ഇന്ന്,ജനുവരി 19 ഞായറാഴ്ച-തൃശൂർ,സാഹിത്യ അക്കാഡമീ ഹാളിൽ,ശ്രീമതി ലീലാ എം.ചന്ദ്രന്റെ “സീയെല്ലെസ് ബുക്സിന്റെ“ അഞ്ച് പുസ്തകങ്ങളുടെ പ്രകാശനം നടന്നു,അവയിൽ നാലോളം പുസ്തകത്തിനു,അവതരികയോ,ആമുഖമോ,കുറിപ്പോ ഒക്കെ എഴുതിയത് ഞാൻ ആണ്. ബ്ലോഗെഴുത്തുകാരുടെ രചനകൾ പുസ്തകങ്ങളാക്കാൻ മുന്നിട്ടിറങ്ങിയ ലീലാ എം ചന്ദ്രന്റെയും, ശ്രീമൻ. എം ചന്ദ്രന്റെയും നല്ല മനസിനെ ആദരിക്കാതിരിക്ക വയ്യ ചില ശാരീരകപ്രശ്നങ്ങളാൽ എനിക്ക് ആ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലാ...അതിന്റെ കുറ്റബോധം മനസിൽ തളം കെട്ടി നിൽക്കുന്നു. അതു മാറ്റാനായിട്ടുമാണ് ഈ പോസ്റ്റ്,നമ്മുടെ പ്രീയപ്പെട്ട എഴുത്തുകാരിയായ കുഞ്ഞൂസിന്റെ ‘നീർമിഴി പൂക്കൾ’ എന്ന പുസ്തകത്തിനു ഞൻ എഴുതിയ അവതാരിക ഇവിടെ എടുത്തെഴുതുന്നു ...എല്ലാ ബ്ലോഗ് വായനക്കർക്കും പ്രസ്തുതപുസ്തകങ്ങൾ വാങ്ങാനും, ഒരു വായിക്കാനും പ്രചോദനം ആകട്ടെ എന്ന് ആഗ്രഹിക്കുന്നു ....
നീർമിഴി പൂക്കൾ ( കുഞ്ഞൂസ്)
അവതാരിക ഛാന്ദോഗ്യം‘ എന്ന ഉപനിഷത്തിൽ പ്രസിദ്‘ധമായ ഒരു കഥ ഉണ്ട്.ആത്മാവ് എന്നാൽ
എന്താണ് എന്നു മനസിലാക്കുവാൻ ദേവരാജാവായ ഇന്ദ്രനും,അസുരരാജാവായ
വിരോചനനും പ്രജാപതിയെ സമീപിച്ചു.തന്റെ ഗൃഹത്തിൽ താമസിച്ച്
മുപ്പത്തി രണ്ട് വർഷം ബ്രാഹ്മവൃതം അനുഷ്ഠിച്ച അവരോട് ബ്രഹ്മാവ് പറഞ്ഞു.
’കണ്ണിന്റെ കൃഷ്ണമണിയിൽ കാണുന്ന പുരുഷനാണ് ആത്മാവ് ’
അവർ ചോദിച്ചു
‘അപ്പോൾ വെള്ളത്തിലും,കണ്ണാടിയിലും കാണുന്ന നിഴലോ?”
പ്രജാപതി പറഞ്ഞു
’കണ്ണിൽ ദ്രഷ്ടാവായുള്ളത്(ഗോചരമായത്) അതു തന്നെ
ഇനി,വേള്ളം നിറഞ്ഞ ഒരു ചരുവത്തിൽ നിഴൽ നോക്കി ,അതിൽ
ആത്മാവ് അല്ലാതെ കാണുന്നത് എന്തെന്ന് എന്നോട് പറയുക’
അവർ അപ്രകാരം ചെയ്തപ്പോൾ ബ്രഹ്മാവ് ചോദിച്ചു
’ഇപ്പോൾ എന്ത് കാണുന്നു‘
ഇന്ദ്രനും,വിരോചനനും പറഞ്ഞു
‘നഖം മുതൽ രോമം വരെ,ആത്മാവിന്റെ പ്രതി രൂപം കാണുന്നു’
പ്രജാപതി വീണ്ടും പറഞ്ഞു
’നല്ല പോലെ ഉടുത്തൊരുങ്ങി ആടയാഭരണങ്ങൾ അണിഞ്ഞ്,ജലശരാവത്തിൽ
നോക്കുക. ഇപ്പോൾ എന്ത് കാണുന്നു?’
ശിഷ്യന്മാർ മറുപടി നൽകി
”ഞങ്ങളെപ്പോളെ സർവ്വാഡംബര വിഭൂഷിതരായിരിക്കുന്നൂ അവർ’പ്രജാപതി
പറഞ്ഞു
“അതു തന്നെ ആത്മാവ്”…….
