ഊട്ട്.....
ഉടകുലപെരുമാളൂട്ട്,
മുട്ട് .....
ചെണ്ടക്കോലുകൾ തോലിൽ മുട്ടണ മുട്ട്,
തട്ട് ....
ഒറ്റക്കമ്പിലിടയ്ക്കത്തോലിൽ തട്ട്,
പാട്ട് ....
കണിയാര്‍ നന്തുണി തന്തികൾ തട്ടിപ്പാട്ട്.....
പിന്നെ :
പിണിയാള്‍ പൂപ്പട കൂട്ടി ,
നടുവില്‍ പൂക്കുല നിര്‍ത്തി ,
ചുറ്റും പന്തം നാട്ടി ,
പിന്നില്‍ പീഠമൊരുക്കി,
അതിലൊരു തുമ്പിലയിട്ട് ,
മലരവില് ചൊരിഞ്ഞു ,
കദളിപ്പഴപ്പടലനിരത്തി ,
ചന്ദന തിരികള്‍ തിരുക്കി ,
വക്കുവളഞ്ഞൊരു വെങ്കലവൃത്തത്താലത്തിൽ
നിറഭസ്മമെടുത്ത്നിരത്തി നടുക്കൊരു വിരലാൽ
കുഴിയും കുത്തി ,കര്‍പ്പുരത്തിൻ കട്ട നിരത്തി .
ശുഭ്രം, വസ്ത്രമെടുത്ത് തെറുത്ത് തിളങ്ങും ,
അയ്ഞ്ചാലുള്ള വിളക്കിനു തിരുത്തുണിയാക്കി .
എണ്ണയൊഴിച്ച്,
തിരികള്‍ നനച്ച്,
വിരലിന്‍തുമ്പത്തിത്തിരിയിറ്റോരെണ്ണമയം
തന്‍ തലയില്‍ തേച്ച് ,
താലത്തിൽ,പന്തത്തിൽ, തിരിയിലൽ, ചാലുവിളക്കിൽ
ആദരവിത്തിരിയും കുറയാതെ കത്തിച്ച് ,
ചാഞ്ചാടും നാല്‍ക്കാലികളില്ൽ കാൽ കാലേലേറ്റി
ഞെളിയും ഗൌരവഭാവം കൊള്ളും തമ്പ്രാക്കളെയും
നോക്കിയൊരറ്റം പറ്റിയൊതുങ്ങി.
പട്ട്..........
അരയില്‍ചുറ്റിക്കെട്ടിയ പട്ട് ,
കെട്ട്......
തലയിൽ വെള്ളത്തുണിയുടെ കെട്ട് ,
ഇട്ട്.....
ഫാലത്തിൽ,നെഞ്ചത്തിൽ,മുതുകിൽ ,കൈകാലുകളിൽ
ചന്ദന കുറികളുമിട്ട്
പീഠത്തിൽ മുനയേറും, മുറിയും വടിവാൾ തൊട്ട് വണങ്ങിയ
തുള്ളല്‍ക്കാരൻ, വെളി കൊണ്ടങ്ങ് വെളിച്ചപ്പാടായ്......
മേളം മുറുകി ...
ചെണ്ട ക്കൊലുകളൾ പെരുകിയ താളം ധ്രുത ഗതി ,
ആര്‍പ്പ് വിളിച്ചു , പിള്ളേർ ആര്‍ത്തുവിളിച്ചിട്ടലമുറയിട്ടും-
മേളംകൂട്ടി .
മെല്ലെ കൈകൾ വിറച്ചു .
പൂക്കുല തുള്ളി .
ചുണ്ടിൽ ചെറുചിരി വിറയാര്‍ന്നരമണി ,
ദേഹം തുള്ളി വിറച്ചിട്ടമ്പല മകമതിലോടി നടന്നു് –
വെളിച്ചപ്പാടാ പൂപ്പട തന്നുടെ പിന്നിലിരുന്നിട്ടോരോ ചെരുപിടി ,
പിന്നെ പെരുകിയ പിടിയോരോന്നും ,തലയ്ക്കു് മുകളിൽ,മച്ചിൽ
തട്ടും തക്ക വിധത്തില്‍ വാരിയെറിഞ്ഞു കളിച്ചു രസിച്ചു .
ചാഞ്ചാടിയിരുന്നൊരു കാര്‍ന്നോന്മാർ ,കരയാളന്മാർ
പെരുമാൾ കൂടിയ ദേഹം കണ്ടു വണങ്ങിയെണീറ്റു.
ചാടിയെണീറ്റു. പെരുമാൾ ഉറഞ്ഞെണീറ്റു.
മുനയേറും വടിവാള്‍ കയ്യിലെടുത്തു .
താളത്തില്‍ ,മേളത്തില്‍ തിരു നര്‍ത്തനമാടി.
വലുതായൊന്നു ചിരിച്ചു പെരുമാൾ വടിവാൾ ചുറ്റി നടന്നു .
ദിക്കുകൾ നാലും നോക്കി വീണ്ടും ഖഡ്ഗം മാറിൽ .
പെരുമാൾ ക്കൂടിയ ദേഹം കണ്ടു് ,പെരുകിയ കുരവ മുഴക്കി –
വൃദ്ധകൾ, മധ്യ വയസ്കർ , നമ്ര ശിരസ്കർ, തരുണികൾ
താണുവണങ്ങി.
പിന്നിൽ......
