താളം
‘തകാരം ശങ്കരപ്രോക്തം
ള കാരം ശക്തിരുശ്ച്യതേ
ശിവശക്തി സമായോഗേ
താള നാമാഭി ധീയതെ‘
ശ്രീ. പരമേശ്വരനിൽ നിന്നും ‘താ‘ എന്ന അക്ഷരവും.പാർവതിയിൽ നിന്നും ‘ളം‘ എന്ന അക്ഷരവും, അങ്ങനെ ശിവശക്തിയുടെ( അർദ്ധനാരീശ്വര സങ്കൽപ്പം) സംയോഗത്താൽ ‘താളം’ എന്ന നാമം ഉണ്ടായി എന്ന് ഞാൻ ആദ്യംകേട്ടത്,പത്ത് വയസ്സുള്ളപ്പോൾ എന്നെ മൃദംഗം പഠിപ്പിച്ച ശ്രി.കുണ്ടമൺ ഭാഗം ശ്രീധരനാശാനിൽ നിന്നായിരുന്നൂ...
പിന്നെ അക്ഷരച്ചിന്തുക്കളിൽ ചിന്തയുറപ്പിച്ചപ്പോൾ, നാരദമഹർഷിയാൽ വിര ചിതമായ ‘സംഗീത രത്നാകരത്തിൽ’ വായിച്ച കഥ മറ്റൊന്നായിരുന്നൂ......
ഒരിക്കൽ അമിതമായ ദ്വേഷ്യമുണ്ടായപ്പോൾ..ശ്രീ.ശങ്കരൻ കൈലാസത്തിൽ താണ്ഡവമാടി...രുദ്രതാണ്ഡവത്തിന്റെ ദ്രുത ചലനത്തിനിടയിലെപ്പോഴോ സംഹാരകാരകന്റെ കാൽച്ചിലമ്പിൽ ഒരെണ്ണം ഇളകിത്തെറിച്ച് മുകളിലോട്ട് പറന്നു...അത് തിരിച്ച് ഭൂമിയിൽ നിപതിച്ചാൽ സർവ്വതും നശിക്കും എന്ന് മനസ്സിലാക്കിയ ദേവന്മാർ ലക്ഷ്മീ ദേവിയെ ശരണം പ്രാപിച്ചൂ.ലക്ഷ്മീ ദേവി കാര്യം പാർവ്വതിയെ ധരിപ്പിച്ചൂ..അങ്ങനെ ശിവപാദത്തിൽ നിന്നും മേൽപ്പോട്ടുയർന്ന ചിലങ്കയുടെ ശബ്ദത്തിൽ ‘താ‘ എന്ന അക്ഷരം ഉണർന്നെന്നും, അത് ഭൂമിയിൽ പതികാതിരിക്കാൻ പർവ്വതപുത്രി തന്റെ വളത് കരം കൊണ്ട് ആ ചിലങ്കയെ പിടിച്ചെടുത്ത ശബ്ദം ‘ളം’ എന്നും അങ്ങനെ “താളം” എന്ന വാക്കുണ്ടായി എന്നുമാണ്...ത്യാഗരാജ സ്വാമികളുടെ ‘സംഗീത കല്പദ്രുമത്തിൽ’ വേറേയും കഥകൾ കാണപ്പെടുന്നൂ..എന്നാൽ പണ്ടെപ്പോഴോ എന്റെ ചിന്തയിൽ ഉണർന്നത് താലം(ഉള്ളം കൈ) താലത്തോട് ചേരുന്ന ശബ്ദമാണ് താളമായി പരിണമിച്ചത് എന്നാണ്...
കർണ്ണാടക സംഗീതത്തിൽ ഏഴു താളങ്ങളാണുള്ളത്
“ധ്രൂവം ച മഠൃം ച രൂപകം ച
ത്സംബയും ത്രിപുടാ തഥാ
അട താളം ഏക താളം
സപ്തതാളമിതി ക്രമാത്”
ധ്രൂവ താളം, മഠൃ താളം , ത്സംബ താളം, ത്രിപുടതാളം,അടതാളം, ഏകതാളം, ഇങ്ങനെയാണ് സപ്തതാളങ്ങൾ
ചതുരശ്രോ,തിശ്ര,മിശ്രം ച
ഖണ്ഡ,സങ്കീർണ്ണ മേവച
ഒരോ താളത്തിനും അഞ്ചുവീതമുള്ള ജാതിപ്രകരണങ്ങളുണ്ട്. ചതുരശ്രം(തകധിമി) തിശ്രം(തക്കിട്ട) മിശ്രം (തകതക്കിട്ട)ഖണ്ഡം(തകധിമിതക്കിട്ട) സങ്കീർണം(തകധിമി തക തക്കിട്ട) എന്നിങ്ങനെ 7x5 =35 താളവിവരപട്ടികയിലൂടെയാണ് നമ്മുടെ പാട്ടുകളെല്ലാം ചിട്ടപ്പെടുത്തിയിരിക്കുന്നത്. നാം മിക്കപ്പോഴും കേൾക്കുന്ന ആദിതാളംഎന്നത് ‘ചതുരശ്രജാതി ത്രിപുട’യാണു..... ഇതെല്ലാം സംഗീതലോകത്തിൽ ..... എന്നാൽ ഈ പ്രപഞ്ചം ചലനം തന്നെ താളത്തിലധിഷ്ടിതമാണ്...
ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നത് ഒരേ താളക്രമത്തിലാണ്...ആ താളത്തിനു ഭ്രമം സംഭവിച്ചാൽ...അത് ഒരു ചോദ്യഛിഹ്നമായി അവശേഷിക്കുന്നൂ.....
ജീവിത താളം
നമ്മൾ അതിരാവിലെ ഉണരുന്നത് മുതൽ നാം ശ്രദ്ധിക്കപ്പെടുന്നതും, ശ്രദ്ധിക്കപ്പെടാത്തതുമായകേൾവികളിലെല്ലാം ഒരോ താളക്രമങ്ങളുണ്ട്.മുറ്റമടിക്കുന്നതാളം,കിണറ്റിൽ നിന്നും വെള്ളം കോരുമ്പോഴുണ്ടാകുന്ന കപ്പിയുടെ താളം....വെള്ളം പമ്പ് ചെയ്യുന്ന മോട്ടറിന്റെ താളം,തുടങ്ങി മിക്സി പ്രവർത്തിക്കുന്നതും, നമ്മൾ നടക്കുന്നതും ,ഓടുന്നതും, വാഹനങ്ങളുടെ എഞ്ചിൻപ്രവർത്തിക്കുന്നതും,തീവണ്ടിയുടേയും ,കാളവണ്ടിയുടെ ചക്രങ്ങളുരുളുന്നതും ഒക്കെ ഓരോ തളക്രമത്തിലാണ്. നമ്മുടെ ശരീരത്തിലെ നാഡി സ്പന്ദിക്കുന്നത് നാം അറിയാതറിയുന്ന് ഒരു താളത്തിലാണ്.ആ താളം തെറ്റിയാൽ, ആ സ്പന്ദനത്തിന് ഏറ്റക്കുറച്ചിലുണ്ടായാൽ.............!
ആയൂർവേദ ആചാര്യന്മാർ നാഡിമിടിപ്പിന്റെ താളക്രമം നോക്കിയാണ് ഓരൊരൊ അസുഖങ്ങൾ കണ്ട് പിടിക്കുന്നത്... അലോപ്പതിയിൽ കൂട്ടായി സ്റ്റെതസ്കോപ്പ് വന്നപ്പോൾ താളക്രമം വ്യക്തമായി കേൾക്കാനുള്ള ഉപാധിയായി. ഹൃദയത്തിന്റെ രക്ത സംക്രമണ താളം നിലച്ചാൽ .... പിന്നെ നാമില്ലാ... നമ്മുടെ മനസ്സിന്റെ നിയന്ത്രണം പോലും താളം ഏറ്റെടുത്തിരിക്കുന്നൂ... ഒരുവന്റെ മാനസിക നില അവതാളത്തിലാകുന്ന അവസ്ഥക്കാണല്ലോ “ അവന്റെ താളം തെറ്റി” എന്ന് നാം പറയുന്നത്.... താളം സർവ്വവ്യാപിയാണ്
പണ്ടൊക്കെ പുഞ്ചപ്പാടത്ത് ഞാറ് നടുന്ന കർഷകരുടെ നാടൻ പാട്ടുകൾ പഴയ തലമുറക്കാരുടെ മനസ്സിലും ,നാവിലും ഇന്നും തത്തിക്കളിക്കുന്നുണ്ടാകും
‘ തെയ് തിനന്തോം... തെയ്തിനന്തോം
തെയ്തിനന്തോം തെയ് തിന...........’
മൂപ്പൻ( പ്രധാനിയായ കർഷകൻ) പാടുന്ന പാട്ട് ഏറ്റ് പാടി സ്ത്രീകൾ ആ താളത്തിൽ ഞാറ് നടുന്നൂ.മെല്ലെ മെല്ലെ പ്രധാനി പാട്ടിന്റെ താളം കൂട്ടുന്നൂ. അതനുസരിച്ച് കൂടെപ്പാടുന്നവരുടേയും താളം ദ്രുത കാലത്തിലാകുകയും ഞാറ് നടുന്നതിന്റെ വേഗത കൂടുകയും ചെയ്യുന്നൂ.മുപ്പറയും, നാപ്പറയുമെല്ലാം പകലോൻ പടിഞ്ഞാറ് മറയുന്നതിനു മുൻപ് തന്നെ നട്ട് തീരും. ഇതു തന്നെയാണ് വള്ളം കളിയുടെ രസതന്ത്രവും. പണ്ട് കൈവണ്ടിയിൽ. ഭാരം വളിച്ച് കൊണ്ട് പോകുന്ന ജോലിക്കാർ പാടുന്ന ‘ തൂക്കിവിടയ്യാ ഏലേസാ...ഏറിപ്പോട്ടേ ഏലേസാ...” എന്ന പാട്ടിന്റെ താളവും, ഇത്തരത്തിൽ വേഗതകൂട്ടി ഭാരം എത്തേണ്ടിടത്ത് എത്തിക്കുന്നതിന്റെ പൊരുൾ തന്നെ.... പഞ്ചാരി മേളമായാലും , പാണ്ടി മേളമായാലും അതിന്റെ ദ്രുതകാല പ്രമാണത്തിൽ നാമറിയാതെ നമ്മുടെ മനസ്സും, പാദങ്ങളും ആടിപ്പോകുന്നതും താളത്തിന്റെ മാസ്മരിക ശക്തി തന്നെ....
കുഴിത്താളം( ചിങ്കി,ജാലർ എന്നൊക്കെ വിളിപ്പേരുണ്ട്) എന്ന ഉപകരണമാണ് മേളത്തിന്റെ അമരക്കാരൻ.....
