Sunday, March 17, 2013

ബാല്യം


ബാല്യം

എനിക്കെന്‍റെ ബാല്യം തിരികെ തരേണം 
ആരോടാണു ഞാന്‍ യാജിക്കേണ്ടത്.
ഇരവിനോടോ,പകലിനോടോ,ഈശയോടോ,ഈശ്വരനോടോ
അളളാവിനോടോ,പരംപൊരുളിനോടൊ,
ആരോടാണ് ഞാന്‍ യാജിക്കേണ്ടത്. ‌
വാര്‍‍ദ്ധക്യത്തിന്‍റെ അതിര്‍വരമ്പത്ത്‌ തെന്നി വിഴാ കാത്തു നില്‍ക്കുന്ന ഞാന്‍എന്തിനാണ് ബാല്യത്തെ സ്‌മരിച്ചത്
അമ്മിഞ്ഞപ്പാലമൃതം കൊതിച്ചിട്ടോ ?
അമ്മതന്‍ താരാട്ട് പാട്ടിനും കൊതിച്ചിട്ടോ ?
പിച്ചവച്ചും, പിടഞ്ഞ് വീണും, വീണ്ടുമെണീറ്റും, മൊണാകാട്ടിച്ചിരിച്ചും
മുതിർന്നോര്‍ക്ക് പൊന്നോമനയായിട്ടൊരായിരം മുത്തങ്ങറ്റുവാങ്ങാനാണോ?

അതോ...............
ഒന്നുമറിയത്തോരിളം മനസിലെ,പുലരിയും,പൂവും,കിളിയും,കിളിന്തും,
തത്തമ്മപ്പാട്ടും, തപ്പോട്ട് ചിന്തും ഒരിക്കല്‍ക്കൂടി അടുത്തറിയാനാണോ ?
അതുമല്ലഃ
കാമ ക്രോധ മോഹ ലോഭങ്ങളിലഭിരമിക്കും അന്ധരാമെന്നുടെ
ഉടപ്പിറപ്പൂകള്‍ക്കിടയിലൊരുകൃമിയായലഞ്ഞ് , കൃമിക്കുന്ന ഇന്നിനെ
മറന്നിട്ടിന്നലയെ മാത്രം പുല്‍കി ഒരാനന്ദ നിര്‍വൃതിക്കുടമയാകാനാണോ?
അറിയില്ല,
അറിയില്ലേ ?
പറയാനോത്തിരിയുണ്ടെന്നാകിലും, പറയാനെളുതല്ലതതൊന്നും
മൌനമുടക്കാതെയെന്‍ നാവ് ചങ്ങലക്കിട്ട് വാത്മീകത്തിനുള്ളിലാണ്.


കാലമേ...............
നീ എന്തിന് മുന്നോട്ട് ചലിക്കുന്നു എനിക്ക് വേണ്ടി ഒരു തവണ ഒരിക്കല്‍മാത്രം-
പിന്തിരിഞ്ഞോടുക .
വീണ്ടും ഞാന്‍ ബാല്ലൃത്തിന്‍റെ കുളിര് നുകരട്ടെ.
കൌമരവും യൌവ്വനവും തന്ന നഞ്ചിന്റെ ചവർപ്പുമാറ്റി
ഇത്തിരി മധുരം നുകരട്ടെ
കഷ്ടം................
മത്തടിഞ്ഞ മനസ്സേ .......?
എന്തൊരു ഭ്രാന്തന്‍ ചിന്തയാണിത്.....?
കള്ളം പറയരുതല്ലൊ.............
ഞാന്‍ ഇപ്പോ ഭ്രാന്ത തന്നെയാണ്
നിയതിയും നിമിത്തങ്ങളും എന്നെ ചങ്ങലക്കിട്ടിരിക്കുന്നു.
          ..............................

20 comments:

 1. എനിക്കെന്‍റെ ബാല്യം തിരികെ തരേണം
  ആരോടാണു ഞാന്‍ യാജിക്കേണ്ടത്.

