ്റി രാജ്യത്തെ രക്ഷിക്കുവാന്‍
ഔത്സുക്യം കാട്ടേണ്ടതും കൃഷ്ണാ! നിന്‍ ധര്മ്മവമല്ലോ!
ദൂതനായ് ചെന്നിട്ടന്നു കൌരവഭസഭയില്‍ നീ
നീതി ശക്തമായ് ചൊല്ലാന്‍ മടിച്ചെന്നതും ചിത്രം!.
പോര്ത്ത്ട്ടില്‍ പാര്ത്ഥചന്‍, പാരം, പാരവശ്യം പൂണ്ടങ്ങു
പോര്ച്ച്ട്ടയഴിച്ചങ്ങു പാരിതില്‍ വലഞ്ഞപ്പോള്‍
സാരമാം ഗീതാമൃതം , സസ്നേഹം കൊടുത്തങ്ങു
സാര്ത്ഥഗമായ് തീര്ത്തൂ കൃഷ്ണന്‍,ജിഷ്ണുവിന്‍ ജന്മധര്മ്മംണ
സങ്കീര്ണ്ണാതത്ത്വങ്ങളാല്‍ സമ്പന്നമായുള്ളോരീ-
സങ്കടകഥാസാരം വായിക്കൊനൊരുങ്ങീ ഞാന്‍
ഒന്നുമേ കൃത്യമായി ഗ്രഹിക്കാന്‍ കഴിഞ്ഞില്ലാ
മന്നിതിലെല്ലാമെന്നും ദൈവേച്ഛ തന്നെ സത്യം!
==================================================
ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതിയാണ് മഹാഭാരതം. മഹാഭാരതത്തിന്റെ മറ്റൊരു പേര് ‘ജയം‘ എന്നാണ്‌. ഭാരതീയ വിശ്വാസമനുസരിച്ച്‌ ആകെയുള്ള രണ്ട്‌ ഇതിഹാസങ്ങളിൽ ഒന്നാണ്‌ ഇത്, മറ്റൊന്ന് രാമായണവും. മഹാഭാരതം ഇതിഹാസവും രാമായണം ആഖ്യാനവും എന്നൊരു വേർതിരിവും വേദകാലത്ത്‌ നിലനിന്നിരുന്നു. വേദങ്ങൾനിഷേധിക്കപ്പെട്ട സാധാരണ ജനങ്ങൾക്ക്‌ സമർപ്പിക്കപ്പെട്ട കാവ്യശാഖയാണ്‌ ഇതിഹാസങ്ങൾ എന്ന ശങ്കരാചാര്യരുടെ അഭിപ്രായത്തെ പിന്തുടർന്ന് മഹാഭാരതത്തെ ‘പഞ്ചമവേദം‘ എന്നും വിളിക്കുന്നു.
വേദവ്യാസനാണ് ഇതിന്റെ രചയിതാവ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ ഇന്ന് കാണുന്ന രീതിയിൽ ഇത് എത്തിച്ചേർന്നത് വളരെക്കാലങ്ങളായുള്ള കൂട്ടിച്ചേർക്കലുകളിലൂടെയാണ്. മഹാഭാരതം ആദിപർ‌വ്വത്തിൽ പറയുന്നത് 8800 പദ്യങ്ങൾ മാത്രമുള്ള ഗ്രന്ഥമായിരുന്നു എന്നാണ്‌ എങ്കിലും പിന്നീട് അത് 24,000 ശ്ലോകങ്ങളും അതിനുശേഷം ഒന്നേകാൽ ലക്ഷം ശ്ലോകങ്ങളും ഉള്ള ഗ്രന്ഥമായി വളർന്നു എന്നു കാണാം. അതുകൊണ്ട് വ്യാസൻ എന്നത് ഒരു വംശനാമമോ ഗുരുകുലമോ ആകാനാണ് സാധ്യത.ഗുപ്തകാലത്താണ് ഒരുപക്ഷേ മഹാഭാരതം അതിന്റെ പരമാവധി വലിപ്പത്തിൽ എത്തിയത്, ഇതൊക്കെ തർക്ക വിഷയമാണെങ്കിലും നമ്മൾ മനസ്സിലാക്കിയിട്ടുള്ളതും പഠിച്ചിട്ടുള്ളതുമൊക്കെ മഹാഭാരതം എഴുതുയത് വേദവ്യാസൻ എന്ന് തന്നെയാണല്ലോ
വേദത്തെ നാലാക്കി പകുത്തതിനാൽ വേദവ്യാസൻ എന്ന നാമം. സപ്തചിരഞ്ജീവികളിൽ ഒരാളാണ് വേദ്വവ്യാസൻ.
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$
ശാരികപ്പൈതല്‍ മുന്നം,സാരമായ് ചൊല്ലിത്തന്ന
ഭാരതം ഗ്രഹിച്ചീടാന്‍ കാര്യമായ് കൊതിച്ചു ഞാന്‍
ഉത്കൃഷ്ടചിന്താമൃതം നിര്ഗ്ഗ$ളം പ്രവഹിക്കും
ശ്രേഷ്ഠമാം കാവ്യമിന്നും ശോഭിപ്പൂ ഭൂവില്‍ ധന്യം!
ഇവിടെ കവി. എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിലൂടെ, ശാരികപ്പൈതലിന്റെ കുറുമൊഴിയോടെയാണു മഹാഭാരതകഥയിലേയ്ക്ക് കടക്കുന്നത് ,ശാരികപ്പൈതൽ മുന്നം (മുന്നം= പണ്ട്,. ആദ്യം, മുമ്പ്) (സാരം = മുഖ്യമായ അംശം, സംക്ഷിപ്തമായ അര്ത്ഥം , ചുരുക്കം,. മുഖ്യമായ ഉള്ളടക്കം) ഭാരതം എന്ന മഹത്തായ കാവ്യം മനസ്സിലാക്കുവാൻ വളരെ കാര്യമായിതന്നെ കൊതിച്ചിരുന്നു, ഉത്കൃഷ്ടചിന്താമൃതം (മഹാഭാരതം ഭരതവംശത്തിന്റെ കഥയാണ്. മഹാഭാരതത്തിന്റെ ആദിപർവത്തിൽ ദുഷ്യന്ത മഹാരാജാവിന്റെയും ഭാര്യ ശകുന്തളയുടെയും കഥ വിവരിക്കുന്നു. അവരുടെ പുത്രനായ സർവദമനൻ പിന്നീടുഭരതൻ എന്നറിയപ്പെടുന്നു. ഭരതൻ ആസേതുഹിമാചലം അടക്കിവാഴുന്നു. ഭരതന്റെ സാമ്രാജ്യം ഭാരതവർഷം എന്നറിയപ്പെടുന്നു. ഭരതചക്രവർത്തിയുടെ വംശത്തിൽ പിറന്നവർ ഭാരതർ എന്നറിയപ്പെടുന്നു. ഭരതവംശത്തിന്റെ കഥയും ഭാരതവർഷത്തിന്റെ ചരിത്രവുമാകുന്നു മഹാഭാരതം. ആഖ്യാനോപാഖ്യാനങ്ങളുടേയും തത്ത്വവിചാരങ്ങളുടേയും, വൈദികവും, പൗരാണികവും ആയ കഥകളുടേയും നാടോടിക്കഥകളുടേയും ഒരു മഹാസഞ്ചയം ആണ്‌ മഹാഭാരതം. പ്രസക്തങ്ങളായ പ്രസംഗങ്ങളും, മറ്റെങ്ങും കാണാത്ത വർണ്ണനകളും മഹാഭാരതത്തിൽ അങ്ങോളമിങ്ങോളം കാണാം. ആകർഷണീയമായ മറ്റൊരു ഘടകമാണ്‌ ജന്തുസാരോപദേശകഥകൾ, വിവിധ ജന്തുക്കൾ കഥാപാത്രങ്ങൾ ആകുന്ന ഈ കഥകൾ നീതി, ധർമ്മം മുതലായവയുടെ ഗഹനതയെ സാധാരണക്കാരനു മനസ്സിലാകത്തക്ക വിധത്തിൽ ലളിതമായി ചിത്രീകരിക്കുന്നു. ഇവയിലധികവും സംവാദരൂപത്തിലാണ്‌ രചിക്കപ്പെട്ടിട്ടുള്ളത്‌. ഏതൊരു തലത്തിലുള്ള വ്യക്തികളും സമൂഹത്തിനായി ചിലതു ചെയ്യേണ്ടതുണ്ടെന്ന് ഊന്നിയുറപ്പിക്കുന്ന നിയമങ്ങളാണ്‌ ശാസനകൾ എന്നറിയപ്പെടുന്നത്‌. മോക്ഷപ്രാപ്തിക്കുള്ള വഴിയും ശാസനകളിൽ കാണാം. ശാന്തിപർവ്വത്തിന്റെ തുടക്കം തന്നെ രാജനീതിയെ സംബന്ധിക്കുന്ന രാജധർമ്മാനുശാസനത്തിലാണ്‌. മോക്ഷധർമ്മാനുശാസനം, ആപർദ്ധമാനുശാസനം തുടങ്ങിയ ശാസനകളും ശാന്തിപർവ്വത്തിൽ കാണാം. ശാന്തിപർവ്വത്തിനു പുറമേ അനുശാസനപർവ്വത്തിലും ശാസനകളെ കാണാൻ കഴിയും. മഹാഭാരതത്തിലെ താത്ത്വികചർച്ചകൾ എത്രയെന്നു പറയാനാവില്ല, അനുശാസനപർവ്വത്തിൽ വിശദീകരിക്കുന്നത്‌ പ്രധാനമായും ധർമ്മശാസ്ത്രങ്ങളിലടങ്ങിയ തത്ത്വങ്ങൾ മാത്രമാണ്‌ മഹാഭാരതത്തിൽ പ്രധാനമായും നാല്‌ തത്ത്വോപദേശ ഗ്രന്ഥങ്ങളാണുള്ളത്‌ വിദുരനീതി, സനത്‌സുജാതീയം, ഭഗവദ്ഗീത, അനുഗീത………….. തുടങ്ങിയ കാര്യങ്ങൾ കവി “ഉത്കൃഷ്ടചിന്താമൃതം“ എന്നെ ഒറ്റവാക്കിൽ ഉൾക്കൊള്ളിച്ചത് ശ്ലാഘനീയംതന്നെ ഇത്തരം ശ്രേഷ്ഠമയ കാവ്യം ഇന്നും (എന്നും) ഈഭൂമിയുള്ളയിടത്തോലം കാലം ധന്യതയോടെ തന്നെ നിലനില്ക്കും.
സർവ്വവും നഷ്ടമാക്കും, സ്വാര്ത്ഥനമാം സ്ഥാനമോഹം
സർവ്വജ്ഞരെങ്കില്പ്പോെലും,കാട്ടുന്ന ചരിത്രങ്ങള്‍
പാരിതില്‍ പണ്ടേതന്നെ കുപ്രസിദ്ധങ്ങളല്ലോ
വൈരവും ദുശ്ചിന്തയും ,ഹേതുവായ്ത്തീരും കഷ്ടം!
(എത്ര അറിവുള്ള വരാണെങ്കിലും സ്വാർത്ഥയും സ്ഥാനമോഹവും കൊണ്ട് നടക്കുകയാണെങ്കിൽ, ‘എല്ലാം നഷ്ടമാക്കും‘ എന്നത് ഇന്നത്തെ സാക്ഷ്യം .നാം ഇന്ന് നമുക്ക് ചുറ്റും കാണുന്നതും അതാണല്ലോ പണ്ടേയുണ്ട് ഇത്തരം കുപ്രസിദ്ധമായ കാര്യങ്ങൾ മഹാഭാരതയുദ്ധം തന്നെ അധികാരത്തിന്റേയും, വൈര്യത്തിന്റേയും ബാക്കിപത്രങ്ങളാണല്ലോ?
അജ്ഞാനം ഹേതുവാകാം, കാര്യമായറിഞ്ഞില്ലാ
പ്രജ്ഞയാല്‍ ചിന്തിച്ചൂ ഞാന്‍, കേട്ടതാം നീതിശാസ്ത്രം
എന്തിനായ് വേദവ്യാസന്‍, മാതാവിന്‍ വാക്കു കേട്ടു
സ്വന്തമായാര്ജ്ജി ച്ചതാം തേജസ്സു വെടിഞ്ഞു ഹാ!
(ഒരു പക്ഷേ എന്റെ അറിവില്ലായ്മയാണോ?എനിക്ക് മഹാഭാരതകഥയിൽ നിന്നും കാര്യമായി ചിലതൊക്കെ വായിച്ചെടുക്കുവാൻ കഴിയാത്തത്. എങ്കിലും ബുദ്ധിയിൽ ചിലത് തെളിയുന്നുണ്ട്, വേദവ്യാസൻ തന്റെ മാതാവിന്റെ വാക്ക് കേട്ട് ചെയ്തതൊക്കെ ശരിയായിരുന്നോ?
വേദവ്യാസനെക്കുറിച്ച്
$$$$$$$$$$$$$$$$
പുരാണങ്ങളിൽ അനശ്വരരെന്ന് വിശേഷിക്കപ്പെടുന്ന വ്യക്തികളിൽ ഒരാളാണ് വേദവ്യാസൻ. ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദർ‌ശിക്കാം. ആദ്ധ്യാത്മികം എന്നും ഭൗതികം എന്നും. ജനിച്ച ഉടൻ തന്നെ വളർ‌ന്ന് യോഗനിഷ്ഠനായ ഇദ്ദേഹം മാതാവിന്റെ അനുവാദത്തോടെ തപസ്സിനായി പുറപ്പെട്ടു. തപസ്സിനായി പോയ ഇദ്ദേഹം അനേകവർ‌ഷങ്ങൾക്ക് ശേഷംസരസ്വതീനദീതീരത്ത് പ്രത്യക്ഷനാവുന്നു. അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കൾ അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി.സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താൽ ദുഃഖിതനായി. നാരദോപദേശപ്രകാരം ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താൻ നിശ്ചയിച്ചു. തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ ഘൃതാചി എന്ന അപ്സരസ്ത്രീ ഒരു പഞ്ചവർ‌ണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ മഹർ‌ഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയിൽ‌നിന്നും ഒരു പുത്രൻ ജനിച്ചു. ശുകത്തെ മോഹിച്ചപ്പോൾ ഉണ്ടായ പുത്രൻ എന്ന നിലയ്ക്ക് സ്വപുത്രനെ ശുകൻ എന്ന് നാമകരണം ചെയ്തു. കാലങ്ങൾക്ക് ശേഷം, വിവാഹിതനായ ശുകൻ പിതാവിനേയും കുടും‌ബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു. മനോവിഷമത്താൽ അവശനായ വ്യാസൻ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിക്കുകയും ചെയ്തു.
ഹസ്തിനപുരി രാജാവായ ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ദേവവ്രതൻ എന്ന പുത്രൻ പിറക്കുകയും ചെയ്തു.ഗംഗാദേവി അദ്ദേഹത്തെ ഉപേക്ഷിച്ചു പോയ ശേഷം ഇദ്ദേഹം സത്യവതിയെ വിവാഹം ചെയ്യുകയും അതിൽ വിചിത്രവീരൻ, ചിത്രാംഗദൻ എന്നീ പുത്രൻ‌മാർ പിറക്കുകയും ചെയ്തു.സന്താനങ്ങളില്ലാതെ ഈ പുത്രൻ‌മാരെല്ലാം മരണമടഞ്ഞു.ശപഥത്താൽ രാജ്യഭരണം ഉപേക്ഷിച്ച ദേവവ്രതനു ശേഷം രാജ്യഭരണത്തിനു അവകാശികളില്ലാതിരിയ്ക്കേ വ്യാസൻ ഹസ്തിനപുരിയിലെത്തി. വ്യാസനിൽ‌നിന്നും അംബിക, അംബാലികഎന്നിവർ‌ക്ക് ധൃതരാഷ്ട്രർ, പാണ്ഡു എന്നീ പുത്രൻ‌മാർ ജനിച്ചു.ഇവരിൽ‌നിന്ന് കൗരവരും പാണ്ഡവരും പിറന്നു.കൂടാതെ കൊട്ടാരത്തിലെ ദാസിയിൽ വിദുരരും പിറന്നു.അംബിക വ്യാസരുടെ രൂപം കണ്ട് സംഗമസമയം കണ്ണടച്ചുകളയുകയാൽ ധൃതരാഷ്ട്രർ അന്ധനായും അംബാലിക വ്യാസരുടെ രൂപം കണ്ട് അറപ്പുതോന്നി വിളറുകയാൽ പാണ്ടോടെ പാണ്ഡുവും പിറന്നു………….മഹാഭാരതത്തിന്റെ രചയിതാവായി കണക്കാക്കപ്പെടുന്ന ഋഷിയാണ് കൃഷ്ണദ്വൈപായനൻ എന്ന വ്യാസമഹർഷി. മഹാഭാരതത്തിന്റെ രചയിതാവ് എന്നതിനു പുറമേ അതിലെ ഒരു കഥാപാത്രവുമാണ്. വ്യാസൻ എന്നാൽ വ്യസിക്കുന്നവൻ
പാണ്ഡവര്‍ വാസ്തവത്തില്‍ പാണ്ഡുവിന്‍ മക്കളാണോ
ദണ്ണമാണോര്ത്തീ ടുകില്‍ ചാരിത്ര്യമാഹാത്മ്യവും
തന്നുടെ മാനം കാക്കാന്‍ മുന്നമാകുന്തീദേവി
തന്നുടെ സല്പുകത്രനേ ത്യജിച്ചൂ നിര്ഝതരിയില്‍
( ഈ ചോദ്യം എനിക്കങ്ങിഷ്ടപ്പെട്ടൂ കുന്തിയുടെയുടെയും മാദ്രിയുടേയും മക്കളാണ് പാണ്ഡവർ………… മഹാഭാരതത്തിലെ പാണ്ഡു മഹാരാജന്റെ പത്നിയും പഞ്ചപാണ്ഡവരിലെ ആദ്യ മൂന്ന് പേരുടെ അമ്മയുമാണ് കുന്തി യാദവകുലത്തിലെ സുരസേനന്റെ പുത്രിയും കൃഷ്ണന്റെ പിതാവ്‌ വാസുദേവരുടെ സഹോദരിയുമാണ്‌. യദുകുലരാജൻ ശൂരസേനന്റെ മകളും വസുദേവരുടെ അനുജത്തിയുമാണ് . മക്കളില്ലാതിരുന്ന കുന്തി ഭോജന് ശൂരസേനൻ പൃഥയെ ദത്തുപുത്രിയായി നൽകി[1]. കുന്തീഭോജമഹാരാജാവ്‌ മകളായി ദത്തെടുത്ത ശേഷമാണ്‌ കുന്തിയെന്ന പേര്‌ കിട്ടിയത്‌. ഭാഗവതത്തിലും ഇവരുടെ കഥ പറയുന്നുണ്ട്. ഹൈന്ദവ ആചാരങ്ങളിൽ പ്രത്യേകിച്ച് വൈഷ്ണവന്മാർക്ക് വളരെ പ്രാധാന്യമുള്ള ഒരു വ്യക്തിയാണ് കുന്തി.
