ആരഭി
അവസാനിക്കാത്ത കവിത പോലെ ഒരു അർദ്ധവിരാമത്തിനു ശേഷം സൂര്യനുണർന്നു എത്രയോ കോടി വരികൾക്ക് മുമ്പേ എഴുതി തുടങ്ങിയ
കവിത. ഉദയത്തിന്റെ ശൃംഗാരവും,മദ്ധ്യാഹ്നത്തിന്റെ വീരവും,
സായാഹ്നത്തിന്റെ കരുണവും രാത്രിയുടെ ഭയാനകവും ഒക്കെ
മേളിക്കുന്ന ഒരു മിസ്റ്റിക്ക് കവിത.
ഉദയത്തിന്റെ ഉത്സാഹത്തിൽ പ്രകൃതി ഭൂപാളം പാടുന്നു.കിളികളുടെ
കളകൂജനം കേട്ടിട്ടാണോഅയാൾ ഉണർന്നത് ...അതോ അകലെ എവിടെ നിന്നോ കേൾക്കുന്ന വെങ്കിടേശ
സുപ്രഭാതത്തിന്റെ ഈരടികൾ ശ്രവിച്ചിട്ടോ?
ഇന്നലെ, എപ്പോഴാണ് കണിക്കൊന്ന മരത്തിന്റെ
ചുവട്ടിൽ വന്ന് കിടന്നത്?
ചിന്തയെ തടുത്ത്, കണിക്കൊന്ന പൂക്കളുടെ ഒരു കുല മുഖത്ത്
പതിച്ചപ്പോൾ അയാൾ എഴുന്നേറ്റിരുന്നു. മുന്നിൽ നീണ്ട് നിവർന്ന്
കിടക്കുന്ന അഗ്രഹാരത്തിന്റെ നാട്ട് വഴി.
പാൽക്കാരനും,പത്രക്കാരനും,ഹരിതവിപ്ലവും,ധവളവിപ്ലവും വീടുകളിലേക്ക് പകർന്ന് കൊടുക്കുന്നു.
വീടിന്റെ മുറ്റങ്ങളിൽ അടമാങ്ങ ഭരണികളും,ചില ചെറുപ്പക്കാരികളും
മാക്കോലം വരക്കുന്നുണ്ട്. അയാൾക്ക് ചിരി പൊട്ടി
അഗ്രഹാരത്തിലെ മുതിർന്ന സ്ത്രീകൾ എങ്ങനെയാ അടമാങ്ങാ ഭരണികളുടെ രൂപത്തിലായി
തീരുന്നത്?
പെട്ടെന്ന് അഗ്രഹാരത്തിലെ ഏതോ വീട്ടിൽ നിന്നും ഒരു പത്ത്
വയസുകാരിയുടെ ആരഭി രാഗത്തിലുള്ള കീർത്തനം അയാളുടെ കർണ്ണങ്ങളിൽ കുളിരലയായി. ശരീരത്തിലെ
പൂക്കളെല്ലാം തട്ടിക്കളഞ്ഞ് വിശാഖൻ എഴുന്നേറ്റു.
“പാഹിപർവ്വത നന്ദിനി മാമയി...... സ്വാതി തിരുന്നാൾ കൃതി.
വിശാഖൻ ശബ്ദത്തിന്റെ ഉറവ തേടി നടന്നു.
അഴുക്കും വിഴുക്കും മേളിക്കുന്ന ജൂബ്ബയും, പൈജാമയും,തലമുടി വളർന്നു തോളുവരെ എത്തിയിരിക്കുന്നു. താടിരോമങ്ങൾ
കഴുത്തിനെ മറച്ച് കിടക്കുന്നു. കുളിച്ചിട്ട് വർഷങ്ങളായി കാണും എന്ന് ഒറ്റനോട്ടത്തിൽ തന്നെയുള്ളതിരിച്ചറിവ്.
