Thursday, February 7, 2013

കുര്യവിചാരം










കുര്യവിചാരം
പെണ്ണ്  ആണിനെന്നുള്ളത്    അലിഖിതം
ആണ് പെണ്ണിനെ തൊട്ടാൽ അവിഹിതം
അച്ഛൻ അമ്മയെ പ്രാപിച്ചത് കൊണ്ട് മാത്രം
എന്റെ ജന്മം...................
അപ്പോൾ എനിക്ക് പ്രാപിക്കാൻ പെണ്ണു വേണ്ടേ?

വർണ്ണങ്ങൾ തേച്ച്,വർണ്ണങ്ങളണിഞ്ഞ് നടക്കുന്ന
സുന്ദരിമാരുടെ രൂപത്തെക്കുറിച്ച് വർണ്ണിച്ചത്,കവികൾ,
സന്യാസിമാർ.......

കൂർമ്പിച്ച മാറും, തുടുത്ത ചുണ്ടുകളും
നിണം തെറിക്കും കപോലങ്ങളും 
എരിവുള്ള നോട്ടവും
ഗജരാജവിരാചിത മന്ദഗതിയും
മനസ്സിൽ ദ്രുത കാലചലനങ്ങൾ 
തീർത്തതും അവർ തന്നെ....കവികൾ,സന്യാസിമാർ
മനസ്സിൽ വാരി വിതറിയ സങ്കല്പ സുന്ദര കാമനകൾ
എന്നെ പുരുഷനാക്കി;ഇതൊക്കെ വായിക്കുമ്പോഴും 
ബിംബങ്ങളെ നോക്കുമ്പോഴും എന്നിലെ പുരുഷ ചിന്ത
ഗിരിശൃംഗമേറ്റുന്നത് ദൈവത്തിന്റെ വിളയാട്ടം..

എനിക്ക് 'ഉയർച്ചയും',അവൾക്ക് 'താഴ്ചയും'
എന്തിനാ ഈശൻ രൂപ കല്പന ചെയ്തത്

ഇപ്പോൾ, നോക്കിയാൽ കുറ്റം, തൊട്ടാൽ കുറ്റം
കുറ്റഭാരം കൊണ്ട് ഞാനും എന്റെ വർഗ്ഗവും
മറ്റ് ഗ്രഹങ്ങൾ തേടി പോകേണ്ടി വരുമോ?

പുരാണേതിഹാസങ്ങളിൽ മകളെ പ്രാപിച്ചവനും,
സോദരിയെ വേട്ടവനും,അമ്മയെ വരിച്ചവനും ഏറെ.
അതൊക്കെ കാണതെ പഠിച്ച്  പരീക്ഷ എഴുതുന്നൂ
ആദ്യം ഇത്തരം പനയോലകളെ കത്തിക്കുക.
പുരുഷന്മാരുടെ കണ്ണുകൾ കുത്തിപ്പൊട്ടിക്കുക
ലിംഗം മുറിച്ച് മാറ്റുക,അല്ലെങ്കിൽ ഷണ്ഡീകരിക്കുക
എട്ട് കാലി ആണിനെ പ്രാപിച്ച് കൊന്ന് കളയും പോലെ
അവനേയും ഇണചേർന്ന് കഴ്ഞ്ഞയുടനെ കൊന്ന് കളയുക
ലോകാ സമസ്താ സുഖനോ ഭവന്തു:

അവളുടെ അനുമതി ഇല്ലാതെ അവളെ തൊടരുത്
അത് ന്യായം.
അവൾ ചൂണ്ടിക്കാട്ടുന്നവരെല്ലാം കുറ്റവാളികൾ?
അത് അന്യായം.
ന്യായത്തിനും ,അന്യായത്തിനും ഇടയിൽ 
ഒരു പാലം പണിയുക..
എന്നിട്ട് പുരുഷന്മാരെ  അതിലൂടെ മാത്രം നടത്തുക.
അതുമല്ലെങ്കിൽ,
കടുക്ക കഷായം കുടിക്കാൻ കൊടുക്കുക.....
വരിയുടക്കുക...
ഇനി അവൻ വിശ്രമിക്കട്ടെ.................

                    ........................

16 comments:

  1. ആദ്യം ഇത്തരം പനയോലകളെ കത്തിക്കുക.

    ന്യായത്തിനും ,അന്യായത്തിനും ഇടയിൽ
    ഒരു പാലം പണിയുക..

    ശരിയും തെറ്റും സംശയവും അതിശയവും കുഴഞ്ഞുമറിഞ്ഞ്....

    ReplyDelete
  2. അവളുടെ അനുമതി ഇല്ലാതെ അവളെ തൊടരുത്
    അത് ന്യായം.
    അവൾ ചൂണ്ടിക്കാട്ടുന്നവരെല്ലാം കുറ്റവാളികൾ?
    അത് അന്യായം.