‘താളക്കാരന് മാത്ര പിഴച്ചാൽ
തകിലറയുന്നവനവതാളത്തിൽ‘
അമരക്കാരന്റെ ചെറിയൊരു തെറ്റ് മതി തകിൽ വായിക്കുന്നവന് വലിയൊരു തെറ്റായിത്തീരുവാൻ. നാം ഓരൊരുത്തരും അമരക്കാരാണ് ,നമ്മുടെ കയ്യിൽ കുഴിത്താളവുമുണ്ട്... അത് ഒരിക്കൽ പോലും പിഴക്കരുത്... പിഴച്ചാൽ,നമ്മുടെ കൂടെയുള്ള വർക്കും, പിന്നാലെ വരുന്നവർക്കും താളം നഷ്ടപ്പെടും...വീടിന്റെ,നാടിന്റെ,ലോകത്തിന്റെ താളം തെറ്റാതിരിക്കുവാൻ നമ്മുടെ കൈയ്യിലെ ‘കുഴിത്താളം’ വളരെ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുക.............
സമർപ്പണം, പതിനാറ് വർഷത്തോളം എന്നെ മൃദംഗം പഠിപ്പിച്ച സർവ്വശ്രീ.ശ്രിധരനാശാൻ, .മാവേലിക്കര വേലുക്കുട്ടിനായർ, മാവേലിക്കര കൃഷ്ണൻ കുട്ടിനായർ എന്നീ ഗുരുക്കന്മാരുടെ പാദങ്ങളിൽ ഞാനിത് സമർപ്പിക്കുന്നൂ.....
This comment has been removed by the author.
ReplyDeleteഉവ്വല്ലോ, എല്ലാത്തിലും ഒരു താളമുണ്ട്..
ReplyDeleteഇത് പോലുള്ള അറിവേകുന്നതിനു നന്ദി :)
ചന്തുവേട്ടാ, ഈ വിവരംകെട്ടവന് ഇതിലൊന്നും വലിയ പിടിപാടില്ല. എന്നാലും ആ ഈസീജിയുടെ ഫോട്ടോ കണ്ടപ്പോള്‍ പേടിച്ചു പോയി കേട്ടോ.
ReplyDeleteതാളത്തെ കുറിച്ചുള്ള ഈ താളം പറച്ചിലിന് നല്ല താളം ഉണ്ടായിരുന്നു.താളം തെറ്റിയ ലോകത്തിനു ഒരു താളം കിട്ടേണ്ട തുണ്ട് . ഭൂമിയുടെയും സൂര്യ ചന്ദ്രന്മാരുടെയും ഭ്രമണ താളം ..കാറ്റിന്റെ താളം ..കടലിന്റെ താളം ..ജീവ ജാലങ്ങളുടെ ശ്വസന താളം ,ചലന താളം .എല്ലാം വീണ്ടെടുക്കട്ടെ ..ഈ കുറിപ്പ് ഇഷ്ടപ്പെട്ടു
ReplyDeleteതാളത്തോടെ താളത്തിന്റെ കഥ
ReplyDeleteതാളം പിഴക്കാതെ ചൊല്ലിയാടിയിരിക്കുന്നൂ
സാക്ഷാൽ ജീവിതതാളങ്ങൾ...!
താളത്തെ സംബന്ധിക്കുന്ന ഈ കുറിപ്പ് ശ്രദ്ധേയം. പ്രപഞ്ചതാളം യഥാവിധി നിലനിർത്താൻ ശ്രദ്ധിക്കുക എന്നതാണ് നന്മ എന്നതിന്റെ നിദാനം എന്ന് തോന്നാറുണ്ട്.
ReplyDeleteചന്തു ചേട്ടാ ഇത് വായിക്കാന്‍ ഇത്തിരി കാട്ടിയാ ..ഞാന്‍ വിശദമായി വായിയ്കട്ടെ
ReplyDeleteമാഷേ.. ഇത് പറഞ്ഞ് തന്നതിനു നന്ദി. ചെണ്ടമേളത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രമേയം ഉണ്ടായിരുന്നു. വിഷയം അത്ര ഗഹനമായി അവതരിപ്പിക്കാന്‍ കഴിയാതിരുന്നത് കൊണ്ട് ഞാന്‍ കൈവിട്ടു കളഞ്ഞതാ.. ഇത് കാണുമ്പോള്‍ വീണ്ടും അതോര്‍മ്മ വരുന്നു.
ReplyDeleteകലയില്‍ തുടങ്ങി ജീവിതം കൊണ്ട് അവസാനിപ്പിച്ച താളം. ചന്ദുവേട്ടന്‍റെ ഈ എഴുത്ത് വായിയ്ക്കുമ്പോള്‍ അങ്ങനെ തോന്നി എനിയ്ക്ക്... എഴുത്തിനും നല്ല താളം.
ReplyDelete“താളം താളം താളം അതു ജീവപ്രപഞ്ചത്തിന്‍ ഭ്രമണമേളം
നിറം മാറും മനസ്സിന്‍റെ മറിമായം...”