വശങ്ങളിൽ മാക്കോലം വരക്കുന്ന പെണ്ണുങ്ങൾ തല ഉയർത്തിനോക്കി. വിഷു
ദിനത്തിൽ, ഒരു നികൃഷ്ട ജീവിയെ കണികണ്ടതിലുള്ള അവജ്ഞയിൽ അവർ മുഖം തിരിക്കുന്നതറിഞ്ഞു
കൊണ്ട് അറിയാതെ അയാൾ നടന്നു.
കാവി പെയ്ന്റടിച്ച ഗേറ്റിനുള്ളിൽ നിന്നുമാണ് പാട്ടിന്റെ ഉറവ.
ഗേറ്റ് അടച്ചിട്ടിരിക്കുന്നു. വിശാഖൻ പടിക്കെട്ടിന്റെ
വശത്തിരുന്നു.
പിന്നെ പാട്ടിൽ ലയിച്ച് കണ്ണടച്ചു. സ്വാപം, സുഷുപ്തിക്കുംതപസിനുമിടക്കുള്ള
അവസ്ഥ.
അയാളുടെ ചിന്തകളിൽ ആരോ കുടിയേറി. കുടിയേറിയ വ്യക്തിയുടെ
ശബ്ദം വ്യക്തതയാർന്നു.
“ ജപകോടി ഗുണം ധ്യാനം,ധ്യാനകോടി ഗുണോ ലയ,
ലയ കോടി ഗുണം ഗാനം,ഗാനത്പരതരം നഹി”
“നിർമ്മലമായ മനസ്സ് കൊണ്ട് കോടിപ്രാവശ്യം ജപം ചെയ്യുന്നതിനു തുല്യമാണ്.ഒരു തവണ ധ്യാനം ചെയ്യുന്നത്.കോടി പ്രാവശ്യം ധ്യാനം
ചെയ്യുന്നതിനു തുല്ല്യമാണ് ഒരു തവണ ലയം പ്രാപിക്കുക എന്നത്,കോടി
തവണലയം പ്രാവിക്കുന്നതിനു തുല്ല്യമാണ് ഒരു തവണ ഗാനം കേൾക്കുക എന്നത്.
എകാഗ്രമായിപാടുക എന്നതും ഇതിനു തുല്ല്യമാണു.അതു കൊണ്ട് ഗാനത്തെക്കാൾ ശ്രേഷ്ടമായത്
മറ്റൊന്നില്ല”
അകത്ത് നിന്നും ആരഭി രാഗം ഒഴുകി വരുന്നുണ്ട്.
വീണ്ടും വിശാഖന്റെ ചിന്തയിൽ അശരീരി .
“ഈശ്വരന്റെ ഹിതമനുസരിച്ച് ഒരു പുരുഷൻ സ്ത്രീയുമായിബന്ധപ്പെടുമ്പോൾ പുരുഷന്റെ ശ്രോണീ പേശികൾസങ്കോജിക്കുകയും ലിംഗം യോനിയിലേക്ക് കൂടുതൽ ആഴ്ന്ന്ഇറങ്ങുകയും ചെയ്യുന്നു.അതോടൊപ്പം അനൈശ്ചികമായി മുതുക് വളയുന്നത് കൊണ്ട് ശരീരം ഒന്നടങ്കം മുന്നോട്ടായുന്നു.