ചെറുപ്പമായിരുന്നപ്പോൾ ദുർവാസാവ് മഹർഷി കുന്തിക്ക്‌ ദേവതകളെ പ്രസാദിപ്പിക്കു ന്ന തിലൂടെ മക്കളെ ലഭിക്കുന്നതിനുള്ള വരം നൽകി. ഈ വരത്തിൽ വിശ്വാസം വരാതെ പരീക്ഷണാർഥം കുന്തി സൂര്യഭഗവാനെ വിളിച്ചു. തൽഫലമായാണ്‌ കർണ്ണൻ ജനിച്ചത്‌. കുന്തി കർണനെ ഒരു കുട്ടയിലാക്കി നദിയിൽ ഉപേക്ഷിച്ചു.
പിൽകാലത്ത്‌ ഹസ്തിനപുരിയിലെ രാജാവായ പാണ്ഡുവിനെ കുന്തി വിവാഹം കഴിച്ചു. പാണ്ഡുവിന്‌ ശാപം നിമിത്തം മക്കളുണ്ടാകില്ലായിരുന്നു. കുന്തി തനിക്കു ലഭിച്ച വരം ഉപയോഗിച്ച്‌ യുധിഷ്ഠിരൻ, ഭീമൻ, അർജുനൻഎന്നിവർക്ക്‌ ജന്മം നൽകി. ഇതേ വരം ഉപയോഗിച്ച്‌ മാദ്രിയും രണ്ടുപേർക്ക്‌ ജന്മം നൽകി - നകുലനുംസഹദേവനും……. എന്നിട്ടും കുന്തിയുടെ ചാരിത്ര്യമാഹാത്മ്യവും പറഞ്ഞ നടക്കുകയാണ് പലരും കവിയുടെ സംശയം ന്യായം തന്നെ.
കൗരവസദസ്സിങ്കല്‍ സാധ്വിയാം സ്ത്രീരത്നത്തെ
കാരുണ്യമില്ലാതങ്ങു ദണ്ഡിച്ചൂ ദുഷ്ടര്‍ കഷ്ടം!
ആചാര്യരെല്ലാവരും മൗനംപൂണ്ടിരുന്നതിന്‍
ഔചിത്യമെന്താണെന്നു ചിന്തിച്ചാല്‍ കഷ്ടംതന്നെ.
( രജസ്വലയായ പാഞ്ചാലിയെ സദസ്സിൽ ദുശ്ശാസനൻ വിവസ്ത്രയാക്കിയപ്പോൾ, ആചാര്യന്മാരുമ്മറ്റ് ബന്ധുക്കളും മൌനംദീക്ഷിച്ചെത്തിനാണെന്ന് കവി എത്ര ആൽപ്പ്ചിച്ചിട്ടുമുത്തരം കിട്ടുന്നില്ലാ, ഇന്നും നമ്മുടെ നാട്റ്റിൽ ഇതൊക്കെത്തന്നെയല്ലേ നടക്കുന്നതും, കഷ്ടം എന്ന വാക്കിൽ കവിയുടെ രോഷംകുടിയിരിപ്പുണ്ട്,)
കുത്സിതതന്ത്രം മാറ്റി രാജ്യത്തെ രക്ഷിക്കുവാന്‍
ഔത്സുക്യം കാട്ടേണ്ടതും കൃഷ്ണാ! നിന്‍ ധര്മ്മടമല്ലോ!
ദൂതനായ് ചെന്നിട്ടന്നു കൌരവഭസഭയില്‍ നീ
നീതി ശക്തമായ് ചൊല്ലാന്‍ മടിച്ചെന്നതും ചിത്രം!
.( പാണ്ഡവരും കൗരവരും തമ്മിലുള്ള യുദ്ധം ഒഴിവാക്കാൻ കഴിയാത്ത അവസ്ഥയിലെത്തിയപ്പോൾ കൃഷ്ണൻ തന്നെ ഇരുവരോടും താനേത് പക്ഷത്ത് ചേരണം എന്ന് തീരുമാനിക്കണം എന്നാവശ്യപ്പെട്ടു. കൃഷ്ണനുമായി ആത്മബന്ധം പുലർത്തിയിരുന്ന പാണ്ഡവർ നിരായുധനായ അദ്ദേഹത്തേയും, കൗരവർ അദ്ദേഹത്തിന്റെ സൈന്യത്തേയും തിരഞ്ഞെടുത്തു. യുദ്ധസമയത്ത് കൃഷ്ണൻ അർജ്ജുനന്റെ തേരാളിയായാണ് രംഗത്തിറങ്ങിയത്.
എന്നാൽ യുദ്ധസമയത്ത് തന്റെ മറുപക്ഷത്ത് യുദ്ധോത്സുകരായി നിൽക്കുന്ന ബന്ധുജനങ്ങളെ കണ്ട അർജ്ജുനൻ മനസ്താപത്തോടെ താൻ യുദ്ധത്തിനില്ലെന്നും, ബന്ധുജനങ്ങളുടെ രക്തമൊഴുക്കിക്കൊണ്ട് നേടുന്ന സൗഭാഗ്യങ്ങളൊന്നും തനിക്കുവേണ്ടെന്നും കൃഷ്ണനെ അറിയിക്കുന്നു. ഈ സമയത്ത് സ്വധർമ്മമനുഷ്ടിക്കാൻ അർജ്ജുനനെ നിർബന്ധിച്ചുകൊണ്ട് കൃഷ്ണൻ ഉപദേശിച്ചതെന്നു കരുതപ്പെടുന്നതാണ് ശ്രീമദ് ഭഗവദ് ഗീത.] ഭഗവാൻ വിഷ്ണു മനുഷ്യ ലോകത്തിൽ നന്മയ്ക്കു അപചയം സംഭവിക്കുമ്പോൾ ധർമ സംരക്ഷണത്തിനായി അവതരിക്കുന്നു. ഭൂമിദേവിയുടെ അപേക്ഷ പ്രകാരം മർത്യ ലോകത്തെ ശുദ്ധീകരിച്ചു ധർമം പുനസ്ഥാപിക്കാൻ ഭഗവാൻ അവതരിച്ചു. കവിയുടെ കാഴ്ചപ്പാടാണ് എനിക്കുമുള്ളത്, ഭാരതയുദ്ധത്തിന്റെ ഗതിമാറ്റിയതും കണ്ണൻ തന്നെയാണ്.}
പോര്ത്തപട്ടില്‍ പാര്ത്ഥമന്‍, പാരം, പാരവശ്യം പൂണ്ടങ്ങു
പോര്ച്ചപട്ടയഴിച്ചങ്ങു പാരിതില്‍ വലഞ്ഞപ്പോള്‍
സാരമാം ഗീതാമൃതം , സസ്നേഹം കൊടുത്തങ്ങു
സാര്ത്ഥഗമായ് തീര്ത്തൂ കൃഷ്ണന്‍,ജിഷ്ണുവിന്‍ ജന്മധര്മ്മംണ
(കവി ഇവിടെ ഭാരതയുദ്ധത്തെ ഒരു തരത്തിൽ ന്യായീകരിക്കുകയാണ്. “തളരുന്നു മമ ദേഹം, വളരുന്നു പൈദാഹവും,വഴുതുന്നു ഗാണ്ഡീവവും കണ്ണാ“ എന്ന് പറഞ്ഞ് അടർക്കളത്തിൽ തളർന്നിരിക്കുന്ന പാർത്ഥന് നൽച്ചിന്തകളായ ഗീതാമൃതം പകർന്ന് നൽകിയതും,ആ സാരാംശംങ്ങൾ നമുക്ക് പഠിക്കാനായതും ഇത്തരം ഇരു സന്ദർഭം ഉണ്ടായ്ത്കൊണ്ടാണെന്ന കവിയുടെ ചിന്ത നന്നെങ്കിലും.ഇവിടെ ഇത് മറ്റൊരു അർത്ഥസങ്ക്തത്തിലേയ്ക്ക് നയിക്കാമെന്ന് തോന്നി അതായത് തലോടലിനോടൊപ്പം ഒരു തല്ലും.)
“സങ്കീര്ണ്ണതതത്ത്വങ്ങളാല്‍ സമ്പന്നമായുള്ളോരീ-
സങ്കടകഥാസാരം വായിക്കൊനൊരുങ്ങീ ഞാന്‍
ഒന്നുമേ കൃത്യമായി ഗ്രഹിക്കാന്‍ കഴിഞ്ഞില്ലാ
മന്നിതിലെല്ലാമെന്നും ദൈവേച്ഛ തന്നെ സത്യം! ”
നല്ലൊരു വായനക്കാരിയുടെയും കവിയുടേയും മനസ്സ് ലീലേച്ചിയിൽ ഉണ്ടെന്ന് ഞാൻ കാണുന്നത് ഞാൻ ഈ വരികളിലൂടെയാണ്. തോക്കെടുക്കുന്നവനൊക്കെ വേട്ടക്കാരൻ എന്നത് പൊലെ, പേനെയെടുക്കുന്നവരും കവികളും കഥാകാരന്മാരുമാകുന്ന ഇക്കാലത്ത്. താൻ സർവ്വവും തികഞ്ഞ ഒരു വായനക്കാരിയല്ലെന്നും.പലവായനകളിലൂടെ ,പലയാവർത്തിയിലുള്ള വായനയിലൂടെയേ നല്ല രചനകളെ മനസ്സിലാക്കാൻ പറ്റുകയുള്ളൂ എന്നും. താനത്രയ്ക്ക് വലിയൊരു എഴുത്ത്കാരിയല്ലെന്നും, ദൈവേച്ഛ യാണ് ഇതിനെല്ലാം ഉത്തരവാദിയാകുന്നതും കവി പറഞ്ഞ് നിർത്തുമ്പോൾ, ഈ വലിയ മനസ്സിനുടമയ്ക്ക് മുന്നിൽ അറിയാതെ നമ്മൾ കൈകൂപ്പിപ്പോകുന്നത് കവിയുടെ വിജയം…………. വളരെ കുറച്ച് നാൾകൊണ്ടാണ് ശ്രീമതി ലീലാപാവൂട്ടി ഒരു നല്ല കവിയായി മുഖച്ചിത്രത്താളുകളിൽ നിറഞ്ഞ് തുടങ്ങിയത്. അഭിരാമം എന്ന ഗ്രൂപ്പ് ഈ മഹിതയുടെ വളർച്ചയ്ക്ക് ഒരു പാട് സഹായിച്ചിട്ടുണ്ട് എന്ന് ആവർത്തിച്ച് പറയുമ്പോൾ, ഞങ്ങൾ എന്തിനു വേണ്ടിയാണോ ഈ ഗ്രൂപ്പ് ഉണ്ടാക്കിയത് എന്ന ചോദ്യത്തിനു ഉത്തരം സ്പഷ്ടമാകുന്നതിൽ സന്തോഷം……………. ഈ കവിയുടെ കവിതകളെല്ലാം കൂടി ഒരുമിച്ച് ചേർത്ത് ഒരു കവിതാപുസ്തകം ഇറക്കിയാലോ എന്നും അഭിരാമത്തിന്റെ പേരിൽ ഞാൻ ആഗ്രഹിക്കുന്നു. ചേച്ചീ ഇനിയും എഴുതുക,ധാ‍രാളമായി. തെറ്റുകളും കുറ്റങ്ങളും അവിടുത്തെ കവിതകളിൽ ഇപ്പോൾ ഇല്ലെന്ന് തന്നെ പറയാം.എഴുത്തിനു പ്രായം പ്രശ്നമല്ലാ, എഴുതാനുള്ള ആവേശമാണ് നമ്മെ ചെറുപ്പക്കാരാക്കുന്നത്.ഇവിയും അങ്ങ് എത്ര്യോ ഉയരങ്ങളിലെത്തും എന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്.എല്ലാ നന്മകളും ലീലാപാവൂട്ടി എന്ന കവിയിത്രിക്ക് ലഭിക്കട്ടെ എന്ന ആശം സകളോടെ                                                                         ==============================================

അഭിരാമവാരഫലം (വിനയന്റെ കവിത - അവലോകനം)

അഭിരാമവാരഫലം (വിനയന്റെ കവിത Vinayan Vjmd )
**********************
ചില വായനകൾ നമ്മേ വളരെയേറെ ചിന്തിപ്പിക്കും, ചിലത് നമ്മിൽ വിഷമം ഉണ്ടാക്കും, മറ്റുചിലതാകട്ടെ, ലളിതകോമളകാന്തപദാവലികളാലും വൃത്ത, (താള)അലങ്കാരങ്ങളാലും സമ്പന്നമായിരിക്കും. ചിലത് ശക്തമായി പ്രതികരിക്കാനുള്ള ആർജ്ജവവും ഉണ്ടാക്കും. അഭിരാമത്തിലെ ഭാരവാഹികൾ ഗദ്യകവിതകളോടോ,ആധുനിക, അത്യന്താധുനികകവിതകളോടോ ഒരിക്കലും മുഖംതിരിഞ്ഞ് നിന്നിട്ടില്ലാ. ഇവിടെ രചനകളിലെ ‘നന്മയെ’ മാത്രമേ ദർശിക്കാറുള്ളൂ, “അന്തജനഗ്രജനില്ലിവിടെ, വർഗ്ഗം വർണ്ണം അരുതിവിടെ സകലരുമമ്മയ്ക്കോമനമക്കൾ ബന്ധുക്കൾ നാം ഒന്നാണേ, നമ്മുടെ അമ്മ; മലയാളഭാഷ
വളരെ മുമ്പേ ഞങ്ങൾ ഉദ്ദേശിച്ചിരുന്ന കാര്യമാണ് ‘അഭിരാമത്തിൽ വരുന്ന രചനകളിൽ വളരെ നല്ലത് എന്ന് തോന്നുന്ന ഒരെണ്ണം ആഴ്ചയിലൊരിക്കൽ അവലോകനംചെയ്യുക എന്നത്. പലരും തിരക്കിലായതുകോണ്ട് അതാത് കവിതകളിലാണ് അവലോകനം നടത്താറുള്ളത്. ഇത്തവണ എന്റെ മനസ്സിൽ സ്ഥാനംപിടിച്ച ഒരു കവിത ഞാനിവിടെ ഉറക്കെ വായിക്കുകയാണ്. വിനയൻ വെഞ്ഞാറുമ്മൂടിന്റെ “പൊറുക്കരുത്..! “ എന്ന കവിതയാണ് എന്റെ കണ്ണിലുടക്കിയത്. ഭാഷയുടെ ലാളിത്യംകൊണ്ടും വരികളിലും വാക്കുകളിലും ഇഴചേർത്ത് തുന്നിയിരിക്കുന്ന ബിബകല്പനകൾ കൊണ്ടും സമൃദ്ധമാണ് ഈ കവിത
പൊറുക്കരുത്..!
____________________
നോക്കിനും മീതേ മഹാസങ്കടങ്ങളിൽ
വാക്കിന്റെ കുഞ്ഞു പിടഞ്ഞൂ...
കാലങ്ങൾ പൊതിയിട്ട കൂരിരുൾക്കട്ടപോൽ
മാനവമഹാവർഗ്ഗമുകുളം ..!
മണ്ണിൽ പുതഞ്ഞുരുണ്ടമറുന്നു തെയ്യങ്ങൾ
പിൻ കറങ്ങുന്നു വിൺപങ്ക !
സ്വപ്നങ്ങൾ പശവച്ച ചീട്ടുകൊട്ടാരങ്ങൾ
തീ പിടിച്ചണയുന്ന മൃത്യു...!
ചോപ്പക്ഷരങ്ങളിൽ വേറിട്ടവാക്കിന്റെ
കൂലിപ്പണത്തിലെത്തുപ്പൽ...!
