Wednesday, November 5, 2014

അവതാരിക -നോവ്പാടം

അവതാരിക 
                                                                                                                                                                                                                                                പ്രീയമുള്ളവരെ 2014 നവമ്പർ മാസം ഒൻപതാം തീയതി ഞായറാഴ്ച രാവിലെ തൃശ്ശൂർ സാഹിത്യ അക്കാഡമി ഹാളിൽ (വൈലോപ്പിള്ളി ഹാൾ) വച്ച് പ്രകാശനം നടത്താൻ പോകുന്ന മഹിതാഭാസ്കറിന്റെ- “നോവ്പാടംഎന്ന കവിതാസമാഹരത്തിനു വേണ്ടി ഞാൻ എഴുതിയ അവതാരികയുടെ കുറച്ച് ഭാഗം ഇവിടെ ഇടുന്നു.. കവിക്ക് എന്റെ എല്ലാ ആശംസകളും                                                                                                                                                                                                                                                                                                                  നോവ് പാടം
                                                                                                                                                            കൂട്ടത്തിൽ നിന്നും വേറിട്ട് കേൾക്കുന്ന സ്വരം,സ്വാഭാഗികമായും ശ്രദ്ധേയമാവുന്നു.വിശിഷ്യാ സ്വരം മധുരവും തീവ്രവുമാണെങ്കിൽ നാം അറിയാതെ തന്നെ അതിൽ ലയിക്കുന്നൂ. ലയമാണ് പാട്ടുകളുടേയും കവിതയുടേയും കരുത്ത്.കാതിൽ വീണ് കാതിൽ തന്നെ വറ്റുന്ന സംഗീതമല്ലാ കവിതക്ക് വേണ്ടത്തന്ത്രീലയസമന്വിതമാംവണ്ണം അവതരിക്കുന്ന, അവതരിപ്പിക്കുന്ന കവിതയാണ് മാധുര്യമുൾക്കൊള്ളുന്നത്. ഗഹന ഭാവവും,മനസ്സിൽ പതിയുന്ന കരുത്തും അതിനുണ്ടാകണം.എങ്കിൽ  അറിയാതെ തന്നെ അത് അനുവാചകന്റെ ചുമലേറുന്നു.
       കവിതക്ക് വൃത്തവും അലങ്കാരവും ഒക്കെ വേണമെന്ന് ശഠിക്കുന്ന ഒരു കാലഘട്ടത്തിലല്ലാ നാം ഇപ്പോൾ ജീവിക്കുന്നത്.. ഗദ്യ കവിതകൾക്കാണ് ഇപ്പോൾ വായനാക്കാർ ഏറെയുള്ളത്. കവികളിൽ പലരും ആ രീതിയെ മുറുകെ പിടിച്ചിരിക്കുകയുമാണ്കുഞ്ഞുണ്ണി മാഷിനെ പ്പോലെ,നാലു വരിയിലും,ആറ് വരിയിലുമുള്ള ഹൈക്കൂ കവിതകളെഴുതാനാണ് പലർക്കും ഇഷ്ടം. ബിംബങ്ങളെ വരികളിലേക്കാവാഹിച്ച് അക്ഷരപ്രക്ഷാളനം നടത്തുന്നവരുടെ ബോധ ബിംബങ്ങൾ വായനാക്കാർക്ക് മനസ്സിലായില്ലെങ്കിൽ ആ പ്രയത്നം വൃഥാവിലായിപ്പോകുമെന്ന് തന്നെയാ എന്റെ ചിന്തയും.
              അനുവാചകർക്ക് മനസ്സിലാകുന്നതരത്തിൽ കവിത എഴുതുന്ന മഹിതാ ഭാസ്കറിനെ കവിതകളിലൂടെ സഞ്ചരിച്ചപ്പോൾ കവിതകൾക്ക് വംശനാശം സംഭവിച്ചിട്ടില്ലാ എന്ന് മനസ്സിലായി.
പ്രവാസിയാണ് കവി അതുകൊണ്ട് തന്നെ മലനാടിന്റെ പച്ചപ്പ് അവരുടെ മനസ്സിൽ കെടാത്ത കൈത്തിരി നാളമാണ്. എഴുതാൻ വേണ്ടി എഴുതകയല്ലാ മറിച്ച് മറ്റുള്ളവരും വായിക്കുവാനും കൂടിയാണ് മഹിത എഴുതുന്നത്.
മരണം എന്ന ബിംബത്തെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന കവിതയാണ്                     മടക്കം എന്ന കവിതയിലൂടെ
ഇനി മടങ്ങി പോകാം 
ജീവിതത്തിലെ വര്‍ണ്ണങ്ങള്‍ മറന്ന്
കണ്ടു തീര്‍ന്ന സ്വപ്നങ്ങളെ തഴഞ്ഞു 
ഇനി മടങ്ങി പോകാം
ആരും പിന്‍ വിളി വിളിക്കില്ല 
ആരും കൂട്ട് വരില്ല ,
ഭയപ്പാടില്ലാതെഇനി മടങ്ങാം
.
ഒരു ശബ്ദവും ഇനി അലോസര പെടുത്തില്ല 
ഒരാളും പരിഹസിക്കില്ല 

