Friday, July 18, 2014

ഫെമിനിസം


                                                        ഇപ്പോൾ ബ്ലോഗ് വായന വളരെ കുറഞ്ഞ്പോയിരിക്കുന്നു. അപ്പോൾ പറഞ്ഞ് അപ്പോൾ പ്രതികരിക്കുന്ന,ആശംസകൾ അറിയിക്കുന്ന ഫേയ്സ് ബുക്കിലെ കൊച്ച് കവിതകളിൽ, പ്രണയവും,കാമവും,വിരഹവും,രതിയുമൊക്കെ നിറഞ്ഞാടി തിമിർക്കുന്നൂആർക്കും ആരോടുമില്ല സ്നേഹം ആർക്കും നല്ലത് വേണ്ടാ എന്നായിരിക്കുന്നു.എങ്കിലും ചില ചർച്ചകൾ അവിടെ നടക്കുന്നതും കാണുന്നൂ. എച്ചുമുക്കുട്ടീ എന്ന നമ്മുടെ ബ്ലോഗറുടെ ഒരു നിരീക്ഷണത്തിന്- ഫെമിനിസം എന്താണ് എന്ന ചിന്ത-തന്റെ ഫേയ്സ് ബുക്കിലൂടെ പങ്ക് വച്ചപ്പോൾ അവിടെ വലിയൊരു ചർച്ച നടന്നു. പലരും എച്ചുമിനെ കടന്നാക്രമിച്ചപ്പോൾ... ഞാൻ ഫെമിനിസത്തെ കുറിച്ച് അവിടെ വാചാലമായത്, ഇവിടെ എന്റെ ബ്ലൊഗിൽ പങ്ക് വക്കുകയാണ് വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട പദമാണ് ഫെമിനിസം. 
                                                                                          എന്താണ് ഫെമിനിസം.                                                                 
സ്ത്രീകളുടെ തുല്യാവകാശവും നിയമപരിരക്ഷയും ലക്ഷ്യമിടുന്ന രാഷ്ട്രീയവ്യവഹാരമാണ് സ്ത്രീ വാദം.   ഇതിൽ ലിംഗഭേദത്തിന്റെ പ്രശ്നങ്ങളിൽ ഊന്നുന്ന നിരവധി പ്രസ്ഥാനങ്ങൾ, രാഷ്ട്രീയവും സമൂഹവിജ്ഞാനസംബന്ധവും ആയ സിദ്ധാന്തങ്ങൾ, തത്ത്വചിന്തകൾ തുടങ്ങിയവ അടങ്ങുന്നു ‍. സ്ത്രീവാദം സ്ത്രീകളുടെ സമത്വത്തിനുവേണ്ടി വാദിക്കുകയും അവരുടെ അവകാശങ്ങളെയും ആവശ്യങ്ങളെയും മുൻ‌നിർത്തി പ്രചാരണം നടത്തുകയും ചെയ്യുന്നു. മാഗി ഹം, റബേക്ക വാക്കർ എന്നിവരുടെ അഭിപ്രായത്തിൽ സ്ത്രീവാദത്തിന്റെ ചരിത്രത്തെ മൂന്നു തരംഗങ്ങളായി തിരിക്കാം. ഒന്നാ‍മത്തേത് പത്തൊൻ‌പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും രണ്ടാ‍മത്തേത് 1960-കളിലും എഴുപതുകളിലും മൂന്നാമത്തേത് 1990 മുതൽ ഇക്കാലം വരെയും ആണ്. സ്ത്രീവാദസിദ്ധാന്തം ഈ സ്ത്രീവാദപ്രസ്ഥാനങ്ങളിലൂടെയാണ് ഉരുത്തിരിഞ്ഞത്. സ്ത്രീവാദഭൂമിശാസ്ത്രം, സ്ത്രീവാദചരിത്രം, സ്ത്രീവാദ സാഹിത്യവിമർശനം തുടങ്ങിയ വിഭിന്ന മേഖലകളിലൂടെയാണ് സ്ത്രീവാദം സാക്ഷാത്കരിക്കപ്പെടുന്നത്.                                                                           പടിഞ്ഞാറൻ സമൂഹത്തിലെ സംസ്കാരം മുതൽ നിയമം വരെ വ്യാപിച്ചുകിടക്കുന്ന പ്രബലവീക്ഷണങ്ങളെ സ്ത്രീവാദം മാറ്റിമറിച്ചു. സ്ത്രീവാദപ്രവർത്തകർ സ്ത്രീകളുടെ തുല്യ പങ്കാളിത്തം, സ്വത്തവകാശം, സമ്മതിദാനാവകാശം തുടങ്ങിയ നിയമപരമായ അവകാശ ങ്ങൾക്കുവേണ്ടിയും ശാരീരികമായ പൂർണ്ണതയ്ക്കും സ്വാശ്രയത്വത്തിനും വേണ്ടിയും ഗർഭച്ഛിദ്രത്തിനുള്ള അവകാശത്തിനും പ്രത്യുല്പാദപരമായ അവകാശത്തിനും (ഗർഭനിരോധനത്തിനുള്ള സ്വാതന്ത്ര്യവും ശിശുപരിചരണവും ഉൾപ്പെടുന്നു) വേണ്ടിയും സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഗാർഹികപീഡനത്തിൽനിന്നും ലൈംഗിക പീഡനത്തിൽ നിന്നും ബലാൽ‌സംഗത്തിൽനിന്നും ഉള്ള പരിരക്ഷയ്ക്കു വേണ്ടിയും പ്രസവാവധി, തുല്യ വേതനം തുടങ്ങിയ ജോലിസ്ഥലത്തെ അവകാശങ്ങൾക്കു വേണ്ടിയും ബഹുഭാര്യത്വത്തിനും മറ്റെല്ലാ വിവേചനങ്ങൾക്കുമെതിരെയും ഒക്കെ പ്രചാരണം നടത്തി. എന്നിട്ടും സ്ത്രീവാദം  ഐക്യനാ
സൊജേണർ ട്രൂത്ത്

