Friday, December 28, 2012

ഞങ്ങൾ, പുരുഷന്മാർ അപരാധികളോ ?




ഞങ്ങൾ, പുരുഷന്മാർ അപരാധികളോ ?

രണ്ട് മൂന്ന് ദിവസമായി, ഞാനൊന്ന് നേരെയുറങ്ങിയിട്ട്.വല്ലാത്ത ഒരു തരം പേടി  മനസ്സിനെ ഗ്രസിച്ചിരിക്കുന്നൂ.ഡൽഹിയിൽ ബസ്സിൽ വച്ച് ആ കുട്ടിയെ വെറിപൂണ്ട ആ കാപാലികന്മാർ പീഡിപ്പിച്ച നാൾ തൊട്ട് തുടങ്ങിയതാണ് ഈ സംഭ്രമം. ഡെൽഹിയിൽ തെരുവ് യുദ്ധം.. നാട്ടിൽ വാർത്തായുദ്ധം
12 വയസ്സുള്ള പെൺകുട്ടിയെ അച്ഛൻ പീഡിപ്പിച്ചു………….14 വയസ്സുള്ള പെൺകുട്ടി പ്രസവിച്ചൂ,കാരണക്കാരനായ ചെറിയച്ഛനെ പോലീസ് അറസ്റ്റ് ചെയ്തൂ. പതിനൊന്ന് വസ്സായ പെൺകുട്ടിയെ, അച്ഛ്ൻ നൂറു രൂപ വീതം പ്രതിഫലം പറ്റി എട്ട് പേർക്ക് കാഴ്ച വച്ചൂ.അച്ഛനും മറ്റ് ആറുപേരും പിടിയിൽ ഇനിയുള്ള ഒരാൾക്കായി പോലീസ് ഊർജിതമായ അന്വേക്ഷണം ആരംഭിച്ചൂ.. പത്ര ലേഖികയെ ബസ്സിനുള്ളിൽ വച്ച് പീഡിപ്പിച്ചയാളെ ലേഖിക തന്നെ കൈകാര്യം ചെയ്ത് പോലീസിനെ ഏൽ‌പ്പിച്ചൂ. ഇന്നലെ വൈകുന്നേരത്തെ എഷ്യാനെറ്റ് ന്യൂസ്സിലെ പ്രധാന വാർത്തകളാണിത്.ഞാനും,എന്റെ അമ്മയും, ഭാര്യയും,ഭാര്യയുടെ സഹോദരീ പുത്രിയും(17 വയസുകാരി) ഈ വാർത്ത കാണുകയായിരുന്നൂ.അമ്മ അടുക്കളയിലേക്ക് എണീറ്റ് പോയി.ഭാര്യ എന്നേയും, ഞാൻ ഭാര്യയേയും നോക്കി,ഞങ്ങളെ രണ്ട് പേരേയും,17 വയസ്സുള്ള മകൾ നോക്കിയിരിക്കുന്നൂ.ഞാൻ കസേരവിട്ട് പുറത്തിറങ്ങി.
ഇടറോഡ് വിട്ട് മെയിൻ റോഡിൽ ഇറങ്ങാൻ തുടങ്ങുമ്പോൾ പിന്നിൽ നിന്നും “ചേട്ടാ”  എന്ന വിളിയോശ. ഞാൻ തിരിഞ്ഞു നിന്നു. അയൽക്കാരനായ സുബാഷ്.
“ചേട്ടൻ എവിടെക്കാ”
“ കവല വരെ വെറ്റിലയും അടക്കയും വാങ്ങണംഎന്താ സുഭാഷ്..?”
“ചേട്ടന്റെകാർ ഞാനൊന്നെടുത്തോട്ടെസിറ്റി വരെ പോകാനാ”
“എന്താ സുബാഷ് വിശേഷം വല്ലതും.”
“പ്രത്യേകിച്ചൊന്നുമില്ലാസിനിയെ ഒന്ന് വിളിക്കാനാ..ഓഫീസ് വിട്ട് കാണും”
“ താങ്കളുടെ ഭാര്യ സാധാരണ ബസ്സിലല്ലേ വരുന്നത് ബസ്സ് സമരം വല്ലതും ഉണ്ടായോ?”
“ഇല്ല..ഇന്ന് മോളെയും കൂട്ടിയാ അവൾ പോയത്
“മോൾക്ക് ഇപ്പോൾ ക്രിസ്തുമസ്സ് അവധിയല്ലേ,പത്താം തരമായില്ലേ,വീട്ടിലിരുത്തി പി പ്പിക്കാതെ എന്തിനാ ഓഫീസിൽ കൊണ്ട് പോയത്?”
“ ഇന്ന് എനിക്ക് അവധിയാ”
അയ്യാളുടെ മുഖത്ത് തെന്നിമറഞ്ഞ എതോ വികാരം എന്നെ അലോസരപ്പെടുത്തി.
“ചെല്ലൂ.. ചേച്ചി വീട്ടിൽ കാണും,കാറിന്റെ താക്കോൽ ചോദിച്ചാൽ മതി.”
“താങ്ക്സ് ചേട്ടാ”
അവൻ തിരിഞ്ഞ് നടന്നപ്പോൾ എന്റെ മനസ്സ് വേദനിച്ചു . കേരളത്തിലെ, അല്ലെങ്കിൽ ഭാരത്തിലെ ഒട്ടുമിക്ക അച്ഛന്മാർ നേരിടുന്ന ഒരു വിഷമ സന്ധിയാണിത്. മകളെ അച്ഛന്റെ അടുത്ത് നിർത്തിയിട്ട് പോയാൽ അവൾ പീഡിപ്പിക്കപ്പെടുമോ? എന്ന് സംശയം കൂറുന്ന അമ്മമാർ “എന്റെ അടുത്ത് നിർത്തിയിട്ട് പോവൂ” എന്ന് ഉറക്കെ പറയാൻ മടിക്കുന്ന അച്ഛന്മാർ………….. നമ്മുടെ നാട് എങ്ങോട്ടാ……
ഇവിടെ ഞാൻ കുറ്റപ്പെടുത്തുന്നത് അച്ഛനെയോ, അമ്മയെയോ അല്ലാ മറിച്ച് മാദ്ധ്യമങ്ങളെയാണ്
125 കോടി ജനങ്ങൾ ജീവിക്കുന്ന നമ്മുടെ നാട്ടിൽ പത്തോ, പന്ത്രണ്ടോ കാമഭ്രാന്ത് പിടിച്ച അച്ഛന്മാരുണ്ടാകാം.. എന്ന് കരുതി എല്ലാ അച്ഛന്മാരും മകളെ പീഡിപ്പിക്കാൻ നടക്കുകയാണ് എന്ന ഒരു ഭീതി വളർത്തുകയാണ് നമ്മുടെ മാദ്ധ്യമങ്ങൾ, പ്രാധാന വാർത്തകളായും, പെണ്ണിനെ ക്യാമറക്ക് മുന്നിലെത്തിച്ച് പീഡനകഥകൾ പൊടിപ്പും തൊങ്ങലും വച്ച് വിളമ്പുന്ന ഇക്കൂട്ടർ പെൺകുട്ടിയുടെ മുഖം മാത്രം ക്രിത്രിമമായി മറയ്ക്കുന്നൂ. ആ മറ  ആണുങ്ങളുടെ  മനസ്സിൽ ഉണ്ടാക്കുന്ന വിങ്ങൽ ആരും കാണുന്നില്ലാ
ഇത്തരം പീഡന ക്രൂരതകൾ കാണിക്കുന്നവരുടെ മാനസ്സിക നിലയിൽ കാര്യ മായി വ്യതിയാനങ്ങളുണ്ട്.. അവരെ ചികിത്സിപ്പിക്കാനുള്ള തയ്യാറെടുപ്പിക്കുക യാണ് ആദ്യം വേണ്ടത്. അല്ലെങ്കിൽ മാധ്യമങ്ങൾ വഴി അവരെ ബോധവൽ ക്കരിക്കുക. അല്ലാതെ പാവപ്പെട്ട അച്ഛന്മാരെ ഭ്രാന്തന്മാരാക്കുന്ന ഏർപ്പാടല്ലാ മാധ്യമങ്ങൾ ചെയ്യേണ്ടത്.
കുട്ടികളേയും,സ്ത്രീകളെയും കമന്റടിക്കുന്നവർക്ക് 25000 രൂപയും,3വർഷം തടവും നൽകണം എന്നൊരു നിയമം പ്രാബല്ല്യത്തിൽ വരാൻ പോകുന്നൂ അത് ഗുണത്തേക്കാൾ ദോഷം ചെയ്യും എന്നാണെന്റെ വിശ്വാസം.തമ്മിൽ എതിർപ്പുള്ള ആർക്കും പുർഷന്മാരെ ഇക്കാര്യം പറഞ്ഞ് പോലീസ് സ്റ്റേഷനിലും, കൽത്തുറുങ്കിലും അടയ്ക്കാൻ കഴിയും.
സ്ത്രീക്ക് സമ സ്വാതന്ത്ര്യം നൽകണം എന്ന പക്ഷക്കാരനാണ് ഞാൻ. പുരുഷനെക്കാൾ സ്ത്രീകൾ കൂടുതലുള്ള നാടുമാണ് നമ്മുടെത്.എന്ന് കരുതി എല്ലാ പുരുഷന്മാരും പീഡിപ്പിക്കാൻ നടക്കുന്നവരല്ലാ. പുരുഷനും കൂടിയുള്ളവരാണ് സ്ത്രീകൾ, അമ്മയായും,മകളായും, കാമുകിയായും,പെങ്ങളായും ഒക്കെ.
പ്രീയപ്പെട്ട മാദ്ധ്യമ സോദരങ്ങളേവാർത്താ സെൻസേഷനും,വാണിജ്യത്തിനും ഒക്കെ നിങ്ങൾ പലവഴികളും തേടിക്കോളൂപക്ഷേ സ്ത്രീകളെ വിറ്റ് കാശാക്കുകയും,ആണുങ്ങളെ കിരാതന്മാരുമാക്കുന്ന ഇത്തരം വാർത്തകൾ, വശങ്ങളിലേക്കൊതുക്കൂഇല്ലെങ്കിൽ നിങ്ങളും വീഴും ഈ വാരിക്കുഴിയിൽ പിന്നെ കരകയറാൻ വലിയ ബുദ്ധിമുട്ടാകുംഞങ്ങൾ പുരുഷന്മാരും ജീവിച്ചോട്ടെ………………. ഞാൻ പീഡനങ്ങൾക്കെതിരാണ്..കാരണം എനിക്കുമുണ്ട് അമ്മയും,ഭാര്യയും,പെങ്ങന്മാരും മക്കളും.പെണ്ണുങ്ങളെ കണ്ടാൽ കെട്ടഴിഞ്ഞ് പോകുന്ന ഞരമ്പ് രോഗികളല്ലാഞങ്ങൾ നല്ല പുരുഷന്മാർ………………..