വെട്ടിപ്പിളർത്തി വിതച്ചിട്ട വിത്തുകൾ -
ക്കുള്ളിൽ കുരുക്കുന്നയിത്തിൾ...!
മട്ടം പിടിക്കാതെ പൊക്കം ചുമക്കുന്ന
പത്തനപ്പേറ്റാട്ടി ഭൂമി...!
വന്ധ്യങ്കരിച്ചമ്മ വാങ്ങുന്ന കാൽപ്പണം
തിന്നിട്ടുമെല്ലിച്ചമക്കൾ...!
ചൂളം വിളിച്ചതിരിലേക്കാട്ടിവീശുന്ന
കാറ്റിന്റെ സീൽക്കാരസൂചി..!
ഗന്ധം കുടിച്ചുയിരുതോറ്റിച്ചുവാങ്ങിയി-
ട്ടട്ടത്തിലേറ്റുന്ന നീതി...!
മാനംകവർന്നിട്ടെരിച്ചു കൊന്നട്ടയെ-
ച്ചുട്ടെന്നഹന്തതൻ ഘോഷം ...!
പൊട്ടിപ്പിളർന്നൊഴുകിയെത്തും നിണപ്പാച്ചി-
ലൊട്ടിപ്പതഞ്ഞു ചെമ്മാനം...!
മണ്ണിലേക്കിറ്റുവാനുപ്പുനീരി -
ല്ലെന്റെ കണ്ണിൽ കലങ്ങുന്നു ചോര...!
രോഹിതേ, "ജന്മമേയപകടം" എന്നെഴുതി
നിന്നെ സ്മൃതിയിൽ പകർത്തേ,
മാരിവില്ലുടയുന്ന മാനത്ത് കാർമുകിൽ
തീമഴു ചുഴറ്റിവിലപിക്കേ,
ഭാർഗ്ഗവനിലൂടെ നിറയുന്നു പ്രതിചിന്തകൾ
ശീഘ്രമൊരു ശപഥമുടലാർന്നോ?
കൂളികളെണീറ്റു വാ.., മറുതകളുമൊടിയനും,
അറുകൊലയുമായി വാ, ...പ്രേതരാജ്യം.
ചുടലകളുണർന്നിവിടെ, സിന്ധുവറ്റി,
കുരുതിഭൂമിയിൽ മാനവനിറച്ചി മാത്രം..!
ജാതിതിമിരം ,മതഭ്രാന്ത്,മങ്ങുന്നെന്റെഭാരതം,
_____________ ബോധി______________
ഹൈദരാബാദ്‌ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനായ രോഹിത്‌ വെമുല എന്ന ദളിത്‌ വിദ്യാർത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് പലരും കഥകളും കവിതകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്,മുഖപുസ്തകത്തിലും,മുഖ്യധാരയിലുമൊക്കെ പക്ഷേ,പലതും വിലാപങ്ങൾക്കപ്പുറം അതു നീണ്ടുനിന്നില്ലാ എന്ന് എന്റെ ചില വായനകൾ. ഇവിടെ വിനയൻ,ആ ഹത്യയ്ക്ക് പിന്നിലേയ്ക്കും മുന്നിലേയ്ക്കുംസഞ്ചരിക്കുകയാണ്.
“നോക്കിനും മീതേ മഹാസങ്കടങ്ങളിൽ
വാക്കിന്റെ കുഞ്ഞു പിടഞ്ഞു“ (പിടഞ്ഞൂ എന്ന് ദീർഘിപ്പിക്കണ്ടാ) ഇവിടെ ആ ആത്മഹത്യ നേരിട്ടുകണ്ട വ്യക്തിയാണു കവി എന്നുദ്ദേശിക്കുക. ആ കാഴ്ചയിൽ കണ്ട നോട്ടത്തിനേക്കാളും, ഉള്ളിലാർത്തലച്ചെത്തുന്ന മഹാസങ്കടത്തിൽ ഒരക്ഷരംപോലും പറയാനാവാതെ വാക്കിന്റെ കുഞ്ഞ് ( ചെറുവാക്ക് ) പറയാൻ കഴിയാതിടറിനിന്നു, മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ. ചില വേദനിക്കുന്ന കാഴ്ചകൾ കണ്ടീട്ട്, പ്രതികരിക്കാനാകാതെയുള്ള നിമിഷങ്ങളെ കവി ഓർക്കുന്നു.
“കാലങ്ങൾ പൊതിയിട്ട കൂരിരുൾക്കട്ടപോൽ
മാനവമഹാവർഗ്ഗമുകുളം .“ കാലാകാലങ്ങളിലായിമൂടിയിട്ടിരിക്കുന്ന അവർണ്ണർ എന്ന മാനവരെ കൂരിരുൾകട്ടയായി കവി വിഭാവനം ചെയ്യുന്നു. ആ മാനവവർഗ്ഗമാകട്ടെ ഇന്നും ശൈശവാവസ്ഥയിലാണ്(മുകുളം =വിടരാത്ത പൂവ്) മറ്റൊരർത്ഥം തേടിയാൽ, പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു ജനതതിയുടെ ശൈശവാവസ്ഥ ........... പ്രതികരിക്കണം എന്ന കവിയുടെ ചിന്ത.
“സ്വപ്നങ്ങൾ പശവച്ച ചീട്ടുകൊട്ടാരങ്ങൾ
തീ പിടിച്ചണയുന്ന മൃത്യു...! ( സ്വപ്നങ്ങൾ, പശവച്ച ചീട്ടുകൊട്ടാരങ്ങളാണ് അത് കെട്ടിയുയർത്തുന്നതുപോലെതന്നെ നിലംപരിശാകുന്നു - നിമിനേരംകൊണ്ട്. അവ തീപിടിച്ചണയുന്ന മൃത്യുവിനെപ്പോലെതന്നെ, പിന്നെ ദളിതരെ ചുട്ടുകൊന്ന സംഭവവും വരിക്കിടയിൽ ഒളിപ്പിച്ചിരിക്കുന്നു.
“ചോപ്പക്ഷരങ്ങളിൽ വേറിട്ടവാക്കിന്റെ
കൂലിപ്പണത്തിലെത്തുപ്പൽ. ( ജോലി ചെയ്താലും ചെയ്തില്ലെങ്കിലും ചില മുതലാളി വർഗ്ഗം ദിനക്കണക്ക് പുസ്തകത്തിൽ ചുവപ്പടയാളം രേഖപ്പെടുത്താറുണ്ട്. അവിടെ ചിലപ്പോൾ തർക്കവും നടക്കാറുണ്ട്. തുപ്പൽ പശയാക്കിയെണ്ണുന്ന നോട്ടുകളുടെ എണ്ണവും കുറയ്ക്കുന്നു. അവൻ എന്നും ദാരിദ്രത്തിലാണ് കാരണം അവൻ കബളിപ്പിക്കപ്പെടുകയാണ്.
“വെട്ടിപ്പിളർത്തി വിതച്ചിട്ട വിത്തുകൾ -
ക്കുള്ളിൽ കുരുക്കുന്നയിത്തിൾ...!“ (വിതച്ചിട്ട വിത്തുകളിൽ പോലും പരാന്നസസ്യങ്ങൾ,തായ്‌വേരിറക്കുന്നു (വ്യംഗ്യമായി ഇതിൽ മറ്റൊരു അർത്ഥവും വായിക്കപ്പെടുന്നു)
“മട്ടം പിടിക്കാതെ പൊക്കം ചുമക്കുന്ന
പത്തനപ്പേറ്റാട്ടി ഭൂമി...(ഒന്നിലുമില്ലാ ഒന്നിലും ഒരു കണക്കും നാപ്പതും അമ്പതും നിലകളിൽ കെട്ടിയുയർത്തുന്ന പട്ടണത്തിലെ ഭൂമി, വിത്തിനു പകരം കോൺക്രീറ്റ് സൌദങ്ങൾ. കൃഷി ഭൂമി നഷ്ടമാകുന്നതോടെ അടിയാന്മാർക്കും കുടിയാന്മാർക്കും ജോലി നഷ്ടമാകുന്നതും സത്യം.
“വന്ധ്യങ്കരിച്ചമ്മ വാങ്ങുന്ന കാൽപ്പണം
തിന്നിട്ടുമെല്ലിച്ചമക്കൾ...!“ (പട്ടിണികൂടാതെ ജിവിക്കുവാൻ അമ്മ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്നു . അങ്ങനെ ചെയ്താൽ സർക്കാർ കുറച്ച് പണം നല്കും അത് എത്രനാൾ മക്കളുടെ വയറു നിറയ്ക്കാനാകും? പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്നും ‘പൊടിയക്കാലയിലെ‘ ആദിവാസി സ്ത്രീകൾ കടുത്ത വേദന വിറ്റെടുത്ത പണം കൊണ്ട് മക്കളെ ഊട്ടുന്നത്. അവിടെ ഞാൻ മൂന്നരക്കൊല്ലം ഏകാധ്യാപകനായിരുന്നു. എന്നും കാഴ്ചകൾ കരയിപ്പിച്ച വർഷങ്ങൾ...!എന്നത് കവിയുടെ സാക്ഷിപത്രം.(ഇത് എനിക്ക് കവിയുടെ ചാറ്റിൽ നിന്നും ലഭിച്ച വിവരം)
“ചൂളം വിളിച്ചതിരിലേക്കാട്ടിവീശുന്ന
കാറ്റിന്റെ സീൽക്കാരസൂചി..! (കരിയിലപോലെയാണ് ദളിതരുടെ ജീവിതം എപ്പോഴും എവിടേയ്ക്കും തട്ടിമാറ്റവുന്ന കരിയിലകൾ, ഒപ്പം വേദനയും)
“ഗന്ധം കുടിച്ചുയിരുതോറ്റിച്ചുവാങ്ങിയി-
ട്ടട്ടത്തിലേറ്റുന്ന നീതി...!നീതിയിപ്പോൾ അട്ടത്തിലാണ്(തട്ടിൻപുറത്ത്) ദളിതർക്ക് നീതി ലഭിക്കുന്നില്ലാ എന്ന വ്യംഗ്യം) ദളിതർക്കെന്നലല്ലാ പലർക്കും ഇന്നു നിതി ലഭിക്കുന്നില്ല അനിതി കൊടികുത്തിവാഴുകയും ചെയ്യുന്നു.
“മാനംകവർന്നിട്ടെരിച്ചു കൊന്നട്ടയെ-
ച്ചുട്ടെന്നഹന്തതൻ ഘോഷം ...! ( ഇതിൽ ഞാൻ രണ്ടർത്ഥം കാണുന്നു. പെണ്ണിന്റെ അഹന്തയെ ,അവളുടെ മാനം(അഭിമാനം,)കവർന്നിട്ട് കൊമ്പൊടിച്ച് വെറും പെണ്ണാക്കി മാറ്റിയെന്നഹങ്കരിക്കുന്ന ആണിന്റെ ആഘോഷമായും. പിന്നെ, ദളിതരായ പെൺകിടാക്കളെ പീഡിപ്പിച്ച്‘അട്ടയെ‘(നികൃഷ്ട ജിവി)അതുമല്ലെങ്കിൽ അട്ടയെക്കൊല്ലുവാൻ തോക്കൊന്നും വേണ്ടല്ലോ, ഒരു കൊച്ച് കല്ലു പോരേ, എന്തോ വലിയ കാര്യം ചെയ്തുവെന്നഹങ്കരികുന്ന മേലാളന്മാരുടെ? ആഘോഷത്തിന്റെ ആരവം ബാലിശമാണെന്ന കവിയുടെ നല്ച്ചിന്ത.
“പൊട്ടിപ്പിളർന്നൊഴുകിയെത്തും നിണപ്പാച്ചി-
ലൊട്ടിപ്പതഞ്ഞു ചെമ്മാനം...! (മനോഹരമായ ആലങ്കാരികത –വേദനിപ്പിക്കുന്നതെങ്കിലും)
“മണ്ണിലേക്കിറ്റുവാനുപ്പുനീരി -
ല്ലെന്റെ കണ്ണിൽ കലങ്ങുന്നു ചോര.( കരയുവാൻ കണ്ണിരില്ലാ, വേദന സഹിച്ച്, യാതനസഹിച്ച്, കഴിയുന്ന വർഗ്ഗത്തിന്റെ കണ്ണിൽ ഇനി കിനിയുവാൻ ചോരമാത്രമേയുള്ളൂ)
“രോഹിതേ, "ജന്മമേയപകടം" എന്നെഴുത
നിന്നെ സ്മൃതിയിൽ പകർത്തേ“ രോഹിത്, "എന്റെ ജൻമമാണ് എനിക്കുണ്ടായ ഏറ്റവും വലിയ അപകടം" എന്നെഴുതിവച്ചിട്ടാണ് രോഹിത് മരിച്ചത് . ആത്മഹത്യാക്കുറിപ്പ്‌ സാർത്ഥകമാക്കി ആ ചെറുപ്പക്കാരൻ മറഞ്ഞു. ശേഷക്രിയകൾ പിന്നാലെയെത്തി. പല തരം മഷിയിട്ടെഴുതി. പല കളങ്ങളിൽ വച്ചു. ആ മനുഷ്യന്റെ "ജൻമമേയപകടം" എന്ന കണ്ടെത്തലിലേക്കെത്തിച്ച മരണത്തിന്റെ പാശങ്ങളാകെ ആ വാക്കുകളിൽത്തന്നെ ഓർമ്മച്ചെപ്പിലടച്ചതാണ് കവി. അത് വിശദീകരിക്കണമെങ്കിൽ എനിക്ക് മറ്റൊരു പോസ്റ്റ് എഴുതേണ്ടി വരും മാത്രവുമല്ലാ, വായനകാർക്ക് അതിനെക്കുറിച്ചും ഏറെ അറിയാമല്ലോ?)
“മാരിവില്ലുടയുന്ന മാനത്ത് കാർമുകിൽ
തീമഴു ചുഴറ്റിവിലപിക്കേ,
ഭാർഗ്ഗവനിലൂടെ നിറയുന്നു പ്രതിചിന്തകൾ
ശീഘ്രമൊരു ശപഥമുടലാർന്നോ?
(ആകാശംപോലും മഴവില്ലിന്റെ ചാരുതകളഞ്ഞ് തീമഴുവെറിയാൻ വെമ്പിനില്ക്കുകയാണ്. പരശുരാമൻ ഇനിയും ഒരു അവതാരമെടുത്ത് പല മേളാളന്മാരുടേയും ശിരസ്സ് കൊയ്യാൻ ഭൂമിയിൽ അവതരിക്കേണ്ടിവരുമോ എന്ന് ഗഗനം പോലും ചിന്തിക്കുന്നു, മഴയായി വിലപിക്കുകയും ചെയ്യുന്നു. മഴ പ്രളയവും ഉണ്ടാക്കുമല്ലോ ?മനോഹരമായ ഒരു ചിന്തയാണിവിടെ വിനയൻ ഈ ആലങ്കാരിക ഭാഷകൊണ്ട് അർത്ഥമാക്കുന്നത്.ഇങ്ങനെയൊക്കെവേണം ആശയങ്ങൾ പകർത്തുവാൻ എന്ന് ഈയുള്ളവന്റെ എളിയ ചിന്തയും.
“കൂളികളെണീറ്റു വാ.., മറുതകളുമൊടിയനും,
അറുകൊലയുമായി വാ, ...പ്രേതരാജ്യം.
ചുടലകളുണർന്നിവിടെ, സിന്ധുവറ്റി,
കുരുതിഭൂമിയിൽ മാനവനിറച്ചി മാത്രം..!