എന്ന് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ മാഷിന്‍റെ വരികളില്‍ ദാസേട്ടന്‍ പാടിയത് ഓര്‍മ്മ വരുന്നു. കലയിലധിഷ്ഠിതമായി പറഞ്ഞാല്‍ “സംഗീതത്തിന്‍റെ സമയക്രമം, അല്ലെങ്കില്‍ സംഗീതത്തിന്‍റെ കാലക്രിയാമാനം” അതാണ് താളം. നൃത്ത-ഗീത-വാദ്യങ്ങളെ (ത്രൌര്യത്രികങ്ങള്‍ ) കോര്‍ത്തിണക്കുന്ന മാസ്മരികതയാണ് അത്. ശിവന്‍റെ താണ്ഡവത്തില്‍ “ത” യും, പാര്‍വതിയുടെ ലാസ്യനടനത്തില്‍ “ല” യും ഉത്ഭവിച്ച്, “താലം” അഥവാ “താളം” ഉണ്ടായി എന്നും കേട്ടിട്ടുണ്ട്. ശിവപാര്‍വ്വതി നടനത്തില്‍ ബ്രഹ്മാവ് താളം നല്‍കീ എന്ന സങ്കൽപ്പവും നിലനില്ക്കുന്നുണ്ട്. പ്രപഞ്ചോൽപ്പത്തി തന്നെ താളാത്മകമായിരുന്നു എന്നും പറയാം.
ചന്ദുവേട്ടന്‍ 5 പഞ്ചനടകളെക്കുറിച്ച് (ചതുരശ്രോ,തിശ്ര,മിശ്രം ച
ഖണ്ഡ,സങ്കീർണ്ണ മേവച) മുകളില്‍ വിവരിച്ചിരുന്നു. ഈ പഞ്ചനടകള്‍ കൂട്ടിയും കുറച്ചും യോജിപ്പിച്ചാല്‍ സംഗീതത്തിനും, നൃത്തത്തിനും വേണ്ട പുതിയ താളങ്ങള്‍ രൂപപ്പെടുത്താവുന്നതാണ്.
താളത്തെക്കുറിച്ച് പറഞ്ഞു തുടങ്ങിയാല്‍ തീരില്ല പെട്ടെന്ന്. അത്രയ്ക്ക് വിശാലമാണ് ആ ലോകം. സപ്ത താളങ്ങളായ ധ്രുത-മഠ്യ-ഝംപ-ത്രിപുട-അട-രൂപക-ഏക താളങ്ങളില്‍ ചിലതിനെക്കുറിച്ചെങ്കിലും അറിയാത്തവര്‍ വിരളമായിരിയ്ക്കും. ഓരോ താളത്തെയും ദ്രുതം, ലഘു, അനുദ്രുതം തുടങ്ങി അംഗങ്ങളായി തിരിച്ചിട്ടുണ്ട്.
ഉദാഹരണത്തിന്, ധ്രുതതാളത്തില്‍ 4 അംഗങ്ങള്‍ (ലഘു-ദ്രുതം-ലഘു-ലഘു) ഉണ്ട്. ഏകതാളതില്‍ 1 (ലഘു) അംഗമേ ഉള്ളൂ. നമ്മള്‍ മിക്കവാറും കേള്‍ക്കാറുള്ള ത്രിപുട (ആദി) താളത്തിലാണെങ്കില്‍ 3 (ലഘു-ദ്രുതം-ദ്രുതം)അംഗങ്ങള്‍ ഉണ്ട്. ഝംപ താളത്തിലാണെങ്കില്‍ 3 (ലഘു-അനുദ്രുതം-ദ്രുതം) അംഗങ്ങള്‍ ഉള്‍പ്പെടുന്നു.
ഇതില്‍ തന്നെ ഓരോ താളത്തെയും അവയുടെ വിഭാഗങ്ങളായും അക്ഷര കാലങ്ങളായും ഒക്കെ തിരിച്ചിട്ടുമുണ്ട്. ഒരുദാഹരണം നോക്കുകയാണെങ്കില്‍ അടതാളത്തില്‍ 4 (ലഘു-ലഘു-ദ്രുതം-ദ്രുതം) അംഗങ്ങളും, ജാതിയില്‍ (5 ജാതി: ത്രിസം-ചതുരസ്രം-മിശ്രം-ഖണ്ഡം-സങ്കീര്‍ണ്ണം)ഓരോന്നിലും 11-14-23-17-26 എന്നിങ്ങനെ അക്ഷരകാലങ്ങളും ഉണ്ട്. (താളങ്ങളില്‍ ലഘുവിനുള്ള അക്ഷരകാലങ്ങളെ നനിര്‍ണ്ണയിയ്ക്കുന്നതാണ് ജാതി.)
നല്ലൊരു മേളം കേട്ട പ്രതീതി. നല്ലൊരു എഴുത്ത് കാഴ്ചവച്ചതിന് ചന്ദുവേട്ടന് സ്നേഹാശംസകള്‍ ... നന്ദി...
ചന്തുവേട്ടാ....കണ്ണൂസ് പറഞ്ഞത് തന്നെ ഞാനും പറയുന്നു....നമ്മക്ക് വല്ല മഞ്ഞ എഴുതാനോ വായിക്കാനോ മാത്രമേ അറിയൂ!!!
ReplyDeleteതാളത്തിന്റെ ഉത്ഭവവും ചിന്തയും എല്ലാംകൂടി നല്ല താളത്തോടെ ജീവിത താളത്തിന്റെ ഓര്‍മ്മപ്പെടുതലായി പറഞ്ഞത് നന്നായിരിക്കുന്നു.
ReplyDeleteതാളത്തിനും ഉണ്ടൊരു താളം
ReplyDeleteആ രചനയിലുമുണ്ടൊരു താളം
അറിയാത്ത കാര്യങ്ങളിലേയ്ക്കും
അറിയുന്നവയുടെ ഓര്‍മ്മപ്പെടുത്തലിലേയ്ക്കും
ഈ താളം എത്തിച്ചു.
