Sunday, February 23, 2014

ആചാര്യൻ -സി രാധാകൃഷ്ണൻ


ആചാര്യൻ

മലയാളത്തിന്റെ പ്രീയപ്പെട്ടനോവലിസ്റ്റ്  സി.രാധാകൃഷ്ണൻ അവർകൾക്ക് 75 വയസ്സ് തികയുന്നു. ശാസ്ത്രബോധവുംകല്പനയും ഒരു പോലെ വിളങ്ങുന്ന ഇദ്ദേഹത്തിന്റെ രചനകൾ,നമ്മുടെ കാലത്തിന്റെ വികാര വിചാര ധാരകളെ ഒരുപോലെ  ആവാഹിച്ചവയാണു. അദ്ദേഹത്തിന്റെ ‘വേർപാടുകളുടെ വിരൽ‌പ്പാടുകൾ’ ‘ആഴങ്ങളിൽ അമൃതം’ എന്നീ നോവലുകൾ ഞാൻ സീരിയ ലുകളാക്കിയിട്ടുണ്ട്. 2004ലെ  ലളിതാംമ്പികാ അന്തർജ്ജനം  അവാർഡ് ലഭിച്ചപ്പോൾ  എന്റെജേഷ്ടസഹോദര സ്ഥാനീയനായ  സി.രാധാകൃഷ്ണൻ ചേട്ടനെ  അനുമോദിച്ച് കൊണ്ട്, അദ്ദേഹത്തിന്റെ കൃതികളുടെനാമങ്ങളുപയോഗിച്ച് ഞാൻ എഴുതി  പ്രസിദ്ധീകരിച്ചഒരു കവിത, അദ്ദേഹത്തിന്റെ കൃതികളെഅടുത്തറിയാൻ മറ്റുള്ളവർക്കും ഉപകാരപ്പെടും എന്ന അറിവിനാൽ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു...

ആചാര്യൻ


എഴുത്തിൽ,എഴുത്തച്ഛന്  പിൻഗാമി
“തീക്കടൽ കടഞ്ഞ് തിരുമധുരം“ നൽകിടും
“രാധയുടെപ്രേമവും കൃഷ്ണന്റെ ബുദ്ധിയും“
മേളീക്കും മലയാള ഭാഷയുടെ “മൃണാളമേ”
ചമ്രവട്ടത്തെ സോദരാ നമസ്തുതെ !
 “മുൻപേ പറക്കുന്ന പക്ഷി”യാണവിടുന്ന്
“ഭദ്രതയുടെ സമതലങ്ങളിൽ”-“സുദർശനം“
“ദ്വീപിൽ”, “വലിയ ലോകങ്ങളിൽ“,“നിലാവിൽ”,
“വേരുകൽ” പടരുന്ന വഴികളിൽ. “പുഴമുതൽ-
പുഴവരെ”യുള്ള പുളിനങ്ങളിൽ
കഥക്കുള്ള കാര്യങ്ങൾ കണ്ടറിഞ്ഞും.
താൻ തന്നെ കഥയെന്നുള്ളറിഞ്ഞും
“ഒറ്റയടിപ്പാത”യിൽ “ഒറ്റയാൻ” നിൽക്കുന്നു
സഹൃദയാ എന്നുടെ സാഷ്ടാംഗപ്രണാമം
ശാസ്ത്രം പഠിച്ചൂ,  പഠിച്ച പണി ചെയ്തു.
വെള്ളിനക്ഷത്രങ്ങെന്ന് നിനച്ചവർ
പുള്ളിപ്പുലികളായ് നായാട്ടിനെത്തി
(“പുള്ളിപ്പുലികളൂംവെള്ളിനക്ഷത്രങ്ങളും“)
“വേഷങ്ങൾ,” “നിഴൾപ്പാടുകൾ”“മരണശിക്ഷ“
തെല്ലുമമാന്തിച്ചില്ല  കുടിയൊഴിഞ്ഞു......
“ബ്ര്യഹദാരണ്യകം“  പഠിച്ചെത്തി നിന്നൂ...
കുടുമ്പശ്രീകൊവിലിൽ മണി വിളക്കായ്.
എഴുത്താണിത്തുമ്പത്തെ മൂർച്ച ക്കൂട്ടി
മലയാളിപ്പെണ്ണിന് കുളിര് കോരി.
“ഇവിടെ എല്ലാപേർക്കും സുഖംതന്നെ“ കോറിയ
വരികളിൽ “നിയതി“യുടെ ചിറകടി നിസ്വനം
“സ്പന്ദമാപിനികളെ നന്ദി “സ്പന്ദനമേറ്റിയ
അപ്പുവിൻ ഹൃദ് സ്വനമാരു കേട്ടൂ.........
(സി.രാധാകൃഷ്ണൻ അവർകളുടെ വീട്ടിലെ പേരാണ് അപ്പു )
“കുറേക്കൂടി മടങ്ങി വരാത്തവർ”,“വേർപാടുകളുടെ
വിരൽ‌പ്പാട് “ തീർക്കവേ........
“കരൾ പിളരും കാല“ത്തെയോർത്തിരുന്നു.
“എല്ലാം മായ്ക്കുന്ന കടലാ“യെങ്കിൽ മനം.
“കൈവഴികൾ” പിരിയുന്ന കുടുംബ ബന്ധങ്ങളിൽ
“കളിപ്പാട്ട”മാകുന്ന “മർത്ത്യ ജന്മ“ങ്ങളിൽ
“മരീചിക”തേടിയലഞ്ഞ”നിഴൽ‌പ്പാടുകൾ”
“ഒരു നിറകൺചിരി”യിലൊതൊങ്ങി നിന്നു.......
“അവിൽപ്പൊതി”യുമായിയീ കുചേലനെത്തീടുന്നു,
അറിവിൻ “നിലാവിനായ്”യിരുകരം നീട്ടുന്നു,
“ആഴങ്ങളിൽ നിന്നോരിറ്റ് അമൃതം"
നൽകണേ അറിവിന്റെ “തച്ചനാരേ”................
കേന്ദ്ര,കേരള,സാഹിത്യാക്കാഡമി;എണ്ണിത്തിട്ടപ്പെടാൻ
കഴിയാത്തവാർഡുകൾ.
കരവിരുതിൻ കേമത്തം; വായിച്ചറിഞ്ഞോർ
മനസ്സാലെ നൽകിയ അനുമോദനവാർഡുകൾ
മലയാളത്തിന്റമ്മ, ലളിതാംബികാന്തര്‍ജ്ജന-
പുരസ്കാരം കരഗതമായതിൽ മോദനം
ഇനിയുമെത്രയോ ഉയരങ്ങൾ താണ്ടുവാൻ
അക്ഷര പുത്രന് കഴിയണേ..... കാലമേ....
അടുത്തറിയാനും, അകമറിയാനും
അടിയന്  കൈവല്ല്യമായ സൗഭാഗ്യത്തെ
ജീവിതാന്ത്യം വരെയോർത്തിടും സോദാ......
ഓർമ്മയുടെ പുസ്തകത്താളിലൊരു പീലിയായ്.....
             