ടുകളുടെ ഭരണഘടനയിൽ സ്ത്രീയുടെ തുല്യാവകാശം ഉൾപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു. സ്ത്രീവാദത്തിന്റെ ചരിത്രത്തിൽ സ്ത്രീവാദപ്രസ്ഥാനങ്ങളുടെയും സിദ്ധാന്തങ്ങളുടെയും മേധാവികൾ അധികവും പടിഞ്ഞാറൻ യൂറോപ്പിൽനിന്നും വടക്കേ അമേരിക്കയിൽനിന്നുമുള്ള വെള്ളക്കാരായ മദ്ധ്യവർഗ്ഗ സ്ത്രീകളാ ണെന്നു കാണാം. എന്തായാലും 1851-ൽ അമേരിക്കൻ സ്ത്രീവാ ദികളോട് സൊജേണർ ട്രൂത്ത് നടത്തിയ പ്രസംഗത്തിനു ശേഷമെങ്കിലും മറ്റു വംശങ്ങളിലെ സ്ത്രീകൾ ഇതരമായ സ്ത്രീവാദങ്ങൾ ആരംഭിച്ചു. 1960-കളിൽ അമേരിക്കയിലെ പൌരാവകാശപ്രസ്ഥാനവും ആഫ്രിക്ക, കരീബിയൻ, ലാറ്റിനമേരിക്കയുടെ ഭാഗങ്ങൾ, ദക്ഷിണപൂർവേഷ്യ എന്നിവിടങ്ങളിലെ യൂറോപ്യൻ അധിനിവേശത്വത്തിന്റെ തകർച്ചയു    ഈ പ്രവണതയ്ക്ക് ആക്കംകൂട്ടി. അതുമുതൽ യൂറോപ്യൻ അധിനിവേശത്തിലിരുന്ന പ്രദേശങ്ങളിലെ സ്ത്രീകളും മൂന്നാം ലോകവും അധിനിവേ ശാനന്തര സ്ത്രീവാദവും മൂന്നാംലോകസ്ത്രീവാദവും മുന്നോട്ടുവെച്ചു. ചന്ദ്ര തല്പദെ മൊഹന്തിയെ പോലുള്ള അധിനിവേശാനന്തരസ്ത്രീവാദികൾ പാശ്ചാത്യസ്ത്രീവാദത്തിന്റെ വംശകേന്ദ്രിതത്വത്തെ വിമർശിക്കുന്നു. കറുത്ത വർഗ്ഗ-സ്ത്രീവാദികളായ ആഞ്ജല ഡേവിസ്സും ആലീസ് വാക്കറും ഇതിനോട് യോജിക്കുന്നു.

