Friday, June 21, 2013

ജൂൺ 21 വെള്ളീയാഴ്ച ലോക സംഗീത ദിനം

ജൂൺ 21 വെള്ളീയാഴ്ച ലോക സംഗീത ദിനം
 
                                                                                                                                                                             

ജപകോടി ഗുണം ധ്യാനം,ധ്യാന കോടി ഗുണോ ലയ
ലയകോടി ഗുണം ഗാനം ,ഗാനാത്പരതരം നഹി.

നിർമ്മലമായ മനസുകൊണ്ട് ,കോടി പ്രാവശ്യം ജപിക്കുന്നതിന് തുല്യമാണ് ഒരു തവണ ധ്യാന നിമഗ്നമാകുന്നത്, കോടീപ്രാവശ്യം ധ്യാനിക്കുന്നതിനേക്കാൾ തുല്യമാണ് ഒരു തവണ ലയം പ്രാപിക്കുന്നത്.കോടി പ്രാവശ്യം  ലയം പ്രാപിക്കുന്നതിന് തുല്യമാണ് ഒരു തവണ ഗാനം ആലപിക്കുന്നത് (അല്ലെങ്കിൽ ഗാനത്തിൽ മുഴുകി ഇരിക്കുന്നത്) അതിനാൽ ഗാനത്തെക്കാൾ ശ്രേഷ്ടമായത് മറ്റൊന്നില്ല. മോക്ഷപ്രാപ്തിക്ക് സാധാരണക്കാർക്ക് ,എറ്റവും ലളിതമായ മാർഗ്ഗവും സംഗീതമാണ്.

ഭാഷ കൊണ്ടല്ലാ ഹൃദയം കൊണ്ട് ആസ്വദിക്കപ്പെടേണ്ടതാണ് സംഗീതം. അത് മനസ്സിനെ ആനന്ദത്തിലേക്ക് നയിക്കും.ലോ‍ക സംഗീത ദിനത്തിൽ ചില സംഗീത വിശേഷങ്ങൾ പങ്കു വക്കുകയാണ് ഞാൻ.                                                                                                                    നൃത്ത,ഗീത ,വാദ്യങ്ങൾ,ഇരുപത് വർഷത്തോളം ഗുരുമുഖത്ത് നിന്നും പഠിച്ചിട്ടുള്ള വ്യക്തിയാണ് ഞാ‍ൻ .അതിനാല്‍ ഇവയെക്കുറിച്ച് പറയുമ്പോൾ  ഞാൻ വാചാലനാകും.അതു കൊണ്ട് തന്നെ എഴുപത്തിരണ്ട് മേള കർത്താ രാഗങ്ങളെയോ,അതിന്റെ ജന്യരാഗങ്ങളെപ്പറ്റിയോ ഒന്നും പ്രതിപാതിക്കുന്നില്ല,സപ്ത താളങ്ങളെപ്പറ്റിയും പറയുന്നില്ല, നൃത്ത രസ ഭാവങ്ങളെപ്പറ്റിയും പറയുന്നില്ലാ.

സംഗീതദിനം വന്ന വഴി
1979-ൽ അമേരിക്കൻ സംഗീജ്ഞനായ ജോയൽ കോയനാണ് ആദ്യമായി സംഗീത ദിനം എന്ന ആശയം കൊണ്ട് വന്നത്.ഈ ദിനത്തിൽ ആർക്കും എവിടേയും ആടിപ്പാടാം എന്നും അദ്ദേഹം പ്രസ്താവിച്ചു.ജോയൽ കോയലിന്റെ ഈ ആശയം അമേരിക്കയിൽ യാഥാർത്ഥ്യമായില്ല. എന്നാൽ ആറുവർഷങ്ങൾക്ക് ശേഷം ഫ്രാൻസിൽ ഈ ആശയം നടപ്പിലായി .അങ്ങനെ 1982 മുതൽ            ‘ഫെത് ദല മ്യൂസിക്ക്‘ (fete da la musique) എന്നറിയപ്പെടുന്ന ലോക സംഗീത ദിനം ആചരിച്ചു തുടങ്ങി. ഇന്ന് ലോകത്ത് നൂറിലേറെ രാജ്യങ്ങൾ അവരുടേതായ രീതികളിൽ സംഗീത ദിനം ആഘോഷിക്കുന്നൂ..

