Sunday, December 22, 2013

കീർത്തനം

സാധാരണ കവിതകളും,സിനിമാ ഗാനങ്ങളും ഒക്കെയാണ് ബ്ലോഗുകളിൽ കാണാറുള്ളത് ഇതു ഞാന്‍ എഴുതിയ ഒരു കർണ്ണാട്ടിക്ക് കീർത്തനം ആണ്. കച്ചേരികളിൽ സുഹൃത്തുക്കളും എന്റെ ശിഷ്യരും ഇത് അവതരിപ്പിക്കാറുണ്ട് 
ദശാവതാരം  ആണ് വിഷയം.                                                                   രാഗം- ആരഭി,താളം-ആദിതാളം(ചതുരശ്ര ജാതി തൃപുട)  




                                                                                                                                                                                                                                                                                                                                                     പല്ലവി

പാലാഴി മാതു തൻ പാണികൾ തഴുകും
പന്നഗ ശയന പാദ നവനം (1) മനം
തുമ്പുരു, നാരദ,യതി വര്യ ധ്യാനം – ശംഖ്,
ചക്ര, ഗദാ, പത്മ ധാമം (2) ധരണീ ഭ്രതേ

അനുപല്ലവി
ആഴിയിൽ ആദി വേദങ്ങൾ നാലും
ഹയഗ്രീവ തസ്കരം പാലായനം
വൈസാരിണം (3) ആദ്യാവതാരംയുധി (4)
രക്ഷകം വയുനം (5) ഹരണാസുരം
കർമ്മമായ്,കൂർമ്മമായ് മന്ദര ഗിരി രോഹം(6)
മത്താക്കി അമൃതേകി പത്മനാഭൻ

വന്ദിതം വരാഹരൂപാവതാരം- യോഗി (7)
ഹിരണ്യാക്ഷ തരണൻ (8) ചന്തു വന്ദേ
പ്രഹ്ലാദ ധ്യാനം നരഹരി ജനനം
ഹിരണകശുപിൻ നാശം വാസരാന്തം (9)

ചരണം 
അഹമെന്ന ഭാവം നിരുഭ്യം (10) മാബലി
പാതാള വാസിത കാരണൻ വാമനൻ
കാർത്ത്യവീര്യ വീര്യം നിമീലനം (11) – ഭാർഗ്ഗവ-
ചരിതം കേൾക്കുകിൽ ധന്യോഹം (12)
മൌസലമായുധം (13) പ്രബലാസുരരദം (14)
ദ്വാപര വർക്കരാടം (15) ബലരാമൻ
ഹനുമൽ ഹൃദയവാസ കാരണപൂരുഷൻ
രാവണ നിമഥനം (16) ശ്രീരാമ ജന്മം

ഗോ (17) –പരിപാലനം കംസാദി രിപു ഹത
ഗോവിന്ത നാമം മനസ്സാ സ്മരാമി
കലിയുഗാധർമ്മം നിന്ദിതം രക്ഷണൻ (18)
കൽക്കിയായെത്തിടും തീർക്കും ചന്ദ്രികാങ്കണം (19)
               ......................

   1, നവനം= മന്ത്രം ചൊല്ലൽ, 2, ധാമം = ധരിക്കുന്നത് ,3 വൈസാരിണം = മത്സ്യം ,
   4, യുധി = മഹാവിഷ്ണു, 5, വയുനം = അക്ഷരങ്ങൾ ( വേദങ്ങൾ)
    6, രോഹം = ഉയർത്തുക, 7. യോഗി = മഹാവിഷ്ണു 8, തരണൻ = മഹാ വിഷ്ണു                                9. വാസരാന്തം = സന്ധ്യ 10. നിരുഭ്യം == അതിരു കവിഞ്ഞ 11, നിർമാർജ്ജനം,                      12 ധന്യോഹം = ഞാൻ ധന്യനായി 13, മൌസലം = കലപ്പ.                                                 14, രദം = കീഴടക്കൽ 15, വർക്കരാടം = ഉദയകിരണശോഭ16, നിമഥനം = നശിപ്പിക്കുക,         17. ഗോ = പ്രകാശം, 18. രക്ഷണൻ  = മഹാവിഷ്ണു,19, ചന്ദ്രികാങ്കണം = വെൺ നിലാവ്
                                 ***************
                               
                                                                                                                                                                                                                                                                                                                                                                 

22 comments:

  1. അധികമെന്നും പറയാനില്ല ....ഇഷ്ടമായി എന്നല്ലാതെ

    ReplyDelete
  2. ഈ കീർത്തനം ആലപിക്കുന്നതിന്റെ ഓഡിയോകൂടി ആവാമായിരുന്നു. സാഹിത്യം വായിച്ചു. കീർത്തനങ്ങളുടെ സാഹിത്യത്തെക്കുറിച്ച് കൂടുതൽ അറിയില്ല.....

    ReplyDelete
  3. പലവട്ടം വായിച്ചു. ഓരോ പാരാഗ്രാഫിനുമടിയിൽ അർത്ഥമെഴുതിയിരുന്നെങ്കിൽ കുറച്ച്‌ കൂടി സൗകര്യമായിരുന്നു (സ്ക്രോളിംഗ്‌ ഒഴിവാക്കാമായിരുന്നു).