സ്ത്രീവാദികളും മറ്റു പണ്ഡിതരും സ്ത്രീവാദപ്രസ്ഥാനങ്ങളുടെ ചരിത്രത്തെ മൂന്ന് തരംഗങ്ങളായി തിരിച്ചിട്ടുണ്ട്. ഒന്നാം തരംഗം പ്രധാനമായും 19-ആം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെയും സമ്മതിദാനാവകാശസമര(suffrage)മായിരുന്നു. രണ്ടാം തരംഗം 1960-കളിൽ ആരംഭിച്ച സ്ത്രീവിമോചനപ്രസ്ഥാനങ്ങളുമാ‍യി ബന്ധപ്പെട്ട ആശയങ്ങളും പ്രവർത്തനങ്ങളുമാണ് (സ്ത്രീകളുടെ നിയമപരവും സാമൂഹികവുമായ സമത്വത്തിനുവേണ്ടി ഉദ്ബോധിപ്പിച്ചു). 1990-കളിൽ ആരംഭിച്ച മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ തുടർച്ചയും പരാജയങ്ങൾക്കുള്ള പ്രതികരണവുമായിരുന്നു.
ബ്രിട്ടണിലെയും ഐക്യനാടുകളിലെയും സ്ത്രീവാദപ്രവർത്തനങ്ങളുടെ നീണ്ട കാലയളവിനെയാണ് ഒന്നാം തരംഗ സ്ത്രീവാദമായി കണക്കാക്കുന്നത്. തുല്യപങ്കാളിത്തം, സ്വത്തവകാശം, എന്നിവയെ പ്രചരിപ്പിക്കുക, വിധേയത്വവിവാഹത്തെയും (chattel marriage) ഭാര്യയ്ക്കും മക്കൾക്കും മേലുള്ള ഭർത്താവിന്റെ ഉടമസ്ഥതയെയും എതിർക്കുക തുടങ്ങിയ കാര്യങ്ങളിലാണ് തുടക്കത്തിൽ സ്ത്രീവാദം കേന്ദ്രീകരിച്ചത്. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആക്ടിവിസം രാഷ്ട്രീയബലം - മുഖ്യമായും സ്ത്രീകളുടെ വോട്ടവകാശം- നേടുന്നതിൽ ശ്രദ്ധിച്ചു. എന്നിരുന്നാലും വോൾട്ടറിൻ ഡെ ക്ലേർ, മർഗരറ്റ് സങ്ഗർ തുടങ്ങിയ സ്ത്രീവാദികൾ സ്ത്രീകളുടെ ലൈംഗികവും പ്രത്യുല്പാദനപരവും സാമ്പത്തികവുമായ അവകാശങ്ങൾക്കുവേണ്ടിയുള്ള ബോധവത്കരണങ്ങൾ സജീവമായി തുടർന്നു. 1854- ഫ്ലോറൻസ്  നൈറ്റിങ്ഗേലാണ് പട്ടാളത്തിൽ സ്ത്രീപരിചാരകർ സഹായം നൽകുന്ന രീതി തുടങ്ങിവെച്ചത്.                                                                                                              
ഫ്ലോറൻസ്  നൈറ്റിങ്ഗേലാണ്
വോട്ടവകാശത്തിനുവേണ്ടി വാദിക്കുന്ന സ്ത്രീകളും (suffragettes) പുരുഷന്മാരും (പൊതുപദം:suffragist) ബ്രിട്ടനിൽ ആശയപ്രചാരണം നടത്തി. 1918-ലെ പൌര പ്രാതിനിധ്യനിയമം പ്രകാരം 30 വയസ്സു പ്രായമുള്ള കുടുംബിനികളായ സ്ത്രീകൾക്ക് സമ്മതിയവകാശം ഉറപ്പാക്കി. 1928-21 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ സ്ത്രീകൾക്കുമായി വിപുലപ്പെടുത്തി. അമേരിക്കൻ ഐക്യനാടുകളിൽ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയവർ ലുക്രീഷ്യ മോട്ട്, ലൂസി സ്റ്റോൺ, എലിസബത് കാഡി സ്റ്റാന്റൺ, സൂസൻ ബി. ആന്റണി തുടങ്ങിയവരാൺ. ക്വക്കറിന്റെ ചിന്തകൾ ഇവരെ ശക്തമായി സ്വാധീനിച്ചിരുന്നു. ഫ്രാൻസിസ് വിലാഡിനെപ്പോലെ യാഥാസ്ഥിതിക ക്രൈസ്തവവിഭാഗങ്ങളിൽനിന്നുള്ളവരും മറ്റിൽഡ ജോസ്ലിൻ ഗേജിനെപ്പോലെ തീവ്രസ്ത്രീവാദികളും അമേരിക്കൻ സ്ത്രീവാദത്തിന്റെ ഒന്നാം തരംഗത്തിൽ ഉൾപ്പെടും. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലെയും സ്ത്രീകൾക്ക് വോട്ടവകാശം നൽകിക്കൊണ്ടുള്ള അമേരിക്കൻ ഭരണഘടനയുടെ പത്തൊൻപതാം ഭേദഗതി (1919) നിലവിൽ‌വന്നതോടെ അമേരിക്കൻ ഒന്നാം തരംഗ സ്ത്രീവാദം അവസാനിച്ചതായി കണക്കാക്കുന്നു.
രണ്ടാം തരംഗവുമായി തട്ടിച്ചുനോക്കുമ്പോൾ ഒന്നാം തരംഗ സ്ത്രീവാദികൾ ഗർഭച്ഛിദ്രവിഷയത്തെ അത്ര കാര്യമായി ഗണിച്ചിട്ടില്ല എന്ന് ബോധ്യമാകും. അവർ സാമാന്യമായി ആ കാഴ്ചപ്പാടിന് എതിരായിരുന്നു എന്നു പറയാം.
       1960-കൾ മുതൽ 1980-കളുടെ അന്ത്യം വരെയുള്ള പ്രവർത്തനകാലഘട്ടത്തെയാണ് രണ്ടാം തരംഗ സ്ത്രീവാദമായി കണക്കാക്കുന്നത്. ഇമെൽഡ വെലെഹാൻ എന്ന പണ്ഡിത ഒന്നാം തരംഗത്തിന്റെ തുടർച്ചയാണ് ഇത് എന്ന് അഭിപ്രായപ്പെടുന്നു. രണ്ടാം തരംഗ സ്ത്രീവാദം ഇവ്വിധം തുടർന്ന് മൂന്നാം തരംഗ സ്ത്രീവാദത്തോടൊപ്പം നിലനിൽക്കുന്നു. എസ്റ്റെല്ലെ ഫ്രീഡ്മാൻ എന്ന പണ്ഡിത ഒന്നും രണ്ടും സ്ത്രീവാദങ്ങൾ താരതമ്യം ചെയ്ത് ഒന്നാം തരംഗം സമ്മതിദാനം പോലുള്ള അവകാശങ്ങൾക്കു വേണ്ടിയായിരുന്നെങ്കിൽ രണ്ടാം തരംഗം വിവേചനം പോലുള്ള തുല്യതാപ്രശ്നങ്ങളെ മുന്നോട്ടുവെക്കുകയായിരുന്നുവെന്ന് വാദിക്കുന്നു.
ഫ്രഞ്ച് എഴുത്തുകാരിയും തത്ത്വചിന്തകയുമാണ് സിമോൺ ദി ബുവർ. അവർ നോവലുകളും രാഷ്ട്രീയം, തത്ത്വചിന്ത, സാമൂഹികപ്രശ്നങ്ങൾ ഇവ സംബന്ധിച്ച ലേഖനപങ്‌ക്തികളും (monographs) ഉപന്യാസങ്ങളും ജീവചരിത്രങ്ങളും ഒരു ആത്മകഥയും എഴുതിയിട്ടുണ്ട്. ഷീ കേം റ്റു സ്റ്റേ, ദ മാൻഡരിൻസ് എന്നീ അതിഭൌതികനോവലുകളുടെയും ദ സെക്കൻഡ് സെക്സ് എന്ന പ്രബന്ധത്തിന്റെയും പേരിലാണ് അവർ ഏറെ അറിയപ്പെടുന്നത്. സെക്കൻഡ് സെക്സ് (1949; ഇംഗ്ലീഷ് വിവർത്തനം:1953) സ്ത്രീയുടെ അടിച്ചമർത്തപ്പെടലിനെയും സമകാലിക സ്ത്രീവാദത്തിന്റെ അസ്തിവാരത്തെയുംകുറിച്ച് വിശദമായി വിശകലനം ചെയ്യുന്നു. സ്ത്രീവാദാസ്തിത്വചിന്തയെ അവതരിപ്പിക്കുന്നതിലൂടെ ഒരു ധാർമ്മിക വിപ്ലവ ത്തിന്റെ ആവശ്യം ഉന്നയിക്കുകയാണ് ഈ കൃതി. ഒരു അസ്തിത്വവാദചിന്ത കയെന്ന നിലയിൽ സാർത്രിന്റെ അസ്തിത്വം സത്തയെ മുൻ‌ഗമിക്കുന്നു എന്ന കല്പനയെ സ്വീകരിക്കുന്നുണ്ട്. അതുകൊണ്ട് ഒരാൾ സ്ത്രീയായി ജനിക്കുകയല്ല, അങ്ങനെയായിത്തീരുകയാണ് എന്ന് അവർ പറയുന്നു. സ്ത്രീയെ അന്യയാക്കുന്ന സാമൂഹികനിർമ്മാണത്തിലാണ് അവരുടെ വിശകലനം കേന്ദ്രീകരിക്കുന്നത്. ബുവർ സ്ത്രീയുടെ അടിച്ചമർത്തപ്പെടലിന്റെ അടിസ്ഥാനമായി ഇതിനെ തിരിച്ചറിയുന്നു. ചരിത്രപരമായി സ്ത്രീയെ വ്യവസ്ഥയിൽനിന്ന് വ്യതിചലിക്കുന്നവളും അപസാമാന്യയുമായാണ് കണ്ടുവരുന്നതെന്ന് വാദിക്കുകയും മേരി വോൾസ്റ്റോൺക്രാഫ്റ്റു പോലും സ്ത്രീ അഭിലഷണീയമാതൃകയാക്കേണ്ടത് പുരുഷനെയാണെന്ന് കണക്കാ ക്കിയതിനെ എതിർക്കുകയും ചെയ്യുന്നു. സ്ത്രീവാദത്തിന് പുരോഗമിക്കണമെങ്കിൽ ഈ മനോഭാവത്തെ മാറ്റിയേതീരൂ എന്നാണ് അവരുടെ വാദം.
ബെറ്റി ഫ്രീഡന്റെ ദ ഫെമിനൈൻ മിസ്റ്റിൿ (1963) എന്ന കൃതി സ്ത്രീക്ക് ശിശു പാലനത്തി ലൂടെയും വീടുനോക്കലിലൂടെയും മാത്രമേ സംതൃപ്തിനേടാനാവൂ എന്ന ആശയത്തെ വിമർശി ക്കുന്നു. ഫെമിനൈൻ മിസ്റ്റിൿ 1963-ലെ സമകാലികസ്ത്രീപ്രസ്ഥാനത്തെ ജ്വലിപ്പിക്കുകയും അതിന്റെ ഫലമായി ഐക്യനാടുകളിലെയും ലോകരാഷ്ട്രങ്ങളിലെയും സാമൂഹികഘടന പാടേ മാറുകയുംചെയ്തു എന്നും 20-ആം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനിക്കപ്പെട്ട കഥേ തരഗ്രന്ഥങ്ങളിലൊന്നായി പരക്കെ പരിഗണിക്കുന്നുവെന്നും ന്യൂയോർൿ ടൈംസിൽ വന്ന ഫ്രീഡന്റെ അനുശോചനക്കുറിപ്പ് രേഖപ്പെടുത്തുന്നു. ഫ്രീഡൻ ഈ പുസ്തകത്തിൽ സ്ത്രീകൾ ഭർത്താക്കന്മാരിലൂ‍ടെയും കുട്ടികളിലൂടെയും തങ്ങളുടെ ജീവിതത്തിന്റെ സ്വത്വവും അർത്ഥവും കണ്ടെത്താൻ പ്രേരിപ്പിക്കുന്ന തെറ്റായ വിശ്വാസസമ്പ്രദായത്തിന്റെ ഇരകളാണ് എന്ന വാദം ഉന്നയിക്കുന്നു. സ്ത്രീകൾ കുടുംബത്തിന്റെ സ്വത്വത്തിൽ തങ്ങളുടെ സ്വത്വത്തെ പൂർണ്ണമായി നഷ്ടപ്പെടുത്താൻ ഈ വ്യവസ്ഥ കാരണമാകുന്നു. ഫ്രീഡൻ ഈ വ്യവസ്ഥയെ രണ്ടാം ലോകമഹായുദ്ധാനന്തര മദ്ധ്യവർഗ്ഗ ഉപനാഗരിക സമൂഹത്തിലാണ് പ്രതിഷ്ഠിക്കുന്നത്. ഇതേ സമയംതന്നെ അമേരിക്കയുടെ യുദ്ധാനന്തര സാമ്പത്തികവിസ്ഫോടനം വീട്ടുജോലികളെ ആയാസരഹിതമാക്കുന്ന പുതിയ സാങ്കേതികവിദ്യകളുടെ വികസനത്തിലേക്ക് നയിച്ചു. പക്ഷേ സ്ത്രീകളുടെ ജോലി അർത്ഥരഹിതവും മൂല്യഹീനവുമാക്കുന്നതിലാണ് ഇവ കലാശിച്ചത്.
    സ്ത്രീവിമോചനം എന്ന വാക്ക അമേരിക്കയിൽ ആദ്യമായി ഉപയോഗിക്കുന്നത് 1964-ലും അച്ചടിയിൽ വരുന്നത് 1966-ലുമാണ്.