                                            ………………………

43 comments:

  1. അനുഭവങ്ങൾ ചിന്തകളാകുന്നൂ,ചിന്തകൾ വരികളായും...ആരെയും ഞാൻ എതിർക്കുന്നില്ലാ...നിയമം എല്ലാവർക്കും തുണയാകണം.......

    ReplyDelete
  2. നല്ല പ്രതികരണം ചന്തുവേട്ടാ... മിക്കവാറും എല്ലാ ചാനലിലും ഉണ്ട്.. കോട്ടുമിട്ട് കുറെ സാറുമ്മാര്‍ എഫ് ഐ ആര്‍ ,കുറ്റകൃത്യം, വിറ്റ്നസ് എന്നൊക്കെ പറഞ്ഞു.. ചാനലുകള്‍ മറി ക്കുമ്പോള്‍ പോലും അബദ്ധത്തില്‍ അവിടെ എത്താതിരിക്കാന്‍ ശ്രമിക്കാറുണ്ട് ...കണ്ടാല്‍ സത്യം പറഞ്ഞാല്‍ വിഷമമാകും

    പലരോടും ചോദിച്ചപ്പോള്‍ അവരും ഇതൊക്കെ തന്നെ പറഞ്ഞു... അപ്പോള്‍ ആര്‍ക്കു വേണ്ടിയാണീ പരിപാടികള്‍ ? നമുക്ക് വേണ്ടേ ഒരു പുതിയ മാധ്യമ സംസ്കാരം ?

    ReplyDelete
  3. പുരുഷ രോദനം ആര് മനസ്സിലാക്കാന്‍???? ഈ പീഡനത്തിന് എതിരെ സമരം ചെയ്യുന്നവരില്‍ പുരുഷന്മാരും ഉണ്ട് എന്നാ കാര്യം നമ്മുടെ സ്ത്രീപക്ഷ വാദികള്‍ (ആണുങ്ങള്‍ എല്ലാം പീടനക്കാര്‍ ആണ് എന്ന് കരുതന്ന വാദികള്‍ )ഓര്‍ക്കുക

    ReplyDelete
  4. ഇതുവരെ കേള്‍ക്കാത്തതും പുതുമയുള്ളതും അല്പം ഇക്കിളിയുമാണ് ജനങ്ങള്‍ക്കിഷ്ടം അല്ലെങ്കില്‍ ശ്രദ്ധിപ്പിക്കാന്‍ പറ്റിയത് എന്ന് തിരിച്ചറിഞ്ഞു തന്നെയാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വര്ത്തകളെക്കാള്‍ അതിശയോക്തി കൂട്ടി ജനങ്ങളെ ഒപ്പം നിര്‍ത്താന്‍ മത്സരിക്കുമ്പോള്‍ കാണുന്നവര്‍ അറിയാതെ തന്നെ അവരവരുടെ മനസ്സില്‍ രൂപപ്പെടുന്ന വികാരമാണ് ഈ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ചുരുക്കത്തില്‍ മനോവൈകല്യമുള്ളവര്‍ (എല്ലാ സംഭവങ്ങളും മാനോവൈകല്യമുള്ളവര്‍ മാത്രം ചെയ്യുന്നതാണ് എന്ന് അര്‍ത്ഥമാക്കരുത്. ആരേയും ഭയമില്ലാതെ എന്തും ചെയ്യാന്‍ തയ്യാറായി ഒരു കൂട്ടം, ആര്‍ജ്ജവമില്ലാത്ത ഒരു ഭരണക്രമത്തിനു കീഴില്‍ കയ്യൂക്ക് കാണിക്കാന്‍ തയ്യാറായിരിക്കുന്നു എന്നതാണ് കൂടുതല്‍ ) ഇത്തരം കാര്യങ്ങള്‍ നടത്തുമ്പോള്‍ അതൊരു സമൂഹത്തിന്റെ മുഴുവന്‍ കൊള്ളരുതായ്മയായി പുറത്ത് വരുന്നതും അവര്‍ ശിക്ഷിക്കപ്പെടുന്നില്ല എന്ന അറിവും കൂടിക്കലരുമ്പോള്‍ എന്ത് ചെയ്താലും ഇത്രേയുള്ളൂ എന്ന ചിന്തയിലേക്ക് നീങ്ങുന്നവര്‍ (ആദ്യം അങ്ങിനെ ഒരു ചിന്ത ഇല്ലാത്തവര്‍ ) പുതിയതായി അവതരിക്കുന്നു എന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. അതിനുപുറമേ, പുരുഷന്‍ സ്ത്രീയേയും സ്ത്രീ പുരുഷനേയും സംശയത്തോടെയും വെറുപ്പോടെയും കാണുന്ന ഒരു സാഹചര്യം സംഭവിക്കുന്നു എന്നും തോന്നുന്നു. തെറ്റുകള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ തന്നെ വേണം എന്നതില്‍ രണ്ടുപക്ഷമില്ല! പക്ഷെ അമിതമായ മസാല ചേര്‍ത്ത പ്രചരണങ്ങള്‍ കൂടുതല്‍ ദോഷം തന്നെ.

