Sunday, March 17, 2013

ബാല്യം


ബാല്യം









എനിക്കെന്‍റെ ബാല്യം തിരികെ തരേണം 
ആരോടാണു ഞാന്‍ യാജിക്കേണ്ടത്.
ഇരവിനോടോ,പകലിനോടോ,ഈശയോടോ,ഈശ്വരനോടോ
അളളാവിനോടോ,പരംപൊരുളിനോടൊ,
ആരോടാണ് ഞാന്‍ യാജിക്കേണ്ടത്. ‌
വാര്‍‍ദ്ധക്യത്തിന്‍റെ അതിര്‍വരമ്പത്ത്‌ തെന്നി വിഴാ കാത്തു നില്‍ക്കുന്ന ഞാന്‍എന്തിനാണ് ബാല്യത്തെ സ്‌മരിച്ചത്
അമ്മിഞ്ഞപ്പാലമൃതം കൊതിച്ചിട്ടോ ?
അമ്മതന്‍ താരാട്ട് പാട്ടിനും കൊതിച്ചിട്ടോ ?
പിച്ചവച്ചും, പിടഞ്ഞ് വീണും, വീണ്ടുമെണീറ്റും, മൊണാകാട്ടിച്ചിരിച്ചും
മുതിർന്നോര്‍ക്ക് പൊന്നോമനയായിട്ടൊരായിരം മുത്തങ്ങറ്റുവാങ്ങാനാണോ?

അതോ...............
ഒന്നുമറിയത്തോരിളം മനസിലെ,പുലരിയും,പൂവും,കിളിയും,കിളിന്തും,
തത്തമ്മപ്പാട്ടും, തപ്പോട്ട് ചിന്തും ഒരിക്കല്‍ക്കൂടി അടുത്തറിയാനാണോ ?
അതുമല്ലഃ
കാമ ക്രോധ മോഹ ലോഭങ്ങളിലഭിരമിക്കും അന്ധരാമെന്നുടെ
ഉടപ്പിറപ്പൂകള്‍ക്കിടയിലൊരുകൃമിയായലഞ്ഞ് , കൃമിക്കുന്ന ഇന്നിനെ
മറന്നിട്ടിന്നലയെ മാത്രം പുല്‍കി ഒരാനന്ദ നിര്‍വൃതിക്കുടമയാകാനാണോ?
അറിയില്ല,
അറിയില്ലേ ?
പറയാനോത്തിരിയുണ്ടെന്നാകിലും, പറയാനെളുതല്ലതതൊന്നും
മൌനമുടക്കാതെയെന്‍ നാവ് ചങ്ങലക്കിട്ട് വാത്മീകത്തിനുള്ളിലാണ്.


കാലമേ...............
നീ എന്തിന് മുന്നോട്ട് ചലിക്കുന്നു എനിക്ക് വേണ്ടി ഒരു തവണ ഒരിക്കല്‍മാത്രം-
പിന്തിരിഞ്ഞോടുക .
വീണ്ടും ഞാന്‍ ബാല്ലൃത്തിന്‍റെ കുളിര് നുകരട്ടെ.
കൌമരവും യൌവ്വനവും തന്ന നഞ്ചിന്റെ ചവർപ്പുമാറ്റി
ഇത്തിരി മധുരം നുകരട്ടെ
കഷ്ടം................
മത്തടിഞ്ഞ മനസ്സേ .......?
എന്തൊരു ഭ്രാന്തന്‍ ചിന്തയാണിത്.....?
കള്ളം പറയരുതല്ലൊ.............
ഞാന്‍ ഇപ്പോ ഭ്രാന്ത തന്നെയാണ്
നിയതിയും നിമിത്തങ്ങളും എന്നെ ചങ്ങലക്കിട്ടിരിക്കുന്നു.
          ..............................

Thursday, February 7, 2013

കുര്യവിചാരം










കുര്യവിചാരം
പെണ്ണ്  ആണിനെന്നുള്ളത്    അലിഖിതം
ആണ് പെണ്ണിനെ തൊട്ടാൽ അവിഹിതം
അച്ഛൻ അമ്മയെ പ്രാപിച്ചത് കൊണ്ട് മാത്രം
എന്റെ ജന്മം...................
അപ്പോൾ എനിക്ക് പ്രാപിക്കാൻ പെണ്ണു വേണ്ടേ?