    'വയുനം' ബ്ലോഗുകൾക്ക്‌ ഇടാൻ പറ്റിയ ഒരു പേരായി തോന്നി.
    മഹാബലിയെ കുറിച്ചാണോ അതിരു കവിഞ്ഞ അഹമെന്ന ഭാവം ഉണ്ടായിരുന്നു എന്നു പറയുന്നത്‌?. അങ്ങനെ കേട്ടതായി ഓർക്കുന്നില്ല.

    ReplyDelete
  4. മഹാബലി..ഒരു അസുര ചക്രവർത്തി ആയിരുന്നു.ദേവെന്ദ്രനെക്കാൾ വലിയ ആളാകും എന്ന ശങ്ക തോന്നിയ ദേവഗണങ്ങൾ മഹാവിഷ്ണുവിനോട് അങ്ങനെ കള്ളം പറഞ്ഞു അതു പരീക്ഷിക്കനാ വാമനനായി ജനിച്ച് മൂന്നടി മണ്ണ് ചോദിച്ചതു...സാബൂ

    ReplyDelete
  5. അര്‍ത്ഥം കൂടി ആവാമായിരുന്നു .എല്ലാവര്‍ക്കും കർണ്ണാട്ടിക്ക് കീർത്തനം അര്‍ത്ഥമറിഞ്ഞു ആസ്വദിക്കാന്‍ അതേ ഒരു പോംവഴിയുള്ളു .ആശംസകള്‍

    ReplyDelete
  6. വളരെ നന്നായിട്ടുണ്ട്...

    ReplyDelete
  7. പാടിക്കേള്‍ക്കണം എന്ന് ആഗ്രഹമുണ്ട്
    അതിന് വല്ല മാര്‍ഗവുമുണ്ടോ?

    ReplyDelete
  8. കുറെ പദങ്ങളെ പരിചയപ്പെടാന്‍ സാധിച്ചു.സന്തോഷം..

    ReplyDelete
  9. വായിച്ചു എന്നല്ലാതെ കാര്യമൊന്നും പുടി കിട്ടിയില്ല.

    ReplyDelete
  10. പ്രദീപ് കുമാർ, @ അജിത്തനിയാ.. ഇതൊരു സിനിമക്കും കൂടി വേണ്ടി എഴുതിയതാ...താമസിയാതെ അതിന്റെ ഓഡിയോ കൂടി ഇവിടെ ഇടാം...

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. കൊള്ളാം മാഷേ
    ആദ്യ വായനയിൽ ഒന്നും പുടി കിട്ടിയില്ല
    പിന്നെ ആ ടിപ്പണി നോക്കി വീണ്ടും വായിച്ചു
    അപ്പോൾ കുറെ പുടി കിട്ടി,
    പിന്നെ "നവനം= മന്ദ്രം ചൊല്ലൽ",
    അതോ മന്ത്രം ചൊല്ലലോ?
    സി ഡി യിൽ യു ട്യുബിൽ ഇടുക
    കമന്റു വീശിക്കഴിഞ്ഞു
    നോക്കിയപ്പോൾ അതാ അതേ
    അഭിപ്രായം പറഞ്ഞ അജിത്‌ മാഷും
    പിന്നെ അതിനുള്ള മറുപടിയും കണ്ടു
    പിന്നെ ഒരു അക്ഷരപ്പിശകും കണ്ടു
    അതുകൊണ്ട് അത് ഡിലീറ്റ് ചെയ്തു
    ഇതാ അത് വീണ്ടും വരുന്നു
    ആശംസകൾ

    ReplyDelete
  13. ആ‍ശംസകൾ മാത്രം...

    ReplyDelete
  14. പറയുമ്പോണം ഒരു കീർത്തനം
    ബൂലോകത്തിൽ ആദ്യമായി കാണൂകയാണ് ഞാനും ...!

    ReplyDelete
  15. polisukarkkentha ee veettil kaaryam....ennu chodikkum pole njanitha ivide vayum polichu nilkkunnu....chanduvetta.....onnu paadikelppichu samadhanippikku.

    ReplyDelete
  16. വായിച്ചു... സംഗീതം കേൾക്കാൻ ഇഷ്ടമാണ്‌. മനസ്സിലാക്കാൻ പ്രയാസമെങ്കിലും ശാസ്ത്രീയവശങ്ങളെപ്പറ്റി അറിയണമെന്നുമുണ്ട്. ഈ ഉദ്യമം ഇനിയും തുടരൂ...

    ReplyDelete
  17. ആശംസകള്‍ ചന്തു സാറേ.

    ReplyDelete
  18. മിനി പിസിJanuary 11, 2014 at 7:26 PM

    ഇത് കേള്‍ക്കാന്‍ തോന്നുന്നു.

    ReplyDelete
  19. ഗുരുഗോപിനാഥ് നടനഗ്രാമത്തിലെ അദധ്യാപകരെ കൊണ്ടു്
    ഈ കീർത്തനം ആലപിക്കാം

    ReplyDelete