അവരുടെ കായസ്ഥം,വടിവുകൾ ,മിഴിചലനങ്ങൾ നോക്കി-
രസിച്ച് ചിരിച്ച് കളിക്കും തരുണന്മാരിലൊരുത്തന്‍, കാര്യപുടന്‍ ,
നിരീശ്വര ചിന്തകന്‍ ,ഉര ചെയ്തു....
“ഇങ്ങോര്, എന്തൊരു കള്ളത്തരമീ വെട്ടുകൾ വെറുമൊരുതട്ടിപ്പല്ലേ ”
വചനം കേട്ടു.....
പെരുമാൾ വാശിയെടുത്തൂ,
വടിവാൾ വീശിയെടുത്തൂ,
ചെണ്ട ക്കോലുകളറയും പോലാ ശിരസ്സിൽ തുടരനെ വെട്ടി .
പെരുമാൾ ഉറഞ്ഞു തുള്ളി ,
ചെണ്ടകളറഞ്ഞുവായിച്ചവരുടെ –
കയ്യുകൾ കുഴഞ്ഞു തളര്‍ന്നു ,
പെരുമാൾ മറിഞ്ഞു വീണു,
ഘോഷംമുറിഞ്ഞു നിന്നു.
പെരുമാൾ ദേഹം വിട്ടോ ?
തെല്ലൊരു സംശയമുള്ളിലോതുക്കി ,
ഉടയോന്‍ കുടിയ ദേഹം കണ്ടുനിറഞ്ഞൊരു മനവും പേറി
ഭസ്മ,നിവേദ്യം വാങ്ങി, ഭക്തജനങ്ങൾ മടങ്ങി.
പിണിയാൾ ,
തേങ്ങയുടച്ച്, ഇരുപാതികളിലും തിരുതുണി വച്ച് ,കത്തിച്ച്,
കതിനാ വെടികൾ മുഴങ്ങി.
വീണ്ടും കര്‍പ്പൂരത്തീ കത്തിച്ച് . ആരതി കൊണ്ടൂ.....
മുന്നേ ചെയ്യും ചെയ്തികളെല്ലാം ചെയ്തിട്ടും മയക്കമുന്നരാതുള്ളൊരു
തുള്ളല്‍ക്കാരൻ തന്നുടെ പിന്നിലിരുന്നിട്ട്...
പിണിയാൾ മെല്ലെതട്ടി വിളിച്ചു.
കണ്ടു ..............
പീഠം നോക്കീട്ടൊഴുകും ചുടു നിണം പുഴപോൽ,
ഉത്ഭവസ്ഥാനം ശിരസ്സിൽ , ആഴത്തിൽ മുറിവൊരു പര്‍വ്വത –
ശിഖരം തന്നിലെ പിളര്‍പ്പ് പോലെ ...................
***************
സന്ധ്യ മടങ്ങി, വര്‍ഷം തന്നിതിലൊരുനാൾ
ചെരുവയറാറും, പിന്നെ പെരുവയർ രണ്ടും നിറയാനുള്ളൊരു
പടിയും വാങ്ങി ,പടികൾ മെല്ല കയറിവരു ന്നൊരു തുള്ളൽ -
ക്കാരന്‍ തന്നുടെ കൈയ്യിലെ തുണി സഞ്ചിയിലെ ചില്ലറ—
നാണൃം എണ്ണി തിട്ടം തീര്‍ക്കാൻ മാത്രം മങ്ങിയ വെട്ടം
ഉതിര്‍ക്കും ,ഇറയത്തേറിയിരിയ്ക്കും കുത്തുവിളക്കിലെ
തിരിയും കെട്ടൂ................
പിൻകുറിപ്പ്:
സാധാരണ കേരളത്തിന്റെ വടക്ക് ഭാഗത്ത് നടമാടുന്ന ഒരു കലാ രൂപമാണ് തെയ്യം. കുരുത്തോല ,പ്രകൃതിയിൽ നിന്നെടുത്ത വര്‍ണ്ണങ്ങള്‍ എന്നിവ കൊണ്ടുള്ള വേഷ പകര്‍ച്ചയും.വ്യത്യസ്ഥമായ പാട്ടും,താളവും എന്നിവ ഇതിന്‍റെ സവിശേഷതകളാണ്.കണ്ടനാർകേളൻതെയ്യം, മുച്ചിലോട്ട് ഭഗവതിതെയ്യം തുടങ്ങിയ നിരവധി തെയ്യങ്ങളുണ്ട്. എന്നാൽ കേരളത്തിന്റെ തെക്ക് ഭാഗത്ത് അതിനു പകരമെന്നോണം കണ്ടു വരുന്ന ഒന്നാണ് ഊട്ട്. മാടന്‍ത്തമ്പുരാന്‍ ,അയണിയോട്ടുതമ്പുരാന്, ഉലകുടപെരുമാള്‍, ചാത്തന്‍തമ്പുരാന്‍ തുടങ്ങിയ നിരവധി തമ്പുരാക്കന്മാരെ കുടിയിരുത്തിയിരിക്കുന്ന ക്ഷേത്രങ്ങള്‍ തെക്കന്‍ കേരളത്തില്‍ ഉണ്ട് .നിര്‍ഭാഗ്യവശാല്‍ ഊട്ടും,പാട്ടും ഇന്ന് പല അമ്പലങ്ങളില്‍ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ് . അയ്യടിത്താളത്തില്‍ ,ചെണ്ടക്കൊലുകൾ പെരുക്കുന്ന താള ഘോഷത്തിൽ കുലദൈവങ്ങളെ മനസ്സിലാവാഹിച്ച് സ്വയം മറന്നു് തുള്ളിയാര്‍ക്കുന്ന കോമരങ്ങളും അപ്രത്യക്ഷമായി.... സത്യത്തിൽ ഇതൊരു ആചാരാനുഷ്ഠാന കലയണ്. നശിക്കപ്പെടുന്ന നാടോടി കലാരൂപം ഒന്നു കൂടി .............!