ആശംസകള്‍....
നന്ദി ചന്തുവേട്ടാ വിലപ്പെട്ട ഈ നല്ല പോസ്റ്റിന്.
ReplyDeleteതാളനിബദ്ധം തന്നെ പ്രപഞ്ചം അല്ലെ.
ReplyDeleteഅതില്‍ സംശയമില്ല.
അത് കൊണ്ടല്ലേ ഉറക്കം പോലും താളമുള്ള
ഒരു പാട്ട് കേട്ട് ആയാല്‍ എളുപ്പമാവുന്നത്.
ജീവിതത്തിന്റെ താളം നഷ്ടമായ ഒരു കാലത്തിലാണ്
മനുഷ്യന്‍ ഇന്ന് ഉള്ളത്. അത്കൊണ്ട് തന്നെ
ജീവിത താളം വീണ്ടെടുക്കല്‍ അനിവാര്യമാവുന്നു.
ഈ പോസ്റ്റിനെ ഒരു പ്രസക്തിയെ അങ്ങിനെയും
വായിക്കാം
"നാം ഓരൊരുത്തരും അമരക്കാരാണ് ,നമ്മുടെ കയ്യിൽ കുഴിത്താളവുമുണ്ട്...
ReplyDeleteഅത് ഒരിക്കൽ പോലും പിഴക്കരുത്... പിഴച്ചാൽ, നമ്മുടെ കൂടെയുള്ളവര്‍ക്കും
പിന്നാലെ വരുന്നവര്‍ക്കും താളം നഷ്ടപ്പെടും..." നല്ലൊരു സന്ദേശം...
നന്ദി ചന്തുവേട്ടാ...
പ്രപഞ്ചതാളത്തില്‍ തുടങ്ങി ആരോഹവരോഹണത്തോടെ ജീവിതതാളത്തില്‍ അവസാനിക്കുമ്പോള്‍ നല്ലൊരു സന്ദേശവും വായനക്കാരിലേക്ക് പകര്‍ന്നു നല്‍കുന്നു.ഈ പുതിയ അറിവുകള്‍ പകര്‍ന്നു നല്‍കുന്നതിനുള്ള സന്മനസ്സിന് മുന്നില്‍ പ്രണമിക്കുന്നു.
ReplyDelete@ നിശാസുരഭി.... വരവിനും വായനക്കും നന്ദി. @ കണ്ണൂരാനേ... വിവരംകെട്ടവൻ എന്നൊന്നും പറയല്ലേ... വിവരം വായിച്ചും ,കണ്ടും. അറിഞ്ഞും ലഭിക്കുന്നതാണ്..വായനക്ക് നന്ദി. @ രമേശ് അരൂർ... കുറിപ്പിഷ്ടപ്പെട്ടതിൽ നന്ദി..@ വീട്ടുകാരൻ..താളക്രമങ്ങളൂടെ കണക്കുകൾ മന:പൂർവ്വം പറയാതിരുന്നതാണ് അതു ഇനിയൊരിക്കൽ ആകാമെന്ന് വിചാരിച്ചു..ലഘു-ദ്രുതം ഒക്കെ വയനക്കരെ വിഷമിപ്പിക്കും എന്നുകരുതിയാണ് എഴുതാത്തത്.. ഈ വരവിനും വിശദമായ കുറിപ്പിനും വളരെ നന്ദി...@ ചാണ്ടിച്ചോ എപ്പോഴും മഞ്ഞ മതിയോ..? വല്ലപ്പോഴും ഇച്ചിരി പച്ചയൊക്കെ ആകാം...വിശാലമായ വായന നല്ലതല്ലേ? വരവിനും വായനക്കും സന്തോഷം @ പാട്ടേപ്പാടം റാംജി... വരവിനും അഭിപ്രായത്തിനും വളരെ നന്ദി. @ സ്നേഹിത അറിയാത്ത കാര്യങ്ങളിലേയ്ക്കും,അറിയുന്നവയുടെ ഓര്‍മ്മപ്പെടുത്തലിലേക്കും... അത്ര്യേ ഞാനും ഉദ്ദേശിച്ചൊള്ളൂ... വരവിനും വായനക്കും... അഭിഒരായത്തിനും വളരെ നന്ദിയുണ്ട്..@ സലാം...ജീവിതത്തിന്റെ താളം നഷ്ടമായ ഒരു കാലത്തിലാണ്
ReplyDeleteമനുഷ്യന്‍ ഇന്ന് ഉള്ളത്. അത്കൊണ്ട് തന്നെ ജീവിത താളം വീണ്ടെടുക്കല്‍ അനിവാര്യമാവുന്നു.ഈ പോസ്റ്റിനെ ഒരു പ്രസക്തിയെ അങ്ങിനെയും
വായിക്കാം... എന്നല്ലാ അങ്ങനെ തന്നെ വായിക്കണം എന്ന് തന്നെയാണ് എന്റേയും ചിന്ത... ഈ വരവിനും ചിന്തക്കും വായനക്കും വളരെ നന്ദി. @ ലിപി രഞ്ചു..വളരെ നന്ദി...
@ കുഞ്ഞുസ്സ്... വളരെ നന്ദി.. ജീവിത താളം അത് ഏത് അർത്ഥത്തിലായാലും നഷ്ടപ്പേടരുത് എന്ന് ആഗ്രഹിക്കുന്ന സന്മനസ്സുള്ള എല്ലാ മനുഷ്യർക്ക് മുൻപിലും നമുക്ക് പ്രണമിക്കാം... വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി..
