21-12-2012,ൽ ലോകം അവസാനിക്കുമോ???
ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണിത്..ആ ദിവസം നാളെയാണ്.അതിന്റെ ഭീതിയിലാണ് പലരും. ആ ഭീതിയുടെ അടിസ്ഥാനമാകട്ടെ വടക്കേ അമേരിക്കയിൽ ജീവിച്ചി
രുന്ന മായൻ എന്ന പ്രാചീന സമൂഹത്തിന്റെ കലണ്ടറും! മായൻ കലണ്ടർ അനുസരിച്ച് 2012 ഡിസംബർ 21 നു ശേഷം കാലമില്ലത്രേ..അതേ ദിവാസം തന്നെ ഭൂമിയുടെ കാന്തിക ശക്തി പണ്ടുണ്ടായിരുന്നതിന്റെ വിവരീത ദിശയിലാകുമെന്നും സൂര്യൻ ഭൂമിയിൽ നിന്നും ഏറ്റവുമകലെ
യുള്ള സ്ഥാനത്തായിരിക്കുമെന്നും. അപ്പോൾ സൂര്യന്റെ സ്ഥാനം ഗ്യാലക്സിയുടെ കേന്ദ്ര പ്രതല
ത്തി ലായിരിക്കുമെന്നും ശാസ്ത്രീയമായി കണ്ട് പിടിച്ചിട്ടുണ്ട്.ഇവ ലോകാവസാനം വരുത്തക്ക പ്രത്യാഘാതങ്ങൾവരെ ഉണ്ടാക്കിയേക്കും പോൽ.അങ്ങനെ വന്നാൽ ഭൂമിയുമില്ലാ, ചരാചർങ്ങളുമില്ല,നാമുമില്ല നമ്മുടെ ബ്ലോഗുകളുമില്ലാ…….
ഈ നിഗമനത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച് 2012 എന്ന ഹോളിവുട്ട് സിനിമ മനുഷ്യരെ കൂടുതൽ ആശങ്കാകുലരാക്കി.ജനം തിയേറ്ററുകളിലേക്ക് കുതിച്ച് കയറി.
മായന്മാരുടെ ചിന്തക്കനുസരിച്ച് നാളെ ലോകം അവസാനിക്കുമോ?
മായൻ വർഗ്ഗക്കരുടെ സംഖ്യാരീതിയനുസരിച്ച് 5125.36 വർഷങ്ങളേ അവരുടെ കലണ്ടറിൽ ഉൾപ്പെടുത്താൻ കഴിയൂ.അവരുടെ കലണ്ടറിലെ ഒന്നാം ദിവസം ക്രിസ്തുവിനുമുൻപ് 3114 ആഗസ്റ്റ് 11 ഉം സാദ്ധ്യമായ അവസാന ദിവസം ക്രിസ്താബ്ദം 2012 ഡിസംബർ 21ഉം ആണ്. ഒന്നാംക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് 100 വരെ എണ്ണാനേ അറിയൂ എന്നതിനാൽ
നൂറ് മുകളിൽ സംഖ്യകളില്ലാ എന്ന് പറയുന്നത് പോലെ അസംബന്ധമാണ് പരിമിധികൾകളുള്ള മായൻ കലണ്ടർ അടിസ്ഥാനമാക്കി 2012 ഡിസംബർ 21നു ലോകം അവസാനിക്കും എന്നുള്ള വാദം. മാത്രമല്ലാ,ഭൂകാന്തധ്രുവങ്ങളുടെ തല തിരിയലും സൂര്യന്റെ
സ്ഥാന വ്യത്യാസങ്ങളൂം പടിപ്പടിയായി പുരോഗമിക്കുന്ന
പ്രക്രിയകളാണ്. കഴിഞ്ഞ അനേക വർഷങ്ങളായി അതിന്റെ പ്രഭാവം,
മാരിയായും,കൊടുംകാറ്റായും,സുനാമിയായും അനുഭവപ്പെട്ട് കൊണ്ടിരിക്കുകയുമാണ്. അതിൽ
കൂടുതൽ വിനാശകരമായ അത്യാഹിതമൊന്നും 21 നു ഉണ്ടാകുകയില്ലാ.അതിനാൽ ലോകം നാളെ അവസാനിക്കുകയില്ലെന്ന് നിശ്ശംശയം പറയാം………….ആശ്വാസമായോ….. വരട്ടെ…..ആശ്വസിക്കാൻ
ബാക്കി നാളെ………………….