വിരോചനൻ ഗുരുവിന്റെ അടുത്ത് നിന്നും തന്റെ പ്രജകളുടെ
അടുത്തെത്തി പറഞ്ഞു
“ഈ ശരിരം തന്നെയാണ് ആത്മാവ്,ഇതിനെ പൂജിക്കുകയും
പരിചരിക്കുകയും ചെയ്യുക”
പക്ഷേ ദേവേന്ദ്രന് സംശയം തീർന്നില്ലാ.അദ്ദേഹം ബ്രഹ്മാവിനൊട്
ചോദിച്ചു.
‘ശരീരത്തെ അലങ്കരിക്കുമ്പോൾ ആത്മാവ് അലങ്കൃതമാകുമെങ്കിൽ ,ശരീരത്തിന് അന്ധതയോ, ബധിരതയോ,അംഗഭംഗമോ
ഉണ്ടാകുമെങ്കിൽ ഇതെല്ലാം ആത്മാവിനും ഉണ്ടാകേണ്ടതല്ലേ? ശരീരം
നശിക്കുമ്പോൾ ആത്മാവും നശിക്കേണ്ടതല്ലേ? പ്രജാപതി പറഞ്ഞു
“സ്വപ്നത്തിൽ ഭോഗങ്ങൾ അനുഭവിക്കുന്നതേതോ അതാണ് ആത്മാവ്”.
ഇന്ദ്രനു ഈ നിർവ്വചനവും തൃപ്തികരമായി തോന്നിയില്ലാ.
സ്വപ്നദ്രഷ്ടാവിനുമുണ്ടല്ലോ ദുഃഖാനുഭവം. ദുഖമനുഭവിക്കുന്ന ആത്മാവിൽ സുഖകരമായ
എന്തുണ്ട്.എപ്പോഴും സുഖം തന്നെ വേണം എന്നല്ലേ മനസ് ചിന്തിക്കുക. അതാണ് വേണ്ടതും.
പിന്നേയും മുപ്പത്തി രണ്ട്
വർഷം ബ്രാഹ്മവൃതം അനുഷ്ഠിച്ച ഇന്ദ്രനോട്, ബ്രഹ്മാവ് പറഞ്ഞു.
“സ്വപ്നം കാണാതെ ഉറങ്ങുന്ന സംപ്രസന്നനാണ് ആത്മാവ്.”
ഈ നിർവചനവും ഇന്ദ്രനു തൃപ്തികരമായില്ല.വീണ്ടും ബ്രാഹ്മവൃതം.
അങ്ങനെ നൂറ്റി ഒന്ന് വർഷം (ആകെ) ബ്രാഹ്മവൃതം എടുത്ത് തന്നോടൊപ്പം പാർത്ത,അർഹത നേടിയ ദേവേന്ദ്രനോട്
പ്രചാപതി പറഞ്ഞു
”ഇന്ദ്രാ ശരീരത്തിനു മരണമുണ്ട്. മരണരഹിതനും,ശരീര
രഹിതനുമായ ആത്മാവിന്റെ അധിഷ്ഠാനമാണ് ശരീരം.ശരീരം ഉള്ളിടത്തോളം കാലം പ്രീയങ്ങളും,അപ്രീയങ്ങളുമായാനുഭവങ്ങളും ഉണ്ടാകും.ശരീരം ഇല്ലാത്ത ഉണ്മയെ പ്രിയമോ
അപ്രിയമോ സ്പർശിക്കുന്നില്ലാ“.
ആത്മാവ് എന്നാൽ എന്ത് എന്നല്ലാതെ ‘കുഞ്ഞൂസിന്റെ
ആഖ്യാനങ്ങൾ’(നീർമിഴി പൂവുകൾ) എന്താണു
എന്ന് എന്നോട് അരെങ്കിലും ചോദിച്ചാൽ ഞാൻ പറയും
‘ഇത് കഥയാണെന്ന്’
അപ്പോൾ കഥകളിൽ കാണുന്ന സാമൂഹ്യജീവിതമോ..എന്ന് ആരെങ്കിലും
ചോദിച്ചാൽ
‘കഥ സമൂഹജീവിതം തന്നെയല്ലെ,നഖം മുതൽ രോമം വരെ സമൂഹ
ജീവിതത്തിന്റെ പ്രതിരൂപം കാണുന്നില്ലേ, എന്നാവും എന്റെ
മറുപടി.
കഥയെന്നാൽ, സമൂഹ ജീവിതത്തിന്റെ ശില്പഭദ്രവും,സുന്ദരവുമായ ആഖ്യാനം എന്നതാവണം അത് വായനക്കാരന് ജീവിതത്തിലേക്ക്
ലഭിക്കുന്ന ഉൾക്കാഴചയുടെ ആഴവും പരപ്പുമാണ് . അതാണ്
കഥയുടെ പ്രധാന മൂല്യവും. കഥ എന്നാൽ ഭാവന മാത്രമായി കാണാൻ പാടില്ല.കഥകാരനോ, കഥാകാരിയോ എന്നോ കണ്ടതും, ചിലപ്പോൾ അനുഭവിച്ചതും, എവിടെയോ കേട്ടതുമായ
കാര്യങ്ങൾ തന്റെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ് .പക്ഷെ അതു നടന്നതാണ് എന്ന
തോന്നൽ അനുവാചകരിൽ ഉണ്ടാക്കണം.അവിടെയാണ് രചയിതാവിന്റെ കഴിവ് പ്രകടമാകുന്നത്.