                                                                                                         തനത് സംഗീതം
“ഇലത്താളം,ധിമില,മദ്ദളം ഇടയ്ക്കയും ചേർന്നുപാട്
കൊമ്പു കുറുകുഴൽ അൻപിനലകടൽ ഓം കാര പൊരുൾ പാട്
നിളയിൽ പൊന്നലകൾ പാട്,മുടിയഴിഞ്ഞും കാറ്റിലാടും
മുളം കാടുകൾ പാട്.... ഉണ്ണിക്കിടാങ്ങൾ പാട്.”
ബഹുമാന്യനായ ശ്രീ ഓ.എൻ.വി. കുറുപ്പ് എഴുതിയ ഈ കവിത വർഷങ്ങൾക്ക് മുൻപ് ഡൽഹി ആകശവാണി നിലയത്തിൽ സംഗീതം ചെയ്ത് 30 ഗായികാ,ഗായകന്മാരെ കൊണ്ട് ഞാൻ അവതരിപ്പിച്ചതു ഒരു കുളിരോടെ ഓർക്കുന്നു.അതു എയെറിൽ വന്നതു ഒരു ജൂൺ ഇരുപത്തി ഒന്നിനാണ്..കേരളമേ സ്വസ്തി.

വഞ്ചിപ്പാട്ട്,കൊയ്ത്പാട്ട്,മാപ്പിളപ്പാട്ട്,പുള്ളുവൻപാട്ട്,വടക്കൻ പാട്ട്,വേലൻ പാട്ട്, നന്തുണിപ്പാട്ട്,കളമെഴുത്ത് പാട്ട്, തെയ്യം,തിറ,പടയണി, കോൽക്കളി, കുംഭക്കളി, കുമ്മാട്ടിക്കളി, തുടങ്ങി ഒട്ടേറെ നൃത്ത ഗാന ശാഖകളുടെ നിറത്തിങ്കളാണ് നമ്മുടെ കൊച്ച് കേരളം. അവ    കേരളത്തിന്റെ നാടോടിസംഗീതസംസ്കാരത്തെ മികവുറ്റതാക്കുന്നു.വരികളിലെ താളം കൊണ്ടും,ഇമ്പമാർന്ന ആലാപന ശൈലികൊണ്ടും ഇവയെല്ലം തന്നെ മലയാളികൾക്കും, വിദേശികൾക്കും എറെ പ്രീയപ്പെട്ടതുമാണ്.ഓട്ടം തുള്ളൽ, തിരുവാതിര, ഒപ്പന, മോഹിനിയാട്ടം, കഥകളി, സോപാന സംഗീതം തുടങ്ങി ഒട്ടേറെ സംഭാവനകൾ സംഗീത ലോകത്തിന് നമ്മുടെ പൂർവ്വികർ നൽകിയിട്ടുണ്ട്.മാറല പിടിച്ച് കിടന്നിരുന്ന അത്തരം സംഗീതത്തിന് ഇപ്പോൾ പുതു വെളിച്ചം കാട്ടിക്കൊണ്ട് വീണ്ടും പിറവി എടുക്കുന്നത് ഒരു ഉൾക്കുളിരോടെ തന്നെ നമ്മൾ നോക്കി കാണുന്നു.


ബിഹു
ആസാമിലെ ഉത്സവമാണ് ബിഹു.പുതു വത്സര ദിനമായി ആഘോഷിക്കുന്ന ബിഹു കൃഷിക്ക് തുടക്കമിടുന്ന അവസരത്തിൽ അവശ്യമായി തീർന്നിരിക്കുന്നു.ബിഹുവിനോടനുബന്ധിച്ച് പാടുന്ന നാടോടിപാട്ടുകൾ ഭൂമി ദേവിയെ ഉണർത്തുമെന്നും,അതു വഴി നല്ല വിളകൾ കിട്ടുമെന്നും ആസാമിലെ കർഷകർ വിശ്വസിക്കുന്നു.ധോൽ (ഡോൽക്കി,ഡോലക്ക്)എന്ന സംഗീത ഉപകരണമാണ് ഇതിനു ഉപയോഗിക്കുന്നത്.