രണ്ടാം തരംഗത്തിന്റെ പരാജയങ്ങൾക്കും അത് ഉണ്ടാക്കിയ പ്രാരംഭപ്രവർത്തനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പിന്മടക്കത്തിനും മറുപടിയായി 1990-കളിലാണ് മൂന്നാം തരംഗ സ്ത്രീവാദം ആരംഭിക്കുന്നത്. സ്ത്രൈണതയ്ക്ക് രണ്ടാം തരംഗം നൽകിയ തനിമാവാദപരമായ നിർവചനത്തെ, വെള്ളക്കാരികളായ മേൽക്കിടമദ്ധ്യവർഗ്ഗസ്ത്രീകളുടെ അനുഭവങ്ങളിൽ ഊന്നുന്നുവെന്ന ആക്ഷേപത്തോടെ മൂന്നാം തരംഗം വെല്ലുവിളിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നു.                                                                                                                             
 ലുക്രീഷ്യ മോട്ട്
ലിംഗഭേദത്തെയും ലൈംഗികതയെയും സംബന്ധിച്ച ഘടനാവാദാനന്തരവ്യാഖ്യാനമാണ് മൂന്നാം തരംഗ പ്രത്യയശാസ്ത്രത്തിന്റെ മിക്കവാറും കാതൽ. മൂന്നാം തരംഗ സ്ത്രീവാദികൾ സൂക്ഷ്മരാഷ്ട്രീയത്തിൽ പൊതുവേ കേന്ദ്രീകരിക്കുന്നു. 1980-കളുടെ മദ്ധ്യത്തിലാണ് മൂന്നാം തരംഗത്തിന്റെ ആരംഭം. രണ്ടാം തരംഗത്തിലൂടെ ഉയർന്നുവന്ന ഗ്ലോറിയ അൻസൽദുവ, ബെൽ ഹൂക്സ്, ചേല സന്ദോവൽ, ഷെറി മൊറാഗ, ഓഡ്രി ലോർഡി, മക്സിൻ ഹോങ് കിങ്സ്റ്റൺ തുടങ്ങിയ സ്ത്രീവാദിനേതാക്കളും കറുത്തവർഗ്ഗ സ്ത്രീവാദികളും വംശസംബന്ധമായ വ്യക്തിനിഷ്ഠതകളെ പരിഗണിക്കുന്നതിന് സ്ത്രീവാദചിന്തയിൽ ഒരിടം രൂപപ്പെടുത്തുന്നതിന് ശ്രമിച്ചു.
ലിംഗങ്ങൾ തമ്മിൽ സുപ്രധാനമായ വ്യത്യാസങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്ന കരോൾ ജിലിഗനെപ്പോലുള്ള വ്യതിരേകസ്ത്രീവാദികളും സ്ത്രീപുരുഷന്മാർ തമ്മിൽ അന്തർലീന വ്യത്യാസങ്ങളൊന്നുമില്ലെന്നു വിശ്വസിക്കുകയും ലിംഗപദവികൾ സാമൂഹികവ്യവസ്ഥാപനം വഴിയുണ്ടാകുന്നതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നവരും തമ്മിലുള്ള ഉൾത്തർക്കങ്ങളും മൂന്നാം തരംഗ സ്ത്രീവാദം ഉൾക്കൊള്ളുന്നു. ഫെമിനിസത്തെ ലെസ്ബിയനിസവുമായി ചിലർ കൂട്ടികുഴക്കുന്നുണ്ട്.
ഗ്രീക്ക് കവിയായ സാഫോയാണ് ലോകത്തിലെ ആദ്യത്തെ ലെസ്ബിയൻ. ബി.സി. ആറാം നൂറ്റാണ്ടിൽ ഗ്രീസിനു സമീപമുള്ള ലെസ് ബോസ് എന്ന ദ്വീപിൽ അവർ കുടിയേറിപ്പാർത്തു. സ്വവർഗ്ഗ രതിയുടെ ആരാധികയായിരുന്ന ഇവർ ജീവിച്ചിരുന്ന ദ്വീപിന്റെ പേരിനെ ആധാര മാക്കിയാണ് സ്ത്രീ വർഗ്ഗപ്രേമത്തിന് ലെസ്ബിയനിസ്സം എന്ന പേർ വന്നത്.ബൈബിളിലെ ഉല്പത്തിപുസ്തകത്തിൽ, പതിനെട്ടാം അദ്ധ്യായത്തിൽ സ്വവർഗ്ഗ രതി നിന്നിരുന്നൂ എന്ന് കാണുന്നൂ.... ലെസ്ബിയനിസമല്ലാ ഫെമിനിസം………….                                                                              ***********                                                                                                                                     കടപ്പാട് - ഗൂഗിൾ                                                                                                                          