ഒരിക്കലും തടയില്ല ……                                                                                                      ഇവിടെ കവി മരണത്തെക്കുറിച്ച് പറയാനുള്ളതെല്ലാം പത്ത് വരികളിൽ സന്നിവേശിപ്പിച്ചിരിക്കുന്നു വളരെ ലളിതമായി……                                            ‘പനി എന്ന കവിത ഒരു ചിരി ചുണ്ടിലൊളിപ്പിച്ചാണ് ഞാൻ വായിച്ചത് . പനിയെ കാമുകനായി ചിത്രീകരിച്ചിരിക്കുന്നൂ. ഇത്തരം ഒരു ഭാവന ആദ്യമായാണ് ഞാൻ വായിക്കുന്നത്.
നിർമ്മലമായ ആകാശത്തേയും നൈർമല്ല്യമൂറുന്ന ഒരു കൊച്ചു കുഞ്ഞിന്റേയും വ്യഥകളെ നന്നായി ആവിഷ്കരിച്ചആകാശംഎന്ന കവിത വായിക്കുമ്പോൾ നമ്മൾ തേങ്ങിപ്പോകുന്നത്ഇന്നത്തെപീഡനകാലത്ത്കുറിച്ച് ചിന്തിച്ചാണെങ്കിൽ കവി അവിടെ വിജയിച്ചിരിക്കുന്നു
            മൂർത്തമായ ആവിഷ്കാരത്തിന്റെ രണ്ട് വരികൾഅടക്കാനാവാത്തൊരു കരച്ചിലിനെ പതിച്ചിയുടെ കൈകള്‍ കൊന്നു കളഞ്ഞു സ്ത്രികളൂടെ മാത്രം അവകാശമാണ്  ഈറ്റ്നോവ്. ഒരു കുഞ്ഞ് കരച്ചിൽ കേൾക്കുമ്പോൾ അവൾ എല്ലാ വേദനയും മറക്കുന്നൂ. “പേറ്റ് നോവ്എന്ന കവിതയിൽ മാതൃത്വത്തിന്റെ, താരാട്ടിന്റെ ഈരടി ഇഴതുന്നിയതനുഭവപ്പെട്ടത് ഞാനൊരു പുരുഷനായത് കൊണ്ടാകാം.. അമ്മയാണ് ശ്വാശ്വതമായ സത്യം.
    “താലി” എന്ന കവിതയിലെത്തുമ്പോൾ മഹിത വാചാലമാകുന്നൂ... കാര്യേഷു മന്ത്രി, കർമ്മേഷു ദാസി, രൂപേഷു ലക്ഷ്മി,ക്ഷമയാ ധരിത്രി,സ്നേഹഷു മാതാ,ശയനേഷു വേശ്യാ,ഷഡ്കർമ്മനാരീ,കുലധർമ്മ പത്നി…… എന്ന സൂക്തത്തിനപ്പുറം പതി അണിയിച്ച  താലി എന്ന സ്വർണ്ണലോഹം അവൾക്ക് ബന്ധവും,ബന്ധനവും ആകുന്നത് ‘അവൾ’ പറയാതെ പറയുന്നു. “എങ്കിലും പെണ്ണിന്‍റെഏതുനോവിലും ഉരുകാതെ പോയൊരു ലോഹ മാണത്.” താലി എന്ന കവിതയിലെ അവസാന വരിയാണിത്.
ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളാണൂ ‘ എന്റെ ഇഷ്ടങ്ങൾ’ എന്ന കവിതയുടെ ഉൾക്കാമ്പ്...കവി നാടിനെ ഓർക്കുന്നൂ...പിന്നെ തന്റെ ഇഷ്ടങ്ങളേയും...