ReplyDeleteതാളത്തെ കുറിച്ചുള്ള ആദ്യഭാഗത്തെ വായനയും ചൊല്ലുകളും(!) ആകെ താളം തെറ്റിച്ചു. മൃദംഗൊക്കെ ഇപ്പഴും കയ്യിലുണ്ടോ?
ReplyDeleteജീവിതതാളം മുതലാണൊരു താളം കിട്ടിയത് :)
അവസാനത്തിലുള്ള ഉപദേശവും നന്നായി
ആശംസകള്‍ നായര്‍സാബ്
കാണാം!
ചെറുത്... ഉണ്ട് എല്ലാ സംഗീത ഉപകരണങ്ങളും കൈയ്യിലുണ്ട്.. ഒന്നും ഇപ്പോ അങ്ങ്ട് വായിക്കാൻ പറ്റ്ണില്ലാ...അതിന്റെ ഒരു വിഷമം ഉണ്ട്..പിന്നെ ജിവിത താളമാണു പ്രധാനമായി വേണ്ടത് അതില്ര് താളം മാത്രം ശ്രദ്ധിച്ചാൽ മതി പിന്നെ എല്ലാം ശരിയാകും.....വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി
ReplyDeleteതാളം മുറുകി മുറുകി വന്ന് നന്നായി അവസാനിപ്പിച്ചു. നല്ല അറിവുകള്‍ നല്‍കുന്നതിനു നന്ദി.
ReplyDeleteഎല്ലാം പുതിയ അറിവാണ്.
ReplyDelete@ മുകിൽ...@ keraladasanunni.........വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി
ReplyDeletereally sparking one....kure arivukal
ReplyDeleteകുറേ നാളുകള്‍ക്ക് ശേഷമാണു ഞാനിവിടെ വരുന്നത്. വന്നപ്പോള്‍ ദേ നല്ല താളത്തില്‍ താളത്തെ പറ്റി പറഞ്ഞു വെച്ചിരിക്കുന്നു. വളരെ നന്നായി. എല്ലാ ആശംസകളും...
ReplyDelete@ അഞ്ജു, @ മുല്ല.... വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി
ReplyDeleteചന്തുവേട്ടന്‍ “ചതുരശ്രോ,തിശ്ര,മിശ്രം ച
ReplyDeleteഖണ്ഡ,സങ്കീർണ്ണ മേവച“ കൊണ്ട് അവസാനിപ്പഴേ തോന്നി, കൂടുതല്‍ സങ്കീര്‍ണ്ണമാക്കാതെ നിര്‍ത്തിയതാണെന്ന്. പക്ഷേ അവിടെ ചന്തുവേട്ടന്‍ നിര്‍ത്തിയപ്പോല്‍ നിയ്ക്കാവേശം അങ്ങു കൂടി. കുട്ടിക്കാലത്തെങ്ങോ വിരലുകളില്‍ തകിട തകധിമി താളമിട്ട ഓര്‍മ്മ വന്നു വീണ്ടും ആ തളം കീബോര്‍ഡിലങ്ങു പയറ്റി. മൃദംഗവും, വയലിനും ഒക്കെ കുട്ടിക്കാലത്ത് പഠിച്ചിട്ടുങ്കെലും ഒന്നും ഇപ്പോ കയ്യിലില്ല. പിന്നെ അന്ന് മാഷിന്‍റെ അടുത്ത് നിന്ന് പകര്‍ത്തിയെഴുതിയ നോട്ട് ഇപ്പഴും കൂടെക്കൊണ്ട് നടക്കുന്നുണ്ട്. അതു കൊണ്ടാവാം ഇത് വായിച്ചപ്പോള്‍ വീണ്ടും അതൊക്കെ ഒന്നോടിച്ചു വായിച്ചു നോക്കി ഇന്നലെ. സംഗീതം ഇഷ്ടമാണ് ഒരുപാട്.. സംഗീതോപകരണങ്ങളും .... നന്ദി ചന്ദുവേട്ടാ....
ചന്തുവേട്ടാ ..നല്ല പോസ്റ്റ്... ഈ തകിട്ടയും തകധിമിയും ഒക്കെ ഇഷ്ടംപോലെ കേട്ടിട്ടുണ്ട്.. അതൊക്കെ ഓരോ താളത്തിന്റെ താരങ്ങള്‍ ആണെന്ന് ഇപ്പോള്‍ മനസ്സിലായി..
ReplyDeleteശബരിമലയില്‍ ശ്രീ ശാസ്താവിനെ കാണാന്‍ പോകുന്നവര്‍ പാടിക്കൊണ്ട് പോകുന്ന താളത്തിലുള്ള പാട്ടും.. മലകയറ്റത്തിന്റെ കാഠിന്യം അറിയാതിരിക്കാന്‍ ഉള്ള സൂത്രം ആണെന്ന കാര്യം എന്റെ ഒരു സുഹൃത്ത് പറഞ്ഞപ്പോള്‍ ആണ് പിടികിട്ടിയത്..
നമ്മളിൽ പലർക്കും ഈ ജീവിത താളം ഇനിയും കിട്ടിയിട്ടില്ലന്നു തോന്നുന്നു...!
ReplyDeleteനല്ല പോസ്റ്റ്...
ആശംസകൾ....