 **************


മലയാളത്തിൽ അസ്തിത്വവാദാധിഷ്ഠിത ആധുനികതയുടെ കാലത്താണ് എഴുത്തുകാരൻ എന്ന നിലയിൽ സി.രാധാകൃഷ്ണൻ സജീവമാകുന്നത്. അക്കാലത്തെ സാഹിത്യത്തിൽ പ്രകടമായിരുന്ന ദാർശനികദുരൂഹത തന്റെ എഴുത്തിൽ ബോധപൂർവ്വം ഇദ്ദേഹം ഒഴിച്ചു നിർത്തി. ഇദ്ദേഹത്തിന്റെ കൃതികളിൽ വള്ളുവനാടൻ ഗ്രാമവും മഹാനഗരവും മാറിമാറി വരുന്ന പശ്ചാത്തലമാണ്. സാധാരണ മനുഷ്യരുടെ ജീവിതചിത്രണത്തിലൂടെ വൈവിദ്ധ്യവും വൈചിത്ര്യവും നിറഞ്ഞ ജീവിതചിത്രണമാണ് ഇദ്ദേഹം നടത്തിയത്. മന:ശാസ്ത്രത്തിന്റേയും ഭൗതികശാസ്ത്രത്തിന്റേയും ഉൾക്കാഴ്ചകൾ ഈ രചനകളിൽ പശ്ചാത്തലമായി നിലക്കൊള്ളുന്നു.

കണ്ണിമാങ്ങകൾ, അഗ്നി എന്നീ ആദ്യകാല നോവലുകൾ ഗ്രാമജീവിതം പശ്ചാത്തലമായുള്ളവയാണ്. പുഴ മുതൽ പുഴ വരെ, എല്ലാം മായ്ക്കുന്ന കടൽ എന്നീ നോവലുകൾക്കു ശേഷം ബൃഹത്തായ രചനകളാണ് അധികവും അദ്ദേഹം പ്രകാശിപ്പിച്ചത്. സ്പന്ദമാപിനികളേ നന്ദി മുതലുള്ള രചനകൾ ഈ വിഭാഗത്തിൽ പെടുന്നു. എഴുത്തച്ഛന്റെ ജീവിതത്തെ ആധാരമാക്കി എഴുതിയ തീക്കടൽ കടഞ്ഞ് തിരുമധുരം മലയാളത്തിലെ വ്യത്യസ്തമായ നോവലാണ്.

