ആചാര്യൻ
മലയാളത്തിന്റെ പ്രീയപ്പെട്ടനോവലിസ്റ്റ് സി.രാധാകൃഷ്ണൻ
അവർകൾക്ക് 75 വയസ്സ് തികയുന്നു. ശാസ്ത്രബോധവുംകല്പനയും ഒരു
പോലെ വിളങ്ങുന്ന ഇദ്ദേഹത്തിന്റെ രചനകൾ,നമ്മുടെ കാലത്തിന്റെ വികാര വിചാര ധാരകളെ ഒരുപോലെ ആവാഹിച്ചവയാണു. അദ്ദേഹത്തിന്റെ
‘വേർപാടുകളുടെ വിരൽപ്പാടുകൾ’ ‘ആഴങ്ങളിൽ അമൃതം’ എന്നീ നോവലുകൾ ഞാൻ
സീരിയ ലുകളാക്കിയിട്ടുണ്ട്. 2004ലെ
ലളിതാംമ്പികാ അന്തർജ്ജനം അവാർഡ് ലഭിച്ചപ്പോൾ എന്റെജേഷ്ടസഹോദര സ്ഥാനീയനായ സി.രാധാകൃഷ്ണൻ ചേട്ടനെ അനുമോദിച്ച് കൊണ്ട്, അദ്ദേഹത്തിന്റെ കൃതികളുടെനാമങ്ങളുപയോഗിച്ച് ഞാൻ എഴുതി പ്രസിദ്ധീകരിച്ചഒരു കവിത, അദ്ദേഹത്തിന്റെ കൃതികളെഅടുത്തറിയാൻ മറ്റുള്ളവർക്കും
ഉപകാരപ്പെടും എന്ന അറിവിനാൽ ഇവിടെ പോസ്റ്റ് ചെയ്യുന്നു...
ആചാര്യൻ
എഴുത്തിൽ,എഴുത്തച്ഛന് പിൻഗാമി
“തീക്കടൽ കടഞ്ഞ് തിരുമധുരം“ നൽകിടും
“രാധയുടെപ്രേമവും കൃഷ്ണന്റെ
ബുദ്ധിയും“
മേളീക്കും മലയാള ഭാഷയുടെ “മൃണാളമേ”
ചമ്രവട്ടത്തെ സോദരാ നമസ്തുതെ !
“മുൻപേ പറക്കുന്ന പക്ഷി”യാണവിടുന്ന്
“ഭദ്രതയുടെ സമതലങ്ങളിൽ”-“സുദർശനം“
“ദ്വീപിൽ”, “വലിയ
ലോകങ്ങളിൽ“,“നിലാവിൽ”,
“വേരുകൽ” പടരുന്ന
വഴികളിൽ. “പുഴമുതൽ-
പുഴവരെ”യുള്ള
പുളിനങ്ങളിൽ
കഥക്കുള്ള കാര്യങ്ങൾ കണ്ടറിഞ്ഞും.
താൻ തന്നെ കഥയെന്നുള്ളറിഞ്ഞും
“ഒറ്റയടിപ്പാത”യിൽ
“ഒറ്റയാൻ” നിൽക്കുന്നു
സഹൃദയാ എന്നുടെ സാഷ്ടാംഗപ്രണാമം
ശാസ്ത്രം പഠിച്ചൂ, പഠിച്ച
പണി ചെയ്തു.
വെള്ളിനക്ഷത്രങ്ങെന്ന് നിനച്ചവർ
പുള്ളിപ്പുലികളായ് നായാട്ടിനെത്തി
(“പുള്ളിപ്പുലികളൂംവെള്ളിനക്ഷത്രങ്ങളും“)
“വേഷങ്ങൾ,” “നിഴൾപ്പാടുകൾ”“മരണശിക്ഷ“
തെല്ലുമമാന്തിച്ചില്ല കുടിയൊഴിഞ്ഞു......
“ബ്ര്യഹദാരണ്യകം“ പഠിച്ചെത്തി
നിന്നൂ...