ഈഅവസരത്തിൽ പുരുഷന്റെ ബോധം, ഒരു നിമിഷാർദ്ധത്തിലേക്ക്നഷ്ടപ്പെടുകയും അവന് ബാഹ്യലോകവുമയുള്ള എല്ലാബന്ധങ്ങളുംവിഛേദിക്കപ്പെടുകയുംചെയ്യുന്നു. ശക്തമായൊരു ആന്തരികപമ്പിന്റെ പ്രവർത്തനഫലമായി ഏതാണ്ട് അഞ്ച് മില്ലി ലിറ്റർരേത്രംആറ് അനുസ്യൂത പ്രവഹങ്ങളുമായി യോനിയിൽനിക്ഷേപിക്കപ്പെടുന്നു.പത്ത് സെക്കന്റ് കഴിഞ്ഞ് ഒക്കെശാന്തം.....ഓരൊ ബന്ധപ്പെടലിലും,ശരാശരി 500,000,000ബീജങ്ങൾ വിസർജ്ജിക്കപ്പെടുന്നു.ഒരു പുരുഷൻ തന്റെജീവിതത്തിൽമൊത്തം നാലരഗ്യാലൻ(23 ലിറ്റർ) രേത്രംവിസർജിക്കപ്പെടുന്നു. അഥവാ ഒന്നര ട്രില്യൻ ബീജങ്ങൾ,താത്വികമായി പറഞ്ഞാൽ ഓരോ പുരുഷനും ഈ ഭൂമിയിലെ ആകെജനസംഖ്യയുടെ അഞ്ഞൂറിരട്ടി സന്താനങ്ങളുടെ പിതാവാകാൻകഴിവുണ്ട്. ഭാഗ്യവശാൽ,ഏതാണ്ട് 288 സംഭോഗങ്ങളിൽ ഒന്നുമാത്രമെ ഗർഭജനകമാകുന്നുള്ളൂ. അവിടെ സാധാരണ ഒരുഅണ്ഡവും ഒരു ബീജവും ഉപയൊഗിക്കപ്പെടുന്നുമുള്ളൂ.... എന്നുംനീ അറിയുക , ഒരു നിമിഷാർദ്ധത്തിലെക്ക് മനുഷ്യനു
കിട്ടുന്ന രതി സുഖത്തേക്കാൾ എത്രയോ ശ്രേഷ്ടമാണ് സന്യാസിവര്യന്മാർക്ക് ലഭിക്കുന്നത്..
ഞാൻ കുറച്ച്കൂടെ വിശദമായിപറയാം……
ആധാര ചക്രത്തിൽ ചുരുണ്ടുകിടക്കുന്ന കുന്ധിലിനിയെ സുഷ്മനാനാഡിയിലൂടെ സർപ്പമായ് ഇഴയിച്ച് ആധാരചക്രം, സ്വാധിഷ്ടാനചക്രം, മണിപൂരകചക്രം,അനാഹത ചക്രം,വിശുദ്ധിചക്രം, ആഞ്ജാചക്രം കഴിഞ്ഞ് സഹസ്രദള പത്മത്തിലെത്തിക്കുമ്പോൾ... സനാതനവും,ശ്രേഷ്ഠവും സുരതത്തിൽ നിന്നും
ലഭിക്കുന്നതിനേക്കാൾ എത്രയോ മടങ്ങു വരുന്ന രതിമൂർച്ഛയുടെ സുഖാലസ്യത്തിൽ
സന്യാസിവര്യന്മാർക്ക് അങ്ങനെ എത്രകാലം വേണോ ജിവിക്കാം... അപ്പോൾ ആ എകാഗ്രചിത്തം
എല്ലാം അറിയും,എല്ലാം മനസിലാക്കും, പിന്നെ ജീവിതം വേണ്ടാ
എന്ന ചിന്തയാകുമ്പോൾ...മോക്ഷം....
സഗീതവും ഒരു തപസാണ്. പക്ഷേ സംഗീതം സാധനയാക്കിയവർക്ക്
ഇതുപോലെ സർവ സംഗപരിത്യാഗിയാകനോ,കഠിനമായ തപസനുഷ്ഠിക്കാനോ,അഘോരികളാകാനോ സാധിക്കില്ല. അവിടെ സാധാരണക്കാർക്ക് സംഗീതം
കൂട്ടായി വരും... അതു കൊണ്ട് നീ സംഗീതത്തെ തപസ്സ് ചെയ്യുക
എഴുപത്തി രണ്ട് മേളകർത്താ രാഗങ്ങളും,അതിന്റെ ജന്യരാഗങ്ങളും, സപ്തസ്വരങ്ങളും എന്നും നിനക്ക് കൂട്ടായിരിക്കണം”
അശരീരി അവസാനിച്ചെങ്കിലും വിശാഖൻ കണ്ണു തുറന്നില്ലാ. അയാളുടെ
ശരീരത്തിൽ കുറച്ച് പൂക്കൾ വന്നു വീണു..