അമ്പലത്തിലോ, കുന്നിൻ നെറുകയിലേക്കോ,ഓടിക്കയറുമ്പോൾ മനപ്പൂർവ്വം മുന്നിലേക്ക് ഓടികയറാതെ തോറ്റുകൊടുക്കുന്ന ഒരു
സഹോദരന്റേയും,അനിയത്തികുഞ്ഞാറ്റയുടെയും
സ്നേഹ ബന്ധത്തിന്റെ ആഴങ്ങളിലേക്ക് കഥാകാരി നമ്മെ
കൂട്ടികൊണ്ട് പോകുന്ന കഥയാണ് “കാലത്തിന്റെ കൽപ്പടവുകൾ”. വളർന്നപ്പോൾ
അവൾ ആരോടും പറയാതെ വീട് വിട്ടിറങ്ങി അന്യജാതിയിൽപ്പെട്ട ഒരാളുടെ
കൂടെ…മതവും,ജാതിയുമൊന്നും ആ സഹോദരന്
പ്രശ്നമായിരുന്നില്ലാ.പക്ഷേ മകളെപ്പൊലെ സ്നേഹിച്ച അനിയത്തി
ഒരു വാക്ക് പോലും ഉരിയാടതെ ഇറങ്ങി പോയപ്പോൾ…ആ മനസ്സ് വളരെ വേദനിച്ചു .ആ വേദന നമ്മിലെ
സാഹോദര്യത്തിലും നീറ്റലുണ്ടാക്കുമ്പോൾ കഥാകാരി വിജയിക്കുന്നു. നമ്മുടെ ഭവനത്തിലോ, ബന്ധുവീടുകളി ലെവിടെയോ നടന്ന
ഒരു സംഭവം പോലെ,നമ്മുടെ കണ്മുന്നിൽ അതു തെളിയുന്നു…
രണ്ടാമത്തെ കഥയായ ‘ഓർമ്മകളിലെ പൂക്കാലത്തിലും‘ ആദ്യകഥയിലെ ബാക്കിപത്രം പോലെ,സഹോദസ്നേഹത്തിന്റെ
നിറമാർന്ന തുടിപ്പുകൾ പ്രകടമായി കാണാനാകും,നമ്മളും
ബാല്യത്തിന്റെ കുളിരാർന്ന ഇടവഴികളിലൂടെ സഞ്ചരിക്കും..........
ഞാൻ തുടക്കത്തിൽ പറഞ്ഞതു പോലെ “കഥയെന്നാൽ സമൂഹ ജീവിതത്തിന്റെ
ശില്പഭദ്രവും,സുന്ദരവുമായ ആഖ്യാനം എന്നതാണ്.വായനക്കാരന്
ജീവിതത്തിലേക്ക് ലഭിക്കുന്ന ഉൾക്കാഴച യുടെ ആഴവും പരപ്പുമാണ്“ അത്തരം ഒരു ആഖ്യാനം ആണ് “പാട്ട്മറന്നൊരു
പൂങ്കുയിൽ” എന്ന കഥ. കുഞ്ഞാറ്റയെ പോലെ പാറിപ്പറന്നു നടന്നിരുന്ന സഹോദരി… രോഗാവസ്ഥയിലെക്കെത്തുന്നു.അതു കാണാൻ എത്തുന്ന സഹോദരന്റെ മാനസിക വ്യഥ നമ്മെ വല്ലാതെ
വിഷമിപ്പിക്കുന്നു.നമ്മളിൽ ചിലർ ആ കഥാപാത്രങ്ങളാകുന്നു.
വർഷങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയ രാജി, കൂടെ പഠിച്ച അനിയെന്ന
കൂട്ടുകാരനെ കണ്ടെത്തുകയാണ് “ഒരു കുഞ്ഞു മയിൽ പീലിയുടെ ഓർമ്മക്കായി’
എന്ന കഥയിലൂടെ. നന്മകളാൽ സമൃദ്ധമായിരുന്ന
ഗ്രാമത്തിന്റെ മാറ്റം അവൾ കാണുന്നത്.അവളുടെ കണ്മുന്നിൽ വച്ച് അനിരുദ്ധൻ എന്ന അനിയെ
പോലീസ് അറസ്റ്റ് ചെയ്യുമ്പോഴാണ്.അവൻ ഒരു ക്വട്ടേഷൻ സംഘത്തിലെ നേതാവാണെന്ന് എന്ന
അറിവ് രാജിയെ, വല്ലാതെ വിഷമിപ്പിക്കുന്നു. നാടും നഗരവും
ഇപ്പോൾ അധമന്മാരുടെ കയ്യിലാണ്.അല്ലെങ്കിൽ അവരാൽ ഭരിക്കപ്പെടുകയാണ് നമ്മുടെ
ഗ്രാമങ്ങൾ പോലും….ഇരുണ്ട് മൂടിആർത്തലച്ചെത്തിയ
മഴ തെളിഞ്ഞു നിന്ന പകലിനെ കണ്ണീരിലാഴ്ത്തി.വിഷാദം പൂത്ത മനസുമായി വീട്ടിലേക്ക്
മടങ്ങുമ്പോൾ,അഖില മോളുടെ സംശയങ്ങൾക്ക് രാജി മറുപടി പറയാൻ വിഷമിച്ചു...”ഇതു
ഇന്നിന്റെ കഥയാണ് മോളെ എന്ന്.
