Saturday, October 30, 2010

ജനറേഷന്‍ ഗ്യാപ്പ് അഥവാ മരുമക്കത്തായം

ജനറേഷന്‍ ഗ്യാപ്പ് അഥവാ മരുമക്കത്തായം

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടിന്ന് മൂന്നു് മാസം കഴിഞ്ഞിരിക്കുന്നു.
ഇപ്പോള്‍ രാത്രിയാണ്,
അര്‍ദ്ധരാത്രി .
ഡി.വി.ഡിയും, റ്റി.വി യും മാദ്ധ്യമങ്ങളാക്കി
ഞങ്ങള്‍ നീലച്ചിത്രം കണ്ടു രസിക്കുന്നു .
ചില്ലിട്ടടച്ച ജാലകത്തിലൂടെ നിലാവെത്തി നോക്കുന്നതൊഴിച്ചാല്‍ ഞങ്ങള്‍
സ്വതന്ത്രരും സുസ്ഥരുമാണ്.
എങ്കിലും;കാണണമെന്നുള്ളിലും കാണണ്ടാന്ന് പുറമേയും കാട്ടി
അവളൊളിഞ്ഞാണ് വിദേശികളുടെ വിളയാട്ടം കാണുന്നത്.
(നാരിമാരെപ്പോഴുമങ്ങനെയാണല്ലോ... )

ഒരു സത്യം പറയട്ടെ ,
ആദ്യമാണിങ്ങനെയൊരു ചിത്രം ഞാന്‍ കാണുന്നത്.
അതുകൊണ്ടാവാമെന്‍ നയനധ്വയങ്ങള്‍
ആ പിക്ചര്‍ ട്യൂബിലുടക്കിക്കിടക്കുന്നതും....

ഒരു ചുവരിനപ്പുറത്ത് ,
വിഭാര്യനും  എന്‍റെ മാതുലനുമായ
അവളുടെ അച്ഛന്‍ ഉറങ്ങിക്കിടക്കുകയാവാം ?
ഞാനോര്‍ത്തു.....
എഴുപതുവയസ്സായ മാതുലന്റെ യൌവ്വനകാലങ്ങളില്‍
ഇത്തരമൊരു ചിത്രം കാണാന്‍ ശാസ്ത്രം വളര്‍ന്നിരുന്നില്ല .
വളര്‍ച്ചയേറിയതു കൊണ്ട് ഇപ്പോഴും അതു കാണുവാന്‍ കഴിഞ്ഞിരിക്കില്ല.

മുപ്പതു വയസ്സിനടുത്തെത്തിയ, എനിക്ക് കിട്ടിയ നയനസുഖത്തിനു  ( ? )
ശാസ്ത്രം കൂട്ടാളിയായി .
ശാസ്ത്രത്തിനു് ഞാന്‍ കാലത്തിനെ സാക്ഷിയാക്കി നന്ദി ചൊല്ലീടുന്നു.
പിറ്റേന്ന് രാവിലെ പുറത്തിറങ്ങാന്‍ പോലും ഞാന്‍ മടിച്ചു.
അരുതാത്തതെന്തോ ചെയ്തപോലെ ഒരു കുറ്റവാളിയുടെ മുഖാവരണം
ഞാന്‍ അറിയാതെ തന്നെയെന്‍ വദനത്തില്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്നു.

അതിന്‍റേയും പിറ്റേന്നാണ് ഞാനാവാര്‍ത്തയറിഞ്ഞത് .
അവന്റെ കൂട്ടുകാരന്‍ പറഞ്ഞറിഞ്ഞെന്റെ കൂട്ടുകാരന്‍
ചൊല്ലിയതാണാ വാര്‍ത്ത . അവന്‍ ,
എന്റെ അനന്തിരവന്‍ ,
പതിനഞ്ചു് വയസ്സുള്ളവന്‍ ,
പതിനഞ്ചു് നീലച്ചിത്രങ്ങളുടെ സി.ഡി. കണ്ടിരിക്കുന്നു.
എനിക്ക് കോപവും,വിഷമവും തോന്നി . 

അവനരുതാത്തത് കണ്ടതിലല്ല,
എന്റെ മാതുലന്‍ ഒരിക്കലും കാണാത്തതും,
അവന്റെ മാതുലന്‍ ഒരിക്കല്‍ കണ്ടതുമായ ‘കാര്യം’
 അവന്‍ അനേകം തവണ കണ്ടിരിക്കുന്നു...!

അവന്റെ അനന്തിരവന്‍ എത്രാമത്തെ വയസ്സിലായിരിക്കും അത് കാണുക??
**********

മേമ്പൊടി

അരുതെന്ന് ചൊല്ലുന്നതുടനേ കാണുവാനാര്‍ത്തി പെരുത്തുള്ള നവ്യ ജനത്തോടരുതെന്നു
 ചൊല്ലുന്ന ബുദ്ധനും മൂഢന്‍ ......
-------------------------------------------------------------------

5 comments:

  1. മേമ്പൊടി


    അരുതെന്ന് ചോല്ലുന്നതുടനേകാണുവാനാര്‍ത്തി പെരുത്തുള്ള നവ്യ ജനത്തോടരുതെന്നു ചൊല്ലുന്ന ബുദ്ധനും മൂഢന്‍......

    ReplyDelete
  2. അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ടല്ലോ, നല്ലതും ചീത്തയുമായി....... പഴയ തലമുറ ചെയ്യാതിരുന്നതും പുതിയ തലമുറ ചെയ്യുന്നതും.

    ReplyDelete
  3. ആഹാ ജനറേഷന്‍ ഗ്യാപ്പ് നീലിച്ചുകിടക്കുന്നു.

    ReplyDelete
  4. എഴുപതുവയസ്സായ മാതുലന്റെ യൌവ്വനകാലങ്ങളില്‍ ഇത്തരമൊരു ചിത്രം കാണാന്‍ ശാസ്ത്രം വളര്‍ന്നിരുന്നില്ല '
    പഴയ തലമുറ ചെയ്യാതിരുന്നതും പുതിയ തലമുറ ചെയ്യുന്നതും.

    ReplyDelete
  5. അവന്റെ അനന്തിരവന്‍ എത്രാമത്തെ വയസ്സിലായിരിക്കും അത് കാണുക??
    അവർക്ക് കാണാൻ അല്ല അനുഭവിക്കാൻ
    ശാസ്ത്രം എന്തേലും കരുതുമായിരിക്കും

    ReplyDelete