           കിനാവ് കൊണ്ട് മേൽ വസ്ത്രം തുന്നിപ്പിടിപ്പിച്ച്, ദിവാസ്വപ്നം കൊണ്ടുള്ള ,

അലങ്കാരതൊട്ടിലില്‍ കവി ഉറക്കിയ കുട്ടിക്ക് ഒരു പേരിട്ടൂ ‘പ്രണയം’.... കേട്ടും വായിച്ചും,നമ്മളിൽ ക്ലീഷേ ജനിപ്പിക്കാറുണ്ട്,ഇവിടെ  പ്രണയത്തിന്റെ മറ്റൊരു ഭാഷ്യം. പ്രണ
‘പടിയിറക്കം’ എന്ന കവിതയിലെ പ്രതിവാദ്യ വിഷയവും പ്രണയം തന്നെ തരക്കേടില്ലാത്ത കവിത.                                                                                          ഒരു ജലകണമായി നിന്നിലലിഞ്ഞിടാന്‍ഒരു മാത്ര നീയെന്നെ അനുവദിക്കൂ ...‘മഴയോട്’ എന്ന കവിതയിലെ കവിയുടെ യാചനയാണിത് താളനിബന്ധമായ ഈ കവിതയിലും മഹിത പ്രണയം നിറക്കുന്നുണ്ട്.
പൂർണ്ണതഎന്ന കവിതയിലൂടെ കവി ഇന്നത്തെ ദാമ്പത്യ ജീവിതത്തിന്റെ പൊരുത്തക്കേടുകളും യൂസ് ആന്റ് ത്രോ സംസ്കാരവും ഒക്കെ പറയാതെ പറയുന്നു. പ്രകൃതിയുടെ പൂരകമാണ് പ്രണയവും, കാമവും രതിയുമൊക്കെ അവളിലെ പവിത്രത അവൻ തച്ചുടച്ചത് ഭർത്താവ് എന്ന അവകാശത്തിലാണ്.. വേദനയുടെ ലഹരിയിൽ,വികാരത്തിന്റെ അന്ത്യത്തിൽഅവൾ മനസ്സിലോർത്തു ഇതൊക്കെ സൃഷ്ടിയുടെ അവകാശമാണെന്ന്പക്ഷേ അവൻ പിരിഞ്ഞകന്നപ്പോൾ ആദ്യരാത്രിയിലെ വേദനയുടെ കണ്ണീർ അവൾ ഓർമ്മിച്ചുഒന്നും അവൾ പറഞ്ഞില്ലാ..പരസ്പരം മറന്ന് കൊണ്ട് അവൾ കൊഴിഞ്ഞ് പോക്കിൽ പൂർണ്ണത കണ്ടെത്തി. പൂർണ്ണത്തിൽ നിന്നും പൂർണ്ണം……..
അകത്തളമെന്ന ആട്ടക്കളത്തിലെ
ജീവനുള്ള വേഷധാരിണികൾ
തറവാട്ടിലെ ഓട്ടുരുളിയിലും,
പിച്ചളചരുവത്തിലും
അവരുടെ നിസ്സംഗ മൌനം
ചോർന്നൊലിച്ചു കിടന്നു.
തറവാട്എന്ന കവിതയിൽ , കെട്ടില്ലാത്ത ബന്ധനത്തിൽ കിടക്കുന്ന സ്ത്രീ ജന്മങ്ങളുടെ നിസംഗതയെക്കുറിച്ചാണ് കവി പറയുന്നത് ഇത് ഒരു പക്ഷേ ഒരു പഴയകാല ചിന്ത ആകാം
നീയൊരു പെണ്ണാണ്
കവിതാ സമാഹാരത്തിലെ ശക്തമായ ചിന്തകളിലൊന്നാണ് കവിത..അവളെ എന്നും സമൂഹം ഓർമ്മിപ്പിക്കുന്ന വാക്കുകൾ………..                                                                     നീയൊരു പെണ്ണാണ് 
അനിഷ്ടങ്ങളെ സഹിക്കുന്ന , 
അനീതികളെ പൊറുക്കുന്ന , 
ആത്മരോഷത്തെ അടക്കി , 
അവള്‍ ജീവിക്കാതെ ജീവിക്കുന്നു ,
ഗര്‍ഭ ഭാരത്തിലും , 
പെറ്റു നോവിലും , 