അതെ ഇന്ന്
21-12-2012 ഇതുവരെ ലോകം അവസാനിച്ചില്ലാ….പക്ഷേ എന്നെങ്കിലും ഒരു നാൾ ലോകം അവസാനിക്കും 30000 കോടി വർഷങ്ങൾക്ക് ശേഷം ആയിരിക്കും എന്നാണ്
ശാസ്ത്രം പറയുന്നത്.തെർമോഡായനമിക്ക്സ് തത്വമനുസരിച്ച് എല്ലാ സംവിധാനങ്ങളും ക്രമേണ അഴിഞ്ഞ്
പോകും. സൂര്യൻ കെട്ട് പോകും പിന്നെ പ്രപഞ്ചം നിലനിൽക്കില്ലല്ലോ.ശാസ്ത്രം അനുസരിച്ച്
ലോകം അവസാനിച്ചേ മതിയാകൂ…
സൂര്യന്റെ മരണം
അന്യ ഗോളങ്ങളിലേക്ക് മനുഷ്യർ
കുടിയേറി പാർക്കാനുള്ളശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും,അത് പ്രായോഗികമാക്കി മാറ്റാൻ
ഒരു കാൽ നൂറ്റാണെങ്കിലും കഴിയേണ്ടി വരും. സൂര്യനിൽ സംഭവിക്കുന്ന മാറ്റങ്ങളെപ്പറ്റിയും
അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയും ഒരു പരിധിവരെ നാം വ്യാകുലപ്പെടേണ്ടതില്ല.
പിന്നെ ലക്ഷക്കണക്കിന്‌വർഷങ്ങൾക്ക് ശേഷം സംഭവിക്കുന്ന കാര്യങ്ങൾക്ക് നമുക്ക് മുൻകരുതൽ
എടുക്കാനും കഴിയില്ലാ.
കോടിക്കണക്കിന് വർഷങ്ങൾക്ക്
ശേഷം സൂര്യൻ ചുവപ്പ് ഭീമനാകുമെന്നും അതിനിടെ ഭൂമിയിലെ കടൽ മുഴുവനും വറ്റിപ്പോകുമെന്നും
പിന്നെ സൂര്യൻ കുള്ളൻ നക്ഷത്രമായി ഒരു വലിയ വാതകപടലത്തിനുള്ളിൽ ഒളിച്ചിരിക്കുമെന്നും
ശാസ്ത്രം പറയുന്നൂ.പ്രകാശം നഷ്ടപ്പെട്ട സൌര്യയൂഥം ഒഴിഞ്ഞ അരങ്ങ് പോലെ ഏറെക്കുറേ ശൂന്യമാകുമെന്നതും
ശാസ്ത്രസത്യം തന്നെ.
നമ്മുടെ ഗാലക്സിയിലെ 13,000
കോടി നക്ഷത്രങ്ങളും,40,000 കോടിയോളം നക്ഷത്രങ്ങളുള്ള ആൻഡ്രോമിഡ ഗാലക്സിയും കോടിക്കണക്കിന്
വർഷങ്ങൾക്ക് ശേഷം കൂട്ടിമുട്ടും എന്നും അപ്പോൾ നക്ഷത്രങ്ങൾ ചിതറിത്തെറിക്കുമെന്നും ആ നക്ഷത്രങ്ങളെ ഭീമാകാരൻ തമോ ഗർത്തങ്ങൾ വെട്ടി വിഴുങ്ങുമെന്നും
ശാസ്ത്രം വിശ്വസിക്കുന്നൂ..മറ്റ് ഗാലക്സികൾക്കും ഒരു പക്ഷേ ഇത് തന്നെയായിരിക്കും ഗതി.
ശാസ്ത്രത്തിന്റെ ഈ നിഗമനങ്ങളെല്ലാം ഏതോ യക്ഷിക്കഥയിലെ നിഗൂഡ കാല്പനിക ഭാവനകളായി കേൾക്കാനേ
നമുക്ക് കഴിയുകയുള്ളൂ. ….