54 comments:

  1. അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ നിരത്തിയ ലേഖനം.

    ReplyDelete
    Replies
    1. വളരെ സന്തോഷം റാംജീ..വായനക്കും അഭിപ്രായത്തിനും

      Delete
  2. Replies
    1. ഞാൻ ആർക്കും ഇപ്പോൾ മെയിലിൽ ലിങ്ക് അയക്കാറില്ലാ എങ്കിലും...തേടിപ്പിടിച്ച് ഇവിടെ എത്തി വായിക്കുകയും അഭിപായം പറയുകയും ചെയ്ത സഹോദരിക്ക് എന്റെ നമസ്കാരം..... ബ്ലൊഗ് ഒരിക്കളും മരിക്കില്ലാ

      Delete
  3. This comment has been removed by the author.

    ReplyDelete
  4. കാതലായ വളരെ അറിവുകൾ നൽകുന്ന ലേഖനം.
    ആശംസകൾ...

    ReplyDelete
    Replies
    1. വളരെ സന്തോഷം വി.കെ............ എന്നെക്കിലും മ്റ്റള്ളവർക്കും പ്രയോജനപ്പെടും എന്ന ചിന്തയിലാണ് എന്റെ ബ്ലൊഗിലെ ലേഖനങ്ങളെല്ലാം... വായനക്കും അഭിപ്രായത്തിനും വളരെ നന്ദി സഹോദരാ

      Delete
  5. അതെ വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട പദമാണ് ഫെമിനിസം. മാഷ്‌ അതെപ്പറ്റി വളരെ വിശദമായ ഒരു വിശകലനം നടത്തിയിരിക്കുന്നു ഈ കുറിപ്പിലൂടെ. ചരിത്രസംബന്ധമായ വിവരങ്ങൾ ഒപ്പം കോർത്തിണക്കി വളരെ നന്നായി കുറിച്ചു ഈ ലേഖനം. ബ്ളോഗ് മാന്ദ്യത്തെപ്പറ്റി എഴുതിയത് വായിച്ചു പെട്ടന്ന് ഇന്ന് അവിചാരിതമായി ഈ കുറിയും കണ്ടു, അവിടെ പറഞ്ഞതുപോലെ നമുക്ക് ഇനി ബ്ലോഗിലേക്ക് മടങ്ങാം അല്ലെ മാഷെ, ആമുഖത്തിൽ അതും പറഞ്ഞല്ലോ. അപ്പോൾ ഇനി സജീവം ആകാം അല്ലെ!
    എഴുതുക അറിയിക്കുക. ആശംസകൾ
    ഫിലിപ്പ് ഏരിയൽ സെക്കന്തരാബാദ്

    ReplyDelete
    Replies
    1. ഫിലിപ്പ് ഏരിയൽ - വളരെ സന്തോഷം...ബ്ലൊഗിലേക്ക് തന്നെ എഴുത്തുകാരും വായനക്കാരും മടങ്ങി വരും എന്നു തന്നെയാണ് എന്റെ വിശ്വാസവും... വായനക്കും,നല്ല അഭിപ്രായത്തിനും..വളരെ നന്ദി

      Delete
  6. ഫെമിനിസം എന്നാല്‍ സ്ത്രീ ശാക്തീകരണം എന്നതിനപ്പുറം ചിന്തിച്ചിരുന്ന ഒരുപാട് ഫെമിനിസ്റ്റുകള്‍ ഉണ്ടായിരുന്നു. നമുക്ക് മാതൃക ആവേണ്ടിയിരുന്ന ആയിരുന്ന ചിലര്‍.
    നല്ല പോസ്റ്റ്‌. ആശംസകള്‍ അച്ചായി

    ReplyDelete
    Replies
    1. വളരെ സന്തോഷം മകളേ.വരവിനും വായനക്കും അഭിപ്രായത്തിനും..........

      Delete
  7. അറിഞ്ഞിരിക്കേണ്ടതു പലതും വിശദമായി, ഭംഗിയായി, പ്രതിപാദിച്ചിരിക്കുന്ന
    ഈ ലേഖനത്തിന്‌ നന്ദി.

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി പി. വിജയകുമാർ

      Delete
  8. വിജ്ഞാനപ്രദം..ചിന്താര്‍ഹം.