    നിസ്സാര സംഭവങ്ങളെ വാര്ത്തയാക്കിയും ഇല്ലാത്ത സംഭവത്തെ അങ്ങിനെയല്ല ഇങ്ങിനെയാണ്‌ എന്നാക്കിയും (പിന്നീട് തിരുത്തിയിട്ട് എന്ത് കാര്യം?) അടുക്കളകളിലേക്ക് കയറ്റിവിടുമ്പോള്‍ ദില്ലിയിലേതു പോലുള്ള കൊടും ക്രൂരതകളിലെ സത്യങ്ങളില്‍ പോലും ജനങ്ങളില്‍ സംശയം കയറിക്കൂടുക സ്വാഭാവികമാണ്.

    ഈ കുറിപ്പ് അവസരോചിതാമാണ്

    സിദ്ദിക്ക് ഭായ് ഈ വിഷയത്തെക്കുറിച്ച് എഴുതിയ ഒരു ലേഖനം --ആശങ്കകളുടെ തീതുള്ളികള്‍ -- ഇവിടെ വായിക്കാം. വായിച്ചിരിക്കേണ്ടതാണ്.

    ReplyDelete
  5. മാഷെ തികച്ചും ചിന്തോദ്ദിപകമായ ഒരു കുറിപ്പ്.
    അതെ നമ്മുടെ മാദ്ധ്യമ സംസ്കാരം തീരെ വിലകുറഞ്ഞ അല്ലെങ്കില്‍ താണ അവസ്ഥയിലേക്ക് അനുദിനം നിപതിച്ചുകൊണ്ടിരിക്കുന്നു. അവര്‍ക്ക് കുഴപ്പം ഇല്ല ഇത്തരം കാര്യങ്ങള്‍ ഊതി വീര്‍പ്പിച്ചു വിടുന്നതു കൊണ്ട് അവരുടെ TRP നിരക്ക് കൂടുന്നു അവര്‍ സുഖേന വാഴുന്നു. തിക്താനുഭവങ്ങള്‍ അനുഭവിക്കുന്നതോ നിരപരാധികളായ കുറെ അച്ഛന്മാർ/പുരുഷന്മാര്‍. കുറിപ്പില്‍ പറഞ്ഞതുപോലെ കേരളത്തിലെ, അല്ലെങ്കിൽ ഭാരത്തിലെ ഒട്ടുമിക്ക അച്ഛന്മാർ നേരിടുന്ന ഒരു വിഷമ സന്ധിയാണിത്. മകളെ അച്ഛന്റെ അടുത്ത് നിർത്തിയിട്ട് പോയാൽ അവൾ പീഡിപ്പിക്കപ്പെടുമോ? എന്ന് സംശയം കൂറുന്ന അമ്മമാർ … താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു ഇവിടെ കുറ്റവാളികള്‍ മാദ്ധ്യമങ്ങള്‍ തന്നെ!. നല്ലൊരു സംവാദം ഇവിടെ തുടങ്ങട്ടെ!
    Season's Greetings!

    ReplyDelete
  6. കാടു കാടായി കാണാതെ
    കാടു നാടാക്കുന്നവര്‍ക്ക്
    കാടത്തമായിമാറ്റുന്നു , എന്തും എവിടെയും

    ReplyDelete
  7. മനസ്സില്‍ ആര്‍ദ്രതയും സ്നേഹവും ലാളനകളുമുള്ള ഏതൊരാളും ചിന്തിച്ചു പോകുന്നത് - ഇതേ ചിന്തകള്‍ എന്നെയും കുറച്ചു നാളായി വേട്ടയാടുന്നു - മനസ്സിലെ വിങ്ങലുകള്‍ പുറത്തു കാട്ടാനായി ഒരു ലേഖനവും എഴുതി ,നമ്മുടെ ബ്ലോഗ്‌ മാധ്യമത്തില്‍ ഒതുങ്ങിയാല്‍ പോരാ എന്ന തോന്നലിനാല്‍ വര്‍ത്തമാനത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ തന്നെ ചേര്‍ത്തിരുന്നു -മേലെ കമ്മന്റില്‍ റാംജിസാബ്‌ അതെക്കുറിച്ച് പറഞ്ഞു കാണുന്നു(' ആശങ്കകളുടെ തീതുള്ളികള്‍ http://www.sidheekthozhiyoor.com/2012/12/blog-post.html ) -താങ്കള്‍ക്കും മെയില്‍ അയച്ചിരുന്നു. നാന്നയിരിക്കുന്നു പ്രതികരിക്കെണ്ടിടത്തു പ്രതികരിക്കുക തന്നെ വേണം.

    ReplyDelete
  8. ചന്തു സാര്‍ ,

    മാധ്യമങ്ങള്‍ എന്ത് തന്നെ പറഞ്ഞു പരത്തിയാലും. ഭര്‍ത്താവിനെ ഭാര്യയോ അച്ഛനെ മകളോ അകാരണമായി തെറ്റിധരിക്കുകയോ ഭയപ്പെടുകയോ ചെയ്യും എന്ന് വിശ്വസിക്കാന്‍ ഞാന്‍ തയ്യാര്‍ അല്ല , താങ്കള്‍ പറഞ്ഞ അയല്‍വാസിയുടെ ഭയപ്പാടുകളില്‍ അനാവശ്യമായ ഒരു കല്പന അല്ലെ താങ്കള്‍ നടത്തിയതെന്ന് എനിക്ക് ചോദിക്കാം ....