ജാതിതിമിരം ,മതഭ്രാന്ത്,മങ്ങുന്നെന്റെഭാരതം,
....ധർമ്മം കെടുന്ന കാലം. (കാളി കൂളികൾ ഇവിടെ സംഹാരതാണ്ഡവമാടുകയാണ്. ജാതിത്തിമിരം ,മതഭ്രാന്ത്, രാഷ്ട്രീയകോമരങ്ങളുടെ തുള്ളൽ ഒക്കെക്കൊണ്ട് സിന്ധുനദിയും വറ്റുന്നു. (ധർമ്മം ക്ഷയിക്കുന്നു.) ഇവിടെ അധർമ്മം കൊടികുത്തിവാഴുന്നു എന്ന് കവി എഴുതിനിറുത്തുമ്പോൾ, പലരും പറയാതെപറയുന്ന കാരണങ്ങളുടെ നേർച്ചിത്രം മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് ശ്രീ വിനയൻ. ഒറ്റവായനയിൽ തീർക്കാനുള്ളതല്ല കവിതയെന്നും, കാതിൽ വീണ് കാതിൽ വറ്റുന്നതല്ല കവിതയെന്നും അദ്ദേഹം നമ്മെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. നാളെയുടെ വാഗ്ദാനമാണീ കവി എന്ന് സംശയലേശമന്യേ ഈ വായനക്കാരന് തോന്നുന്ന ശൈലിക്കുടമയാണീ കവി. പ്രിയ സഹോദരാ, ഇനിയും താങ്കളുറ്റെ തൂ‍ലിക പടവാളാകട്ടെ, ദന്തഗോപുരങ്ങൾ വിട്ട് മണ്ണിലിറങ്ങട്ടെ കവിത, അത് മണ്ണിന്റെ മക്കൾക്ക് ഉടവാളുകൾ തീർക്കട്ടെ…………….. എല്ലാ ആശംസകളും
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$

Friday, February 19, 2016

അഭിരാമാവാരഫലം (പ്രൊഫ.ശ്രീലകം വേണുഗോപാൽ)

മലയാളകവികൾ-ഒരു തിരനോട്ടം
==========================
ഗദ്യം പദ്യം എന്നീ രണ്ടു സാഹിത്യരൂപങ്ങളുള്ളതിൽ പദ്യരൂപത്തിനെ കവിത എന്നു പറയുന്നു. ഗാനരൂപത്തിൽ അവതരിപ്പിക്കാവുന്ന ശബ്ദാലങ്കാരവും വൃത്താലങ്കാരവും അർത്ഥാലങ്കാരവും യോജിച്ചുനില്ക്കുന്ന ആശയാവിഷ്കാരമാണു കവിത അഥവാ കാവ്യം. അർത്ഥവ്യാപ്തിയുള്ള വാക്കുകളെ ഗാനരൂപത്തിൽ ഘടിപ്പിച്ചു വായിക്കാനും വായിച്ചവ ഓർമ്മയിൽ നിറുത്താനും പദ്യരൂപങ്ങൾ കൂടുതൽ ഉചിതമാണ് എന്നതിലൂടെ വ്യംഗ്യഭാഷയിൽ സാഹിത്യപ്രാധാന്യം കല്പിച്ചിരുന്ന, ആശയാവിഷാരങ്ങൾക്ക് സൌന്ദര്യം കല്പിച്ചിരുന്ന, ഒരുകാലഘട്ടത്തിൽ ഉദിച്ചുയർന്നതായിരുന്നു കവിത. രുചിക്കുംതോറും ആസ്വാദനം വർദ്ധിപ്പിക്കുന്നു എന്നതാണു കവിതയുടെ മഹത്ത്വം . വാച്യമായ അർത്ഥം ഭാഷാപ്രയോഗത്തിലൂടെ വ്യക്തമാക്കുക എന്നതിലുപരിയായോ, പ്രസ്തുത അർത്ഥം വ്യക്തമാക്കുന്ന എന്ന ധർമ്മത്തിനു പകരമായിത്തന്നെ നിലനിന്നുകൊണ്ടോ, ഭാഷയുടെ സൗന്ദര്യവും ആവാഹനശേഷിയും പ്രകടമാക്കുന്നതിന്‌ ഊന്നൽ നല്കുന്നവയാണ്‌ കവിതകൾ. സർഗാത്മകസൃഷ്ടിയിൽ ഒന്നാണ് കവിത. കവിതയ്ക്ക് ഏറ്റവും നല്ല വിശേഷണം കൊടുത്തത് വോർദ്സ്‌വോർത്ത്(Wordsworth) ആണ് :
"Poetry is the spontaneous overflow of powerful emotions".
"അനർഗ്ഗളമായ വികാരത്തിൻറെ കുത്തൊഴുക്കാണ് കവിത".

മലയാളത്തനിമ
&&&&&&&&&&
ഏതു ഭാഷയിലെയും കാവ്യസാഹിത്യത്തിന്റെ ആദ്യമാതൃകകൾ നാടോടിപ്പാട്ടുകളാണെന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അദ്ധ്വാനവുമായും ആരാധനയുമായുമൊക്കെ ബന്ധപ്പെട്ടു സാമാന്യജനങ്ങള്‍ പാടിയ നാടന്പാദട്ടുകളാവണം അത്. മലയാളത്തിലും ധാരാളം നാടൻപാട്ടുകളുണ്ട്. പക്ഷേ, അവയുടെ പ്രാചീനത തിട്ടപ്പെടുത്താൻ മാർഗ്ഗമില്ലാ, കാരണം പലതും വാമൊഴിയായ് കിട്ടിയതാണ്. പലരും പിന്നെ അത് വരമൊഴിയാക്കിയിട്ടുണെങ്കിലും, അവയുടെ ഉത്പത്തിക്കാലത്തെ ഭാഷാസ്വഭാവത്തെക്കുറിച്ചൊരു നിഗമനത്തിലെത്തിച്ചേരാൻ നിർവാഹമില്ലാ. നമുക്കു ലഭിച്ചിട്ടൂള്ളതിൽവച്ച് ഏറ്റവും പഴയ നാടൻപാട്ടുകളുടെ ഉത്പത്തിയെക്കുറിച്ച് പോലും ഒരിടത്തും പരാമർശങ്ങളൊന്നുമില്ലാ അതുകൊണ്ടുതന്നെ അവയെ ഭാഷാവികാസപഠനത്തിനു, വിശ്വാസ്യമായ ഉപാദാനങ്ങളായി കണക്കാക്കാമോ എന്ന് സംശയം നിലനില്ക്കുന്നു. അത്കൊണ്ട് തന്നെ പാട്ട്, മണിപ്രവാളംഎന്നീ സമ്പ്രദായങ്ങളിൽ ഉണ്ടായ കൃതികളിൽനിന്നാണ് സാഹിത്യ,, വിശ്വാസ്യമായ ഉപദാനങ്ങളായി കണക്കാക്കാമോ എന്ന് സംശയം നിലനില്ക്കുന്നു. അതുകൊണ്ടുതന്നെ പാട്ട്, മണിപ്രവാളം എന്നീ സമ്പ്രദായങ്ങളിൽ ഉണ്ടായ കൃതികളിൽനിന്നാണ് സാഹിത്യ, ചരിത്രരചയിതാക്കൾ മലയാള കവിതയുടെ ഉത്ഭവം കണക്കാക്കുന്നത്

ആദ്ധ്യാത്മരാമായണവും മഹാഭാരതവും (സംസ്കൃതകൃതിയെ ഉപജീവിച്ച് -എഴുത്തച്ഛൻ മലയാളത്തിൽ രചിച്ച കൃതി) ഉണ്ടായതോടെ മലയാള കവിത അതിന്റെ രജതപാതയിൽ പ്രവേശിച്ചു. ഭാഷാപിതാവെന്ന് മലയാളികൾ സാദരം വിളിക്കുന്ന തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ ഗ്രന്ഥലിപി ഉപയോഗിച്ചാണ് തന്റെ കാവ്യങ്ങൾ എഴുതിയത്. ഗ്രന്ഥലിപി മലയാളം എഴുതാനുള്ള പ്രാമാണികരൂപമായതും പ്രതിഷ്ഠിതമായതും അങ്ങനെയാണ്. ഭക്തിപ്രദാനമായ ആ കാവ്യങ്ങളിലൂടെ പില്ക്കാലത്തെ കവിതയ്ക്ക് മുഴുവൻ വിളക്കുമരമായി. അങ്ങനെ എഴുത്തച്ഛന്റെ കവിതകളിൽ പാട്ടും മണിപ്രവാളവും തമ്മിലുള്ള അതിർത്തിരേഖകൾ മാഞ്ഞുവെന്നുമാത്രമല്ലാ പുതിയൊരു കാവ്യഭാഷ രൂപപ്പെടുകയും ചെയ്തു. “പുതുമലയാണ്മതൻ മഹേശ്വരൻ” എന്ന് മഹാകവി എന്നു വള്ളത്തോൾ എഴുതിയിട്ടുമുണ്ട് അദ്ദേഹത്തെക്കുറിച്ച്. എഴുത്തച്ഛന്റെ കാലത്തുതന്നെ ജീവിച്ചിരുന്ന പൂന്താനം നമ്പൂതിരി (1547 -1640)യുടെ കാവ്യങ്ങളും ലാളിത്യത്തിന്റേയും ഭക്തിയുടേയും നിറകതിരുകളായിരുന്നു. ജ്ഞാനപ്പാന എന്ന ഒരു കാവ്യപുസ്തകം മതി അദ്ദേഹത്തിന്റെ തത്ത്വചിന്താപരമായ അറിവുകളുടെ ഉജ്ജ്വലപ്രവാഹം കാണാനും അറിയാനും.
പിന്നീട് ആട്ടക്കഥകളും മലയാളഭാഷയെ പരിപോഷിപ്പിക്കാനെത്തി. ആട്ടക്കഥ എന്ന നിലയിലും, കാവ്യം എന്ന നിലയിലും, ഉണ്ണായിവാര്യർ രചിച്ച ‘നളചരിതം’ മലയാളികൾക്ക് എന്നും ഇഷ്ടപ്പെട്ട കാവ്യങ്ങളിലൊന്നായിരുന്നു. 17ആം നൂറ്റാണ്ടിന്റെ രണ്ടാംപകുതി മുതൽ 18 ആം നൂറ്റാണ്ടിന്റെ ആദ്യപകുതി വരെയാണ് ഉണ്ണായിവാര്യർ ജീവിച്ചിരുന്നത്. ആട്ടക്കഥയിലൂടെ നാടകവുമായി കാവ്യങ്ങളെ കൂട്ടിയോജിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു എന്നാണ് എന്റെ എളിയ വിശ്വാസം.
പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഓട്ടന്തുള്ളലിന്റെ ഉപജ്ഞാതാവായ, മഹാകവിയായ കുഞ്ചൻ നമ്പ്യാരുടെ വരവോടെയാണ് തനിമയാർന്ന മലയാളപദങ്ങൾകൊണ്ട് കാവ്യങ്ങൾ പുഷ്കലമായത്. നാടുവാഴിത്തസമൂഹത്തിൽ ജനകീയ മഹാകവിയായ കുഞ്ചൻ നമ്പ്യാർ, സാഹിത്യത്തേയും കലയേയും അന്നത്തെ സമൂഹത്തിന്റെ ഉപരിപ്ലവതയേയും,‘നാട്യങ്ങളേയും’ വൈരുദ്ധ്യങ്ങളേയും തുറന്നുകാട്ടി (മലയാളഭാഷ കൈകാര്യം ചെയ്യുന്നവർ നമ്പ്യാരുടെ 64 ഓട്ടന്തുള്ളലും വായിച്ചിരിക്കണം എന്നത് എന്റെ അപേക്ഷ - വളരെയേറെ പദസമ്പത്തു നമുക്കു ലഭിക്കും) ഏതു പൌരാണികാന്തരീക്ഷത്തേയും തനികേരളീയമായ് അവതരിപ്പിച്ച് ജനശ്രദ്ധയാകർഷിച്ച, പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മറ്റൊരു ശ്രേഷ്ഠകവിയാണ് രാമപുരത്തു വാരിയര്‍ (1703 - 1763). 'കുചേലവൃത്തം വഞ്ചിപ്പാട്ട്' എന്ന ഒറ്റക്കൃതികൊണ്ടുതന്നെ അദ്ദേഹം മലയാളകവിതയില്‍ ശാശ്വതപ്രതിഷ്ഠ നേടി.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെയുള്ള കാലയളവില്‍ കൊടുങ്ങല്ലൂർ കോവിലകം കേന്ദ്രീകരിച്ചു പ്രവര്ത്തി്ച്ചിരുന്ന ഒരു സംഘം കവികൾ മലയാള കവിതയിൽ ഗുണകരമായ മാറ്റത്തിനു വഴിതെളിച്ചു. വെണ്മണി അച്ഛന്‍ നമ്പൂതിരി 1817 - 1891), വെണ്മ്ണി മഹന്‍ നമ്പൂതിരി (1844 - 1893), കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ (1865 - 1913), കൊച്ചുണ്ണിത്തമ്പുരാന്‍ (1858 - 1926) തുടങ്ങിയവരായിരുന്നു ഈ പ്രസ്ഥാനത്തിന്റെ നായകര്‍. നടുവത്ത് അച്ഛന്‍ നമ്പൂതിരി (1841 - 1913) ഒറവങ്കര നീലകണ്ഠന്‍ നമ്പൂതിരി (1857 - 1916), ശീവൊള്ളി നാരായണന്‍ നമ്പൂതിരി (1869 - 1906), കാത്തുള്ളില്‍ അച്യുതമേനോന്‍ (1851 - 1910), കുണ്ടൂര്‍ നാരായണ മേനോന്‍ (1862 - 1936), കൊട്ടാരത്തില്‍ ശങ്കുണ്ണി (1855 - 1937) തുടങ്ങിയ കവികളും കവിതകളുറ്റെ വളര്ച്ചകയ്ക്കു സഹായിച്ചു.
ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽ, ആശയപരിവർത്തനത്തിന്റേയും പുതിയ കാവ്യബോധത്തിന്റേയും നവധാരയിലേക്ക് കവിതകളെ കൈപിടിച്ചുയർത്താനെത്തിയ ത്രയമായിരുന്നു, കുമാരനാശാനും ഉള്ളൂർ എസ് പരമേശ്വരയ്യരും വള്ളത്തോൾ നാരായണ മേനോനും. നിയോക്ലാസിക്ക് മഹാകാവ്യങ്ങളുമായി അവർ വാഗ്ദേവതയ്ക്ക് കൂട്ടാളികളായി. നാലപ്പാട് നാരായണമേനോൻ തുടങ്ങിയവരും ഇവരുടെ പാരമ്പര്യം പിന്തുടർന്നു.
ആധുനിക കവിത്രയത്തിനു പിന്നാലെ ഉയർന്നുവന്ന്, വസന്തഗീതികൾ ആലപിച്ച ജി ശങ്കരക്കുറുപ്പ്, പി കുഞ്ഞിരാമൻ നായർ, ബാലാമണിയമ്മ, ചങ്ങമ്പുഴ കൃഷ്ണപിള്ള ഇടപ്പള്ളി രാഘവൻപിള്ള, വൈലോപ്പിള്ളി ശ്രീധരമേനോൻ, ഇടശ്ശേരി ഗോവിന്ദൻ നായർ,അക്കിത്തം പിന്നെ അക്കിത്തം അച്യുതൻ നമ്പൂതിരി, ഒളപ്പമണ്ണ തുടങ്ങി വയലാറും പി ഭാസകരനും ഓ.എൻ.വി.കുറുപ്പും,ശ്രീകുമാരൻ തമ്പി, വരെ എത്തി മലയാളഭാഷയെ സമ്പന്നമാക്കാ‍ൻ.
മലയാളത്തിലെ ആദ്യത്തെ ജ്ഞാനപീഠപുരസ്കാരം നേടിയ ജി ശങ്കരക്കുറുപ്പിന്റെ കവിതകൾ ആദ്ധ്യാത്മികതയുടേയും പ്രപഞ്ചദർശനത്തിന്റേയും സമ്മേളനം ദർശിക്കാം. ധ്യാനാത്മകമായ കാല്പനികശൈലി, പില്ക്കാലത്ത് കവിതകളിൽ അദ്ദേഹം വികസിപ്പിച്ചെടുത്തു.
കാ‍ല്പനികയുടെ യഥാർത്ഥ പതാകാവാഹകർ ചങ്ങമ്പുഴയും, ഇടപ്പള്ളിയുമായിരുന്നു എന്നാണ് ഈ ലേഖകന്റെ നിരീക്ഷണം. 1930കളിലെ അസ്വസ്ഥമായ കാലാവസ്ഥയിൽ അവരുടെ സ്വരം വിഷണ്ണവും വേദനാഭരിതവും എന്നാൽ ആലങ്കാരകികവും സംഗീതാത്മകവുമായിരുന്നു. തുടർന്നു വന്നവർ ഇവരുടെ പാതയിൽത്തന്നെ സഞ്ചരിച്ചു - ചിലരെ മാറ്റൊലിക്കവികൾ എന്നും വിളിച്ച് മലയാളികൾ അപമാനിച്ചുവെങ്കിലും. മലയാളത്തനിമ നിലനിറുത്തുവാൻ ഇവർ രണ്ടുപേരും കവിതാംഗനയെ വെൺചേലയുടുപ്പിച്ചവരായിരുന്നു. പി.കുഞ്ഞിരാമൻ നായർ, വൈലോപ്പള്ളി തുടങ്ങിയവരുടെ കവിതകളും മലയാളികൾക്ക് പ്രീയങ്കരമായി മാറി.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റേയും പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റേയും രാഷ്ട്രീയ സമരങ്ങളൂടെയും ചുറ്റുപാടുകൾ 1940 കളിൽ കവിതയിൽ ചുവന്നയുഗത്തിനു കളമൊരുക്കി. വയലാർ രാമവർമ്മ, പി. ഭാസ്കരൻ, പുതുശ്ശേരി രാമചന്ദ്രൻ, ഓ എൻ വി കുറുപ്പ് തുടങ്ങിയവരായിരുന്നു ഈ അരുണകാല്പനികതയുടെ വക്താക്കളായി പിന്നെ മാറിയത്. പിന്നെ കടമ്മനിട്ടക്കവിതകൾ വിപ്ലവവീര്യത്തിനു ചാരുതയേകി. കടമ്മനിട്ടക്കവിതകൾ ഒരു ഒരുകാലഘട്ടത്തിന്റെ ആവേശമായി മാറി. (കടമ്മനിട്ട രാമകൃഷ്ണൻ (ജനനം:മാർച്ച് 22, 1935 മരണം:മാർച്ച് 31 2008). കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാശൈലി സ്വീകരിച്ചാണ് രാമകൃഷ്ണൻ സാഹിത്യലോകത്തു ശ്രദ്ധേയനായത്. ഛന്ദശാസ്ത്രം അടിസ്ഥനമാക്കിയ കാവ്യരചനയേക്കാൾ നാടോടി കലാരൂപങ്ങളുടെ താളം കവിതയിൽ കൊണ്ടുവന്ന അദ്ദേഹം ആധുനിക രചനാശൈലിയുടെ വക്താവുമായി.
