കവിത -6
ഞാറ്റുവേല
നിരയായ നിരയെല്ലാം തമ്പിരാന് -പാടത്തെ
കതിരായ കതിരെല്ലാം തമ്പിരാന് ,
മുപ്പറയും നാപ്പറയും തമ്പിരാന് –മേലോത്തെ
തീയായ തീയെല്ലാം ഏനും കോരനും ‘
അത്തം വന്നക്കരെ പൂത്തോട്ടം പൊലിയിച്ചേ
പൂവായ പൂവെല്ലാം തമ്പിരാന്.
മുറ്റത്തെ പുചുറ്റും കളമെല്ലാം തമ്പിരാന് .
കള്ളക്കരിക്കാടിമാസം മാനത്തെ തുളുമ്പാക്കുടം പൊട്ടിച്ചേ
തുള്ളിക്കൊരുകുടമായ് ................
മനമുരുകി പാടത്തോടി പഴുക്കാ കതിര്‍ കൊയ് തേറ്റും
ക്ടാത്തിമാരെ നാണവും തമ്പിരാന്..........
ചന്തുനായര്‍ കാട്ടാക്കട
ആദ്യത്തെ കമന്റ് എന്‍റെ വക ആയിക്കോട്ടെ...
ReplyDeleteവീണ്ടും ഞെട്ടിച്ചു....
സ്നേഹപൂര്‍വ്വം അഭിവാദ്യങ്ങള്‍...
നന്ദി,രഞിത്ത്.. ഇത് അടുത്തിടെ, ഞാൻ ഒരു സിനിമക്ക് വേണ്ടി എഴുതിയ ഗാനങ്ങളിലൊന്നാണ്... പടം പുറത്തിറങ്ങാറാവാത്തത് കൊണ്ട് സിനിമയുടെ പേർ ഇപ്പൊൾ പറയുന്നില്ലാ..അതു പിന്നീട്.. സ്നേഹത്തോടെ ചന്തു നായർ
ReplyDeleteസകലകലാവല്ലഭാ...നമോവാകം
ReplyDeleteഞാനിവിടെ എത്തുന്നത് ആദ്യമായാണ്....... ലളിതം സുന്ദരം....നല്ല എഴുത്ത്....... . ആശംസകള്‍.
ReplyDelete