    സ്നേഹാശംസകളോടെ സ്വന്തം പുണ്യവാളന്‍

    @ പിടിച്ചു കൊന്നാല്‍ എല്ലാം തീരുമോ

    ReplyDelete
  9. ശരിയാണ്. കുഞ്ഞുങ്ങളോടോപ്പമിരുന്നു വാര്‍ത്ത കാണാന്‍ പോലും വയ്യാത്ത അവസ്ഥയാണ് ഇന്ന്. മാധ്യമങ്ങള്‍ എല്ലാം വെളിച്ചത്തുകൊണ്ടുവരുന്നത് കൊണ്ടാണ് പലതും ലോകം അറിയുന്നത് എന്നത് ഓര്‍ക്കുകയും വേണം.. എന്നിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഒരു അച്ഛന്‍റെ വേദന ഈ കുറിപ്പിലൂടെ മനസ്സിലാക്കുന്നു...
    മകളെ അച്ഛനരികില്‍ ഇരുത്തിപ്പോകാന്‍ മടിക്കുന്ന അമ്മ എന്നൊക്കെ പറയുന്നത് അവരുടെ കുടുംബ ജീവിതവും അത്ര സുഖകരമാല്ലാത്തതുകൊണ്ടാവും എന്ന് തോന്നുന്നു. അച്ഛന്മാരുടെയും ഒപ്പം അമ്മമാരുടെയും മനസ്സില്‍ തീ കോരിയിടുകയാണ് ഇത്തരം വാര്‍ത്തകള്‍....

    ReplyDelete
  10. ചന്തു സര്‍ പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുക വയ്യ . എന്തെങ്കിലും തക്കതായ കാരണം ഇല്ലാതെ ഒരച്ഛനെയും അമ്മ തെറ്റുടുധരിക്കുകയോ മകളെ അകറ്റി നിര്‍ത്തുകയോ ചെയ്യില്ല . കുറെ നാള്‍ ഒരു സര്‍വേ ഫലത്തില്‍ വായിച്ചിരുന്നു കുട്ടികളെ അച്ഛന്മാരുടെ മാത്രം ഉത്തരവാദിത്വത്തില്‍ ഏല്‍പ്പിച്ചു പോകാന്‍ ഒരുവിധം സ്ത്രീകളും മടിക്കുന്നു എന്ന് . കാരണമായി പറയുന്നത് മാനസിക വൈകൃതങ്ങളും ലഹരിയുടെ ഉപയോഗം മൂലം സ്വബോധം നഷടപെടുന്നതുമാണ്. വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ അമിത പ്രാധാന്യം കൊടുക്കുന്നു എന്നുള്ളത് ശരിയാണ് . കുഞ്ഞുങ്ങള്‍ ആണോ ,പെണ്ണോ ആവട്ടെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കുക അവരെ .

    ReplyDelete
  11. അവസരോചിതമായി ഈ കുറിപ്പ് ചന്തുസാര്‍.
    വീട്ടില്‍ വരുന്ന പത്രങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് ഒറ്റയ്ക്കൊറ്റയ്ക്കായി വായിക്കാമല്ലോ.എന്നാല്‍ ടിവിചാനല്‍ പ്രോഗ്രാമുകള്‍ കൊച്ചുമക്കള്‍ അടക്കമുള്ളവര്‍ ഒന്നിച്ചാണ് കണ്ടുകൊണ്ടിരിക്കുക.വാര്‍ത്തകളാകുമ്പോള്‍ ആശങ്കപ്പെടേണ്ട കാര്യവുമില്ലല്ലോ?ചാനലുകളും അംഗീകാരമുള്ളവ.അതിനിടയില്‍ വാര്‍ത്തകളില്‍ പൊടിപ്പും,തൊങ്ങലും വെച്ച്‌, മസാലചേര്‍ത്ത് പടച്ചുവിടുമെന്ന് ആരറിയാന്‍?!!അന്നേരം ചാനല്‍ മാറ്റിയാലും പൊല്ലാപ്പ്.അതുപോലെത്തന്നെയാണ് വൈകൃതങ്ങള്‍ കുത്തിനിറച്ച്‌ കുട്ടികളെ ആകൃഷ്ടരാക്കുന്ന പരസ്യവിസ്മയം!
    അതോ പുട്ടിനുപീരപോലെ.......
    സമൂഹത്തില്‍ എന്തുപേക്കൂത്തുകളാണ് നടമാടുന്നത്?
    ഭീകരം!!ജുഗുപ്സാവഹം!!!
    ഇനിയൊരിക്കലും ദുരന്തസംഭവങ്ങള്‍ ഒരിടത്തും ഉണ്ടാകാതിരുന്നെങ്കില്‍....,...ഇനിയും ഇത്തരം വാര്‍ത്തകള്‍ കാണാനൊ,കേള്‍ക്കാനൊ കഴിയാതിരുന്നുവെങ്കില്‍...,......
    ആശിച്ചുപോകുകയാണ്.....
    പ്രാര്‍ത്ഥിച്ചുപോകുകയാണ്......
    സുശോഭനമായ പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട്

    ReplyDelete
  12. പത്രക്കാരുടെ പത്ര ധര്‍മ്മവും, അതിന്റെ അവതരണ ശൈലിയും കേട്ടാല്‍, സ്വാഭാവികമായും തോന്നി പോകുന്ന ആകുലതകളാണ് ഇതെല്ലാം. തീര്‍ച്ചയായും ആനുകാലിക പ്രസക്തമായ ഒരു വിഷയമാണിത്.
    നന്ദിയുണ്ട് രമേശ്‌ സര്‍, പുരുഷന്റെ ഭാഗത്ത്‌ നിന്നുകൊണ്ടുള്ള ഈ അവതരണത്തിന്.

    ReplyDelete
  13. വാര്‍ത്തകള്‍ ഒരാഘോഷമാക്കി മുതലെടുക്കുന്ന പ്രവണതയോട്‌ വിയോജിക്കുന്നു.പാവങ്ങളായ ആദിവാസി കുടിലു (?)കളിലെ അവിവാഹിതരായ അമ്മമാരെ -അതും കൊച്ചിളംപ്രായത്തില്‍ -പുറംലോകത്തെ അറിയിച്ചതും മാധ്യമങ്ങളാണ്.ഇവിടെ അതിക്രൂരമായ വേട്ടകള്‍ നടക്കുമ്പോള്‍ പണമുള്ളവന്‍റെ വശം മാത്രം ചികഞ്ഞെടുക്കുന്ന'മാധ്യമ ധര്‍മ്മം'അതിലേറെ ക്രൂരമാണ്!വടക്കേന്ത്യന്‍ ഗ്രാമങ്ങളിലെ ജാതിഭേദ വരേണ്യവര്‍ഗ്ഗ ചിന്തകളും മറ്റും മറ്റും ഇനിയും കുറിക്കാനുണ്ട്.എല്ലാം പീഡനങ്ങള്‍ തന്നെ,അല്ലേ?ലേഖനത്തിലെ ഈ കാഴച്ചപ്പാടുകള്‍ ചിന്താര്‍ഹം...ആശംസകള്‍ !

    ReplyDelete
  14. ഒരു അഭിപ്രായത്തിന്റെ കാര്യമില്ലെന്നു തോന്നുന്നു... ഓരോ പുരുഷനും പറയാൻ ആഗ്രഹിച്ച കുറേ കാര്യങ്ങളായേ തോന്നിയുള്ളൂ... സ്നേഹാശംസകൾചന്തുവേട്ടാ... സസ്നേഹം അസിൻ...

    ReplyDelete
  15. മാദ്ധ്യമങ്ങള്‍ അതിവൈകാരികമായി വാര്‍ത്തകള്‍ ചമയ്ക്കുന്നു
    വിരളമായ സംഭവങ്ങളെ സാമാന്യവല്‍ക്കരിയ്ക്കയും ചെയ്യുന്നു

    മാദ്ധ്യമങ്ങള്‍ക്ക് ഒരു പെരുമാറ്റച്ചട്ടം നടപ്പിലാക്കേണ്ടേ?