    മനോഹരമായ വരികള്‍.... അര്‍ത്ഥ പൂര്‍ണമായ വിവരണങ്ങള്‍... വാക്കുകളില്ല സര്‍,അഭിനന്ദിക്കാന്‍... :)

    ReplyDelete
  3. ''അവൾ ചൂണ്ടിക്കാട്ടുന്നവരെല്ലാം കുറ്റവാളികൾ?
    അത് അന്യായം'

    അപ്പോൽ പിന്നെ എങ്ങനെയാണ് അവൾ കുറ്റവാളിയെ കാട്ടിക്കൊടുക്കേണ്ടത്, പാവങ്ങൾക്ക് ഒരു മാർഗം പറഞ്ഞുകൊടുക്കൂ
    http://goweri2.blogspot.com/

    ReplyDelete
  4. സോഫ്റ്റ് കോര്‍ണര്‍

    ReplyDelete
  5. കവി എഴുതിയത് കവിതയും കഥയും ഭാവനയും ആണെന്ന് മനസിലാക്കാനുള്ള ബുദ്ധിയും ആണിന് കൊടുക്കാന്‍ കൂടി എഴുതാമായിരുന്നു .
    ആണെന്ന് കരുതി അമ്മയെയും , പെങ്ങളേയും കാണുന്ന സകല പെണ്ണിനേയും ഭോഗിക്കണോ .., പനയോലകള്‍ പിന്തുടരുന്നതും ഒരുതരം അടിമ മനസാണ്

    ReplyDelete
  6. വിഷയം കേട്ടു മടുത്തതെങ്കിലും കവിയുടെ ആത്മരോഷം നന്നായി മനസ്സിലാക്കുന്നു. ആശംസകള്‍ ..

    ReplyDelete
  7. ന്യായവും അന്യായവും കണ്ടാൽ തിരിച്ചറിയാത്തവരായി മാറുകയാണൊ നമ്മൾ...?
    ആത്മരോഷം കൊള്ളാം...
    ആശംസകൾ...

    ReplyDelete
  8. ചന്തുവേട്ടന് ഈ ആശയം ഇതിലും എത്രയോ ഭംഗിയായി ആവിഷ്ക്കരിക്കാന്‍ സാധിക്കുമായിരുന്നു എന്ന പരാതിയോടെ.........

    ReplyDelete
  9. എച്മുക്കുട്ടിയുടെ അഭിപ്രായം തന്നെ.

    ReplyDelete
  10. പഴമയുടെ ശ്വാസം നുകരുമ്പോഴും,
    പുതുമയുടെ ശ്വാസം മദിക്കുന്നൂ..

    വേരുകൾ തേടിയുള്ള തടവുകാരന്റെ ചിന്തകൾ..
    ആശംസകൾ..!

    ReplyDelete
  11. ഏതായാലും ഞമ്മക്കും ഇതൊക്കെ ഉച്ചത്തില്‍ പറയാന്‍ ഒരാളുണ്ടായല്ലോ!
    പദ്യവും ഗദ്യവും ഗൌനിക്കാതെ ചിലയിടങ്ങളില്‍ പ്രതിക്ഷേധത്തിന്‍റെ തീവ്രത മുറ്റിനിന്നു.

    ReplyDelete
  12. പുരാണേതിഹാസങ്ങളിൽ മകളെ പ്രാപിച്ചവനും,
    സോദരിയെ വേട്ടവനും,അമ്മയെ വരിച്ചവനും ഏറെ.
    അതൊക്കെ കാണതെ പഠിച്ച് പരീക്ഷ എഴുതുന്നൂ
    ആദ്യം ഇത്തരം പനയോലകളെ കത്തിക്കുക.
    well said maashe...... അഭിനന്ദനങ്ങള്‍.........

    ReplyDelete
  13. കുറെകാലങ്ങള്‍ക്ക് ശേഷമാണെന്ന കുറ്റബോധത്തോടെയാണ് ഇവിടെക്കു വന്നത് ... നിരാശപ്പെടുത്തി.

    ReplyDelete
  14. സര്‍ക്കാസം മനസ്സിലാവായ അല്ല. അത് മനസ്സിലാവാത്തവര്‍ ഉണ്ടാവുമെന്ന ഭയം.

    ReplyDelete
  15. അവളുടെ അനുമതി ഇല്ലാതെ അവളെ തൊടരുത്
    അത് ന്യായം.
    അവൾ ചൂണ്ടിക്കാട്ടുന്നവരെല്ലാം കുറ്റവാളികൾ?
    അത് അന്യായം.

    ഞാനും ഇതു തന്നെ ഉച്ഛത്തിൽ പറയുന്നു

    ReplyDelete
  16. തുറന്ന എഴുത്തിന് അഭിനന്ദനങ്ങൾ

    ReplyDelete