Sunday, January 19, 2014

അവതാരിക

ഇന്ന്,ജനുവരി 19 ഞായറാഴ്ച-തൃശൂർ,സാഹിത്യ അക്കാഡമീ ഹാളിൽ,ശ്രീമതി ലീലാ  എം.ചന്ദ്രന്റെ “സീയെല്ലെസ് ബുക്സിന്റെ“ അഞ്ച് പുസ്തകങ്ങളുടെ പ്രകാശനം നടന്നു,അവയിൽ നാലോളം പുസ്തകത്തിനു,അവതരികയോ,ആമുഖമോ,കുറിപ്പോ ഒക്കെ എഴുതിയത് ഞാ‍ൻ ആണ്. ബ്ലോഗെഴുത്തുകാരുടെ രചനകൾ പുസ്തകങ്ങളാക്കാൻ മുന്നിട്ടിറങ്ങിയ ലീലാ എം ചന്ദ്രന്റെയും, ശ്രീമൻ. എം ചന്ദ്രന്റെയും നല്ല മനസിനെ ആദരിക്കാതിരിക്ക വയ്യ ചില ശാരീരകപ്രശ്നങ്ങളാൽ എനിക്ക് ആ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലാ...അതിന്റെ കുറ്റബോധം മനസിൽ തളം കെട്ടി നിൽക്കുന്നു. അതു മാറ്റാനായിട്ടുമാണ് ഈ പോസ്റ്റ്,നമ്മുടെ പ്രീയപ്പെട്ട എഴുത്തുകാരിയായ ‘എച്ചുമുക്കുട്ടിയുടെ’-അമ്മീമ്മകഥകൾ എന്ന പുസ്തകത്തിനു ഞൻ എഴുതിയ അവതാരിക ഇവിടെ എടുത്തെഴുതുന്നു ...എല്ലാ ബ്ലോഗ് വായനക്കർക്കും പ്രസ്തുതപുസ്തകങ്ങൾ വാങ്ങാനും, ഒരു  വായിക്കാനും പ്രചോദനം ആകട്ടെ എന്ന് ആഗ്രഹിക്കുന്നു ....
 അമ്മീമ്മകഥകൾ- അവതാരിക
ത്മജ്ഞാനം പ്രധാനം ചെയ്യുന്ന ഉത്തമ ഗ്രന്ഥങ്ങൾ മനസിലാക്കുവാൻ എപ്പോഴും ഭാഷ പ്രതിബന്ധമാണ്.വ്യവഹാരഭാഷ ദ്വൈതഭാഷയാണ്.അതായത് അത് ഭേദത്തെ ഉണ്ടാക്കുന്നതാണ്.  ഈ ഭാഷ ഉപയോഗപ്പെടുത്തി അദ്വൈത തത്വങ്ങൾ മനസിലാക്കുവാൻ പ്രയാസമാണ്.അതിനാൽ ജ്ഞാനമാർഗ്ഗഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള നമ്മുടെ ശാസ്ത്രകാരന്മാർ രണ്ട് വിധമുള്ള  ഭാഷകൾ ഉപയോഗിച്ചിരിക്കുന്നൂ.
          1,നിഷേധഭാഷവേദാന്തത്തിൽ ഈ ഭാഷ വളരെ കൂടുതലായി ഉപയോഗിച്ച് കാണുന്നു.  ബ്രഹ്മസ്വരൂപം അ-ദ്വൈതമാണ്.അതിന്റെ വർണ്ണനവിധിമുഖേനെയാകുന്ന തിനേക്കാൾ  നിഷേധ മുഖേന സാധിക്കുന്നതാണ് എളുപ്പംനിഷേധഭാഷകൊണ്ട് ‘മായ‘ യേയും വർണ്ണിക്കാൻ സാധിക്കും. ‘മായഎങ്ങനെയുള്ളത്എന്ന ചോദ്യത്തിനു, ‘ഇല്ല-എന്നില്ല’ എന്നേ മറുപടി പറയാൻ സാധിക്കുകയുള്ളൂ.. ‘ബ്രഹ്മം എങ്ങിനെ’? എന്ന ചോദ്യത്തിന് ‘സച്ചിദാനന്ദം‘ എന്നാണ് മറുപടി  അസത്തിൽ നിന്ന് വിലക്ഷണമായ ‘സത്തു്’, ജഡത്തിൽ നിന്നും വിലക്ഷണ മായ ‘ചിത്ത്ദുഖത്തിൽ നിന്നും വിലക്ഷണമായ ആനന്ദം ഇവ ഒത്ത് ചേരുന്നതാണ് ‘സച്ചിദാനന്ദംഅസത്ത്ജഡം,ദുഖം ഇവ സകലർക്കും അനുഭവമുള്ളതാണ്ഇങ്ങനെ അല്ലാത്തതിന്റെ പേരാണ് ബ്രഹ്മം.ഭഗവാൻ എങ്ങനെ ഉള്ളതാണെന്ന് പറയുവാൻ വിഷമമാണെങ്കിലും,എങ്ങനെ ഉള്ളതല്ലാ എന്ന് പറയുവാൻ എളുപ്പമാണ്.അങ്ങനെ ,  വേദാന്തത്തിൽ നിഷേധ ഭാഷ വളരെ ഉപയോഗപ്രദമാണ്ആ ഭാഷ ശരിക്കും മനസിലാക്കുവാൻ  അഭ്യാസവും പൂർണ്ണവൈരാഗ്യവും ആവശ്യമുണ്ട്..
2 , വിധിഭാഷ: മേൽപ്പറഞ്ഞ വിധമുള്ള അഭ്യാസവും വൈരാഗ്യവും ഇല്ലാത്തവർക്ക് വിധി മുഖേന മാത്രമേ ഭഗവാനെ പറ്റി മനസിലക്കുവാൻ സാധിക്കുകയുള്ളൂ..അതിനാൽ നമ്മുടെ ശാസ്ത്രകാരന്മാർ ഇതിഹാസരൂപത്തിൽ രൂപകങ്ങൾ( SYMBOLS) കൊണ്ട് ഭഗവാനെ വർണ്ണിച്ച് ,ആ ഭഗവാന്റെ സ്വരൂപം,സാധാരണക്കാർക്ക് കൂടി മനസിലാക്കി കൊടുക്കുവാൻ ശ്രമിക്കുന്നൂ എന്താണ് ഭഗവാൻഈ എളിയവന്റെ അഭിപ്രായത്തിൽ നമ്മുടെ പ്രവർത്തിയാണ് ഈശ്വരൻസ്വാഹംഅഹംബ്രഹ്മാസ്മിതത്ത്വമസി.എന്നൊക്കെ പറയാംഎന്നല്ല എന്നു തന്നെ പറയണം..ഞാൻ തന്നെ ആകുന്നൂ എല്ലാം.
     ഇത്രയും ഇവിടെ പറഞ്ഞുവന്നത് എച്ചുമുക്കുട്ടിയുടെ അമ്മീമ്മകഥകളിലെ കേന്ദ്ര കഥാ പാത്ര മായ അമ്മീമ്മ എന്ന റ്റീച്ചറിന്റെ മാനസ സഞ്ചാരത്തെപറ്റിയും കഥാകാരിയുടെ രചനാ രീതിയെ പറ്റിയും പറയുവാൻ വേണ്ടിയാണ്. കഥാകാരിയുടേ  അമ്മയുടെ ജേഷ്ഠ സഹോദാരിയാണ് ഈ പുസ്തകത്തിലെ എല്ലാ  കഥകളിലും നിറഞ്ഞു നിൽക്കുന്ന അമ്മീമ്മ(പേരമ്മ) എന്ന ഉന്നത കുലജാതയായ സ്ത്രീ. സാധാരണ മലയാളികൾ വല്ല്യമ്മ എന്നാ വിളിക്കാറുള്ളത്.
  പന്ത്രണ്ട് വയസുള്ള പ്പോൾ തന്നെ തന്റേതായ കാരണങ്ങൾ ഒന്നുമില്ലതെ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട സ്ത്രീ..ആവർ ആത്മഹത്യ ചെയ്തില്ലാ.. അവർ ഞാൻ ആദ്യമേ സൂചിപ്പിച്ചപോലെ നിഷേധ,വിധിഭാഷയിലൂന്നിയ കർമ്മത്തിലൂടെ ഒരു സാധരണ മനുഷ്യ സ്ത്രീയായും,ചിലപ്പോൾ എല്ലാമറിയുന്ന സന്യാസിനിയായും... മറ്റുള്ളവർക്ക് മാതൃകയാവുകയായിരുന്നു.
ചാതുർവർണ്ണ്യത്തിലെ മുൻ തട്ടുകാരാണല്ലോ ബ്രാഹ്മണർ. (വീരാൾ പുരുഷന്റെ മുഖത്ത് നിന്നും ജനിച്ചവൻ)   ബ്രഹ്മത്തെ അറിയുന്നവർ -ബ്രാഹ്മണർ എന്ന ഒരു മിഥ്യാ ചിന്ത പലപ്പോഴായി നമ്മൾക്കിടയിൽ പ്രചരിച്ച് വന്നിരുന്ന ഒരു വിശേഷണം ആണ്...ബ്രഹ്മം എന്നലെന്താണ്... ജ്ഞാനം. അതായത് പ്രകാശം, പ്രകാശം എന്നാൽ അറിവ് ...അപ്പോൾ നല്ല്’  അറിവുള്ളവരെല്ലാം ബ്രാഹ്മണർ എന്ന് തന്നെ ചിന്തിക്കാം... ഈ അടുത്തകാലത്ത് കേട്ട ഒരു വാർത്ത എന്നെ വല്ലാതെ അലട്ടി.ഉടുതുണിക്ക് മറുതുണി ഇല്ലാതെയും,ശാന്തിയും,കവടി  നിരത്തലുമായും,പിന്നെ ഹോട്ടലിൽ ജോലിക്ക് നിൽക്കുകയുമൊക്കെ ചെയ്യുന്ന സവർണ്ണർനടത്തിയ ഒരു പ്രസ്ഥാവന എന്നെ ചിരിപ്പിക്കുകയും കൂടി ചെയ്തു.അഗ്നിഹോത്രി ഉണ്ടാക്കിയ ഒരു അമ്പലത്തിൽ അന്യജാതിക്കാർക്ക് പ്രവേശനം ഇല്ലഎന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നൂ. അഗ്നിഹോത്രിപറയിപെറ്റ പന്തിരുകുലത്തിലെ മൂത്ത സന്തതിയാണെന്നു. ആ ബോർഡ് സ്ഥാപിച്ചവർക്ക് അറിവില്ലായിരിക്കുമൊ?
അതുപോലെ തന്നെ ഗുരുവായൂരിലും ഉണ്ട് ഇത്തരം ഒരു എഴുത്തു പലക.അവിടെ ദിനം തോറും എത്രമാത്രം ആഹിന്തുക്കളും അന്യജാതിമതക്കാരും കയറി ഇറങ്ങുന്നതെനിക്കറിയാം. ഗുരുവായൂരപ്പൻ  ഇതുവരേക്കും അവിടെ നിന്നും എണീറ്റ് ഓടിയതായി എനിക്കറിയില്ലാ..എന്നാൽ ലോകം കണ്ട ഏറ്റവും വലിയ ഗായകനായ യേശുദാസിനു അമ്പലത്തിൽ കയറാൻ കഠിനമായ വിലക്ക്...അദ്ദേഹം ക്രിസ്തു മതവിശ്വാസിയായ അച്ഛന്റേയും അമ്മയുടേയും വയറ്റിൽ പിറന്നു പോയത് ഒരു മഹാപാപമാണോ.അദ്ദേഹം ഹിന്ദുദൈവങ്ങളെക്കുറിച്ച് പാടിയതിന്റെയത്ര പാട്ടുകൾ ഏതെങ്കിലും ബ്രാഹ്മണർപാടിയിട്ടുണ്ടോ.? ഇതിനേക്കാൾ തീവ്രമായിരുന്ന ഒരു കാലഘട്ടത്തിൽ ജീവിച്ചിരുന്നവ്യക്തിയാണീ  അമ്മീമ്മകഥകളിലെ പേരമ്മ
കഥാകാരിയുടെവാക്കുകൾകടമെടുത്താൽമുപ്പതുവയസ്സു  തികഞ്ഞതിനുശേഷം നിരാഹാരമുള്‍പ്പടെയുള്ള  സമരം ചെയ്ത് അക്ഷരം പഠിയ്ക്കുകയും ടീച്ചറായി ജോലി നേടുകയും ചെയ്ത അമ്മീമ്മ സ്വന്തം മഠത്തിലെ തീവ്ര വിപ്ലവകാരിയായിരുന്നു..    പിന്നീട്  കുറച്ച്  നാളുകള്‍ക്കു  ശേഷം അപ്പാ അവർക്കായി ഒരു വീട് വാങ്ങിക്കൊടുക്കുവാൻ തീരുമാനിച്ചുഎങ്കിലും ഒരു വ്യവസ്ഥ കൂടി ആധാരത്തിലെഴുതണമെന്ന് ശഠിയ്ക്കുവാൻ അദ്ദേഹംമറന്നില്ലവീടുംപറമ്പുംഅമ്മീമ്മയുടെമരണശേഷംസഹോദരന്റെ മകന്. വീടിന്റെയും പറമ്പിന്റേയും ഒരു സൂക്ഷിപ്പുകാരി മാത്രമായിരിയ്ക്കുംഅവർ  എന്നർത്ഥം.
      അമ്മീമ്മയുടെ അനിയത്തി കഥാകാരിയുടെ അല്ലെങ്കിൽ പ്രസ്തുത കഥകളിലെ പ്രതിനിധി യുടെ അമ്മ, അന്യജാതിയിൽ പെട്ട ഒരാളെയാണ് വിവാഹം കഴിച്ചത്. ഒരു ഭഗവത് ഗീതയും രണ്ട് ചിരട്ടകയിലുകളുംഎന്ന കഥയിൽ അച്ഛൻ ഒരു മര ആശാരിയായിരുന്നെന്ന് വ്യക്തമാകുന്നുണ്ട്.അത് ആ കഥയിൽ  ഒന്നുമറിയാത്തപ്രായത്തിൽ കഥാകാരിയുടെയും അനിയത്തിയുടേയും മനസിൽ വിതച്ച ദുഖങ്ങളുടെ വല്ലാത്ത ഒരു ഭാവതലം നമുക്ക് വായിച്ചെടുക്കാനാകും
   ആ വിവാഹത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം സഹോദരന്മാർ അമ്മീമ്മയുടെ തലയിൽ കെട്ടിവച്ചുഅപ്പോൾ അവരെ ഒരു പാഠം പഠിപ്പിക്കേണ്ടത് ഒരു ഗ്രാമത്തിലെ മുഴുവന്‍   ബ്രാഹ്മണ്യത്തിന്റെയും അഭിമാന പ്രശ്നമായി മാറി.  ഒരു ചെറിയ വീട് വാങ്ങി ഏകാകിനിയായ മകൾക്ക് മാത്രമായി നൽകിയ അപ്പാവിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്യാനുള്ള അവസരവും ആണ്മക്കൾക്കങ്ങനെ എളുപ്പത്തില്‍  തുറന്നു കിട്ടി. അനര്‍ഹമായ സ്വത്ത് നേടിയ അമ്മീമ്മയ്ക്കും  ബ്രാഹ്മണ്യത്തിനു തീരാത്ത മാനക്കേടുണ്ടാക്കിയ അനിയത്തിയ്ക്കും എതിരെയാണു കേസ് നടന്നത്.