അവളാ വാക്ക് തുടര്‍ന്ന് കേട്ടു 
സഹിക്കണം കാരണം
നീയൊരു പെണ്ണാണ്
പെണ്ണെഴുത്തെന്നും ആണെഴുത്തെന്നും എഴുത്തുകളെ തരം തിരിക്കുന്ന പ്രവണത കുറേക്കാലമായി ഇവിടെ നടമാടുന്നു.പെണ്ണ് പെണ്ണിന്റെ ചിന്തകളേയും,അവരുടേതായ അറിവുകളേയും പറ്റി എഴുതുന്നത് പെണ്ണെഴുത്തെന്ന് തരം തിരിക്കേണ്ട എന്നാണ് എന്റെ പക്ഷം.ആണിനുമുണ്ട് അവന്റേതായ ചിന്തകളും.രചനയെ രചനയായി കാണുക അത് ആർ എഴുതി എന്നതല്ലാ നോക്കേണ്ടത്എന്തിനെഴുതി,എങ്ങനെ എഴുതി എന്നാണ് നോക്കേണ്ടത്.
കറുത്ത കാലംഎന്ന കവിതയിൽ അടിയാളന്മാരുടെ കുടിലുകളിൽ അന്തിയുറങ്ങിയ മേലാളന്മാരുടെ ഇന്നത്തെ ചിന്തകാണാം.. ഇപ്പോൾ മേലാളന്മാരും കീഴാളന്മാരും ഒന്നുമില്ലാ എങ്കിലും.. കറുപ്പ് നിറങ്ങളിൽ നിന്നും ഗോതമ്പ് നിറത്തിലേക്ക് പരാകായപ്രവേശം നടത്തിയ കീഴാളന്മാരുടെ (എന്ന് അവർ മനസ്സാൽ ധരിക്കുന്ന)ചിന്തയിൽ സവർണ്ണന്മാർ ശത്രു പക്ഷത്താണ്. മേൽക്കോയ്മയുടെ പതനം.. ഇന്ന് പല നമ്പൂതിരി, നായർ കുടുംബങ്ങളിലും അരവയർ നിറയാതെ കിടക്കുന്നു.
മഹിതയുടെ ഈ കവിതാ സമാഹാരത്തിലെഅൻപത്തിയെട്ട് കവിതകളേയും ഞാൻ ഇവിടെ എടുത്തെഴുതുന്നില്ലാ..വിശകലനത്തിനു വിധേയമാക്കുന്നുമില്ലാ കവി  വി. മധുസൂദനൻ നായർ പറഞ്ഞിട്ടുള്ളത് പോലെ കവിത ഒരു വരിയിലും  ഒന്നേകാൽ ലക്ഷം ശ്ലോകത്തിലും എഴുതാം.. അവ വായിച്ച് രസിക്കാം,പാടി രസിക്കാം. ചിന്തിച്ച് രസിക്കാം.. കവികൾ വലിയ വലിയ’ കവിതകളിലേക്ക് പോകണം എന്ന് തന്നെയാണ് എന്റെ നിഗമനം.വലിച്ച് നീട്ടിയ കവിതകളിലേക്കല്ലാ  ബൃഹത് ഘടനയുള്ള രചനകളിലേക്ക്.കുറളും ചിന്തും കുഞ്ഞുണ്ണിക്കുറുമൊഴികളും അതതിന്റെ ധർമ്മങ്ങൾ നിർവ്വഹിക്കും.കൂടുതൽ ഭാവവ്യാപ്തിയും സങ്കീർണ്ണ മാനങ്ങളുമുള്ളമഹത്തായ കാവ്യ രൂപങ്ങൾ അനുഭവ തലത്തേയും ഭാവനയേയും അകാശം പോലെ അനന്തമാക്കും. അണു ദർശനം മാത്രം പോരാ ബ്രെഹ്മാൺധ ദർശനവും വേണം……...                                                                                                                             ഭാവഗീതം ഹ്രസ്വവാക്യങ്ങൾ എന്നിവയിലേക്ക്ചുരുങ്ങിയത് കൊണ്ട്  വലിയ കവിതകൾ എതാണ്ട് അന്യമായിക്കൊണ്ടിരിക്കുകയാണ്.കുടിയൊഴിക്കൽ ,പൂതപ്പാട്ട്,ഗോത്രയാനം, ഉജ്ജയിനി,കാട്ടാളൻ, കുറത്തി തുടങ്ങിയവ വളരെ ശ്രദ്ധിക്കപ്പെട്ടത് മറക്കുന്നില്ലാ..