അദ്ദേഹത്തിന്റെ രചനകള്‍
       ആകാശത്തിൽ ഒരു വിടവ് * തീക്കടൽ  കടഞ്ഞ് തിരുമധുരം                                 ഉള്ളിൽഉള്ളത് * ഇനിയൊരു നിറകൺചിരി *കരൾ പിളരും കാലം
       മുൻപേ പറക്കുന്ന പക്ഷികൾ*വേർപാടുകളുടെ വിരൽപ്പാടുകൾ
       ഇവിടെ എല്ലാവർക്കും സുഖം തന്നെസ്പന്ദമാപിനികളേ നന്ദി
   പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും * പുഴ മുതൽ പുഴ വരെ
       എല്ലാം മായ്ക്കുന്ന കടൽ * ആലോചന * നാടകാന്തം* കന്നിവിള
       കാനൽത്തുള്ളികൾ*മൃണാളം*വേരുകൾപടരുന്നവഴികൾ നിഴൽപ്പാടുക
   തമസോ മാ* ഊടും പാവും * രണ്ടു ദിവസത്തെ വിചാരണ*
   കങ്കാളികൾ* നിലാവ് * തേവിടിശ്ശി* അസതോമാ          അമൃതം*ആഴങ്ങളിൽ അമൃതം*കാസ്സിയോപ്പിയക്കാരൻ  കാസ്റ്റലിനോ ഒരു വിളിപ്പാടകലെ *കണ്ട്രോൾ പാനൽ
        ദൃക്‌സാക്ഷി* അതിരുകൾ കടക്കുന്നവർ - സ്വപ്ന പരമ്പര
        ഉൾപ്പിരിവുകൾ * കുറെക്കൂടി മടങ്ങിവരാത്തവർ*ഇടുക്കുതൊഴുത്ത്
        കൈവഴികൾ*പിൻ നിലാവ് (സിനിമ)*ഇവൾ അവരിൽ ഒരുവൾ
·      ശ്രുതി *അമാവാസികൾ *ഗീതാദർശനം
പുരസ്കാരങ്ങൾ
·         കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1989) - സ്പന്ദമാപിനികളേ നന്ദി
·         കേരള സാഹിത്യ അക്കാദമി പുരസ്കാരം (1962) - നിഴൽപ്പാടുകൾ
·         വയലാർ പുരസ്കാരം (1990) - മുൻപേ പറക്കുന്ന പക്ഷികൾ
·         മഹാകവി ജി. പുരസ്കാരം (1993) - വേർപാടുകളുടെ വിരൽപ്പാടുകൾ
·         സി.പി. മേനോൻ പുരസ്കാരം (ആലോചന)
·         അച്ച്യുതമേനോൻ പുരസ്കാരം (മുൻപേ പറക്കുന്ന പക്ഷികൾ)
·         അബുദാബി മലയാളി സമാജം പുരസ്കാരം (1988) (മുൻപേ പറക്കുന്ന പക്ഷികൾ)
·         ലളിതാംബിക അന്തർജനം പുരസ്കാരം (മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മുൻ‌നിർത്തി)
·         അങ്കണം അവാർഡ് 2008
·         2010-ൽ കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം

Saturday, January 25, 2014

അവതാരിക -2 നീർമിഴിപൂക്കൾ

     
                                                                                                                                                                     ഇന്ന്,ജനുവരി 19 ഞായറാഴ്ച-തൃശൂർ,സാഹിത്യ അക്കാഡമീ ഹാളിൽ,ശ്രീമതി ലീലാ  എം.ചന്ദ്രന്റെ “സീയെല്ലെസ് ബുക്സിന്റെ“ അഞ്ച് പുസ്തകങ്ങളുടെ പ്രകാശനം നടന്നു,അവയിൽ നാലോളം പുസ്തകത്തിനു,അവതരികയോ,ആമുഖമോ,കുറിപ്പോ ഒക്കെ എഴുതിയത് ഞാ‍ൻ ആണ്. ബ്ലോഗെഴുത്തുകാരുടെ രചനകൾ പുസ്തകങ്ങളാക്കാൻ മുന്നിട്ടിറങ്ങിയ ലീലാ എം ചന്ദ്രന്റെയും, ശ്രീമൻ. എം ചന്ദ്രന്റെയും നല്ല മനസിനെ ആദരിക്കാതിരിക്ക വയ്യ ചില ശാരീരകപ്രശ്നങ്ങളാൽ എനിക്ക് ആ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലാ...അതിന്റെ കുറ്റബോധം മനസിൽ തളം കെട്ടി നിൽക്കുന്നു. അതു മാറ്റാനായിട്ടുമാണ് ഈ പോസ്റ്റ്,നമ്മുടെ പ്രീയപ്പെട്ട എഴുത്തുകാരിയായ കുഞ്ഞൂസിന്റെ ‘നീർമിഴി പൂക്കൾ’  എന്ന പുസ്തകത്തിനു ഞൻ എഴുതിയ അവതാരിക ഇവിടെ എടുത്തെഴുതുന്നു ...എല്ലാ ബ്ലോഗ് വായനക്കർക്കും പ്രസ്തുതപുസ്തകങ്ങൾ വാങ്ങാനും, ഒരു വായിക്കാനും പ്രചോദനം ആകട്ടെ എന്ന് ആഗ്രഹിക്കുന്നു ....                                                  
                                                                                                                                                                            നീർമിഴി പൂക്കൾ ( കുഞ്ഞൂസ്)
                                                                                               അവതാരിക                  ഛാന്ദോഗ്യം‘ എന്ന ഉപനിഷത്തിൽ പ്രസിദ്ധമായ ഒരു കഥ ഉണ്ട്.ആത്മാവ് എന്നാൽ എന്താണ് എന്നു മനസിലാക്കുവാൻ ദേവരാജാവായ ഇന്ദ്രനും,അസുരരാജാവായ വിരോചനനും പ്രജാപതിയെ സമീപിച്ചു.തന്റെ ഗൃഹത്തിൽ താമസിച്ച് മുപ്പത്തി രണ്ട് വർഷം ബ്രാഹ്മവൃതം അനുഷ്ഠിച്ച അവരോട് ബ്രഹ്മാവ് പറഞ്ഞു.
കണ്ണിന്റെ കൃഷ്ണമണിയിൽ കാണുന്ന പുരുഷനാണ് ആത്മാവ് ’ 
അവർ ചോദിച്ചു 
അപ്പോൾ വെള്ളത്തിലും,കണ്ണാടിയിലും കാണുന്ന നിഴലോ?” 
പ്രജാപതി പറഞ്ഞു
കണ്ണിൽ ദ്രഷ്ടാവായുള്ളത്(ഗോചരമായത്അതു തന്നെ
ഇനി,വേള്ളം നിറഞ്ഞ ഒരു ചരുവത്തിൽ നിഴൽ നോക്കി ,അതിൽ ആത്മാവ് അല്ലാതെ കാണുന്നത് എന്തെന്ന് എന്നോട് പറയുക’ 
അവർ അപ്രകാരം ചെയ്തപ്പോൾ ബ്രഹ്മാവ് ചോദിച്ചു
ഇപ്പോൾ എന്ത് കാണുന്നു‘ 
ഇന്ദ്രനും,വിരോചനനും പറഞ്ഞു 
നഖം മുതൽ രോമം വരെ,ആത്മാവിന്റെ പ്രതി രൂപം കാണുന്നു’ 
പ്രജാപതി വീണ്ടും പറഞ്ഞു 
നല്ല പോലെ ഉടുത്തൊരുങ്ങി ആടയാഭരണങ്ങൾ അണിഞ്ഞ്,ജലശരാവത്തിൽ നോക്കുക. ഇപ്പോൾ എന്ത് കാണുന്നു?’
ശിഷ്യന്മാർ മറുപടി നൽകി 
ഞങ്ങളെപ്പോളെ സർവ്വാഡംബര വിഭൂഷിതരായിരിക്കുന്നൂ അവർപ്രജാപതി പറഞ്ഞു 
അതു തന്നെ ആത്മാവ്…….
വിരോചനൻ ഗുരുവിന്റെ അടുത്ത് നിന്നും തന്റെ പ്രജകളുടെ അടുത്തെത്തി പറഞ്ഞു 
ഈ ശരിരം തന്നെയാണ് ആത്മാവ്,ഇതിനെ പൂജിക്കുകയും പരിചരിക്കുകയും ചെയ്യുക
പക്ഷേ ദേവേന്ദ്രന് സംശയം തീർന്നില്ലാ.അദ്ദേഹം ബ്രഹ്മാവിനൊട് ചോദിച്ചു.
ശരീരത്തെ അലങ്കരിക്കുമ്പോൾ ആത്മാവ് അലങ്കൃതമാകുമെങ്കിൽ ,ശരീരത്തിന് അന്ധതയോ, ബധിരതയോ,അംഗഭംഗമോ ഉണ്ടാകുമെങ്കിൽ ഇതെല്ലാം ആത്മാവിനും ഉണ്ടാകേണ്ടതല്ലേ? ശരീരം നശിക്കുമ്പോൾ ആത്മാവും നശിക്കേണ്ടതല്ലേപ്രജാപതി പറഞ്ഞു 
സ്വപ്നത്തിൽ ഭോഗങ്ങൾ അനുഭവിക്കുന്നതേതോ അതാണ് ആത്മാവ്”. 
ഇന്ദ്രനു ഈ നിർവ്വചനവും തൃപ്തികരമായി തോന്നിയില്ലാ. സ്വപ്നദ്രഷ്ടാവിനുമുണ്ടല്ലോ ദുഃഖാനുഭവം. ദുഖമനുഭവിക്കുന്ന ആത്മാവിൽ സുഖകരമായ എന്തുണ്ട്.എപ്പോഴും സുഖം തന്നെ വേണം എന്നല്ലേ മനസ് ചിന്തിക്കുക. അതാണ് വേണ്ടതും. പിന്നേയും മുപ്പത്തി രണ്ട്  വർഷം ബ്രാഹ്മവൃതം അനുഷ്ഠിച്ച ഇന്ദ്രനോട്ബ്രഹ്മാവ് പറഞ്ഞു.
സ്വപ്നം കാണാതെ ഉറങ്ങുന്ന സംപ്രസന്നനാണ് ആത്മാവ്.” 
ഈ നിർവചനവും ഇന്ദ്രനു തൃപ്തികരമായില്ല.വീണ്ടും ബ്രാഹ്മവൃതം. അങ്ങനെ നൂറ്റി ഒന്ന് വർഷം (ആകെ) ബ്രാഹ്മവൃതം എടുത്ത് തന്നോടൊപ്പം പാർത്ത,അർഹത നേടിയ ദേവേന്ദ്രനോട് പ്രചാപതി പറഞ്ഞു
ഇന്ദ്രാ ശരീരത്തിനു മരണമുണ്ട്. മരണരഹിതനും,ശരീര രഹിതനുമായ ആത്മാവിന്റെ അധിഷ്ഠാനമാണ് ശരീരം.ശരീരം ഉള്ളിടത്തോളം കാലം പ്രീയങ്ങളും,അപ്രീയങ്ങളുമായാനുഭവങ്ങളും ഉണ്ടാകും.ശരീരം ഇല്ലാത്ത ഉണ്മയെ പ്രിയമോ അപ്രിയമോ സ്പർശിക്കുന്നില്ലാ“.
                                                                                                                       ആത്മാവ് എന്നാൽ എന്ത് എന്നല്ലാതെ കുഞ്ഞൂസിന്റെ ആഖ്യാനങ്ങൾ’(നീർമിഴി പൂവുകൾഎന്താണു എന്ന് എന്നോട് അരെങ്കിലും ചോദിച്ചാൽ ഞാൻ പറയും 
ഇത് കഥയാണെന്ന്
അപ്പോൾ കഥകളിൽ കാണുന്ന സാമൂഹ്യജീവിതമോ..എന്ന് ആരെങ്കിലും ചോദിച്ചാൽ
കഥ സമൂഹജീവിതം തന്നെയല്ലെ,നഖം മുതൽ രോമം വരെ സമൂഹ ജീവിതത്തിന്റെ പ്രതിരൂപം കാണുന്നില്ലേ, എന്നാവും എന്റെ മറുപടി.
കഥയെന്നാൽ, സമൂഹ ജീവിതത്തിന്റെ ശില്പഭദ്രവും,സുന്ദരവുമായ ആഖ്യാനം എന്നതാവണം അത് വായനക്കാരന് ജീവിതത്തിലേക്ക് ലഭിക്കുന്ന ഉൾക്കാഴചയുടെ ആഴവും പരപ്പുമാണ് . അതാണ് കഥയുടെ പ്രധാന മൂല്യവും. കഥ എന്നാൽ ഭാവന മാത്രമായി കാണാൻ പാടില്ല.കഥകാരനോ, കഥാകാരിയോ എന്നോ  കണ്ടതും, ചിലപ്പോൾ അനുഭവിച്ചതും, എവിടെയോ കേട്ടതുമായ കാര്യങ്ങൾ തന്റെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ് .പക്ഷെ അതു നടന്നതാണ് എന്ന തോന്നൽ അനുവാചകരിൽ ഉണ്ടാക്കണം.അവിടെയാണ് രചയിതാവിന്റെ കഴിവ് പ്രകടമാകുന്നത്.
  