പത്താം ക്ലാസും,റ്റി.റ്റി.സിയും മാത്രം പഠിച്ച ഒരു സ്ത്രീ.വലിയ ലോക പരിചയം ഒന്നുമില്ലാത്തവർ. കഷ്ടിച്ച്  നൂറ്റമ്പത് രൂപ ശമ്പളം പറ്റിയിരുന്നവള്‍.  അതുവരെ ജീവിച്ചു പോന്ന അപ്പാവിന്‍റെ  എട്ടുകെട്ട്  മഠത്തില്‍  നിന്ന്  ഒരു ദിവസം രാവിലെ ഉടുത്ത സാരിയോടെ പടിയിറക്കി വിടപ്പെട്ടവള്‍.  ഒരു ഗ്രാമം ഒന്നടങ്കം  വാടക വീടു  നല്‍കാന്‍ സാധ്യമല്ല എന്ന് പറഞ്ഞിട്ടും  പതറാതെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചവള്‍അതുകൊണ്ടു തന്നെ ഒത്തിരി ശ്രമങ്ങള്‍ക്ക്  ശേഷം   വാടകയ്ക്ക് ലഭിച്ചഇടിഞ്ഞു പൊളിഞ്ഞ വിറകുപുരയില്‍ മനസ്സുറപ്പോടെ  ഒറ്റയ്ക്ക് പാര്‍ത്തവള്‍.ആ കേസിൽ അവർ വിജയിച്ചു.തന്റെ ജാതിയിൽ പെട്ടവരെ മുഴുവനും അമ്പരപ്പിച്ചു കൊണ്ട്... ധനം സ്വത്ത് സമ്പാദ്യംഎന്ന കഥയിലാണ് കഥാകാരി തന്റെ കുടുംബത്തെ കുറിച്ച് ഇത്രയെങ്കിലും പറയുന്നത്.
        സി.രാധാകൃഷ്ണൻ എന്ന  മഹാനായ എഴുത്തുകാരന്റെ ഒൻപത് നോവലുകളിൽഅപ്പുഎന്നൊരു കഥാപാത്രം വരുന്നുണ്ട്.അപ്പു എന്നത് കഥാകാരൻ തന്നെയാണ്..ഇവിടെ എല്ലപേർക്കും സുഖം തന്നെഎന്ന നോവലിലാകട്ടെ.അപ്പു എന്നപേരല്ലാതെ, ബന്ധുക്കൾ ക്കാർക്കും തന്നെ നോവലിസ്റ്റ് പേരുകൾ നൽകിയിട്ടില്ലാ. അപ്പുവിന്റെ അമ്മ,അപ്പുവിന്റെ അച്ഛൻ..തുടങ്ങിയ പകരനാമങ്ങളാണ് നൽകിയിരിക്കുന്നത്.. (പ്രസ്തുത നോവൽ കൈരളി ചാനലിൽ സീരിയൽ ആക്കിയപ്പോൾ അതിന്റെ തിരക്കഥയും, സംഭാഷണവും എഴുതിയത് ഈയുള്ളവനാണ്..അന്ന് പേരുകൾ പുതിയതായി കണ്ട് പിടിക്കാൻ ഞാൻ കുറച്ച് ബുദ്ധിമുട്ടുകയും ചെയ്തതത് ഇത്തരുണത്തിൽ അറിയാതെ ഓർമിച്ചു പോയി  ) ഇവിടെ എച്ചുമുക്കുട്ടിയും ആ വഴിക്കാണ് നീങ്ങുന്നത്.കഥകൾക്കിടയിൽ വന്നു പോകുന്ന ചില കഥാപാത്രങ്ങളെ ഒഴിച്ചാൽ മറ്റാരുടെയും പേരുകൾ ഇവിടെ ഉപയോഗിക്കുന്നില്ലാ.നാക്ക് തിരുന്താത്ത സമയത്ത്.പേരമ്മക്ക് പകരമായി വിളിച്ച അമ്മീമ്മയേയും ആ പേരിൽ തന്നെ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു. ആ അമ്മീമ്മയോടൊപ്പം താമസിച്ച കഥാകാരിയുടെ സ്വഭാവത്തിന്റെ ഗുണങ്ങൾ അവരുടെ ചിന്തകളിലും എഴുത്തിലും നന്നായി പ്രതിഫലിക്കുന്നു. തന്റെ ഈറ്റില്ലത്തെകുറിച്ചും.കുട്ടിക്കാലങ്ങളിൽ താൻ അനുഭവിച്ച ദുരവസ്ഥയെക്കുറിച്ചും കഥാകാരി വചാലമാകുന്നത് നമുക്കും നൊമ്പരമുണർത്തുന്നൂ..കഥാകാരിയുടെ വാക്കുകൾ...
 “വേരുകളെ കുറിച്ച് ഒന്നും  എഴുതാനോ പറയാനോ ആലോചിക്കാനോ എനിക്ക് ഒരിക്കലും കഴിയില്ലകാരണം  വേരുകളുടെ പടലങ്ങളില്ലാത്തഅഭിമാനപൂര്‍വം ചൂണ്ടിക്കാണിക്കാന്‍  കുടുംബചരിത്രങ്ങളുടെ  യാതൊരു  ഭണ്ഡാരപ്പുരകളുമില്ലാത്ത ഒരാളാണു ഞാന്‍.   പശ്ചാത്തലമില്ലാത്ത  ഒരു  ചിത്രം  പോലെയോ   വാദ്യവൃന്ദങ്ങളില്ലാത്ത ഒരു  ഗാനം   പോലെയോ   ഉള്ള  ജീവിതം.  എന്‍റെ തറവാട് ,എന്‍റെ  അമ്മ വീട്എന്‍റെ അച്ഛന്‍ വീട് എന്‍റെ ബന്ധു വീടുകള്‍  ഇങ്ങനെയൊന്നും തന്നെ എനിക്കവകാശപ്പെടാന്‍ ഇല്ലഎന്തിന് എല്ലാവരും എന്‍റെ  ജാതി എന്ന്  പറയുന്നതു പോലെ... ഞാന്‍ ഒരു നമ്പൂതിരിയാണെന്നോ  എന്നോ  അല്ലെങ്കില്‍ ഞാന്‍ ഒരു  ചോവനാണെന്നോ    അതുമല്ലെങ്കില്‍   ഞാനൊരു പുലയനാണെന്നോ   ഉറപ്പായി നെഞ്ചൂക്കോടെ   പറയാന്‍   എനിക്ക് കഴിയില്ല.അമ്മാതിരി  രക്തം എന്നിലൊരിക്കലും തിളക്കുകയില്ല.എല്ലാ ജാതികളിലും  മതങ്ങളിലും  ഉള്ളിന്‍റെ ഉള്ളില്‍ പതുങ്ങിയിരിക്കുന്ന  എന്‍റേതിന്‍റെ  മേന്മയും ‘   ‘ ഇതാ  നോക്കുഇതാണ്  എന്‍റേത്  ‘എന്ന് പ്രഖ്യാപിക്കുമ്പോൾ കിട്ടുന്ന ആഹ്ലാദാഭിമാനവും ‘ നമ്മടെ കൂട്ടത്തിലെയാ ‘ എന്ന ഐക്യപ്പെടലും എനിക്ക് എന്നും അപരിചിതമാണ്.
വേരുകളെപ്പറ്റി  എന്തെങ്കിലുമൊക്കെ  സംസാരിച്ചിരുന്നത്  അമ്മീമ്മയാണ്തഞ്ചാവൂരിനടുത്ത് ശുദ്ധമല്ലി  എന്നൊരു  ഗ്രാമമുണ്ടെന്നും അവിടത്തെ അഗ്രഹാരത്തില്‍ നിന്നും  പുറപ്പെട്ടു പോന്ന അനന്തരാമയ്യര്‍,  കൃഷ്ണയ്യര്‍രാമയ്യര്‍,  നാരായണയ്യര്‍ എന്നീ നാലു സഹോദരങ്ങളില്‍ അനന്തരാമയ്യരുടെ സന്തതീപരമ്പരയാണ് അമ്മീമ്മയുടേതെന്നും അങ്ങനെയാണ് ഞാന്‍  മനസ്സിലാക്കിയത് ആയിരത്തി എഴുന്നൂറുകളിലായിരുന്നു ഔപമന്യഭ ഗോത്രത്തില്‍ പെട്ട ശൈവഭക്തരായ  ഈ സഹോദരന്മാര്‍ കേരളത്തിലെത്തിയത് വൈഷ്ണവരുടെ   പീഡനവും തഞ്ചാവൂര്‍ രാജാവിന്‍റെ  ഖജനാവിനുണ്ടായ ദാരിദ്ര്യവുമായിരുന്നുവത്രെ  ആ പലായനത്തിനു കാരണം.
ബ്ലോഗിലെ രചനകളിലൂടെയാണ് ഞാൻ എച്ചുമുക്കുട്ടിയെ അറിയുന്നത്..പുതിയ തലമുറയിലെ എഴുത്തുകാരിൽ ഇത്രയേറെ യാത്ര ചെയ്തിട്ടുള്ള മറ്റൊരു വ്യക്തി ഇല്ലാ എന്നുള്ളത് എന്റെ മാത്രം ചിന്തയല്ലാ. കണ്ടറിവും കേട്ടറിവും,കൊണ്ടറിവും ആണ് ഒരു എഴുത്തുകാരന്റെ, എഴുത്തുകാരിയുടെ മൂലധനം അത് വളരെ എറെ ഉള്ള ഒരു എഴുത്തുകാരിയാണ് എച്ചുമുക്കുട്ടി. ഇവിടെ ഓരോ കഥകളെക്കുറിച്ചും ഞാൻ വേറെ വേറെയായിട്ടു ഇഴകീറി അവലോകനം ചെയ്യാൻ ശ്രമിച്ചിട്ടില്ലാ.അതിനൊരു കാരണം കൂടിയുണ്ട്.ഒരു മുൻ ധാരണയോടെ വായനക്കാർ കഥ വായിച്ച് തുടങ്ങണ്ടാ..മാത്രവുമല്ലാ..എന്റെ കാഴ്ചപ്പാടായിരിക്കില്ല, വായനക്കാരുടെ   കാഴ്ചപ്പാട്.
എങ്കിലും ഇതിലുള്ള  രണ്ട് കഥകളെപ്പറ്റി ഇവിടെ അവലോകനം ചെയ്യാതെ പോകുന്നത് ശരിയല്ലാ എന്ന് എനിക്ക് തോന്നുന്നു.ഒന്ന് ‘തെണ്ടി മയിസ്രേട്ട്‘ മറ്റൊന്ന് ‘ഒരു ജീവചരിത്രം
ഇതിൽ ആദ്യത്തെ കഥ വായിച്ചപ്പോൾ തന്നെ എന്റെ മുന്നിൽ മറ്റൊരു കഥാപാത്രം തെളിഞ്ഞു വന്നു.എന്റെ നാട്ടിലും ഉണ്ടായിരുന്നു ഒരു ‘തെണ്ടിമജിസ്രേട്ട്’.പലനാടുകളും ഉണ്ടാവാം ഇത്തരക്കാർ.. കാട്ടാലുകൾ നിറഞ്ഞഒരു പ്രദേശമായിരുന്നു എന്റെ നാട് കാട്ടാലുകളും,നാട്ടിൻപുറത്തിന്റെനന്മയും മുറിച്ചെറിയപ്പെട്ടപ്പോൾപിന്നെ അത് കാട്ടാക്കട എന്ന് ലോപിച്ചു.എങ്കിലും തിരക്കൊട്ടുമില്ലാ നാൽക്കവലയിലെ പ്രഭാതത്തിൽ ,പേരിനുസ്മാരകം എന്ന പോലെ ഒരു കാട്ടാൽ നിൽപ്പുണ്ടായിരുന്നു. അതിന്റെ ചോട്ടിൽ താടി  വളർത്തിയ ഒരളും  പിന്നെ നമ്മുടെ  തെണ്ടിമനിസ്രേട്ട് എന്നസ്ത്രീയും ഇരിപ്പു ണ്ടായിരുന്നു. താടി വളർത്തിയ  ആൾ  മറ്റാരുമല്ലായിരുന്നു. സാക്ഷാൽ ജോൺ എബ്രഹാം  എന്ന കഥാകാരനായ സിനിമാ ക്കാരനായിരുന്നു. ഞങ്ങൾ ചെറുപ്പക്കാർ അന്നൊരു ഫിലിം സൊസൈറ്റി കാട്ടാക്കടയിൽ രൂപീകരിച്ചിരുന്നു.അതിന്റെ ഒരു മീറ്റിംഗിൽപങ്കെടുക്കാനാണ് അദ്ദേഹം എത്തിയിരുന്നത്.ഞങ്ങൾ നാലഞ്ചുപേർ ജോണിന്റെ അടുത്തെത്തിയത് കണ്ട് ലീല എന്ന തെണ്ടി മജിസ്രേട്ട്എണീറ്റു.’ഹോ.ജന്മിമാരെത്തിയല്ലോ..ഇനി ഞാൻ പോട്ടെ’ എന്ന് പറഞ്ഞ്  സ്ത്രീ  നടന്നൂ.ജോൺ എബ്രഹാം എന്ന കലാകാരൻഎന്നോട് പറഞ്ഞു “ പോയ സ്ത്രീ “ ഭ്രാന്തി അല്ല..അവർ വ്യാസനാണ്വാത്മീകിയാണ്വിവേകാനന്ദനാണ് മറ്റാരൊക്കെയോ ആണ്പക്ഷെ ……
അതെ  പക്ഷേയുടെ മറ്റൊരു പതിപ്പാണ് എച്ചുമുക്കുട്ടിയുടെ തെണ്ടിമയിസ്രേട്ട് എന്ന കഥയിലെ ജാനകി.ജാനകി എന്നപേർ അമ്മീമ്മ മാത്രമേവിളിച്ചിരുന്നൊള്ളൂ..ബാക്കി എല്ലാപേർക്കും അവർ ‘തെണ്ടിമയിസ്രേട്ട്‘ തന്നെ ആയിരുന്നു.
തിരുവിതാംകൂറിലെ രാജാക്കന്മാർ പണ്ടൊക്കെ ഒരോ ഭാഗത്തേക്കും നായാട്ടിനായും,കർമ്മ നിർവഹണത്തിനുമായി പോകുമായിരുന്നുപോകുന്നദിക്കിൽ ഏതെങ്കിലും നായർ ഭവനത്തിൽ അന്തിയുറങ്ങും വീട്ടിലെ എതെങ്കിലും കന്യകമാർ ആയിരിക്കും അന്ന് രാജാവിനെസൽക്കരിക്കുക.അന്നത്തെ രാവിന്റെ സുഖത്തിനും,സംതൃപ്തിക്കുമായി ,ആ കുട്ടിക്ക് കരമൊഴിവായി ഭൂമിയും,വയലേലകളും നൽകപ്പെടും.ആ വീട്ട്കാരെ പിന്നെ അമ്മച്ചിവീട്ടുകാർ എന്നാണ് അറിയപ്പെടുന്നത്.അത്തരം വീടുകൾ ഇന്നും എന്റെ നാട്ടിലുണ്ട്.രാജാനോ ബഹു വല്ലഭ’ ...........
അതുപോലെ നമ്പൂരിമാർക്കും ഇത്തരം വേലകളുണ്ടായിരുന്നു.മുൻ കൂട്ടി അറിയിച്ചിട്ടു തന്നെ ഇവർ നായന്മാരുടെ വീടുകളിൽ അന്തി  ഉറക്കത്തിനു പോകും.നമ്പൂതിരി തൊട്ട പെണ്ണിനെ വേൾക്കാൻ മത്സരിക്കുന്ന നാണം കെട്ട നായന്മാർ ഒരുപാടുണ്ടായിരുന്നു അന്ന് കേരളത്തിൽ.അത്തരത്തിൽ നമ്പൂതിരി തൊട്ട പെണ്ണായിരുന്നു.ഞങ്ങളുടെ നാട്ടിലെ തെണ്ടിമജിസ്രേട്ടായ ലീല.
വേലത്തിക്കടവിന്റെ പൊന്തയ്ക്കരികിൽ തെങ്ങ് കേറുന്ന കുമാരൻ ഒളിച്ചിരുന്നപ്പോൾ.കള്ളു കുടിച്ച് പിമ്പിരിയായ ഔസേപ്പ് ഭാര്യയുടെ തുണിയെല്ലാം ഊരിക്കളഞ്ഞ് അവളെ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടാനും കൂടി അനുവദിയ്ക്കാതെ തല്ലിച്ചതച്ചപ്പോൾ.അറബി നാട്ടിൽ പോയി ചോര നീരാക്കുന്ന നാരായണന്റെ കെട്ട്യോൾ ഇത്തിരി തൊലി വെളുപ്പും തേരട്ട മീശയുംചുവന്നബൈക്കുമുള്ളനസീറുമായിചില്ലറചുറ്റിക്കളികൾതുടങ്ങിയപ്പോൾ അമ്പലത്തിലെ  ഉത്സവത്തിന് പിരിച്ചെടുത്ത രൂപ കൈയും കണക്കുമില്ലാതെ ഏതൊക്കെയോ വഴികളിലൂടെ ഒഴുകിപ്പോയപ്പോൾ…….