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി മുഹമ്മദ്‌ ആറങ്ങോട്ടുകര

      Delete
  9. ‘1960-കളിലും എഴുപതുകളിലും മൂന്നാമത്തേത് 1990 മുതൽ ഇക്കാലം
    വരെയും ആണ്. സ്ത്രീവാദസിദ്ധാന്തം ഈ സ്ത്രീവാദപ്രസ്ഥാനങ്ങളിലൂടെയാണ്
    ഉരുത്തിരിഞ്ഞത്. സ്ത്രീവാദഭൂമിശാസ്ത്രം, സ്ത്രീവാദചരിത്രം, സ്ത്രീവാദ സാഹിത്യവിമർശനം
    തുടങ്ങിയ വിഭിന്ന മേഖലകളിലൂടെയാണ് സ്ത്രീവാദം സാക്ഷാത്കരിക്കപ്പെടുന്നത്. ‘

    വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ‘ഫെമിനസ’ത്തിന്റെ
    യഥാർത്ഥ്യങ്ങൾ നന്നായി വിശദമായി ആവിഷ്കരിച്ച് വെച്ചിരിക്കുകയാണല്ലോ ചന്തുവേട്ടൻ ഇവിടെ

    പിന്നെ ആമുഖമായി പറഞ്ഞിരിക്കുന്ന ആ ബൂലോക-മുഖ പുസ്തക കാര്യങ്ങൾ തനി പച്ച പരമാർത്ഥങ്ങളാണ് കേട്ടൊ ചന്തുവേട്ടാ

    ReplyDelete
    Replies
    1. ഞാൻ ഈ അടുത്തകാലത്ത് ബ്ലൊഗിൽ പോസ്റ്റ് ചെയ്ത ലേഖനങ്ങക്ക് ആർക്കും മെയിൽ വഴി അറിയിച്ചില്ലാ...കാരണം പലരും എഫ്.ബീയിലാണ് ഇപ്പോൾ പാ വിരിച്ച് കിടക്കുന്നത്...ഒരു ദിവസം പോലും ആയുസില്ലാത്ത സ്റ്റാറ്റസുകൾക്ക് കമന്റിട്ട് രസിക്കുകയാണ് പലരും... എങ്കിൽ ഇവിടെ ഈ ലേഖന വായിക്കാൻ സമയം കണ്ടെത്തിയ പ്രീയമുരളിക്കും മറ്റ് ബ്ലൊഗർമാർക്കും നന്ദി....വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട പദമാണ് ഫെമിനിസം. മുരളീ...നല്ല നമസ്കാരം

      Delete
  10. Replies
    1. ഇവിടെ എത്തിയതിനു നന്ദി ജഗദീശ് എസ്സ്

      Delete
  11. വിജ്ഞാനപ്രദമായ വിവരങ്ങള്‍ പങ്കുവെച്ചതിന് നന്ദിയുണ്ട് ചന്തു സാര്‍
    ആശംസകള്‍

    ReplyDelete
    Replies
    1. വളരെ നന്ദി തങ്കപ്പൻസർ

      Delete
  12. ജീൻപോൾ സാർത്ര യുടെ നിഴലായി നിന്ന സിമോൺ ദ ബുവ്വയെ മാതൃകയാക്കുന്ന ആധുനിക ഫെമിനിസ്റ്റുകളെക്കുറിച്ച് എനിക്കു മതിപ്പു കുറവാണ്. സമൂഹത്തെ സമഗ്രമായി പരിഗണിക്കാതെ ചില ഘടകങ്ങളെ മാത്രം സമുദ്ധരിക്കാമെന്ന വ്യാമോഹം വെച്ചുപുലർത്തുന്നതും ഫെമിനിസ്റ്റുകൾക്ക് പറ്റുന്ന തെറ്റാണ്. വ്യവസായ വിപ്ളവത്തിന് മുമ്പും പിമ്പുമായി ഫ്രാൻസിലും, ജർമനിയിലും ഉയർന്നുവന്ന നിരവധി സാമൂഹ്യചിന്തകളുടെ ഭാഗമായി ഫെമിനിസം ഉടലെടുക്കുകയും, പല ഘട്ടങ്ങളിലായി അത് വികസിക്കുകയും ചെയ്തു എങ്കിലും , വിപ്ളവകരമായ സാമൂഹികമുന്നേറ്റങ്ങളിലൊന്നും അത് കാര്യമായ സംഭാവന നൽകുകയുണ്ടായിട്ടില്ല. പുരാതനമായ കാഴ്ചപ്പാടുകളിൽ നിന്ന് സ്ത്രീയുടെ സ്ഥാനവും, മാനവും ഉയർന്നിട്ടുണ്ടെങ്കിൽ അത് ഫെമിനിയം പോലുള്ള സെക്ടേറിയൻ വാദങ്ങൾ കൊണ്ടല്ലെന്നും, മറിച്ച് സോഷ്യലിസം, മാർക്സിസം, ശാസ്ത്രപുരോഗതി, വ്യവസായ വിപ്ളവം, സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ തുടങ്ങിയ സമൂഹത്തെ സമഗ്രമായി പരിഗണിച്ച മുന്നേറ്റങ്ങൾ കൊണ്ടാണെന്നുമുള്ള വസ്തുത നാം തിരിച്ചറിയേണ്ടതുണ്ട്. ഫെമിനിസത്തെക്കുറിച്ച് കേട്ടുകേൾവി പോലുമില്ലാത്ത കാലത്താണ് ഇങ്ങ് കേരളത്തിൽ വി.ടി യുടെ നേതൃത്വത്തിൽ നടന്ന സാമൂഹ്യപരിഷ്കരണ മുന്നേറ്റങ്ങളുടെ ഫലമായി നമ്പൂതിരി സ്ത്രീകളുടെ ജീവിത ദുരിതങ്ങൾക്ക് അറുതി വരുത്തിയത്. മാറുമറക്കാനുള്ള അവകാശം മലയാളി വനിതകൾ നേടിയെടുത്തതും ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ ശ്രമഫലമായല്ല.

    അപ്പർക്ളാസ് ,അപ്പർ മിഡിൽ ക്ളാസ് ബുദ്ധിജീവികളുടെ ബൗദ്ധികവ്യായമത്തിനുള്ള ഒരു കാരണം എന്നതിനപ്പുറം ,താഴെക്കിടയിലുള്ള സ്ത്രീകളുടെ ജീവിതനിലവാരം ഉയർത്തുന്നതിനെക്കുറിച്ചോ, പാർശ്വവൽക്കരിക്കപ്പെട്ടവർക്കുവേണ്ടി ഒരു സമരമുഖത്ത് അണി ചേരാനോ ഈ ഫെമിനിസ്റ്റ് ചിന്തകൾക്ക് സാദ്ധ്യമാവാതെ പോവുന്നു .