വർണ്ണങ്ങൾ തേച്ച്,വർണ്ണങ്ങളണിഞ്ഞ് നടക്കുന്ന
സുന്ദരിമാരുടെ രൂപത്തെക്കുറിച്ച് വർണ്ണിച്ചത്,കവികൾ,
സന്യാസിമാർ.......

കൂർമ്പിച്ച മാറും, തുടുത്ത ചുണ്ടുകളും
നിണം തെറിക്കും കപോലങ്ങളും 
എരിവുള്ള നോട്ടവും
ഗജരാജവിരാചിത മന്ദഗതിയും
മനസ്സിൽ ദ്രുത കാലചലനങ്ങൾ 
തീർത്തതും അവർ തന്നെ....കവികൾ,സന്യാസിമാർ
മനസ്സിൽ വാരി വിതറിയ സങ്കല്പ സുന്ദര കാമനകൾ
എന്നെ പുരുഷനാക്കി;ഇതൊക്കെ വായിക്കുമ്പോഴും 
ബിംബങ്ങളെ നോക്കുമ്പോഴും എന്നിലെ പുരുഷ ചിന്ത
ഗിരിശൃംഗമേറ്റുന്നത് ദൈവത്തിന്റെ വിളയാട്ടം..

എനിക്ക് 'ഉയർച്ചയും',അവൾക്ക് 'താഴ്ചയും'
എന്തിനാ ഈശൻ രൂപ കല്പന ചെയ്തത്

ഇപ്പോൾ, നോക്കിയാൽ കുറ്റം, തൊട്ടാൽ കുറ്റം
കുറ്റഭാരം കൊണ്ട് ഞാനും എന്റെ വർഗ്ഗവും
മറ്റ് ഗ്രഹങ്ങൾ തേടി പോകേണ്ടി വരുമോ?

പുരാണേതിഹാസങ്ങളിൽ മകളെ പ്രാപിച്ചവനും,
സോദരിയെ വേട്ടവനും,അമ്മയെ വരിച്ചവനും ഏറെ.
അതൊക്കെ കാണതെ പഠിച്ച്  പരീക്ഷ എഴുതുന്നൂ
ആദ്യം ഇത്തരം പനയോലകളെ കത്തിക്കുക.
പുരുഷന്മാരുടെ കണ്ണുകൾ കുത്തിപ്പൊട്ടിക്കുക
ലിംഗം മുറിച്ച് മാറ്റുക,അല്ലെങ്കിൽ ഷണ്ഡീകരിക്കുക
എട്ട് കാലി ആണിനെ പ്രാപിച്ച് കൊന്ന് കളയും പോലെ
അവനേയും ഇണചേർന്ന് കഴ്ഞ്ഞയുടനെ കൊന്ന് കളയുക
ലോകാ സമസ്താ സുഖനോ ഭവന്തു:

അവളുടെ അനുമതി ഇല്ലാതെ അവളെ തൊടരുത്
അത് ന്യായം.
അവൾ ചൂണ്ടിക്കാട്ടുന്നവരെല്ലാം കുറ്റവാളികൾ?
അത് അന്യായം.
ന്യായത്തിനും ,അന്യായത്തിനും ഇടയിൽ 
ഒരു പാലം പണിയുക..
എന്നിട്ട് പുരുഷന്മാരെ  അതിലൂടെ മാത്രം നടത്തുക.
അതുമല്ലെങ്കിൽ,
കടുക്ക കഷായം കുടിക്കാൻ കൊടുക്കുക.....
വരിയുടക്കുക...
ഇനി അവൻ വിശ്രമിക്കട്ടെ.................

                    ........................

Friday, December 28, 2012

ഞങ്ങൾ, പുരുഷന്മാർ അപരാധികളോ ?




ഞങ്ങൾ, പുരുഷന്മാർ അപരാധികളോ ?