എന്നു വേണ്ട നാട്ടിലെ എല്ലാ പ്രശ്നങ്ങളിലും ഇടപെടുന്ന മജിസ്രേട്ടായിരുന്നു ജാനകി.തെണ്ടി മജിസ്രേട്ട്, തെണ്ടിയായതിന്റെ പിന്നിലെ കാരണം പറയുമ്പോൾ കഥാകാരിയുടെ രോഷം സീമാതീതമാകുന്നത് നാം കാണുന്നു. ഇവിടെ കഥാകാരിയുടെ സാമൂഹിക പ്രതിബദ്ധതയും,ഒരുകാലത്തുണ്ടായിരുന്ന സവണ്ണ മേധാവിത്തത്തെ മുച്ചൂടും എതിർക്കുന്ന ഒരു വിപ്ലവകാരിയുടെ സ്വരവിന്യാസം നമ്മളെ ചിന്താകുലരാക്കുകയും ചെയ്യുന്നു. തെണ്ടി നടക്കുന്ന ജാനകിയുടെ രോഷം അഗ്നിയായി പടരുമ്പോൾ..........
 പെണ്ണ്ങ്ങൾക്ക് ഇങ്ങനെ വിവരല്ല്യാണ്ടാവണത് നന്നല്ലവെറും പീറ പട്ടമ്മാരേം മനുഷ്യസ്ത്രീയോളേം കണ്ടാൽ മനസ്സിലാവണം. ഒരുമേങ്കിലും  വേണം പെണ്ണങ്ങള്ക്ക് ഇഞ്ഞി വിവരം ത്തിരി കൊറവാണെങ്കിഅല്ലാണ്ട്  ഒരു പെണ്ണിനെ സങ്കടപ്പെടുത്തണ്ട്ന്ന് കണ്ടാ ബാക്കി പെണ്ണുങ്ങളൊക്കെ ആ സങ്കടപ്പെടുത്തണോരടെ ഒപ്പം നില്ക്കലാ വേണ്ട്? പതിനേഴ് വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്റെ കുട്ടിയ്ക്ക്.. അത്എങ്ങനെയാ മറ്ക്കാ.. ഞാൻ പെറ്റ തള്ളയല്ലേകല്ലുകൊണ്ട് ഇടിച്ചിടിച്ച് പിന്നെ പൊഴേൽക്ക് എറിഞ്ഞിട്ടാ അവളെ കൊന്നത്.കൈത്തണ്ടേമ്മേം കഴുത്തിലും ബ്ലയിഡോണ്ട് വരഞ്ഞുന്ന്ട്ട് ചാടിച്ചത്തൂന്നാക്കിടീച്ചറ്ക്ക് അറിയോഎല്ലാ പട്ടമ്മാരടേം പെരത്തറ ഒരു കല്ലില്ലാണ്ട് ഇടിഞ്ഞ് പൊളിയണ കാണണം എനിയ്ക്ക്അതിന്റെടേല് എന്റെ ഈ ജമ്മം ഇങ്ങനെ എരന്നങ്ങ്ട് തീരട്ടേ.. പെറ്റ വയറിന്റെ കടച്ചില് പെറീച്ചോന് ഒരു കാലത്തും വരില്ലഅത് നിശ്ശംണ്ടോഅവര്ക്കെന്താആകേം പോകേം  തൊടങ്ങ്മ്പളും ഒട്ങ്ങുമ്പളും ഒരു തരിപ്പ് അത്രേന്നേള്ളൂഅപ്പോ ദിവാരൻ നായര്ക്ക് സ്വന്തം മോള് അമ്മൂട്ടീനെ മറ്ക്കാം……പട്ടമ്മാരോട് പൊറ്ക്കാം,അവര് ടെ പിച്ചക്കാശും മേടിച്ച് നാട് വിട്ട് പൂവാംപോണ പോക്കില് പെങ്കുട്ടി ആരേം പ്രേമിയ്ക്കാണ്ടേ അവളേ നല്ലോണം പോലെ നോക്കി വളർത്ത്ണ്ട ജോലി തള്ള്ടെ മാത്രം ആയിരുന്നൂന്ന് അലറാംആ ജോലി തള്ള മര്യാദയ്ക്ക് ചെയ്യ്യാത്തോണ്ടാ ഈ ഗതി വന്നേന്ന് നെഞ്ചത്തിടിച്ച് കാണിയ്ക്കാംവിത്ത്ടണ പണി കഴിഞ്ഞാ പിന്നെ കുറ്റം പറേണതല്ലാണ്ട് വേറൊരു പണീല്ല്യാ……മീശേം കാലിന്റേടേല് എറ്ച്ചിക്കഷ്ണോം മാത്രള്ള ചെല കാളോൾക്ക്.
ജാ‍നകിയുടെ മകളെ പെഴപ്പിച്ച ആളിനെ കഥാകാരി തിരയുന്നുണ്ടായിരുന്നു.ആരെന്ന് ആരും പറഞ്ഞ് കേട്ടില്ല.കൊലപാതകങ്ങൾ അപകടമരണങ്ങളാ‍യി.. അപായപ്പെടുത്തിയ പെൺകുരുന്നുകളുടെ,അവരുടെ അമ്മമാരുടെ ശാപങ്ങൾ കുലം മുടിച്ചു.
മരണം പോലെ തണുത്തുറഞ്ഞ ഏകാന്തതയിൽ പാത വക്കിലെ പൊടി പിടിച്ച കുറ്റിച്ചെടി മാതിരി അനാഥരായിത്തീർന്ന മനുഷ്യരുടെ തറവാട്ബ്രാഹ്മണ്യത്തിന്റെയും അതിരില്ലാത്ത ധനത്തിന്റേയും കൊടിയ അഹന്തകൾക്കു മീതെ ആരുടെയെല്ലാമോ കണ്ണീരും ശാപവും കരിനിഴലായി പടർന്ന ജീവിതങ്ങൾ. ഒക്കെ കഥാകാരി ചിന്തയിൽ നിന്നും പുറത്തെടുക്കുമ്പോൾ,ഒരു പക്ഷേ നമുക്ക് തോന്നാം പുരുഷവിദ്വേഷത്തിന്റേ വഴികളിലൂടെ യാണോ സഞ്ചരിക്കുന്നതെന്ന്.... ആ വാദമുഖത്തെ ഞാൻ ഖന്ധിക്കുന്നത് മറ്റു കഥകളിലൂടെ കഥാകാരിയുടെ മനസിനെ നോക്കി കാണുമ്പോഴാണ്....
തെണ്ടിമജിസ്രേട്ടെന്ന കഥ പറഞ്ഞവസാനിപ്പുക്കുന്നതിങ്ങനെയാണ്... യുക്തിയുടെയും ബുദ്ധിയുടേയും ശാസ്ത്രീയ വിശകലനങ്ങളുടേയും കൂർത്ത മുനയിലും മിന്നുന്ന വെളിച്ചത്തിലും ശാപമൊന്നുമില്ല എന്ന് ഉറപ്പിയ്ക്കുമ്പോൾ പോലും തെണ്ടി മയിസ്രേട്ടെന്ന ജാനകിയമ്മ എന്റെ മുൻപിൽ ചക്രവാളത്തോളം വലുപ്പമാർന്നു നിൽക്കുന്നുവിശ്വരൂപം ദൈവങ്ങൾക്കു  മാത്രമാണെന്ന് പറഞ്ഞത് ആരാണ്കണ്ണീരിനേക്കാൾ വലിയ പ്രളയം ഏതു യുഗത്തിലാണുണ്ടായത്മരണത്തിലും വലിയ സാക്ഷ്യം ഏതായിരുന്നു?.........
ഇവിടെ ഒരു പെണ്ണിന്റെ ദു:ഖം നമ്മെ വല്ലായ്മയുടെ കയത്തിൽ  കൊണ്ട് ചെന്നെത്തിക്കുമ്പോൾഒരു ജീവചരിത്രംആണിന്റെ കഥയായി നമ്മെ മഥിക്കുന്നൂ..ആണും പെണ്ണും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ജാനകിയമ്മ ഒരു വശത്ത് ,ഗോവിന്നൻ മറു വശത്ത്.
മുപ്പതും നാൽപ്പതും നിലകളുള്ള ഫ്ലാറ്റുകളിൽ താമസിക്കുന്നവർ മറക്കുവാനിടയുള്ള ഗ്രാമത്തിന്റെ പച്ചപ്പിലെ പച്ചയായ ഒരു കൃഷിക്കാരനാണ് ഗോവിന്ദൻ.ഗോവിന്ദൻ,നാട്ടുകാർക്ക് ഗോവിന്നൻ ആണ്. ഗോവിന്നൻ ജീവിതത്തിൽ ആദ്യമായി ഒരു ഷർട്ട് ധരിച്ചത് അമ്മയുടെ കണ്ണ് കാണിക്കാൻ ആശുപത്രിയിൽ പോയ ദിവസമാണ്.കൃത്യമായി ജോലി ചെയ്യുകയും,അതേ കൃത്യതയൊടെ കണക്ക് പറഞ്ഞ് കാശുവാങ്ങുകയും ചെയ്യുന്ന ഗോവിന്ദൻ.      ഗ്രാമത്തിന്റെ തിന്മകളിൽ ഗോവിന്ദനും അകപ്പെട്ടു.അമ്മയെ ജീവനു തുല്ല്യം സ്നേഹിച്ച അയ്യാൾ ഒരു ദിവസം പെണ്ണ് കെട്ടി..അമ്മായിപ്പോരിൽ അവൾ വീട് വിട്ടു.പിന്നെ അമ്മയും തന്നെ വിട്ട് പോയപ്പോൾ...അവനുജീവിതം ദുസഹമായി... അവൻ അവസാനം ആത്മഹത്യ ചെയ്യുന്നു.നമ്മൾ പലപ്പോഴായി കേട്ട ഒരു കഥ.പക്ഷേ ആഖ്യാന പാഠവവും,ഗ്രാമാ‍ന്തരീക്ഷവും നമ്മൾക്ക് ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളാകുന്നു.മാത്രവുമല്ലാ എച്ചുമുക്കുട്ടിയുടെ പല കഥകളും പുരുഷവിദ്വേഷത്തിന്റെ തീക്കാറ്റ് വീശീയടിക്കുന്നത് കാണാം.അതു ചിലപ്പോൾ വായനക്കാർക്ക് ,ഈ കഥാകാരി ഒരു പുരുഷവിദ്വേഷിയാണെന്ന ചിന്തയും ഉടലെടുക്കാൻ സാധ്യതയുണ്ട്.അതല്ലാ എന്നെ ചിന്തക്ക് അടിവരയിടാനാണ് ഈ രണ്ട് കഥകളും ഇവിടെ പ്രത്യേകം പരാമർശിക്കപ്പെട്ടത്..
കലാസ്വാദനത്തിലെ ഏറ്റവും പ്രാധമികമായ വികാരം,കനക്കെ പോഷിപ്പിക്കപ്പെടുന്ന ആഖ്യാന രീതിയാണിവിടെ അനുസന്ധാനം ചെയ്യുന്നത്.എന്നാൽ ഈ കഥകളിലൂടെ കടന്നുപോകുമ്പോൾ വായനക്കാരൻ അറീയാതെ ഒരു മൂന്നാം കണ്ണ് അവയ്ക്കിടയിലൂടെ വായിച്ച് പോകുന്നുണ്ട്.അതൊരു രണ്ടാം വായനയാണ്.ആദ്യ വായനയോടൊപ്പം നടക്കുന്ന രണ്ടാം വായന.അതുകൊണ്ട് തന്നെ ആദ്യവായനയിൽ കാണത്തപലതും ഈ മൂന്നാം കണ്ണ് ദർശിക്കുന്നു.ആദ്യവായനയിൽ കണ്ടതിനെ പുതുക്രമത്തിൽ വിന്യസിച്ച് അർത്ഥം മാറ്റുകയും ചെയ്യുന്നു.കഥപറച്ചിലിനുമപ്പുറം ഈ കഥകളെ മറ്റൊരു മണ്ഡലത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നത് ഈ നവ്യസാർത്ഥകതയാണ്.അത് കഥയിൽ നിന്നും വേറിട്ട് നിൽക്കുന്നില്ലാ..ഇവി ടെ എച്ചുമുക്കുട്ടിയുടെ കഥകൾ ഒന്നും സമർത്ഥിക്കുന്നില്ലാ.കഥകളുടെ രീതിയും അതല്ലാ. സംഭവങ്ങളെ നോക്കി കാണുന്ന ഒരു സവിശേഷസമ്പ്രദായമാണ് അത്. ആ സവിശേഷസമ്പ്രദായമാകട്ടെ രൂപപ്പെടുന്നത് കഥാകാരി  എങ്ങനെ ജീവിതത്തെ നോക്കി കാണുന്നൂ എന്നതിന്റെ അടിസ്ഥാനത്തിലാണ്താനും.
ഇവിടെ ഓരോ കഥകളും കഥാകാരിയുടെ ജീവിതബോധത്തിന്റെ ബിംബമാണ് സൃഷ്ടിക്കുന്നതെന്നുകാണാൻ പ്രയാസമില്ലാ.  ഒരൊറ്റകൃതി ഈ എഴുത്തുകാരിയുടെ ജീവിത ബോധത്തിന്റെ സമഗ്രതയെ പ്രതിബിംബിച്ച് കൊള്ളണമെന്നില്ലാ.ഇനിയും പുറത്തിറങ്ങേണ്ട(ബ്ലോഗുകളിൽ ഈ എഴുത്തുകാരിയുടെ മറ്റ് കഥകളും അനുഭവങ്ങളും വായിച്ചിട്ടുള്ള ഒരാളെന്ന നിലയിലാണ് ഞാനിതിവിടെ പറയുന്നത്)ഓരോ കൃതിയിലൂടെയും അത് വെളിപ്പെട്ട് പൂർണ്ണതയിലേക്ക്  നീങ്ങുകയാണ്ചെയ്യേണ്ടത്.അല്ലെങ്കിൽ ചെയ്യുന്നത്.അങ്ങനെ  ഒരു  എഴുത്തുകാരന്റെ,(എഴുത്തുകാരിയുടെ) കൃതി എല്ലാം കൂടി ചേർന്ന് ഒരു ജൈവസമഗ്രമാകുന്നു.ഒരു മുഖ്യ ഘടനയാകുന്നു.ഒരു പ്രപഞ്ചമാകുന്നു. അതിലെ ഓരോ കൃതിക്കും തനത് ജീവിതവും,മൂല്യവ്യവസ്ഥയും.അസ്ഥിത്വവും ഇഴചേർന്ന് നിൽക്കും.
ജീവിതബോധത്തെ കൃതിയിലേക്ക് പ്രക്ഷേപിക്കുകയല്ല എഴുത്തുകാരൻ ചെയ്യുന്നത്. അസ്തിത്വവാദത്തിന്റെ വിചാര ശൈലി ഉപയോഗിച്ച് പറഞ്ഞാൽ,സാഹിത്യസൃഷ്ടി എഴുത്തുകാരന്റെ കർമ്മമാണ്...പൂർവ്വ നിർണ്ണീതമായ ഒരാശയലോകത്തെ കഥകളിൽ വിദഗ്ധമായി നിക്ഷേപിക്കുകയല്ലാ,കഥാരചന എന്ന കർമ്മത്തിലൂടെ  ആ ആശയലോകവും തന്റെ സത്തയും സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്.എഴുത്ത് സ്വയം സൃഷ്ടിക്കലാകുന്നത് അങ്ങനെയാണ്.