ലോകാവസാനം
ലോകാവസാനം എന്നാൽ ഭൂമിയുടെ അവസാനമെന്നോ,സൌരയൂഥത്തിന്റെ
അവസാന മാണന്നോ, ഈ പ്രപഞ്ചത്തിന്റെ തന്നെ അവസാനമാണെന്നോ ഒന്നും വേർതിരിച്ച് പറയാനാകില്ലാ.മാരകമായ
രോഗങ്ങളോ ,ക്ഷോഭങ്ങളോ ഭൂമിയിലെ മനുഷ്യ വർഗ്ഗത്തെ
നശിപ്പിച്ചേക്കാം.മനുഷ്യ നിർമ്മിതമായ ആഗോള താപനവും,അതുമൂലമുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനങ്ങളും,പരിസരമലിനീകരണങ്ങ്ലും,അണുബോമബുകളും,ലോകയുദ്ധങ്ങളുംമനുഷ്യ
വംശത്തെ തന്നെ നശിപ്പിക്കാൻ കെൽപ്പുള്ളവയാണ്. അജ്ഞാതമായ കാരണങ്ങളെച്ചൊല്ലിയുള്ള നമ്മുടെ
വ്യാകുലതകൾ ഇത്തരം മനുഷ്യ നിർമ്മിത ദുരന്തങ്ങൾ ഒഴിവാക്കാനുള്ള പരിശ്രമങ്ങളാക്കി മാറ്റാൻ
നമുക്ക് കഴിയണം അതിനർത്ഥം നമുക്ക് ഒരു ഭീഷണിയും ഇല്ലെന്നല്ലാ. അജ്ഞതയും, ആർത്തിയും,അശാസ്ത്രീയതയും
എത് സുനാമിയെക്കാളും ഭീകരമാണെന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്……….എല്ലാവർക്കും എന്റെ ക്രിസ്തുമസ്സ്,പുതുവത്സര ആശംസകൾ….
ഇതിനെ കുറിച്ച് പങ്കില വാസന്‍, ഭക്തവത്സന്‍ 'ശ്രീ ശ്രീ ഇഷ്ടംപോലെ ശ്രീ ഡിങ്കന്‍' ബാലമംഗളത്തില്‍ എന്താണു പറഞ്ഞത്,? തീര്‍ച്ച, അതിനനുസരിച്ചേ കാര്യങ്ങള്‍ നീങ്ങൂ...
ReplyDeleteഎന്തായാലും ലോകം നാളെ അവസാനിക്കില്ലെന്ന കാര്യത്തിൽ ഉറപ്പാ.. :)
ReplyDeleteനാളെ വൈകിട്ട് കാണാം... ഉണ്ടെങ്കില്‍.
ReplyDeleteമായന്‍ കലണ്ടര്‍ വിശേഷങ്ങള്‍ വായിച്ചിട്ടുണ്ടായിരുന്നു.
ReplyDeleteചന്തു സാര്‍ എഴുതിയപോലെ നാളെമുതല്‍ ആദ്യസംഖ്യകളില്‍
നിന്ന് വീണ്ടും വര്‍ഷം കണക്കാക്കാനായിരിക്കും ഉദ്ദേശിച്ചിരിക്കുക?!
ബാക്കി നാളെ പറയുമല്ലൊ.ആശ്വാസം
ആശംസകളോടെ
നാസയും മതാധ്യക്ഷന്മാരും വിദഗ്ദന്മാരുമൊക്കെ മാറിമാറി ആശ്വസിപ്പിച്ചിട്ടും മായന്‍ കലണ്ടര്‍ മുറുകെ പിടിച്ച് ഭീതിയില്‍ നാഴികകളെണ്ണുന്നു ഒരു വിഭാഗം...ഹൈഡ്രജന്‍ ബോംബുതിര്‍ക്കുന്ന ന്യൂൿളിയര്‍ പ്രസരണങ്ങളെ വരെ തടയാന്‍ കഴിയുന്ന അവകാശവാദവുമായി ബങ്കറുകള്‍ക്കുള്ളില്‍ ആഡംബര വാസസ്ഥാനങ്ങളൊരുക്കി വിൽപ്പന്മേഖലയില്‍ മിന്നല്‍ക്കൊടി പാറിക്കുന്നു ചില വിരുതന്മാര്‍ ...
ReplyDeleteഈശ്വരോ രക്ഷതു...
നാളെ വരെ കാക്കുക തന്നെ ... :)
അവസാനിക്കില്ലെന്ന് ഉറപ്പുള്ളപ്പോഴും ആശങ്കപ്പെടുന്നത് മനുഷ്യസ്വഭാവം.
ReplyDeleteഓ...ഇപ്പൊ സമാധാനായി. ആകെ വിഷമിച്ചിരിക്കയായിരുന്നു!
ReplyDeleteദെ ചന്തു സാറേ ഇങ്ങനൊന്നും പറയരുത് കേട്ടോ , ലോകം അവസാനിക്കും പോലും !! അങ്ങനെ അവസാനിച്ചാല്‍ പിന്നെ , നിങ്ങള്‍ ഒന്നും ഇല്ലാതെ ഞാന്‍ മാത്രം എങ്ങനെ ഇവിടെ ജീവിക്കും. നിച് പേടിയാവില്ലേ ങേ ......