“പിറന്നാൾ സമ്മാനം”എന്ന കഥ എന്നെ വല്ലതെ
ആകർഷിച്ചു .ഇവിടെ ഇന്നിന്റെ ചിന്തകളിൽ നിന്നും കഥാകാരി ‘നാളെ‘ യിലേക്ക്
പോയിരിക്കുന്നു.അമ്മയേയും,അച്ഛനേയും വൃദ്ധ സദനത്തിൽ
കൊണ്ടാക്കുന്ന മക്കളെപ്പറ്റിയുള്ള കഥകളും ലേഖനങ്ങളും നമ്മൾ വായിച്ച് മടുത്തു എന്നു
തന്നെ പറയാം.. പക്ഷേ ഈ കഥയിലെ അമ്മ അതൊരു അനുഗ്രഹമായിട്ടാണു കാണുന്നത്.. കാരണം,എം.ടി യേയും,വള്ളത്തോളിനേയും,ആശാനേയും പോലെ തന്നെ
പൌലോ കൊയ്ലൊ യീയും, ഗ്യാംസൊയേയും അമ്മ വായിച്ചിരുന്നു.വായനയിലൂടെ അവർ ആർജ്ജിച്ച അറിവിൽ നിന്നും അവർ ജീവിതം എന്താണെന്നു
മനസിലാക്കിയിരുന്നു. മക്കൾ തന്നെ “സ്നേഹാലയത്തിൽ“ കൊണ്ടാക്കുന്നതിനു മുൻപ്
തന്നെ അവർ അതിനു തയ്യാറായി കഴിഞ്ഞിരുന്നു.ഈ പുസ്തകത്തിലെ നല്ല കഥകളിൽ ഒന്നായി
ഞനിതിനെ കാണുന്നു.
“ഇരുളിൽ തെളിയും
കൈത്തിരി നാളം” എന്ന കഥ, സ്മൂഹത്തിന് നേരെ പിടിച്ച ഒരു കണ്ണാടിയാണ്.
ആ കണ്ണാടിയിൽ തെളിയുന്ന ചിരാത് വെട്ടം.നമ്മെ ചിന്തിപ്പിക്കുന്നു. അതിലെ മേരി എന്ന
കഥാപാത്രം ചെയ്യുന്നതു പോലെ എല്ലാവരും ചെയ്തിരുന്നെങ്കിൽ എന്നു അറിയാതെ ആഗ്രഹിച്ചു
പോകുന്നു നമ്മൾ. കഥയെ പറ്റി കൂടുതൽ പറയാത്തത് അത് അനുഭവിച്ചു വായിക്കാൻ വേണ്ടിയാണ്.ഇവിടെ
കഥാകാരിയുടെ മനസിലെ നന്മ നമുക്കും ഗോചരമാകുന്നു.
സ്വവർഗ്ഗ രതി, രതിവൈകൃതങ്ങൾ ഒക്കെ ഇന്നു ഫാഷ്നായി
മാറിക്കൊണ്ടിരിക്കുന്നു. ‘ഐ വാണ്ട് സെക്സ് വിത്ത് യൂ”
എന്ന് ഒരു ശങ്കയും കൂടാതെ
സ്വവർഗ്ഗത്തോടും, എതിർ വർഗ്ഗത്തോടും ‘പച്ച’യായി പറയുന്ന യുവാക്കളുടെ കാലമാണിത്.എന്റെ തന്നെ മുഖപുസ്തക ത്തിൽ ഇത്തരം
കമന്റുകളുമായി വരുന്ന പലപ്രായക്കാരെ ഞൻ അൺഫ്രണ്ട് ആക്കാറുണ്ട്. എന്തോ ആ
സംസ്കാരത്തോട് യോജിക്കുവൻ എനിക്കാവുന്നില്ല.അതു നമ്മുടെ സംസ്കാരവുമല്ല.ഇതിനു
വിയോജിപ്പുള്ളവർ ഉണ്ടാകാം. അത്തരക്കാരുടെ ജീവിതത്തിലേക്കുള്ള ഒരു ഒളിനോട്ടമാണു “ഓർമ്മയുടെ ആകാശത്ത് തൂവി പോയ ഹൃദയം“ എന്ന കഥ.
അതിനൊപ്പം ഇതിൽ തൂവിപ്പോയ ഒരു ഹൃദയവും നമുക്കു
കാണാം. ഇന്നത്തെ യുവത്വം തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു കഥ.