    വസ്തുതാപരമായ പഠനങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ട ലേഖനത്തെ അഭിനന്ദിക്കുന്നു. എന്നാൽ ലേഖനം ചർച്ചചെയ്യുന്ന വിഷയത്തോടുള്ള എന്റെ കാഴ്ചപ്പാട് ഇതോടൊപ്പം പറഞ്ഞു എന്നുമാത്രം.

    ReplyDelete
    Replies
    1. ലേഖനം ചർച്ച ചെയ്യുന്ന വിഷയത്തോടുള്ള Pradeep Kumar ന്റെ കാഴ്ചപ്പാട് ഞാനും മാനിക്കുന്നൂ എന്നാലും ഫെമിനിസം എന്ന വാക്ക് പലരിലും ഉണ്ടാക്കിയ വ്യത്യസ്ത്ഥമായ ചിന്തകളെ ‘അതല്ല’ ഫെമിനിസം എന്ന് മനസില്ലാക്കുവാൻ മാത്രമായിരുന്നൂ എന്റെ ശ്രമം.....

      Delete
  13. ലേഖനവും തൊട്ടുമുകളിലുള്ള പ്രദീപ് കുമാറിന്റെ അഭിപ്രായവും തികച്ചും ശ്രദ്ധേയമാണ്. ഫെമിനിസ്റ്റുകള്‍ എന്ന ലേബലില്ലാതെ ശരിയ്ക്കും ഫെമിനിസ്റ്റുകള്‍ ആയി ജീവിച്ചിരുന്ന ചില മഹിളാമണികളെ എന്റെ ജീവിതത്തില്‍ ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. സമൂഹത്തിന്റെ താഴേത്തട്ടില്‍ ജീവിച്ചവര്‍. അവരുടെ ചുറ്റുപാടുകളില്‍ സ്വാധീനമുണ്ടാക്കിയിരുന്നവര്‍!

    ReplyDelete
    Replies
    1. അതെ അജിത്ത് ചുറ്റുപാടുകളില്‍ സ്വാധീനമുണ്ടാക്കിയിരുന്നവരെക്കുറിച്ച് തന്നെയാണ് ഞാനും പറഞ്ഞത്... പിന്നെ കേരളത്തിലുള്ള,ഉണ്ടായിരുന്ന ഫെമിനിസ്റ്റ്കളെ കുറിച്ച് ഞാൻ പറയാതിരുന്നത് മനപൂർവ്വം ആണ്

      Delete
  14. വിപ്ളവകരമായ സാമൂഹികമുന്നേറ്റങ്ങളിലൊന്നും അത് കാര്യമായ സംഭാവന നൽകുകയുണ്ടായിട്ടില്ല. പുരാതനമായ കാഴ്ചപ്പാടുകളിൽ നിന്ന് സ്ത്രീയുടെ സ്ഥാനവും, മാനവും ഉയർന്നിട്ടുണ്ടെങ്കിൽ അത് ഫെമിനിയം പോലുള്ള സെക്ടേറിയൻ വാദങ്ങൾ കൊണ്ടല്ലെന്നും, മറിച്ച് സോഷ്യലിസം, മാർക്സിസം, ശാസ്ത്രപുരോഗതി, വ്യവസായ വിപ്ളവം, സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ തുടങ്ങിയ സമൂഹത്തെ സമഗ്രമായി പരിഗണിച്ച മുന്നേറ്റങ്ങൾ കൊണ്ടാണെന്നുമുള്ള വസ്തുത നാം തിരിച്ചറിയേണ്ടതുണ്ട്.

    ReplyDelete
  15. ഫെമിനിസം എന്ന കാഴ്ചപ്പാടിനെ തെറ്റിദ്ധരിപ്പിച്ചതില്‍ ഫെമിനിസ്റ്റുകള്‍ക്കുള്ള പങ്ക് ചെറുതല്ല , ചരിത്രത്തിന്‍റെ വഴികളില്‍ കൂടി സന്ജരിച്ചാല്‍ സ്ത്രീത്വത്തിന്‍റെ തിളങ്ങുന്ന. രത്നങ്ങളെ കാണാം, എന്നാല്‍ ആധുനിക കമ്പോള സംസ്കാരത്തില്‍ ഫെമിനിസം മറ്റൊരു തരത്തില്‍ നാം നിര്‍വചിക്കേണ്ടി വരുന്നത് ഇത്തരക്കാരുടെ പ്രവര്‍ത്തനം കൊണ്ടാണ് എന്ന് പറയാതെ വയ്യ, എന്തായാലും ഈ ലേഖനത്തിനു പിന്നിലെടുത്ത പരിശ്രമത്തെ അഭിനന്ദിക്കാതെ വയ്യ .

    ReplyDelete
    Replies
    1. വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി... സഹോദരാ

      Delete
  16. പലതും ഈ കുറിപ്പിലൂടെ പഠിക്കാനായി... അഭിനന്ദനങ്ങള്‍!!

    ReplyDelete
    Replies
    1. വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി മുബി......

      Delete
  17. സത്യത്തില്‍ ഫെമിനിസം എന്ന വാക്കിനെ തെറ്റിധരിപ്പിച്ചത് മൂലധന ശക്തികളാണ്. അവരുടെ ആശയങ്പ്രങ്ങള്‍ പ്രചരിപ്പിച്ച, ഇപ്പോഴും പ്രചരിപ്പിക്കുന്ന മാധ്യമ, സിനിമ സാമൂഹ്യദ്രോഹികളാണ്. 60 കളില്‍ അടുക്കളിയലെ ജോലി ആരു ചെയ്യും എന്ന ചോദ്യത്തെ മുന്‍നിര്‍ത്തി ജങ്ക് ഫുഡ് പ്രചരിപ്പിക്കാന്‍ അവര്‍ ഫെമിനിസത്തെയാണ് ഉപയോഗിച്ചത്. അത്തരം പ്രചാരവേലകള്‍ ഇന്നും ധാരാളം നമുക്ക് കാണാനാവും.