ReplyDeleteഒരു സ്പെഷ്യല്‍ കവിത : @ ഇനി ഞാന്‍ മരിക്കില്ല
എനിക്കെന്റെ അച്ചായിയെ കാണാന്‍ കഴിയുമോ ആവോ ന്റെ കൃഷ്ണാ ..എന്നെ മാത്രം കാത്തോണേ
ReplyDeleteനാളെ ആയിട്ട് 56 മിനിട്ടായി. ഇതുവരെ ഒന്നും സംഭവിച്ചില്ല, ഇനി കാത്തിരിക്കണോ ഉറങ്ങണോന്ന സംശയത്തിലാണ് ഞാന്‍..
ReplyDeletefont വളരെ ചെറുതായി കാണുന്നു, എന്‍റെ ബ്രൌസറിന്‍റെ കുഴപ്പമാണൊ എന്നറിയില്ല.
21-12-12 uae സമയം 2.30am....ഇതുവരെ കുഴപ്പമൊന്നും ഇല്ല....
ReplyDeleteഇതു വരെ പ്രശ്നമൊന്നുമില്ല :)
ReplyDeleteഹാവൂ.. എന്റെ ശ്വാസം നേരെ വീണു ചന്തുവേട്ടാ...!! ഇതുവരെ പ്രശ്നം ഒന്നും ഉണ്ടായിട്ടുമില്ല. കുതിര ഒൻപത് വൃത്തം എത്തിയോ എന്തോ... ഗാങ്നാം സ്റ്റൈൽ നിരോധിക്കാൻ പറഞ്ഞിട്ട് കേൾക്കുന്നുമില്ലായിരുന്നു...!!
ReplyDeleteഎന്തായാലും ഇല്ലാത്ത ലോകാവസാനം ആസ്വദിക്കാൻ കഴിഞ്ഞ നാം എത്ര ഭാഗ്യവാന്മാരാണല്ലെ....
ആശംസകള്....
എന്റെ ആദ്യത്തെ ലോകാവസാനത്തെക്കുറിച്ച് ഇനി എഴുതണം. എഴുത്ത് നന്നായി,,,
ReplyDeleteതന്നെ ചന്തുവേട്ടാ, ലോകം അവസാനിക്കാന്‍ പോണെന്ന് ഒത്തിരി മെസ്സേജ് വന്നു.
ReplyDeleteഇതുവരെ ഒന്നും സംഭവിച്ചില്ല...
പോസ്റ്റ് അവസാനിപ്പിച്ചുകൊണ്ട് എഴുതിയ വാചകങ്ങള്‍ക്ക് നമസ്ക്കാരം...
ലോകാവസാനം വന്നു ചേര്‍ന്നാല്‍ നമുക്ക് എന്ത് ചെയ്യുവാന്‍ കഴിയും .ലോകാവസാനം ഓര്‍ത്ത് വ്യാകുല പെടേണ്ടതില്ലാ എന്നാണ് എന്‍റെ അഭിപ്രായം ജനിച്ചാല്‍ ഒരിക്കല്‍ മരണം ഉണ്ട് എന്നത് ഉറപ്പ്. ലോകാവസാനത്തില്‍ പെട്ട് മരണമടയുകയാണെങ്കില്‍ എല്ലാവര്‍ക്കും ഒരുമിച്ച് അങ്ങ് പോകാം അത്ര തന്നെ .അല്ലാതെ എന്താ ഇപ്പൊ ഇതിനൊക്കെ പറയുക ..
ReplyDeleteഇന്ന് DEC 21 .. എന്തായാലും ഇവിടെ കുവൈറ്റിലൊന്നും ഇതുവരെ ലോകം അവസാനിച്ചിട്ടില്ല.. ഇനി അവിടെങ്ങനാണാവോ എന്തോ..??
ReplyDeleteപറയാറായിട്ടില്ല. രാത്രി പന്ത്രണ്ടു വരെ സമയമുണ്ട്. വെയിറ്റ് ആന്‍ഡ് സീ :)
ReplyDeleteഎന്തായാലും ചില പുതിയ വിവരങ്ങള്‍ ഈ പോസ്റ്റില്‍ നിന്ന് ലഭിച്ചു. അവസാനത്തെ പാരഗ്രാഫ് ആണ് ശരിയായ വസ്തുത...
ലോകം അവസാനിച്ചാല്‍ തന്നെ എന്താ കുഴപ്പം ?എന്നെങ്കിലും ഇതൊക്കെയൊന്ന് അവസാനിക്കെണ്ടേ ?ഇത് വരെ അവസാനിചില്ലല്ലോ എന്ന പെടിയിലാ ഞാന്‍ ,വാടക ,പറ്റ്പടി ഒക്കെ ബാക്കിയാ ..:)
ReplyDeleteThis comment has been removed by the author.
ReplyDeleteമടിയില്‍ കനമുള്ളവനേ വഴിയില്‍ഭയമുള്ളു എന്ന് പറയില്ലേ. നമുക്കൊക്കെ എന്ത് ലോകം,എന്തവസാനം...!!