ഇതു പീഡനക്കാലം....പത്രം തുറന്നാൽ,ടെലിവിഷനിൽ ഒക്കെ നിറഞ്ഞു
നിൽക്കുന്ന വാർത്തകൾ അച്ഛൻ മകളെ പീഡിപ്പിച്ചു , അമ്മാവൻ
അന്തിരവളെ, എന്നു വേണ്ട കുഞ്ഞുകുട്ടിയുടെ നഗ്ന
മേനിയിൽ തന്റെ ശൂരത്വം കാട്ടുന്ന അധമൻമാരുടെ വിഹാര കേന്ദ്ര മായി മാറിയിരിക്കുന്നു
നമ്മുടെ ഭാരതം. “അമ്മ’ എന്ന കഥ അതിനൊരു
ഭൃഷ്ടാന്തമാകുന്നു ഇവിടെ.
ആദ്യം ഡോക്ടർക്ക് പോലും അമ്പരപ്പായിരുന്നു.54വയസ് കഴിഞ്ഞ
തനിക്ക് ഒരു ഗർഭത്തെ
താങ്ങാനുള്ള ആരോഗ്യം ഉണ്ടാകില്ലാ എന്നായിരുന്നു അദ്ദേഹം
പറഞ്ഞത്.എങ്കിലും തന്റെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം പരിസോധനകൾനടത്തി.എല്ലാം പോസിറ്റീവായിരുന്നത്
ദൈവേഷ്ടം തന്നെ ആയിരുന്നില്ലേ?“ആത്മ സാഫല്ല്യം” വേറിട്ടു നിൽക്കുന്ന നല്ലൊരു കഥ. ഇവിടെയും
കഥാകാരി സ്നേഹം എന്ന വികാരത്തെ നന്നായി കൂട്ടു പിടിച്ചിരിക്കുന്നു.
“മനസിന്റെ
ഓട്ടോഗ്രാഫിൽ” ഒരു വ്യത്യസ്തമായ പ്രണയകഥ.............. ഒരു വെള്ളിടി
വെട്ടിയോ...സപ്ത നാഡികളും തളർന്ന് ഇരുന്നു....ബേബിക്ക് അങ്ങനെ ഒരു
അടുപ്പമുണ്ടായിരുന്നോ തന്നോട്... വീട്ടിൽ വന്നു തിരക്കിയോ....താൻ
അറിഞ്ഞിരുന്നില്ലല്ലോ അപകടത്തിൽ പെട്ട് കാൽ നഷ്ടമായപ്പോൾ പ്രണയിതാവ് ഒരക്ഷരം
പോലും പറയാതെ പോയതും.അയ്യാൾ അറിഞ്ഞിരിക്കില്ലല്ലോ... വർത്തമാന കാലത്തിൽ നിന്നുംഭൂതകാലത്തിലേക്കുള്ള
യാത്രയിലായിരുന്ന അനിത .വീണ്ടും വർത്തമാന കാലത്തിലേക്കെത്തിയപ്പോൾ അവൾ ഒരിക്കലും
ചിന്തിക്കാത്ത കഥാ സന്ദർഭങ്ങളിലൂടെ കഥാകാരി ഈ കഥയെ മികവുറ്റതാക്കിയിരിക്കുന്നു.
സ്തനാർബുദത്തിന്റെരണ്ടാംഘട്ടം എന്ന് ഡോക്റ്റർ
പറഞ്ഞത്,നിർവികാരതയോടെ കേട്ടിരുന്നു. അപ്പോഴൊക്കെയും ഒരു പിഞ്ചു കുഞ്ഞ്
ഉള്ളിലിരുന്ന് മുലപ്പാലിനായി ചുണ്ടുയർത്തി
കരയുന്നുണ്ടായിരുന്നു.വായനക്കാരുടെ മനസിൽ വേദനയും....“അംഗലാവണ്യം
ഒരു ചരമക്കുറിപ്പ് ” ആയി മാറ്റുകയും ചെയ്യുന്ന,പങ്കാളിയോടുള്ള അമർഷവും
നമുക്ക് ഈ കഥയിൽ ദർശിക്കാനാകും. ലളിതമായി പറഞ്ഞു പോയിരിക്കുന്ന ഈ കഥ, ഇന്നത്തെ ജീവിതത്തിന്റെ മറ്റൊരു പകർപ്പാകുന്നു.
“നിഴൽഛായങ്ങൾ” മനസ്സിൽ ദുഖമായി ഒഴുകി എത്തുന്ന കഥ. കഥാകാരി
ഇത്തവണ സിനിമാ മേഖലയെ കൂട്ടു പിടിച്ചിരിക്കുന്നു. ഇവിടെ നടിയായും, നർത്തകിയായും, പിന്നെ വേഷം അഴിക്കുമ്പോൾ ഭാര്യയായും,
അമ്മയായും മാറുന്നു. ജീവിതത്തിന്റെ സമസ്ത മേഖലയിലും ഉണ്ടാകുന്ന ‘കഥകൾ’ നമുക്ക് കഥയല്ല ജീവിതം
എന്ന് ഓർമ്മപ്പെടുത്തലുമാകുന്നു.