    ReplyDelete
  16. ഈ മാധ്യമങ്ങളുടെ സ്വാധീനം ശരിക്കും മനസ്സിനെ ഭ്രമിപ്പിക്കുന്നുണ്ട്.സാരമില്ല ചന്തുഭായ്...എല്ലാം നേരെയാകും ....നമ്മുടെ പണ്ടത്തെ സ്നേഹവും സമാധാനവും ഉള്ള ആ നല്ലകാലം വരും...വരും...

    ReplyDelete
  17. എല്ലാ പുരുഷൻമാരും തെറ്റുകാരല്ല.....തെറ്റുചെയ്തവരെ മാതൃകാപരമായ് ശിക്ഷിക്കണം.....

    ReplyDelete
  18. ഒരമ്മയും സ്വന്തം അഛനേക്കാൾ സുരക്ഷിതമായി മകളെ നോക്കാൻ മറ്റൊരാളെ ഏൽ‌പ്പിച്ചു പോകുമെന്നു കരുതാൻ വയ്യ. അങ്ങിനെ ചിന്തിക്കുന്ന അമ്മമാരുണ്ടെങ്കിൽ, അഛന്റെ വൈകൃത സ്വഭാവങ്ങൾ മനസ്സിലാക്കിയവരായിരിക്കും. അത്തരക്കാരെ അമ്മമാർ തന്നെ മുൻകൈ എടുത്ത് മനഃശ്ശാസ്ത്രഞ്ജന്റെ മുന്നിലെത്തിക്കാനുള്ള ഒരു സംവിധാനം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
    ഇവിടെ അമ്മയും അഛനോടൊപ്പം കൂടുന്ന പ്രവണതയും കണ്ടു വരുന്നു,ചില കേസുകളിൽ...!
    അന്നേരം വനിതാ കമ്മീഷനാണ് പെൺ‌കുട്ടിയുടെ സഹായത്തിന് എത്തേണ്ടത്. അവിടത്തെ അന്വേഷണ ഉദ്യോഗസ്ഥനെ നാം ഈയിടെ കണ്ടതല്ലെ...?
    അവരും വൈകൃതം ബാധിച്ചവരാകുമ്പോൾ....!!?

    മാഷ് പറഞ്ഞതുപോലെ ഏതാനും പേരുടെ ഇത്തരം വൈകൃതങ്ങൾക്ക്, മുഴുവൻ പുരുഷന്മാരും സംശയത്തിന്റെ നിഴലിൽ നിറുത്തുന്ന മാധ്യമങ്ങ സംസ്ക്കാരം ഒട്ടും നന്നല്ല.
    നല്ല ലേഘനം....
    ആശംസകൾ..

    ReplyDelete
  19. ഇലക്ട്രോണിക് യുഗത്തില്‍ മനുഷ്യന്‍ പുരോഗതിയേക്കാള്‍ നേടിയത് അധോഗതിയാണെന്ന് തോന്നുന്നു. സമകാലിക സംഭവങ്ങളിലെ ചോര കിനിയുന്ന നേരറിവുകള്‍ അത്രമാത്രം ഞെട്ടിക്കുന്നുണ്ട്.
    എവിടെയാണ് സ്ത്രീക്ക് ശാന്തിയും സമാധാനവും ലഭ്യമാവുന്നത്?
    "യാത്ര നാര്യസ്ത രമന്തേ പൂജ്യതേ" എന്ന് ഉത്ഘോഷിക്കുന്ന ആര്‍ഷഭാരതമേ ലജ്ജിക്കുക!
    നല്ലെഴുത്തിനു ഭാവുകങ്ങള്‍

    ReplyDelete
  20. പ്രീയപ്പെട്ട സിദ്ധിക്ക്...താങ്കളുടെ ലേഖനം ഞാൻ കണ്ടിരുന്നില്ലാ..ലിങ്ക് ഇപ്പോൾ കിട്ടിയപ്പോൾ വായിച്ചൂ,ഞാൻ പറഞ്ഞത് തന്നെയാണ്,താങ്കൾ എനിക്ക് മുൻപായി എഴുതിയതും..അതിൽ എനിക്ക് കമന്റിടാൻ പറ്റുന്നില്ലാ..എന്തോപ്രശ്നമുണ്ടെന്ന് തോന്നുന്നൂ..പല മാതാക്കളും നമ്മൾ ചിന്തിച്ച രീതിയിൽ ചിന്തിച്ചില്ലെന്ന് തോന്നുന്നൂ.അച്ഛന്റെയോ,അച്ഛനെപ്പോലുള്ളവരുടേയോ മടിയിലിരിക്കാൻ പല കൊച്ച് കുട്ടികളും ഇന്ന് ഭയക്കുന്നൂ.തങ്കളുടെ കൊച്ചുമകൾ ചോദിച്ച ചോദ്യം ഒരു ചോദ്യമായി നമ്മുടെ,പുരുഷന്മാരുടെ മനസ്സിൽ അമരുന്നൂ.മദ്യപിച്ചാൽ പോലും ഒരച്ഛന് മകളെ അത്തരത്തിൽ കാണാൻ കഴിയില്ലാ എന്ന് തന്നെയാണ് എന്റെ വിശ്വാസം.... വരവിനും വയനക്കും അഭിപ്രായ്ത്തിനും വളരെ നന്ദി...മറ്റുള്ളവർക്കുള്ള മറുപടി ഉടനേ...

    ReplyDelete
  21. എനിക്ക് പെണ്‍കുട്ടികള്‍ ഇല്ല. ഈയിടെ സംഭവങ്ങള്‍ കേട്ടപ്പോള്‍ എന്റെ ഭര്‍ത്താവ് പങ്കു വെച്ച ആശങ്കകളാണ് ഇവിടെ ഞാന്‍ വായിച്ചത്. ഇങ്ങനെ ഉള്ള വാര്‍ത്ത‍ ഒരുമിച്ചിരുന്നു കേള്‍ക്കുന്ന അച്ഛനും പെണ്മക്കളും അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ട് എത്രയായിരിക്കും.

    ReplyDelete
  22. അവസരോചിതമായ കുറിപ്പ്, നമ്മുടെ കുടുംബങ്ങള്‍ക്കിടയില്‍ പോലും വളരുന്ന ദൂരങ്ങളുടെ ഒരു നേര്‍ക്കാഴ്ച !