കുടുമ്പശ്രീകൊവിലിൽ മണി വിളക്കായ്.
എഴുത്താണിത്തുമ്പത്തെ മൂർച്ച ക്കൂട്ടി
മലയാളിപ്പെണ്ണിന് കുളിര് കോരി.
“ഇവിടെ എല്ലാപേർക്കും സുഖംതന്നെ“ കോറിയ
വരികളിൽ “നിയതി“യുടെ
ചിറകടി നിസ്വനം
“സ്പന്ദമാപിനികളെ നന്ദി “സ്പന്ദനമേറ്റിയ
അപ്പുവിൻ ഹൃദ് സ്വനമാരു കേട്ടൂ.........
(സി.രാധാകൃഷ്ണൻ അവർകളുടെ വീട്ടിലെ പേരാണ്
അപ്പു )
“കുറേക്കൂടി മടങ്ങി
വരാത്തവർ”,“വേർപാടുകളുടെ
വിരൽപ്പാട് “ തീർക്കവേ........
“കരൾ പിളരും കാല“ത്തെയോർത്തിരുന്നു.
“എല്ലാം മായ്ക്കുന്ന കടലാ“യെങ്കിൽ
മനം.
“കൈവഴികൾ” പിരിയുന്ന
കുടുംബ ബന്ധങ്ങളിൽ
“കളിപ്പാട്ട”മാകുന്ന
“മർത്ത്യ
ജന്മ“ങ്ങളിൽ
“മരീചിക”തേടിയലഞ്ഞ”നിഴൽപ്പാടുകൾ”
“ഒരു നിറകൺചിരി”യിലൊതൊങ്ങി
നിന്നു.......
“അവിൽപ്പൊതി”യുമായിയീ
കുചേലനെത്തീടുന്നു,
അറിവിൻ “നിലാവിനായ്”യിരുകരം
നീട്ടുന്നു,
“ആഴങ്ങളിൽ നിന്നോരിറ്റ്
അമൃതം"
നൽകണേ അറിവിന്റെ “തച്ചനാരേ”................
കേന്ദ്ര,കേരള,സാഹിത്യാക്കാഡമി;എണ്ണിത്തിട്ടപ്പെടാൻ
കഴിയാത്തവാർഡുകൾ.
കരവിരുതിൻ കേമത്തം; വായിച്ചറിഞ്ഞോർ
മനസ്സാലെ നൽകിയ അനുമോദനവാർഡുകൾ
മലയാളത്തിന്റമ്മ, ലളിതാംബികാന്തര്‍ജ്ജന-
പുരസ്കാരം കരഗതമായതിൽ മോദനം
ഇനിയുമെത്രയോ ഉയരങ്ങൾ താണ്ടുവാൻ
അക്ഷര പുത്രന് കഴിയണേ..... കാലമേ....
അടുത്തറിയാനും, അകമറിയാനും
അടിയന് കൈവല്ല്യമായ
സൗഭാഗ്യത്തെ
ജീവിതാന്ത്യം വരെയോർത്തിടും സോദാ......
ഓർമ്മയുടെ പുസ്തകത്താളിലൊരു പീലിയായ്.....
**************
മലയാളത്തിൽ അസ്തിത്വവാദാധിഷ്ഠിത ആധുനികതയുടെ കാലത്താണ് എഴുത്തുകാരൻ
എന്ന നിലയിൽ സി.രാധാകൃഷ്ണൻ സജീവമാകുന്നത്. അക്കാലത്തെ സാഹിത്യത്തിൽ പ്രകടമായിരുന്ന
ദാർശനികദുരൂഹത തന്റെ എഴുത്തിൽ ബോധപൂർവ്വം ഇദ്ദേഹം ഒഴിച്ചു നിർത്തി. ഇദ്ദേഹത്തിന്റെ
കൃതികളിൽ വള്ളുവനാടൻ ഗ്രാമവും മഹാനഗരവും മാറിമാറി വരുന്ന പശ്ചാത്തലമാണ്. സാധാരണ
മനുഷ്യരുടെ ജീവിതചിത്രണത്തിലൂടെ വൈവിദ്ധ്യവും വൈചിത്ര്യവും നിറഞ്ഞ ജീവിതചിത്രണമാണ്
ഇദ്ദേഹം നടത്തിയത്. മന:ശാസ്ത്രത്തിന്റേയും ഭൗതികശാസ്ത്രത്തിന്റേയും ഉൾക്കാഴ്ചകൾ ഈ
രചനകളിൽ പശ്ചാത്തലമായി നിലക്കൊള്ളുന്നു.
