Wednesday, March 19, 2014

സ്നേഹം






സ്നേഹം
******
സ്നേഹമേ.......

മനസ്സാകും ഖനിയിലെ രത്നമാണ് നീ...

പുരുഷന് പുരുഷാർത്ഥ സമ്പാദനത്തിന് നിദാനമാണ് നീ....

സ്ത്രീക്ക് സ്രൈണ ഗുണങ്ങളുമാണ് നീ....

മരുഭൂമി തന്നിലെ മലർവാടിയാണ് നീ....

വിരസമാം ജീവിതത്തിലെ ആഹ്ലാദമാണ് നീ...

നീതി മാർഗ്ഗങ്ങളിലെ പഥികർക്ക് സ്വർഗ്ഗത്തിലേക്കുള്ള വഴി വിളക്കാണ് നീ....

മരണാനന്തരം,ഓർമ്മയാകുന്ന പിതൃലോകങ്ങളിൽ കണ്ണുനീരിലൂടെ നിനക്ക്

അവിടെ പതിവായി തിലോദക തർപ്പണം ഉണ്ടായിരിക്കുന്നതാണ്....

അല്ലയോ സ്നേഹമേ....

നിന്റെ എതിരാളി ദ്വേഷ്യം അല്ലാ;

പിന്നെയോ പരസ്പര ബന്ധത്തെ താഴിട്ട് പൂട്ടുന്ന ദുരഭിമാനമാണ്...

കോപമോ ദ്വേഷ്യമോ താൽക്കാലികമാണ് .

എന്നാൽ മിഥ്യാഭിമാനം ഹൃദയങ്ങളെ എന്നെന്നേക്കുമായി അകറ്റിക്കളയുന്നൂ....

സഹിഷ്ണതയോടെ സമീപിക്കാനും,

കാലുഷ്യമില്ലാതെ അടുക്കുവാൻ കഴിയുന്നവർക്ക് മാത്രമേ

സ്നേഹത്തിന്റെ വിദൂരതീരങ്ങളിലെങ്കിലും

എത്തിച്ചേരാനാകൂ‍...


സ്വസ്തി…………

37 comments:

  1. സ്നേഹമാണഖിലസാരമൂഴിയില്‍.......എന്നാൽ മിഥ്യാഭിമാനം ഹൃദയങ്ങളെ എന്നെന്നേക്കുമായി അകറ്റിക്കളയുന്നൂ....
    സ്നേഹത്തെക്കുറിച്ചുള്ള നിര്‍വചനം മനോഹരമായി ചന്തു സാര്‍.
    ആശംസകള്‍

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി തങ്കപ്പൻ സാർ

      Delete
  2. മൃഗങ്ങളും, പറവകളും പരസ്പരം സ്നേഹിക്കുന്നതു കണ്ട് ഇത്തരമൊരു വികാരം പണ്ട് മനുഷ്യർക്കിടയിലും നിലനിന്നിരുന്നു എന്ന് ഒരുപക്ഷേ നൂറ്റാണ്ടുകൾക്കപ്പുറമുള്ള തലമുറകൾ അത്ഭുതത്തോടെ പരസ്പരം പറഞ്ഞേക്കാം ....

    ReplyDelete
    Replies
    1. സത്യമാണ് പ്രദീപ്, സ്നേഹം,ദയ,വാത്സല്യം ഒക്കെ പുറം പൂച്ചുകളാകുന്നു. പണ്ട് മനുഷ്യർക്കിടയിലും സേഹം എന്നവികാരം നിലനിന്നിരുന്നു എന്ന് ഒരുപക്ഷേ നൂറ്റാണ്ടുകൾക്കപ്പുറമുള്ള തലമുറകൾ അത്ഭുതത്തോടെ പരസ്പരം പറഞ്ഞേക്കാം .... നല്ല വിശകലനം...വളരെ സന്തോഷം വായനക്കും അഭിപ്രായത്തിനും

      Delete
  3. സഹിഷ്ണതയോടെ സമീപിക്കാനും,
    കാലുഷ്യമില്ലാതെ അടുക്കുവാൻ കഴിയുന്നവർക്ക് മാത്രമേ
    സ്നേഹത്തിന്റെ വിദൂരതീരങ്ങളിലെങ്കിലും
    എത്തിച്ചേരാനാകൂ‍...