@ വീട്ടുകാരൻ...കൂടുതല്‍ സങ്കീര്‍ണ്ണമാക്കാതെ നിര്‍ത്തിയതാണേ.... കണക്കുകൾ പലർക്കും ബുദ്ധിമുട്ടുണ്ടാക്കും എന്നറിഞ്ഞിട്ട് തന്നെ...........നൃത്ത-ഗീത-വാദ്യങ്ങളെ (ത്രൌര്യത്രികങ്ങള്‍ ) ഒരിക്കലും കൈ വിടരുത്.....വളരെ നന്ദി.. @ ഏപ്രിൽ ലില്ലി... @. വീ.കെ. വരവിനൂ വായനക്കും അഭിപ്രായത്തിനും വക്ലരെ നന്ദി...
ReplyDeleteവളരെ മനോഹരമായി പറഞ്ഞുവല്ലോ..വായന വൈകി..എങ്കിലും നഷ്ടമായില്ല..താളം സംഗീതത്തിന്റെ സമയക്രമം..സംഗീതത്തിന്റെ പിതാവും താളം തന്നെ അമ്മ ശ്രുതിയും..നൂറു താമരയിതളുകളൊരുമിച്ച് വച്ചൊരു സൂചിയിട്ട് കുത്തുമ്പോളുണ്ടാകുന്ന ശബ്ദം ശ്രുതിയും ആ സൂചി ഒരിതളിൽ നിന്നും അടുത്ത ഇതളിലേക്ക് കടക്കാനെടുക്കുന്ന സമയത്തിന്റെ (ക്ഷണം) ഗുണിതങ്ങളെ താളാംഗങ്ങളായും കണക്കാക്കപ്പെടുന്നു...താളത്തിന്റെ പുരാണത്തിൽ തുടങ്ങി ജീവതാളമായ ഹൃദയമിടിപ്പുമായി കൂട്ടി യോജിപ്പിച്ച് അങ്ങ് നല്ലൊരു വായനാനുഭവം ഒരുക്കി...മനസ്സിലെവിടെയോ താളം മറന്ന ചിലങ്കകളും ആട്ടം മറന്ന പാദങ്ങളും ജീവസ്സുൾക്കൊണ്ട പ്രതീതി...നന്ദി
ReplyDeleteതാളാത്മകമായി പറഞ്ഞു....
ReplyDeleteവളരെ നന്നായിരിക്കുന്നു. അഭിപ്രായം പറയാൻ മാത്രം അറിവൊന്നുമില്ല
ReplyDeleteചന്തുവേട്ടാ.. കുറച്ചു കാലം തബല പഠിച്ചപ്പോള്‍ ഇത്തിരി താളബോധമൊക്കെ ഉണ്ടായി. താളത്തിന്റെ പിന്നാമ്പുറകഥകള്‍ ഇഷ്ടമായി........സസ്നേഹം
ReplyDeleteഇത്തിരി താളബോധം മനുഷ്യന് നിര്‍ബന്ധമാണ്. നല്ല അറിവ് പകരുന്ന ലേഖനം.
ReplyDeleteതാളത്തെക്കുറിച്ചുള്ള ഈ കുറിപ്പ് വളരെ നന്നായി. ഒത്തിരി അഭിനന്ദനങ്ങൾ.
ReplyDeleteവളരെ ആധികാരികമായ വിശദീകരണം ............അവസാനം ചന്ദു ചെട്ടനെറെ വക ഉപദേശവും .....നന്ദി
ReplyDelete@ വിശദമായകുറിപ്പിനും വായനക്കും നന്ദി..@ നികുചേരീ... വളരെ നന്ദി.@ കിങ്ങിണീക്കുട്ടീ...നന്ദി @ യാത്രികൻ...എന്റേ തബല പഠിപ്പ് നിർത്തിയത്...തുടരുക @ സിദ്ധിക്ക...താള ബോധമില്ലായ്മയാണ് പല പ്രശ്നങ്ങൾക്കും കാരണം എവിടെയോ നിന്നൊക്കെ കിട്ടിയ അറിവ് അത് പങ്ക് വക്കാനാണ് സത്യത്തിൽ ഞാനീ ബൂലോകത്തിൽ എത്തിയത് നിങ്ങളുടെയൊക്കെ ഈ നല്ല വാക്കുകൾ എനിക്ക് എന്നും പ്രചോദനമാണു...@ എച്ചുമിക്കുട്ടീ...നന്ദീ ട്ടോ @ മൈഡീംസ്... അടുത്തവീട്ടിലെ അനുജനായി എപ്പോഴും താങ്ങൾ എന്റെ കൂടെയുണ്ട്...എല്ലാവർക്കും എന്റെ മനസ്സിന്റെ ഉള്ളിൽ നിന്നുമുള്ള നന്ദി
ReplyDeleteസാങ്കേതികവശമൊക്കെ വീട്ടുകാരനെപ്പോലെ സംഗീതജ്ഞാനമുള്ളവര്‍ നോക്കട്ടെ. ഞാന്‍ ആകര്‍ഷിക്കപ്പെട്ടത് “ജീവിതതാളം” മുതലുള്ള വായനയിലാണ്. നന്നായിപ്പറഞ്ഞു.