കണ്ണിമാങ്ങകൾ, അഗ്നി എന്നീ
ആദ്യകാല നോവലുകൾ ഗ്രാമജീവിതം പശ്ചാത്തലമായുള്ളവയാണ്. പുഴ മുതൽ പുഴ വരെ, എല്ലാം മായ്ക്കുന്ന കടൽ എന്നീ നോവലുകൾക്കു ശേഷം ബൃഹത്തായ രചനകളാണ് അധികവും
അദ്ദേഹം പ്രകാശിപ്പിച്ചത്. സ്പന്ദമാപിനികളേ നന്ദി മുതലുള്ള രചനകൾ ഈ വിഭാഗത്തിൽ
പെടുന്നു. എഴുത്തച്ഛന്റെ ജീവിതത്തെ ആധാരമാക്കി എഴുതിയ തീക്കടൽ കടഞ്ഞ് തിരുമധുരം മലയാളത്തിലെ വ്യത്യസ്തമായ
നോവലാണ്.
അദ്ദേഹത്തിന്റെ രചനകള്‍
ആകാശത്തിൽ ഒരു വിടവ് * തീക്കടൽ കടഞ്ഞ് തിരുമധുരം ഉള്ളിൽഉള്ളത് * ഇനിയൊരു നിറകൺചിരി *കരൾ പിളരും കാലം
ആകാശത്തിൽ ഒരു വിടവ് * തീക്കടൽ കടഞ്ഞ് തിരുമധുരം ഉള്ളിൽഉള്ളത് * ഇനിയൊരു നിറകൺചിരി *കരൾ പിളരും കാലം
മുൻപേ പറക്കുന്ന പക്ഷികൾ*വേർപാടുകളുടെ വിരൽപ്പാടുകൾ
ഇവിടെ എല്ലാവർക്കും സുഖം തന്നെ* സ്പന്ദമാപിനികളേ നന്ദി
പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും * പുഴ മുതൽ പുഴ വരെ
എല്ലാം മായ്ക്കുന്ന കടൽ * ആലോചന * നാടകാന്തം* കന്നിവിള
തമസോ മാ* ഊടും പാവും * രണ്ടു
ദിവസത്തെ വിചാരണ*
കങ്കാളികൾ* നിലാവ്
* തേവിടിശ്ശി* അസതോമാ അമൃതം*ആഴങ്ങളിൽ അമൃതം*കാസ്സിയോപ്പിയക്കാരൻ കാസ്റ്റലിനോ ഒരു
വിളിപ്പാടകലെ *കണ്ട്രോൾ പാനൽ
ദൃക്‌സാക്ഷി* അതിരുകൾ കടക്കുന്നവർ - സ്വപ്ന പരമ്പര
ഉൾപ്പിരിവുകൾ * കുറെക്കൂടി മടങ്ങിവരാത്തവർ*ഇടുക്കുതൊഴുത്ത്
കൈവഴികൾ*പിൻ നിലാവ് (സിനിമ)*ഇവൾ അവരിൽ ഒരുവൾ
· ശ്രുതി *അമാവാസികൾ *ഗീതാദർശനം
പുരസ്കാരങ്ങൾ
·
2010-ൽ കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം
സി.രാധാകൃഷ്ണൻ ചേട്ടന് ആയൂറാരോഗ്യം നേരുന്നു.
ReplyDeleteആ കവിത വളരെ ഉചിതമായ ഒരു സമ്മാനം തന്നെ മാഷേ.