(എന്റെ തറവാട് വക ഒരു അമ്പലമുണ്ട് ‘കൊമ്പാടിക്കൽ തമ്പുരാൻ ക്ഷേത്രം‘ ഇന്നത് കരക്കാരാണ് ഏറ്റെടുത്ത് നടത്തുന്നത്.. എന്റെ കുട്ടിക്കാലത്ത് ആ ക്ഷേത്രത്തിൽ നടന്ന യഥാര്‍ത്ഥ സംഭവമാണ് ഈ കവിതക്ക് അവലംബം)
പൊതുവേ എന്റെ കവിതകൾക്ക് നീളക്കൂടുതലുണ്ട്... കവിതയിലൂടെ കഥ പറയാൻ ശ്രമിക്കുന്നത് കൊണ്ടാവാം.. ഈ കവിതയിൽ ലളിതമായ പദങ്ങളാണു ഉപയൊഗിച്ചിരിക്കുന്നത് അതുകൊണ്ട് തന്നെ നീളക്കൂടുതൽ പ്രശ്നമാകില്ല്ല എന്ന് വീശ്വസിക്കുന്നൂ...
ReplyDeleteചന്തു ഏട്ടാ ഇക്കുറി കവിത ശരിക്കും തെയ്യം കെട്ടി തുള്ളി ..ചെണ്ടക്കോല്‍ പെരുക്കം കേട്ടു..തീപ്പൊരിത്തോരണം തിര പോലുയര്‍ന്നു ...പട്ടുടുത്ത പരികര്മിയെ കണ്ടു ..ചെത്തമൊത്ത പെന്കൊടിമാരെ കണ്ടു ..തീവെളിച്ചത്തില്‍ തിളങ്ങുന്ന കണ്ണുകള്‍ കണ്ടു ..ഇഷ്ടപ്പെട്ടു ..:)
ReplyDeleteഒരു കാവ്യം ............തെയ്യവും തീ പന്തവും .....എന്റെ കുട്ടികാലത്തെ ഓര്‍ത്തു പോയി ....തെയ്യങ്ങള്‍ കാണാന്‍ ഉറക്കോഴിച്ച കാലം
ReplyDeleteനന്നായി എഴുതിരികുന്നു .......നല്ല ഈണം കൊടുത്താല്‍ ചില്ലപോ നാടന്‍ പാട്ട്ടു പോലെ ഒക്കെ ആവാം അല്ലെ
This comment has been removed by the author.
ReplyDeleteശരിക്കും ഒരു കാഴ്ചപോലെ തന്നെ വായനയില്‍ അനുഭവപ്പെട്ടു. താളവും മേളവും തുള്ളലും തല വെട്ടിപ്പൊളിക്കലും പിന്നെ ബോധമറ്റു കുറെ നേരം.
ReplyDeleteഞങ്ങളുടെ നാട്ടില്‍ (തൃശൂര്‍) ഇപ്പോഴും തുള്ളലും തല പൊളിക്കലും എല്ലാം മുറപോലെ നടക്കുന്നുണ്ട്.
രസമായ ഒരു സംഭവം കൂടി ഉണ്ട്. ഞാന്‍ എന്റെ അടുത്ത് കണ്ടതാണ്. ആദ്യമായി തുള്ളുന്ന ഒരാള്‍.തുള്ളല്‍ നല്ല മൂച്ചില്‍ നില്‍കുന്ന സമയത്ത് അമ്പലത്തിന്റെ സൈഡില്‍ ഉരുളിയില്‍ ശര്‍ക്കര പായസം പൊട്ടിപ്പൊട്ടി തിളച്ചു കൊണ്ടിരിക്കുന്നു.തുള്ളുന്ന വ്യക്തി പായസം വാരി. കണ്ടു നിന്ന ഒരുവന്‍ പറഞ്ഞു'ഇതാര്‍ക്ക് വേണമെങ്കിലും ചെയ്യാം എന്ന്'. ആദ്യമായി തുള്ളുന്ന വ്യക്തി ആയതിനാല്‍ വാശി കൂടി. തുള്ളക്കാരന്‍ വലതു കൈ ഉരുളിയുടെ അടി ചേര്‍ത്ത് വട്ടത്തില്‍ ഇളക്കി വാരി. കൈമുട്ടുവരെ ചക്കപ്പശ പറ്റിയ പോലെ ചൂടുള്ള പായസം.വാരിയെടുത്ത ഉടനെ വീശിയെറിഞ്ഞു.ദേഹത്ത് വീണവരൊക്കെ അതിന്റെ രുചി അറിഞ്ഞു. തുള്ളക്കാരന്‍ കലിയിറങ്ങി. കയ്യില്‍ തണുത്ത വെള്ളവും തേനും ഒക്കെ ഒഴിച്ചിട്ടും തുള്ളിയതിനേക്കാള്‍ വലിയ തുള്ളല്‍ ആയിരുന്നു കലി യിറങ്ങിയത്തിനു ശേഷം നടന്നത്. ഒരു കൂലിപ്പണിക്കാരന്‍ ആയിരുന്നു തുള്ളല്‍ക്കാരന്‍ എന്നതിനാല്‍ മൂന്ന് മാസത്തിനു ശേഷമാണ് പിന്നീട് ജോലിക്ക് പോകാന്‍ കഴിഞ്ഞത്.