“ആര്യേ...ഞാനിന്നു അമ്പലത്തിൽ വരണില്ല്യാ”
“ അതെന്താ ആരഭീ? ”
എതിർ വീട്ടിൽ നിന്നും സമപ്രായക്കാരിയുടെ ചോദ്യം
“ അതേയ് ഞാൻ സാധകം ചെയ്ത് എണീക്കും മുൻപേ അമ്മ, എന്നെകൂട്ടാണ്ട്
അമ്പലത്തിൽ പോയികളഞ്ഞു. ഞാൻ പൂക്കളെല്ലാം കാറ്റിൽ
പറത്തി.”
“ഞാൻ റെഡി ആയീ ആരഭീ...നമുക്ക് പോകാം”
“ഇല്ല്യാ....ഞാൻ വരണില്ല്യാ, ആര്യ പൊയ്ക്കോ”
ദുഖം തളം കെട്ടിയ മുഖവുമായി ആ പത്ത് വയസുകാരി തിരിഞ്ഞു
നടക്കാൻ തുടങ്ങിയപ്പോഴാണ്പടിക്കെട്ടിന്റെ വശത്തിരിക്കുന്ന വിശാഖനെ കണ്ടത്. അയാൾ ആ കുട്ടിയെ നോക്കി ഇരിക്കുകയായിരുന്നു. പട്ടുകൊണ്ടുള്ള പച്ച്
ഉടുപ്പും,പാവാടയും വേഷം.
“ ആരാ” കുട്ടിയുടെ ചോദ്യം.
അയാൾ എഴുന്നെറ്റ് കുട്ടിക്കു അഭിമുഖമായി നിന്നു. ആദ്യം
കൈകൾ രണ്ടും ആകാശത്തേക്കുയർത്തി,പിന്നെ നമിച്ചും അയാൾ ‘ദൈവം’ എന്ന് ആംഗ്യ ഭാഷ കാട്ടി.
“ ഓ...ഇന്ന് വിഷുദിനമല്ലേ..ദൈവം കൈ നീട്ടം
വാങ്ങാനിറങ്ങിയതാ… ല്ലെ? അമ്മ പറഞ്ഞിട്ടുണ്ട്,പലവേഷത്തിലും വന്ന് കൈ നീട്ടം ചോദിക്കുമെന്ന്...പരീക്ഷിക്കുകയാ ല്ലേ,ആരഭിയെ പരീക്ഷിക്കണ്ടാ ട്ടോ? ഒരു മിനിട്ട് നിൽക്കണെ ഞാൻ ഇപ്പോൾ വരാം”
അവൾ അകത്തേക്കോടി.
മൊഴി മുത്തുകളിൽ പോലും സംഗീതത്തിന്റെ ആന്ദോളനം.
കുട്ടിതിരിച്ച് വന്നത് ഒരു പത്തു രൂപാ
നാണയത്തുട്ടുമായിട്ടാണു. അത് അയാളുടെ നേരെ നീട്ടി.
തീർത്ഥജലം വാങ്ങുന്നതു പോലെ വലതു കരം മുന്നോട്ട് നീട്ടി,ഇടതുകരംവലതു കൈമുട്ടിൽ
തൊടുവിച്ച് അയ്യാൾ ആദ്യത്തെ ഭിക്ഷ ഏറ്റ് വാങ്ങി. കുറച്ച് നേരം നാണയത്തുട്ടിൽ തന്നെ നോക്കി നിന്നു. പിന്നെ അത് അവൾക്ക് തിരികെ
നൽകി.
“ എന്താ വേണ്ടേ” കുയിൽ നാദം
‘ഇതു വേണ്ട എന്ന്’ വിശാഖന്റെ പൊട്ടനാട്ടം
“പിന്നെ.....?”
അയാൾ അവളുടെ കഴുത്തിൽ കിടന്ന മാലയിലേക്ക് വിരൽ ചൂണ്ടി.
“ മാലയോ?” ആരഭിക്ക് സംശയം
‘അല്ലാ’ വിശാഖന്റെ കഥകളി മുദ്ര.