Deleteഅദ്ദേഹത്തിന്റെ 'നോവല്‍ നവകങ്ങള്‍' മുഴുവനും വായിച്ചിട്ടുണ്ട്. ആ നോവലുകളിലെ "അപ്പു" വിനെ കുറിച്ച് 'അപ്പുവിന്റെ അന്വേഷണം' എന്ന പേരിലുള്ല ഡോ. എം ലീലാവതിയുടെ പുസ്തകം കൂടെ വായിയ്ക്കണം :)
കൂടുതല്‍ വായിച്ചിട്ടില്ല.
ReplyDeleteകവിതകളിലൂടെ രചനകള്‍ പരിചയപ്പെടുത്തിയത് നന്നായി.
വായനക്ക് വളരെ സന്തോഷം.
Deleteആരോഗ്യത്തിനും ആയുസ്സിനും പ്രാര്‍ഥിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ പറഞ്ഞാലും സര്‍ഗ്ഗഭാവന തുളുമ്പുന്ന ആ മനസ്സിന് അര്‍ഹതപ്പെട്ടതാണ് എല്ലാ അഭിനന്ദനങ്ങളും..ആദ്യകാലത്ത് ഇറങ്ങിയവയെല്ലാം ലൈബ്രറിയില്‍ നിന്നെടുത്ത് വായിച്ചിട്ടുണ്ട്.അത്ഭുതം കൂറിയിട്ടുണ്ട്.
ReplyDeleteഈ ഉചിതമായ കുറിപ്പിന് അഭിനന്ദനങള്‍
വളരെ സന്തോഷം
Deleteവിജ്ഞാനപ്രദവും ചരിത്രപ്രാഥാന്യമുള്ളതുമായ ലേഖനം. പോസ്റ്റ് ചെയ്തതിന് നന്ദി...
ReplyDeleteവരവിനും വായനക്കും അഭിപ്രായത്തിനും നന്ദി...
Deleteഭൗതികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദധാരിയായ സൗമ്യഹൃദയനായ ഈ ചമ്രവട്ടത്തുകാരനാണ് മലയാളമെഴുത്തിൽ ഒരർത്ഥത്തിൽ ആധുനികത കൊണ്ടുവന്നതെന്ന് ഞാൻ പറയും. കരണം - കമ്പ്യൂട്ടർ പോലുള്ള നൂതന സാങ്കേതികസൗകര്യങ്ങളുടെ വഴിയിലേക്ക് മലയാളസാഹിത്യമെഴുത്തിനെ തിരിച്ചു വിട്ടത് അദ്ദേഹമാണ് - സൈബർ മലയാളം ഇന്ന് തിളങ്ങി നിൽക്കുമ്പോൾ മലയാള സാഹിത്യത്തെ എക്കാലവും കടലാസിന്റേയും പേനയുടേയും കടലാസിന്റേയും പേനയുടേയും അതിരുകളിൽ തളച്ചിടാനാവില്ലെന്ന് ശാസ്ത്രജ്ഞാനമുള്ള ആ ക്രാന്തദർശി മനസ്സിലാക്കിയിരുന്നു ......
ReplyDeleteതാങ്കൾ പറഞ്ഞപോലെ അസ്തിത്വവാദത്തിന്റെ നിഴലിലാണ്ട മലയാള സാഹിത്യത്തിൽ രൂപം കൊണ്ട ദാർശനികദുരൂഹതകൾ ബോധപൂർവ്വം എഴുത്തിൽ നിന്ന് മാറ്റി നിർത്തിയ എഴുത്തുകാരനാണ് സി.രാധാകൃഷ്ണൻ . ആ എഴുത്തിന്റെ സൗമ്യതപോലെ ഓരോ പുസ്തകത്തിനും അദ്ദേഹം നൽകിയ ശീർഷകങ്ങളും ആകർഷണീയമാണ് . തീക്കടൽ കടഞ്ഞ് തിരുമധുരവും, സ്പന്ദമാപിനികളേ നന്ദിയും എഴുതിയ ആ അക്ഷരപൂജക്ക് അർഹിക്കുന്ന ആദരവു തന്നെയായി ശീർഷകങ്ങളെ അർത്ഥ-ഭാവ-ലയത്തോടെ കൊരുത്തു നിർമ്മിച്ച ഈ കാവ്യമാല്യം .....