അമ്പലത്തിലോകുന്നിൻ നെറുകയിലേക്കോ,ഓടിക്കയറുമ്പോൾ മനപ്പൂർവ്വം മുന്നിലേക്ക് ഓടികയറാതെ തോറ്റുകൊടുക്കുന്ന ഒരു സഹോദരന്റേയും,അനിയത്തികുഞ്ഞാറ്റയുടെയും സ്നേഹ ബന്ധത്തിന്റെ ആഴങ്ങളിലേക്ക് കഥാകാരി നമ്മെ കൂട്ടികൊണ്ട് പോകുന്ന കഥയാണ് കാലത്തിന്റെ കൽപ്പടവുകൾ”.   വളർന്നപ്പോൾ  അവൾ ആരോടും പറയാതെ വീട് വിട്ടിറങ്ങി അന്യജാതിയിൽപ്പെട്ട ഒരാളുടെ കൂടെമതവും,ജാതിയുമൊന്നും ആ സഹോദരന് പ്രശ്നമായിരുന്നില്ലാ.പക്ഷേ മകളെപ്പൊലെ സ്നേഹിച്ച അനിയത്തി ഒരു വാക്ക് പോലും ഉരിയാടതെ ഇറങ്ങി പോയപ്പോൾആ മനസ്സ് വളരെ വേദനിച്ചു .ആ വേദന നമ്മിലെ സാഹോദര്യത്തിലും നീറ്റലുണ്ടാക്കുമ്പോൾ കഥാകാരി വിജയിക്കുന്നുനമ്മുടെ ഭവനത്തിലോ,  ബന്ധുവീടുകളി ലെവിടെയോ നടന്ന ഒരു സംഭവം പോലെ,നമ്മുടെ കണ്മുന്നിൽ അതു തെളിയുന്നു