                                                                                                                           ബങ്കറ
പഞ്ചാബിലെ പരമ്പരാഗതമായ നൃത്തമാണ് ബങ്കറ. ആദ്യകാലത്ത് കൊയ്ത്തിനു വേണ്ടി ഉപയോഗിച്ചിരുന്ന ഈ നൃത്തരൂപം പിന്നെ വിവാഹത്തിനും,പുതുവത്സരാഘോഷത്തിനും ഒഴിച്ച്കൂടാനാവാത്ത ഒന്നായി തീർന്നു.പോപ്പ് സംഗീതത്തിന്റെ വരവോടെ ബങ്കറ സംഗീതം ഇൻഡ്യക്ക് വെളിയിലും വ്യാപിച്ചു.RAW യുടെ റെസ്സലിംഗ് വേദിയിൽ ഗ്രേറ്റ് ഖാലി വരുമ്പോൾ പശ്ചാത്തലമായി ഇത് ഇടുമ്പോൾ കാണികൾ ഹർഷാരവത്തോടെ എണീറ്റ് നൃത്തചെയ്യുന്നത് കാണാം.മാഹിയ,ധോല എന്നിവയും പഞ്ചാബിലെ പേരു കേട്ട നാടോടി ഗീതങ്ങളാണ്.


ദാണ്ടിയ
ഗുജറാത്തിലെ,നൃത്തവും ഗാനവും ചേർന്ന നാടോടി സംഗീത രൂപമാണ് ദാണ്ടിയ.പോപ്പ് സംഗീതത്തിലൂടെ ലോക പ്രശസ്തമായ ഈ നൃത്തം  നവരാത്രികാലത്താണ്കൂടുതലായും അവതരിപ്പിക്കുന്നത്.ഗർബ ഗുജറത്തിൽ നിലനിൽക്കുന്ന മറ്റൊരു നാടോടി കലാ രൂപമാണ്.


ലാവണി
മഹാരാഷ്ട്രയിലെ ജനപ്രീയ നൃത്ത സംഗീതരൂപമാണു ലാവണി.പരമ്പരാഗതമായി സ്ത്രീകളാണ് ലാവണി അവതരിപ്പിക്കുന്നത് ദ്രുതതാളത്തിൽ പാട്ടും പാടി ചുവടുവച്ച് ലാവണി അവതരിപ്പിക്കുമ്പോൾ കാഴ്ചക്കാരും അറിയാതെ അതിന്റെ ഭാഗഭാക്കുകളാകുന്നു....


കർണ്ണാടക സംഗീതം,ഹിന്ദുസ്ഥാനി സംഗീതം
ദേശ,ഭാഷ,ജാതി,മത ഭേതങ്ങൾക്കതീതമായി നിലകൊള്ളുന്ന രണ്ട് സംഗീത ശാഖകളാണ് കർണ്ണാടക സംഗീതവും,ഹിന്ദുസ്ഥാനി സംഗീതവും ഇവ.ലോകത്തിന്റെ നെറുകയിൽ സംഗീതത്തിന്റെ മന്ത്രസ്ഥായിയായി നിലകൊള്ളുന്നു. 

സംഗീതം വരമാണ് നന്മയെ തലോലിച്ചുറങ്ങാൻ നമുക്കായി ഈശ്വരൻ തന്ന വരം.. ഈ ദിനത്തിൽ നമുക്ക് സംഗീതത്തെ വാരിപ്പുണരാം. ഉഷസ്സിൽ ഭൂപാളമായും, നിശയിൽ നീലാംബരിയായും...........
                                                 ***********************

26 comments:

  1. ഒരു സംഗീതവിരുന്നുപോലെ ഈ ലേഖനം
    കൂടെ അല്പം വിജ്ഞാനവും

    ReplyDelete
  2. ആദ്യ വായനക്ക് വളരെ നന്ദി അജിത്തനിയാ

    ReplyDelete
  3. വിജ്ഞാനപ്രദമായ ഒരു ലേഖനം!!!

    സംഗീത ദിനം എന്നൊരു ദിനമുണ്ടെന്നും അത് ഇന്നാനെന്നും അറിയാന്‍ സാധിച്ചതില്‍ സന്തോഷം :)

    ReplyDelete
  4. വരവിനും വായനക്കും അഭിപ്രായത്തിനും നന്ദി ലി ബി........