ആ മഹാനായ എഴുത്തുകാരന് ആയുരാരോഗ്യസൗഖ്യം നേരുന്നു ....
ബ്ലോഗിൽ ഞാൻ കാണാറുള്ള നല്ലൊരു വ്യക്തിത്വമാണ് പ്രദീപ് കുമാറിനുള്ളത്, രചനകളെ മനസ്സിരുത്തി വായിക്കുന്ന നല്ലൊരു വായനക്കാരനും എഴുത്തുകാരനുമാണ് താങ്കൾ, സി.ആർ എഴുതിയിട്ടുള്ള മിക്ക പുസ്തകങ്ങളും അദ്ദേഹം എനിക്ക് അയച്ച് തരാറുണ്ട്. ഞങ്ങൾ തമ്മിൽ ഒരു പ്രത്യേക സ്നേഹവുമുണ്ട്.... വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി....
Deleteപരിചയപ്പെടുത്തിയതിൽ സന്തോഷം.
ReplyDeleteസി. രാധാകൃഷ്ണൻ... എന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ... എല്ലാം മായ്ക്കുന്ന കടലും പുഴ മുതൽ പുഴ വരെയും ഒറ്റയടിപ്പാതയും മുമ്പേ പറക്കുന്ന പക്ഷിയും സ്പന്ദമാപിനികളേ നന്ദിയും വായിച്ച് അപ്പുവിനെ നെഞ്ചിലേറ്റി നടന്ന ക്യാമ്പസ് കാലം ഇന്നും കൺമുന്നിൽ...
ReplyDeleteമലയാളത്തിന്റെ മഹാനായ എഴുത്തുകാരന് ആയുരാരോഗ്യ സൌഖ്യം നേരുന്നു... ഒപ്പം ചന്തുമാഷ്ക്ക് അഭിനന്ദനങ്ങളും...
സി രാധാകൃഷ്ണൻ മാഷ് എന്റെയും പ്രീയപ്പെട്ട എഴുത്തുകാരൻ
ReplyDeleteനാട്ടിലായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ
പലതും വായിച്ചിരുന്നു പിന്നെ ഇവിടെ സിക്കന്ത്രാബാദിൽ
എത്തിയപ്പോൾ തന്റെ പത്രാധിപത്യയത്തിൽ ഇറങ്ങിയിരുന്ന
ചെമ്പരുത്തിയുടെ ഒരു സ്ഥിരം വായനക്കാരനായി മാറി
അതിൽ താൻ എഴുതിയിരുന്ന ലേഖനങ്ങളും മറ്റും ഇന്നും മനസ്സിൽ
ഓടിയെത്താറുണ്ട്. നന്ദി ചന്തു മാഷെ ഈ തിരിഞ്ഞു നോട്ടത്തിനു
ഓർമ്മപ്പെടുത്തലിനും.
അടുത്തറിയാനും, അകമറിയാനും
അടിയന് കൈവല്ല്യമായ സൗഭാഗ്യാത്തെ
ജീവിതാന്ത്യം വരെയോർത്തിടും സോദാ......
ഓർമ്മയുടെ പുസ്തകത്താളിലൊരു പീലിയായ്..... ഇത്
അസ്സലായി മാഷെ!!! ആശംസകൾ ഇരുവർക്കും !!
എഴുത്തിന്റെ ആചാര്യന് വേണ്ടി കുറിച്ച അനുമോദന വരികൾ
അസ്സലായി കേട്ടോ അവിടവിടെ അക്ഷരപ്പിശക് കണ്ടല്ലോ മാഷെ
എഴുത്തിന്റെ ഈ ആചാര്യന് ആയുരാരോഗ്യങ്ങൾ നേരുന്നു
കലാകൗമുദിയുടെ സ്ഥിരം വായനക്കാരനായിരുന്ന ആ പഴയ കാലത്ത് ആവേശത്തോടെ വായിച്ചിരുന്ന 'മുൻപേ പറക്കുന്ന പക്ഷികളും' 'സ്പന്ദമാപിനികളെ നന്ദി' യും ഇപ്പോഴും മനസ്സിലുണ്ട്. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും അദ്ദേഹത്തിന് പുതുമയാർന്ന സ്നേഹോപഹാരം നല്കിയ താങ്കൾക്കും ഭാവുകങ്ങൾ..
ReplyDeleteമലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് ആയുരാരോഗ്യ സൌഖ്യം നേരുന്നു
ReplyDeleteഅദേഹത്തിന് കൃതികള്‍ കൊണ്ട് ഒരു കാവ്യോപഹാരം നല്‍കിയ മാഷിനും ആശംസകള്‍
ചന്തുവേട്ടന് ഒരായിരം നന്ദി .പ്രഗത്ഭരായ എഴുത്തുകാരെ കുറിച്ച് കൂടുതല്‍ അറിയുക എന്നത് സന്തോഷമാണ് . ശ്രീമാന്‍ സി.രാധാകൃഷ്ണൻ അവര്‍കളുടെ കൃതികളുടെ പേരുകള്‍ എഴുതിയ കവിത മനോഹരമായിരിക്കുന്നു .ആശംസകള്‍
ReplyDeleteമലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് ആയുരാരോഗ്യ സൌഖ്യം നേരുന്നു
ReplyDeleteകൊള്ളാം ചേട്ടാ .. :)
@@
ReplyDeleteചന്തുവേട്ടാ,
ഇതൊരു കൊലച്ചതിയായിപ്പോയി.
എന്നെക്കുറിച്ച് എന്തേലും എഴുതാമായിരുന്നു.
ഞാന്‍ വയസറിയിച്ചിട്ടു 32 വര്‍ഷാവുന്നു!
പോസ്റ്റ് കൊള്ളാം. കവിതയും. ഇദ്ദേഹത്തിന്റെ ഒന്നും ഇതുവരെ വായിച്ചിട്ടില്ല. ഇനി ശ്രമിക്കാം.
***
കൊള്ളാം നായരെ.... നന്നായിട്ടുണ്ട്
ReplyDeleteഅന്നൊക്കെ ലൈബ്രറിക്ക് ഗ്രന്ഥശാലാസംഘത്തില്‍നിന്ന് ഗ്രാന്‍റ്
ReplyDeleteകിട്ടുമ്പോള്‍ പുസ്തകശാലയില്‍ ചെന്ന് ആദ്യം ശേഖരിക്കുക
ശ്രീ.സി.രാധാകൃഷ്ണന്‍റെ പുതിയതായി ഇറങ്ങിയ പുസ്തകങ്ങളാണ്.പിന്നെ വായനശാലയിലെത്തി വീട്ടില്‍ കൊണ്ടുപോയി ആര്‍ത്തിപിടിച്ച വായനയാണ്.ഓരോ പുസ്തകവും വായിച്ചുതീര്‍ക്കാന്‍വേണ്ടി ഉറക്കം നഷ്ടപ്പെടുത്തുന്ന രാവുകള്‍.... മറ്റുള്ളവരേയും വായിപ്പിക്കാനുള്ള ഉത്സാഹം...
മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരന് ആയുരാരോഗ്യസൌഖ്യം നേരുന്നു അതോടൊപ്പം കൃതികളെ
സുഗന്ധസുരഭിലമായ പുഷ്പങ്ങളാക്കി മാലകോര്‌ത്ത് സമര്‍പ്പിച്ച ചന്തു സാറിനും......
ആശംസകള്‍
kettitundu..vayichittundu..ella shamsakalum....
ReplyDeleteപ്രിയ എഴുത്തുകാരന് എല്ലാ ആശംസകളും....