കവിത വായിച്ചപ്പോള്‍ വെറുതെ ഓര്‍ത്തു പോയതാണ്.
അങ്കിളേ നന്നായിട്ടുണ്ട്..കഴിഞ്ഞപോസ്റ്റ് വന്നെത്തിനോക്കിയിട്ടു പോയി..കഠിനം...ഇത് ലളിതമാണ് അതുകൊണ്ട് വലുപ്പക്കൂടുതല്‍ പ്രശ്നമായി തോന്നിയില്ല ...ഒരുപാടിഷ്ടപ്പെട്ടു..
ReplyDeleteലളിതപദങ്ങളാല്‍ വായന എളുപ്പമായി. ശരിക്കും കണ്ടു ഊട്ട്. അവിടെ വന്നു നിന്ന് കണ്ടപോലെ. പെരുമാളിനെ വാശി കയറ്റിയ നിരീശ്വരനെ നാട്ടുകാര്‍ എന്ത് ചെയ്തുകാണും എന്നാണു ഞാന്‍ ആലോചിച്ചു നോക്കുന്നത്. അതിവ ഹൃദ്യമായ കവിതയ്ക്ക് നന്ദി.
ReplyDeleteചിത്രം പോലെ വ്യക്തം..മനോഹരം..
ReplyDeleteകുറെയൊക്കെ മനസ്സിലായി .
ReplyDeleteകുറച്ച് മനസ്സിലായതും ഇല്ല. അത് ആ ചുറ്റുപാടില്‍ എനിക്കുള്ള പരിചയക്കുറവ് കൊണ്ട് മാത്രം.
പക്ഷെ പിന്‍കുറിപ്പ് സഹായിച്ചു.
ആശംസകള്‍
വായിച്ചു.
ReplyDeleteതെയ്യം കണ്ടു മടങ്ങിയ അനുഭൂതി
ReplyDeleteപഴമകള്‍ പലതും കാല ചക്രത്തിന്റെ തിരിയലില്‍ വിസ്മരിക്കപെടുന്നു
അതില്‍ തെയ്യം പെടാതിരിക്കട്ടെ
അവസ്സാനത്തെ വരികള്‍ തെയ്യത്തിന്റെ ആത്മാവ് വ്യക്തമാക്കുന്നു
പീഠം നോക്കീട്ടൊഴുകും ചുടു നിണം പുഴപോൽ,
ഉത്ഭവസ്ഥാനം ശിരസ്സിൽ , ആഴത്തിൽ മുറിവൊരു പര്‍വ്വത –
ശിഖരം തന്നിലെ പിളര്‍പ്പ് പോലെ ...................
***************
സന്ധ്യ മടങ്ങി, വര്‍ഷം തന്നിതിലൊരുനാൾ
ചെരുവയറാറും, പിന്നെ പെരുവയർ രണ്ടും നിറയാനുള്ളൊരു
പടിയും വാങ്ങി ,പടികൾ മെല്ല കയറിവരു ന്നൊരു തുള്ളൽ -
ക്കാരന്‍ തന്നുടെ കൈയ്യിലെ തുണി സഞ്ചിയിലെ ചില്ലറ—
നാണൃം എണ്ണി തിട്ടം തീര്‍ക്കാൻ മാത്രം മങ്ങിയ വെട്ടം
ഉതിര്‍ക്കും ,ഇറയത്തേറിയിരിയ്ക്കും കുത്തുവിളക്കിലെ
തിരിയും കെട്ടൂ................
തെക്ക് തെയ്യമുണ്ടെന്നറിയില്ലായിരുന്നൂ...കേട്ടൊ ഭായ്
ReplyDeleteകവിതയിലൂടെ തെയ്യത്തിന്റെ എല്ലാ ആട്ടങ്ങളും രൂപവൽക്കരിച്ചിരിക്കുന്നൂ..അതും പടിപടിയായി അവസാനം കുത്തുവിളക്ക് കെടുന്നതുവരെ
ഇത് കൊള്ളാല്ലോ ചന്തുവേട്ടാ, ഏതെങ്കിലും സംഗീത സംവിധായകരെ കൊണ്ട്
ReplyDeleteഇതൊന്നു ട്യൂണ്‍ ചെയ്യിച്ചാല്‍ നല്ലൊരു പാട്ടാവും, എന്നെനിക്കു തോന്നുന്നു. ഇനി അതും വശമുണ്ടോ, എങ്കില്‍ ഒന്ന് ശ്രമിച്ചൂടെ?
ലിപി പറയുന്നതിനോട് പൂര്‍ണമായും യോജിക്കുന്നു....ചെറുവാടിയേം എന്നേം പോലുള്ള സാധാരണക്കാര്‍ക്ക് കവിതകള്‍ വായിച്ചു മനസ്സിലാക്കാനുള്ള കഴിവത്ര പോര....ട്യൂണ്‍ ചെയ്തു പാട്ടായി ഇട്ടാല്‍ കുറച്ചു കൂടി നന്നായി ആസ്വദിക്കാമായിരുന്നു...