  ReplyDelete
 2. നിഷ്കളങ്കമായ ബാല്യം.അമ്മിഞ്ഞപ്പാലിന്റെ മാധുര്യമുള്ള സംശുദ്ധമായ ബാല്യം..അത് തിരിച്ചുവരാന്‍ ആരാണ് കൊതിക്കാത്തത്?പക്ഷെ,അപ്പോഴും ഒരു കുഴപ്പമുണ്ട്..മരിച്ചുപോയ ഒരു ലോകത്തെ ആ കാലത്തിലേക്ക് പുനര്‍ജ്ജനിപ്പിക്കേണ്ടിവരും.അപ്പോള്‍ ആ ലോകത്തിലുള്ളവരും അവരുടെ ബാല്യം ആഗ്രഹിച്ചുപോകും.കാലം പുറകോട്ടുപോകുമ്പോള്‍ ലോകം ഒരു പിടി കളിമണ്ണില്‍ ഒതുങ്ങും.അതുവേണോ?

  ReplyDelete
 3. നല്ലൊരു ബാല്യകാലം..
  അതിന്റ്റെ അയവിറക്കുന്ന ഓർമ്മകൾ ..
  എല്ലാം ഒരു ദൈവാനുഗ്രഹമാണ് ..

  നഷ്ടബാല്യങ്ങൾ മാക്കാൻ ശ്രമിക്കുന്നവർക്ക് ..
  ഈ മധുരമായ ഓർമ്മകൾ ആനന്ദം തന്നെ

  ജീവിത സായാഹ്നത്തിൽ ബാല്യത്തിലേയ്ക്ക് പോകണം
  എന്ന ചിന്ത യാചനയായി പകർന്നപ്പോൾ
  അത് കൂടുതൽ മനോഹരമായി മാറി ...

  എല്ലാ നന്മകളും ...

  ReplyDelete
 4. കാലം പുറകോട്ടു സഞ്ചരിച്ചിരുന്നെങ്കിൽ എന്ന് ഒരു നിമിഷമെങ്കിലും ചിന്തിക്കാത്ത മനുഷ്യർ വിരളം ..

  ReplyDelete
 5. ആ നിഷ്കളങ്കതയിലേക്കൊരു മടക്കം .

  ReplyDelete
 6. കാമ ക്രോധ മോഹ ലോഭങ്ങളിലഭിരമിക്കും അന്ധരായവരുടെ
  ഇടയില്‍നിന്ന്‌,മനസിലെ പുലരിയും,പൂവും,കിളിയും,കിളിന്തും,
  തത്തമ്മപ്പാട്ടും, തപ്പോട്ട് ചിന്തും ഒരിക്കല്‍ക്കൂടി അനുഭവിക്കാന്‍
  മുതിർന്നോര്‍ക്ക്പൊന്നോമനയായിട്ടൊരായിരംമുത്തങ്ങൾ ഏറ്റുവാങ്ങാന്‍ വീണ്ടുമൊരു ബാല്യം......

  നഷ്ടപ്പെട്ട ബാല്യകാലം തിരിച്ചുകിട്ടിയെങ്കില്‍..,.....
  ശരിയാണ് ചന്തു സാറെ,ചിന്തിച്ചുപോകാറുണ്ട്!!!
  ആശംസകളോടെ

  ReplyDelete
 7. ബാല്യകാലം തിരിച്ചു പിടിക്കാൻ മനസ്സിനാവില്ലെ..?

  ചില നേരം മനസ്സ്‌ കടിഞ്ഞാണില്ലാത്ത കുതിരയെ പോലെയാണല്ലൊ അല്ലേ..?

  ആശംസകൾ..!