ഞാൻ തുറന്ന് പറയട്ടെ, സൃഷ്ടിയുടെ ഈ സ്വഭാവത്തെക്കുറിച്ച് ഓർക്കാൻ നിർബന്ധിക്കുന്നതാണ് എച്ചുമുക്കുട്ടിയുടെ കഥകൾ.ഗിമിക്കുകളുടെ പുറകെ കഥാകാരി പോകുന്നില്ലാ. ആദ്യവരികളിൽ ആവേശത്തിന്റെ തിര ഇളക്കുന്നില്ലാ.അനുവചകരെ തന്റെ കൂടടെ നിർത്തി,സസ്പെൻസ് കളിക്കുന്നതിലും.ഇക്കാലതെകഥ്കളിൽ കാണുന്ന പോലെകഥാന്ത്യത്തിലേ ട്വിസ്റ്റോപൊട്ടിത്തെറിക്കുന്ന ക്ലൈമാക്സോ ഒന്നും ഇവിടെ കഥാകാരി ഉപയോഗിക്കുന്നില്ലാ...എന്നാൽ..നമ്മൾ ഒരോകഥയും അവേശത്തോടെ വായിച്ചു നീങ്ങുന്നത് അതിലെ ജീവിതഗന്ധി ആയ ആവിഷ്കാരം കൊണ്ട് തന്നെയാണ്.
ഈ കഥകൾ പുസ്തകരൂപത്തിലാക്കുന്നതിനു മുന്നിട്ടിറങ്ങിയ സീയെല്ലെസ് ബുക്സിന്റെ പ്രസാധകരായ,ശ്രീമതി ലീലാ.എം.ചന്ദ്രനും.ശ്രീമെൻ.ചന്ദ്രൻ അവർകൾക്കും നല്ലൊരു നന്ദി പറയാതെ വയ്യ.
കാരണം, നാളെയുടെ വാഗ്ദാനമാണ് എച്ചുമുക്കുട്ടീ എന്ന എഴുത്തുകാരി.ആ തൂലികയിൽ ഒളിഞ്ഞിരിക്കുന്ന പടവാളിന്റെ തിളക്കം നമുക്ക് കാണാൻ സാ‍ധിക്കുന്നു.അനുഭവങ്ങൾ രചനകൾക്ക് ഇലത്താളമാകുന്നു.വാക്കുകളിൽ തിമിലയുടെ മുഴക്കം കേൽക്കുന്നു.ഇട്യ്ക്കയുടെ സാന്ദ്രലയം വരികളിൽ ലാസ്യമാകുന്നു.
ചന്തു നായർ,
ശ്രീവിജയ,മംഗലയ്കൽ
കാട്ടാക്കട,തിരുവനന്തപുരം
   
