Sunday, July 21, 2013

ഫേയ്സ് ബൂക്ക്

ഫേയ്സ് ബുക്ക്  
.                                                                                                                                                                  
മുന:-   ബുധനാഴ്ചക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയാണ് .നമ്മൾ ആദ്യമായി കണ്ട്മുട്ടുന്ന    ബുധനാഴ്ച                                                                                                                                                    
ഒഫി:‌‌-  കാത്തിരിക്കുകയാണ് ,തീർച്ചയായും ഞാൻ വരും. ജെറുസലേമിലെ ബസ്സ് സ്റ്റേഷനിൽ, കാത്ത് നിൽക്കും.പക്ഷേ നിന്നെ ഇതുവരേക്കും ഞൻ കണ്ടിട്ടില്ലല്ലോഞാൻ എത്ര തന്നെ പറഞ്ഞിട്ടും.ചാറ്റ് ബോക്സിൽ നീ നിന്റെ ഫോട്ടോ ഇട്ടു തന്നില്ലല്ലോ. എങ്ങനെയാ നിന്നെ കണ്ട് പിടിക്കുന്നത്.
മുന:-   നിനക്കെന്നെ കണ്ടുപിടിക്കാൻ എളുപ്പമാണ്. ഞാൻ മുൻപ് പറഞ്ഞിരുന്നത് നീ ഓർക്കുക.എനിക്ക് 170 സെന്റീമീറ്റർപൊക്കമുണ്ട്.തലമുടി ബോബ് ചെയ്തിരിക്കുകയാണ്. കറുത്ത മുടിയാണ് കേട്ടോ.എന്റെ കണ്ണുകൾ കാണുമ്പോൾ തന്നെ നിനക്കെന്നെ തിരിച്ചറിയാൻ കഴിയുംഎനിക്ക് നിന്നെ അറിയാമല്ലോ..നിന്റെ ചിത്രം എന്റെ മനസ്സിൽ പതിഞ്ഞു കിടപ്പുണ്ട്ഒരിക്കലും മായാതെ.
ങ്ങനെ ഓഫിർ മരണത്തിലേക്ക് നടന്നു കയറി.വംശവൈരത്തിന്റെ ബലിക്കല്ലിൽ ഒരു രക്ത സാക്ഷികൂടി. പാലസ്ഥീൻ-ഇസ്രായേൽ രാജ്യങ്ങളുടേ കുടിപ്പകയിൽ,18 വയസ്സു കാരനായ ഒഫിർ രഹിമിന് ഹോമിക്കേണ്ടി വന്നത് സ്വന്തം ജീവിതമായിരുന്നു.  
    ഇസ്രായേലിലെ അഷ്കലോൺ നഗര വാസിയായ ഒഫീർ പാഠ്യശാല വിട്ടു വന്നാലുടൻ ഇന്റർനെറ്റ് പരതി തുടങ്ങും.ഒരിക്കൽ ചാറ്റിങ്ങിനിടയിൽ അവൻപാലസ്തീനിൽ നിന്നുമുള്ള അന്നെ മുന എന്ന ഇരുപതുകാരിയെ പരിചയപ്പെട്ടു.പേരൊഴിച്ച് ബാക്കിയെല്ലാം ഫേയ്ക്ക് ഐ.ഡി ആയിരുന്നു.അവളുടെ ചിത്രമല്ല പ്രൊഫൈലിൽ കൊടുത്തിരുന്നത്.
          ലൈംഗികത മുറ്റി നിൽക്കുന്ന സംഭാഷണത്തിലൂടെ അവൾ - മുന്ന,ഒഫീർ എന്ന കൌമാരക്കാരന്റെ മനസ്സിൽ തീയായി പടർന്നു കരുതി. അവർ ചാറ്റിംഗിലൂടെ ഹൃദയങ്ങൾ കൈമാറി.ദിവസത്തിൽ മൂന്നു നാലു മണിക്കൂറുകൾ ഒഫീർ കമ്പ്യൂട്ടറിന്റെ മുന്നിൽ ചടഞ്ഞിരുന്നു.ഒരു നാൾ, തമ്മിൽ കാണണമെന്ന് മുന്ന പറഞ്ഞു.
          അവൻ അവളെ തന്റെ നാട്ടിലേക്ക് ക്ഷണീച്ചു.എന്നാൽ തനിക്ക് കാർ ഇല്ലെന്നും,ഒഫിർ ജറുസലേമിലേക്ക് വരികയാണെങ്കിൽ,തമ്മിൽ കണ്ട ശേഷം പിറ്റേന്ന് രാവിലേ തന്നെ ഒരു സുഹൃത്തിന്റെ കാറിൽ അവന്റെ വീട്ടിലേക്ക് എത്തിക്കാമെന്നും അവൾ പറഞ്ഞത് അവൻ  വിശ്വസിച്ചു.
          അങ്ങനെ ശപിക്കപ്പെട്ട ദിനമെത്തി.അവൻ വീട് വിട്ടിറങ്ങി.ജറുസലേമിലെ ബസ്സ് സ്റ്റേഷനിൽ അവൾ കാത്ത് നിൽ‌പ്പുണ്ടായിരുന്നൂ.തമ്മിൽ കണ്ട് മുട്ടിയപ്പോൾ ഇത്രയും  സുന്ദരിയാണ് അവളെന്നു അവൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.‘തന്റെ സുഹൃത്തിന്റെ ഫ്ലാറ്റിൽ ആരുമില്ലെന്നും ,നമുക്ക് അവിടേക്കു പോകാം‘ എന്ന് അവൾ പറഞ്ഞു.
          ആദ്യ സമാഗമത്തിന്റെ നിർവൃതിയിൽ അവൻ സമ്മതം മൂളി. ഇരുവരും കയറിയ ടാക്സി ചെന്നു നിന്നത് പാലസ്തീൻ അധിനിവേശഭൂമിയിലെ ഒരു ഇരുണ്ട തെരുവിലാണ് .കാറിൽ നിന്നുമിറങ്ങി ആൾപ്പാർപ്പില്ലാത്ത ഒരു ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിൽ അവർ എത്തിനിന്നു.മുന്നയുടെ കണ്ണുകളിലെ പ്രേമ ഭാവം രോഷത്തിനു വഴി മാറി..പിന്നെ അവൾ ഗർജ്ജിച്ചൂ “ഇസ്രാലികളെ കൊന്നൊടുക്കുന്നതീവ്രവാദികളിൽ ഒരാളാണ് ഞാൻ..നിന്റെ പിതാവ് ഒരു പട്ടാളക്കാരനാണ്.ആയാൾ ഞങ്ങളുടെ കൂട്ടുകാരിൽ പലരെയും കൊന്നൊടുക്കി...പകരം എനിക്ക് നിന്നെ വേണം.”
          ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനു മുൻപേ അവനു ചുറ്റും അവളുടെ അനുചരന്മാർ എത്തിക്കഴിഞ്ഞൂ.അവൾ അവന്റെ ശിരസ്സ് ലക്ഷ്യമാക്കി നിറയൊഴിച്ചൂ...മരിച്ചു കിടക്കുന്ന ഒഫിരിന്റെ നെഞ്ചിൽ ചവുട്ടി നിന്ന് അവൾ പറഞ്ഞു..”ഇസ്രായെലിലെ ഒരമ്മയെങ്കിലും കണ്ണിരു കുടിച്ചല്ലോ...ഇതൊരു തുടക്കം മാത്രം.ചുറ്റും നിന്ന കൂട്ടൂകാർ പൊട്ടിച്ചിരിച്ചൂ
          ഒരു വർഷത്തിനു ശേഷം  കമ്പ്യൂ ട്ടറിന്റെ ആകൃതിയിൽ നിർമ്മിച്ച അവന്റെശവകുടീരത്തിൽ പൂക്കൾ വച്ച് നിവർന്ന സാന്ദ്ര എന്ന ,ഒഫീറിന്റെ സഹോദരിയുടെ കണ്ണൂകൾ നിറഞ്ഞില്ലാ പകരം വൈരാഗ്യത്തിന്റെ തീഷ്ണതതെളിഞ്ഞു വന്നൂ........
                                      ....................................
 പ്രീയപ്പെട്ട എന്റെ ബ്ലോഗ് സഹോദരങ്ങളെ.