1960കളിൽ കേരളത്തിൽ ശക്തമായിരുന്ന നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം കടമ്മനിട്ട രാമകൃഷ്ണന്റെ രചനകളിൽ നിഴലിക്കുന്നുണ്ട്. സമകാലികരായ കവികളിലധികവും പ്രകൃതികേന്ദ്രീകൃതരചനകളിൽ ശ്രദ്ധയൂന്നിയപ്പോൾ മനുഷ്യകേന്ദ്രീകൃതമായിരുന്നു കടമ്മനിട്ടയുടെ കവിതകൾ. 1965ൽ “ഞാൻ” എന്ന കവിത പ്രസിദ്ധപ്പെടുത്തി. 1976ലാണ് ആദ്യപുസ്തകം പുറത്തിറങ്ങിയത്. കേരള കവിതാഗ്രന്ഥവരിയായിരുന്നു പ്രസാധകർ. കവിതയിലെ ആധുനികതയെ ഒഴിഞ്ഞുമാറലിന്നതീതമായ ഒരാഘാതമാക്കിത്തീർത്ത കവിയാണു കടമ്മനിട്ടയെന്നും അദ്ദേഹത്തിന്റെ കവിതയിലെ ഭാവമേതായാലും അതിന് അപ്രതിമമായ രൂക്ഷതയും ദീപ്തിയും ഊഷ്മളതയുമുണ്ടെന്നും വിമർശകർ അഭിപ്രായപ്പെടുന്നു. മലയാളകവിതാസ്വാദകരെ നടുക്കിയുണർത്തിയ കവിതകളായിരുന്നു അദ്ദേഹത്തിന്റേത്. ഭാഷാപരമായ സഭ്യതയേയും സദാചാരപരമായ കാപട്യത്തേയും ബൗദ്ധികമായ ലഘുത്വത്തേയും കാല്പനികമായ മോഹനിദ്രയേയും അതിലംഘിച്ച കവിതകളായിരുന്നു കടമ്മനിട്ടയുടേത്. ആധുനികകവിതയുടെ സംവേദനപരമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുമ്പോൾത്തന്നെ തികച്ചും കേരളീയമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കുന്നതിൽ അദ്ദേഹം ഏറെ വിജയം നേടി. വൈദേശികമായ ഇറക്കുമതിച്ചരക്കാണ്‌ ആധുനികകവിത എന്ന് വാദിച്ച പരമ്പരാഗതനിരൂപന്മാർക്കുപോലും കടമ്മനിട്ടക്കവിത ആവിഷ്കരിച്ച കേരളീയ ഗ്രാമീണതയുടേയും വനരൗദ്രതയുടേയും വയൽമണങ്ങളുടേയും ചന്ദനത്തൈമരയൗവനത്തിന്റേയും മൗലികസൗന്ദര്യത്തിനു മുമ്പിൽ നിശ്ശബ്ദരാകേണ്ടിവന്നു. കടമ്മനിട്ടയ്ക്കൊപ്പം വന്ന കാവാലം നാരായണപ്പണിക്കർ പക്ഷേ കവിയെന്നതിനേക്കാളുപരി നാടകരചയിതാവായാണ് അറിയപ്പെട്ടത്.

നവകാല്പനികയുടെ പിറവിയായാണല്ലോ നമ്മൾ 1960 കളിൽ കണ്ടത്. ആധുനിക കവിതയ്ക്ക് സമാന്തരമായി മുന്നേറിയ എൻ.വി കൃഷ്ണവാര്യർ,സുഗതകുമാരി,വിഷ്ണുനാരായണൻ നമ്പൂതിരി, തുടങ്ങിയവരുടെ കവിതകളും പ്രചുരപ്രചാരം നേടി.
മലയാള കവിതയെ ആധുനികതയിലേക്കും ഉത്തരാധുനിക കവിതയിലേക്കും കൈപിടിച്ചു നടത്തിയത് അയ്യപ്പപ്പണിക്കരാണെന്നു പറയാം. 1960-ൽ ദേശബന്ധു വാരികയിൽ പ്രസിദ്ധീകരിച്ച അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം എന്ന കവിതയാണ് മലയാള ആധുനിക കവിതയുടെ ആധാരശില.
“നീതിക്ക് വേണ്ടി കരഞ്ഞുഴന്നീടവേ
ഗീതചൊല്ലിക്കേട്ടൊരർജ്ജുനനല്ല ഞാൻ
(കുരുക്ഷേത്രം –അയ്യപ്പപ്പണിക്കർ)
സർവ്വേന്ദ്രിയസ്പർശിത്വമാണ് കാവ്യാനുഭൂതിയുടെ കാതൽ എന്നെഴുതിയ അയ്യപ്പപ്പണിക്കരുടെ ഓരോ കവിതയും പിന്നീടു മലയാളകവിതയ്ക്ക് നവീനഭാവുകത്വത്തിലേക്കുള്ള മുന്നേറ്റങ്ങളായി.
എം ഗോവിന്ദൻ, ആറ്റൂർ രവിവർമ്മ, എം, പാലൂർ, എൻ.എൻ. കക്കാട്, മാധവൻ അയ്യപ്പത്ത്, സച്ചിദാനന്ദൻ, കെ. ജി. ശങ്കരപ്പിള്ള, ഡി.വിനയചന്ദ്രൻ, ദേശമംഗലം രാമകൃഷ്ണന്‍, ബാലചന്ദ്രൻ ചുള്ളിക്കാട്, എ.അയ്യപ്പൻ വരെയുള്ളവർ ആധുനികകവിതകളുടെ വക്താക്കളായി.
ഛന്ദോമുക്തയും, ഗദ്യവും, വിരുദ്ധോക്തിയും, ശിഥിലബിംബങ്ങളും സന്നിവേശിപ്പിച്ച ആധുനിക കവിതകാലഘട്ടത്തിലെ സ്വത്വപ്രതിസന്ധി, ഗ്രാമജീവിതത്തകർച്ച, നഗരവത്ക്കരണം, വ്യക്തിബന്ധങ്ങളിലെ പ്രശ്നങ്ങൾ, ശൂന്യതാബോധം തുടങ്ങിയ പ്രശ്നങ്ങളാണ് രചനകളിൽ സന്നിവേശിപ്പിക്കാൻ ശ്രമിച്ചത്.
ഇതിനിടയിലാണ് കാസെറ്റ്കവി എന്ന് അനാവശ്യമായ ആലങ്കാരികതോയോടെ വിളിക്കപ്പെട്ട വി മധുസൂദനൻ നായരുടെ രംഗപ്രവേശനം. കേരളത്തിലെ പ്രശസ്തനായ കവിയും, അദ്ധ്യാപകനുമാണ് വി. മധുസൂദനൻ നായർ (ജനനം: ഫെബ്രുവരി 25, 1949, അരുവിയോട്,തിരുവനന്തപുരം) . ആധുനികർക്കു ശേഷം വ്യാപകമായ പ്രശസ്തി നേടിയ ഇദ്ദേഹം കവിതയെ ജനപ്രിയമാക്കുന്നതിലും സവിശേഷമായ ആലാപനരീതി പ്രചാരത്തിൽ വരുത്തുന്നതിലും സുപ്രധാന പങ്കുവഹിച്ചു. സ്വന്തം കവിതകൾ ആലപിച്ച ഓഡിയോ കസെറ്റുകൾ പുറത്തിറക്കി മധുസൂദനൻ നായർ 1990കളുടെ തുടക്കത്തിൽ ഒരു പരീക്ഷണം നടത്തി. നാറാണത്തു ഭ്രാന്തൻ എന്ന കവിതാസമാഹാരത്തിലെ കവിതകളാണ് ഇപ്രകാരം സ്വന്തം ശബ്ദത്തിൽ ആലപിച്ചു പുറത്തിറക്കിയത്. മലയാളികളുടെ കവിതാസ്വാദനത്തെ ഇതു പലവിധത്തിൽ സ്വാധീനിച്ചു. കവിതാകസെറ്റുകളുടെ വരവ്, മധുസൂദനൻ നായരുടെ കവിതാപുസ്തകങ്ങളുടെ വില്പനയെയും സഹായിച്ചു. നാറാണത്തു ഭ്രാന്തന്റെ വിജയശേഷം അദ്ദേഹം തന്റെ ഒട്ടുമിക്ക കവിതകളും ആലപിച്ച്,പുറത്തിറക്കുന്നുണ്ട്. “ഒരിക്കൽ ഒരു അമ്പലത്തിൽ സദസ്സിനു മുമ്പിൽ കവിത പാടിക്കൊണ്ട് ഇരിക്കവേ വേച്ചുവേച്ച് ഒരു മുത്തശ്ശി സദസ്സിലേക്ക് നടന്നുവന്നു. എന്നിട്ട് തലയിൽ കൈവെച്ചനുഗ്രഹിച്ച്, കൈയിൽ ചുരുട്ടിപ്പിടിച്ചിരുന്ന ഒരു കടലാസുപൊതി കൈയിൽ തന്നു. ഒരു അമ്പതു പൈസ തുട്ടായിരുന്നു ആ പൊതിക്കുള്ളിൽ. എന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് ആ അമ്പതു പൈസ” - മധുസൂദനൻ നായർ ഒരിക്കൽ ഇങ്ങനെ പറഞ്ഞിരുന്നത് ശരിയാകുന്ന വിധത്തിലാണ് അദ്ദേഹത്തിന്റെ രചനകൾ മലയാളികൾ നെഞ്ചേറ്റിയത് ‘കാസറ്റു കവിതകളിലൂടെ’ കവിതയെ ജനപ്രിയമാക്കുന്നതിന് അദ്ദേഹം ശ്ലാഘിക്കപ്പെടുമ്പോൾത്തന്നെ കവിതയുടെ വാണിജ്യവൽകരണത്തിന്റെ പേരിൽ വിമർശിക്കപ്പെടുന്നു. കവിതയെ ചലച്ചിത്രഗാനങ്ങളുടെ നിലവാരത്തിലേക്കു താഴ്ത്തി എന്നതാണു പ്രധാന ആരോപണം. അതിൽ തെല്ലും കഴിമ്പില്ലാ എന്നാണ് ഈ ലേഖകന്റെ വാദം. കാരണം വേദോപനിഷത്തുക്കളുടെ സാരാശംപോലും അദ്ദേഹം തന്റെ കവിതകളിൽ ഇഴതുന്നിച്ചേർത്തിട്ടുണ്ട്.
1990 കളിൽ ഉരുത്തിരിഞ്ഞുവന്ന ഉത്തരാധുനിക കവികളിൽ പ്രധാനികളായിരുന്നു പി.പി.രാമചന്ദ്രൻ (അറുപതുകളിൽ മലയാളകവിതയിൽ രൂപപ്പെട്ട ആധുനികത കാല്പനികതയുടെ നിരാകരണമായിരുന്നു. നേർത്ത നവകാല്പനികഭാവുത്വത്തെ നിശിതമായി വിമർശിക്കുന്ന ഒരു പരുക്കൻ ഭാവുകത്വം ഇതിന്റെ ഫലമായി രൂപപ്പെട്ടു. ദാർശനികമായി അസ്തിത്വവാദത്തോടു ചേർന്നുനിന്ന ആധുനികത പിന്നീടു മാർക്സിസത്തോട് ആഭിമുഖ്യം പുലർത്തി. ആധുനികതയുടെ ചുവന്ന വാൽ എന്ന് ഒട്ടു പരിഹാസത്തോടെ നരേന്ദ്രപ്രസാദ് ഇതിനെ വിശേഷിപ്പിക്കുകയുണ്ടായി. ഇതേതുടർന്നു രൂപപ്പെട്ട നവഭാവുകത്വമാണ് ആധുനികോത്തരതയായി വിലയിരുത്തപ്പെടുന്നത്. ആധുനികോത്തരമലയാളകവിതയിലെ ശ്രദ്ധേയനായ കവിയാണ് പി.പി.രാമചന്ദ്രൻ) വിജയലക്ഷ്മി, അലി അൻവർ, കെ.ആർ. ടോണി (മലയാളത്തിലെ ഒരു ഉത്തരാധുനികകവിയാണ് കെ.ആർ. ടോണി. മികച്ച കവിതയ്ക്കുള്ള 2013-ലെ കേരളസാഹിത്യഅക്കാദമിപുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്) വി.എം. ഗിരിജ (സമകാലീന മലയാളസാഹിത്യത്തിലെ ശ്രദ്ധേയയായ ഒരു എഴുത്തുകാരിയാണ്‌ കവയിത്രിയായ വി.എം. ഗിരിജ. മലയാളത്തിലെ പുതുനിരക്കവികളെ അവതരിപ്പിച്ചുകൊണ്ട് ആറ്റൂർ രവിവർമ്മ 1999-ൽ എഡിറ്റുചെയ്ത പുതുമൊഴിവഴികൾ എന്ന സമാഹാരത്തിൽ ഗിരിജയുടെ കവിതകൾ ഉൾപ്പെട്ടിരുന്നു. പ്രണയം ഒരാൽബം എന്ന ആദ്യകവിതാസമാഹാരം ‘പ്രേം ഏൿ ആൽബം’ എന്ന പേരിൽ ഹിന്ദിയിലേക്ക് വിവർത്തനംചെയ്യപ്പെട്ടിട്ടുണ്ട്. വി.എം. ഗിരിജയുടെ കവിതകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പഠനവിഷയമാണ്) റഫീക്ക് അഹമ്മദ്, മനോജ് കുറൂർ (മലയാളത്തിലെ ഉത്തരാധുനികകവികളിൽ ഒരാളാണ് മനോജ് കുറൂർ (ജനനം - 1971). അദ്ദേഹത്തിന്റെ ആദ്യത്തെ കവിതാസമാഹാരം ആയ “ഉത്തമപുരുഷൻ കഥപറയുമ്പോൾ” എന്ന കൃതിയിൽ 30 കവിതകളാണുള്ളത്. ഇ.പി. രാജഗോപാലനും എ.സി. ശ്രീഹരിയും ഈ കവിതകളെക്കുറിച്ചു നടത്തിയ പഠനത്തിൽ അദ്ദേഹം ഉപയോഗിക്കുന്ന കവിതയിലൂടെ കഥപറയുന്ന ശൈലി ആധുനികമലയാളകവിതയിൽ വിരളമാണെന്നു പറയുന്നു. 2005-ൽ ഈ കൃതിക്ക് എസ്.ബി.റ്റി. കവിതാപുരസ്കാരം ലഭിച്ചു. മനോജ് കുറൂരിന്റെ കവിതകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പാഠപുസ്തകമായിട്ടുണ്ട്) എസ്. ജോസഫ് ( മികച്ച കവിതക്കുള്ള കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് ലഭിച്ചിട്ടുണ്ട്. 2012-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിൽ “ഉപ്പന്റെ കൂവൽ വരയ്ക്കുന്നു- എന്ന കവിതയ്ക്ക് മികച്ച കവിതയ്ക്കുള്ള പുരസ്കാരം ലഭിച്ചു. 2015-ലെ ഓടക്കുഴൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.) തുടങ്ങിയവർ എഴുതിക്കൊണ്ടിരിക്കുന്നതാണ്ഉത്തരാധുനിക കവിതകൾ,
താളനിബിദ്ധമായ കവിതകൾ കൊണ്ട് മലയാളികൾക്ക് ഇന്ന് സുപരിചിതനായ മുരുകൻ കാട്ടാക്കട എന്ന കവിയിലുംകൂടി എത്തിനില്ക്കുകയാണ് ഇന്ന് മലയാള കവിത.
******************************************************************************************* ഫേയ്സ്ബുക്ക്,ബ്ലോഗ് രംഗത്ത്, തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും, താളനിബദ്ധമായ കവിതകളിലൂടെ ആസ്വാദകരുടെ മനസ്സിൽ ഇടം നേടീയ ശ്രീലകംവേണുഗോപാൽ സാറിന്റെ എറ്റവും പുതിയ കവിതയുടെ അവലോകനം ആണ് ഇന്ന് അഭിരാമ വാരഫലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.{ പ്രൊഫ.ശ്രീലകം വേണുഗോപാല്‍. ജനനം:അങ്കമാലി, താമസം കോട്ടയത്തു തിരുവാറ്റയിൽ, രസതന്ത്രത്തിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയിട്ടുള്ള ഇദ്ദേഹം രസതന്ത്രാദ്ധ്യാപകനായി 31 വർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രണ്ടായിരത്തോളം ശ്ലോകങ്ങൾ, കവിതകൾ, ലളിതഗാനങ്ങൾ, ഹിന്ദു, ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ, ദേശഭക്തിഗാനങ്ങൾ, നാടകഗാനങ്ങൾ എന്നിവ രചിച്ചിട്ടുണ്ടു്. ശ്ലോകം ശോകവിനാശകം, ശ്രീകൃഷ്ണകർണ്ണാമൃതം(തർജ്ജമ), ഉണർത്തുപാട്ടു്, ഇനിയൊരു ജന്മം, ചുവരെഴുത്തുകൾ എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ശാസ്ത്രസാഹിത്യവേദിയുടെ‘ കവിമുദ്രയും കാവ്യവേദിയുടെ കാവ്യപുരസ്കാരവും ലഭിച്ചിട്ടുണ്ടു്..