ഞാൻ കുഞ്ഞൂസിന്റെ കഥകളെ നിരൂപണം ചെയ്യുകയായിരുന്നില്ല. വായനയിൽ
തോന്നിയ ചിന്തകളെ കൂട്ട് പിടിച്ച് ആസ്വദിക്കുകയായിരുന്നു. അത് ഒരു ആസ്വാദന
കുറിപ്പായി മാറുകയായിരുന്നു..ഭാവ തീവ്രവും,അസാധാരണവുമായ രചനകളാണെന്നൊന്നും ഞാൻ പറയുന്നില്ലാ. പക്ഷേ ‘നാളെ’
കുഞ്ഞൂസിനെപ്പോലുള്ള നല്ല എഴുത്തുകാരുടെ കൈകളിൽ ഭദ്രമായിരിക്കും എന്നുള്ളത്
നിസ്സംശയം പറയാനാകും. .
സമൂഹത്തിനു ജീർണ്ണത ബാധിക്കുമ്പോഴാണ് എഴുത്തുകാർ തൂലിക
എടുക്കേണ്ടത്. തൂലിക എന്നാ നാരായം.നാരായത്തിനു രണ്ടുണ്ട് ഗുണം. താളിയോലയിൽ അതു
എഴുത്തുപകരണമാകുന്നു. മറ്റൊന്നു ശ്ത്രുവിന്റെ മുന്നിൽ അത് ആയുധവും.
അതുപോലെ
എഴുത്തിനുമുണ്ട് രണ്ട് വശങ്ങൾ.മുൻ ഗാമികൾ ചെയ്തതു പോലെ
അതു
സന്ദേശമാകുന്നപുഷ്പങ്ങളാക്കാം.എതിപ്പുകളെ എതിർത്ത് വാക്കുകളാകുന്ന
ഖഡ്ഗങ്ങളാക്കാം.
കുഞ്ഞൂസിന്റെ
കഥകളിലെ നൈർമല്ല്യം അനുവാചകരിൽ പൂക്കാലം തീർക്കുന്നു.
ഒപ്പം അതു
സമൂഹത്തിലെ തിന്മകൾക്കെതിരെ പിടിച്ച ഖഡ്ഗങ്ങളുമാകുന്നു.
കുഞ്ഞൂസിനെപ്പോലുള്ള
പുതു തലമുറയിൽ നിന്നും നമ്മൾ ഒരു പാട് പ്രതീക്ഷിക്കുന്നു.
അതൊരിക്കലും
തെറ്റിക്കില്ലാ എന്നു ‘നീർമിഴിപൂക്കളിലെ’ കഥകൾ വ്യക്തമാക്കുന്നുമുണ്ട്.
കഥാകാരിക്ക്
എല്ലാ നന്മകളും നേരുന്നു.
ചന്തു നായർ
ശ്രീവിജയ,
മംഗലയ്ക്കൽ
കാട്ടാക്കട
പി.ഒ
തിരുവനന്തപുരം
പുസ്തകം ലഭിക്കുവാൻ The maneger,
ReplyDeleteCLS BOOKS,
Taliparamba,
Kannur,
670141.
clsbuks@gmail.com
leelamchandran@gmail.com
പുസ്തകം കുഞ്ഞൂസ്സിൽ നിന്ന് നേരിട്ട് വാങ്ങുന്നതായിരിക്കും...
ReplyDeleteഅവലോകനം നന്നായിരിക്കുന്നു..
കൂട്ടുകാരിയ്ക്ക് ആശംസകൾ
ആസ്വാദനം പോലെ അവതാരിക നന്നായിരിക്കുന്നു. ഇവിടെ പറഞ്ഞതുപോലെ നമ്മുടെ അനുഭവങ്ങളെന്നു തോന്നിപ്പിക്കുന്ന അവതരണ രീതിയാണ് കുഞ്ഞൂസിന്റേത്. അറിയാതെ വായിച്ചു പോകാവുന്ന ശൈലിയിലുള്ള അവതരണത്തില്‍ സ്നേഹത്തേയും ദുഖത്തെയും എല്ലാം അനുഭവിക്കുന്നതായി അനുഭവപ്പെടുന്നു.
ReplyDeleteവായനക്കാർക്ക് വാഴികാട്ടലും കുഞ്ഞൂസിനൊരു
ReplyDeleteനല്ല പ്രചോദനവും ഈ അവതാരിക .
കവിതാ സമാഹാരത്തിന്റെ അവതാരികയും
ഈ സർഗ്ഗ കരങ്ങളാലാണോ?
കവിതാ സമാഹാരത്തിൽ ഞാൻ വളരെ കുറച്ചേ എഴുതിയിട്ടുള്ളൂ..അനിയാ...വായനക്കും അഭിപ്രായത്തിനും വളരെ നന്ദി
ReplyDeleteപുസ്തകപ്രകാശനച്ചടങ്ങിന് ഞാനും പോയിരുന്നു.