“പിന്നെ”
അയാൾ കുട്ടിയുടെ കഴുത്തിൽ കിടന്നമാലയിലെ തമ്പുരുവിന്റെ
ചിത്രമുള്ള ലോക്കറ്റ് ചൂണ്ടി കാണിച്ചു.ഒരു ഭാവഭേദവും കൂടാതെ
കുട്ടി അത് ഊരിക്കൊടുത്തു.അയാൾ അത് തന്റെ ജൂബ്ബയുടെ പോക്കറ്റിൽ നിക്ഷേപിച്ചു.
‘ നേരത്തെ പാടിയത് കുട്ടിയാനോ?’ വിശാഖന്റെ കൈ
മുദ്ര.
“അതെ”
‘എന്താ പേര്’ വിണ്ടും വിശാഖന്റെ കഥകളി.
“ആരഭി”
‘പാടിയത് നന്നായിരിക്കുന്നു’ വിശാഖന്റെ
അഭിനന്ദനന്ദന മുദ്ര
“താങ്ക്സ്, ദൈവത്തിനു പാടാൻ അറിയാമോ?
അയാൾ ആവേശമുള്ളവനായി. ജുബ്ബ മുകളിലേക്ക് തെറുത്ത് കയറ്റി.വയറ്റിൽ താളമടിച്ച്കൊണ്ട്, ഒരു ഊമയുടെ
അണമുറിയുന്നതും,അസ്പഷ്ടവും, ‘ബാ ബാ’എന്ന എകാക്ഷരത്തിൽ കണ്ണുകൾ ഇറുക്കി അടച്ച് അയാൾ ഉറക്കെ പാടി,
കുട്ടിയുടെ
ഉറക്കെയുള്ള ചിരി അയാൾക്ക് പക്കമേളമായപ്പോൾ, അയാൾ ഉച്ചത്തിൽ പാടി ..ഊമകച്ചേരി.
കുട്ടിയുടെ
ചിരിക്കൊപ്പം മറ്റുചിരിയോശകൾ കേട്ടപ്പോൾ.അയാൾ കണ്ണ് തുറന്നു.
അഗ്രഹാരത്തിലെ
അടമാങ്ങാഭരണികൾ സ്ത്രീ ശബ്ദത്തിൽ ചിരിക്കുന്നു. അയാൾക്ക് നാണമുണ്ടായി.
തെറുത്തുകയറ്റിയ
ജൂബ താഴ്ത്തിയിട്ട് അയാൾ അഗ്രഹാരത്തിലെ നാട്ട് വഴിയിലൂടെ കുതിച്ചോടി ഒന്നാമനാകാൻ കുതിക്കുന്ന
ഒളിംബിക്ക് താരത്തെപ്പോലെ…………..
(തുടരും)
(1972
ൽ ഞാൻ എഴുതിയ ഒരു കഥയാണ് ‘ആരഭി’ അന്നത് മലയാളനാട്ടിലും ആകാശവാണിയിലും
അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഈ കഥ ഞാനൊരു തിരക്കഥയാക്കുകയാണ് അതോടൊപ്പം തന്നെ ഒരു
നോവലറ്റ് കൂടിയാക്കുന്നൂ.)
നോവലിന്റെ തുടക്കം കൊള്ളാം. ബാക്കി കൂടി പോരട്ടെ. കാത്തിരിക്കുന്നു.
ReplyDeleteആശംസകൾ....
പൊതുവേ എഴുതാൻ വല്ലാത്ത മടിയാ അശോക്....അതുകൊണ്ട് തന്നെ മന:പൂർവ്വം ഞാൻ ഇത് ഇവിടെ ഇട്ടത് ‘ബാക്കികൂടെ പോരട്ടെ‘ എന്ന് പറയാൻ ആരെങ്കിലും ഒക്കെ ഉണ്ടാകുക എന്നത് തന്നെ എഴുതാനുള്ള ഊർജമാകുന്നു......... വായനക്ക് നന്ദി അനിയാ
Deleteവിശാഖന്‍റെ ചിന്തയിലെ അശരീരിയില്‍ കഥയ്ക്കനുയോജ്യമായ അര്‍ത്ഥമുണ്ടാകും അല്ലേ!