      അടുത്തത്....നീർമിഴിപൂക്കൾ.........കുഞ്ഞുസിന്റെ പുസ്തകത്തിന്റെ അവതാരിക

Sunday, December 22, 2013

കീർത്തനം

സാധാരണ കവിതകളും,സിനിമാ ഗാനങ്ങളും ഒക്കെയാണ് ബ്ലോഗുകളിൽ കാണാറുള്ളത് ഇതു ഞാന്‍ എഴുതിയ ഒരു കർണ്ണാട്ടിക്ക് കീർത്തനം ആണ്. കച്ചേരികളിൽ സുഹൃത്തുക്കളും എന്റെ ശിഷ്യരും ഇത് അവതരിപ്പിക്കാറുണ്ട് 
ദശാവതാരം  ആണ് വിഷയം.                                                                   രാഗം- ആരഭി,താളം-ആദിതാളം(ചതുരശ്ര ജാതി തൃപുട)  




                                                                                                                                                                                                                                                                                                                                                     പല്ലവി

പാലാഴി മാതു തൻ പാണികൾ തഴുകും
പന്നഗ ശയന പാദ നവനം (1) മനം
തുമ്പുരു, നാരദ,യതി വര്യ ധ്യാനം – ശംഖ്,
ചക്ര, ഗദാ, പത്മ ധാമം (2) ധരണീ ഭ്രതേ

അനുപല്ലവി
ആഴിയിൽ ആദി വേദങ്ങൾ നാലും
ഹയഗ്രീവ തസ്കരം പാലായനം
വൈസാരിണം (3) ആദ്യാവതാരംയുധി (4)
രക്ഷകം വയുനം (5) ഹരണാസുരം
കർമ്മമായ്,കൂർമ്മമായ് മന്ദര ഗിരി രോഹം(6)
മത്താക്കി അമൃതേകി പത്മനാഭൻ

വന്ദിതം വരാഹരൂപാവതാരം- യോഗി (7)
ഹിരണ്യാക്ഷ തരണൻ (8) ചന്തു വന്ദേ
പ്രഹ്ലാദ ധ്യാനം നരഹരി ജനനം
ഹിരണകശുപിൻ നാശം വാസരാന്തം (9)

ചരണം 
അഹമെന്ന ഭാവം നിരുഭ്യം (10) മാബലി
പാതാള വാസിത കാരണൻ വാമനൻ
കാർത്ത്യവീര്യ വീര്യം നിമീലനം (11) – ഭാർഗ്ഗവ-
ചരിതം കേൾക്കുകിൽ ധന്യോഹം (12)
മൌസലമായുധം (13) പ്രബലാസുരരദം (14)
ദ്വാപര വർക്കരാടം (15) ബലരാമൻ
ഹനുമൽ ഹൃദയവാസ കാരണപൂരുഷൻ
രാവണ നിമഥനം (16) ശ്രീരാമ ജന്മം

ഗോ (17) –പരിപാലനം കംസാദി രിപു ഹത
ഗോവിന്ത നാമം മനസ്സാ സ്മരാമി
കലിയുഗാധർമ്മം നിന്ദിതം രക്ഷണൻ (18)
കൽക്കിയായെത്തിടും തീർക്കും ചന്ദ്രികാങ്കണം (19)
               ......................

   1, നവനം= മന്ത്രം ചൊല്ലൽ, 2, ധാമം = ധരിക്കുന്നത് ,3 വൈസാരിണം = മത്സ്യം ,
   4, യുധി = മഹാവിഷ്ണു, 5, വയുനം = അക്ഷരങ്ങൾ ( വേദങ്ങൾ)
    6, രോഹം = ഉയർത്തുക, 7. യോഗി = മഹാവിഷ്ണു 8, തരണൻ = മഹാ വിഷ്ണു                                9. വാസരാന്തം = സന്ധ്യ 10. നിരുഭ്യം == അതിരു കവിഞ്ഞ 11, നിർമാർജ്ജനം,                      12 ധന്യോഹം = ഞാൻ ധന്യനായി 13, മൌസലം = കലപ്പ.                                                 14, രദം = കീഴടക്കൽ 15, വർക്കരാടം = ഉദയകിരണശോഭ16, നിമഥനം = നശിപ്പിക്കുക,         17. ഗോ = പ്രകാശം, 18. രക്ഷണൻ  = മഹാവിഷ്ണു,19, ചന്ദ്രികാങ്കണം = വെൺ നിലാവ്
                                 ***************
                               
                                                                                                                                                                                                                                                                                                                                                                 

