26-5-2014 ഞങ്ങൾക്ക് 30 വയസ്സ് കാലത്തിന് അശ്വവേഗത. മുപ്പത് വർഷങ്ങൾ ഓടി മറഞ്ഞതറിഞ്ഞില്ലാ.... ഞാൻ എന്റെ വാമ ഭാഗത്തെ സ്നേഹിച്ചതിനേക്കാളും അവൾ എന്നെ ആരാധിച്ചു. കനൽ വഴികളിൽ അവളെനിക്ക് പാദുകങ്ങളായി, ഇടവപ്പാതിയിലെ ഇടിമിന്നലിൽ കവചമായി, തുലാ വർഷത്തിൽ കുടയായി. അസുഖക്കിടക്കയിൽ ഔഷധമായി. മനസ്സ് വേദനിച്ചപ്പോൾ നീലാമ്പരിയായി. പുലർകാലങ്ങളിൽ കാതുകളിൽ ഭൂപാളം പാടി. എന്റെ തെറ്റിന്റെ സ്ലേറ്റിൽ അവൾ മഴിത്തണ്ടായി. ഒരു ചുടു ചുംബനത്തിന്റെ നിശാസം അവളിൽ നിന്നും കേട്ടതറിഞ്ഞൊ?, ഞാനൊന്നും നൽകിയില്ല... അരവയർ നിറയുവാൻ അന്നവും നൽകീല, അരചുറ്റി ഘോഷിക്കാൻ ഉടുതുണി നൽകീല, ആരിരോ പാടുവാൻ അവളേയും നൽകീല, ആട്ടിയുറക്കുവാൻ അവനെയും നൽകീല, എങ്കിലും.......... അവളെന്നെ സ്നേഹിക്കുകയായിരുന്നു ഈ സുന്ദരവേളയിൽ മനസ്സാൽ അവളെ ഒന്ന് വണങ്ങീലയെങ്കിൽ നിങ്ങളെന്നെ മനുഷ്യനെന്നു വിളിക്കില്ലല്ലോ.........
സൂര്യജിത്തും മകനാണ്
ധന്യവാന്‍ - ജീവിതത്തില്‍ ഇനി എന്ത് വേണം !
ReplyDeleteസന്തോഷംRAGHU MENON
DeleteThis comment has been removed by the author.
Deleteആശംസകള്‍ ....
ReplyDeleteളരെ നന്ദി ഓർമ്മകൾ............
Deleteകാലത്തിന്റെ അശ്വവേഗത്തിൽ തരിമ്പും തളരാതെ പരസ്പരസ്നേഹത്തിന്റെ ഊഷ്മളത സൂക്ഷിക്കാൻ കഴിഞ്ഞ നിങ്ങൾ ഏറെ ഭാഗ്യം ചെയ്തിരിക്കുന്നു. പ്രാർത്ഥനകളോടെ നന്മകൾ നേരുന്നു......
ReplyDeleteമനസ്സ് നിറഞ്ഞ സന്തോഷം പ്രദീപ് കുമാർ.....
Deleteഹൃദയധമനികളില്‍ ഒഴുകിയണയുന്ന
ReplyDeleteപ്രണയമധുരസരോവരത്തിലെ
ഇണഹംസങ്ങള്‍ക്ക് ആശംസകള്‍
സന്തോഷം മുഹമ്മദ് ആറങ്ങോട്ടുകര.
Deleteസ്നേഹമാണഖിലസാരമൂഴിയില്‍.......
ReplyDeleteഇത്രയും..................
ഈ സന്തോഷവും,സൌഖ്യവും എന്നുമെന്നും നിലനില്ക്കട്ടെ!
ഹൃദയംഗമമായ ആശംസകള്‍
നന്ദിയും സ്നേഹവും തങ്കപ്പൻ സർ
Deleteആശംസകള്‍...
ReplyDeleteഇനിയും വര്‍ഷങ്ങള്‍ സുന്ദരമായി നീളട്ടെ
30 തെർട്ടി ...സ്റ്റിൽ നോട്ട് ഔട്ട് ...!
ReplyDeleteഭാവുകങ്ങൾ കേട്ടൊ ചന്തുവേട്ടാ
വളരെ സന്തോഷം ബിലാത്തിപട്ടണം Muralee Mukundan
Deleteഅച്ചായിക്കും അമ്മയ്ക്കും എന്‍റെയും ആശംസകള്‍
ReplyDeleteമോളൂ ദീപേ.......സ്നേഹം...
Deleteആശംസകള്‍ മാഷേ... ഇനിയും ഒരുപാടൊരുപാട് വര്‍ഷങ്ങള്‍ സന്തോഷപൂര്‍വ്വം ഒരുമിച്ച് ജീവിയ്ക്കാനാകട്ടെ!
ReplyDeleteസന്തോഷം ശ്രീ..........
Deleteആശംസകള്‍ ചന്തുവേട്ടാ..
ReplyDeleteഎച്ചുമുക്കുട്ടീ....... മനസ്സ് നിറഞ്ഞ സന്തോഷം, സ്നേഹം...
Deleteആശംസകള്‍.... സ്നേഹപൂര്‍വം :) :)
ReplyDeleteസന്തോഷം മുബി.....
Deleteവഴിയില്‍ നിന്നും കിട്ടിയ നല്ല മക്കള്‍ക്കൊപ്പം രണ്ടു പേരും ഒരു പാടു കാലം സന്തോഷമായിരിക്കാന്‍ ആശംസിക്കുന്നു
ReplyDeleteതീർച്ചയായും,ഗൗരിനാഥന്‍
Delete