രണ്ട് മൂന്ന് ദിവസമായി, ഞാനൊന്ന് നേരെയുറങ്ങിയിട്ട്.വല്ലാത്ത ഒരു തരം പേടി  മനസ്സിനെ ഗ്രസിച്ചിരിക്കുന്നൂ.ഡൽഹിയിൽ ബസ്സിൽ വച്ച് ആ കുട്ടിയെ വെറിപൂണ്ട ആ കാപാലികന്മാർ പീഡിപ്പിച്ച നാൾ തൊട്ട് തുടങ്ങിയതാണ് ഈ സംഭ്രമം. ഡെൽഹിയിൽ തെരുവ് യുദ്ധം.. നാട്ടിൽ വാർത്തായുദ്ധം
12 വയസ്സുള്ള പെൺകുട്ടിയെ അച്ഛൻ പീഡിപ്പിച്ചു………….14 വയസ്സുള്ള പെൺകുട്ടി പ്രസവിച്ചൂ,കാരണക്കാരനായ ചെറിയച്ഛനെ പോലീസ് അറസ്റ്റ് ചെയ്തൂ. പതിനൊന്ന് വസ്സായ പെൺകുട്ടിയെ, അച്ഛ്ൻ നൂറു രൂപ വീതം പ്രതിഫലം പറ്റി എട്ട് പേർക്ക് കാഴ്ച വച്ചൂ.അച്ഛനും മറ്റ് ആറുപേരും പിടിയിൽ ഇനിയുള്ള ഒരാൾക്കായി പോലീസ് ഊർജിതമായ അന്വേക്ഷണം ആരംഭിച്ചൂ.. പത്ര ലേഖികയെ ബസ്സിനുള്ളിൽ വച്ച് പീഡിപ്പിച്ചയാളെ ലേഖിക തന്നെ കൈകാര്യം ചെയ്ത് പോലീസിനെ ഏൽ‌പ്പിച്ചൂ. ഇന്നലെ വൈകുന്നേരത്തെ എഷ്യാനെറ്റ് ന്യൂസ്സിലെ പ്രധാന വാർത്തകളാണിത്.ഞാനും,എന്റെ അമ്മയും, ഭാര്യയും,ഭാര്യയുടെ സഹോദരീ പുത്രിയും(17 വയസുകാരി) ഈ വാർത്ത കാണുകയായിരുന്നൂ.അമ്മ അടുക്കളയിലേക്ക് എണീറ്റ് പോയി.ഭാര്യ എന്നേയും, ഞാൻ ഭാര്യയേയും നോക്കി,ഞങ്ങളെ രണ്ട് പേരേയും,17 വയസ്സുള്ള മകൾ നോക്കിയിരിക്കുന്നൂ.ഞാൻ കസേരവിട്ട് പുറത്തിറങ്ങി.
ഇടറോഡ് വിട്ട് മെയിൻ റോഡിൽ ഇറങ്ങാൻ തുടങ്ങുമ്പോൾ പിന്നിൽ നിന്നും “ചേട്ടാ”  എന്ന വിളിയോശ. ഞാൻ തിരിഞ്ഞു നിന്നു. അയൽക്കാരനായ സുബാഷ്.
“ചേട്ടൻ എവിടെക്കാ”
“ കവല വരെ വെറ്റിലയും അടക്കയും വാങ്ങണംഎന്താ സുഭാഷ്..?”
“ചേട്ടന്റെകാർ ഞാനൊന്നെടുത്തോട്ടെസിറ്റി വരെ പോകാനാ”
“എന്താ സുബാഷ് വിശേഷം വല്ലതും.”
“പ്രത്യേകിച്ചൊന്നുമില്ലാസിനിയെ ഒന്ന് വിളിക്കാനാ..ഓഫീസ് വിട്ട് കാണും”
“ താങ്കളുടെ ഭാര്യ സാധാരണ ബസ്സിലല്ലേ വരുന്നത് ബസ്സ് സമരം വല്ലതും ഉണ്ടായോ?”
“ഇല്ല..ഇന്ന് മോളെയും കൂട്ടിയാ അവൾ പോയത്
“മോൾക്ക് ഇപ്പോൾ ക്രിസ്തുമസ്സ് അവധിയല്ലേ,പത്താം തരമായില്ലേ,വീട്ടിലിരുത്തി പി പ്പിക്കാതെ എന്തിനാ ഓഫീസിൽ കൊണ്ട് പോയത്?”
“ ഇന്ന് എനിക്ക് അവധിയാ”
അയ്യാളുടെ മുഖത്ത് തെന്നിമറഞ്ഞ എതോ വികാരം എന്നെ അലോസരപ്പെടുത്തി.
“ചെല്ലൂ.. ചേച്ചി വീട്ടിൽ കാണും,കാറിന്റെ താക്കോൽ ചോദിച്ചാൽ മതി.”
“താങ്ക്സ് ചേട്ടാ”
അവൻ തിരിഞ്ഞ് നടന്നപ്പോൾ എന്റെ മനസ്സ് വേദനിച്ചു . കേരളത്തിലെ, അല്ലെങ്കിൽ ഭാരത്തിലെ ഒട്ടുമിക്ക അച്ഛന്മാർ നേരിടുന്ന ഒരു വിഷമ സന്ധിയാണിത്. മകളെ അച്ഛന്റെ അടുത്ത് നിർത്തിയിട്ട് പോയാൽ അവൾ പീഡിപ്പിക്കപ്പെടുമോ? എന്ന് സംശയം കൂറുന്ന അമ്മമാർ “എന്റെ അടുത്ത് നിർത്തിയിട്ട് പോവൂ” എന്ന് ഉറക്കെ പറയാൻ മടിക്കുന്ന അച്ഛന്മാർ………….. നമ്മുടെ നാട് എങ്ങോട്ടാ……