ReplyDeleteസാറിന്റെ ലേഖനം വളരെ വിജ്ഞാനപ്രദമായി.
മായന്‍ കലണ്ടറിലെ അശാസ്ത്രീയത ഇതിനു മുമ്പേ തള്ളിക്കളഞ്ഞതാണ് ,,എന്നാല്‍ ഭൂമിക്കൊരു അവസാനം ഉണ്ട് എന്നത് മതങ്ങളും ശാസ്ത്രവും ഒരു പോലെ സമ്മതിക്കുന്ന കാര്യമാണ് ,, കാലോചിതമായ ഒരു നല്ല പോസ്റ്റ് :
ReplyDeleteമാഷെ വിജ്ജാനപ്രദമായ ഒരു നല്ല ലേഖനം.
ReplyDeleteഒന്നുറപ്പാണ്. ഈ ലോകം അവസാനിച്ചാലും
ഇല്ലെങ്കിലും നാമെല്ലാം ഒരുനാള്‍ ഈ ഭൂമിയില്‍
നിന്നും മാറ്റപ്പെടെണ്ടവര്‍ തന്നെ! ആ കാര്യത്തില്‍
ആര്‍ക്കും സംശയം വേണ്ട, ജനിച്ചാല്‍ ഒരിക്കല്‍
മരണം നിശ്ചയം. ഒരിക്കല്‍ മരണവും പിന്നെ ന്യായവിധിയും
മനുഷ്യര്‍ക്ക് നിയമിച്ചിരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്ന ബൈബിള്‍ പഠിപ്പിക്കുന്നു
അതുകൊണ്ട് ഈശ്വരന്‍ നമുക്കീ ലോകത്തില്‍ തരുന്ന കാലം
മനുഷ്യര്‍ക്കും ദൈവത്തിനു കൊള്ളാവുന്ന ഒരു ജീവിതം നമുക്കു
നയിക്കാം അതിനായാണല്ലോ ഈശ്വരന്‍ നമ്മെ ഇവിടെ ആക്കി
വെച്ചിരിക്കുന്നതും.
കുറിപ്പ് ഇപ്പോള്‍ മാത്രമാണ് കണ്ടത് :-)
ഈ ഭുലോകാവസാനം, അതു നമ്മളെക്കൊണ്ടു തന്നെയാകും....!!
ReplyDeleteഅതിനായി പുറത്തു നിന്നുമൊരു ശക്തിയുടേയും ആവശ്യം വരില്ല...!!!
സ്ത്രീത്വത്തെ മാനിക്കേണ്ട ഇന്ത്യയില്‍ തന്നെ അടുത്തകാലത്ത് വര്‍ദ്ധിച്ചുവരുന്ന പീഡന കഥകള്‍.(ഡല്‍ഹിയും , പറവൂരും....)
ReplyDeleteഈ കാട്ടാളന്മാരെ ഇനിയും വിഹരിക്കാന്‍ വിടുകയോ? (അസംബന്ധമാണ് പരിമിതികളുള്ള മായൻ കലണ്ടർ എങ്കിലും) ഇതൊക്കെയങ്ങ് അവസാനിക്കട്ടെയെന്നു ഒരുവട്ടം ആശിച്ചു.
ആശംസകള്‍
വളരെ വിജ്ഞാനപ്രദമായലേഖനം.,.,.എന്‍റെ അഭിപ്രായത്തില്‍ .,.,ലോകം അവസാനിക്കും എന്നെങ്കിലും അതിനു കൃത്യമായ സമയം കുറിക്കാനോന്നും മനുഷ്യന്‍ വളര്‍ന്നിട്ടില്ല അതെല്ലാം സര്‍വേശ്വരന്‍ എന്ന വലിയ ശക്തിയില്‍ .,.,.,മാത്രം .,.,.നിയന്ദ്രിക്ക പെടുന്ന സത്യമാണ് .,.,.പിന്നെ ഓരോ വിഷയത്തിലും അവന്റെതായ ന്യവാധങ്ങള്‍ മനുഷ്യന്‍ നിരത്തും .,.,മായന്‍ കലണ്ടറും അതുപോലെ തന്നെ ,.,.,.ആശംസകള്‍ ചന്തുവേട്ടാ,.,.,..,
ReplyDelete"അജ്ഞാതമായ കാരണങ്ങളെച്ചൊല്ലിയുള്ള നമ്മുടെ വ്യാകുലതകൾ ഇത്തരം മനുഷ്യ നിർമ്മിത ദുരന്തങ്ങൾ ഒഴിവാക്കാനുള്ള പരിശ്രമങ്ങളാക്കി മാറ്റാൻ നമുക്ക് കഴിയണം അതിനർത്ഥം നമുക്ക് ഒരു ഭീഷണിയും ഇല്ലെന്നല്ലാ. അജ്ഞതയും, ആർത്തിയും,അശാസ്ത്രീയതയും എത് സുനാമിയെക്കാളും ഭീകരമാണെന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്……"
ReplyDeleteനൂറു ശതമാനം യോജിക്കുന്നു. വളരെ പ്രസക്തമായ ചിന്ത.