Tuesday, October 1, 2013

കല്ല്യാണക്കളി


.                                                    ചന്തുനായർ അന്ന്                                                    കല്ല്യാണക്കളി                                                                                          ആയിരത്തി തൊള്ളായിരത്തി എഴുപരണ്ടിലെ ശ്രാവണമാസത്തിലെ ഒരു സന്ധ്യാ നേരം. തിരുപനന്തപുരത്തെ പൂജപ്പുര എന്ന സ്ഥലത്തെ,പ്രശസ്ത നൃത്താദ്ധ്യപകനായ ഗുരു ചന്ദ്ര ശേഖരൻ നായർ സാറിന്റെ(ഗുരുഗോപിനാഥിന്റെ ശിഷ്യനും,ലളിത,പത്മിനി,രാഗിണിമാരുടെ ഗുരുവും ആണ് ഗുരു ചന്ദ്ര ശേഖരൻ നായർ) വീട്ടീലെ ഉമ്മറത്തിരിക്കുകയാണ് ഞാനും എന്റെ ഇളയ സഹോദരൻ ജയരാജും.ആ വർഷത്തെ ഇന്റർ കോളീജിയറ്റ് മത്സരങ്ങളിൽ ‘Other forms of Dance‘ വിഭാഗത്തിൽ എന്റെ അനിയൻ മത്സരിക്കുകയാണ്.കോളേജ് മത്സരത്തിൽ ഒരു ക്ലാസിക്കൽ ഡാൻസാണ് അവൻ അവതരിപ്പിച്ചത്.ഒരു സ്വാതിതിരുനാൾ കൃതിയായ ’പാഹി പർവ്വത നന്ദിനി’ ...അത് കാലാകാലങ്ങളയി മറ്റുള്ളവർ അവതിരിപ്പിക്കുന്നത് കൊണ്ട് അതിൽ ഒരു പുതുമയും ഇല്ലെന്നും മാത്രമല്ല. സ്ത്രികളാണ് അത് സാധാരണ അവതരിപ്പിക്കുന്നത്. അവന്റെ ഗുരുവാണ് ചന്ദ്രശേഖരൻ നായർ.(അദ്ദേഹത്തിനു വേണ്ടി ഞൻ ‘ബാലേ’കളും എഴുതിയിട്ടുണ്ട്.)
                                                                                                                                        അന്നത്തെ സായാഹ്ന ചർച്ചയിലെ പ്രധാന വിഷയം. ആണുങ്ങൾക്ക് കളിക്കാനുള്ള ഒരു നൃത്തം എന്തുകൊണ്ട് ഉണ്ടാക്കിക്കൂടാ എന്നുള്ളതായിരുന്നു. ഭരതനാട്യത്തിലും,കഥകളിയിലും അവൻ മത്സരിക്കുന്നു. ഞാൻ മൃദംഗ വായനയിലും,നാടകത്തിലും ഒക്കെ. അവൻ സെക്കന്റ് ഇയർ ഞാൻ ഫൈനൽ ഇയറും.അന്ന് ഞങ്ങളെപ്പോലെനൃത്തഇനങ്ങളിൽ  പുതുമ കൊണ്ട് വരാൻ ശ്രമിക്കുന്ന മറ്റൊരു കുടുംബം തിരുവനന്തപുരത്ത് ഉണ്ടായിരുന്നു.ഗിരിജയും, ഗീതയും ആണ് നാട്യക്കാർ അനിയൻ ഭരതനാട്യം അവതരിപ്പിക്കുമ്പോൾ എതിരാളിയായ ഗീത എല്ലാത്തവണയും ഒന്നാം സമ്മാനം നേടിയിരിക്കും കാരണം ഭരതനാട്യം പെണ്ണുങ്ങൾക്കുള്ളതാണെന്നാണല്ലോ വയ്പ്പ്. ഇതും മനസ്സിൽ കനലായി എരിഞ്ഞിരുന്നതു കൊണ്ടാണ് ഇത്തവണ Other forms of Dance  ൽ എന്തെങ്കിലുംപുതുമകൊണ്ടു വരണം എന്ന് ഞങ്ങൾക്ക് തോന്നിയത്. (ഗിരിജ,ഗീതമാർ പിന്നീട് റിഗാറ്റ എന്ന നൃത്തവിദ്യാലയം തുടങ്ങുകയും, ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ എതാണ്ട് എല്ലാ രാജ്യങ്ങളിലും അവർ നൃത്തവിദ്യാലയസ്ഥാപനങ്ങൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്. സിനിമാ സംവിധായകനായ ബാലുകിരിയാത്ത് ഇവരുടെ മൂത്ത സഹോദരനാണ്. പിൽക്കാലത്ത് കോമഡി സിനിമകളുടെ തിരക്കഥാ രചയിതാക്കളായ വിനു കിരിയാത്ത്  രാജൻ കിരിയാത്ത് എന്നിവർ ഇവരുടെ ഇളയ സഹോദരങ്ങളാണ്. അവർക്കു വേണ്ടി പാട്ടുകൾ എഴുതിയിരുന്നത് അവരുടെ അമ്മാവന്റെ മകനായ ബിച്ചു തിരുമല ആയിരുന്നു. ബിച്ചുവിന്റെ അനുജൻ രാമു എന്ന ദർശൻ രാമനാണ് സംഗീത സംവിധാനവും ഹർമോണിസ്റ്റും.)
                                                                                                                          സായാഹ്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ ചിന്തയാണ് തനത് നാടോടി പാരമ്പര്യത്തിൽ നിന്നും ഒരു ‘നാടോടി നൃത്തം’ അവതരിപ്പിക്കാം എന്നത്.  പൊതുവേ നാടോടി കലാരൂപങ്ങൾ എല്ലാം തന്നെ സംഘം ആയിട്ടാണ് അവതരിപ്പിക്കാറുള്ളത്.അപ്പോൾ ഒറ്റക്ക് അവതരിപ്പിക്കാനുള്ള കലാരൂപം എന്താണെന്നായി അടുത്തചിന്ത.അന്നത്തേക്ക് ചർച്ച അവസാനിപ്പിച്ചിറങ്ങുമ്പോൾ ഞാൻ ഗുരുവിനോട് പറഞ്ഞു ‘സർ ഞാൻ ഒരാഴ്ചക്കുള്ളിൽ ഒരെണ്ണം സംഘടിപ്പിക്കാം‘ എന്ന്. പിറ്റേന്നു തിരുവനന്തപുരത്തെ പബ്ലിക്ക് ഗ്രന്ഥശാല മുഴുക്കെ പരതി.ഒന്നും കിട്ടിയില്ല.എന്റെ നാട്ടിൽ എന്റെ പിതാവ് സ്ഥാപിച്ച’നേതാജി വായനശാലയിൽ‘ നിന്നും എനിക്ക് ഒരു പുസ്തകം കിട്ടി. അതിൽ ഒരു ലേഖനം കണ്ടു .
        പണ്ടൊക്കെ നായർ തറവാടുകളിൽ വിവാഹം നടക്കുമ്പോൾ, ഇന്നത്തെപ്പോലെ കല്ല്യാണ കുറിമാനമോ, ഫോൺ സൌകര്യങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ലല്ലോ,അങ്ങത്തമാർ ഊരു ചുറ്റി കല്ല്യാണം വിളിക്കാൻ പോകാറുമില്ല.പക്ഷേ കരക്കാരെ കല്യാണം വിളിച്ചല്ലെ തീരൂ. അതിലേക്കായ്  വേലൻ വിഭാഗത്തിൽ‌പ്പെട്ട ഒരാളെ വീട്ടിൽ വിളിച്ചു വരുത്തും. മിക്കവാറും, ആടാനും പാടാനും കഴിവുള്ളവരാണു അവർ. കാരണവർ അയ്യാളോട് ആരെയൊക്കെ കല്ല്യാണത്തിനു വിളിക്കണം എന്ന് പറയും..വേലൻ ആ തറവാടുകളിലേക്ക് യാത്രയാകും. അവരെ ഒക്കെ കല്ല്യാണ വിവരം ധരിപ്പിക്കും.തങ്ങളെ കല്ല്യാണം വിളിക്കാൻ കാരണവന്മാർ അയച്ച ദൂതനെ സന്തോഷിപ്പിക്കാൻ ആ വീട്ടുകാർ അരിയും,നാളികേരവും ഒക്കെ നൽകും പകരമായി,വെറ്റിലയും അടയ്ക്കയും,പുകയിലയും കണിയായ് വച്ച് വേലൻ പടി ഇറങ്ങും
അയാളുടെ ചലനങ്ങളും വായ്ത്താരികളുമൊക്കെ താള നിബദ്ധമായിരിക്കും.കയ്യിൽ ഒരു നീണ്ട വടി കാണും.അതിന്റെ അറ്റത്തു കെട്ടി വച്ചിരിക്കുന്ന ഭാണ്ഡത്തിൽ വീടുകളിൽ നിന്നു കിട്ടുന്ന സധനങ്ങളും ,വെറ്റിലയും ,അടക്കയും,പുകയിലയുമൊക്കെ ഉണ്ടാകും. കോറമുണ്ട് പാളത്താറു പോലെ ഉടുത്താണ് അയാളുടെ നടപ്പ്. ഇത്രയും കാര്യങ്ങൾ ഞാൻ പുസ്തകത്തിൽ നിന്നും മനസിലാക്കി. പക്ഷേ ഏത് നൃത്തത്തിനും ഒരു പാട്ട് വേണമല്ലോ..വിശിഷ്യാ വായ്ത്താരിയും. മലബാർ ഭാഗത്താണ് പണ്ടൊക്കെ  ഇത്തരം കളികൾ കണ്ട് വരുന്നതെന്നു കവിയായ പ്രോഫസർ അയ്യപ്പ പണിക്കരിൽ നിന്നും മനസിലാക്കിയ ഞാൻ അവിടെയുള്ള സുഹൃത്തു ക്കളുമായി ബന്ധപ്പെട്ടു.ഒന്നും ലഭിച്ചില്ലാ.അവസാനം മാവേലിക്കരയിലുള്ള പ്രായം ചെന്ന ഒരു വേലൻ ഉണ്ടെന്നും അയാൾക്ക് ചിലപ്പൊൾ ഇത് അറിയാൻ കഴിയും എന്ന് പ്രൊഫസർ നരന്ദ്രപ്രസാദിൽ നിന്നും മനസിലാക്കി അങ്ങോട്ട് തിരിച്ചു.അവിടെ  വച്ച് അപ്പു ആശാൻ  എന്ന ആ വേലനെ കണ്ട് മുട്ടി.അയാളിൽ നിന്നും  കുറച്ച് വരികളും,വായ്ത്താരിയും കിട്ടി.വീട്ടിൽ എത്തിയ ഞാൻ അതിനെ ഒരു ഓഡറിലാക്കി. തിശ്ര താളത്തിലുള്ള നടതക്കിട്ട,തക്കിട്ട
തെയ്യന്തം തകതന്തം തരോ ധിമി
തെനന്തം  തകതന്തം  ധിമിധോം
കല്ല്യാണക്കലിയിതു താരോം-
ധിമി കല്ല്യാണപ്പാട്ടിത് ധിമിതോം