ReplyDeleteഎല്ലാമോകുന്ന ദൈവത്തിനോടു ഒന്നുമില്ലാഞ്ഞിട്ടും
ReplyDeleteതെല്ലോരു പരിഭവമേതുമില്ലാതെ വല്ലായ്മകളിലും
ദേഹവും,ദേഹിയും,തന്‍ നിണവുമര്‍പ്പിക്കുമീ
പെരുമാളിന്‍ ഭക്തിയെ മൂടുവാനാകില്ലേഴു കടലിനും
ഇന്നുവരെ ഒരു തെയ്യം കാണാന്‍ കഴിയാതിരുന്ന സങ്കടം മാറിക്കിട്ടി.ശരിക്കും കണ്മുന്നില്‍ തെയ്യം കെട്ടിയാടിയ അനുഭൂതി. നല്ല ഈണത്തില്‍ ആദ്യന്തം കഥ പറഞ്ഞത് വളരെ ഇഷ്ടമായി....
ReplyDeleteകവിത ശരിക്കും തെയ്യം കെട്ട് ആസ്വാദിച്ചു.
ReplyDelete@ രമേശ്.പ്രീയ രമേശ്... അഭിപ്രായത്തിന് വളരെ വലിയ നന്ദി... ഗണപതിക്ക് കുറിച്ചത് നന്നായി... ഗണപതി താളമെന്നൊരു താളമുണ്ട്.. അയ്യടിത്താളം പോലെ.. ആതാളത്തിന്റെ സമ്മിശ്രത്തിലാ ഞാനിതിനു സംഗീതം നൽകിയിരിക്കുന്നത്...വരവിനും,വായനക്കും വീണ്ടും നന്ദി... ഭാവുകങ്ങൾ
ReplyDelete.
@ മൈഡ്രീംസ്...ഇതു ഈണം കൊടുത്തിട്ടുണ്ട്..കവിതപോലെ ഒരു പാട്ടായിട്ട്...വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.....
ReplyDeleteആഹാ...താളാത്മകമായ കവിത...ഈണമിട്ട് കേട്ടെങ്കിൽ നന്നായിരുന്നുവെന്ന് തന്നെയാണെന്റേയും അഭിപ്രായം...ഒരു തെയ്യവും അതിന്റെ ഒരുക്കങ്ങളുമെല്ലാം കണ്മുന്നിൽ കണ്ട പോലെ...താലമൊരുക്കലും വിളക്കു കത്തിക്കലും എണ്ണ പറ്റിയ വിരൽതുമ്പ് മുടിയിൽ തുടയ്ക്കുന്നതുമെല്ലാം വളരെ സ്വാഭാവികതയോടെ കാണാൻ പറ്റി...കണ്ട് നിൽക്കുന്ന വിവിധ തരത്തിലുള്ള ആളുകളുടെ മനോവ്യാപാരവും നന്നായി വരച്ചു കാട്ടിയിരിക്കുന്നു...അന്നന്നത്തെ അന്നത്തിനു വേണ്ടി കോലം കെട്ടി തുള്ളുന്ന ഇത്തരം തെയ്യങ്ങളിന്നും ഉണ്ടോ..എന്തായാലും കണ്ടിട്ടില്ലാത്ത ഒരു കാഴ്ച വാക്കുകളാൽ കണ്ടു...
ReplyDeleteഒരു തെയ്യം കണ്ട കാലം മറന്നു ചന്തുഭായ്..ഇത് താളമേളങ്ങളോടെ കേള്‍ക്കാന്‍ നല്ല സുഖമായിരിക്കും..നമുക്കൊന്ന് ശ്രമിച്ചാലോ? ദൈവം തുണച്ചാല്‍ ഞാന്‍ അടുത്ത മാസം നാട്ടില്‍ ഉണ്ടാവും..
ReplyDeleteഒരു തെയ്യം കണ്ടു മടങ്ങിയ പോലെ....വാക്കുകൾക്ക് മനസ്സിൽ ചിത്രം കൊത്തിയിടാൻ തക്ക മൂർച്ച...ആശംസകൾ
ReplyDeleteഒരു തെയ്യം കണ്ടതുപോലെ...
ReplyDeleteവളരെ നന്നായി
ആശംസകള്‍....
വന്നെത്തിയവർക്കും വായിച്ചവർക്കും. അഭിപ്രായം പറഞ്ഞവർക്കും കടപ്പാടാൽ നന്ദി.. ഇപ്പോൾ ആരുടേയും പേരെടുത്ത് പറഞ്ഞ് അനുമോദനം പറയുന്നില്ലാ.. അതു ഉടനേ..
ReplyDeleteരണ്ടു മാസം നാട്ടിലായിരുന്നു ഞാന്‍. ആ ദിവസങ്ങളിലൊന്നും തന്നെ ബ്ലോഗ് വായനക്ക് സമയം കിട്ടിയിരുന്നില്ല. നാമൂസിനെ മറന്നു പോകാതിരിക്കാന്‍ വേണ്ടി മാത്രം ചിലതിനെ കുറിച്ചുവെച്ചു. ഇന്നാണ് ബൂലോകം വഴി കുറെ നാളുകള്‍ക്ക് ശേഷം ഒന്നെത്തി നോക്കുന്നത്. ഒട്ടും മോശമായില്ല എന്ന് തന്നെ വേണം പറയാന്‍. ചന്തുവേട്ടന് നന്ദി.