ReplyDeleteമിക്കവാറും എല്ലാം വായിച്ചിട്ടുണ്ട്.. ആശ എന്നു പേരുള്ള ഒരു നോവല്‍ ഉണ്ടായിരുന്നു.. പിന്നെ കത്തുകളിലൂടെ മാത്രം കഥപറഞ്ഞ ഒരു നോവലും മറ്റൊരു ചെറു നോവലും ചേര്‍ത്ത് ഡി സി ബുക്സ് പണ്ട് ഒരു ബുക്ക് ഇറക്കിയിരുന്നു.. അതാണ് ഞാന്‍ ആദ്യം വായിച്ചത്.. കൊച്ചുകുട്ടിയായിരുന്ന കാലത്ത്.. പിന്നീട് എല്ലാം തേടിപ്പിടിച്ച് വായിച്ചിട്ടുണ്ട്.. ചന്തുവേട്ടന്‍ ഭംഗിയായി എഴുതീട്ടുണ്ട് ഈ പോസ്റ്റ്.. കവിതയും കൊള്ളാം.. അഭിനന്ദനങ്ങള്‍.. ചന്തുവേട്ടാ..
ReplyDeleteസ്പന്ദമാപിനികളേ നന്ദി പുസ്തകമായി വായിച്ചിട്ടുണ്ട്
ReplyDeleteതീക്കടല്‍ കടഞ്ഞ് തിരുമധുരം ഓരോ ആഴ്ചയും മാതൃഭൂമി നോക്കിയിരുന്ന് വായിച്ചിട്ടുണ്ട്.
നല്ല പോസ്റ്റ് . അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായകമായി. നന്ദി സര്‍
ReplyDeleteകവിതകളിലൂടെയുള്ള ഈ പരിചയപ്പെടുത്തൽ നല്ലൊരു സ്നേഹ സമ്മാനം തന്നെ....
ReplyDeleteഇനിയുമിനിയും എഴുതാൻ അദ്ദേഹത്തിന് സർവ്വശക്തൻ അനുഗ്രഹിക്കട്ടെ,
ReplyDeleteഇക്കഴിഞ്ഞ ഡിസംബറിൽ ട്രൈയിൻ യാത്രക്കിടയിലും തന്റെ ലാപ്ടോപ്പിൽ എഴുതിക്കൊണ്ടിരിക്കുന്നത് കണ്ണനിടയായി.
താങ്കളുടെ കവിത വായിച്ചപ്പോഴാണറിയുന്നത് ശ്രീ രാധാകൃഷ്ണന്‍ ഇത്രയും നോവലുകളൊക്കെ എഴുതിയിട്ടുണ്ടെന്ന്. പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് കലാകൌമുദി വാരികയില്‍ അദ്ധേഹത്തിന്റെ നോവല്‍ വന്നിരുന്നത് ഓര്‍ക്കുന്നുണ്ട്...പിന്നെ പല കൃതികളും കണ്ടിട്ടുണ്ടെന്നല്ലാതെ ഒന്നും വായിക്കാന്‍ അവസരം കൈവന്നില്ല. വേണ്ടത്ര ശ്രദ്ധ കിട്ടാത്ത ഒരെഴുത്തുകാരനായി ഇദ്ദേഹവും മാറുന്നുണ്ടോ? ഇനി മുതല്‍ വായിക്കാന്‍ ശ്രമിക്കാം. നന്ദി.
ReplyDeleteഅടുത്തറിയാനും, അകമറിയാനും
ReplyDeleteഅടിയന് കൈവല്ല്യമായ സൗഭാഗ്യത്തെ
ജീവിതാന്ത്യം വരെയോർത്തിടും സോദാ......
ഓർമ്മയുടെ പുസ്തകത്താളിലൊരു പീലിയായ്.....
"ആചാരിയൻ കൃതികളെ വാഴുതും ചന്തുഏട്ടാ
ReplyDeleteവരികളിൽ തെളിയുന്നു കാലത്തിന്റെ കൈയൊപ്പുകൾ "
സന്തോഷം റെജിൻ വായനക്കും അഭിപ്രായത്തിനും
Deleteഇവിടെയെത്താന്‍ ഞാന്‍ വളരെ വൈകിയെന്ന ഖേദത്തോടെ..................