    ReplyDelete
  23. 125 കോടി ജനങ്ങൾ ജീവിക്കുന്ന നമ്മുടെ നാട്ടിൽ പത്തോ, പന്ത്രണ്ടോ കാമഭ്രാന്ത് പിടിച്ച അച്ഛന്മാരുണ്ടാകാം.. എന്ന് കരുതി എല്ലാ അച്ഛന്മാരും മകളെ പീഡിപ്പിക്കാൻ നടക്കുകയാണ് എന്ന ഒരു ഭീതി വളർത്തുകയാണ് നമ്മുടെ മാദ്ധ്യമങ്ങൾ, പ്രാധാന വാർത്തകളായും, പെണ്ണിനെ ക്യാമറക്ക് മുന്നിലെത്തിച്ച് പീഡനകഥകൾ പൊടിപ്പും തൊങ്ങലും വച്ച് വിളമ്പുന്ന ഇക്കൂട്ടം പെൺകുട്ടിയുടെ മുഖം മാത്രം ക്രിത്രിമമായി മറക്കുന്നൂ.
    well said chanthu sir

    ReplyDelete
  24. എനിക്ക് പറയാനുള്ളത് വില്ലെജ്മാന്‍ ശശിയേട്ടന്‍ പറഞ്ഞു. എഫ് ഐ ആര്‍ ,കുറ്റകൃത്യം, വിറ്റ്നസ് ഇതൊക്കെ വേണം ആദ്യം നിര്‍ത്തലാക്കാന്‍ .. ഒരു പുതിയ മാദ്ധ്യമ സംസ്കാരം പിറവി കൊള്ളേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എന്റെ അമ്മമ്മയ്ക്ക് പത്തു പേരക്കുട്ടികള്‍ ആണ് 8 പെണ്ണും രണ്ടാണും. 8 പെണ്‍കുട്ടികള്‍ക്കും ഞാനെന്നു വെച്ചാല്‍ ജീവനാണ് എല്ലാം കുഞ്ഞു കുരുന്നുകള്‍ അവര്‍ സ്നേഹത്തോടെ വന്നൊന്നു കെട്ടിപിടിക്കുമ്പോള്‍ ഒരുമ്മ വെക്കുമ്പോള്‍ ഒക്കെ എനിക്ക് തന്നെ എന്തോ ഒരു പേടിയാണ്.. എന്നെയോ അവരെയോ അല്ല.. കാണുന്നവരെ, അതെ കുറിച്ച് ഒരുപക്ഷെ വേണ്ടാതെ ചിന്തിക്കുന്നവരെ.. നമ്മള്‍ കുറ്റക്കാര്‍ ആയതു കൊണ്ടല്ല, സമൂഹം ഒരു ലേബല്‍ കല്‍പ്പിച്ചു കഴിഞ്ഞാല്‍ അത് മാറാന്‍ വല്ല്യ പണിയാണ്. അതിങ്ങനെ എരിവും പുളിയും ചേര്‍ത്തവതരിപ്പിക്കാന്‍ കുറെ മാദ്ധ്യമ ശവങ്ങളും. കഷ്ട്ടം.

    ReplyDelete
  25. വായിച്ചു.. ചിന്തോദ്ദീപകം ...

    പറയാനുള്ള കാര്യങ്ങള്‍ പലരും പറഞ്ഞു കഴിഞ്ഞു എങ്കിലും ഈ വാക്ക് ഞാന്‍ ഒന്ന് കൂടി ആവര്‍ത്തിക്കട്ടെ

    എല്ലാ പുരുഷൻമാരും തെറ്റുകാരല്ല.....തെറ്റുചെയ്തവരെ മാതൃകാപരമായ് ശിക്ഷിക്കണം....

    ReplyDelete
  26. പെണ്ണുങ്ങളെ കണ്ടാൽ കെട്ടഴിഞ്ഞ് പോകുന്ന ഞരമ്പ് രോഗികളല്ലാ…ഞങ്ങൾ നല്ല പുരുഷന്മാർ………………..

    നല്ല ലേഖനം ചേട്ടാ ..അവസരോചിതം...

    ReplyDelete
  27. രണ്ടു പെൺകുട്ടികളുടെ പിതാവായ എനിക്ക് ഇത്തരം കാര്യങ്ങളിൽ ചെറിയൊരു ആധിയുണ്ട്. അച്ഛനോടൊപ്പം മകൾ സുരക്ഷിതയല്ല എന്ന് അമ്മ ചിന്തിക്കുമ്പോൾ ആ പിതാവ് അനുഭവിക്കുന്ന മാനസികവ്യഥ എനിക്കു നന്നായി മനസിലാവുന്നു.

    പെൺകുട്ടികളുടെ കാര്യത്തിൽ അരക്ഷിതമായൊരു അവസ്ഥ നിലനിൽക്കുന്നു എന്ന വസ്തുത അടുത്ത കാലത്ത് നടന്ന പല സംഭവവികാസങ്ങളും തെളിയിക്കുന്നുണ്ട്. എന്നാൽ സാമൂഹികമായ തിൻമകളെയും അരാജകത്വപ്രവണതകളെയും എതിർക്കേണ്ട മാധ്യമലോകം.,തങ്ങളുടെ വായനക്കാർക്ക് വായനാസുഖം നൽകി സർക്കുലേഷൻ കൂട്ടുന്ന വ്യാപാരതന്ത്രമാണ് പ്രയോഗിച്ചു കാണുന്നത്. ഏതാനും ഒറ്റപ്പെട്ട സംഭവങ്ങളിൽ പുരുഷലോകത്തെ മുഴുവൻ സംശയിക്കപ്പെടേണ്ടവരുടെ കൂട്ടത്തിലേക്ക് തള്ളിവിട്ട കുറ്റത്തിൽ മാധ്യമങ്ങൾ വലിയ പങ്കു വഹിച്ചിട്ടുണ്ട്.....

    പുരുഷനെന്ന സാമൂഹ്യജീവി അനുഭവിക്കുന്ന സംഘർഷങ്ങളിലേക്ക് വിരൽചൂണ്ടുന്ന ഈ ലേഖനത്തിന് നന്ദി....

    ReplyDelete
  28. രണ്ടു പെണ്‍കുട്ടികളുടെ പിതാവായ എനിക്കുള്ള വ്യഥ ആണ് ചന്തുവേട്ടന്‍ ഇവിടെ പങ്കു വെച്ചത് ,ഒരിക്കലും അങ്ങനെ ഒരു അവസ്ഥ വരരുതേയെന്ന് എല്ലായ്പ്പോഴും ആഗ്രഹിക്കുന്നു .പക്ഷെ അച്ഛന്‍ വിളിച്ചു കൊണ്ട് പോയി പീഡിപ്പിക്കും എന്ന് ഭയന്ന് തന്‍റെ മകള്‍ക്ക് സ്കൂളില്‍ പോലും കാവലിരിക്കുന്ന ഒരു അമ്മയെ എനിക്കറിയാം .എന്ത് ചെയ്യാന്‍ ?എത്ര ക്രൂരമായ ഒരു വിധിയാണ് ചില നരാധമന്മാര്‍ ചേര്‍ന്ന് കേരളത്തിലെ പുരുഷന്മാര്‍ക്ക് വരുത്തി വെച്ചിരിക്കുന്നത് ?

    ReplyDelete
  29. എനിക്ക് പെണ്മക്കൾ ഇല്ല.. പെണ്മക്കളുള്ള നല്ലവരായ എല്ലാ പിതാക്കൻമാരുടേയും മാനസിക വ്യഥകളിൽ പങ്ക്ചേരുന്നു..

    ReplyDelete
  30. തെറ്റ് ചെയ്യുന്നവര്‍ക്കൊപ്പം നിരപരാധികള്‍ കൂടെ ശിക്ഷിക്കപ്പെടുന്നു ...അച്ഛനും മകളും തമ്മില്‍ പണ്ട് ഉള്ളപോലുള്ള ആ സ്നേഹവും അടുപ്പവും ഇനിയുള്ള പെണ്മക്കള്‍ക്ക്‌ കിട്ടാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കാലം പോക്കൊണ്ടിരിക്കുന്നു ... എന്ത് ചെയ്യാനാ ചന്തുവേട്ടാ ദുഃഖം തോന്നുന്നു ഓരോന്ന് അറിയുമ്പോള്‍ ..നല്ല ലേഖനം

    ReplyDelete
  31. നല്ല ആങ്കുട്ട്യോളെയും പ്രതികൂട്ടില്‍ നിര്‍ത്തി നോക്കുന്ന കാലം.
    നന്നായി എഴുതി.