എങ്കിലും വായനക്കാർക്ക് ഇന്ന് വലിയവ വായിക്കാൻ സമയമില്ലാ.. പൊതുവിൽ വലിയ കവിതകൾ അവ എത്ര മഹനീയമായാലും മാനിക്കപ്പെടുന്നില്ലാ.രമേശൻ നായരുടെ’ജന്മപുരാണം’ കക്കാടിന്റെ ‘വജ്രകുൺധലം’ (ലിസ്റ്റ് അപൂർണ്ണം) അത്ര ആദരിക്കപ്പെട്ടുവോ എന്ന് സംശയമുണ്ട്.അതേ സമയം ഡെറക് വാൽക്കോട്ടിന്റെ  ‘ഓമറോസും’ പാസ്സിന്റെ ‘സൺസ്റ്റോണും’ മറ്റും നമ്മുടെ അത്യാദരവിനു പാത്ര മാകുകയും ചെയ്യുന്നു.
മഹിതയുടെ കവിതകളിൽ കാണുന്ന അർപ്പണ ബോധം, ലളിതകോമളമായ കാന്തപദാവലിയും വായനക്കാരെ കവിതകളിലേക്ക് ഏറെ അടുപ്പിക്കും എന്നതിൽ എനിക്ക് ഒട്ടും സംശയമില്ലാ.. പ്രഭാതത്തിൽ ലതകളിൽ ഇറ്റ് നിൽക്കുന്ന നീഹാര ബിന്ദുവിനെ മാണിക്കക്കല്ലായി മാറ്റുന്നില്ലാ.. വിഹായസിൽ ചിമ്മിതിളങ്ങുന്ന താരകളെ രജനിയുടെ കഴുത്തിലണിയുന്ന മരതക ഹാരമാക്കുന്നില്ലാ...പക്ഷേ... കവിതകളിൽ മഞ്ഞ് തുള്ളിയുടെ നനുത്ത കുളിരും, വാനത്തിലെ താരഹാരത്തിന്റെ വെളിച്ചവും, ചിലതിൽ ആഞ്ഞടിക്കാൻ ഒരുങ്ങുന്ന കൊടുങ്കാറ്റിന്റെ ഹുങ്കാരവും നമുക്ക് ശ്രവിക്കാനാകുന്നു. ചില കവിതകളിൽ ആളിപ്പടരാൻ നിൽക്കുന്ന അഗ്നിയുടെ കനൽചൂടുണ്ട്.. മോഹവും,മോഹഭംഗങ്ങളുമുണ്ട്. രതിയുടെ വന്യമായ ഭാവങ്ങളുമുണ്ട്..പെണ്ണിന്റെ തീഷ്ണമായ ചിന്തയുണ്ട്.. ആണിനെ ഭത്സിക്കുന്നുണ്ട്..പക്ഷെ അവനെ ഒരിക്കലും പുച്ഛിച്ച് തള്ളുന്നുമില്ലാ ....പലതും അവനെ ഓർമ്മപ്പെടുത്തുന്നുണ്ട് താനും... വിഷയ വൈവിദ്ധ്യത്തോടൊപ്പം.. മറ്റുള്ളവർ പറഞ്ഞ് വയ് ക്കാത്ത രചനാസങ്കേതങ്ങളിലൂടെ കവി ചരിക്കുന്നുണ്ട്. മുഖപുസ്തകത്താളുകളിൽ സജീവ സാന്നിത്യം അറിയിക്കുന്ന ഈ കവിയുടെ(കവിയിത്രിയുടെ) കവിതകൾ വളരെപ്പെട്ടെന്ന് തന്നെ മുഖ്യധാരയിൽ സംസാരവിഷയമാകുന്ന കാലം വിദൂരമല്ലാ... അതിനുള്ള കേളികൊട്ടലാകട്ടെ ഈ കവിതാ സമാഹാരം..... ഇത് പ്രസിദ്ധീകരിക്കുന്ന സി.എൽ.എസ് ബുക്സിന്റെ സാരഥിയായ ലീലാ ചന്ദ്രനും നല്ല നമസ്കാരം
ചന്തുനായർ
ശ്രീവിജയ
മംഗലയ്ക്കൽ
കാട്ടാക്കട
തിരുവനന്തപുരം                                                                                                                   *******************