ലോകം അവസാനിച്ചേ മതിയാവൂ. അതിന് ശാസ്ത്രവും മതങ്ങളും നിരവധി തെളിവുകളും വാദങ്ങളും നിരത്തുനുമുണ്ട്. മായൻ കലണ്ടറിന്റെ പരിമിധികൾ മനസ്സിലാക്കാൻ ശ്രമിക്കാതിരുന്നവരാണ് കഴിഞ്ഞ ദിവസത്തോടെ എല്ലാം തീർന്നെന്ന് കരുതി മരണവും അവസാനവുമൊക്കെ കാത്ത് കിടന്നത്.
ReplyDeleteസുചിന്തിതമായ ലേഖനം.
ലോകം അവസാനിച്ചു.
ReplyDeleteപുതിയത് തുടങ്ങുകേം ചെയ്തു!!
:D
അങ്ങനെ ആ പ്രതീക്ഷയും വെറുതെയായി.. ഇതാണു ഈ മായങ്കുട്ടിയെ ഒരു കാര്യം ഏൽപ്പിച്ചാലു..
ReplyDelete2012 ഡിസംബർ 21ന് ഏതായാലും ലോകം അവസാനിച്ചില്ല,2012 ഡിസംബർ 12 അവസാനിക്കുകയും ചെയ്തു . അതുകൊണ്ട് ഞാനീ പോസ്റ്റ് വായിക്കുകയും കമന്റുകയും ചെയ്യുന്നു.
ReplyDeleteനാളെയെന്നതിനെ ഭയന്നോ കരുതിയോ അല്ലേ ഇന്നു നമ്മൾ ഏറെ കഷ്ടപ്പെടുന്നത് . എന്നെങ്കിലും ഒരു നാളെ ഇല്ലാതാകുന്നെങ്കിൽ പിന്നെ ആ കഷ്ടപ്പാട് വേണ്ടാന്നോർത്ത് സന്തോഷിക്കാലോ... കറ്റ്രുതിവയ്പുകളില്ലാതെ സന്തോഷമായി ജീവിക്കാം....
ദേ...ആ ചരമ കോളത്തിൽ ഒന്നു നോക്കു...എത്ര പേരുടെ ലോകമാണ് ഇന്നലെ അവസാനിച്ചത്....
ReplyDeleteഏതായാലും ആ ഇരുപത്തി ഒന്നാം തിയ്യതി കഴിഞ്ഞുവല്ലോ.സമാധാനമായി. മായൻ കലണ്ടർ പ്രകാരമുള്ള കാലഗണനയിൽ മാത്രമല്ല., നമ്മുടെ ഭാരതീയ വിശ്വാസമനുസരിച്ചുള്ള കാലഗണനയിലും കഴിഞ്ഞ ഇരുപത്തിയൊന്ന് ഒരു പ്രത്യേക ദശാസന്ധിയാണെന്നും സൗരയൂഥത്തിലും ഭൂമിയിലും വലിയ മാറ്റങ്ങൾ സംഭവിക്കുമെന്നും മറ്റും ആത്മീയ കാര്യങ്ങളിൽ വലിയ താൽപ്പര്യമെടുക്കുന്ന ഒരു സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു. കലിയുഗം അവസാനിക്കാൻ പോവുന്നു, സത്യയുഗം തുടങ്ങാൻ പോവുന്നു എന്നൊക്കെ അദ്ദേഹം വിശദീകരിച്ചു തന്നത് എനിക്ക് വലുതായൊന്നും മനസ്സിലായതുമില്ല. ഇരുപത്തൊന്നിന് വീടുകൾ ശുദ്ധിയാക്കി തീർത്ഥം തളിച്ച് പ്രത്യേക പൂജകൾ ചെയ്യേണ്ടതാണെന്നും മറ്റും അദ്ദേഹം വിശദീകരിക്കുകയുണ്ടായി.... ചെറുതായി ടെൻഷനുള്ളതുകൊണ്ട് സ്വകാര്യമായി ഞാൻ നാസയുടെ വെബ്സൈറ്റ് നോക്കി വായിച്ച് പഠിച്ചു കാര്യങ്ങളൊന്നു വിലയിരുത്തി. അവിടെ പറയുന്നത്, സാർ ഇപ്പോൾ പറഞ്ഞപോലുള്ള ശാസ്ത്രവസ്തുതകൾ തന്നെ.... - അൽപ്പം സമാധാനമായി.....