ശാന്തിമാർഗ്ഗം (ശ്രീലകംസാറിന്റെ കവിത) Sreelakam Venugopal
അവലോകനം
****************
മൌനവല്മീകം ധരിക്കുന്നൊരീ ധര-
തന്നിലെയദ്ധ്യാത്മവിദ്യാലയാങ്കണേ
ഛിന്നമാം ഭൂതകാലത്തിന്റെയോര്മ്മ*കൾചിന്നും
കുടീരങ്ങൾ നോക്കിനില്ക്കുന്നു ഞാൻ…….
( മുനിയുടെഭാവം പൂണ്ടിരിക്കുന്ന - മിണ്ടാതെയിരിക്കൽ-ധര (ഭൂമി എന്ന അർത്ഥത്തിലാണ് നമ്മൾ ഇതു വായിക്കുന്നതെങ്കിലും ധര എന്ന വാക്കിനു സരസ്വതിയുടെ ഭാവങ്ങളിൽ ഒന്ന് എന്നും ഞാൻ വായിക്കുന്നു, വാക്കില്ലെങ്കിൽ പിന്നെ മൌനമാണല്ലോ) ഇവിടെ കവിയുടെ പദവിന്യാസം മനോഹരമാകുന്നത് ധരണി ചിതൽപ്പുറ്റിനെപ്പോലെ മൌനം അവലംബിച്ചിരിക്കുന്നു എന്ന ആലങ്കാരികതയിലാണ്. ഞാൻ എവിടെയാണ് ഞാൻ നില്ക്കുന്നതെന്നോ, അത്യാത്മം= പരമാത്മാവ് കുടികൊള്ളുന്ന ഒരു വിദ്യാലയത്തിന്റെ അങ്കണ(മുറ്റം)ത്തിലാണ്.ഛിന്നമാം (ഛേദിക്കപ്പെട്ട) ഭൂതകാലത്തിന്റെ ഓർമ്മകൾ മേവുന്ന കുടീരം(കല്ലറ, ശ്മശാനം)നോക്കിയുള്ളനില്പ്( എല്ലാ ശ്മാശാനങ്ങളും വിദ്യാലയമാണ്, പലതും നമുക്ക് അവിടെ നിന്നും പഠിക്കാനുണ്ട്)
“മന്ദസമീരന്റെ ചുണ്ടിലൂടെന്റെയീ-
കർണ്ണങ്ങളിൽ വീഴ്വതെത്രയോ ഗാഥകൾ
ഇന്നു നിശ്ശബ്ദമായ് നിദ്രകൊള്ളുന്നെത്ര
ശാന്ത,മശാന്തം മനസ്സുകൾ,കേള്പ്പു ഞാൻ”
( കാറ്റ്, നമുക്ക് കുളിരു മാത്രമല്ല തരുന്നത്, ചിലപ്പോൾ അവൻ സന്ദേശവാഹകനും ആകാറുണ്ട്. അവൻ പറഞ്ഞുതന്ന എത്രയോ കഥകൾ ഞാൻ ശ്രവിച്ചിട്ടുണ്ട്, ഇപ്പോളും അവൻ ചില കാര്യങ്ങൾ എന്നോടു പറയുന്നുണ്ട്. അവന്റെ കഥകളിലെ കഥാപാത്രങ്ങളിൽ ചിലർ ഇപ്പോൾ ഇതാ ഈ ശ്മശാനത്ത് ഒരു പിടിച്ചാരമായി ഒടുങ്ങിയിരിക്കുകയാണ്. ശാന്തവും അശാന്തവുമായിരുന്നു അവരുടെ മനസ്സുകൾ, അതിനെപ്പറ്റി പലതും എന്നോട് പറഞ്ഞിരുന്നു മാരുതൻ.
മന്നില്‍ സൌഭാഗ്യങ്ങൾ വെട്ടിപ്പിടിക്കുവാൻ
അന്യദേശങ്ങളില്‍ ചോര നീരാക്കിയോർ
വന്ന ദൌര്ഭാ്ഗ്യക്കെണിയില്‍ പതിച്ചു ,മുന്‍-
പിന്നുകളില്ലാതെ വീണുറങ്ങുന്നവര്‍
ഈ ഭൂമിയിൽനിന്നു ലഭിക്കുന്ന എല്ലാ സംഭാഗ്യങ്ങളും തനിക്കു വേണം, ആസ്വദിക്കണം എന്നു ചിന്തിക്കാത്ത മനുഷ്യരില്ലാ. ഇവിടെ,നമ്മുടെ നാട്ടിൽ തൊഴിൽ തേടി അലഞ്ഞിട്ടും, ചെറുജോലികൾ ചെയ്തിട്ടും അന്നത്തിനപ്പുറം പണം ലഭിക്കാഞ്ഞാൽ പ്രവാസികളായി ജോലിനോക്കിയവർ, മുൻപിൻ നോക്കാതെ ചില ദൌർഭാഗ്യക്കെണിയിൽ വീണുമരിച്ചവർ, ആത്മഹത്യ ചെയ്തവർ,ഒക്കെ ഈ ശ്മാശാനഭൂവിൽ അന്ത്യനിദ്രയിലാണ്.
“മുന്നോട്ടുപായുന്ന ജീവിതത്തിൽ തന്റെ
മുന്നിലെ യഥാര്ത്ഥ്യ മൊന്നു കാണാത്തവർ
ജീവിതമുത്സവമാക്കുവാനായ് സഹ-
ജീവികളെ മറന്നോടിനടന്നവർ” (നിമിനേരംപോലും ഒന്നു നില്ക്കാതെ ശരവേഗത്തിൽ പായുന്ന കാലപ്രയാണത്തിൽ,ജീവിതത്തിൽ തന്റെ മുന്നിലെ യാഥാർത്ഥ്യങ്ങളൊന്നും നോക്കാതെ, താൻ കെട്ടിപ്പൊക്കിയ,തന്റേതായ ലോകത്തിൽ സ്വയം മറന്ന്, സുഖിച്ച്, മദിക്കുമ്പോൾ, തന്റെ അയൽക്കാരനെപ്പോലും ശ്രദ്ധിക്കാതെ, ജോലിക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയും, മദ്യത്തിലും മറ്റു ലൌകികസുഖത്തിലും അഭിരമിച്ച്, കല്പാന്തകാലത്തോളം ഞാൻ ജീവിക്കും, എന്നെ തടയാനോ, ഭരിക്കാനോ ആരുമില്ലെന്ന മിഥ്യാധാരണയോടെ നടന്നവർ വെറും ആറടി മണ്ണിന്റെ മാത്രം ജന്മിയായിരിക്കുന്നതു കാണുകയാണ് കവി ശ്മശാനത്തിലിരുന്ന്.
“വീര്യ ,ശൌര്യപ്രതാപങ്ങള്‍ മണ്ണോടൊത്തു
ചേര്ന്നു റങ്ങുന്നതു കാണ്മതു പാഠമാം
ഓരോ കുടീരവുമിന്നു നമുക്കേകും
ആര്യമാം ഉണ്മകള്‍,അദ്ധ്യാത്മവിദ്യതാന്‍ !
(കൊല്ലും കൊലയും നടത്തി,വീറും വാശിയും കാട്ടി ജാതി,മത,വർണ്ണ,വർഗ്ഗ,രാഷ്ട്രീയ നാടകങ്ങളിലൊക്കെ വില്ലന്റെ വേഷമണിഞ്ഞവരും ഇവിടെയാണ് അവസാനം വിലയംപ്രാപിക്കുന്നതും,അത് പാഠമായി ഉൾക്കൊള്ളണം, ഓരോരോ അസ്ഥിമാടങ്ങളും, ഓരോ ചുടലയും,ചുടലപ്പറമ്പും നമുക്ക്, ഉണ്മ =യാഥാർത്ഥ്യം, സത്യം, തത്ത്വം, വാസ്തവം; ഉറപ്പായ വിശ്വാസം നല്കുന്ന, ആര്യ=ബഹുമാനമർഹിക്കുന്ന, മാന്യതയുള്ള, ശ്രേഷ്ഠതയുള്ള, ഉത്കൃഷ്ടഗുണമുള്ള; അദ്ധ്യാത്മവിദ്യതന്നെയാണ്.)
“ഇറ്റുനേരം നമ്മളീ ചുടുകാട്ടില്‍ വ-
ന്നൊറ്റയ്ക്കിരിക്കുകിലെത്തുമീ ചിന്തകള്‍
മറ്റൊരു ലോകം തുറന്നുതന്നീടുമ-
തേറ്റവും ധന്യമാം ദര്ശനനമാം ദൃഢം”
(കുറച്ചു നേരം നമ്മൾ ഒറ്റയ്ക്ക് ചുടുകാട്ടിൽ പോയിരിക്കുകയാണെങ്കിൽ ഇത്തരം ചിന്തകൾ നമ്മുടെ മനസ്സിലെത്തും,അഹം എന്ന ചിന്തമാറും എന്നത് നിശ്ചയംതന്നെയാണ്)
“എങ്കിലുമീ ശാന്തിതീരത്തു തൃപ്തരായ്
സങ്കടമെന്യേ ശയിപ്പൂ സുകൃതികൾ
ഭൂതകാലംപാര്ത്തുപ പാഠം പഠിച്ചവർ
ഭാവിയില്‍ പാഠങ്ങള്‍ പ്രാമാണ്യമാക്കിയോർ”
( എങ്കിലും;വേദനയോടെ നാം ഓർത്തുപോകുന്നു. ശന്തിയുടെ പാതയിൽ സഞ്ചരിച്ച ചില നല്ല മനുഷ്യർ ഈ കുടീരത്തിൽ അന്ത്യനിദ്രയിലാണ്,ഭൂതകാലത്തെ നോക്കി പഠിച്ചവർ,ഭാവിയിൽ എന്താണ് നടക്കാൻ പോകുന്നത് എന്നു മനസ്സിലാക്കിയവർ…അവർക്കും അവസാന ശരണം ഇവിടെത്തന്നെയാണ്,)
“ജിവിതം ധന്യമായാടി,യന്ത്യത്തിലും
ആവിലമാവാതെ കാത്തുസൂക്ഷിച്ചവര്‍
ഏതോ മൃദുസ്വനമെന്‍ കാതിലോതുന്നു
“പാതയിതാണു നിന്‍ തേര്തെനളിച്ചീടുവാൻ“
ആരുമൊരിക്കല്‍ ‌വന്നീ പിതൃഭൂമിയിൽ
ചേരുന്നതിന്മു്ന്പുവ മൌനമിരിക്കണം
നേരുകൾ കാണണം,നേരിന്റെ പാതയിൽ
തേരു തെളിപ്പതേ ശാന്തിമാര്ഗ്ഗം വരം)
( അത്തരം പൂർവ്വികരെക്കുറിച്ച് ഞാൻ ഓർത്തപ്പോൾത്തന്നെ എന്റെ കാതുകളിലൊരു മൃദുസ്വരം കേട്ടൂ, ഇതാണ് നിന്റെ വഴി-സത്യവും,ധർമ്മവും,നിതിയും അഹിംസയും,ദയയും ഒക്കെ നമ്മുടെ മനസ്സിലും ചെയ്തികളിലുമുണ്ടാകണം, ഞാനെന്നഭാവം കളയണം. പരോപകാരിയും ദാനശീലനുമായിരിക്കണം,ജിവിച്ചിരിക്കുന്ന വേളയിൽ ഇതൊക്കെ നമ്മൾ ഓർക്കണം,അവസാനം നമ്മളീ ആറടിമണ്ണിൽ നീറിയൊടുങ്ങേണ്ടവരാണ്. അതുവരെ നേരുകൾകാണണം, നേർവഴിനടക്കണം എന്ന് മാത്രമല്ലാ നാം മുന്നിട്ടിറങ്ങി അത്തരം ഒരു വഴിയിലൂടെ തേരു തെളിക്കണം നമ്മുടെ പിന്നാലെ കുറേ ആളുകൾ ഉണ്ട്,അവർ നമ്മുടെ തേരിലിരിക്കുന്നുണ്ട്,നമ്മുടെ പിന്നാലെ തേർതളിച്ച് വരുന്നവരുണ്ട്,ശാന്തി മാർഗ്ഗത്തിലൂടെ…….. കവി ഒരു ആഹ്വാനത്തോടെയാണ് കവിത ഇവിടെ അവസാനിപ്പിക്കുന്നത്. ഹേ മനുഷ്യാ; നിന്റെ മരണത്തിന് മുമ്പേ ഒരു പ്രാവശ്യം ഇതുപോലുള്ള ശ്മശാനഭൂവിൽ കുറച്ചു നേരം മൌനമായിരിക്കുക……………അപ്പോൾ നീ പഠിക്കുന്ന കുറേ പാഠങ്ങളുണ്ട്. അത് എനിക്കു പറഞ്ഞുതരാനാകില്ലാ, അനുഭവിച്ചുതന്നെയാകണം അറിയേണ്ടത് ,അപ്പോൾ മനസ്സിലാകും മനുഷ്യൻ കേവലമായൊരു പുല്നാമ്പുമാത്രമാണെന്ന് !!
ലളിതമായ മലയാളപദങ്ങളെ വിന്യസിച്ച്, തത്ത്വചിതാപരമായ കവിതകൾ രചിക്കുന്ന കവിയാണ് ശ്രീലകം വേണുഗോപാൽ സർ, അദേഹത്തിന് സംസ്കൃതവാക്കുകൾ അറിയാഞ്ഞിട്ടല്ലാ,അനുവാചകർ താൻ എന്താണ് എഴുതുന്നതെന്ന് വായിക്കണം മനസ്സിലാക്കണം,എന്ന് അദ്ദേഹത്തിന് ഉത്തമമായ ലക്ഷ്യം ഉണ്ട്. കാകളിയിൽ എഴുതിയ ഈ കവിതയുടെ വൃത്തം നമ്മൾ നോക്കണ്ടാ, അതിലെ താളവും പദങ്ങളുടെ മേളവും നമ്മൾ നോക്കിയാൽ മതി.
ഇന്നു മുഖ്യധാരയിൽ നില്ക്കുന്ന ഏതൊരു കവിക്കൊപ്പവും കൂട്ടിവയ്ക്കാവുന്ന നാമമാണ് ‘ശ്രീലകം വേണുഗോപാൽ’ . ആധുനികരുടെ ഏതു കവിതയോടൊപ്പവും ചേർത്തുവയ്ക്കാം ശ്രീലകം വേണുഗോപാൽ സാറിന്റെ കവിതകൾ. അഭിരാമത്തിലെ ഈ പുണ്യത്തിന് മുന്നിൽ കൂപ്പുകൈ !!!!

അഭിരാമവാരഫലം (ചെമ്മരത്തി –അരുൺ രാജ Arun Raja) വിശകലനം

അഭിരാമവാരഫലം (ചെമ്മരത്തി –അരുൺ രാജ Arun Raja)

ചെമ്മരത്തി
------------------                                                                                                                                                 കണ്ണേ, കത്തുമീ കനലിന്ന് ചൂടില്ല
ചെമ്മാനത്തിന്റെ ചോപ്പു മാത്രം
മുന്നിൽ നിന്നു തുടുക്കും കവിളിണ-
ച്ചെണ്ടിൻ നാണത്തിൻ ഓർമ്മ മാത്രം
അന്തിപ്പോക്കുവെയിൽ വഴിയോരത്തെ
ചെന്തെറ്റിക്കാടിൻ ചേല് മാത്രം
എന്തോ ചൊല്ലിച്ചിണുങ്ങുന്ന താമര-
ച്ചുണ്ടോരത്തിലെച്ചൂട് മാത്രം
കണ്ണിൽ ചേകോന്റെ ചുരികത്തലപ്പിലെ-
മിന്നൽ പൂക്കുന്ന ചെമ്മരത്തീ...
പെണ്ണേ കാമനച്ചിറകാർന്ന രാത്രി തൻ-
പുള്ളായ് പാടിനിറഞ്ഞവൾ നീ !
ഈറൻ വേർപ്പിറ്റ മേൽമണിച്ചുണ്ടത്തെ-
പൂവെള്ളിൻകറുപ്പിൻറെ പൊട്ടിൽ,
താരം മുത്തിയ കുടകിൻമലയുടെ
രാവിൻ ചിമിഴൊളിപ്പിച്ചവളേ...
വേളങ്കോട്ടിലെ വേനൽപ്പുഴയില്
മീനായ്‌ നീന്തിത്തുടിച്ചവളേ...
പ്രാവായ് നെഞ്ചിലെ കനകക്കിനാവിന്റെ-
മാനം മുട്ടെപ്പറന്നവളേ...
പെണ്ണേ പൊൻവെയിൽ ചൂടും പുഴ പോലെ
നിൻറെ വടിവൊത്ത പൂവുടലിൽ
ചെമ്മേ വേനൽ മഴതൊട്ട നേരത്തെ-
മണ്ണിൻ നറുമണമാണാഴകേ !
രാവിൽ വൈകിയ നേരം ചുഴലീലെ-
പോതിയെ പോലെയുറഞ്ഞവളേ...
മാറിൽ കുത്തണ മുനവച്ച വാക്കിന്റെ-
ചോറും കോരിവിളമ്പിയോളേ...
പെണ്ണേ, രാത്രി കനക്കുന്നു, മച്ചിലെ-
പല്ലി ചിലച്ചെ,ന്റെ പേക്കിനാവിൽ-
തെന്നൽ പോലും നിലയ്ക്കുമ്പോളോമലേ,
ഉള്ളം നൊന്ത് ശപിച്ചിടല്ലേ...