ഇവിടെ ഞാൻ കുറ്റപ്പെടുത്തുന്നത് അച്ഛനെയോ, അമ്മയെയോ അല്ലാ മറിച്ച് മാദ്ധ്യമങ്ങളെയാണ്
125 കോടി ജനങ്ങൾ ജീവിക്കുന്ന നമ്മുടെ നാട്ടിൽ പത്തോ, പന്ത്രണ്ടോ കാമഭ്രാന്ത് പിടിച്ച അച്ഛന്മാരുണ്ടാകാം.. എന്ന് കരുതി എല്ലാ അച്ഛന്മാരും മകളെ പീഡിപ്പിക്കാൻ നടക്കുകയാണ് എന്ന ഒരു ഭീതി വളർത്തുകയാണ് നമ്മുടെ മാദ്ധ്യമങ്ങൾ, പ്രാധാന വാർത്തകളായും, പെണ്ണിനെ ക്യാമറക്ക് മുന്നിലെത്തിച്ച് പീഡനകഥകൾ പൊടിപ്പും തൊങ്ങലും വച്ച് വിളമ്പുന്ന ഇക്കൂട്ടർ പെൺകുട്ടിയുടെ മുഖം മാത്രം ക്രിത്രിമമായി മറയ്ക്കുന്നൂ. ആ മറ  ആണുങ്ങളുടെ  മനസ്സിൽ ഉണ്ടാക്കുന്ന വിങ്ങൽ ആരും കാണുന്നില്ലാ
ഇത്തരം പീഡന ക്രൂരതകൾ കാണിക്കുന്നവരുടെ മാനസ്സിക നിലയിൽ കാര്യ മായി വ്യതിയാനങ്ങളുണ്ട്.. അവരെ ചികിത്സിപ്പിക്കാനുള്ള തയ്യാറെടുപ്പിക്കുക യാണ് ആദ്യം വേണ്ടത്. അല്ലെങ്കിൽ മാധ്യമങ്ങൾ വഴി അവരെ ബോധവൽ ക്കരിക്കുക. അല്ലാതെ പാവപ്പെട്ട അച്ഛന്മാരെ ഭ്രാന്തന്മാരാക്കുന്ന ഏർപ്പാടല്ലാ മാധ്യമങ്ങൾ ചെയ്യേണ്ടത്.
കുട്ടികളേയും,സ്ത്രീകളെയും കമന്റടിക്കുന്നവർക്ക് 25000 രൂപയും,3വർഷം തടവും നൽകണം എന്നൊരു നിയമം പ്രാബല്ല്യത്തിൽ വരാൻ പോകുന്നൂ അത് ഗുണത്തേക്കാൾ ദോഷം ചെയ്യും എന്നാണെന്റെ വിശ്വാസം.തമ്മിൽ എതിർപ്പുള്ള ആർക്കും പുർഷന്മാരെ ഇക്കാര്യം പറഞ്ഞ് പോലീസ് സ്റ്റേഷനിലും, കൽത്തുറുങ്കിലും അടയ്ക്കാൻ കഴിയും.
സ്ത്രീക്ക് സമ സ്വാതന്ത്ര്യം നൽകണം എന്ന പക്ഷക്കാരനാണ് ഞാൻ. പുരുഷനെക്കാൾ സ്ത്രീകൾ കൂടുതലുള്ള നാടുമാണ് നമ്മുടെത്.എന്ന് കരുതി എല്ലാ പുരുഷന്മാരും പീഡിപ്പിക്കാൻ നടക്കുന്നവരല്ലാ. പുരുഷനും കൂടിയുള്ളവരാണ് സ്ത്രീകൾ, അമ്മയായും,മകളായും, കാമുകിയായും,പെങ്ങളായും ഒക്കെ.
പ്രീയപ്പെട്ട മാദ്ധ്യമ സോദരങ്ങളേവാർത്താ സെൻസേഷനും,വാണിജ്യത്തിനും ഒക്കെ നിങ്ങൾ പലവഴികളും തേടിക്കോളൂപക്ഷേ സ്ത്രീകളെ വിറ്റ് കാശാക്കുകയും,ആണുങ്ങളെ കിരാതന്മാരുമാക്കുന്ന ഇത്തരം വാർത്തകൾ, വശങ്ങളിലേക്കൊതുക്കൂഇല്ലെങ്കിൽ നിങ്ങളും വീഴും ഈ വാരിക്കുഴിയിൽ പിന്നെ കരകയറാൻ വലിയ ബുദ്ധിമുട്ടാകുംഞങ്ങൾ പുരുഷന്മാരും ജീവിച്ചോട്ടെ………………. ഞാൻ പീഡനങ്ങൾക്കെതിരാണ്..കാരണം എനിക്കുമുണ്ട് അമ്മയും,ഭാര്യയും,പെങ്ങന്മാരും മക്കളും.പെണ്ണുങ്ങളെ കണ്ടാൽ കെട്ടഴിഞ്ഞ് പോകുന്ന ഞരമ്പ് രോഗികളല്ലാഞങ്ങൾ നല്ല പുരുഷന്മാർ………………..