ReplyDeleteകവിത ഉഗ്രനായി. ശരിക്കും അനുഭവിക്കുകയായിരുന്നു ഓരോ വാക്കും വരികളും.
കൂടുതല്‍ പറയുന്നത് തന്നെ അഭംഗിയായി തോന്നുന്നു.
തെയ്യം നമ്മോട് പലതും പറയുന്നു..
ഇന്നലെകളിലെ അടിയാളന്മാര്‍ മനുഷ്യരാകുന്ന ഒരു ദിവസം, സ്വതന്ത്രാകുന്ന ഒരു സമയം, ദൈവികത കല്പിച്ചരുളുന്ന വാഴ്ത്തപ്പെടുന്ന മുഹൂര്‍ത്തം....
ആ ഒരു പരിസരത്തു നിന്നും അവരുടെ ബോധത്തില്‍ പാരതന്ത്ര്യത്തിന്‍റെ കാരണത്തെ അറിയുന്നു.. കാരണക്കാരെ തേടുന്നു, തനിക്ക് മുഖം നല്‍കാതെ തന്‍റെ മുഖത്തെ ഇകഴ്ത്തിയ തമ്പുരാക്കന്മാരോട് 'തന്നെ പറയാന്‍' ഒരവസരം... തെയ്യത്തിന്‍റെ ജാതീയ പരിസരം ഇവിടം അനാവരണം ചെയ്യപ്പെടുന്നു.
ഒരു അനുഷ്ടാന കലയെ പരിചയപ്പെടുത്താന്‍ ശ്രമിച്ച ചന്തുവേട്ടന് അഭിനന്ദനം..!!!
ഉത്സവപ്പറമ്പിലെത്തിയ പ്രതീതി..
ReplyDeleteഅതെ, ലളിതം.
ReplyDeleteഅയ്യടാ ചെമ്പട ത്രിപ്ട ത്രിമ്രത ത്രിമിത തയ്യേ
ReplyDeleteഅടിച്ചു പൊളിച്ചു ഒരു കൊട്ട്
ആശയം പുതുമയില്‍ ഒരു നല്ല പൂര കുടമാറ്റം പോലെ
ഒത്തിരി ഇഷ്ടമായി ഈ കവിത
ആഹാ ഞങ്ങടെ തെയ്യത്തെ ക്കേറി പ്പിടിച്ചു അല്ലേ ഇത്തവണ.
ReplyDeleteനന്നായി കേട്ടോ.
തെക്കൻ കേരളത്തിൽ പണ്ടുണ്ടായിരുന്ന പല കലാരൂപങ്ങളും കാലാന്തരേ മറയുന്ന ഇക്കാലത്ത്, ഈ തെയ്യത്തിലെ കോമരത്തുള്ളൽ അവതരിപ്പിച്ചത് അവസരോചിതവും ശ്രദ്ധേയവുമായി. ഭൈരവനാട്ടം,കാവുതീണ്ടൽത്തോറ്റം,വള്ളോനും അമ്മനും ചേർന്ന പടയണിയാട്ടം,മർമ്മരം പാട്ട്...ഈ കലാ പ്രസ്ഥാനങ്ങളൊക്കെ തീരുവോളം കണ്ടും കേട്ടും ലയിച്ചും എല്ലാവരും പിരിഞ്ഞുപോകും. ശേഷം തുള്ളൽക്കാരന്റെ ഹൃദയവേദനയും കുടുംബസ്ഥിതിയും ആരും നോക്കാറില്ലാത്തതിനാൽ, പിൻ തലമുറ ഈ രംഗത്തേയ്ക്ക് വരാതെയും കോലങ്ങളും മറ്റും അകലുകയും ചെയ്യുന്നു. ഇതേ പശ്ചാത്തലം കാണിച്ച് വ്യത്യസ്ഥമായ ഒരു തിരക്കഥ താങ്കൾ എഴുതി അവതരിപ്പിച്ചാൽ വളരെ മഹത്തരമാകും. (പി.ജെ.ആന്റണി ഭാവരൂപം കൊടുത്ത ‘വെളിച്ചപ്പാടി’ന്റെ മറ്റൊരു കലാസൃഷ്ടി) അഭിനന്ദനങ്ങൾ.........
ReplyDeleteaashamsakal
ReplyDeleteഗംഭീരമായിട്ടുണ്ട്. പല തവണ വായിച്ചു, കുറച്ചുറക്കെ ചൊല്ലി നോക്കി.
ReplyDeleteഈ സന്തോഷം നൽകിയതിന് ഒത്തിരി അഭിനന്ദനങ്ങൾ.
ചുണ്ടിൽ ചെറുചിരി വിറയാര്‍ന്നരമണി ,
ReplyDeleteദേഹം തുള്ളി വിറച്ചിട്ടമ്പല മകമതിലോടി നടന്നു് –
വെളിച്ചപ്പാടാ പൂപ്പട തന്നുടെ പിന്നിലിരുന്നിട്ടോരോ ചെരുപിടി ,
പിന്നെ പെരുകിയ പിടിയോരോന്നും ,തലയ്ക്കു് മുകളിൽ,മച്ചിൽ
തട്ടും തക്ക വിധത്തില്‍ വാരിയെറിഞ്ഞു കളിച്ചു രസിച്ചു ......
ആഹാ...!!
കിടിലന്‍..!!
വായിച്ചു തീര്‍ന്നപ്പോള്‍..ശിങ്കാരിമേളം നിലച്ച പ്രതീതി...