ReplyDeleteചടങ്ങ് കഴിയാതെ പെട്ടെന്ന് പോരേണ്ട തിരക്കിനിടയില്‍
മടങ്ങുമ്പോള്‍ സീയെല്ലെസ്സില്‍നിന്ന് അന്ന് പ്രകാശനം ചെയ്ത അമ്മീമ്മക്കഥകള്‍(എച്ച്മുക്കുട്ടി) നീര്‍മിഴിപ്പൂക്കള്‍(കുഞ്ഞൂസ്)
അഗ്നിച്ചിറകുകള്‍(ഗഫൂര്‍ എടക്കര)ഭാവാന്തരങ്ങള്‍(ബ്ലോഗ് കഥകള്‍) ചിരുകകള്‍ ചിലയ്ക്കുമ്പോള്‍(ബ്ലോഗ് കവിതകള്‍)
എന്നിവയ്ക്കുപുറമേ മറ്റു പുസ്തകങ്ങളും വാങ്ങി....
അമാന്തിക്കാതെ വേഗംതന്നെ പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്തപ്പോള്‍ മനസ്സില്‍ സംതൃപ്തിയാണുണ്ടായത്.ഉദ്ദേശിച്ചതിനേക്കാള്‍ വളരെ ഉന്നതനിലവാരം പുലര്‍ത്തിയിരിക്കുന്നു രചനകള്‍.
വിത്യസ്തമായ ശൈലിയില്‍..
ആകര്‍ഷകമായ രചനാവൈഭവം...
ഇനിയും മടികൂടാതെ എഴുതുവാന്‍ കഴിയുമാറാകട്ടെ!
അമ്മീമ്മക്കഥകള്‍,നീര്‍മിഴിപ്പൂക്കള്‍ എന്നീകൃതികള്‍ക്ക് ശ്രീ.ചന്തു സാറും,അഗ്നിച്ചിറകുകള്‍ എന്ന കൃതിക്ക് ശ്രീ.രമേശ് സാറും എഴുതിയ മനോഹരമായ ആസ്വാദനം അനുവാചകനെ പുസ്തകതാളുകള്‍ക്കിടയിലൂടെ അനായാസം പ്രവേശിക്കാന്‍ ഉതകുന്ന പൊന്‍പ്രകാശമായി
മാറുന്നുണ്ട്....
ഇനി സീയെല്ലെസ്സ് ബുക്ക്സിലെ ലീല എം ചന്ദ്രന്‍റെയും മറ്റും പുസ്തകങ്ങള്‍ വായിക്കേണ്ടതുണ്ട്..................
ആശംസകളോടെ
വളരെ നന്ദി ശ്രീ തങ്കപ്പൻ സാർ...മറ്റ് മുഖ്യാധാരാ മാദ്ധ്യമങ്ങൾക്കൊപ്പം നിൽക്കുന്ന കഥകളും കവിതകളും നമ്മുടെ ബ്ലോഗർമാർ എഴുതുന്നുണ്ട്.അതു ‘ചിലർ’ തുറന്നു പറയുന്നില്ലാ...അത് എനിക്കും വിഷമമുണ്ടാക്കുന്നൂ അതു കൊണ്ടാണ് തിരക്കുകൾക്കിടയിലും ഞാൻ ഈ പുസ്തകങ്ങൾക്ക് ആസ്വാദനം എഴുതിയതും.നമുക്കൊക്കെ മുകളിൽ ചിരകടിച്ച് പറക്കാൻ നമ്മുടെ പിൻ തലമുറക്കാർക്ക് ആകും എന്നു അവരുടെ രചനകൾ.വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി.....
ReplyDeleteസാധാരണ അവതാരികയില്‍ നിന്നും വേറിട്ടൊരു അവതരണം ആയി തോന്നി ഇത് . പുസ്തകത്തെ ആഴത്തില്‍ പഠിച്ചു അവതാരികക്കൊപ്പം അതിലെ രചനകളെ കൂടി പരിചയപ്പെടുത്തിയത് ,ഏറെ ഇഷ്ടായി.
ReplyDeleteനന്നായി മാഷേ...
ReplyDeleteഎന്റെ ബ്ലോഗിന്റെ പേരു തന്നെയാണല്ലോ പുസ്തകത്തിന് :)
അവതാരിക മനോഹരം
ReplyDeleteപുസ്തകം വാങ്ങണം, വായിക്കണം
പുസ്തകം വായിച്ചിട്ടില്ല വാങ്ങിയട്ടുണ്ട്.....പരിപാടിക്ക് പോയിരുന്നു ആളെ കണ്ടിരുന്നു :) മാഷ് വരേണ്ടതായിരുന്നു ഒരു മീറ്റ് ചാന്‍സ് പോയില്ലേ
ReplyDeleteആത്മാവിന്റെ ആന്തരാര്‍ത്ഥങ്ങളില്‍ നിന്നും കുഞ്ഞൂസിന്റെ ആഖ്യാനങ്ങളിലെക്കുള്ള മടക്കം ഏറെ ഹൃദ്യമായി. ആ കഥകളെ ഒരു സാധാരണക്കാരന്റെ വായനക്കണ്ണിലൂടെ നോക്കിക്കണ്ടത് അവതാരികയുടെ ഒരു പ്രത്യേകതയായി തോന്നുകയും ചെയ്തു. അറിവ് നേടുകയും അത് പകര്‍ന്നുനല്‍കാന്‍ കഴിയുകയുമെന്നത് ഒരു ജന്മപുണ്യം തന്നെയാണ്. ഓരോ അവസരവും അതിനായി വിനിയോഗിക്കുവാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു.