മഞ്ഞും താണ്ടി കുടകപ്പടയുണ്ട്-
കൊല്ലാൻ വില്ലു കുലച്ചുനില്ക്കേ,
പെണ്ണേ, മോതിരക്കൈവിരലിൽ മുത്തി-
അങ്കക്കച്ച ഞൊറിഞ്ഞുതായോ..
കൈയിൽ വാളുണ്ട്, ഭഗവതി കൂട്ടുണ്ട്
നെഞ്ചിൽ നീയുണ്ട് ചെമ്മരത്തീ...
അങ്കക്കലിപൂണ്ട കതിവന്നൂർവീരനെ-
വെല്ലാനാരുണ്ട് ചെമ്മരത്തീ?
അന്നീ രാവിൻറെ നറുനിലാവെട്ടത്തിൽ
ചെഞ്ചോരപ്പുഴ കണ്ടുവോ നീ ?
മണ്ണിൽ വീഴുന്ന, കുടകന്റെ ചോരയിൽ-
മുങ്ങും തലകളെ കണ്ടുവോ നീ ?
എങ്ങും കേട്ടില്ലേ, മലനാടിൻ വീരന്റെ
പൊന്നുടവാളിന്റെ പാട്ടഴകേ?
അങ്കം മുറ്റിമുറുകെ,യെൻ മോതിര-
ക്കൈവിരലറ്റ കഥ കരളേ..?
പെണ്ണേ നീയിട്ടയണി മോതിരം തേടി
കുന്നേറിപ്പോയ കഥയഴകേ ?
മിന്നൽ പോലെ കുറുമാത്തൂർക്കോട്ടയും
മഞ്ഞും പിന്നിൽ മറഞ്ഞഴകേ!
പൊന്നേ, ചതിക്കും കുടകുമലയുടെ
ചന്ദനക്കാടിൻ മറവുപോലും !
പിന്നിൽ വന്ന് പതുങ്ങിപ്പകപൂണ്ട്-
കൊല്ലും കുടകിൻ പടത്തഴക്കം !
തെയ്യത്തോറ്റം മുറുകുന്നു നീയെൻറെ
വെള്ളോട്ടുവിളക്കായ് നിറയേ...
മഞ്ഞിൻ മേട്ടിൽ മകരനിലാവിന്റെ
ചില്ലായ് ഞാൻ ചിതറുന്നു പൂവേ...
കുന്നിൻ നെറുകിലെ വെള്ളിനക്ഷത്രത്തെ
കണ്ണുകളെല്ലാം തിരഞ്ഞുപോകേ,
പെണ്ണേ വിരിഞ്ഞുവോ, ചെന്തീയിതളാർന്ന-
ചെമ്പരത്തിപ്പൂവായ് നീ ചിതയിൽ ?
നിന്നിൽ, ചെമ്മരത്തിത്തറയിൽ, ചോര-
ചിന്തും അഗ്നിക്കടുംചുവപ്പിൽ
തെയ്യം തുള്ളവേ, കതിവന്നൂർവീരന്റെ-
പെണ്ണേ, കുളിരണ് കനലു പോലും
&&&&&&&&&&&&&&&&&&&&&&&
ചിലവായനകൾ ലഹരിപടർത്താറുണ്ട്.കുളിരണിയിക്കാറുണ്ട്, ചിലപ്പോൾ അറിയാതെ ആഹാ എന്ന് പറഞ്ഞ്പോകാറുമുണ്ട്. നല്ലതിനെ നന്നെന്നും തീയതിനെ മോശമെന്നും മനസ്സും പറയാറുണ്ട്. ഞാനൊരു തുറന്നെഴുത്തുകാരനുമാണ്. കഥാസാരം എനിക്കറിയാവുന്നത്കൊണ്ടാകാം ചെമ്മരത്തി എന്ന കവിത എന്നെ വല്ലാതെ ആകർഷിച്ചൂ. പലർക്കും കതിവനൂർ വീരനേയോ,ചെമ്മരത്തിയേയോ പറ്റി അധികം അറിവുണ്ടായിരിക്കില്ലാ ഇത് ഒരു മിത്താണ്.ഈ മിത്താണ് പിന്നെ തെയ്യമായി അരങ്ങേറിയതും, ഇപ്പോൾ തെയ്യക്കോലം കെട്ടിയാടുന്നതും അതുകൊണ്ട് തന്നെ ഞാൻ ഈ കഥ ആദ്യം ഇവിടെ എടുത്തെഴുതാം.പിന്നെ വരികളിലൂടെ സഞ്ചരിക്കാം
കഥാസാരം
=========
പഴയ കാലത്തെ വീരന്മാരും പോരാളികളും ദേവതകളും ഒക്കെ അവരുടെ കാലശേഷവും നാട്ടുകാരുടെ മനസ്സിൽ കഥകളിലൂടെയും പാട്ടുകളിലൂടെയും നിലനിന്നുവന്നിരുന്നു. ക്രമേണ അവർ തെയ്യങ്ങളായി മാറി. അവരുടെ ഓർമ്മപ്പെടുത്തലുമായി ഇന്നും ആണ്ടു തോറും തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നു. തെയ്യങ്ങൾ ഗ്രാമീണരുടെ പ്രത്യക്ഷ ദൈവങ്ങൾ ആണ്. ഓരോ പ്രദേശങ്ങളിലും വിവിധ പേരുകളിലുള്ള തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നുണ്ട്. മുത്തപ്പൻ, വിഷ്ണുമൂർത്തി, കതിവനൂർ വീരൻ, പൊട്ടൻ, ഗുളികൻ, വയനാട് കുലവൻ, മുച്ചിലോട്ട് ഭഗവതി, നീലിയമ്മ എന്നിങ്ങനെ ധാരാളം മൂർത്തികൾ ഉണ്ട്.
ഉത്തരകേരളത്തിൽ പ്രചാരത്തിലുള്ള അനുഷ്ഠാനകലകളിൽ ഒന്നാണു് തെയ്യം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ്‌തെയ്യങ്ങൾ എന്ന് അഭിപ്രായമുണ്ട്. പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട്‌ കളിയാട്ടം എന്നും പഴയങ്ങാടി മുതൽ വളപട്ടണംവരെ തെയ്യം എന്നും അല്പവ്യത്യാസങ്ങളോടെ ‘തെയ്യം’ അറിയപ്പെടുന്നു.( ദൈവം എന്ന വാക്കിന്റെ നാടോടി ഭാഷയാണ് തെയ്യം എന്നും എനിക്ക് അഭിപ്രായമുണ്ട്)
നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യം. തെയ്യത്തിന്റെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷം തെയ്യക്കോലം എന്നും അറിയപ്പെടുന്നു. ദേവാരാധന നിറഞ്ഞ തെയ്യംകലയിൽ മന്ത്രപരമായ അനുഷ്ഠാനം, തന്ത്രപരമായ അനുഷ്ഠാനം, കർമ്മപരമായ അനുഷ്ഠാനം, വ്രതപരമായ അനുഷ്ഠാനം എന്നിവ ഇടകലർന്നുകാണുന്നു. പ്രധാനമായും അമ്മ ദൈവങ്ങൾ ആണ് തെയ്യങ്ങൾ . കൂടാതെ വീരന്മാരെയും തെയ്യങ്ങൾ ആയി ആരാധിക്കുന്നുണ്ട്. ഏതാണ്ട്‌ അഞ്ഞൂറോളം തെയ്യങ്ങൾ ഉണ്ടെന്നാണു പറയപ്പെടുന്നത്‌. എങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ്‌ സാധാരണമായിട്ടുള്ളത്‌. വൃക്ഷാരാധന, പർവതാരാധന, അമ്മദൈവാരാധന, പ്രേതാരാധന, ശൈവ-വൈഷ്ണവാരാധന എന്നിങ്ങനെ പല ആരാധനാരീതികളുടേയും സമന്വയമാണ്, തെയ്യം.
കതിവനൂർ വീരൻ
*********************

കണ്ണൂർ ജില്ലയിലെ മാങ്ങാട്ട് നിവാസി മന്ദപ്പൻ എന്ന തീയ്യ സമുദായത്തിൽ പെട്ട ആളാണ്‌ പിൽകാലത്ത് ദൈവ പരിവേഷം കിട്ടുകയും തെയ്യ മൂർത്തിയായി കെട്ടിയാടപ്പെടുകയും ചെയ്യപ്പെടുന്ന കതിവനൂർ വീരൻ
കണ്ണൂരിനും തളിപ്പറമ്പിനും ഇടയിലുള്ള മാങ്ങാട്ട് മേത്തളിയില്ലത്ത് കുമരച്ചന്റെയും പരക്കയില്ലത്ത് ചക്കിയമ്മയുടേയും മകനായി ചുഴലി ഭഗവതിയുടെ അനുഗ്രഹം കൊണ്ട് ജനിച്ച മകനാണ് മന്ദപ്പൻ. കുട്ടിയായ മന്ദപ്പൻ വീരനും യോദ്ധാവുമായിരുന്നു.അവനോട് പണിയും തൊരവും (വേലയും കൂലിയും എന്നതിനു സമാനമായ ഒരു ശൈലി.)ഇല്ലാതെ നടക്കുന്നതിനെക്കുറിച്ച് വീട്ടുകാർ പരാതിപ്പെട്ടപ്പോൾ ലഭിച്ച മറുപടി “പണിയെടുക്കുവാൻ പണിപണ്ടാട്ടി പെറ്റില്ലെന്നെ.. എന്നെ അവർ പെറ്റതല്ല”
എന്നാണ്. അവന് ചോറും പാലും കൊടുക്കരുതെന്ന് കുമരച്ചൻ വീട്ടുകാരെ വിലക്കി.അമ്മ രഹസ്യമായി ചോറ് കൊടുക്കുന്നത് കണ്ട് അച്ചൻ ദേഷ്യം വന്ന് അവന്റെ വില്ല് ചവിട്ടി ഒടിച്ചു. അങ്ങനെ മന്ദപ്പൻ വീടു വിട്ടിറങ്ങി. കുടകിലെ മലയിലേക്ക് കച്ചവടത്തിനു പോകുന്ന ചങ്ങാതികളോടൊപ്പം മന്ദപ്പനും പോകാനൊരുങ്ങി. അവർ അവനെ മദ്യം കൊടുത്തു മാങ്ങാട് നെടിയകാഞ്ഞിരക്കീഴിൽ മയക്കിക്കിടത്തി സ്ഥലം വിട്ടു. മയക്കംവിട്ടുണർന്നപ്പോൾ, ഒറ്റക്കു, ദിക്കറിയാതെ അലഞ്ഞ മന്ദപ്പൻ ഏറെ നെരം തനിച്ച് നടന്നു. അവസാനം ചങ്ങാതിമാരെ കണ്ടെത്തി.അവർ കതിവന്നൂരിലുള്ള അമ്മാവന്റെ വീട്ടിലെത്തിച്ചേർന്നു.അവൻ അവിടെ താമസിച്ചു. അമ്മാവന്റെ സ്വത്തിൽ പാതി അവനു കിട്ടി. അമ്മായിയുടെ ഉപദേശപ്രകാരം അവൻ എണ്ണക്കച്ചവടം തുടങ്ങി.അതിനിടയിൽ അവൻ വേളാർകോട്ട് ചെമ്മരത്തി എന്ന കാവുതിയ്യ സ്ത്രീയെ കണ്ടുമുട്ടുകയും,പ്രണയിക്കുകയും, വിവാഹം കഴിക്കുകയും ചെയ്തു.ഭാര്യാഗൃഹത്തിൽ താമസവും തുടങ്ങി.
പലപ്പോഴും വൈകിയെത്താറുള്ള മന്ദപ്പനുമായി, ചെമ്മരത്തി പിണങ്ങുക പതിവായിരുന്നു. (സൌന്ദര്യപ്പിണക്കം)എണ്ണക്കച്ചവടമായിരുന്നു അക്കാലത്ത് മന്ദപ്പന്റെ തൊഴിൽ.ചെമ്മരത്തിയുടെ നിർദ്ദേശാനുസരണം വാനവർ നാട്ടിലും,ദാനവർ നാട്ടിലും, വീരരാജൻ പേട്ടയിലും (വിരാജ് പേട്ട ) ചെന്ന് മന്ദപ്പൻ എണ്ണ വ്യാപാരം നടത്തി.ഒരു ദിവസം വരാൻ വൈകിയ മന്ദപ്പനിൽ ചെമ്മരത്തി സംശയാലുവായി ,അവൾ കപ്പാല തുറക്കുകയോ നായയെ തടുക്കുകയോ ചെയ്തില്ല.പാലും ചോറും ചോദിച്ച മന്ദപ്പനോട് അവയ്ക്കുപകരമായി യഥാക്രമം രുധിരം വെട്ടി കുടിക്കാനും, തലച്ചോറ് കഴിക്കാനും കോപത്തോടെ പറഞ്ഞു.അവസാനം അവൾ വിളമ്പിക്കൊടുത്ത ചോറ് കഴിക്കാൻ തുടങ്ങുമ്പോൾ, ഒന്നാമത്തെ ചോറുരുള എടുത്തപ്പോൾ കിട്ടിയത് കല്ലും, നെല്ലും,തലമുടിയുമെല്ലാം.രണ്ടാമത്തെ ചോറുരുള നെടുകെ പിളർന്നു.അപ്പോൾ കേൾക്കുന്നത് പടവിളിയാണ്. ആയുധങ്ങൾ തൊഴുതെടുത്ത് പടയ്ക്കു പുറപ്പെട്ട മന്ദപ്പന് വീണ്ടും ദുശ്ശകുനങ്ങൾ കാണേണ്ടിവന്നു.ചെമ്മരത്തിയുടെ ശാപവാക്കുകൾ സത്യമാവട്ടെയെന്നും പറഞ്ഞ് മന്ദപ്പനിറങ്ങി.പടയിൽ മന്ദപ്പൻ വിജയിയായി. തിരികെ വീട്ടിലേക്കുള്ള വഴിമധ്യേ തന്റെ പീഠമോതിരവും ചെറുവിരലും പോരിനിടയിൽ നഷ്ടപ്പെട്ട കാര്യം മനസ്സിലാക്കുകയും അത് വീണ്ടെടുക്കാൻ പോവുകയും ചെയ്തു. പരാജയത്താൽ കലിതുള്ളിയിരുന്ന കുടകിലെ പോരാളികൾ തിരികെയെത്തിയ മന്ദപ്പനെ ചതിയിൽ വെട്ടിനുറുക്കി .മന്ദപ്പനെ കാത്തിരുന്ന ചെമ്മരത്തി കദളിവാഴകൈയിൽ പീഠമോതിരവും ചെറുവിരലും വന്നു വീണതാണ് കണ്ടത്. തന്റെ പതിക്കു നേരിട്ട ദുര്യോഗത്തിൽ വലഞ്ഞ ചെമ്മരത്തി മന്ദപ്പന്റെ ചിതയിൽ ചാടി ജീവനൊടുക്കുകയും ചെയ്തു അമ്മാവനും മകൻ അണ്ണൂക്കനും ശവസംസ്കാരം കഴിഞ്ഞു മടങ്ങവെ ദൈവക്കരുവായി മാറിയ മന്ദപ്പനേയും ചെമ്മരത്തിയേയും അണ്ണൂക്കൻ തൊറം കണ്ണാലെ കണ്ടു.വെളിപാടുണ്ടായി ഉറഞ്ഞു തുള്ളി. അമ്മാവന്റെ സാന്നിദ്ധ്യത്തിൽ മന്ദപ്പന്റെ കോലം കെട്ടിയാടിച്ചു.അമ്മാവൻ അരിയിട്ട് കതിവനൂർ വീരൻ എന്ന് പേരിട്ടു
ചടുലമായ പദചലനവും മെയ്‌ വഴക്കവും കതിവനൂർ വീരന്റെ പ്രത്യേകതയാണ്. രാത്രിയിലോ, പുലർച്ചയിലോ ആണ് സാധാരണ ഈ തെയ്യമൂർത്തി അരങ്ങേറാറുള്ളത്. കതിവനൂർ വീരൻ അരങ്ങേറുന്ന, വാഴയും വിവിധ-വർണ ചായങ്ങളും പന്തങ്ങളും ഉപയോഗിച്ച് തയാറാക്കുന്ന കളം ചെമ്മരത്തിതറ എന്നറിയപ്പെടുന്നു.ഈ തറ ചെമ്മരത്തിയാണ് എന്ന് സങ്കൽപം. അതിലെ അറുപത്തിനാല് കളങ്ങൾ കുടകരുടെ ചതിയിൽ കതിവനൂർ വീരൻ അറുപത്തിനാല് കഷ്ണങ്ങളായതിന്റെ സ്മരണയാണ്‌. നാകം താഴ്‌ത്തി എഴുത്ത് എന്നാണ് കതിവനൂർ വീരൻ തെയ്യത്തിന്റെ മുഖത്തെഴുത്തിനു പേര്.താടിയും മീശയും ഉണ്ടാകും. തിടങ്ങൽ തോറ്റം,വലിയ തോറ്റം, തെയ്യം എന്നിങ്ങനെ അവതരണത്തിന് മൂന്നു ഘട്ടങ്ങളുണ്ട്………… അരവിന്ദൻ മാഷിന്റെ തമ്പ് എന്ന സിനിമയിൽ കാവാലം നാരായണപണിക്കർ സർ എഴുതിയ“കാനകപ്പെണ്ണു ചെമ്മരത്തി…………” എന്ന പാട്ടിലെ കഥതേടിയലഞ്ഞപ്പോളാണ് കതിവനൂർവീരന്റെ കഥയെപ്പറ്റി കൂടുതൽ മനസ്സിലാക്കിയത്… ആപാട്ടിലും ഇപ്പോൾ Arun Raja കവിതയിലും,നായകനേക്കാൾ നായികയായ ചെമ്മരത്തിക്കാണ് പ്രാധാന്യം കല്പിച്ചിരിക്കുന്നത്. ഞാൻ ഗദ്യത്തിൽ പറഞ്ഞ ഈകഥാരൂപം, എഴുപത് ചെറുവരികളിലായി ഉൾക്കൊള്ളിച്ച് കാവ്യാംശയം തെല്ലും നഷ്ടമാകാതെയും,അതിമനോഹരമായ പദവിന്യാസത്തിലൂടെ അരുൺ രാജ ഇവിടെ കോറിയിട്ടിരിക്കുന്നു. വരികളിൽ തന്നെ ഈ കഥ വിന്യസിച്ചിരിക്കുന്നതിനാലും കഥ ഞാൻ ഇവിടെ പറഞ്ഞതിനാലും കഥാ‍ഗാത്രത്തെ വിട്ട് വരികളിലൂടെ സഞ്ചരിക്കാൻ ശ്രമിക്കാം എങ്കിലും വരികളിലലിഞ്ഞ് കിടക്കുന്നകഥയും അറിയാത വിശകലനത്തിൽ വരുമെന്ന് തോന്നുന്നു.ക്ഷമിക്കുക.