    സ്നേഹം മാത്രം.

    ReplyDelete
    Replies
    1. നന്ദി റാംജീ...വായനക്കും അഭിപ്രായത്തിനും

      Delete
  4. സ്നേഹത്തില്‍ നിന്നു പ്രവഹിക്കുന്ന ഊര്‍ജ്ജം അത്ഭുതാവഹമാണ് ..!

    ReplyDelete
    Replies
    1. അതെ കുഞ്ഞെ............... സ്നേഹം കിട്ടുന്നതു കൊണ്ടു മാത്രം നമ്മൾ ജീവിക്കുന്നു.വയനക്കും അഭിപ്രായത്തിനും നന്ദി....

      Delete
  5. സ്നേഹത്തിന് അതീതമായി എന്തുണ്ട് ഈ ഭൂലോകത്ത് .കളങ്കമില്ലാത്ത സ്നേഹം അത് അനുഭവിക്കുന്നവര്‍ക്ക് എന്നും സന്തോഷം മാത്രം നല്‍കുന്നു .മറിച്ചാണെങ്കില്‍ ദുഃഖവും

    ReplyDelete
    Replies
    1. വളരെ സന്തോഷം റഷീദ് തൊഴിയൂർ.....വായനക്കും അഭിപ്രായത്തിനും.

      Delete
  6. സ്നേഹിക്കയുണ്ണി നീ നിന്നെ-
    ദ്രോഹിക്കുന്ന ജനത്തേയും,
    ദ്വേഷം ദോഷത്തെ തീർത്തിടാ-
    സ്നേഹം തീർത്തിടുമതോർക്ക നീ..

    ReplyDelete
    Replies
    1. സന്തോഷം വരവിനും വായനക്കും അഭിപ്രായത്തിനും വി.കെ

      Delete
  7. വളരെ ശരിയാണ്‌. കോപമോ ദേഷ്യമോ അല്ല മിഥ്യാഭിമാനമാണ്‌ ഹൃദയങ്ങളെ എന്നെന്നേക്കുമായി അകറ്റിക്കളയുന്നത്.

    നല്ല ആശയങ്ങൾ...

    ReplyDelete
    Replies
    1. വളരെ സന്തോഷം ,വായനക്കും അഭിപ്രായത്തിനും...

      Delete
  8. സ്നേഹം മനസ്സുകളില്‍ നിന്ന് മനസ്സുകളിലേയ്ക്ക് പകര്‍ന്നു കോണ്ടിരിയ്ക്കട്ടെ

    ReplyDelete
    Replies
    1. വളരെ സന്തോഷം ,വായനക്കും അഭിപ്രായത്തിനും... ശ്രീ... നന്ദി

      Delete
  9. സ്നേഹമേ.......
    മനസ്സാകും ഖനിയിലെ രത്നമാണ് നീ...

    സ്നേഹിക്കുന്ന സ്നേഹത്തെ കുറിച്ച് വാചാലമായ മനസ്സിന് ഒരായിരം സ്നേഹമല്ലാതെ എന്താണ് തിരിച്ചു തരേണ്ടത്.. :) <3 <3 <3

    ReplyDelete
    Replies
    1. വളരെ സന്തോഷം ,വായനക്കും അഭിപ്രായത്തിനും... ഫിറോസ്, സ്നേഹമില്ലെങ്കിൽ മനുഷ്യരില്ലാ..