  യാചന *

  ReplyDelete
 8. Willaim Blakeinte ഒരു കവിത ഇല്ലേ? ( the innocent)ഓർത്ത് പോകുന്നു

  ReplyDelete
 9. നാമെല്ലാം ബാല്യത്തിലേക്കുള്ള പോക്കിലല്ലെ ഇപ്പോൾ...!
  വയസ്സാവുമ്പോൾ ബാല്യത്തിലേപ്പോലെ പിടിച്ചു പിടിച്ചു നടക്കാം...!
  അൽഷിമേഴ്സായതു കൊണ്ട് ഒന്നും ഓർമ്മയുണ്ടാവില്ല കുഞ്ഞുങ്ങളെപ്പോലെ...!
  ഭക്ഷണം കഴിപ്പിക്കാനും മറ്റും കുഞ്ഞുങ്ങൾക്കു വാരിക്കൊടുക്കുമ്പോലേ കൂടെ ആളു കാണും..!
  മറ്റ് ദൈനംദിന കാര്യങ്ങൾക്കും ഉടുപ്പു മാറ്റിത്തരാനും ഒക്കെ കുഞ്ഞുങ്ങളെ നോക്കുമ്പോലെ തന്നെ ആളുണ്ടാവും...!
  പിന്നെന്തിനണ്ണാ... ബാല്യത്തിലേക്ക് ഒരു തിരിച്ചു പോക്ക് എന്ന അസാദ്ധ്യസ്വപ്നം കാണണം...!?
  അങ്ങോട്ടേക്കല്ലെ ഈ പോക്ക്...!!!
  ആശംസകൾ...
  [അവിടം വരെ എത്തിക്കരുതെന്നാ ഈയുള്ളവന്റെ പ്രാർത്ഥന.
  ഇനിയൊരു ബാല്യം സഹിക്കാൻ കഴിയില്ല....!]

  ReplyDelete
 10. പറയാനോത്തിരിയുണ്ടെന്നാകിലും, പറയാനെളുതല്ലതതൊന്നും

  അതുതന്നെ.

  ReplyDelete
 11. ബാല്യം എപ്പോഴും നമ്മേ മോഹിപ്പിക്കും അല്ലേ ... അന്നത്തെ നിഷ്കളങ്കത, സന്തോഷം, സ്നേഹം, ആകാംഷ ഒന്നും പിന്നെ ഒരിക്കലും ലഭിക്കില്ല അല്ലേ ..

  ReplyDelete
 12. ആറും അറുപതും ഒരുപോലെയെന്നല്ലേ പഴമൊഴി.
  എളുപ്പമുള്ള ഓപ്ഷന്‍ രണ്ടാമത്തേതാണ്.

  ReplyDelete
 13. ബാല്യത്തില്‍ വലുതാകാന്‍ കൊതി. വലുതാവുമ്പോള്‍ ബാല്യത്തിനു കൊതി. ബാല്യം തിരിച്ചു കിട്ടിയാല്‍ കയ്ക്കോ അല്ലേ ചന്തുവേട്ടാ. നമ്മളൊക്കെ ശരിക്കും കിട്ടാത്തതിനു വേണ്ടിയുള്ള കൊതിയന്മാര്‍ തന്നെ അല്ലേ?
  നന്നായി ഇഷ്ടായി കവിത.

  ReplyDelete
 14. കാലമേ......
  നീ എന്തിന് മുന്നോട്ട് ചലിക്കുന്നു എനിക്ക് വേണ്ടി ഒരു തവണ –ഒരിക്കല്‍മാത്രം-
  പിന്തിരിഞ്ഞോടുക...

  ആഗ്രഹം കൊള്ളാം.. പക്ഷെ നടക്കുമോ????


  ReplyDelete
 15. പലപ്പോഴും ഞാന്‍ കൊതിക്കാറുണ്ട് ബാല്യത്തിലേക്ക് തിരിച്ചു പോവാന്‍ ..

  ReplyDelete
 16. ബാല്യം എനിക്കും പ്രിയം ...

  ReplyDelete
 17. ഒരിക്കലും തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും വെറുതെ ഞാനും കൊതിക്കുന്നു .

  ReplyDelete
 18. നഷ്ട വസന്തമായി ബാല്യം

  ReplyDelete
 19. എല്ലാവരുടെയും ഉള്ളിലുള്ള നടക്കാത്ത സ്വപ്നം. രചന നന്നായി

  ReplyDelete
 20. ഒരു ctrl z അടിച്ച് ബാല്യത്തിലേക്ക് പോകാൻ കഴിയുന്ന കാലം വരട്ടെ. :)

  ReplyDelete