ഞാൻ ഇവിടെ ഒരു  കഥാതന്തു (Gist)എഴുതുന്നു.കഥ എന്ന് പറയാൻ പറ്റില്ലാ.കാരണം ഇതൊരു നടന്ന സംഭവം ആണ്.കേരളത്തിലല്ലാ നടന്നത്.ഇസ്രായേലിലെ അഷ്കലോൺ എന്ന നഗരത്തിൽ 2001 ജനുവരി15നു നടന്ന സംഭവം. ഇതു കേരളത്തിൽ നടക്കുന്ന ഒരു സംഭവമായി മാറ്റി എഴുതുക.കൊലക്കുള്ള കാരണങ്ങൾ എന്തുമാകാം.കാർഗിൽ യുദ്ധത്തിൽ അച്ഛൻ നഷ്പ്പെട്ട കുട്ടിയായിട്ടോ...അങ്ങനെ ഏതു പ്രതലവും നിങ്ങൾക്ക് തിരഞ്ഞെടുക്കാം..ഒരു പൂർണ്ണ വളർച്ചയുള്ള കഥ ആയിരിക്കണം.കഥാ പാത്രങ്ങൾ എത്ര വേണോ ആകാം..ട്രീറ്റ് മെന്റിൽ പുതുമ ഉണ്ടാകണം.കഥകൾ അവരവരുടെ ബ്ലോഗിൽ പ്രസിദ്ധീകരിക്കാം.തിരക്കഥ ആയി എഴുതണമെന്നില്ലാ. ബ്ലോഗിൽ ഇടാൻ താല്പ്ര്യം ഇല്ലാത്തവർ chandunair.s.n@gmail എന്ന വിലാസത്തിലും അയക്കാം. ഞൻ അടുത്തു ചെയ്യാൻ ഉദ്ദേശിക്കുന്ന സിനിമക്ക് വേണ്ടിയാണീ കഥ... എഴുതുന്ന ആളിനെ പേരില്‍ തന്നെ കഥയുടെ ക്രെഡിറ്റ്‌ കൊടുക്കുന്നതാണ്.................                       നിങ്ങളുടെ ചന്തുനായര്‍