    ReplyDelete
  5. ഈ നല്ല ലേഖനത്തിനു ഒത്തിരി നന്ദി..വായിച്ച് സന്തോഷിച്ചു. പിന്നെ ഇച്ചിരി ഗമ പറയട്ടെ..
    ഈ എഴുതിയ നൃത്തരൂപങ്ങളെല്ലാം അതത് നാട്ടില്‍ അവതരിപ്പിക്കുന്നത് കണ്ട് സന്തോഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എനിക്ക്..

    ചന്തുവേട്ടന്‍റെ ആരോഗ്യം മെച്ചപ്പെട്ടിരിക്കും എന്ന് കരുതുന്നു... സ്നേഹത്തോടെ

    ReplyDelete
  6. ആരോഗ്യം മെച്ചപ്പെട്ടിരിക്കുന്നു.....ഉറക്കം കുറവാ അതുകൊണ്ടൂം, പിന്നെ ഒരു സംഗീത വിദ്യാർത്ഥി ആയതു കൊണ്ടുമാ ഈ ലേഖനം ഇട്ടത്..അതത് നാട്ടില്‍ അവതരിപ്പിക്കുന്നത് കണ്ട് സന്തോഷിക്കാന്‍ കഴിഞ്ഞതിൽ സന്തോഷവും തെല്ല് അസൂയയും ഉണ്ട് കേട്ടോ...എച്ചൂമുക്കുട്ടീ....

    ReplyDelete
  7. സംഗീതം പോലെ ആസ്വാദ്യം ഈ ലേഖനവും ...

    ReplyDelete
  8. ഒക്ടോബർ ഒന്നിനാണ് ലോക സംഗീത ദിനം എനാണ് കേട്ടിട്ടുള്ളത് .1975 ഇൽ യഹൂദി മെനുഹിൻ ആണ് അത് ആരഭിച്ചത് .ലോക പ്രശസ്ത വയലിനിസ്റ്റ് ആയിരുന്നു മെനുഹിൻ. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക PSC റഫറൻസ് പുസ്തകങ്ങളിൽ അങ്ങനെയാണ് കൊടുത്തിരിക്കുന്നത്.

    ReplyDelete
  9. സംഗീതം,വാദ്യകല അതൊന്നും ഒരാൾക്ക്‌ ചുമ്മാ കിട്ടുകയില്ല
    അതൊരു ദൈവകടാക്ഷമാണ് .
    താങ്കൾ ഭാഗ്യവാൻ
    പിന്നെ എനിക്ക് പരചയമില്ലാത്ത ഒത്തിരി നൃത്തങ്ങളെ കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞു

    ReplyDelete
  10. ഹൃദയത്തില്‍ തുളുമ്പുന്ന സംഗീതം വരികളില്‍ നിന്നും വായിച്ചറിയുന്നു.
    അതിന്‍റെ നാദസ്പന്ദനം സദാ താളം തെറ്റാതെ ഒഴുകട്ടെ..
    ആശംസകളോടെ..

    ReplyDelete
  11. വിക്ഞാന പ്രദമായ ലേഖനം ചന്തുവെട്ടാ ആശംസകള്‍

    ReplyDelete
  12. വൈകിപ്പോയി എങ്കിലും
    ആശംസകൾ

    ReplyDelete
  13. ഒരു സംഗീതംപോലെ......

    ReplyDelete
  14. ..നല്ല പോസ്റ്റ്‌ .

    .....ഓ.എൻ.വി. കുറുപ്പ് എഴുതിയ ഈ കവിത വർഷങ്ങൾക്ക് മുൻപ് ഡൽഹി ആകശവാണി നിലയത്തിൽ സംഗീതം ചെയ്ത് 30 ഗായികാ,ഗായകന്മാരെ കൊണ്ട് ഞൻ അവതരിപ്പിച്ചതു ഒരു കുളിരോടെ ഓർക്കുന്നു.

    ചന്തു മാഷെ ഇത് വളരെ സന്തോഷം തരുന്ന ഒരു കാര്യമാണ്,
    സംഗീതം മരുന്നായും മന്ത്രമായും..സ്വന്തനമായും
    എല്ലാ രീതിയിലും സംഗീതം മനുഷ്യനുമായി ബന്ധപ്പെട്ടു കിടക്കുന്നു പല അറിവുകളും കിട്ടി ഈ പോസ്റ്റിൽ നിന്നും ..
    സംഗീതത്തിലൂടെ വിപ്ലവം സൃഷ്ടിച്ച ബോബ് മാർലിയെ കൂടി ഓർമിക്കാമായിരുന്നു ...ഇനിയും പോരട്ടെ ...മാഷിന്റെ ജീവിത സംബന്ധമായ പോസ്റ്റുകൾ വായിക്കാനും അറിയാനും അതിയായ ആഗ്രഹം ഉണ്ട് ....ഞങ്ങള്ക്ക് പഠിക്കാമല്ലോ ചിലതൊക്കെ .....