ReplyDeleteഅവതാരിക നന്നായിരിക്കുന്നു.
ReplyDeleteപുസ്തകം വാങ്ങണം, വായിക്കണം.
കുഞ്ഞുസിന്റെ ലളിതവും മനോഹരവും
ReplyDeleteആയ എഴുത്തിന്റെ ശൈലി അകർഷണീയം
ആണ്..ഇനിയും ആ യാത്ര തുടരട്ടെ അനസ്യൂതം
അവതാരിക വായിച്ചു..
ReplyDeleteഇനി പുസ്തകം കിട്ടണം...വായിക്കുവാൻ
ഞാൻ സന്ദർശിക്കാറുള്ള സൈബർ കൂട്ടായ്മകളിൽ അധികമൊന്നും കണ്ടിട്ടില്ലാത്ത എഴുത്തുകാരിയാണ് നീർമിഴിപ്പൂക്കളുടെ കഥാകാരി. അവരെ അധികമൊന്നും വായിച്ചിട്ടില്ല - ഈ അവതാരികയിലൂടെയാണ് അവരുടെ രചനാലോകം അറിയുന്നത്. ഈ വിലയിരുത്തലിന്റെ സ്വാധീനം പുസ്തകം വായിക്കുമ്പോൾ മനസ്സിലേക്ക് വരും എന്ന കാര്യം ഉറപ്പാണ്... താങ്കൾ അവതാരികയോട് പൂർണമായും സത്യസന്ധതപുലർത്തും എന്ന് ഉറപ്പുള്ളതുകൊണ്ട് ആ നല്ല കഥാലോകത്തെ കൂടുതൽ അടുത്തറിയാൻ താല്പര്യം തോന്നുന്നു....
ReplyDeleteഈ ആസ്വാദനക്കുറിപ്പിലൂടെ എന്റെ ആദ്യ പുസ്തകത്തിന് നൽകിയ സ്നേഹത്തിനു നന്ദി പറഞ്ഞാൽ അതൊരു അപരാധമായി മാറുമോ എന്നു ഭയക്കുന്നു... എന്റെ സ്നേഹം മാത്രം അറിയിക്കട്ടെ....
ReplyDeleteഅങ്ങയെപ്പോലൊരാൾ ആസ്വാദനക്കുറിപ്പ് എഴുതാൻ കാണിച്ച സന്മനസ്സു തന്നെ ഒരു വലിയ അംഗീകാരമായി ഞാൻ കാണുന്നു. തുടർന്നും പ്രോത്സാഹനങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് ....
സ്നേഹത്തോടെ
കുഞ്ഞൂസ്
കുഞ്ഞൂസിന്റെ പലകഥകളും അവതാരികയിലൂടെയാണ് അറിഞ്ഞത്. സി എല്‍ എസ് പബ്ലിഷ് ചെയ്ത ബ്ലോഗേഴ്സിന്റെ എല്ലാ പുസ്തകങ്ങളും വാങ്ങിക്കണം.ബ്ലോഗേഴ്സും എഴുത്തുകാരുടെ മുന്‍ നിരയില്‍ ശ്രദ്ധിക്കപ്പെടണം എന്ന സദുദ്ദേശപരമായ ചിന്തയില്‍ രൂപം കൊണ്ട ഈ അവതാരിക വളരെ അഭിനന്ദനമര്‍ഹിക്കുന്നു. കുഞ്ഞൂസിന്റെ എഴുത്തുകളെ അറിയാനും ഇടയാക്കി...
ReplyDeleteകുഞ്ഞൂസ്സിന്റെ ഹൃദ്യമായ കുഞ്ഞുകഥകൾക്ക് ഒട്ടും കുഞ്ഞല്ലാത്ത ഈ നല്ല അവതാരിക അതിലേറെ ഹൃദ്യം.
ReplyDeleteനല്ല അവതാരിക. ആരേയും പുസ്തകത്തിലേക്ക് ആകര്‍ഷിക്കുന്ന രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ReplyDeleteഅവലോകനം നന്നായിരിക്കുന്നു കുഞ്ഞൂസിന് ആശംസകൾ..
ReplyDeleteനല്ല പരിചയപ്പെടുത്തല്‍ നന്ദി ചേട്ടാ PRAVAAHINY
ReplyDeleteവായിച്ചു
ReplyDeleteവായിച്ചു
ReplyDelete