‘ ലിപി’ പറഞ്ഞ പോലെ ഇത് ഒന്നു ചിട്ടപ്പെടുത്തിയാല്‍ സൂപ്പറാകുംട്ടോ..!!
ഒത്തിരിയൊത്തിരി ആശംസകള്‍...!!!
nerittu anubhavichathu pole....... abhinandanagal......
ReplyDeleteനമ്മള് മലബാറിയാണെങ്കിലും തെയ്യം കാണുക എന്നതേയുള്ളു. ഇത്ര സൂക്ഷ്മതയോടെ നോക്കിക്കാണാന്‍ അവസരം കിട്ടിയിട്ടില്ല.
ReplyDeleteആശംസകള്‍.
വളരെ നന്നായി ...ആശംസകള്‍ ...
ReplyDeleteഇത് നല്ല ഈണത്തില്‍ ചൊല്ലിയാല്‍ രസകരമാവും എന്ന് തോന്നുന്നു. തെയ്യത്തെ കുറിച്ച് അല്പം ഡീറ്റേയ്തായി അറിയണമെന്നുണ്ട്. എവിടെ നിന്നും വിവരങ്ങള്‍ ലഭിക്കും.
ReplyDelete@ പാട്ടേപ്പാടം.. വരവിനും വായനക്കും നന്ദി.. ആ ഓർമ്മക്ക് അവസരം ഒരുക്കാൻ കഴിഞ്ഞതിൽ സന്തോഷം..കലയിലും, കളിയിലും കള്ള നാണയങ്ങളൂണ്ട് @ മഞ്ഞുതുള്ളി.. കടുപ്പമേറിയതും വായിച്ച്മനസ്സിലാക്കണം..പിന്നെ ബ്ലോഗ് വായനക്കാർക്ക് സമയം കുറവാണല്ലോ...അതുകൊണ്ട് തന്നെ ഈ കവിത ഞാൻ വളരെ ലളിതമാക്കാൻ ശ്രമിച്ചത്.. വായനക്ക് ഒരുപാട് നന്ദി... @ സലാം... സലാം! വായനക്ക് ഭാവുകങ്ങൾ നിരീശ്വരചിന്തകൻ മറ്റൊരു കഥക്ക് വിഷയമായിട്ടുണ്ട് അത് പിന്നെ എഴുതാം..അയ്യാൾ ഇന്ന് ജീവിച്ചിരിപ്പില്ലാ..ഒരു അപകടമരണം അയ്യാളെയും യമലോകത്തെത്തിച്ചൂ.. നാട്ടുകാർ പറയുന്നത് ഈശ്വരകോപം എന്നാണ്... ഞാൻ വിധി എന്ന് മാത്രം പറയുന്നൂ.. ഒരിക്കൾക്കൂടിനന്ദി. @junaith, വായനക്ക് നന്ദി. @ ചെറുവാടി, വരവിനും വായനക്കും നന്ദി. @ ഷമീർ, വായനക്ക് ഭാവുകങ്ങൾ. @ കെ.എം.റഷീദ്, താങ്കൾ എന്നും എനിക്ക് പ്രോസ്ലാഹനം നൽകുന്നൂ.. നല്ലവായനക്ക് കൂപുകൈ
ReplyDelete@ ശ്രീ.മുരളീമുകുന്ദൻ.. തെക്ക് തെയ്യം ഇല്ലാ. പക്ഷേ അതുപോലുള്ളൊരു അനുഷ്ടാന കലയാണ് “ഊട്ട്” വയ്ത്താരികൾക്ക് നല്ല സാമ്യം ഉണ്ട്. അതുകൊണ്ട് തന്നെയാണ് ഞാൻ ഇങ്ങനെയൊരു തലവാചകം ഇട്ടതും. @ ലിപിമോൾ, @ ചാണ്ടിക്കുഞ്ഞ്...ഇതു ഈണം കൊടുത്തിട്ടുണ്ട്..കവിതപോലെ ഒരു പാട്ടായിട്ട്.ഗീത,വാദ്യങ്ങൾ കുറേയേറെപടിച്ചത് ഭാഗ്യമായി ..വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി..... @ ശ്രീ.ജയിംസ് സണ്ണി പാറ്റൂർ കവിതക്ക് മറുപടിയായിട്ട് നല്ലൊരു കവിത “കോട്ട്” ചെയ്തതിന് വളരെ നന്ദി.. നൊക്കൂ ഒരേ ആശയം രണ്ടിലും.. താങ്കളൂടെ വായനക്കും അറുവിനും മുമ്പിൽ ഞാൻ നമ്രശിരസ്കനാകുന്നൂ..
ReplyDelete@ കുഞ്ഞേ,കുഞ്ഞൂസ്..തെയ്യം,തിറ,പടയണി,കോൽക്കളി,കുംഭക്കളി. കുമ്മാട്ടിക്കളി,ഊട്ടും പാട്ടും, കളമെഴുത്തും പാട്ടും,കഥകളി,ഓട്ടം തുള്ളൽ, ശിതങ്കൻ തുള്ളൽ, ഇനിയും ഉണ്ട് ഏറെ.. ഇതിൽ പലതും വംശ നാശം സംഭവിച്ച് കൊണ്ടിരിക്കുന്നൂ.. നാട്ടിൽ വരുമ്പോൾ കാണാൻ ശ്രമിക്കുക.. വരവിനും വായനക്കും ഭാവുകങ്ങൾ
ReplyDeleteആശംസകള്‍!