കണ്ണേ, കത്തുമീ കനലിന്ന് ചൂടില്ല
ചെമ്മാനത്തിന്റെ ചോപ്പു മാത്രം
മുന്നിൽ നിന്നു തുടുക്കും കവിളിണ-
ച്ചെണ്ടിൻ നാണത്തിൻ ഓർമ്മ മാത്രം
അന്തിപ്പോക്കുവെയിൽ വഴിയോരത്തെ
ചെന്തെറ്റിക്കാടിൻ ചേല് മാത്രം
എന്തോ ചൊല്ലിച്ചിണുങ്ങുന്ന താമര-
ച്ചുണ്ടോരത്തിലെച്ചൂട് മാത്രം
(കണ്ണേ, എന്റെ കണ്ണുമാകാം, നീ എന്ന കണ്മണിയുമാകം, സന്ധ്യാരാഗശോഭയണിഞ്ഞ് നില്ക്കുന്ന നിന്റെ കത്തുന്നമേനിയിൽ ഞാൻ ദർശിക്കുന്നത് അന്തിമാനത്തെ ചുവപ്പ് മാത്രമാണ് അവിടെ തീക്കനലിന്റെ ചൂട് ഞാനറിയുന്നില്ലാ, മന്ദപ്പന്,കതിർവരൂർ വീരന് അവളോട് പ്രണയമാണ്.ഒടുങ്ങാത്ത ദാഹമാണ് ,മന്ദപ്പന്റെ കാഴ്ചപ്പാടിലൂടെയാണ് കവിയുടെ സഞ്ചാരം, ഒരുപക്ഷേ മന്ദപ്പന്റെ ആത്മാവിന്റെ പാട്ടുമാകാം, അവളുടെ കവിളിണകളിലെ തുടിപ്പ് നാണത്തിന്റെ ഓർമ്മ പടർത്തുകയാണ്, വഴിയോരത്തെ തെറ്റിക്കാടിന് പോക്കുവെയിലിന്റെ ചേല് കടംകൊണ്ടിരിക്കുകയാണ്.നിന്റെ ചുണ്ടൊരങ്ങളിൽ എന്തോചൊല്ലിച്ചിണുങ്ങുന്നതാമരയിതളിനെ ഞാൻ ദർശിക്കുന്നു.)
കണ്ണിൽ ചേകോന്റെ ചുരികത്തലപ്പിലെ-
മിന്നൽ പൂക്കുന്ന ചെമ്മരത്തീ...
പെണ്ണേ കാമനച്ചിറകാർന്ന രാത്രി തൻ-
പുള്ളായ് പാടിനിറഞ്ഞവൾ നീ !
ഈറൻ വേർപ്പിറ്റ മേൽമണിച്ചുണ്ടത്തെ-
പൂവെള്ളിൻകറുപ്പിൻറെ പൊട്ടിൽ,
താരം മുത്തിയ കുടകിൻമലയുടെ
രാവിൻ ചിമിഴൊളിപ്പിച്ചവളേ...
(അങ്കച്ചേകോന്റെ ചുരികയുടെ തിളക്കം അവളുടെ കണ്ണിൽ മിന്നലായ് അലയടിക്കുന്നു,അത്ര തിളക്കമാണ് ആ മിഴിയിണകൾക്ക്, പെണ്ണേ കാമാസക്തിയുള്ളവളായി രാത്രികളിൽ പുള്ളായി നീ എന്നിൽ പാടി നിറഞ്ഞതും,ഞാൻ ഓർമ്മിക്കുകയാണ്. രതിസമാഗമവേളകഴിഞ്ഞ്,നിന്റെ മേൽമണിച്ചുണ്ടിൽ ഇറ്റ്നിന്ന തൂവേർപ്പിൻ കണികയിൽ,നക്ഷത്രങ്ങൾ മുത്തമിടുന്നകുടകിൻ മലയുടെ രാചന്തം നീ ഒളിച്ച് വച്ചതും ഞാൻ ദർശിച്ചിരുന്നു(മനോഹരമായ വരികൾ -ഇരുത്തം വന്ന കവിയുടെ കാല്പാടുകൾ)
വേളങ്കോട്ടിലെ വേനൽപ്പുഴയില്
മീനായ്‌ നീന്തിത്തുടിച്ചവളേ...
പ്രാവായ് നെഞ്ചിലെ കനകക്കിനാവിന്റെ-
മാനം മുട്ടെപ്പറന്നവളേ...
പെണ്ണേ പൊൻവെയിൽ ചൂടും പുഴ പോലെ
നിൻറെ വടിവൊത്ത പൂവുടലിൽ
ചെമ്മേ വേനൽ മഴതൊട്ട നേരത്തെ-
മണ്ണിൻ നറുമണമാണാഴകേ !
(വേളാർകോട്ട്, വേനൽപ്പുഴ( ആലങ്കാരികമാണെങ്കിലും അവിടെ വേനൽ എന്നപദത്തിനുപകരം മറ്റൊന്നാകാമെന്ന് തോന്നീ)യിൽ മീനായി തുടിച്ച് കുളിച്ച ചെമ്മരത്തീ,നീയന്റെ നെഞ്ചിലെകുറുകുന്ന പ്രാവായിരുന്നു.നിന്നെക്കുറിച്ചുള്ള ചിന്തകൾ എന്നെ അന്ന് വല്ലാതെ ഭ്രമിപ്പിച്ചിരുന്നു, പുഴപോലെ വടിവൊത്ത നിന്റെ പൂമേനിയിൽ വേനൽമഴത്തുള്ളികൾ പതിച്ചപ്പൊൾ എനിക്കനുഭവപ്പെട്ടത് മണ്ണിന്റെ മണമായിരുന്നു.നീ മണ്ണിന്റെ മകളുമായിരുന്നല്ലോ?....നീ എനിക്കെല്ലാമായിരുന്നു അഴകുള്ളവളേ)
രാവിൽ വൈകിയ നേരം ചുഴലീലെ-
പോതിയെ പോലെയുറഞ്ഞവളേ...
മാറിൽ കുത്തണ മുനവച്ച വാക്കിന്റെ-
ചോറും കോരിവിളമ്പിയോളേ...
പെണ്ണേ, രാത്രി കനക്കുന്നു, മച്ചിലെ-
പല്ലി ചിലച്ചെ,ന്റെ പേക്കിനാവിൽ-
തെന്നൽ പോലും നിലയ്ക്കുമ്പോളോമലേ,
ഉള്ളം നൊന്ത് ശപിച്ചിടല്ലേ...
( പലരാത്രികളിലും ഞാൻ താമസിച്ചെത്തുമ്പോൾ,പോതിയെപ്പോലെ {ഭഗവതി, ഭഗവതിയുടെ കോമരം തുള്ളൽ എന്ന അർത്ഥത്തിലാണ് പോതി എന്ന ഗ്രാമ്യവാക്ക് കവി ഇവിടെ ചേർത്തെഴുതിയത്} ചോറു വിളമ്പിക്കൊടുത്തതും അതിനനുബന്ധിച്ചുള്ള സംഭവങ്ങളും, ശാപവചനങ്ങളും ഞാൻ മുകളിലെ കഥയിൽ സൂചിപ്പിച്ചിട്ടുണ്ട് )
മഞ്ഞും താണ്ടി കുടകപ്പടയുണ്ട്-
കൊല്ലാൻ വില്ലു കുലച്ചുനില്ക്കേ,
പെണ്ണേ, മോതിരക്കൈവിരലിൽ മുത്തി-
അങ്കക്കച്ച ഞൊറിഞ്ഞുതായോ..
കൈയിൽ വാളുണ്ട്, ഭഗവതി കൂട്ടുണ്ട്
നെഞ്ചിൽ നീയുണ്ട് ചെമ്മരത്തീ...
അങ്കക്കലിപൂണ്ട കതിവന്നൂർവീരനെ-
വെല്ലാനാരുണ്ട് ചെമ്മരത്തീ?
അന്നീ രാവിൻറെ നറുനിലാവെട്ടത്തിൽ
ചെഞ്ചോരപ്പുഴ കണ്ടുവോ നീ ?
മണ്ണിൽ വീഴുന്ന, കുടകന്റെ ചോരയിൽ-
മുങ്ങും തലകളെ കണ്ടുവോ നീ ?
(കഥ മുകളിൽ എഴുതിയിട്ടുണ്ട്- ഇവിടേയും പടനയിക്കുമ്പോഴും മനസ്സിൽ ചെമ്മരത്തിയെ കുടിയിരുത്തിയിരിക്കുന്ന കതിവനൂർവീരനെ കാണാം)
എങ്ങും കേട്ടില്ലേ, മലനാടിൻ വീരന്റെ
പൊന്നുടവാളിന്റെ പാട്ടഴകേ?
അങ്കം മുറ്റിമുറുകെ,യെൻ മോതിര-
ക്കൈവിരലറ്റ കഥ കരളേ..?
പെണ്ണേ നീയിട്ടയണി മോതിരം തേടി
കുന്നേറിപ്പോയ കഥയഴകേ ?
മിന്നൽ പോലെ കുറുമാത്തൂർക്കോട്ടയും
മഞ്ഞും പിന്നിൽ മറഞ്ഞഴകേ!
(മന്ദപ്പൻ എന്ന വ്യക്തിയുടെ കഥകൾ,പിന്നീടാണ് കതിവന്നൂർവീരന്റെ വീരകഥകളായും അദ്ദേഹം പിന്നെ തെയ്യമായതും എന്ന് കവി സൂചിപ്പിക്കുന്നു.അതുപോലെ ഞാൻ നേരത്തേ പറഞ്ഞ കഥയിൽ ചിലയിടങ്ങളിൽ മറ്റൊരു ഭാഷ്യം കാണുന്നുണ്ട്.
കുടകരുമായി ഉഗ്രപോരാട്ടം നടന്നപ്പോൾ. പഠിച്ച ആയുധവിദ്യകളെല്ലാം പ്രയോഗിച്ച് മന്ദപ്പന്‍ വിജയം വരിച്ചു. പക്ഷെ 'മോതിരവും ചെറുവിരലും' നഷ്ടപ്പെട്ടു. അംഗഹീനനായി ആഭരണം നഷ്ട്പ്പെട്ട് യുദ്ധഭൂമിയില്‍ നിന്ന് മടങ്ങുന്നത് അവനിഷ്ടമല്ലായിരുന്നു. കൂട്ടുകാര്‍ മന്ദപ്പനെ തടഞ്ഞു. പടവീരന്‍ തനിച്ച് തോറ്റുമടങ്ങുന്ന പടക്കൂട്ടത്തിലേയ്ക്ക് പോകരുതെന്ന് പറഞ്ഞ് പിടിച്ചുനിര്ത്താ ന്‍ ശ്രമിച്ചെങ്കിലും അവന്‍ വീണ്ടും ഒറ്റയ്ക് കുതിച്ചു. മന്ദപ്പനെ കണ്ടപ്പോള്‍ കുടകര്‍ ആയുധങ്ങളേന്തി പാഞ്ഞടുത്തു. തലങ്ങും വിലങ്ങും അവനെ വെട്ടി. ശരീരഭാഗങ്ങള്‍ ചുറ്റുവട്ടത്തില്‍ കഷ്ണങ്ങളായി പരന്നു. കുടകപ്പട വിജയാട്ടഹാസം മുഴക്കി. ഭര്ത്താദവിന്റെ വരവും കാത്തിരിക്കുകയായിരുന്നു ചെമ്മരത്തി. പെട്ടെന്ന് കദളിവാഴയിന്മേല്‍ മോതിരവും ചെറുവിരലും വന്നു പതിക്കുന്നത് കണ്ടപ്പോള്‍ ഞെട്ടി! എന്നുമാണ് മറ്റൊരു കഥ)
തെയ്യത്തോറ്റം മുറുകുന്നു നീയെന്റെ
വെള്ളോട്ടുവിളക്കായ് നിറയേ...
മഞ്ഞിൻ മേട്ടിൽ മകരനിലാവിന്റെ
ചില്ലായ് ഞാൻ ചിതറുന്നു പൂവേ...
കുന്നിൻ നെറുകിലെ വെള്ളിനക്ഷത്രത്തെ
കണ്ണുകളെല്ലാം തിരഞ്ഞുപോകേ,
പെണ്ണേ വിരിഞ്ഞുവോ, ചെന്തീയിതളാർന്ന-
ചെമ്പരത്തിപ്പൂവായ് നീ ചിതയിൽ ?
നിന്നിൽ, ചെമ്മരത്തിത്തറയിൽ, ചോര-
ചിന്തും അഗ്നിക്കടുംചുവപ്പിൽ
തെയ്യം തുള്ളവേ, കതിവന്നൂർവീരന്റെ-
പെണ്ണേ, കുളിരണ് കനലു പോലും
(കതിവനൂർവീരനായി നിന്ന് തെയ്യക്കോലമാറ്റുന്നത് നോക്കി നിൽക്കുന്ന മന്ദപ്പന്റെ ചിന്തയിലൂടെയുള്ള സഞ്ചാരമാനെന്ന് വ്യക്തമാക്കുന്നതാണീ വരികൾ,താൻ പ്രണയിച്ച,വിവാഹം കഴിച്ച ലാളിച്ച ചെമ്മരത്തി കതിവനൂർവീരന്റെ സ്വപ്നനായികയാണ്.തന്നോടൊപ്പം ചിതയിൽ ചാടിമരിച്ച തന്റെ പ്രേയസിയുടെ, ചെ മ്മരത്തിത്തറയിലെ അഗ്നിക്കടുംചുവപ്പിൽ ,കനലാട്ടത്തറയിലെ കനലുകൾ പോലും അവളുടെ കഥകേട്ട് കുളിരണിയുന്നു എന്ന് കവി പറഞ്ഞ് നിർത്തുമ്പോൾ,ഒരു പ്രണയകഥയിലെ നായികാ സങ്കല്പത്തേക്കാൾ, ദൈവമായി പരിണമിച്ച രണ്ട് വ്യക്തിത്വങ്ങളുടെ കഥ കവിതയായി ആലേഖനം ചെയ്യപ്പെടുകയാണിവിടെ- സാധാരണ തീചാമുണ്ഡിതെയ്യങ്ങളിലാണ് കനലാട്ടം കാണുക.കതിവനൂർതെയ്യത്തറകളിലും കനലാട്ടം ഉണ്ടാകുമായിരിക്കാം ചിലയിടങ്ങളിൽ….)
കവിതയ്ക്ക് വിഷയം കണ്ടെത്തുന്നിടത്താണ് കവി വിജയിക്കുന്നത്. ഒപ്പം കവിതയും, താളാത്മകമായ വരികളും, ചേരുമ്പടിചേർക്കേണ്ടവാക്കുകളുടെ സങ്കലനവും കൂടിയാകുമ്പോൾ കവിതയുടെ തലം വളരെയേരെ ഉയർന്ന് നില്ക്കും .കവിതയെഴുത്തിന്റെ മർമ്മമറിയുന്ന യുവകവിയാണ് അരുൺ രാജാ. നാളെയുടെ വാഗ്ദാനം. ഈ സുവർണ്ണ തൂലികയിൽ നിന്നും ഇനിയും വായനാനുഭൂതി പകർന്ന്തരുന്ന പരശതം കവിതകൾ പിറക്കട്ടെ എന്ന് ആശംസിക്കുന്നതിനോടൊപ്പം നല്ലൊരു കവിതവായിച്ച സുഖാലസ്യത്തിൽ ഞാൻ മയങ്ങട്ടെ…. പ്രിയ സോദരാ… സ്നേഹത്തിന്റെ കുസുമഹാരം അണിയിക്കുന്നതോടൊപ്പം സർവ്വമംഗളങ്ങളും
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$