27 comments:

  1. This comment has been removed by the author.

    ReplyDelete
  2. ചന്തു സാറിന്‍റെ അനുഗ്രഹീതമായ തൂലികയില്‍ നിന്ന് ശ്രദ്ധിക്കപ്പെടുംതരത്തിലുള്ള നല്ലൊരു അവതാരികയാണ് "നോവ് പാട" ത്തിലേക്ക് പെയ്തിറങ്ങിയിരിക്കുന്നത്....
    എല്ലാം ഐശ്വര്യപൂര്‍ണ്ണമായിരിക്കട്ടെ!
    ആശംസകള്‍

    ReplyDelete
  3. വളരെ സന്തോഷം തങ്കപ്പൻ സർ, വായനക്കും അഭിപ്രായത്തിനും....

    ReplyDelete
  4. അവതാരിക ഉഷാറായിരിക്കുന്നു.
    എഫ് ബിയില്‍ വായിച്ചിരുന്നു ഇന്നലെ.

    ReplyDelete
    Replies
    1. വളരെ സന്തോഷം റാംജീ,.... വായനക്കും അഭിപ്രായത്തിനും നന്ദി

      Delete
  5. എഴുത്തുകാരിയെ ഇതുവരെ വായിച്ചിട്ടില്ലെന്ന് ലജ്ജയോടെ പറഞ്ഞുകൊള്ളട്ടെ.... പക്ഷേ അവതാരികയിലൂടെ ആ എഴുത്തുകാരിയെ അറിയാൻ കഴിയുന്നു. ഒരു രചനാലോകത്തെ ആഴത്തിൽ അപഗ്രഥിച്ചിരിക്കുന്നു...... പുസ്തകപ്രകാശനത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു....

    ReplyDelete
    Replies
    1. വരവിനും വായനക്കും അഭിപ്രായത്തിനും നന്ദി പ്രദീപ് കുമാർ

      Delete
  6. “നിർമ്മലമായ ആകാശത്തേയും നൈർമല്ല്യമൂറുന്ന ഒരു കൊച്ചു കുഞ്ഞിന്റേയും വ്യഥകളെ നന്നായി ആവിഷ്കരിച്ച ‘ആകാശം’ എന്ന കവിത വായിക്കുമ്പോൾ
    നമ്മൾ തേങ്ങിപ്പോകുന്നത് ‘ഇന്നത്തെ’പീഡന
    കാലത്ത്കുറിച്ച് ചിന്തിച്ചാണെങ്കിൽ കവി അവിടെ വിജയിച്ചിരിക്കുന്നു.“

    ഇത് തന്നെയാണ് “നോവ് പാട‘ത്തിന്റെ എഴുത്തുകാരിയായ
    മഹിതാഭാസ്കരന്റെ വിജയം ,ഒപ്പം കവിതയുടേയും...!

    ചന്തുവേട്ടൻ അസ്സലായി തന്നെ ,
    ഈ പുസ്തകത്തെ അവലോകനം ചെയ്ത് അവതരിപ്പിച്ചിരിക്കുന്നു...

    ReplyDelete
    Replies
    1. വളരെ സന്തോഷം മുരളീമുകുന്ദൻ വരവിനും,വായനക്കും അഭിപ്രായത്തിനും..

      Delete
  7. മികച്ച അവതാരിക! എഴുത്തുകാരിയേയും, വിശദമായി അവരുടെ കവിതകളെയും പരിചയപ്പെടുത്തി തന്ന ചന്തുവേട്ടന് നന്ദി... നോവുപാടം വായിക്കണം...

    ReplyDelete
    Replies
    1. വളരെ സന്തോഷം മുബി.................. പലരും ബ്ലോഗ് വായനയിൽ നിന്നും അകന്ന് പോയിക്കൊണ്ടിരിക്കുന്നൂ അല്ലേ.... ഇവിടെ നമ്മൾ കുറച്ച് പേർ മാത്രം.... നല്ല രചനകൾ എല്ലാവരുടേയും മനസ്സിൽ തെളിയട്ടെ

      Delete
    2. മഹിതാ ഭാസ്ക്കറിന്റെ കവിതാ സമാഹാര പുസ്തകപ്രകാശനത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
      ചന്തുവണ്ണന്റെ മികച്ച അവതാരികക്ക് അഭിനന്ദനങ്ങൾ..