                                            ………………………

Thursday, December 20, 2012

21-12-2012,ൽ ലോകം അവസാനിക്കുമോ ???


                                        

21-12-2012, ലോകം അവസാനിക്കുമോ???

ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണിത്.. ദിവസം നാളെയാണ്‌.അതിന്റെ ഭീതിയിലാണ്പലരും. ഭീതിയുടെ അടിസ്ഥാനമാകട്ടെ വടക്കേ അമേരിക്കയിൽ ജീവിച്ചി
രുന്ന മായൻ എന്ന പ്രാചീന സമൂഹത്തിന്റെ കലണ്ടറും! മായൻ കലണ്ടർ അനുസരിച്ച് 2012 ഡിസംബർ 21 നു ശേഷം കാലമില്ലത്രേ..അതേ ദിവാസം തന്നെ ഭൂമിയുടെ കാന്തിക ശക്തി പണ്ടുണ്ടായിരുന്നതിന്റെ വിവരീത ദിശയിലാകുമെന്നും സൂര്യൻ ഭൂമിയിൽ നിന്നും ഏറ്റവുമകലെ
യുള്ള  സ്ഥാനത്തായിരിക്കുമെന്നും. അപ്പോൾ സൂര്യന്റെ സ്ഥാനം ഗ്യാലക്സിയുടെ കേന്ദ്ര പ്രതല
ത്തി ലായിരിക്കുമെന്നും ശാസ്ത്രീയമായി കണ്ട് പിടിച്ചിട്ടുണ്ട്.ഇവ ലോകാവസാനം വരുത്തക്ക പ്രത്യാഘാതങ്ങൾവരെ ഉണ്ടാക്കിയേക്കും പോൽ.അങ്ങനെ വന്നാൽ ഭൂമിയുമില്ലാ, ചരാചർങ്ങളുമില്ല,നാമുമില്ല നമ്മുടെ ബ്ലോഗുകളുമില്ലാ…….

നിഗമനത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച് 2012 എന്ന ഹോളിവുട്ട് സിനിമ മനുഷ്യരെ കൂടുതൽ ആശങ്കാകുലരാക്കി.ജനം തിയേറ്ററുകളിലേക്ക് കുതിച്ച് കയറി.

മായന്മാരുടെ ചിന്തക്കനുസരിച്ച് നാളെ ലോകം അവസാനിക്കുമോ?