രണ്ടാമത്തെ കഥയായ ഓർമ്മകളിലെ പൂക്കാലത്തിലും‘ ആദ്യകഥയിലെ ബാക്കിപത്രം പോലെ,സഹോദസ്നേഹത്തിന്റെ നിറമാർന്ന തുടിപ്പുകൾ പ്രകടമായി കാണാനാകും,നമ്മളും ബാല്യത്തിന്റെ കുളിരാർന്ന ഇടവഴികളിലൂടെ സഞ്ചരിക്കും..........
ഞാൻ തുടക്കത്തിൽ പറഞ്ഞതു പോലെ “കഥയെന്നാൽ സമൂഹ ജീവിതത്തിന്റെ ശില്പഭദ്രവും,സുന്ദരവുമായ ആഖ്യാനം എന്നതാണ്.വായനക്കാരന് ജീവിതത്തിലേക്ക് ലഭിക്കുന്ന ഉൾക്കാഴച യുടെ ആഴവും പരപ്പുമാണ്“ അത്തരം ഒരു ആഖ്യാനം ആണ് പാട്ട്മറന്നൊരു പൂങ്കുയിൽ എന്ന കഥകുഞ്ഞാറ്റയെ പോലെ പാറിപ്പറന്നു നടന്നിരുന്ന സഹോദരി രോഗാവസ്ഥയിലെക്കെത്തുന്നു.അതു കാണാൻ എത്തുന്ന സഹോദരന്റെ മാനസിക വ്യഥ നമ്മെ വല്ലാതെ വിഷമിപ്പിക്കുന്നു.നമ്മളിൽ ചിലർ ആ കഥാപാത്രങ്ങളാകുന്നു.

വർഷങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയ രാജികൂടെ പഠിച്ച അനിയെന്ന കൂട്ടുകാരനെ കണ്ടെത്തുകയാണ് ഒരു കുഞ്ഞു മയിൽ പീലിയുടെ ഓർമ്മക്കായി എന്ന കഥയിലൂടെനന്മകളാൽ സമൃദ്ധമായിരുന്ന ഗ്രാമത്തിന്റെ മാറ്റം അവൾ കാണുന്നത്.അവളുടെ കണ്മുന്നിൽ വച്ച് അനിരുദ്ധൻ എന്ന അനിയെ പോലീസ് അറസ്റ്റ് ചെയ്യുമ്പോഴാണ്.അവൻ ഒരു ക്വട്ടേഷൻ സംഘത്തിലെ നേതാവാണെന്ന് എന്ന അറിവ് രാജിയെ, വല്ലാതെ വിഷമിപ്പിക്കുന്നു.                                                                                                                               നാടും നഗരവും ഇപ്പോൾ അധമന്മാരുടെ കയ്യിലാണ്.അല്ലെങ്കിൽ അവരാൽ ഭരിക്കപ്പെടുകയാണ് നമ്മുടെ ഗ്രാമങ്ങൾ പോലും.ഇരുണ്ട് മൂടിആർത്തലച്ചെത്തിയ മഴ തെളിഞ്ഞു നിന്ന പകലിനെ കണ്ണീരിലാഴ്ത്തി.വിഷാദം പൂത്ത മനസുമായി വീട്ടിലേക്ക് മടങ്ങുമ്പോൾ,അഖില മോളുടെ സംശയങ്ങൾക്ക് രാജി മറുപടി പറയാൻ വിഷമിച്ചു...”ഇതു ഇന്നിന്റെ കഥയാണ് മോളെ എന്ന്.

 “പിറന്നാൾ സമ്മാനം”എന്ന കഥ എന്നെ വല്ലതെ ആകർഷിച്ചു .ഇവിടെ ഇന്നിന്റെ ചിന്തകളിൽ നിന്നും കഥാകാരി നാളെയിലേക്ക് പോയിരിക്കുന്നു.അമ്മയേയും,അച്ഛനേയും വൃദ്ധ സദനത്തിൽ കൊണ്ടാക്കുന്ന മക്കളെപ്പറ്റിയുള്ള കഥകളും ലേഖനങ്ങളും നമ്മൾ വായിച്ച് മടുത്തു എന്നു തന്നെ പറയാം.. പക്ഷേ ഈ കഥയിലെ അമ്മ അതൊരു അനുഗ്രഹമായിട്ടാണു കാണുന്നത്.. കാരണം,എം.ടി യേയും,വള്ളത്തോളിനേയും,ആശാനേയും പോലെ തന്നെ പൌലോ കൊയ്ലൊ യീയും,  ഗ്യാംസൊയേയും അമ്മ വായിച്ചിരുന്നു.വായനയിലൂടെ അവർ  ആർജ്ജിച്ച  അറിവിൽ നിന്നും അവർ ജീവിതം എന്താ‍ണെന്നു മനസിലാക്കിയിരുന്നു. മക്കൾ തന്നെ സ്നേഹാലയത്തിൽ“ കൊണ്ടാക്കുന്നതിനു മുൻപ് തന്നെ അവർ അതിനു തയ്യാറായി കഴിഞ്ഞിരുന്നു.ഈ പുസ്തകത്തിലെ നല്ല കഥകളിൽ ഒന്നായി ഞനിതിനെ കാണുന്നു.
                                                                                                   “ഇരുളിൽ തെളിയും കൈത്തിരി നാളം” എന്ന കഥ, സ്മൂഹത്തിന് നേരെ പിടിച്ച ഒരു കണ്ണാടിയാണ്. ആ കണ്ണാടിയിൽ തെളിയുന്ന ചിരാത് വെട്ടം.നമ്മെ ചിന്തിപ്പിക്കുന്നു. അതിലെ മേരി എന്ന കഥാപാത്രം ചെയ്യുന്നതു പോലെ എല്ലാവരും ചെയ്തിരുന്നെങ്കിൽ എന്നു അറിയാതെ ആഗ്രഹിച്ചു പോകുന്നു നമ്മൾ. കഥയെ പറ്റി കൂടുതൽ പറയാത്തത് അത് അനുഭവിച്ചു വായിക്കാൻ വേണ്ടിയാണ്.ഇവിടെ കഥാകാരിയുടെ മനസിലെ നന്മ നമുക്കും ഗോചരമാകുന്നു.
                                                                                                                        സ്വവർഗ്ഗ രതി, രതിവൈകൃതങ്ങൾ ഒക്കെ ഇന്നു ഫാഷ്നായി മാറിക്കൊണ്ടിരിക്കുന്നു. ഐ വാണ്ട് സെക്സ് വിത്ത് യൂഎന്ന് ഒരു  ശങ്കയും കൂടാതെ സ്വവർഗ്ഗത്തോടും, എതിർ വർഗ്ഗത്തോടും  പച്ചയായി പറയുന്ന യുവാക്കളുടെ കാലമാണിത്.എന്റെ തന്നെ മുഖപുസ്തക ത്തിൽ ഇത്തരം കമന്റുകളുമായി വരുന്ന പലപ്രായക്കാരെ ഞൻ അൺഫ്രണ്ട് ആക്കാറുണ്ട്. എന്തോ ആ സംസ്കാരത്തോട് യോജിക്കുവൻ എനിക്കാവുന്നില്ല.അതു നമ്മുടെ സംസ്കാരവുമല്ല.ഇതിനു വിയോജിപ്പുള്ളവർ ഉണ്ടാകാം. അത്തരക്കാരുടെ ജീവിതത്തിലേക്കുള്ള ഒരു ഒളിനോട്ടമാണു  “ഓർമ്മയുടെ ആകാശത്ത് തൂവി പോയ ഹൃദയം“ എന്ന കഥ. അതിനൊപ്പം ഇതിൽ തൂവിപ്പോയ ഒരു ഹൃദയവും നമുക്കു കാണാം. ഇന്നത്തെ യുവത്വം തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു കഥ.