ReplyDeleteതുടക്കം നന്നായിരിക്കുന്നു ചന്തു സാര്‍
ആശംസകള്‍
വിശാഖന്‍റെ ചിന്തയിലെ അശരീരിയില്‍ കഥയ്ക്കനുയോജ്യമായ അര്‍ത്ഥമുണ്ടാകും... തീർച്ചയാണു സർ.. ഇതൊരു നീണ്ട കഥയാ അത് കൊണ്ട് തന്നെ താങ്കളെപ്പോലെയുള്ളവരുടെ വായന എനിക്ക് അത്യാവശ്യവുമാണ് ..വളരെ നന്ദി വായനക്കും അബുഒരായത്തിനും ആശംസകൾക്കും
Deleteആഹ.
ReplyDeleteഅഗ്രഹാരത്തിലെ അടമാങ്ങാഭരണികൾ സ്ത്രീ ശബ്ദത്തിൽ ചിരിക്കുന്നു. അയാൾക്ക് നാണമുണ്ടായി.
കഥയും കാര്യവും കൂടിയുള്ള
തുടക്കം ഉഷാറായി.
ബാക്കി ഭാഗം കൂടി പോരട്ടെ.
സന്തോഷം പട്ടേപ്പാടം റാംജി ....... തുടരുകയാണ്
Deleteതുടരന് ഇടയ്ക്ക് കയറി അഭിപ്രായം പറയുന്നത് ശരിയല്ലോല്ലോ. തീരട്ടെ.
ReplyDeletePlease conti
ReplyDeleteഊമയുടെ സംഗീതവും, ആരഭിയും ഇഴ ചേർന്ന കഥയുടെ അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു...
ReplyDeleteഇഷ്ടമായി
ReplyDeleteമനോഹരം ആശംസകൾ
ReplyDeleteതുടക്കം അസ്സലായി!ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
ReplyDelete“ ജപകോടി ഗുണം ധ്യാനം,ധ്യാനകോടി ഗുണോ ലയ,
ReplyDeleteലയ കോടി ഗുണം ഗാനം,ഗാനത്പരതരം നഹി”
“നിർമ്മലമായ മനസ്സ് കൊണ്ട് കോടിപ്രാവശ്യം ജപം
ചെയ്യുന്നതിനു തുല്യമാണ്.ഒരു തവണ ധ്യാനം ചെയ്യുന്നത്.
കോടി പ്രാവശ്യം ധ്യാനം ചെയ്യുന്നതിനു തുല്ല്യമാണ് ഒരു തവണ
ലയം പ്രാപിക്കുക എന്നത്,കോടി തവണലയം പ്രാവിക്കുന്നതിനു
തുല്ല്യമാണ് ഒരു തവണ ഗാനം കേൾക്കുക എന്നത്.“
ആരഭിയുടെ ഗാനം പരിചയപ്പേടുത്തി
ആ രാഗത്തെ വിശദീകരിച്ച് വിശാഖന്റെ അശരീരിയിൽ
നിന്നുമുള്ള ഈ തുടക്കം തന്നെ ഉജ്വലമായിരിക്കുന്നു കേട്ടൊ ചന്തുവേട്ടാ
വളരെ സന്തോഷംMuralee Mukundan , ബിലാത്തിപട്ടണം ഈ വാക്കുകൾ എന്നെ തുടർന്നും തുറന്നും എഴുതാനുള്ള കരുത്ത് പകരുന്നു........................നന്ദി
Deleteബാക്കി വായിക്കാൻ കാത്തിരിക്കുന്നു
ReplyDeleteഅയാൾ കഥ എഴുതുകയാണ്...................... നന്ദി സ്നേഹം
Deleteമനോഹരമതിലേറെ വിജ്ഞാനപ്രദവും .....തുടരുക,കാത്തിരിക്കാം !
ReplyDeleteവളരെ സന്തോഷം .... വായനക്കും അഭിപ്രായത്തിനും
Deleteവായിച്ചു.നന്നായി ഇഷ്ടപ്പെട്ടു.