ReplyDeleteപോയ തലമുറയിൽ നിന്നു നാം കടം കൊണ്ട ഭൂമിയെ സുരക്ഷിതമായി അടുത്ത തലമുറക്കു കൈമാറേണ്ടതെങ്ങിനെ എന്ന കാര്യത്തിലാണ് നാം ജാഗരൂകരാവേണ്ടത് എന്ന ശാസ്ത്രീയമായ സന്ദേശം പ്രചരിപ്പിക്കുന്ന ഈ ലേഖനത്തിന് നൂറു ലൈക്ക്. അടുത്ത കാലത്ത് ലോകം അവസാനിക്കുന്നെണ്ടെങ്കിൽ അത് ദുരമൂത്ത മനുഷ്യൻ മൂലമാവും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല....
എന്‍റെ മാഷേ ഈ ഭൂലോകത്തു നടക്കുന്നതൊക്കെ കാണുമ്പോളെങ്ങിനേലും ഈ ലോകം ഒന്നവസാനിച്ചിരുന്നേല്‍ മതിയായിരുന്നു എന്നു തോന്നുന്നു...
ReplyDeleteഏതെങ്കിലുമൊരു തെമ്മാടി മായിന്മാര്‍ എന്ന മൈഗുണാഷന്മാര്‍ പറയുന്നതല്ല അന്ത്യനാള്‍ !
ReplyDeleteവിശുദ്ധ ഗ്രന്ഥങ്ങളില്‍ അതിനെക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
അതിലൊന്നും വിശ്വസിക്കാതെ "ലോകം അവസാനിക്കുന്നു" എന്ന് കേള്‍ക്കുമ്പോള്‍ വിറളിപൂണ്ടോടുന്ന പാശ്ചാത്യ-പൌരസ്ത്യരെ കാണുമ്പോള്‍ ലജ്ജ തോന്നുന്നു!
വെറുതെ മനുഷ്യനെ പറഞ്ഞു കൊതിപ്പിച്ചു അവസാനിച്ചെങ്കില്‍ കുറെ ബാങ്ക് കാരെ പറ്റി ക്കായിരുന്നു
ReplyDeleteഅവസാനിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. അത്രയ്ക്കധികം പാതകങ്ങളല്ലേ ഇവിടെ നടക്കുന്നത്.
ReplyDeleteലേഖനം പത്രത്തിലും വായിച്ചിരുന്നു.
സൂര്യനെപ്പോലുള്ള നക്ഷത്രങ്ങളുടെ അന്ത്യം ഇങ്ങനെ: സൂര്യൻ ഇപ്പോൾ ചൂടും പ്രകാശവും പുറപ്പെടുവിക്കുന്നത്, ഹൈഡ്രജൻ ആറ്റങ്ങൾ ഹീലിയം ആയി മാറുമ്പോൾ (ന്യൂക്ലിയാർ ഫ്യൂഷൻ) ഉണ്ടാകുന്ന എനർജി എമിഷൻ കൊണ്ടാണ്. എല്ലാ ഹൈഡ്രജനും ഒരിക്കൽ ഉപയോഗിച്ചു തീരും. ഈ അവസ്ഥയിൽ സൂര്യകേന്ദ്രം ചുരുങ്ങിവരും, അതേ സമയം പുറമേയുള്ള വാതകപാളികൾ വികസിക്കാനും തുടങ്ങും. പുറത്തെ വാതകപാളികളുടെ എക്സ്പാൻഷൻ കൊണ്ട് നക്ഷത്രം വളരെയധികം വലുതാകും ഇതാണ് ചുവപ്പുഭീമൻ (റെഡ് ജയന്റ്). കേന്ദ്രം വീണ്ടും ചുരുങ്ങുകയും ഉള്ളിലെ ഹീലിയം ആറ്റങ്ങൾ ഫ്യൂസ് ചെയ്ത് കാർബൺ ആറ്റങ്ങൾ ഉണ്ടാകുകയും ചെയ്യും. അപ്പോഴും എനർജി റിലീസ് ഉണ്ടാകും. മുഴുവൻ ഹീലിയവും കാർബൺ ആയി മാറിക്കഴിയുന്ന അവസ്ഥയിൽ പുറത്തെ വാതകപാളികൾ നക്ഷത്രകേന്ദ്രത്തിൽ നിന്ന് അകന്നകന്നു പോകും. അങ്ങനെ നക്ഷത്രത്തിന്റെ മാസ്സ് കുറയും, അത് ചൂടു കുറഞ്ഞ് ചുരുങ്ങി വളരെ വളരെ ചെറുതാകും. ഇതാണ് വൈറ്റ് ഡ്വാർഫ് (വെള്ളക്കുള്ളൻ). ഈ വെള്ളക്കുള്ളനിൽ അവശേഷിക്കുന്ന ചൂട് പോലും ബില്യൺ വർഷങ്ങളോളം റേഡിയേറ്റ് ചെയ്യാനുണ്ടാവും എന്നാണ്. അവസാനം ചൂടെല്ലാം തീർന്ന് തണുത്ത് പ്രകാശം തീരെ കുറഞ്ഞ് കറുത്ത കുള്ളൻ (ബ്ലാക്ക് ഡ്വാർഫ്) ആയി തീരും. അതോടെ നക്ഷത്രം കെട്ടു.