ഇതു പീഡനക്കാലം....പത്രം തുറന്നാൽ,ടെലിവിഷനിൽ ഒക്കെ നിറഞ്ഞു നിൽക്കുന്ന വാർത്തകൾ അച്ഛൻ മകളെ പീഡിപ്പിച്ചു , അമ്മാവൻ  അന്തിരവളെ, എന്നു വേണ്ട കുഞ്ഞുകുട്ടിയുടെ നഗ്ന മേനിയിൽ തന്റെ ശൂരത്വം കാട്ടുന്ന അധമൻമാരുടെ വിഹാര കേന്ദ്ര മായി മാറിയിരിക്കുന്നു നമ്മുടെ ഭാരതം. അമ്മഎന്ന കഥ അതിനൊരു ഭൃഷ്ടാന്തമാകുന്നു ഇവിടെ.
ആദ്യം ഡോക്ടർക്ക് പോലും അമ്പരപ്പായിരുന്നു.54വയസ് കഴിഞ്ഞ തനിക്ക് ഒരു ഗർഭത്തെ
താങ്ങാനുള്ള ആരോഗ്യം ഉണ്ടാകില്ലാ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.എങ്കിലും തന്റെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം പരിസോധനകൾനടത്തി.എല്ലാം പോസിറ്റീവായിരുന്നത് ദൈവേഷ്ടം തന്നെ ആയിരുന്നില്ലേ?“ആത്മ സാഫല്ല്യം” വേറിട്ടു നിൽക്കുന്ന നല്ലൊരു കഥ. ഇവിടെയും കഥാകാരി സ്നേഹം എന്ന വികാരത്തെ നന്നായി കൂട്ടു പിടിച്ചിരിക്കുന്നു.
                                                                                                “മനസിന്റെ ഓട്ടോഗ്രാഫിൽ”  ഒരു വ്യത്യസ്തമായ പ്രണയകഥ.............. ഒരു വെള്ളിടി വെട്ടിയോ...സപ്ത നാഡികളും തളർന്ന് ഇരുന്നു....ബേബിക്ക് അങ്ങനെ ഒരു അടുപ്പമുണ്ടായിരുന്നോ തന്നോട്... വീട്ടിൽ വന്നു തിരക്കിയോ....താൻ അറിഞ്ഞിരുന്നില്ലല്ലോ അപകടത്തിൽ പെട്ട് കാൽ നഷ്ടമായപ്പോൾ പ്രണയിതാവ് ഒരക്ഷരം പോലും പറയാതെ പോയതും.അയ്യാൾ അറിഞ്ഞിരിക്കില്ലല്ലോ... വർത്തമാന കാലത്തിൽ നിന്നുംഭൂതകാലത്തിലേക്കുള്ള യാത്രയിലായിരുന്ന അനിത .വീണ്ടും വർത്തമാന കാലത്തിലേക്കെത്തിയപ്പോൾ അവൾ ഒരിക്കലും ചിന്തിക്കാത്ത കഥാ സന്ദർഭങ്ങളിലൂടെ കഥാകാരി ഈ കഥയെ മികവുറ്റതാക്കിയിരിക്കുന്നു.
                                                                                                       സ്തനാർബുദത്തിന്റെരണ്ടാംഘട്ടം എന്ന് ഡോക്റ്റർ പറഞ്ഞത്,നിർവികാരതയോടെ കേട്ടിരുന്നു. അപ്പോഴൊക്കെയും ഒരു പിഞ്ചു കുഞ്ഞ് ഉള്ളിലിരുന്ന് മുലപ്പാലിനായി ചുണ്ടുയർത്തി
കരയുന്നുണ്ടായിരുന്നു.വായനക്കാരുടെ മനസിൽ വേദനയും....“അംഗലാവണ്യം ഒരു ചരമക്കുറിപ്പ് ” ആയി മാറ്റുകയും ചെയ്യുന്ന,പങ്കാളിയോടുള്ള അമർഷവും നമുക്ക് ഈ കഥയിൽ ദർശിക്കാനാകും. ലളിതമായി പറഞ്ഞു പോയിരിക്കുന്ന ഈ കഥ, ഇന്നത്തെ ജീവിതത്തിന്റെ മറ്റൊരു പകർപ്പാകുന്നു.
                                                                                              “നിഴൽഛായങ്ങൾ”  മനസ്സിൽ ദുഖമായി ഒഴുകി എത്തുന്ന കഥ. കഥാകാരി ഇത്തവണ സിനിമാ മേഖലയെ കൂട്ടു പിടിച്ചിരിക്കുന്നു. ഇവിടെ നടിയായും, നർത്തകിയായും, പിന്നെ വേഷം അഴിക്കുമ്പോൾ ഭാര്യയായും, അമ്മയായും മാറുന്നു. ജീവിതത്തിന്റെ സമസ്ത മേഖലയിലും ഉണ്ടാകുന്ന കഥകൾനമുക്ക് കഥയല്ല  ജീവിതം എന്ന് ഓർമ്മപ്പെടുത്തലുമാകുന്നു.