ReplyDeleteഅടുത്ത ഭാഗം !!!!!!
വളരെ സന്തോഷം............... വായനക്കും അഭിപ്രായത്തിനും
Deleteകഥ വായിച്ചു. തുടർന്നും എഴുതുവാൻ എല്ലാ വിധ ആശംസകളും
ReplyDeleteസന്തോഷം സ്നേഹം
Deleteശ്രേയക്കുട്ടി..???
ReplyDeleteതുടര്‍ക്കഥകളുടെ അടുത്ത ഭാഗങ്ങള്‍ക്കായുള്ള കാത്തിരിപ്പ് അസഹനീയം.., പ്രത്യേകിച്ചും എന്നു വരുമെന്ന് നിശ്ചയില്ലാത്തവയ്ക്ക്... കൃത്യമായ ഇടവേള വച്ചാല്‍ അതും മടിപിടിക്കാതിരിക്കാന്‍ സഹായിക്കും... അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു. എഴുതിയത്രയും കേമായിരിക്ക്ണൂ.....
ഉടനെ എത്തുന്നുണ്ട് ശ്രേയക്കുട്ടീ... സ്ഥിരം വായക്കർ കുറേയുണ്ട് അവരും എത്തിക്കോട്ടെ എന്ന് വിചാരിച്ചതാ........... അതാ നീണ്ട് പോയത്,,,,,,,,,,,അടുത്തലക്കം ഉടനെ.... ഞാൻ ഇതോടൊപ്പം ഇതിന്റെ തിരക്കഥയും ചെയ്യുന്നുണ്ട് അതാ മറ്റൊരു താമസം വന്നത്,,,, വായനക്കും അഭിപ്രായത്തിനും നന്ദി,സ്നേഹം
Deleteഉടനെ എത്തുന്നുണ്ട് ശ്രേയക്കുട്ടീ... സ്ഥിരം വായക്കർ കുറേയുണ്ട് അവരും എത്തിക്കോട്ടെ എന്ന് വിചാരിച്ചതാ........... അതാ നീണ്ട് പോയത്,,,,,,,,,,,അടുത്തലക്കം ഉടനെ.... ഞാൻ ഇതോടൊപ്പം ഇതിന്റെ തിരക്കഥയും ചെയ്യുന്നുണ്ട് അതാ മറ്റൊരു താമസം വന്നത്,,,, വായനക്കും അഭിപ്രായത്തിനും നന്ദി,സ്നേഹം
ReplyDeleteവരാൻ വൈകിപ്പോയെങ്കിലും പങ്കിലമില്ലാത്തൊരു കൂട്ടുകൂടാം...
ReplyDeleteആരഭി...... വായനക്കൊരു സുഖമുണ്ട് ഒപ്പം അറിവുമുണ്ട്......വളരെ നല്ല എഴുത്ത്....ആശംസകൾ .....അടുത്ത ലക്കത്തിന് കാത്തിരിക്കുന്നു......
വളരെ സന്തോഷം
Deleteമനോഹരമായിരിക്കുന്നൂ സർ, ഇതിന്റെ ഇനിയുള്ള വളർച്ച കാത്തിരിക്കുന്നു.
ReplyDeleteഉടനെ തുടരുന്നു...വായനയ്ക്ക് വളരെ സന്തോഷം
Deleteകാത്തിരിപ്പുകൾ അസഹനീയമാണ് എങ്കിലും കാത്തിരിക്കാം ചിരിക്കാൻ മാത്രമറിയുന്ന കുസൃതിയെ വായിക്കാൻ അറിയാൻ
ReplyDeleteവായന വൈകിയതിൽ ക്ഷമിക്കണം, എങ്കിലും നല്ലൊരു വായനയും കഥയും നല്കിയതിനു നന്ദി സർ
ReplyDeleteവായന വൈകിയതിൽ ക്ഷമിക്കണം, എങ്കിലും നല്ലൊരു വായനയും കഥയും നല്കിയതിനു നന്ദി സർ
ReplyDelete