ReplyDeleteതാളമയം ഈ താളത്തെക്കുറിച്ച ലേഖനം
ReplyDeleteഒരു താളം വിട്ടുപോയി
പ്രവാസിയുടെ ഹൃദയതാളം
അത് ആര്‍ക്കും പെട്ടന്ന് മനസ്സിലാവില്ല
നന്നായിരിക്കുന്നു..........അഭിപ്രായം പറയാന്‍ മാത്രം അറിവില്ല എങ്കിലും താളം മുറുകി താണപോലൊരു അനുഭവം......ആശംസകള്‍...
ReplyDeleteവളരെ വിഞ്ജാനപ്രദം.താളം അവതാളത്തിലാക്കുന്ന
ReplyDeleteകവികള്‍ ഇതു വയിയ്ക്കട്ടെ.
താളത്തെ ക്കുറിച്ചു കുറച്ചു കൂടി വിശദമായി പ്രതീക്ഷിക്കുന്നു.
ReplyDeleteഒരു പഠനക്ലാസിനു തുല്യമായ ഒന്ന്
പിന്നെ ആ ജീവിത താളം നെറ്റില്‍ നിന്നും എടുത്തതായിരിക്കും എന്നു കരുതട്ടെ. അങ്ങനെ കരുതാനാണെനിക്കിഷ്ടം
@ അജിത്....വായനക്ക് നന്ദി, @ റഷീദ്..പ്രവാസിയുടെ ഹൃദയതാളം
ReplyDeleteഅത് ആര്‍ക്കും പെട്ടന്ന് മനസ്സിലാവില്ല എന്നത് ശരിയല്ലാ എന്റെ ഒരു സഹോദരനും, അനന്തിരവരും പ്രവാസികളാ....@ മീരാപ്രസന്നൻ.... വരവിനും വായനക്കും നന്ദി...@ ജയിംസ്... വളരെ നന്ദി..ഈ വരവിനും നല്ല അഭിപ്രായത്തിനും @ ഇൻഡ്യാ ഹെറിറ്റേജ്..... വിശദമായി താളത്തെക്കുറിച്ച് എഴുതാം....പിന്നെ താങ്കൾ ഒരു ഡോക്ക്ടർ ആയത് കൊണ്ടാവാവാം ജീവിത താളത്തിന്റെ ചിത്രം കണ്ട് ഞെട്ടിയത്...ആ വേരിയേഷൻ കണ്ടാൽ ഞെട്ടിപ്പോക്കും അല്ലേ? അതു നെറ്റിൽ നിന്നും എടുത്തത് തന്നെ... വരവിനും വായനക്കുക് നന്മകൾ
എനിക്ക് കുറച്ചു ഭാഗം മാത്രേ മനസ്സിലാവുന്നുള്ളൂ അങ്കിള്‍ , എന്നാലും ഞാന്‍ മനസ്സിരുത്തി ഒന്നൂടെ വായിച്ചു നോക്കട്ടെ.
ReplyDeleteതാളവും താളത്തിന്റെ ചരിത്രവും വായിച്ചു ..നേരത്തെ തന്നെ താങ്ങളുടെ ബ്ലൊഗ് സന്ദര്‍ശിക്കാന്‍ സാധിക്കാഞ്ഞതില്‍ വ്യസനിക്കുന്നു. നല്ല അറിവിന് നല്ല നന്ദി...
ReplyDeleteചന്ത്വേട്ടാ..!
ReplyDeleteഎനിക്കിഷ്ടായി..ഈ ‘താളമടി‘...! അപ്പോ മ്യദംഗം ഒക്കെ അറിയാം അല്ലേ മ്മക്കൊന്നു കൂടിയാലോ...?
ഒത്തിരിയാശംസകള്‍..!
ഇവിടെ ആദ്യമായാണ് വന്നതെങ്കിലും, വളരെ വിലപ്പെട്ട പലതും മനസ്സിലാകാനുതകുന്നു. താളവും ജീവിതവുമായുള്ള ബന്ധം സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു. ‘തെയ്യ’ത്തെപ്പറ്റിയുള്ള താങ്കളുടെ ഒരുപോസ്റ്റ് ഇതിന്റെകൂടെ വായനക്ക് ചേരും. ‘താളജ്ഞാനം ജീവിതലയം...’ അനുമോദനങ്ങൾ.....
ReplyDeleteതാളം ഇത്ര കേമനാണെന്ന് ഇപ്പോളാണു മനസ്സിലായത്....ഒരുപാട് നന്ദി..
ReplyDeleteനല്ല അറിവേകുന്ന പോസ്റ്റ്... ഭാവുകങ്ങൾ നേരുന്നു..
ReplyDeleteമനസ്സില് താളമുള്ളവന് പ്രകൃതിയിലെ താളങ്ങളെ തിരിച്ചറിയാൻ കഴിയും ...
ReplyDeleteസൗരെന്ന ഗുഹയിൽ പണ്ട് ..എന്ന് തുടങ്ങുന്ന മനോഹരമായ ഒരു മാപ്പിളപ്പാട്ട് രചിച്ചത് രഹീം കുറ്റ്യാടി എന്നാ ഒരു മത പണ്ഡിതൻ ആണ് . ഒരു വെള്ളിയാഴ്ച പ്രാര്ത്ഥന യ്ക്ക് നേതൃത്വം നല്കാനുള്ള യാത്രയിൽ ബസ്സിലെ പിറകിലെ ടയറിന്റെ മുകളിലുള്ള റബ്ബർ വന്നടിക്കുന്ന ശബ്ദമാണ് ആ ഗാന പിറവിക്കു കാരണം എന്ന് ഒരിക്കൽ അദ്ദേഹം പ്രസംഗിച്ചത് ഓര്ക്കുന്നു .