    ReplyDelete
  32. ഞാന്‍ , ഏതെങ്കിലുമൊരു ബ്ലോഗില്‍ വന്ന് കമന്റിട്ടിട്ട് മാസങ്ങളായി.!
    ഒന്നു ഫ്രീ ആയപ്പോഴാണ് ചന്ത്വേട്ടന്റെ നോട്ടിഫിക്കേഷന്‍ ഓര്‍ത്ത് ഇവിടെ എത്തിയത്.
    പത്രങ്ങളിലെ ചരമക്കോളം പോലെ ഓരോ ചാനലുകളും പീഡന വാര്‍ത്തകള്‍ക്കായി പ്രത്യേക താല്പര്യത്തോടെ കൂടുതല്‍ സമയം നീക്കിവയ്ക്കുന്നുണ്ടെന്നു തോന്നുന്നു. പലപ്പോഴും സകുടുംബം വാര്‍ത്തകേള്‍ക്കാന്‍ മടിതോന്നുന്ന അവസ്ഥയുണ്ടാകാറുണ്ടെന്നത് സത്യംതന്നെ. വാര്‍ത്തകള്‍ വാസ്തവവിരുദ്ധമായിരിക്കില്ല എങ്കിലും ഇതിന്റെ പ്രസന്റേഷനെങ്കിലും ഒരല്‍പ്പം ശ്രദ്ധിച്ചു ചെയ്താല്‍ കേള്‍വിക്കാരന്റെ പിരിമുറുക്കം അല്‍പ്പം കുറയ്ക്കാമെന്നു തോന്നുന്നു.
    നന്ദി ചന്ത്വേട്ടാ, അവസരോചിതമായി ഈ വിഹ്വലതകള്‍ പങ്കുവച്ചതിന്.
    പുതുവത്സരാശംസകളോടെ..
    പുലരി

    ReplyDelete
  33. അവസരോചിതമായ കുറിപ്പ്! എല്ലാവരെയും ഒരേ കണ്ണുകൊണ്ട് കാണരുത് - അത് (ചിലരെക്കുറിച്ച് ശരിയായിരിക്കുമ്പോള്‍) വളരെ അധികം മറ്റു ചിലര്‍ക്ക് മനോവേദന ഉണ്ടാക്കും. അതാണ്‌ അതിന്റെ സത്യം.
    ഭാവുകങ്ങള്‍.

    ReplyDelete
  34. എല്ലാ പുരുഷന്മാരും കാമ ഭ്രാന്തന്മാര്‍ അല്ല. എങ്കിലും ... ആ എങ്കിലും നമ്മളെ ഒരുപാട് വിഷമിപ്പിക്കുന്നു.എന്താണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്...?

    ReplyDelete
  35. മഹാമാരിപോലെ പടര്‍ന്നുപിടിക്കുകയാണ് മനുഷ്യമനസ്സില്‍ പൈശാചികമായ ക്രൂരതകള്‍ . മദ്യം,മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗം മൂലമാകാം പുരുഷന്മാരില്‍ അതിന്റെ അനുപാതസംഖ്യ കൂടുന്നുണ്ടെന്നത് നഗ്നസത്യമാണ്.നീതിപൂര്‍ണ്ണവും കര്‍ശനവുമായ നിയമനിര്‍വ്വഹണം ആഗ്രഹിക്കുന്നത് ഇരകള്‍ക്കു നീതി ലഭിക്കുവാന്‍ മാത്രമാണ്.മരണഭയമില്ലാത്ത ഒരു മനസ്സും അതുകൊണ്ടൊന്നും മാനസാന്തരപ്പെടില്ല. അവിടെയും "തമ്മിൽ എതിർപ്പുള്ള ആർക്കും പുർഷന്മാരെ ഇക്കാര്യം പറഞ്ഞ് പോലീസ് സ്റ്റേഷനിലും, കൽത്തുറുങ്കിലും അടയ്ക്കാൻ കഴിയുമല്ലോ" എന്ന ഭീതി നിരപരാധികള്‍ക്കും നിഷ്കളങ്കര്‍ക്കും മാത്രമാണ് ഉണ്ടാകുന്നത്.അതാവട്ടെ നിയമപാലകരിലുള്ള വിശ്വാസക്കുറവുമാത്രമായിരിക്കില്ല,ഒപ്പം സഹജീവികളിലുള്ള അവിശ്വാസവുമാണ് വ്യക്തമാക്കുന്നത്.ഭാര്യയും ഭര്‍ത്താവും അച്ഛനും മക്കളും സഹോദരനും സഹോദരിയും അയല്‍ക്കാരനും അയല്‍ക്കാരിയും അധികാരികളും പൊതുജനങ്ങളും തമ്മില്‍ത്തമ്മില്‍ സംശയിക്കുകയും ഭയന്നു കഴിയുകയും ചെയ്യുന്ന ഒരു ലോകത്താണ് നമ്മുടെ ജീവിതം.
    മാദ്ധ്യമ സോദരങ്ങള്‍ മാത്രമല്ല മതവും ജാതിയും കലയും സാഹിത്യവും ഭരണകര്‍ത്താക്കളും പ്രജകളും നീതിയും നിയമവും ഒക്കെ മനുഷ്യത്വമില്ലാത്ത പൈശാചികമനസ്സിനെ പാലൂട്ടിവളര്‍ത്താത്ത വിശുദ്ധിയുള്ള കൈകളുമായി പുനര്‍ജ്ജനിച്ചെങ്കില്‍ .

    ReplyDelete
  36. തികച്ചും ശരിയാണ് മാഷേ.

    പലപ്പൊഴും ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ സ്വയം ഒരു വിഷമമോ ചമ്മലോ ദേഷ്യമോ (എന്താണെന്ന് പറയാനാകുന്നില്ല) തോന്നാറുണ്ട്. നമ്മുടെയിടയില്‍ തന്നെ, നമ്മളെ പോലെ തന്നെയുള്ള നമ്മുടെ തന്നെ ഏതോ ഒരു സഹോദരനല്ലേ മറ്റൊരു സഹോദരിയോട് ഈ വിധം പെരുമാറുന്നത് എന്ന്.

    "പെണ്ണുങ്ങളെ കണ്ടാൽ കെട്ടഴിഞ്ഞ് പോകുന്ന ഞരമ്പ് രോഗികളല്ലാ…ഞങ്ങൾ നല്ല പുരുഷന്മാർ!"

    ഈ ഭാഗം ഒന്നു കൂടെ അടിവരയിട്ട് ആവര്‍ത്തിയ്ക്കുന്നു.


    പുതുവത്സരാശംസകള്‍!

    ReplyDelete
  37. അനുവാദം ഇല്ലാതെ ഇത് ഞാന്‍ എന്റെ FB statusil ഇടുക ആണ് എന്നോട് ഷെമികൂ..

    ReplyDelete
  38. Indeed, Chandu Nair has a very valid point, but that's not all.