      Delete
  8. നന്ദി .... സ്നേഹം വി.കെ. അശോക്

    ReplyDelete
  9. മികവുറ്റ അവതാരിക കവിതയേയും കവയിത്രിയേയും കൂടുതൽ അറിയാൻ സഹായിക്കുന്നു. ... മഹിതക്കും അങ്ങേക്കും ആശംസകൾ...!

    ReplyDelete
    Replies
    1. സ്നേഹം...സന്തോഷം... വായനക്കും അഭിപ്രായത്തിനും

      Delete
  10. നന്നായിട്ടുണ്ട്

    ReplyDelete
  11. അവതാരികയില്‍ ഉദ്ധരിച്ച കവിതാശകലങ്ങളെല്ലാം ഇഷ്ടപ്പെട്ടു.. അനുവാചകര്‍ക്ക് മനസ്സിലാകുന്ന തരം ലളിതമായ വരികള്‍ ചേർത്തുണ്ടാക്കുന്ന കവിതകളാണ് എനിക്കും ഇഷ്ടം... അവതാരിക നന്നായിരിക്കുന്നു...

    ReplyDelete
  12. Replies
    1. നന്ദി... സ്നേഹം അജിത്ത് ........... വായനക്കും അഭിപ്രായത്തിനും

      Delete
  13. നോവുപാടം ഏറെ ശ്രദ്ധിക്കപ്പെടുന്നു.പുസ്തകത്തിനും അവതാരികക്കും ആശംസകള്‍

    ReplyDelete
  14. 'ജീവിതത്തിലെ വര്‍ണ്ണങ്ങള്‍ മറന്ന്
    കണ്ടു തീര്‍ന്ന സ്വപ്നങ്ങളെ തഴഞ്ഞു
    ഇനി മടങ്ങി പോകാം
    ആരും പിന്‍ വിളി വിളിക്കില്ല
    ആരും കൂട്ട് വരില്ല ,
    ഭയപ്പാടില്ലാതെഇനി മടങ്ങാം….
    ഒരു ശബ്ദവും ഇനി അലോസര പെടുത്തില്ല
    ഒരാളും പരിഹസിക്കില്ല
    ഒരിക്കലും തടയില്ല ..'
    തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടേണ്ടതായ രചന.

    ReplyDelete
  15. നോവുപാടത്തിലെ നോവുകളും വ്യാകുലതകളും എല്ലാ നന്നായി ചന്തുസര്‍ അവതരിപ്പിച്ചു. ആദ്യ താളിലൂടെ വയന്ക്കാരനെകൊണ്ടുപോയി എന്താണ് നോവുപാടം എന്ന് ചുരുക്കിപറഞ്ഞു അവസാന താള്‍ തുറന്നു പുറത്തേക്ക് ഇറക്കിവിടുമ്പോള്‍. ആ പുസ്തകം തേടിപോകാന്‍ വായനക്കാരന്‍ ഒരുങ്ങുന്നു .ഈ അവതാരികയ്ക്ക് ആശംസകള്‍ സര്‍

    ReplyDelete
  16. ഓരോരോ വരികളും സസൂക്ഷ്മം വായിക്കുകയും പഠിക്കുകയും ചെയ്തതിന് ശേഷം വളരെ വിശദമായി എഴുതുന്ന അങ്ങേയുടെ അവതാരിക വായനക്കാരെ പുസ്തകം വാങ്ങി വായിക്കുവാന്‍ ആകാംക്ഷാഭരിതരാക്കും എന്നതില്‍ സംശയമില്ല .തിരക്കിട്ട ജീവിതത്തില്‍ അവതാരിക എഴുതുവാന്‍ സമയം കണ്ടെത്തുന്ന അങ്ങേയുടെ നല്ല മനസ്സിന് നന്ദി .നോവുപാടം എന്ന കവിതാസമാഹാരം വായനക്കാരുടെ ഇഷ്ട പുസ്തകമായി മാറട്ടെ മഹിതാഭാസ്കറിനും അങ്ങേയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു

    ReplyDelete
  17. മഹിത എന്ന കവയിത്രിയെ പരിചയപ്പെടുത്തി തന്നതിന് നന്ദി സർ. വരികൾ വായിച്ചതത്രയും ലളിതമായ വരികൾ. ആശംസകൾ

    ReplyDelete