ReplyDeleteസൂര്യനെ ആശ്രയിച്ചു നിൽക്കുന്ന ഭൂമിക്ക് എന്തുപറ്റും? സൂര്യൻ ചുവപ്പു ഭീമനായി വികസിച്ച് ഭൂമിയെ വിഴുങ്ങും. പക്ഷേ അതിനും എത്രയെത്രയോ മുൻപ് തന്നെ ചുവപ്പു ഭീമനായി വികസിച്ചു വരുന്ന സൂര്യന്റെ ചൂടു കൊണ്ട് ജലസാന്നിദ്ധ്യമില്ലാതായി ഭൂമിയിൽ അവശേഷിക്കുന്ന ജീവജാലങ്ങൾ എല്ലാം നശിച്ചിരിക്കും, കടലുകൾ വറ്റിവരളും. ഇതൊക്കെ ഏകദേശം 1 ബില്യൺ (1 000 000 000) വർഷങ്ങൾ കഴിയുമ്പോൾ ഉണ്ടാകാവുന്ന അവസ്ഥയത്രേ.
ഇങ്ങനെയൊക്കെയാണെങ്കിലും ഒരുപക്ഷേ മനുഷ്യകുലം അവസാനിക്കണമെന്നില്ല. അന്നത്തേക്ക് മനുഷ്യർ മറ്റുവല്ല ഗ്രഹങ്ങളിലേക്കും കുടിയേറിപ്പാർക്കില്ലെന്ന് ആരുകണ്ടു? :)
പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളം ഒറ്റയൊരു നക്ഷത്രം കെട്ടുപോകുന്നത് എല്ലാത്തിന്റേയും അവസാനമല്ലല്ലോ. പിന്നേയും എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങളും അവയ്ക്ക് ഗ്രഹങ്ങളും അവയിൽ ചിലത് ഭൂമികളുമാകാമല്ലോ. അങ്ങനെ മറ്റൊരു ഭൂമിയിലാകാം അന്നു നമ്മൾ. എന്തേ പാടില്ലെന്നുണ്ടോ?? :))))
ലോകം അവസാനിച്ചില്ല :) നമ്മുടെ മരണത്തോടെ ഓരോരുത്തരുടെയും ലോകം അവസാനിക്കില്ലേ? പിന്നെന്തിനു ഭയക്കണം ?
ReplyDeleteലേഖനം നന്നായി, ലോകാവസനത്തെക്കുറിച്ച് എന്തിനാണാവോ ഇത്രയേറെ ഭീതി എന്നത് മനസ്സിലാവുന്നില്ല...!
ReplyDeleteസ്നേഹത്തിന്റെയും ശാന്തിയുടെയും ദിനങ്ങള്‍ പുലരട്ടെ എന്നാശംസിക്കുന്നു...
>>അങ്ങനെ വന്നാൽ ഭൂമിയുമില്ലാ, ചരാചർങ്ങളുമില്ല,നാമുമില്ല നമ്മുടെ ബ്ലോഗുകളുമില്ലാ…….<<
ReplyDeleteചന്തുവേട്ടാ "നമ്മുടെ ബ്ലോഗുകളുമില്ലാ " അങ്ങനെ മാത്രം പറഞ്ഞു പേടിപ്പിക്കരുത് ..ലോകം അവസാനിച്ചാലും വേണ്ടൂല്ലാ ബ്ലോഗ്ഗ് അവിടെ കണ്ടാ മതി ..:)
പുതുവത്സര ആശംസകൾ…!
ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോകുകയാണ്.
ReplyDeleteഎങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
ആയത് ചന്തുവേട്ടനടക്കം എല്ലാവര്‍ക്കും നന്മയുടെയും
സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്
സസ്നേഹം,
മുരളീമുകുന്ദൻ