22 comments:

 1. ഇതു കേരളത്തിൽ നടക്കുന്ന ഒരു സംഭവമായി മാറ്റി എഴുതുക.ഒരു കഥയായി

  ReplyDelete
 2. മുകളിൽ എഴുതിയതു വായിച്ചപ്പോൾ തോന്നിയ ഒരു കഥാ തന്തു.

  ചെന്നൈ. ഒരു സോഫ്റ്റ്‌വെയർ കമ്പനിയിലെ ഒരു ചെറുപ്പക്കാരൻ. ഒരു ഫേസ്ബുക്കിൽ റിക്ക്വാസ്സ്‌ കിട്ടുന്നു. മറ്റൊരു സോഫ്റ്റ്വെയർ കമ്പനിയിലെ പെൺകുട്ടി.. പിന്നെ കുറച്ച്‌ നാൾ കഴിഞ്ഞ്‌ ചാറ്റിംഗ്‌..പിന്നെ ഇ മെയിലിംഗ്‌.. പിന്നെ തമ്മിൽ കാണാമെന്നു പറയുന്നു..അങ്ങനെ മഹാബലിപ്പുരത്തേക്ക്‌ വിളിക്കുന്നു (അതാണ്‌ ചെന്നൈ ക്ക്‌ സമീപം). തമ്മിൽ കാണുന്നു..ഒരു രാത്രി ഒന്നിച്ചു കഴിയുന്നു..പകൽ പുറത്ത്‌ കടപ്പുറത്ത്‌ നടക്കാനിറങ്ങുന്നു..ആൾപ്പാർപ്പില്ലാത്തൊരിടത്ത്‌ വെച്ച്‌ ഒരുപാട്‌ പേർ അയാളെ വളയുന്നു..കണ്ണു കെട്ടി കൊണ്ട്‌ പോകുന്നു..തമിഴ്‌ പുലികൾ..മുൻപ്‌ ഇന്ത്യൻ ജവാന്മാർ ശ്രീലങ്കിൽ ചെന്ന് ചെയ്ത്‌ ക്രൂരതകൾ അവനെ പറഞ്ഞു കേൾപ്പിക്കുന്നു..അവിടെ ഈ ചെറുപ്പക്കാരന്റെ അച്ഛൻ ദൗത്യത്തിനു പോയിരുന്നു..അവസാനം അവനു സൈയനൈഡ്‌ ഗുളികൾ കൊടുക്കുന്നു..അതു കടിച്ച്‌ പൊട്ടിക്കാൻ ആവശ്യപ്പെടുന്നു..അവനു ആ പെൺകുട്ടിയെ ഇഷ്ടമായിരുന്നു..അച്ഛൻ ചെയ്ത തെറ്റിനു താൻ ശിക്ഷ വാങ്ങുന്നു എന്നു പറഞ്ഞു അവൻ സൈയനൈഡ്‌ കഴിക്കുന്നു.. ഇതു ഓക്കെയാണോ? ഓക്കെയാണെകിൽ വേണ്ട മാറ്റങ്ങൾ വേണെൽ വരുത്തിക്കൊള്ളൂ.. ഇതു കഥയായി എഴുതാൻ സമയം വേണം..അതു മറ്റൊരു ശൈലിയിൽ ആയി പോകും..എന്റെ ഇമേജസ്‌ അതിൽ വന്നു പോകും.. മറുപടി sabumhblog@gmail.com ഇൽ എഴുതുമല്ലോ..നന്ദി.

  ReplyDelete
 3. ഈ നല്ല ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും ...