തൈവത്തെ കൈ എടുപ്പോം - താരോം ധിമി
തൈവങ്ങളെ സ്തുതി ചെയ്‌വോം

കൊയ്യിലാള പൊയിലാള താരോംധിമി
വെറ്റില അടയ്ക്കാള ധിമിതോം
അമ്മാച്ചനെ തൊഴുതോണ്ടേ – താരോം ധിമി
അപ്പൂപ്പനെ കൈ എടുപ്പോം
അമ്മച്ചിയെ കൈ എടുപ്പോം - താരോം ധിമി
ശീതേവിയെ തൊഴുതോണ്ടേം
തെയ്യന്തം തകതന്തം തരോ ധിമി
തെനന്തം  തകതന്തം  ധിമിധോം
പാട്ടും വായ്താരിയും കിട്ടിയപ്പോൾ ഗുരുവിന് ആകെ സന്തോഷമായി. കൈ മുദ്രകളും കലാശവും ഒന്നും ഇല്ലാതെ അദ്ദേഹം അത് ചിട്ടപ്പെടുത്തി.വിളംബകാലത്തിൽ തുടങ്ങി ഷഡ്കാലത്തിൽ അവസാനിക്കുന്ന ആ നൃത്തരൂപത്തിനു പശ്ചാത്തലമായി ഉപയോഗിച്ചത് ഉടുക്കും,ഡോലിയും,ഒരു ശ്രൂതിപ്പെട്ടിയും മാത്രം.പതിനഞ്ച് മിനിട്ടിൽ അത് ചിട്ടപ്പെടുത്തി റിഹേഴ്സൽ ചെയ്തപ്പോൾ മനസിനു ഒരു കുളിരുണ്ടായി. റിഹേഴ്സലിനിടക്കു ഒരു നാൾ സാക്ഷാൽ വി.ദക്ഷിണാ മൂർത്തി സ്വാമി ഗുരുവിന്റെ വീട്ടിൽ എത്തി.പാട്ട് കേട്ട് അദ്ദേഹം എന്നെ അഭിനന്ദിച്ചപ്പോൾ എന്തൊക്കെയോ പിടിച്ചടക്കിയ മട്ടുണ്ടായി.നെയ്യാറ്റിൻകര പുരുഷോത്തമൻ എന്ന കൂട്ടുകരനാണ് ആ പാട്ട് പാടീയത്.
      കാത്തിരുന്ന മത്സര ദിനം എത്തി.തിരുവനന്തപുരം സെനറ്റ് ഹാളിൽ വച്ചായിരുന്നു മത്സരം.മുപ്പത്തി ഏഴുപേർ ആ മത്സര ഇനത്തിൽ പങ്കെടുക്കുന്നു.എന്നറിഞ്ഞപ്പോൾ തന്നെ ഒക്കെ മതിയാക്കി വീട്ടിൽ പോരാം എന്നു വിചാരിച്ചു.ഞങ്ങളുടെ കൂടെ വന്ന കോളേജ് അധ്യാപകനായ രാംദാസ് സാറും.പിന്നെ ഞങ്ങളുടെ കാർ ഡ്രൈവറായ മണി നായരുടേയും നിർബ്ബന്ധത്താൽ ചെസ് നംബർ  വിളിക്കുന്നതിനായി കാത്തിരുന്നു. തബല, ബോങ്കോസ്,കോങ്കോഡ്രം, അക്കോഡിയൻ, ചെണ്ട,തുടങ്ങിയ വാദ്യങ്ങളുടെ അകമ്പടിയോടെ വേദിയിൽ, നൃത്തരുപങ്ങൾ ആടി തകർക്കുകയാണ്.  
        ഇരുപത്തി അഞ്ചാം നമ്പറായി അനിയനെ പേരു വിളിച്ചു.ഒന്നും പ്രതീക്ഷിക്കാതെ.ഡാൻസ് തുടങ്ങി.മുപ്പത്തി ഏഴു പേരിൽ ആണായിട്ട് അനിയൻ ജയരാജ്   മാത്രം. അനിയന്റെ മനസിൽ  നൃത്തം മാത്രം എന്റെ മനസ്സിൽ താളം തെറ്റതെയും വേഗത്തി ലുള്ള തുമായ ഡോലി വാദനം. പതിനഞ്ചു മിനിറ്റും.ഹാളിൽ കൈയ്യ്ടി ശബ്ദം മുഴങ്ങി കേട്ടു. നൃത്തം അവസാനിച്ചതും ഞങ്ങൾ ഇരുവരും തളർന്നു.വേദിക്കു പുറകിൽ ഞങ്ങളുടെ ഡ്രൈവർ ഞങ്ങളെ താങ്ങി എടുത്താണ് കൊണ്ട് പോയത്.....
          മത്സരം കഴിയുന്നതു വരെ ഞങ്ങൾ കാത്തിരുന്നൂ..മൂന്നാം സ്ഥാനമെങ്കിലും പ്രതീക്ഷിച്ച് കൊണ്ട് ഇതിനിടയിൽ എന്റെ മൂത്ത സഹോദരനുമെത്തി.അദ്ദേഹം ഡാൻസ് കാണുവാൻ സദസ്സിന്റെ ഇടയിൽ ഉണ്ടായിരുന്നെന്നു ഞങ്ങൾ അറിഞ്ഞിരുന്നില്ലാ.എറണാകുളത്തെ എഫ്,എ,സീ.റ്റി യിൽ എഞ്ചിനിയറായിട്ട് ചേർന്നിട്ട് ഒരു മാസമെ ആയിരുന്നുള്ളൂ, സാഹിത്യത്തിലും, കർണ്ണാട്ടിക്ക് മ്യൂസിക്കിലും അദ്ദേഹത്തിനു നല്ല പിടി പാടാണ്.
       
                                   ജയകുമാർ,ജയരാജ്,ജയചന്ദ്രൻ(ചന്തുനായർ)                                 അവസാനം വിധി പ്രഖ്യാപനം വന്നൂ.ജീവിതത്തിൽ ആദ്യമായി പൊട്ടിക്കരഞ്ഞു....അനിയൻ ജയരാജിനു ഒന്നാം സമ്മാനം. അവനും കരയുന്നുണ്ടായിരുന്നൂ. ഞങ്ങളെ ഇരുപരേയും കെട്ടിപ്പിടിച്ചു നിന്നിരുന്ന ചേട്ടൻ ജയകുമാറിന്റെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നൂ...
 
                                                 കാവാലവും ജയരാജും                                                                                            ഞങ്ങളെ പരിചയപ്പെടാൻ രണ്ട് പേർ എത്തി. ഒരാളെ എനിക്ക് അറിയാമായിരുന്നൂ. അതു ശ്രീ.എം.ജി.രാധാകൃഷ്ണൻ ചേട്ടനായിരുന്നൂ.അദ്ദേഹം മറ്റേ വ്യക്തിയെ പരിചയപ്പെടുത്തി ഇതാണ് ‘കാവാലം നാരായണപണിക്കർ‘. അദ്ദേഹം പറഞ്ഞു.ഞങ്ങൾ തിരുവനന്തപുരത്ത് ഒരു നാടക സംഘം രൂപീകരിക്കാൻ പോകുന്നൂ.’തിരുവരങ്ങ്’ എന്നാണ് അതിന്റെ പേർ...നിങ്ങൾക്കും അതിൽ പങ്കാളികളാകാൻ താല്പര്യമുണ്ടോ....അച്ഛനോട് ചോദിച്ചിട്ട് മറുപടി പറയാം എന്ന് ഞങ്ങൾ പറഞ്ഞു.ഹസ്ത ദാനം തന്നു ഇരുവരും പോയപ്പോൽ പത്രക്കാർ വളഞ്ഞു .ഫോട്ടോ എടുക്കലും വിവരങ്ങൾ തിരക്കലും ഒക്കെ തകൃതിയിൽ.(പിറ്റെന്ന് പത്രത്തിൽ വന്ന ഫോട്ടോയും,കല്ല്യാണക്കളിയെ കുറിച്ചുള്ള എന്റെ കണ്ടെത്തലുകളുടെ വാർത്തയും ഞൻ വെട്ടി സൂക്ഷിച്ചിരുന്നത് ഇപ്പോൾ കാണനില്ലാ.അത് അനിയന്റെ വീട്ടിലാണ് അതു ഞാൻ പിന്നീട് ഇവിടെ ഇടാം) എം.ജി.കോളേജിലെ വിദ്യാർത്ഥികൾ ഞങ്ങളെ ഇരുവരേയും തോളിലേറ്റി തിരുവനന്തപുരം നഗരം മുഴുവനും ചുറ്റി കറങ്ങി.മനസ്സിൽ അടക്കാനാകാത്ത സന്തോഷത്തോടെ അപ്പോഴും ഞങ്ങൾ കരയുകയായിരുന്നൂ.
          പിന്നെ കാവാലത്തിന്റെ തിരുവരങ്ങിൽ ശ്രീ അരവിന്ദൻ മാഷ് സംവിധാനം ചെയ്ത കാവാലം ചേട്ടന്റെ ‘അവനവൻ കടമ്പ‘ എന്ന നാടകത്തിൽ ഞങ്ങളും പങ്കാളികളായി... പല വേദികളിലും , പശ്ചാത്തലസംഗീതവും, ദീപ പ്രസരണവും ഒക്കെ  ഞാനും എന്റെ ജേഷ്ഠനും   തന്നെയാണ് നിർവഹിച്ചത്. അനിയൻ ജയരാജ് അതിൽ പ്രധാനമായ ഒരു റോളും കൈകാര്യം ചെയ്തു.മറ്റ് അഭിനേതക്കൾ. ഗോപി ചേട്ടൻ(ഭരത് ഗോപി) നെടുമുടി വേണു, ജഗന്നാഥൻ, കൈതപ്രം, എസ്.ആർ.ഗോപാല കൃഷ്ണൻ, അണ്ടർ സെക്രട്ടറി ആയിരുന്ന നടരാജൻ ചേട്ടൻ, (ലളിതംബിക ഐ.എ.എസിന്റെ ജേഷ്ഠൻ),കൃഷ്ണന്‍ കുട്ടിനായർ കവി കുഞ്ചു പിള്ള തുടങ്ങിയവരയിരുന്നു. അനിയൻ പിന്നെ ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പ്രൊഫസറയും.ഇപ്പോൾ അസമിലെ ദൂരദർശൻ കേന്ദ്രത്തിലെ ഡയറക്ടറായും സേവനം അനുഷ്ഠിക്കുന്നു.   ജേഷ്ഠൻ സൌദിയിലെ ഒരു സർക്കാർ കമ്പനിയിലെ ജനറൽ മാനേജരാണ്.. കാവാലത്തിന്റെ 'കൈകുറ്റപ്പാട്” എന്ന നാടകം.ആദ്യമായി സംവിധാനം ചെയ്തത് എന്റെ സഹോദരൻ ജയകുമാർ ആയിരുന്നു. അമ്പലമേട്  എഫ്.എ.സി.റ്റി. യിൽ അത് ആ നാടകം ആദ്യമായി അവതരിപ്പിച്ചു.                                                                                                                                     ചരിത്രത്തിൽ ,സുവർണ്ണ ലിപികളിൽ ആലേ ഖനം  ചെയ്തിട്ടില്ലെ ങ്കിലും  അതിനു ശേഷം സ്കൂൾ,കോളേജ് നൃത്ത മത്സരങ്ങളിൽ ‘നാടോടി നൃത്തം ഏന്നൊരു മത്സര ഇനം ഉണ്ടാകുവാൻ ഞങ്ങൾ  നിമിത്തമായി എന്നത് സന്തോഷമായി കരുതുന്നൂ, ഇത്തരുണത്തിൽ. മാത്രമല്ലാ വംശനാശം സംഭവിച്ച ഒരു കലാരൂപത്തിനു വീണ്ടൂം ജന്മമേകീ എന്നതും സന്തോഷം നൽകുന്നു.എതൊക്കെയോ പുസ്തകങ്ങളിൽ ഇതിനെ പറ്റി പ്രതി പാദിച്ചിട്ടുമുണ്ട്.വിക്കി പീഡിയയിലേക്കുവേണ്ടിയും ഇതിനെപറ്റിയുള്ള വിവരങ്ങൾ തിരക്കിയിരുന്നെന്നാണു എന്റെ ഓർമ്മ......വംശനാശം സംഭവിച്ച ആ കലരൂപം ഇപ്പോൾ ഉണ്ടോ എന്നത് വേദനയുള്ള ഒരു സംശയമായും നില നിൽക്കുന്നൂ.............
           