    Admittedly it is a social problem, inflicted by the transgressions of a few sexually perverted elements.

    The presence of malignancy in an otherwise 'affectionate relationship' is inexorably the cause for the tormenting problems. This malign conviction has to be certainly exposed, but with constraint, and be genuinely dealt with. The appearance of rather irrationally escalated perversion with such utterly obscene behaviour in a person obviously is a kind of mental sickness. Such deplorably alarming cases have to be passed on to the hands of experts comprising psychologists, psychiatrists and, of course, the criminologists for their comprehensive analyses before any further course of action, I guess....
    I don’t dare suggest here about the form of punishment that those culprits deserve.

    I would vehemently reiterate here however: "We do have to understand the magnitude of the dangerous condition and the impending problems very well, and to do so it is imperative by all means to educate the people through every media."

    The perceived generalisation of this grave issue is not at all good.

    Nevertheless, it will become a stiff task to mitigate the problem altogether, I suppose.

    ReplyDelete
  39. അവസരോചിതമായ കുറിപ്പ് ചന്തുവേട്ടാ . സംശയത്തിന്റെ മുള്‍മുനയില്‍ ബന്ധങ്ങളെ നോക്കിക്കാനെണ്ടി വരുന്നത് വല്ലാത്തൊരു അവസ്ഥ തന്നെയാണ്.
    പിശാചിന്റെ രൂപമെടുത്ത വിരളിലെന്നാവുന്നവരുടെ കാട്ടിക്കൂട്ടലുകള്‍ മറ്റുള്ളവരുടെ കൂടെ ഉറക്കം കെടുത്താന്‍ പ്രാപ്തമായിരിക്കുന്നു.

    ReplyDelete
  40. ചന്ദുനായര്‍ : താങ്കളുടെ ഈ പോസ്റ്റ്‌ മുഴുവനായും വായിച്ചു .പുരുഷന്മാരുടെ ദയനീയമായ അവസ്ഥ വല്ലാതെ മനസ്സില്‍ കൊണ്ടു....മാധ്യമങ്ങള്‍ അല്‍പംകൂടി മന്യതകാണിച്ചേ പറ്റൂ .ഏതാനും കാമപിശാചുക്കളുടെ അഴിഞ്ഞാട്ടത്തിന് ലോകത്തുള്ള എല്ലാപുരുഷന്മാരെയും ക്രൂശിക്കുന്നത് ശരിയല്ല .

    ReplyDelete
  41. ലേഖനം വായിച്ചു...ഏതു പത്രവും വാരികയും ടി വിയും പറഞ്ഞാലും നമ്മളോട് നിഷ്ക്കളങ്കവും ആത്മാര്‍ഥവുമായ സ്നേഹത്തോടെ ഇടപെടുന്ന അച്ഛനേയും സഹോദരനേയും ഭര്‍ത്താവിനേയും മകനെയും മറ്റു ബന്ധുജനങ്ങളേയുമൊന്നും ഒരു സ്ത്രീയും ഒരിക്കലും തെറ്റിദ്ധരിക്കില്ല.

    സ്ത്രീകള്‍ അബലരാണ്, ചപലരാണ്, ബുദ്ധി കുറഞ്ഞവരാണ്........എന്നിങ്ങനെ എത്രയെത്ര ജനറലൈസേഷനുകളാണ് നമ്മുടെ എഴുത്തുകളിലും സിനിമകളിലും ടി വിയിലും ഒക്കെ കാണാറ്. രണ്ടു ലക്ഷം രൂപ പ്രതിമാസം വരുമാനമുള്ള സ്ത്രീ സ്വന്തം മകളുമൊത്ത് ടി വി കാണുമ്പോള്‍ ......സ്ത്രീ വരുമാനത്തിനായി ഭര്‍ത്താവിനെ ആശ്രയിക്കുന്നുവെന്ന ജനറലൈസേഷന്‍ കേള്‍ക്കുന്നില്ലേ? സയന്‍റിസ്റ്റായ സ്ത്രീ ശാസ്ത്രീയമായ വിശകലന ബുദ്ധിയില്ലാത്ത സ്ത്രീകള്‍ എന്ന് എഴുതി വരുന്നത് വായിക്കുന്നില്ലേ? കളക്ടറായ സ്ത്രീ പെണ്ണിന് കഷ്ടിച്ച് അടുക്കള ഭരിക്കാനാവും എന്ന് സിനിമാ നായകന്‍ പറയുന്നത് കേള്‍ക്കുന്നില്ലേ? വിവിധ മാധ്യമങ്ങളിലും ടി വിയിലും മറ്റും പോര്‍ട്രെയിറ്റ് ചെയ്യപ്പെടുന്ന മാതിരിയാണോ നമ്മുടെ സ്ത്രീകള്‍ യഥാര്‍ഥത്തില്‍?

    ചില തിന്മ നിറഞ്ഞ പുരുഷന്മാര്‍ എല്ലാ പുരുഷന്മാരേയും ഒരിക്കലും പ്രതിനിധീകരിക്കുന്നില്ല. അതുകൊണ്ട് ഈ മനപ്രയാസം ആവശ്യമില്ലാത്തതാണെന്ന് എനിക്ക് തോന്നുന്നു.

    ReplyDelete
  42. ഇത്തിരി താമസിച്ചു എങ്കിലും ..... ഒരു അഭിപ്രായം പറയാല്ലോ ല്ലേ ....

    മാദ്ധ്യമങ്ങള്‍ക്ക് ഒരു പെരുമാറ്റച്ചട്ടം വരേണ്ട സമയം കഴിഞ്ഞു

    ഇനി ഞാനും ഉണ്ട് ബ്ലോഗില്‍ കൂട്ടുകാരനായി

    ReplyDelete
  43. എന്ത് പറയണം എന്നറിയില്ല മാഷേ.. ഒരച്ഛന്റെ മാനസികാവസ്ഥയെ ഉള്‍ക്കൊള്ളാന്‍ മാത്രം ഉള്ള പക്വത വന്നിട്ടില്ല എന്റെ മനസ്സിന് എങ്കിലും എനിക്ക് മനസ്സിലാകും... ഒരു മകളുടെ മേല്‍ അമ്മക്കുള്ള അതെ അവകാശം തന്നെ ഉള്ള ആളാണ്‌ അച്ഛനും.. പക്ഷെ ഇപ്പോള്‍ അച്ഛന്‍ അന്യനാക്കപ്പെട്ടു കൊണ്ടിരിക്കുന്നു... സംശയപാത്രമായി തീര്‍ന്നിരിക്കുന്നു .. സമൂഹത്തിലെ ഒറ്റപ്പെട്ട കാടന്‍ മാരോട് എല്ലാ അച്ചന്മാരെയും ഉപമിക്കുമ്പോള്‍ ,കൂട്ടി വായിക്കുമ്പോള്‍ ..തകരുന്നത് കരുതനെന്നു പറയുന്ന പുരുഷന്റെ ഉറച്ച മനസ്സ് മാത്രമായിരിക്കില്ല സമൂഹത്തിന്റെ തന്നെ അടിത്തറയായിരിക്കും ഏന് ഭയക്കെണ്ടിയും മനസ്സിലാക്കെണ്ടിയും ഇരിക്കുന്നു.....
    നല്ല ഉദ്യമം മാഷേ ഉന്നതങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടട്ടെ ഈ വിഷയം...

    ReplyDelete