മായൻ വർഗ്ഗക്കരുടെ സംഖ്യാരീതിയനുസരിച്ച് 5125.36 വർഷങ്ങളേ അവരുടെ കലണ്ടറിൽ ഉൾപ്പെടുത്താൻ കഴിയൂ.അവരുടെ കലണ്ടറിലെ ഒന്നാം ദിവസം ക്രിസ്തുവിനുമുൻപ് 3114 ആഗസ്റ്റ് 11 ഉം സാദ്ധ്യമായ അവസാന ദിവസം ക്രിസ്താബ്ദം 2012 ഡിസംബർ 21ഉം ആണ്. ഒന്നാംക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് 100 വരെ എണ്ണാനേ അറിയൂ എന്നതിനാൽ നൂറ് മുകളിൽ സംഖ്യകളില്ലാ എന്ന് പറയുന്നത് പോലെ അസംബന്ധമാണ്പരിമിധികൾകളുള്ള മായൻ കലണ്ടർ അടിസ്ഥാനമാക്കി  2012 ഡിസംബർ 21നു ലോകം അവസാനിക്കും എന്നുള്ള വാദം. മാത്രമല്ലാ,ഭൂകാന്തധ്രുവങ്ങളുടെ തല തിരിയലും സൂര്യന്റെ സ്ഥാന വ്യത്യാസങ്ങളൂം  പടിപ്പടിയായി പുരോഗമിക്കുന്ന പ്രക്രിയകളാണ്. കഴിഞ്ഞ അനേക വർഷങ്ങളായി അതിന്റെ പ്രഭാവം, മാരിയായും,കൊടുംകാറ്റായും,സുനാമിയായും അനുഭവപ്പെട്ട് കൊണ്ടിരിക്കുകയുമാണ്‌. അതിൽ കൂടുതൽ വിനാശകരമായ അത്യാഹിതമൊന്നും 21 നു ഉണ്ടാകുകയില്ലാ.അതിനാൽ ലോകം നാളെ അവസാനിക്കുകയില്ലെന്ന് നിശ്ശംശയം പറയാം………….ആശ്വാസമായോ.. വരട്ടെ..ആശ്വസിക്കാൻ ബാക്കി നാളെ………………….
അതെ ഇന്ന് 21-12-2012 ഇതുവരെ ലോകം അവസാനിച്ചില്ലാ.പക്ഷേ എന്നെങ്കിലും ഒരു നാൾ ലോകം അവസാനിക്കും  30000 കോടി വർഷങ്ങൾക്ക് ശേഷം ആയിരിക്കും എന്നാണ് ശാസ്ത്രം പറയുന്നത്.തെർമോഡായനമിക്ക്സ് തത്വമനുസരിച്ച് എല്ലാ സംവിധാനങ്ങളും ക്രമേണ അഴിഞ്ഞ് പോകും. സൂര്യൻ കെട്ട് പോകും പിന്നെ പ്രപഞ്ചം നിലനിൽക്കില്ലല്ലോ.ശാസ്ത്രം അനുസരിച്ച് ലോകം അവസാനിച്ചേ മതിയാകൂ