Guru Chandrasekharan (1916–1998) was an Indian classical dancer, choreographer and instructor of Kathakali. He was born in Trivandrum, India in 1916. His father was N.K. Nair, who was himself a well known artist and a notable oil painter. Guru Chandrasekharan held tenure at the Visva Bharati University (Santiniketan) from 1947 to 1950, where he was a Professor of Classical Dance, focusing on Kathakali.

Sunday, July 21, 2013

ഫേയ്സ് ബൂക്ക്

ഫേയ്സ് ബുക്ക്  
.                                                                                                                                                                  
മുന:-   ബുധനാഴ്ചക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയാണ് .നമ്മൾ ആദ്യമായി കണ്ട്മുട്ടുന്ന    ബുധനാഴ്ച                                                                                                                                                    
ഒഫി:‌‌-  കാത്തിരിക്കുകയാണ് ,തീർച്ചയായും ഞാൻ വരും. ജെറുസലേമിലെ ബസ്സ് സ്റ്റേഷനിൽ, കാത്ത് നിൽക്കും.പക്ഷേ നിന്നെ ഇതുവരേക്കും ഞൻ കണ്ടിട്ടില്ലല്ലോഞാൻ എത്ര തന്നെ പറഞ്ഞിട്ടും.ചാറ്റ് ബോക്സിൽ നീ നിന്റെ ഫോട്ടോ ഇട്ടു തന്നില്ലല്ലോ. എങ്ങനെയാ നിന്നെ കണ്ട് പിടിക്കുന്നത്.
മുന:-   നിനക്കെന്നെ കണ്ടുപിടിക്കാൻ എളുപ്പമാണ്. ഞാൻ മുൻപ് പറഞ്ഞിരുന്നത് നീ ഓർക്കുക.എനിക്ക് 170 സെന്റീമീറ്റർപൊക്കമുണ്ട്.തലമുടി ബോബ് ചെയ്തിരിക്കുകയാണ്. കറുത്ത മുടിയാണ് കേട്ടോ.എന്റെ കണ്ണുകൾ കാണുമ്പോൾ തന്നെ നിനക്കെന്നെ തിരിച്ചറിയാൻ കഴിയുംഎനിക്ക് നിന്നെ അറിയാമല്ലോ..നിന്റെ ചിത്രം എന്റെ മനസ്സിൽ പതിഞ്ഞു കിടപ്പുണ്ട്ഒരിക്കലും മായാതെ.
ങ്ങനെ ഓഫിർ മരണത്തിലേക്ക് നടന്നു കയറി.വംശവൈരത്തിന്റെ ബലിക്കല്ലിൽ ഒരു രക്ത സാക്ഷികൂടി. പാലസ്ഥീൻ-ഇസ്രായേൽ രാജ്യങ്ങളുടേ കുടിപ്പകയിൽ,18 വയസ്സു കാരനായ ഒഫിർ രഹിമിന് ഹോമിക്കേണ്ടി വന്നത് സ്വന്തം ജീവിതമായിരുന്നു.  
    ഇസ്രായേലിലെ അഷ്കലോൺ നഗര വാസിയായ ഒഫീർ പാഠ്യശാല വിട്ടു വന്നാലുടൻ ഇന്റർനെറ്റ് പരതി തുടങ്ങും.ഒരിക്കൽ ചാറ്റിങ്ങിനിടയിൽ അവൻപാലസ്തീനിൽ നിന്നുമുള്ള അന്നെ മുന എന്ന ഇരുപതുകാരിയെ പരിചയപ്പെട്ടു.പേരൊഴിച്ച് ബാക്കിയെല്ലാം ഫേയ്ക്ക് ഐ.ഡി ആയിരുന്നു.അവളുടെ ചിത്രമല്ല പ്രൊഫൈലിൽ കൊടുത്തിരുന്നത്.
          ലൈംഗികത മുറ്റി നിൽക്കുന്ന സംഭാഷണത്തിലൂടെ അവൾ - മുന്ന,ഒഫീർ എന്ന കൌമാരക്കാരന്റെ മനസ്സിൽ തീയായി പടർന്നു കരുതി. അവർ ചാറ്റിംഗിലൂടെ ഹൃദയങ്ങൾ കൈമാറി.ദിവസത്തിൽ മൂന്നു നാലു മണിക്കൂറുകൾ ഒഫീർ കമ്പ്യൂട്ടറിന്റെ മുന്നിൽ ചടഞ്ഞിരുന്നു.ഒരു നാൾ, തമ്മിൽ കാണണമെന്ന് മുന്ന പറഞ്ഞു.
          അവൻ അവളെ തന്റെ നാട്ടിലേക്ക് ക്ഷണീച്ചു.എന്നാൽ തനിക്ക് കാർ ഇല്ലെന്നും,ഒഫിർ ജറുസലേമിലേക്ക് വരികയാണെങ്കിൽ,തമ്മിൽ കണ്ട ശേഷം പിറ്റേന്ന് രാവിലേ തന്നെ ഒരു സുഹൃത്തിന്റെ കാറിൽ അവന്റെ വീട്ടിലേക്ക് എത്തിക്കാമെന്നും അവൾ പറഞ്ഞത് അവൻ  വിശ്വസിച്ചു.
          അങ്ങനെ ശപിക്കപ്പെട്ട ദിനമെത്തി.അവൻ വീട് വിട്ടിറങ്ങി.ജറുസലേമിലെ ബസ്സ് സ്റ്റേഷനിൽ അവൾ കാത്ത് നിൽ‌പ്പുണ്ടായിരുന്നൂ.തമ്മിൽ കണ്ട് മുട്ടിയപ്പോൾ ഇത്രയും  സുന്ദരിയാണ് അവളെന്നു അവൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.‘തന്റെ സുഹൃത്തിന്റെ ഫ്ലാറ്റിൽ ആരുമില്ലെന്നും ,നമുക്ക് അവിടേക്കു പോകാം‘ എന്ന് അവൾ പറഞ്ഞു.
          ആദ്യ സമാഗമത്തിന്റെ നിർവൃതിയിൽ അവൻ സമ്മതം മൂളി. ഇരുവരും കയറിയ ടാക്സി ചെന്നു നിന്നത് പാലസ്തീൻ അധിനിവേശഭൂമിയിലെ ഒരു ഇരുണ്ട തെരുവിലാണ് .കാറിൽ നിന്നുമിറങ്ങി ആൾപ്പാർപ്പില്ലാത്ത ഒരു ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിൽ അവർ എത്തിനിന്നു.മുന്നയുടെ കണ്ണുകളിലെ പ്രേമ ഭാവം രോഷത്തിനു വഴി മാറി..പിന്നെ അവൾ ഗർജ്ജിച്ചൂ “ഇസ്രാലികളെ കൊന്നൊടുക്കുന്നതീവ്രവാദികളിൽ ഒരാളാണ് ഞാൻ..നിന്റെ പിതാവ് ഒരു പട്ടാളക്കാരനാണ്.ആയാൾ ഞങ്ങളുടെ കൂട്ടുകാരിൽ പലരെയും കൊന്നൊടുക്കി...പകരം എനിക്ക് നിന്നെ വേണം.”
          ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനു മുൻപേ അവനു ചുറ്റും അവളുടെ അനുചരന്മാർ എത്തിക്കഴിഞ്ഞൂ.അവൾ അവന്റെ ശിരസ്സ് ലക്ഷ്യമാക്കി നിറയൊഴിച്ചൂ...മരിച്ചു കിടക്കുന്ന ഒഫിരിന്റെ നെഞ്ചിൽ ചവുട്ടി നിന്ന് അവൾ പറഞ്ഞു..”ഇസ്രായെലിലെ ഒരമ്മയെങ്കിലും കണ്ണിരു കുടിച്ചല്ലോ...ഇതൊരു തുടക്കം മാത്രം.ചുറ്റും നിന്ന കൂട്ടൂകാർ പൊട്ടിച്ചിരിച്ചൂ
          ഒരു വർഷത്തിനു ശേഷം  കമ്പ്യൂ ട്ടറിന്റെ ആകൃതിയിൽ നിർമ്മിച്ച അവന്റെശവകുടീരത്തിൽ പൂക്കൾ വച്ച് നിവർന്ന സാന്ദ്ര എന്ന ,ഒഫീറിന്റെ സഹോദരിയുടെ കണ്ണൂകൾ നിറഞ്ഞില്ലാ പകരം വൈരാഗ്യത്തിന്റെ തീഷ്ണതതെളിഞ്ഞു വന്നൂ........
                                      ....................................
 പ്രീയപ്പെട്ട എന്റെ ബ്ലോഗ് സഹോദരങ്ങളെ.


ഞാൻ ഇവിടെ ഒരു  കഥാതന്തു (Gist)എഴുതുന്നു.കഥ എന്ന് പറയാൻ പറ്റില്ലാ.കാരണം ഇതൊരു നടന്ന സംഭവം ആണ്.കേരളത്തിലല്ലാ നടന്നത്.ഇസ്രായേലിലെ അഷ്കലോൺ എന്ന നഗരത്തിൽ 2001 ജനുവരി15നു നടന്ന സംഭവം. ഇതു കേരളത്തിൽ നടക്കുന്ന ഒരു സംഭവമായി മാറ്റി എഴുതുക.കൊലക്കുള്ള കാരണങ്ങൾ എന്തുമാകാം.കാർഗിൽ യുദ്ധത്തിൽ അച്ഛൻ നഷ്പ്പെട്ട കുട്ടിയായിട്ടോ...അങ്ങനെ ഏതു പ്രതലവും നിങ്ങൾക്ക് തിരഞ്ഞെടുക്കാം..ഒരു പൂർണ്ണ വളർച്ചയുള്ള കഥ ആയിരിക്കണം.കഥാ പാത്രങ്ങൾ എത്ര വേണോ ആകാം..ട്രീറ്റ് മെന്റിൽ പുതുമ ഉണ്ടാകണം.കഥകൾ അവരവരുടെ ബ്ലോഗിൽ പ്രസിദ്ധീകരിക്കാം.തിരക്കഥ ആയി എഴുതണമെന്നില്ലാ. ബ്ലോഗിൽ ഇടാൻ താല്പ്ര്യം ഇല്ലാത്തവർ chandunair.s.n@gmail എന്ന വിലാസത്തിലും അയക്കാം. ഞൻ അടുത്തു ചെയ്യാൻ ഉദ്ദേശിക്കുന്ന സിനിമക്ക് വേണ്ടിയാണീ കഥ... എഴുതുന്ന ആളിനെ പേരില്‍ തന്നെ കഥയുടെ ക്രെഡിറ്റ്‌ കൊടുക്കുന്നതാണ്.................                       നിങ്ങളുടെ ചന്തുനായര്‍