ReplyDeleteഎഴുത്തില്‍ ഞാന്‍ ഗുരുസ്ഥാനത്ത് കാണുന്ന എഴുത്തുകാരന്‍ ...എന്‍റെ ചെറുകഥാ സമാഹാരത്തിന്‍റെ അവതാരിക അദേഹത്തെകൊണ്ട് എഴുതിയ്ക്കണം എന്നാ മോഹം ഉണ്ടായിരുന്നു ..പക്ഷെ നടന്നില്ല ,എങ്കിലും പുസ്തകം ഇറങ്ങി ഉടനെതന്നെ അദേഹത്തിന് ഞാന്‍ അയച്ചുകൊടുത്തു ,അത് വായിച്ച് സര്‍ അഭിപ്രായം അറിയിച്ചു ,എനിക്ക് ഒരുപാട് സന്തോഷം തോന്നി ...ഇന്ന് വെള്ളിനക്ഷത്രങ്ങളും പുള്ളിപുലികളും സമ്മാനിച്ച എഴുത്തുകാരനോട് .ഒരു ശിഷ്യയെ പോലെ സംവേദിക്കാന്‍ കഴിയുന്നതിന്‍റെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത അളവില്‍ സന്തോഷമുണ്ട് ...സാറിന്‍റെ ആഗ്രഹം പോലെ നൂറു വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ഭൂമിയും മനുഷ്യരെയും കുറിച്ചുള്ള നോവല്‍ എഴുതാന്‍ ദൈവം അദേഹത്തെ അനുഗ്രഹിക്കട്ടെ എന്ന ആശംസകളോടൊപ്പം എല്ലാ നന്മകളും ചന്തു സാറിനും നേരുന്നു.
വളരെ നന്ദി മിനി പി.സി.... എത്താൻ വൈകിയതിൽ പ്രയസവുമുണ്ട്.ഇപ്പോൾ പല ബ്ലോഗുകൾ ആരും വായിക്കുന്നില്ലാ...എന്ന സങ്കടവും ഉണ്ട്. കഥാകാരൻ എന്നതിനേക്കാൾ ഉപരി ഞാനും അദ്ദേഹവുമായി നല്ല അടുത്ത ബദ്ധവുമുണ്ട്... തിരുവനന്തപുരത്ത് വരുപ്പോൾ ഞങ്ങൾ തമ്മിൽ കണാറുമുണ്ട്.... വായനക്കും അഭിപ്രായത്തിനും നന്ദി,
Deleteവളരെ നന്നായിരിയ്ക്കുന്നു, മാഷേ.
ReplyDeleteഎന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരില്‍ ഒരാളാണ് സി. രാധാകൃഷ്ണന്‍! അദ്ദേഹത്തിന് ആയുരാരോഗ്യ സൌഖ്യം നേരുന്നു.
മലയാളത്തിലെ ആദ്യത്തെ അബ്സേർഡ് നാടകമാണ് സി രാധാകൃഷ്ണന്റെ ദ്വീപ്. അതു പുറത്തിറങ്ങിയ വർഷം ഏതാണെന്ന് പറഞ്ഞു തരാമോ?
ReplyDeleteതീയതിയും വർഷവും ഇപ്പോൾ ഓർമ്മയില്ലാ.....കിട്ടുമ്പോൾ അയച്ച് തരാം
ReplyDeleteഎന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരില്‍ ഒരാളാണ് സി. രാധാകൃഷ്ണന്‍! അദ്ദേഹത്തിന് ആയുരാരോഗ്യ സൌഖ്യം നേരുന്നു.
ReplyDeleteമേല്‍പ്പറഞ്ഞ എല്ലാ കൃതികളില്‍ ഏറിയപങ്കും വായിക്കുക മാത്രമല്ല, ജോലി കിട്ടിയപ്പോള്‍ ആദ്യം സ്വന്തമാക്കുകയും ചെയ്ത ഓരാളാണേ...നല്ലെഴുത്ത്,
ReplyDelete