    ReplyDelete
    Replies
    1. വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി

      Delete
  18. അറിവ് പകരുന്ന ലേഖനം,, പലതും മനസ്സിലാക്കാൻ കഴിഞ്ഞു,,, (ആദ്യമിട്ട കമന്റ് കാണാനില്ല)

    ReplyDelete
    Replies
    1. വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി

      Delete
  19. ഇത്രയും ആഴത്തില്‍ ഫെമിനിസത്തെ കുറിച്ച് പറഞ്ഞു വച്ച ഈ ലേഖനത്തിന് അഭിനന്ദനങ്ങള്‍ . കാരണം എന്‍റെ എം ഫില്‍ പഠനത്തിന്റെ ഭാഗമായി ഞാന്‍ തിസിസ് ആയി ഇതേക്കുറിച്ച് ഒരു റിസര്‍ച്ച് ബുക്ക്‌ എഴുതിയിട്ടുണ്ട് . വളരെ ഇഷ്ടപ്പെട്ടു . എന്നിട്ടും .. മാന്യമായി ജീവിക്കുന്നവരെ മോശക്കാര്‍ ആക്കി പറഞ്ഞു നടക്കുന്ന ഒരുത്തനെ കുറിച്ച് ഒരു പെണ്ണ് അവളുടെ പ്രതിഷേധം കാണിച്ചത് എന്തേ താങ്കള്‍ക്ക് മനസിലാകാതെ പോയി എന്നതില്‍ ദുഖമുണ്ട് . നന്ദി . നമസ്ക്കാരം ഈ ലേഖനത്തിന് . :)

    ReplyDelete
    Replies
    1. വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി

      Delete
  20. വിജ്ഞാനപ്രദമായ ലേഖനം, മാഷേ

    ReplyDelete
    Replies
    1. വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.ശ്രീ.....

      Delete
  21. ലോകം നമ്മില്‍ നിന്നും പഠിക്കുന്നു.നാം നമ്മുടെ കിണറ്റില്‍ ഉറങ്ങുന്നു.നമ്മെ വിളിച്ചുണര്‍ത്താന്‍,നാം അറിയാന്‍ വിസ്സമതിക്കുമ്പോള്‍...റഫറല്‍ ലേഖനം.നന്ദി.നമസ്കാരം...

    ReplyDelete
    Replies
    1. വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി....സഹോദരാ

      Delete
  22. നന്നായി ചന്തുവേട്ടാ.. ഈ പരിശ്രമം വളരെ നന്നായി.
    ഒത്തിരി നന്ദി..

    ReplyDelete
    Replies
    1. ഇത്തരം ഒരു ലേഖനം എഴുതാൻ കാരണം എച്ചുമുകുട്ടിയാണ് ഒത്തിരി നന്ദി...

      Delete
  23. ഈ അറിവിന്റെ മധുരത്തിന് ഒത്തിരി നന്ദി..
    ആശംസകൾ സാർ..

    ReplyDelete
    Replies
    1. വളരെ സന്തോഷം ഗിരീഷ്....

      Delete
  24. എച്മൂട്ടി പറഞ്ഞത് പോലെ ഒരു പരിശ്രമം തന്നെ.....വിലയേറിയ ഒരു ലേഖനം....ആശംസകള്‍..!

    ReplyDelete
  25. ഇത് വായിച്ചപ്പോയാ യഥാര്‍ത്ഥ ഫെമിനിസം എന്താണെന്നു മനസ്സിലായത്

    ReplyDelete
  26. സര്‍ ആശംസകള്‍ !നല്ല ലേഖനം .ആരാണ് ലെസ്ബിയനിസവും ഫെമിനിസവും തമ്മില്‍ കൂട്ടിക്കുഴച്ചതാവോ ? ……….

    ReplyDelete
    Replies
    1. ആരാണ് ലെസ്ബിയനിസവും ഫെമിനിസവും തമ്മില്‍ കൂട്ടിക്കുഴച്ചതാവോ ? അത് എനിക്കും അറിയില്ലാ മിനിക്കുട്ടീ

      Delete
  27. ഈ ലേഖനത്തിന് പിന്നിലെ ഗവേഷണവും പരിശ്രമവും ഓർത്ത് അത്ഭുതം തോന്നുന്നു. ഇത്, ബ്ലോഗിന് പുറത്തേക്ക് എത്തിച്ചേരേണ്ട ഒരു ലേഖനം ആണ് മാഷേ. കുറെ സിനിമാക്കാർ ചേർന്ന്, ജനങ്ങളുടെ ഇടയിൽ സൃഷ്‌ടിച്ച 'കോമാളി ഫെമിനിസം' മാറ്റിയെടുക്കാൻ ഈ ലേഖനം ഉപകരിക്കും. പുതിയ അറിവിന്‌ നന്ദി. ആശംസകൾ.

    ReplyDelete
  28. @കൊച്ചു ഗോവിന്ദൻ ......... ഇവിടെ ഇങ്ങനെയൊക്കെ ഒതുങ്ങിയിരിക്കാനാണിപ്പോൾ ഇഷ്ടം സഹോദരാ.... ബ്ലൊഗിനു പുറത്തൊന്നും പോകാനും ചർച്ച ചെയ്യാനും ഒന്നും വായ്യാന്നെ...വയസായില്ലേ............ താങ്കളുടെ നല്ല വാക്കിനും, വായനക്കും അഭിപ്രായത്തിനും നന്ദി,

    ReplyDelete
  29. ഫെമിനിസം എന്നാലെന്താണെന്നറിയാത്തവര്‍ തന്നെയാണ് ഫെമിനിസ്റ്റുകള്‍ എന്നുപറഞ്ഞു നടക്കുന്നവരും അല്ലാത്തവരുമായ ഒട്ടുമുക്കാല്‍ പേരും...
    എന്തെങ്കിലും കാര്യം സ്ത്രീപക്ഷപരമായി പറഞ്ഞാൽ ഉടനെ വരും ചോദ്യം... നീയെന്താ ഫെമിനിസ്റ്റാണോ...?? ചോദിക്കുന്നയാളും ഉത്തരം പറയേണ്ടുന്നയാളും അറിയുന്നുണ്ടോ... ഫെമിനിസം എന്താണെന്ന്... ?? മനസ്സിലാക്കാന്‍ കുറച്ചു കടുകട്ടിയെങ്കിലും ലേഖനം നന്നായി...

    ReplyDelete
  30. വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി

    ReplyDelete