ReplyDeleteസഹോദരാ:കവിത ഇത്തിരി നീളംകൂടിയെങ്കിലും എനിക്കിഷ്ടപ്പെട്ടു ...ഇത്രയും കാര്യം ഉള്‍പ്പെടുത്തണമെങ്കില്‍ ...കവിതയ്ക്ക് അതിന്‍റെതായ നിലവാരം(കവിത്വം) നിലനിര്‍ത്തണമെങ്കില്‍ നീളംകൂട്ടിയെപറ്റു.പിന്നെ എന്റെ നാട്ടിലെ (വടക്കന്‍കേരളത്തില്‍) ഉത്സവ പറമ്പിലെ തിറയാട്ട മഹോല്‍സവം മനസ്സിലൂടെ കടന്നുപോയി .നല്ലോരനുഭവം ...
ReplyDelete@ moideen angadimugar...നന്ദി.. @ സീത.. ആഴത്തിലുള്ള വായനക്ക് ഭാവുകങ്ങൾ @ സിദ്ധിക്ക്... കാണാം.. പ്റ്റുമെങ്കിൽ ഒരുമിച്ചിരുന്ന് പാടാം @ ഗൌരീനന്ദൻ, @ കൊമിക്കോളാ... വരവിനും വായനക്കും വളരെ നന്ദി...
ReplyDeleteതാളം മുറുകിയൊരു മേളപ്പദം കാതുകളിൽ ഇരച്ചെത്തിയതുപോലെ തോന്നി ഇത് വായിച്ചപ്പോൾ.
ReplyDeleteകോമരങ്ങൾ ഇപ്പോഴും തല വെട്ടിമുറിക്കാറുണ്ടോ? (കഴിഞ്ഞ വർഷം കർണ്ണാടകത്തിലൊരാൾ സ്വന്തം കണ്ണുകൾ ചൂഴ്ന്നെടുത്ത് 'ദേവിക്ക് നിവേദ്യം' ചെയ്തത് ഓർത്തുപോയി അവസാന വരികളിലെ ഭീകരത അനുഭവിച്ചപ്പോൾ)
അന്യം നിന്നുപോകുന്ന പരമ്പരാഗത കലാരൂപങ്ങൾ എന്നതിനപ്പുറം അന്ധമായ വിശ്വാസസംഹിതകളുടെ കെട്ടുമാറാപ്പുകൾ ഇത്തരം ആചാരങ്ങളെ വിഷമയമാക്കാതിരിക്കട്ടെ.
satheeshharipad.blogspot.com
വായിക്കുമ്പോള്‍ മേളപ്പെരുക്കം മനസ്സില്‍ നിന്ന് കൈകാലുകളിലേയ്ക്ക് പടര്‍ത്തുവാന്‍ ശക്തിയുള്ള രചന. വാക്കുകളുടെ വിന്യാസം വെളിപ്പെടുത്തുന്നു നൈപുണ്യം
ReplyDeleteഇതുവരെ തെയ്യം കണ്ടിട്ടില്ല.. ഘോഷയത്രയില്‍ നടന്നു നീങ്ങുന്ന തെയ്യം ഒഴിച്ച്,, പക്ഷെ ഇപ്പോള്‍ അറിഞ്ഞു.. വളര വ്യക്തമായി
ReplyDeleteനിശാസുരഭി said...
ReplyDeleteപിന്‍കുറിപ്പില്‍ പറഞ്ഞത് ശരിയാണ്. വടക്ക് കണിയാനും തെയ്യവുമായ് വലിയ ബന്ധമൊന്നും ഇല്ല. കണിയാനെന്നത് വടക്കില്ലെന്നാണ് തോന്നുന്നത്. പഠിച്ചിട്ടില്ല, ചെറിയ അറിവ് വെച്ചെഴുതിയതാണിത്.
January 6, 2011 11:38 PM
ചന്തു നായർ said...
നന്ദി, വായിച്ചതിൽ സന്തോഷം........ ചന്തുനായർ
January 7, 2011 11:44 AM
കാടോടിക്കാറ്റ് said...
ചെണ്ടപ്പെരുക്കങ്ങളില്‍ താളത്തിലാടി തുള്ളല്‍ പാട്ടിലേക്ക്...
ഒരു തെയ്യം തുള്ളല്‍ കണ്ട പ്രതീതി അങ്കിള്‍....
നേരിട്ട് കണ്ടിട്ടില്ല..
സിനിമയിലും മറ്റും കണ്ട വിവരവും വായിച്ചറിവും മാത്രം...
ഉറഞ്ഞാടിയിട്ടും...
'ചെരുവയറാറും, പിന്നെ പെരുവയര്‍ രണ്ടും നിറയാനുള്ളൊരു
പടിയും വാങ്ങി ,പടികള്‍ മെല്ല കയറിവരു ന്നൊരു തുള്ളല്‍ -
ക്കാരന്‍ തന്നുടെ കൈയ്യിലെ തുന്നി സഞ്ചിയിലെ ചില്ലറ—
നാണൃം എണ്ണി തിട്ടം തീര്‍ക്കാന്‍ മാത്രം മങ്ങിയ വെട്ടം
ഉതിര്‍ക്കും ,ഇറയത്തേറിയിരിയ്ക്കും കുത്തുവിക്കിലെ
തിരിയും കെട്ടൂ..'
ഇഷ്ടമായ് കവിത, അങ്കിള്‍.
March 19, 2012 12:23 AM