സൂര്യന്റെ മരണം

സൌരകളങ്കങ്ങളുമായി ബന്ധപ്പെട്ട ഒരു വിശദീകരണം ഇങ്ങനെ, 11 വർഷത്തിലൊരിക്കൽ സൂര്യനിലെ കറുത്ത പൊട്ടുകളൂടെ എണ്ണം കൂടാറുണ്ട്.ഇക്കാലത്ത് സൂര്യൻ ഏറെ സജീവമായിരിക്കും സൌരജ്വാലകളും ,സൌരവാതകങ്ങളും ഈ സമയത്ത് ശക്തിപ്രാപിക്കും. ഇക്കാലത്ത് ഭൂമിയിലെ വാർത്താ വിനിമയ സംവിധാനങ്ങളും വൈദ്യുത വിതരണശ്രിംഖലകളും പലയിടങ്ങളിലായി തകരാറിലാകും പക്ഷേ അതൊന്നും വലിയ നാശത്തിൽ കലാശിക്കാറില്ല.മാത്രവുമല്ലാ സോളാർ മാക്സിമം എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ഇത്തവണ 2013 ലേ തുടങ്ങൂഎന്നും ഏറക്കുറേ അത് ശാന്തവുമായിരിക്കും എന്നാണ് വിദഗ്ദരുടെ അവകാശ വാദം.
അന്യ ഗോളങ്ങളിലേക്ക് മനുഷ്യർ കുടിയേറി പാർക്കാനുള്ളശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും,അത് പ്രായോഗികമാക്കി മാറ്റാൻ ഒരു കാൽ നൂറ്റാണെങ്കിലും കഴിയേണ്ടി വരും. സൂര്യനിൽ സംഭവിക്കുന്ന മാറ്റങ്ങളെപ്പറ്റിയും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയും ഒരു പരിധിവരെ നാം വ്യാകുലപ്പെടേണ്ടതില്ല. പിന്നെ ലക്ഷക്കണക്കിന്‌വർഷങ്ങൾക്ക് ശേഷം സംഭവിക്കുന്ന കാര്യങ്ങൾക്ക് നമുക്ക് മുൻകരുതൽ എടുക്കാനും കഴിയില്ലാ.
കോടിക്കണക്കിന് വർഷങ്ങൾക്ക് ശേഷം സൂര്യൻ ചുവപ്പ് ഭീമനാകുമെന്നും അതിനിടെ ഭൂമിയിലെ കടൽ മുഴുവനും വറ്റിപ്പോകുമെന്നും പിന്നെ സൂര്യൻ കുള്ളൻ നക്ഷത്രമായി ഒരു വലിയ വാതകപടലത്തിനുള്ളിൽ ഒളിച്ചിരിക്കുമെന്നും ശാസ്ത്രം പറയുന്നൂ.പ്രകാശം നഷ്ടപ്പെട്ട സൌര്യയൂഥം ഒഴിഞ്ഞ അരങ്ങ് പോലെ ഏറെക്കുറേ ശൂന്യമാകുമെന്നതും ശാസ്ത്രസത്യം തന്നെ.
നമ്മുടെ ഗാലക്സിയിലെ 13,000 കോടി നക്ഷത്രങ്ങളും,40,000 കോടിയോളം നക്ഷത്രങ്ങളുള്ള ആൻഡ്രോമിഡ ഗാലക്സിയും കോടിക്കണക്കിന്‌ വർഷങ്ങൾക്ക് ശേഷം കൂട്ടിമുട്ടും എന്നും അപ്പോൾ നക്ഷത്രങ്ങൾ ചിതറിത്തെറിക്കുമെന്നും  ആ നക്ഷത്രങ്ങളെ ഭീമാകാരൻ തമോ ഗർത്തങ്ങൾ വെട്ടി വിഴുങ്ങുമെന്നും ശാസ്ത്രം വിശ്വസിക്കുന്നൂ..മറ്റ് ഗാലക്സികൾക്കും ഒരു പക്ഷേ ഇത് തന്നെയായിരിക്കും ഗതി. ശാസ്ത്രത്തിന്റെ ഈ നിഗമനങ്ങളെല്ലാം ഏതോ യക്ഷിക്കഥയിലെ നിഗൂഡ കാല്പനിക ഭാവനകളായി കേൾക്കാനേ നമുക്ക് കഴിയുകയുള്ളൂ. .

ലോകാവസാനം

ലോകാവസാനം എന്നാൽ ഭൂമിയുടെ അവസാനമെന്നോ,സൌരയൂഥത്തിന്റെ അവസാന മാണന്നോ, ഈ പ്രപഞ്ചത്തിന്റെ തന്നെ അവസാനമാണെന്നോ ഒന്നും വേർതിരിച്ച് പറയാനാകില്ലാ.മാരകമായ രോഗങ്ങളോ ,ക്ഷോഭങ്ങളോ ഭൂമിയിലെ  മനുഷ്യ വർഗ്ഗത്തെ നശിപ്പിച്ചേക്കാം.മനുഷ്യ നിർമ്മിതമായ ആഗോള താപനവും,അതുമൂലമുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനങ്ങളും,പരിസരമലിനീകരണങ്ങ്ലും,അണുബോമബുകളും,ലോകയുദ്ധങ്ങളുംമനുഷ്യ വംശത്തെ തന്നെ നശിപ്പിക്കാൻ കെൽ‌പ്പുള്ളവയാണ്. അജ്ഞാതമായ കാരണങ്ങളെച്ചൊല്ലിയുള്ള നമ്മുടെ വ്യാകുലതകൾ ഇത്തരം മനുഷ്യ നിർമ്മിത ദുരന്തങ്ങൾ ഒഴിവാക്കാനുള്ള പരിശ്രമങ്ങളാക്കി മാറ്റാൻ നമുക്ക് കഴിയണം അതിനർത്ഥം നമുക്ക് ഒരു ഭീഷണിയും ഇല്ലെന്നല്ലാ. അജ്ഞതയും, ആർത്തിയും,അശാസ്ത്രീയതയും എത് സുനാമിയെക്കാളും ഭീകരമാണെന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്……….എല്ലാവർക്കും എന്റെ ക്രിസ്തുമസ്സ്,പുതുവത്സര ആശംസകൾ.