    ReplyDelete
  15. വിഞാനപ്രദവും മനോഹരവുമായ ലേഖനം.
    ചന്തു സാര്‍ ഉഷാറായിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം.
    ആശംസകളോടെ

    ReplyDelete
  16. ഇങ്ങിനെ ഒരു ദിവസം ഉണ്ട് എന്ന് പോലും അറിയുന്നത് ഇപ്പോഴാണ് ചന്തുവേട്ടാ .. എന്തായാലും സംഗീത മയമാണീ പോസ്റ്റ്‌ . ആസ്വദിച്ചു വായിച്ചു . പിന്നെ ആദ്യത്തെ ആ ശ്ലോകം തന്നെ ധാരാളം . അതിൽ അടങ്ങിയിട്ടുണ്ട് എല്ലാം ..

    ജപകോടി ഗുണം ധ്യാനം,ധ്യാന കോടി ഗുണോ ലയ
    ലയകോടി ഗുണം ഗാനം ,ഗാനാത്പരം നഹി.

    ആശംസകളോടെ

    ReplyDelete
  17. അല്പം വൈകി വായിക്കാൻ.. ഏതായാലും ലേഖനം ഉപകാരപ്രദം.. നന്ദി ചേട്ടാ.. :)

    ReplyDelete
  18. സംഗീത ദിനം വന്ന വഴി
    പറഞ്ഞ് തന്നതിന് നന്ദി...

    ജപകോടി ഗുണം ധ്യാനം,ധ്യാന കോടി ഗുണോ ലയ
    ലയകോടി ഗുണം ഗാനം ,ഗാനാത്പരം നഹി.

    ReplyDelete
  19. നല്ല പോസ്റ്റ് മാഷേ... ഈ അറിവു പങ്കു വച്ചതിനു നന്ദി

    ReplyDelete
  20. അറിവുകളുടെ പുതിയൊരു ജാലകം കൂടെ തുറന്നു തന്നു മാഷിവിടെ ....
    നന്ദി .. മാഷേ ... :)

    ReplyDelete
  21. സംഗീതത്തിനു വേണ്ടി ഒരു ദിനമോ!
    എന്നാ പിന്നെ ബ്ലോഗിങ്ങിനായി ഒരു ദിനം എന്തായാലും വേണം.
    എല്ലാവരും കൂടി ഒരു ഹര്‍ത്താലോ സമരമോ നടത്തിയാല്‍ അനുവദിച്ചുകിട്ടിയേക്കും.


    (പോസ്റ്റ്‌ നല്ലൊരു പാഠമായിട്ടുണ്ട് ചന്തുവേട്ടാ)

    ReplyDelete
  22. വളരെ നല്ല ലേഖനം. സംഗീതം അറിയാൻ കഴിയുക എന്നതേ പുണ്യം. വരികളിലെ അറിവ് അനുഭവവേദ്യമാകുമ്പോൾ നന്ദി പറയാതെ വയ്യ. വളെരെ നല്ല പോസ്റ്റ്‌ വായിക്കാനും അറിയാനും കഴിഞ്ഞതിൽ അതീവ സന്തോഷം.
    ജപകോടി ഗുണം ധ്യാനം,ധ്യാന കോടി ഗുണോ ലയലയകോടി ഗുണം ഗാനം ,ഗാനാത്പരതരം നഹി.

    ReplyDelete
  23. സംഗീതസാന്ദ്രമായ ഒരു പോസ്റ്റ്. അതിലുപരി പുതിയ അറിവുകൾ. ഇരുപത് വർഷം ഗുരുമുഖത്തു നിന്നും അറിവു നേടിയിട്ടുള്ള ഒരാളെന്ന നിലയിൽ, ഇതിനൊരു കമന്റിടാൻ പോലും സംഗീതമറിയാത്ത ഞാനശക്തൻ. ആശംസകൾ മാത്രം നേരുന്നു ചന്തുവണ്ണാ...

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി

      Delete