      Delete
  10. സ്നേഹത്തെ സത്യസന്ധമായി നിര്‍വ്വചിക്കുന്ന സാരവത്തായ വരികള്‍ ..മനോഹരം..
    ..മരണാനന്തരം,ഓർമ്മയാകുന്ന പിതൃലോകങ്ങളിൽ കണ്ണുനീരിലൂടെ നിനക്ക്
    അവിടെ പതിവായി തിലോദക തർപ്പണം ഉണ്ടായിരിക്കുന്നതാണ്.... തുടങ്ങിയ വരികള്‍ പ്രകാശവര്‍ഷങ്ങള്‍ക്കകലേക്ക് മനസ്സിനെ നയിക്കുന്നു..

    ReplyDelete
    Replies
    1. വളരെ സന്തോഷം ,വായനക്കും അഭിപ്രായത്തിനും...

      Delete
  11. ഈ സ്നേഹനിറവു വളരെ നന്നായിട്ടുണ്ട്..
    ആശംസകള്‍

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.......

      Delete
  12. സ്നേഹമെ നിന്റെ എതിരാളി ദ്വേഷ്യം അല്ലാ;

    പിന്നെയോ പരസ്പര ബന്ധത്തെ താഴിട്ട് പൂട്ടുന്ന ദുരഭിമാനമാണ്

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.......

      Delete
  13. സ്നേഹം എല്ലാം പൊറുക്കുന്നു, ദോഷം കണക്കിടുന്നതുമില്ല!

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി അജിത്ത്

      Delete
  14. സ്നേഹം, കരുണ, ദയ.... ഇവയൊന്നും നമ്മില്‍ നിന്ന് വറ്റി പോകാതെ നിലനില്‍ക്കട്ടെ....

    ReplyDelete
    Replies
    1. വളരെ സന്തോഷം, വായനക്കും, അഭിപ്രായത്തിനും....

      Delete
  15. സ്നേഹത്തെപ്പറ്റി എത്ര പറഞ്ഞാലും തീരില്ല.. അത് അവസാനിച്ചു... കാണാതെയായി ... ഇപ്പോ ഒട്ടുമില്ല എന്നൊക്കെ പറഞ്ഞാലും എവിടെയെങ്കിലുമൊക്കെ ഇരുന്ന് സ്നേഹം നമ്മെ നോക്കി പുഞ്ചിരിക്കുന്നുണ്ടാവും..ദുരഭിമാനവും മിഥ്യാഭിമാനവും കൊണ്ട് ചിലപ്പോള്‍ കാണാനും മനസ്സിലാക്കാനും വൈകിപ്പോകും...
    വരികള്‍ ഇഷ്ടമായി ചന്തുവേട്ടാ..

    ReplyDelete
    Replies
    1. വളരെ സന്തോഷം, വായനക്കും, അഭിപ്രായത്തിനും....

      Delete
  16. സ്നേഹം പരന്നൊഴുകട്ടെ...നല്ല വരികള്‍...

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും വളരെ സന്തോഷം സംഗീത്.കെ.

      Delete
  17. സ്നേഹം നിഷ്കളങ്കമാണ് .
    അത് പ്രതിഫലം കാംക്ഷിക്കുന്നില്ല ..
    തിരിച്ചറിയപ്പെടാത്ത കരുതലുകളിൽ സ്നേഹം
    മുങ്ങിത്താഴുമ്പോൾ തെറ്റി ദ്ധാരണ കൾ
    മതിൽ കെട്ടു തീർക്കുന്നു...

    അച്ചനു സുഖമെന്നു കരുതുന്നു ..
    ആയുരാരോഗ്യവും ദീർഘായുസ്സും നേർന്നു കൊണ്ട്
    മോളു...

    ReplyDelete
  18. സുഖമാണ് മോളെ... വായനക്കും അബ്ജിപ്രായത്തിനും സ്നേഹം.........

    ReplyDelete
  19. സ്നേഹമേ......വിരസമാം ജീവിതത്തിലെ ആഹ്ലാദമാണ് നീ...

    ReplyDelete