  ReplyDelete
 4. ചന്തുവേട്ടാ,
  ഇതൊരു പുതുമയുള്ള പരിപാടിയാണ്.
  നമുക്കിടയില്‍ നിന്നും മികച്ചൊരു കഥാകാരന്‍ ഉയര്‍ന്നുവരട്ടെ.
  സാബുച്ചേട്ടന്‍ സൂചിപ്പിച്ച കഥ നോക്കൂ.
  ബ്ലോഗിലെ കഥാകാരന്മാര്‍ അങ്ങയെ സഹായിക്കാനുണ്ടാകും.
  ആശംസകള്‍ നേരുന്നു.

  ReplyDelete
 5. ആശംസകള്‍...'തീര്‍ച്ചയായും ഒരുപാട് സഹായങ്ങളും സഹകരണങ്ങളും ഉണ്ടാവും..

  ReplyDelete
 6. എഴുതുവാനുള്ള പ്രചോദനവും,പ്രോത്സാഹനവുമാണ്‌ ഈ സദ് ഉദ്യമം കൊണ്ട് അങ്ങ്‌ നിര്‍വ്വഹിക്കാന്‍ പോകുന്നത്...
  ചന്തുസാര്‍ ഈ രചനയും ഉള്ളില്‍ തട്ടുന്ന വിധത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.
  അങ്ങേയ്ക്ക് എന്‍റെ എല്ലാവിധ ആശംസകളും നേരുന്നു.

  ReplyDelete
 7. മുകളിൽ സാബു ചേട്ടൻ എഴുതി , ഇനി നമുക്ക് സാബി ചേട്ടന്റേത് അടുത്ത് വായിക്കാം..........

  ReplyDelete
 8. ഇതു കൊള്ളാലോ....,ഒരു കൈ ശ്രമിച്ച് നോക്കാം... :)

  ReplyDelete
 9. നല്ല ഉദ്യമം.
  എല്ലാ ഭാവുകങ്ങളും..
  കഥ വേണ്ട കാലയളവൊന്നും പറഞ്ഞിട്ടില്ലല്ലൊ...

  ReplyDelete
 10. നല്ല ഉദ്യമം. കഥകള്‍ സ്വപ്നം കാണുന്ന കൂട്ടുകാര്‍ ഒരുപാട് ഉണ്ട്. താങ്കളുടെ ഉദ്ദേശം സഫലമാവും. ഭാവുകങ്ങള്‍ .....

  ReplyDelete
 11. കഥകള്‍ സൃഷ്ടിയ്ക്കപ്പെടട്ടെ
  ആശംസകള്‍

  ReplyDelete
 12. ആശംസകൾ ... ഉം ..എന്തായാലും ഒന്ന് ശ്രമിച്ചു നോക്കട്ടെ ഒരു കഥയാക്കാൻ പറ്റുമോ എന്ന് ..

  ReplyDelete
 13. അസ്സലൊരു സിനിമാക്കഥക്ക്
  പറ്റിയ കഥാതന്തു (Gist)തന്നെയിത്
  ഒന്നാമത് എനിക്കാണെങ്കിൽ കഥയെഴുതാൻ
  അറിയില്ല..രണ്ടാമത് സമയമില്ല...
  എന്തായാലും ഒരു ബ്ലോഗ്ഗറുടെ കഥ സിനിമയായി തന്നെ
  കാണാമെന്ന് പ്രതീക്ഷിക്കുന്നൂ...
  ഈ പുതുസംരംഭത്തിന് എല്ലാവിധ ആശംസകളും കേട്ടൊ ചന്തുവേട്ട

  ReplyDelete
 14. എല്ലാ ആശംസകളും നേരുന്നു..മംഗളം ഭവന്തു..!!

  ReplyDelete
 15. നല്ല ഉദ്യമം മാഷേ... നല്ല ആശയം.

  ആശംസകള്‍ നേരുന്നു.

  ReplyDelete
 16. സന്തോഷം,, ഇത് selflessness. All the best

  ReplyDelete
 17. വായിച്ചുനോക്കട്ടെ, മുൻപ് ഞാൻ എഴുതിയ കഥകളിൽ മാറ്റം വരുത്തി എഴുതിയാൽ മതിയോ?

  ReplyDelete
 18. എല്ലാവരും ശ്രമിക്കട്ടെ, നമ്മള്‍ വായിക്കാന്‍ റെഡിയാണ്.
  ആശംസകള്‍

  ReplyDelete
 19. നല്ലൊരു കഥക്ക് സ്കോപ് ഉണ്ട്. എഴുതട്ടെ കഴിവുള്ളവര്‍

  ReplyDelete
 20. മറ്റുള്ളവരുടെ മനസ്സിയിലെയ്ക്ക് ഒരു വിത്തെറിഞ്ഞു കൊടുത്ത് അത് മുളയ്ക്കുന്നതും കാത്തിരിക്കുന്ന സുമനസ്സിന് എല്ലാ ആശംസകളും

  ReplyDelete