ഞാൻ കുഞ്ഞൂസിന്റെ  കഥകളെ നിരൂപണം ചെയ്യുകയായിരുന്നില്ല. വായനയിൽ തോന്നിയ ചിന്തകളെ കൂട്ട് പിടിച്ച് ആസ്വദിക്കുകയായിരുന്നു. അത് ഒരു ആസ്വാദന കുറിപ്പായി മാറുകയായിരുന്നു..ഭാവ തീവ്രവും,അസാധാരണവുമായ രചനകളാണെന്നൊന്നും ഞാൻ പറയുന്നില്ലാ. പക്ഷേ നാളെ’ കുഞ്ഞൂസിനെപ്പോലുള്ള നല്ല എഴുത്തുകാരുടെ കൈകളിൽ ഭദ്രമായിരിക്കും എന്നുള്ളത് നിസ്സംശയം പറയാനാകും. .

സമൂഹത്തിനു ജീർണ്ണത ബാധിക്കുമ്പോഴാണ് എഴുത്തുകാർ തൂലിക എടുക്കേണ്ടത്. തൂലിക എന്നാ നാരായം.നാരായത്തിനു രണ്ടുണ്ട് ഗുണം. താളിയോലയിൽ അതു എഴുത്തുപകരണമാകുന്നു. മറ്റൊന്നു ശ്ത്രുവിന്റെ മുന്നിൽ അത് ആയുധവും. 
   
അതുപോലെ എഴുത്തിനുമുണ്ട് രണ്ട് വശങ്ങൾ.മുൻ ഗാമികൾ ചെയ്തതു പോലെ
അതു സന്ദേശമാകുന്നപുഷ്പങ്ങളാക്കാം.എതിപ്പുകളെ എതിർത്ത് വാക്കുകളാകുന്ന ഖഡ്ഗങ്ങളാക്കാം.
കുഞ്ഞൂസിന്റെ കഥകളിലെ നൈർമല്ല്യം അനുവാചകരിൽ പൂക്കാലം തീർക്കുന്നു.
ഒപ്പം അതു സമൂഹത്തിലെ തിന്മകൾക്കെതിരെ പിടിച്ച ഖഡ്ഗങ്ങളുമാകുന്നു.
കുഞ്ഞൂസിനെപ്പോലുള്ള പുതു തലമുറയിൽ നിന്നും നമ്മൾ ഒരു പാട് പ്രതീക്ഷിക്കുന്നു.
അതൊരിക്കലും തെറ്റിക്കില്ലാ എന്നു ‘നീർമിഴിപൂക്കളിലെ’ കഥകൾ വ്യക്തമാക്കുന്നുമുണ്ട്.
കഥാകാരിക്ക് എല്ലാ നന്മകളും നേരുന്നു.
ചന്തു നായർ
ശ്രീവിജയ,
മംഗലയ്ക്കൽ
കാട്ടാക്കട പി.ഒ
തിരുവനന്തപുരം 

                                  (കുഞ്ഞൂസും അമ്മയും പുസ്തകം ഏറ്റു വാങ്ങുന്നു)

 എച്ചുമുക്കുട്ടിയുടെ പുസ്തകത്തിന്റെ അവതാരിക ഇവിടെ വായിക്കാം    http://chandunair.blogspot.in/2014/01/blog-post.html